റേഷൻ സംബന്ധമായ പരാതികൾ അറിയിക്കാം

കാഞ്ഞിരപ്പള്ളി ∙ താലൂക്കിലെ റേഷൻ സംബന്ധമായ പരാതികൾ അറിയിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫോൺ സൗകര്യം ഒരുക്കിയതായി താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. കാഞ്ഞിരപ്പള്ളി, ചിറക്കടവ്, എലിക്കുളം പഞ്ചായത്ത് പരിധിയിലെ പരാതികൾ അറിയിക്കുന്നതിന്-9188527665. മണിമല, എരുമേലി പഞ്ചായത്തുകളിലെ പരാതികൾ-9188527665, മുണ്ടക്കയം, പാറത്തോട്, കൂട്ടിക്കൽ, കോരുത്തോട് പഞ്ചായത്തുകളിലെ പരാതികൾ-9188527665 എന്നീ ഫോൺ നമ്പരുകളിൽ അറിയിക്കാം.

കൂടാതെ താലൂക്ക് സപ്ലൈ ഓഫിസർ-9188527361, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫിസർ-9188527457 എന്നീ നമ്പരുകളിലും വിളിച്ചു പരാതികൾ അറിയിക്കാം. റേഷൻകടയിൽനിന്നു ഭക്ഷ്യധാന്യങ്ങൾ ഇ-പോസ് മെഷീൻ മുഖാന്തരം വിതരണം നടത്തുമ്പോൾ കാർഡുടമകൾ ബില്ലുകൾ നിർബന്ധമായും വാങ്ങേണ്ടതും ലഭ്യമായ സാധനങ്ങളുടെ കൃത്യത ഒത്തുനോക്കി ഉറപ്പുവരുത്തേണ്ടതുമാണെന്നു താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.

അനർഹർ കാർഡുകൾ തിരികെ നൽകണം

കാഞ്ഞിരപ്പള്ളി ∙ താലൂക്കിലെ അനർഹരായ സബ്‌സിഡി, മുൻഗണനാ, എഎവൈ കാർഡുകൾ കൈവശം വച്ചിരിക്കുന്നവർ സപ്ലൈ ഓഫിസിൽ തിരികെ ഏൽപിച്ചു പൊതുവിഭാഗത്തിലേക്കു 31നു മുൻപു മാറ്റിവാങ്ങണമെന്നു സപ്ലൈ ഓഫിസർ അറിയിച്ചു. 1000 ചതുരശ്ര അടിക്കു മുകളിൽ വിസ്തീർണമുള്ള വീടുള്ളവർ, നാലുചക്ര വാഹനം സ്വന്തമായിട്ടുള്ളവർ, ഒരു ഏക്കറിനു മുകളിൽ സ്ഥലം കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി സ്വന്തമായിട്ടുള്ളവർ, 25000 രൂപയ്ക്കുമേൽ മാസവരുമാനം ഉള്ളവർ, വരുമാന നികുതി അടയ്ക്കുന്നവർ എന്നിവരെയാണു മുൻഗണനാ കാർഡിന് അനർഹരായി കണക്കാക്കുന്നത്.

ഒരു ഏക്കർ സ്ഥലത്തിൽ കൂടുതൽ ഉള്ളവരെയും 1000 ചതുരശ്ര അടിക്കു മുകളിൽ വിസ്തീർണമുള്ള വീടുള്ളവരെയും അനർഹരായി കണ്ടെത്തുന്നതിനു പഞ്ചായത്തിൽനിന്നും നാലുചക്രവാഹനം സ്വന്തമായിട്ടുള്ള അനർഹരെ കണ്ടെത്തുന്നതിനു മോട്ടോർവാഹന വകുപ്പിൽനിന്നുമുള്ള പട്ടികകൾ പരിശോധിച്ചുവരികയാണെന്നും പരിശോധനയിൽ അനർഹരെ കണ്ടെത്തിയാൽ കാർഡ് ഉപയോഗിച്ചു നാളിതുവരെ വാങ്ങിയ റേഷൻസാധനങ്ങളുടെ കമ്പോളവില ഈടാക്കുന്നതോടൊപ്പം ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. അനർഹരെ കണ്ടെത്തുന്നതിന് ആവശ്യമായ വിവരങ്ങൾ പൊതുജനങ്ങൾക്കു താലൂക്ക് സപ്ലൈ ഓഫിസിൽ അറിയിക്കാം.