മഴയ്ക്കൊപ്പം വീശിയതു ‘ദുരിതക്കാറ്റ്’

തെക്കേത്തുകവല ∙ വേനൽമഴയ്ക്കൊപ്പമെത്തിയ കാറ്റ് ചിറക്കടവ് മേഖലയിൽ ദുരിതം വിതച്ചു.

വീശിയടിച്ച കാറ്റിൽ വ്യാപക കൃഷിനാശമാണ് ഉണ്ടായത്. കാറ്റിൽ മരങ്ങൾ ഒടിഞ്ഞുവീണു വീടുകളും തകർന്നു. അമ്പഴത്തിനാൽ അജീഷ്, തൈയിൽ സന്തോഷ്, നമ്പൂരിമഠത്തിൽ ശശിധരൻ പിള്ള എന്നിവരുടെ വീടുകൾ മരം വീണു ഭാഗികമായി തകർന്നു. ഞള്ളിയിൽ കുറുവച്ചൻ ജോസഫ്, കാവുങ്കൽ കെ.ആർ.രാഘവൻ നായർ എന്നിവരുടെ റബർമരങ്ങളും കാർഷിക വിളകളും കാറ്റിൽ ഒടിഞ്ഞുവീണു നശിച്ചു.