ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ ഇന്നു കൊടിയേറ്റ്‌

പൊൻകുന്നം ∙ എലിക്കുളം എസ്‌എൻഡിപി 45–ാം ശാഖായോഗത്തിന്റെ നേതൃത്വത്തിലുള്ള ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്നു കൊടിയേറും. രാവിലെ 9.30നു കൊടിയേറ്റിനു ക്ഷേത്രം തന്ത്രി നാഗമ്പടം അശോകൻ മുഖ്യകാർ‌മികത്വം വഹിക്കും. തുടർന്നു പ്രഭാഷണം– തങ്കമ്മ മോഹനൻ.

ഉച്ചയ്‌ക്ക് 1.30നു പ്രസാദമൂട്ട്. വൈകിട്ട് ഭഗവതി സേവ. രണ്ടാം ഉത്സവദിനമായ നാളെ രാവിലെ ആറിനു ഗുരുപൂജ, അഷ്‌ടദ്രവ്യ ഗണപതിഹോമം, 8.30നു നവകം, 10.30നു ഗുരുദേവ പ്രഭാഷണം ഡോ.എം.എം.ബഷീർ, 1.30നു പ്രസാദമൂട്ട്, വൈകിട്ട് 4.30നു സർ‌വൈശ്വര്യപൂജ. മൂന്നാം ഉത്സവദിനമായ ആറിനു രാവിലെ 10.30നു കുറിച്ചി അദ്വൈതവിദ്യാശ്രമത്തിലെ സ്വാമി ധർ‌മചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തും.

വൈകിട്ട് അഞ്ചിനു കാളകെട്ടി പ്രാർഥനാ മന്ദിരത്തിൽനിന്നു മാഞ്ഞുക്കുളം വഴി ക്ഷേത്രത്തിലേക്കു താലപ്പൊലി ഘോഷയാത്ര. 6.35ന് ഘോഷയാത്രയ്ക്ക്‌ എതിരേൽ‌പും താലസമർപ്പണവും, 6.45നു സമൂഹപ്രാർഥന. ഏഴിനു ശ്രീനാരായണഗുരു പ്രതിഷ്‌ഠ നടത്തിയ ക്ഷേത്രങ്ങളുടെയും അപൂർവ ചിത്രങ്ങളുടെയും ദൃശ്യാവിഷ്‌കാരം. രാത്രി 9.30നു കൊടിയിറക്ക്. കൊടിയേറ്റിനു മുന്നോടിയായി ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനു കൊടൈക്കനാൽ കെ.എം.സുകുമാരന്റെ വസതിയിൽനിന്നു ക്ഷേത്രത്തിലേക്കു നടത്തിയ കൊടിമര ഘോഷയാത്രയിൽ ഒട്ടേറെപ്പേർ പങ്കെടുത്തു. വൈകിട്ടു സുദർശനഹവനത്തിലും ഭക്‌തജനത്തിരക്ക് അനുഭവപ്പെട്ടു.