ജനപക്ഷത്തിന്റെ തെ​​ര​​ഞ്ഞെ​​ടുപ്പ് ചിഹ്നം “ആപ്പിൾ” : സ്ഥാ​നാ​ർ​ഥി​ പ്രഖ്യാപനത്തിനു തുടക്കമായി

ജനപക്ഷത്തിന്റെ തെ​​ര​​ഞ്ഞെ​​ടുപ്പ് ചിഹ്നം “ആപ്പിൾ” : സ്ഥാ​നാ​ർ​ഥി​ പ്രഖ്യാപനത്തിനു തുടക്കമായി

 

പി.​​സി. ജോ​​ർ​​ജ് നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന കേ​​ര​​ള ജ​​ന​​പ​​ക്ഷം പാ​​ർ​​ട്ടി​​ക്ക് ആ​​പ്പി​​ൾ ചി​​ഹ്നം അ​​നു​​വ​​ദി​​ച്ച് തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ൻ ഉ​​ത്ത​​ര​​വാ​​യി. ചി​​ഹ്നം ല​​ഭി​​ച്ച​​തോ​​ടെ ജി​​ല്ല​​യി​​ലെ വി​​വി​​ധ പ​​ഞ്ചാ​​യ​​ത്ത്, ബ്ലോ​​ക്ക് വാ​​ർ​​ഡു​​ക​​ളി​​ൽ പാ​​ർ​​ട്ടി സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ​​യും പ്ര​​ഖ്യാ​​പി​​ച്ചു. 
ക​​ഴി​​ഞ്ഞ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ജ​​ന​​പ​​ക്ഷം സ്ഥാ​​നാ​​ർ​​ഥി​​യാ​​യി പി.​​സി. ജോ​​ർ​​ജ് മ​​ത്സ​​രി​​ച്ച​​പ്പോ​​ൾ തൊ​​പ്പി​​യാ​​യി​​രു​​ന്നു ചി​​ഹ്നം. തൊ​​പ്പി ചി​​ഹ്ന​​മാ​​ണ് പാ​​ർ​​ട്ടി ആ​​വ​​ശ്യ​​പ്പെ​​ട്ട​​തെ​​ങ്കി​​ലും ത​​മി​​ഴ്നാ​​ട്ടി​​ൽ മാ​​റ്റൊ​​രു രാ​​ഷ്‌​​ട്രീ​​യ പാ​​ർ​​ട്ടി​​ക്ക് തൊ​​പ്പി ചി​​ഹ്നം അ​​നു​​വ​​ദി​​ച്ച​​തി​​നാ​​ൽ ആ​​പ്പി​​ൾ ചി​​ഹ്നം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു. 


കാ​​ഞ്ഞി​​ര​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്തി​​ലെ ഒ​​ന്ന്, ര​​ണ്ട്, 16, 18 വാ​​ർ​​ഡു​​ക​​ളി​​ലും ചി​​റ​​ക്ക​​ട​​വ് പ​​ഞ്ചാ​​യ​​ത്തി​​ലെ ഏ​​ഴ്, 20 വാ​​ർ​​ഡു​​ക​​ളി​​ലും ജ​​ന​​പ​​ക്ഷം സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ പ്ര​​ഖ്യാ​​പി​​ച്ചു. 
വാ​​ഴൂ​​ർ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് ചി​​റ​​ക്ക​​ട​​വ് ഡി​​വി​​ഷ​​നി​​ൽ യു​​വ​​ജ​​ന​​പ​​ക്ഷം സം​​സ്ഥാ​​ന വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് പ്ര​​വീ​​ണ്‍ രാ​​മ​​ച​​ന്ദ്ര​​നും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ബ്ലോ​​ക്ക് ചോ​​റ്റി ഡി​​വി​​ഷ​​നി​​ൽ ജി​​ജോ പ​​തി​​യി​​ലു​​മാ​​ണ് സ്ഥാ​​നാ​​ർ​​ഥി. വാ​​ഴൂ​​ർ ബ്ലോ​​ക്ക് പു​​ളി​​ക്ക​​ൽ ക​​വ​​ല ഡി​​വി​​ഷ​​നി​​ൽ ശാ​​ന്തി കൃ​​ഷ്ണ​​നും മ​​ത്സ​​രി​​ക്കും. 


ചി​​റ​​ക്ക​​ട​​വ് പ​​ഞ്ചാ​​യ​​ത്ത് ഏ​​ഴാം വാ​​ർ​​ഡി​​ൽ പാ​​ർ​​ട്ടി സോ​​ഷ്യ​​ൽ മീ​​ഡി​​യ സം​​സ്ഥാ​​ന കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ റെ​​നീ​​ഷ് ചൂ​​ണ്ട​​ച്ചേ​​രി​​യാ​​ണു മ​​ത്സ​​രി​​ക്കു​​ന്ന​​ത്. മു​​ണ്ട​​ക്ക​​യം, പാ​​റ​​ത്തോ​​ട്, തീ​​ക്കോ​​യി, പൂ​​ഞ്ഞാ​​ർ, പൂ​​ഞ്ഞാ​​ർ തെ​​ക്കേ​​ക്ക​​ര, ക​​ങ്ങ​​ഴ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ ഏ​​താ​​നും വാ​​ർ​​ഡു​​ക​​ളി​​ലും ഏ​​റ്റു​​മാ​​നൂ​​ർ ന​​ഗ​​ര​​സ​​ഭ​​യി​​ലും സ്ഥാ​​നാ​​ർ​​ഥി​​യെ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ൽ കൂ​​ടു​​ത​​ൽ സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ പ്ര​​ഖ്യാ​​പി​​ക്കും.