ലോക്ക് ഡൗണിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥിനികളെ കർണാടകയിൽ നിന്ന് നാട്ടിലെത്തിച്ച് ബോബി ഫാൻസ്‌ ചാരിറ്റബിൾ ട്രസ്റ്

ലോക്ക് ഡൗണിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥിനികളെ കർണാടകയിൽ നിന്ന് നാട്ടിലെത്തിച്ച് ബോബി ഫാൻസ്‌ ചാരിറ്റബിൾ ട്രസ്റ്


കോഴിക്കോട്: ലോക്ക് ഡൗണിൽപ്പെട്ട് കർണാടകയിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥിനികളെ നാട്ടിലെത്തിച്ച് ബോബി ഫാൻസ്‌ ചാരിറ്റബിൾ ട്രസ്റ്. മഹാരാഷ്ട്ര കർണാടക അതിർത്തി പ്രദേശമായ ബീജാപൂരിൽ ഫാം-ഡി വിദ്യാർഥിനികളായ അടൂർ സ്വദേശിനി അഞ്ചു ജേക്കബ്, പത്തനംതിട്ട സ്വദേശിനി അലീന വർഗീസ് എന്നിവരെയാണ് ബോബി ഫാൻസ്‌ ചാരിറ്റബിൾ ട്രസ്റ് ഇടപെട്ട് നാട്ടിലെത്തിച്ചത്.

കോളേജ് ഹോസ്റ്റലിൽ താമസിച്ചിരുന്ന ഇവർ ഹോസ്റ്റൽ അടച്ചതിനെ തുടർന്ന് ആവശ്യത്തിന് ഭക്ഷണം പോലും കിട്ടാതെ ഒറ്റപ്പെട്ടു പോവുകയായിരുന്നു. ഇവരെ ആദ്യം ബാംഗ്ളൂരിലേക്കും തുടർന്ന് വളയാറിലേക്കും ചെയിൻ സർവീസ് നടത്തിയാണ് എത്തിച്ചത്. തുടർന്ന് വാളയാറിൽ നിന്നും ബോബി ചെമ്മണൂരിന്റെ സ്വന്തം വാഹനത്തിൽ ഇവരെ വീടുകളിൽ എത്തിക്കുകയായിരുന്നു.

ബോബി ഫാൻസ്‌ ചാരിറ്റബിൾ ട്രസ്റ് പ്രവർത്തകരായ ലിഞ്ചു എസ്തപ്പാൻ, സജിത്ത് എന്നിവർ നേതൃത്വം നൽകി. ബോബി ഫാൻസ്‌ ചാരിറ്റബിൾ ട്രസ്റ് കഴിഞ്ഞ ദിവസങ്ങളിലും അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവരെ നാട്ടിലെത്തിക്കാൻ ബസ് സർവീസ് മുതലായ സൗകര്യങ്ങൾ ഏർപ്പാടാക്കിയിരുന്നു. ആവശ്യമെങ്കിൽ വരും ദിവസങ്ങളിലും ഇത് തുടരുമെന്ന് ഡോ.ബോബി ചെമ്മണൂർ അറിയിച്ചു.

LINKS