Election News Panchayathu

ചിറക്കടവില്‍ ബി.ജെ.പി.യുടെ തേരുരുണ്ടു; അങ്കലാപ്പോടെ സി.പി.എം.

പൊന്‍കുന്നം: ചിറക്കടവില്‍ ബി.ജെ.പി.യുടെ തേരുരുണ്ടപ്പോള്‍ യു.ഡി.എഫിനേക്കാള്‍ ഞടുങ്ങിയത് എല്‍.ഡി.എഫ്. എടുത്തുപറഞ്ഞാല്‍ സി.പി.എം. കഴിഞ്ഞ 20 വര്‍ഷമായി മേധാവിത്വം പുലര്‍ത്തിയിരുന്ന പ്രദേശങ്ങളില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ നല്ലഭൂരിപക്ഷത്തോടെ ജയിച്ചുകയറിയതിന്റെ കാരണങ്ങള്‍ സി.പി.എമ്മിന് എന്താണെന്ന് ഇനിയും വ്യക്തമാകാത്തപോലെ. പതിവ് പല്ലവിപ്രകാരം ”യു.ഡി.എഫുകാര്‍ ബി.ജെ.പി.ക്ക് കുത്തി” എന്നുപറഞ്ഞ് രക്ഷപ്പെടാന്‍ പറ്റാത്തവിധം േതാറ്റുപോയത് സി.പി.എമ്മിന്റെ ചിഹ്നത്തില്‍ മത്സരിച്ച പഴയ പടക്കുതിരകള്‍തന്നെ. ഒരിക്കലും തോല്പിക്കാന്‍ പറ്റാത്തവരെന്ന് കരുതിയിരുന്നവര്‍.’കേരളോത്സവം’ ചിറക്കടവില്‍ വന്‍ സംഭവമാക്കിമാറ്റിയ മുന്‍ ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.ലാല്‍ മുതല്‍ ചിറക്കടവിലെ സി.പി.എമ്മിന്റെ ശ്രദ്ധേയസാന്നിധ്യമായ ശ്രീദേവിടീച്ചര്‍വരെ […]

വാഴൂര്‍ ബ്ലോക്ക്പഞ്ചായത്ത്: ബിജെപി നിലപാട് നിര്‍ണ്ണായകം

വാഴൂര്‍: വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ആറുവീതം സീറ്റ് നേടി ഇരുമുന്നണികളും ഒപ്പത്തിനൊപ്പം. ഒരു ഡിവിഷനില്‍ ബിജെപി. ഇവിടെ ബിജെപിയുടെ നിലപാട് നിര്‍ണ്ണായകമാകും. ബ്ലോക്ക് പഞ്ചായത്തില്‍ ആദ്യമായാണ് ബിജെപി അക്കൗണ്ട് തുറക്കുന്നത്. ഇത്തവണ ആര്‍ക്കുംഭൂരിപക്ഷമില്ല. മുമ്പെല്ലാം ഇടതുമുന്നണി ഭരണത്തിലുണ്ടായിരുന്ന ബ്ലോക്കില്‍ കഴിഞ്ഞതവണ യുഡിഎഫ് അധികാരം പിടിച്ചിരുന്നു. ഇപ്പോള്‍ 13 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫ് ആറ്, യുഡിഎഫ് ആറ് ബിജെപി ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ചെറുവള്ളി ഡിവിഷനില്‍നിന്ന് വിജയിച്ച ജയടീച്ചറാണ് ബിജെപി അംഗം. എല്‍ഡിഎഫില്‍ സിപിഎം നാലുസീറ്റുകളും സിപിഐ രണ്ടു […]

ബ്ലോക്ക് പഞ്ചായത്ത് കക്ഷിനില

ബ്ലോക്കുകള്‍ ആകെ യു.ഡി.എഫ്. എല്‍.ഡി.എഫ്. ബി.ജെ.പി. മറ്റുള്ളവര്‍ ഈരാറ്റുപേട്ട 13 7 6 0 0 ഏറ്റുമാനൂര്‍ 13 7 6 0 0 കടുത്തുരുത്തി 13 6 5 0 2 കാഞ്ഞിരപ്പള്ളി 15 10 5 0 0 ളാലം 13 12 0 0 1 മാടപ്പള്ളി 13 7 5 0 1 പള്ളം 13 12 1 0 0 പാമ്പാടി 14 11 2 0 1 ഉഴവൂര്‍ […]

കോട്ടയത്ത് യു.ഡി.എഫിന് കൂടുതല്‍ കിട്ടിയത് നാലരശതമാനം വോട്ടുകള്‍

കോട്ടയം: ജില്ലയില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള വോട്ടുവ്യത്യാസം നാലരശതമാനം. യു.ഡി.എഫിന് പോള്‍ ചെയ്ത വോട്ടിന്റെ 39 ശതമാനം ലഭിച്ചപ്പോള്‍ എല്‍.ഡി.എഫിന് 34.5 ശതമാനം വോട്ടു കിട്ടി. ബി.ജെ.പി. നേടിയത് 12.93 ശതമാനം വോട്ടുകള്‍. തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ 1502699 വോട്ടര്‍മാരില്‍ 1182715 പേരാണ് വോട്ടു ചെയ്തത്. പോളിങ് ശതമാനം 77.8. 22 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ നിന്ന് 462052 വോട്ടുകളും ആറ് നഗരസഭകളില്‍ നിന്നായി 30,988 വോട്ടുകളുമാണ് യു.ഡി.എഫിന് കിട്ടിയത്. എല്‍.ഡി.എഫിന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ നിന്ന് […]

തോല്‍വിയുടെ കയ്പ് രുചിച്ച് പ്രമുഖര്‍

നിര്‍മല ജിമ്മി, കെ.ആര്‍.ജി.വാര്യര്‍, ജോസി സെബാസ്റ്റ്യന്‍, എന്‍.ഹരി, കെ.വി.പോള്‍ കോട്ടയം: ജില്ലയില്‍ പരാജയത്തിന്റെ കയ്പുനീര്‍ നുണഞ്ഞവരില്‍ എല്ലാ പാര്‍ട്ടികളിലെയും പ്രമുഖര്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കേരളാ കോണ്‍ഗ്രസ് (എം)ലെ നിര്‍മല ജിമ്മിയും, കോട്ടയം നഗരസഭാ ചെയര്‍മാനായിരുന്ന കെ.ആര്‍.ജി.വാര്യരുമാണ് യു.ഡി.എഫിലെ പരാജിതരിലെ പ്രമുഖര്‍. ചങ്ങനാശ്ശേരിയില്‍ മത്സരിച്ച് തോറ്റ കെ.പി.സി.സി. നിര്‍വാഹക സമിതിയംഗം ജോസി സെബാസ്റ്റ്യനാണ് മറ്റൊരു പ്രധാനി. അതിരമ്പുഴയില്‍ കേരളാ കോണ്‍ഗ്രസിന്റെ കെ.വി.പോളും തോല്‍വി രുചിച്ചു. പാമ്പാടി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ തോറ്റ സി.പി.എം. ജില്ലാ കമ്മിറ്റിയംഗം കെ.എം.രാധാകൃഷ്ണനാണ് […]

കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പുതിയ മെംബർമാർ

കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പുതിയ മെംബർമാർ

കാഞ്ഞിരപ്പള്ളി ∙ 23 അംഗ കാഞ്ഞിരപ്പള്ളി ∙ ഗ്രാമ പഞ്ചായത്തിൽ എൽഡിഎഫ് നു 14 സീറ്റും, യുഡിഎഫിന് എട്ടും, ബിജെപിക്ക് ഒരു സീറ്റും ലഭിച്ചു. എൽഡിഎഫിൽ സിപിഎം 11 സീറ്റും, എൻസിപി, കേരള കോൺഗ്രസ്(ബി), കേരള കോൺഗ്രസ് (സെക്കുലർ) എന്നിവ ഓരോ സീറ്റും നേടി. യുഡിഎഫിൽ കോൺഗ്രസ്–നാല്, കേരള കോൺഗ്രസ് –മൂന്ന്, മുസ്‌ലിം ലീഗ്–ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പുതിയ മെംബർമാർ .. വാർഡ് ഒന്ന് (മാഞ്ഞുക്കുളം) മാത്യു ജേക്കബ് (കേ.കോൺ) – 606 വോട്ടുകൾ […]

എരുമേലി, പാറത്തോട്, മുണ്ടക്കയം, കോരുത്തോട് ഗ്രാമപഞ്ചായത്തുകളില്‍ പി സി യുടെ സെക്കുലറിനു പ്രതിനിധികൾ

കാഞ്ഞിരപ്പള്ളി : ഇടതുമുന്നണി-പി.സി. ജോർജ് കൂട്ടുകെട്ട് രണ്ടു വിഭാഗങ്ങള്‍ക്കും നേട്ടമായി. യുഡിഎഫ് വിട്ടുവന്ന കേരള കോണ്‍ഗ്രസ് സെക്കുലര്‍ ഇലക്ഷന്‍ ചര്‍ച്ചയുടെ അവസാന വാരങ്ങളിലാണു സീറ്റ് വിഭജനത്തില്‍ ധാരണയായത്. ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍ഡിഎഫ് വലിയ ഒറ്റക്കക്ഷിയായതില്‍ സെക്കുലര്‍ സഖ്യത്തിന്റെ സാന്നിധ്യം പ്രധാനമാണ്. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും മുസ്ലിംലീഗും ഒരുമിച്ചു നിന്നാല്‍ വ്യക്തമായ മുന്‍തൂക്കമുള്ള ഈരാറ്റുപേട്ടയിലാണ് ഇടതുമുന്നണി പാരമ്പര്യം മാറ്റിമറിച്ചത്. പി.സി. ജോര്‍ജ് കേരള കോണ്‍ഗ്രസ്-എം വിട്ടതോടെ മൂന്നു പഞ്ചായത്തുകളിലെ സെക്കുലര്‍ പ്രതിനിധികളായ പ്രസിഡന്റുമാരും ഏതാനും അംഗങ്ങളും ജോര്‍ജിനെ തള്ളി […]

ജില്ലാ പഞ്ചായത്ത്: ഭരണമുറപ്പിച്ചെങ്കിലും യുഡിഎഫിന് ശക്തിക്ഷയം

കോട്ടയം∙ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഇത്തവണ യുഡിഎഫിന്റെ ശക്തി ചോരുന്ന പ്രകടനമായിരുന്നു കണ്ടത്. കേരള കോൺഗ്രസിന്റെ നാലു ശക്തികേന്ദ്രങ്ങളിൽ ഇടതുമുന്നണി നുഴഞ്ഞുകയറി വിജയം നേടി. കോൺഗ്രസിന്റെ കയ്യിൽ നിന്ന് കുമരകം സീറ്റ് സിപിഎം തിരിച്ചുപിടിച്ചു. പകരം ചുവപ്പുകോട്ടയായ കുറിച്ചി കോൺഗ്രസും തിരിച്ചുപിടിച്ചു. കഴിഞ്ഞതവണ നാലു സീറ്റിൽ വിജയിച്ച ഇടതുമുന്നണി എട്ടിടത്ത് വിജയിച്ചു. യുഡിഎഫിന്റെ ശക്തി 19 അംഗങ്ങളിൽ നിന്ന് ഇത്തവണ 14 ലെത്തി. കോൺഗ്രസിന് എട്ട് സീറ്റ്. പൂഞ്ഞാറിൽ നിർമല ജിമ്മിയുടെ തോൽവി കേരള കോൺഗ്രസിനെ ദുഃഖത്തിലാഴ്ത്തുന്നു. […]

കോട്ടയം ജില്ലയിൽ 104 വാർഡുകളിൽ ബിജെപി സഖ്യം വിജയിച്ചു

തിരഞ്ഞെടുപ്പിൽ ബിജെപി സജീവ സാന്നിധ്യം അറിയിച്ചെന്നു ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂർ രാധാകൃഷ്ണൻ പറഞ്ഞു. ഏറ്റുമാനൂർ, കോട്ടയം നഗരസഭകളിൽ നല്ല വിജയമാണു നേടിയത്. ജില്ലയിൽ 104 വാർഡുകളിൽ ബിജെപി സഖ്യം വിജയിച്ചു. ഇതിൽ 97 വാർഡുകളിൽ താമര ചിഹ്നത്തിലാണ് സ്ഥാനാർഥികൾ മത്സരിച്ചത്. ഭരണ–പ്രതിപക്ഷ മുന്നണികളെ ഒരേപോലെ എതിർത്തും മാറ്റത്തിനു വേണ്ടിയുള്ള ബിജെപിയുടെ മുദ്രാവാക്യവും ജനങ്ങൾ സ്വീകരിച്ചു. മുഖ്യമന്ത്രിയും മൂന്നു മന്ത്രിമാരും ചേർന്നു പ്രചാരണം നിയന്ത്രിച്ച ജില്ലയിലാണ് ബിജെപി ശക്തി തെളിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പിന്തുണച്ചാൽ മാത്രം ഭരണത്തിലേറാൻ […]

തിടനാട് ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിർത്തി

തിടനാട് ∙ ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിർത്തി. യുഡിഎഫ് എട്ട് സീറ്റിലും എൽഡിഎഫ് അഞ്ച് സീറ്റിലും വിജയിച്ചു. തിടനാട് പഞ്ചായത്തിൽ ബിജെപി താമര വിരിയിച്ചു. മുൻഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പ്ലാത്തോട്ടം ബ്ലോക്ക് പരിധിയിലെ ഏറ്റവും കൂടിയ ഭൂരിപക്ഷത്തിൽ വിജയിച്ചു. 571 വോട്ടാണ് ഇവിടെ സാബുവിന്റെ ഭൂരിപക്ഷം. ഭാര്യയും ഭർത്താവും മത്സരിച്ച പഞ്ചായത്തിൽ ഭർത്താവ് വിജയിച്ചപ്പോൾ ഭാര്യ പരാജയപ്പെട്ടു. ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ മത്സരിച്ച യുഡിഎഫ് സ്‌ഥാനാർഥി വൽസമ്മ സേവ്യർ പരാജയപ്പെട്ടപ്പോൾ മൂന്നാം വാർഡിൽ മത്സരിച്ച ഭർത്താവ് സേവ്യർ […]

കേരളാ കോൺഗ്രസ് സെക്യുലറിന്റെ പിൻബലത്തിൽ പഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചെടുത്തു

പൂഞ്ഞാർ ∙ കേരളാ കോൺഗ്രസ് സെക്യുലറിന്റെ പിൻബലത്തിൽ പഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചെടുത്തു. ഒരു സീറ്റുണ്ടായിരുന്ന ബിജെപി ഇത്തവണ രണ്ട് സീറ്റ് നേടി. 13 അംഗ പഞ്ചായത്തിൽ എട്ട് സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചു. മൂന്ന് സീറ്റുകളിൽ യുഡിഎഫും രണ്ട് സീറ്റുകളിൽ ബിജെപിയും വിജയിച്ചു. കഴിഞ്ഞ പ്രാവശ്യം ഇരു മുന്നണികൾക്കും ആറു വീതവും ബിജെപിക്ക് ഒരംഗവുമാണ് ഉണ്ടായിരുന്നത്. അഞ്ചാം വാർഡിൽനിന്നു സിപിഎമ്മിലെ രമേശ് ബി. വെട്ടിമറ്റം വിജയിച്ചത് രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. 12ാം വാർഡിൽ ബിജെപി സ്‌ഥാനാർഥി ഗീതാ […]

മുണ്ടക്കയം ഗ്രാമ പഞ്ചായത്തിനെ ഇനി ഇവർ നയിക്കും

മുണ്ടക്കയം∙ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പഞ്ചായത്തിൽ യുഡിഎഫ് ഭരണം നിലനിർത്തി. ആകെയുള്ള 21 വാർഡുകളിൽ 12 എണ്ണം നേടി. എൽഡിഎഫിന് എട്ട്‌ സീറ്റ് ലഭിച്ചു. യുഡിഎഫിൽ കോൺഗ്രസ് എട്ട്, കേരള കോൺഗ്രസ്(എം) രണ്ട്, ലീഗ് ഒന്ന്, ജെഡിയു ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. മൈലത്തടി 20–ാം വാർഡിൽ കോൺഗ്രസ് വിമത സ്‌ഥാനാർഥിയായി മത്സരിച്ച സൂസമ്മ മാത്യു വിജയിച്ചു. എൽഡിഎഫിൽ സിപിഎം അഞ്ച്, സിപിഐ രണ്ട്, സെക്യുലർ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വാർഡ് ഒന്ന് വേലനിലം: വത്സമ്മ തോമസ് […]

കോരുത്തോട് ഗ്രാമപഞ്ചായത്തിനെ ഇനി നയിക്കുന്നത് ഇവർ

കോരുത്തോട്∙ കോരുത്തോട്ടിൽ ഭരണം ഇടതുമുന്നണി പിടിച്ചെടുത്തു. 13 വാർഡുകളിൽ ഒൻപത് സീറ്റുകളാണ് എൽഡിഎഫ് നേടിയത്. യുഡിഎഫ് രണ്ടും, രണ്ട് വാർഡുകളിൽ സ്വതന്ത്രരും വിജയിച്ചു. ഇടതു മുന്നണിയിൽ സിപിഎമ്മിന് ആറും സിപിഐക്ക് രണ്ടും സീറ്റ് വീതം ലഭിച്ചു. യുഡിഎഫിലെ രണ്ട് സീറ്റുകളും കോൺഗ്രസിനാണ്. മുൻ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഭരണം പിടിച്ചെടുത്തെങ്കിലും സംവരണ പ്രസിഡന്റ് സ്‌ഥാനത്തേക്ക് യോഗ്യരായ ആൾ ഇല്ലാതിരുന്നതിനാൽ പഞ്ചായത്തിൽ ആദ്യമായി ജയിച്ച ബിഎസ്‌പി സ്‌ഥാനാർഥിയെ പ്രസിഡന്റാക്കുകയും സംസ്‌ഥാനത്ത് ആദ്യമായി ബിഎസ്‌പി പ്രസിഡന്റ് ഭരിച്ച പഞ്ചായത്തെന്ന പേര് കോരുത്തോടിന് […]

ഇവർ നമ്മുടെ സ്ഥാനാര്‍ത്ഥികൾ ; കാഞ്ഞിരപ്പള്ളി താലൂക്കിൽ വിവിധ സ്ഥലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പേരുകൾ..

ഇവർ  നമ്മുടെ സ്ഥാനാര്‍ത്ഥികൾ ;  കാഞ്ഞിരപ്പള്ളി താലൂക്കിൽ വിവിധ സ്ഥലങ്ങളിൽ മത്സരിക്കുന്ന  സ്ഥാനാര്‍ത്ഥികളുടെ പേരുകൾ..

ഇവർ നമ്മുടെ സ്ഥാനാര്‍ത്ഥികൾ ; കാഞ്ഞിരപ്പള്ളി താലൂക്കിൽ വിവിധ സ്ഥലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പേരുകൾ ജില്ല പഞ്ചായത്ത് സ്ഥാനാർഥികൾ   കാഞ്ഞിരപ്പള്ളി : ആന്റണി മാര്‍ട്ടിന്‍ ജോസഫ് (എല്‍.ഡി.എഫ്.), അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ (യു.ഡി.എഫ്.), കെ.വി.നാരായണന്‍ (ബി.ജെ.പി.), കെ.എ.ഫത്തഹുദ്ദീന്‍ (സ്വത.), മുഹമ്മദ് റാഫി (സ്വത.), സിയാജ് മുഹമ്മദ് (സ്വത.). എരുമേലി : ശാലിനി ജയ്‌മോന്‍ (എല്‍.ഡി.എഫ്.), മാഗി ജോസഫ് (യു.ഡി.എഫ്.), ലത (ബി.ജെ.പി.). പൊന്‍കുന്നം : ശാന്തമ്മ ബാലകൃഷ്ണന്‍നായര്‍ (എല്‍.ഡി.എഫ്.), ശശികലാ നായര്‍ (യു.ഡി.എഫ്.). ശ്രീലത പി.സി. […]

അപൂർവ സ്‌ഥാനാർഥി സംഗമം

അപൂർവ സ്‌ഥാനാർഥി സംഗമം

മുണ്ടക്കയം ∙എൻജിനീയറിങ് വിദ്യാർഥിയായ വണ്ടൻപതാൽ സ്വദേശി അൽത്താഫ് മുഹമ്മദ്‌ തന്റെ ട്യൂഷൻ ക്ലാസിന്റെ ഹാളിനുള്ളിൽ സ്‌ഥാനാർഥികളുടെ പോസ്‌റ്റർ സംഗമം ഒരുക്കിയിരിക്കുന്നത് അപൂർവ കാഴ്ചയായി. മുണ്ടക്കയം, കോരുത്തോട്, കൂട്ടിക്കൽ, കൊക്കയാർ, പെരുവന്താനം തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ രാഷ്‌ട്രീയ പാർട്ടികളുടെ സ്‌ഥാനാർഥികളുടെയും ജില്ലാ പഞ്ചായത്ത് ബ്ലോക്ക് ഡിവിഷനുകളിലെ സ്‌ഥാനാർഥികളുടെയും ചിത്രങ്ങളാണ് ചുവരുകളിൽ ഒട്ടിച്ചിരിക്കുന്നത്. ഇത് കാണുവാൻ ധാരാളം കാണികൾ എത്തുന്നുണ്ട്.

സ്ഥാനാര്‍ത്ഥികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നു

കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇനിയും കൈപ്പറ്റാത്തവര്‍ ഉടന്‍ കൈപ്പറ്റണമെന്ന് വരണാധികാരി അസിസ്റ്റന്റ് ഡവലപ്പ്‌മെന്റ് കമ്മീഷണര്‍ ടി.എം. മുഹമ്മദ് ജാ അറിയിച്ചു. കൂടാതെ സ്ഥാനാര്‍ഥികള്‍ ഏജന്റുമാരെ നിയമിച്ച് അവര്‍ക്കുള്ള തിരിച്ചറിയല്‍കാര്‍ഡും കൈപ്പറ്റണം. പ്രചാരണത്തിനുപയോഗിക്കുന്ന വാഹനങ്ങള്‍ക്കുള്ള പാസ് ലഭിക്കാന്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ്, ടാക്‌സ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം വരണാധികാരിമുമ്പാകെ അപേക്ഷ നല്‍കണം. സ്ഥാനാര്‍ഥികള്‍ക്കും ഏജന്റുമാര്‍ക്കുമുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ വിതരണത്തിനും വാഹനങ്ങളുടെ പാസ് വിതരണത്തിനുമായി ബുധനാഴ്ച രാവിലെ 11.30ന് സെന്റ് ഡോമിനിക്‌സ് […]

ചോറ്റിയിൽ യു.ഡി.എഫ്. കുടുംബസംഗമം ആന്റോആന്റണി എം.പി.ഉദ്ഘാടനം ചെയ്തു

ചോറ്റി: യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന നാലാം വാര്‍ഡ് കുടുംബസംഗമം ആന്റോആന്റണി എം.പി.ഉദ്ഘാടനം ചെയ്തു. വിപിന്‍ അറയ്ക്കലിന്റെ അധ്യക്ഷതയില്‍ ജോയി പൂവത്തുങ്കല്‍, തോമസ് കട്ടയ്ക്കല്‍, എം.സി.ഖാന്‍, സഫറുള്ള ഖാന്‍, അല്കസ് പുതിയാപറമ്പില്‍, സാജന്‍ കുന്നത്ത്, ഇ.സി. ജോണ്‍, സ്ഥാനാര്‍ഥികളായ മറിയാമ്മ ജോസഫ്, ഡയസ് കോക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

PANCHAYATH ELECTION CANDIDATES

ജില്ല പഞ്ചായത്ത് സ്ഥാനാർഥികൾ

രാജിവച്ചു

പാറത്തോട് ∙ സ്‌ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് 15–ാം വാർഡ് പ്രസിഡന്റ് സൈനുദ്ദീൻ കരിപ്പായിൽ രാജിവച്ചു.

എരുമേലിയിൽ വിമത സ്ഥാനാർഥികൾ ഇരു മുന്നണികളുടെയും ഉറക്കംകെടുത്തുന്നു

എരുമേലി∙ വാർഡ് തല തിരഞ്ഞെടുപ്പുകളിൽ രംഗപ്രവേശം ചെയ്ത വിമത സ്ഥാനാർഥികൾ ഇരു മുന്നണികളുടെയും ഉറക്കംകെടുത്തുന്നു. ആദ്യഘട്ടത്തിൽ പിൻനിരയിൽ നിന്ന ഇവർ വീടുവീടാന്തരം കയറിയിറങ്ങി ഊർജിതമായ പ്രചാരണം തുടങ്ങിയതോടെ അപ്രതീക്ഷിത വിജയങ്ങൾക്കു കളമൊരുങ്ങുന്നതായി സൂചന. സ്വന്തം മുന്നണിയിലുള്ള സ്ഥാനാർഥിയുടെ വോട്ട് ചോരുന്നതോടെ മറുപക്ഷം അനായാസം ജയിച്ചുകയറുന്നതിനും ഇത് ഇടയാക്കും. പത്രിക പിൻവലിച്ച വിമതരും അടങ്ങിയിരിക്കുന്നില്ലെന്നാണു സൂചന. എരുമേലി പഞ്ചായത്തിൽ മുൻപൊരിക്കലും കാണാത്ത വിധമുള്ള വിമതശല്യമാണ് ഇത്തവണ ദൃശ്യമാകുന്നത്. വിമതർ പത്രിക സമർപ്പിച്ചപ്പോൾ വിരട്ടൽ മാത്രമെന്നാണ് ഇരു മുന്നണികളും കരുതിയത്. […]

മണിമലയിൽ വിമതർ കുറഞ്ഞു; ആശ്വാസത്തോടെ മുന്നണികൾ

മണിമല∙ പഞ്ചായത്തിൽ പതിവിനു വിപരീതമായി ഇത്തവണ വിമതശല്യം കുറഞ്ഞത് ഇരു മുന്നണികൾക്കും ആശ്വാസം പകരുന്നു. കോൺഗ്രസ് എ, ഐ വിഭാഗങ്ങളും സിപിഐയും സിപിഎമ്മും പഞ്ചായത്തിൽ കാലങ്ങളായി നടത്തിയ പോരിനാണ് ഇത്തവണ ശമനമുണ്ടായിരിക്കുന്നത്. വിമതഭീഷണി താരതമ്യേന കുറഞ്ഞതോടെ ഇരുമുന്നണികളും ആത്മവിശ്വാസത്തിൽ. പഞ്ചായത്തിൽ യുഡിഎഫിൽ കോൺഗ്രസിന് എട്ടും കേരള കോൺഗ്രസിന് ആറും ലീഗിന് ഒന്നും വീതമാണു സീറ്റുകൾ ലഭിച്ചിരിക്കുന്നത്. സ്ഥാനാർഥിപ്പട്ടിക ചുവടെ: മണിമല–ആൻസി സെബാസ്റ്റ്യൻ, പൂവത്തോലി–പി.ടി. ചാക്കോ, കരിക്കാട്ടൂർ സെന്റർ–ബേബിച്ചൻ മുളങ്ങാശേരി, കൊന്നക്കുളം– ലിത ഷാജി ചാരുവേലി– പി.കെ. വാസന്തി, […]

പത്രിക പിന്‍വലിക്കാന്‍ പറ്റാഞ്ഞ ദു:ഖത്തില്‍ ഒരു സ്ഥാനാര്‍ഥി

എരുമേലി: നാമനിര്‍ദ്ദേശ പത്രിക കൊടുക്കാനാണേലും പിന്‍വലിക്കാനാണേലും സമയം ഒരു ഘടകമാണ്. സമയം തെറ്റി പത്രിക നല്കാനാവാതെ വന്നാലുണ്ടാകുന്ന വിഷമം മനസ്സിലാകും. എന്നാല്‍ നല്കിയ പത്രിക പിന്‍വലിക്കാനാഗ്രഹിച്ചാലും നടക്കാതെ വന്നാല്‍ എന്തു ചെയ്യും. എരുമേലി പ്രപ്പോസ് വാര്‍ഡിലെ വനിതാ സ്വതന്ത്ര സ്ഥാനാര്‍ഥിക്കാണ് അമളി പറ്റിയത്. പ്രപ്പോസ് വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് വനിത നാമനിര്‍ദ്ദേശ പത്രിക നല്കിയത്. ശനിയാഴ്ച പത്രിക പിന്‍വലിക്കാനെത്തിയപ്പോള്‍ സമയം കഴിഞ്ഞു. ഒടുവില്‍ ചിഹ്നമായി വൃക്ഷവും കൊണ്ട് പോകേണ്ടി വന്നു. ഇനി പ്രചാരണ രംഗത്തെങ്ങനെ പിടിച്ച് നില്‍ക്കുമെന്ന […]

ചിറക്കടവ് ഗ്രാമപ്പഞ്ചായത്തിൽ മത്സരിക്കുന്ന സിപിഎം ജില്ലാ കമ്മിറ്റിയംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ഗിരീഷ് എസ്. നായർക്ക് അപരനായി മറ്റൊരു ഗിരീഷ് എസ്. നായർ

ചിറക്കടവ് ഗ്രാമപ്പഞ്ചായത്തിൽ  മത്സരിക്കുന്ന സിപിഎം ജില്ലാ കമ്മിറ്റിയംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ഗിരീഷ് എസ്. നായർക്ക് അപരനായി മറ്റൊരു  ഗിരീഷ് എസ്. നായർ

പൊന്‍കുന്നം : കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന ചിറക്കടവ് ഗ്രാമപ്പഞ്ചായത്തിൽ ജയിക്കുവാൻ വേണ്ടി അടവുകൾ പതിനെട്ടും പ്രയോഗിക്കുന്നുണ്ട്. അതിൽ ഏറ്റവും ഹീനമായ പ്രവർത്തിയാണ് അപരന്മാരെ ഇറക്കി കളിക്കുന്നത്. ഇത്തവണ സീറ്റ്‌ തിരിച്ചു പിടിക്കുവാൻ സിപിഎം, തങ്ങളുടെ തുരുപ്പു ചീട്ടായ സിപിഎം ജില്ലാ കമ്മിറ്റിയംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ഗിരീഷ് എസ്. നായരെയാണ് ഇറക്കിയിരിക്കുന്നത്. നിയമസഭയിലേക്ക് മത്സരികുവാൻ പ്രാപ്തിയുള്ള ഗിരിഷിനെ പഞ്ചായത്ത് മത്സരത്തിൽ ഇറക്കിയത് തന്നെ തങ്ങളുടെ നഷ്ടപെട്ട സീറ്റ്‌ ഉറപ്പായും തിരികെ പിടിക്കുവനാണ്. അതനുസരിച്ച് […]

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികൾ

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികൾ 1. ജോളി മടുക്കക്കുഴ(യു.ഡി.എഫ്), വിമല ജോസഫ് (എല്‍.ഡി.എഫ്),ബിജു കൊടക്കനാല്‍(ബി.ജെ.പി), ജെയ്‌മോന്‍ സേവ്യര്‍(സ്വത) 2. പി.എ.ഷെമീര്‍(യു.ഡി.എഫ്), വി.പി.മുഹമ്മദ് ഇസ്മയില്‍(എല്‍.ഡി.എഫ്), നിഖില്‍ രോഹിത്(ബി.ജെ.പി), നൗഷാദ് ചെരിപുറം(വെല്‍െഫയര്‍ പാര്‍ട്ടി), അമാനുള്ള(സ്വത). 3. മറിയമ്മ ജോസഫ്(യു.ഡി.എഫ്), വിഭന്യ വിജയന്‍(എല്‍.ഡി.എഫ്), ശ്രീദേവി ആര്‍.നായര്‍ (ബി.ജെ.പി) 4. അന്‍സാരി മഠത്തില്‍(യു.ഡി.എഫ്),ശുഭേഷ് ദിവാകരന്‍(എല്‍.ഡി.എഫ്), ഷീബ രാജു(സ്വതന്ത്ര) 5. സോഫി ജോസഫ്(യു.ഡി.എഫ്), ജയമോഹന്‍(എല്‍.ഡി.എഫ്) 6 ലീലാമ്മ കുഞ്ഞുമോന്‍(യു.ഡി.എഫ്), ശോഭ സുനില്‍(എല്‍.ഡി.എഫ്) 7. വിജയമ്മ ബാബു(യു.ഡി.എഫ്), അജിത രതീഷ്(എല്‍.ഡി.എഫ്) 8. സിനിമോള്‍ തടത്തില്‍(യു.ഡി.എഫ്), […]

മുണ്ടക്കയം ഗ്രാമപ്പഞ്ചായത്ത്‌ സ്ഥാനാര്‍ത്ഥികൾ

മുണ്ടക്കയം ഗ്രാമപ്പഞ്ചായത്ത്‌ സ്ഥാനാര്‍ത്ഥികൾ വാര്‍ഡ് 1-സോണിയ പാറയില്‍ പുരയിടം (ബി.ജെ.പി.), അനിത പാറയില്‍ (സി.പി.എം.) വത്സമ്മതോമസ് (കോണ്‍.), റോഷ്ണി പാലകുന്നേല്‍ (സ്വത.). 2-മഞ്ജുള ചേരിക്കല്‍ (സി.പി.എം.), നസീമ പുതുപറമ്പില്‍ (യു.ഡി.എഫ്. സ്വത.), ശോഭ പാലത്തിനാല്‍ (ബി.ജെ.പി. സ്വത.), ഷേര്‍ളി (സ്വത.), ഒ.കെ.രാജമ്മ (സ്വത.). 3-കബീര്‍ (സി.പി.ഐ.) ജിജി (കെ.സി.എം.), യേശുദാസ് (ബി.ജെ.പി.), പി.സി.ജോസഫ് (സ്വത.), എന്‍.കെ.കുര്യാക്കോസ് (സ്വത.), പി.എസ്.ഹുസൈന്‍ (സ്വത.). 4-ബെന്നി നെയ്യൂര്‍ (സി.പി.എം.) കെ.എസ്. രാജു (കോണ്‍.), പി.കെ.പ്രദീപ് (ബി.ജെ.പി.), സുധീര്‍ (എസ്.ഡി.പി.ഐ.). 5-ഷേര്‍ളി (സി.പി.എം.) […]

എരുമേലി ഗ്രാമ പ്പഞ്ചായത്ത് സ്ഥാനാര്‍ത്ഥികൾ

എരുമേലി ഗ്രാമ പ്പഞ്ചായത്ത് സ്ഥാനാര്‍ത്ഥികൾ വാര്‍ഡ്1 പഴയിടം-അനിത സന്തോഷ് (യു.ഡി.എഫ്),ഷീബ അഷറഫ്(എല്‍.ഡി.എഫ്),ബിന്ദുമധു(ബി.ജെ.പി),അന്നമ്മ സാബു(സ്വത.) വാര്‍ഡ്2 ചേനപ്പാടി-സുമ മാത്യു(യു.ഡി.എഫ്),സുധ വിജയന്‍ (എല്‍.ഡി.എഫ്),രാധിക ടി.ആര്‍(ബി.ജെ.പി),രാധ,ഹസീന(സ്വതന്ത്രര്‍) വാര്‍ഡ്3 കിഴക്കേക്കര-എ.ആര്‍ രാജപ്പന്‍ നായര്‍(യു.ഡി.എഫ്),ടി.പി രാധാകൃഷ്ണന്‍ നായര്‍(എല്‍.ഡി.എഫ്),എന്‍.പി മാധവന്‍(ബി.ജെ.പി),എ.ആര്‍ രാജേന്ദ്രന്‍ നായര്‍,ജോണ്‍(സ്വതന്ത്രര്‍) വാര്‍ഡ്4 ചെറുവള്ളി-ജയിംസ് മാത്യു(യു.ഡി.എഫ്),വി.പി സുഗതന്‍(എല്‍.ഡി.എഫ്),നീതുമോള്‍ പി.കെ(ബി.ജെ.പി),തങ്കന്‍(സ്വത) വാര്‍ഡ്5 ഒഴക്കനാട്-എന്‍.എം മാണി(യു.ഡി.എഫ്),ടി.എസ്.കൃഷ്ണകുമാര്‍(എല്‍.ഡി.എഫ്),കെ. സുഷീല്‍ കുമാര്‍(ബി.ജെ.പി സ്വത) വാര്‍ഡ്6 വാഴക്കാല-രതീഷ് രവീന്ദ്രദാസ് (യു.ഡി.എഫ് സ്വത),കെ.ആര്‍ അജേഷ്(എല്‍.ഡി.എഫ്),രാജു തുണ്ടിയില്‍ (ബി.ജെ.പി) വാര്‍ഡ്7 നേര്‍ച്ചപ്പാറ-റാഫിയ ബീവി (യു.ഡി.എഫ്),ജസ്‌ന(എല്‍.ഡി.എഫ് സ്വത),ഏലിയാമ്മ(ബി.ജെ.പി സ്വത),ബീന (ആര്‍.എസ്.പി) വാര്‍ഡ്8 കാരിശ്ശേരി-ജോമോന്‍(യു.ഡി.എഫ്),കെ.ജെ സന്തോഷ്(എല്‍.ഡി.എഫ്),സോമന്‍(ബി.ജെ.പി),മോഹനന്‍(സ്വത) വാര്‍ഡ്9 […]

ജില്ലയില്‍ 41 തദ്ദേശഭരണ സ്‌ഥാപനങ്ങള്‍ വനിതകള്‍ ഭരിക്കും

കോട്ടയം: തെരഞ്ഞെടുപ്പിനുശേഷം രൂപീകൃതമാകുന്ന തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ ഭരണസമിതികളില്‍ പാലാ മുനിസിപ്പാലിറ്റി ഉള്‍പ്പെടെ 41 എണ്ണത്തിനു നേതൃത്വം നല്‍കുന്നതു വനിതകളായിരിക്കും. കാഞ്ഞിരപ്പളളി, അതിരന്പുഴ, ചിറക്കടവ്‌, മാടപ്പള്ളി, അയര്‍ക്കുന്നം, പാറത്തോട്‌, വിജയപുരം, തിരുവാര്‍പ്പ്‌, മണര്‍കാട്‌, വാഴൂര്‍, എലിക്കുളം, പായിപ്പാട്‌, വെള്ളൂര്‍, കരൂര്‍, മണിമല, കിടങ്ങൂര്‍, ചെന്പ്‌, തിടനാട്‌, നീണ്ടൂര്‍, മരങ്ങാട്ടുപിള്ളി, പൂഞ്ഞാര്‍ തെക്കേക്കര, വെള്ളാവൂര്‍, വെച്ചൂര്‍, മീനച്ചില്‍, മുത്തോലി, ഉഴവൂര്‍, കൂട്ടിക്കല്‍, കല്ലറ, മീനടം, തലപ്പലം, കടപ്ലാമറ്റം, വെളിയന്നൂര്‍, മൂന്നിലവ്‌ എന്നീ 33 ഗ്രാമപഞ്ചായത്തുകളില്‍ വനിതകളായിരിക്കും ഭരണസമിതിയെ നയിക്കുക. […]

എരുമേലിയില്‍ 99 സ്ഥാനാര്‍ഥികള്‍

എരുമേലി: 256 നാമനിര്‍ദ്ദേശ പത്രികകള്‍ ലഭിച്ച എരുമേലി ഗ്രാമപ്പഞ്ചായത്തില്‍ 31 പേര്‍ പത്രികകള്‍ പിന്‍വലിച്ചു. രണ്ട് സ്ഥാനാര്‍ഥികളുടെ പത്രികകള്‍ വരണാധികാരി തള്ളിയിരുന്നു. പിന്‍വലിക്കല്‍ സമയം കഴിഞ്ഞതോടെ എരുമേലിയിലെ ചിത്രം വ്യക്തമായി. എരുമേലി പഞ്ചായത്തില്‍ 99 പേരാണ് സ്ഥാനാര്‍ഥികളായി രംഗത്തുള്ളത്. യു.ഡി.എഫിനുള്ളിലെ വിമതവിഭാഗത്തില്‍ ഏറിയവരും പത്രിക പിന്‍വലിച്ചെങ്കിലും, കിഴക്കേക്കര, കണമല, എലിവാലിക്കര വാര്‍ഡുകളില്‍ വിമതശല്യം ഉണ്ട്. മുന്‍ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മോളി മാത്യു, പഞ്ചായത്തംഗം രജിതമോള്‍ പ്രകാശ്, ബീന തുടങ്ങിയവര്‍ പത്രിക പിന്‍വലിച്ചവരിലുള്‍പ്പെടുന്നു. സ്ഥാനാര്‍ഥികളെ പിന്‍വലിച്ച് സെക്യുലര്‍ എല്‍.ഡി.എഫിന് പൂര്‍ണ […]

കോട്ടയം ജില്ലാ പഞ്ചായത്തില്‍ മത്സരിക്കുന്നത് 83 പേര്‍

1. വൈക്കം-പി.സുഗതന്‍ (എല്‍.ഡി.എഫ്.), പോള്‍സണ്‍ ജോസഫ് (യു.ഡി.എഫ്.), മിത്രലാല്‍ (ബി.ജെ.പി.), വി.ജെ.വര്‍ഗീസ് (സ്വത.), എസ്.ഡി.സുരേഷ്ബാബു (സ്വത.). 2. വെള്ളൂര്‍-കല മങ്ങാട്ട് (എല്‍.ഡി.എഫ്.). തങ്കമ്മ വര്‍ഗീസ് (യു.ഡി.എഫ്.), രമ സുരേഷ് (ബി.ജെ.പി.). 3. കടുത്തുരുത്തി-ഗ്രേസി ജോസഫ് (എല്‍.ഡി.എഫ്.), മേരി സെബാസ്റ്റ്യന്‍ (യു.ഡി.എഫ്.), ലക്ഷ്മി ജയദേവന്‍ (ബി.ജെ.പി.), ബിന്ദു േബബി (സ്വത.). 4. ഉഴവൂര്‍-സരോജനി ഹരിദാസ് (എല്‍.ഡി.എഫ്.), അനിത രാജു പൂവത്തുങ്കല്‍ (യു.ഡി.എഫ്.), സിന്ധു ബി.കോതശ്ശേരില്‍ (ബി.ജെ.പി.), ഷൈജ എന്‍.സി. (സ്വത.). 5. കുറവിലങ്ങാട്-തോമസ് കണ്ണന്തറ (എല്‍.ഡി.എഫ്.), സഖറിയാസ് കുതിരവേലി […]

കോരുത്തോട് പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍

കോരുത്തോട് പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ വാര്‍ഡ്-1 ജയന്‍ പി.ടി.ബേബി(സി.പി.എം), പി.രാജന്‍ പുതുപറമ്പില്‍ (കോണ്‍.ഐ), സുഭാഷ് (ബി.ജെ.പി), ജയന്‍(സ്വത.), റെജി(സ്വത.)സലി(സ്വതന്ത്രന്‍). 2-ശ്യാം പി.എസ്.(സി.പി.എം), കെ.കെ.തങ്കപ്പന്‍ (കോണ്‍.ഐ) സത്യന്‍.കെ.കെ.(സ്വത.), പി.കെ.മന്‍മഥന്‍(സ്വത.). 3-ജോസ് (ബി.ജെ.പി),സുധീര്‍(സി.പി.എം), വിശ്വനാഥന്‍ (കോണ്‍.ഐ). 4-രത്‌നമ്മ രവീന്ദ്രന്‍ (സ്വത.),അഞ്ജുമോള്‍ യു.ബി.(സ്വത.), ഷീബാ കെ.പി.(കെ.സി.എം.). 5-ജോജോ പാമ്പാടത്ത് (സ്വത.), വേണുകുട്ടന്‍ നായര്‍ (സ്വത.), സന്തോഷ് (ബി.ജെ.പി.), സിബി തോമസ് (സ്വത), പി.കെ.മോഹനന്‍ (സി.പി.ഐ), ഷാജി (സ്വത.), ഷാന്റി (കോണ്‍.ഐ). 6-പി.കെ.സലിദാസ്(കെ.സി.എം), കെ.വി.രാജന്‍(സി.പി.ഐ), ശ്രീജേഷ്(സ്വത.), പത്മിനി (ബി.ജെ.പി). 7-മിനി(ബി.ജെ.പി), ഷിജി അജയകുമാര്‍ (സി.പി.എം), […]

കൂട്ടിക്കല്‍ പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍

വാര്‍ഡ്-1. ജാന്‍സി (കോണ്‍. ഐ.), എലിസബത്ത് (സി.പി.എം. സ്വത.), സിമി പി.ഡി. (ബി.ജെ.പി), ബീന(സ്വത.) 2- പി.കെ.രാജമ്മ(കോണ്‍. ഐ),ഗിരിജ(സി.പി.എം), ഷീല(ബിജെ.പി). 3-ജെസി(കെ.സി.എം), ബിജി(സി.പി.എം. സ്വത.), രജനി രഘു(സ്വത.). 4-ജോസഫ്.(കോണ്‍. ഐ), ബാലകൃഷ്ണന്‍ നായര്‍(സിപി.എം), അനില്‍കുമാര്‍(ബി.ജെ.പി). 5-ആന്റണി തോമസ്(കോണ്‍. ഐ), സതീശന്‍(സി.പിഐ), ജയന്‍ റ്റി.സി(ബി.ജെ.പി.), അഷറഫ്(കെ.സി.എം). 6-സുഹാസ് കെ.എം. (കോണ്‍. ഐ), സുനില്‍(സി.പിഐ), ദിനേശ്(ബി.ജെ.പി), എം.പി.ചന്ദ്രദാസ്-(സ്വത.). 7-ബിന്ദു(കോണ്‍.ഐ), സജിനി മാടപ്പാട്ട്(സി.പി.എം), സജിനി കലയത്തോലില്‍(ബിജെ.പി). 8-പി.എസ്.ശശി(കോണ്‍. ഐ), മധു സി.ജി(എല്‍.ഡി.എഫ് സ്വത.), മോഹനന്‍(ബി.ജെ.പി), തങ്കപ്പന്‍(സ്വത.). 9-രാജി(കോണ്‍.ഐ), അബ്ദുള്‍ സലീം(സി.പി.എം), രാജേന്ദ്രന്‍(ബിജെ.പി). […]

പാറത്തോട് പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍

പാറത്തോട് പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ വാര്‍ഡ്-1 മോന്‍സി കാവുങ്കല്‍(സി.പി.ഐ.),ആശ (ബി.ജെ.പി.),സിസിലിക്കുട്ടി ജോര്‍ജ്(കോണ്‍.ഐ). 2-ബിന്ദു സജീവ്(കോണ്‍.ഐ),ബിന്ദു അനില്‍കുമാര്‍(സി.പി.ഐ.),ലേഖ അജികുമാര്‍(ബി.ജെ.പി.). 3-രാജേഷ്.കെ.രാജു(ബി.ജെ.പി.),സുശീലന്‍.കെ.പി(കെ.സി.എം.),ബാലന്‍(സി.പി.എം.). 4-ഡയസ് മാത്യു(കെ.സി.എം.),വിജയമ്മ(സി.പി.ഐ.),വിജയമ്മ സുരേഷ്(സ്വത.)രാജന്‍(സ്വത.). 5-ജയ ജേക്കബ്(കെ.സി.എം.),അജിത(ബി.ജെ.പി.),റെജി മോള്‍ (സി.പി.എം. സ്വത.). 6-സജീവ്(ബി.ജെ.പി.),ജോണിക്കുട്ടി എബ്രഹാം(കെ.സി.എം.),വര്‍ഗീസ്.കെ.വി(കേ.കോ-സെക്കുലര്‍). 7-റസീന(സി.പി.എം.),ആമിന ബീവി.എം(മുസ്ലിം ലീഗ്),ഷൈമ ഷാജഹാന്‍ (യു.ഡി.എഫ്. റിബല്‍). 8-അബ്ദുള്‍ സലാം(സി.പി.എം.),അബ്ദുള്‍ ജലീല്‍(മുസ്ലിം ലീഗ്),അലിയാര്‍.കെ.യു(എസ്.ഡി.പി.ഐ.),സജിത്.കെ.എസ്(സ്വത.),രാജേഷ് പ്രസാദ്(സ്വത.),സമീര്‍(സ്വത.). 9-മാര്‍ട്ടിന്‍ തോമസ്(സി.പി.എം.),ഷാലു.പി.സുതന്‍(ബി.ജെ.പി.),ജലാലുദ്ദീന്‍(മുസ്ലിം ലീഗ്),ജബ്ബാര്‍ (സ്വത.). 10-ആലീസ് ജോസ്(കേ.കോ.സെക്കുലര്‍),ഉഷ(ബി.ജെ.പി.),ഫിലോമിന റെജി (കെ.സി.എം.). 11-റ്റെസി വര്‍ഗീസ്(സി.പി.എം. സ്വത.),സാലമ്മ ജേക്കബ്(കെ.സി.എം.). 12-വിന്‍സി സുബിന്‍(സി.പി.ഐ.),ജോളി െഡാമിനിക്(കെ.സി.എം.),അനിത(ബി.ജെ.പി.),ഉഷാമോള്‍(സ്വത.). 13-കുര്യക്കോസ് എന്‍.ജെ.(സി.പി.ഐ.),വര്‍ക്കി വര്‍ക്കി(കോണ്‍.ഐ),തോമസ് ജോസഫ്(സ്വത.). 14-ഷേര്‍ലി(കോണ്‍.ഐ),ഗീത(ബി.ജെ.പി.),പ്രിന്‍സി(സി.പി.എം. സ്വത.),സബീന […]

കാഞ്ഞിരപ്പള്ളി ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ഥികള്‍

കാഞ്ഞിരപ്പള്ളി : ബ്ലോക്ക് ഡിവിഷന്‍ ,സ്ഥാനാര്‍ഥികള്‍, മുന്നണി എന്നിവ യഥാക്രമം ചുവടെ . (1) ആനക്കല്ല് – ജോളി മടുക്കക്കുഴി (യുഡിഎഫ്) ,വിമല ജോസഫ് (എല്‍ഡിഎഫ്), ബിജു കൊടക്കനാല്‍ (ബി. ജെ. പി), ജെയ്‌മോന്‍ സേവ്യര്‍(സ്വതന്ത്രന്‍) . (2)കാഞ്ഞിരപ്പള്ളി- അഡ്വ.പി.എ.ഷെമീര്‍ (യു.ഡി.എഫ്) ,വി.പി. മുഹമ്മദ് ഇസ്മയില്‍(എല്‍.ഡി.എഫ്), നിഖില്‍ രോഹിത് (ബി. ജെ. പി), നൗഷാദ് ചെരിപുറം( വെല്‍ഫയര്‍ പാര്‍ട്ടി), അമാനുള്ള(സ്വതന്ത്രന്‍). (3)ചോറ്റി- മറിയമ്മ ജോസഫ് (യു.ഡി.എഫ്), വിഭന്യ വിജയന്‍ (എല്‍.ഡി.എഫ്), ശ്രീദേവി.ആര്‍ .നായര്‍ (ബി. ജെ. പി), […]

കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലെ സ്ഥാനാര്‍ഥികള്‍

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലെ സ്ഥാനാര്‍ഥികള്‍ മുന്നണി എന്നിവ യഥാക്രമം ചുവടെ . വാര്‍ഡ് ഒന്ന്( മാഞ്ഞുക്കുളം) വി.എ.ഹരിദാസ്(എല്‍.ഡി.എഫ്), മാത്യു ജേക്കബ് (യു.ഡി.എഫ്), പി.സി. ജോഷി (ബി.എസ.്പി).സജികുമാര്‍ ദാമോദരന്‍ നായര്‍ (ബി.ജെ.പി) . (രണ്ട് )കപ്പാട് – സെലിന്‍ സിജോ (യു.ഡി.എഫ്), പി. കെ സിബിന്‍. (ബി.എസ്.പി), പ്രസന്നകുമാരി (ബി.ജെ.പി), ജേക്കബ് ജോസ് (എല്‍.ഡി.എഫ് സ്വതന്ത്രന്‍). (മൂന്ന്) വണ്ടന്‍പാറ – മണി രാജു (ബി.ജെ.പി), സുമാ ദാമോദരന്‍ (യു.ഡി.എഫ്), രാധാമണി (സ്വതന്ത്ര), (നാല്) മഞ്ഞപ്പള്ളി- […]

ഇവർ ജനവിധി തേടുന്നു

പി.സി. ജോര്‍ജ് എം.എല്‍.എയുടെ പഴ്‌സണല്‍ സെക്രടറി ആന്‍റണി മാര്‍ട്ടിൻ ജോസഫ്‌ എൽ. ഡി. എഫ് ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷൻ സ്ഥാനാര്‍ഥി

പി.സി. ജോര്‍ജ് എം.എല്‍.എയുടെ പഴ്‌സണല്‍ സെക്രടറി  ആന്‍റണി മാര്‍ട്ടിൻ ജോസഫ്‌ എൽ. ഡി. എഫ് ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷൻ സ്ഥാനാര്‍ഥി

കാഞ്ഞിരപ്പള്ളി : ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിലേക്ക് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി പി.സി. ജോര്‍ജ് എം.എല്‍.എയുടെ പഴ്‌സണല്‍ സെക്രടറി ആന്‍റണി മാര്‍ട്ടിൻ (കേരള കോണ്‍ഗ്രസ് സെക്കുലര്‍) ബുധനാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. MSW ബിരുദധാരിയായ ആന്റണി മാര്‍ട്ടിന്‍ ജോസഫ് കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജ് മുന്‍ അധ്യാപകനാണ്. കേരള യൂത്ത് ഫ്രണ്ട് സെക്യുലര്‍ ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറിയാണ്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജില്‍ പ്രീഡിഗ്രി വിദ്യാര്‍ഥിയായിരിക്കെ കെഎസ്സി ജെയിലൂടെ രാഷ്ട്രീയ പ്രവേശം. പാലാ സെന്റ് തോമസ് കോളേജില്‍ […]

അഡ്വ. സെബാസ്റ്റ്യയന്‍ കുളത്തുങ്കൽ യു.ഡി.എഫ് ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷൻ സ്ഥാനാര്‍ഥി

അഡ്വ. സെബാസ്റ്റ്യയന്‍ കുളത്തുങ്കൽ യു.ഡി.എഫ് ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷൻ സ്ഥാനാര്‍ഥി

കാഞ്ഞിരപ്പള്ളി : അഡ്വ. സെബാസ്റ്റ്യയന്‍ കുളത്തുങ്കൽ (കേരള കോണ്‍ഗ്രസ് എം) യു.ഡി.എഫ്. ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷൻ സ്ഥാനാര്‍ഥിയായി ബുധനാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമാണ്. ഇപ്പോൾ കൂവപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാണ് അദ്ദേഹം. മലനാട് ഡെവലപ്മെന്റ് സൊസൈറ്റിയുടെ ഡയരക്ടർ ബോർഡ്‌ മെംബർ എന്ന നിലയിലും അദ്ദേഹം ഇപ്പോൾ പ്രവർത്തിക്കുന്നു. കഞ്ഞിരപ്പള്ളി ലയൻസ് ക്ലബ്‌ പ്രസിഡണ്ട്‌ , ബാർ […]

കെ രാജേഷ് മുണ്ടക്കയത്ത് ജില്ലാ പഞ്ചായത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

കെ രാജേഷ് മുണ്ടക്കയത്ത്  ജില്ലാ പഞ്ചായത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

കെ രാജേഷ ്þ മുണ്ടക്കയം മുണ്ടക്കയം : മുണ്ടക്കയത്ത് ജില്ലാ പഞ്ചായത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി കെ. രാജേഷ് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. യുവജനരംഗത്തെ ധീരസമരപോരാളിയും മികച്ച സംഘാടകനുമായ കെ രാജേഷ് . സിപിഐ എം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ സെക്രട്ടറിയുമാണ്. സംസ്ഥാന ഐടിഐ യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യുവജനങ്ങളുടെ സന്നദ്ധസംഘടനയായ യുവധാരയുടെ പ്രസിഡന്റുമാണ്. അഴിമതിക്കും സാമൂഹിക അനീതിക്കുമെതിരായ പോരാട്ടങ്ങള്‍ക്ക് നേതൃതം നല്‍കി കടുത്ത പൊലീസ് മര്‍ദ്ദനത്തിനും […]

വാഴൂരില്‍ ഇരു മുന്നണിയിലും അനിശ്ചിതാവസ്ഥ

വാഴൂര്‍: പത്രിക സമര്‍പ്പിക്കേണ്ട സമയം കഴിഞ്ഞിട്ടും വാഴൂര്‍ ബ്ളോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥികളെ സംബന്ധിച്ച്‌ ഇടതു-വലതു മുന്നണികളില്‍ അന്തിമ തീരുമാനമായില്ല. 13 ഡിവിഷനുകളാണ് ബ്ളോക്ക് പഞ്ചായത്തിലുള്ളത്. ഇരു മുന്നണികളിലും ഡിവിഷനുകള്‍ സംബന്ധിച്ച്‌ ഏകദേശ ധാരണയായെങ്കിലും ചുരുക്കം ചില ഡിവിഷനുകളെ സംബന്ധിച്ചാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഇത്തരം ഡിവിഷനുകളില്‍ ഇരുമുന്നണികളിലെയും വിവിധ കക്ഷികള്‍ നാമനിര്‍ദേശപത്രികകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. യുഡിഎഫില്‍ സീറ്റുകള്‍ സംബന്ധിച്ച അന്തിമ ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും നാമനിര്‍ദേശപത്രിക പിന്‍വലിക്കേണ്ട തീയതിക്കു മുമ്ബ് പ്രശ്നപരിഹാരം ഉണ്ടാകുമെന്നും നേതാക്കള്‍ പറഞ്ഞു. എല്‍ഡിഎഫില്‍ കഴിഞ്ഞ തവണ പി.സി. […]