ജോസിന്റെ നീക്കത്തില്‍ മാണിയോട്‌ മാപ്പുചോദിച്ച്‌ ജോസഫ്‌ വിഭാഗം


എല്‍.ഡി.എഫ്‌. പാളയത്തിലേക്ക്‌ ജോസ്‌ കെ. മാണി പോകുന്നതില്‍ കെ.എം. മാണിയോട്‌ മാപ്പിരന്നുപ്രാര്‍ഥിച്ച്‌ ജോസഫ്‌ വിഭാഗം. മാണിയുടെ ഛായാ ചിത്രത്തിനു മുന്‍പില്‍ മെഴുകുതിരി കത്തിച്ചുവച്ചാണ്‌ പ്രവര്‍ത്തകര്‍ കെ. എം. മാണിയോടു മാപ്പിരന്നത്‌.

മാണിയെ ഇത്രയധികം വികൃതമാക്കി ചിത്രീകരിച്ച ഇടതു പാളയത്തിലേക്ക്‌ ജോസ്‌ പാര്‍ട്ടിയെ നയിക്കുമ്പോള്‍ കാലം മറുപടി നല്‍കുമെന്ന്‌ ജോസഫ്‌ വിഭാഗം ജില്ലാ പ്രസിഡന്റ്‌ സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. 
നിയോജക മണ്ഡലം പ്രസിഡന്റ്‌ ജോര്‍ജ്‌ പുളിങ്കാട്‌, ജോഷി വട്ടക്കുന്നേല്‍, സന്തോഷ്‌ കാവുകാട്ട്‌, ബാബു മുകാല, ജോസഫ്‌ കണ്ടത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.