General News Photos

General NEWS Photos

ലോകോത്തര ഷോപ്പിംഗ് വിസ്മയവുമായി ലുലുമാള്‍ കൊച്ചിയില്‍ ആരംഭിച്ചു.

ലോകോത്തര ഷോപ്പിംഗ് വിസ്മയവുമായി ലുലുമാള്‍ കൊച്ചിയില്‍ ആരംഭിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലുലു മാളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വി.എസ് അച്യുതാനന്ദന്‍, കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെ.വി തോമസ് തുടങ്ങിയ പ്രമുഖ വ്യക്തികളുടെ സാന്നിധ്യവും ശ്രദ്ധേയമായി. ‘p[;l

ഹ്യൂഗോ ചാവേസ് അന്തരിച്ചു

വെനസ്വേലന്‍ പ്രസിഡന്‍റ് ഹ്യൂഗോ ചാവേസ്(58) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കാരക്കാസിലെ ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സര്‍ക്കാര്‍ ടെലിവിഷനാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. 14 വര്‍ഷം വെനസ്വേലയുടെ പ്രസിഡന്റായിരുന്നു ചാവേസ്. ഡിസംബര്‍ 11-ന് ക്യൂബയില്‍ നാലാമത്തെ അര്‍ബുദ ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം നാട്ടില്‍ മടങ്ങിയെത്തി കാരക്കാസിലെ സൈനിക ആസ്പത്രിയില്‍ കഴിയുകയായിരുന്നു അദ്ദേഹം. കീമോതെറാപ്പി ചികിത്സ തുടരുന്നതിനിടയിലാണ് ശ്വാസതടസ്സം അദ്ദേഹത്തെ അലട്ടിയത്. ട്യൂബ് വഴിയാണ് അദ്ദേഹം ശ്വസിച്ചിരുന്നത്. സംസാരിക്കാനും കഴിഞ്ഞിരുന്നില്ല. 2011 ലാണ് ചാവേസ് അര്‍ബുദബാധിതനായത്. ഇടുപ്പിലായിരുന്നു രോഗം. […]

വെടിക്കെട്ട് പകര്‍ത്തുന്നതിനിടെ ട്രെയിന്‍ അപകടം – വീഡിയോ

പ്രശസ്ത ഫോട്ടോഗ്രാഫര്‍ കെ.ജെ.വിന്‍സന്റ് ഉത്രാളിക്കാവ് പൂരത്തിന്റെ വെടിക്കെട്ട് പകര്‍ത്തുന്നതിനിടെ ഫിബ്രവരി 26-ന് ട്രെയിന്‍ തട്ടി മരിച്ചു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ജൈവീകമായ ബന്ധം സാക്ഷ്യപ്പെടുത്തുന്നതായിരുന്നു വിന്‍സന്റിന്റെ ചിത്രങ്ങള്‍ . ഇന്റര്‍നാഷണല്‍ പ്രസ് ഫോട്ടോഗ്രാഫി അവാര്‍ഡ്, 1996-ലെ നാഷണല്‍ ഫോട്ടോഗ്രാഫി അവാര്‍ഡ്, 2002-ലെ ഇന്ത്യന്‍ പ്രസ് ഫോട്ടോഗ്രാഫി അവാര്‍ഡ് എന്നിവ ഉള്‍പ്പടെ അറുപതിലേറെ പുരസ്‌കാരങ്ങള്‍ വിന്‍സന്റിനെ തേടിയെത്തിയിട്ടുണ്ട്. ഇതാ അദേഹം മരണം അടഞ്ഞ ആ ട്രെയിന്‍ അപകടം വീഡിയോയില്‍ . വെടികെട്ടു നടക്കുനതിനിടയില്‍ ട്രാക്കില്‍ നിന്നിരുന്ന വിന്‍സെന്റിന്റെ മേല്‍ […]

സച്ചിന്റെ കുടുംബം

സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്റെ ഭാര്യയെയും മകളേയും പബ്ലിക്‌ പരിപാടികളില്‍ നിന്നും മാറ്റി നിര്‍ത്താറുണ്ട് . എന്നാല്‍ കഴിഞ്ഞ ദിവസം സച്ചിന്റെ ഭാര്യ അഞ്ജലി യും മകള്‍ സാറ യും ഒരു പൊതു വേദിയില്‍ പങ്കെടുത്തത് മാധ്യമങ്ങള്‍ക്ക് വിരുന്നായി. ഇതാ അവരുടെ ഫോട്ടോകള്‍

7 ലക്ഷം രൂപ ആവശ്യപെട്ട് പിഞ്ചു കുഞ്ഞിനെ സ്കൂളില്‍ നിന്നും തട്ടിക്കൊണ്ടു പോയി .. പിന്നീടു കുട്ടിയെ കണ്ടെത്തി

തൃശ്ശൂര്‍: വിദ്യാലയമുറ്റത്തുനിന്ന് നാലുവയസ്സുകാരിയായ എല്‍.കെ.ജി. വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി, മോചനദ്രവ്യം ആവശ്യപ്പെട്ടു. പോലീസിന്റെ ഇടപെടല്‍ ശക്തമായതിനെ തുടര്‍ന്ന് കുട്ടിയെ റോഡരികില്‍ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു. വിദ്യാലയത്തില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് കുട്ടിയെ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ 9.20-ഓടെയാണ് ചാലക്കുടിക്കടുത്ത് അന്നനാട് വിളക്കത്തുപറമ്പില്‍ മധു-സൗമ്യ ദമ്പതിമാരുടെ മൂത്തമകളും കാടുകുറ്റി എല്‍.എ.ഐ.യു.പി. സ്‌കൂള്‍ വിദ്യാര്‍ഥിനിയുമായ വി.എം. അനുശ്രീയെ തട്ടിക്കൊണ്ടുപോയത്. ഉച്ചയ്ക്ക് 2.20 ഓടെ തിരുവില്വാമല സെന്‍റ് ജോര്‍ജ് പള്ളിയോടു ചേര്‍ന്ന റോഡരികിലാണ് കുട്ടിയെ കണ്ടെത്തിയത്. ക്ലാസ് മുറിയിലേക്ക് പ്രവേശിക്കും മുമ്പേ രണ്ടുപേര്‍ […]

എല്ലാവര്‍ക്കും Good Bye , ബെനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പയുടെ സ്‌ഥാനത്യാഗം പൂര്‍ത്തിയായി. അദ്ദേഹം വത്തിക്കാനില്‍ നിന്നും വിടവാങ്ങി

വത്തിക്കാന്‍ സിറ്റി: ബെനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പയുടെ മഹത്തായ സ്‌ഥാനത്യാഗം പൂര്‍ത്തിയായി. മാര്‍പാപ്പ പദത്തില്‍ നിന്ന്‌ ഇന്നലെ അദ്ദേഹം ഔദ്യോഗികമായി വിടചൊല്ലി. സ്‌ഥാനമൊഴിയല്‍ ചടങ്ങില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന്‌ നൂറോളം കര്‍ദിനാള്‍മാര്‍ പങ്കെടുത്തു. പിന്‍ഗാമിയോട്‌ അങ്ങേയറ്റം ആദരവും ബഹുമാനവും അനുസരണയും കാണിക്കുമെന്ന്‌ അദ്ദേഹം വാഗ്‌ദാനം ചെയ്‌തു. പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിന്‌ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം കര്‍ദിനാള്‍മാരോട്‌ ആവശ്യപ്പെട്ടു. പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്ന വിഷയത്തില്‍ കര്‍ദിനാള്‍മാര്‍ക്കായി താന്‍ പ്രാര്‍ഥനാനിരതനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വത്തിക്കാനില്‍ നിന്നു െസെനിക ഹെലികോപ്‌ടറില്‍ അദ്ദേഹത്തെ റോമില്‍ നിന്ന്‌ […]

ലോകത്തെ ഏറ്റവും തണുപ്പുള്ള മനുഷ്യജീവിതമുള്ള സ്ഥലം – റഷ്യയിലെ Oymyakon , തണുപ്പ് -71 deg C

ഇവിടെ താമസിക്കുന്നവര്‍ തങ്ങളുടെ വാഹനങ്ങള്‍ ഓഫ് ചെയ്യാറില്ല .. എപ്പോഴും സ്റ്റാര്‍ട്ട്‌ ചെയ്തു ഇടും . ഒരിക്കല്‍ ഓഫായാല്‍ പിന്നെ അത് വീണ്ടും സ്റ്റാര്‍ട്ട്‌ ആക്കുവാന്‍ ഈ തണുപ്പ് കാലം കഴിയണം .. എന്തിനു .. ആരെങ്കിലും മരണപെട്ടാല്‍ ശരീരം മറവു ചെയ്യുവാന്‍ മൂന്ന് ദിവസം വേണം . കുഴിക്കേണ്ട സ്ഥലം കല്കരി ഇട്ടു കത്തിച്ചു ചൂടാക്കി എടുത്തിട്ട് വേണം കുഴി വെട്ടുവാന്‍. .. എന്തൊരു ജീവിതം അല്ലെ . റഷ്യയിലെ Oymyakon , എന്ന സ്ഥലത്തെ […]

കൊല്‍ക്കത്തയില്‍ വന്‍ തീപിടിത്തം: 20 പേര്‍ മരിച്ചു

കൊല്‍ക്കത്ത: നഗരത്തിലെ തിരക്കേറിയ ഭാഗമായ സിയാള്‍ദ ചന്തയിലെ ബഹുനില വ്യാപാര കെട്ടിടത്തിലുണ്ടായ അഗ്നിബാധയില്‍ ഒരു സ്ത്രീയുള്‍പ്പെടെ 20 പേര്‍ മരിച്ചു. 17 പേര്‍ക്ക് പൊള്ളലേറ്റു. പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യത. മരിച്ചവരില്‍ 14 പേരെ തിരിച്ചറിഞ്ഞു. സിയാള്‍ദ റെയില്‍വേ സ്റ്റേഷനുസമീപം “സൂര്യ സെന്‍ മാര്‍ക്കറ്റ്”എന്നറിയപ്പെടുന്ന അഞ്ചുനില കെട്ടിടത്തിനാണ് തീപിടിച്ചത്. ബുധനാഴ്ച വെളുപ്പിനായിരുന്നു അഗ്നിബാധ. കെട്ടിടത്തിലെ മുറികളിലും വാരന്തകളിലും മറ്റും ഉറങ്ങിക്കിടന്നവരാണ് അഗ്നി ബാധയ്ക്ക് ഇരയായത്. മൂന്നാംനിലയില്‍നിന്ന് വെളുപ്പിന് 3.45 നാണ് ആദ്യം തീ പടര്‍ന്നത്. […]

ത്രിപുരയില്‍ തുടര്‍ച്ചയായി അഞ്ചാം തവണയും ഇടതുപക്ഷം തന്നെ.

ത്രിപുര, മേഘാലയ, നാഗാലാന്‍്റ് എന്നീ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ ഇടതുപക്ഷം അഞ്ചാമതും അധികാരത്തിലേക്ക്. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 60 മണ്‍ലങ്ങളില്‍ 49 സീറ്റുകളും നേടി ഇടപതുപക്ഷം വിജയിച്ചു. പത്തു സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു. നാഗാലാന്‍ഡില്‍ മൂന്നാം തവണയും നാഗാ പീപിള്‍സ് ഫ്രണ്ട് ഭരണത്തിലേറി. 37 സീറ്റുകളിലാണ് നാഗാ പീപിള്‍സ് ഫ്രണ്ട് വിജയിച്ചത്. നാഗാലാന്‍ഡിലും പത്തു സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. നാലു മണ്ഡലങ്ങള്‍ എന്‍.സി.പി നേടി. മേഘാലയയില്‍ മുകുള്‍ സാങ്മയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തി. വോട്ടെണ്ണല്‍ […]

ചെ ഗുവേര യുടെ യഥാര്‍ത്ഥ ഫോട്ടോ കണ്ടിട്ടുണ്ടോ ? ഇല്ലങ്കില്‍ ഇതാ

കമ്മ്യൂണിസ്റ്റ്‌ നേതാവും ക്യൂബന്‍ ഒളിപോരാളിയുമായ ചെ ഗുവേര വളരെ പ്രശസ്തന്‍ ആണ് . പക്ഷെ അദ്ദേഹത്തിന്റെ ഒറിജിനല്‍ ഫോട്ടോ കണ്ടിട്ടുള്ളവര്‍ ചുരുക്കം . അനന്തതയിലേക്ക് നോക്കി നില്‍കുന്ന ഒരു ചിത്രം മാത്രം ആണ് മിക്കവരും കണ്ടിട്ടുള്ളത് . എന്നാല്‍ ഇതാ അദ്ദേഹത്തിന്റെ ശരിക്കും ഉള്ള അപൂര്‍വ ഫോട്ടോകള്‍ Alberto Korda എന്ന പ്രശസ്ത ഫോട്ടോഗ്രാഫര്‍ 1950 കളില്‍ എടുത്ത ചിത്രങ്ങള്‍ ആണിത്. അദ്ദേഹത്തിന്റെ മകള്‍ ഈ അപൂര്‍വ ചിത്രങ്ങള്‍ ഇംഗ്ലണ്ട്ല്‍ വില്പനയ്ക്ക് വച്ചിരിക്കുന്നു. വില കേട്ടാല്‍ ഞെട്ടരുത് […]

ബെനഡിക്ട് പതിനാറാമന്‍ ഇനി ‘പോപ് എമിരറ്റസ്’

വത്തിക്കാന്‍:ബെനഡിക്ട് പതിനാറമന്‍ മാര്‍പാപ്പ വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞശേഷം ‘പോപ് എമിരറ്റസ്’ എന്നറിയപ്പെടും. എന്നാല്‍ ‘പരിശുദ്ധ പിതാവ്’ എന്ന വിശേഷണവും മാര്‍പാപ്പയായപ്പോള്‍ സ്വീകരിച്ച ബെനഡിക്ട് പതിനാറാമന്‍ എന്ന പേരും തുടരുമെന്ന് വത്തിക്കാന്‍ വക്താവ് ഫെഡറികോ ലൊംബാര്‍ഡി പറഞ്ഞു. മാര്‍പാപ്പയായിരുന്ന എട്ടുവര്‍ഷക്കാലം ഉപയോഗിച്ചിരുന്ന സ്വര്‍ണമോതിരവും സീലും ഉപേക്ഷിക്കും. കാലംചെയ്ത മാര്‍പാപ്പമാരുടെ സീല്‍ നശിപ്പിക്കാറാണ് പതിവ്. അതുപോലെ ബെനഡിക്ട് പതിനാറാമന്റെ ഔദ്യോഗിക സീലും നശിപ്പിക്കും. നിലവില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള നീളമുള്ള വെള്ള വസ്ത്രമായിരിക്കും തുടര്‍ന്നും ധരിക്കുക. എന്നാല്‍ കൂടെ ധരിക്കുന്ന കൈയ്യില്ലത്ത ഉടുപ്പടക്കമുള്ളവ […]

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ ദുബായില്‍ നാളെ തുറക്കുന്നു .ഉയരം 1,100 അടി , 72 നിലകള്‍ , 804 മുറികള്‍

JW Marriott Marquis എന്നാണ് ഹോട്ടലിന്റെ പേര് . നിലവില്‍ ദുബായില്‍ തന്നെ ഉള്ള മറ്റൊരു ഹോട്ടലായ Rose Tower ആണ് ഉയരത്തില്‍ മുന്‍പില്‍ . അതിനെക്കാള്‍ ഏകദേശം 70 അടി കൂടുതല്‍ ആണ് ഈ പുതിയ ഹോട്ടലിന് . Emirates Group ഇന്റെ ഉടമസ്ഥതയിലുള്ള ഈ ഹോട്ടലില്‍ 9 restaurant കളും 5 ബാറുകളും ഉണ്ട് . ഹോട്ടലിനു രണ്ടു ടവറുകള്‍ ഉണ്ട്. ഓരോന്നിലും 804 മുറികള്‍ വീതം ഉണ്ട് . ഇതില്‍ ഒരു ടവര്‍ […]

ഈജിപ്‌തില്‍ ഹോട്ട്‌ എയര്‍ ബലൂണ്‍ തീപിടിച്ചു തകര്‍ന്ന്‌ 19 മരണം –

കെയ്‌റോ: ഈജിപ്‌തില്‍ ഹോട്ട്‌ എയര്‍ ബലൂണ്‍ തീപിടിച്ചു തകര്‍ന്നുവീണ്‌ 19 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഏറെയും ഏഷ്യയിലും യൂറോപ്പിലും നിന്നുള്ളവരാണ്‌. ഈജിപ്‌ഷ്യന്‍ നഗരമായ ലക്‌സറിലാണു ദുരന്തം. 21 പേരുമായി പറന്നുയര്‍ന്ന ബലൂണ്‍ മാര്‍ഗമധ്യേ അന്തരീക്ഷത്തില്‍വച്ച്‌ തീപിടിച്ചു തകര്‍ന്നുവീഴുകയായിരുന്നു. രണ്ടുപേര്‍ മാത്രമാണു രക്ഷപ്പെട്ടത്‌. ഇവരില്‍ ഒരാള്‍ ബലൂണ്‍ െപെലറ്റും മറ്റൊരാള്‍ വിനോദസഞ്ചാരിയുമാണ്‌. ഇവരെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആയിരം അടി ഉയരത്തിലെത്തിയപ്പോള്‍ ബലൂണിലുള്ള ഗ്യാസ്‌ ടാങ്കുകളില്‍നിന്ന്‌ തീപടര്‍ന്നാണ്‌ അപകടമുണ്ടായത്‌. തീപ്പൊള്ളലേറ്റു വികൃതമായ നിലയിലാണു മൃതദേഹങ്ങളെന്ന്‌ ലക്‌സര്‍ ഇന്റര്‍നാഷണന്‍ […]

ആറ്റുകാലമ്മയ്ക്ക് ഭക്തലക്ഷങ്ങള്‍ പൊങ്കാല നിവേദിച്ചു

തിരുവനന്തപുരം: ഭക്തിയുടെ നിറവില്‍ ആറ്റുകാലമ്മയ്ക്ക് ഭക്തലക്ഷങ്ങള്‍ പൊങ്കാല നിവേദിച്ചു. ആറ്റുകാല്‍ അമ്മയുടെ അനുഗ്രഹം തേടി തലസ്ഥാന നഗരിയില്‍ എത്തിയ ലക്ഷക്കണക്കിന് സ്ത്രീകളാണ് പൊങ്കാലയിട്ടത്. ‘സ്ത്രീകളുടെ ശബരിമല’ എന്ന് വിശേഷിപ്പിക്കുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്ക്, കടുത്ത ചൂട് വകവെയ്ക്കാതെയാണ് ലക്ഷക്കണക്കിന് സ്ത്രീകള്‍ അടുപ്പുകൂട്ടി അണിനിരന്നത്. പൊങ്കാലയില്‍ തീര്‍ത്ഥം തളിച്ച് നേദിക്കാന്‍ 250 ശാന്തിക്കാരെ നിയോഗിച്ചിരുന്നു. രാവിലെ ആറ്റുകാല്‍ ക്ഷേത്രതന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ശ്രീകോവിലില്‍നിന്ന് ദീപം തെളിച്ച് മേല്‍ശാന്തി കെ.എ. ഹരീഷ്‌കുമാറിന് കൈമാറുകയും, സഹമേല്‍ശാന്തി പണ്ടാരയടുപ്പില്‍ തീ പകരുകയും ചെയ്തതോടെയാണ് […]

താരപ്പൊങ്കാല ..

നാല്‌ ഓസ്‌കാര്‍ പുരസ്കാരങ്ങളുമായി ‘ലൈഫ്‌ ഓഫ്‌ പൈ’

സംവിധാനം, പശ്‌ചാത്തല സംഗീതം, ഛായാഗ്രഹണം, വിഷ്വല്‍ ഇഫക്‌ട് എന്നീ ഇനങ്ങളിലെ മികവിന്‌ ‘ലൈഫ്‌ ഓഫ്‌ പൈ’ക്ക്‌ നാല്‌ ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍. 2001 ല്‍ പ്രസിദ്ധീകരിച്ച യാന്‍ മാര്‍ട്ടലിന്റെ നോവലിന്റെ ചലച്ചിത്രാവിഷ്‌കരണമാണ്‌ ഈ ചിത്രം. നടുക്കടലില്‍ ഒരു കടുവയ്‌ക്കൊപ്പം ചെറിയ ബോട്ടില്‍ അകപ്പെട്ടുപോകുന്ന ഇന്ത്യന്‍ ബാലനാണ്‌ ‘ലൈഫ്‌ ഓഫ്‌ പൈ’യിലെ നായകന്‍. ആറു വര്‍ഷത്തിലേറെ സമയമെടുത്താണ്‌ ചിത്രം പൂര്‍ത്തീകരിച്ചത്‌. ലോകത്താകമാനം വന്‍ വിജയമാണ്‌ ‘ലൈഫ്‌ ഓഫ്‌ പൈ’ നേടിയത്‌. ഹോങ്കോങ്ങുകാരനായ ആങ്‌ ലീയാണ്‌ ഈ ചിത്രത്തിന്റെ സംവിധായകന്‍. നടുക്കടലില്‍ […]

ആറ്റുകാല്‍ പൊങ്കാല ഇന്ന് , ആത്മസമര്‍പ്പണത്തിന് ഭക്തലക്ഷങ്ങള്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇനി   മണികൂറുകള്‍ മാത്രം. നഗരം തിരക്കിലമര്‍ന്നു. ആറ്റുകാല്‍ ക്ഷേത്ര പരിസരത്തും നഗരത്തിലും കര്‍ശനസുരക്ഷയും ഏര്‍പ്പെടുത്തി. രാവിലെ 10.45ന് പണ്ടാര അടുപ്പില്‍ തിരിതെളിയുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും…

സഭയെ ഉപേക്ഷിക്കില്ല -ബനഡിക്ട് പാപ്പ

വത്തിക്കാന്‍സിറ്റി: ”പ്രാര്‍ഥനയ്ക്കും ധ്യാനത്തിനുമായി ഇനിയുള്ള സമയം ചെലവഴിക്കാനാണ് ദൈവം എന്നോട് നിര്‍ദേശിച്ചത്. അതുപ്രകാരമാണ് ഞാന്‍ പാപ്പാ സ്ഥാനത്തുനിന്ന് വിരമിക്കുന്നത്. എന്നാല്‍ സഭയെ ഞാന്‍ ഉപേക്ഷിക്കില്ല” ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വികാരഭരിതനായി പറഞ്ഞു. ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നിറഞ്ഞുകവിഞ്ഞ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപ്പസ്‌തോലിക കൊട്ടാരത്തിലെ തന്റെ വസതിയുടെ ജനാലയില്‍നിന്ന് അദ്ദേഹം വിശ്വാസികളെ ആശീര്‍വദിച്ചു. ഈ മാസം 28ന് വിരമിക്കുന്നതിനുമുമ്പ് പാപ്പ എന്ന നിലയിലുള്ള അവസാന ഞായറാഴ്ചയാണ് കടന്നുപോയത്. ഇനിയൊരിക്കലും ബനഡിക്ട് പതിനാറാമനെ ഞായറാഴ്ച പ്രാര്‍ഥനയില്‍ ഇവിടെ […]

വീഗാ ലാന്‍ഡ്‌ വണ്ടര്‍ ലാ അമ്യൂസ്‌മെന്റ്‌ പാര്‍ക്കിലുണ്ടായ അപകടത്തില്‍ യുവാവ്‌ മരിച്ചു

കൊച്ചി : എറണാകുളം വണ്ടര്‍ ലാ അമ്യൂസ്‌മെന്റ്‌ പാര്‍ക്കിലുണ്ടായ അപകടത്തില്‍ യുവാവ്‌ മരിച്ചു. മലപ്പുറം സ്വദേശിയായ ശരത്‌ (20) ആണ്‌ മരിച്ചത്‌. വിനോദ റൈഡിനിടെ തെറിച്ചു വീണാണ്‌ അപകടം.

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു 22,040 രൂപയിലെത്തി

സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 22,040 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,755 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. മൂന്നു വ്യാപാര ദിവസത്തിനുള്ളില്‍ പവന് 420 രൂപയാണ് കുറഞ്ഞത്. അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് (31.1ഗ്രാം) 2.60 ഡോളര്‍ വര്‍ധിച്ച് 1,584.10 ഡോളറായി.

ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍- ഡാനിയേല്‍ ഡേ ലൂയിസ് , നടി- ജെന്നിഫര്‍ ലോറന്‍സ്

ചിക്കാഗോ: എണ്‍പത്തിയഞ്ചാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ ഹോളിവുഡിലെ ഡോള്‍ബി തീയേറ്ററില്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍- ഡാനിയേല്‍ ഡേ ലൂയിസ്(ചിത്രം- ലിങ്കണ്‍). മികച്ച നടി- ജെന്നിഫര്‍ ലോറന്‍സ് ( ചിത്രം- സില്‍വര്‍ ലൈനിംഗ്‌സ് പ്ലേബുക്ക്). മികച്ച ചിത്രം- ആര്‍ഗോ. അഞ്ചുതവണ നാമനിര്‍ദേശം ലഭിച്ച ഡാനിയേലിന്റെ മൂന്നാമത് പുരസ്‌കാരവുമാണിത്. സര്‍വെകളെ പിന്തള്ളിയാണ് ജെന്നിഫര്‍ പുരസ്‌കാരം സ്വന്തമാക്കിയത്. രണ്ടാം തവണയാണ് ജെന്നിഫറിന് ഓസ്‌കര്‍ നാമനിര്‍ദേശം ലഭിക്കുന്നത്. മികച്ച സംവിധായകനായി ലൈഫ് ഓഫ് പൈയുടെ സംവിധായകന്‍ ആങ് ലീ തെരഞ്ഞെടുക്കപ്പെട്ടു. ഈ വിഭാഗത്തില്‍ ഏറ്റവും […]

പത്തനംതിട്ട പുത്തന്‍പീടികയില്‍ ടിപ്പര്‍ലോറി ബൈക്കിലിടിച്ച് +2 വിദ്യാര്‍ത്ഥികള്‍ മരിച്ചു,

പത്തനംതിട്ട പുത്തന്‍പീടികയില്‍ ടിപ്പര്‍ലോറി ബൈക്കിലിടിച്ച് +2 വിദ്യാര്‍ത്ഥികള്‍ മരിച്ചു,

ഇന്ത്യ പിഎസ്‌എല്‍വി സി-20 വിജയകരമായി വിക്ഷേപിച്ചു.

ശ്രീഹരിക്കോട്ട: ഇന്ത്യ പിഎസ്‌എല്‍വി സി-20 വിജയകരമായി വിക്ഷേപിച്ചു. വൈകിട്ട്‌ 6.01 ന്‌ ആയിരുന്നു വിക്ഷേപണം. ഏഴ്‌ കൃത്രിമ ഉപഗ്രഹങ്ങളുമായി സതീഷ്‌ധവാന്‍ സ്‌പേസ്‌ സെന്ററില്‍ നിന്നാണ്‌ പിഎസ്‌എല്‍വി യാത്ര ആരംഭിച്ചത്‌. ഐഎസ്‌ആര്‍ഒയുടെ 23 മത്‌ പിഎസ്‌എല്‍വി വിക്ഷേപണമാണ്‌ നടന്നത്‌. ഇന്ത്യയുടേയും ഫ്രാന്‍സിന്റേയും സംയുക്‌ത സംരംഭമായ സരള്‍ ആണ്‌ പിഎസ്‌എല്‍വി ഭ്രമണപഥത്തിലെത്തിക്കുന്ന പ്രധാന ഉപഗ്രഹം. സുനാമി, കൊടുങ്കാറ്റ്‌ തുടങ്ങിയവയെ കുറിച്ച്‌ മുന്നറിയിപ്പ്‌ നല്‍കാന്‍ സഹായിക്കുന്ന സരള്‍ ബാംഗ്ലൂര്‍ ഐഎസ്‌ആര്‍ഒയിലാണ്‌ നിര്‍മ്മിച്ചത്‌. സമുദ്രശാസ്‌ത്ര പഠനം ലക്ഷ്യമിട്ടാണ്‌ സരളിനെ ഭ്രമണപഥത്തിലെത്തിക്കുന്നത്‌. വിക്ഷേപണത്തിന്‌ രാഷ്‌ട്രപതി […]