കാഞ്ഞിരപ്പള്ളി മേരീക്വീൻസിൽ കുറഞ്ഞ നിരക്കുകളുമായി ചാവറ കെയർ പദ്ധതിക്ക് തുടക്കം കുറിച്ചു.
കാഞ്ഞിരപ്പള്ളി : സി.എം.ഐ സഭാ സ്ഥാപകൻ വി. ചാവറയച്ചന്റെ നൂറ്റമ്പതാം വാർഷിക ദിനത്തോട് അനുബന്ധിച്ചു കോട്ടയം സി.എം.ഐ പ്രവിശാ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ ചാവറ കെയർ പദ്ധതിക്ക് തുടക്കം കുറിച്ചു. മേരീക്വീൻസിൽ എത്തുന്ന രോഗികൾക്ക് എല്ലാ ജനറൽ വിഭാഗങ്ങളിലും ഓ .പി കൺസൾട്ടേഷൻ നിരക്ക് 50 രൂപയും തിരഞ്ഞെടുക്കപ്പെടുന്ന രോഗികൾക്ക് സൗജന്യ ചികിത്സ അടക്കമുള്ള സേവനങ്ങളും പദ്ധതിയുടെ ഭാഗമായി ലഭ്യമാവും. എല്ലാ രോഗികൾക്കും ഐ പി വിഭാഗത്തിലെ ജനറൽ വാർഡുകൾ പദ്ധതിയുടെ ഭാഗമായി സൗജന്യമായി ലഭ്യമാവും.
ഗൈനക്കോളജി വിഭാഗത്തിൽ പ്രസവ ശ്രുശ്രുഷകൾക്ക് നിരക്കിളവുകൾ, അമിതവണ്ണമടക്കമുള്ള രോഗങ്ങൾക്ക് ചികിത്സ ലഭ്യമാക്കുന്ന ബേരിയാട്രിക് വിഭാഗത്തിൽ, സൗജന്യ കൺസൾട്ടേഷൻ, ഓപ്പറേഷൻ ആവശ്യമുള്ള രോഗികൾക്ക് 40% നിരക്കിളവ്, 2021 ജനുവരി 31 വരെ സന്ധിമാറ്റി വെയ്ക്കൽ ചികിത്സ വിഭാഗത്തിൽ സൗജന്യ കൺസൾട്ടേഷൻ സേവനങ്ങൾ,. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കു കാർഡിയാക് വിഭാഗത്തിൽ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ചികിത്സകൾക്ക് നിരക്കിളവുകൾ, അർഹരായവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ ആൻജിയോഗ്രാം, സന്ധി മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ , 1500 രൂപ മുതൽ ആരംഭിക്കുന്ന വിവിധ കാർഡിയാക് ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾ, കോവിഡ് രോഗമുക്തർക്കായുള്ള പോസ്റ്റ് കോവിഡ് ക്ലിനിക്കിൽ സൗജന്യ പൾമനോളജി കൺസൾട്ടേഷൻ, 1000 പേർക്ക് സൗജന്യ സ്തനാർബുദ പരിശോധന, എന്നിവയും പദ്ധതിയുടെ ഭാഗമായി ലഭ്യമാകും.
നിലവിൽ ആശുപത്രിക്കു 15 കിലോമീറ്റർ ദൂരപരിധിയിൽ ലഭ്യമായിരുന്ന ഹോം കെയർ സേവങ്ങൾ ഇനി മുതൽ 20 കിലോമീറ്റർ ദൂരപരിധിയിൽ ലഭ്യമാവും. നിലവിലുള്ള നഴ്സിങ്, ഫിസിയോതെറാപ്പി, ലാബ് സാമ്പിൾ കളക്ഷൻ, ആംബുലൻസ് സേവനങ്ങൾക്കൊപ്പം അടിയന്തര സാഹചര്യങ്ങളിൽ രോഗികളുടെ വീടുകളിൽ ഡോക്ടർമാരുടെ സേവനവും ഇനി മുതൽ ഹോം കെയർ പദ്ധതിയിൽ ലഭ്യമാവും.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 1000 പേർക്ക് അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള ജീവൻ രക്ഷാ പരീശീലനം ലഭ്യമാക്കും. പദ്ധതിക്കാലയളവിൽ ഇരുപതോളം മെഡിക്കൽ ക്യാമ്പുകളും നടത്തുമെന്നു ആശുപത്രി ഡയറക്ടർ ഫാ . സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ, ജോയിന്റ് ഡയറക്ടർ ഫാ. മാർട്ടിൻ മണ്ണാനാൽ സി.എം.ഐ എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും മുൻകൂർ ബുക്കിങ്ങിനും 04828 201400, 8281262626എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.