ELECTION NEWS

Election News

പമ്പയിലെ അടിയൊഴുക്ക് പറയാതെ പറയുന്നത്…

ജാതീയമായ അടിയൊഴുക്കുകൾ വിധി നിർണയിക്കുന്ന മണ്ഡലമാണ് പത്തനംതിട്ട പത്തനംതിട്ട: വികസനവും പ്രളയവും ശബരിമലയുമാണ് പത്തനംതിട്ടയിൽ ചർച്ചയാകുന്ന പ്രധാന തിരഞ്ഞെടുപ്പു വിഷയങ്ങൾ. ത്രികോണ മത്സരത്തിന് തീവ്രത കൂടുമ്പോഴേക്കും ശബരിമല വിഷയത്തിലെ അടിയൊഴുക്ക് മത- സാമുദായിക ധ്രുവീകരണത്തിനു വഴിവയ്‌ക്കുമോ എന്നതാണ് ചോദ്യം. മണ്ഡലത്തിന്റെ ചരിത്രത്തിൽ രാഷ്ട്രീയ ചായ‌്‌വുകൾക്കൊപ്പം മത- സാമുദായിക സ്വാധീനത്തിന് വലിയ പ്രധാന്യമുണ്ട്. ജനസംഖ്യയിൽ ഹിന്ദുക്കളാണ് കൂടുതലെങ്കിലും തിരഞ്ഞെടുപ്പിലെ വിധി നിർണയത്തിൽ ക്രിസ്ത്യൻ സഭകളുടെ നിലപാടാണ് നിർണായക സ്വാധീനം ചെലുത്തുക. ഇക്കാര്യം കൂടി പരിഗണിച്ചാണ് യു.ഡി.എഫും എൽ.ഡി.എഫും ഇത്തവണയും […]

10,000 രൂപയിൽ കൂടുതലെങ്കിൽ രേഖ കാണിക്കേണ്ടി വരും

തിരഞ്ഞെടുപ്പു കാലത്തു രേഖകളില്ലാതെ 50,000 രൂപയിൽ കൂടുതൽ കൈവശം വച്ചു യാത്ര ചെയ്യുന്നുവെങ്കിൽ സൂക്ഷിക്കുക. സ്ഥാനാർഥികളോ അവരുടെ പ്രതിനിധികളോ 10,000 രൂപയിൽ കൂടുതൽ വിലയുള്ള പ്രചാരണസാമഗ്രികളോ പോസ്റ്ററുകളോ മറ്റു സമ്മാനങ്ങളോ ആയുധങ്ങളോ കൈവശം വച്ചു യാത്ര ചെയ്യുന്നതും പരിശോധനയ്ക്കു വിധേയമാക്കും. സ്റ്റാറ്റിക് സർവേയലൻസ് ടീമാണ് ഇക്കാര്യം പരിശോധിക്കുക. ചട്ടലംഘനത്തിനെതിരെ കേസെടുത്ത് 24 മണിക്കൂറിനകം പ്രഥമ വിവര റിപ്പോർട്ട് റജിസ്റ്റർ ചെയ്യും. അനധികൃതമായി കൈവശം വയ്ക്കുന്നവ പിടിച്ചെടുക്കും. പാർലമെന്റ് മണ്ഡലങ്ങളിൽ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാരുടെ നിയന്ത്രണത്തിൽ വിവിധ 9 […]

പത്തനംതിട്ടയില്‍ നിർണായകമാണ് അടിയൊഴുക്കുകൾ

ലോക്‌സഭാ മണ്ഡലം രൂപംകൊണ്ടശേഷം ഇതുപോലൊരു മത്സരം പത്തനംതിട്ടയിൽ ഉണ്ടായിട്ടില്ലെന്നുതന്നെ പറയാം. സംസ്ഥാനത്ത് അതിശക്തമായ ത്രികോണമത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്ന്. ഇക്കുറി ദേശീയ ശ്രദ്ധ ആകർഷിക്കുന്ന പോരാട്ടഭൂമി. തീവ്രമാണ് ഇവിടെ പ്രചാരണം. വൈകാരികമാണ് വിഷയങ്ങൾ, നിർണായകമാണ് അടിയൊഴുക്കുകൾ. ശബരിമല യുവതീപ്രവേശ വിധിയെത്തുടർന്നുണ്ടായ പ്രക്ഷോഭങ്ങളുടെ കേന്ദ്രം ഈ മേഖലയായിരുന്നു. ആ വിഷയം സംസ്ഥാനരാഷ്ട്രീയത്തിൽ എന്ത് പ്രതികരണമാണ് സൃഷ്ടിച്ചിരിക്കുന്നത് എന്നതിന്റെ ഉരകല്ല് കൂടിയാകും പത്തനംതിട്ടയിലെ ജനവിധി. 2009-ൽ പുതിയ ലോക്‌സഭാ മണ്ഡലം നിലവിൽവന്നശേഷം ആദ്യ രണ്ട് തിരഞ്ഞെടുപ്പിലും പ്രകടമായും യു.ഡി.എഫ്. ചായ്‍വാണ് പത്തനംതിട്ടയിൽ […]

ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡിനും അതിവേഗം

പൊൻകുന്നം ∙ സ്ഥാനാർഥികളുടെ ഓട്ടത്തെക്കാൾ വേഗം ആണിപ്പോൾ ആന്റി ഡിഫെയ്സ്‌മെന്റ് സ്‌ക്വാഡിന്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികളുടെ പ്രചാരണ സാമഗ്രി പൊതു സ്ഥലങ്ങൾ, സർക്കാർ കെട്ടിടങ്ങൾ, റോഡുകളുടെ വശങ്ങൾ എന്നിവിടങ്ങളിൽ സ്ഥാപിക്കുന്നതു തടയുന്നതിനും അവ സ്ഥാനാർഥികൾ നീക്കം ചെയ്യാത്ത പക്ഷം നീക്കം ചെയ്യൽ തുടങ്ങിയവയ്ക്കായി തിരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ചിരിക്കുന്നത് ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡിനെയാണ്. ഡപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ ഒരു പൊലീസുകാരൻ ഉൾപ്പെടെ 4 പേരും ഒരു വണ്ടിയും ആണ് സ്‌ക്വാഡിൽ ഉള്ളത്. ഓരോ നിയമസഭാ മണ്ഡലത്തിനു ഒരു സ്‌ക്വാഡ് […]

വീണാ ജോർജിന് കാഞ്ഞിരപ്പള്ളിയില്‍ വരവേൽപ്

പൊൻകുന്നം ∙ എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജിനു കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ പള്ളിക്കത്തോട്, വാഴൂർ, ചിറക്കടവ് പഞ്ചായത്തുകളിൽ സ്വീകരണം നൽകി. പള്ളിക്കത്തോട് വെങ്ങാലത്തുവയലിൽ നിന്ന് ആരംഭിച്ച പര്യടനം പൊൻകുന്നം ശാന്തിഗ്രാമിൽ സമാപിച്ചു. പള്ളക്കത്തോട്ടിൽ ഇളമ്പള്ളി, ചല്ലോലി, ആനിക്കാട്, അമ്പഴത്തുംകുന്ന്, പള്ളിക്കത്തോട് ടൗൺ, മന്ദിരം, കുറുങ്കുടി, മുഴയനാൽ കോളനി, മുക്കാലി, വാഴൂരിൽ നെടുമാവ് കോളനി, പുളിക്കൽ കവല, കാഞ്ഞിരപ്പാറ സെന്റിൽമെന്റ്, കാനം ചന്തക്കവല, കൊച്ചുകാത്തിരപ്പറ, ഇളപ്പുങ്കൽ, കൊടുങ്ങൂർ, പതിനേഴാം മൈൽ, കോളജ് പടി, ചാമംപതാൽ, ചിറക്കടവ് പഞ്ചായത്തിലെ കളമ്പുകാട്, തെക്കേത്തു […]

പത്തനംതിട്ട ആർക്കൊപ്പം.

ശബരി മല വിഷയം ഏറ്റവും കൂടുതൽ ചർച്ചയാവും എന്നു പ്രതീക്ഷിക്കുന്നതും.BJP യിലെ സീറ്റ് തർക്കം കൊണ്ട് ശ്രദ്ദേയമാകുകയും ചെയ്ത മണ്ഢലമാണ് പത്തനംതിട്ട. രാഷ്ട്രീയമായി UDF നും, സാമുദായികമായി കത്തോലിക്ക സഭയ്ക്കും.നായർ സമുദായത്തിനും നിർണ്ണായകമായ ഈ മണ്ഢലത്തിൽ കടുത്ത മത്സരമാണന്നു തന്നെ പറയാം. ഇടതുപക്ഷം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ആറന്മുളയിൽ നടത്തിയ അതേ പരീക്ഷണം പത്തനംതിട്ടയിൽ ആവർത്തിക്കുന്നു. വ്യക്തിപരമായി തന്നെ സഭയോട് ഏറെ അടുപ്പമുള്ള ആറന്മുള MLA വീണാ ജോർജാണ് ഇടതു സ്ഥാനാർഥി.UDF സിറ്റിംഗ് MP യായ ആന്റോ […]

പത്തനംതിട്ടയിൽ ആര്?

മണ്ഡല രൂപീകരണത്തിനു ശേഷമുള്ള മൂന്നാം തിരഞ്ഞെടുപ്പിനു കച്ച മുറുക്കുമ്പോൾ ബിജെപിക്കു വാരാണസി പോലെയും കോൺഗ്രസിന് അമേഠി പോലെയും സിപിഎമ്മിനു വടകര പോലെയും അതിപ്രധാനമാണു പത്തനംതിട്ടയും. പത്തനംതിട്ട ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ 2 മണ്ഡലങ്ങളും ചേരുന്ന പാർലമെന്റ് മണ്ഡലത്തിന്റെ മനസ്സറിയാൻ കാത്തിരിക്കുന്നു, എല്ലാവരും. ശബരിമലയും പ്രളയവും ഒളിഞ്ഞും തെളിഞ്ഞും ശബരിമല തന്നെയാകും മുഖ്യ പ്രചാരണ വിഷയം. യുവതീപ്രവേശ വിധിയുടെ പേരിൽ ജില്ലയിൽ സംഘർഷങ്ങളും ഹർത്താലുകളും തുടർക്കഥയായിരുന്നു. തെരുവുകൾ സമരഭൂമിയായി. പ്രളയക്കെടുതിയുടെ മുറിവുകളും ഏറെയുണ്ട്. റാന്നി, […]

ക​ളം തെ​ളി​ഞ്ഞു, പ​ത്ത​നം​തി​ട്ട​യി​ൽ അ​ങ്ക​ത്ത​ട്ടു​ണ​ർ​ന്നു

പ​ത്ത​നം​തി​ട്ട: ക​ളം തെ​ളി​ഞ്ഞ​തോ​ടെ പ​ത്ത​നം​തി​ട്ട​യു​ടെ അ​ങ്ക​ത്ത​ട്ട് സ​ജീ​വ​മാ​യി. ര​ണ്ടാ​ഴ്ച മു​ന്പു​ത​ന്നെ സ്ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ച്ച് ക​ള​ത്തി​ലി​റ​ങ്ങി​യ എ​ൽ​ഡി​എ​ഫ് പ്ര​ചാ​ര​ണ​രം​ഗ​ത്തു നേ​ടി​യ മേ​ൽ​ക്കോ​യ്മ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് യു​ഡി​എ​ഫും ബി​ജെ​പി​യും ന​ട​ത്തു​ന്ന​ത്. സ്ഥാ​നാ​ർ​ഥി​ത്വം ഉ​റ​പ്പാ​യ​തോ​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി പ്ര​ചാ​ര​ണ​രം​ഗ​ത്തു സ​ജീ​വ​മാ​ണ്. ബി​ജെ​പി സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​നാ​യി​രി​ക്കു​മെ​ന്നു​റ​പ്പാ​യ​തോ​ടെ എ​ൻ​ഡി​എ ക്യാ​ന്പും ഉ​ണ​ർ​ന്നു. ക​മ്മി​റ്റി യോ​ഗ​ങ്ങ​ൾ​ക്കൊ​പ്പം സ്ഥാ​നാ​ർ​ഥി​യു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​മാ​യാ​ണ് എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും മു​ന്നേ​റു​ന്ന​ത്. എ​ൽ​ഡി​എ​ഫി​ന്‍റെ പ​ഞ്ചാ​യ​ത്തു​ത​ലം വ​രെ​യു​ള്ള ക​ണ്‍​വ​ൻ​ഷ​നു​ക​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു. യു​ഡി​എ​ഫ് നി​ശാ ക്യാ​ന്പു​ക​ളു​മാ​യി കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ സ​ജീ​വ​മാ​ക്കി […]

വെ​യി​ലി​ന്‍റെ കാ​ഠി​ന്യം, പ്ര​ചാ​ര​ണ​ത്തെ​യും ബാ​ധി​ച്ചു

പ​ത്ത​നം​തി​ട്ട: ഉ​ച്ച​വെ​യി​ലി​ന്‍റെ കാ​ഠി​ന്യ​ത്തി​ൽ പൊ​തു​നി​ര​ത്തി​ൽ പ്ര​ചാ​ര​ണം ഒ​ഴി​വാ​ക്കാ​ൻ നി​ർ​ദേ​ശം. എ​ൽ​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി പ​ര്യ​ട​ന പ​രി​പാ​ടി​ക​ളെ​ല്ലാ ഉ​ച്ച​യ്ക്ക് 12ന് ​അ​വ​സാ​നി​ക്കും. പി​ന്നീ​ട് മൂ​ന്നു​വ​രെ വി​ശ്ര​മ​മാ​ണ്. യു​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട്ടു​ച്ച​യ്ക്ക് വേ​ണ്ടെ​ന്നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ്. 11 മു​ത​ൽ മൂ​ന്നു​വ​രെ വെ​യി​ലി​ന്‍റെ കാ​ഠി​ന്യം രൂ​ക്ഷ​മാ​യ​തി​നാ​ൽ സൂ​ര്യാ​ത​പ​ത്തി​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ​ക്ക​ണ്ടാ​ണ് നി​ർ​ദേ​ശം. ക​ഴി​ഞ്ഞ​ദി​വ​സം മ​ല്ല​പ്പ​ള്ളി​യി​ൽ ഒ​രു എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​നു പൊ​ള്ള​ലേ​റ്റ​തോ​ടെ നി​യ​ന്ത്ര​ണ​ത്തി​നു പ്ര​സ​ക്തി​യേ​റി.

സൂര്യതാപത്തിലും ആവേശംചോരാതെ സ്‌ഥാനാര്‍ഥികള്‍

കോട്ടയം: വേനല്‍ ചൂടിലും ആവേശം ചോരാതെ സ്‌ഥാനാര്‍ഥികള്‍, ഇടതു വലത്‌ എന്‍.ഡി.എ. മുന്നണികള്‍ ഒപ്പത്തിനൊപ്പമാണു ജില്ലയില്‍ പ്രചാരണം നടത്തുന്നത്‌. എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി വി.എന്‍. വാസവന്‍ കൂത്താട്ടുകുളത്തെ ഇലഞ്ഞിലില്‍ പ്രചാരണം നടത്തിയപ്പോള്‍ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി തോമസ്‌ ചാഴിക്കാടന്‍ ജന്മനാടായ അരീക്കരയിലും അതിരമ്പുഴ വെമ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലാണു വോട്ടഭ്യര്‍ഥിച്ചെത്തിയത്‌. ഇലഞ്ഞിയിലെത്തിയ വി.എന്‍ വാസവനു വന്‍ വരവേല്‍പാണു പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്‌്. രാവിലെ ഇലഞ്ഞി ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ സി.പിഎം മണ്ഡലം കമ്മിറ്റി അംഗം ടി.പി മുരളീധരന്‍, എല്‍.ഡി.എഫ്‌ നേതാക്കളായ പി.എം. വാസു, […]

സ്ഥാനാർഥികളും ഹാപ്പിയാണ്…

ജനമനസ്സിൽ ഇടംതേടാനുളള ഓട്ടപ്രദക്ഷണത്തിലാണ് സ്ഥാനാർഥികൾ. വേനൽചൂടിലെ പരക്കംപാച്ചിലിൽ വിശ്രമത്തിനും നേരമില്ല. പ്രചാരണത്തിന്റെ കനൽപ്പാതയിൽ ചെറുതല്ലാത്ത സന്തോഷങ്ങൾക്കും ഇടമുണ്ട്. ലോക സന്തോഷദിനത്തിൽ അതേക്കുറിച്ച്… തോമസ് ചാഴികാടൻ: സ്ഥാനാർഥിയായി പാർട്ടി തിരഞ്ഞെടുത്തതാണ് ആദ്യ സന്തോഷം. തർക്കങ്ങൾ രമ്യമായി തീർന്നു. വോട്ടർമാർക്കിടയിലേക്ക്‌ വീണ്ടുമിറങ്ങാൻ അവസരം കിട്ടി. സങ്കടങ്ങളാൽ നനഞ്ഞ ജീവിതപ്പാതയിലെ ആവലാതികളായിരുന്നു ചിലർക്ക് പറയാനുള്ളത്. ഈ പ്രയാസങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്ന് വാക്കു നൽകിയപ്പോൾ ആ മുഖങ്ങളിൽ വിരിഞ്ഞ മന്ദസ്മിതം ഓർമകളിൽ എന്നും നിലകൊള്ളും. വി.എൻ.വാസവൻ: മണ്ഡലത്തിലെ വോട്ടർമാരിൽ കൂടുതലും പരിചിത മുഖങ്ങൾതന്നെയാണ്. […]

ഫോട്ടോ കണ്ടാൽ വീണിരിക്കണം മണ്ഡലം; സ്ഥാനാർഥികളുടെ ‘ചെറിയ’ ആവശ്യം

കോട്ടയം ∙ ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടം തോന്നണം; രാവും പകലും കൂടെയുണ്ടാകുന്ന ആളാണെന്നും ബോധ്യപ്പെടണം… കല്യാണ ആലോചനയ്ക്കുള്ള ഡിമാൻഡാണിതെന്നു കരുതിയാൽ തെറ്റി. പോസ്റ്ററിൽ പ്രത്യക്ഷപ്പെടാനുള്ള ഫോട്ടോയെടുക്കും മുൻപുള്ള സ്ഥാനാർഥിയുടെ ആവശ്യങ്ങളാണിത്. ഇതൊക്കെ സാക്ഷാത്കരിച്ച് പടമെടുക്കുന്ന ഫൊട്ടോഗ്രഫർമാർക്കാകട്ടെ വൻ ഡിമാൻഡും. പോസ്റ്ററിൽ പടം ഉൾപ്പെടുത്തി പരീക്ഷണം നടത്തി ഹിറ്റാക്കിയ കോട്ടയത്തെ ആദ്യ സ്ഥാനാർഥി കെ.സുരേഷ് കുറുപ്പാണെന്നാണ് അവകാശവാദം. കോട്ടയത്തെ ക്രിയേറ്റീവ് മൈൻഡ്സിലായിരുന്നു ആശയം പിറന്നത്. ഇവർ തന്നെയാണ് ഇത്തവണത്തെ എൽഡിഎഫ് സ്ഥാനാർഥി വി.എൻ.വാസവന്റെയും പോസ്റ്ററൊരുക്കിയത്. കുമരകത്തെ സ്റ്റുഡിയോയിലായിരുന്നു […]

സ്ഥാനാർഥികൾ ഒരുങ്ങിയതോടെ കോട്ടയം കോട്ടയിൽ പോരാട്ടത്തിന്റെ കാഹളം

സ്ഥാനാർഥികൾ ഒരുങ്ങിയതോടെ കോട്ടയം കോട്ടയിൽ പോരാട്ടത്തിന്റെ കാഹളം. അമരക്കാർ തന്നെ രംഗത്തെത്തിയതോടെ അരയും തലയും മുറുക്കി പ്രവർത്തകരും ഒരുങ്ങി. മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ബിജെപി പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയുമാണ് പ്രാരംഭ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു വന്നു പോയത്. മുതിർന്ന നേതാക്കളുടെ വരവ് മത്സരത്തിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്നു. ഒപ്പം മത്സരം കടുക്കുമെന്ന സൂചനയും. ഉമ്മൻ ചാണ്ടി വന്നു, യുഡിഎഫ് ക്യാംപുണർന്നു ആന്ധ്രയിൽ നിന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി കോട്ടയത്ത് എത്തിയതോടെ […]

കോട്ടയത്തെ സ്ഥാനാർത്ഥികളുടെ സമാനതകൾ

3 പേരും കോട്ടയം ജില്ലക്കാർ തോമസ് ചാഴികാടൻ (ഏറ്റുമാനൂർ) വി.എൻ.വാസവൻ (പാമ്പാടി) പി.സി.തോമസ് (ചാമംപതാൽ, വാഴൂർ) 3 പേരും ജനിച്ചത് 50 കളിൽ തോമസ് ചാഴികാടൻ (1952) വി.എൻ.വാസവൻ (1954) പി.സി.തോമസ് (1950) 3 പേരുടെയും കന്നി മത്സരം അവരുടെ 30 കളിൽ തോമസ് ചാഴികാടൻ (38) വി.എൻ.വാസവൻ (33) പി.സി.തോമസ് (36 ) ആദ്യമത്സരം തോമസ് ചാഴികാടൻ (1991– ഏറ്റുമാനൂർ)വി.എൻ.വാസവൻ (1987– പുതുപ്പള്ളി) പി.സി.തോമസ് (1987– വാഴൂർ) ആദ്യമത്സരം കേരള രാഷ്ട്രീയത്തിലെ അതികായകരോട് തോമസ് ചാഴികാടൻ […]

തുടക്കം പ്രാർഥനയോടെ

യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം. ഞായറാഴ്ച സ്ഥാനാർഥി നിർണയം കഴിഞ്ഞു തിങ്കളാഴ്ച രാവിലെ തന്നെ തോമസ് ചാഴികാടൻ പ്രചാരണത്തിൽ സജീവമായി.രാവിലെ പള്ളിയിൽ പോയി പ്രാർഥനയിൽ പങ്കെടുത്തതിനുശേഷം അടുത്ത സുഹൃത്തുക്കളെ നേരിൽ കണ്ടു വോട്ടഭ്യർഥിച്ചു. കേരള കോൺഗ്രസ് (എം) സംസ്‌ഥാന കമ്മിറ്റി ഓഫിസിലെത്തി പ്രവർത്തരുമായി കൂടിയാലോചന നടത്തിയതിനുശേഷം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പുമായി ചർച്ച നടത്തി. കോട്ടയം നഗരത്തിലെ വ്യാപാരസ്‌ഥാപനങ്ങളിലെത്തിയും പ്രധാന വ്യക്‌തികളെ നേരിൽക്കണ്ടും വോട്ട് അഭ്യർഥിച്ചു. തുടർന്നു പാലായിലെത്തി പാർട്ടി ചെയർമാൻ കെ.എം […]