കോവിഡ് രോഗം ബാധിച്ചു മരണപ്പെട്ട വയോധികയുടെ മൃതദേഹം ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ സംസ്കരിച്ചു

പൊൻകുന്നം : കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം സംസ്കരിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ. വാഴൂർ കോളേജിന് സമീപം സഹോദരിയോടൊപ്പം താമസിച്ചിരുന്ന അസിയമ്മയാണ് കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരണപ്പെട്ടത് .

കോവിഡ് പോസിറ്റീവായതിനാൽ മൃതദേഹം സംസ്കരിക്കുന്നത് മറ്റാരും തയ്യാറാകാതിരുന്നപ്പോൾ ഡിവൈഎഫ്ഐ പ്രവർത്തകർ മുന്നിട്ടിറങ്ങുകയായിരുന്നു. മൃതദേഹം സംസ്കരിക്കുന്നതിന് വാഴൂരിലെ പള്ളി കമ്മിറ്റികളും തയ്യാറായിരുന്നില്ല. തുടർന്ന് പൊൻകുന്നം ജുമാ മസ്ജിദ് ഭാരവാഹികളായ എസ് രജീഫ്, അബ്ദുൾ അസീസ് എന്നിവരുടെ ഇടപെടലിലൂടെ പൊൻകുന്നം മുഹയിദീൻ ജുമാമസ്ജിദിലെ കബർസ്ഥാനിൽ മൃതദേഹം സംസ്കരിക്കാൻ അനുവദിച്ചു .

ഡിവൈഎഫ്ഐ വാഴൂർ ബ്ലോക്ക് സെക്രട്ടറി ബി സുരേഷ് കുമാർ, പ്രസിഡന്റ് റംഷാദ് റഹ്മാൻ, ജില്ലാ കമ്മിറ്റിയംഗം ബി ഗൗതം, വാഴൂർ പഞ്ചായത്ത് അംഗങ്ങളായ ശ്രീകാന്ത് പി തങ്കച്ചൻ, പി എസ് അജിത്കുമാർ, ഡിവൈഎഫ്ഐ പൊൻകുന്നം മേഖലാ സെക്രട്ടറി പി എസ് ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് സംസ്കാരം നടന്നത്.

error: Content is protected !!