ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി ആർ അനുപമ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

ജില്ലാ പഞ്ചായത്ത്  മുണ്ടക്കയം ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി ആർ അനുപമ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.


മുണ്ടക്കയം: കോട്ടയം ജില്ലാ പഞ്ചായത്തിെന്റെ മുണ്ടക്കയം ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി ആർ അനുപമ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

വ്യാഴാഴ്ച രാവിലെ മുണ്ടക്കയം പട്ടണത്തിലെ വ്യാപാര സ്ഥാപനങ്ങൾ ന്മന്ദർശിച്ചായിരുന്നു വോട്ട് അഭ്യർത്ഥന.
മുൻ ജില്ലാ പഞ്ചായത്ത് അംഗവും സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറിയുമായ കെ രാജേഷ്, സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം അഡ്വ: പി ഷാനവാസ്, ഏരിയാ കമ്മിറ്റിയംഗം പി എസ് സുരേന്ദ്രൻ , മുണ്ടക്കയം ലോക്കൽ സെക്രട്ടറി എം ജി രാജു , കേരളാ കോൺഗ്രസ് (ജോസ്) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജോർജുകുട്ടി അഗസ്തി, സി പി ഐ നേതാവ് ടി കെ ശിവൻ, ടി എസ് റഷീദ് എന്നിവരും സ്ഥാനാർത്ഥിയോ ടൊപ്പമുണ്ടായിരുന്നു.

മുണ്ടക്കയം ഇഞ്ചിയാനി പുളിക്കത്തടത്തിൽ രാജപ്പൻ – തങ്കപ്പൻ ദന്പതികളുടെ മകളായ അനുപമ എം ജി സർവ്വകലാശാലയിൽ നിന്നും സോഷ്യോളജിയിൽ റാങ്കോടെ ബിരുദാനന്തര ബിരുദവും ജേർണലിസത്തിൽ ഡിപ്ലോമായും കരസ്ഥമാക്കി. ഹരിത കേരള മിഷന്റെ റിസോഴ്സ് പേഴ്സൺ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒട്ടേറെ ടൂറിസം പദ്ധതികൾക്കും മാലിന്യനിർമാർജന പദ്ധതികൾക്കും കാവുകളുേയും നീർച്ചാലുകളുേയും പുഴകളുടേയും വീ ണ്ടെടുക്കലിനും നിതാനമായ വ്യത്യസവും വേറിട്ടതുമായ കർമ്മ പദ്ധതികളിലും നേതൃത്വപരമായ പങ്ക് വഹിക്കാൻ കഴിഞ്ഞിട്ടുള്ള അനുപമ തെളിഞ്ഞ ചിന്തയും പരന്ന വായനയുമുള്ള 25 കാരിയായ ഈ ചെറുപക്കാരി നല്ലൊരു ഓൺ ലൈൻ മാധ്യമ പ്രവർത്തകയുമാണ്.