സ്ഥാനാർഥി നിർണയം പൂർത്തിയായി


കാഞ്ഞിരപ്പള്ളി: സീറ്റ് വിഭജനവും സീറ്റ് നിർണയവും പൂർത്തിയാക്കി തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടന്ന് സ്ഥാനാർഥികൾ.

യു.ഡി.എഫിൽ കോൺഗ്രസിന്റെ ആറ്, 11 വാർഡുകളിലായിരുന്നു തീരുമാനം ആകാനുണ്ടായിരുന്നത്. ഈ വാർഡുകളിലും സ്ഥാനാർഥി നിർണയം ധാരണയിലെത്തി. ആറാം വാർഡിൽ മൂന്ന് പേർ സീറ്റ് ആവശ്യപ്പെട്ടതാണ് തീരുമാനം വൈകിയത്. എൽ.ഡി.എഫിന്റെ 17 സ്ഥാനാർഥികൾ ഇത് വരെ നാമനിർദേശ പത്രിക സമർപ്പിച്ചു. തീരുമാനമാകാതിരുന്ന 18-ാം വാർഡിൽ കേരള കോൺഗ്രസ് (ജോസ്) വിഭാഗത്തിന്റെ ജെസി കിഴക്കേത്തലയ്ക്കൽ സ്ഥാനാർഥിയാകും.

പാറത്തോട്:

യു.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കോൺഗ്രസ് വാർഡ് ഒന്ന്- എൻ.എൽ. ജേക്കബ്, രണ്ട്-കെ.കെ. സുരേന്ദ്രൻ കൊടിത്തോട്ടം, നാല്- അശ്വതി പി.കെ. പള്ളിപ്പറമ്പിൽ, അഞ്ച്- ജോസഫ് ജെ. തയ്യിൽ, ഒമ്പത്- ലൈല സത്താർ പാറയിൽ, 10- ജോസ് സെബാസ്റ്റ്യൻ പ്ലാത്തോട്ടം, 13- ഷേർലി രാജൻ പള്ളത്തുവയലിൽ, 14- സെയ്ത് മുഹമ്മദ് ടി.എം. തുണ്ടിയിൽ, 15- ഷാലിമാ ജെയിംസ് കിഴക്കേത്തലയ്ക്കൽ, 16- ലൗലി മാത്യു പുറത്തയിൽ, 19- അനിൽ പി.കെ. വള്ളാംതോട്ടം, ആറ്- ബിനു സജീവ് മുണ്ടയ്ക്കൽ (യു.ഡി.എഫ് സ്വതന്ത്ര), മൂന്ന്- സോളി അജി കോഴിമല, 11- ബിജോജി തോമസ് പൊക്കാളശ്ശേരി, 12- ജോൺസി ബെന്നി വാന്തിയിൽ, 17- ഡാനി ജോസ് കുന്നത്ത്, 18 പഴൂമല ജോജി ജോസഫ് വാളിപ്ലാക്കൽ (കേരള കോൺഗ്രസ്, ജോസഫ്), ഏഴ്- അബ്ദുൾ ജലീൽ പി.എസ്. പേമുണ്ടയ്ക്കൽ, എട്ട്- ഷൈനാമോൾ ജബ്ബാർ (മുസ്ലിം ലീഗ്) എന്നിങ്ങനെ മത്സരിക്കും.

എരുമേലി

: ഗ്രാമപ്പഞ്ചായത്ത് എൽ.ഡി.എഫ്- സി.പി.എം. 15, സി.പി.ഐ.-നാല്, കേരള കോൺഗ്രസ് (ജോസ്)- അഞ്ച്. മുട്ടപ്പള്ളി വാർഡിൽ സി.പി.എമ്മിനും സി.പി.ഐയ്ക്കും സ്ഥാനാർഥികളുണ്ട്. യു.ഡി.എഫ്-കോൺഗ്രസ് 19, ലീഗ്- രണ്ട്, ആർ.എസ്.പി.- രണ്ട്. എൻ.ഡി.എ- ബി.ജെ.പി. 21, ബി.ഡി.ജെ.എസ്. രണ്ട് എന്നിങ്ങനെ മത്സരിക്കും.

വെള്ളാവൂർ

: പഞ്ചായത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥി പ്രഖ്യാപനം നടത്തിയില്ല. യു.ഡി.എഫ്. പത്ത് വാർഡുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.കോൺഗ്രസ് സ്ഥാനാർഥികൾ ഒന്നാം വാർഡ്-സുധീഷ് കുമാർ, രണ്ട്-സുമ ഷിബുലാൽ, മൂന്ന് -അഡ്വ.രാജ് മോഹൻ, നാല്-അജിതകുമാരി അനിൽ, അഞ്ച്- ബിന്ദു പ്രകാശ്, ആറ്-ബെൻസി ബൈജു, എട്ട്-ബിനോദ് ജി.പിള്ള, പത്ത്-ബി. ഫാസ് വടക്കേൽ, 11- ഗീതാ പ്രകാശ്, 13- സരസ്വതീ രാധാകൃഷ്ണൻ

മണിമല

: എൽ.ഡി.എഫ്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വാർഡ് ഒന്ന്- സോജി കുര്യാക്കോസ് (സി.പി.ഐ), രണ്ട്- മേഴ്‌സി മാത്യു (കേരള കോൺ), മൂന്ന്-മോളി മൈക്കിൾ (സി.പി.എം), നാല്-സിറിൽ തളത്തിപ്പറമ്പിൽ (കേരള കോൺ), അഞ്ച്- റോസമ്മ ജോൺ (സി.പി.എം), ആറ്-വി.കെ.ബാബു (സി.പി.എം), ഏഴ്-രാജമ്മ ജയകുമാർ (സി.പി.എം), എട്ട്- െജയിംസ് പി.സൈമൺ (സി.പി.എം), ഒൻപത്- പി.സുരേഷ് (സി.പി.ഐ.), പത്ത് -പി.ടി. ഇന്ദു (സി.പി.ഐ.), 11- ഷൈലമ്മ റെജി (സി.പി. ഐ.), 12- ഷാഹുൽ ഹമീദ് (സി.പി.എം.), 13- സുനി സജി (കേരള കോൺ.‍), 14- ബിനോയി പുറ്റുമണ്ണിൽ (കേരള കോൺ.), 15 അതുല്യ ദാസ് (സി.പി.ഐ.) എന്നിവർ മത്സരിക്കും.

ജില്ലാപഞ്ചായത്ത്

എൽഡി.എഫ്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കാഞ്ഞിരപ്പള്ളി ഡിവിഷനിൽ ജെസി ഷാജൻ മണ്ണംപ്ലാക്കലും (കേരള കോൺഗ്രസ് ജോസ്), മുണ്ടക്കയം ഡിവിഷനിൽ അനുപമ പി.ആർ ( സി.പി.എം.), എരുമേലി ഡിവിഷനിൽ ശുഭേഷ് സുധാകരൻ (സി.പി.ഐ.) എന്നിവർ മത്സരിക്കും.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

ബ്ലോക്ക് പഞ്ചായത്ത് എൽ.ഡി.എഫ്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സി.പി.എം സ്ഥാനാർഥികളായി കാഞ്ഞിരപ്പള്ളി ഡിവിഷൻ- ഷക്കീല നസീർ, പൊന്തൻപുഴ- ജയശ്രീ ഗോപിദാസ്, ചേനപ്പാടി- ടി.എസ്. കൃഷ്ണകുമാർ, എരുമേലി- ജൂബി അഷറഫ്, മുക്കൂട്ടുതറ- സിന്ധു ഷിബു, പുഞ്ചവയൽ- പി.കെ. പ്രദീപ്, വണ്ടൻപതാൽ- അജിതാ രതീഷ് എന്നിവരും കേരള കോൺ. സ്ഥാനാർഥികളായി ആനക്കല്ല്- വിമല തെക്കേമുറി, മണ്ണാറക്കയം ജോളി മടുക്കക്കുഴി, ചോറ്റി-സാജൻ കുന്നത്ത്, പാറത്തോട്- ടി.കെ. മോഹനൻ, മണിമല- അന്നമ്മ ജോസഫ്, മുണ്ടക്കയം- ജോഷി മംഗലം (എൽ.ഡി.എഫ്. സ്വത.), കൂട്ടിക്കൽ- അഞ്ജലി ജേക്കബ്, കോരൂത്തോട്- സിന്ധു ഷിബു (സി.പി.ഐ.) എന്നിവർ മത്സരിക്കും.