ചിറക്കടവ് മഹാദേവ ക്ഷേത്രത്തിന് സമീപം സംസ്ഥാനപാത നിർമാണം അശാസ്ത്രീയമെന്നാരോപിച്ച് ബി.ജെ.പി., ഹിന്ദു ഐക്യവേദി പ്രവർത്തകർ നിർമാണം തടഞ്ഞു.

ചിറക്കടവ്: മഹാദേവ ക്ഷേത്രത്തിന് സമീപം സംസ്ഥാനപാത നിർമാണം അശാസ്ത്രീയമെന്നാരോപിച്ച് ബി.ജെ.പി., ഹിന്ദു ഐക്യവേദി പ്രവർത്തകർ നിർമാണം തടഞ്ഞു. വ്യാപാരികൾക്കും ക്ഷേത്രത്തിനും ബുദ്ധിമുട്ടുണ്ടാകുന്നരീതിയിൽ ഓടകൾ നിർമിക്കുകയാണെന്ന് പ്രവർത്തകർ ആരോപിച്ചു.

ബി.ജെ.പി. ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജി.ഹരിലാലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

തുടർന്ന് കരാർ കമ്പനി പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ആളുകളുടെ ബുദ്ധിമുട്ടുകൾ പരിഗണിക്കുമെന്നും അശാസ്ത്രീയമായ ഓട നീക്കാമെന്നും അറിയിച്ചു.

error: Content is protected !!