യാത്രയ്ക്കിടെ പണം കവർന്നു

മുണ്ടക്കയം∙ ബസിൽ യാത്രചെയ്ത വീട്ടമ്മയുടെ പതിനായിരം രൂപ മോഷണം പോയതായി പരാതി. പാറത്തോട്ടിൽ നിന്നു സ്വകാര്യബസിൽ മുണ്ടക്കയത്തേക്കുള്ള യാത്രയ്ക്കിടയിൽ പനകക്കച്ചിറ ഗായത്രി ഭവനിൽ സുജാതയുടെ ബാഗിൽ നിന്നാണു പണം നഷ്ടമായത്.

യാത്രയ്ക്കിടയിൽ ബാഗിന്റെ സിപ് തുറന്നു കിടക്കുന്നതു ശ്രദ്ധയിൽപെട്ട് നോക്കിയപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ടതായി അറിഞ്ഞത്. പൊലീസിൽ പരാതി നൽകി.