NEWS

കാഞ്ഞിരപ്പള്ളിയിൽ മേൽശാന്തിയെ മർദിച്ച സംഭവത്തിൽ ഇരുകൂട്ടർക്കെതിരെയും കേസെടുത്തു, ദേവസ്വം മന്ത്രി വിശദീകരണം ആവശ്യപ്പെട്ടു..

കാഞ്ഞിരപ്പള്ളിയിൽ മേൽശാന്തിയെ മർദിച്ച സംഭവത്തിൽ ഇരുകൂട്ടർക്കെതിരെയും കേസെടുത്തു, ദേവസ്വം മന്ത്രി വിശദീകരണം ആവശ്യപ്പെട്ടു..

കാഞ്ഞിരപ്പള്ളി മധുര മീനാക്ഷി ക്ഷേത്രം മേൽശാന്തിയെ ക്ഷേത്രത്തിൽ കയറി മർദ്ദിച്ച സംഭവത്തിൽ ദേവസ്വം മന്ത്രി ബന്ധപ്പെട്ട അധികാരികളോട് വിശദീകരണം ആവശ്യപ്പെട്ടു. മേൽശാന്തി എം എൻ ശ്രീനിവാസൻ നമ്പൂതിരിയെ ക്ഷേത്ര വളപ്പിനുള്ളിൽ വച്ച് മർദിച്ചതായി അദ്ദേഹം പോലീസിൽ പരാതി നൽകി. മേല്‍ശാന്തി അപമര്യാദയായി പെരുമാറിയെന്ന സ്ത്രീയുടെ പരാതിയില്‍ മേല്‍ശാന്തിക്കെതിരെയും പോലീസ് കേസെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച്ച എണ്ണ വില്‍പ്പന സംബന്ധിച്ച് തര്‍ക്കങ്ങളെ തുടര്‍ന്ന് വാക്കുതർക്കവും, അടിപിടിയും ഉണ്ടായെന്നാണ് കേസ് . സംഭവത്തിൽ ദേവസ്വം ജീവനക്കാരുടെ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

മേൽശാന്തിയെ ക്ഷേത്രത്തിൽ കയറി മർദ്ദിച്ച സംഭവത്തിൽ ദേവസ്വം ജീവനക്കാർ പ്രതിഷേധം രേഖപ്പെടുത്തി.

മേൽശാന്തിയെ ക്ഷേത്രത്തിൽ കയറി മർദ്ദിച്ച സംഭവത്തിൽ ദേവസ്വം ജീവനക്കാർ പ്രതിഷേധം രേഖപ്പെടുത്തി.

കാഞ്ഞിരപ്പള്ളി മധുര മീനാക്ഷി ക്ഷേത്രം മേൽശാന്തിയെ ക്ഷേത്രത്തിൽ കയറി മർദ്ദിച്ച സംഭവത്തിൽ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഹാളിൽ കൂടിയ ദേവസ്വം ജീവനക്കാരുടെ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജി.ശ്യാം ബാബുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ജി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജഗദീഷ് നമ്പൂതിരി, സുമേഷ്, പ്രശാന്ത്, രാജു എന്നിവർ പ്രസംഗിച്ചു. കുറ്റവാളികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുമ്പോട്ടു പോകുവാൻ യോഗം തീരുമാനിച്ചു.

ബിജെപിയുടെ ചതുർവ്യൂഹ പ്രതിഷേധം അഞ്ചാം ദിവസത്തിലേക്ക് കടന്നു

ബിജെപിയുടെ ചതുർവ്യൂഹ പ്രതിഷേധം അഞ്ചാം ദിവസത്തിലേക്ക് കടന്നു

പൊൻകുന്നം : -കോവിഡ് ദുരിതകാലത്ത്‌ ഒരു മാസ്ക് പോലും നൽകാതെ, ഗൂഞ്ച് പാവങ്ങൾക്ക് നൽകിയ കിറ്റുകൾ പാർട്ടി കമ്മറ്റികൾ വഴി വിതരണം ചെയ്യുകയും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലെ ക്രമക്കേട് ഉൾപ്പടെ ചിറക്കടവ് പഞ്ചായത്ത്‌ ഭരണ സമിതി കോവിഡ് കാലം അഴിമതിക്കുള്ള കൊള്ളക്കാലമാക്കി മാറ്റി എന്നാരോപിച്ച് ചതുർവ്യൂഹ സമരത്തിന്റെ അഞ്ചാം ദിവസം ചിറക്കടവ് പഞ്ചായത്ത്‌ ഭരണ സമിതിക്കെതിരെ ബിജെപിയുടെ ജനകീയ കുറ്റപത്രം സമർപ്പിച്ചു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ് ഭരണസമിതി കൊറോണക്കാലത്ത് ഒരു തദ്ദേശ ഭരണകൂടമെന്ന നിലയിൽ […]

സാമൂഹികമാധ്യമങ്ങൾ വഴി ദുഷ്പ്രചാരണം : പിസി ജോർജ്ജ് എം.എൽ.എ പരാതി നൽകി

സാമൂഹികമാധ്യമങ്ങൾ വഴി ദുഷ്പ്രചാരണം : പിസി ജോർജ്ജ് എം.എൽ.എ പരാതി നൽകി

സാമൂഹിക മാധ്യമങ്ങൾ വഴി വ്യക്തിഹത്യ നടത്തുന്നതിനും സമൂഹത്തിൽ വർഗ്ഗിയ ചേരിതിരിവ് ഉണ്ടാക്കി വർഗ്ഗീയ ലഹള ഉണ്ടാക്കുന്നതിന് പ്രോത്സാഹനം നൽകുന്ന രീതിയിലുള്ള വീഡിയോകളും ശബ്ദ സന്ദേശങ്ങളും എഡിറ്റ്‌ ചെയ്തും അല്ലാതെയും തനിക്കെതിരെ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് പിസി ജോർജ് എം എൽഎ പോലീസിൽ പരാതി നൽകി. ഐ. റ്റി. ആക്ട് 66(a), കേരള പോലീസ് ആക്ട് 118(a), ഇന്ത്യൻ ശിക്ഷാ നിയമം 499,500,153(a) വകുപ്പുകൾ അനുസരിച് ജാമ്യമില്ല കുറ്റം ചുമത്തി കേസെടുക്കാവുന്ന പരാതിയാണ് നൽകിയിട്ടുള്ളത്. എംഎൽഎ യുടെ പരാതിയുടെ അടിസ്ഥാനത്തിൽ […]

നേതാക്കന്മാർ കുറച്ചു ഷാളുകളും വാങ്ങി കാറെടുത്തു കറങ്ങും, പാർട്ടി മാറിയാൽ അപ്പോൾ സ്വീകരണം…

പഞ്ചായത്ത് തിരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നതോടെ അണിയറയിൽ ‘ കൂടുമാറ്റങ്ങളുടെ ’ കാലം.  നേതാക്കന്മാർ കുറച്ചു ഷാളുകളും വാങ്ങി കാറെടുത്തു കറങ്ങാൻ തുടങ്ങി.  പാർട്ടി മാറിപ്പോരാൻ തയാറാകുന്നവരെ അപ്പോൾ തന്നെ ഷാൾ അണിയിച്ചു സ്വീകരിക്കലാണ് തന്ത്രം. പള്ളിക്കത്തോട്ടിൽ  ഒരു നേതാവ് ആഗ്രഹിച്ച സീറ്റ് കിട്ടില്ലെന്നു കണ്ടതോടെ പാർട്ടി മാറി. വൻ സ്വീകരണമാണു ലഭിച്ചത്. ഈ നേതാവിന്റെ പാർട്ടിയും വിട്ടുകൊടുത്തില്ല.  മറ്റൊരു പാർട്ടിയിൽ നിന്ന് അവരും പൊക്കി ഒരാളെ.  കഴിഞ്ഞ തവണ തെങ്ങ് ചിഹ്നത്തിൽ മത്സരിച്ച നേതാവ് ഇത്തവണ പ്ലാവ് ചിഹ്നത്തിൽ മൽസരിക്കുമെന്ന സ്ഥിതിയാണ്. അഞ്ചു വർഷം […]

10 ദിവസത്തിനിടെ കോട്ടയം ജില്ലയിൽ 17 അപകട മരണങ്ങൾ

കോട്ടയം∙  ജില്ലയിൽ10 ദിവസത്തിനിടെ ഉണ്ടായത് 17 അപകട മരണങ്ങൾ. 36 പേർക്കു പരുക്കേറ്റു. 5 പേർ ഗുരുതര നിലയിൽ ചികിത്സയിലാണ്. 16 ന് പുതുപ്പള്ളി കൊച്ചാലുംമൂട്ടിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് 4 പേർ മരിച്ചതാണ് ഇതിൽ വലിയ അപകടം. കഴിഞ്ഞ ദിവസം ചങ്ങനാശേരി വലിയകുളം ഭാഗത്തു നിയന്ത്രണം വിട്ട ബൈക്കുകൾ കൂട്ടിയിടിച്ചു 3 പേർ മരിച്ചതാണു മറ്റൊരു പ്രധാന അപകടം. ഏറ്റുമാനൂരിൽ ഈ കാലയളവിൽ വിവിധ അപകടങ്ങളിലായി 4 പേർ മരിച്ചു. 3 പേരും എംസി […]

കോട്ടയത്ത് ഇക്കുറി മുന്നണികൾക്ക് അഭിമാനപ്പോരാട്ടം

കേരള കോൺഗ്രസിന്റെ (എം) മുന്നണി മാറ്റത്തിന് ഇടയാക്കിയ കോട്ടയം ജില്ലാ പഞ്ചായത്തിൽ ഇക്കുറി മുന്നണികൾക്ക് അഭിമാനപ്പോരാട്ടം. ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫിനു ലഭിച്ചാൽ കേരള കോൺഗ്രസിന്റെ (എം) ഇടതു മുന്നണി പ്രവേശനത്തിന് അനുകൂലമായ തെളിവാകും. ഭരണം യുഡിഎഫ് പിടിച്ചാൽ കേരള കോൺഗ്രസിന്റെ (എം) മാറ്റം യുഡിഎഫ് വോട്ടുകളെ ബാധിച്ചിട്ടില്ലെന്ന് കോൺഗ്രസിനും ഘടക കക്ഷികൾക്കും തെളിയിക്കാനും കഴിയും.  കേരള കോൺഗ്രസ് പ്രവർത്തകർ തങ്ങൾക്കൊപ്പമാണ് ജോസഫ് വിഭാഗത്തിനും അവകാശപ്പെടാം.ജില്ലാ പഞ്ചായത്തിലെ സംവരണ വാർഡ് നറുക്കെടുപ്പ് കഴിഞ്ഞു.  ഇക്കുറി പ്രസിഡന്റ് സ്ഥാനം […]

കോവിഡ് സുരക്ഷ : കാഞ്ഞിരപ്പള്ളിയിൽ കോട്ടയം സബ് കളക്ടർ മിന്നൽ പരിശോധന നടത്തി; നിരവധി കടയുടമകൾക്ക് പിഴ ചുമത്തി, മുന്നറിയിപ്പ് നൽകി

കോവിഡ് സുരക്ഷ : കാഞ്ഞിരപ്പള്ളിയിൽ കോട്ടയം സബ് കളക്ടർ മിന്നൽ പരിശോധന നടത്തി; നിരവധി കടയുടമകൾക്ക് പിഴ ചുമത്തി, മുന്നറിയിപ്പ് നൽകി

കാഞ്ഞിരപ്പള്ളിയിൽ കോട്ടയം സബ് കളക്ടർ ശ്രീരാജേഷ് കുമാർ ചൗധരിയുടെ നേതൃത്യത്തിൽ മിന്നൽ പരിശോധന നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് എതിരെ കർശന നടപടികൾ സ്വീകരിച്ചു. കാത്തിരപ്പള്ളി കോവിൽ കടവ്, പേട്ട കവല, ബസ് സ്റ്റാൻഡ്, പുത്തനങ്ങാടി മേഖലകളിലെ വ്യാപാര സ്ഥാപനങ്ങളിൽ സബ് കളക്ടറുടെയും, സെക്ടറൽ മജിസ്ട്രേറ്റ് വിദുമോൾ എസ്, എസ്.ഐ ജോർജുകുട്ടി വളയം എന്നിവരടങ്ങുന്ന സംഘം പരിശോധന നടത്തി. കൃത്യമായി മാസ്ക് ധരിക്കാത്തവർക്കെതിരെയും, കടകളിൽ സാമൂഹ്യാകലം പാലിക്കാത്തതിനും, സാനിറ്റെെസർ ഉപഭോക്താക്കൾക്ക് നൽകാത്ത കടയുടമകൾക്കെതിരെയും നടപടി സ്വീകരിച്ചു. എട്ട് […]

ചികിത്സയിൽ കഴിയവെ കോവിഡ് സ്ഥിരീകരിച്ച വീട്ടമ്മ മരിച്ചു

ചികിത്സയിൽ കഴിയവെ കോവിഡ് സ്ഥിരീകരിച്ച വീട്ടമ്മ മരിച്ചു

കാളകെട്ടി: പ്രമേഹവും, കിഡ്നി സംബന്ധമായ രോഗവും മൂലം ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ, കോവിഡ് രോഗബാധ സ്ഥിരീകരിച്ച വീട്ടമ്മ മരിച്ചു. കാളകെട്ടി ശ്രീകൃഷ്ണസദനത്തിൽ അജയകുമാറിന്റെ ഭാര്യ കുഞ്ഞമ്മിണി (65) ആണ് ചേർപ്പുങ്കൽ മാർ സ്ലീവാ ആശുപത്രിയിൽ ചികിൽസയിൽ കഴിയവെ മരണപ്പെട്ടത്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പാലായിൽ സംസ്കാരം നടത്തി മക്കൾ: കൃഷ്ണദാസ്, പരേതനായ മഹേഷ്

സാമ്പത്തിക സംവരണത്തെച്ചൊല്ലി എന്തിന് അസ്വസ്ഥത?

സാമ്പത്തിക സംവരണത്തെച്ചൊല്ലി എന്തിന് അസ്വസ്ഥത? കേരളത്തില്‍ ഉന്നത വിദ്യാഭ്യാസരംഗത്തും പി എസ് സി നിയമനങ്ങളിലും 10% സാമ്പത്തിക സംവരണം (ഇഡബ്ല്യുഎസ് റിസര്‍വേഷന്‍ ) നടപ്പിലായിരിക്കുകയാണ്. വന്‍ സാമുദായിക-രാഷ്ട്രീയ സമ്മര്‍ദങ്ങളെ അതിജീവിച്ചാണു സംസ്ഥാന സര്‍ക്കാര്‍ ഇതു നടപ്പിലാക്കിയത് എന്നു മനസിലാക്കാന്‍ സാധിച്ചു. ഇതുവരെ യാതൊരുവിധ സംവരണ ആനുകൂല്യവും ലഭിക്കാതിരുന്ന സംസ്ഥാന ജനസംഖ്യയിലെ 27% ല്‍ അധികം വരുന്ന സംവരണേതര വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് (ഇ ഡബ്ല്യുഎസ്) വൈകിയെങ്കിലും ലഭിച്ച നീതിയെ ചില സംഘടിത സാമുദായിക ശക്തികള്‍ അകാരണമായി […]

കാഞ്ഞിരപ്പള്ളിയിൽ കുതിര സവാരി പരിശീലന ക്ലാസ്സുകൾക്ക് തുടക്കമായി..

കാഞ്ഞിരപ്പള്ളിയിൽ കുതിര സവാരി പരിശീലന ക്ലാസ്സുകൾക്ക് തുടക്കമായി..

മെട്രോ നഗരങ്ങളിൽ മാത്രം ഉണ്ടായിരുന്ന കുതിരസവാരി പരിശീലന കേന്ദ്രങ്ങൾ ചെറിയ പട്ടണങ്ങളിലേക്കും എത്തിത്തുടങ്ങി . കാഞ്ഞിരപ്പള്ളി സ്റ്റാല്ലിയൺ ഹോഴ്സ് റൈഡിങ് ക്ലബ്ബിനു കീഴിൽ മികച്ച രീതിയിൽ കുതിര സവാരി പരിശീലന ക്ലാസ്സുകൾക്ക് തുടക്കമായി . കരിക്കാട്ടുപറമ്പിൽ സന്തോഷ് മാത്യുവും സുഹൃത്തുക്കളുമാണ് കാഞ്ഞിരപ്പള്ളിയിൽ പരിശീലനക്ലാസ്സുകൾ ആരംഭിച്ചിരിക്കുന്നത്. ആനക്കല്ല് ഗാർഡൻ സ്‌കൂളിന്റെ ഗ്രൗഡിൽ നടക്കുന്ന പരിശീലന ക്ലാസ്സുകളുടെ ഉദ്‌ഘാടനം ഫാദർ ഡാർവിൻ വാലുമണ്ണേൽ നിർവഹിച്ചു. ഗാർഡൻ സ്കൂൾ ഡയറക്ടർ ആന്റണി ജോസഫ് ചടങ്ങിൽ സന്നിഹിതനായിരുന്നു. ധീരത കൈവിടാത്ത തലമുറയെ വാര്‍ത്തെടുക്കുന്നതിനായാണ്‌ […]

പാറക്കടവ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

പാറക്കടവ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

കാഞ്ഞിരപ്പള്ളി: മിനി ബൈപാസായി ഉപയോഗിക്കാവുന്ന കാഞ്ഞിരപ്പള്ളി ഗണപതിയാർ കോവിൽ – കൊടുവന്താനം – പാറക്കടവ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സംസ്ഥാന സർക്കാരിന്റെ തീരദേശ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച മുപ്പതു ലക്ഷം രൂപ ചെലവഴിച്ച് നിലവിലുള്ള 4.5 മീറ്റർ വീതി യുള്ള റോഡ് ആറു മീറ്റർ വീതിയാക്കും. നിലവിലുള്ള പൊയ്ക്കയുടെ മുകളിൽ സ്ലാബിട്ടാണ് വീതികൂട്ടുക . നിർമ്മാണ പ്രവർത്തനങ്ങൾ ഡോക്ടർ എൻ ജയരാജ് എം എൽ എ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീർ അധ്യക്ഷയായി. […]

കോവിഡ് 19 : പാറത്തോട് പഞ്ചായത്ത് ഓഫിസ് ജീവനക്കാരി ഉൾപ്പെടെ 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പാറത്തോട് പഞ്ചായത്ത് ഓഫിസ് ശുചീകരണത്തിനായി അടച്ചു .

കോവിഡ് 19 : പാറത്തോട് പഞ്ചായത്ത് ഓഫിസ് ജീവനക്കാരി ഉൾപ്പെടെ 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പാറത്തോട് പഞ്ചായത്ത് ഓഫിസ് ശുചീകരണത്തിനായി അടച്ചു .

പാറത്തോട് പഞ്ചായത്തിൽ ചൊവ്വാഴ്ച 13 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു . പഞ്ചായത്ത് ഓഫിസിലെ ഒരു ജീവക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഓഫിസിലും പരിസരത്തും അണുനശീകരണം നടത്തുവാൻ വേണ്ടി ഒരു ദിവസത്തേക്ക് ഓഫിസ് അടച്ചു. വ്യാഴാഴ്ച നബിദിനത്തിന്റെ അവധി ആയതിനാൽ, ഇനി വെള്ളിയാഴ്ചയേ ഓഫീസ് തുറന്നു പ്രവർത്തിക്കുകയുള്ളു.

മൂന്ന് കോടി മുപ്പത് ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന സഹൃദയാ വായനശാല സമുച്ചയത്തിന് തറക്കല്ലിട്ടു

മൂന്ന് കോടി മുപ്പത് ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന സഹൃദയാ വായനശാല സമുച്ചയത്തിന് തറക്കല്ലിട്ടു

കാത്തിരപ്പള്ളി: മൂന്ന് കോടി മുപ്പത് ലക്ഷം രൂപ ചെലവിൽ മൂന്നു നിലകളിലായി പുതുതായി നിർമ്മിക്കുന്ന സഹൃദയാ വായനശാല സമുച്ചയത്തിന് ഡോ.എൻ ജയരാജ് എം എൽ എ തറക്കല്ലിട്ടു . ചടങ്ങിൽ കാത്തിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീർ അധ്യക്ഷയായി. വൈസ് പ്രസിഡണ്ട് റിജോ വാളാന്തറ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സജിൻ വട്ടപ്പള്ളി, വിദ്യാ രാജേഷ്, മേഴ്സി മാത്യു, അംഗങ്ങളായ കെ ആർ തങ്കപ്പൻ, എം എ റിബിൻ […]

കുരിശിലെ ഫോട്ടെയടുക്കല്‍…പ്രശ്നപരിഹാരവുമായി പി സി ജോർജ്

കുരിശിലെ ഫോട്ടെയടുക്കല്‍…പ്രശ്നപരിഹാരവുമായി പി സി ജോർജ്

നന്ദി പി.സി., വളരെ നന്ദി.. പൂഞ്ഞാർ കുരിശ് വിഷയത്തെ വർഗ്ഗിയവത്കരിക്കാതെ പരിഹാരമുണ്ടാക്കിയ പി സി ജോർജ് എംഎൽഎക്ക് ആയിരം നന്ദി. പൂഞ്ഞാര്‍ പുല്ലേപ്പാറയില്‍ കുരിശിനു മുകളില്‍ കയറി ഏതാനും കുട്ടികൾ ഫോട്ടെയടുത്ത സംഭവം വിവാദമായിരുന്നു. ആസൂത്രിതമായി മനപൂർവം കുരിശിനെ അവഹേളിക്കുവാൻ നടത്തിയ പരിപാടിയായിരുന്നു അതെന്ന രീതിയിൽ ആ സംഭവം നാടാകെ പടർന്നിരുന്നു. എന്നാൽ പൂഞ്ഞാർ എംഎൽഎ പി സി ജോർജ്, ആ സംഭവം നടന്നത് എട്ടും മാസം മുന്പായിരുന്നുവെന്നും, സംഭവത്തിലുള്‍പ്പെട്ടവര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികൾ ആയിരുന്നുവെന്നും, വിവിധ മതത്തിലുള്ള […]

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു ..

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു ..

പൊൻകുന്നം : അറിവിന്റെ വെളിച്ചത്തിലേക്ക് ഉണര്‍ത്തണം എന്ന പ്രാര്‍ഥനകളോടെ വിജയദശമി ദിനത്തിൽ കുരുന്നുകൾ വിദ്യാരംഭം കുറിച്ചു . മിക്ക കുഞ്ഞുങ്ങളും ആദ്യാക്ഷരമധുരം നുണഞ്ഞത് വീടുകളില്‍നിന്നു തന്നെയാണെന്നതാണ്‌ ഇത്തവണത്തെ പ്രത്യേകത. കോവിഡ് രോഗവ്യാപനഭീതി ഒഴിയാത്തതിനാല്‍ ക്ഷേത്രങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ എഴുത്തിനിരുത്ത് നടത്തിയത്. പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിൽ പതിവുപോലെ ഇത്തവണയും നിരവധി കുഞ്ഞുങ്ങൾ ആദ്യാക്ഷരം കുറിക്കുവാൻ എത്തിയിരുന്നു. എന്നാൽ ആരോഗ്യവകുപ്പിന്റെ നിർദേശാനുസരണം കർശന നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നത്. ആചാര്യൻ കല്ലമ്പള്ളിൽ ഈശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. അകലം […]

പി പി റോഡിൽ നിയന്ത്രണം വിട്ട കാർ കടക്കുള്ളിലേയ്ക്ക് ഇടിച്ചിറങ്ങി .

പി പി റോഡിൽ നിയന്ത്രണം വിട്ട കാർ കടക്കുള്ളിലേയ്ക്ക് ഇടിച്ചിറങ്ങി .

പൊൻകുന്നം – പാലാ റോഡിൽ അട്ടിക്കല്‍ പ്രശാന്ത് നഗറിൽ ഇന്നു രാവിലെ ആറരയോടെ കടക്കുള്ളിലേയ്ക്ക് നിയന്ത്രണം വിട്ട് വിട്ട കാർ ഇടിച്ചിറങ്ങി. തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ സമീപത്തെ ബില്‍ഡിംഗിന്റെ മതിലില്‍ ഇടിച്ചു താഴെയുള്ള കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. .

ഡ്രൈവർ പാമ്പായപ്പോൾ വണ്ടിയും പാമ്പായി.. മദ്യപിച്ചു പൂസായി അരമണിക്കൂറിനുള്ളിൽ രണ്ടു തവണ അപകടത്തിൽ പെട്ട ഒരു ഓട്ടോഡ്രൈവറുടെ വിക്രിയകളുടെ നേർകാഴ്ച ..

ഡ്രൈവർ പാമ്പായപ്പോൾ വണ്ടിയും പാമ്പായി.. മദ്യപിച്ചു പൂസായി അരമണിക്കൂറിനുള്ളിൽ രണ്ടു തവണ അപകടത്തിൽ പെട്ട ഒരു ഓട്ടോഡ്രൈവറുടെ വിക്രിയകളുടെ നേർകാഴ്ച ..

മണ്ണാറക്കയം വഴി പൊൻകുന്നത്തേക്കു കാറിൽ പോയ വഴിക്കാണ് മണ്ണാറക്കയം പാലത്തിനടുത്ത് ഒരു ഓട്ടോറിക്ഷ മറിഞ്ഞു കിടക്കുന്നതു കണ്ടത്. അതുവഴി വന്ന മറ്റു യാത്രക്കാരും നാട്ടുകാരും ചേർന്ന് മറിഞ്ഞു കിടന്നിരുന്ന ഓട്ടോ നേരെയാക്കി, അതിൽ കുടുങ്ങി കിടന്നിരുന്ന ഡ്രൈവറെ പുറത്തടുത്തു. ഡ്രൈവർ നല്ല പൂസായി കാൽ നിലത്തുറയ്ക്കുവാനാവാത്ത നിലയിൽ ആയിരുന്നു അവിടെ കാണപ്പെട്ടത്. ഈ നിലയിൽ വണ്ടി ഓടിക്കരുതെന്ന അവിടെ കൂടിയവരുടെ അഭ്യർത്ഥനക്ക് ചെവി കൊടുക്കാതെ, അയാൾ വീണ്ടും വണ്ടിയുമൊടിച്ചു യാത്രയായി. ഞങ്ങൾ അവിടെ നിന്നും ടിബി റോഡിൽ […]

രണ്ടേകാൽ കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന കാഞ്ഞിരപ്പള്ളി സഹൃദയാ വായനശാലയുടെ പുതിയ മന്ദിരത്തിന് തിങ്കളാഴ്ച തറക്കലിടും

രണ്ടേകാൽ കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന കാഞ്ഞിരപ്പള്ളി സഹൃദയാ വായനശാലയുടെ പുതിയ മന്ദിരത്തിന് തിങ്കളാഴ്ച തറക്കലിടും

കാഞ്ഞിരപ്പള്ളി : സഹൃദയാ വായനശാലയ്ക്കു വേണ്ടി പുതുതായി നിർമ്മിക്കുന്ന മൂന്നു നില മന്ദിരത്തിന് തിങ്കളാഴ്ച (26.10- 2020) പകൽ രണ്ടുമണിക്ക് കാഞ്ഞിരപ്പള്ളി MLA ഡോ. എൻ. ജയരാജ് തറക്കല്ലിടും. കെ യു ആർ ഡി എഫ് സി ചെയർമാൻ പ്രൊഫ: എം റ്റി ജോസഫ് മുഖ്യപ്രഭാഷണം നടത്തും. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീർ ചടങ്ങിൽ അധ്യക്ഷയാകും. രണ്ടു കോടി 20 ലക്ഷം രൂപാ ചെലവിൽ ഗ്രാമീണ വികസന ബോർഡിന്റെ ധനസഹായത്തോടെ മൂന്നു നിലകളിലായിട്ടാണ് പുതിയ മന്ദിരം […]

ഏന്തയാർ, നടുവത്താനിയിൽ റോസ്മിൻ ടിജോ (25) നിര്യാതയായി

ഏന്തയാർ, നടുവത്താനിയിൽ റോസ്മിൻ ടിജോ (25) നിര്യാതയായി

ഏന്തയാർ : നടുവത്താനിയിൽ ടിജോയുടെ ഭാര്യ റോസ്മിൻ ടിജോ (25) നിര്യാതയായി . ഹൃദയാഘാതം ആയിരുന്നു മരണകാരണം . ഇഞ്ചിയാനി, കുറ്റിക്കാട്ട് ജോസഫിന്റെയും ഡെയ്സിയുടെയും മകളാണ്. ശവസംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10 ന് എന്തയാർ സെന്റ് മേരീസ്‌ പള്ളിയിൽ

മുണ്ടക്കയത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

മുണ്ടക്കയത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

മുണ്ടക്കയം പൈങ്ങനയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്കേറ്റു. കട്ടപ്പനയിൽ നിന്ന് കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും, ഏറ്റുമാനൂർ നിന്നും മുണ്ടക്കയം ഭാഗത്തേക്ക് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ രണ്ടു പേർക്ക് സാരമായി പരിക്കേറ്റു. ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എരുമേലി കണമല വാർഡിൽ 35 ലധികം കുടുംബങ്ങൾ ജോസ് കെ. മാണി പക്ഷത്തേക്ക്.

എരുമേലി കണമല വാർഡിൽ 35 ലധികം കുടുംബങ്ങൾ ജോസ് കെ. മാണി പക്ഷത്തേക്ക്.

എരുമേലി: പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എരുമേലി പഞ്ചായത്തിൽ കണമല വാർഡിൽ കോൺഗ്രസ് (ഐ), ജനപക്ഷം പാർട്ടികളിൽ നിന്നും 35 ഓളം കുടുംബങ്ങൾ രാജിവെച്ച് കേരളാ കോൺഗ്രസ് (എം)-ൽ ചേർന്നു. ജോസഫ് പനംത്തോട്ടം, ജോയി മാനേൽ എന്നിവരുടെ നേതൃത്വത്തിൽ കേരളാ കോൺഗ്രസ് (എം)-ലേയ്ക്ക് കടന്ന് വന്ന ആളുകളെ ജോസഫ് പനംത്തോട്ടത്തിന്റെ വസതിയിൽ ചേർന്ന സമ്മേളനത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പാർട്ടിയിലേക്ക് സ്വീകരിച്ചു. കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് പി.ജെ സെബാസ്റ്റ്യൻ, കണമല സർവീസ് സഹകരണ […]

‘ചതുർവ്യൂഹ” പ്രതിഷേധവുമായി ബിജെപി ചിറക്കടവ് പഞ്ചായത്ത്‌ കമ്മറ്റി.

‘ചതുർവ്യൂഹ” പ്രതിഷേധവുമായി ബിജെപി ചിറക്കടവ് പഞ്ചായത്ത്‌ കമ്മറ്റി.

പൊൻകുന്നം : കഴിഞ്ഞ 25 വർഷങ്ങളായി ചിറക്കടവിലെ LDF ഭരണ സമിതി അഴിമതിയും വാഗ്ദാന ലംഘനങ്ങളുമാണ് നടത്തുന്നതെന്നാരോപിച്ച് 18 ദിവസം നീണ്ടുനിൽക്കുന്ന ‘ചതുർവ്യൂഹ” പ്രതിഷേധവുമായി ബിജെപി ചിറക്കടവ് പഞ്ചായത്ത്‌ കമ്മറ്റി. പതിനെട്ട് ദിവസങ്ങളിലായി വിവിധ വിഷയങ്ങൾ ചിറക്കടവിലെ ജനങ്ങൾക്ക് മുൻപിൽ കുറ്റ️പത്രമായി അവതരിപ്പിക്കുകയാണ് ബിജെപി. പ്രതിഷേധത്തിന്റെ ഒന്നാം ദിവസമായ ശനിയാഴ്ച പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജയാ ശ്രീധർ കൈലാത്തുകവലയിൽ സർക്കാർ ഭൂമി കയ്യേറി അനധികൃത നിർമ്മാണം നടത്തി എന്നാരോപിച്ചുള്ള കുറ്റപത്രമായിരുന്നു അവതരിപ്പിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് LDF ജനങ്ങൾക്ക് മുൻപാകെ […]

ഓട്ടോമാറ്റിക് ലോക്ക് ചതിച്ചു .. കൊച്ചുകുഞ്ഞ് കാറിനുള്ളിൽ കുടുങ്ങി.. ഫയർഫോഴ്സ് എത്തി രക്ഷപെടുത്തി

ഓട്ടോമാറ്റിക് ലോക്ക് ചതിച്ചു .. കൊച്ചുകുഞ്ഞ് കാറിനുള്ളിൽ കുടുങ്ങി.. ഫയർഫോഴ്സ് എത്തി രക്ഷപെടുത്തി

കാഞ്ഞിരപ്പള്ളി : ഒന്നര വയസ്സുള്ള കൊച്ചുകുഞ്ഞിനെ അകത്തിരുത്തി മാതാപിതാക്കൾ പുറത്തിറങ്ങിയപ്പോൾ, കാറിന്റെ ലോക്ക് ഓട്ടോമാറ്റിക് ആയി അടഞ്ഞുപോയതോടെ കുഞ്ഞ് കാറിനുള്ള കുടുങ്ങി. കാറിന്റെ താക്കോൽ ഊരുവാൻ മറന്നതുകൊണ്ട് ലോക്ക് ആയ കാറിനുള്ളിൽ താക്കോലും പെട്ടുപോയിരുന്നു. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിനു സമീപം മെയിൻ റോഡിലാണ് സംഭവം നടന്നത്. റാന്നിയിൽ നിന്നും എത്തിയ യുവാവും, ഭാര്യയും, കൊച്ചുകുഞ്ഞുമായിരുന്നു കാറിനുള്ളിൽ ഉണ്ടായിരുന്നത്. കടയിൽ നിന്നും സാധനം വാങ്ങുവാൻ വേണ്ടി കാർ നിർത്തി യുവാവും ഭാര്യയും പുറത്തിറങ്ങി പിൻസീറ്റിൽ ഇരുന്നിരുന്ന കുഞ്ഞിനെ എടുക്കുവാൻ […]

കുളപ്പുറത്ത് അഞ്ച് , മണ്ണാറക്കയത്തും പട്ടിമറ്റത്തും നാലുവീതം, കാഞ്ഞിരപ്പള്ളി, പാറത്തോട് പഞ്ചായത്തുകളിലായി 26 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

കുളപ്പുറത്ത് അഞ്ച് , മണ്ണാറക്കയത്തും പട്ടിമറ്റത്തും നാലുവീതം, കാഞ്ഞിരപ്പള്ളി, പാറത്തോട് പഞ്ചായത്തുകളിലായി 26 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

കാഞ്ഞിരപ്പള്ളി : കഴിഞ്ഞ ദിവസം, മണ്ണാറക്കയത്ത് കട നടത്തുന്ന, പട്ടിമറ്റം സ്വദേശിയായ വയോധികൻ കോവിഡ് രോഗബാധയാൽ മരണമടഞ്ഞതിന് പിന്നാലെ, മണ്ണാറക്കയത്തും പട്ടിമറ്റത്തും നാലുവീതം കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. പാറത്തോട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കുളപ്പുറം ഒന്നാം മൈൽ പ്രദേശത്ത് അഞ്ചുപേർക്കാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. പാറത്തോട് പഞ്ചായത്തിൽ നാലാം വാർഡ് ചോറ്റിയിൽ ഒരാൾക്ക്, 19 വാർഡ് ചിറ ഭാഗത്ത് ഒരാൾക്ക്, പതിനൊന്നാം വാർഡ് കൂവപ്പള്ളിയിൽ രണ്ടുപേർക്ക്, പന്ത്രണ്ടാം വാർഡ് കുളപ്പുറത്ത് അഞ്ചുപേർക്ക് , 18 വാർഡ് പൊടിമറ്റത്തും […]

എറികാട് ആധുനിക അംഗൻവാടി കെട്ടിടവും, സാംസ്കാരിക നിലയവും ഉദ്ഘാടനം ചെയ്തു

എറികാട് ആധുനിക അംഗൻവാടി കെട്ടിടവും, സാംസ്കാരിക നിലയവും ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച എറികാട് ആധുനിക അംഗൻവാടി കെട്ടിടവും, സാംസ്കാരിക നിലയവും ബഹു, പഞ്ചായത്ത് ശ്രീമതി ഷക്കീലാ നസീർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറും വികസനകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സണുമായ വിദ്യാ രാജേഷ് അദ്ധ്യക്ഷത വഹിച്ചു.അംഗൻവാടിയിലെ ഓൺലൈൻ പഠന കേന്ദ്രത്തിലേക്കും സാംസ്ക്കാരിക നിലയത്തിലേക്കുമുള്ള ടെലിവിഷൻ KSFE കാഞ്ഞിരപ്പള്ളി ബ്രാഞ്ച് മാനേജർ ശ്രീ ടോമി ജോർജ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി വൈസ് […]

എരുമേലി ആശുപത്രിയിൽ പുതിയ ആംബുലൻസ് ഉദ്ഘാടനം ചെയ്തു.

എരുമേലി ആശുപത്രിയിൽ പുതിയ ആംബുലൻസ് ഉദ്ഘാടനം ചെയ്തു.

എരുമേലി : പി സി ജോർജ് എം എൽ എ യുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി എരുമേലി സാമൂഹിക ആരോഗ്യകേന്ദ്രത്തിന് അനുവദിച്ച ആംബുലൻസ് പി സി ജോർജ് എം എൽ എ കൈമാറി. എരുമേലിയിൽ വച്ചു നടന്ന ചടങ്ങിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മറിയാമ്മ ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ റ്റി എസ് കൃഷ്ണകുമാർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗളായ പി കെ അബ്ദുൽ കരീം, പ്രകാശ് പള്ളിക്കൂടം ,ലീലാമ്മ കുഞ്ഞുമോൻ, ഫാരിസാ ജമാൽ, മെഡിക്കൽ ഓഫീസർ […]

കാഞ്ഞിരപ്പള്ളി മഞ്ഞാമറ്റം പൊട്ടക്കുളം പി.ജെ. ചെറിയാന്‍ (86) നിര്യാതനായി

കാഞ്ഞിരപ്പള്ളി മഞ്ഞാമറ്റം പൊട്ടക്കുളം പി.ജെ. ചെറിയാന്‍ (86) നിര്യാതനായി

കാഞ്ഞിരപ്പള്ളി: മഞ്ഞാമറ്റം പൊട്ടക്കുളം പി.ജെ. ചെറിയാന്‍ (86) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ പരേതയായ മറിയം പാദുവ പുറവംതുരുത്തില്‍ കുടുംബാംഗം. മക്കള്‍: ബേബി, കുര്യാച്ചന്‍ (ബറോഡ), തോമസ്, ചെറുപുഷ്പം (ടീച്ചര്‍, സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍, ആനക്കല്ല്), പരേതയായ മേഴ്‌സി. മരുമക്കള്‍: മാമച്ചന്‍ മൂലമുറിയില്‍ (ആനക്കല്ല്), പരേതനായ സൈമണ്‍. ബ്രദര്‍ ജോമിന്‍ ജോസഫ് സിഎംഐ (ബാംഗളൂര്‍) കൊച്ചുമകനാണ്.

രേഷ്മാ ബാബുവിന് കേന്ദ്രസർക്കാരിന്റെ 55 ലക്ഷം രൂപായുടെ ഫെലോഷിപ്പ് ലഭിച്ചു

രേഷ്മാ ബാബുവിന് കേന്ദ്രസർക്കാരിന്റെ 55 ലക്ഷം രൂപായുടെ ഫെലോഷിപ്പ് ലഭിച്ചു

കാഞ്ഞിരപള്ളി : ശാസ്ത്രസാങ്കേതിക വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സ്ഥാപനങ്ങളില്‍ ഗവേഷണം നടത്തുന്നതിന് കേന്ദ്രമാനവശേഷി മന്ത്രാലയം നല്‍കുന്ന പ്രൈംമിനിസ്റ്റേഴ്സ് റിസര്‍ച്ച് ഫെലോഷിപ്പ് (പി.എം.ആര്‍.എഫ്) കോട്ടയം ചിറക്കടവ് സ്വദേശിനി രേഷ്മാ ബാബുവിന് ലഭിച്ചു. തിരുപ്പതി ഐസര്‍ യൂണിവേഴ്സിറ്റി (ഐ.ഐ.ടി.) യില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയാണ്. ഓര്‍ഗാനിക് കെമിസ്ട്രിയിലാണ് ഗവേഷണം. മാസം തോറും 70,000 – 80,000 രൂപാ വീതം 5 വര്‍ഷത്തേക്കാണ് ഫെലോഷിപ്പ് ലഭിക്കുക. ഗവേഷണ ഉപകരണങ്ങള്‍ വാങ്ങുന്നതിനും വിവിധ വിദേശരാജ്യങ്ങളില്‍ അദ്ധ്യാപനം നടത്തുന്നതിനുമായി 10 ലക്ഷം രൂപാ വേറെയും കിട്ടും. തിരുപ്പതി […]

അറിയാമോ, നമുക്കിടയിൽ ഇങ്ങനെ ഒരാളുണ്ട്, വൃക്ഷങ്ങളുടെ ഡോക്ടർ, പച്ചപ്പിൻ്റെ കാവലാൾ

മുറിഞ്ഞാൽ മരത്തിനും വേദനിക്കും, ഇടിവെട്ടേറ്റാൽ കരിയും, പ്രായമേറിയാൽ ബലക്ഷയമുണ്ടാകും, ഫംഗസ് ബാധയുണ്ടായാൽ മരവും ക്ഷീണിക്കും. മനുഷ്യരെ പോലെ. രോഗങ്ങളെക്കാൾ കേരളത്തിലെ മരങ്ങൾ നേരിടുന്നത് മനുഷ്യരുടെ ആക്രമണങ്ങളാണ്.  നമ്മുടെ വികസനവഴികളിൽ വെട്ടിമാറ്റപ്പെടുന്നതേറെയും മരങ്ങൾ തന്നെ.  നൽകിയ തണലിൻ്റെ ഓർമ പോലും അവശേഷിപ്പിക്കാതെ ഇല്ലാതാകാൻ വിധിക്കപ്പെട്ട മരങ്ങൾക്ക് രക്ഷകനാകുകയാണ് കെ. ബിനു എന്ന സ്‌കൂൾ അദ്ധ്യാപകൻ. മരങ്ങളുടെ സംരക്ഷണമാണ് 25 വർഷങ്ങളായി ബിനു മാഷിൻ്റെ ജീവിതമന്ത്രം. പരിസ്ഥിതി പ്രവർത്തകൻ എന്ന പേരിനപ്പുറത്തേയ്ക്ക് നീളുന്നതാണ് മരങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾ. അങ്ങനെയൊരു കൂട്ടായ്മയിൽ പ്രൊഫ. സീതാരാമനിൽ നിന്നാണ് […]

സാമ്പത്തികാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാവിരുദ്ധം എന്നാരോപിച്ചുകൊണ്ട്‌ SDPI കാഞ്ഞിരപള്ളിയിൽ പ്രതിഷേധസംഗമം നടത്തി.

സാമ്പത്തികാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാവിരുദ്ധം എന്നാരോപിച്ചുകൊണ്ട്‌ SDPI കാഞ്ഞിരപള്ളിയിൽ പ്രതിഷേധസംഗമം നടത്തി.

കാഞ്ഞിരപ്പള്ളി : ഭരണഘടനാമൂല്യങ്ങള്‍ക് വിരുദ്ധമായി മുന്നാക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തികഅടിസ്ഥാനത്തിലുള്ള സംവരണം പിന്നാക്ക ജനവിഭാഗങ്ങളോടുള്ള വഞ്ചനയാണെന്ന് SDPI കാഞ്ഞിരപള്ളി പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. ഉദ്യോഗത്തിലും, വിദ്യാഭ്യാസത്തിലും ഈ രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങള്‍ പിന്നാക്കാക്കാവസ്ഥയിലാണ് നില്‍ക്കുന്നതെന്ന് ഈ രാജ്യത്തോട് വിളിച്ച്പറഞ്ഞ കാല്‍ക്കാക്കറെ മണ്ഢല്‍ കമ്മീഷന്‍ റിപോര്‍ട്ട് സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട്കളിലൂടെ അടിസ്ഥാനജനവിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ അറിഞ്ഞിട്ടും ഈ വിഭാഗങ്ങള്‍ക്ക് നഷ്ടപ്പെട്ട അധികാരവും ഉദ്യോഗത്തിലുള്ള സംവരണവും സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റിലൂടെ നടപ്പാക്കാത്ത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് SDPI കാഞ്ഞിരപള്ളി പഞ്ചായത്ത് കമ്മറ്റി […]

കെട്ടിട നിര്‍മാണത്തിനിടെ വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന സാബു ടി. മരണമടഞ്ഞു

കെട്ടിട നിര്‍മാണത്തിനിടെ വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന സാബു ടി. മരണമടഞ്ഞു

കാഞ്ഞിരപ്പള്ളി: കെട്ടിട നിര്‍മാണത്തിനിടെ വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന കാവുകാട്ടുനഗർ തുണ്ടിയിൽ സാബു ടി. (53) മരണമടഞ്ഞു. കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് കെട്ടിട നിര്‍മാണത്തിനിടെ കഴിഞ്ഞ കഴിഞ്ഞ 17നാണ് 20 അടി താഴ്ചയിലേക്ക് സാബു വീണത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ എട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ കൊച്ചുറാണി കാഞ്ഞിരപ്പള്ളി പുളിമാവ് ചക്കാലമണ്ണില്‍ കുടുംബാംഗം. മക്കള്‍: സോണി (അധ്യാപകന്‍, മദര്‍ തെരേസ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ബോര്‍ഗാവ്, ഛത്തീസ്ഖഡ്), റോണി (എയര്‍ടെല്‍ ഡിടിഎച്ച്, കാഞ്ഞിരപ്പള്ളി), ഡോണി […]

കളഞ്ഞുകിട്ടിയ രണ്ടര പവൻ സ്വർണ്ണാഭരണം തിരികെയേൽപ്പിച്ച് സുരേന്ദ്രൻ സമൂഹത്തിനു മാതൃകയായി

കളഞ്ഞുകിട്ടിയ രണ്ടര പവൻ സ്വർണ്ണാഭരണം തിരികെയേൽപ്പിച്ച് സുരേന്ദ്രൻ സമൂഹത്തിനു മാതൃകയായി

കാഞ്ഞിരപ്പള്ളി : ആനക്കല്ല് കന്നുപറമ്പിൽ സജീവന്റെ രണ്ടര പവൻ തൂക്കമുള്ള സ്വർണാഭരണം ബുധനാഴ്ച യാത്രാമധ്യേ നഷ്ടപ്പെട്ടിരുന്നു. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് സ്വർണാഭരണം ലഭിച്ച കപ്പാട് സ്വദേശി കൊടക്കനാൽ സുരേന്ദ്രൻ ബസ് സ്റ്റാൻഡിലെ ബസ് ടൈം കീപ്പിംഗ് ഏജന്റ് പി.കെ കാസിമിനെ പറഞ്ഞ് ഏൽപ്പിച്ചിരുന്നു. കൈ ചെയിൻ നഷ്ടപ്പെട്ട സജീവ് പോലിസ് സ്’റ്റേഷനിൽ പരാതി നൽകുകയും, ബസ് സ്റ്റാൻഡിലും, പരിസരത്തും അന്വേഷിക്കുകയും ചെയ്തിരുന്നു.. ഇങ്ങനെ അറിഞ്ഞെത്തിയ ഉടമയ്ക്ക് എജൻറുമാരായ കാസിം പി കെ യുടെയും, കബീർ, […]

കാഞ്ഞിരപ്പള്ളി ആര് പിടിയ്ക്കും?

p ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനത്തിന് സി പി ഐ പച്ചക്കൊടി കാട്ടിയതോടെ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ സിറ്റിംഗ് എം എൽ എ ഡോ എൻ ജയരാജ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്‌ഥാനാർത്ഥിയാകുമെന്ന് ഉറപ്പായി. ഡോ എൻ ജയരാജ്‌  വര്ഷങ്ങളായി സി പി ഐ മത്സരിച്ചിരുന്ന സീറ്റിൽ കഴിഞ്ഞ തവണ ഏതാനും വോട്ടുകൾക്കാണ് എൽ ഡി എഫ് പരാജയപ്പെട്ടത്. യു ഡി എഫ് കേന്ദ്രങ്ങളിൽ ആര് സ്‌ഥാനാർഥി ആവുമെന്നുള്ള ആകാംക്ഷയിലാണ് കാഞ്ഞിരപ്പള്ളിക്കാർ. സീറ്റ് കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗത്തിന് […]

കാഞ്ഞിരപ്പള്ളിയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ആള്‍ അറസ്റ്റില്‍

കാഞ്ഞിരപ്പള്ളിയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ആള്‍ അറസ്റ്റില്‍

കാഞ്ഞിരപ്പള്ളി: മൂന്നു വർഷങ്ങളായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റിലായി. തടിയൂര്‍ കളത്തൂര്‍ മധുകുമാര്‍ (46) നെയാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി ഡി. വൈ. എസ്. പിയ്ക്ക് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് എസ്. ഐ. എം. എസ്. ഷിബു, നെജീബ്, എ. എസ്. ഐമാരായ പ്രദീപ്, രാധാകൃഷ്ണപിള്ള, സി. പി. ഒ. രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

വയോധികയുടെ ഹൃദയം നുറുങ്ങിയുള്ള പ്രാർത്ഥനയ്ക്ക് ഫലമുണ്ടായി….. കാഞ്ഞിരപ്പള്ളിയിൽ നടന്നത് മഹാത്ഭുതമോ ?

വയോധികയുടെ ഹൃദയം നുറുങ്ങിയുള്ള പ്രാർത്ഥനയ്ക്ക് ഫലമുണ്ടായി….. കാഞ്ഞിരപ്പള്ളിയിൽ നടന്നത് മഹാത്ഭുതമോ ?

വയോധികയുടെ ഹൃദയം നുറുങ്ങിയുള്ള പ്രാർത്ഥനയ്ക്ക് ഫലമുണ്ടായി….. കാഞ്ഞിരപ്പള്ളിയിൽ നടന്നത് മഹാത്ഭുതമോ ? കാഞ്ഞിരപ്പള്ളി : ” ആ സ്വർണവും പണവും തിരികെ തന്നത് ദൈവമെന്ന മഹാശക്തിയാണ് ” കുളപ്പുറം ഒന്നാം മൈൽ വെട്ടുകല്ലേൽ അമ്മിണി(67) ഉറച്ചു വിശ്വസിക്കുന്നത് അങ്ങനെ തന്നെയാണ് . കാരണം കൈയിൽ ഇരുന്നിരുന്ന പഴ്സിൽ വച്ചിരുന്ന ഒന്നരപവൻ സ്വർണവും, മൂവായിരത്തി അഞ്ഞൂറ് രൂപയും, കളഞ്ഞുപോയത് എവിടെവച്ചാണെന്നു പോലും ഓർമ്മയില്ലാത്ത, ഹൃദയം നുറുങ്ങിയ അവസ്ഥയിൽ, നിറകണ്ണുകളോടെ കാഞ്ഞിരപ്പള്ളി പട്ടണ നടുവിൽ മുട്ടുകുത്തിനിന്ന് കരങ്ങൾ ആകാശത്തേക്ക് ഉയർത്തി […]

മണിമല വെള്ളാവൂർ കരിമ്പൻമാക്കൽ ബിജോ (46) മസ്ക്കറ്റിൽ നിര്യാതനായി

മണിമല വെള്ളാവൂർ കരിമ്പൻമാക്കൽ ബിജോ (46) മസ്ക്കറ്റിൽ നിര്യാതനായി

മണിമല : വെള്ളാവൂർ കരിമ്പൻമാക്കൽ ബിജോ (46) [ഇമ്പൾസ് ഇലക്ട്രോണിക്സ്, മണിമല ] ഏതാനും ദിവസങ്ങൾക്ക് മുൻപ് മസ്ക്കറ്റിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. കഴിഞ്ഞ 14നാണ്​ അപകടം സംഭവിച്ചത്. റോഡ്​ മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ചാണ് അപകടം സംഭവിച്ചത്. സംഭവസ്​ഥലത്ത്​ വെച്ച്​ മരണം സംഭവിച്ചതായാണ്​ അറിയുന്നത്​. ബിജോയെ കാൺമാനില്ലാത്തതിനെ തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ ഖൗല ആശുപത്രി മോർച്ചറിയിൽ മൃതദേഹം കണ്ടെത്തിയത്​. ഗാലയിലെ ഹോട്ടലിൽ മാനേജർ വിസയിൽ ഈ വർഷം ആദ്യത്തിലാണ്​ ബിജോ ഒമാനിലെത്തിയത് ബിജോയുടെ മൃതസംസ്ക്കാര ശുശ്രൂഷകൾ 23.10.20 വെള്ളിയാഴ്ച […]

സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ബിബിൻ ചന്ദ്രനെ പി.സി ജോർജ്ജ് എം.എൽ.എ ആദരിച്ചു

സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ബിബിൻ ചന്ദ്രനെ പി.സി ജോർജ്ജ് എം.എൽ.എ ആദരിച്ചു

പൊൻകുന്നം: മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ  ബിബിൻ ചന്ദ്രനെ  ജനപക്ഷ നേതാവ് പി.സി ജോർജ്ജ് എം.എൽ.എ പൊൻകുന്നത്തെ അദ്ദേഹത്തിന്റെ വസതിയിലെത്തി പൊന്നാടയണിച്ച് ആദരിച്ചു. ജനപക്ഷം ചിറക്കടവ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത് മലയാള സാഹിത്യത്തിൽ ബിരുദാനന്ദ ബിരുദവും, അധ്യാപനത്തിൽ ബിരുദവുമുള്ള ബിബിൻ ചന്ദ്രൻ ഇടക്കുന്നം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ്. നാടകം, കഥ, കാർട്ടൂൺ,കവിത, തുടങ്ങിയ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച  ബിബിൻ ചന്ദ്രന് മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള […]

എൻ.ജയരാജ് എം.എൽ.എ യെ കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ജനകീയ വിചാരണ നടത്തി.

എൻ.ജയരാജ് എം.എൽ.എ യെ കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ജനകീയ വിചാരണ നടത്തി.

കാഞ്ഞിരപ്പള്ളി: ഇടത് മുന്നണിയിൽ ചേർന്ന് യു.ഡി.എഫ് പ്രവർത്തകരെ വഞ്ചിച്ച എൻ.ജയരാജിന് ഒരു നിമിഷം പോലും എം എൽ.എ സ്ഥാനത്ത് തുടരാൻ ധാർമ്മികമായ അവകാശമില്ലെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.ഏ. ഷെമീർ അഭിപ്രായപ്പെട്ടു. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ നടത്തിയ ജനകീയ വിചാരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് വോട്ടുവാങ്ങി വിജയിച്ചശേഷം ഇടതു മുന്നണിയിലേയ്ക്ക് കൂറുമാറിയ എൻ. ജയരാജ് എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് 23 വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജനകീയ വിചാരണ നടത്തി. പേട്ടക്കവലയിൽ നടന്ന […]

ഭീതിയൊഴിഞ്ഞു.. 14 മണിക്കൂറോളം നാടിനെ വിറപ്പിച്ച കൊമ്പനെ തളച്ചു..ആശ്വാസത്തോടെ പ്രദേശവാസികൾ ..

ഭീതിയൊഴിഞ്ഞു.. 14 മണിക്കൂറോളം നാടിനെ വിറപ്പിച്ച കൊമ്പനെ തളച്ചു..ആശ്വാസത്തോടെ പ്രദേശവാസികൾ ..

ഇളങ്ങുളം : പതിനാല് മണിക്കൂറോളം നാടിനെ മുൾമുനയിൽ നിർത്തിയ ഇടഞ്ഞ കൊമ്പനാനയെ തളച്ചു . ഇളമ്പള്ളി നെയ്യാട്ടുശേരിക്കു സമീപം തടിപിടിക്കാനെത്തിച്ച വാഴൂര്‍ കല്ലൂത്താഴെ രാജേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ശിവസുന്ദര്‍ എന്ന ആനയാണ് ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ നാടിനെ വിറപ്പിച്ചുകൊണ്ട് ഇടഞ്ഞോടിയത്. പതിനാല് മണിക്കൂറുകൾക്കു ശേഷം ഇന്ന് രാവിലെ ഇളങ്ങുളത്ത് വയലുങ്കൻ പടിക്ക് സമീപം കുട്ടിയച്ചന്റെ പുരയിടത്തിലെ റബർ തോട്ടത്തിലാണ് ആനയെ തളച്ചത് . രണ്ടാംതോട് മേച്ചേരിൽ കുട്ടിച്ചന്റെ പുരയിടത്തിൽ തടിപിടിക്കാനെത്തിയതായിരുന്നു . പണിക്കുശേഷം കുളിപ്പിക്കാൻ തോട്ടിലിറക്കിയ ആന ഇടച്ചിൽ […]

എൻ. ജയരാജ് എം.എൽ.എയുടെയും, തോമസ് ചാഴിക്കാടൻ എംപിയുടെയും രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ജനകീയവിചാരണ സമരം നടത്തും

എൻ. ജയരാജ് എം.എൽ.എയുടെയും, തോമസ് ചാഴിക്കാടൻ എംപിയുടെയും രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ജനകീയവിചാരണ സമരം നടത്തും

കാഞ്ഞിരപ്പള്ളി : യുഡിഎഫിന്റെ വോട്ടു നേടി വിജയിച്ച ശേഷം എൽഡിഎഫിലേയ്ക്ക് കൂറുമാറിയ കോട്ടയം പാർലമെന്റ് അംഗം തോമസ് ചാഴിക്കാടനും, കാഞ്ഞിരപ്പള്ളി എം.എൽ.എ. എൻ.ജയരാജും രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജില്ലയിൽ 5,000 കേന്ദ്രങ്ങളിൽ ചൊവ്വാഴ്ച രാവിലെ 11 മണിയ്ക്ക് ജനകീയ വിചാരണാ സമരം നടത്തുവാൻ കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഓരോ വാർഡിലും അഞ്ചു വീതം കേന്ദ്രങ്ങളിലാണ് സമരം. ജില്ലാതല ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.കോട്ടയം ഗാന്ധിസ്ക്വയറിൽ നടത്തുമെന്ന് ഡി.സി.സി. പ്രസിഡന്റ് പ ജോഷി […]

ഇളമ്പള്ളിയിൽ ആനയിടഞ്ഞു; ഇരുട്ടിൽ മറഞ്ഞ ആനയെ തളയ്ക്കാനായില്ല, നാട്ടുകാർ പരിഭ്രാന്തിയിൽ ..

ഇളമ്പള്ളിയിൽ ആനയിടഞ്ഞു; ഇരുട്ടിൽ മറഞ്ഞ ആനയെ തളയ്ക്കാനായില്ല, നാട്ടുകാർ പരിഭ്രാന്തിയിൽ ..

പൊൻകുന്നം: ഇളമ്പള്ളി നെയ്യാട്ടുശേരിക്കു സമീപം തടിപിടിക്കാനെത്തിച്ച ആന ഇടഞ്ഞു. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ ഇടഞ്ഞോടിയ ആനയെ നാലുമണിക്കൂറിന് ശേഷവും തളയ്ക്കാനായില്ല. വാഴൂർ സ്വദേശിയുടെ കല്ലൂത്താഴെ ശിവസുന്ദർ എന്ന ആനയാണ് ഇടഞ്ഞോടിയത്. രണ്ടാംതോട് മേച്ചേരിൽ കുട്ടിച്ചന്റെ പുരയിടത്തിൽ തടിപിടിക്കാനെത്തിയതായിരുന്നു. പണിക്കുശേഷം കുളിപ്പിക്കാൻ തോട്ടിലിറക്കിയ ആന ഇടച്ചിൽ കാട്ടി കരയ്ക്കുകയറി ഓടിയതാണ്. റോഡിലൂടെയും റബ്ബർത്തോട്ടങ്ങളിലൂടെയും ഓടിയ ആനയെ സന്ധ്യയോടെ ഡോ.സാബു സി.ഐസക്കിന്റെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വെച്ചെങ്കിലും തളയ്ക്കാനായില്ല. ഇതിനിടെ റോഡിലിറങ്ങിയ ആന ഒരു ഓട്ടോറിക്ഷ കുത്തിത്തിമറിച്ചു. ആർക്കും പരിക്കില്ല. […]

ജോസ് കെ മാണിയുടെ രാഷ്ട്രീയ നിലപാടിന് പൂർണ്ണ പിന്തുണയുമായി . യൂത്ത്ഫ്രണ്ട് (എം) ചിറക്കടവ് മണ്ഡലം കമ്മിറ്റി.

ജോസ് കെ മാണിയുടെ രാഷ്ട്രീയ നിലപാടിന് പൂർണ്ണ പിന്തുണയുമായി . യൂത്ത്ഫ്രണ്ട് (എം) ചിറക്കടവ് മണ്ഡലം കമ്മിറ്റി.

ചിറക്കടവ് : മുന്നണിമാറ്റം ഉൾപ്പെടെ കേരളകോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി സ്വീകരിച്ച രാഷ്ട്രീയ നിലപാടുകൾക്ക് യൂത്ത് ഫ്രണ്ട് (എം) ചിറക്കടവ് മണ്ഡലം കമ്മിറ്റി പൂർണ്ണ പിന്തുണ രേഖപ്പെടുത്തി. കേരള കോൺഗ്രസ് പാർട്ടിയ്ക്കും ജോസ് കെ മാണിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ ലഭിച്ച സ്വീകാര്യതയിൽ വിറളി പൂണ്ടാണ് പി.ജെ ജോസഫ് റോഷി അഗസ്റ്റിൻ എം.എൽ.എ യ്ക്ക് എതിരെ തരം താണ പ്രസ്താവനകൾ നടത്തുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് രാഹുൽ ബി.പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം […]

സാമൂഹിക സേവനം നടത്തി വീട്ടിലെത്തി അല്പസമയത്തിനകം മരണമെത്തി ; ബിനുവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ അമ്പരന്ന് ബന്ധുക്കളും സുഹൃത്തുക്കളും

സാമൂഹിക സേവനം നടത്തി വീട്ടിലെത്തി അല്പസമയത്തിനകം മരണമെത്തി ; ബിനുവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ  അമ്പരന്ന് ബന്ധുക്കളും സുഹൃത്തുക്കളും

മണങ്ങല്ലൂർ : എരുമേലി ഗ്രാമപഞ്ചായത്തിൽ അംഗൻവാടികളിൽ ഭക്ഷണ സാധനങ്ങൾ കരാർ പ്രകാരം വിതരണം ചെയ്യുന്ന ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മണങ്ങല്ലൂർ പാനാപ്പള്ളിൽ വീട്ടിൽ ബിനു എബ്രഹാം (41) പെട്ടെന്ന് തലകറക്കം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബിനുവിന് നേരത്തെ കോവിഡ് രോഗം ബാധിച്ചിരുന്നുവെങ്കിലും, ഒരുമാസം മുൻപ് രോഗം സുഖപ്പെട്ടു സാധാരണ ജീവിതം നയിക്കുകയായിരുന്നു. ഭാര്യ റെജിന കുന്നുംഭാഗം പേഴത്തുവയലില്‍ കുടുംബാംഗം. […]

എൻ. ജയരാജ് എം.എൽ.എയുടെയും, തോമസ് ചാഴിക്കാടൻ എംപിയുടെയും രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ജനകീയവിചാരണ സമരം നടത്തും

കാഞ്ഞിരപ്പള്ളി : യുഡിഎഫിന്റെ വോട്ടു നേടി വിജയിച്ച ശേഷം എൽഡിഎഫിലേയ്ക്ക് കൂറുമാറിയ കോട്ടയം പാർലമെന്റ് അംഗം തോമസ് ചാഴിക്കാടനും, കാഞ്ഞിരപ്പള്ളി എം.എൽ.എ. എൻ.ജയരാജും രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജില്ലയിൽ 5,000 കേന്ദ്രങ്ങളിൽ ചൊവ്വാഴ്ച രാവിലെ 11 മണിയ്ക്ക് ജനകീയ വിചാരണാ സമരം നടത്തുവാൻ കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഓരോ വാർഡിലും അഞ്ചു വീതം കേന്ദ്രങ്ങളിലാണ് സമരം. ജില്ലാതല ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.കോട്ടയം ഗാന്ധിസ്ക്വയറിൽ നടത്തുമെന്ന് ഡി.സി.സി. പ്രസിഡന്റ് പ ജോഷി […]

എംഎൽഎ എക്സല്ലെൻസി അവാർഡ് പി സി ജോർജ്ജ് എംഎൽഎ സ്കൂളിൽ നേരിട്ടെത്തി കൈമാറി

എംഎൽഎ എക്സല്ലെൻസി അവാർഡ് പി സി ജോർജ്ജ് എംഎൽഎ സ്കൂളിൽ നേരിട്ടെത്തി കൈമാറി

മുണ്ടക്കയം : നൂറ് ശതമാനം വിജയം കൈവരിച്ച.മുണ്ടക്കയം സെന്റ് ജോസഫ് ഹൈസ്കൂളിനുള്ള പിസി ജോർജ് എംഎൽഎ എക്സല്ലെൻസി അവാർഡ് പി സി ജോർജ്ജ് എംഎൽഎ സ്കൂളിൽ നേരിട്ടെത്തി കൈമാറി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ബിന്ദു വി.എം,പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാജു, വാർഡ് അംഗം ഷീബാ ഡിഫൈൻ, ജനപക്ഷം മുണ്ടക്കയം മണ്ഡലം പ്രസിഡന്റ് റെജി ചാക്കോ, MLA എക്സ്ല്ലെൻസ് അവാർഡ് കോർഡിനേറ്റർ ശ്രീ ബൈജു സാർ തുടങ്ങിയവർ പങ്കെടുത്തു .

പഠനം മുടക്കിയ കള്ളനെ തോൽപ്പിച്ച് ഡോ ബോബി ചെമ്മണൂർ.

പഠനം മുടക്കിയ കള്ളനെ തോൽപ്പിച്ച് ഡോ ബോബി ചെമ്മണൂർ.

കോഴിക്കോട് :ചേലേമ്പ്ര കുറ്റിപ്പറമ്പിൽ നമ്പീരി ലത്തീഫിന്റെ നാല് മക്കളുടെ മുഖത്തു പുഞ്ചിരി വിടർന്നു..അവർക്കിനി മൊബൈൽ ഫോണിലൂടെ ഓൺലൈൻ പഠനം തുടരാം..ഏതാനും ദിവസങ്ങൾക്കു മുൻപാണ് പാതി പണി പൂർത്തിയായ വീടിന്റെ മുകളിലൂടെ കള്ളൻ കയറി കുട്ടികളുടെ രണ്ട് ഫോണുകൾ മോഷ്ടിച്ചത്.. ഈ വാർത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞ ഡോ ബോബി ചെമ്മണൂർ പകരം വാങ്ങാൻ കുടുംബത്തിന് സാമ്പത്തിക സ്ഥിതി ഇല്ലെന്നറിഞ് അവർക്ക് പുതിയ മൊബൈൽ ഫോണുകൾ നല്കാമെന്നറിയിക്കുകയും തുടർന്ന് നേരിട്ട് വീട്ടിലെത്തി കുട്ടികൾക്ക് ഫോണുകൾ സമ്മാനിക്കുകയും ചെയ്തു. പഠനത്തിൽ മികച്ച […]

ശബരിമല വിമാനത്താവളം : ബിലീവേഴ്സ് ചർച്ച് സേവ് ഫോറം സുപ്രീം കോടതിയിൽ തടസ്സഹർജി നൽകി

ശബരിമല വിമാനത്താവളം : ബിലീവേഴ്സ് ചർച്ച് സേവ് ഫോറം സുപ്രീം കോടതിയിൽ തടസ്സഹർജി നൽകി

എരുമേലി : നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവെച്ച് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാർ ഉത്തരവിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയ സംഭവത്തിൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സേവ് ഫോറം സുപ്രീം കോടതിയിൽ തടസ്സഹർജി നൽകി. ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സർക്കാർ അപ്പീൽ നൽകിയാൽ തങ്ങളുടെ ഭാഗം കൂടി കേൾക്കണമെന്നാശ്യപ്പെട്ടാണ് തടസ്സഹർജി ഫയൽ ചെയ്തത്. ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ കോടതിയിൽ നഷ്ടപരിഹാരത്തുക കെട്ടിവെക്കാൻ കോട്ടയം കളക്ടറോട് നിർദേശിക്കുന്ന സർക്കാർ ഉത്തരവിലെ വ്യവസ്ഥയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയത്. […]

ഇക്കോ സെൻസിറ്റീവ് സോൺ വിജ്ഞാപനം: കർഷക പ്രതിഷേധങ്ങൾ ഉയരണം : ഡോ മാത്യു കുഴൽനാടൻ.

ഇക്കോ സെൻസിറ്റീവ് സോൺ വിജ്ഞാപനം: കർഷക പ്രതിഷേധങ്ങൾ ഉയരണം : ഡോ മാത്യു കുഴൽനാടൻ.

മുണ്ടക്കയം : കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഇക്കോ സെൻസിറ്റീവ് സോൺ വിജ്ഞാപനത്തിനെതിരേ ശക്തമായ കർഷക പ്രതിഷേധങ്ങൾ ഉയരണം എന്ന് കെ പി സി സി ജനറൽ സെക്രട്ടറി ഡോ മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു. കർഷകരുടെ ഭാഗത്തു നിന്നും പ്രതിഷേധങ്ങൾ ഉയരും എന്ന് മുൻകൂട്ടി മനസ്സിലാക്കിക്കൊണ്ട് വിജ്ഞാപനത്തിലെ കർഷക വിരുദ്ധമായ വ്യവസ്ഥകൾ പൊതു സമൂഹത്തിൽ എത്താതിരിക്കാൻ കേന്ദ്ര സർക്കാർ ആസൂത്രിതമായി ശ്രമിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. വിജ്ഞാപനം പ്രകാരം വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും ബഫർ സോണുകൾ നിലവിൽ വരുന്നതോടെ […]

ശബരിമല തീർത്ഥാടകന് കോവിഡ് സ്ഥിരീകരിച്ചു

ശബരിമല തീർത്ഥാടകന് കോവിഡ് സ്ഥിരീകരിച്ചു

പമ്പാവാലി : ശബരിമല ദർശനത്തിന് എത്തിയ ഒരു തീർത്ഥാടകന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഞായറാഴ്ച നിലയ്ക്കലിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. തീർത്ഥാടകനെ റാന്നി കാർമൽ എൻജിനീയറിങ് കോളേജിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റിയെന്നും തീർത്ഥാടകൻ ഒറ്റയ്ക്കാണ് ശബരിമല ദർശനത്തിന് എത്തിയതെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

പ​ച്ച​ത്തു​രു​ത്ത് പു​ര​സ്‌​കാ​രം

എ​ലി​ക്കു​ളം: പ​ഞ്ചാ​യ​ത്തി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും പ​ച്ച​ത്തു​രു​ത്തു​ക​ൾ സ്ഥാ​പി​ച്ച​തി​ന് പു​ര​സ്‌​കാ​രം നേ​ടി. പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ പി.​എ​സ്. ഷി​നോ​യി​ൽ നി​ന്ന് പ്ര​സി​ഡ​ന്‍റ് എം.​പി.​സു​മം​ഗ​ലാ ദേ​വി അ​നു​മോ​ദ​ന പ​ത്രം ഏ​റ്റു​വാ​ങ്ങി. മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട്ട്, ടോ​മി ക​പ്പി​ലു​മാ​ക്ക​ൽ, ബി​നു മൂ​ക്കി​ലി​ക്കാ​ട്ട്, പി.​ടി. ജോ​സ​ഫ്, സു​പ്രി​യ സു​രേ​ന്ദ്ര​ൻ, അ​നു​പ​മ രാ​ജ​പ്പ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ​ച്ച​ക്ക​റി​ വില കുതിക്കുന്നു ; ന​ട്ടം​തി​രി​ഞ്ഞ് ജ​നം

കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ച്ച​ക്ക​റി​ വില ദിനംപ്രതി കുതിച്ചു കയറുന്ന അവസ്ഥയിലായതോടെ, ക​ന​ത്ത വി​ല​ക്ക​യ​റ്റം ജ​ന​ങ്ങ​ളു​ടെ കു​ടും​ബ ബ​ജ​റ്റി​ന്‍റെ താ​ളം തെ​റ്റി​ക്കു​ക​യാ​ണ്.. കാ​ര​റ്റി​ന്‍റെ വി​ല​യാ​ണ് അ​ന്പ​ര​പ്പി​ക്കു​ന്ന​ത്. കി​ലോ 100 രൂ​പ. ഒ​രാ​ഴ്ച​യ്ക്കി​ടെ ഇ​ര​ട്ടി​യി​ല​ധി​ക​മാ​ണ് കാ​ര​റ്റി​ന്‍റെ വി​ല കൂ​ടി​യ​ത്. സ​വാ​ള-65, ചു​വ​ന്നു​ള്ളി-100, ബീ​റ്റ്റൂ​ട്ട്-48, ഉ​രു​ള​ക്കി​ഴ​ങ്ങ്-48, കാ​ബേ​ജ്-40, മു​രി​ങ്ങ​യ്ക്ക-40, പ​ച്ച​മു​ള​ക്-70, വ​ള്ളി​പ്പ​യ​ർ-40, മു​രി​ങ്ങ​യ്ക്ക-40 എ​ന്നി​ങ്ങ​നെ പോ​കു​ന്നു മൊ​ത്ത​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ല​വി​വ​ര​പ്പ​ട്ടി​ക. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ ചി​ല്ല​റ വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​വ എ​ത്തു​ന്പോ​ൾ വി​ല പി​ന്നെ​യും കൂ​ടും. ഓ​ണ​ക്കാ​ല​ത്ത് 35 രൂ​പ​യാ​യി​രു​ന്ന സ​വാ​ള വി​ല പി​ന്നീ​ട് കു​തി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. […]

അഖിലേന്ത്യ നീറ്റ് പരീക്ഷയിൽ റാങ്കുകളുടെ തിളക്കത്തിൽ ആനക്കല്ല് സെൻറ് ആൻറണീസ് പബ്ലിക് സ്കൂൾ .

അഖിലേന്ത്യ നീറ്റ് പരീക്ഷയിൽ റാങ്കുകളുടെ തിളക്കത്തിൽ ആനക്കല്ല് സെൻറ് ആൻറണീസ് പബ്ലിക് സ്കൂൾ .

കാഞ്ഞിരപ്പള്ളി : അഖിലേന്ത്യ പ്രവേശന പരീക്ഷകളിലെ റാങ്കുകളുടെ തിളക്കത്തിൽ ആനക്കല്ല് സെൻറ് ആൻറണീസ് പബ്ലിക് സ്കൂൾ. അഖിലേന്ത്യ ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ കേരളത്തിലെ ഒന്നാം റാങ്ക് കരസ്ഥമാക്കിയതിന് പിന്നാലെ, മെഡിക്കൽ പ്രവേശനത്തിനുള്ള നാഷണൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ് ( NEET ) ഫലം പ്രഖ്യാപിച്ചപ്പോൾ ആനക്കല്ല് സെന്റ് ആന്റണീസ് സ്കൂളിലെ ഫിലോമോൻ കുര്യാക്കോസ് കേരളത്തിൽ നിന്നുള്ള നാലാം റാങ്കും, അഖിലേന്ത്യാതലത്തിൽ അമ്പതാം റാങ്കും കരസ്ഥമാക്കി . NEET പരീക്ഷ എഴുതിയ പതിമൂന്നരലക്ഷം വിദ്യാർത്ഥികളോട് മത്സരിച്ചാണ് ഫിലോമോൻ ഈ […]

കാഞ്ഞിരപ്പള്ളി ടൗണിലെ ദന്താശുപത്രിയിൽ ജനറേറ്ററിലെ വിഷവാതകം ശ്വസിച്ചു ഡോക്ടറും നേഴ്സും ബോധരഹിതരായി; ഇരുവരും ആശുപത്രിയിൽ

കാഞ്ഞിരപ്പള്ളി ടൗണിലെ ദന്താശുപത്രിയിൽ ജനറേറ്ററിലെ വിഷവാതകം ശ്വസിച്ചു ഡോക്ടറും നേഴ്സും ബോധരഹിതരായി; ഇരുവരും ആശുപത്രിയിൽ

കാഞ്ഞിരപ്പള്ളി : ദീർഘനേരമായി പ്രവർത്തിച്ചുകൊണ്ടിരുന്ന ആശുപത്രിയിലെ ജനറേറ്റർ നിർത്തുവാൻ ശ്രമിക്കവേ, ജനറേറ്ററിൽ നിന്നും പുറത്തുവന്ന കാർബൺ മോണോക്‌സൈഡ് വിഷ വാതകം അമിതമായ അളവിൽ ശ്വസിച്ചതോടെ ഡോക്ടറും നേഴ്സും ബോധരഹിതരായി താഴെ വീണു. തുടർന്ന് അവരെ കാഞ്ഞിരപ്പള്ളി മേരി ക്യുൻസ് ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകിയതിന് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ‌ കാഞ്ഞിരപ്പള്ളി ടൗണിൽ മൈക്ക ജംക്ഷനിലെ മങ്കശ്ശേരി ടവറിൽ പ്രവർത്തിക്കുന്ന ഫാമിലി ഡെന്റൽ ക്ലിനിക്കിലെ ഡോക്ടർ റംസി റഷീദ്, നഴ്‌സായ പാലമ്പ്ര […]

പുതുപ്പള്ളി അപകടം : മുണ്ടക്കയം മുരിക്കുംവയൽ സ്വദേശി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം.

പുതുപ്പള്ളി അപകടം : മുണ്ടക്കയം മുരിക്കുംവയൽ സ്വദേശി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം.

മുണ്ടക്കയം : പുതുപ്പള്ളി കൊച്ചാലുമ്മൂടിനുസമീപം കാർ കെ.എസ്.ആർ.ടി.സി ബസിലിടിച്ചുകയറി മൂന്നുപേർ മരിച്ചു. മുണ്ടക്കയം പ്ലാക്കപ്പടി, കുന്നപ്പള്ളി വീട്ടിൽ കുഞ്ഞുമോൻ- ശോശാമ്മ ദമ്പതികളുടെ മകൻ ജിൻസ് (35), പിതാവിന്റെ സഹോദരിയുടെ ഭർത്താവ് പത്തനംതിട്ട കവിയൂർ ഇലവിനാൽ വീട്ടിൽ മുരളി(70), മുരളിയുടെ മകൾ ചിങ്ങവനം മൈലുംമൂട്ടിൽ ജലജ(40) എന്നിവരാണ് മരിച്ചത്. ജലജയുടെ മകൻ അമിത് (എട്ട്), അനിയത്തി ജയന്തിയുടെ മകൻ അതുൽ(11) എന്നിവരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡി. കോളജിൽ പ്രവേശിപ്പിച്ചു. പുതുപ്പള്ളി–ഞാലിയാകുഴി റോഡിൽ തൃക്കോതമംഗലം കൊച്ചാലുമ്മൂടിനുസമീപം വടക്കേക്കര സ്കൂളിനു […]

ഫാ.സ്റ്റാന്‍ സ്വാമിയെ ഉടന്‍ മോചിപ്പിക്കണം: കാഞ്ഞിരപ്പള്ളിയില്‍ പ്രതിഷേധപ്രകടനം നടത്തി

ഫാ.സ്റ്റാന്‍ സ്വാമിയെ ഉടന്‍ മോചിപ്പിക്കണം: കാഞ്ഞിരപ്പള്ളിയില്‍ പ്രതിഷേധപ്രകടനം നടത്തി

കാഞ്ഞിരപ്പള്ളി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജാര്‍ഖണ്ടിലെ റാഞ്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്ത് ബോംബെയിലെ ജയിലിലടച്ചിരിക്കുന്ന മിഷനറിയും ജസ്യൂട്ട് വൈദികനുമായ ഫാ.സ്റ്റാന്‍ സ്വാമിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ സാമുദായിക, സാമൂഹ്യ, സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ സംയുക്തനേതൃത്വത്തില്‍ കോവിഡ് 19ന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രതിഷേധസമ്മേളനവും ജാഥയും നടത്തി. കാഞ്ഞിരപ്പള്ളി പോസ്റ്റ് ഓഫീസ് പടിക്കല്‍ നടന്ന പ്രതിഷേധപരിപാടി കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ സഭയും മിഷനറിമാരും നല്‍കുന്ന വിശിഷ്ടമായ സേവനത്തിന്റെ ഗുണഫലങ്ങള്‍ […]

കേരളത്തിൽ കോവിഡ് വ്യാപനം നിലവിൽ ദേശീയ ശരാശരിക്കും മുകളിൽ ; മരണനിരക്ക് കേരളത്തിൽ കുറവ്

കേരളത്തിൽ കോവിഡ് വ്യാപനം നിലവിൽ ദേശീയ ശരാശരിക്കും മുകളിൽ ; മരണനിരക്ക് കേരളത്തിൽ കുറവ്

കേരളത്തിൽ  കോവിഡ് വ്യാപനം  നിലവിൽ ദേശീയ  ശരാശരിക്കും മുകളിലാണ്. കോവിഡ് ബാധിതരുടെ എണ്ണം ദേശീയതലത്തിൽ  പത്ത് ലക്ഷത്തിൽ  6,974 ആണ് . കേരളത്തിൽ  ഇത്  8,911 ആണ്. എങ്കിലും  മരണനിരക്ക് ദേശീയ ശരാശരിയെക്കാൾ  കേരളത്തിൽ കുറവാണ്. രാജ്യത്ത് പത്തുലക്ഷത്തിൽ 106  മരണങ്ങൾ  ഉള്ളപ്പോൾ ഇപ്പോൾ കേരളത്തിൽ ഇതിൽ  ഇത് 31 ആണ്. രാജ്യത്തെ കോവിഡ് ബാധിതരുടെ  ആകെ എണ്ണം ഓണം  73.4 ലക്ഷം ആയി. ഇതിൽ ഇതിൽ 64 ലക്ഷം പേർ  കോവിഡ് മുക്തി നേടിയപ്പോൾ  1.1  […]

കേരളത്തിൽ പരിശോധന കുറഞ്ഞതോടെ കോവിഡ് പോസിറ്റീവും കുറഞ്ഞു.

കേരളത്തിൽ പരിശോധന കുറഞ്ഞതോടെ കോവിഡ് പോസിറ്റീവും കുറഞ്ഞു.

കേരളത്തിൽ പരിശോധന കുറഞ്ഞതോടെ കോവിഡ് പോസിറ്റീവും കുറഞ്ഞു. കേരളത്തിൽ സാമ്പിൾ പരിശോധന കുറഞ്ഞതോടെ പോസിറ്റീവും കുറഞ്ഞു. ഇന്നലെ 51,154 സാമ്പിളുകളുടെ   പരിശോധന  ഫലം ആണ് ആണ് വന്നത്. അതിൽ 7,789 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച 50, 056 സാമ്പിളുകളുടെ പരിശോധന നടത്തിയപ്പോൾ 6,244 പേർക്കാണ് ആണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഒക്ടോബർ പത്തിന് 66,228 സാമ്പിളുകളുടെ പരിശോധന നടത്തിയപ്പോൾ 11,755 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒക്ടോബർ 7 ന് കേരളത്തിൽ 73,816 സാമ്പിളുകളുടെ പരിശോധന നടത്തിയപ്പോൾ […]

ശബരിമല തീര്‍ത്ഥാടനം: ഒരു ദിവസം 250 ഭക്തര്‍ക്ക് അനുമതി; കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ശബരിമല തീര്‍ത്ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. ശബരിമല ദര്‍ശനത്തിന് എത്തുന്നവര്‍ കോവിഡ് ഇല്ലെന്ന് 48 മണിക്കൂറിനകം നടത്തിയ പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ ദര്‍ശനത്തിന് അനുവദിക്കൂ. തുലാമാസ പൂജയ്ക്കായി നാളെ ശബരിമല നട തുറക്കും.  വെര്‍ച്വല്‍ ക്യൂ വഴി രജിസ്റ്റര്‍ ചെയ്ത 250 ഭക്തര്‍ക്കാണ് ഒരു ദിവസം മലകയറാന്‍ അനുവദിക്കുക. മലകയറാന്‍ പ്രാപ്തരാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. കോവിഡ് രോഗം വന്ന് ഭേദമായവര്‍ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ […]

കാരികുളം നെല്ലിക്കുന്നേല്‍ എന്‍.ജെ. ജേക്കബ് (78) നിര്യാതനായി

കാരികുളം നെല്ലിക്കുന്നേല്‍ എന്‍.ജെ. ജേക്കബ് (78) നിര്യാതനായി

കൂവപ്പള്ളി: കാരികുളം നെല്ലിക്കുന്നേല്‍ എന്‍.ജെ. ജേക്കബ് (78) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10.30-ന് കാരികുളം ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ ഭാര്യ: പരേതയായ മേരി പന്തപ്ലാക്കല്‍ ചേറ്റുത്തോട് കുടുംബാംഗം. മക്കള്‍: ജിജോ ജേക്കബ് (ഐബി ടൈംസ് ( ഇന്ത്യ ) മാനേജിംഗ് എഡിറ്റര്‍, ബാംഗളൂരു), ജിനി (ലൈബ്രേറിയന്‍- ആല്‍ഫീന്‍ പബ്ലിക് സ്‌കൂള്‍, കാഞ്ഞിരപ്പള്ളി), ജിബി (അധ്യാപിക, സെന്റ് മേരീസ് എച്ച്എസ്എസ്, ।।മേരികുളം), ജോജി (കട്ടപ്പന). മരുമക്കള്‍: ജിഷ (എച്ച്പി, ബാംഗളൂരു – പാലൂക്കുന്നേല്‍ പൊടിമറ്റം), ജോര്‍ജുകുട്ടി […]

ജോസ് പോയ ഒഴിവുകളില്‍ കണ്ണുനട്ട് നേതാക്കള്‍: കോട്ടയം സീറ്റുകളില്‍ ആരൊക്കെ?

ജോസ് പക്ഷത്തിന്റെ വേര്‍പിരിയലില്‍ യുഡിഎഫിന്റെ പ്രതികരണം കരുതലോടെയാണെങ്കിലും ഒഴിവ് വരുന്ന സീറ്റുകളിലാണ് നഷ്ടബോധം ഗൗനിക്കാതെ കോണ്‍ഗ്രസ് നേതാക്കളുടെ കണ്ണ്. കോട്ടയം ജില്ലയിലെ ഒമ്പത് സീറ്റുകളില്‍ ഇടതുപക്ഷത്തിന് സ്ഥിരമായി ജയിക്കാനായത് പഴയ കോട്ടയവും വൈക്കവും മാത്രമായിരുന്നു. പി.സി ജോര്‍ജിലൂടെ പൂഞ്ഞാറും. മണ്ഡലപുനരേകീകരണത്തോടെ പഴയ കോട്ടയത്തിന്റെ സ്വഭാവം മാറിയതോടെ അത് തിരുവഞ്ചൂരിലൂടെ കോണ്‍ഗ്രസ് പിടിച്ചെടുത്തപ്പോള്‍ ഏറ്റുമാനൂര്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് സിപിഎം പിടിച്ചെടുത്തു. വൈക്കത്ത് ഇടതുകോട്ടയ്ക്ക് ഇളക്കമില്ലാതെ തുടരുന്നു. ജോസ് പക്ഷം ഇടത്തോട്ട് പോയതോടെ അവര്‍ കാലങ്ങളായി മത്സരിച്ചുവന്ന അഞ്ച് […]

3 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് : കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ 30 പോലീസുകാർ ക്വാറന്റൈനിൽ, അവസരം മുതലാക്കാൻ സാമൂഹിക വിരുദ്ധർ രംഗത്ത്; ആനക്കല്ലിൽ ബൈക്കിലെത്തിയ മോഷ്ടാക്കൾ വീട്ടമ്മയുടെ ഒന്നര പവന്റെ മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞു

3 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് : കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ 30 പോലീസുകാർ ക്വാറന്റൈനിൽ, അവസരം മുതലാക്കാൻ സാമൂഹിക വിരുദ്ധർ രംഗത്ത്; ആനക്കല്ലിൽ  ബൈക്കിലെത്തിയ മോഷ്ടാക്കൾ വീട്ടമ്മയുടെ ഒന്നര പവന്റെ മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞു

3 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് : കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ 30 പോലീസുകാർ ക്വാറന്റൈനിൽ, അവസരം മുതലാക്കാൻ സാമൂഹിക വിരുദ്ധർ രംഗത്ത്; ആനക്കല്ലിൽ ബൈക്കിലെത്തിയ മോഷ്ടാക്കൾ വീട്ടമ്മയുടെ ഒന്നര പവന്റെ മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞു കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ മൂന്നു പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ 30 പോലീസുകാർ ക്വാറന്റൈനിൽ പോകേണ്ടിവന്നു. കിട്ടിയ അവസരം മുതലാക്കാൻ സാമൂഹിക വിരുദ്ധർ രംഗത്ത് ഇറങ്ങി. ആനക്കല്ലിൽ ഹെൽമറ്റും, മാസ്കും, കോട്ടും ധരിച്ച് ബൈക്കിലെത്തിയ […]

കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ മൂന്നു പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ കഴിയണം.

കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ മൂന്നു പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ കഴിയണം.

കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ മൂന്നു പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ കഴിയണം.

ആനക്കല്ല്, നെല്ലിമല പുതുപ്പറമ്പിൽ എം. കെ മൈമൂൺ നിര്യാതയായി.

ആനക്കല്ല്, നെല്ലിമല പുതുപ്പറമ്പിൽ എം. കെ മൈമൂൺ നിര്യാതയായി.

കാഞ്ഞിരപ്പള്ളി: ആനക്കല്ല്, നെല്ലിമല പുതുപ്പറമ്പിൽ പരേതനായ സെയ്ദ് മുഹമ്മദിന്റെ (റേഷൻ കട) ഭാര്യ എം. കെ. മൈമൂൺ (93) നിര്യാതയായി. കബറടക്കം 16.10.20 (വെള്ളിയാഴ്ച) 10 മണിക്ക് കാഞ്ഞിരപ്പള്ളി നൈനാർപ്പള്ളി കബർസ്ഥാനിൽ. മക്കൾ: സീതി (കോട്ടയം, റിട്ട. പഞ്ചായത്ത്‌ സെക്രട്ടറി), ഹനീഫ, ലൈല (മുക്കാലി). മരുമക്കൾ: പരേതനായ സെയ്ദ് മുഹമ്മദ്‌ (മാൻകുഞ്ഞ്), നജിയ, നസ്സീമ (കോട്ടയം). മയ്യത്ത് മുക്കാലി മകൾ ലൈലായുടെ വീട്ടിൽ.

കോട്ടയത്ത് 6 സീറ്റ്; ആകെ 12 സീറ്റില്‍ വിജയമുറപ്പിക്കും, ജോസിന്‍റെ വരവോടെ ഭരണത്തുടര്‍ച്ചയ്ക്ക് സിപിഎം

പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷം കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയിലേക്ക് എത്തുന്നു. പാലാ സീറ്റിന്‍റെ കാര്യത്തില്‍ എന്‍സിപിയും സിറ്റിങ് എംഎല്‍എ മാണി സി കാപ്പനും ഉടക്കി നില്‍ക്കുകയാണെങ്കിലും ജോസിന്‍റെ ഇടതു പ്രവേശനം അത്യാവശ്യമെന്ന നിലപാടിലേക്ക് സിപിഎം എത്തുകയായിരുന്നു. ജോസിന്‍റെ മുന്നണി പ്രവേശനത്തോടെ മധ്യകേരളത്തിലെ യുഡ‍ിഎഫ് കോട്ടകളില്‍ വിള്ളല്‍ വരുത്തി ഭരണത്തുടര്‍ച്ചയെന്നതാണ് സിപിഎം ലക്ഷ്യം വെക്കുന്നത്. ഇടതുമുന്നണിയിലേക്ക് എത്തുന്നത് സീറ്റുകള്‍ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഒന്നുമുണ്ടായില്ലെങ്കിലും എല്ലാ കാര്യത്തില്‍ ധാരണയാക്കിയതിന് ശേഷമാണ് ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ […]

മാണി ഗ്രൂപ്പ് യുഡിഎഫ് വിട്ടത് മൂന്നു തവണ ; ഇടതുപാളയത്ത് തിരിച്ചു വരുന്നത് 39 വര്‍ഷത്തിന് ശേഷം

ഹൃസ്വകാല രാഷ്ട്രീയാഭയം തേടിയാണ് എതിര്‍പാളയത്തില്‍ ഇടം തേടി പോകാറുണ്ടായിരുന്നതെങ്കിലും കേരളാകോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ നീക്കങ്ങള്‍ കേരളാ രാഷ്ട്രീയത്തില്‍ എക്കാലവും ചര്‍ച്ച ചെയ്യപ്പെട്ടവയാണ്. കേരള രാഷ്ട്രീയ ചരിത്രത്തെ തന്നെ മാറ്റി മറിച്ചു കൊണ്ട് ഹൃസ്വകാല പിണക്കങ്ങള്‍ നടത്തിയിരുന്ന കേരളാ കോണ്‍ഗ്രസ് എം വിഭാഗത്തിന്റെ ഇത്തവണത്തെ പിണക്കം ഗൗരവമുള്ളതായിട്ടാണ് വിലയിരുത്തുന്നത്. 39 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ച് മാണി വിഭാഗം കെ എം മാണിയുടെ മകന്‍ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ ഇടതു പാളയത്തില്‍ എത്തുമ്പോള്‍ മുന്നണിമാറ്റത്തിന്റെ ചരിത്രത്തില്‍ കേരളാകോണ്‍ഗ്രസ് […]

ഏവർക്കും പ്രതിമാസം പതിനായിരം രൂപ പെന്‍ഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം) പ്രവർത്തകർ പ്രതിഷേധ സമരം നടത്തി.

ഏവർക്കും പ്രതിമാസം പതിനായിരം രൂപ പെന്‍ഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം) പ്രവർത്തകർ പ്രതിഷേധ സമരം നടത്തി.

കാഞ്ഞിരപ്പള്ളി : ആദായ നികുതിയുടെ പരിധിയില്‍ വരാത്ത, അറുപതു വയസ്സു കഴിഞ്ഞ ചെറുകിട കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ആളുകള്‍ക്കും പ്രതിമാസം പതിനായിരം രൂപ പെന്‍ഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം) പ്രവർത്തകർ സംസ്ഥാനത്തെ വിവിധ നിയോജക മണ്ഡലങ്ങളിൽ പ്രതിഷേധ സമരം നടത്തി. എത്ര രൂപ നിശ്ചിത വാര്‍ഷിക വരുമാനമെന്നത് ചര്‍ച്ചയിലൂടെ സര്‍ക്കാര്‍ തീരുമാനത്തില്‍ എത്തണം. അയ്യായിരം രൂപ കേന്ദ്രഗവണ്‍മെന്റും അയ്യായിരം രൂപ സംസ്ഥാന സര്‍ക്കാരും തുക പങ്കുവച്ച് ഇതിനായുള്ള പണം കണ്ടെത്തണമെന്ന് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ് […]

അൽഫോൺസ് കണ്ണന്താനത്തിന് കോവിഡ് 19 സ്ഥിരീകരിച്ചു

അൽഫോൺസ് കണ്ണന്താനത്തിന് കോവിഡ് 19 സ്ഥിരീകരിച്ചു

ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അൽഫോൺസ് കണ്ണന്താനത്തിന് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. അദ്ദേഹം തന്റെ ഫേസ്ബുക് പേജിലൂടെയാണ് ഈ കാര്യം പങ്കുവച്ചത് . ഏതാനും ദിവസങ്ങളായി ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ മറ്റു കുടുംബാംഗങ്ങൾ നെഗറ്റീവ് ആണ്. ഇനി പതിനാലു ദിവസങ്ങൾ സ്വന്തം വീട്ടിൽ ക്വാറന്റൈനിൽ കഴിയുവാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ഏതാനും മാസങ്ങൾക്ക് മുൻപ് അദ്ദേഹത്തിന്റെ മാതാവിന് കോവിഡ് രോഗം വന്നിരുന്നു. തുടർന്ന് മരണപ്പെടുകയും ചെയ്തിരുന്നു.

ഇടക്കുന്നം പുതുക്കോട്ട് ഹസ്സൻപിള്ള ( 94 ) നിര്യാതനായി

ഇടക്കുന്നം പുതുക്കോട്ട് ഹസ്സൻപിള്ള ( 94 ) നിര്യാതനായി

പാറത്തോട് : ഇടക്കുന്നം പുതുക്കോട്ട് ഹസ്സൻപിള്ള (94)നിര്യാതനായി . കോവിഡ് രോഗം ബാധിച്ചു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കവേ ബുധനാഴ്ച പുലർച്ചെ 1.30 ഓടെയാണ് മരണം സംഭവിച്ചത്. ഖബറടക്കം ഇടക്കുന്നം ഹിദായത്തുൽ ഇസ്ലാം ഖബർസ്ഥാനിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തി. ഭാര്യ – പരേതയായ സാറാ ബീവ മക്കൾ: ബഷീർ , മുഹമ്മദ് ഇസ്മായിൽ, പാരിഷ,റംല, റഹ്മത്ത്, ഷൈലജ മരുമക്കൾ: ഷംല, ഷാജിത, കനി, സലീം,നാസ്സർ

ഇനി ജോസ് കെ. മാണി

കരിങ്ങോഴയ്ക്കല്‍ മാണി മാണി എന്ന രാഷ്ട്രീയ അതികായന്റെ തണലിലല്ല ഇന്ന് മകന്‍ ജോസ് കെ. മാണി. കെ.എം. മാണിയുടെ പൈതൃകം അടിത്തറയായുള്ള കേരള കോണ്‍ഗ്രസ് മാണി വിഭാഗം എന്ന പാര്‍ട്ടിയെ മുന്നോട്ടു നയിക്കാനുള്ള ചുമതല ജോസ് കെ. മാണിക്കുണ്ടുതാനും. ആ ചുമതല നിര്‍വഹിക്കുമ്പോള്‍ തെറ്റുകളും വീഴ്ചകളും ഉണ്ടാവാന്‍ പാടില്ല. മുന്നണി രാഷ്ട്രീയം ഏറെ പക്വത ആര്‍ജിച്ചു വളര്‍ന്നു കഴിഞ്ഞ കേരളത്തില്‍ യു.ഡി.എഫ്. – എല്‍.ഡി.എഫ്. എന്ന രണ്ടു ചേരികള്‍ തുല്യശക്തികളായി പരസ്പരം നോക്കി നില്‍ക്കുകയും ഇവയ്ക്കിടയില്‍ പുതിയ […]

ഫലസംസ്കരണം: വെബിനാർ സെൻറ് ഡൊമിനിക്സ് കോളജിൽ

ഫലസംസ്കരണം: വെബിനാർ സെൻറ് ഡൊമിനിക്സ് കോളജിൽ

കാഞ്ഞിരപ്പള്ളി: ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് സെൻറ് ഡൊമിനിക്സ് കോളജ് ബി.വോക്. വിഭാഗവും കേരള കാർഷിക സർവ്വകലാശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന പഴവർഗ്ഗ സംസ്കരണത്തെ സംബന്ധിച്ചുള്ള വെബിനാർ 16 വെള്ളിയാഴ്ച 10.00 മുതൽ 12.00 വരെ നടക്കും. പഴവർഗ്ഗങ്ങളുടെ സംസ്കരണത്തിലൂടെ മൂല്യവർദ്ധിത ഉൽപന്നങ്ങൾ രൂപപ്പെടുത്താനും കൃഷി ലാഭകരമാക്കാനുമുള്ള മാർഗ്ഗങ്ങൾ ചർച്ചാവിഷയമാകും. കന്നാറ ഗവേഷണ കേന്ദ്രത്തിലെ വാഴപ്പഴ സംസ്കരണ വിഭാഗം അധ്യക്ഷ ഡോ പുഷ്പലത പി ബി, കേരള കാർഷിക സർവ്വകലാശാല പൈനാപ്പിൾ സംസ്കരണ വിദഗ്ദ്ധ ഡോ മീഗിൾ ജോസഫ്, ചക്ക […]

കേരള കോൺഗ്രസ് (എം) എൽഡിഎഫിലേക്ക്.. : രാഷ്ട്രീയ നിലപാട് പ്രഖ്യാപനം ഇന്ന്..

കേരള കോൺഗ്രസ് (എം) എൽഡിഎഫിലേക്ക്.. : രാഷ്ട്രീയ നിലപാട് പ്രഖ്യാപനം ഇന്ന്..

കേരള കോൺഗ്രസ് (എം) എൽഡിഎഫ് മുന്നണിയിൽ ചേരുവാനുള്ള ഔദ്യോഗിക . രാഷ്ട്രീയ നിലപാട് പ്രഖ്യാപനം ഇന്ന് നടക്കും . രാവിലെ 11ന് കോട്ടയത്ത് പാർട്ടിയുടെ സംസ്ഥാന നേതൃയോഗത്തിന് ശേഷം ചേരുന്ന പത്രസമ്മേളനത്തിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി തീരുമാനം പ്രഖ്യാപിക്കും. കേരളാകോൺഗ്രെസ്സിന്റെ അഭിമാനപ്രശ്നമായ പാലാ മണ്ഡലത്തെ പറ്റി പരസ്പര ധാരണയായി എന്നാണ് അറിയുന്നത്. കെ.എം. മാണിയെ തുടർച്ചയായി 52 വർഷം ജയിപ്പിച്ച പാലായിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആദ്യമായി പരാജയം അറിഞ്ഞെങ്കിലും, പാലാ […]

കളഞ്ഞുകിട്ടിയ മൂന്നരപ്പവന്റെ താലിമാല തിരികെ നൽകി സർക്കാർ ഉദ്യോഗസ്ഥ സമൂഹത്തിനു മാ​തൃ​ക​യാ​യി

കളഞ്ഞുകിട്ടിയ മൂന്നരപ്പവന്റെ താലിമാല തിരികെ നൽകി സർക്കാർ ഉദ്യോഗസ്ഥ സമൂഹത്തിനു മാ​തൃ​ക​യാ​യി

മു​ണ്ട​ക്ക​യം: ബ​സ് യാ​ത്ര​യ്ക്കി​ടെ ക​ള​ഞ്ഞു​കി​ട്ടി​യ മൂന്നരപവന്റെ താ​ലി​മാ​ല ഉടമസ്ഥയെ കണ്ടുപിടിച്ച് ഉത്തവാദിത്തത്തോടെ തിരികെയേൽപ്പിച്ച സർക്കാർ ഉദ്യോഗസ്ഥ സമൂഹത്തിനു മാതൃകയായി. ഒരു സർക്കാർ ഉദ്യോഗസ്ഥയ്ക്ക് നഷ്ട്ടപെട്ട താലിമാല മറ്റൊരു സർക്കാർ ഉദ്യോഗസ്ഥ കണ്ടെത്തി തിരികെ ഏൽപ്പിച്ചു എന്ന പ്രതേകതയും ഈ സംഭവത്തിനുണ്ട് . കൊ​ക്ക​യാ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ചേ​ര്‍​ത്ത​ല സ്വ​ദേ​ശി കെ.​എ​സ്. സി​ന്ധു​വി​ന്‍റെ മൂ​ന്ന​ര​പ​വ​ന്‍ തൂ​ക്കം വ​രു​ന്ന മാ​ല​യാ​ണ് മു​ണ്ട​ക്ക​യ​ത്തു നി​ന്നു ബ​സി​ല്‍​ക​യ​റി​യ പീ​രു​മേ​ട് വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ലെ സീ​നി​യ​ര്‍ ക്ല​ര്‍​ക്ക് മു​ണ്ട​ക്ക​യം വ​ണ്ട​ന്‍​പ​താ​ല്‍ സ്വ​ദേ​ശി ല​ക്‌​സി ജോ​സ​ഫി​നു ബ​സി​ന്‍റെ […]

ഇടക്കുന്നത്ത് അഞ്ചുപേർക്ക് കോവിഡ് ; കാഞ്ഞിരപ്പള്ളി ടൗണിലെ മൊബൈൽ ഷോപ്പിലെ 2 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇടക്കുന്നത്ത് അഞ്ചുപേർക്ക് കോവിഡ് ; കാഞ്ഞിരപ്പള്ളി ടൗണിലെ മൊബൈൽ ഷോപ്പിലെ 2 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു

കാഞ്ഞിരപ്പള്ളി : പാറത്തോട് പഞ്ചായത്തിൽ എട്ടുപേർക്കും, കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ നാലുപേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. പാറത്തോട് പഞ്ചായത്തിലെ പതിമൂന്നാം വാർഡ് പാലമ്പ്രയിൽ ഒരാൾക്കും, ഒൻപതാം വാർഡ് ഇടക്കുന്നത്ത് അഞ്ചുപേർക്കും, പത്താം വാർഡ് കൂരംതൂക്കിൽ രണ്ടുപേർക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ പട്ടിമിറ്റത്ത് ഒരാൾക്കും, കാഞ്ഞിരപ്പള്ളി ടൗണിൽ ഒരാൾക്കും, പേട്ടക്കവലയിൽ പുതിയതായി തുടങ്ങിയ മൊബൈൽ ഷോപ്പിലെ രണ്ടു ജീവനക്കാർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. വാർത്ത വിശദമായി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :

ബിപിൻ ചന്ദ്രന് സംസ്ഥാന ചലച്ചിത്ര അവാർഡ് ; പൊൻകുന്നത്തിന് അഭിമാന നിമിഷം..

ബിപിൻ ചന്ദ്രന് സംസ്ഥാന ചലച്ചിത്ര അവാർഡ് ; പൊൻകുന്നത്തിന് അഭിമാന നിമിഷം..

പൊൻകുന്നം : സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ പൊൻകുന്നത്തിന് അഭിമാന നിമിഷം. പൊൻകുന്നം സ്വദേശിയായ ബിപിൻ ചന്ദ്രനാണ് മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കിയത്. “മാടമ്പള്ളിയിലെ മനോരോഗി”, “കോമാളി മേൽക്കൈ നേടുന്ന കാലം” എന്നീ ലേഖനങ്ങൾക്കാണ് പുരസ്‌കാരം. ബെസ്റ്റ് ആക്ടർ, 1983, പാവാട, മുതലായ നിരവധി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ബിപിൻ ചന്ദ്രൻ. പൊൻകുന്നം ഇരുപതാം മൈൽ ഇടത്തംപറമ്പ് സ്വദേശിയാണ് ബിപിൻ ചന്ദ്രൻ. സിനിമാരംഗത്ത് സജീവമായ ബിപിൻ ചന്ദ്രൻ ബെസ്റ്റ് ആക്ടർ, 1983, പാവാട എന്നീ സിനിമകളുടെ […]

എംടെക്ക് റാങ്ക് ജേതാവ് മീര മുരളിയെ അനുമോദിച്ചു

എംടെക്ക് റാങ്ക് ജേതാവ് മീര മുരളിയെ അനുമോദിച്ചു

എലിക്കുളം : കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ നിന്നും എംടെക്കിന് മൂന്നാം റാങ്ക് നേടിയ മീര മുരളിയെ അനുമോദിച്ചു. ഡിവൈഎഫ്ഐ എലിക്കുളം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദനം സംഘടിപ്പിച്ചു. ഉരുളികുന്നം താഷ്കന്റിലെ വീട്ടിൽ നടന്ന ചടങ്ങിൽ സിപിഐ എം എലിക്കുളം ലോക്കൽ സെക്രട്ടറി കെ സി സോണി ഉപഹാരം നൽകി. മേഖല സെക്രട്ടറി നിജിൻ ജി ദാസ്,മേഖല പ്രസിഡന്റ് വൈഷ്ണവി ഷാജി, ഉരുളികുന്നം യൂണിറ്റ് സെക്രട്ടറി കെ എസ് ആശിഷ്, മീരയുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

എല്ലാവർക്കും മാസം പതിനായിരം രൂപ വീതം പെൻഷൻ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് OIOP കാഞ്ഞിരപ്പള്ളിയിൽ റിലേ ധർണ്ണ നടത്തി

എല്ലാവർക്കും മാസം പതിനായിരം രൂപ വീതം പെൻഷൻ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  OIOP കാഞ്ഞിരപ്പള്ളിയിൽ റിലേ ധർണ്ണ നടത്തി

കാഞ്ഞിരപ്പള്ളി : അറുപത് വയസ് കഴിഞ്ഞ എല്ലാവർക്കും മാസം പതിനായിരം രൂപ വീതം പെൻഷൻ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് One india one pension എന്ന ജനകീയ സംഘടനയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷന്റെ മുൻപിൽ റിലേ ധർണ്ണ ധർണ നടത്തി. ചൊവ്വാഴ്ച രാവിലെ9 മണി മുതൽ 2 മണി വരെ നടത്തിയ റിലേ ധർണ്ണയുടെ ഉൽഘാടനം OIOP ജില്ലാ സെക്രട്ടറി ശ്രീ ടോമി കാടങ്കാവിൽ നിർവഹിച്ചു. OIOP സ്റ്റേറ്റ് കമ്മറ്റി മെമ്പർ രാജു പ്ലാത്തോട്ടം. OIOP […]

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

മുണ്ടക്കയം : കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മുണ്ടക്കയം വരിക്കാനി പാറയ്ക്കൽ പി.ഇ. കാസിം (പച്ചക്കറി കാസിം കുട്ടി -62 ) മരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സെപ്റ്റംബർ 20 -ന് , മകളുടെ വിവാഹസൽക്കാര ചടങ്ങിലെ സമ്പർക്കം മൂലം ഒന്നരയാഴചയ്ക്കു മുൻപ് കോവിഡ് 19 സ്ഥിരീകരിച്ച് കാഞ്ഞിരപ്പള്ളി കപ്പാട് കോവിഡ് സെൻററിൽ ചികിത്സയി ലായിരുന്നു. ശ്വാസ തടസത്തെ തുടർന്ന് കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്ററിൽ കഴിയുന്നതിനിടയിലാണ് ഞായറാഴ്ച ഒരുമണിയോടെയാണ് […]

പിണറായി സർക്കാരിനെ താഴയിറക്കും : കെപിസിസി സെക്രട്ടറി അഡ്വ. പി. എ. സലിം

പിണറായി സർക്കാരിനെ താഴയിറക്കും : കെപിസിസി സെക്രട്ടറി അഡ്വ. പി. എ. സലിം

എരുമേലി : സ്വർണ്ണ കള്ളക്കടത്ത് കേസ്സിലെ പ്രതികളുമായിട്ടുള്ള ബന്ധം വെളിവായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജൻ , മന്ത്രി കെ.ടി.ജലീൽ എന്നിവർ രാജി വയ്ക്കുന്നില്ലെങ്കിൽ ജനം തിരഞ്ഞെടുപ്പിലൂടെ വോട്ട് ചെയ്ത് പുറത്താക്കുമെന്ന് കെപിസിസി സെക്രട്ടറി അഡ്വ. പി. എ. സലിം മുന്നറിയിപ്പ് നൽകി. യു.ഡി.എഫ് സംസ്ഥാന നേതൃത്വം ആഹ്വാനം ചെയ്ത നാലാംഘട്ട സത്യാഗ്രഹ സമരം ഉദ്‌ഘാടനം ചെയ്യുകയായിരിന്നു അദ്ദേഹം . ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൽ ,ബ്ലോക്ക് പ്രസിഡന്റ് റോയി കപ്പലുമാക്കൽ , RSP നിയോജക […]

നിയന്ത്രണം വിട്ട കാർ സംരക്ഷണ ഭിത്തിയും കടന്ന് പുറത്തേക്ക് ..വൻദുരന്തം ഒഴിവായി.

നിയന്ത്രണം വിട്ട കാർ സംരക്ഷണ ഭിത്തിയും കടന്ന് പുറത്തേക്ക് ..വൻദുരന്തം ഒഴിവായി.

കാഞ്ഞിരപ്പള്ളി : കുരിശുങ്കൽ ജംഗ്ഷനിലെ ഓക്സിജൻ ഷോറൂമിന്റെ എതിർവശത്ത് നിയന്ത്രണം വിട്ട കാർ റോഡിൽ നിന്നും തെന്നിമാറി. അപകടത്തിൽ കാറിന്റെ രണ്ട് ടയറുകൾ സംരക്ഷണ ഭിത്തി കടന്നുവെങ്കിലും, താഴേക്ക് മറിയാതെ തടഞ്ഞുനിന്നതിനാൽ വൻദുരന്തം ഒഴിവായി. മുകളിലോട്ടുള്ള റോഡിൽ നിന്നും താഴെയുള്ള മണിമല റോഡിലേക്ക് വാഹനം വീണിരുന്നുവെങ്കിൽ വൻദുരന്തം ഉണ്ടാകുകയിരുന്നു. എലിവാലക്കര സ്വദേശിനിയായ വീട്ടമ്മയും രണ്ടു മക്കളുമാണ് കാറിൽ ഉണ്ടായിരുന്നത്. മണിമല റോഡിൽ നിന്നും, കെ കെ റോഡിലേക്ക് സ്റ്റീരിയിങ് വട്ടം തിരിച്ചു ഓടിച്ചുകയറിയ ശേഷം, സ്റ്റിയറിംഗ് തിരികെ […]

സുമനസ്സുകളുടെ സഹായവും രക്ഷയായില്ല, റിന്റു മോൾ ജോർജ് (22) വേദനകളില്ലാത്ത ലോകത്തിലേക്ക് യാത്രയായി.

സുമനസ്സുകളുടെ സഹായവും രക്ഷയായില്ല, റിന്റു മോൾ ജോർജ് (22) വേദനകളില്ലാത്ത ലോകത്തിലേക്ക് യാത്രയായി.

എരുമേലി : മുട്ടപ്പള്ളി പള്ളിതെക്കേതിൽ റിന്റു മോൾ ജോർജ് (22) നിര്യാതയായി. രോഗബാധിതയായി ദീർഘനാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു . ചികിത്സയിലിരിക്കെ കൊച്ചി അമൃത ആശുപത്രിയിൽ വെച്ച് മരണം സംഭവിച്ചത്. റിന്റു മോളുടെ ചികിത്സക്ക് സഹായം ലഭിക്കുന്നതിനുവേണ്ടി വേണ്ടി വിവിധ മാധ്യമങ്ങൾ വാർത്ത ചെയ്തിരുന്നു. സോഷ്യൽ മീഡിയകളിലൂടെ ഒട്ടേറെ പേർ ചികിത്സക്ക് സഹായം നൽകിയിരുന്നു. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സഹായ സമിതിയുടെ പ്രവർത്തനവും നടത്തിയിരുന്നു. എങ്കിലും ഏവരെയും നൊമ്പരത്തിലാക്കി, റിന്റു മോൾ തിരിച്ചുവരാനാകാത്ത, വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി. സംസ്കാരം തിങ്കൾ […]

നിയന്ത്രണം വിട്ട കാർ തോട്ടത്തിലേക്ക് പാഞ്ഞുകയറി.

നിയന്ത്രണം വിട്ട കാർ തോട്ടത്തിലേക്ക് പാഞ്ഞുകയറി.

പൊൻകുന്നം : കൂരാലി – പളളിക്കത്തോട് റോഡിൽ ഒട്ടയ്ക്കൽ കവലയ്ക്ക് സമീപം നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കൊടക്കനാൽ പുരയിടത്തിലേ കപ്പ തോട്ടത്തിലേക്ക് മുള്ളു കമ്പിയും തകർത്ത് പാഞ്ഞുകയറുകയായിരുന്നു. യാത്രക്കാർക്ക് ചെറിയ പരിക്കുണ്ട് . ഇവരെ പൊൻകുന്നം പോലീസെത്തി ചികിത്സക്കായി കൊണ്ടുപോയി. പനമറ്റം സ്വദേശിയാണ് അപകടത്തിൽ പെട്ട കാർ ഓടിച്ചിരുന്നത്. തൊഴിലാളികളുമായി പണിസ്ഥലത്തേക്ക് പോയവഴിക്കാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പെട്ട മാരുതി 800 കാർ തകർന്ന നിലയിലാണ്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.30 ഓടെയായിരുന്നു അപകടം.

പനമറ്റത്ത് വീടുകള്‍ക്ക് നേരെ യുവാവിന്റെ ആക്രമണം; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

പനമറ്റത്ത് വീടുകള്‍ക്ക് നേരെ യുവാവിന്റെ ആക്രമണം; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

കൂരാലി: പനമറ്റത്ത് വീടുകള്‍ക്ക് നേരെ ആക്രമണം. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് പനമറ്റം ഗോതമ്പുറോഡിലെ രണ്ട് വീടുകള്‍ക്ക് നേരെ ആക്രമണം നടന്നത്. പഞ്ചായത്തംഗം കൂടിയായ ശ്രീജ സരീഷന്റെയും സമീപത്തെ വീട്ടിലെയും കൃഷികള്‍ അക്രമി നശിപ്പിച്ചു. കഞ്ചാവ് ഉപയോഗിച്ചെത്തിയ യുവാവാണ് അക്രമിച്ചതെന്ന് ശ്രീജ പറഞ്ഞു. വീട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ കേട്ടാലറയ്ക്കുന്ന അസഭ്യവും അശ്ലീലപ്രദര്‍ശനവും നടത്തിയതായി ഇവര്‍ പറയുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊന്‍കുന്നം പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. അക്രമസാധ്യത കണക്കിലെടുത്ത് ശനിയാഴ്ച്ച് രാവിലെ വരെ പോലീസ് […]

പി പി റോഡിൽ അപകടം : ഓട്ടോയ്ക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ചു, എതിർവശത്തു നിന്നും വന്ന ബൈക്കും അപകടത്തിപെട്ടു

പി പി റോഡിൽ അപകടം : ഓട്ടോയ്ക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ചു, എതിർവശത്തു നിന്നും വന്ന ബൈക്കും അപകടത്തിപെട്ടു

പൊന്‍കുന്നം: പിപി റോഡില്‍ അട്ടിക്കല്‍ പഴയ ആര്‍.ടി ഓഫീസിനു സമീപം ഇന്നലെ വൈകുന്നേരം ഏഴരയോടെ വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് നിസ്സാര പരിക്ക്. റോഡ് മുറിച്ചുകടന്നയാളെ ഇടിക്കാതിരിക്കാന്‍ സഡണ്‍ ബ്രേക്കിട്ട ഓട്ടോയ്ക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. ഇടിച്ചു മറിഞ്ഞ സ്‌കൂട്ടറില്‍ തട്ടി എതിര്‍ ദിശയില്‍ വന്ന മറ്റൊരു ബൈക്കും അപകടത്തില്‍ പെട്ടു. ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിച്ച രണ്ടു പേരും ഹെല്‍മറ്റ് ധരിച്ചരുന്നത് അപകടമൊഴിവാക്കി. സ്‌കൂട്ടറിന് കാര്യമായ കേടുപാടുകളുണ്ട്. പനമറ്റം, കൂരോപ്പട സ്വദേശികള്‍ സഞ്ചരിച്ച ഇരുചക്ര വാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്.

പൂഞ്ഞാർ ഓൺലൈൻ കാർഷിക വിപണിയുടെ വൻവിജയത്തിന് ശേഷം പൂഞ്ഞാർ തൊഴിൽ വീഥിയുമായി പിസി ജോർജ്ജ് എം.എൽ.എ

പൂഞ്ഞാർ ഓൺലൈൻ കാർഷിക വിപണിയുടെ വൻവിജയത്തിന് ശേഷം പൂഞ്ഞാർ തൊഴിൽ വീഥിയുമായി പിസി ജോർജ്ജ് എം.എൽ.എ

പിസി ജോർജ്ജ് എം.എൽ.എ മുൻകൈ എടുത്ത് സോഷ്യൽ മീഡിയയിലൂടെ തുടക്കം കുറിച്ച “പൂഞ്ഞാർ കാർഷിക വിപണി” എന്ന ഓൺലൈൻ കൂട്ടായ്മയുടെ വൻ വിജയത്തിന് പിന്നാലെ പൂഞ്ഞാർ തൊഴിൽ വീഥിയുമായി അദ്ദേഹം വീണ്ടുമെത്തുന്നു. പൂഞ്ഞാർ കാർഷിക വിപണിയെന്ന പ്ലാറ്റഫോം നാട്ടിലെ കർഷകർക്ക് ഈ പ്രതിസന്ധി കാലത്തു ഒരു കൈത്താങ്ങായിരുന്നു. ദിനംപ്രതി കർഷകരുടെ നിരവധി ഉൽപ്പനങ്ങൾ ഇടനിലക്കാരനില്ലാതെ, ന്യായമായ വിലക്ക് ഈ പ്ലാറ്റഫോമിലൂടെ വില്പന നടക്കുന്നുണ്ട്. പക്ഷെ ഈ കൊറോണകാലത്ത് ജോലി നഷ്ടപെട്ട , ജീവിതമാർഗം വഴിമുട്ടിയ കൃഷി ചെയാൻ […]

കൃഷിയിടങ്ങളിലെ വന്യമൃഗശല്യം: വനം വകുപ്പ് അനാസ്ഥക്കെതിരേ കോൺഗ്രസ് ശക്തമായ പ്രതിഷേധം ഉയർത്തി സത്യാഗ്രഹ സമരം നടത്തി .

കൃഷിയിടങ്ങളിലെ വന്യമൃഗശല്യം: വനം വകുപ്പ് അനാസ്ഥക്കെതിരേ കോൺഗ്രസ് ശക്തമായ പ്രതിഷേധം ഉയർത്തി സത്യാഗ്രഹ സമരം നടത്തി .

മുണ്ടക്കയം. വന്യജീവികളുടെ കടന്നുകയറ്റത്തിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ട്ട പരിഹാരം നൽകാൻ സർക്കാർ തയ്യാറാവണമെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ ആവശ്യപ്പെട്ടു. വന്യമൃഗങ്ങളിൽ നിന്നും കർഷകരെ സംരക്ഷിക്കേണ്ട വനം വകുപ്പ് ഇക്കാര്യത്തിൽ കുറ്റകരമായ അനാസ്ഥ പുലർത്തുന്നതായും അദ്ദേഹം ആരോപിച്ചു. സ്വാതന്ത്ര്യം ലഭിച്ച സമയത്ത് രൂക്ഷമായ പട്ടിണിയിലൂടെയും ദാരിദ്യത്തിലൂടെയും കടന്നുപോയ രാജ്യത്തെ ഭഷ്യസുരക്ഷയിലേക്ക് നയിച്ച കർഷകരെ കൃഷിഭൂമിയിൽ നിന്നും കുടിയിറക്കാനുളള ഇക്കോ സെൻസിറ്റീവ് സോൺ വിജ്ഞാപനം ഉൾപ്പടെയുളള കരിനിയമങ്ങൾക്കെതിരേ ശക്തമായ പ്രതിഷേധം […]

കൃഷികൾ നശിപ്പിക്കുന്നതിനിടെ കാട്ടുപന്നി കിണറ്റിൽ വീണു ; വനപാലകരെത്തി രക്ഷിച്ച് കാട്ടിൽ തിരിച്ചുവിട്ടു .. .

കൃഷികൾ നശിപ്പിക്കുന്നതിനിടെ കാട്ടുപന്നി കിണറ്റിൽ വീണു ; വനപാലകരെത്തി രക്ഷിച്ച് കാട്ടിൽ തിരിച്ചുവിട്ടു .. .

എരുമേലി : കാട്ടുപന്നി നാട്ടിലെത്തി കർഷകരുടെ കൃഷികൾ നശിപ്പിക്കുന്നതിനിടെ കിണറിൽ വീണു. മണിക്കൂറുകൾക്കൊടുവിൽ വല ഇട്ട് പന്നിയെ കുടുക്കി കരയിലെത്തിച്ച വനപാലകർ പന്നിയെ വനത്തിലെത്തിച്ച് തുറന്നുവിട്ടു. ശനിയാഴ്ച രാവിലെ എട്ടരയോടെ തുമരംപാറയിലാണ് സംഭവം. ചപ്പാത്ത് വളവുങ്കൽ ഭാഗത്ത് മുളമൂട്ടിൽ തങ്കച്ചന്റെ പുരയിടത്തിലെ കിണറിലാണ് പന്നി വീണത്. കോയിക്കക്കാവ് ഗാർഡ് സ്റ്റേഷനിലെ വനപാലകർ എത്തിയാണ് പിടികൂടിയത്. വനത്തിൽ നിന്നും ആനകളും പന്നികളും നാട്ടിലിറങ്ങുന്നത് വർധിച്ചതോടെ പ്രവർത്തനരഹിതമായിരുന്ന സോളാർ വേലികൾ കഴിഞ്ഞയിടെ തകരാറുകൾ പരിഹരിച്ച് ചാർജ് ചെയ്തിരുന്നു. നാട്ടിലിറങ്ങിയ കാട്ടുപന്നികൾ […]

ഫാർമേഴ്സ് ക്ലബ്ലിലെ അംഗങ്ങളുടെ നേതൃത്വത്തിൽ കപ്പ കൃഷിയുടെ വിളവെടുപ്പ് മഹോൽസവം നടത്തി

ഫാർമേഴ്സ് ക്ലബ്ലിലെ അംഗങ്ങളുടെ നേതൃത്വത്തിൽ കപ്പ കൃഷിയുടെ വിളവെടുപ്പ് മഹോൽസവം നടത്തി

എരുമേലി : കുറുവാമൂഴി ഫാർമേഴ്സ് ക്ലബ്ലിലെ അംഗങ്ങൾ നടത്തിയ കപ്പ കൃഷിയുടെ വിളവെടുപ്പ് മഹോൽസവം എം ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവും കേരള കർഷകസംഘം സിൻഡിക്കേറ്റ് അംഗവുമായ അഡ്വ: പി. ഷാനവാസ് ഉദ്‌ഘാടനം ചെയ്തു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരള കർഷകസംഘത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ ഫാർമേഴ്സ് ക്ലബ്ല്. കേരള കർഷകസംഘം ജില്ലാ കമ്മിറ്റിയംഗവും കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രസിഡണ്ടുമായ ഇഞ്ചത്താനത്ത് ലതാ എബ്രഹാമിന്റെ രണ്ടരയേക്കർ സ്ഥലത്താണ് ക്ലബ്ല് 2,500 മൂടിലായി കപ്പ കൃഷി നടത്തുന്നത്. ചടങ്ങിൽ […]

തേനംമ്മാക്കൽ ടി.എം. തമ്പികണ്ണ് (അത്തു) (74) നിര്യാതനായി

തേനംമ്മാക്കൽ ടി.എം. തമ്പികണ്ണ് (അത്തു) (74) നിര്യാതനായി

കാഞ്ഞിരപ്പള്ളി: തേനംമ്മാക്കൽ ടി.എം. തമ്പികണ്ണ് (അത്തു) (74) നിര്യാതനായി. കബറടക്കം ശനിയാഴ്ച സെൻട്രൽ ജമാഅത്ത് ഖബർസ്ഥാനിൽ നടത്തി. തേനംമ്മാക്കൽ കുടുംബാംഗം പരേതയായ ലൈലയാണ് ഭാര്യ. മക്കൾ : സാബ്രി, സാജു,നൗഫൽ, മരുമക്കൾ : ആമിന (മൂവാറ്റുപുഴ), അനീഷ (പാമ്പനാർ ) സഫർന (ഈരാറ്റുപേട്ട ).

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന് സംസ്ഥാന സർക്കാരിന്റെ ശുചിത്വ പദവി ലഭിച്ചു

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന് സംസ്ഥാന സർക്കാരിന്റെ ശുചിത്വ പദവി ലഭിച്ചു

കാഞ്ഞിരപ്പള്ളി : ഗ്രാമപഞ്ചായത്തിന് സംസ്ഥാന സർക്കാരിന്റെ ശുചിത്വ പദവി ലഭിച്ചു .ജൈവ – അജൈവ ഖരമാലിന്യ സംസ്കരണത്തിന് അടിസ്ഥാന സൗകര്യമൊരുക്കിയതിനാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവയുടെ നേതൃത്വത്തിൽ പഞ്ചായത്തിന് ശുചിത്വ പദവി നൽകിയത്. സംസ്ഥാനത്തെ 534 ഗ്രാമപഞ്ചായത്തുകൾക്കും,57 നഗരസഭകൾക്കുമാണ് മാലിന്യസംസ്കരണ – ശുചിത്വ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ ശുചിത്വ പദവി നൽകിയത്. ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ ചിറ്റാർപുഴ പുനർജനി പദ്ധതി, പ്ലാസ്റ്റിക് നിരോധനം, ഹരിതകർമസേന പ്രവർത്തനം, പഞ്ചായത്തും, ഹരിത കേരള […]

കോവിഡ് പിടിവിട്ട് കുതിക്കുന്നു: പൊൻകുന്നത്ത് നടന്ന ആന്റിജൻ ടെസ്റ്റിൽ നിരവധിപേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് പിടിവിട്ട് കുതിക്കുന്നു: പൊൻകുന്നത്ത് നടന്ന ആന്റിജൻ ടെസ്റ്റിൽ നിരവധിപേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് പിടിവിട്ട് കുതിക്കുന്നു: പൊൻകുന്നത്ത് നടന്ന ആന്റിജൻ ടെസ്റ്റിൽ നിരവധിപേർക്ക് കോവിഡ് സ്ഥിരീകരിച്ചു പൊന്‍കുന്നം : പൊൻകുന്നത്ത് ആരോഗ്യവകുപ്പ് നടത്തിയ കോവിഡ് ആന്റിജൻ പരിശോധനയിൽ നിരവധി പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ശനിയാഴ്ച 185 പേർക്ക് ആന്റിജൻ പരിശോധന നടത്തിയപ്പോൾ, 22 പേർക്കാണ് പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. . ഇതിൽ 19 പേർ ചിറക്കടവ് പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നിന്നുള്ളവരാണ്. ഒരാൾ പൊൻകുന്നത്തെ ഹോട്ടൽ ജീവനക്കാരനും 3 പേർ വാഴൂർ പഞ്ചായത്തിൽ പെട്ടവരുമാണ്. ചിറക്കടവ് പഞ്ചായത്തിലെ […]

വീടിന്റെ ജനൽ കമ്പി മുറിച്ച് അകത്തുകടന്ന കള്ളൻ ലാപ്ടോപ്പും പണവും കവർന്നു

വീടിന്റെ ജനൽ കമ്പി മുറിച്ച് അകത്തുകടന്ന കള്ളൻ ലാപ്ടോപ്പും പണവും കവർന്നു

എരുമേലി : കണ്ണിമല മഞ്ഞളരുവിയിൽ മോഷണം. വീടിന്റെ ജനല്‍ കമ്പി മുറിച്ചുമാറ്റി അകത്തു കയറിയ മോഷ്ടാവ് അലമാരയിൽ നിന്ന് 15,000 രൂപ മോഷ്ടിച്ചു. ഒപ്പം വീട്ടിൽ നിന്നും ലാപ്‌ടോപ്പും പുതിയ സൈക്കിളും. . പുതിയാപറമ്പില്‍ ലാലിച്ചന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. ഒന്‍പതിനായിരം രൂപ വില നൽകി കഴിഞ്ഞ ദിവസം വാങ്ങിയ പുതിയ സൈക്കിളുമായാണ് കള്ളൻ കടന്നത്. ഉച്ച വരെ ലാലിച്ചനും കുടുംബവും വീട്ടിലുണ്ടായിരുന്നു. പുറത്തുപോയ ശേഷം രാത്രി ഏഴു മണിയോടെ വീട്ടിലെത്തി നോക്കുമ്പോഴാണ് മോഷണം […]

ചേനപ്പാടിയിൽ കോവിഡ് മരണം : കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഖബറടക്കം നടത്തി.

ചേനപ്പാടിയിൽ കോവിഡ് മരണം : കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഖബറടക്കം നടത്തി.

ചേനപ്പാടി : കോവിഡ് ബാധിതയായി മരണപ്പെട്ട ചേനപ്പാടി മൂഴിക്കൽ സൈനബബീവി (96) യുടെ ഖബറടക്കം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും മേൽനോട്ടത്തിൽ ജമാഅത്തെ ഇസ്ലാമി സന്നദ്ധ സംഘടനയായ ഐആർഡബ്ല്യൂ വിന്റെ നേതൃത്വത്തിലായിരുന്നു ഖബറടക്കം. കോട്ടയം ജില്ലാ ലീഡർ യൂസഫ് മുഹമ്മദിൻറ നേതൃത്വത്തിൽ ചേനപ്പാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തി. മയ്യിത്ത് നമസ്കാരത്തിന് ഒ എസ് കരിം നേതൃത്വം നൽകി.

കാടിറങ്ങിയ ഒറ്റയാൻ നാട്ടുകാരെ വിറപ്പിച്ചു,.. കൃഷികൾ നശിപ്പിച്ചു..

കാടിറങ്ങിയ ഒറ്റയാൻ നാട്ടുകാരെ വിറപ്പിച്ചു,.. കൃഷികൾ നശിപ്പിച്ചു..

കണമല : അർദ്ധരാത്രിയിൽ ശബ്ദം കേട്ട് പുറത്തേക്കു നോക്കിയ വീട്ടുകാർ, വീടിനരികെ കലിയിളകി കൃഷി നശിപ്പിച്ചുകൊണ്ടിരിക്കുന്ന കാട്ടാനയെ കണ്ട് ഭീതിയിലായി. കൃഷികൾ നശിപ്പിച്ച് അക്രമകാരിയായി നിന്ന ആനയെ ഒടുവിൽ തുരത്താനായത് വീട്ടുകാർ പാത്രങ്ങളിൽ കൊട്ടി ശബ്ദം സൃഷ്‌ടിച്ചപ്പോൾ. കഴിഞ്ഞ ദിവസം കണമല കാളകെട്ടി ഫോറസ്റ്റ് ഗാർഡ് സ്റ്റേഷന് സമീപമാണ് സംഭവം. ഉറുമ്പിൽ പ്രദീപിന്റെ കൃഷിസ്ഥലത്താണ് വനത്തിൽ നിന്നെത്തിയ ഒറ്റയാൻ ഭീതി സൃഷ്‌ടിച്ചത്‌. വാഴകളും തെങ്ങും ഉൾപ്പെടെ കൃഷികൾ ആന നശിപ്പിച്ചു. സമീപത്ത് അഴുതയാറിന് അക്കരെയാണ് പെരിയാർ കടുവാ […]

ബ്ളോക്ക് പഞ്ചായത്ത് നിർമ്മിച്ച ആർച്ച് ഗേറ്റ് ഉദ്ഘാടനം ചെയ്തു.

ബ്ളോക്ക് പഞ്ചായത്ത് നിർമ്മിച്ച ആർച്ച് ഗേറ്റ് ഉദ്ഘാടനം ചെയ്തു.

കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് നടത്തിയതെന്ന് ആന്റോ ആന്റണി എം.പി അഭിപ്രായപ്പെട്ടു . 2020 – 21 വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ആർച്ച്, ഗേറ്റ്, ഓഫീസ് സമുച്ചയം നവീകരണം എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണ ചുമതലയിലുള്ള എരുമേലി,കൂട്ടിക്കൽ ,മുണ്ടക്കയം സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിൽ നടത്തിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രത്തിലാരംഭിച്ച കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെൻ്ററിലെ […]

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പെരുമ്പാമ്പ് ഭീതി പരത്തി

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പെരുമ്പാമ്പ് ഭീതി പരത്തി

കാഞ്ഞിരപ്പള്ളി: വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി വളപ്പിൽ കണ്ടെത്തിയ വലിയ പെരുമ്പാസ് രോഗികളെയും ആശുപത്രി ജീവനക്കാരെയും ഏറെ നേരം പരിഭ്രാന്തിയിലാക്കി. ശക്തമായ മഴയ്ക്കും, ഇടിമിന്നലിനും ശേഷമാണ് ആശുപത്രി വളപ്പിൽ പെരുമ്പാമ്പിനെ കണ്ടെത്തിയത്. പെരുമ്പാമ്പ് ഇഴഞ്ഞ് ആശുപത്രിക്കുള്ളിലേക്ക് കടന്ന് രോഗികൾക്ക് ഭീഷണിയാകുമെന്ന് ഭയന്ന് ആശുപത്രി ജീവനക്കാരും, നാട്ടുകാരും ചേർന്ന് പാമ്പിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പോലീസും ,ഫയർഫോഴ്സും വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചറിയിച്ചപ്പോഴെക്കും ആശുപത്രിവളപ്പിലുള്ള പൊന്തയ്ക്കുള്ളിൽ കയറി പാമ്പ് ഒളിച്ചു.

ശക്തമായ ഇടിമിന്നൽ : ദേവാലയത്തിന്റെ മുഖവാരത്തിന്റെ മുകളിലെ പ്രതിമയ്ക്ക് കേടുപാടുകൾ സംഭവിച്ചു

ശക്തമായ ഇടിമിന്നൽ : ദേവാലയത്തിന്റെ മുഖവാരത്തിന്റെ മുകളിലെ പ്രതിമയ്ക്ക് കേടുപാടുകൾ സംഭവിച്ചു

കാഞ്ഞിരപ്പള്ളി : അതിശക്തമായ ഇടിമിന്നലിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രൽ പള്ളിയുടെ മുഖവാരത്തിന്റെ മുകളിൽ പ്രതിഷ്ഠിച്ചിരുന്ന യേശുക്രിസ്തുവിന്റെ പ്രതിമയ്ക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു. വ്യാഴാഴ്ച വൈകിട്ട് മഴയൊപ്പം എത്തിയ വളരെ ശക്തമായ ഇടിമിന്നൽ ദേവാലയത്തിന്റെ മുകളിലെ പ്രതിമയിൽ നേരിട്ട് അടിക്കുകയായിരുന്നു. ആ സമയത്ത് ഒരു വലിയ ഒരു തീഗോളം പള്ളിയുടെ മുകൾഭാഗത്ത് കണ്ടെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു . ഇടിമിന്നലേറ്റ് പള്ളിയിലെ മറ്റ് പല വൈദ്യതി ഉപകരണങ്ങളും കത്തി നശിച്ചു. കാഞ്ഞിരപ്പള്ളി പ്രദേശത്ത് ജനങ്ങളെ ഏറെനേരം ഭീതിയിലാഴ്ത്തിയ ശക്തമായ […]

മുണ്ടക്കയം കോവിഡ് ആശുപത്രിയിൽ ഇനി മുതൽ മുന്തിയ ഭക്ഷണം : കോൺട്രാക്ടേഴ്സ് അസോസിയേഷനു നന്ദി

മുണ്ടക്കയം കോവിഡ് ആശുപത്രിയിൽ ഇനി മുതൽ മുന്തിയ ഭക്ഷണം : കോൺട്രാക്ടേഴ്സ് അസോസിയേഷനു നന്ദി

മുണ്ടക്കയം : ഇനി മുതൽ മുണ്ടക്കയം കോവിഡ് ആശുപത്രിയിൽ രോഗികൾക്ക് ഇറച്ചിയും മീനും മുട്ടയും അടങ്ങുന്ന മുന്തിയ ഭക്ഷണം ആണ് ലഭിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണ ചുമതലയുള്ള കോവിഡ് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്ന രോഗികൾക്ക് പോഷകാഹാരങ്ങളടങ്ങിയ ഭക്ഷണം നൽകി കോൺട്രാക്ടേഴ്സ് അസോസിയേഷൻ സമൂഹത്തിന് മാതൃകയാവുന്നു. തിങ്കളാഴ്ച മുതൽ ആരംഭിച്ച സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലാണ് ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കി നൽകുന്ന ഭക്ഷണത്തിനൊപ്പം മുട്ട, മീൻ ,കോഴി ഇറച്ചി എന്നിവ നൽകുന്നത്. കോവിഡ് ബാധിതരായി ആശുപത്രിയിൽ എത്തുന്ന രോഗികളിൽ […]

എലിക്കുളം ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് സമുച്ചയം ഉദ്ഘാടനം ചെയ്തു

എലിക്കുളം ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് സമുച്ചയം ഉദ്ഘാടനം ചെയ്തു

എലിക്കുളം : ഒന്നരക്കോടി രൂപ മുതൽ മുടക്കി നിർമ്മിച്ച എലിക്കുളം ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് സമുച്ചയം ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മെയ്തീൻ ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു. ഓഫീസ് മുറികൾക്ക് പുറമെ പുതിയ കെട്ടിടത്തിൽ രണ്ട് ഹാളുകളുമുണ്ട്. കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാർക്ക് വിശ്രമിക്കാനുള്ള സൗകര്യവും പുതിയ കെട്ടിടത്തിലുണ്ട്. കോവിഡ് മാനദഢം പാലിച്ച് നടന്ന ചടങ്ങിൽ മാണി സി കാപ്പൻ എംഎൽഎ അധ്യക്ഷനായി. ജോസ് കെ മാണി എംപി മുഖ്യപ്രഭാഷണം നടത്തി. […]

പമ്പാവാലിയിൽ ചിറ്റാർ ആവർത്തിക്കാൻ അനുവദിക്കില്ല : ബിജെപി സംസ്ഥാന കമ്മറ്റി അംഗം എൻ. ഹരി.

പമ്പാവാലിയിൽ ചിറ്റാർ ആവർത്തിക്കാൻ അനുവദിക്കില്ല : ബിജെപി  സംസ്ഥാന കമ്മറ്റി അംഗം എൻ. ഹരി.

എയ്ഞ്ചൽ വാലി : ചിറ്റാറിൽ മത്തായി എന്ന കർഷകനെ കൊലപ്പെടുത്തിയ പോലെ പമ്പാവാലിയിലും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടവും ജനങ്ങളുടെ മേൽ ഉളള അക്രമണവും അനുവദിക്കില്ലന്ന് ബിജെപി സംസ്ഥാന കമ്മറ്റി അംഗം എൻ. ഹരി പറഞ്ഞു. പമ്പാവാലി ആറാട്ടുകയത്ത് വനം വകുപ്പ് ഉദ്യോഗസ്ഥൻ പ്രദേശവാസിആയ സുനീഷ് പാലമൂട്ടിലിനെയും കുടുംബാഗങ്ങളെയും ആറ്റിൽ നിന്നും അനധികൃതമായി മണൽ വാരിയെന്ന ആരോപണത്തിൽ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ചു കൊണ്ട് എഴുകുമൺ ഫോറസ്റ്റ് ഓഫീസിനു മുന്നിൽ ബിജെപി ജില്ലാ സെക്രട്ടറി വി സി അജികുമാറിന്റെ […]

Page 1 of 155123Next ›Last »