കൌതുക വാര്‍ത്തകള്‍

കൌതുക വാര്‍ത്തകള്‍

എന്ത് കൊണ്ടാണ് കൊതുക് ചിലരെ മാത്രം കടിക്കുന്നത്? ഇതാ അതിനുപിന്നിലുള്ള ഏഴ് കാരണങ്ങള്‍

കൊതുക് കടിക്കുന്നത് ശരീരത്തിൽ ചോര അധികമുണ്ടായിട്ടാണെന്ന് ചിലർ വീമ്പു പറയാറുണ്ട്. അത് ശരിയാണോ? കൊതുക് എന്തുകൊണ്ട് ചിലരെ മാത്രം വട്ടമിട്ട് തേടിപ്പിടിച്ച് കടിക്കുന്നത്. എപ്പോഴെങ്കിലും എന്താകും കാരണം എന്ന് ഓർത്തിട്ടുണ്ടോ. എന്നാൽ കേട്ടോളൂ ധരിക്കുന്ന വസ്ത്രം മുതൽ ശരീരത്തിൽ അടങ്ങിയിട്ടുള്ള കാർബൺഡൈ ഓക്സൈഡിന്റെ അളവും രക്തഗ്രൂപ്പും വരെ കൊതുകിന്റെ ആകർഷക ഘടകങ്ങളാണെന്ന് പുതിയ പഠനങ്ങൾ പറയുന്നു. ഇതാ ചിലരെ മാത്രം കൊതുക് കടിക്കുന്നതിന്റെ ഏഴ് കാരണങ്ങൾ നോക്കാം. വസ്ത്രത്തിന്റെ നിറം വസ്ത്രത്തിന്റെ നിറം നോക്കാൻ കൊതുക് തിരിച്ചറിൽ […]

പ്രാണികളെ എങ്ങനെ കറിവച്ച് കഴിക്കാം ..

പ്രാണികളെ എങ്ങനെ കറിവച്ച് കഴിക്കാം ..

ചീവീട് ഫ്രൈ, ചിലന്തിയെ നിർത്തി പൊരിച്ചത് , പുഴു സാലഡ് .. എന്നുവേണ്ട പ്രാണികളെ കൊണ്ട് ഉണ്ടാക്കുവാൻ പറ്റിയ വിവിധ തരാം ഭക്ഷണങ്ങളെ പറ്റി David George Gordan’ എന്ന ലോക പ്രശസ്ത ചെഫ്‌ ഒരു പുസ്തകം എഴുതിയിരിക്കുന്നു .. പേര് Eat-a-Bug Cookbook . ഒരു പ്രാണി നാം കഴിക്കുന്ന ഭക്ഷണത്തിൽ വീണാൽ നാം ആ ഭക്ഷണം കളയുകയുകയാണ് പതിവ്. എന്നാൽ പ്രാണികളെ കഴിക്കുനത് ശരീരത്തിന് വളരെ നല്ലതാണെന്നാണ് ഈ വിദ്വാൻ പറയുന്നത് .. ഇതാ […]

മുഖ്യമന്ത്രിയുടെ ക്ലിഫ്‌ ഹൗസില്‍ കൃഷി ക്ലിക്കായി.

ക്ലിഫ്‌ ഹൗസില്‍ കൃഷി ക്ലിക്കായി. 25 , 21 കിലോ തൂക്കം വരുന്ന രണ്ടു കുമ്പളങ്ങയാണ്‌ ഇക്കുറി ക്ലിഫ്‌ ഹൗസ്‌ കൃഷിയിലൂടെ കിട്ടിയത്. ഇതേ തൂക്കം അവകാശപ്പെടാവുന്ന എട്ടോളം മറ്റ്‌ കുമ്പളങ്ങകളും മട്ടുപ്പാവില്‍ വളരുന്ന കുമ്പളങ്ങവള്ളിപ്പടര്‍പ്പുകളിലുണ്ട്‌. ജൈവ കീടനാശിനികള്‍ മാത്രമാണ്‌ കൃഷിയിടത്തില്‍ ഉപയോഗിച്ചിരിക്കുന്നത്‌.കോഴിവളവും ചാണകവും മണ്ണിര കമ്പോസ്‌റ്റും എല്ലുപൊടിയും വേപ്പിന്‍ പിണ്ണാക്കുമൊക്കെയാണ്‌ വളമായി ഉപയോഗിക്കുന്നത്‌.

എഴുപത്തിരണ്ടിലും പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന തങ്കപ്പന്‍…കുലത്തൊഴിലിലെ കുലപതി.

എരുമേലി: വാര്‍ധക്യത്തിന്റെ ആകുലതകള്‍ക്കും അവശതകള്‍ക്കുമിടയിലും പാരമ്പര്യത്തിന്റെ ഇഴപിരിയാതെ കുലത്തൊഴില്‍ ചെയ്യുകയാണ്‌ നെടുങ്കാവുവയല്‍ മുട്ടുമണ്ണില്‍ തങ്കപ്പന്‍. മുന്‍പ്‌ നെടുങ്കാവുവയല്‍ , ചതുപ്പ്‌ മേലകളിലെ മുപ്പത്തിരണ്ടോളം കുടുംബങ്ങള്‍ക്ക്‌ ജീവിത വൃത്തിയായിരുന്നു പരമ്പ്‌, കുട്ട, മുറം തുടങ്ങിയവയുടെ നിര്‍മ്മാണം. കാലത്തിന്റെ കുത്തൊഴുക്കില്‍ വല്ലംകുട്ടയും, ചോറ്റുകുട്ടയും, കയ്യാലക്കുട്ടയും, മീന്‍കുട്ടയുമൊക്കെ പ്ലാസ്‌റ്റിക്കിനും റബ്ബര്‍ കുട്ടകള്‍ക്കും വഴിമാറിയപ്പോള്‍ പാരമ്പര്യ തൊഴില്‍ ചെയ്‌തവരും വേറെ മേച്ചില്‍പുറങ്ങള്‍ തേടി. ശബരിമല വനമേലകളില്‍ നിന്നും ശേരിച്ചിരുന്ന ഈറ്റയുടെ ലഭ്യത കുറവും, ലൈസന്‍സ്‌ ഉള്‍പ്പെടെയുള്ള നിബന്ധനകളും തൊഴില്‍ പ്രതിസന്ധിക്ക്‌ കാരണമായി. ഇടക്കാലത്ത്‌ […]

കാഞ്ഞിരപ്പള്ളി പാറക്കടവ് കുറ്റിക്കാട്ടില്‍ കെ എം മുഹമ്മദ്‌ ഇസ്മായിലിന്റെ പുരയിടത്തിലെ കുഞ്ഞൻ വാഴ കൌതുകമാകുന്നു

കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി പാറക്കടവ് കുറ്റിക്കാട്ടില്‍ കെ എം മുഹമ്മദ്‌ ഇസ്മായിലിന്റെ പുരയിടത്തിലെ വാഴ കുലച്ചതാണ് നാട്ടുകാര്‍ക്ക് കൌതുകമാകുന്നത്.രണ്ടരയടിയോളം പൊക്കമുള്ള വാഴ കണ്ടാല്‍ ഒരു ചെടിയാണന്നെ ആദ്യം തോന്നുകയുള്ളൂ. സുനന്ധിനി ഇനത്തില്‍പ്പെട്ട ഈ വാഴ മുഹമ്മദിന് കാസര്‍കോട്ടുള്ള ബന്ധുവീട്ടില്‍ നിന്നും കിട്ടിയതാണ്.എട്ടുമാസം പ്രായമുള്ള വാഴയില്‍ ഉണ്ടായ വാഴക്കുലയ്ക്ക് കായ്ഫലം കുറവാണെങ്കിലും കായ്ക്ക് കാഴ്ച്ചയില്‍ നല്ല വലിപ്പമുണ്ട്.അറിഞ്ഞു കേട്ട് ദൂരദിക്കുകളില്‍ നിന്നുപോലും ആളുകള്‍ ഈ കുഞ്ഞന്‍ വാഴ കാണാന്‍ കുറ്റിക്കാട്ടില്‍ പുരയിടത്തില്‍ എത്തുന്നുണ്ട്. ഈ കുഞ്ഞന്‍ വാഴയുടെ വിത്തിനും ആവശ്യക്കാര്‍ ഏറെയാണെന്ന് […]

കാഞ്ഞിരപ്പള്ളിയിലൊരു വിചിത്ര ജീവി

കാഞ്ഞിരപ്പള്ളി:ആനിത്തോട്ടം കിഴക്കയില്‍ നാസറിന്റെ വീട്ടില്‍ കാണപ്പെട്ട വിചിത്ര ജീവി.ഇന്നലെ വൈകുന്നേരത്തോടെ കാണപ്പെട്ട ഈ വിചിത്ര ജീവിയെ കാണാന്‍ സമീപവാസികളായ ധാരാളം പേര്‍ നാസറിന്റെ വീട്ടിലെത്തി.

അറവുമാടുകള്‍ക്കും വാസസ്ഥലം……

കാഞ്ഞിരപ്പള്ളി:പ്രമുഖ യുവജന സംഘടനയുടെ ജില്ലാസമ്മേളനത്തിന്റെ പരസ്യ പ്രചരണത്തിനായി ഒരുക്കിയ കുടില്‍ അറവുമാടുകള്‍ക്ക് അഭയസ്ഥാനമായി. ദേശീയപാതയില്‍ പൂതക്കുഴിയിലാണ് അറവുമാടുകള്‍ക്ക് അഭയമായ കുടില്‍ കൌതുക കാഴ്ച്ചയാവുന്നത്.

ഒരേ സമയത്ത് ഇടത് കൈകൊണ്ടു ഇംഗ്ലീഷും വലതു കൈകൊണ്ടു മലയാളവും എഴുതുന്ന ഡോണ ബേബി

ചെമ്മലമറ്റം: (തിടനാട്)ആറാം ക്ലാസ്കാരിയായ ഡോണായ്ക്ക് ഇപ്പോള്‍ എഴുതാന്‍ ഇടതും വലതും കൈകള്‍ ഒരുപോലെ. തിടനാട് ചെമ്മലമറ്റം കളപ്പുരക്കല്‍ ബേബി-ബീന ദമ്പതികളുടെ മകളായ ഡോണ (10)ഇപ്പോള്‍ ഒരേ സമയത്ത് ഇടത്,വലത് കൈകള്‍ കൊണ്ട് ഇംഗ്ലീഷും മലയാളവും അനായാസം എഴുതും. ചെമ്മലമറ്റം വാരിയാനിക്കാട് കാര്‍മ്മല്‍ റാണി പബ്ലിക്‌ സ്കൂളില്‍ ആറാം ക്ലാസില്‍ പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ് ഡോണ.വാക്കുകള്‍ തിരിച്ചും മറിച്ചും വായിക്കുവാനും എഴുതുവാനുമുള്ള കഴിവും ഈ കൊച്ചു മിടുക്കിക്കുണ്ട്.ഇതെല്ലാം സ്വയം പരിശീലിച്ചതാണ്.മുന്നാം ക്ലാസ് മുതല്‍ ഇരുകരങ്ങളും ഉപയോഗിച്ച് എഴുതും.ഡാന്‍സില്‍ പരിശീലനം […]

കൌതുകമായി സഞ്ചരിക്കുന്ന ഇറച്ചിക്കട……

പട്ടിമറ്റം:ഇറച്ചി വാങ്ങാന്‍ കടയില്‍ പോകേണ്ട !..ഫ്രഷ്‌ മാംസവുമായി വ്യാപാരി ആവശ്യക്കാരെ തേടിയെത്തുന്നു. പട്ടിമറ്റം,ചേനപ്പാടി,കുറുവാമുഴി തുടങ്ങിയ പ്രദേശങ്ങളിലാണ് വേറിട്ട ഈ കാഴ്ച.പട്ടിമറ്റം മണ്ണൂപറമ്പില്‍ ശിബിലി (35)ആണ് തന്റെ പെട്ടിഓട്ടോറിക്ഷയില്‍ മാംസ വില്‍പ്പന നടത്തിക്കൊണ്ടിരിക്കുന്നത്.കഴിഞ്ഞ നാലുവര്‍ഷമായി മൊബൈല്‍ ഇറച്ചിവില്‍പ്പനയാണ് ശിബിലിയുടെ വരുമാന മാര്‍ഗം.വാഹനത്തിനു ചുറ്റും പടുത കെട്ടിമറച്ചു പഞ്ചായത്തില്‍ നിന്നും ലൈസന്‍സും എടുത്താണ് വില്‍പ്പന നടത്തുന്നത്.സ്ഥിരമായി ഇറച്ചി വാങ്ങുന്നവര്‍ക്ക് വേണ്ടിയാണ് മൊബൈല്‍ വില്‍പ്പന ആരംഭിച്ചത്. ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചതോടെ ശിബിലിയുടെ ഇറച്ചി വില്‍പ്പന പതിവായി നിരത്തുകളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

കൊടും വനത്തിൽ നഗ്നരായി ആറു ദമ്പതികൾ .. വ്യതസ്തമായ ഒരു റിയാലിറ്റി ഷോ ഇന്ന് മുതൽ

എല്ലാ വിധത്തിലുമുള്ള ആധുനിക സൗകര്യങ്ങളോടെയും അമേരിക്കന്‍ നഗരത്തില്‍ ജീവിച്ച പന്ത്രണ്ടുപേരെ കോസ്റ്ററിക്കയിലെയോ, താന്‍സാനിയയിലെയോ കൊടുംവനത്തില്‍ കൊണ്ടുചെന്നാക്കിയാല്‍ എന്തായിരിക്കും സ്ഥിതി?. അതും ഭക്ഷണവും വെള്ളവും മാത്രമല്ല ദേഹത്ത് ഒരു കഷ്ണം തുണിപോലുമില്ലാതെ. ഇതാണ് ഇന്ന് മുതല്‍ (ജൂണ്‍ 23) ഡിസ്‌കവറി ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോകളിലെ ഏറ്റവും പുതിയ പതിപ്പായ നേക്കഡ് ആന്റ് എഫ്രൈഡ് എന്ന പരിപാടിയുടെ ആകെ തുക. തെരഞ്ഞെടുത്ത ആറ് ആണുങ്ങളും ആറ് സ്ത്രീകളുമടങ്ങിയ പന്ത്രണ്ടുപേരെയാണ് ഓരോ ജോഡികളായി 21 ദിവസം വന്യമൃഗങ്ങള്‍ മാത്രമുള്ള […]

ചെക്ക് റിപ്പബ്ലിക്കിന്റെ പ്രാർത്ഥന സഫലമായി .. അലക്സാണ്ട്ര അഞ്ചു കുഞ്ഞുങ്ങൾക്ക്‌ ജന്മം നല്കി

ചെക്ക് റിപ്പബ്ലിക്കിന്റെ പ്രാർത്ഥന സഫലമായി .. അലക്സാണ്ട്ര അഞ്ചു കുഞ്ഞുങ്ങൾക്ക്‌ ജന്മം നല്കി

ചെക്ക് റിപ്പബ്ലിക് മുഴുവന്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്ന ദിവസമായിരുന്നു ഞായറാഴ്ച. കാരണം അന്നായിരുന്നു അലക്സാണ്ട്ര എന്ന 23 കാരിയുടെ സിസേറിയന്‍ നിശ്ചയിച്ചിരുന്നത്. ഒന്നിച്ചു അഞ്ചു കുട്ടികള്‍ക്ക് ജന്മം നല്കുന്ന രാജ്യത്തെ ആദ്യ അമ്മ എന്ന മഹാഭാഗ്യമാണ് അലക്സാണ്ട്ര കിനോവയെ കാത്തിരുന്നത്. പ്രാര്‍ത്ഥനകള്‍ സഫലമാക്കി അലക്സാണ്ട്ര ഇന്നലെ അഞ്ചു കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്കി. നാലാണും ഒരു പെണ്ണും. കുഞ്ഞുങ്ങളുടെ പേരുകൾ : ആണ്‍കുട്ടികൾ :- Deniel, Michael, Alex and Martin പെണ്‍കുട്ടി : Terezka. കഴിഞ്ഞ മാസം സ്കാൻ […]

വഴിയോരത്തെ വഴിയമ്പലം പുതു തലമുറയ്ക്ക് കൌതുകമാകുന്നു.

കാഞ്ഞിരപ്പള്ളി:വിഴിക്കത്തോട് പരുന്തന്‍മലയിലെ വഴിയോരത്തെ വഴിയമ്പലം പുതുതലമുറക്ക് കൌതുകമാകുന്നു. പണ്ട് റോഡ്‌ അന്യമായിരുന്ന സമയത്ത് ആയിരകണക്കിന് വഴിയാത്രക്കാര്‍ക്ക് തണലും വിശ്രമിക്കുവാന്‍ സൌകര്യമൊരുക്കുകയും ചെയ്തിരുന്ന ഈ വഴിയമ്പലത്തിനു ഇപ്പോള്‍ വയസ്സ് 85.കാല്‍ നടയായി സഞ്ചരിച്ചിരുന്നവര്‍ നടന്നു മടുത്തു കഴിയുമ്പോള്‍ തലച്ചുമട് താഴ്ത്തി വെച്ചശേഷം തൊട്ടടുത്തുള്ള പൊതുകിണറ്റില്‍ നിന്നും വെള്ളം കുടിച്ചു ദാഹം അകറ്റി ക്ഷീണം മാറ്റി ഇവിടെ വിശ്രമിച്ചശേഷമാണ് യാത്ര തുടര്‍ന്നിരുന്നത്. ഏഴു വര്‍ഷം മുന്‍പ് പഴയകാല വഴിയമ്പലം പൊളിഞ്ഞു തുടങ്ങിയതോടെ ആധുനിക രീതിയില്‍ ഇതിന്റെ മേല്‍കൂര നിര്‍മ്മിക്കുകയും ഇതിന്റെ […]

കശുവണ്ടിയുടെ ആകൃതിയിലുള്ള കോഴിമുട്ട കൌതുകമാകുന്നു

കശുവണ്ടിയുടെ ആകൃതിയിലുള്ള കോഴിമുട്ട കൌതുകമാകുന്നു . ഇളങ്ങുളം പാലം കുന്നേൽ ലീലാമ്മയുടെ വീട്ടിലെ കോഴിയുടെ മുട്ടയാണ്‌ മറ്റ് കോഴിമുട്ട യിൽ നിന്ന് വ്യത്യസ്ഥമാകുന്നത് .ലീലാമ്മയുടെ വീട്ടിലെ ഈ കോഴി മുട്ടയിടാൻ തുടങ്ങിയിട്ട് ഒരാഴ്ച മാത്രമേ ആകുന്നുള്ളൂ .ഇക്കാലയളവിൽ ഇട്ട എല്ലാ മുട്ടയും ഈ ആക്രുതിയിളുള്ളതാണ് .എന്നാൽ ആകൃതിയിൽ മാറ്റം ഉണ്ട് എന്നല്ലാതെ മുട്ടയുടെ ഉള്ളില് മാറ്റം ഒന്നും ഇല്ല . ഫോട്ടോ : K A. Abbas pnkm ph. 9746864629

ഒരു ഞെടുപ്പിൽ ഉണ്ടായ 2 വഴുതനങ്ങ കൌതുകമാകുന്നു .

ഒരു ഞെടുപ്പിൽ ഉണ്ടായ 2 വഴുതനങ്ങ കൌതുകമാകുന്നു . പൊന്കുന്നം 2 0 അം മൈലിലാണ് തകടിപുറത്തു അനീഷിന്റെ വീട്ടിലെ വഴുതന ചെടിയിൽ ഒരു ഞെടുപ്പിൽതന്നെ 2 വഴുതനങ്ങ ഉണ്ടായിരിക്കുന്നത് . അനീഷ്‌ പുരയിടത്തിൽ നാട്ടു വളര്ത്തിയ വഴുതന ചെടിയിൽ ആദ്യം ഉണ്ടായ കായാണ് ഇത്തരത്തിൽ ഉണ്ടായിരിക്കുന്നത് . 2 ആഴ്ച പ്രായമായ വഴുതനങ്ങ ഇപ്പോൾ മൂപ്പെത്തി വിളവെടുക്കാരായ സ്ഥിതിയിലാണ് .

മൂങ്ങ ഇര പിടിക്കുനത് കണ്ടിട്ടുണ്ടോ ?

Tom Samuelson എന്ന വന്യജീവി ഫോട്ടോഗ്രാഫർ എടുത്തു അതി മനോഹരമായ , വന്യതയും ക്രൂരതയും , ഗാംഭീര്യവും നിറഞ്ഞ ചിത്രങ്ങൾ ഇതാ.. വലുതായി കാണുവാൻ ഫോട്ടോയിൽ ക്ലിക്ക് ചെയ്യുക

കാർഷകരുടെ പ്രതിഷേധം .. പാമ്പുകളെ ഓഫീസിൽ കൊണ്ട് ചെന്നിട്ടു

ലക്നോവിലാണ് സംഭവം . നികുതി മൂലം പൊറുതി മുട്ടിയ കർഷർ സംഘടിച്ചു 40 വിഷം ചീറ്റുന്ന മൂർഘൻ പാമ്പുകളെ പിടിച്ചു ചാക്കുകളിൽ കെട്ടി നികുതി ഓഫീസിൽ കൊണ്ടുചെന്നു ഓഫീസിനുള്ളിൽ തുറന്നു വിട്ടു. പത്തി വിടര്ത്തി ചീറ്റി വന്ന പാമ്പുകളെ കണ്ടു ജീവനക്കാർ പേടിച്ചു ഓടി രക്ഷ പെട്ടു.. ഇതാ ഫോട്ടോ കാണുക .

ഗന്നം സ്റ്റൈല്‍ നു ശേഷം മറ്റൊരു സൂപ്പർഹിറ്റുമായി സൈ .. പേര് :” ജെന്റില്‍മാന്‍ “.

ലോകപ്രശസ്ത കൊറിയന്‍ റാപ്പ് ഗായകന്‍ സൈ വീണ്ടും ചരിത്രം സൃഷ്ടിക്കുന്നതായി സൂചന. തന്റെ ഏറ്റവും പുതിയ ഗാനം ജെന്റില്‍മാന്‍ മറ്റൊരു ഗന്നം സ്റ്റൈല്‍ ആകവാനുള്ള എല്ലാ സാധ്യതയും ഒത്തു വരുന്നതായാണ് യൂട്യൂബ് വ്യൂവേഴ്സ് കൌണ്ട് കാണിക്കുന്നത്. ആദ്യ ദിനം മാത്രം 32 മില്യണ്‍ കാഴ്ചക്കാരെ ആണ് പുതിയ ഗാനം നേടിയെടുത്തതത്രേ. തന്റെതായ നൃത്ത ശൈലിയും തരികിട ഏര്‍പ്പാടുകളും പുതിയ ഗാനത്തിലും തുടര്‍ന്നത് ജെന്റില്‍മാന്റെ വിജയത്തുടക്കത്തിനു കാരണമായതായി നിരൂപകര്‍ ചൂണ്ടി കാണിക്കുന്നു. എന്നാല്‍ പുതിയ ഗാനത്തിലെ ഗന്നം സ്റ്റൈല്‍ […]

ജീപ്പ് സ്വന്തം ദേഹത്തുകൂടി കയറ്റിയിറക്കി പൊൻകുന്നത് റോജിയുടെ സാഹസപ്രകടനം .. ജന്മനാട്ടിലെ ആള്‍ക്കാരുടെ മനം കവര്‍ന്നു.

പൊന്‍കുന്നം:കണ്ണടച്ചുതുറക്കാനൊരു നിമിഷം നല്‍കാതെ അമ്പരപ്പിച്ച്, കണ്ണഞ്ചിപ്പിച്ച് മിന്നും വേഗത്തില്‍ സാഹസപ്രകടനം, ഓരോ പ്രകടനത്തിലൂടെയും റോജി ആന്റണി ജന്മനാട്ടിലെ ആള്‍ക്കാരുടെ മനം കവര്‍ന്നു. ഇന്റഗ്രേറ്റഡ് മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമിയുടെ വിഷു പരിപാടിയിലാണ് ഇപ്പോള്‍ കുമളിയില്‍ താമസിക്കുന്ന പൊന്‍കുന്നം തോട്ടുങ്കല്‍ റോജി ആന്റണി ആയോധനകലയിലെ പ്രാവീണ്യവുമായി വിവിധ സാഹസിക കാഴ്ചകള്‍ ഒരുക്കിയത്. ജീപ്പ് സ്വന്തം ദേഹത്തുകൂടി കയറ്റിയിറക്കിയും ഉരുക്കുകമ്പിയും മേച്ചില്‍ഓടും കൈകൊണ്ട് വെട്ടിയൊടിച്ചും മനക്കുരുത്തും കൈക്കരുത്തും തെളിയിച്ചു. വാള്‍പ്പയറ്റും ഉറുമിപ്പയറ്റും അവതരിപ്പിച്ച് ആയോധനകലയിലെ പ്രാവീണ്യവും കാട്ടി. കരാട്ടേ, കുങ്ഫു, ജൂഡോ, […]

അന്നമ്മ ചേടത്തി 96 വയസ്സിലും മാംസഭുക്ക് തന്നെ.

അന്നമ്മ ചേടത്തി 96ന്റെ നിറവിലും ആരോഗ്യവതി.ഭര്‍ത്താവിനൊപ്പം കാട് വെട്ടിതെളിച്ചു കൃഷിയിറക്കിയതും,അടുക്കും ചിട്ടയുമുള്ള ജീവിതരീതിയും അന്നമ്മ ചേടത്തിയെ ആരോഗ്യവതിയാക്കുന്നു. ചെമ്മലമറ്റം കളപ്പുരയ്ക്കല്‍ പരേതനായ ജോസഫിന്റെ ഭാര്യയായ ഇവര്‍ ഇപ്പോഴും മാംസഭുക്ക് തന്നെ.രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഭക്ഷണത്തിനോടൊപ്പം ഇറച്ചി നിര്‍ബന്ധം.പച്ചക്കറികള്‍ ഉപയോഗിച്ചുള്ള കറികള്‍ സ്നേഹപൂര്‍വ്വം ചേടത്തി നിരസിക്കും. 1917-ല്‍ ആണ് തന്റെ ജനനമെന്നും 1933-ല്‍ തന്റെ വിവാഹം നടന്നെന്നുമുള്ള കാര്യം ചേടത്തി ഇപ്പോഴും കൃത്യമായി ഓര്‍ത്തിരിക്കുന്നു.കാര്യമായ രോഗങ്ങള്‍ ഒന്നുമില്ലാത്ത ചേടത്തിക്ക് ഇതുവരെ രോഗം ബാധിച്ചു ആശുപത്രിയെ ആശ്രയിക്കേണ്ടിയും വന്നിട്ടില്ല.അടുത്ത കാലത്ത് […]

പൊന്മാൻ മീൻ പിടിക്കുനത് കണ്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ ഇതാ .. അവിശ്വസനീയ ഫോട്ടോകൾ

ഒരു മിന്നൽപിണർ പോലെ വെള്ളത്തിലേക്ക്‌ കുതിച്ചു ഇറങ്ങുന്ന പൊന്മാൻ ചുണ്ടത് ഒരു മീനുമായി പുറത്തു വരുവാൻ എടുക്കുനത് വെറും ഒരു സെക്കന്റ്‌ .. ഈ സമയത്ത് ഇതിന്റെ ഫോട്ടോ എങ്ങനെ എടുക്കുവാൻ ..? തന്നെയുമല്ല അടുത്തെങ്ങും ആരും ഇല്ലങ്കിലേ പൊന്മാൻ മീൻ പിടിക്കാരുള്ളൂ . എന്നാൽ തായ്ലാൻഡിൽ ഉള്ള Philphat Suwanmon എന്നാ വന്യ ജീവി ഫോട്ടോഗ്രാഫർ രണ്ടു വര്ഷത്തെ പരിശ്രമം കൊണ്ട് അത് സാധിച്ചു എടുത്തു. അയാൾ രണ്ടു വര്ഷം വനത്തിനുള്ളിൽ പൊന്മാൻ ധാരളം ഉള്ള […]

ആഞ്ഞിലിക്കായുടെ വലിപ്പമുള്ള ചക്ക കൌതുകമാകുന്നു

പട്ടിമറ്റം:ആഞ്ഞിലിക്കായുടെ വലിപ്പമുള്ള ചക്ക ആള്‍ക്കാര്‍ക്ക് കൌതുകമാകുന്നു.പട്ടിമറ്റം കിളിരുപറമ്പില്‍ രാജുവിന്റെ പുരയിടത്തിലെ പ്ലാവിലാണ് ഈ വ്യത്യസ്തമായ കാഴ്ചയുള്ളത്.കാഴ്ചയില്‍ പിന്‍പ്പനാണെങ്കിലും രുചിയില്‍ മറ്റു ചക്കകളെക്കാള്‍ മുന്പന്‍ ആണ് ഇവനെന്നു അനുഭവസ്ഥര്‍ സാക്ഷ്യപെടുത്തുന്നു.സാധാരണ ചക്കയുടെ കുരുവിന്റെ വലിപ്പം ഈ ‘ കുഞ്ഞന്‍’ ചക്കയുടെ കുരുവിനും ഉണ്ട്.എന്തായാലും ഈ കൌതുക കാഴ്ച കാണാന്‍ രാജുവിന്റെ വീട്ടിലേയ്ക്ക് ധാരാളം പേര്‍ എത്തുന്നുണ്ട് .

ലോകത്തെ ഏറ്റവും തണുപ്പുള്ള മനുഷ്യജീവിതമുള്ള സ്ഥലം – റഷ്യയിലെ Oymyakon , തണുപ്പ് -71 deg C

ഇവിടെ താമസിക്കുന്നവര്‍ തങ്ങളുടെ വാഹനങ്ങള്‍ ഓഫ് ചെയ്യാറില്ല .. എപ്പോഴും സ്റ്റാര്‍ട്ട്‌ ചെയ്തു ഇടും . ഒരിക്കല്‍ ഓഫായാല്‍ പിന്നെ അത് വീണ്ടും സ്റ്റാര്‍ട്ട്‌ ആക്കുവാന്‍ ഈ തണുപ്പ് കാലം കഴിയണം .. എന്തിനു .. ആരെങ്കിലും മരണപെട്ടാല്‍ ശരീരം മറവു ചെയ്യുവാന്‍ മൂന്ന് ദിവസം വേണം . കുഴിക്കേണ്ട സ്ഥലം കല്കരി ഇട്ടു കത്തിച്ചു ചൂടാക്കി എടുത്തിട്ട് വേണം കുഴി വെട്ടുവാന്‍. .. എന്തൊരു ജീവിതം അല്ലെ . റഷ്യയിലെ Oymyakon , എന്ന സ്ഥലത്തെ […]

ചെ ഗുവേര യുടെ യഥാര്‍ത്ഥ ഫോട്ടോ കണ്ടിട്ടുണ്ടോ ? ഇല്ലങ്കില്‍ ഇതാ

കമ്മ്യൂണിസ്റ്റ്‌ നേതാവും ക്യൂബന്‍ ഒളിപോരാളിയുമായ ചെ ഗുവേര വളരെ പ്രശസ്തന്‍ ആണ് . പക്ഷെ അദ്ദേഹത്തിന്റെ ഒറിജിനല്‍ ഫോട്ടോ കണ്ടിട്ടുള്ളവര്‍ ചുരുക്കം . അനന്തതയിലേക്ക് നോക്കി നില്‍കുന്ന ഒരു ചിത്രം മാത്രം ആണ് മിക്കവരും കണ്ടിട്ടുള്ളത് . എന്നാല്‍ ഇതാ അദ്ദേഹത്തിന്റെ ശരിക്കും ഉള്ള അപൂര്‍വ ഫോട്ടോകള്‍ Alberto Korda എന്ന പ്രശസ്ത ഫോട്ടോഗ്രാഫര്‍ 1950 കളില്‍ എടുത്ത ചിത്രങ്ങള്‍ ആണിത്. അദ്ദേഹത്തിന്റെ മകള്‍ ഈ അപൂര്‍വ ചിത്രങ്ങള്‍ ഇംഗ്ലണ്ട്ല്‍ വില്പനയ്ക്ക് വച്ചിരിക്കുന്നു. വില കേട്ടാല്‍ ഞെട്ടരുത് […]

Dec 21 നു എന്തുകൊണ്ട് ലോകം അവസാനിച്ചില്ല ?

Dec 21 നു ലോകം അവസാനിക്കും എന്നാ കിംവദന്തി നാം മലയാളികള്‍ അര്‍ഹിക്കുന്ന അവന്ജയോടെ ചിരിച്ചു തള്ളി എങ്കിലും, ലോകത്തിന്റെ പല ഭാഗങ്ങളിലും ഉള്ള ജനങ്ങള്‍ അത് ശരിയാണെന്ന് വിശ്വസിച്ചു. ധാരാളം പേര്‍ അതിനു വേണ്ടി തയ്യാര്‍ എടുത്തു കഴിഞ്ഞിരുന്നു. എന്തിനു, റഷ്യയില്‍ തങ്ങളുടെ പ്രഗല്‍ഫന്മാരെ രക്ഷപെടുത്തുവാന്‍ വേണ്ടി പ്രതേക പേടകങ്ങള്‍ വരെ ഉണ്ടാക്കിയിരുന്നു … പല രാജ്യത്തും ദിവസങ്ങള്‍ ഓളം നീണ്ടു നിന്ന പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു. തങ്ങള്‍ ചെയ്ത പൂജകള്‍ കൊണ്ടാണ് ലോകം അവസാനിക്കാത്തത് എന്ന് […]

ഏഴടി പെണ്ണിന് അഞ്ചടി പയ്യന്‍

കാമുകന് ഒരു സ്‌നേഹ ചുംബനം നല്‍കണമെങ്കില്‍ എലിസാനിയ്ക്കു നന്നായി കുനിയണം. കാരണം ഫ്രാന്‍സിനാല്‍ഡോയ്ക്ക് അഞ്ചടി നാലിഞ്ച് ഉയരമേയുള്ളൂ. എലിസാനിയുടെ ഉയരം ആറടി എട്ടിഞ്ചും.ബ്രസീലിലെ സാലിനോപ്പൊലിസില്‍ നിന്നുള്ള എലിസാനി ഡ ക്രൂസ് സില്‍വയ്ക്കു വയസ്സ് പതിനേഴേ ആയുള്ളൂ. ഗിന്നസ് ബുക്കിലൊന്നും പേരില്ലെങ്കിലും ലോകത്തിലെ ഏറ്റവും ഉയരമുള്ള കൗമാരക്കാരി എന്ന ബഹുമതിക്കര്‍ഹയാണീ മോഡല്‍ എന്നാണ് റിപ്പോര്‍ട്ട്. ശരീര വളര്‍ച്ച നിയന്ത്രിക്കുന്ന പിറ്റിയൂറ്ററി ഗ്രന്ഥിയില്‍ ട്യൂമറുണ്ടായിരുന്നു, എലിസാനിക്ക്. അമിത വളര്‍ച്ചയ്ക്കു വഴിയൊരുക്കിയത് അതാണ്. ട്യൂമര്‍ ശസ്ത്രക്രിയ നടത്തി നീക്കം ചെയ്തതുകൊണ്ട് ഇപ്പോള്‍ […]

ഗോ മൂത്രം വില്പനയ്ക്ക്

Kerala Veterinary University പശുവിന്റെ മൂത്രം പാക്കറ്റില്‍ ആക്കി വില്പനയ്ക്ക് തയ്യാറാക്കി. പശു ദിവസത്തില്‍ ആദ്യം ഒഴിക്കുന്ന മൂത്രതിനാണ് ഗുണം കൂടുതല്‍ .. പശു ആദ്യം ഒഴിക്കുന്ന മൂത്രം കിട്ടുവാന്‍ വേണ്ടി അധ്യാപകരും വിദ്യാര്‍ത്ഥികളും ബക്കറ്റും പിടിച്ചു കൊണ്ട് അതി രാവിലെ പശുവിന്റെ മൂട്ടില്‍ ഇരിക്കുന്നത് ആലോചിച്ചാല്‍ നല്ല രസമായിരിക്കും .. ഒന്ന് കണ്ണ് തെറ്റിയാല്‍ ആദ്യത്തെ മൂത്രം പോയത് തന്നെ … ഇതാ ആ വാര്‍ത്ത‍ വായിക്കൂ….

ഇന്ത്യയിലെ വില കൂടിയ വീടുകള്‍

താമസിക്കുവാന്‍ വേണ്ടി മാത്രമുള്ളതല്ല വീടുകള്‍. . തങ്ങളുടെ പണ കൊഴുപ്പും പ്രൌഡിയും കാണിക്കുവാന്‍ വേണ്ടിയും വീടുയ്ക്ല്‍ ഉപയോഗിക്കാറുണ്ട്. ഇതാ ഇന്ത്യയിലെ ഏറ്റവും വില കൂടിയ വീടുകളില്‍ ചിലത് ഒന്നാമതായി മുകേഷ് അംബാനിയുടെ Antilla തന്നെ. 27 നിലകള്‍ ഉള്ള 4 ലക്ഷം square feet വിസ്തീര്‍ണമുള്ള ഈ വീടിന്റെ വില കേട്ടാല്‍ ഞെട്ടരുത്. 2 billion US Dollars . ഒരു Billion എന്ന് പറഞ്ഞാന്‍ 100 കോടി. ഡോളറിന്റെ ഇന്നത്തെ വില Rs 56 /- […]

പാവം കാമുകന് പറ്റിയ പറ്റ്

കാമുകിയെ അമ്പരപ്പിക്കുവാന്‍ ഒരു variety പരിപാടി സംഖടിപ്പിക്കുവാന്‍ നോക്കിയ കാമുകന്‍ പെട്ടിക്കുള്ളില്‍ പെട്ടു പൊയ്. ജീവന്‍ തിരിച്ചു കിട്ടിയത് ഭാഗ്യം .. പ്രണയത്തിന്‌ വ്യത്യസ്‌തതയും പുതുമയും നല്‍കാന്‍ സ്വയം കൊറിയറായ കാമുകന്‍ മരണത്തില്‍ നിന്നും കഷ്‌ടിച്ച്‌ രക്ഷപെട്ടു. കാമുകിക്ക്‌ സ്വയം സമ്മാനമാകാനുള്ള ചൈനാക്കാരന്‍ ഹൂ സെങ്ങിന്റെ ശ്രമമായിരുന്നു മരണമുഖത്തോളം ചന്നെത്തിയത്‌. സ്വയം പാക്കറ്റായി കാമുകിക്ക്‌ മുന്നില്‍ ചെന്ന്‌ ചാടാനായിരുന്നു പദ്ധതിയെങ്കിലും കൊറിയര്‍ കമ്പനി പാഴ്‌സല്‍ താമസിപ്പിച്ചത്‌ സെംഗിന്‌ വിനയാകുകയായിരുന്നു.

ഇന്ന് ഞാന്‍, നാളെ നീ – മരിച്ചവര്‍ തിരിച്ചു വരുന്നു

ഇന്തോനേഷ്യയില്‍ ‘മാ-നേന്‍ ‘ എന്ന വിചിത്രമായ ചടങ്ങുണ്ട്. ആ ദിവസം മമ്മികളില്‍ അടക്കിയ മരണപ്പെട്ടവരെ ബന്ധുക്കള്‍ പുറത്തെടുത്ത് കുളിപ്പിച്ച്, പൗഡറിട്ട്, ഡൈ ചെയ്ത്, പുത്തനുടുപ്പിടുവിച്ച് കുറച്ചുനേരം കൂടെ നിര്‍ത്തി വീണ്ടും കുഴിയിലേക്ക് കിടത്തും. മരിച്ചവരോടുള്ള തങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കുകയാണ് ഇന്തോനേഷ്യക്കാര്‍ ‘മാ-നേന്‍ ‘ -ലൂടെ. കുടുംബത്തില്‍ മരിച്ചിട്ടില്ലാത്ത മുഴുവന്‍ പേരും മരണപ്പെട്ട വ്യക്തിയില്‍ നിന്ന് അനുഗ്രഹം വാങ്ങാനെത്തും. കൂടുതല്‍ വാര്‍ത്തകളും ചിത്രങ്ങളും