drafts

ബാര്‍ബര്‍-ബ്യൂട്ടീഷന്‍ ജില്ലാസമ്മേളനം; സ്വാഗതസംഘം രൂപവത്കരിച്ചു

കാഞ്ഞിരപ്പള്ളി: ഫിബ്രവരി 3ന് കാഞ്ഞിരപ്പള്ളിയില്‍ നടക്കുന്ന സ്റ്റേറ്റ് ബാര്‍ബര്‍-ബ്യൂട്ടീഷന്‍ ജില്ലാ സമ്മേളനത്തിന്റെ നടത്തിപ്പിനായി 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. ജില്ലാ പ്രസിഡന്റ് പി.പി.കുട്ടപ്പന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എ.െക.കുട്ടപ്പന്‍, കെ.എം.ശ്യാമു, ഉഴവൂര്‍ രാജന്‍, കെ.രവീന്ദ്രദാസ്, വി.സോജന്‍, പി.കെ.ഉത്തമന്‍, പി.കെ.സുരേന്ദ്രന്‍, കെ.സുരേഷ്‌കുമാര്‍, കെ.എം.ദാമോദരന്‍, കെ.എന്‍.ഷാജി, പി.എ.സുഭാഷ്, ബിജു രാമചന്ദ്രന്‍, ടി.എന്‍.ശങ്കരന്‍, ശശി ഗോപാലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.പി.കുട്ടപ്പന്‍ (ചെയര്‍മാന്‍), എ.കെ.കുട്ടപ്പന്‍ (ജനറല്‍ കണ്‍വീനര്‍), കെ.എന്‍.ശ്യാമു (ടഷറര്‍), കണ്‍വീനര്‍മാരായി കെ.രവീന്ദ്രദാസ്, ഉഴവൂര്‍ രാജന്‍, വി.എസ്.തമ്പി, പി.വി.മോഹനന്‍, കെ.സുരേഷ്‌കുമാര്‍, എസ്.സാല്‍വന്‍, ടി.എന്‍.ശങ്കരന്‍, […]

ഇരുവൃക്കകളും തകരാറിലായ വീട്ടമ്മയുടെ ചികിത്സയ്ക്കായി ധനസമാഹരണം ഇന്ന്

മുണ്ടക്കയം: ഇരുവൃക്കകളും തകരാറിലായ നിര്‍ധനയായ വീട്ടമ്മയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനായി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാട് ഒന്നിക്കുന്നു. മുണ്ടക്കയം കരിനിലം 96 കവല ഭാഗത്ത് താമസിക്കുന്ന മാളവികയുടെ ചികിത്സയ്ക്കായാണ് നാട് കൈകോര്‍ക്കുന്നത്. ധനസമാഹരണം ശനിയാഴ്ച നടക്കും. ഒരു ദിവസം കൊണ്ട് പഞ്ചായത്തിലെ 7 വാര്‍ഡുകളിലെ 21 കവലകള്‍ കേന്ദ്രീകരിച്ച് ധനസമാഹരണം നടത്താനാണ് പദ്ധതിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ തടത്തില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ജയചന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ കരിനിലം കവലയില്‍ ആരംഭിക്കുന്ന ധനസമാഹരണയജ്ഞം ഗവ. ചീഫ് […]

വാവരുസ്വാമിക്ക് നാളികേരമുടച്ച്. . .

എരുമേലി: രാമക്ഷേത്രവും ബാബറി മസ്ജിദും വിശ്വാസികളുടെയുള്ളില്‍ തര്‍ക്കവിഷയമായി പുകയുമ്പോള്‍, അയ്യപ്പനും വാവരും തമ്മിലുള്ള ആത്മബന്ധത്തിന്റെ സ്മരണികയായി എരുമേലി തലയുയര്‍ത്തി നില്‍ക്കുന്നു. മതമാത്സര്യങ്ങളില്‍ കലുഷിതമായ ലോകത്തിന് പാരസ്​പര്യത്തിന്റെ പാഠം പകരുന്നതുപോലെ. . . ഒരുപക്ഷേ, ലോകത്ത് മറ്റെവിടെയും കാണില്ല ഹൈന്ദവഭക്തര്‍ മസ്ജിദില്‍ നാളികേരമുടയ്ക്കുന്നത്. അയ്യപ്പനെ കാണാനെത്തുന്ന ഭക്തര്‍ വാവരുസ്വാമിയെ വണങ്ങി തീര്‍ത്ഥാടനം നടത്തുന്നു. എരുമേലി പേട്ട ധര്‍മ്മശാസ്താക്ഷേത്രത്തില്‍നിന്ന് പേട്ടതുള്ളല്‍ ആരംഭിക്കുന്ന ഭക്തര്‍ അഭിമുഖമായി നിലകൊള്ളുന്ന നൈനാര്‍ മസ്ജിദില്‍(വാവരുപള്ളി) വലംവച്ച് വാവരുസ്വാമിക്ക് നാളികേരമുടച്ച് പ്രസാദവും വാങ്ങി ധര്‍മ്മശാസ്താക്ഷേത്രത്തിലേക്ക് നീങ്ങുന്നു. വിശ്വാസതീവ്രതയില്‍ […]

ആസ്​പത്രിയില്‍ കഴിയുന്ന വീട്ടമ്മയുടെ സ്വര്‍ണമാല പരിചയം നടിച്ച്‌ എത്തി കവര്‍ന്നു

കാഞ്ഞിരപ്പള്ളി: ആസ്​പത്രിയില്‍ കഴിയുന്ന വീട്ടമ്മയുടെ മൂന്നരപ്പവന്റെ സ്വര്‍ണമാല സ്‌നേഹം നടിച്ച്‌ ദമ്ബതിമാര്‍ കവര്‍ന്നു. കാഞ്ഞിരപ്പള്ളി ജനറല്‍ ആസ്​പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പുലിക്കുന്ന് മുല്ലശ്ശേരില്‍ ആനന്ദന്റെ ഭാര്യ തങ്കമ്മ(60)യുടെ മാലയാണ് കവര്‍ന്നത്. കാഞ്ഞിരപ്പള്ളി ജനറല്‍ ആസ്​പത്രിയില്‍ ചൊവ്വാഴ്ച രാവിലെ 8 മണിയോടെയായിരുന്നു സംഭവം. രക്തസമ്മര്‍ദ്ദം സംബന്ധിച്ച അസുഖവുമായി ആസ്​പത്രിയിലെത്തിയ തങ്കമ്മയോട് ആസ്​പത്രിയില്‍ അഡ്മിറ്റാകാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. തിങ്കളാഴ്ച സ്ത്രീകളുടെ വാര്‍ഡില്‍ പ്രവേശിപ്പിച്ച തങ്കമ്മയോട് ഐ.സി.യു.വില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിയുടെ ബന്ധുക്കളാണെന്നുപറഞ്ഞ് 55 വയസ് പ്രായമുള്ള സ്ത്രീയും 70 വയസ് പ്രായമുള്ള […]

പക്ഷിപ്പനിച്ചൂടില്‍ മത്സ്യക്കൊതി

കോഴിയും താറാവും മനുഷ്യരില്‍ പക്ഷിപ്പനിപ്പേടി പിടിപ്പിച്ചതോടെ മല്‍സ്യവിപണിയില്‍ കുതിച്ചു ചാട്ടം. കോഴിക്കു പകരക്കാരനായി തീന്മേശയിലേക്കു ചാടിക്കയറിയിരിക്കുന്നതു മല്‍സ്യമാണ്. ബീഫ്, പോര്‍ക്ക് ഇനങ്ങളെക്കാള്‍ മീനിനോട് ഇഷ്ടം കൂടിയവരാണ് അധികവും. ഹോട്ടലുകളിലും ആഘോഷ ചടങ്ങുകളിലും മുഖ്യവിഭവങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നതു കോഴിയിറച്ചിയായിരുന്നു. ഇവിടെയെല്ലാം മല്‍സ്യം പകരക്കാരന്‍ ആവുകയാണ്. ചെറിയ മീനുകളല്ല, വലിയ മീനുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടിയത്. മല്‍സ്യവിപണന കേന്ദ്രങ്ങളില്‍ ഈ മാറ്റം ദൃശ്യമാണ്. മല്‍സ്യവില്‍പന 50 ശതമാനത്തോളം വര്‍ധിച്ചിട്ടുണ്ട്. ഹില്‍ സ്‌റ്റേഷന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള മല്‍സ്യ കയറ്റുമതിയും കൂടി.പരീക്ഷണങ്ങള്‍ അണ്‍ലിമിറ്റഡ് താറാവ് പാലുകറിക്കു […]

ഓട്ടോറിക്ഷകളില്‍ യാത്രക്കൂലി തോന്നിയപടി

മിനിമം ചാര്‍ജ് പുതുക്കി നിശ്ചയിച്ചിട്ടും ജില്ലയിലെ ചില ഓട്ടോഡ്രൈവര്‍മാര്‍ യാത്രക്കാരെ പിഴിയുന്നതായി പരാതി. കിലോമീറ്ററല്ല, യാത്രക്കാരെ നോക്കിയാണ് ചിലര്‍ അമിത കൂലി ഈടാക്കുന്നതെന്നാണ് ആരോപണം. നിയമം കടലാസില്‍, ഇവിടെയെല്ലാം തോന്നുംപടി ഒന്നര കിലോമീറ്ററിനു മിനിമം ചാര്‍ജ് 20 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും പത്തു രൂപയുമായാണു നിരക്ക് പുതുക്കി നിശ്ചയിച്ചത്. രാത്രി പത്തിനും പുലര്‍ചെ്ച അഞ്ചിനും ഇടയില്‍ മീറ്റര്‍ ചാര്‍ജിന്‍റെ 50 ശതമാനം കൂടുതല്‍ നല്‍കണമെന്നാണു വ്യവസ്ഥ. ഇതൊന്നും വകവയ്ക്കാതെ തോന്നുംപടിയാണ് ചിലര്‍ ചാര്‍ജ് വാങ്ങുന്നത്. തൊടുപുഴ […]

ദുരന്തസ്മരണയില്‍ അട്ടിവളവ് അപകടം

എരുമേലി• ദുരന്തസ്മരണകളുയര്‍ത്തി കണമല അട്ടിവളവില്‍ ഉണ്ടായ അപകടം നാടിനെ നടുക്കി. മുന്‍ വര്‍ഷങ്ങളില്‍ 36 പേര്‍ മരിക്കുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത അതേ സ്ഥലത്താണ് തമിഴ്നാട്ടില്‍ നിന്നുള്ള തീര്‍ഥാടക വാഹനം അപകടത്തില്‍പ്പെട്ടത്. ദുരന്തം തലനാരിഴയ്ക്ക് മാറിപ്പോയതിന്‍റെ ആശ്വാസത്തിലാണ് ജനം. ഇന്നലെ ഉച്ചയ്ക്ക് അപകടവിവരം അറിഞ്ഞ് കിഴക്കന്‍ മേഖലയിലെ നൂറുകണക്കിന് ആളുകളാണ് സംഭവസ്ഥലത്തെത്തിയത്. ആദ്യമെത്തിയ കണമല സ്വദേശികളാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ ചെരിഞ്ഞു കിടക്കുന്ന ബസിനുള്ളില്‍ നിന്ന് തീര്‍ഥാടകരെ പുറത്തെത്തിക്കുക പ്രയാസകരമായതോടെ കണമല പാലം നിര്‍മാണത്തില്‍ […]

ഏരിയ സമ്മേളനം പതാക ദിനം ആചരിച്ചു

മുണ്ടക്കയം: സിപിഎം കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനം അഞ്ചു മുതല്‍ എട്ടുവരെ കാഞ്ഞിരപ്പള്ളിയില്‍ നടക്കും. എട്ടിന് ചുവപ്പുസേനാ മാര്‍ച്ച്‌, പ്രകടനം എന്നിവ നടക്കും. സമ്മേളനം വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളന നഗറില്‍ ഉയര്‍ത്തുവാനുള്ള പതാക അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്നിന് വണ്ടന്‍പതാല്‍ പി.ഒ. നീലകണ്ഠന്‍ സ്മൃതിമണ്ഡപത്തില്‍ നിന്ന് ടി. പ്രസാദിന്റെ നേതൃത്വത്തില്‍ ബൈക്കുറാലിയോടെ കാഞ്ഞിരപ്പള്ളിയില്‍ എത്തിക്കും. സമ്മേളനത്തിന് വിളംബരം കുറിച്ച്‌ മുണ്ടക്കയം ലോക്കലിലെ 26 ബ്രാഞ്ചുകളിലെ 31 കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും. പതാക ഉയര്‍ത്തലിനോടനുബന്ധിച്ച്‌ വിവിധ കേന്ദ്രങ്ങളില്‍ കെ. […]

മൃഗസംരക്ഷണ ഫാം സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു

കാഞ്ഞിരപ്പള്ളി: മൃഗസംരക്ഷണ മേഖലയ്ക്കായി ആത്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാഞ്ഞിരപ്പള്ളിയില്‍ അനുവദിച്ച ഫാം സ്കൂളിന്റെ ഉദ്ഘാടനം കപ്പാട് ബനഡിക്ടന്‍ ആശ്രമത്തില്‍ നടന്നു. മെംബര്‍ സെലിന്‍ സിജോ മുണ്ടമറ്റത്തിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ. ഷെമീര്‍ ഉദ്ഘാടനം ചെയ്തു. ആത്മ ഡപ്യൂട്ടി പ്രൊജക്‌ട് ഡയറക്ടര്‍ മാത്യു സഖറിയാസ് പദ്ധതി വിശദീകരണം നടത്തി. വെറ്ററിനറി സര്‍ജന്‍ ഡോ. ഡെന്നിസ് തോമസ്, മൃഗസംരക്ഷണവകുപ്പ് അസിസ്റ്റന്റ് പ്രൊജക്‌ട് ഓഫീസര്‍ ഡോ. പത്മകുമാര്‍, അസിസ്റ്റന്റ് ടെക്നോളജി മാനേജര്‍ മാത്യു പി.ജെ. എന്നിവര്‍ പ്രസംഗിച്ചു. ആദായകരമായ […]

കണമലയില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം

എരുമേലി: ഇന്നലെയുണ്ടായ അപകടത്തെ തുടര്‍ന്ന് കണമല റോഡില്‍ വലിയ യാത്രാവാഹനങ്ങള്‍ക്ക് പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് മണിമല സിഐ എം.എ. അബ്ദുള്‍ റഹിം അറിയിച്ചു. വലിയ വാഹനങ്ങള്‍ കണമല ഇറക്കം ആരംഭിക്കുന്ന മാക്കല്‍പടി ചെക്ക് പോസ്റ്റില്‍ തടഞ്ഞിട്ടതിന് ശേഷം കോണ്‍വേ അടിസ്ഥാനത്തില്‍ കടത്തിവിടും. ചരക്ക് വാഹനങ്ങള്‍ക്കും വലിയവാഹനങ്ങള്‍ക്കും രാത്രിയില്‍ നിരോധനം നേരത്തേ ഏര്‍പ്പെടുത്തിയിരുന്നു. ഇത് തുടരും.

കണമലയില്‍ ദുരന്തം വഴിമാറിയത് ക്രാഷ് ബാരിയറില്‍

കണമല: പളനിവേല്‍ മുരുകന്‍ എന്ന തമിഴ്നാട് ബസ് കണമല ഇറക്കം ഇറങ്ങുമ്ബോള്‍ തന്നെ അപകടഭീതിയുടെ കൊടുമുടിയിലായിരുന്നുവെന്ന് യാത്രക്കാരായ അയ്യപ്പഭക്തര്‍. ഇറക്കം ആരംഭിച്ചതിന് ശേഷമുള്ള ആദ്യവളവില്‍ തന്നെ ബ്രേക്ക് പോയെന്ന് ഡ്രൈവര്‍ വിളിച്ചുപറഞ്ഞത് ഇപ്പോഴും നടുക്കമായി തീര്‍ഥാടകരുടെ മനസില്‍ മറക്കാനാകാതെയുണ്ട്. അട്ടിവളവില്‍ ക്രാഷ്ബാരിയറില്‍ ഇടിച്ചില്ലായിരുന്നെങ്കില്‍ ബസ് മറിയുക അഗാധമായ കൊക്കയിലേക്കാണ്. ക്രാഷ് ബാരിയര്‍ തുണച്ചില്ലായിരുന്നെങ്കില്‍ മുന്‍കാലങ്ങളിലേതുപോലെ കണമല ദുരന്തഭൂമിയാകുമായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ബ്രേക്ക് പോയെന്ന് ഡ്രൈവര്‍ പറഞ്ഞതോടെ ആകെയുള്ള രണ്ട് ബാലന്മാരേയും നാലു സ്ത്രീകളേയും ഭക്തര്‍ ചേര്‍ത്ത് പിടിച്ച്‌ […]

കാളകെട്ടി അസീസി അന്ധവിദ്യാലയത്തിന് സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം

കാഞ്ഞിരപ്പള്ളി – മലപ്പുറം തീരൂരില്‍ നടന്ന കേരള ശാസ്ത്രോത്സവം 2014-15 ല്‍ സ്പെഷ്യല്‍ സ്കൂള്‍ വിഭാഗം പ്രവര്‍ത്തി പരിചയമേളയില്‍ കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. തല്‍സമയ നിര്‍മ്മാണ മത്സരങ്ങളില്‍ 2881 പോയിന്‍റും പ്രദര്‍ശന വിഭാഗത്തില്‍ 2640 പോയിന്‍റും നേടിയാണ് സ്സ്ഥാന തലത്തില്‍ ഇവര്‍ റണ്ണറപ്പായത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രവര്‍ത്തി പരിചയ മേളയില്‍ ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് സ്വന്തമാക്കി വരുകയായിരുന്നു. പ്രധാന അധ്യപിക സിസ്റ്റര്‍ ചൈതന്യയുടെ നേതൃത്വത്തില്‍ അസ്സീസിയിലെ സിസ്റ്റര്‍മാരാണ് കണ്ണുകളില്‍ […]

അസ്സിസ്സി

കാഞ്ഞിരപ്പള്ളി – മലപ്പുറം തീരൂരില്‍ നടന്ന കേരള ശാസ്ത്രോത്സവം 2014-15 ല്‍ സ്പെഷ്യല്‍ സ്കൂള്‍ വിഭാഗം പ്രവര്‍ത്തി പരിചയമേളയില്‍ കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. തല്‍സമയ നിര്‍മ്മാണ മത്സരങ്ങളില്‍ 2881 പോയിന്‍റും പ്രദര്‍ശന വിഭാഗത്തില്‍ 2640 പോയിന്‍റും നേടിയാണ് സ്സ്ഥാന തലത്തില്‍ ഇവര്‍ റണ്ണറപ്പായത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രവര്‍ത്തി പരിചയ മേളയില്‍ ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് സ്വന്തമാക്കി വരുകയായിരുന്നു. പ്രധാന അധ്യപിക സിസ്റ്റര്‍ ചൈതന്യയുടെ നേതൃത്വത്തില്‍ അസ്സീസിയിലെ സിസ്റ്റര്‍മാരാണ് കണ്ണുകളില്‍ […]

വാഗമണ്‍ റൂട്ടില്‍ അപകടങ്ങള്‍ പെരുകുന്നു

വാഗമണ്‍ റൂട്ടില്‍ അപകടങ്ങള്‍ പതിവാകുന്പോഴും മുന്നറിയിപ്പു ബോര്‍ഡുകളോ സംരക്ഷണഭിത്തികളോ സ്ഥാപിക്കാന്‍ നടപടി ഉണ്ടാകുന്നില്ല. കഴിഞ്ഞ ദിവസം സിനിമ ഷൂട്ടിങ്ങിനെത്തിയവര്‍ അപകടത്തില്‍ പെട്ടിരുന്നു.ഏതാനും മാസങ്ങള്‍ക്കുമുന്പ് ഉണ്ടായ അപകടത്തിലാണ് പീരുമേട് ഇലക്‌ട്രിക്കല്‍ സെക്ഷനിലെ ജീവനക്കാരന്‍ മരിച്ചത്. ഇൗ റൂട്ടില്‍ പലസ്ഥലങ്ങളില്‍ റോഡിനു വീതി കുറവാണ്. മുന്നറിയിപ്പുബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാടുകയറി കിടക്കുന്നതിനാല്‍ ഇത്് ശ്രദ്ധയില്‍ പെടാറില്ല. ദൂരെ ദിക്കുകളില്‍ നിന്നെത്തുന്ന യാത്രക്കാരാണ് ഏറെയും ഇൗ വഴിയില്‍ സഞ്ചരിക്കുന്നത്.മുന്നറിയിപ്പുബോര്‍ഡുകള്‍ ശ്രദ്ധയില്‍ പെടാതാകുന്നതോടെ ഇവര്‍ അപകടത്തില്‍ പെടുന്നതിനുള്ള സാധ്യത ഏറും. കൂടാതെ വീതികുറവായ ഇൗ […]

പക്ഷിപ്പനി പ്രചാരണം: ഇറച്ചിക്കോഴി വില ഇടിയുന്നു

പക്ഷിപ്പനി പ്രചാരണം ശക്തമായതോടെ ഇറച്ചിക്കോഴി വില കുത്തനെ ഇടിയുന്നു. നാലുദിവസംകൊണ്ട് കിലോയ്ക്ക് 30 രൂപവരെ കുറഞ്ഞ് 54-60 രൂപ നിരക്കിലായിരുന്നു ജില്ലയില്‍ ഇന്നലെ കോഴി വില്‍പന. ഇനിയും വില കുറയുമെന്നാണു സൂചന. വില കുറഞ്ഞതോടൊപ്പം വില്‍പനയും കുറഞ്ഞെന്നു കച്ചവടക്കാര്‍ പറഞ്ഞു. താറാവിനും ഇപ്പോള്‍ ആവശ്യക്കാര്‍ തീരെയില്ല.ശബരിമല സീസനില്‍ കോഴിവില്‍പ്പന പൊതുവെകുറയുമെങ്കിലും വില്‍പ്പനയില്‍ ഇപ്പോള്‍ വന്‍ ഇടിവു സംഭവിച്ചത് മറ്റു ജില്ലകളില്‍ പക്ഷിപ്പനിപടരുന്നതിനാലാണെന്നു വ്യാപാരികള്‍ പറഞ്ഞു. ഹോട്ടലുകളിലും ചിക്കന്‍ വിഭവങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞിട്ടുണ്ട്. ഹോട്ടലുകളിലേക്കു കൊണ്ടുപോകുന്ന ഇറച്ചിക്കോഴികളുടെ എണ്ണം […]

ടാറ്റാ സുമോ ഇടിച്ച്‌ അപകടം;ഡ്രൈവറുള്‍പ്പെടെയുള്ളവര്‍ ഓടി രക്ഷപ്പെട്ടു

എരുമേലി: ടാറ്റാ സുമോ വാഹനം റോഡില്‍നിന്നു നിയന്ത്രണംതെറ്റി പറമ്ബിലേക്ക് ഇടിച്ചു കയറി മരങ്ങള്‍ തകര്‍ത്തു. അപകടമുണ്ടായ ഉടനെ ഡ്രൈവറുള്‍പ്പെടെയുള്ളവര്‍ ടാറ്റാസുമോയില്‍നിന്നുമിറങ്ങി ഓടി രക്ഷപ്പെട്ടു. കഴിഞ്ഞദിവസം രാത്രി 11.30ഓടെ എരുമേലി റാന്നി റോഡില്‍ കരിങ്കല്ലുമൂഴി മലങ്കര കത്തോലിക്കാ പള്ളിക്കു സമീപമാണ് സംഭവം. അപകടശബ്ദംകേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ ടാറ്റാ സുമോയുമായിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കനകപ്പലം സ്വദേശിയുടേതാണ് വാഹനമെന്ന് പോലീസ് പറഞ്ഞു. അപകടത്തില്‍ തേക്ക്, കമുക് മരങ്ങള്‍ തകര്‍ന്നു. പോലീസ് കേസെടുത്തു.

ഫാര്‍മേഴ്സ് ക്ളബ്

വഞ്ചിമല: കാഞ്ഞിരപ്പള്ളി കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെയും നബാര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഫാര്‍മേഴ്സ് ക്ളബ്ബ് രൂപീകരിച്ചു. ബാങ്ക് പ്രസിഡന്റ് ജോസ് സി. കല്ലൂരിന്റെ അധ്യക്ഷതയില്‍ ഫാ. തോമസ് തെക്കേമുറി, ടോമി തൈപ്പറമ്ബില്‍, സുനില്‍കുമാര്‍, മഹേഷ് ചെത്തിമറ്റം എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡന്റായി മഹേഷ് ചെത്തിമറ്റത്തിനെയും സെക്രട്ടറിയായി തോമസ് പാലക്കുഴയെയും തെരഞ്ഞെടുത്തു

എരുമേലി സമഗ്ര കുടിവെള്ള പദ്ധതിക്ക് പുതിയ പൈപ്പുകളെത്തി; ക്വാളിറ്റി ടെസ്റ്റ് ഉടന്‍

എരുമേലി: സമഗ്ര കുടിവെള്ള പദ്ധതിക്കു വേണ്ടി 80 എംഎം മുതല്‍ 1200 എംഎം വ്യാസമുള്ള ജലവിതരണ പൈപ്പുകള്‍ ഇറക്കിയതില്‍ ഗുണനിലവാരമില്ലെന്നു കണ്ട 250 എംഎം പൈപ്പുകള്‍ക്കു പകരം പുതിയ പൈപ്പുകളെത്തി. അഞ്ച് ദിവസം മുമ്ബ് കല്‍ക്കട്ടയിലെ ജയ്ബാലാജി കമ്ബനിയില്‍ നിന്നു റോഡു മാര്‍ഗം അയച്ച പൈപ്പുകള്‍ കഴിഞ്ഞ ദിവസമാണ് എരുമേലിയില്‍ എത്തിയത്. കല്‍ക്കട്ടയിലെത്തി ജല അഥോറിറ്റി കോട്ടയം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ സുബ്രഹ്മണ്യം അയ്യര്‍ പൈപ്പുകളുടെ ഗുണനിലവാരം പരിശോധിച്ചിരുന്നു. ഇനി പൈപ്പുകള്‍ കുഴിച്ചിട്ടതിന് ശേഷം വീണ്ടും ഗുണനിലവാരം പരിശോധിക്കും. […]

ശൗചാലയ, പാര്‍ക്കിങ് മൈതാന നടത്തിപ്പുകാര്‍ക്കും ലൈസന്‍സ് നിര്‍ബന്ധം-കെ.ബാബു

എരുമേലി: സ്വകാര്യ വ്യക്തികളുള്‍പ്പെടെ എരുമേലിയിലും പരിസരപ്രദേശങ്ങളിലും പാര്‍ക്കിങ് മൈതാനങ്ങളും ശൗചാലയ സമുച്ചയങ്ങളും കറാറെടുക്കുന്നവര്‍ക്കും പഞ്ചായത്ത് ലൈസന്‍സ് എടുക്കണമെന്ന് ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ കെ.ബാബു ആവശ്യപ്പെട്ടു. ശൗചാലയങ്ങളിലും മൈതാനങ്ങളിലും വിവിധ നിരക്കീടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ പഞ്ചായത്തിന് നിര്‍ദ്ദേശം കൊടുത്തത്. ലൈസന്‍സ് നല്കുമ്പോള്‍ ഉപാധിയായി നിജപ്പെടുത്തിയ നിരക്കും വ്യക്തമാക്കണം. അമിതവിലയോ എന്തെങ്കിലും പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കാനും സാധിക്കും. എരുമേലി കെ.എസ്.ആര്‍.റ്റി.സി. സെന്ററില്‍ ദേവസ്വം ബോര്‍ഡ് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് തെളിക്കാനും തീരുമാനമായി. ഇതിനായി പഞ്ചായത്ത് പണം […]

ക്ഷേത്ര പുനര്‍നിര്‍മ്മാണം തോട്ടം മാനേജ്‌മെന്റ് തടസ്സപ്പെടുത്തുന്നതായി ക്ഷേത്ര കമ്മിറ്റി

മുണ്ടക്കയം: കൊടികുത്തി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണം തോട്ടം അധികൃതര്‍ തടസ്സപ്പെടുത്തുന്നതായി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ടി.ബി.ബിജോ, സെക്രട്ടറി ആര്‍.രഞ്ജിത്, ട്രഷറര്‍ എം.ബി.രാജു, മനേഷ്‌കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ദേവപ്രശ്‌നവിധിപ്രകാരം നാലമ്പലത്തിനുപുറത്ത് ഭദ്രകാളിയുടെ ശ്രീകോവില്‍ പണിയാന്‍ കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മണ്ണ് മാറ്റുന്നത് മാനേജ്‌മെന്റ് തടഞ്ഞിരുന്നു. കഴിഞ്ഞദിവസം ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തില്‍ ശിലാസ്ഥാപനം നടത്തുന്നത്, കോടതിയില്‍നിന്ന് പ്രതിബന്ധ ഉത്തരവ് സമ്പാദിച്ച് മാനേജ്‌മെന്റ് തടഞ്ഞു. ക്ഷേത്രം സ്ഥിതിചെയ്യുന്ന ഭൂമി ചെങ്ങന്നൂര്‍ വത്തിപ്പുഴ മഠം വകയായിരുന്നു. അന്ന് ക്ഷേത്രത്തിനായി നല്‍കിയിരുന്ന […]

വ്യാപാരി വ്യവസായി സമരപ്രചാരണജാഥയ്ക്ക് സ്വീകരണം നല്‍കി

മുണ്ടക്കയം: വ്യാപാരി-വ്യവസായി ഏകോപനസമിതി സെക്രട്ടേറിയറ്റ് മാര്‍ച്ച്, കടയടപ്പുസമരം എന്നിവയുടെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ നയിക്കുന്ന ജാഥയ്ക്ക് കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് ഉജ്ജ്വല വരവേല്പ് നല്‍കി. ജാഥയെ മുണ്ടക്കയം യൂണിറ്റ് കമ്മിറ്റിയും കാഞ്ഞിരപ്പള്ളി കമ്മിറ്റിയും ചേര്‍ന്ന് പുത്തന്‍പാലം കവലയില്‍നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് വ്യാപാരികള്‍ ബസ്സ്റ്റാന്‍ഡ് മൈതാനത്തേക്ക് ആനയിച്ചു. യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് മാരിയില്‍ കൃഷ്ണന്‍നായര്‍ യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.എസ്.ബഞ്ചമിന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റും ജാഥാ ക്യാപ്റ്റനുമായ ടി. നസറുദ്ദീന്‍, […]

സംസ്ഥാന സുന്നി നേതാക്കള്‍ക്ക് മുണ്ടക്കയത്ത് സ്വീകരണം നാളെ

മുണ്ടക്കയം: ദക്ഷിണേന്ത്യയിലെ മികച്ച ഇസ്ലാമിക സര്‍വ്വകലാശാലയായ മര്‍ക്കസിന്റെ വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി, സംസ്ഥാന നേതാക്കള്‍ നടത്തുന്ന സന്ദേശയാത്രയ്ക്ക് ഡിസംബര്‍ 1ന് 4ന് മുണ്ടക്കയത്ത് സ്വീകരണം നല്‍കുമെന്ന് എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് കെ.എസ്.എം.റഫീഖ് അഹമ്മദ് സഖാഫി, എസ്.ജെ.എം. ജില്ലാ പ്രസിഡന്റ് വി.എച്ച്. അബ്ദുറഷീദ് മുസലിയാര്‍, എസ്.എസ്.എഫ്. ജില്ലാ ട്രഷറര്‍ ലിയാഖത്ത് സഖാഫി, സ്‌കൂള്‍ ഓഫ് ചെയര്‍മാന്‍ അബ്ദുള്‍ അസീസ് സഖാഫി, സെണ്‍ സെക്രട്ടറി ഹനീഫ, സര്‍ക്കിള്‍ സെക്രട്ടറി ആശിഖ് പടിപ്പുരയ്ക്കല്‍ എന്നിവര്‍ അറിയിച്ചു. സ്വീകരണ സമ്മേളനം മര്‍കസ് മാനേജര്‍ […]

പൊന്‍കുന്നത്ത് വിരുന്നെത്തി ‘കോഴിവേഴാമ്പല്‍’

പൊന്‍കുന്നം: മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും കാണാറുള്ള ‘കോഴിവേഴാമ്പല്‍’ പൊന്‍കുന്നത്ത് വിരുന്നെത്തി. കിടങ്ങൂര്‍ എന്‍.എസ്.എസ്. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ പൊന്‍കുന്നം ഹരിമന്ദിരത്തില്‍ ജി.പ്രവീണ്‍കുമാറിന്റെ തൊടിയിലാണ് ഈ അപൂര്‍വയിനം പക്ഷിയുടെ ആണ്‍പെണ്‍ ജോഡികള്‍ കാണപ്പെട്ടത്. സഹ്യപര്‍വതനിരയിലെ തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പല്‍ വേഴാമ്പല്‍ ജനുസിലെ ഒരിനമാണ്. മലബാര്‍ ഗ്രേഹോണ്‍ബില്‍ എന്നാണ് ശാസ്ത്രനാമം. കോഴിക്ക് സമാനമായ ശബ്ദം പുറപ്പെടുവിക്കുന്ന ഇവ നെല്ലിയാമ്പതിയില്‍ ചരടന്‍കോഴി എന്നാണ് അറിയപ്പെടുന്നത്. പൊട്ടന്‍വേഴാമ്പല്‍, മഴയമ്പുള്ള് എന്നും പേരുള്ള ഇവയുടെ ഭക്ഷണം ചെറിയ പഴങ്ങളും പ്രാണികളുമാണ്. മുരിക്ക്, ഇലവ്, പ്ലൂശ് […]

ഒടുവിൽ മുണ്ടക്കയം പുലിക്കുന്ന് തുണ്ടിയില്‍ സോജന്‍ തീരുമാനിച്ചു , റബ്ബർ ഇനി വേണ്ട, ആട് മതി …

ഒടുവിൽ മുണ്ടക്കയം പുലിക്കുന്ന് തുണ്ടിയില്‍ സോജന്‍ തീരുമാനിച്ചു , റബ്ബർ ഇനി വേണ്ട, ആട് മതി മുണ്ടക്കയം: റബര്‍ വിലയിടിവില്‍ നട്ടംതിരിഞ്ഞ യുവ കര്‍ഷകന്‍ റബര്‍ വെട്ടിമാറ്റി ആട് ഫാം തുടങ്ങി. പുലിക്കുന്ന് തുണ്ടിയില്‍ സോജന്‍ (33) ആണ് തന്റെ ഒരേക്കര്‍ സ്ഥലത്തെ റബര്‍മരങ്ങള്‍ വെട്ടിമാറ്റി ആട് ഫാമിന് തുടക്കമിട്ടത്. മൂന്നേക്കറോളം സ്ഥലമുള്ള സോജന്‍ ഒരേക്കറിലെ റബര്‍മരങ്ങള്‍ വെട്ടിമാറ്റി ആധുനിക സംവിധാനങ്ങളോടെയുള്ള ആട് ഫാമിനാണ് തുടക്കമിട്ടിരിക്കുന്നത്. റബറിന്റെ വിലയിടിവിലൂടെ കൃഷി ആദായകരമല്ലാതെ വന്നതോടെയാണ് സോജന്‍ പുതിയ കൃഷിയെ […]

അനധികൃത പാര്‍ക്കിംഗ്: ഗതാഗതകുരുക്ക് രൂക്ഷം

എരുമേലി: അനധികൃത പാര്‍ക്കിംഗ് അതിരുവിട്ടതോടെ എരുമേലി സ്വകാര്യ ബസ്റ്റാന്റ് റോഡില്‍ ഗതാഗത കരുക്ക് രൂക്ഷമായി. റോഡിന്റെ ഇരുവശത്തും എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി സ്വകാര്യ വാഹനങ്ങളുടെ നീണ്ട നിരയാണ്. രാവിലെ മുതല്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ പലപ്പോഴും വൈകുന്നേരമാണ് മാറ്റുന്നത്. തീര്‍ത്ഥാടന കാലം ആരംഭിച്ചതോടെ പരമ്ബരാഗത പാതയിലൂടെയുളള അയ്യപ്പന്‍മാരുടെ യാത്ര ആരംഭിച്ചതോടെ ബസ്റ്റാന്റ് റോഡ് തിരക്കിലമ‌ര്‍ന്നു. ഇതിനിടയിലാണ് അനധികൃതമായുളള പാര്‍ക്കിംഗ് തലവേദനയാകുന്നത്. കാല്‍നട യാത്രക്കാര്‍ക്ക് നടക്കുന്നതിനായി നിര്‍മ്മിച്ച ഫുഡ്പാത്തും വാഹനങ്ങള്‍ കൈയ്യേറിയതോടെ യാത്രക്കാര്‍ പെരുവഴിയിലായിരിക്കുകയാണ്. ഇതിനിടെ ചില […]

പക്ഷിപ്പനി ഭീതി വ്യാപകമായതോടെ സല്‍ക്കാര ചടങ്ങുകളില്‍ നിന്നും കോഴി, താറാവ് വിഭവങ്ങള്‍ പുറത്തേക്ക്

പക്ഷിപ്പനി ഭീതി വ്യാപകമായതോടെ സല്‍ക്കാര ചടങ്ങുകളില്‍ നിന്നും കോഴി, താറാവ് വിഭവങ്ങള്‍ പുറത്തേക്ക്. രോഗം ബാധിച്ച്‌ താറാവുകള്‍ ചത്തൊടുങ്ങുന്നതും രോഗബാധ കോഴികളിലേക്കും പടരുന്നു എന്നുമുളള വിവരങ്ങള്‍ പുറത്തു വന്നതോടെയാണ് സല്‍ക്കാരങ്ങളിലെ തീന്‍മേശകളിലെ പ്രധാനിയായിരുന്ന ഇവ പുറത്തായത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കകം നടന്ന വിവാഹം, വിവാഹനിശ്ചയം, ഗൃഹപ്രവേശം, മറ്റ് പൊതുപരിപാടികള്‍ എന്നിവയിലെല്ലാം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം കോഴി, താറാവ് വിഭവങ്ങള്‍ പാകം ചെയ്തിരുന്നെങ്കിലും ഇത്തരം വിഭവങ്ങള്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ ബഹുഭൂരിപക്ഷവും കഴിക്കുവാന്‍ തയ്യാറായില്ല. വരും ദിവസങ്ങളില്‍ നടക്കുന്ന വിവിധ […]

വിശദീകരണ യോഗം

പാറത്തോട്: പഴൂത്തടം എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഐഎന്‍ടിയുസി – സിഐടിയു യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തില്‍ പാറത്തോട്ടില്‍ വിശദീകരണ യോഗം നടത്തി. പ്ളാന്റേഷന്‍ ഫെഡറേഷന്‍ ജില്ലാപ്രസിഡന്റ് തോമസ് കല്ലാടന്‍ ഉദ്ഘാടനം ചെയ്തു. എച്ച്‌ഇഇഎ ജില്ലാ പ്രസിഡന്റ് വി.പി. ഇബ്രാഹിം, ഐഎന്‍ടിയുസി ജനറല്‍ സെക്രട്ടറി കെ.കെ. ജനാര്‍ദനന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ചാക്കോ മാത്യു, പി.ഐ. ഷുക്കൂര്‍, കെ.വി. തോമസ് കൊച്ചുകുന്നേല്‍, സൈമണ്‍ ജോസഫ് ഇലഞ്ഞിമറ്റം, തമ്ബിക്കുട്ടി ഹാജിയാര്‍, ഷാജി തുണ്ടിയില്‍, സോബി എന്‍.ടി., സി.ജെ. ജോസ്, കെ.ജെ. ജോയി, പി.കെ. കരുണാകരന്‍പിള്ള, […]

സബ്സിഡി വിതരണമേള

കാഞ്ഞിരപ്പള്ളി: കാര്‍ഷിക വികസന പദ്ധതി നടത്തിപ്പിലേക്കായി കാഞ്ഞിരപ്പള്ളി സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കുവഴി കര്‍ഷകര്‍ക്ക് അനുവദിച്ച സബ്സിഡി തുകയുടെ വിതരണോദ്ഘാടനം ജോയി ഏബ്രഹാം എംപി നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് ജോസ് സി. കല്ലൂര്‍ അധ്യക്ഷതവഹിച്ചു. നബാര്‍ഡ് ജില്ലാ മാനേജര്‍ ഷാജി സഖറിയാസ്, എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കരുണാകരന്‍നായര്‍, പഞ്ചായത്ത് മെംബര്‍മാരായ തോമസുകുട്ടി വട്ടയ്ക്കാട്ട്, ജോജോ ചീരാംകുഴി, ഗോപിനാഥന്‍നായര്‍ കിഴുവള്ളിയില്‍, ബാങ്ക് ഭരണസമിതി അംഗങ്ങളായ സാജന്‍ തൊടുക, സുമേഷ് ആന്‍ഡ്രൂസ്, ബേബി പനയ്ക്കല്‍, സന്തോഷ് കെ.ആര്‍., […]

കണ്ണിമലയില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷാക്രമീകരണങ്ങള്‍ക്ക് നിര്‍ദേശം

എരുമേലി: മുണ്ടക്കയം – എരുമേലി സംസ്ഥാന പാതയില്‍ അപകടങ്ങള്‍ തുടര്‍ച്ചയായ കണ്ണിമല മഠംപടി ഇറക്കത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് നിര്‍ദേശിച്ചു. അപകട സാധ്യതയേറിയ കുത്തിറക്കവും വളവും ഒഴിവാക്കി സമാന്തര പാത വഴി ഗതാഗതമൊരുക്കാനാണ് ആലോചന. ശബരിമല സീസണിലാണ് കണ്ണിമലയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നത്. കുത്തിറക്കത്തിനൊടുവിലുള്ള വളവില്‍വച്ച്‌ തീര്‍ഥാടക വാഹനങ്ങള്‍ നിയന്ത്രണംതെറ്റി നിരവധി അപകടങ്ങളാണ് ഇതിനോടകം സംഭവിച്ചത്. റോഡ് ദേശീയപാത നിലവാരത്തില്‍ ടാര്‍ ചെയ്തിട്ടും അപകടങ്ങള്‍ കുറഞ്ഞില്ല. കഴിഞ്ഞദിവസം അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനിബസ് അപകടത്തില്‍പ്പെട്ടതോടെയാണ് അടിയന്തര […]

ഈരാറ്റുപേട്ട സബ്ജില്ലാ കലോത്സവം സമാപിച്ചു

കാഞ്ഞിരപ്പള്ളി: കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നുവന്ന ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിന് സമാപനമായി. സമാപന സമ്മേളനം കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ. ഷെമീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെംബര്‍ മറിയാമ്മ ടീച്ചര്‍ അധ്യക്ഷതവഹിച്ചു. മാനേജര്‍ ഫാ. ജോണി ചെരിപുറം മുഖ്യപ്രഭാഷണം നടത്തി. ബ്ളോക്ക് പഞ്ചായത്ത് മെംബര്‍ വിമല ജോസഫ്, പഞ്ചായത്ത് മെംബര്‍ റാണി മാത്യു, സ്കറിയ ജോസഫ് പൊട്ടനാനി, എഇഒ ടി.വി. ജയമോഹന്‍, ഫാ. ജേക്കബ് നെടുംതകടിയേല്‍, ജോസഫ് സെബാസ്റ്റ്യന്‍, തോമസ് […]

ശമ്പളക്കുടിശ്ശിക ചോദിച്ചു:ഹോട്ടല്‍ ജീവനക്കാരനെ മര്‍ദ്ദിച്ചതായി പരാതി

മുണ്ടക്കയം: ശമ്പളക്കുടിശ്ശിക ചോദിച്ച തൊഴിലാളിയെ ഹോട്ടലുടമ നിയോഗിച്ച ക്വട്ടേഷന്‍ സംഘം മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനത്തില്‍ കൊല്ലം തഴവ പെരുന്തോട്ടത്തില്‍ വീട്ടില്‍ ബിനുവിനാണ് (ഉണ്ണി 39) പരിക്കേറ്റത്.ബിനുവിനെ മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ബിനുവിന്റെ തലയ്ക്ക് 26 തുന്നലുകള്‍ ഉണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ഉടമ വരിക്കാനി കോഹിന്നൂര്‍ അബ്ദുള്‍ റസാക്ക്(58), അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തിലെ കരിനിലം പുതുപറമ്പില്‍ ജയപ്രകാശ് (38),അമരാവതി കല്ലൂപറമ്പില്‍ അനൂപ്കുമാര്‍(കണ്ണന്‍ 29) എന്നിവരെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് പറയുന്നതിങ്ങനെ. ബസ് സ്റ്റാന്‍ഡ് […]

ചിറക്കടവ് ക്ഷേത്രം ശബരിമല ഇടത്താവളമായി പ്രഖ്യാപിച്ചു

പൊന്‍കുന്നം: ചിറക്കടവ് ശ്രീ മഹാദേവക്ഷേത്രം ശബരിമല ഇടത്താവളമായി ദേവസ്വം ബോര്‍ഡ് പ്രഖ്യാപിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി ഇതു സംബന്ധിച്ച് ഉത്തരവിറക്കി. വര്‍ഷങ്ങളായി ശബരിമല തീര്‍ഥാടകര്‍ ഏറെയെത്തി ഇടത്താവളമായി ചിറക്കടവ് ക്ഷേത്രം ഉപയോഗിക്കാറുണ്ടായിരുന്നുവെങ്കിലും ഔദ്യോഗികമായി ഇടത്താവളമെന്ന പദവി ഉണ്ടായിരുന്നില്ല. ശ്രീമഹാദേവ സേവാസംഘവും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് തീര്‍ഥാടകര്‍ക്കായി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ക്ഷേത്രത്തിന്റെ തെക്കേമുറ്റത്തെ നടപ്പന്തലും കിഴക്കേ നടയിലെ സദ്യാലയത്തിന്റെ മുകള്‍നിലയും അയ്യപ്പന്മാര്‍ക്ക് വിരിവെച്ചു വിശ്രമിക്കാന്‍ ഒരുക്കി. ശൗചാലയ സൗകര്യവും ഏര്‍പ്പെടുത്തി. കൂടാതെ അയ്യപ്പന്മാര്‍ക്ക് കുളിക്കാന്‍ കിഴക്കുവശത്തെ വലിയചിറയും […]

വ്യാപാരി -വ്യവസായി സമരപ്രചാരണ ജാഥയ്ക്ക് സ്വീകരണം

മുണ്ടക്കയം: വ്യാപാരി-വ്യവസായി ഏകോപന സമിതി സംസ്ഥാനപ്രസിഡന്റ് ടി. നസറുദ്ദീന്‍ നയിക്കുന്ന സമരപ്രചാരണ വാഹന ജാഥയ്ക്ക് 28ന് നാലിന് മുണ്ടക്കയം യൂണിറ്റ് കമ്മിറ്റിയും താലൂക്ക് കമ്മിറ്റിയും ചേര്‍ന്ന് സ്വീകരണം നല്‍കുമെന്ന് യൂണിറ്റ് പ്രസിഡന്റ് പി.എസ്. ബഞ്ചമിന്‍,ജനറല്‍ സെക്രട്ടറി എസ്. സാബു തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനപ്രസിഡന്റ് നടത്തുന്ന ജാഥയുടെ പര്യടനം മുണ്ടക്കയത്തുനിന്ന് ആരംഭിക്കും.ജില്ലാ കമ്മിറ്റിയുടെ പ്രചാരണജാഥയും അന്ന് സമാപിക്കും. വില്‍പന നികുതി ഉദ്യോഗസ്ഥരുടെ അന്യായമായി കടയില്‍ കയറിയുള്ള പരിശേധന നിര്‍ത്തലാക്കുക,വാടക നിയന്ത്രണം നടപ്പാക്കുക,ലക്ഷക്കണക്കിന് വ്യാപാരി സമൂഹങ്ങളുടെ തൊഴില്‍സംരക്ഷണം നടപ്പാക്കുക […]

പാറമട ഉടമകള്‍ക്കെതിരെ കോടതിവിധിയനുസരിച്ച് കേസെടുത്തു

തിടനാട്: പാറമടയില്‍ നടത്തിയ സ്‌ഫോടനത്തില്‍ വീടിന് നാശഷ്ടമുണ്ടായ സംഭവത്തില്‍ പാറമട ഉടമകള്‍ക്കെതിരെ കോടതിവിധിയനുസരിച്ച് കേസെടുത്തു. തിടനാട് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മരിയ ഗ്രാനൈറ്റ് പാറമടയില്‍ നടത്തിയ സ്‌ഫോടനത്തില്‍ സമീപവാസിയായ തെക്കേവയലില്‍ കുര്യന്റെ വീടിന് മുകളില്‍ കല്ല് വീണ സംഭവത്തിലാണ് പാറമട ഉടമകളായ ബിനീഷ്, ജോണ്‍ ജേക്കബ് എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ ഈരാറ്റുപേട്ട മുന്‍സിഫ് കോടതി ഉത്തരവിട്ടത്. തുടര്‍ന്ന് തിടനാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഹര്‍ജിക്കാരനുവേണ്ടി അഡ്വ. ബിജു ഇളംതുരുത്തിയില്‍, അഡ്വ. ബിസിമോന്‍ ചെമ്പന്‍കുളം എന്നിവര്‍ ഹാജരായി

താന്നുവേലില്‍ ക്ഷേത്രത്തില്‍ മണ്ഡലഉത്സവം

തെക്കേത്തുകവല: താന്നുവേലില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ മണ്ഡലഉത്സവം തുടങ്ങി. ഡിസംബര്‍ മൂന്നിന് തന്ത്രി തേവണംകോട്ടില്ലം നാരായണന്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ദ്രവ്യകലശപൂജ നടത്തും.

മല കയറുന്നതിനിടെ അയ്യപ്പഭക്തന്‍ കുഴഞ്ഞുവീണു മരിച്ചു

കണമല: പതിനൊന്നു വയസുള്ള മകനൊപ്പം ശബരിമല കാനനപാതയിലെ കല്ലിടാംകുന്ന് കയറ്റം കയറിക്കൊണ്ടിരിക്കുന്നതിനിടെ പിതാവ് ഹൃദയാഘാതം മൂലം കുഴഞ്ഞുവീണു മരിച്ചു. കോട്ടയം നാട്ടകം സ്വദേശി പുത്തന്‍പറമ്ബില്‍ അജിയാണ് (45) മരിച്ചത്. ഇന്നലെ ഉച്ചയോടെ എരുമേലി വഴിയുള്ള ശബരിമല കാനനപാതയിലെ കാളകെട്ടി, അഴുത ഇടത്താവളങ്ങള്‍ക്ക് ശേഷമുള്ള കല്ലിടാംകുന്ന് കയറ്റത്തിലാണ് സംഭവം. മകന്‍ ആദിത്യന്റെ നിലവിളികേട്ട് എത്തിയവരാണ് അജിയെ കാളകെട്ടിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ തോളില്‍ ചുമന്ന് എത്തിച്ചത്. ആശയാണ് അജിയുടെ ഭാര്യ. ഇളയ മകന്‍ അര്‍ജുന്‍. സംസ്കാരം പിന്നീട്.

അപകടവളവ് ചീഫ് വിപ്പ്സന്ദര്‍ശിക്കും

എരുമേലി: ശബരിമല സീസണില്‍ അപകടങ്ങള്‍ തുടര്‍ച്ചയാകുന്ന എരുമേലി – മുണ്ടക്കയം സംസ്ഥാനപാതയിലെ കണ്ണിമല മഠംപടി വളവ് ഇന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ് സന്ദര്‍ശിക്കും. സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാത്തതാണ് അപകടങ്ങള്‍ക്കു കാരണമാകുന്നതെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് സന്ദര്‍ശനം. പൊതുമരാമത്ത് ഉദ്യോഗസ്ഥരോടും സ്ഥലത്തെത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുത്തനെയുള്ള ഇറക്കവും കൊടും വളവുമുള്ള ഇവിടെ നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞദിവസം മിനിബസ് മറിഞ്ഞ് 11 അയ്യപ്പഭക്തര്‍ക്ക് പരിക്കേറ്റിരുന്നു.

വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ രണ്ട് ദിവസത്തിനകം തീര്‍ക്കണം- ആര്‍.ഡി.ഒ.

എരുമേലി: തീര്‍ത്ഥാടനപാതയില്‍ വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ രണ്ടുദിവസത്തിനകം തീര്‍ക്കണമെന്ന് ആര്‍.ഡി.ഒ. കെ.എസ്. സാവിത്രി ഗ്രാമപ്പഞ്ചായത്തിേനാടാവശ്യപ്പെട്ടു. തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയ ക്രമീകരണങ്ങള്‍ വിലയിരുത്താനും പോരായ്മകള്‍ പരിഹരിക്കുന്നതിനുമായി എരുമേലിയില്‍ വിളിച്ചുചേ ര്‍ത്ത വിവിധ വകുപ്പ്തലത്തിലുള്ള ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ആര്‍.ഡി.ഒ. ടൗണില്‍ വേണ്ടത്ര വെളിച്ചമില്ലാത്തതിനാല്‍ നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങള്‍ അവ്യക്തമാണെന്ന് മണിമല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍റഹിം അറിയിച്ചു. തീര്‍ത്ഥാടകരെത്തുന്ന പല പ്രദേശങ്ങളിലും വെളിച്ചക്കുറവ് കാര്യമായ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള പാര്‍ക്കിങ് മൈതാനങ്ങളിലും ശൗചാലയസമുച്ചയങ്ങളിലും അമിതചാര്‍ജ് ഈടാക്കുന്നതായി പരാതിയുണ്ട്. ഇങ്ങനെ പരാതികളുയരുന്ന സാഹചര്യത്തില്‍ […]

പൊതുശ്മശാനം: മാര്‍ച്ചും ധര്‍ണയും നടത്തി

മുണ്ടക്കയം: പട്ടികജാതിക്കാരുടെ ഭൂമിയില്‍ പൊതുശ്മശാനം നിര്‍മ്മിക്കുന്നതിനെതിരെ വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കെ.പി.എം.എസ്. സംസ്ഥാനകമ്മിറ്റിയംഗം സാബു കാരിശേരി ഉദ്ഘാടനം ചെയ്തു. ദിനേശന്‍, സുനില്‍ ടി.രാജ്, പി.പി. ജോഷി, പി.കെ. വിദ്യാധരന്‍, പി.ടി. രാഘവന്‍, ശങ്കര്‍ ഇല്ലിക്കല്‍, എം.കെ. രാജപ്പന്‍, ടി.കെ. കുഞ്ഞൂഞ്ഞ് എന്നിവര്‍ സംസാരിച്ചു.

പൊതുശ്മശാനം തുറക്കണം

മുണ്ടക്കയം: ജഡം മറവുചെയ്യാന്‍ സ്ഥലമില്ലാതെ ജനങ്ങള്‍ നട്ടം തിരിയുമ്പോള്‍ പണിപൂര്‍ത്തികരിച്ച പൊതുശ്മശാനം ജനങ്ങള്‍ക്ക് തുറന്ന് നല്‍കണമെന്ന് കലാദേവി സാംസ്‌കാരിക സമിതി ആവശ്യപ്പെട്ടു. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മാണം അവസാനഘട്ടത്തിലെത്തിയിട്ടും ശ്മശാനം തുറക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളയാണ്. ശ്മശാനം പൊതുജനത്തിന് തുറന്നുനല്‍കാത്ത പക്ഷം പ്രതിഷേധപരിപാടികള്‍ നടത്തുമെന്ന് കലാദേവി ഭാരവാഹികളായ സി.വി. അനില്‍കുമാര്‍, ജോര്‍ജ് മാത്യു എന്നിവര്‍ സംസാരിച്ചു. മുണ്ടക്കയം: ദേവയാനം പൊതുശ്മശാനം പൊതുജനത്തിന് തുറന്ന് കൊടുക്കണമെന്ന് സ്‌നേഹം ചാരിറ്റബിള്‍ സൊസൈറ്റി ആവശ്യപ്പെട്ടു.കോട്ടയം ജില്ലാ പഞ്ചായത്ത്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, മുണ്ടക്കയം ഗ്രാമപ്പഞ്ചായത്ത് […]

പൊതുശ്മശാനം ഉടന്‍ പ്രവര്‍ത്തനം തുടങ്ങണം

മുണ്ടക്കയം: നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ എല്‍.പി.ജി. പൊതു ശ്മശാനം ദേവയാനംപ്രവര്‍ത്തനം ആരംഭിക്കണമെന്ന് കെപിഎംഎസ് കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ഏറെ പ്രയോജനം ലഭിക്കുന്ന പൊതുശ്മശാനം പ്രവര്‍ത്തനം തുടങ്ങണമെന്നും അല്ലാത്തപക്ഷം സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും താലൂക്ക് കമ്മിറ്റി അറിയിച്ചു .പ്രസിഡന്റ് പ്രകാശ് പള്ളിക്കൂടം അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ശശി പശ്ചിലമറ്റം, കെ.കെ. തങ്കപ്പന്‍,അനില്‍കുമാര്‍,വി.വി. സോമന്‍, പി.കെ. രാജു, സതീഷ് പറത്താനം, സി.കെ. ലാലു, അനീഷ് കിണറ്റുങ്കല്‍, അനിതാ ഭാസ്‌കരന്‍, ജോജി […]

മണ്ഡലകാല കാഴ്ചകളിലൂടെ. . .

ആയുര്‍േവദ ഡിസ്‌പെന്‍സറി തുടങ്ങി എരുമേലി: എരുമേലിയില്‍ താല്‍കാലിക ആയുര്‍േവദ ഡിസ്‌പെന്‍സറി പ്രവര്‍ത്തനം തുടങ്ങി. ദേവസ്വം സ്‌കൂള്‍ അങ്കണത്തില്‍ താവളം ഡിസ്‌പെന്‍സറിക്ക് സമീപമാണ് ആയുര്‍േവദ ഡിസ്‌പെന്‍സറി. പനി, ചുമ, ജലദോഷം, അലര്‍ജി, ത്വക് രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രത്യേക ചികില്‍സാസംവിധാനങ്ങള്‍ ഉണ്ട്. നസ്യ ചികില്‍സാ സൗകര്യങ്ങളും ഉണ്ട്. ഡോ. വി.അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആസ്​പത്രിയില്‍ സേവനത്തിനുള്ളത്. ഭീതിയേകും വനയാത്ര. . . മണ്ഡലകാലം തുടങ്ങിയതേയുള്ളൂ. പരമ്പരാഗത കാനനപാത വഴിയും അയ്യപ്പഭക്തര്‍ യാത്രതുടങ്ങി. എന്നാല്‍, തീര്‍ത്ഥാടക സുരക്ഷയ്ക്കുള്ള മുന്നൊരുക്കങ്ങളൊന്നും പാതയിലായിട്ടില്ല. തീര്‍ത്ഥാടകരുടെ […]

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്കും നാല് അധ്യാപികമാര്‍ക്കും പരിക്ക്‌

എരുമേലി: എരുമേലി- കരിമ്പിന്‍തോട് സമാന്തരപാതയിലെ പൊര്യന്‍മലയില്‍ ഓട്ടോറിക്ഷ നിയന്ത്രണംതെറ്റി മറിഞ്ഞ് ഡ്രൈവര്‍ക്കും യാത്രക്കാരായ നാല് അധ്യാപികമാര്‍ക്കും പരിക്കേറ്റു. കനകപ്പലം എം.ടി. ഹൈസ്‌കൂളിലെ അധ്യാപികമാരായ ശാരദാമ്മ (55), ദേവിക (25), ലിബ (32), ഹലീമബീവി (55), ഓട്ടോഡ്രൈവര്‍ നൗഷാദ് (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിദഗ്ധ പരിശോധനകള്‍ക്കായി ശാരദാമ്മ, ദേവിക എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് നാല്മണിയോടെയാണ് അപകടം. അപകടസ്ഥലത്തിന് സമീപം വീട് നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന ചെറുവള്ളി സ്വദേശികളായ […]

മൂന്നപകടങ്ങള്‍; ആര്‍ക്കും പരിക്കില്ല

എരുമേലി: എരുമേലിയുടെ വിവിധ പ്രദേശങ്ങളിലായി ബുധനാഴ്ച മൂന്ന് അപകടങ്ങള്‍ ഉണ്ടായെങ്കിലും യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. രാവിലെ എട്ടരയോടെ പേരൂര്‍തോട്ടില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ബസിന്റെ പിന്നില്‍ സ്വകാര്യബസ് ഇടിച്ചു. ശബരിമല പാതയില്‍ മുക്കൂട്ടുതറയ്ക്ക് സമീപം ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ ഓട്ടോറിക്ഷയിലും ബൈക്കിലുമിടിച്ചശേഷം റോഡരികിലെ തിട്ടയിലിടിച്ച് മറിഞ്ഞു. തീര്‍ത്ഥാടകര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പാലാ സ്വദേശികളായിരുന്നു കാറില്‍. മുക്കൂട്ടുതറ അസീസിപടിക്ക് സമീപം കെ.എസ്.ഇ.ബി. ജീവനക്കാരന്‍ സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനത്തിലിടിച്ച് അപകടമുണ്ടായി

കിണറ്റില്‍വീണ വയോധികയെ രക്ഷപ്പെടുത്തി

ചാമംപതാല്‍: കിണറ്റില്‍വീണ വയോധികയെ രക്ഷിച്ചു. ചാമംപതാല്‍ തോട്ടുങ്കല്‍ രാജമ്മ(80)ആണ് ബുധനാഴ്ച രാത്രി 9 മണിയോടെ കിണറ്റില്‍ വീണത്. 50 അടി താഴ്ചയുള്ള കിണറ്റിലാണ് വീണത്. പരിസരവാസികള്‍ ഇട്ടുകൊടുത്ത കയറില്‍ പിടിച്ചുകിടന്ന രാജമ്മയെ കാഞ്ഞിരപ്പള്ളിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സാണ് കരയ്ക്ക് കയറ്റിയത്

മുണ്ടക്കയത്തെ പൊതുശ്മശാനം; പട്ടികജാതിക്കാരുടെ ഭൂമി കൈയേറിയിട്ടില്ല

മുണ്ടക്കയം: ത്രിതല പഞ്ചായത്തിന്റെയുംആന്റോ ആന്റണി എംപിയുടെയും ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച മുണ്ടക്കയത്തെ പൊതുശ്മശാനം പട്ടികജാതിക്കാരുടെ ഭൂമിയിലാണെന്നആരോപണം തെറ്റാണെന്ന് പഞ്ചായത്ത് പ്രസിഡന്റ്. ”പട്ടികജാതി- പട്ടികവര്‍ഗക്കാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കിയവര്‍ക്ക് സ്വാര്‍ത്ഥതാല്പര്യമാണ്. ഇതിന്റെപിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പട്ടികജാതിക്കാരുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുകയാണ്. സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ പള്ളിയില്‍ പോകുന്നവരുമാണ്.സമരത്തിന് നേതൃത്വം നല്‍കുന്നവരില്‍ ഒരാള്‍ പട്ടികജാതിക്കാരുടെ പേരില്‍ പഞ്ചായത്തിലെ പൊതുമാര്‍ക്കറ്റില്‍ സംവരണം ചെയ്യപ്പെട്ട കടമുറി ലേലത്തില്‍ പിടിച്ചിരുന്നു. ഇയാള്‍ പട്ടികജാതിക്കാരനാണെന്ന് വ്യാജ രേഖകള്‍ കാണിച്ചാണ് കടമുറി സ്വന്തമാക്കിയത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മുറി ഒഴിപ്പിച്ചതാണ്. സമരത്തിന് […]

ശബരിമല തീര്‍ഥാടനം: ചിറക്കടവ് പഞ്ചായത്തില്‍ പ്രത്യേക ക്രമീകരണം

പൊന്‍കുന്നം: ശബരിമല തീര്‍ഥാടകരുടെ പരമ്പരാഗത പാതയായ ചിറക്കടവില്‍ മുന്നൊരുക്കങ്ങള്‍ നടത്താന്‍ പഞ്ചായത്ത് ഭരണസമിതി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. പാതകള്‍ ശുചീകരിക്കും. അടയാളഫലകങ്ങള്‍ സ്ഥാപിക്കും. പാതയോരത്തെ കച്ചവടങ്ങളും അനധികൃത ബോര്‍ഡുകളും ഒഴിവാക്കും. പുതിയ വഴിവിളക്കുകള്‍ സ്ഥാപിക്കും. പാര്‍ക്കിങ് ക്രമീകരണവും ഉണ്ടാകും. ജനമൈത്രിപോലീസുമായി ചേര്‍ന്ന് പൊന്‍കുന്നം പട്ടണത്തില്‍ തീര്‍ഥാടകര്‍ക്കായി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുടങ്ങും. യോഗത്തില്‍ പഞ്ചായത്ത്പ്രസിഡന്റ് സി.കെ. രാമചന്ദ്രന്‍നായര്‍ അധ്യക്ഷതവഹിച്ചു. പൊന്‍കുന്നം സി.ഐ. ആര്‍. ജോസ്, െവൈദ്യുതി, ജല അതോറിട്ടി ഉദ്യോഗസ്ഥര്‍, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ശരണവഴിയില്‍ സേവനനിരതരായ്…

പൊന്‍കുന്നം: ശബരിമല തീര്‍ഥാടകര്‍ക്ക് സേവനമൊരുക്കി പൊന്‍കുന്നത്ത് വിവിധ സേവാകേന്ദ്രങ്ങള്‍ പ്രവര്‍ത്തനംതുടങ്ങി. ക്ഷേത്രങ്ങളും സന്നദ്ധസംഘടനകളും പോലീസും അയ്യപ്പഭക്തര്‍ക്ക് സഹായമേകാന്‍ മുന്നിട്ടിറങ്ങി. പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാനപാതയും ദേശീയപാത 183ഉം സംഗമിക്കുന്ന ജങ്ഷനില്‍ പൊന്‍കുന്നം പോലീസ് സ്റ്റേഷനുമുന്‍വശം ജനമൈത്രി പോലീസിന്റെ സേവനകേന്ദ്രം പൊന്‍കുന്നം പട്ടണത്തിലേക്ക് തീര്‍ഥാടകരെ വരവേല്‍ക്കുന്നു. സന്ധ്യമുതല്‍ നേരംപുലരുവോളം പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ ചുക്കുകാപ്പി വിതരണവും കുടിവെള്ള വിതരണവുമുണ്ട്. പോലീസിനൊപ്പം ഓരോ ദിവസവും ഓരോ സന്നദ്ധസംഘടനയുടെ പ്രവര്‍ത്തകര്‍ ഇവിടെ സേവനത്തിനുണ്ടാകും. ഡോ. എന്‍. ജയരാജ് എം.എല്‍.എ. ഉദ്ഘാടനംനിര്‍വഹിച്ചു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് […]

പട്ടയം നല്‍കണം- സി.പി.എം.

മണിമല: ആലപ്ര, മുക്കട എം.എച്ച്. കോളനി, വളകോടി ചതുപ്പുപ്രദേശങ്ങളിലെ നിവാസികള്‍ വര്‍ഷങ്ങളായി വൈകശം വച്ചും വീടുകള്‍ വച്ചും താമസിച്ചുവരുന്നതുമായ ഭൂമിക്ക് അടിയന്തരമായി പട്ടയം നല്‍കണമെന്ന് സി.പി.എം. ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടേറിയറ്റംഗം എം.ടി.ജോസഫ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റംഗം പി.എന്‍.പ്രഭാകരന്‍, ജില്ലാ കമ്മിറ്റിയംഗം വി.പി.ഇബ്രാഹിം, ഏരിയാ സെക്രട്ടറി പി.ഷാനവാസ്, ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ.സി.ജോര്‍ജുകുട്ടി, തങ്കമ്മ ജോര്‍ജുകുട്ടി, അബ്ദുള്‍കരിം, ടി.എസ്.കൃഷ്ണകുമാര്‍, വി.കെ.രാജപ്പന്‍, ടി.പ്രസാദ്, ഷമിം അഹമ്മദ്, പി.എസ്.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനം കെ.കെ.ശശികുമാറിനെ ലോക്കല്‍ […]

അഞ്ചുരൂപ അധികം നല്‍കി റബ്ബര്‍ സംഭരണം തുടങ്ങി

കാഞ്ഞിരപ്പള്ളി: ചേനപ്പാടി ക്രംബ് റബ്ബര്‍ ഫാക്ടറിയില്‍ റബ്ബര്‍ക്കര്‍ഷകരെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കിയ റബ്ബര്‍സംഭരണം തുടങ്ങി. ആര്‍.എസ്.എസ്. നാല്, ആര്‍.എസ്.എസ്. അഞ്ച് ഗ്രേഡുകളില്‍പ്പെട്ട ഗുണനിലവാരമുള്ള റബ്ബര്‍ഷീറ്റുകളാണ് റബ്ബര്‍ ബോര്‍ഡിന്റെ കോട്ടയം വിലയില്‍നിന്ന് അഞ്ചുരൂപ അധികം നല്‍കി കര്‍ഷകരില്‍നിന്നു സംഭരിക്കുന്നത്. റബ്ബര്‍ കൊണ്ടുവരുന്ന കര്‍ഷകര്‍ സത്യപ്രസ്താവനയോടൊപ്പം റബ്ബര്‍ ബോര്‍ഡ് രജിസ്‌ട്രേഷന്‍ നമ്പര്‍, കരമടച്ച രസീത്, കൃഷി ഓഫീസില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒരെണ്ണം ഹാജരാക്കേണ്ടതാണ്.

ക്ഷേത്രങ്ങളില്‍ മണ്ഡലകാല ഉത്സവത്തിന് തുടക്കമായി

പൊന്‍കുന്നം: 41 ദിവസത്തെ മണ്ഡല ഉത്സവത്തിന് തിങ്കളാഴ്ച ക്ഷേത്രങ്ങളില്‍ തുടക്കമായി. രാവിലെ വിശേഷാല്‍പൂജകള്‍, ശാസ്താനടയില്‍ നീരാജനം, വൈകീട്ട് ചുറ്റുവിളക്ക്, ചിറപ്പ്, ഭജന എന്നിങ്ങനെയാണ് ദിവസവും ചടങ്ങുകള്‍. പൊന്‍കുന്നം പുതിയകാവ് ദേവീക്ഷേത്രം, ചിറക്കടവ് മഹാദേവക്ഷേത്രം, ചെറുവള്ളി ദേവീക്ഷേത്രം, ചിറക്കടവ് മണക്കാട്ട് ശ്രീഭദ്രാക്ഷേത്രം, ഇളങ്ങുളം ശ്രീധര്‍മശാസ്താക്ഷേത്രം, ഇളമ്പള്ളി ശാസ്താക്ഷേത്രം, ഇളങ്ങുളം മത്താരമ്മന്‍കോവില്‍, പനമറ്റം ഭഗവതിക്ഷേത്രം, വെളിയന്നൂര്‍ ശാസ്താക്ഷേത്രം, എലിക്കുളം ഭഗവതിക്ഷേത്രം, ഉരുളികുന്നം പുലിയന്നൂര്‍ക്കാട് ശാസ്താക്ഷേത്രം, ഉരുളികുന്നം ഐശ്വര്യഗന്ധര്‍വസ്വാമി ഭദ്രകാളിക്ഷേത്രം, പൈക ചാമുണ്ഡേശ്വരിക്ഷേത്രം എന്നിവിടങ്ങളില്‍ മണ്ഡല ഉത്സവം തുടങ്ങി. സ്വാമി അയ്യപ്പസേവാസമിതി […]

ഏന്തയാര്‍-പ്ലാപ്പള്ളി ടോപ്പ് റോഡ് നിര്‍മ്മാണോദ്ഘാടനം 20ന്

മുണ്ടക്കയം: ഏന്തയാര്‍-പ്ലാപ്പള്ളി ടോപ്പ് റോഡ് നിര്‍മ്മാണോദ്ഘാടനം 20ന് 3.30ന് നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.എം.ജോസഫ്, പഞ്ചായത്തംഗം കെ.എന്‍. വിനോദ്, രാജു കുന്നുംപുറം, കെ.കെ.പുഷ്പാംഗദന്‍ എന്നിവര്‍ അറിയിച്ചു. മലയോര പ്രദേശങ്ങള്‍ ഉള്‍പ്പെട്ട കൂട്ടിക്കല്‍ ഗ്രാമപ്പഞ്ചായത്തിന്റെ സമഗ്രവികസനത്തിനായി പി.എം.ജി.എസ്.വൈ.യില്‍ ഉള്‍പ്പെടുത്തി 7 കോടി 40 ലക്ഷം മുതല്‍മുടക്കി പണിയുന്ന ഏന്തയാര്‍-മാത്തുമല-പ്ലാപ്പള്ളി ടോപ്പ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ നാട്ടുകാരുടെ ഏറെക്കാലത്തെ കാത്തിരിപ്പിനാണ് വിരാമമാവുന്നത്. പഞ്ചായത്ത് പ്രസിഡന്റ് വി.എം.ജോസഫിന്റെ അധ്യക്ഷതയില്‍ പൊതുസമ്മേളന ഉദ്ഘാടനം ചീഫ് വിപ്പ് പി.സി.ജോര്‍ജ് നിര്‍വഹിക്കും. റോഡ് നിര്‍മ്മാണ ഉദ്ഘാടനം […]

കോരുത്തോട്ടിലെ ഭൂമിയിടപാടിലെ അഴിമതി അന്വേഷിക്കണം -സി.പി.ഐ.

മുണ്ടക്കയം: കോരുത്തോട് പഞ്ചായത്തില്‍ ബസ്സ്റ്റാന്‍ഡ് നിര്‍മ്മിക്കാന്‍ വാങ്ങിയ ഭൂമിയിടപാടിലെ അഴിമതി അന്വേഷിക്കണമെന്ന് സി.പി.ഐ. മണ്ഡലം സെക്രട്ടറി കെ.ടി.പ്രമദ്, ലോക്കല്‍ സെക്രട്ടറി സി.കെ.മോഹനന്‍, ഭാരവാഹികളായ എന്‍.ടി. യശോധരന്‍, റജി തോമസ്, പഞ്ചായത്തംഗം ഷൈല തങ്കപ്പന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കോരുത്തോട് ടൗണില്‍ രണ്ട് ഫ്‌ളോട്ടുകളായി 41 സെന്റ് സ്ഥലം വങ്ങിയതിലാണ് അഴിമതി നടന്നിരിക്കുന്നത്. പഞ്ചായത്തിന്റെ പദ്ധതിവിഹിതം മാറ്റിവച്ച് സ്ഥലം വാങ്ങിയതില്‍ നിരവധി ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. ആധാരപ്രകാരം വാങ്ങിയ ഭൂമി അളന്ന് കൈവശപ്പെടുത്താനോ അതിരുകള്‍ നിര്‍ണയിക്കാനോ പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. […]

ടൗണില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കര്‍ശന നടപടി

കാഞ്ഞിരപ്പള്ളി: ശബരിമല തീര്‍ത്ഥാടനത്തില്‍ ടൗണ്‍ ഗതാഗത ക്കുരുക്കില്‍പ്പെടുന്നത് ഒഴിവാക്കുന്നതിനായി കര്‍ശന നടപടികളുമായി അധികൃതര്‍. ഡോ.എന്‍.ജയരാജ് എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയാണ് ഗതാഗത നിയന്ത്രണത്തിന് നടപടികള്‍ കര്‍ശനമാക്കിയത്. നഗരത്തിലെ ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണങ്ങളിലൊന്നായ പാതയോര പാര്‍ക്കിങ് പൂര്‍ണമായും നിയന്ത്രിക്കും. ചൊവ്വാഴ്ച മുതല്‍ രണ്ട് ദിവസത്തേക്ക് നടപടികള്‍ മുന്നറിയിപ്പിലൊതുക്കും. 20 മുതല്‍ നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിവൈ.എസ്.പി. വി.യു.കുര്യാക്കോസ് പറഞ്ഞു. നഗരത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ എത്തുന്നവര്‍ക്ക് പരമാവധി അഞ്ച് മിനുട്ട് വരെ വാഹനങ്ങള്‍ […]

മഹാകാളിപാറ ക്ഷേത്രത്തില്‍ ബലാലയ പ്രതിഷ്ഠ

തമ്പലക്കാട്: മഹാകാളിപാറ ദേവീക്ഷേത്രത്തില്‍ ബലാലയ പ്രതിഷ്ഠ 23ന് 7.30നും 8നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ നടക്കുമെന്ന് ദേവസ്വം പ്രസിഡന്റ് ശ്രീധരന്‍പിള്ള. സെക്രട്ടറി കെ.സി.മനോജ്, ട്രഷറര്‍ ബാബുരാജ് എന്നിവര്‍ അറിയിച്ചു. ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമന്‍ നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. ക്ഷേത്ര വെബ്‌സൈറ്റ് മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി.ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. ശാഖ ഇന്ന് പ്രവര്‍ത്തനം തുടങ്ങുന്നു

അഞ്ചുരൂപ അധികം നല്‍കി റബ്ബര്‍ സംഭരണം തുടങ്ങി

കാഞ്ഞിരപ്പള്ളി: ചേനപ്പാടി ക്രംബ് റബ്ബര്‍ ഫാക്ടറിയില്‍ റബ്ബര്‍ക്കര്‍ഷകരെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കിയ റബ്ബര്‍സംഭരണം തുടങ്ങി. ആര്‍.എസ്.എസ്. നാല്, ആര്‍.എസ്.എസ്. അഞ്ച് ഗ്രേഡുകളില്‍പ്പെട്ട ഗുണനിലവാരമുള്ള റബ്ബര്‍ഷീറ്റുകളാണ് റബ്ബര്‍ ബോര്‍ഡിന്റെ കോട്ടയം വിലയില്‍നിന്ന് അഞ്ചുരൂപ അധികം നല്‍കി കര്‍ഷകരില്‍നിന്നു സംഭരിക്കുന്നത്. റബ്ബര്‍ കൊണ്ടുവരുന്ന കര്‍ഷകര്‍ സത്യപ്രസ്താവനയോടൊപ്പം റബ്ബര്‍ ബോര്‍ഡ് രജിസ്‌ട്രേഷന്‍ നമ്പര്‍, കരമടച്ച രസീത്, കൃഷി ഓഫീസില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒരെണ്ണം ഹാജരാക്കേണ്ടതാണ്.

ഭൂമിയുടെ ന്യായവില 50 ശതമാനം വര്‍ധിപ്പിച്ചത് നിലവില്‍ വന്നു.

ഭൂമിയുടെ ന്യായവില 50 ശതമാനം വര്‍ധിപ്പിച്ചത് നിലവില്‍ വന്നു. സംസ്ഥാനത്ത് ഏറ്റവും വിലപിടിപ്പുള്ള ഭൂമി എറണാകുളത്താണ്. ന്യായവിലയില്‍ മാറ്റംവന്നതോടെ സ്്റ്റാന്പ് ഡ്യൂട്ടിയും റജിസ്ട്രേഷന്‍ നിരക്കുകളും കൂടും. എറണാകുളം ഇടപ്പള്ളിയില്‍ വാണിജ്യാവശ്യത്തിനുള്ള ഭൂമിക്ക് രണ്ടര സെന്‍റിന് വില 24 ലക്ഷം രൂപ, എംജി റോഡില്‍ ഇത് 23.94 ലക്ഷവും. സംസ്ഥാനത്തെ ഏറ്റവും വിലപിടിപ്പുള്ള ഭൂമിയാണ് ഇവ. ഭൂമിയുടെ ന്യായവില 50 ശതമാനം വര്‍ധിപ്പിച്ചതോടെയാണ് ഈ നിരക്കുകള്‍ നിലവില്‍ വന്നത്. ഇതോടെ നിലവിലുള്ള റജിസ്ട്രേഷന്‍ നിരക്കുകളും പകുതികൊണ്ട് കൂടും. ഇങ്ങനെ […]

ഭൂമി വാങ്ങല്‍ അഴിമതി അന്വേഷിക്കണം

കോരുത്തോട്: പഞ്ചായത്തില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മിക്കുവാന്‍ വാങ്ങിയ ഭൂമിയിടപാടില്‍ നടന്ന അഴിമതി അന്വേഷിക്കണമെന്ന് സിപിഐ മണ്ഡലം സെക്രട്ടറി കെ.ടി. പ്രമദ്,ലോക്കല്‍ സെക്രട്ടറി സി.കെ.മോഹനന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കോരുത്തോട് ടൌണില്‍ സര്‍വേ നമ്ബര്‍ 382 ല്‍പ്പെട്ട രണ്ട് ഫ്ളോട്ടുകള്‍ 41 സെന്റ് സ്ഥലം 2013-14 കാലയളവില്‍ 3762850 ലക്ഷം രൂപയ്ക്ക് വാങ്ങിയതിലാണ് അഴിമതി നടന്നിരിക്കുന്നത്. പഞ്ചായത്തിന്റെ പദ്ധതി വിഹിതം മാറ്റിവെച്ച്‌ സ്ഥലം വാങ്ങിയതില്‍ നിരവധി ക്രമകേടുകളാണ് നടന്നിരിക്കുന്നത്െ. ആധാരപ്രകാരം വാങ്ങിയ ഭൂമി അളന്ന് കൈവശപ്പെടുത്താനോ അതിരുനിര്‍ണയിക്കാനോ പഞ്ചായത്ത് […]

ലോക്കല്‍ സമ്മേളനത്തിന് തുടക്കമായി

മുണ്ടക്കയം: സിപിഎം ലോക്കല്‍ സമ്മേനത്തിന് തുടക്കമായി. സമ്മേളനനഗരിയില്‍ ഉയര്‍ത്തുവാനുള്ള പതാകജാഥ വട്ടക്കാവിലെ പി.എം. മാത്യു സ്മൃതി മണ്ഡപത്തില്‍ നിന്നു പി.എന്‍. സത്യന്റെ നേതൃത്വത്തിലും കൊടിമരം വണ്ടന്‍പതാലില്‍ പി.ഒ. നീലകണ്ഠന്റെ സ്മൃതിമണ്ഡപത്തില്‍ നിന്നും എം.ജി രാജുവിന്റെ നേതൃത്വത്തിലും കപ്പിയും കയറും പശ്ചിമയില്‍ പി.കെ.നാരായണന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും വി.ബി ഷാജികുമാറിന്റെ നേതൃത്വത്തിലും ആരംഭിച്ചു. വിവിധ ജാഥകള്‍ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. ഇന്ന് രാവിലെ ഒമ്ബതിന് എംജിആര്‍ സ്മാരക ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി കെ.ജെ.തോമസ് ഉദ്ഘാടനം […]

പൊതുശ്മശാനം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന്

മുണ്ടക്കയം: നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന പൊതു ശ്മശാനം (ദേവയാനം) ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് കെപിഎംഎസ് കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും ഏറെ പ്രയോജനം ലഭിക്കുന്ന പൊതുശ്മശാനം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്നും അല്ലാപക്ഷം സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും താലൂക്ക് കമ്മിറ്റി അറിയിച്ചു. പ്രസിഡന്റ് പ്രകാശ് പള്ളിക്കൂടം അധ്യക്ഷത വഹിച്ചു. മുണ്ടക്കയം: പണിപൂര്‍ത്തീകരിച്ച പൊതുശ്മശാനം ജനങ്ങള്‍ക്ക് ഉടന്‍ തുറന്നു നല്‍കണമെന്ന് കലാദേവി സാംസ്കാരിക സമിതി അറിയിച്ചു. ത്രിതല പഞ്ചായത്ത് ലക്ഷങ്ങള്‍ മുടക്കി നിര്‍മിക്കുന്ന ശ്മശാനത്തിന്റെ […]

പട്ടയവിതരണ നടപടികള്‍ പുനരാരംഭിക്കും

മുണ്ടക്കയം ഈസ്റ്റ്: കഴിഞ്ഞ സര്‍ക്കാര്‍ നിര്‍ത്തിവച്ച പീരുമേട് താലൂക്കിലെ പട്ടയവിതരണ നടപടികള്‍ പുനരാരംഭിക്കുമെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് റോയി കെ. പൌലോസ്. പെരുവന്താനം കോണ്‍ഗ്രസ് മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇരുപതു വര്‍ഷമായി മണ്ഡലം പ്രസിഡന്റായി പ്രവര്‍ത്തിച്ച ടി.എന്‍. മധുസൂദനനെ യോഗത്തില്‍ ആദരിച്ചു. സജി കോട്ടയ്ക്ക്പുറത്തിനെ മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുത്തു. ഷാജഹാന്‍ മഠത്തില്‍, ജോണ്‍ പി. തോമസ്, വി.സി. ജോസഫ്, ബെന്നി പെരുവന്താനം, കെ.കെ. ജനാര്‍ദനന്‍, ജാന്‍സി ടോമി, പി.പി. സുരേഷ്, സണ്ണി പാറയില്‍, ബീന […]

വൈസ് കലാമേള

മുണ്ടക്കയം: വൈസ് മെന്‍സ് ക്ളബിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കായി എല്ലാ വര്‍ഷവും നടത്തിവരുന്ന കലാമത്സരങ്ങള്‍ 22ന് രാവിലെ 8.30 മുതല്‍ വൈഎംസിഎ ഓഡിറ്റോറിയത്തില്‍ നടക്കും. പ്രസംഗം ,ലളിതഗാനം, സമൂഹഗാനം, സിംഗിള്‍ ഡാന്‍സ്, ഫാന്‍സിഡ്രസ്,ഗ്രൂപ്പ് ഡാന്‍സ് എന്നീ മത്സരങ്ങളാണ് നടക്കുന്നത്. എല്‍പി, യുപി, എച്ച്‌എസ് വിഭാഗങ്ങളിലാണ് മത്സരം. വിശദ വിവരങ്ങള്‍ക്ക് – 9447208195, 9447403503.

ഒന്നര വയസുകാരന്‍ കിണറ്റില്‍ വീണു മരിച്ചു

കാഞ്ഞിരപ്പള്ളി: രണ്ടാള്‍ വെള്ളമുള്ള കിണറ്റില്‍ വീണ് ഒന്നരവയസുകാരന്‍ മരിച്ചു. വെള്ളത്തില്‍ പത്തുമിനിറ്റോളം കിടന്ന പിഞ്ചു കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ അയല്‍വാസികളും ഡോക്ടറും കഠിന ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇടക്കുന്നം താഴേതുരുത്തിയില്‍ ഹസീനയുടെയും ചിറ്റാര്‍ സ്വദേശി സിയാദിന്റെയും രണ്ടാമത്തെ മകനായ ഒന്നര വയസുകാരന്‍ അമീന്‍ സിയാദാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ പാറത്തോട് ഇടക്കുന്നത്ത് ഹസീനയുടെ വീട്ടില്‍വച്ചാണു സംഭവം. വീടിന്റെ തിണ്ണയിലിരുന്ന് അമ്മ ഹസീന അമീനും മൂന്നുവയസുള്ള സഹോദരന്‍ അയാനും ഭക്ഷണം നല്‍കുകയായിരുന്നു. ഇതിനിടെ വെള്ളം എടുക്കാനായി അമ്മ […]

ഏകദിന കണ്‍വന്‍ഷന്‍

കാഞ്ഞിരപ്പള്ളി: രൂപത ബൈബിള്‍ കണ്‍വന്‍ഷന്റെ തുടര്‍ ശുശ്രൂഷയായ വചനാഭിഷേക ഏകദിന കണ്‍വന്‍ഷന്‍ 18ന് രാവിലെ 9.30 മുതല്‍ സെന്റ് ഡൊമിനിക്സ് കത്തീഡ്രലില്‍ നടക്കും. ശുശ്രൂഷകള്‍ക്ക് ഫാ. കുര്യാക്കോസ് വടക്കേടത്ത്, ഫാ. ജോസ് മംഗലത്തില്‍, റവ.ഡോ. അഗസ്റ്റിന്‍ പുതുപ്പറമ്ബില്‍ എന്നിവര്‍ നേതൃത്വം നല്‍കും. വിവിധ കമ്മിറ്റികളില്‍ വോളണ്ടിയേഴ്സായി ശുശ്രൂഷ ചെയ്തിരുന്നവര്‍ ഏകദിന കണ്‍വന്‍ഷനില്‍ പങ്കെടുക്കണമെന്ന് വികാരി ജനറാള്‍ റവ.ഡോ. ജോസ് പുളിക്കല്‍ അറിയിച്ചു.

കപ്പ വില താഴേക്ക്. കര്‍ഷകര്‍ പ്രതിസന്ധിയില്‍, 35 രൂപ വിലയുണ്ടായിരുന്ന കപ്പയുടെ ഇന്നത്തെ വില 15 രൂപ

. മലയാളിയുടെ തീന്‍മേശയിലെ ഇഷ്ടവിഭവമായ കപ്പയുടെ വില ദിനം പ്രതി താഴുന്നതു കര്‍ഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. നിലവില്‍ പച്ചക്കപ്പ കിലോ 14-17 രൂപയ്ക്കാണു ചില്ലറ വില്‍പന നടത്തുന്നത്. കര്‍ഷകനു ലഭിക്കുന്നതാവട്ടെ ആറു മുതല്‍ എട്ടു രൂപ വരെ മാത്രവും. വില 35 രൂപവരെ ഉയര്‍ന്നിരുന്ന സാഹചര്യത്തിലാണിത്. മുമ്പു വില ഉയര്‍ന്നതോടെ നിരവധി ചെറുകിട കര്‍ഷകരും സ്വയംസഹായ സംഘങ്ങളും കപ്പകൃഷിയിലേക്കു തിരിഞ്ഞിരുന്നു. വില കുറഞ്ഞതോടെ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണു കര്‍ഷകര്‍. പാട്ടത്തിനു സ്ഥലമെടുത്താണു പലരും കപ്പയിട്ടത്. എന്നാല്‍, വില ഇടിഞ്ഞതോടെ […]

പാറത്തോട് സർവീസ് സഹകരണ ബാങ്ക് പിടിക്കുവാൻ യു.ഡി.എഫ് നാലു പ്രസിഡന്റ്‌മാരുമായി രംഗത്ത്

പാറത്തോട് : നിലവിലെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിട്ടുള്ള ഡയസ് കൊക്കാട്ട് മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌മാരായിട്ടുള്ള അമീന ബീവി, കെ. ജെ. തോമസ്‌ കട്ടയ്ക്കൽ, സിസിലിക്കുട്ടി ജയ്കബ് എന്നിവർ ഉൾപ്പെടെ പതിനൊങ്കപാലിൽ ആണ് ഇത്തവണ യു.ഡി.എഫ് ഇറക്കിയട്ടുള്ളത്. 27 വർഷമായി എൽ.ഡി.എഫിൻറെ കീഴിലാണ് പാറത്തോട് സർവീസ് സഹകരണ ബാങ്ക്. യു.ഡി.എഫ് ഗവർമെന്റിന്റെ കാലഘട്ടത്തിൽ തന്നെ ചിറ്റടിയിൽ പുതിയ ബ്രാഞ്ച് ആരംഭിക്കുമെന്നും പാറത്തോട് ടൌണ്‍ കേന്ദ്രമാക്കി മോർണിംഗ് ആൻഡ്‌ ഈവനിംഗ് ബ്രാഞ്ച് ആരംഭിക്കുമെന്നും ലാഭവീതം ഉൾപ്പെടെയുള്ള സേവനങ്ങൾ ബ്രാഞ്ച് വഴി […]

തരിശുഭൂമിയില്‍ നെല്‍കൃഷി ഇറക്കും

പൊന്‍കുന്നം: കേരള കര്‍ഷകസംഘം എലിക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൃഷിഭവന്റെ സഹായത്തോടെ കാരക്കുളം കാപ്പുകയത്ത് ഏഴരയേക്കര്‍ തരിശുഭൂമിയില്‍ നെല്‍കൃഷി ഇറക്കും. ഇന്ന് രാവിലെ 9.30ന് കര്‍ഷകസംഘം പഞ്ചായത്ത് പ്രസിഡന്റ് സതീഷ്കുമാര്‍ പറപ്പിള്ളാത്തിന്റെ അധ്യക്ഷതയില്‍ സിപിഎം ജില്ലാ സെക്രട്ടറി കെ.ജെ. തോമസ് വിത്തു വിതയ്ക്കല്‍ നിര്‍വഹിക്കും. പി.എന്‍. പ്രഭാകരന്‍, അഡ്വ. പി. ഷാനവാസ്, ജേക്കബ് ജോര്‍ജ്, മനോജ് സി., പ്രഫ. എം.കെ. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിക്കും.

കുട്ടികള്‍ക്ക് സൌജന്യ ചികിത്സ നല്‍കും

മുണ്ടക്കയം: സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യകിരണം പദ്ധതിയനുസരിച്ച്‌ കുട്ടികള്‍ക്കുള്ള സൌജന്യചികിത്സ ഗവണ്‍മെന്റ് ആശുപത്രിയില്‍ ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. നിര്‍മല ആന്റണി, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ജയചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു. ഇതിനായി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ തടത്തില്‍, പഞ്ചായത്ത് അംഗം ഒ.കെ. രാജമ്മ, എബിസി അസീസ്, അജീഷ് വേലനിലം, റോയി കപ്പലുമാക്കല്‍, ടി.കെ. പ്രസാദ്, റോയി വേമ്ബേനി,ടി.കെ. ശിവന്‍, ടി. പ്രസാദ്, ബോസ് തുടങ്ങിയവര്‍ […]

വിഴിക്കിത്തോട്ടില്‍ കുരുന്നോത്സവം 2014

കാഞ്ഞിരപ്പള്ളി: ശിശുദിനാഘോഷത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ സഹകരണത്തോടെ വിഴിക്കിത്തോട് പിവൈഎംഎ ലൈബ്രറിയില്‍ ആംഗന്‍വാടി കുട്ടികളുടെ കലോത്സവം – കുരുന്നോത്സവം 2014 നാളെ നടക്കും. പഞ്ചായത്തിലെ 43 ആംഗന്‍വാടികളില്‍ നിന്നായി മുന്നൂറിലേറെ കുട്ടികള്‍ കലോത്സവത്തില്‍ പങ്കെടുക്കും. ആര്‍വി ഗവണ്‍മെന്റ് ഹൈസ്കൂളില്‍ നടക്കുന്ന കുരുന്നോത്സവം രാവിലെ 9.30ന് ഡോ. എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ. ഷെമീര്‍ അധ്യക്ഷതവഹിക്കും. ജില്ലാ പഞ്ചായത്ത് മെംബര്‍ മറിയാമ്മ ടീച്ചര്‍, സിസിപിഒ ബി. പ്രിയദര്‍ശിനി, സ്കൂള്‍ പ്രിന്‍സിപ്പല്‍ ശാലിനി […]

വിധവയായ വൃദ്ധയ്ക്ക് ആനുകൂല്യം നിഷേധിക്കുന്നെന്ന്

പൊന്‍കുന്നം: ജനപ്രതിനിധിയുടെ ഉദാസീനതയും ഉദ്യോഗസ്ഥരുടെ അനാസ്ഥയും പിടിവാശിയുംമൂലം വിധവയായ വൃദ്ധയ്ക്ക് ചിറക്കടവ് പഞ്ചായത്ത് ആനുകൂല്യം നിഷേധിക്കുന്നെന്ന് ആരോപണം. ബിപിഎല്‍കാര്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റായി നല്‍കുന്ന 150 രൂപ വാങ്ങുന്നതിനായി പൊന്‍കുന്നം ശാന്തിഗ്രാം വെട്ടിക്കല്‍ ചിന്നമ്മ (65)യാണ് സര്‍ക്കാര്‍ ഓഫീസുകളുടെ പടികള്‍ കയറിയിറങ്ങി വലയുന്നത്. ഇവര്‍ക്ക് ആധാര്‍കാര്‍ഡും റേഷന്‍കാര്‍ഡും നിലവില്‍ ഉണ്ട്. നാലു വര്‍ഷം മുമ്ബ് ഭര്‍ത്താവ് ചാക്കോ മരണമടഞ്ഞിരുന്നു. പഞ്ചായത്തു നല്‍കിയ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റുമായി ചിറക്കടവ് പഞ്ചായത്തില്‍ ഗ്രാന്റു വാങ്ങാന്‍ എത്തിയപ്പോള്‍ ചില മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് […]

പ്രഭാത ഭക്ഷണ പരിപാടി

തെക്കേത്തുകവല: ഗവണ്‍മെന്റ് എല്‍എസ് എല്‍പി സ്കൂളില്‍ പ്രഭാത ഭക്ഷണപരിപാടി ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ സി.എന്‍. തങ്കച്ചനും യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാമചന്ദ്രന്‍നായരും നിര്‍വഹിച്ചു. സക്കീര്‍ ഹുസൈന്‍, പി.ഡി. ഉഷ, എ.ആര്‍. പത്മകുമാര്‍, ബിന്ദു എം.എന്‍. എന്നിവര്‍ പ്രസംഗിച്ചു.

ശിശുദിനാഘോഷം

പാറത്തോട്: ഇടക്കുന്നം മേരിമാതാ പബ്ളിക് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷം ഇന്നു രാവിലെ 9.30ന് നടക്കും. ഇടക്കുന്നം വേളാങ്കണ്ണിമാതാ പള്ളി പരിസരത്ത് നിന്ന് സ്കൂളിലേക്ക് ശിശുദിന റാലി നടത്തും. ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഓര്‍മ പുതുക്കുന്നതിനായി 14 ചാച്ചാജിമാരെയും വിവിധ രാഷ്ട്രീയ നേതാക്കളെയും റാലിയില്‍ അവതരിപ്പിക്കും. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോസ് ടോം, പിടിഎ പ്രസിഡന്റ് സാജന്‍ കുന്നത്ത്, ബ്ളോക്ക് പഞ്ചായത്ത് മെംബര്‍ സോഫി ജോസഫ്, പിടിഎ വൈസ് പ്രസിഡന്റ് ഷാബോച്ചന്‍ മുളങ്ങാശേരി എന്നിവര്‍ പ്രസംഗിക്കും. ബിഎല്‍സി ട്രെയിനര്‍ ജോബി ജോസഫ് […]

ഇരു വൃക്കകളും തകരാറിലായ വീട്ടമ്മയ്ക്കായി നാട് ഒന്നിക്കുന്നു

മുണ്ടക്കയം: ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായ വീട്ടമ്മയുടെ ജീവന്‍ രക്ഷിക്കാനായി ഒരു ഗ്രാമം ഒന്നിക്കുന്നു.കരിനിലം കല്ലുകുന്നേല്‍ മാളവികയ്ക്ക് (21)വേണ്ടിയാണ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ കൈകോര്‍ക്കുന്നത്.ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ അമ്മയായ മാളവികയ്ക്ക് വൃക്ക നല്‍കാന്‍ അമ്മ അമ്പിളി തയ്യാറാണെങ്കിലും ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സയ്ക്കുമായി പണം കണ്ടെത്താനാകാതെ വാടകവീട്ടില്‍ കഴിയുന്ന ഓട്ടോ ഡ്രൈവറായ അച്ഛന്‍ ഷാജിയും കൂലിവേലക്കാരനായ ഭര്‍ത്താവ് സുനിലും ഉഴലുന്നതുകണ്ടാണ് ജനപ്രതിനിധികള്‍ സഹായവുമായി എത്തിയത്.ഡയാലിസിസിലൂടെയാണ് മാളവികയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.ഇതിനായി ഉള്ളതെല്ലാം വിറ്റുപെറുക്കി കുടുംബം കടം കയറി നില്‍ക്കുകയാണ്. മാളവികയുടെ ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സയ്ക്കും പണം […]

ഓട്ടോ മറിഞ്ഞ് സി.പി.ഐ. നേതാക്കള്‍ക്ക് പരിക്ക്‌

പാറത്തോട്: ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നതിനിടയില്‍ ഓട്ടോ മറിഞ്ഞ് സി.പി.ഐ. നേതാക്കള്‍ക്ക് പരിക്ക്. പാറത്തോട് സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റും ഇത്തവണത്തെ സ്ഥാനാര്‍ത്ഥിയുമായ എന്‍.ജെ.കുര്യാക്കോസ്(52), സി.പി.ഐ. ലോക്കല്‍ സെക്രട്ടറി കെ.ആര്‍.ജയന്‍(46), ഓട്ടോ ഡ്രൈവര്‍ ചോറ്റി പല്ലാട്ട് ഹരിദാസ്(46) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഹരിദാസിനെ 26ാം മൈല്‍ മേരിക്വീന്‍സ് ആസ്​പത്രിയില്‍ പ്രഥമ ചികിത്സ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.മറ്റുള്ളവര്‍ മേരി ക്വീന്‍സില്‍ ചികിത്സയിലാണ്.വ്യാഴാഴ്ച വൈകീട്ട് ഇടക്കുന്നം മുക്കാലിയിലായിരുന്നു അപകടം.ഓട്ടോയുടെ ആക്‌സില്‍ ഒടിഞ്ഞതാണ് അപകട കാരണം.

കരിങ്കല്ലുമൂഴി ഇറക്കത്തില്‍ കെ.എസ്.ആര്‍.റ്റി.സി. ബസ് നിയന്ത്രണം തെറ്റി

എരുമേലി: എരുമേലി-കണമല പാതയിലെ കരിങ്കല്ലുമൂഴി ഇറക്കത്തില്‍ കെ.എസ്.ആര്‍.ടി.സി. ബസ് നിയന്ത്രണം തെറ്റി. റോഡരികിലെ മണല്‍ചാക്കിലിടിച്ച് നിന്നു. ഇതിനാല്‍ അപകടം ഒഴിവായി. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. നിറയെ യാത്രക്കാരുമായി കുറുമ്പന്‍മൂഴിയില്‍ നിന്ന് പൊന്‍കുന്നത്തേക്ക് പോവുകയായിരുന്നു ബസ്. കുത്തിറക്കവും കൊടും വളവുകളുമുള്ള ഭാഗത്തായിരുന്നു ബസ് തകരാറിലായത്. ഈ സമയം എതിര്‍ദിശയില്‍നിന്ന് വാഹനങ്ങള്‍ വന്നുവെങ്കിലും അപകടമില്ലാതെ ബസ് റോഡ്‌സൈഡിലെ മണല്‍ചാക്കുകളില്‍ ഇടിപ്പിച്ചുനിര്‍ത്തി .

മൈക്രോഫിനാന്‍സ് വായ്പ വിതരണം ചെയ്തു

മുണ്ടക്കയം: എസ്.എന്‍.ഡി.പി. യോഗം ഹൈറേഞ്ച് യൂണിയന്‍ മൈക്രോ ഫിനാന്‍സിന്റെ സംഘങ്ങള്‍ക്കുള്ള 15-ാംഘട്ട വായ്പ വിതരണം ചെയ്തു. യൂണിയനിലെ മുഴുവന്‍ ശാഖാംഗങ്ങളെയും സംഘാംഗങ്ങള്‍ ആക്കുന്ന ‘സമ്പുര്‍ണ്ണസ്വാശ്രയ സംഘം’പദ്ധതി 2015 ല്‍ പൂര്‍ത്തിയാക്കുമെന്ന് യൂണിയന്‍ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അറിയിച്ചു.യൂണിയന്‍ സെക്രട്ടറി ഒ.ജി. സാബു അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്.തകടിയേല്‍, ബോര്‍ഡംഗങ്ങളായ കെ.എസ്. ബാബു പെരുവന്താനം , ഡോ.പി.അനിയന്‍, കൗണ്‍സില്‍ അംഗങ്ങളായ കെ.ജി. സാബു, പി.കെ രാജന്‍, ചന്ദ്രന്‍ ആനക്കല്ല്, ഷാജി ഷാസ്, ഇ.കെ. ഭാസ്‌കരന്‍ നെടിയോരം, ടി.എം. […]

സ്വകാര്യ ബസ് തട്ടി മൂന്ന് വയസ്സുകാരന്റെ ഇടത് കാലൊടിഞ്ഞു; വലത് കാലിലെ മാംസം കുറച്ച് അടര്‍ന്നുപോയി

കാഞ്ഞിരപ്പള്ളി: സ്വകാര്യബസ് തട്ടി മൂന്ന് വയസ്സുകരന്റെ ഇടത് കാല്‍പ്പത്തി ഒടിഞ്ഞു. വലത് കാലിലെ മാംസംഅടര്‍ന്നുപോയി. തുടയില്‍നിന്ന് മാംസംഎടുത്ത് കാലില്‍ തുന്നിച്ചേര്‍ത്തു. കുട്ടി സ്വകാര്യ ആസ്​പത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍. കുടുംബത്തില്‍ പുതുതായി എത്തിയ കുഞ്ഞനിയനെ കാണാന്‍ പോകുമ്പോഴാണ് അപകടം. ഓട്ടോ തൊഴിലാളിയായ വാഴൂര്‍ ചെങ്കല്‍പള്ളി കന്തപ്ലാക്കല്‍ ബിനു-സരിത ദമ്പതിമാരുടെ മകന്‍ അഭിനവിനാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 8 മണിയോടെ കാഞ്ഞിരപ്പള്ളി കടമപ്പുഴ ആസ്​പത്രിക്ക് മുമ്പിലായിരുന്നു അപകടം.പ്രസവ സംബന്ധമായി ആസ്​പത്രിയില്‍ കഴിയുന്ന സരിതയെയും കുഞ്ഞിനെയും കാണാന്‍ സരിതയുടെ അച്ഛന്‍ ശശിക്കൊപ്പം എത്തിയതായിരുന്നു […]

പെരുമ്ബാമ്ബിനെ ചവിട്ടിയ വീട്ടമ്മരക്ഷപെട്ടത് തലനാരിഴക്ക്

എരുമേലി: റബര്‍ തോട്ടത്തിലെ പൊന്തക്കാട് വെട്ടിനീക്കുന്നതിനിടെ സ്ത്രീ തൊഴിലാളികളിലൊരാള്‍ അറിയാതെ ചവിട്ടിയത് കാടിനടിയില്‍ പതുങ്ങിക്കിടന്ന ഭീമന്‍ പെരുമ്ബാമ്ബിന്റെ പുറത്ത്. വരിഞ്ഞ് ചുറ്റാനുള്ള ശ്രമത്തിനിടെ വീട്ടമ്മയെ പെരുമ്ബാമ്ബ് മറിച്ചിട്ടതോടെ നിലവിളിയുമായി ഒപ്പമുണ്ടായിരുന്ന സ്ത്രീകള്‍ ഓടിയെത്തി. ഇവരുടെ നിലവിളി കേട്ടെത്തിയ എസ്റ്റേറ്റിലെ അസിസ്റ്റന്റ് മാനേജരും ജീവനക്കാരും ചേര്‍ന്ന് സാഹസികമായി പെരുമ്ബാമ്ബിനെ പിടികൂടി രക്ഷിക്കുകയായിരുന്നു. ഇന്നലെ രാവിലെ എട്ടോടെ ചെറുവള്ളി എസ്റ്റേറ്റിലെ മുക്കട വെട്ടിത്താപ്പ് ഭാഗത്താണ് സംഭവം. പിടികൂടിയ പെരുമ്ബാമ്ബിന് 80 കിലോ ഭാരമുണ്െടന്ന് സ്ഥലത്തെത്തിയ പ്ളാച്ചേരി ഫോറസ്റ്റ് ഓഫീസിലെ വനപാലകര്‍ […]

കൂട്ടയോട്ടം

മണിമല: വ്യായാമത്തിലൂടെ പ്രമേഹരോഗം നിയന്ത്രിക്കാം എന്ന ആശയത്തിന്റെ പ്രചരണാര്‍ഥം മണിമല സെന്‍ട്രല്‍ ലയണ്‍സ് ക്ളബ്ബ് കറിക്കാട്ടൂര്‍ സിസിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ സഹകരണത്തോടെ ആരോഗ്യത്തിലേയ്ക്ക് ഒരു നടത്തം എന്ന പരിപാടി ലോക പ്രമേഹദിനമായ നാളെ നടത്തും. വളര്‍ന്നു വരുന്ന തലമുറയ്ക്ക് അവബോധം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ജോസഫ് മാത്യു സിഎംഐ ഉദ്ഘാടനം ചെയ്യും. ജോര്‍ജുകുട്ടി കൊച്ചുമുറി, ടോമി ഇളംതോട്ടം, വര്‍ഗീസ് തുണ്ടിയില്‍, സഖറിയാസ് മാത്യു, ജോര്‍ജ് ജോസഫ് , വര്‍ക്കിച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

റേഷന്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കി

കാഞ്ഞിരപ്പള്ളി താലൂക്കിലെ എആര്‍ഡി നമ്ബര്‍ 148, 147, 146, 80, 119 എന്നീ റേഷന്‍കടകളുടെ ലൈസന്‍സുകള്‍ താല്‍ക്കാലികമായി റദ്ദ് ചെയ്തതായി ജില്ലാ സപ്ളൈ ഓഫീസര്‍ അറിയിച്ചു. കാര്‍ഡുടമകള്‍ക്ക് യഥാസമയം വിതരണം ചെയ്യേണ്ട റേഷന്‍ സാധനങ്ങള്‍ എടുക്കാന്‍ വിസമ്മതിക്കുകയും റേഷന്‍ സാധനങ്ങള്‍ സ്റ്റോക്ക്

ശരണമന്ത്രങ്ങളുമായി ആദ്യസംഘമെത്തി… ആന്ധ്രയില്‍ നിന്നും

എരുമേലി: ശബരിമല തീര്‍ഥാടനകാലം ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ ഉണ്െടങ്കിലും കാല്‍നടയായും വാഹനങ്ങളിലും മറ്റും അയ്യപ്പഭക്തര്‍ എത്തിക്കൊണ്ടിരിക്കുന്നു. വൃശ്ചികം ഒന്നിന് ശബരിമല നട തുറക്കുമ്ബോള്‍ ആദ്യ ദര്‍ശനം നടത്തണമെന്ന ലക്ഷ്യത്തിലാണ് കാലേക്കൂട്ടി ഭക്തര്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഇത്തവണത്തെ തീര്‍ഥാടനകാലത്തെ ആദ്യസംഘമായി എരുമേലിയില്‍ എത്തിയത് 29 ദിവസം മുമ്ബ് ആന്ധ്രപ്രദേശില്‍നിന്നു കാല്‍നടയായി യാത്ര ആരംഭിച്ച ആറംഗ സംഘമാണ്. 13 വര്‍ഷമായി മുടങ്ങാതെ ശബരിമലയിലേക്ക് നടന്ന് തീര്‍ഥാടന യാത്ര നടത്തുന്ന ഹൈദരാബാദ് സ്വദേശി സുബ്രഹ്മണ്യം ആണ് സംഘത്തിന്റെ ഗുരുസ്വാമി. ആന്ധ്ര നെല്ലൂര്‍ സ്വദേശികളായ […]

കാഞ്ഞിരപ്പള്ളിയില്‍ സുവര്‍ണ സായാഹ്നം

കാഞ്ഞിരപ്പളളി: പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുതിര്‍ന്ന പൌരന്മാരുടെ ശാരീരിക, മാനസിക, സാമ്ബത്തിക കാര്യങ്ങളെ സംബന്ധിച്ചുള്ള സമഗ്രമായ സര്‍വെ – സുവര്‍ണ സായാഹ്നം നടത്തും. എല്ലാ വാര്‍ഡുകളിലെയും 60 വയസ് പൂര്‍ത്തിയാക്കിയവരെ ഉള്‍പ്പെടുത്തിയാണ് സര്‍വെ. സര്‍വെയില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച്‌ വിവിധ ക്ഷേമ പദ്ധതികള്‍ക്ക് രൂപം നല്‍കും. അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. ഒട്ടേറെ അനുഭവ സമ്ബത്തിനുടമകളായ മുതിര്‍ന്ന പൌരന്മാരുടെ അറിവുകള്‍ വരുംതലമുറയ്ക്ക് പ്രയോജനപ്പെടുത്തുന്നതിനും അവരെ വിവിധ രംഗങ്ങളില്‍ കര്‍മനിരതരാക്കുന്നതിനും പദ്ധതിയിലൂടെ കഴിയും. സ്വന്തം വീടുകളില്‍ […]

ഇരുവൃക്കകളും തകരാറിലായ വീട്ടമ്മയ്ക്കായി നാട് കൈകോര്‍ക്കുന്നു

മുണ്ടക്കയം: ഇരുവൃക്കകളും പ്രവര്‍ത്തന രഹിതമായ വീട്ടമ്മയുടെ ജീവന്‍ നിലനിര്‍ത്താനായി നാട് കൈകോര്‍ക്കുന്നു. കരിനിലം കല്ലുകുന്നേല്‍ മാളവിക (21)യ്ക്കാണ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാടൊന്നിക്കുന്നത്. ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ അമ്മയായ മാളവികയ്ക്ക് വൃക്ക നല്‍ക്കാന്‍ മാതാവ് അമ്ബിളി തയാറാണെങ്കിലും ശസ്ത്രക്രിയക്കും തുടര്‍ ചികിത്സയ്ക്കുമായി പത്ത് ലക്ഷത്തിലധികം രൂപ ആവശ്യമാണ്. വാടക വീട്ടില്‍ കഴിയുന്ന ഓട്ടോ ഡ്രൈവറായ പിതാവ് ഷാജിയും കൂലിവേലക്കാരനായ ഭര്‍ത്താവ് സുനിലും കടം വാങ്ങിയാണ് ഡയാലിസിസിലൂടെ മാളവികയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. മാളവികയുടെ തുടര്‍ ചികിത്സയ്ക്കായി പണം കണ്െടത്തുന്നതിന് മുണ്ടക്കയം […]

റബര്‍ വിലയിടവ്; കര്‍ഷകര്‍ക്ക് കൈത്താങ്ങായിമൃഗ സംരക്ഷണ മേഖലയും ക്ഷീര വികസന വകുപ്പും

കാഞ്ഞിരപ്പള്ളി: റബര്‍ വിലയിടവില്‍ നട്ടം തിരയുന്ന കര്‍ഷകരുടെ രക്ഷയ്ക്കായി മൃഗ സംരക്ഷണ വകുപ്പും ക്ഷീര വികസന വകുപ്പും ബ്ളോക്ക് പഞ്ചായത്തും രംഗത്ത്. റബര്‍ കൃഷിയില്‍ മുന്‍ നിരയിലായിരുന്ന കാഞ്ഞിരപ്പള്ളിയിലെ കര്‍ഷകരെയാണ് റബറിന്റെ വിലിയിടിവ് ഏറ്റവും കൂടുതല്‍ ദുരിതത്തിലാഴ്ത്തിയിരിക്കുന്നത്്. റബര്‍ വിലയിടിവു മൂലമുണ്ടായ സാമ്ബത്തിക പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കാന്‍ മൃഗസംരക്ഷണ വകുപ്പ് കാഞ്ഞിരപ്പള്ളിയില്‍ ഫാം സ്കൂള്‍ ആരംഭിക്കും. തരിശുനിലങ്ങളില്‍ പൂര്‍ണമായും തീറ്റപ്പുല്‍ കൃഷി വ്യാപിപ്പിച്ച്‌ പാല്‍ ഉല്‍പ്പാദനത്തില്‍ ബ്ളോക്കു പഞ്ചായത്തിനെ ജില്ലയിലെ ഏറ്റവും മികച്ചതാക്കാനുള്ള ശ്രമത്തിലാണ് […]

അദാലത്തില്‍വച്ച് ഭാര്യയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ അറസ്റ്റുചെയ്തു

പൊന്‍കുന്നം: വനിതാ കമ്മീഷന്‍ അദാലത്തില്‍ പ്രശ്‌നപരിഹാരത്തിനെത്തിയ ഭാര്യയോട് അപമര്യാദയായി പെരുമാറിയ ഭര്‍ത്താവിനെ കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരം പൊന്‍കുന്നം പോലീസ് അറസ്റ്റുചെയ്തു. ദേഹോപദ്രവമേല്‍പ്പിക്കുന്നുവെന്ന പരാതിയുമായി അദാലത്തില്‍ എത്തിയതായിരുന്നു യുവതി. പലതവണ നോട്ടീസ് അയച്ചിട്ടും ഹാജരാകാതിരുന്ന ഭര്‍ത്താവിനെ സമന്‍സ് അയച്ചാണ് ബുധനാഴ്ച പൊന്‍കുന്നത്തെ വനിതാ കമ്മീഷന്‍ അദാലത്തില്‍ എത്തിച്ചത്. പരാതി ചര്‍ച്ച ചെയ്യുന്നതിനിടയില്‍ കമ്മീഷനംഗം ഡോ.ജെ.പ്രമീളാദേവിയുടെ മുമ്പില്‍വച്ച് ഇയാള്‍ ഭാര്യയോട് അപമര്യാദയായി പെരുമാറി. പ്രമീളാദേവിയുടെ നിര്‍ദ്ദേശാനുസരണം പൊന്‍കുന്നം പോലീസ് ഇയാളെ അറസ്റ്റുചെയ്തു. 155 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 61 എണ്ണം തീര്‍പ്പാക്കി. […]

രണ്ട് ദിവസത്തിനിടെ കാഞ്ഞിരപ്പള്ളിയില്‍ ബസ്സില്‍നിന്ന് കവര്‍ന്നത് ആറ് പവനും പതിനായിരം രൂപയും

കാഞ്ഞിരപ്പള്ളി: രണ്ട് ദിവസത്തിനിടെ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ ബസ്സിനുള്ളില്‍നിന്ന് കവര്‍ന്നത് ആറ് പവനും പതിനായിരം രൂപയും. ചൊവ്വാഴ്ച ഏതാണ്ട് ഒരേസമയം എത്തിയ രണ്ട് ബസ്സുകളില്‍നിന്ന് യാത്രക്കാരായ വീട്ടമ്മമാരുടെ സ്വര്‍ണവും പണവും കവര്‍ന്നു. ടൗണിലേക്ക് വന്ന ബസ്സുകളിലാണ് കവര്‍ച്ച നടന്നത്. വീട്ടമ്മമാരുടെ മൂന്ന് പവന്‍ വീതം വരുന്ന സ്വര്‍ണമാലകളും അധ്യാപികയുടെ പതിനായിരം രൂപയുമാണ് നഷ്ടമായത്. മാന്യമായി വസ്ത്രം ധരിച്ചെത്തി മോഷണം നടത്തിയശേഷം മിന്നല്‍വേഗത്തില്‍ അപ്രത്യക്ഷമാകുന്ന സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘമാണ് മോഷ്ടാക്കള്‍. തിങ്കളാഴ്ച രാവിലെ തമ്പലക്കാട്ട് നിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് സര്‍വീസ് […]

ഡീസല്‍ വില കുറച്ചു, ബസ് ചാര്‍ജ് കുറയ്ക്കുമോ?

ഡീസല്‍ വില കൂട്ടിയാല്‍ അടുത്ത ദിവസം ബസ് നിരക്ക് കൂട്ടും. എന്നാല്‍ പിന്നീട് ഡീസല്‍ വില കുറഞ്ഞാലും ബസ് ചാര്‍ജ് കുറയില്ല. ബസ് ചാര്‍ജും ഓട്ടോക്കൂലിയുമെല്ലാം കൂട്ടാന്‍ സമരം നടത്തുന്നവര്‍ ഇന്ധനവില കുറയുന്പോള്‍ മൗനം പാലിക്കുന്നു. ഡീസല്‍ വില ഇടിഞ്ഞ സാഹചര്യത്തില്‍ ബസ് യാത്രാക്കൂലി കുറയ്ക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ഇന്ധനവില കുറഞ്ഞിട്ടും നിത്യോപയോഗസാധനങ്ങളുടെയും നിര്‍മാണ സാമഗ്രികളുടെയും വില കുറയാത്തതും ജനങ്ങളെ ദുരിതത്തിലാക്കുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില കൂപ്പുകുത്തിയ തോടെ ഒരു മാസത്തിനിടെ ഡീസല്‍ വില 5.85 […]

റവന്യുജില്ലാ കായികമേള കിരീട സാധ്യത കാഞ്ഞിരപ്പള്ളിക്ക്

സമരവുംപ്രതിഷേധവും തടസ്സപ്പെടുത്തിയ റവന്യുജില്ലാ കായികമേളയുടെ രണ്ടാംദിനത്തിലും കാഞ്ഞിരപ്പള്ളിയുടെ കുതിപ്പ്. 12 മത്സരംമാത്രംനടന്ന രണ്ടാംദിനത്തില്‍ ചങ്ങനാശ്ശേരിയെ ബഹുദൂരം പിന്നിലാക്കിയാണ് കാഞ്ഞിരപ്പള്ളി മുന്നേറുന്നത്. 39 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 105 പോയിന്റുകളുമായാണ് കാഞ്ഞിരപ്പള്ളിയുടെ കുതിപ്പ്്. 11 വെള്ളിയും 7 വെങ്കലുമുള്‍പ്പെടെയാണ് കാഞ്ഞിരപ്പള്ളിയുടെ നേട്ടം. ചങ്ങനാശ്ശേരി 12 സ്വര്‍ണവും 3 വെള്ളിയും 8 വെങ്കലുമായി 77 പോയിന്റ് നേടി രണ്ടാം സ്ഥാനത്തുണ്ട്. ഒരു സ്വര്‍ണവും അഞ്ചു വെള്ളിയും മൂന്നു വെങ്കലവുമായി 24 പോയിന്റുള്ള കുറവിലങ്ങാട് ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്. സ്‌കൂള്‍ വിഭാഗത്തില്‍ 51 […]

പിന്‍വാതില്‍ കുത്തിത്തുറന്ന് അഞ്ച് വീടുകളില്‍ മോഷണ ശ്രമം; തിരുട്ട് മോഷ്ടാക്കളെന്ന് സംശയം

കാഞ്ഞിരപ്പള്ളി: ടൗണിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്ന് അഞ്ച് വീടുകളില്‍ നടന്ന മോഷണശ്രമങ്ങളെ തുടര്‍ന്ന് നാട്ടുകാര്‍ ഭീതിയില്‍. ടൗണിന് സമീപം പിച്ചകപ്പള്ളില്‍ ജബ്ബാര്‍, ഇടപ്പള്ളിക്ക് സമീപം റിട്ട. അദ്ധ്യാപകന്‍ യൂസഫ് എന്നിവരുടെ വീടുകളില്‍ തിങ്കളാഴ്ച രാത്രി മോഷണശ്രമം നടന്നു. പിച്ചകപ്പള്ളിമേട്ടില്‍ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍നിന്ന് കഴിഞ്ഞ ദിവസം 3000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്നതായും പരാതിയുണ്ട്. നഗരത്തില്‍ കെ.എം.എ. ഹാളിന് സമീപം വിദേശ മലയാളിയുടെ വീട്ടിലും കഴിഞ്ഞ ദിവസം മോഷണശ്രമം നടന്നു. വീടിന്റെ […]

ഉറവിട മാലിന്യ സംസ്‌കരണമാണ് വേണ്ടത്-കളക്ടര്‍

കാഞ്ഞിരപ്പള്ളി: മാലിന്യങ്ങള്‍ ഉറവിടത്തില്‍തന്നെ സംസ്‌കരിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ സമ്പൂര്‍ണ മാലിന്യ നിര്‍മ്മാര്‍ജ്ജനം യാഥാര്‍ത്ഥ്യമാകുകയുള്ളൂവെന്ന് കളക്ടര്‍ അജിത്ത് കുമാര്‍. ജില്ലാ ശുചിത്വ മിഷന്‍, കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്ത്, വിവിധ സന്നദ്ധ സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ചേര്‍ന്ന് സംഘടിപ്പിച്ച മാലിന്യ നിര്‍മ്മാര്‍ജ്ജന ബോധവത്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയെ സമ്പൂര്‍ണമായി ശുചിത്വവത്കരിക്കുകയെന്നത് ത്രിതല പഞ്ചായത്തുകള്‍ ഏറ്റെടുക്കണം. ശുചിത്വവത്കരണ പ്രവൃത്തികള്‍ ജനങ്ങള്‍ ഏറ്റെടുത്ത് നടത്തിയാല്‍ മാത്രമേ വിജയിക്കുകയുള്ളൂ.ജില്ലയെ സമ്പൂര്‍ണമായും ശുചിത്വ വത്കരിക്കുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ,ഭരണങ്ങാനം, കടുത്തുരുത്തി,മുത്തോലി എന്നീ […]

റബർ വില വീണ്ടും കൂപ്പുകുത്തി; ഒരു ചുക്കും ചെയ്യാതെ സർക്കാർ

പ്രതീക്ഷകൾ കാറ്റിൽപ്പറത്തി ആഭ്യന്തര റബർ വില വീണ്ടും വൻ നഷ്‌ടത്തിലേക്ക് കൂപ്പുകുത്തി. അവധി വ്യാപാരം അരങ്ങു തകർക്കുന്നതാണ് തിരിച്ചടിയാകുന്നത്. കഴിഞ്ഞവാരം മാത്രം കിലോഗ്രാമിന് നാല് രൂപയാണ് ടയർ കമ്പനികൾക്ക് വേണ്ടി അവധി വ്യാപാരികൾ ഇടിച്ചത്. ആർ.എസ്.എസ് – നാല് ഇനം റബറിന് ഒക്‌ടോബർ മൂന്നാംവാരം വില 127 രൂപ വരെ ഉയർന്നത് കർഷകർക്കും വ്യാപാരികൾക്കും നേരിയ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞവാരം വില വീണ്ടും 123 രൂപയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. അവധി കച്ചവടക്കാർ ഇടപെട്ട് വൻകിട ടയർ കമ്പനികൾക്കായി […]

പാചകവാതക ലോറി നാട്ടുകാര്‍ തടഞ്ഞു

(31 Oct) മുണ്ടക്കയം: പാചകവാതകം മാസങ്ങളായി കിട്ടാത്തതിനത്തെുടര്‍ന്ന് ഉപഭോക്താക്കള്‍ ലോഡുമായി വന്ന വാഹനം തടഞ്ഞു. മുപ്പത്തിനാലാം മൈലിലാണ് സ്വകാര്യ ഏജന്‍സിയുടെ പാചക വാതകവുമായി വന്ന ലോറി പഞ്ചായത്ത് അംഗം സ്റ്റാന്‍ലി സണ്ണിയുടെ നേതൃത്വത്തില്‍ തടഞ്ഞത്. രണ്ടുമാസമായി മേഖലയില്‍ പാചകവാതകം ലഭിച്ചിരുന്നില്ല. ഇതിനിടെ സമീപ പ്രദേശക്കേക്കുള്ള ലോഡുമായിവന്ന ലോറി നാട്ടുകാര്‍ തടഞ്ഞ് സിലിണ്ടര്‍ ആവശ്യപ്പെട്ടെങ്കിലും മറ്റു മേഖലകളിലേക്കുളളതിനാല്‍ കൊടുക്കാനാകില്ളെന്ന് ഏജന്‍സി അധികൃതര്‍ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് പെരുവന്താനം പൊലീസ് സ്ഥലത്തത്തെി വാഹനം വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും നാട്ടുകാര്‍ വഴങ്ങിയില്ല. അടുത്ത […]

ഗോട്ടിമാലയില്‍ നിന്ന് ഏലം ഇറക്കുമതി; തോട്ടം മേഖലയെ തകര്‍ക്കും: സിഐടിയു

നികുതി രഹിതമായി ഗോട്ടിമാല ഏലം ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യാന്‍ അനുമതിനല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഏലം മേഖലയുടെ സര്‍വനാശത്തിന് വഴിവയ്ക്കുമെന്ന് സിഐടിയു ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. പുതിയസാഹചര്യം തൊഴിലവസരം കുറയുന്നതിനും വലിയവിഭാഗം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതിനും ഇടയാക്കും. ഏലത്തോട്ടംമേഖലയിലെ ലക്ഷക്കണക്കിനാളുകളുടെ ജീവിതംവഴിമുട്ടിക്കുന്ന ഈ നടപടി തൊഴിലാളികളുടെയും കൃഷിക്കാരുടെയും കൂട്ടആത്മഹത്യയ്ക്ക് വഴിവയ്ക്കും.നികുതിരഹിത ഏലം ഇറക്കുമതിയിലൂടെ ഇന്ത്യയില്‍ നിന്നും തുണിത്തരങ്ങളും പെയിന്റും കയറ്റുമതി ചെയ്യാന്‍ സഹായിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ കണ്ടെത്തല്‍. കയറ്റുമതിയുടെ പേര് പറഞ്ഞ് സംസ്ഥാനത്തെ ഏലത്തോട്ടം മേഖയിലെ തൊഴിലാളികളും […]

ഫണ്ടില്ല : പേ വിഷബാധ തടയല്‍ വളര്‍ത്തു നായകള്‍ക്കു മാത്രം

എരുമേലി : വര്‍ഷങ്ങളായി യാതൊരുവിധ പ്രതിരോധ മാര്‍ഗ്ഗങ്ങളും ലഭിച്ചിട്ടില്ലാത്ത തെരുവു നായകള്‍ നാടെങ്ങും വര്‍ദ്ധിച്ചിട്ടും പേ വിഷബാധ തടയാനുള്ള കുത്തിവയ്പ്പ് വളര്‍ത്തു നായകള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയെന്ന് ആക്ഷേപം. ഫണ്ട് ഇല്ലെന്നാണ് ഇതിന് കാരണമായി പറയുന്നത്. കാഞ്ഞിരപ്പള്ളി, മണ്ണാറക്കയം, കോരുത്തോട്, മൈനാകുളം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തെരുവു നായകളുടെ ശല്യം മൂലം പൊറുതിമുട്ടിയ നാട്ടുകാര്‍ നൂറുകണക്കിന് പേരില്‍ നിന്നും ഒപ്പുകള്‍ ശേഖരിച്ച്‌ പരാതികള്‍ നല്‍കിയിട്ടും പഞ്ചായത്തുകള്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. നായകള്‍ക്കു ശരാശരി 15 മുതല്‍ 18 വര്‍ഷം വരെയാണ് ആയുസ്സ്. […]

പാലാ-പൊന്‍കുന്നം റോഡില്‍: വാഹനയാത്ര കഠിനമെന്റയ്യപ്പാ…

അങ്കമാലി-പുനലൂര്‍ പാതയുടെ ഭാഗമായ പാലാ – പൊന്‍കുന്നം റോഡില്‍ വാഹനയാത്ര ദുഷ്‌കരമായി. പാലാ 12-ാംമൈല്‍, കടയം, പൂവരണി, പൈക, പൊന്‍കുന്നം, ആറാംമൈല്‍, അട്ടിക്കല്‍ ഭാഗങ്ങളില്‍ റോഡ് പൊളിഞ്ഞ് വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുന്നു. മഴ പെയ്ത് റോഡില്‍ വെള്ളം നിറഞ്ഞാല്‍ കുഴിയുടെ ആഴം അറിയാതെ ഇരുചക്രവാഹനങ്ങളും ഭാരം കയറ്റി വരുന്ന വാഹനങ്ങളും അപകടത്തില്‍പ്പെടുന്നത് സാധാരണയാണ്. മുരിക്കുംപുഴ കൊലകുന്ന് വളവില്‍ തടിലോഡുമായി വന്ന ലോറി റോഡിലെ കുഴിയില്‍പ്പെട്ട് മറിഞ്ഞത് ഒരു മാസം മുമ്ബാണ്. പല വാഹനങ്ങളും മറിയാതെ രക്ഷപ്പെടുന്നത് ഭാഗ്യം […]

പൈപ്പുകള്‍ പൊട്ടിക്കുന്നു,കുടിവെളളമില്ലാതെ ജനം വലയുന്നു

എരുമേലി; പൈപ്പുകള്‍ പൊട്ടിയത് മൂലം ജലവിതരണം തടസപ്പെട്ടതിനാല്‍ കുടിവെളളമില്ലാതെ ജനം വലയുന്നതായി പരാതി. എരുമേലി കിഡ്സ് ബേക്കറി ജംഗ്ഷന്‍, വലിയമ്ബലത്തിന് പിന്‍വശം, വാഴക്കല തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളും, കച്ചവടക്കാരുമാണ് കുടിവെളളമില്ലാതെ വലയുന്നത്. പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ റോഡ് പണിക്കായി റോഡ് കുത്തിപ്പൊളിച്ചതിനിടയിലാണ് പൈപ്പുകള്‍ പൊട്ടിയതെന്ന് നാട്ടുകാര്‍ പറയുന്നു. കുടിവെളള വിതരണം തടസപ്പെട്ട് രണ്ടാഴ്ചയിട്ടും പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തി കുടിവെളള വിതരണം പുനസ്ഥാപിക്കുവാന്‍ ജല വിതരണ വകുപ്പ് അധികൃതര്‍ കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ വ്യാപക പ്രതിക്ഷേധം ഉയര്‍ന്നിട്ടുണ്ട്. ദിവസവും പണം […]

‘സീനുണ്ടാക്കിയാല്‍’ അകത്താകും

കോട്ടയം: സിനിമാ തിയറ്ററുകളില്‍ അരങ്ങേറുന്നത്‌ സെന്‍സര്‍ബോര്‍ഡ്‌ കട്ട്‌ ചെയ്യുന്നതിനേക്കാള്‍ വലിയ രംഗങ്ങളാണെന്ന്‌ പോലീസ്‌. കേസന്വേഷണത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം സിനിമാ തിയറ്ററുകളിലെ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ്‌ ഇക്കാര്യങ്ങള്‍ പുറത്തുവന്നത്‌. സിനിമയുടെ തലക്കെട്ട്‌ എഴുതി കാണിച്ചതിനുശേഷം ലൈറ്റുകള്‍ ഓഫാക്കുന്പോഴാണ്‌ അടുത്തിടപഴകല്‍ തുടങ്ങുന്നത്‌. ഒരു വര്‍ഷം മുന്പ്‌ നഗരത്തിലെ എല്ലാ തീയറ്ററുകളിലും സുരക്ഷയുടെ ഭാഗമായി കാമറകള്‍ ഘടിപ്പിച്ചിരുന്നു. ഈ കാമറകള്‍ എത്ര ഇരുട്ടിലും സൂക്ഷ്‌മമായി ദൃശ്യങ്ങള്‍ ഒപ്പിയെടുക്കാന്‍ കഴിവുള്ളവയാണ്‌. എന്നാല്‍ ഇക്കാര്യങ്ങള്‍ അറിയാതെയാണ്‌ പലരും തീയറ്ററിലെത്തി കലാപരിപാടികള്‍ നടത്തുന്നത്‌. എല്ലാ […]

വളവുകള്‍ നിവര്‍ത്തി മൂവാറ്റുപുഴ – പുനലൂര്‍ സംസ്‌ഥാനപാത

മൂവാറ്റുപുഴ – പുനലൂര്‍ സംസ്‌ഥാനപാതയിലെ പൊന്‍കുന്നം മുതല്‍ തൊടുപുഴ വരെയുള്ള ഭാഗങ്ങളിലെ വളവുകള്‍ നിവര്‍ത്തി തുടങ്ങി. ഇതോടെ 57 കിലോമീറ്ററുള്ള പൊന്‍കുന്നം -പാലാ – തൊടുപുഴ റോഡ്‌ മൂന്നു കിലോമീറ്ററിലധികം കുറയുമെന്നു പൊതുമരാമത്ത്‌ അധികൃതര്‍. അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌ ഉയര്‍ത്തുന്നതിന്‍റെ ആദ്യപടിയായാണു റോഡിലെ വളവുകള്‍ നിവര്‍ത്തുന്നത്‌. പൊന്‍കുന്നം മുതല്‍ തൊടുപുഴവരെയുള്ള ഭാഗത്തെ വളവുകളാണ്‌ ഇപ്പോള്‍ നിവര്‍ത്തുന്നത്‌. ഹിറ്റാച്ചി ഉപയോഗിച്ച്‌ നാലിടങ്ങളിലായാണു പണികള്‍ പുരോഗമിക്കുന്നത്‌. 22 കിലോമീറ്റര്‍ ദൂരമുള്ള പാല-പൊന്‍കുന്നം റോഡിന്‍റെ എല്ലാ വളവുകളും നിവര്‍ത്തും. പൈകയിലെയും, ഇളങ്ങുളം പള്ളിക്കു […]

കെ.വി.എം.എസ്‌. ജംഗ്‌ഷനില്‍ ദേശീയപാത തകര്‍ന്നു

പൊന്‍കുന്നം: കനത്ത മഴയില്‍ മഴവെള്ളം കുത്തിയൊഴുകുന്നതിനാല്‍ ദേശീയപാത തകര്‍ച്ചയില്‍. പൊന്‍കുന്നം ടൗണില്‍ കെ.വി.എം.എസ്‌. ജംഗ്‌ഷനിലാണ്‌ റോഡ്‌ തകരുന്നത്‌. മഴവെള്ളം ഒഴുകി റോഡില്‍ രൂപപ്പെട്ട കുഴികള്‍ ഒരുമാസം മുന്പ്‌ അധികൃതര്‍ നന്നാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും റോഡ്‌ തകര്‍ച്ചയിലാണ്‌. പാതയോരത്തെ ഓടകള്‍ മണ്ണും കല്ലും വീണ്‌ അടഞ്ഞ നിലയിലാണ്‌. ഓടകള്‍ വൃത്തിയാക്കി വെള്ളമൊഴുക്ക്‌ സുഗമമാക്കിയാല്‍ റോഡ്‌ തകരുന്നത്‌ ഒഴിവാക്കുവാന്‍ സാധിക്കും. ദിനംപ്രതി ചെറുതും വലുതുമായ നൂറുകണക്കിന്‌ വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണ്‌ ഇത്തരത്തില്‍ തകരുന്നത്‌. ശബരിമല സീസണ്‍ ആരംഭിക്കുന്നതോടെ ഇതുവഴി […]

മത്സരവിജയികള്‍

പൊന്‍കുന്നം: അത്തിയാലില്‍ സില്‍ക്‌സില്‍ ഓണത്തോടനുബന്ധിച്ച് നടന്ന മെഗാ ബമ്പര്‍ സമ്മാന നറുക്കെടുപ്പില്‍ വിജയികളായ 5 പേര്‍ക്ക് ഹോണ്ട ആക്ടീവ സമ്മാനം നല്‍കുന്നു. നറുക്കെടുപ്പില്‍ വിജയികളായവരുടെ കൂപ്പണ്‍ നമ്പര്‍ ചുവടെ: 22848, 264068, 26085, 8281, 9050. വിജയികള്‍ കൂപ്പണുമായി ഷോറൂമുമായി ബന്ധപ്പെടണം.

Page 1 of 512345