Election Special

ഭരണപക്ഷമോ പ്രതിപക്ഷമോ അല്ല, താൻ ജനപക്ഷം : പി.സി.ജോർജ്

താൻ ജനപക്ഷമായി തുടരുമെന്നും ഭരണപക്ഷത്തേക്കോ പ്രതിപക്ഷത്തേക്കോ ഇല്ലെന്നും പൂഞ്ഞാർ എം.എൽ.എ പി.സി ജോർജ് പറഞ്ഞു. നിയുക്ത മുഖ്യമന്ത്രി പിണറായി വിജയൻ നല്ലതു ചെയ്താൽ പിന്തുണയ്ക്കും, തെറ്റ് ചെയ്‌താൽ എതിർക്കുമെന്നും ജോർജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ജയിച്ച ശേഷം വി.എസ്.അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കാത്തത് ഇടതുപക്ഷത്തിന് വോട്ടു ചെയ്ത ജനങ്ങളെ വഞ്ചിക്കുന്ന ഏർപ്പാടാണ്. വി.എസ് മത്സര രംഗത്ത് ഇല്ലായിരുന്നെങ്കിൽ സി.പി.എമ്മിന്റെ ജനവിധി ഇതാകുമായിരുന്നില്ല. പി സി പറഞ്ഞു. കെ.എം.മാണി വിജയിച്ചതിന് നന്ദി പറയേണ്ടത് വെള്ളാപ്പള്ളിയോടാണെന്നും പി സി പറഞ്ഞു.

പൂഞ്ഞാറിൽ 31 ഇന വികസന പദ്ധതികൾ പി. സി. ജോർജ് പ്രഖ്യാപിച്ചു

ഈരാറ്റുപേട്ട ∙ ചരിത്രവിജയം നേടിയ പൂഞ്ഞാറിൽ 31 ഇന വികസന പദ്ധതികൾ പി.സി.ജോർജ് പ്രഖ്യാപിച്ചു. ഈരാറ്റുപേട്ട കേന്ദ്രമായി പൂഞ്ഞാർ താലൂക്കിനാണു പ്രഥമ പരിഗണന. ദേശീയ റബർ നയം പ്രഖ്യാപിക്കാൻ സമ്മർദം ചെലുത്തും. റബറിന്റെ മൂല്യവർധിത ഉൽപാദനത്തിന്റെ കേന്ദ്രമായി പൂഞ്ഞാറിനെ മാറ്റും. കാർഷിക ബജറ്റിനായി നിലകൊള്ളും, കർഷകർക്കു സൗജന്യ വൈദ്യുതി ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. കാർഷിക ഉൽപന്നങ്ങളുടെ വിപണനത്തിനു മുഴുവൻ പഞ്ചായത്തുകളിലും പ്രാദേശിക കാർഷിക വിപണന കേന്ദ്രങ്ങൾ ആരംഭിക്കും. കർഷകരുടെ മക്കൾക്കു പലിശരഹിത വിദ്യാഭ്യാസ വായ്പ, പാറത്തോട്ടിൽ 25,000 […]

എൻഡിഎ സ്ഥാനാർഥികളിൽ ജില്ലയിൽ മുന്നിൽ വി.എൻ.മനോജ്

പൊൻകുന്നം∙ ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടുനേടിയ എൻഡിഎ സ്ഥാനാർഥിയായി കാഞ്ഞിരപ്പള്ളിയിലെ വി.എൻ.മനോജ്. പഴയ വാഴൂർ മണ്ഡലത്തിൽ നിന്നു കാഞ്ഞിരപ്പള്ളിയായി രൂപഭേദം സംഭവിച്ചപ്പോഴും രാഷ്ട്രീയ സ്വഭാവത്തിൽ കാര്യമായ വ്യത്യാസം വരുത്താത്ത മണ്ഡലത്തിൽ താമര ചിഹ്നത്തിൽ മൽസരിച്ച മനോജ് നേടിയത് 31,411 വോട്ടുകൾ. ഭൂരിപക്ഷ മുന്നാക്ക വിഭാഗങ്ങൾക്കു നിർണായക സ്വാധീനമുള്ള നിയോജക മണ്ഡലത്തിൽ വാഴൂർ ഗ്രാമപഞ്ചായത്ത് അംഗമായ മനോജിനെ സ്ഥാനാർഥിയാക്കിയതോടെ മികച്ച മൽസരത്തിനു കളമൊരുങ്ങിയിരുന്നു. നേതൃത്വത്തിന്റെ പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ചവച്ചതോടെ സംസ്ഥാനത്ത് എൻഡിഎ ലീഡ് ചെയ്യുന്ന മണ്ഡലങ്ങളുടെ പട്ടികയിൽ ആദ്യഘട്ടത്തിൽ […]

തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനം കാഞ്ഞിരപ്പള്ളിയെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തി

പൊൻകുന്നം∙ കാഞ്ഞിരപ്പള്ളിയെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തി തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനം. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ഇടതു വലതു സ്ഥാനാർഥികൾ ഉൗഴമിട്ട് മുന്നേറിയ മണ്ഡലത്തിൽ ആദ്യഘട്ടത്തിൽ എൻഡിഎ സ്ഥാനാർഥി മനോജും ഒപ്പമെത്തി. ആദ്യ പതിനഞ്ചു ബൂത്തുകൾ ഉൾപ്പെടുന്ന പള്ളിക്കത്തോട് പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോൾ എഴുനൂറോളം വോട്ടുകൾക്കു യുഡിഎഫ് മുന്നിൽ. തുടർന്നു കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ബൂത്തുകൾ എണ്ണിയതോടെ എൽഡിഎഫ് വോട്ടുകളിൽ മുന്നേറ്റം, കേരള കോൺഗ്രസ് എമ്മിന്റെ സിറ്റിങ് സീറ്റിൽ ഡോ.എൻ.ജയരാജിനെതിരെ എൽഡിഎഫ് സ്ഥാനാർഥി വി.ബി.ബിനു ഒപ്പത്തിനൊപ്പം. സിപിഎം ശക്തികേന്ദ്രമായ ചിറക്കടവ് പഞ്ചായത്തിലെ ബൂത്തുകൾ […]

പൂഞ്ഞാർ പ്രശനം നീറി നില്ക്കുന്നു …

പൂഞ്ഞാർ : പി.സി.ജോർജിനെ നേരിടാൻ പിണറായി വിജയൻ നേരിട്ട് മൂന്നു തവണയെത്തിയെങ്കിലും ഇടതുമുന്നണിക്ക് കടുത്ത ആഘാതം ഏൽപിച്ചാണ് പൂഞ്ഞാറിന്റെ ഫലം പുറത്തുവന്നത്. കഴിഞ്ഞ തവണ ഇടതുമുന്നണി നേടിയ 44105 വോട്ടിൽ നിന്നു നേർപകുതിയായി – 22270. ജോർജിന്റെ ഭൂരിപക്ഷം ഇതിനെക്കാൾ കൂടുതൽ– 27821 വോട്ട്. സിപിഎം ജില്ലാ നേതൃത്വവും മണ്ഡലത്തിന്റെ ചുമതലയുണ്ടായിരുന്നവരും സംസ്ഥാന നേതൃത്വത്തിനു വിശദീകരണം നൽകേണ്ടിവന്നേക്കാം. പി.സി.ജോർജിനെ പരാജയപ്പെടുത്തണമെന്നുള്ള കേരള കോൺഗ്രസിന്റെ ആവശ്യവും നടപ്പാക്കാനാകാതെ യുഡിഎഫും പൂഞ്ഞാറിൽ പകച്ചുനിന്നു. യുഡിഎഫിന്റെ വോട്ടുചോർച്ചയെപ്പറ്റി കേരള കോൺഗ്രസും കോൺഗ്രസും […]

പിണറായി നേരിട്ട് എത്തി ഇടപെട്ടിട്ടും പി സി യുടെ അശ്വമേധം തടുക്കുവാനായില്ല …

ഈരാറ്റുപേട്ട∙ പൂഞ്ഞാർ മണ്ഡലത്തിൽ പിണറായി വിജയന് നേരിട്ട് എത്തി ഇടപെട്ടിട്ടും പി സി യുടെ അശ്വമേധം തടുക്കുവാനായില്ല … രാഷ്ട്രീയം നോക്കാതെ വോട്ടർമാർ പി.സി. ജോർജിനൊപ്പം നിന്നുവെന്നതാണു തിരഞ്ഞെടുപ്പു ഫലം കാണിക്കുന്നത്. പി.സി. ജോർജിനെതിരെ മൂന്നു മുന്നണികളും നടത്തിയ ആക്രമണങ്ങൾ ഏറ്റതുമില്ല. പി.സി.ജോർജിനുള്ള വ്യക്തിബന്ധങ്ങളും വോട്ടായി മാറി. സിപിഎം നേതാവ് പിണറായി വിജയൻ പൂഞ്ഞാറിൽ നേരിട്ടെത്തി ജോർജിനെ തോൽപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ ഇടതു മുന്നണിയുടെ അണികൾ‌ ചെവിക്കൊണ്ടില്ല. പൂഞ്ഞാറിൽ എൽഡിഎഫിനും യുഡിഎഫിനും വൻതോതിൽ വോട്ടു ചോർച്ചയുണ്ടായി. 2011ലെ […]

തനിക്കെതിരെ നടത്തിയ ഗൂഢാലോചനയില്‍ പിണറായി വിജയന്‍ പങ്കാളിയായി ; ജയിച്ചാൽ വി.എസ്. മുഖ്യമന്ത്രിയായാല്‍ പിന്തുണക്കും : പി.സി ജോര്‍ജ്

തനിക്കെതിരെ നടത്തിയ ഗൂഢാലോചനയില്‍ പിണറായി വിജയന്‍ പങ്കാളിയായി ; ജയിച്ചാൽ വി.എസ്. മുഖ്യമന്ത്രിയായാല്‍ പിന്തുണക്കും : പി.സി ജോര്‍ജ്

പൂഞ്ഞാറില്‍ താന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും , വി.എസ് മുഖ്യമന്ത്രിയായാല്‍ പിന്തുണക്കുമെന്ന് പി.സി. ജോർജ് പറഞ്ഞു. ജനാധിപത്യ കേരള കോണ്‍ഗ്രസിന് ഈ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റും കിട്ടില്ല. തനിക്ക് സീറ്റ് നല്‍കാതിരിക്കാന്‍ നടത്തിയ ഗൂഢാലോചനയില്‍ പിണറായി വിജയന്‍ പങ്കാളിയായി. എല്‍.ഡി.എഫില്‍ പിണറായി മാത്രമാണ് തനിക്കെതിരെ നിന്നത്. ലാവലിന്‍ കേസില്‍ താന്‍ സ്വീകരിച്ച നിലപാടാണ് പിണറായിയുടെ അതൃപ്തിക്ക് കാരണമെന്നും ജോര്‍ജ് പറഞ്ഞു. പിണറായി തനിക്കു എതിരെ നിന്നു ; ജയിച്ചാൽ വി.എസ് മുഖ്യമന്ത്രിയായാല്‍ പിന്തുണക്കും: പി.സി ജോര്‍ജ്

കോയന്പത്തൂരിൽ നിന്നും വോട്ടു ചെയ്യുവാൻ എരുമേലിയിൽ എത്തിയ സാറാമ്മ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ പോളിംഗ് ബൂത്ത്‌ കണ്ടെത്തി വോട്ടു ചെയ്തു മടങ്ങി..

കോയന്പത്തൂരിൽ നിന്നും വോട്ടു ചെയ്യുവാൻ എരുമേലിയിൽ എത്തിയ സാറാമ്മ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ പോളിംഗ് ബൂത്ത്‌ കണ്ടെത്തി വോട്ടു ചെയ്തു മടങ്ങി..

എരുമേലി : ഇത്തവണ വോട്ടു ചെയ്യണം എന്ന ഉറച്ച തീരുമാനവുമായി തന്റെ പൗരാവകാശം വിനിയോഗിക്കാൻ തമിഴ്നാട്ടിൽ നിന്നും സ്വന്തം നാട്ടിൽ എത്തിയ സാറാമ്മക്ക് എരുമേലിയിൽ നിന്നും ലഭിച്ചത് തിക്താനുഭവങ്ങൾ. സ്വന്തം ബൂത്ത് കണ്ടുപിടിക്കുവാൻ വേണ്ടി സാറാമ്മ കയറി ഇറങ്ങിയത്‌ നാല് പോളിംഗ് സ്റ്റേനുകൾ. ബൂത്തുകളിൽ നിന്നു ബൂത്തുകളിലേക്ക് ഓട്ടോ വിളിച്ചുപോയി ഒടുവിൽ മണിക്കൂറുകൾക്കുശേഷം വോട്ട് ചെയ്തു. കോയമ്പത്തൂരിൽ ആശുപത്രിയിൽ ജോലിചെയ്യുന്ന സാറാമ്മ വോട്ട് ചെയ്യുക എന്ന ഏകലക്ഷ്യവുമായാണ് എരുമേലിയിൽ എത്തിയത്. മുട്ടപ്പള്ളി ഗവ. എൽപി സ്കൂൾ ബൂത്തിലാണ് […]

101 വയസ്സിന്റെ ചെറുപ്പവുമായി വിഴിക്കിത്തോട്‌ മണ്ണംപ്ലാക്കൽ ഒറോമ്മ ടീച്ചർ തന്റെ സമ്മതിദാനവകാശം വിനയോഗിച്ചു

101 വയസ്സിന്റെ ചെറുപ്പവുമായി വിഴിക്കിത്തോട്‌ മണ്ണംപ്ലാക്കൽ ഒറോമ്മ ടീച്ചർ തന്റെ സമ്മതിദാനവകാശം വിനയോഗിച്ചു

കാഞ്ഞിരപ്പള്ളി : 101 വയസ്സിന്റെ ചെറുപ്പവുമായി വിഴിക്കിത്തോട്‌ മണ്ണംപ്ലാക്കൽ കങ്ങഴ പറന്പിൽ റോസമ്മ തോമസ്‌ എന്ന ഒറോമ്മ ടീച്ചർ ഇന്നലെ തന്റെ സമ്മതിദാനവകാശം വിനയോഗിച്ചു. വിഴിക്കിത്തോട്ടിലെ ആർ .വി. ജി സ്കൂളിലെ ബൂത്തിലേക്ക് ഇന്നലെ നൂറുവയസ്സുകാരി ഒറോമ്മ ടീച്ചറെത്തിയത് സഹോദരന്റെ കൊച്ചുമകനായ സണ്ണിയും മക്കളുമോത്താണ്. . ടീച്ചറിന്റെ കണ്ണുകൾക്കു മുന്നിലൂടെ ഇക്കാലംകൊണ്ടു കടന്നുപോയതു കേരളത്തിലെ തിരഞ്ഞെടുപ്പു ചരിത്രം കൂടിയാണ്. അവിവാഹിതയായ റോസമ്മ തോമസ്‌ എടത്വായിലെ സ്കൂളിലെ അധ്യാപക ജോലിയിൽനിന്നു വിരമിച്ചശേഷം സണ്ണിക്കും കുടുംബത്തിനും ഒപ്പമാണ് താമസിക്കുന്നത്. ” […]

വോട്ട് ചെയ്യാൻ വരുമ്പോൾ സ്കൂട്ടർ മറിഞ്ഞു പരുക്കേറ്റു

ഇളങ്ങുളം ∙ വോട്ട് ചെയ്യാൻ വരുമ്പോൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ മറിഞ്ഞു ദമ്പതികൾക്കു പരുക്ക്. ഇളങ്ങുളം ശാസ്‌താ കെവിഎൽപി സ്‌കൂളിലെ ബൂത്തിൽ വോട്ടു ചെയ്യാനെത്തിയ മാറാട്ടിൽ അപ്പുക്കുട്ടൻ നായർ (68), ഭാര്യ ജഗദമ്മ (62) എന്നിവർക്കാണു പരുക്കേറ്റത്. പോളിങ് ബൂത്തിലേക്കെത്തിയ ഇവർ സഞ്ചരിച്ച സ്‌കൂട്ടറിന്റെ ടയറുകളിലൊന്നു പഞ്ചറായതിനെത്തുടർന്നു റോഡിൽ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. അപകടത്തിൽ കൈയ്ക്കു സാരമായി പരുക്കേറ്റ ജഗദമ്മയുമായി ആശുപത്രിയിലേക്കു പോകുന്നതിനിടയിലും ഭർത്താവ് അപ്പുക്കുട്ടൻ നായർ സമീപമുള്ള ബൂത്തിൽ എത്തി വോട്ട് രേഖപ്പെടുത്തി. അപകടത്തിൽ ജഗദമ്മയുടെ കൈയ്ക്കു […]

തിരക്കിലും വിയർക്കാതെ ക്യൂവിൽ

എരുമേലി ∙ നാടിന്റെ ജനാധിപത്യ ബോധത്തിനു മുൻപിൽ സൂര്യൻ പകലന്തിയോളം മറഞ്ഞുനിന്നു. അതിരാവിലെ പെയ്ത ചന്നംപിന്നം മഴയ്ക്കുശേഷം മഴയില്ലാത്ത ‘കൂൾ’ കാലാവസ്ഥ തുടർന്നതിനാൽ ചൂടും പരവേശവുമില്ലാതെ ജനം വിധിയെഴുതാൻ ക്യൂവിൽ ക്ഷമയോടെ നിന്നു. ചതുഷ്കോണ മൽസരം തീവ്രമായ പൂഞ്ഞാറിന്റെ കിഴക്കൻ പഞ്ചായത്തുകളിൽ രാവിലെമുതൽ കനത്ത പോളിങ് ആണ് നടന്നത്. സ്വതേ തിരക്കു കുറവായ എരുമേലി സെന്റ് തോമസ് സ്കൂൾ ബൂത്തിലാണ് ഇന്നലെ ഏറ്റവുമധികം തിരക്ക് ദൃശ്യമായത്. ഉച്ചയോടെ തിരക്ക് അവസാനിച്ചു കാണാറുള്ളതിൽനിന്നു വിപരീതമായി വൈകുന്നേരം നാലിനുശേഷവും നീണ്ട […]

കൊമ്പുകുത്തിയിൽ വോട്ടിങ് യന്ത്രം പണിമുടക്കി

മുണ്ടക്കയം ∙ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ കൊമ്പുകുത്തിയിൽ വോട്ടിങ് യന്ത്രം തകരാറിലായതിനെത്തുടർന്നു വോട്ടെടുപ്പ് ഒന്നരമണിക്കൂർ വൈകി. കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തി ഗവ. ട്രൈബൽ സ്കൂളിലെ 116–ാം നമ്പർ ബൂത്തിലാണ് യന്ത്രം പണിമുടക്കിയത്. തുടക്കത്തിൽ തന്നെ യന്ത്രം പ്രവർത്തിക്കാതായതോടെ മറ്റൊരു യന്ത്രം സ്ഥാപിച്ചു. അതും പ്രവർത്തിച്ചില്ല. തുടർന്ന് എട്ടരയോടെയാണ് യന്ത്രത്തിന്റെ തകരാർ പരിഹരിച്ച് വോട്ടെടുപ്പ് ആരംഭിച്ചത്.

ഇടക്കുന്നം ബൂത്തിൽ തൊപ്പി ചിഹ്നത്തിനു നേരെ മഷി പുരട്ടിയതിനെ തുടർന്ന് ബഹളം.

ഇടക്കുന്നം ബൂത്തിൽ തൊപ്പി ചിഹ്നത്തിനു നേരെ മഷി പുരട്ടിയതിനെ തുടർന്ന് ബഹളം.

ഇടകുന്നം : പൂഞ്ഞാർ മണ്ഡലത്തിലെ ഇടക്കുന്നം ബൂത്തിൽ വോട്ടിങ് മെഷീനിൽ ചിഹ്നത്തിനു നേരെ ആരോ മഷി പുരട്ടിയതിനെ തുടർന്ന് ബഹളം. പി സി ജോർജ്ജിന്റെ തൊപ്പി ചിഹ്നത്തിനു നേരെയാണ് മഷി പുരട്ടിയത്. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ പാറത്തോട് പഞ്ചായത്തിലെ ഇടക്കുന്നം ഗവ.ഹയര്‍ സെക്കണ്ടറിസ്‌കൂളിലെ 72–ാം നമ്പര്‍ ബൂത്തിലാണ് ബഹളവും നേരിയ സംഘര്‍ഷവും ഉണ്ടായത് . എ ല്‍ഡിഎഫ് പ്രവര്‍ത്തകരും ,പി.സി.ജോര്‍ജിന്റെ പ്രവര്‍ത്തകരും തമ്മിലായിരുന്നു. സംഘര്‍ഷം വോട്ടു ചെയ്യേണ്ട സ്ഥാനര്തിയെ അനുയായികൾക്ക് വേഗത്തിൽ കണ്ടു പിടിക്കുന്നതിനു വേണ്ടിയാണു തൊപ്പി ചിഹ്നത്തിനു […]

പൂഞ്ഞാറിൽ കനത്ത പോളിംഗ് 79.8%. കാഞ്ഞിരപ്പള്ളിയിൽ 76.3%

പൂഞ്ഞാറിൽ കനത്ത പോളിംഗ് 79.8%. കാഞ്ഞിരപ്പള്ളിയിൽ 76.3%

ഇന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിലെ പോളിംഗ് ശതമാനം സംസ്ഥാന ശരാശരിയേക്കാൾ വളരെ ഉയരത്തിൽ.. സംസ്ഥാനത്ത് സമ്മതിദാനാവകാശം വിനിയോഗിച്ചത് 71.7 ശതമാനം പേർ. എന്നാൽ പൂഞ്ഞാറിലെ പോളിംഗ് ശതമാനം 79.8%. കാഞ്ഞിരപ്പള്ളിയും മോശമാക്കിയില്ല 76.3% പോളിംഗ് മണ്ഡലത്തിൽ നടന്നു. അവസാന മണിക്കൂറുകളിൽ പൂഞ്ഞറിലും കാഞ്ഞിരപ്പള്ളിയിലുംമികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. രാവിലെ പോളിങ് തുടങ്ങിയപ്പോൾ മുതൽ പല സ്ഥലങ്ങളിലും കനത്ത പോളിംഗ് നടന്നിരുന്നു. ഗ്രാമപ്രദേശങ്ങളിലും മലയോരമേഖലകളിലും മന്ദഗതിയിലായിരുന്നു വോട്ടെടുപ്പ്. രാവിലെ പൈയ്ത മഴ ഈ മേഖലകളിലെ വോട്ടെടുപ്പ് മന്ദഗതിയിലാക്കിയെങ്കിലും മഴ […]

പൂഞ്ഞാറില്‍ പി. സി. തന്നെയെന്ന് എക്‌സിറ്റ് പോള്‍ പ്രവചന ഫലം

പൂഞ്ഞാറില്‍ പി. സി. തന്നെയെന്ന് എക്‌സിറ്റ് പോള്‍ പ്രവചന ഫലം

തെരഞ്ഞെടുപ്പു കഴിഞ്ഞ ഉടനെ പ്രഖ്യാപിച്ച ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചനം അനുസരിച്ച് പൂഞ്ഞാറില്‍ പി. സി.ജോർജ് വിജയിക്കും. പി.സിയ്ക്ക് എല്‍.ഡി.എഫിൽ ഇടംകിട്ടാതെ വന്നതോടെ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മത്സരം നടന്ന മണ്ഡലമാണ് പൂഞ്ഞാര്‍. ഇടതു പക്ഷവും വലതു പക്ഷവും ഒരുപോലെ എതിർത്തതിനാൽ സ്വതന്ത്രനായി മത്സരിച്ച പി സി പൂഞ്ഞാറിൽ ജയിച്ചാൽ അതൊരു ചരിത്രമാകും.. പാലായില്‍ മുന്‍ മന്ത്രി കെ.എം. മാണി തോല്‍ക്കുമെന്നും ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലത്തിൽ പറയുന്നു. പാലാ മണ്ഡലത്തില്‍ […]

പൂഞ്ഞാറിൽ ആയിരത്തിൽ അധികം വോട്ടിനു താൻ ജയിക്കുമെന്ന് പി.സി. ജോര്‍ജ്

ഈരാറ്റുപേട്ട: പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിൽ താന്‍ വിജയിക്കുമെന്നു സ്വതന്ത്ര സ്ഥാനാര്‍ഥി പി.സി.ജോര്‍ജ്. 1,000 വോട്ട് എങ്കിലും തനിക്ക് ഭൂരിപക്ഷം ലഭിക്കും. പാലാ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം.മാണി തോൽക്കുമെന്നും അഴിമതിക്കെതിരായ വിധിയെഴുത്തുണ്ടാകുമെന്നും പി. സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

കാഞ്ഞിരപ്പള്ളിയിൽ തുടർച്ചയായി പെയുന്ന മഴയിൽ തങ്ങളുടെ വോട്ടുകൾ ഒലിച്ചു പോകുമോ എന്ന ആശങ്കയിൽ സ്ഥാനാർഥികൾ.

കാഞ്ഞിരപ്പള്ളി ∙ പൊരിവെയിലത്തു നടത്തിയ പ്രചാരണത്തിനൊടുവിൽ വോട്ടെടുപ്പു ദിവസം മഴയെത്തുമോയെന്ന ആശങ്കയിലാണു രാഷ്ട്രീയ പാർട്ടികൾ. കാഞ്ഞിരപ്പള്ളിയിൽ കഴിഞ്ഞ നാല് ദിവസങ്ങൾ ആയി തുടർച്ചയായി പെയുന്ന മഴയിൽ തങ്ങളുടെ വോട്ടുകൾ ഒലിച്ചു പോകുമോ എന്ന ആശങ്കയിലാണ് സ്ഥാനാർഥികൾ.

വോട്ടിങ് യന്ത്രങ്ങൾക്കു സിസിടിവി സുരക്ഷ

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്‌ട്രോങ് റൂമുകൾക്ക് ക്ലോസ്ഡ് സർക്യൂട്ട് ക്യാമറ സുരക്ഷ ഏർപ്പെടുത്തിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ കലക്ടർ സ്വാഗത് ഭണ്ഡാരി അറിയിച്ചു. സ്‌ഥാനാർഥികൾക്കും അംഗീകൃത രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾക്കും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫിസറുടെ മുൻകൂർ അനുമതി വാങ്ങി വോട്ടെണ്ണൽ കേന്ദ്രത്തിൽ സിസിടിവി ദൃശ്യം കാണുന്നതിനുള്ള സൗകര്യമുണ്ട്.

മാതൃകാ പോളിങ് ബൂത്തുകളിൽ മിഠായി വിതരണം ചെയ്യും

ജില്ലയിൽ 54 പോളിങ് സ്റ്റേഷനുകൾ മാതൃകാ പോളിങ് സ്‌റ്റേഷനുകളായി ഒരുക്കും. പോളിങ് സ്റ്റേഷനുകളിൽ നിലവിൽ നിഷ്കർഷിച്ചിട്ടുള്ള സൗകര്യങ്ങൾക്കു പുറമേ വോട്ട് ചെയ്‌തിറങ്ങുമ്പോൾ കൃതജ്‌ഞതാ കാർഡും മിഠായിയും നൽകും.

ഒരുക്കങ്ങളെല്ലാം പൂർണം; പൊതുജനത്തിന്റെ മനസ്സറിയാതെ ചങ്കിടിപ്പോടെ സ്ഥാനാർഥികൾ

കാഞ്ഞിരപ്പള്ളി : കലാശകൊട്ടും നിശബ്ദ പ്രചാരണവും അവസാനരാത്രിയിലെ കരുനീക്കങ്ങളും പൂർത്തിയാക്കിയാണു സ്ഥാനാർഥികൾ ഇന്ന് ജനവിധി തേടുന്നത്. ഒരുക്കങ്ങളെല്ലാം പൂർണം; പൊതുജനത്തിന്റെ മനസ്സറിയാതെ ചങ്കിടിപ്പോടെ സ്ഥാനാർഥികൾ വോട്ടെടുപ്പ് കഴിയുന്നതോടെ ഏകദേശ ഫലം മനസ്സിലാക്കാൻ പോളിങ് സ്റ്റേഷനിലെത്തുന്ന ബൂത്ത് പ്രതിനിധികൾക്കു നിർദേശം നൽകി കക്ഷികളും സജ്ജമായി. തങ്ങൾക്ക് അനുകൂലമാകുന്ന വോട്ടുകൾ രേഖപ്പെടുത്തി കൃത്യമായ കണക്കുകൾ വോട്ടെടുപ്പ് കഴിയുന്നതോടെ കൂട്ടിയെടുക്കുക എന്നതാണ് ഇത്തവണയും ലക്ഷ്യം. മണ്ഡലത്തിലെ മാതൃകാ പോളിങ് ബൂത്തുകളിൽ വോട്ടർമാരെ സ്വീകരിക്കുവാൻ പ്രത്യേക ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മുണ്ടക്കയം പഞ്ചായത്തിലെ സിഎംഎസ് […]

പോളിങ് സാമഗ്രികളുടെ വിതരണം നടന്നു

കാഞ്ഞിരപ്പള്ളി ∙ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലങ്ങളിലെ പോളിങ് ബൂത്തുകൾ ഇന്നലെ വൈകിട്ട് നാലുമണിയോടെ സജ്ജമായി. ഇരുമണ്ഡലങ്ങളിലേക്കുമുള്ള പോളിങ് സാമഗ്രികൾ ഇന്നലെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂളിൽനിന്നു വിതരണം ചെയ്തു. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ 154 ബൂത്തുകളിലേക്കും പൂഞ്ഞാർ മണ്ഡലത്തിലെ 161 ബൂത്തുകളിലേക്കുമുള്ള പോളിങ് സാമഗ്രികളാണ് സെന്റ് ഡൊമിനിക്സ് സ്കൂളിൽനിന്നു വിതരണം ചെയ്തത്. രാവിലെ ഒൻപതിനു തിരഞ്ഞെടുപ്പു നിരീക്ഷകന്റെയും പൊലീസിന്റെയും സ്ഥാനാർഥികളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ വോട്ടിങ് യന്ത്രങ്ങളും ബാലറ്റും സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂം തുറന്നു. 10.30നു പോളിങ് […]

പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും രണ്ടു ബൂത്തുകൾ പൂർണമായും വനിതാ ഉദ്യോഗസ്ഥർ നിയന്ത്രിക്കും

കാഞ്ഞിരപ്പള്ളി ∙ പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും രണ്ടു ബൂത്തുകൾ പൂർണമായും വനിതാ ഉദ്യോഗസ്ഥർ നിയന്ത്രിക്കും. പ്രിസൈഡിങ് ഓഫിസർ മുതൽ പൊലീസ് വരെ വനിതാ ഉദ്യോഗസ്ഥർ മാത്രമായിരിക്കും ഇവിടെ. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ 25–ാം നമ്പർ ബൂത്തും ചിറക്കടവ് ശ്രീരാമവിലാസം എൻഎസ്എസ് ഹൈസ്കൂളിലെ 61–ാം നമ്പർ ബൂത്തും വനിതാ ഉദ്യോഗസ്ഥരാണു നിയന്ത്രിക്കുന്നത്. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ 64–ാം നമ്പർ ബൂത്തും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ 67–ാം നമ്പർ ബൂത്തും […]

പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും ഒരുക്കങ്ങൾ പൂർണം

കാഞ്ഞിരപ്പള്ളി ∙ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലങ്ങളിലെ പോളിങ് ബൂത്തുകൾ ഇന്നലെ വൈകിട്ട് നാലുമണിയോടെ സജ്ജമായി. ഇരുമണ്ഡലങ്ങളിലേക്കുമുള്ള പോളിങ് സാമഗ്രികൾ ഇന്നലെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂളിൽനിന്നു വിതരണം ചെയ്തു. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ 154 ബൂത്തുകളിലേക്കും പൂഞ്ഞാർ മണ്ഡലത്തിലെ 161 ബൂത്തുകളിലേക്കുമുള്ള പോളിങ് സാമഗ്രികളാണ് സെന്റ് ഡൊമിനിക്സ് സ്കൂളിൽനിന്നു വിതരണം ചെയ്തത്. രാവിലെ ഒൻപതിനു തിരഞ്ഞെടുപ്പു നിരീക്ഷകന്റെയും പൊലീസിന്റെയും സ്ഥാനാർഥികളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ വോട്ടിങ് യന്ത്രങ്ങളും ബാലറ്റും സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂം തുറന്നു.10.30നു പോളിങ് സാമഗ്രികളുടെ […]

രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത് പൂഞ്ഞാറിലേക്ക്..

രാഷ്ട്രീയ കേരളം ഇന്ന് ഉറ്റു നോക്കുന്നത് പൂഞ്ഞാറിലേക്ക്.. ∙ പുതുക്കിയ വോട്ടർപ്പട്ടിക പ്രകാരം പൂഞ്ഞാറിൽ ആകെയുള്ളത് 1,83,357 വോട്ടർമാർ. ഇതിൽ 91,021 പുരുഷ വോട്ടർമാരും, 92,336 സ്ത്രീ വോട്ടർമാരുമാണ്. 100 വയസ്സിനുമേൽ പ്രായമുള്ള നാലു പുരുഷൻമാരും, അഞ്ചു സ്ത്രീകളും ഉൾപ്പെടെ ഏറ്റവും മുതിർന്ന വോട്ടർമാർ ഒൻപതുപേർ മാത്രം. 1080 പുരുഷൻമാരും 1672 സ്ത്രീകളും ഉൾപ്പെടെ 80 വയസ്സിനുമേൽ പ്രായമുള്ള 2752 മുതിർന്ന വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. 18നും 20നും ഇടയിൽ പ്രായമുള്ള 8296 കന്നി വോട്ടർമാരുമുണ്ട് മണ്ഡലത്തിൽ. ഇതിൽ […]

ഇന്നു വിധിയെഴുത്ത്… ഇന്ന് പൊതുജനങ്ങളുടെ ദിവസം …

ഇന്നു വിധിയെഴുത്ത്… ഇന്ന് പൊതുജനങ്ങളുടെ ദിവസം …

കാഞ്ഞിരപ്പള്ളി ∙ ഇന്നു വിധിയെഴുത്ത്. .. ഇന്ന് പൊതുജനങ്ങളുടെ ദിവസം … പതിനാലാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഇന്ന്; ആകെ വോട്ടർമാർ 2,60,19,284; കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ വോട്ടർമാർ–1,78,643 . പൂഞ്ഞാറിൽ 1,83,367 വോട്ടർമാർ. വോട്ടെടുപ്പ് രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ. വൈകിട്ട് ആറിന് പോളിങ് ബൂത്തിലെ ക്യൂവിലുള്ളവർക്ക് ടോക്കൺ നൽ‌കി വോട്ടിന് അവസരമൊരുക്കും. ∙ ഇന്ന് പൊതു അവധി. വോട്ടെണ്ണൽ 19ന് ∙ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്നു വൈകിട്ട് 6.30 മുതൽ മുതിർന്നവർക്ക് മുൻ‌ഗണന വോട്ട് ചെയ്യാൻ […]

പി സി ക്ക് എതിരെ ഒളിയന്പ് എയ്തു ഏ. കെ. ആന്റണി പൂഞ്ഞാർ മണ്ഡലത്തിൽ..

പി സി ക്ക് എതിരെ ഒളിയന്പ് എയ്തു ഏ. കെ. ആന്റണി പൂഞ്ഞാർ മണ്ഡലത്തിൽ..

പിണ്ണാക്കനാട് : പൂഞ്ഞാറിലെ സ്വതന്ത്ര സ്ഥാനാർഥികളെ ഭയക്കേണ്ട ആവശ്യമില്ല എന്ന്‌ കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആന്റണി. പൂഞ്ഞാറിൽ യുഡിഎഫ് ചരിത്ര വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര സ്ഥാനാർഥികളെ ഭയക്കേണ്ട കാര്യമില്ല. കേരളത്തിൽ ഒട്ടേറെ സ്വതന്ത്രർ മത്സര രംഗത്തുണ്ട് പൂഞ്ഞാറിലും ഒട്ടേറെ സ്വതന്ത്രർ മത്സര രംഗത്തുണ്ടെന്നും ആന്റണി പറഞ്ഞു. പൂഞ്ഞാർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ജോർജുകുട്ടി ആഗസ്തിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ അസീസ് ബഡായിൽ അധ്യക്ഷത വഹിച്ചു. പ്രധാനമന്ത്രിക്കും അമിത്ഷായ്ക്കും കേരളത്തിലൂടെ […]

പൂഞ്ഞാറിൽ പ്രചാരണം പൊടിപൊടിക്കുന്നു

മുണ്ടക്കയം∙ ഫിനിഷിങ് പോയിന്റിലേക്ക് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രചാരണവേഗം ഇരട്ടിയാക്കി പൂഞ്ഞാറിലെ സ്ഥാനാർഥികൾ. പാട്ടും മേളവുമായി യുഡിഎഫ് പര്യടനം ഇന്നലെ ഇൗരാറ്റുപേട്ട യുഡിഎഫ് സ്ഥാനാർഥി ജോർജ്കുട്ടി ആഗസ്തിയുടെ പ്രചാരണം. അനൗൺസ്മെന്റുകളും താളക്കൊഴുപ്പാർന്ന പാട്ടുകളുമായി കൊണ്ടൂർ ടൗണിൽ നിന്നാരംഭിച്ച പര്യടനം കൊണ്ടൂർ ലക്ഷം വീട്, മോസ്കോ ജംക്‌ഷൻ, കടുവാമൂഴി, വാഴമറ്റം, കുറുമുളംതടം, വട്ടക്കയം, ഇളപ്പുങ്കൽ, എന്നീ പ്രദേശങ്ങൾ കടന്നു വടക്കേകരയിൽ സമാപിച്ചു. ഇന്ന് എരുമേലി പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ പര്യടനം നടത്തും.ഇന്നലെ വൈകിട്ട്‌ കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം […]

വനിതകൾക്കായി വ്യവസായ പാർക്കുകൾ ആരംഭിക്കാൻ നടപടിയെടുക്കുമെന്ന് പൂഞ്ഞാർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി ജോർജുകുട്ടി ആഗസ്തി

ഈരാറ്റുപേട്ട∙ സ്ത്രീകൾക്കു തൊഴിലവസരങ്ങളും വരുമാനവും ലഭ്യമാക്കി സ്ത്രീശാക്തീകരണം യാഥാർഥ്യമാക്കാൻ വനിതകൾക്കായി വ്യവസായ പാർക്കുകൾ ആരംഭിക്കാൻ നടപടിയെടുക്കുമെന്ന് പൂഞ്ഞാർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി ജോർജുകുട്ടി ആഗസ്തി. യുഡിഎഫ് വനിതാ സംഘടനകളുടെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെ സാമൂഹിക ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ പൊതുസ്ഥലങ്ങളിൽ ശുചിമുറികൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷീബാ റിഫാ അധ്യക്ഷത വഹിച്ചു. കേരളാ വനിതാ കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി മിനി സാവിയോ, സ്ഥാനാർഥി ജോർജുകുട്ടി ആഗസ്തിയുടെ ഭാര്യ […]

നാട്ടിലാകെ പാട്ടിന്റെ രാഷ്ട്രീയമേളം

കാഞ്ഞിരപ്പള്ളി ∙ നാട്ടിലാകെ പാട്ടിന്റെ രാഷ്ട്രീയമേളം നിറയുന്നു. സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തലങ്ങു വിലങ്ങും ഓടുന്ന അനൗൺസ്മെന്റ് വാഹനങ്ങളിലെ പാരഡി ഗാനങ്ങളാണു നാട്ടിലാകെ അലയടിക്കുന്നത്. നാടൻ പാട്ടുകളുടെയും, ഹിറ്റ് ഗാനങ്ങളുടെയും പാരഡി കൂടാതെ മാപ്പിള പാട്ടുകളുടെയും പാരഡികളിലൂടെയും വോട്ട് അഭ്യർഥിക്കുകയാണ് മുന്നണികൾ. എതിർ മുന്നണികളെ ഇകഴ്ത്തിയും സ്വന്തം സ്ഥാനാർഥിയെ പുകഴ്ത്തിയും ഭരണ നേട്ടങ്ങളും, കോട്ടങ്ങളുമൊക്കെയാണു പാട്ടിലെ വരികളിലൂടെ കേൾക്കുന്നത്. യുഡിഎഫ് സാരഥി ഡോ. എൻ. ജയരാജിന്റെ വാഹന പര്യടനം ഇന്നലെ മണിമല പഞ്ചായത്തിൽ നടന്നു. രാവിലെ മണിമല […]

തീർഥാടന ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള വികസന പദ്ധതികൾ നാട്ടിൽ നടപ്പാക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി പി.സി.ജോസഫ്.

എരുമേലി∙തീർഥാടന ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള വികസന പദ്ധതികൾ നാട്ടിൽ നടപ്പാക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി പി.സി.ജോസഫ്. എരുമേലിയിൽ എൽഡിഎഫ് പ്രചാരണ യോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു ജോസഫ്. എരുമേലിയിൽ മാലിന്യ നിർമാർജനത്തിന് ശാസ്ത്രീയ പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളം പാടുപെട്ട് വളർത്തിയെടുത്ത നവോത്ഥാന മൂല്യങ്ങളെ തകർക്കാനുള്ള നീക്കത്തിനെതിരെയുള്ള ശക്തമായ ബദൽ എൽഡിഎഫ് മാത്രമാണ്. ഇടതുപക്ഷം കേരളത്തിൽ വൻ തിരിച്ചുവരവ് നടത്തുമെന്നും പി.സി. ജോസഫ് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.കൃഷ്ണകുമാർ, അനിത ഐസക്ക്, കെ.രാജേഷ്, ടി.എച്ച്.ആസാദ്, ടി.പി.തൊമ്മി, വി.പി.സുഗതൻ, വിൽസൺ കടവുങ്കൽ, […]

ഗുരുദേവ ദർശനങ്ങളിൽ ഊന്നിയുള്ള വികസന പ്രവർത്തനമാണു നരേന്ദ്രമോദി നടത്തുന്നതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

എരുമേലി ∙ ഗുരുദേവ ദർശനങ്ങളിൽ ഊന്നിയുള്ള വികസന പ്രവർത്തനമാണു നരേന്ദ്രമോദി നടത്തുന്നതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സത്യത്തിനും നീതിക്കുംവേണ്ടി നിലകൊണ്ട ഹിന്ദു സമൂഹം ഇപ്പോൾ പടുകുഴിയിലാണെന്നും അദ്ദേഹം പറഞ്ഞു. എരുമേലിയിൽ എസ്എൻഡിപിയുടെ നേതൃത്വത്തിൽ നടത്തിയ ഹിന്ദു മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി. ജാതിയുടെയും മതത്തിന്റെയും പിൻബലത്തിൽ ചിലർ അധികാരകേന്ദ്രങ്ങൾ പിടിച്ചടക്കി. നീതി പറഞ്ഞവർ പടുകുഴിയിലുമായി. ജാതി വിവേചനമാണു ജാതി പറയാനിടയാക്കിയത്. ചിഹ്നം നോക്കി വോട്ടുകുത്തുന്നതിനു പകരം പേര് നോക്കി വോട്ട് ചെയ്യണം. ആദർശരാഷ്ട്രീയം […]

50 വർഷമായി പാലയിൽ നിന്നും തുടർച്ചയായി ജയിക്കുന്ന തനിക്കു ഇനിയും അവിടെ നിന്നും ജയിക്കുവാൻ പി സി ജോർജിന്റെ സഹായം ആവശ്യമില്ല എന്ന് കെ.എം.മാണി

50 വർഷമായി പാലയിൽ നിന്നും തുടർച്ചയായി ജയിക്കുന്ന തനിക്കു ഇനിയും അവിടെ നിന്നും ജയിക്കുവാൻ പി സി ജോർജിന്റെ സഹായം ആവശ്യമില്ല എന്ന് കെ.എം.മാണി

ഈരാറ്റുപേട്ട ∙ 50 വർഷമായി പാലയിൽ നിന്നും തുടർച്ചയായി ജയിക്കുന്ന തനിക്കു ഇനിയും അവിടെ നിന്നും ജയിക്കുവാൻ പി സി ജോർജിന്റെ സഹായം ആവശ്യമില്ല എന്ന് കെ.എം.മാണി പൂഞ്ഞാർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി ജോർജുകുട്ടി ആഗസ്തിയുടെ തിരഞ്ഞെടുപ്പു യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പി.സി.ജോർജിനെതിരെ പ്രസംഗിക്കണമെന്ന സദസിൽ നിന്നുയർന്ന ആവശ്യത്തിനു മറുപടിയായി അദ്ദേഹം പി.സി. ജോർജിനു നന്മകൾ നേർന്നു. ജോർജിനോട് പിണക്കമോ വിരോധമോയില്ല. വർഷങ്ങളായി ജോർജ് തനിക്കെതിരെ പറഞ്ഞപ്പോഴും താൻ കാര്യമാക്കിയില്ല. തുടർന്നും അങ്ങനെതന്നെയായിരിക്കും. തന്നെ നോക്കാൻ പാലാക്കാരുണ്ട്. […]

പി.സി. ജോർജ് പൂഞ്ഞാർ പഞ്ചായത്തിൽ പര്യടനം നടത്തി.

പി.സി. ജോർജ് പൂഞ്ഞാർ പഞ്ചായത്തിൽ പര്യടനം നടത്തി.

പൂഞ്ഞാർ∙ പൂഞ്ഞാർ നിയോജകമണ്ഡലം സ്വതന്ത്ര സ്ഥാനാർഥി പി.സി. ജോർജ് പൂഞ്ഞാർ പഞ്ചായത്തിൽ പര്യടനം നടത്തി. രാവിലെ എട്ടിന് പെരുന്നിലം മഠം ജംക്‌ഷനിൽ നിന്ന് ആരംഭിച്ച പര്യടനം പെരുന്നിലം, ചെറുകുന്നം, ചേന്നാട് ടൗൺ, ചേന്നാട് തൈനി, മാളിക, അമ്പലംഭാഗം, വാഴേക്കാട് കവല, ചെമ്മത്താംകുഴി, വാഴേക്കാട്, പുളിക്കപ്പാലം, മണിയംകുന്ന്, വളതൂക്ക്, പൂഞ്ഞാർ പള്ളിവാതിൽ, നെല്ലിക്കച്ചാൽ, കണ്ടംകവല, അടയ്ക്കാപ്പാറ, ജി.വി. രാജ ആശുപത്രിഭാഗം, മണ്ഡപത്തിപ്പാറ, ആണ്ടാത്തുപടി, ചെമ്മരപ്പള്ളി കുന്ന് ഭാഗം, മറ്റയ്ക്കാട് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പനച്ചികപ്പാറയിൽ സമാപിച്ചു. അഴിമതിക്കെതിരായ ശക്തമായ […]

വികസനം മുടക്കിയവർ പൂഞ്ഞാർ ജനതയോട് മാപ്പു പറയണം: ജോർജുകുട്ടി ആഗസ്തി

വികസനം മുടക്കിയവർ പൂഞ്ഞാർ ജനതയോട് മാപ്പു പറയണം: ജോർജുകുട്ടി ആഗസ്തി

തിടനാട്∙ വിവാദങ്ങളിൽ കുടുക്കി വികസനങ്ങൾ‌ മുടക്കിയവർ പൂഞ്ഞാർ ജനതയോടു മാപ്പു പറയണമെന്ന് പൂഞ്ഞാർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി ജോർജുകുട്ടി ആഗസ്തി. തിടനാട് ഗ്രാമപഞ്ചായത്തിലെ പര്യടനയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന വികസനത്തിന്റെ 25 ശതമാനം പോലും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. വിവാദങ്ങളില്ലാത്ത വികസനമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പാതാഴയിൽ നിന്ന് ആരംഭിച്ച പര്യടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സാവിയോ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി പിണ്ണാക്കനാട്ട് സമാപിച്ചു. യുഡിഎഫ് ചെയർമാൻ ബിനോ മുളങ്ങാശേരി അധ്യക്ഷത […]

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ മണിമലയിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം എന്‍ ഡിഎ സ്ഥാനാര്‍ത്ഥി വി.എന്‍ മനോജിന്റെ പ്രചാരണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ മണിമലയിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം എന്‍ ഡിഎ സ്ഥാനാര്‍ത്ഥി വി.എന്‍ മനോജിന്റെ പ്രചാരണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു

മണിമല : ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ മണിമലയിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.എന്‍ മനോജിന്റെ പ്രചാരണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു യുഡിഎഫ് ഭരണത്തില്‍ കേരളത്തിലെ ക്രമസമാധാനനില താറുമാറായതായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പറഞ്ഞു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട രണ്ട് പെണ്‍കുട്ടികള്‍ ക്രൂരമായ മാനഭംഗത്തിനിരയായത് ഇതിനുദാഹരണമാണ്. ഇതില്‍ ഒരാള്‍ ഇന്ന് ജീവിച്ചിരിപ്പില്ല. എന്നാല്‍ സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണിമല പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം […]

സ്ഥാനാർഥികൾ പര്യടനത്തിരക്കിൽ

മുണ്ടക്കയം ∙ പൂഞ്ഞാർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി ജോർജ്കുട്ടി ആഗസ്തിയുടെ പര്യടനം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടന്നു. നെന്മേനിയിൽ നിന്ന് ആരംഭിച്ച പര്യടന പരിപാടി മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അസീസ് ബഡായിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് ചെളിക്കുഴി, 31–ാം മൈൽ, ഇഞ്ചിയാനി, വട്ടക്കാവ്, വെള്ളനാടി, സ്രാമ്പി, ചാച്ചിക്കവല, പൈങ്ങന തുടങ്ങിയ സ്ഥലങ്ങളിലെ പര്യടനത്തിനു ശേഷം ടൗണിൽ സമാപിച്ചു. വിവിധ സ്ഥലങ്ങളിൽ റോയി കപ്പലുമാക്കൽ, നൗഷാദ് ഇല്ലിക്കൽ, ബി. ജയചന്ദ്രൻ, കെ.എസ്. രാജു, ചാർലി കോശി […]

റബർ കർഷകരെ സംരക്ഷിക്കാൻ നടപടിയെടുക്കും: ജോർജുകുട്ടി ആഗസ്തി

ഈരാറ്റുപേട്ട ∙ വിലത്തകർച്ചമൂലം ദുരിതത്തിലായ റബർ കർഷകരെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതികൾ കാലതാമസം കൂടാതെ കർഷകർക്കു ലഭ്യമാക്കാൻ നടപടിയെടുക്കുമെന്നു യുഡിഎഫ് സ്ഥാനാർഥി ജോർജുകുട്ടി ആഗസ്തി. കിലോഗ്രാമിന് ഇപ്പോൾ ലഭിക്കുന്ന 150 രൂപ വർധിപ്പിക്കാൻ കേന്ദ്ര സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ കർഷക സംഘടനകളുടെ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോസഫ് ഒട്ടലാങ്കൽ അധ്യക്ഷത വഹിച്ചു. കെപിസിസി നിർവാഹക സമിതിയംഗം തോമസ് കല്ലാടൻ, പി.എം. ഷെരീഫ്, ജോമോൻ ഐക്കര, എ.കെ. സെബാസ്റ്റ്യൻ, ഔസേപ്പച്ചൻ […]

പ്രചാരണത്തിനിടെ ‌സംഘർഷം: രണ്ടു പേർക്ക് പരുക്ക്

മുണ്ടക്കയം ∙ തിരഞ്ഞെടുപ്പു പര്യടനത്തിനിടെ യുഡിഎഫ് പ്രവർത്തകരും പി.സി.ജോർജിന്റെ അനുയായികളുമായി സംഘർഷം രണ്ടു പേർക്കു പരുക്ക്. യുഡിഎഫ് പ്രവർത്തകനായ അബ്ദുൾ സലാം, സ്വതന്ത്ര സ്ഥാനാർഥി പി.സി.ജോർജിന്റെ അനുയായി പുത്തൻവീട്ടിൽ പി.കെ.അക്ബർ എന്നിവർക്കാണു പരുക്കേറ്റത്. ഇന്നലെ രാവിലെ 10.30നു വേലനിലത്ത് യുഡിഎഫ് സ്ഥാനാർഥി ജോർജ്കുട്ടി ആഗസ്തിയുടെ പ്രചാരണം നടക്കുന്നതിനിടെയായിരുന്നു സംഘർഷം. കാറിലെത്തിയ അക്ബർ പ്രചാരണം അലങ്കോലപ്പെടുത്താൻ ശ്രമിച്ചതാണു സംഘർഷത്തിനു കാരണമായതെന്നു യുഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. പി.സി.ജോർജിന്റെ ചിഹ്നം പതിച്ച കാർ പര്യടനസ്ഥലത്തുകൂടി അലക്ഷ്യമായി ഓടിക്കുകയും പ്രചാരണം […]

ജയരാജിനുവേണ്ടി ഭാര്യയും മകളും പ്രചാരണരംഗത്ത്‌

പൊന്‍കുന്നം: കാഞ്ഞിരപ്പള്ളിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഡോ. എന്‍.ജയരാജിനുവേണ്ടി ഭാര്യയും മകളും പ്രചാരണരംഗത്ത്. ഭാര്യ ഗീതയും മകള്‍ പാര്‍വതിയും ചൊവ്വാഴ്ച മുതലാണ് ജയരാജിനുവേണ്ടി വോട്ടുതേടി സമ്മതിദായകരെ നേരില്‍ക്കണ്ടത്. ചൊവ്വാഴ്ച വാഴൂര്‍, ചിറക്കടവ് പഞ്ചായത്തുകളിലാണ് ഇരുവരും വനിതാ പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കുമൊപ്പം വോട്ട് അഭ്യര്‍ഥിച്ചെത്തിയത്. ഏവരില്‍നിന്നും മികച്ച പ്രതികരണമാണുണ്ടായതെന്ന് ഇരുവരും പറഞ്ഞു.

അമിത്ഷാ നാളെ മണിമലയിൽ

കാഞ്ഞിരപ്പള്ളി∙ എൻഡിഎ സ്ഥാനാർഥി വി.എൻ. മനോജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നാളെ മണിമലയിൽ എത്തും. ഉച്ചയ്ക്ക് 1.30നാണ് മണിമല സ്റ്റേഡിയം മൈതാനത്താണ് സമ്മേളനം. സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എൻ. ഹരി അധ്യക്ഷത വഹിക്കും. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരൻ, ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ്, ബിജെപി ദേശീയ നിർവാഹകസമിതിയംഗം അൽഫോൺസ് കണ്ണന്താനം തുടങ്ങിയ നേതാക്കളും ജില്ലയിലെ എൻഡിഎ സ്ഥാനാർഥികളും പങ്കെടുക്കും.

ഇനി 12 ദിവസം; അവസാന റൗണ്ട് പര്യടനത്തിന് തുടക്കം കുറിച്ച്‌ മുന്നണി സ്ഥാനാർ‌ഥികൾ‌

കാഞ്ഞിരപ്പള്ളി ∙ തിരഞ്ഞെടുപ്പിന് ഇനി 12 ദിവസം കൂടി മാത്രം അവശേഷിക്കെ മുന്നണി സ്ഥാനാർഥികൾ അവസാന റൗണ്ട് വാഹന പര്യടനം ആരംഭിച്ചു. തിരഞ്ഞെടുപ്പിനു മുൻ‌പു നിയോജക മണ്ഡലം മുഴുവൻ ഒരു തവണ കൂടി സന്ദർശിക്കുകയാണു ലക്ഷ്യം. യുഡിഎഫ് സ്ഥാനാർഥി ഡോ. എൻ. ജയരാജ് ഇന്നലെ കങ്ങഴ പഞ്ചായത്തിലായിരുന്നു പര്യടനം നടത്തിയത്. രാവിലെ 8.30ന് ഇലയ്ക്കാട്ടുനിന്നാരംഭിച്ച പര്യടന പരിപാടി ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ അൻ‌പതിലധികം കേന്ദ്രങ്ങളിലൂടെ കടന്ന് വൈകിട്ട് ഏഴിനു പത്തനാട്ട്‌ അവസാനിച്ചു. യുഡിഎഫ് […]

കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും സ്‌ത്രീ വോട്ടർമാർ ഭൂരിപക്ഷം …

കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും സ്‌ത്രീ വോട്ടർമാർ ഭൂരിപക്ഷം …

കാഞ്ഞിരപ്പള്ളി : ഏപ്രിൽ 29നു പുറത്തിറങ്ങിയ പുതിയ വോട്ടർപട്ടികയിലെ കണക്കുകൾ പ്രകാരം കാഞ്ഞിരപ്പള്ളി മണ്ഡലത്തിലും പൂഞ്ഞാർ മണ്ഡലത്തിലും സ്‌ത്രീ വോട്ടർമാരാണു മുൻപിൽ.. കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ 178643 വോട്ടർമാരും പൂഞ്ഞാർ മണ്ഡലത്തിൽ 183357 വോട്ടർമാരുമാണുള്ളത്. കാഞ്ഞിരപ്പള്ളിയിൽ 16995 വോട്ടർമാരും പൂഞ്ഞാറിൽ 15429 വോട്ടർമാരും ഇത്തവണ പുതുതായി ഉൾപ്പെട്ടിട്ടുണ്ട്. സ്‌ത്രീ വോട്ടർമാരാണു രണ്ടു മണ്ഡലങ്ങളിലും മുൻപിൽ. കാഞ്ഞിരപ്പള്ളിയിൽ 87027 പുരുഷ വോട്ടർമാരും 91616 വനിതാ വോട്ടർമാരുമുള്ളപ്പോൾ പൂഞ്ഞാറിൽ സ്‌ത്രീപുരുഷ വോട്ടർമാരുടെ എണ്ണത്തിൽ നേരിയ വ്യത്യാസം മാത്രമാണുള്ളത്– 92336 വനിതാ വോട്ടർമാരുള്ള […]

പി.സി. ജോസഫ് പാറത്തോട് പഞ്ചായത്തിൽ പര്യടനം നടത്തി

മുണ്ടക്കയം ∙ പൂഞ്ഞാർ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി.സി. ജോസഫ് പാറത്തോട് പഞ്ചായത്തിൽ പര്യടനം നടത്തി. മണ്ഡലത്തിലെ ആത്മീയ കേന്ദ്രങ്ങളായ എരുമേലി, അരുവിത്തുറ പള്ളി, വാഗമൺ തങ്ങൾപാറ എന്നിവ ബന്ധിപ്പിച്ചു വികസനത്തിനായി പ്രത്യേക പദ്ധതി തയാറാക്കുമെന്നു പി.സി. ജോസഫ് പറഞ്ഞു. പി.ഐ. ഷുക്കൂർ, പി.കെ. കരുണാകരപിള്ള, എൻ.ജെ. കുര്യാക്കോസ്, ജോണി അതിരുകുളങ്ങര, വി.എം. ഷാജഹാൻ, മാർട്ടിൻ തോമസ്, റസീന മുഹമ്മദ്കുഞ്ഞ് എന്നിവർ സ്ഥാനാർഥിക്ക് ഒപ്പമുണ്ടായിരുന്നു.

കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ സ്ത്രീ വോട്ടർമാർ കൂടുതൽ

പൊൻകുന്നം ∙ പുതിയ വോട്ടർ പട്ടിക പ്രകാരം കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ 178,643 വോട്ടർമാരുണ്ട്. 16,995 പുതിയ വോട്ടർമാർ. സ്‌ത്രീ വോട്ടർമാരാണു മുൻപിൽ. കാഞ്ഞിരപ്പള്ളിയിൽ 87,027 പുരുഷ വോട്ടർമാരും 91,616 വനിതാ വോട്ടർമാരും. 18നും ഇരുപതിനും ഇടയിൽ പ്രായമുള്ള 7647 വോട്ടർമാർ. എൺപതു വയസ്സിനു മുകളിൽ പ്രായമുള്ള വോട്ടർമാരുടെ എണ്ണം കാഞ്ഞിരപ്പള്ളിയിൽ 2752. ഇതിൽ നൂറു വയസ്സിനു മുകളിൽ പ്രായമുള്ള എട്ട് വോട്ടർമാർ കാഞ്ഞിരപ്പള്ളിയിൽ.

മണ്ഡലത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനു പ്രാധാന്യം കൊടുക്കും ; ജോർജുകുട്ടി ആഗസ്തി

പൂഞ്ഞാർ ∙ തെക്കേക്കര പഞ്ചായത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും ഗതാഗത സൗകര്യങ്ങൾ ഇല്ലാത്ത അടിവാരം, കൈപ്പള്ളി, ചോലത്തടം മേഖലയിലേക്കു യാത്രാസൗകര്യം വർധിപ്പിക്കാനും വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി ജോർജുകുട്ടി ആഗസ്തി. പൂഞ്ഞാർ, തെക്കേക്കര പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തുകയായിരുന്നു സ്ഥാനാർഥി. പൂഞ്ഞാറുകാരുടെ ചിരകാലാഭിലാഷമായ പൂഞ്ഞാർ താലൂക്ക് യാഥാർഥ്യമാക്കുന്നതിനും താലൂക്ക് ആസ്ഥാനമായ പൂഞ്ഞാറിൽ മിനി സിവിൽ സറ്റേഷൻ നിർമിക്കുവാനും വേണ്ട നടപടികൾ സ്വീകരിക്കും. കെപിസിസി നിർവാഹക സമിതി അംഗം തോമസ് കല്ലാടൻ, ഡിസിസി സെക്രട്ടറി. ജോമോൻ […]

കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ മത്സരിക്കുവാൻ എട്ടു പേർ..ബി. ജെ. പി. യുടെ വി എൻ മനോജിനു അപരശല്യം..

കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ മത്സരിക്കുവാൻ എട്ടു പേർ..ബി. ജെ. പി. യുടെ വി എൻ മനോജിനു അപരശല്യം..

കാഞ്ഞിരപ്പള്ളി : നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം പൂർത്തിയായതോടെ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ ചിത്രം തെളിഞ്ഞു … മത്സരിക്കുവാൻ എട്ടു പേർ .. ബി ജി പി യുടെ വി എൻ മനോജിനു അപരൻ .. കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ മത്സരിക്കുവാൻ എട്ടു പേർ..ബി ജി പി യുടെ വി എൻ മനോജിനു അപരശല്യം.. കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ ഇവർ .. ഡോ. എൻ. ജയരാജ്‌ ( കെ സി എം ) അഡ്വ. വി ബി […]

കേരളത്തിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കുന്നത് പൂഞ്ഞാറിൽ… 17 പേർ.. പി സി ജോസഫിനും ജോർജ്ജുകുട്ടി ആഗസ്തിക്കും അപരന്മാർ

കേരളത്തിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കുന്നത് പൂഞ്ഞാറിൽ… 17 പേർ.. പി സി ജോസഫിനും ജോർജ്ജുകുട്ടി ആഗസ്തിക്കും അപരന്മാർ

പൂഞ്ഞാർ : നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം പൂർത്തിയായതോടെ സംസ്ഥാനത്തെ സ്ഥാനാർഥി ചിത്രം തെളിഞ്ഞു. കേരളത്തിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കുന്നത് പൂഞ്ഞാറിൽ ആണ് . 17 പേർ.. ഇവരിൽ പി സി ജോസഫിനും ജോർജ്ജുകുട്ടി ആഗസ്തിക്കും അപരമാരുടെ ശല്യവും ഉണ്ട്. ജോർജ്ജുകുട്ടി ആഗസ്തിക്ക് അപരനായി ജോർജ്ജുകുട്ടി സെബാസ്റ്റ്യൻ മത്സരിക്കുന്നു. പി സി ജോസഫ്‌ പൊന്നാട്ടിന്റെ അപരനായി ജോസഫ്‌ പി പി പുറത്തയിൽ മത്സരിക്കുന്നുണ്ട് . പൂഞ്ഞാറിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ ഇവർ .. പി […]

പി.സി.ജോർജിന്റെ പര്യടനം

ഈരാറ്റുപേട്ട ∙ പൂഞ്ഞാർ നിയോജകമണ്ഡലം സ്വതന്ത്ര സ്ഥാനാർഥി പി.സി.ജോർജ് തിടനാട് പഞ്ചായത്തിൽ വാഹന പര്യടനം നടത്തി. രാവിലെ എട്ടിനു കൊണ്ടൂരിൽനിന്ന് ആരംഭിച്ച പര്യടനം വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം പിണ്ണാക്കനാട്ടു സമാപിച്ചു. അഴിമതിക്കെതിരായ വിധിയെഴുത്ത് ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നു സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പി.സി.ജോർജ് പറഞ്ഞു. കേരള കോൺഗ്രസ് (സെക്യുലർ) മണ്ഡലം പ്രസിഡന്റ് സെബാസ്റ്റ്യൻ വിളയാനി അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ പി.ഇ.മുഹമ്മദ് സക്കീർ, പാർട്ടി നേതാക്കന്മാരായ കെ.എഫ്.കുര്യൻ കളപ്പുരയ്ക്കപ്പറമ്പിൽ, മാലേത്ത് പ്രതാപചന്ദ്രൻ, സെബി പറമുണ്ട, […]

കാഞ്ഞിരപ്പള്ളിയിൽ അങ്കത്തിനു എട്ടു സ്ഥാനാർഥികൾ

കാഞ്ഞിരപ്പള്ളി ∙ നിയോജകമണ്ഡലത്തിൽ മൽസരിക്കാൻ ആകെ എട്ടു സ്ഥാനാർഥികൾ. പത്തുപേരാണു മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നത്. സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോൾ രണ്ടു ഡമ്മി സ്ഥാനാർഥികൾ പിൻമാറി. ഡോ. എൻ. ജയരാജ് (യുഡിഎഫ്), വി.ബി.ബിനു (എൽഡിഎഫ്), വി.എൻ.മനോജ് (എൻഡിഎ), മുഹമ്മദ് സിയാദ് (എസ്ഡിപിഎെ – എസ്പി സഖ്യം), അരുൺ എം.ജോൺ (ബിഎസ്പി), കെ.കെ.മനോജ് (തൃണമൂൽ കോൺഗ്രസ്), കെ.പി.അച്യുതൻ, സാജൻ സി.മാധവൻ (സ്വതന്ത്രർ) എന്നിവരാണു സ്ഥാനാർഥികൾ. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള ദിവസങ്ങളിൽ ആദ്യദിനംതന്നെ എൽഡിഎഫ് സ്ഥാനാർഥി വി.ബി.ബിനു പത്രിക സമർപ്പിച്ചിരുന്നു. എസ്ഡിപിഎെ […]

കാഞ്ഞിരപ്പള്ളിയിൽ അതിവേഗം , ബഹുദൂരം..

കാഞ്ഞിരപ്പള്ളി ∙ നിയോജകമണ്ഡലത്തിൽ മുന്നണികൾ പോരാട്ടം ശക്തമാക്കി. പരമാവധി സ്ഥലങ്ങളിൽ ബോർഡുകളും പോസ്റ്ററുകളും സ്ഥാപിച്ചു. മൈക്ക് അനൗൺസ്മെന്റ് വാഹനങ്ങളും നാടുചുറ്റാൻ തുടങ്ങി. സ്ഥാനാർഥികൾ കഴിയുന്നത്ര വോട്ടർമാരെ നേരിൽ കാണാനുള്ള പരിശ്രമത്തിലാണ്. ഡോ. എൻ.ജയരാജ് (യുഡിഎഫ്) യുഡിഎഫ് സ്ഥാനാർഥി ഡോ. എൻ.ജയരാജ് ഇന്നലെ രാവിലെ ആനക്കല്ല്, തമ്പലക്കാട്, പൊൻകുന്നം എന്നിവിടങ്ങളിലെ പള്ളികൾ സന്ദർശിച്ചു വോട്ടർമാരെ കണ്ടു. തുടർന്നു 14–ാം മൈൽ, ചാമംപതാൽ ടൗണുകളിലെ വ്യാപാര സ്ഥാപനങ്ങളിൽ എത്തി വോട്ടഭ്യർഥിച്ചു. പത്തനാട്, പരുത്തിമൂട് എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം തിരുനാൾ ആഘോഷം നടക്കുന്ന […]

പി. സി. ജോർജ്ജിനു തൊപ്പി, പി. സി. ജോസഫിന് മോതിരം

പി. സി. ജോർജ്ജിനു തൊപ്പി, പി. സി. ജോസഫിന് മോതിരം

ഈരാറ്റുപേട്ട : തെരഞ്ഞെടുപ്പു കമ്മീഷൻ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥികളുടെ ചിഹ്നങ്ങൾ അനുവദിച്ചു. ജനപക്ഷ സ്ഥാനാർഥി പി സി ജോർജ്ജിനു തൊപ്പിയാണ് ചിഹ്നമായി ലഭിച്ചത്. ഇടതു മുന്നണി സ്ഥാനാർഥി പി സി ജോസഫിന് ചിഹ്നമായി മോതിരം ലഭിച്ചു . എന്തായാലും ഈ കൊടും ചൂടത്ത് പി സി ജോർജ്ജിനു തൊപ്പി ലഭിച്ചത് ആശ്വാസമായി.. ചൂടി നടക്കാമല്ലോ …. പി സി യുടെ ചിഹ്നയതിനാൽ മറ്റു സ്ഥാനര്തികൾക്ക് തൊപ്പി വൈയ്ക്കുവാൻ പറ്റാതെ കുറെ വെയിലു കൊള്ളേണ്ടി വരും […]

എൻഡിഎ സ്ഥാനാർഥിയുടെ പ്രചാരണത്തിന് അൽഫോൺസ് കണ്ണന്താനം

എൻഡിഎ സ്ഥാനാർഥിയുടെ പ്രചാരണത്തിന് അൽഫോൺസ് കണ്ണന്താനം

കാഞ്ഞിരപ്പള്ളി : എൻ ഡി എ സ്ഥാനാർഥി വി.എൻ. മനോജിന്റെ ത‌ിരഞ്ഞെടുപ്പ് പ്രചരണാർഥം ബിജെപി ദേശീയ നിർവാഹക സമിതിയംഗം അൽഫോൺസ് കണ്ണന്താനം പള്ളിക്കത്തോട്, മണിമല പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി. ബിജെപി ജില്ലാ കമ്മിറ്റിയംഗം എ.എസ്. റെജികുമാർ, എം.എ. അജയകുമാർ, മിഥുൽ എസ്, മനോജ് മാത്യു, രാജേഷ് കർത്ത, വി.കെ. രവീന്ദ്രൻ, ഉദയൻ, ഗോപുകൃഷ്ണൻ എന്നിവർ കണ്ണന്താനത്തിനൊപ്പം പര്യടനത്തിൽ പങ്കെടുത്തു.

പൂഞ്ഞാർ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി.സി. ജോസഫിന്റെ തിരഞ്ഞെടുപ്പു കൺവൻഷൻ വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്തു

പൂഞ്ഞാർ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി.സി. ജോസഫിന്റെ തിരഞ്ഞെടുപ്പു കൺവൻഷൻ വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം∙ പൂഞ്ഞാർ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി.സി. ജോസഫിന്റെ തിരഞ്ഞെടുപ്പു കൺവൻഷൻ വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്തു. വിലക്കയറ്റം മൂലം ജനങ്ങളെ ദുരിതത്തിലാഴ്ത്തുകയും തൊടുന്നതിനെല്ലാം തുട്ടുവാങ്ങുകയും ചെയ്യുന്ന ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിനെ താഴെ ഇറക്കാൻ എൽഡിഎഫിനു വോട്ട് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. കെ.ടി. പ്രമോദ് അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി പി.സി. ജോസഫ്, പീരുമേട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഇ.എസ്. ബിജിമോൾ, സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ. തോമസ്, ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ, ഒ.പി.എ. സലാം, […]

ജോർജുകുട്ടി ആഗസ്തിയുടെ പ്രചാരണ വാഹനത്തിനും ഡ്രൈവർക്കും നേരെ ആക്രമണം നടത്തിയതായി പരാതി

എരുമേലി∙ പൂഞ്ഞാർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി ജോർജുകുട്ടി ആഗസ്തിയുടെ പ്രചാരണ വാഹനത്തിനും ഡ്രൈവർക്കും നേരെ ആക്രമണം നടത്തിയതായി പരാതി. എരുമേലി പഞ്ചായത്തിലെ പര്യടനത്തിനിടെ ഉണ്ടായ ആക്രമണത്തിൽ ജീപ്പ് ഡ്രൈവർ എൻ.ആർ. മനോജിന് പരുക്കേറ്റെന്നും, മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയുടെ ബൈക്ക് റാലിയിൽ പങ്കെടുത്ത ആളുകളാണ് അക്രമണം നടത്തിയതെന്നും യുഡിഎഫ് ഇലക്‌ഷൻ കമ്മിറ്റി ചെയർമാൻ ഡിവൈഎസ്പിക്കു നൽകിയ പരാതിയിൽ പറയുന്നു

ജയരാജും മനോജും നാളെ പത്രിക നൽകും

കാഞ്ഞിരപ്പള്ളി ∙ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഡോ. എൻ.ജയരാജും എൻഡിഎ സ്ഥാനാർഥി വി.എൻ.മനോജും നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.എസ്.ബാബു മുമ്പാകെയാണ് ഇരുവരും നാമനിർദേശ പത്രിക സമർപ്പിക്കുക. ആദ്യ ദിനം തന്നെ എൽഡിഎഫ് സ്ഥാനാർഥി വി.ബി.ബിനു പത്രിക സമർപ്പിച്ചു. യുഡിഎഫ് സ്ഥാനാർഥി ഡോ. എൻ.ജയരാജിനു കെട്ടിവയ്ക്കാനുള്ള തുക നെടുംകുന്നത്തെ ഐഎൻടിയുസി, കെടിയുസി ടിമ്പർ, പാറമട തൊഴിലാളികൾ നൽകി. ഡോ. എൻ.ജയരാജ് ഇന്നലെ പൊൻകുന്നം കോയിപ്പള്ളി കോളനി, നെടുംകുന്നം, പള്ളിക്കത്തോട് തുടങ്ങിയ പ്രദേശങ്ങളിൽ […]

പി.സി.ജോസഫ് എരുമേലിയിൽ

ഈരാറ്റുപേട്ട ∙ പൂഞ്ഞാർ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി.സി.ജോസഫ് പൊന്നാട്ട് എരുമേലി പഞ്ചായത്തിൽ പര്യടനം നടത്തി. ശ്രീനിപുരം, മൂന്നുസെന്റ് കോളനി എന്നിവിടങ്ങളിൽ പ്രചാരണം നടത്തി. സ്വന്തമായി സ്ഥലമുള്ളവർക്കു പട്ടയം ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നു കോളനിവാസികൾ സ്ഥാനാർഥിയോടാവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.കൃഷ്ണകുമാർ, പി.കെ.ബാബു, വി.പി.സുഗതൻ, ടി.പി.തൊമ്മി, കെ.ജി.സാബു, എൻ.പി.ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

ഇനി 20 ദിവസം; പ്രചാരണം മൂന്നാം ഘട്ടത്തിൽ

പൊൻകുന്നം ∙ തിരഞ്ഞെടുപ്പിന് 20 ദിവസങ്ങൾ ശേഷിക്കേ സ്‌ഥാനാർഥികൾ പ്രചാരണത്തിന്റെ മൂന്നാം റൗണ്ടിലേക്ക്. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിന്റെ പഞ്ചായത്തുകളിൽ എല്ലാം സാന്നിധ്യമറിയിച്ചും പരമാവധി വീടുകളിൽ നേരിട്ടെത്തി വോട്ടുറപ്പിച്ചും രണ്ടാംഘട്ട പ്രചാരണത്തിന്റെ അവസാന ലാപ്പിലായിരുന്നു ഇന്നലെ സ്‌ഥാനാർഥികൾ.‌ ഡോ. എൻ.ജയരാജ് വാഴൂർ, പള്ളിക്കത്തോട്, മണിമല പഞ്ചായത്തുകളിലായിരുന്നു ഇന്നലെ യുഡിഎഫ് സ്‌ഥാനാർഥി ഡോ. എൻ.ജയരാജിന്റെ പ്രചാരണം. ഭവന സന്ദർശനം തന്നെയായിരുന്നു പ്രധാന പരിപാടി. ഇടയ്ക്കു മണ്ഡലത്തിലെ പ്രമുഖ വ്യക്‌തിത്വങ്ങളെ കണ്ട് വോട്ടഭ്യർഥിച്ചു. കങ്ങഴ, ഇടയിരിക്കപ്പുഴ, കറിക്കാട്ടൂർ എന്നിവിടങ്ങളിൽ വ്യാപാരികളെ കണ്ടും വോട്ടഭ്യർഥിച്ച […]

അപകീർത്തി: തിരഞ്ഞെടുപ്പ് കമ്മിഷന് ജോർജുകുട്ടി ആഗസ്തി പരാതി നൽകി

ഈരാറ്റുപേട്ട∙ പൂഞ്ഞാർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി ജോർജുകുട്ടി ആഗസ്തിക്കും കുടുംബത്തിനുമെതിരെ ഫെയ്സ് ബുക്കിലും വാട്സ് ആപ്പിലും അപകീർത്തികരമായ പരാമർശങ്ങൾ പ്രചരിപ്പിച്ചതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. കരിനിലം കല്ലേക്കുളം സ്വദേശിക്കെതിരെയാണു പരാതി. ജോർജുകുട്ടി ആഗസ്തിക്കെതിരെ 19 കോടി രൂപയുടെ ആരോപണമാണ് നവമാധ്യമങ്ങളിൽക്കൂടി ഉന്നയിച്ചിരിക്കുന്നത്

ഫുൾ എ പ്ലസ്‌ നേടിയ പ്രിയ ശിഷ്യർക്ക്‌ ഗുരുനാഥൻ എൻ ഡി എ സ്ഥാനാർഥി എം.ആർ ഉല്ലാസിന്റെ അനുമോദനങ്ങൾ ..

ഫുൾ എ പ്ലസ്‌ നേടിയ പ്രിയ ശിഷ്യർക്ക്‌ ഗുരുനാഥൻ എൻ ഡി എ സ്ഥാനാർഥി എം.ആർ ഉല്ലാസിന്റെ അനുമോദനങ്ങൾ ..

കോരുത്തോട് : കോരുത്തോട് C.K.M.H.S.S . സ്ക്കൂളിനു ഇത് അഭിമാന നിമിഷം. നൂറു ശതമാനം വിജയ തിളക്കതോടൊപ്പം പത്തു വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും ” എ പ്ലസ്‌” കിട്ടി. കോരുത്തോട് സ്കൂളിലെഅധ്യാപകനും പൂഞ്ഞാർ നിയോജക മണ്ഡലം NDA സ്ഥാനാർത്ഥിയുമായ എം.ആർ ഉല്ലാസ് സ്ക്കൂളിൽ എത്തി വിജയിച്ച വിദ്യാർത്ഥികൾക്ക് അനുമോദനം അർപ്പിച്ചു. എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടിയ പൂജ ഷാജിയുടെയും രേഷ്മ സുരേഷിന്റയൂം വീട്ടിലെത്തി എം.ആർ ഉല്ലാസ് ആശംസകൾ നേർന്നു.

സ്ഥാനാര്‍ഥികള്‍ക്ക് പ്രിയം നവമാധ്യമങ്ങള്‍

മുണ്ടക്കയം: ഇത്തവണ സ്ഥാനാര്‍ഥികള്‍ കൂടുതല്‍ ആശ്രയിക്കുന്നത് നവമാധ്യമങ്ങളെ. സ്മാര്‍ട്ട് ഫോണുകളുടെ വ്യാപനവും നവമാധ്യമങ്ങളുടെ പ്രചാരവുമാണ് സ്ഥാനാര്‍ഥികളെ ആകര്‍ഷിക്കുന്നത്. പ്രവര്‍ത്തകരുടെയും അനുയായികളുടെയും അക്കൗണ്ടുകളില്‍നിന്ന് ദിനംപ്രതി വോട്ടഭ്യര്‍ഥിച്ചുള്ള ചിത്രങ്ങളും സന്ദേശങ്ങളുമാണ് പോസ്റ്റ് ചെയ്യുന്നത്. സ്ഥാനാര്‍ഥികളുടെ ഒരോ ദിവസത്തെയും പ്രചാരണ പരിപാടികളുടെ ചിത്രങ്ങളും വിവരങ്ങളും തത്സമയം ലോഡ് ചെയ്യുന്നുണ്ട്. സാധാരണക്കാര്‍ ഏറെ ഉപയോഗിക്കുന്ന ഫെയ്‌സ് ബുക്കിലാണ് ഇത്തരം പ്രചാരണം കൊടുമ്പിരിക്കൊള്ളുന്നത്. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴില്‍ രൂപവല്‍ക്കരിച്ചിരിക്കുന്ന മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിട്ടറിങ് സെല്ലാണ് തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക് അനുമതി നല്‍കുന്നത്. സെല്ലിന്റെ […]

പി.സി. ജോര്‍ജ് പൂഞ്ഞാര്‍, പാറത്തോട് പഞ്ചായത്തുകളില്‍ പ്രചാരണം നടത്തി

പൂഞ്ഞാര്‍: നിയോജക മണ്ഡലം സ്ഥാനാര്‍ഥി പി.സി.ജോര്‍ജിന്റെ മണ്ഡലപര്യടനത്തോടനുബന്ധിച്ച് പൂഞ്ഞാര്‍ പഞ്ചായത്തില്‍ നടന്ന മണ്ഡലം കണ്‍െവന്‍ഷന്‍ പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബേബി അറക്കല്‍പറമ്പില്‍ അധ്യക്ഷത വഹിച്ചു. സണ്ണി വാവലാങ്കല്‍, ജോയി സ്‌കറിയ, ജോര്‍ജ് വടക്കേല്‍, ഗോപകുമാര്‍, ബിജു മണ്ഡപം, അനിപിള്ള, പ്രകാശ് കിഴക്കേതോട്ടം, സെബാസ്റ്റ്യന്‍ ദേവസ്സ്യ, ബീനാമ്മ ഫ്രാന്‍സിസ്സ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പാറത്തോട് പഞ്ചായത്തിലെ ഇടകുന്നം മേഖലാ കണ്‍െവന്‍ഷന്‍ പി.സി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സജി കുരിക്കാട്ട് അധ്യക്ഷത വഹിച്ചു. വര്‍ഗീസ്സ് […]

എം.ആര്‍.ഉല്ലാസ് പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ പ്രചാരണം നടത്തി

പൂഞ്ഞാര്‍: നിയോജകമണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ഥി എം.ആര്‍. ഉല്ലാസ് പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ പ്രചാരണംനടത്തി. പാതാമ്പുഴ, കുന്നോന്നി, എന്നിവിടങ്ങളിലും കോരുത്തോട് പഞ്ചായത്തിലെ മുരിക്കുംവയല്‍ എന്നീ പ്രദേശങ്ങളിലും പര്യടനം നടത്തി. എന്‍.ഡി.എ. നേതാക്കളായ ഷിബിന്‍ മാങ്കുഴക്കല്‍, വിനോദ് കിഴക്കാട്ട്, മോഹനന്‍ അമ്പഴത്തിനാകുന്നേല്‍, സാല്‍വി വള്ളികാഞ്ഞിരത്തിങ്കല്‍, റോയി കൊച്ചുപുരയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഇളംങ്കാട്-വാഗമണ്‍ റോഡ് ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാമെന്ന് എല്‍.ഡി.എഫ്.

മുണ്ടക്കയം: പൂഞ്ഞാര്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞാല്‍ ഒരുവര്‍ഷത്തിനുള്ളില്‍ മുടങ്ങിക്കിടക്കുന്ന ഇളംങ്കാട്-വാഗമണ്‍-തങ്ങള്‍പാറ റോഡ് പൂര്‍ത്തീകരിക്കുമെന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി അഡ്വ. പി.സി.ജോസഫ്. ഏന്തയാര്‍ ബദരിയ മുസ്ലിം ജുമാ അത്തിന്റെ മേല്‍നോട്ടത്തില്‍ വാഗമണ്‍ തങ്ങള്‍പാറയില്‍ നടന്ന ആണ്ടുനേര്‍ച്ചയ്ക്ക് ആശംസയര്‍പ്പിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. പൂഞ്ഞാറിന്റെ ആത്മീയകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പില്‍ഗ്രിമേജ് ടൂറിസത്തിന് അനന്തസാധ്യതകളുണ്ട്. കൂട്ടിയ്ക്കല്‍ പഞ്ചായത്തിലെ സെന്റ് മേരീസ് ചര്‍ച്ച്, മിശിഹാ ആശ്രമം, അഖിലകേരള ചേരമര്‍ ഹിന്ദു മഹാസഭ, എസ്.എച്ച്. കോണ്‍വെന്റ് എന്നിവിടങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. ഇടതുപക്ഷ നേതാക്കളായ അഡ്വ. പി.ഷാനവാസ്, ജില്ലാ […]

ജോര്‍ജുകുട്ടി ആഗസ്തി തിടനാട്, എരുമേലി പഞ്ചായത്തുകളില്‍ പര്യടനം നടത്തി

ഈരാറ്റുപേട്ട: പൂഞ്ഞാര്‍ നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി ജോര്‍ജുകുട്ടി ആഗസ്തി തിടനാട്, എരുമേലി പഞ്ചായത്തുകളിലും ഈരാറ്റുപേട്ട നഗരസഭയിലും പര്യടനം നടത്തി. തിടനാട് പഞ്ചായത്തിലെ അമ്പാറനിരപ്പ്, തിടനാട്, മൂന്നാംതോട്, ചിറ്റാറ്റിന്‍കര പ്രദേശങ്ങളില്‍ ഭവന സന്ദര്‍ശനവും നടത്തി. നൂറുകണക്കിന് പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.

അന്പിളി ഫാത്തിമയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് സ്ഥാനാര്‍ഥികൾ

കാഞ്ഞിരപ്പള്ളി : തിങ്കളാഴ്ച കാഞ്ഞിരപ്പള്ളിയിലെ സ്ഥാനാര്‍ഥികള്‍ അമ്പിളി ഫാത്തിമയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സമയം കണ്ടെത്തിയ ശേഷമാണ് ഇലക്ഷന്‍ പ്രചരണം നടത്തിയത്. അമ്പിളി ഫാത്തിമയുടെ വീട്ടിലെത്തി ആദരാഞ്ജലിയര്‍പ്പിച്ച യു.ഡി.എഫ്. സ്ഥാനാര്‍ഥി ഡോ. എന്‍.ജയരാജ് അതിനുശേഷം പൊന്‍കുന്നത്തും പാലായിലും കെ.എം. മാണിക്കൊപ്പം പരിപാടികളില്‍ പങ്കെടുത്തു. വൈകുന്നേരത്തോടെ കടയനിക്കാട് കോയിപ്രം ഭാഗത്ത് രണ്ട് കുടുംബമീറ്റിംഗുകളില്‍ പങ്കെടുത്താണ് തിങ്കളാഴ്ചത്തെ പര്യടന പരിപാടി നടത്തിയത്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. വി.ബി.ബിനു പള്ളിക്കത്തോട് പഞ്ചായത്തിലായിരുന്നു തിങ്കളാഴ്ച പ്രചാരണം ആരംഭിച്ചത്. എന്നാല്‍ അമ്പിളി ഫാത്തിമയുടെ വീട്ടിലും കാഞ്ഞിരപ്പള്ളി […]

കെട്ടിവയ്‌ക്കാനുള്ള പണം നൽകും

കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം യുഡിഎഫ് സ്‌ഥാനാർഥി ഡോ. എൻ. ജയരാജിന് തിരഞ്ഞെടുപ്പിനു കെട്ടിവയ്‌ക്കാനുള്ള പണം ഐഎൻടിയുസി, കെടിയുസി സംയുക്‌ത തൊഴിലാളി യൂണിയനുകൾ നൽകും. കറുകച്ചാൽ, നെടുംകുന്നം പ്രദേശങ്ങളിലെ ഐഎൻടിയുസി, കെടിയുസി സംയുക്‌ത തൊഴിലാളി യൂണിയനുകളുടെ സംയുക്‌ത യോഗത്തിലാണു തുക നൽകാൻ തീരുമാനമായത്.

പി.സി.ജോസഫ് എന്നാൽ ജോസഫ് ചാക്കോ പൊന്നാട്ട്

ഈരാറ്റുപേട്ട ∙ പൂഞ്ഞാർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി.സി.ജോസഫ് പൊന്നാട്ടിന്റെ ഔദ്യോഗിക പേര് ജോസഫ് ചാക്കോ പൊന്നാട്ട്. ഇന്നലെ വരണാധികാരി മുൻപാകെ നൽകിയ രേഖകളിലെല്ലാം ജോസഫ് ചാക്കോ പൊന്നാട്ട് എന്നാണു രേഖപ്പെടുത്തിയത്. നാമനിർദേശ പത്രിക സ്വീകരിച്ചു കഴിയുമ്പോൾ ബാലറ്റ് യന്ത്രത്തിൽ രേഖപ്പെടുത്തേണ്ട പേരു വരണാധികാരിക്ക് എഴുതി നൽകിയാൽ മതി. ഇതോടെ ബാലറ്റ് യന്ത്രത്തിൽ പേരു പി.സി.ജോസഫ് പൊന്നാട്ട് എന്നായി മാറും.

കാഞ്ഞിരപ്പള്ളിയിലെ സ്ഥാനാർഥികൾ നിലം തൊടാതെ പ്രചാരണത്തിൽ …

കാഞ്ഞിരപ്പള്ളി ∙ തിര‍ഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ സ്ഥാനാർഥികളും പ്രവർത്തകരും പ്രചാരണം വ്യാപകമാക്കി. സ്ഥാനാർഥികളെ കൂടതെ മുന്നണി പ്രവർത്തകർ രണ്ടാംഘട്ട ഭവനസന്ദർശനങ്ങളും പൂർത്തിയാക്കി. വോട്ടർമാരുടെ വീടുകളിൽ പ്രസ്താവനയും ലഘുലേഘകളും വിതരണംചെയ്തു വരികയാണ്. യുഡിഎഫ് സ്ഥാനാർഥി ഡോ.എൻ.ജയരാജ് ഇന്നലെ രാവിലെ കറുകച്ചാലിൽ പര്യടനം നടത്തി. പിന്നീട് പൊൻകുന്നം പുന്നന്താനം കോളനിയിൽ എത്തി സമ്മതിദായകരെ കണ്ടു. തുടർന്ന് പൊൻകുന്നത്തു മഞ്ഞാവ് കോളനിയിൽ പര്യടനം നടത്തിയശേഷം കാഞ്ഞിരപ്പള്ളി ടൗണിൽ നടത്താനിരുന്ന വ്യാപാര സ്ഥാപനങ്ങളിലെ സന്ദർശനം മാറ്റിവച്ച് അമ്പിളി ഫാത്തിമയുടെ ശവസംസ്കാരത്തിൽ പങ്കെടുത്തു. എൽഡിഎഫ് സ്ഥാനാർഥി […]

പി.സി. ജോര്‍ജിന് രണ്ടു കോടിയുടെ സ്വത്ത്

പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിൽ നിന്നും സ്വതന്ത്രനായി മത്സരിക്കുന്ന പി.സി. ജോര്‍ജിന് രണ്ടു കോടിയുടെ സ്വത്ത്. കൈവശമുള്ളത് 20,000 രൂപ മാത്രം. വിവിധ ബാങ്കുകളിലായി 2,90,129 രൂപയുടെ നിക്ഷേപവുമുണ്ട്. ഭാര്യയുടെ കൈവശം 5000 രൂപയും വിവിധ ബാങ്കുകളിലായി 1,32,345 രൂപയുടെ നിക്ഷേപവുമുണ്ട്. മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡി. 10,000 രൂപയുടെ ഓഹരിയും പി.സി. ജോര്‍ജിനുണ്ട്. 2006 മോഡൽ ഒരു അംബാസഡര്‍കാറും 2015 മോഡൽ ഒരു ഇ-ോവ കാറുമുള്ള ജോര്‍ജിന് 50 ഗ്രാം സ്വര്‍ണമാണു കൈവശമുള്ളത്. 25 ബോര്‍ പിസ്റ്റലും 12 ബോര്‍ […]

പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ എ.ഡിഎഫ് സ്ഥാനാര്‍ഥി പി.സി. ജോസഫിന് 15 കോടിയുടെ ആസ്തി

പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ എ.ഡിഎഫ് സ്ഥാനാര്‍ഥി പി.സി. ജോസഫിന് 15 കോടിയുടെ സ്വത്ത് ഉണ്ടെന്നു വെളിപെടുത്തി. കൈവശം 50,000 രൂപയും ഭാര്യ പൗളി ജോസഫിന്റെ കൈവശം 40,000 രൂപയുമാണുള്ളത്. പി.സി. ജോസഫിന്റെ പേരിൽ വിവിധ ബാങ്കുകളിലായി 1,11,218 രൂപയുടെ നിക്ഷേപമുണ്ട്. ഭാര്യയുടെ പേരിലും വിവിധ ബാങ്കുകളിൽ നിക്ഷേപമുണ്ട്. വഴിത്തല സര്‍വീസ് സഹകരണ ബാങ്കിൽ 20,000 രൂപയുടെ ഓഹരിയും തൊടുപുഴ അര്‍ബന്‍ ബാങ്കിൽ 1,87,525 രൂപയുടെ ഓഹരിയും പി.സി. ജോസഫിന്റെ പേരിലുണ്ട്. തൊടുപുഴ പുറപ്പുഴ വെങ്ങ.ൂരിൽ 9.41 ഏക്കര്‍ […]

ബി ജെ പി സ്ഥാനാര്‍ത്ഥി വി.എന്‍. മനോജ് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കലിനെ സന്ദര്‍ശിച്ചു.

ബി ജെ പി സ്ഥാനാര്‍ത്ഥി വി.എന്‍. മനോജ് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കലിനെ സന്ദര്‍ശിച്ചു.

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.എന്‍. മനോജ് കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിനെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി. പൊടിമറ്റത്തെ മൈനര്‍ സെമിനാരിയില്‍ വച്ച് ഇന്നലെ രാവിലെയായിരുന്നു കൂടിക്കാഴ്ച. കേരള കോഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ്, ബിജെപി ജില്ലാ കമ്മറ്റിയംഗം കെ.വി.നാരായണന്‍, തെരഞ്ഞെടുപ്പ് പ്രചാരണവിഭാഗം കവീനര്‍ ഹരിലാല്‍ ജി., നോബിള്‍ മാത്യു, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.സി. ശിവദാസ്, കേരള കോഗ്രസ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം സെക്രടറി രാജേഷ്, വാഴൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വിജയകുമാര്‍ തുടങ്ങിയവര്‍ […]

പി.സി.ജോര്‍ജ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

പി.സി.ജോര്‍ജ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഈരാറ്റുപേട്ട: പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ഥി പി.സി.ജോര്‍ജ് അസി. റിട്ടേണിങ് ഓഫീസറായ ഈരാറ്റുപേട്ട ബി.ഡി.ഒ. ലിബി സി.മാത്യൂസ് മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്‍ ജങ്ഷനില്‍നിന്ന് പ്രകടനമായിട്ടാണ് പി.സി.ജോര്‍ജ് പത്രിക നല്കാനെത്തിയത്. പ്രൊഫ. എം.കെ.ഫരീദ്, കേരള കോണ്‍ഗ്രസ് സെക്കുലര്‍ നിയോജകമണ്ഡലം പ്രസിഡന്റ് കെ.എഫ്.കുര്യന്‍, വൈസ് ചെയര്‍മാന്‍ പി.ഇ.മുഹമ്മദ് സക്കീര്‍, ചീഫ് ഇലക്ഷന്‍ ഏജന്റ് അഡ്വ. ജോര്‍ജ് ജോസഫ് കാക്കനാട്ട് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ആഹ്വാനങ്ങള്‍ ഇത്തവണ പൂഞ്ഞാര്‍ ജനത തള്ളിക്കളയുമെന്നും ജനാഭിലാഷം നിറവേറുമെന്നും […]

ആരോഗ്യ ബോധവൽക്കരണ സെമിനാർ നടത്തി

കാഞ്ഞിരപ്പള്ളി ∙ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ സെമിനാർ നടത്തി. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും മലിനീകരണ നിയന്ത്രണം സംബന്ധിച്ചും വിശകലനവും ചർച്ചയും നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി അഞ്ചനാട്ടിന്റെ അധ്യക്ഷതയിൽ ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ബീനാ ജോബി, പഞ്ചായത്തംഗങ്ങളായ റിബിൻഷാ, മുബീന നൂർ മുഹമ്മദ്, മേഴ്സി മാത്യു, സജിൻ വട്ടപ്പള്ളി, ഷീലാ തോമസ്, റോസമ്മ വെട്ടിത്താനം എന്നിവർ പ്രസംഗിച്ചു.

സ്ക്വാഡുകൾ രൂപീകരിച്ച് പ്രവർത്തനം നടത്തും

പാറത്തോട് ∙ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ജോർജുകുട്ടി ആഗസ്തിയുടെ വിജയത്തിനായി മുസ്‌ലിം ലീഗിന്റെ പഞ്ചായത്തിലെ മുഴുവൻ പ്രവർത്തകരെയും പ്രചാരണത്തിനിറക്കാൻ മേഖലാ പ്രസിഡന്റ് കബീർ മുക്കാലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. വാർഡുകളിൽ സ്ക്വാഡുകൾ രൂപീകരിച്ചു പ്രവർത്തനം നടത്തും. ശാഖാ യോഗങ്ങളും കുടുംബകൺവൻഷനുകളും നടത്തും. സംസ്ഥാന സെക്രട്ടറി ജലാൽ പൂതക്കുഴി ഉദ്ഘാടനം ചെയ്തു. സലിം മുക്കാലി, എം.സി.ഖാൻ, നൗഷാദ് പൂതക്കുഴി, പി.ഐ.ഇബ്രാഹിംകുട്ടി, ഷാഹുൽ ഇടക്കുന്നം, കൂട്ടിക്കൽ മുഹമ്മദ്, പി.എം.ജലീൽ, ഇസ്മായിൽ വാരിക്കാട്ട്, ഷഫീഖ് മുക്കാലി, റഷീദ് അണ്ണാവിയിൽ, […]

കൺവൻഷൻ 29ന്

മുണ്ടക്കയം∙ പൂഞ്ഞാർ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി.സി. ജോസഫിന്റെ തിരഞ്ഞെടുപ്പു കൺവൻഷൻ 29ന് നടക്കും. രാവിലെ ഒൻപതിനു പഞ്ചായത്ത് മൈതാനത്ത് നടക്കുന്ന കൺവൻഷൻ വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്യും.

ഉമ്മൻചാണ്ടിയുടെ ഭരണകാലം കേരളത്തിന്റെ സുവർണ കാലഘട്ടം: ജോർജുകുട്ടി ആഗസ്തി

ഈരാറ്റുപേട്ട ∙ കേരളത്തിന്റെ സുവർണ കാലഘട്ടമെന്നു ചരിത്രം വിധിയെഴുതുന്ന ഭരണമാണ് ഉമ്മൻചാണ്ടി സർക്കാരിന്റേതെന്നു പൂഞ്ഞാർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി ജോർജുകുട്ടി ആഗസ്തി. ഈരാറ്റുപേട്ട നഗരസഭാ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെയ്തുകുട്ടി മനയ്ക്കൽ അധ്യക്ഷത വഹിച്ചു. ഘടകകക്ഷി നേതാക്കളായ പി.എച്ച്.നൗഷാദ്, വി.പി.മജീദ്, റെസിം മുതുകാട്ടിൽ, അൻവർ അലിയാർ, മുജീബ് റഹ്മാൻ, പരീത് കുന്നപ്പള്ളി, നൂർസലാം തുടങ്ങിയവർ പ്രസംഗിച്ചു. ജോർജുകുട്ടി ആഗസ്തി ഇന്നലെ എരുമേലി, പാറത്തോട്, പൂ‍ഞ്ഞാർ പഞ്ചായത്തുകളിലും ഈരാറ്റുപേട്ട നഗരസഭയിലും പര്യടനം നടത്തി. വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ […]

നാമനിർദേശ പത്രിക സമർപ്പിച്ചു തുടങ്ങിയതോടെ പ്രചാരണം സജീവം

കാഞ്ഞിരപ്പള്ളി ∙ സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു തുടങ്ങിയതോടെ പ്രചാരണം സജീവമായി. തിരഞ്ഞെടുപ്പിന് മുൻപ് കഴിയുന്നത്ര വോട്ടർമാരെ നേരിൽ കാണുകയാണ് ലക്ഷ്യം. സ്ഥാനാർഥികളും പ്രവർത്തകരും പുലർച്ചെ മുതൽ രാത്രി വൈകി വരെ പ്രചാരണത്തിരക്കിലാണ്. യുഡിഎഫ് സ്ഥാനാർഥി ഡോ. എൻ. ജയരാജ് 29ന് ഉച്ചയ്ക്ക് 12ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പമെത്തിയായിരിക്കും പത്രിക സമർപ്പിക്കുകയെന്ന് അദ്ദേഹം അറിയിച്ചു. എൽഡിഎഫ് സ്ഥാനാർഥി വി.ബി. ബിനു ആദ്യ ദിനം തന്നെ പത്രിക സമർപ്പിച്ചു. എൻഡിഎ സ്ഥാനാർഥി വി.എൻ. മനോജും […]

ഇടതു സ്ഥാനാർഥി വി ബി ബിനു വെള്ളാവൂർ കുടിവെള്ള പദ്ധതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റ് സന്ദർശിച്ചു

ഇടതു സ്ഥാനാർഥി വി ബി ബിനു വെള്ളാവൂർ കുടിവെള്ള പദ്ധതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റ് സന്ദർശിച്ചു

മണിമല : തന്റെ പ്രചാരണത്തിന് ഇടയിൽ ഇടതു സ്ഥാനാർഥി വി ബി ബിനു വെള്ളാവൂർ കുടിവെള്ള പദ്ധതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റ് സന്ദർശിച്ചു. വർഷങ്ങളായി ഉപയോഗിക്കുവാനവാതെ കമ്മീഷൻ ചെയ്യാതെ തുരുമ്പെടുത്ത് നശിക്കുന്ന വെള്ളാവൂർ കുടിവെള്ള പദ്ധതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റ് കണ്ടു ബിനു തന്റെ പ്രതിഷേധം അറിയിച്ചു. കുടിവെള്ള പദ്ധതിക്ക് കോടികൾ അനുവദിച്ചെന്ന് യു.ഡി.എഫ് അവകാശപ്പെടുമ്പോൾ ശുദ്ധമായ ഒരു ഗ്ലാസ്സ് വെളളം പോലും ഈ പദ്ധതിയിലൂടെ ജനങ്ങൾക്ക് ലഭിക്കുന്നില്ല എന്നതാണ് വാസ്തവം എന്ന് അദ്ദേഹം അഭിപ്രായപെട്ടു. ഇടതു മുന്നണി വിജയിച്ച് […]

തന്റെ പ്രിയ സുഹൃത്ത്‌ അഡ്വ പിസി ജോസഫിന് വിജയാശംസകൾ നേർന്നു കൊണ്ട് മമ്മൂട്ടി പൂഞ്ഞാറിലെത്തി

തന്റെ പ്രിയ സുഹൃത്ത്‌ അഡ്വ പിസി ജോസഫിന് വിജയാശംസകൾ നേർന്നു കൊണ്ട് മമ്മൂട്ടി പൂഞ്ഞാറിലെത്തി

തന്റെ പ്രിയ സുഹൃത്ത്‌ അഡ്വ പിസി ജോസഫിന് വിജയാശംസകൾ നേർന്നു കൊണ്ട് മമ്മൂട്ടി പൂഞ്ഞാറിലെത്തി പൂഞ്ഞാര്‍ : പൂഞ്ഞാറിൽ മത്സരിക്കുന്ന തന്റെ പ്രിയ സുഹൃത്ത്‌ ഇടതു മുന്നണി സ്ഥാനാർഥിയായ അഡ്വ. പി സി ജോസഫിന് പൂർണ പിന്തുണയുമായി സിനിമ താരം മമ്മൂട്ടി പൂഞ്ഞാറിൽ എത്തി. ലോകോളജിൽ അവർ ഇരുവരും സതീര്‍ത്ഥ്യരായിരുന്ന സമയം തൊട്ടേ അടുത്ത സുഹൃത്തുക്കൾ ആണ്. തികച്ചും സ്വകാര്യമായ സന്ദർശനത്തിനിടയിൽ ആണ് മമ്മൂട്ടി പി സി ജോസഫിനെ കണ്ടു വിജയ ആശംസകൾ അറിയിച്ചത് വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ […]

ഇനിയും വിജയിച്ചാൽ മുക്കൂട്ടുതറ പഞ്ചായത്ത് രൂപീകരണമാണ് തന്റെ പ്രഥമ ലക്ഷ്യമെന്നു പി സി ജോർജ്

ഇനിയും വിജയിച്ചാൽ മുക്കൂട്ടുതറ പഞ്ചായത്ത് രൂപീകരണമാണ് തന്റെ പ്രഥമ ലക്ഷ്യമെന്നു പി സി ജോർജ്

മുക്കൂട്ടുതറ: എയ്ഞ്ചല്‍വാലി, മുട്ടപ്പള്ളി, മുക്കൂട്ടുതറ, കണമല പ്രദേശങ്ങളുടെ സമഗ്രവികസനത്തിന് കാരണമാകേണ്ടിയിരുന്ന മുക്കൂട്ടുതറ പഞ്ചായത്ത് ഇല്ലാതാക്കിയത് നിലവിലുള്ള സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലമാണെന്നും വിജയിച്ചു കഴിഞ്ഞാല്‍ മുക്കൂട്ടുതറ പഞ്ചായത്ത് രൂപീകരണമാണ് തന്റെ പ്രഥമ ലക്ഷ്യമെന്നും പൂഞ്ഞാര്‍ നിയോജകമണ്ഡലം ജനപക്ഷ സ്ഥാനാര്‍ഥി പി.സി. ജോര്‍ജ് പറഞ്ഞു . എരുത്വാപുഴ, മുട്ടപ്പള്ളി, മുക്കൂട്ടുതറ എന്നിവിടങ്ങളില്‍ നടന്ന മേഖലാ കണ്‍വന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസ്-സെക്കുലര്‍ മണ്ഡലം പ്രസിഡന്റ് ലാല്‍ കൊക്കപ്പുഴ അധ്യക്ഷത വഹിച്ച യോഗങ്ങളില്‍ ഉമ്മച്ചന്‍ കൂറ്റനാല്‍, ജോസഫ് പനന്തോട്ടം, ജോയിക്കുട്ടി, […]

ഡോ. എൻ. ജയരാജിന്റെ നിയോജകമണ്ഡലം തിരഞ്ഞെടുപ്പു കൺവൻഷൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു

ഡോ. എൻ. ജയരാജിന്റെ നിയോജകമണ്ഡലം തിരഞ്ഞെടുപ്പു കൺവൻഷൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു

പൊൻകുന്നം ∙ യുഡിഎഫ് നൽകിയ വാഗ്ദാനങ്ങളെല്ലാം സർക്കാർ നിറവേറ്റിയതു കൊണ്ട് സംസ്ഥാനത്ത് ഇപ്പോൾ ഭരണവിരുദ്ധ വികാരമില്ലെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കാഞ്ഞിരപ്പള്ളി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഡോ. എൻ.ജയരാജിന്റെ നിയോജകമണ്ഡലം തിരഞ്ഞെടുപ്പു കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഇടതുമുന്നണി നുണക്കഥകൾ പറഞ്ഞ് ജനത്തെ വഴിതെറ്റിക്കാൻ ശ്രമിക്കുകയാണെന്നും ഇതു ജനങ്ങൾ മുഖവിലയ്ക്കെടുക്കില്ലെന്നും തിരഞ്ഞെടുപ്പിൽ യുഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നത്തിൽപോലും സർക്കാർ ഒഴിഞ്ഞുമാറിയിട്ടില്ല. റബറിനു വിലയിടിവുണ്ടായപ്പോൾ നടപടി സ്വീകരിക്കേണ്ട കേന്ദ്രസർക്കാരിനെ […]

കാഞ്ഞിരപ്പള്ളിയിലെ മൂന്നു സ്ഥാനാർഥികളും പ്രചാരണത്തിന്റെ തിരക്കിൽ നിന്നും അല്പസമയം ഭൂമിയെ രക്ഷിക്കുവാൻ വേണ്ടി ചിലവിട്ടു . ഭൗമദിനമായ ഇന്ന് പൊൻകുന്നത് വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കാൻ സ്‌ഥാനാർഥികൾ ഒരുമിച്ചു .

കാഞ്ഞിരപ്പള്ളിയിലെ മൂന്നു സ്ഥാനാർഥികളും പ്രചാരണത്തിന്റെ തിരക്കിൽ നിന്നും അല്പസമയം ഭൂമിയെ രക്ഷിക്കുവാൻ വേണ്ടി ചിലവിട്ടു . ഭൗമദിനമായ ഇന്ന് പൊൻകുന്നത് വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കാൻ സ്‌ഥാനാർഥികൾ ഒരുമിച്ചു .

പൊൻകുന്നം ∙ കാഞ്ഞിരപ്പള്ളിയിലെ മൂന്നു സ്ഥാനാർഥികളും പ്രചാരണത്തിന്റെ തിരക്കിൽ നിന്നും അല്പസമയം ഭൂമിയെ രക്ഷിക്കുവാൻ വേണ്ടി ചിലവിട്ടു . ഭൗമദിനമായ ഇന്ന് പൊൻകുന്നത് നടന്ന ചടങ്ങിൽ 22 വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കാൻ സ്‌ഥാനാർഥികൾ ഒരുമിച്ചു എത്തി. .മേഖലയിലെ പരിസ്‌ഥിതി പ്രവർത്തകരാണു വോട്ടു ചോദിക്കാൻ ഓടിനടക്കുന്ന സ്‌ഥാനാർഥികളെ അൽപനേരം ഒരുമിച്ചിരുത്തി പാതയോരങ്ങളിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കാൻ അവസരം ഒരുക്കിയത്. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ സ്‌ഥാനാർഥികളായ ഡോ. എൻ.ജയരാജ്, വി.ബി.ബിനു, വി.എൻ.മനോജ് എന്നിവർ പരിപാടിൽ പങ്കെടുത്തു. പൊൻകുന്നം-പാലാ റോഡിൽനിന്നു […]

സോഷ്യൽ മീഡിയയിലും സ്ഥാനാർഥികൾ സജീവം

പൊൻകുന്നം ‌∙ നാടോടുമ്പോൾ നടുവേ ഓടണമെന്ന് അറിയാവുന്നവരാണു സ്‌ഥാനാർഥികൾ. ലൈക്കുകളും സെൽഫികളും കമന്റുകളും കാര്യങ്ങൾ പറയുന്ന നവമാധ്യമ രംഗത്ത് ‘ന്യൂ ജനറേഷനെ’ കടത്തിവെട്ടുകയാണ് കാഞ്ഞിരപ്പള്ളിയിലെ മുന്നണി സ്‌ഥാനാർഥികൾ. പൊള്ളുന്ന ചൂടിൽ നേരിട്ടുള്ള വോട്ടഭ്യർഥന നടത്തി വാടിത്തളരുമ്പോൾ ഫെയ്സ്ബുക്കും ട്വിറ്ററും വാട്‌സാപ്പും ഉൾപ്പെടെയായി പ്രചാരണത്തിന്റെ പുതിയ വഴികളിലും സ്‌ഥാനാർഥികൾ സജീവം. കുറിക്കുകൊള്ളുന്ന പോസ്‌റ്റുകളും മറുപടികളും മുതൽ ലൈവ് ചാറ്റിങ്ങും സംവാദവും ഒക്കെയുണ്ട് കാഞ്ഞിരപ്പള്ളിയിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്. യുഡിഎഫ് സ്‌ഥാനാർഥി ഡോ. എൻ.ജയരാജ്, ഇടതു മുന്നണി സ്‌ഥാനാർഥി വി.ബി. ബിനു, […]

അഡ്വ. ഇന്ദുലേഖ സ്വതന്ത്ര സ്ഥാനാര്‍ഥിയായി പൂഞ്ഞാറില്‍ മത്സരിക്കും

അഡ്വ. ഇന്ദുലേഖ സ്വതന്ത്ര സ്ഥാനാര്‍ഥിയായി പൂഞ്ഞാറില്‍ മത്സരിക്കും

ഈരാറ്റുപേട്ട : കൊച്ചു കുട്ടി ആയിരിക്കുന്ന സമയത്ത് മുതൽ, തന്നെ വിവാദങ്ങളിൽ നിറഞ്ഞു നിന്നുരുന്ന ഇന്ദുലേഖ സ്വതന്ത്ര സ്ഥാനാര്‍ഥിയായി പൂഞ്ഞാറില്‍ മത്സരിക്കും. അഞ്ചാം വയസ്സില്‍ പാര്‍ലമെന്‍റിന് മുന്നില്‍ ദൂരദര്‍ശനില്‍ അഴിമതി ആരോപിച്ച് നൃത്തം ചവിട്ടി പ്രതിഷേധിച്ച് അറസ്റ്റ് വരിച്ചാണ് ഇന്ദുലേഖ ശ്രദ്ധേയയായത്. അരുവിത്തുറ സെന്‍റ് ജോര്‍ജ് കോളജില്‍ ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥിയായിരിക്കെ കോളജിലെ മലയാളം പ്രഫസറും പിതാവുമായ ജോസഫ് വര്‍ഗീസ് കത്തോലിക്ക സഭയുടെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ചെഴുതിയ പുസ്തകം പുറത്തുവന്നതോടെ 2007ല്‍ ഇന്ദുലേഖയെ കോളജില്‍നിന്ന് പുറത്താക്കിയിരുന്നു. കോളജില്‍നിന്ന് […]

കാഞ്ഞിരപ്പള്ളിയിലെ മൂന്നു മുന്നണി സ്ഥാനാർഥികൾക്കും ഒരേ സ്വരം; “റബ്ബറിനെ രക്ഷിക്കുവാൻ അടിയന്തിര നടപടികൾ സ്വീകരിക്കും”

കാഞ്ഞിരപ്പള്ളിയിലെ മൂന്നു മുന്നണി സ്ഥാനാർഥികൾക്കും ഒരേ സ്വരം; “റബ്ബറിനെ രക്ഷിക്കുവാൻ അടിയന്തിര നടപടികൾ സ്വീകരിക്കും”

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ ഏതു മുന്നണി സ്ഥാനാർഥി ജയിച്ചാലും റബ്ബറിന് നല്ല കാലം വരും . മൂന്നു മുന്നണി സ്ഥാനാർഥികൾക്കും ഒരേ സ്വരം ” റബ്ബറിനെ രക്ഷിക്കുവാൻ അടിയന്തിര നടപടികൾ സ്വീകരിക്കും “. ചിറക്കടവ് മാതൃകാ റബർ ഉൽപാദക സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്ന യുഡിഎഫ് സ്ഥാനാർഥി ഡോ. എൻ. ജയരാജ്, എൽഡിഎഫ് സ്ഥാനാർഥി അഡ്വ. വി.ബി. ബിനു, എൻഡിഎ സ്ഥാനാർഥി വി.എൻ. മനോജ് എന്നിവർ കാർഷിക മേഖലയെ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കുമെന്നു ഉറപ്പു […]

പി.സി.ജോർജ് പര്യടനം നടത്തി

കോരുത്തോട് ∙ പൂഞ്ഞാർ നിയോജകമണ്ഡലം ജനപക്ഷ സ്ഥാനാർഥി പി.സി.ജോർജ് കോരുത്തോട് പഞ്ചായത്തിലെ വിവിധ മേഖലകളിൽ പര്യടനം നടത്തി വോട്ട് അഭ്യർഥിച്ചു. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന പി.സി.ജോർജിന്റെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതായും പരാതി ഉയർന്നു. സംഭവം സംബന്ധിച്ച് ഇലക്‌ഷൻ കമ്മിറ്റി കൺവീനർ ജോർജ് ജോസഫ് കാക്കനാട്ട് ഇലക്‌ഷൻ കമ്മിഷനിലും ഇൗരാറ്റുപേട്ട പൊലീസിലും പരാതി നൽകി.

മത്സരം യുഡിഎഫുമായിട്ട് : പി.സി. ജോസഫ്

മുണ്ടക്കയം ∙ പൂഞ്ഞാറിൽ തന്റെ മത്സരം യുഡിഎഫുമായിട്ടാണെന്ന് എൽഡിഎഫ് സ്ഥാനാർഥി പി.സി. ജോസഫ് പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷക്കാലം വികസന കാര്യത്തിൽ മണ്ഡലത്തെ പിന്നോട്ടടിച്ച കാഴ്ചയാണു കണ്ടത്. ഇതിന് മാറ്റം ഉണ്ടാകണം. എംഎൽഎ ആയാൽ മണ്ഡലത്തിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകും. തീർഥാടന കേന്ദ്രീകൃത വിനോദസഞ്ചാരത്തിന് ഏറെ പ്രാധാന്യമുള്ള മണ്ഡലത്തിൽ ഇതിനായി കർമ്മ പദ്ധതികൾക്ക് രൂപം നൽകും. ശുദ്ധജല ക്ഷാമ പരിഹാരത്തിനായി പഞ്ചായത്തു തലങ്ങളിൽ ബൃഹുത്തായ ശുദ്ധജല പദ്ധതികൾ നടപ്പാക്കേണ്ടതുണ്ട്. ആദിവാസി കുടിയേറ്റ കർഷകർ അനുഭവിക്കുന്ന പട്ടയ […]

യുഡിഎഫ് സ്ഥാനാർഥി ജോർജുകുട്ടി ആഗസ്തിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 101 അംഗ കമ്മിറ്റി

പാറത്തോട് ∙ യുഡിഎഫ് സ്ഥാനാർഥി ജോർജുകുട്ടി ആഗസ്തിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി രൂപീകരണ യോഗം ജോയ് പൂവത്തിങ്കലിന്റെ അധ്യക്ഷതയിൽ പി.എ. സലിം ഉദ്ഘാടനം ചെയ്തു. ആന്റോ ആന്റണി എംപി, അസീസ് ബഡായിൽ, പ്രഫ. പി.ജെ. വർക്കി, കെ.എസ്. സെബാസ്റ്റ്യൻ, ജോണിക്കുട്ടി മഠത്തിനകം, കെ.ജെ. തോമസ് കട്ടയ്ക്കൽ, കബീർ മുക്കാലി, റോയ് മാത്യു, വി.ഡി. സുധാകരൻ, ഷാജി തുണ്ടിയിൽ, സൈമൺ ജോസഫ്, വക്കച്ചൻ അട്ടാറമാക്കൽ, ജോളി ഡോമിനിക്, ടി.എം. ഹനീഫ, തമ്പിക്കുട്ടി, വിപിൻ […]

എൽഡിഎഫ് അധികാരത്തിൽ വന്നാൽ അക്രമം അവസാനിപ്പിക്കും: വൈക്കം വിശ്വൻ

പൊൻകുന്നം ∙ തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ അക്രമങ്ങൾ നടത്തി നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കുന്നതിനുള്ള ശ്രമം ബിജെപി അവസാനിപ്പിക്കണമെന്ന് എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ. ചിറക്കടവിൽ ക്രിക്കറ്റ് ടൂർണമെന്റിനിടെ നടന്ന അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ച് എൽഡിഎഫിന്റെ നേതൃത്വത്തിൽ നടത്തിയ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് അധികാരത്തിൽ വന്നാൽ അക്രമം അവസാനിപ്പിക്കുന്നതിനുള്ള ശക്‌തമായ നടപടി സ്വീകരിക്കും. പ്രദേശത്തുണ്ടായ അക്രമസംഭവങ്ങളിൽ പോലീസ് കൃത്യമായ നടപടികൾ സ്വീകരിക്കണമെന്നും വൈക്കം വിശ്വൻ ആവശ്യപ്പെട്ടു. സുരേഷ്. ടി.നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഎം ജില്ലാ […]

യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ മുണ്ടക്കയത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും

മുണ്ടക്കയം ∙ യുഡിഎഫ് പൂഞ്ഞാർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ നാളെ വൈകിട്ട് നാലിനു സിഎസ്ഐ പാരീഷ് ഹാളിൽ നടക്കും. മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. കൺവൻഷനിൽ 7000 ആളുകളെ പങ്കെടുപ്പിക്കുവാൻ നിയോജകമണ്ഡലം നേതൃയോഗം തീരുമാനിച്ചു. നേതൃയോഗത്തിൽ അസീസ് ബഡായിൽ അധ്യക്ഷത വഹിച്ചു. എംപിമാരായ ആന്റോ ആന്റണി, ജോയി ഏബ്രഹാം, കെപിസിസി സെക്രട്ടറി പി.എ.സലീം, പി.എം.എ.ഷെരീഫ്, തോമസ് കല്ലാടൻ, പ്രഫ. പി.ജെ.വർക്കി, ജോസഫ് ജോർജ് വെള്ളൂക്കുന്നേൽ, എ.കെ.സെബാസ്റ്റ്യൻ, ജോമോൻ ഐക്കര, പ്രകാശ് പുളിക്കൻ, വി.എം.ഇല്യാസ്, റോയി മാത്യു, ജോർജ് […]

അഴിമതി രഹിത വികസനം ആവശ്യം: എം.ആർ. ഉല്ലാസ്

മുണ്ടക്കയം ∙ അഴിമതിരഹിത വികസനമാണ് പൂഞ്ഞാർ മണ്ഡലത്തിൽ ആവശ്യമെന്നും അത് മനസ്സിലാക്കുന്ന പൂഞ്ഞാർ ജനത മാറ്റത്തിനായി വോട്ട് രേഖപ്പെടുത്തുമ്പോൾ വിജയം ഉറപ്പാണെന്നും എൻഡിഎ സ്ഥാനാർഥി എം.ആർ. ഉല്ലാസ് പറഞ്ഞു. ഇടതുപക്ഷ മുന്നണിയിൽ ആദർശങ്ങൾ നശിച്ചു തുടങ്ങിയതോടെയാണു താൻ വേറിട്ട വഴി തിരഞ്ഞെടുത്തത്. എല്ലാ ജനങ്ങളും ഇതേ മാറ്റങ്ങൾക്കായി ആഗ്രഹിക്കുന്ന സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്. താൻ എംഎൽഎ ആയാൽ റബർ വിലയിടിവ് മൂലം കഷ്ടപ്പെടുന്ന കർഷകർക്കായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുമെന്നും ശുദ്ധജലക്ഷാമ പരിഹാരം, പട്ടയ പ്രശ്നങ്ങൾ, ടൂറിസം മേഖലയിൽ […]

ഉമ്മൻ ചാണ്ടി സർ‍ക്കാരിന്റെ ഭരണം കേരളത്തിൽ വികസന വിപ്ലവം നടത്തിയതായി പൂഞ്ഞാർ നിയോജകമണ്ഡലം സ്ഥാനാർഥി ജോർജുകുട്ടി ആഗസ്തി

ഈരാറ്റുപേട്ട ∙ അഞ്ചുവർഷത്തെ ഉമ്മൻ ചാണ്ടി സർ‍ക്കാരിന്റെ ഭരണം കേരളത്തിൽ വികസന വിപ്ലവം നടത്തിയതായി പൂഞ്ഞാർ നിയോജകമണ്ഡലം സ്ഥാനാർഥി ജോർജുകുട്ടി ആഗസ്തി. ഈരാറ്റുപേട്ട നഗരസഭയിലെ വിവിധ ബൂത്ത് കൺവൻഷനുകളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൂഞ്ഞാറിന്റെ വികസന പ്രശ്നങ്ങൾക്കു പരിഹാരം കാണുകയാണു തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയിലെ മുഴുവൻ ബൂത്തുകളിലെയും കൺവൻഷനുകൾ പൂർത്തിയായി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.എം.ഷെരീഫ്, വി.എം.ഇല്യാസ്, പി.എച്ച്.നൗഷാദ്, നിസാർ കുർബാനി, വി.പി.നാസർ, എം.പി.സലീം, സിദ്ദിഖ് തലപ്പള്ളി, പരിക്കൊച്ച് കുരുവിനാൽ എന്നിവർ വിവിധ യോഗങ്ങളിൽ […]

ഈരാറ്റുപേട്ടയിൽ മീഡിയ വൺ ടി വി നടത്തിയ വിവാദ പൂഞ്ഞാർ മണ്ഡല തെരഞ്ഞെടുപ്പു സംവാദത്തിൽ എന്താണ് നടന്നത് …. പി സി ജോർജ് എന്തിനു വാക്കൌട്ട് നടത്തി …? വീഡിയോ കാണുക ..

ഈരാറ്റുപേട്ടയിൽ മീഡിയ വൺ ടി വി നടത്തിയ വിവാദ പൂഞ്ഞാർ മണ്ഡല തെരഞ്ഞെടുപ്പു സംവാദത്തിൽ എന്താണ് നടന്നത് …. പി സി ജോർജ് എന്തിനു വാക്കൌട്ട് നടത്തി …? വീഡിയോ കാണുക ..

ഈരാറ്റുപേട്ടയിൽ മീഡിയ വൺ ടി വി നടത്തിയ വിവാദ പൂഞ്ഞാർ മണ്ഡല തെരഞ്ഞെടുപ്പു സംവാദത്തിൽ എന്താണ് നടന്നത് …. പി സി ജോർജ് എന്തിനു വാക്കൌട്ട് നടത്തി …? വീഡിയോ കാണുക .. ഈരാറ്റുപേട്ട : ഈരാറ്റുപേട്ടയിൽ വച്ച് മീഡിയ വൺ ടി വി നടത്തിയ ബിഗ്‌ ഫൈറ്റ് എന്ന പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ സ്ഥാനാർഥികൾ പങ്കെടുത്ത പ്രോഗ്രാം പി സി ജോർജ് മുഴുവിപ്പിക്കാതെ ഇറങ്ങി പോയതിനാൽ വിവാദമായി … പൂഞ്ഞാർ താലൂക് പ്രശ്നമായിരുന്നു പ്രധാനമായും പരിപാടിയിൽ […]

കണ്‍െവന്‍ഷന്‍ നടത്തി

ചിറക്കടവ്: എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി വി.എന്‍. മനോജിന്റെ പ്രചാരണാര്‍ത്ഥം ചിറക്കടവ് പഞ്ചായത്ത്തല തിരഞ്ഞെടുപ്പ് കണ്‍െവന്‍ഷന്‍ ബി.ഡി.ജെ.എസ്. ജില്ലാ ട്രഷറര്‍ ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിജു മണക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ കെ.ജി. കണ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. റ്റി.ആര്‍. ഉണ്ണികൃഷ്ണന്‍, എം.എസ്. രാമചന്ദ്രന്‍ നായര്‍, സി.ജി. പ്രസാദ്, അഡ്വ. നോബിള്‍ മാത്യു, അഡ്വ. ബി. അശോക്, ജയ, വൈശാഖ് എസ്. നായര്‍, ഉഷാ ശ്രീകുമാര്‍, സോമാ അനീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

യൂത്ത് കോൺഗ്രസിന്റെ പേരിൽ വ്യാജ ഫെയ്സ്ബുക് ഗ്രൂപ്പ് ഉണ്ടാക്കി മോശം പരാമർശം നടത്തുന്നതായി പരാതി

മുണ്ടക്കയം∙ യൂത്ത് കോൺഗ്രസിന്റെ പേരിൽ വ്യാജ ഫെയ്സ്ബുക് ഗ്രൂപ്പ് ഉണ്ടാക്കി മോശം പരാമർശം നടത്തുന്നതായി പരാതി. ഫെയ്സ്ബുക് ഗ്രൂപ്പിൽ യുഡിഎഫിനെയും സ്ഥാനാർഥികളെയും പറ്റി മോശം പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പൊലീസിൽ പരാതി നൽകി.

എല്‍ഡിഎഫ് പ്രകടനപത്രികയിലെ 35 ഇന പരിപാടി

എല്‍ഡിഎഫ് പ്രകടനപത്രികയിലെ 35 ഇന പരിപാടികൾ . എല്ലാവര്‍ക്കും കുടിവെള്ളം, ഭക്ഷണം, വൈദ്യുതി, പാര്‍പ്പിടം, സാമൂഹ്യസുരക്ഷ എന്നിവ ഉറപ്പുവരുത്തുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി പരിശ്രമിക്കുന്നത്. ആരോഗ്യ-വിദ്യാഭ്യാസമേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നതും പ്രധാനപ്പെട്ട ലക്ഷ്യമാണ്. വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് അവരുടെ യോഗ്യതയ്ക്കനുസരിച്ച് തൊഴില്‍ ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കാനുമാണ് ഉദ്ദേശിക്കുന്നത്. ഇത്തരം വികസനത്തിന് അടിത്തറ ഒരുക്കുന്നവിധം കാര്‍ഷിക-വ്യാവസായിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും പശ്ചാത്തല സൗകര്യം വികസിപ്പിക്കുന്നതിനുമുള്ള കാര്യക്ഷമമായ ഇടപെടലും ഇടതുപക്ഷ ജനാധിപത്യമുന്നണി വിഭാവനം ചെയ്യുന്നു. 1. 25 ലക്ഷം പേര്‍ക്ക് […]

പി സി ജോസഫ് പൂഞ്ഞാര്‍ പഞ്ചായത്തില്‍ ഭവനസന്ദര്‍ശനം നടത്തി

പൂഞ്ഞാര്‍ : എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി സി ജോസഫ് പൂഞ്ഞാര്‍ പഞ്ചായത്തില്‍ ഭവനസന്ദര്‍ശനം നടത്തി. മണ്ഡപത്തില്‍പ്പാറ, അരയത്തിനാല്‍, ചിറപ്പാറ കോളനി തുടങ്ങിയ പ്രദേശങ്ങളിലെ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. വോട്ടര്‍മാര്‍ക്ക് തന്നെ അന്വേഷിച്ച് ഒരിക്കലും വരേണ്ടിവരില്ലെന്നും താന്‍ എപ്പോഴും അവരോടൊപ്പം ഉണ്ടാവുമെന്നും ഒരു നിശ്ചിത ദിവസം എല്ലാ പഞ്ചായത്തിലും എത്തി വോട്ടര്‍മാരുടെ ആവശ്യങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കുമെന്നും സ്ഥാനാര്‍ത്ഥി ഉറപ്പുനല്‍കി. കുടിവെളളം, റോഡ് തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ ജനങ്ങള്‍ സ്ഥാനാര്‍ത്ഥിക്കു മുമ്പില്‍ അവതരിപ്പിച്ചു. അഡ്വ: […]

യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

പത്ത് വര്‍ഷംകൊണ്ട് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുമെന്ന് വാഗ്ദാനം നല്‍കി യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. കേരളത്തെ മദ്യവിമുക്തമാക്കും എന്നാണ് പ്രകടന പത്രികയിലെ പ്രഖ്യാപനം. പൂട്ടിയ ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാര്‍ ഹോട്ടലുകള്‍ ഫൈവ് സ്റ്റാര്‍ ആക്കി ഉയര്‍ത്തിയാല്‍ ബാര്‍ ലൈസന്‍സ് നല്‍കില്ല. എല്ലാവര്‍ക്കും വീട്, ഭക്ഷണം, ആരോഗ്യം എന്ന വാഗ്ദാനമാണ് പ്രകടന പത്രികയിലെ മറ്റൊരു ആകര്‍ഷണം. എപിഎല്‍ വിഭാഗത്തിന് നിലവില്‍ എട്ട് രൂപയ്ക്ക് നല്‍കുന്ന അരി ഏഴ് രൂപയ്ക്ക് നല്‍കും. കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ […]

പൂഞ്ഞാറിൽ പിണറായി വിജയന്‍ മിന്നല്‍ പര്യടനം നടത്തി

പൂഞ്ഞാറിൽ പിണറായി വിജയന്‍ മിന്നല്‍ പര്യടനം നടത്തി

പൂഞ്ഞാറിൽ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ മിന്നല്‍ പര്യടനം നടത്തി. താൻ ഇടതുപക്ഷ പ്രവർത്തകരുടെ സ്ഥാനാർഥിയാണെന്നു പി.സി.ജോർജ് പരസ്യമായി അവകാശപെടുന്നതിന്റെയും താൻ വി എസ്സിനെ പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞു പി സി ജോർജ് പാർട്ടിയിൽ ഭിന്നിപ്പ് ഉണ്ടാക്കി വി എസ് അനുകൂലികളുടെ വോട്ടു നേടുവാൻ ശ്രമിക്കുന്നു എന്ന കാര്യവും പിണറായിയുടെ ഈ പെട്ടെന്നുള്ള വരവിന്റെ ഒരു കാരണമായി കണക്കാക്കപെടുന്നു പൂഞ്ഞാര്‍ ഏരിയാ കമ്മറ്റി ഓഫീസിലെത്തിയ പിണറായി വിജയനെ സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ […]

വി.എന്‍.മനോജിന്റെ പര്യടനം സ്വന്തം പഞ്ചായത്തില്‍

കാഞ്ഞിരപ്പള്ളി: നിയോജകമണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി വി.എന്‍.മനോജ് തിങ്കളാഴ്ച വാഴൂര്‍ പഞ്ചായത്തിലായിരുന്നു പര്യടനം. സ്വന്തം തട്ടകമായ കൊടുങ്ങൂര്‍, ഇളപ്പുങ്കല്‍, പതിനാലാം മൈല്‍ പ്രദേശങ്ങളിലെ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.സുരേഷ്, കെ.എം.ലാല്‍, വിജയന്‍, രാജേഷ് ആര്‍.കര്‍ത്ത തുടങ്ങിയവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.

Page 1 of 212