ഓട്ടോയിലിടിച്ച കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് തലകീഴായി മറിഞ്ഞു; നിസാര പരിക്കുകളോടെ യാത്രക്കാർ രക്ഷപ്പെട്ടു

ഓട്ടോയിലിടിച്ച  കാർ നിയന്ത്രണം വിട്ട്  വൈദ്യുതി തൂണിലിടിച്ച്  തലകീഴായി മറിഞ്ഞു; നിസാര പരിക്കുകളോടെ യാത്രക്കാർ രക്ഷപ്പെട്ടുഎലിക്കുളം: പൈക-പിണ്ണാക്കനാട് റോഡിൽ മങ്കൊത്തിൽ ഓട്ടോയിലിടിച്ച കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് തലകീഴായി മറിഞ്ഞു; നിസാര പരിക്കുകളോടെ യാത്രക്കാർ രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു അപകടം. മുണ്ടക്കയം പുഞ്ചവയൽ സ്വദേശികൾ സഞ്ചരിച്ച ഓട്ടോയാണ് അപകടത്തിൽ പെട്ടത്.
.
പാലായ്ക്ക് പോയി പുഞ്ചവയലിലേക്ക് മടങ്ങുകയായിരുന്നു ഓട്ടോ യാത്രക്കാർ. ഡ്രൈവറടക്കം നാലുപേർ ഉണ്ടായിരുന്നു. കാറിലും നാലു പേർ ഉണ്ടായിരുന്നു. കാറിടിച്ച് വൈദ്യുതി തൂൺ ഒടിഞ്ഞുവീണെങ്കിലും ലൈൻ പൊട്ടിവീഴാതിരുന്നതിനാൽ അപകടമൊഴിവായി. പൊൻകുന്നം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.