പൊന്‍കുന്നം ശ്രേയസ് പബ്ലിക് സ്‌കൂളില്‍ വിജയദിനാഘോഷം നടത്തി

പൊന്‍കുന്നം: ശ്രേയസ് പബ്ലിക് സ്‌കൂളില്‍ 10,12 ക്ലാസുകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ വിജയദിനാഘോഷം നടത്തി.

വാഴൂര്‍ തീര്‍ഥപാദാശ്രമ മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ഥപാദര്‍ അനുഗ്രഹപ്രഭാഷണം നടത്തി. സ്‌കൂള്‍ മാനേജര്‍ പി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി. സാബു അംബാപുരം, പ്രിന്‍സിപ്പാള്‍ ഡോ. ബി. സന്തോഷ്, പി. റ്റി. എ പ്രസിഡന്റ് സിന്ധു എസ്. നായര്‍, സൂര്യാ സജീവ്, അനന്ദു എസ്. കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.