യുവാക്കളുടെ നല്ല മനസ്സ് ; പെരുവഴിയിൽ ഉപേക്ഷിക്കപ്പെട്ട നായക്ക് പുതുജീവൻ ലഭിച്ചു .

കാഞ്ഞിരപ്പള്ളി തമ്പലക്കാട് റോഡിൽ രാവിലെ യാത്രക്ക് ഇറങ്ങിയ മോനിച്ചൻ , സിറിയക് എന്നീ യുവാക്കളാണ് അവശനിലയിൽ ഒരു നായ വഴിയിൽ കിടക്കുന്നത് ആദ്യം ശ്രദ്ധിക്കുന്നത്. തൊട്ടടുത്തുള്ള വെറ്ററിനറി പോളിക്ലിനിക്കിൽ വിവരം അറിയിച്ചതിനെത്തുടർന്നു സീനിയർ വെറ്ററിനറി സർജൻ ഡോക്ടർ ഡെന്നിസ് തോമസ് , വെറ്ററിനറി സർജൻ ഡോക്ടർ രാഹുൽ എന്നിവർ ഉടൻതന്നെ സ്ഥലത്തെത്തി പ്രഥമ ശുശ്രൂഷ നൽകിയതിന് ശേഷം ആശുപത്രിയിലേക്ക് മാറ്റി.

ഇതിനിടയിൽ സീതത്തോട്ടിലെ സ്കൂൾ അധ്യാപകനായ മനോജ് , സന്നദ്ധപ്രവർത്തകനായ ഇക്ബാൽ കോട്ടവാതുക്കൽ തുടങ്ങിയവരും സഹായത്തിനെത്തി . ഡോക്ടർമാരുടെ നേതൃത്വത്തിൽ ഡ്രിപ്പ് ഇടുകയും ആവശ്യമായ മറ്റ് മരുന്നുകൾ നൽകുകയും ചെയ്തതോടെ നായ പ്രതികരിച്ചുതുടങ്ങി . തുടർന്നുള്ള അന്വേഷണത്തിൽ മൃഗസ്നേഹിയായ പഴയിടം പുത്തൻപുരക്കൽ ശ്രീ. അനീഷ്കുമാർ സ്ഥലത്തെത്തി നായയെ ഏറ്റെടുത്തു . സ്വന്തം വാഹനത്തിൽ നായയെ കയറ്റി പഴയിടത്തുള്ള അനീഷ്കുമാറിന്റെ വീട്ടിലെത്തിച്ച ശേഷമാണ് യുവാക്കൾ മടങ്ങിയത്. നാടൻ ഇനത്തിൽപ്പെട്ട നായയെ ഉടമ ഉപേക്ഷിച്ചതാകാമെന്നു കരുതുന്നു

error: Content is protected !!