HELPING HANDS

ഓണാഘോഷം മാറ്റി വച്ച് ദുരിതബാധിർക്ക് കാരുണ്യത്തിന്റെ കരസ്പർശവുമായ് പാറത്തോട് പബ്ളിക്ക് ലൈബ്രറി

പാറത്തോട് : ഓണാഘോഷങ്ങൾ മാറ്റി വച്ച് ദുരിതബാധിതർക്ക് കാരുണ്യത്തിന്റെ കരസ്പർശവുമായ് പാറത്തോട് പബ്ളിക്ക് ലൈബ്രറി രംഗത്ത് ‘ കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾക്ക് പുറമെ പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി ,ചെറുകോൽപ്പുഴ – അയിരൂർ – കാഞ്ഞേറ്റുകര – തിരുവല്ല – ചങ്ങനാശ്ശേരി എന്നീ സ്ഥലങ്ങളിൽ റാന്നി എം.എൽ എ യുടെ നിർദ്ദേശ പ്രകാരം ക്യാമ്പുകളിലും കോളനികളിൽ നേരിട്ടും ദുരിതബാധിതർക്ക് നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്തു. 20 ൽ പരം ചാക്ക് കൂത്തരി – പല […]

ആ​റ​ന്മു​ള​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​ൻ വൃ​ത്തി​യാ​ക്കി എ​രു​മേ​ലി​യി​ലെ യു​വാ​ക്ക​ൾ

എ​രു​മേ​ലി: ആ​റ​ന്മു​ള​യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ വെ​ള്ളം ക​യ​റി ന​ശി​ക്കു​മ്പോ​ഴും പോ​ലീ​സ് ഓ​ടി​യ​ത​ത്ര​യും നാ​ട്ടു​കാ​രു​ടെ ര​ക്ഷ തേ​ടി​യാ​യി​രു​ന്നു. പ്ര​ള​യം ഒ​ഴി​ഞ്ഞി​ട്ടും സ്റ്റേ​ഷ​ൻ വൃ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​തെ ജ​ന​സേ​വ​ന​ത്തി​നി​റ​ങ്ങി​യ പോ​ലീ​സി​നെ തേ​ടി എ​രു​മേ​ലി​യി​ൽ നി​ന്നെ​ത്തി​യ യു​വാ​ക്ക​ൾ പ​റ​ഞ്ഞ​ത് ഒ​ന്ന് മാ​ത്രം. സ​ർ, ഞ​ങ്ങ​ൾ ഈ ​സ്റ്റേ​ഷ​ൻ ക​ഴു​കി വൃ​ത്തി​യാ​ക്കി​ക്കോ​ട്ടെ. ആ​റ​ന്മു​ള​യി​ൽ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യാ​ൻ ടാ​ങ്ക​ർ ലോ​റി​യു​മാ​യി എ​ത്തി​യ എ​രു​മേ​ലി സ്വ​ദേ​ശി​ക​ളാ​യ 12 അം​ഗ സം​ഘ​മാ​ണ് സ്റ്റേ​ഷ​ൻ വെ​ള്ള​ത്തി​ൽ വൃ​ത്തി​ഹീ​ന​മാ​യ​ത് ക​ണ്ട് ക​ഴു​കാ​ൻ അ​നു​മ​തി ചോ​ദി​ച്ച​ത്. എ​സ് ഐ ​ക്കും പോ​ലീ​സു​കാ​ർ​ക്കും […]

പൂഞ്ഞാർ രാജകുടുംബം ഓണാഘോഷം ഒഴിവാക്കി ദുരിതാശ്വാസനിധിയിലേയ്ക്ക് ഒരുലക്ഷം രൂപ സംഭാവന നൽകി

പൂഞ്ഞാർ രാജകുടുംബം അവരുടെ കുടുംബകൂട്ടായ്മയുടെ ഭാഗമായി എല്ലാവർഷവും നടത്തിവരാറുള്ള ഓണാഘോഷ പരിപാടികൾ ഇത്തവണ ഒഴിവാക്കിക്കൊണ്ട് പ്രളയബാധിതർക്ക് കൈത്താങ്ങാകുവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി 100001/- (ഒരുലക്ഷത്തി ഒരു രൂപ) രൂപയുടെ ചെക്ക് #പൂഞ്ഞാർ #കോയിക്കൽ #അത്തം #നാൾ #അംബിക #വലിയ #തമ്പുരാട്ടി #ബഹു #PC #ജോർജ്ജ് #MLA ക്ക് കൈമാറി. ശ്യാമളാദേവി തമ്പുരാട്ടി മാനേജിങ് ട്രസ്റ്റി കാഞ്ഞിരമറ്റംട്രസ്റ്റ്‌,കാഞ്ഞിരമറ്റം ട്രസ്റ്റ്‌ ചെയർമാൻ PAGV രാജ, പ്രതാപവർമ്മ രാജ, രവിവർമ്മ, ലതികവർമ്മ, ഉഷ വർമ്മ, ആർ. പി രാജ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കാഞ്ഞിരപ്പള്ളി സ്പാരോസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ സഹായങ്ങൾ

കാഞ്ഞിരപ്പള്ളി സ്പാരോസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ സഹായങ്ങൾ

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സ്പാരോസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തുടർച്ചയായ ദിവസങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു ആവശ്യവസ്തുക്കൾ വിതരണം ചെയ്തു. കോട്ടയം താലൂക്കിലെ തിരുവാർപ്പ് പഞ്ചായത്തിലെ ഒന്ന് മുതൽ അഞ്ച് വരെ വാർഡുകളിലെ ഇരുപതോളം ക്യാമ്പുകൾ സന്ദർശിച്ചു സഹായം വിതരണം ചെയ്തു . ഭൂരിഭാഗം ക്യാമ്പുകളിലും ഇത് വരെ സന്നദ്ധപ്രവർത്തകരോ ആഹാരസാധനങ്ങളോ എത്തിയിട്ടില്ലായിരുന്നു എന്ന് സഹായ വിതരണത്തിന് പോയവർ പറഞ്ഞു.

ഗൃഹപ്രവേശന ആഘോഷം വേണ്ടെന്നു വെച്ച് ദുരിതാശ്വാസഫണ്ടിലേക്ക് അരലക്ഷം നൽകി മാതൃകയായി

ഗൃഹപ്രവേശന ആഘോഷം വേണ്ടെന്നു വെച്ച് ദുരിതാശ്വാസഫണ്ടിലേക്ക്  അരലക്ഷം നൽകി മാതൃകയായി

കോരുത്തോട് : പഞ്ചായത്ത്‌ അംഗമായ കെ ബി രാജനാണ് സ്വന്തം വീടിന്റെ കേറിത്താമസം പ്രളയദുരിതങ്ങൾക്ക് കരുണ പകരാനായി സമർപ്പിച്ചത്. ഗൃഹപ്രവേശനം ആഘോഷമായി നടത്താൻ വേണ്ടി സ്വരുക്കൂട്ടിയ അര ലക്ഷം രൂപ അദ്ദേഹം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി. .നാട് മഹാപ്രളയത്തിൽ കേഴുമ്പോൾ അവരിൽ ഒരാളുടെയെങ്കിലും കണ്ണീർ തുടക്കാൻ തനിക്കു കഴിഞ്ഞാൽ അതിൽപരം സംതൃപ്തി മറ്റൊന്നുമില്ലെന്ന് രാജൻ പറഞ്ഞു. സി പി ഐ ലോക്കൽ കമ്മറ്റി അംഗവും സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമാണ് രാജൻ. സി പി […]

ദുരിതാശ്വാസ ഫണ്ടിലേക്ക് പണം ശേഖരിച്ച് നൽകി വിദ്യാർഥി മാതൃകയായി

ദുരിതാശ്വാസ ഫണ്ടിലേക്ക് പണം ശേഖരിച്ച് നൽകി വിദ്യാർഥി മാതൃകയായി

കാഞ്ഞിരപ്പളളി: ദുരിത ബാധിതരായ ജനങ്ങളെ സഹായിക്കാൻ സമാഹരിക്കുന്ന ദുരിതാശ്വാസ ഫണ്ടിലേക്ക് പണം ശേഖരിച്ച് നൽകി വിദ്യാർഥി നാടിനോടുള്ള പ്രതിബദ്ധതയുടെ മാതൃകയായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അയൽക്കാരിൽ നിന്നും ഹുണ്ടികാ പിരിവിലൂടെ എഴുനൂറ്റി എൺപത് രൂപാ ഒരു മണിക്കൂർ കൊണ്ട് സി പി ഐ(എം) സമാഹരിക്കുന്ന ദുരിതാശ്വാസ ഫണ്ടിലേക്ക് ശേഖരിച്ച് നൽകിയാണ് കാഞ്ഞിരപ്പള്ളി ഇൻഫന്റ് ജീസസ് സ്കൂൾ 6-ാം ക്ലാസ് വിദ്യാർഥിനി അതിദി സജിലാൽ നാടിന് മാതൃകയായത്. ആദ്യകാല കമ്യൂണിസ്റ്റ് നേതാവും, സിപി ഐ( എം) ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റംഗവും […]

ദുരിതബാധിത പ്രദേശങ്ങളിൽ ഊർജ്ജിത സഹായ പ്രവർത്തനങ്ങളുമായി DYFI സഖാക്കൾ

കാഞ്ഞിരപ്പള്ളി : മറ്റു സംഘടനകൾ പ്രളയബാധിതപ്രദേശങ്ങളിൽ ദുരിതാശ്വാസ സഹായ വിതരണം നടത്തുമ്പോൾ, DYFI പ്രവർത്തകർ ദുരിതാശ്വാസ വിതരണം മാത്രമല്ല, ഊർജ്ജിതമായി സഹായ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. പരസഹായം കൂടാതെ രക്ഷപെടുവാൻ സാധിക്കാതെ കുടുങ്ങി കിടക്കുന്നവരെ സഹാസികമായി തന്നെ രക്ഷപെടുത്തുന്നുമുണ്ട്. പ്രളയം രൂക്ഷമായി ബാധിച്ച പ്രദേശമായ എയ്ഞ്ചൽവാലിയിൽ കാഞ്ഞിരപ്പള്ളിയിലെ DYFI സഖാക്കൾ പ്രളയത്തിൽ തകർന്ന വീടുകൾ വൃത്തിയാക്കി പുനർ നിർമ്മാണത്തിന് സാമ്പത്തികവും ശാരീരികവുമായ സഹായം നൽകിവരുന്നു, പാറത്തോട്ടിലെ DYFI പ്രവർത്തകർ സുബിൻ നൗഷാദിന്റെ നേതൃത്വത്തിൽ റാന്നി, ചെങ്ങന്നൂർ ഭാഗത്തു ദുരിതാശ്വാസ […]

ജനപക്ഷം പ്രവർത്തകർ ദുരിതമനുഭവിക്കുന്ന ജനങ്ങളോടൊപ്പം..

ജനപക്ഷം പ്രവർത്തകർ ദുരന്തനിവാരണസംഘം രൂപീകരിച്ചു പ്രളയബാധിത പ്രദേശങ്ങളിൽ സഹായം വിതരണം ചെയ്തു. അഡ്വ ഷോൺ ജോർജ്ജിന്റെ നേതൃത്വത്തിൽ മഹാപ്രളയത്തെത്തുടർന്ന് ഒറ്റപ്പെട്ടുപോയ വൈക്കം മേഖലയിൽ ദുരിതാശ്വാസ പ്രവർത്തങ്ങൾ നടത്തി.

ഹ്യൂമൻ റൈറ്റ്സ് കോ മിഷന്റെ നേതൃത്വത്തിൽ സഹായം നൽകുന്നു

ഹ്യൂമൻ റൈറ്റ്സ് കോ മിഷന്റെ  നേതൃത്വത്തിൽ  സഹായം നൽകുന്നു

കാഞ്ഞിരപ്പള്ളി : മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് കോ മിഷന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിലെ വ്യാപാരികളിൽ നിന്നും സുമനസ്സുകളിൽ നിന്നും ശേഖച്ച സാധനങ്ങൾ, വസ്ത്രം ,ചൊരുപ്പ് ,അഹാരസാധനങ്ങൾ, തലയിണ, ടൂത്ത് പേസ്റ്റ് , ടൂത്ത് ബ്രഷ് ,ലോഷൻ, സാനിറ്ററി നാപ്കിൻ’, മെഴുകുതിരി ,സോപ്പ്, കുടിവെള്ളം തുടങ്ങിയവ അഴുത ബ്ലോക്ക് ഓഫിസൽ എത്തിച്ചു വില്ലജ് ഓഫീസർ ജയസൂര്യ , ജോയിന്റ് ബി ബി ഡി ഒ എന്നിവർക്ക് കൈമാറി. സംസ്ഥാന ജന:സെക്രട്ടറി KMA നാസർ ,സംസ്ഥന കമ്മിറ്റി അംഗവും താലൂക്ക് […]

KGA & Talk@ Kanjirappally നൽകുന്നത് വിലപ്പെട്ട സേവനങ്ങൾ

KGA & Talk@ Kanjirappally  നൽകുന്നത് വിലപ്പെട്ട സേവനങ്ങൾ

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയുടെ വികസന കാര്യങ്ങളിൽ ശ്രദ്ധേയമായ പല നല്ല കാര്യങ്ങളും ചെയ്തുകൊണ്ടിരിക്കുന്ന ഫേസ്ബുക് കൂട്ടായ്മയായ Talk@ Kanjirappally പ്രളയദുരിതത്തിൽപെട്ടവർക്ക് സഹായവുമായി ബഹുജന പങ്കാളിത്തത്തോടെ മുന്നിട്ടിറങ്ങി. സൗദിയിൽ ജോലി ചെയ്യുന്ന ഹാഷിം സത്താർ പ്രതിനിധീകരിക്കുന്ന KGA (കാഞ്ഞിരപ്പള്ളി ഗ്ലോബൽ അസോസിയേഷൻ) പ്രവാസികളുടെ സഹായവുമായി Talk@ kanjirappally യുടെ ഒപ്പമുണ്ട്. ഇന്നലെ അവർ കാഞ്ഞിരപ്പള്ളിയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും സമാഹരിച്ച സാധനങ്ങൾ ഏലപ്പാറ, പീരുമേട് മുതലായ സ്ഥലങ്ങളിൽ ഉള്ള ക്യാമ്പുകളിൽ വിതരണം ചെയ്തു. ഒരു മിനി ലോറിയിലും കാറിലുമായാണ് […]

ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി: പ​റ​ത്താ​നത്ത് 30 കു​ടും​ബ​ങ്ങ​ളെ ക്യാമ്പിലേക്ക് മാ​റ്റി

ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി: പ​റ​ത്താ​നത്ത്  30 കു​ടും​ബ​ങ്ങ​ളെ ക്യാമ്പിലേക്ക്  മാ​റ്റി

പാ​റ​ത്തോ​ട്: പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് മാങ്ങാപ്പാറ പ​റ​ത്താ​നം അ​ഞ്ചാം വാ​ർ​ഡി​ൽ​പ്പെ​ട്ട പു​ളി​ക്ക​ൽ കോ​ള​നി നി​വാ​സി​ക​ളെ ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​മൂ​ലം മാ​റ്റി പാ​ർ​പ്പി​ച്ചു. മുൻപ് രണ്ടു തവണ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്തോട് ചേർന്ന സ്ഥലത്തു താമസിക്കുന്ന ജനങ്ങളാണ് രൂക്ഷമായ കാലാവസ്ഥ തുടരുന്നതിനാൽ സുരക്ഷയ്ക്കായി പ്രദേശത്തു നിന്നും മാറി താമസിച്ചത്. പാറത്തോട് പഞ്ചായത്ത് സെക്രട്ടറി മിഥുൻ കൈലാസിന്റെയും പ്രസിഡൻറ് ജയാ ജേക്കബിന്റെയും നേതൃത്വത്തിലാണ് ആശങ്കയിലായ 30 കു​ടും​ബ​ങ്ങ​ളെ പ​റ​ത്താ​നം സീ വ്യൂ സ്‌കൂളിലേക്ക് താത്കാലികമായി മാറ്റി പാർപ്പിച്ചത്. ക്യാ​ന്പി​ൽ അ​ന്പ​തോ​ളം പേ​രു​ണ്ട്. പൂഞ്ഞാർ […]

സുഹൃത്തുക്കൾ ഒത്തൊരുമിച്ചപ്പോൾ കാരുണ്യം കവിഞ്ഞൊഴുകി

സുഹൃത്തുക്കൾ ഒത്തൊരുമിച്ചപ്പോൾ കാരുണ്യം കവിഞ്ഞൊഴുകി

കൂവപ്പള്ളി : നാട്ടിലും വിദേശത്തുമായി ജോലിചെയ്യുന്ന സുഹൃത്തുക്കൾ ഒറ്റമനസ്സായി പ്രകൃതിദുരന്തത്തിൽ പെട്ട സഹോദരങ്ങളെ സഹായിക്കുവാൻ മുന്നിട്ടിറങ്ങിയപ്പോൾ അത് മറ്റുള്ളവർക്കും മാതൃകയായി. നാട് ദുരിതത്തിലായപ്പോൾ, സഹായിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന തിരിച്ചറിവിലാണ് അവർ എല്ലാവരും ഒത്തൊരുമിച്ചു, ഒരു ലക്ഷത്തോളം രൂപ സമാഹരിച്ചു അതിനുള്ള സാധനങ്ങൾ വാങ്ങി അവർ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചത് . കുട്ടനാട്ടിലെ പ്രളയത്തിൽ വലയുന്ന ജനങ്ങൾ താമസിക്കുന്ന ചങ്ങനാശ്ശേരിയിലെ ക്യാമ്പിൽ അവർ അമ്പതിനായിരത്തോളം രൂപയുടെ സാധനങ്ങൾ ആണ് നൽകിയത്. കൂടാതെ 180 പാക്കറ്റ് ഉച്ചഭക്ഷണം പീരുമേട്ടിലെ […]

സ്വാന്തനമായി കുന്നുംഭാഗം സെന്റ് ജോസഫ്സ് ഇടവക.

സ്വാന്തനമായി കുന്നുംഭാഗം സെന്റ്  ജോസഫ്സ്  ഇടവക.

കാഞ്ഞിരപ്പള്ളി : അപ്രതീക്ഷിത പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സ്വാന്തനമായി കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ് ജോസഫ്സ് ഇടവകയുടെ നേതൃത്വത്തിൽ ദുരിതാശ്വാസത്തിനുള്ള സാധനങ്ങൾ സമാഹരിച്ചു മുണ്ടക്കയം ഭാഗത്തുള്ള നാല് ദുരിതാശ്വാസ കേന്ദ്രങ്ങളിൽ വിതരണം ചെയ്‌തു. മേലോരം, മുണ്ടക്കയം, കൂട്ടിക്കൽ, ഏന്തയാർ എന്നിവടങ്ങളിലെ ക്യാമ്പുകളിലാണ് സഹായം വിതരണം ചെയ്തത്. ഇന്ന് ചങ്ങനാശ്ശേരി ഭാഗത്താണ് വിതരണം നടത്തിയത്. അടുത്ത ദിവസങ്ങളിലും സഹായം തുടരുമെന്ന് പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്ന ഇടവക വികാരി ഫാദർ സെബാസ്റ്റ്യൻ കറിപ്ലാക്കൽ പറഞ്ഞു.

പ്രളയദുരിതത്തിൽ പെട്ടവർക്ക് സഹായഹസ്തവുമായി കാഞ്ഞിരപ്പള്ളി രൂപത.

പ്രളയദുരിതത്തിൽ പെട്ടവർക്ക് സഹായഹസ്തവുമായി കാഞ്ഞിരപ്പള്ളി രൂപത.

കാഞ്ഞിരപ്പള്ളി : രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ നേതൃത്വത്തിൽ പ്രളയദുരിതത്തിൽ പെട്ടവർക്ക് വളരെയേറെ സഹായം നല്കികൊണ്ടിരിക്കുകയാണ് കാഞ്ഞിരപ്പള്ളി രൂപത. മലവെള്ളപ്പാച്ചിലിൽ എയ്ഞ്ചല്‍വാലി ഒറ്റപ്പെട്ട് നിന്നപ്പോള്‍ സഹായഹസ്തവുമായി ആദ്യം ഓടിയെത്തിയത് കാഞ്ഞിരപ്പള്ളി രൂപതയിലെ പ്രവർത്തകരാണ്. കഴിഞ്ഞദിവസം എയ്ഞ്ചല്‍വാലിയിലെ ക്യാന്പുകളില്‍ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജില്‍നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ നിര്‍ദേശപ്രകാരം പാറത്തോട് മലനാട് ഡവലപ്‌മെന്റ് സൊസൈറ്റി ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചിരുന്നു. ഇപ്പോള്‍ കണമല ഇടവകയില്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ ആഭിമുഖ്യത്തില്‍ നിരവധി ഇടവകകളില്‍ നിന്നും ദുരിതബാധിതര്‍ക്കാവശ്യമായ സഹായങ്ങള്‍ […]

കാ​ഞ്ഞി​ര​പ്പ​ള്ളി താലൂക്കിൽ പന്ത്രണ്ടു ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ

കാ​ഞ്ഞി​ര​പ്പ​ള്ളി: പ്രളയദുരിതമനുഭവിക്കുന്നവർക്ക്‌ സഹായം നൽകുവാൻ കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ൽ ദു​രി​താ​ശ്വ​സ ക്യാ​ന്പു​ക​ൾ തു​റ​ന്നു. 10 ക്യാ​ന്പു​ക​ളാ​ണ് തു​റ​ന്ന​ത്. മു​ണ്ട​ക്ക​യം, പു​ന്ത​ൻ​ച​ന്ത, കൂ​ട്ടി​ക്ക​ൽ, ഇ​ളം​ങ്കാ​ട്, മ​ണി​മ​ല, ചെ​റു​വ​ള്ളി, കൂ​വ​പ്പ​ള്ളി, ഇ​ട​ക​ട​ത്തി,അ​മ​ൽ​ജ്യോ​തി കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലും പീ​രു​മേ​ട് താ​ലൂ​ക്കി​ൽ മോ​ലോ​ര​ത്തും പെ​രു​വ​ന്താ​ന​ത്തും തെ​ക്കേ​മ​ല​യി​ലും ക്യാ​ന്പു​ക​ൾ തു​റ​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ൽ 1500ലേ​റെ പേ​രാ​ണ് ഉ​ള്ള​ത്. വി​വി​ധ ഇ​ട​വ​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ച്ച ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളും മ​റ്റ് അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ളും ക്യ​ന്പി​ൽ എ​ത്തി​ക്കു​ന്നു​ണ്ട്. റ​വ​ന്യു വ​കു​പ്പി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം ക​ള​ക്ട​റും അ​സി​സ്റ്റ​ന്‍റ് ത​ഹ​സി​ദാ​ർ എ​ന്നി​വ​ർ മ​ല​നാ​ടു​മാ​യി കൈ​കോ​ർ​ത്ത് ഇ​ന്ന​ലെ അ​മ​ൽ​ജ്യോ​തി […]