വ്യാജമദ്യവുമായി ആറ്റിൽ ചാടിയ യുവാവിനോടൊപ്പം എക്സൈസ് ഇൻസ്പെക്ടർ കൂടെ ചാടി പ്രതിയെ സാഹസികമായി കീഴടക്കി.

വ്യാജമദ്യവുമായി ആറ്റിൽ ചാടിയ  യുവാവിനോടൊപ്പം എക്സൈസ് ഇൻസ്പെക്ടർ കൂടെ ചാടി  പ്രതിയെ  സാഹസികമായി കീഴടക്കി.

മുണ്ടക്കയം ∙ വ്യാജമദ്യവുമായി ആറ്റിൽ ചാടിയ യുവാവിനോടൊപ്പം എക്സൈസ് ഇൻസ്പെക്ടർ കൂടെ ചാടി പ്രതിയെ സാഹസികമായി കീഴടക്കി.

ഞായറാഴ്ച രാത്രി ഏഴോടെ കൂട്ടിക്കലിലാണു സംഭവം. കൂട്ടിക്കൽ പുതുപ്പറമ്പിൽ രഞ്ചു ചന്ദ്രൻ (26) അനധികൃതമായി വിദേശമദ്യ വിൽപന നടത്തുന്നതായി വിവരം ലഭിച്ചതോടെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ആർ.രാജേഷിന്റെ നേതൃത്വത്തിൽ അന്വേഷണത്തിനായെത്തി. എക്സൈസ് സംഘത്തെ കണ്ടതോടെ മദ്യവുമായി രഞ്ചു തൊട്ടടുത്ത ആറ്റിലേക്കു ചാടി. പിന്നാലെ ഓടിയെത്തിയ ഇൻസ്പെക്ടർ രാജേഷും കൂടെ ചാടുകയായിരുന്നു. വെള്ളത്തിൽ വച്ച് ഇരുവരും മൽപ്പിടിത്തം നടക്കുന്നതിനിടെ ഇൻസ്പെക്ടറെ വെള്ളത്തിൽ മുക്കി അപായപ്പെടുത്താൻ‌ പ്രതി ശ്രമം നടത്തി.

ഇതോടെ ഒപ്പമുണ്ടായിരുന്ന എക്സൈസ് ഓഫിസർമാരും വെള്ളത്തിൽ ചാടി പ്രതിയെ കീഴടക്കുകയായിരുന്നു.

തുടർ‌ന്നു വാഹനത്തിൽ മുണ്ടക്കയത്തേക്കു കൊണ്ടുവരുന്നതിനിടെ ഇയാൾ ജീപ്പിൽനിന്നു ചാടി രക്ഷപ്പെടാൻ‌ ശ്രമം നടത്തിയെങ്കിലും എക്സൈസ് സംഘം കീഴ്പ്പെടുത്തുകയായിരുന്നു.

ഇയാളെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇളംകാട് ഭാഗത്തു മദ്യവിൽപന നടത്തിയ ഇളംകാട് ടോപ് ഇൗട്ടുങ്കൽ വാസുദേവനെ (52) യും മറ്റൊരു റെയ്ഡിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.

എഇഐ മുഹമ്മദ് ഹനീഫ, പി.എ.ബനിയാം, പ്രിവന്റീവ് ഓഫിസർ എ.കെ.വിജയൻ, സിവിൽ എക്സൈസ് ഓഫിസർമാരായ മുഹമ്മദ് അഷറഫ്, സി.എസ്.നസീബ്, ഇ.സി. അരുൺകുമാർ, ടി.എസ്.രതീഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.