പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കുവാൻ മാതാപിതാക്കള്‍ ഉദാരമതികളുടെ സഹായം തേടുന്നു.

പൊന്‍കുന്നം: നിര്‍ധനകുടുംബത്തിലെ രണ്ടു വയസുകാരിക്ക് ഹൃദയശസ്തക്രിയയ്ക്കായി മാതാപിതാക്കള്‍ ഉദാരമതികളുടെ സഹായം തേടുന്നു. എലിക്കുളം പഞ്ചായത്തിലെ ചെങ്ങളം ഒട്ടയ്ക്കല്‍ ചക്കനാനിക്കല്‍ സി.എസ്. മഹേഷിന്റെയും ധന്യയുടെയും മകള്‍ ആര്‍ദ്രയുടെ അടിയന്തര ചികിത്സയ്ക്കായാണ് സുമനസുകളുടെ കനിവു തേടുന്നത്.

എറണാകുളം അമൃതാ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍ ആര്‍ദ്ര. ഹൃദയത്തില്‍ ദ്വാരവും ഹദയധമനിയുടെ പാര്‍ശ്വങ്ങളില്‍ മസിലുകള്‍ വളര്‍ന്ന് രക്തയോട്ടം തടസപ്പെടുന്ന അപൂര്‍വ രോഗമാണ് ഈ പിഞ്ചു ബാലികയ്ക്ക്. ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമേ ഈ കുഞ്ഞിന് കൊടുക്കാന്‍ കഴിയൂ. എത്രയും വേഗം ശസ്ത്രക്രിയയ്ക്കായി അഞ്ചു ലക്ഷം രൂപയെങ്കിലും വേണ്ടി വരുമെന്നാണു ആശുപത്രി അധികൃതര്‍ പറഞ്ഞിട്ടുള്ളത്.

ഇതിനു പുറമേ തുടര്‍ചികിത്സയ്ക്കു വേറെ പണവും കണ്ടെത്തേണ്ടതുണ്ട്. കൂലിപ്പണിക്കാരനായ മഹേഷിന് പഞ്ചായത്തില്‍ നിന്നു ലഭിച്ച വീടു മാത്രമാണ് സ്വന്തമായുള്ളത്. അടിയന്തരമായ ശസ്ത്രക്രിയ നടത്തുവാനാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. നിര്‍ധന കുടുംബത്തിന്റെ സഹായത്തിനായി പഞ്ചായത്തംഗം ജോഷി കെ. ആന്റണിയുടെ നേതൃത്വത്തില്‍ സഹായസമിതി രൂപീകരിച്ചിട്ടുണ്ട്.