26 വർഷങ്ങൾക്കു ശേഷം വീണ്ടും തിരുമുറ്റത്ത്… ( വീഡിയോ)

26  വർഷങ്ങൾക്കു ശേഷം വീണ്ടും തിരുമുറ്റത്ത്… ( വീഡിയോ)

കാഞ്ഞിരപ്പള്ളി : 26 വർഷങ്ങൾക്കു ശേഷം 47 വിദ്യാർത്ഥികളും 26 അധ്യാപകരും വീണ്ടും കലാലയത്തിന്റെ തിരുമുറ്റത്ത് ഒത്തുചേർന്നപ്പോൾ അതൊരു അവിസ്മരണീയ സംഭവമായി. കാഞ്ഞിരപ്പള്ളി പാലമ്പ്ര അസംപ്ഷൻ ഹൈസ്കൂളിലെ 1993 ബാച്ച് വിദ്യാർത്ഥികളുടെ പൂർവ വിദ്യാർത്ഥി സംഗമത്തിന്റെ ചില സുന്ദര നിമിഷങ്ങൾ ഇവിടെ കാണുക.

രണ്ടര പതിറ്റാണ്ടു കഴിഞ്ഞിട്ടും, തങ്ങളെ മറക്കാതെ, കാണാമറയത്തായിരുന്ന തങ്ങളെ , ഏറെ കഷ്ടപ്പെട്ട് , വിളിച്ചുവരുത്തി ആദരവ് നൽകിയപ്പോൾ. പല അധ്യാപകരും കണ്ണുനീരണിഞ്ഞാണ് അത് സ്വീകരിച്ചത്. അവരുടെ മുൻപിൽ, നാല്പ്പതു വയസോളം എത്തിയെങ്കിലും, പഴയ കുസൃതികുട്ടികൾ ആയി എല്ലാവരും മാറി, അവരുടെ വളരെ ബഹുമാനത്തോടെയാണ് അവരോട് ഇടപെട്ടത്. അധ്യാപകർ പഴയതുപോലെ അവരുടെ മേൽ വാത്സല്യം കോരിചൊരിഞ്ഞു.
അന്നത്തെ അടിയുടെ ചൂടിനെ പറ്റി പറഞ്ഞപ്പോൾ, അതിന്റെ വില ഇപ്പോൾ മനസ്സിലായില്ലേ എന്ന് സ്നേഹപൂർവ്വം അവരുടെ തോളിൽ തട്ടി പറഞ്ഞപ്പോൾ പലരും വികാരാധീനനായി. വിദ്യാർത്ഥികളുടെ ഒപ്പമെത്തിയിരുന്ന അവരുടെ കുട്ടികൾ പഴയ ഗുരുശിഷ്യ ബന്ധത്തിന്റെ തീവ്രത അത്ഭുതത്തോടയാണ് നോക്കികണ്ടത്.

വിദേശരാജ്യങ്ങളിൽ നിന്നും നാല് വിദ്യാർത്ഥികൾ കുടുംബസമേതം ചടങ്ങിൽ പങ്കെടുക്കുവാൻ എത്തിയിരുന്നു. 85 വിദ്യാർഥികൾ ഉണ്ടായിരുന്ന 1993 ബാച്ചിൽ നിന്നും 47 വിദ്യാർത്ഥികളാണ് കുടുബസമേതം സംഗമത്തിൽ പങ്കെടുക്കുവാൻ എത്തിയത്.