സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മിഥുൻ‍ സോമരാജിന് മുണ്ടക്കയത്ത് സ്വീകരണം

മുണ്ടക്കയം∙ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കോസഡി വലിയപുരയ്ക്കൽ മിഥുൻ വി.സോമരാജിന് ഐക്യ മലയരയ മഹാസഭയുടെ നേതൃത്വത്തിൽ നാളെ സ്വീകരണം നൽകുമെന്ന് ഭാരവാഹികളായ പ്രഫ. എം.എസ്.വിശ്വംഭരൻ, കെ.എൻ.പത്മനാഭൻ, പി.ടി.രാജപ്പൻ എന്നിവർ അറിയിച്ചു.

മുരിക്കുംവയൽ എൻട്രൻസ് അക്കാദമിയിൽ രാവിലെ 11നു നടക്കുന്ന സ്വീകരണ സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. പി.സി.ജോർജ് എംഎൽഎ പുരസ്കാരം നൽകി ആദരിക്കും.

ജില്ലാ പഞ്ചായത്തംഗം കെ.രാജേഷ് മുഖ്യ പ്രഭാഷണം നടത്തും. സമ്മേളനത്തിനു മുന്നോടിയായി രാവിലെ 10ന് പുഞ്ചവയൽ കവലയിൽ നിന്നും സ്വീകരണ റാലിയും നടക്കും.