വാഴൂര്‍ ഏദന്‍ പബ്ലിക് സ്‌കൂളിന് നൂറ് ശതമാനം വിജയം

പൊൻകുന്നം : സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയില്‍ തുടര്‍ച്ചയായ പതിനാലാം തവണയും വാഴൂര്‍ ഏദന്‍ പബ്ലക് സ്‌കൂളിന് നൂറ് ശതമാനം വിജയം.

പരീക്ഷയെഴുതിയ 45 വിദ്യാര്‍ഥികളില്‍ എട്ടുപേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ കരസ്ഥമാക്കി. പി.ടി.എ. പ്രസിഡന്റ് സി.ജി.ഹരീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ വിജയികളെ അഭിനന്ദിച്ചു. സുലോചന നായര്‍, ജോസ് ജോസഫ്, ടോം തോമസ് മേരിക്കുട്ടി എബ്രഹാം, മഞ്ജുള മാത്യു എന്നിവര്‍ പ്രസംഗിച്ചു.