രക്ഷാപ്രവര്‍ത്തനത്തില്‍ കൈവിരല്‍ നഷ്ടമായ വിജയന് ആശ്വാസമേകി പൂഞ്ഞാർ എം. എല്‍. എ.
കാഞ്ഞിരപ്പള്ളി: രക്ഷാപ്രവര്‍ത്തനത്തിനിടയിലുണ്ടായ അപകടത്തില്‍ കൈവിരല്‍ നഷ്ടമായ വിജയന് അഭിന്ദന പ്രവാഹം . കാഞ്ഞിരപ്പള്ളി മേരിക്യൂന്‍സ് ആശുപത്രിയില്‍ കഴിയുന്ന കോരുത്തോട് മടുക്ക പാറേപ്പുരയിടത്തിൽ വിജയനെ പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം. എല്‍. എ സന്ദര്‍ശിച്ച് സാന്ത്വനമേകി.
ഏതാനും ദിവസങ്ങൾക്ക് മുൻപ്, ചിറ്റടി ജങ്ഷനില്‍ വച്ച് സ്വകാര്യ ബസില്‍ കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തതിനെ തുടര്‍ന്ന് കാല്‍ ടയറിന് അടിയില്‍പെട്ട് ഗുരുതരാവസ്ഥയിലായ ലില്ലിക്കുട്ടി എന്ന സ്ത്രീയെ ആശുപത്രിയില്‍ എത്തിക്കുന്ന വഴിയാണ് ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ടത്. ഓട്ടോറിക്ഷ മറിയുമ്പോള്‍ അപകടത്തില്‍പ്പെട്ട ലില്ലിക്കുട്ടിയെ കൂടുതല്‍ പരുക്ക് പറ്റാതെ രക്ഷിക്കുന്നതിനിടയില്‍ വിജയന്റെ ഇടത് കൈയിലെ തള്ളവിരല്‍ പൂര്‍ണമായും നഷ്ടമായി. തുടര്‍ന്ന് നാട്ടുകാര്‍ ഉടന്‍ കാഞ്ഞിരപ്പള്ളി മേരീക്വീന്‍സ് മിഷന്‍ ആശുപത്രിയിലെ ട്രോമാ കെയര്‍ വിഭാഗത്തില്‍ എത്തിക്കുകയായിരുന്നു.
ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം സീനിയര്‍ സര്‍ജന്‍ ഡോ. കുരുവിള, ഓര്‍ത്തോപീഡിക് ആന്റ് ജോയിന്റ് റീപ്ലേസ്‌മെന്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ബ്ലെസണ്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി. തന്റെ ഒരു വിരല്‍ നഷ്ടമായെങ്കിലും അതിലുപരിയായി ഒരു ജീവൻ രക്ഷിക്കാന്‍ സാധിച്ചുവെന്ന ആശ്വാസത്തിലാണ് വിജയന്‍.
വിജയന്‍ അസുഖത്തെ തുടര്‍ന്ന് പത്തു വര്‍ഷം മുന്‍പ് വരെ തളര്‍ന്നു കിടപ്പിലായിരുന്നു. തുടര്‍ന്ന് ആയുര്‍വേദ, തിരുമ്മല്‍ ചികിത്സയിലൂടെ ആരോഗ്യശേഷി വീണ്ടെടുത്ത വിജയന്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്തുള്ള സ്വകാര്യ മില്ലില്‍ ജോലി ചെയുകയാണ്. മജ്ഞുളയാണ് ഭാര്യ. വിഷ്ണു, ഗംഗ (എം. എസ്. ഡബ്ല്യു, വിദ്യാര്‍ഥി ശ്രീശബരീശ കോളജ്) വിമല്‍, അമല്‍ എന്നിവരാണ് മക്കള്‍.