LAWS

വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന കോടതിവിധിയിൽ സമ്മിശ്ര പ്രതികരണങ്ങൾ

വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന കോടതിവിധിയിൽ സമ്മിശ്ര പ്രതികരണങ്ങൾ

വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീംകോടതി വിധി നടത്തിയതിൽ പൊതുജനങ്ങൾക്ക് സമ്മിശ്ര പ്രതികരണങ്ങൾ . ചിലർ കോടതിവിധിയിൽ ആശ്വാസം കൊണ്ടപ്പോൾ മറ്റു ചിലർ ഈ വിധി സമൂഹത്തില്‍ കൂടുതല്‍ അരാജകത്വം വളര്‍ത്തുമെന്നു പറയുന്നു. IPC സെക്ഷൻ 497 പ്രകാരം നിലവിൽ വ്യഭിചാരത്തിന് പിടിക്കപ്പെട്ടാൽ അതിന്റെ കുറ്റം മുഴുവനും പുരുഷന്റെ മേൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ അത് മാറി, സ്ത്രീയും അതോടൊപ്പം ഉത്തരവാദിയാണെന്നും കോടതി പറയുന്നു. അതോടെ പുരുഷൻമാരെ ചതിവിൽ പെടുത്തി അകത്താക്കുന്ന പെൺവാണിഭസംഘങ്ങൾക്കു മൂക്കുകയറിടുവാൻ സാധിക്കും. സെക്ഷൻ […]

ലൈസന്‍സും വാഹന രേഖകളും ഡിജിറ്റില്‍ പതിപ്പ് മതിയെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ് രേഖകളുടെ പകര്‍പ്പ് ഇനി കൈവശം വയ്‌ക്കേണ്ടതില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. പോലീസ് പരിശോധിക്കുമ്പോള്‍ മൊബൈലിലോ ടാബിലോ ഉള്ള ഡിജിറ്റല്‍ ലോക്കറിലെ രേഖകള്‍ കാണിച്ചാല്‍ മതി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഡിജിലോക്കര്‍ അംഗീകൃത രേഖയായെന്നും ഡി.ജി.പി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി. ജില്ലാ പോലീസ് മേധാവിമാര്‍ ട്രാഫിക് പരിശോധനയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കണമെന്ന് ഡി.ജി.പി ആവശ്യപ്പെട്ടു. മോട്ടോര്‍ വാഹന നിയമം (1988), കേന്ദ്ര മോട്ടോര്‍ വാഹന റൂള്‍ (1989) എന്നിവ പ്രകാരം […]

ഇരകളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പോലും നൽകരുതെന്ന് സുപ്രീം കോടതി

ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നവരുടെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പരസ്യപ്പെടുത്താന്‍ പാടില്ലെന്നു ആവര്‍ത്തിച്ച സുപ്രീംകോടതി. ഇരയാക്കപ്പെട്ടവരുടെ മോര്‍ഫ് / ബ്ലറര്‍ ചെയ്ത ചിത്രങ്ങള്‍ പോലും മാധ്യമങ്ങള്‍ കാണിക്കാന്‍ പാടില്ല. പീഡന കേസുകള്‍ മാധ്യമങ്ങള്‍ സെന്‍സഷണലൈസ് ചെയ്യരുതെന്നും കോടതി പറഞ്ഞു. ബിഹാര്‍ മുസഫര്‍പുര്‍ അഭയകേന്ദ്രത്തില്‍ നടന്ന പീഡനത്തിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തടഞ്ഞ പട്‌ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ജസ്റ്റിസ് മദന്‍ ബി ലോകുര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. […]

വാഹനം പൊലീസ് പരിശോധിക്കുമ്പോൾ നിങ്ങള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

റോഡില്‍ വാഹനപരിശോധനയില്‍ പെടാത്തവര്‍ വിരളമായിരിക്കും. നിയമലംഘനം കണ്ടെത്തുന്നതിനും അപകടങ്ങളും കുറ്റകൃത്യങ്ങളുമൊക്കെ തടയുന്നതിനും ഇത്തരം വാഹനപരിശോധനകള്‍ അത്യാവശ്യം തന്നെയാണ്. എന്നാല്‍ വാഹനപരിശോധന നടത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് നമ്മളില്‍ മഹാഭൂരിപക്ഷത്തിനും വലിയ പിടിയുണ്ടാകില്ല. ഇതാ നമ്മള്‍ പരിശോധനക്ക് വിധേയരാകുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍. 1.ആരാണ് പരിശോധകര്‍? ആദ്യം ആരാണ് പരിശോധകര്‍ എന്നു പരിശോധിക്കാം. യൂണിഫോമിലുള്ള മോട്ടോർവാഹന ഉദ്യോഗസ്ഥനോ, പൊലീസ് ഉദ്യോഗസ്ഥനോ (സബ് ഇൻസ്പെക്ടറോ അതിനു മുകളിലോ ഉള്ള ഉദ്യോഗസ്ഥൻ) ആവശ്യപ്പെട്ടാൽ വാഹനം നിർത്താനും രേഖകൾ പരിശോധനയ്ക്കു നൽകാനും വാഹനത്തിന്‍റെ […]

പോലീസിന്റെ വാഹനപരിശോധന!! നിങ്ങൾ അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

വാഹനപരിശോധന നടത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് നമ്മളില്‍ മഹാഭൂരിപക്ഷത്തിനും വലിയ പിടിയുണ്ടാകില്ല. ഇതാ നമ്മള്‍ പരിശോധനക്ക് വിധേയരാകുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള് 1.ആരാണ് പരിശോധകര്‍? ആദ്യം ആരാണ് പരിശോധകര്‍ എന്നു പരിശോധിക്കാം. യൂണിഫോമിലുള്ള മോട്ടോർവാഹന ഉദ്യോഗസ്ഥനോ, പൊലീസ് ഉദ്യോഗസ്ഥനോ (സബ് ഇൻസ്പെക്ടറോ അതിനു മുകളിലോ ഉള്ള ഉദ്യോഗസ്ഥൻ) ആവശ്യപ്പെട്ടാൽ വാഹനം നിർത്താനും രേഖകൾ പരിശോധനയ്ക്കു നൽകാനും വാഹനത്തിന്‍റെ ഡ്രൈവർ ബാധ്യസ്ഥനാണ്.* 2.രേഖകളും കൊണ്ട് നിങ്ങള്‍ ഓടേണ്ട പരിശോധനക്കായി വാഹനം നിര്‍ത്തിയാല്‍ രേഖകളും എടുത്ത് ഉദ്യോഗസ്ഥരുടെ മുന്നിലേക്ക് ഓടുക […]

സ്ത്രീ​യെ അ​വ​രു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ ആ​ർ​ക്കും തൊ​ടാ​ൻ അ​വ​കാ​ശ​മി​ല്ല: ഡ​ൽ​ഹി കോ​ട​തി

സ്ത്രീ​യെ അ​വ​രു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ ആ​ർ​ക്കും തൊ​ടു​വാ​ൻ​പോ​ലും അ​വ​കാ​ശ​മി​ല്ലെ​ന്ന് ഡ​ൽ​ഹി കോ​ട​തി. എ​ന്നാ​ൽ സ്ത്രീ ​വീ​ണ്ടും ലൈം​ഗീ​ക പീ​ഡ​ന​ത്തി​നു ഇ​ര​യാ​യി​ക്കൊ​ണ്ടി​രി​ക്കുന്ന​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും കോ​ട​തി പ​റ​ഞ്ഞു. ഒ​മ്പ​തു വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യു​ടെ ശി​ക്ഷാ വി​ധി പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. പ്ര​തി​ക്ക് അ​ഞ്ചു വ​ർ​ഷം ത​ട​വ് ശി​ക്ഷ​യാ​ണ് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി സീ​മ മൈ​യ്നി ‌വി​ധി​ച്ച​ത്. 2014 ൽ ​ആ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വ​ട​ക്ക​ൻ ഡ​ൽ​ഹി​യി​ലെ മു​ഖ​ർ​ജി ന​ഗ​റി​ൽ തി​ര​ക്കു​ള്ള മാ​ർ​ക്ക​റ്റി​ൽ പെ​ൺ​കു​ട്ടി​യു​ടെ ദേ​ഹ​ത്ത് പ്ര​തി മോ​ശ​മാ​യി സ്പ​ർ​ശി​ച്ചെ​ന്നാ​യി​രു​ന്നു […]

ആദായനികുതി നിയമഭേദഗതി ബിൽ പാസാക്കി

ആദായനികുതി നിയമഭേദഗതി ബിൽ ലോക്സഭയിൽ പാസാക്കി. പ്രതിപക്ഷ ബഹളം കാരണം ചർച്ചയില്ലാതെ ശബ്ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്. ജനാധിപത്യ മര്യാദയില്ലാത്ത നടപടിയാണ് സർക്കാരിന്റേതെന്ന് പ്രതിപക്ഷം വിമർശിച്ചു. ബിൽ ബുധനാഴ്ച രാജ്യസഭയിൽ അവതരിപ്പിക്കും. ധനബിൽ ആയതിനാൽ രാജ്യസഭയുടെ അംഗീകാരം ആവശ്യമില്ല. കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനാണ് നിയമഭേദഗതി ബിൽ. ലോക്സഭയിൽ ധനമന്ത്രി അരുൺ ജയ്റ്റ്ലിയാണ് തിങ്കളാഴ്ച ആദായനികുതി നിയമഭേദഗതി ബിൽ അവതരിപ്പിച്ചത്. ഉറവിടം വെളിപ്പെടുത്താതെ പണം നിയമപരമായി നിക്ഷേപിക്കാൻ ആദായനികുതി വ്യവസ്‌ഥ കളോടെ അവസരം നൽകും. ഇതനുസരിച്ച് കള്ളപ്പണത്തിൽ ഒരു […]

മാതാപിതാക്കളുടെ വീടിന് മകന് അവകാശമില്ലെന്ന് കോടതി

മാതാപിതാക്കളുമായുള്ള ബന്ധം സ്‌നേഹപൂര്‍ണമായിരിക്കുന്നിടത്തോളം കാലം വീട്ടില്‍ മകന് താമസിക്കാം. എന്നാല്‍ അതിന്റെ പേരില്‍ ജീവിതകാലം മുഴുവന്‍ അവര്‍ ക്ലേശം അവുഭവിക്കേണ്ടതില്ല. മാതാപിതാക്കളുടെ വീട് മകന് നിയമപരമായി അവകാശപ്പെട്ടതല്ലെന്നും വീട്ടില്‍ താമസിക്കാന്‍ സാധിക്കുന്നത് അവരുടെ ദയകൊണ്ടാണെന്നും ഡല്‍ഹി ഹൈക്കോടതി. മകന്‍ വിവാഹിതനോ അവിവാഹിതനോ ആണെന്നത് പ്രശ്‌നമല്ല. മാതാപിതാക്കള്‍ സ്വയം സമ്പാദിച്ച വീടിന് മേല്‍ മകന് നിയമപരമായി അവകാശം ഉന്നയിക്കാന്‍ സാധിക്കില്ല. അവര്‍ അനുവദിക്കുന്ന അത്രയും കാലം വീട്ടില്‍ താമസിക്കാം- കോടതി പറഞ്ഞു. മകനേയും മരുമകളേയും വീട്ടില്‍ നിന്ന് പുറത്താക്കണമെന്ന […]

ബന്ധു നിയമന അഴിമതി

അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13 1ഡിയും 15 പ്രകാരവും ബന്ധുക്കളെ നിയമിച്ചു പദവി ദുരുപയോഗം ചെയ്താൽ കേസെടുക്കുവാൻ സാധിക്കും. പൊതു പ്രവർത്തകൻ എന്ന പദവി ദുരുപയോഗം ചെയ്ത് സ്വയമോ മറ്റുള്ളവർക്കോ അന്യായമായി സഹായം ചെയ്യുക, സർക്കാരിന് നഷ്ടമുണ്ടാക്കുക, ഇതിനുള്ള ശ്രമം നടത്തുക എന്നതാണ് വകുപ്പിന്റെ ഉള്ളടക്കം.

ഭാര്യ ദീര്‍ഘകാലം ലൈംഗികബന്ധത്തിന് വിസമ്മതിച്ചാല്‍ ഭര്‍ത്താവിന് വിവാഹമോചനം നേടാമെന്ന് കോടതി

അകാരണമായി ഭര്‍ത്താവിന് ദീര്‍ഘകാലം ലൈംഗീകബന്ധത്തിന് വിസമ്മതിക്കുന്നത് മാനസികപീഡനമാണെന്ന് ദില്ലി ഹൈക്കോടതി. ഇത്തരത്തിലുള്ള കേസുകളില്‍ ഭര്‍ത്താവിന് വിവാഹമോചനം നേടാനുള്ള അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. ദില്ലി ഹൈക്കോടതിയാണ് സുപ്രധാന വിധി പ്രസ്താവിച്ചത്. നാലര വര്‍ഷക്കാലമായ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭാര്യ തന്നെ സമ്മതിക്കാറില്ലെന്ന പരാതിക്കാരന്റെ ഹര്‍ജിയിലാണ് ദില്ലി കോടതി വിധി പറഞ്ഞത്. ഭാര്യക്ക് ശാരീരിക വൈകല്യങ്ങള്‍ ഒന്നുമില്ലാത്ത സാഹചര്യത്തിലാണ് ദീര്‍ഘകാലം ലൈംഗിക ബന്ധത്തിന് വിസമ്മതിക്കുന്നതെങ്കില്‍ അത് മാനസികമായ ക്രൂരതയാണ്. ഒരു കൂരയ്ക്ക് കീഴില്‍ കഴിയുമ്പോളാണ് ഈ ക്രൂരത ചെയ്യുന്നതെന്ന് ഇവര്‍ മനസിലാക്കണമെന്നും […]