ശവസംസ്കാരഫീസ് കുറച്ച് പഞ്ചായത്ത്
മുണ്ടക്കയം: സാമ്പത്തികബുദ്ധിമുട്ടുള്ളവർക്ക് ശവസംസ്കാരനിരക്ക് പകുതി കുറച്ച് മുണ്ടക്കയം പഞ്ചായത്ത് ഭരണസമിതി. പ്രഥമ ഗ്രാമപഞ്ചായത്ത് യോഗത്തിന്റേതാണ് തീരുമാനം.
വരിക്കാനിയിലെ ആധുനിക ശ്മശാനമായ ദേവയാനത്തിൽ മൃതദേഹം ദഹിപ്പിക്കുന്നതിന് നാലായിരം രൂപയാണ് ഈടാക്കുന്നത്. ഇനിമുതൽ സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളവർ 2000 രൂപ നൽകിയാൽ മതി.