അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രികനെ ശുശ്രൂഷിച്ച മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥർക്ക് സോഷ്യൽ മീഡിയയുടെ അഭിനന്ദനങ്ങൾ

അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രികനെ ശുശ്രൂഷിച്ച മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥർക്ക് സോഷ്യൽ മീഡിയയുടെ അഭിനന്ദനങ്ങൾ

കാഞ്ഞിരപ്പള്ളി : അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രികനായ വയോധികന്റെ മുറിവേറ്റ കാൽ കഴുകി തുടച്ചു വൃത്തിയാക്കി മരുന്ന് വച്ച മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥക്ക് സോഷ്യൽ മീഡിയയുടെ ആദരവ്. കാഞ്ഞിരപ്പള്ളിയിൽ വച്ച് നടന്ന ആ സംഭങ്ങൾ ആരോ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ ആയിരങ്ങൾ അത് ഷെയർ ചെയ്ത് തങ്ങളുടെ ആദരവും അഭിനന്ദനങ്ങളും അറിയിച്ചു. കോട്ടയം ആർടി ഓഫീസിന് കീഴിലെ സ്ക്വാഡിലെ ഉദ്യോഗസ്ഥരായ എ സാബു, നിബു ജോൺ, ശരത് ഡി, പ്രതാപ് എന്നിവർ എന്നിവരാണ് ഡിപ്പാർട്മെൻറിന് അഭിമാനമായത്.

കാരുണ്യത്തിനു സോഷ്യൽ മീഡിയയുടെ ആദരവ്..

അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രികനെ ശുശ്രൂഷിച്ച മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥർക്ക് സോഷ്യൽ മീഡിയയുടെ അഭിനന്ദനങ്ങൾകാഞ്ഞിരപ്പള്ളി : അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രികനായ വയോധികന്റെ മുറിവേറ്റ കാൽ കഴുകി തുടച്ചു വൃത്തിയാക്കി മരുന്ന് വച്ച മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥക്ക് സോഷ്യൽ മീഡിയയുടെ ആദരവ്. കാഞ്ഞിരപ്പള്ളിയിൽ വച്ച് നടന്ന ആ സംഭങ്ങൾ ആരോ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ ആയിരങ്ങൾ അത് ഷെയർ ചെയ്ത് തങ്ങളുടെ ആദരവും അഭിനന്ദനങ്ങളും അറിയിച്ചു. കോട്ടയം ആർടി ഓഫീസിന് കീഴിലെ സ്ക്വാഡിലെ ഉദ്യോഗസ്ഥരായ എ സാബു, നിബു ജോൺ, ശരത് ഡി, പ്രതാപ് എന്നിവർ എന്നിവരാണ് ഡിപ്പാർട്മെൻറിന് അഭിമാനമായത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ കാഞ്ഞിരപ്പള്ളി എ ക ജെ എം സ്‌കൂളിന്റെ സമീപത്തു വച്ചാണ് സംഭവം നടന്നത് . മണ്ണാറക്കയം സ്വദേശിയായ വയോധികനായ ബാലചന്ദ്രൻ ഓടിച്ചിരുന്ന സ്കൂട്ടറിൽ കോട്ടയം മറ്റക്കര സ്വദേശി ജിബിൻ ജോസഫിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു. ആ സമയത്താണ് കോട്ടയം ആർടി ഓഫീസിന് കീഴിലെ സ്ക്വാഡിൽ നിന്നുള്ള ഉദ്യോഗസ്ഥർ അതുവഴിയെത്തിയത്. വാഹനം നിർത്തിയിറങ്ങിയ ഉദ്യോഗസ്ഥർ ബാലചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുവാൻ ഒരുങ്ങി. എന്നാൽ അദ്ദേഹം ഇതിന് തയ്യാറാകാതെ വന്നതോടെ ഉദ്യോഗസ്ഥർ തന്നെ പ്രഥമ ശുശ്രൂഷ നൽകുകയായിരുന്നു. ബാലചന്ദ്രന്റെ മുറിവേറ്റ കാൽ തങ്ങളുടെ കൈവശമുണ്ടായിരുന്ന വെള്ളമുപയോഗിച്ച് ഉദ്യോഗസ്ഥർ കഴുകി വൃത്തിയാക്കി തുടർന്ന് .സ്കൂട്ടറിൽ ഉണ്ടായിരുന്ന ഫസ്റ്റ് എയ്ഡ് ബോക്സിൽ നിന്നും മരുന്നുപയോഗിച്ച് മുറിവ് വച്ചുകെട്ടി, വേണ്ട സഹായഹങ്ങൾ ചെയ്ത് യാത്രയാക്കി . തുടർന്ന് ഇടിച്ചിട്ടു നിർത്താതെ ഓടിച്ചുപോയ ബൈക്ക് യാത്രക്കാരനെ പിടികൂടി കേസ് എടുക്കുകയും ചെയ്തു, തങ്ങളുടെ കടമ ശരിയായി നിർവഹിച്ചതിനൊപ്പം അപകടത്തിൽ പെട്ട ഒരാളെ സഹായിക്കുവാൻ കാണിച്ച മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥരുടെ ആ വലിയ മനസ്സുകൾക്ക് സോഷ്യൽ മീഡിയ അഭിനന്ദനങ്ങൾ വാരിച്ചൊരിഞ്ഞു. for more videos and news, please log on to KanjirappallYNEWS.com

Posted by Kanjirappally News on Wednesday, July 24, 2019

തിങ്കളാഴ്ച രാവിലെ 11 മണിയോടെ കാഞ്ഞിരപ്പള്ളി എ ക ജെ എം സ്‌കൂളിന്റെ സമീപത്തു വച്ചാണ് സംഭവം നടന്നത് . മണ്ണാറക്കയം സ്വദേശിയായ വയോധികനായ ബാലചന്ദ്രൻ ഓടിച്ചിരുന്ന സ്കൂട്ടറിൽ കോട്ടയം മറ്റക്കര സ്വദേശി ജിബിൻ ജോസഫിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു. ആ സമയത്താണ് കോട്ടയം ആർടി ഓഫീസിന് കീഴിലെ സ്ക്വാഡിൽ നിന്നുള്ള ഉദ്യോഗസ്ഥർ അതുവഴിയെത്തിയത്. വാഹനം നിർത്തിയിറങ്ങിയ ഉദ്യോഗസ്ഥർ ബാലചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുവാൻ ഒരുങ്ങി. എന്നാൽ അദ്ദേഹം ഇതിന് തയ്യാറാകാതെ വന്നതോടെ ഉദ്യോഗസ്ഥർ തന്നെ പ്രഥമ ശുശ്രൂഷ നൽകുകയായിരുന്നു.

ബാലചന്ദ്രന്റെ മുറിവേറ്റ കാൽ തങ്ങളുടെ കൈവശമുണ്ടായിരുന്ന വെള്ളമുപയോഗിച്ച് ഉദ്യോഗസ്ഥർ കഴുകി വൃത്തിയാക്കി തുടർന്ന് .സ്കൂട്ടറിൽ ഉണ്ടായിരുന്ന ഫസ്റ്റ് എയ്ഡ് ബോക്സിൽ നിന്നും മരുന്നുപയോഗിച്ച് മുറിവ് വച്ചുകെട്ടി, വേണ്ട സഹായഹങ്ങൾ ചെയ്ത് യാത്രയാക്കി . തുടർന്ന് ഇടിച്ചിട്ടു നിർത്താതെ ഓടിച്ചുപോയ ബൈക്ക് യാത്രക്കാരനെ പിടികൂടി കേസ് എടുക്കുകയും ചെയ്തു,

തങ്ങളുടെ കടമ ശരിയായി നിർവഹിച്ചതിനൊപ്പം അപകടത്തിൽ പെട്ട ഒരാളെ സഹായിക്കുവാൻ കാണിച്ച മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥരുടെ ആ വലിയ മനസ്സുകൾക്ക് സോഷ്യൽ മീഡിയ അഭിനന്ദനങ്ങൾ വാരിച്ചൊരിഞ്ഞു.