ബിപിൻ ചന്ദ്രന് സംസ്ഥാന ചലച്ചിത്ര അവാർഡ് ; പൊൻകുന്നത്തിന് അഭിമാന നിമിഷം..

ബിപിൻ ചന്ദ്രന് സംസ്ഥാന ചലച്ചിത്ര അവാർഡ് ; പൊൻകുന്നത്തിന്  അഭിമാന നിമിഷം..പൊൻകുന്നം : സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ പൊൻകുന്നത്തിന് അഭിമാന നിമിഷം. പൊൻകുന്നം സ്വദേശിയായ ബിപിൻ ചന്ദ്രനാണ് മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കിയത്. “മാടമ്പള്ളിയിലെ മനോരോഗി”, “കോമാളി മേൽക്കൈ നേടുന്ന കാലം” എന്നീ ലേഖനങ്ങൾക്കാണ് പുരസ്‌കാരം. ബെസ്റ്റ് ആക്ടർ, 1983, പാവാട, മുതലായ നിരവധി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ബിപിൻ ചന്ദ്രൻ.

പൊൻകുന്നം ഇരുപതാം മൈൽ ഇടത്തംപറമ്പ് സ്വദേശിയാണ് ബിപിൻ ചന്ദ്രൻ. സിനിമാരംഗത്ത് സജീവമായ ബിപിൻ ചന്ദ്രൻ ബെസ്റ്റ് ആക്ടർ, 1983, പാവാട എന്നീ സിനിമകളുടെ തിരക്കഥയും സംഭാഷണവും ഡാഡികൂൾ, ബഡ്ഡി, സംസാരം ആരോഗ്യത്തിനു ഹാനികരം, കിങ് ലയർ, c/o സൈറ ബാനു എന്നിവയുടെ സംഭാഷണവും രചിച്ചു. ABCD , കോബ്രാ എന്നീ ചിത്രങ്ങളുടെയും ഭാഗമായിരുന്നു അദ്ദേഹം. കാഞ്ഞിരപ്പള്ളി AKJM സ്കൂളിൽ തന്റെ അധ്യാപന ജീവിതം ആരംഭിച്ച ബിപിൻ, നിലവിൽ ഇടക്കുന്നം ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ അധ്യാപകനാണ്. അധ്യാപന ജീവിതത്തിൽ നിന്നും അഞ്ചുവർഷത്തെ അവധിയെടുത്താണ് ഇദ്ദേഹം സിനിമ മേഖലയിൽ പ്രവർത്തിക്കുന്നത്. ദീപ്തിയാണ് ഭാര്യ. ആദിത്യൻ, അഭയൻ എന്നിവർ മക്കളും.