മഴക്കാല പൂർവ ശുചീകരണം നടത്തി

മുണ്ടക്കയം∙ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണം നടത്തി. തൃതല പഞ്ചായത്തംഗങ്ങൾ, വ്യാപാരിവ്യവസായികൾ, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ, പഞ്ചായത്ത് ജീവനക്കാർ, ശുചിത്വ സഭകൾ, ആരോഗ്യ വകുപ്പ് എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. വ്യാപാരി വ്യവസായികളുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ ജെസിബിയും ഉപയോഗിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.

ജില്ലാ പഞ്ചായത്തംഗം കെ.രാജേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജു അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സി.കെ.കുഞ്ഞുബാവ, ലീലാമ്മ കുഞ്ഞുമോൻ, അജിത രതീഷ്, ബി.ജയചന്ദ്രൻ, കെ.സി.സുരേഷ്, പി.ആർ.സത്യൻ, എം.ബി.സനിൽ, സി.വി.അനിൽകുമാർ, ആർ.സി.നായർ, സിനോൾ, ടി.ടി.സാബു, ടി.കെ.ശിവൻ, ടി.സി.ഷാജി, കെ.ബി.മധു, നസീമ ഹാരീസ്, സൂസമ്മ മാത്യു, റഷീദ് താന്നിമൂട്ടിൽ, രജനി ഷാജി, ഫ്ലോറി ആന്റണി, ഷീബാ ആന്റണി, വത്സമ്മ തോമസ്, ജെസി സാബു, ജെസി ജേക്കബ്, മറിയാമ്മ ആന്റണി, സുപ്രഭ രാജൻ, ഡോ.ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.