LOCAL NEWS 0

More Local NEWS

എരുമേലിയിൽ മിനി ബസ് കുത്തിറക്കത്തില്‍ നിയന്ത്രണംതെറ്റി വൈദ്യുതിപോസ്റ്റിൽ ഇടിച്ചു, വൻ ദുരന്തം ഒഴിവായി

എരുമേലിയിൽ മിനി ബസ് കുത്തിറക്കത്തില്‍ നിയന്ത്രണംതെറ്റി വൈദ്യുതിപോസ്റ്റിൽ ഇടിച്ചു, വൻ ദുരന്തം ഒഴിവായി

എരുമേലി: ശബരിമല ദര്‍ശനം കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന തമിഴ്‌നാട്‌ സ്വദേശികളായ തീര്‍ഥാടകർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണംതെറ്റി വൈദ്യുതിപോസ്റ്റിൽ ഇടിച്ചു, വൻ ദുരന്തം ഒഴിവായി വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കരിങ്കല്ലുംമൂഴി ഇറക്കത്തിലാണ് സംഭവം. ഇറക്കത്തില്‍ നിയന്ത്രണം തെറ്റിയ ബസ് എതിരെ വന്ന കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ ഇടിക്കാതെ വെട്ടിച്ചതിനാലും റോഡിന്റെ വലതുവശമായതിനാലും തീര്‍ത്ഥാടകര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മതിലിനും കെ.എസ്.ആര്‍.ടി.സി. ബസ്സിനുമിടയില്‍ കുടുങ്ങിയ തീര്‍ത്ഥാടക വാഹനത്തില്‍നിന്ന് ഭക്തരെ കെ.എസ്.ആര്‍.ടി.സി. ബസ്സിനുള്ളില്‍ക്കൂടിയാണ് പുറത്തെടുത്തത്. ബസ്സില്‍ 13 തീര്‍ത്ഥാടകരാണുണ്ടായിരുന്നത്. തീര്‍ത്ഥാടന പാതയില്‍ ഏറെ അപകടസാധ്യതയുള്ള […]

കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്ക്കൂളിൽ ക്രിസ്തുമസ് ആഘോഷങ്ങൾ നടന്നു

കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്ക്കൂളിൽ ക്രിസ്തുമസ് ആഘോഷങ്ങൾ നടന്നു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്ക്കൂളിൽ ക്രിസ്തുമസ് ആഘോഷങ്ങൾ ഇന്നലെ നടന്നു വർണ്ണാഭമായ പരിപാടിയിൽ ഫാ. ജോസ് ഇടശേരി, മാനേജർ ഫാ. അഗസ്റ്റിൻ എൻ. ജെ., പ്രിൻസിപ്പൽ ഫാ. റാംലെറ്റ്‌ എന്നിവർ പങ്കെടുത്തു. കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ ആഘോഷങ്ങള്ക്ക് മാറ്റു കൂട്ടി . ഫോട്ടോകൾ കാണുക

അയപ്പഭക്തന്മാരെ ആക്രമിച്ച കാട്ടുകുരങ്ങൻ പിടിയിൽ

അയപ്പഭക്തന്മാരെ ആക്രമിച്ച കാട്ടുകുരങ്ങൻ പിടിയിൽ

ശബരിമല കാനനപാതയില്‍ തീര്‍ത്ഥാടകര്‍ക്ക് ഭീഷണിയായിരു കുരങ്ങനെ വനപാലകര്‍ പിടികൂടി. ചൊവ്വാഴ്ച രാവിലെയാണ് എരുമേലി കാളകെട്ടി ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഒരുക്കിയ കെണിയില്‍ നിരന്തരം തീർഥാടകർക്ക് നേരെ ആക്രമണം നടത്തിയിരുന്ന കാട്ടുകുരങ്ങന്‍ വീണത്. ഈ തീര്‍ത്ഥാടകാലത്ത് രണ്ട് തീര്‍ത്ഥാടകരും ഒരു വനപാലകനുമാണ് കുരങ്ങന്റെ ആക്രമണത്തിന് ഇരയായത്. പരമ്പരാഗത കാനന പാതയിലൂടെ മല ചവിട്ടിയ രണ്ട് തീർഥാടകരെ കഴിഞ്ഞ ദിവസങ്ങളിൽ എരുമേലി കാളക്കട്ടി ആശ്രമത്തിൽ സമീപത്തു വെച്ച് ഒരു കാട്ടുകുരങ്ങൻ ആക്രമിച്ചിരുന്നു. വടക്കാഞ്ചേരിപേശി കരിമറ്റത്തിൽ വേണുഗോപാൽ, തിരുവനന്തപുരം തയ്യ്ക്കാട്ടു സ്വദേശി […]

സ്ത്രീ അനുകൂല നിയമങ്ങളെ സ്ത്രീകൾ തന്നെ ദുർവിനിയോഗം ചെയ്യുന്ന പ്രവണത കൂടിവരുന്നു : കേരള വനിതാ കമ്മിഷൻ മെംബർ ജെ. പ്രമീള ദേവി

സ്ത്രീ അനുകൂല നിയമങ്ങളെ സ്ത്രീകൾ തന്നെ ദുർവിനിയോഗം ചെയ്യുന്ന പ്രവണത കൂടിവരുന്നു : കേരള വനിതാ കമ്മിഷൻ മെംബർ ജെ. പ്രമീള ദേവി

കാഞ്ഞിരപ്പള്ളി : വനിതാ കമ്മിഷൻ മെഗാ അദാലത്ത് കാഞ്ഞിരപ്പള്ളി ടൌണ്‍ ഹാളിൽ വെച്ച് നടന്നു. കേരള വനിതാ കമ്മിഷൻ മെംബർ ജെ. പ്രമീള ദേവിയുടെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ വാഹന വിൽപന ഷോറൂമിലെ ജോലിക്കാരിയെ മേലുദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിച്ചത് ഉൾപ്പെടെയുള്ള 150തോളം പരാതികളാണ് പരിഗണിച്ചത്. ജോലി സ്ഥലങ്ങളിലും വീടുകളിലും സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളും സ്ത്രീ അനുകൂല നിയമങ്ങളെ സ്ത്രീകൾ തന്നെ ദുർവിനിയോഗം ചെയ്യുന്നതുമായുള്ള പ്രശ്നങ്ങളും ഈ പരാതിയിൽ ഉൾപ്പെടുന്നു. സമൂഹത്തിൽ മാനുഷിക മൂല്യങ്ങൾക്കും ബന്ധങ്ങൾക്കും […]

ചിറ്റടിയിൽ വാഹനാപകടം

ചിറ്റടിയിൽ വാഹനാപകടം

ചിറ്റടി : ഇന്നലെ രാവിലെ ഏകദേശം ഒൻപതു മണിയോടെ ദേശിയ പാതയിൽ ചിറ്റടിയിൽ വച്ച് മാരുതി ഓംനി വാനും ലോറിയുമായി കൂടിയിടിച്ച് വാൻ ഓടിച്ചിരുന്ന ഡ്രൈവർക്ക് പരിക്ക് പറ്റി. ചെമ്മനമട്ടം സ്വദേശിയുടെ വാഹനമാണ് അപകടത്തിൽ പെട്ടത് . പള്ളിയിലേക്ക് തിരിഞ്ഞ് കേറുമ്പോഴായിരുന്നു അപകടം നടന്നത് . നിസ്സാര പരിക്കുകളോടെ ഡ്രൈവർ രക്ഷപെട്ടു

എരുമേലി പഞ്ചായത്തിനെ വിഭജിച്ചു മുക്കൂട്ടുതറയെ പഞ്ചായത്ത് ആക്കുവാൻ പദ്ധതി

എരുമേലി പഞ്ചായത്തിനെ വിഭജിച്ചു മുക്കൂട്ടുതറയെ പഞ്ചായത്ത് ആക്കുവാൻ പദ്ധതി

എരുമേലി : എരുമേലി പഞ്ചായത്തിനെ വിഭജിച്ചു മുക്കൂട്ടുതറ, എരുമേലി എന്നീ രണ്ടു പഞ്ചായത്തുകളാക്കാനാണ് പദ്ധതി. 12നു തിരുവനന്തപുരത്തു ചേരുന്ന യോഗത്തില്‍ ഇതു സംബന്ധിച്ച്‌ അന്തിമ തീരുമാനം ഉണ്ടായേക്കും. നിലവില്‍ എരുമേലി പഞ്ചായത്തില്‍ 27 വാര്‍ഡുകളാണ് ഉള്ളത്. 87 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള എരുമേലി ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളില്‍ ഒന്നാണ്. എരുമേലിയില്‍ 12 വാര്‍ഡുകളും മുക്കൂട്ടുതറയില്‍ 11 വാര്‍ഡുകളും വീതം നല്‍കി വിഭജിക്കുന്നതിനാണ് നീക്കം നടക്കുന്നത്. കാരിശേരി, ഇരുന്പൂന്നിക്കര, തുമരംപാറ, പന്പാവാലി, എയ്ഞ്ചല്‍വാലിക്കര, മുക്കന്‍പെട്ടി, കണമല, ഉമിക്കുപ്പ, […]

ചിറക്കടവ് പഞ്ചായത്തോഫീസ് ഭരണസമിതിയംഗങ്ങള്‍ ഉപരോധിച്ചു, ജനം വലഞ്ഞു

ചിറക്കടവ് പഞ്ചായത്തോഫീസ് ഭരണസമിതിയംഗങ്ങള്‍ ഉപരോധിച്ചു, ജനം വലഞ്ഞു

പൊന്‍കുന്നം: അസാധാരണ സംഭവങ്ങൾ ആണ് ഇന്നലെ ചിറക്കടവ് പഞ്ചായത്തോഫീസിൽ അരങ്ങേറിയത്. സാധാരണ പുറത്തുള്ളവർ പഞ്ചായത്തോഫീസ് ഉപരോധിക്കുകയാണ് പതിവ്. എന്നാൽ ഇന്നലെ ചിറക്കടവ് പഞ്ചായത്തോഫീസ് ഭരണസമിതിയംഗങ്ങള്‍ തന്നെ സ്വന്തം പഞ്ചായത്തോഫീസ് ഉപരോധിക്കുന്ന അപൂർവ കാഴ്ചയാണ് കാണുവാൻ സാധിച്ചത് . ഈ പുതിയ സമരമുറ കണ്ടു പൊതുജനം അന്തംവിട്ടു . രാഷ്ട്രീയഭേദമെന്യേ ചിറക്കടവ് പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍ ഓഫീസിനു മുമ്പില്‍ ബുധനാഴ്ച ഉപരോധസമരം നടത്തി. രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ നടന്ന സമരംമൂലം ഓഫീസ് തുറന്നു പ്രവര്‍ത്തിച്ചില്ല. സമരത്തിനു […]

വിഷവും , മായവും കലരാത്ത ശുദ്ധമായ ഭക്ഷണം ലഭിക്കുന്നതിനുള്ള അവകാശത്തിനു വേണ്ടി ഏന്തയാറ്റിൽ വിദ്യാർഥികൾ ഉപവസിച്ചു

വിഷവും , മായവും കലരാത്ത ശുദ്ധമായ ഭക്ഷണം ലഭിക്കുന്നതിനുള്ള അവകാശത്തിനു വേണ്ടി ഏന്തയാറ്റിൽ വിദ്യാർഥികൾ ഉപവസിച്ചു

എന്തയാർ : ശുദ്ധമായ ഭക്ഷണം മനുഷ്യാവകാശം ആക്കണം എന്ന പ്രഖ്യാപനവും ആയാണു കൂട്ടിക്കൽ പഞ്ചായത്തിലെ എന്തയാർ ജെ ജെ മർഫി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥികൾ നിരാഹാരം അനുഷ്ട്ടിച്ചത്. സ്കൂളിലെ ” പച്ചിലചാർത്ത് ” നേച്ചർ ക്ലബിന്റെയും സോഷ്യൽ സയൻസ് ക്ലബിന്റെയും അഭിമുക്യത്തിൽ ആയിരുന്നു വ്യത്യസ്തമായ ഈ പരിപാടി . വിഷവും , മായവും കലരാത്ത ശുദ്ധമായ ഭക്ഷണം ലഭിക്ക്ന്നതിനുള്ള അവകാശം ഇന്ത്യൻ ഭരണ ഘടനയിലെ മൗലിക അവകാശങ്ങളിൽ പത്താമത്തെ അവകാശമായും , അന്തർദേശിയ തലത്തിൽ […]

മുണ്ടക്കയത്ത് വീണ്ടും കാരുണ്യപ്രവാഹം.. ഇത്തവണ മാളവികക്ക് വേണ്ടി ഒരു ദിവസംകൊണ്ട് നാട് സമാഹരിച്ചത് 10 ലക്ഷം രൂപ

മുണ്ടക്കയത്ത് വീണ്ടും കാരുണ്യപ്രവാഹം.. ഇത്തവണ മാളവികക്ക് വേണ്ടി ഒരു ദിവസംകൊണ്ട് നാട് സമാഹരിച്ചത് 10 ലക്ഷം രൂപ

മുണ്ടക്കയം: മുണ്ടക്കയത്തെ ജനങ്ങൾ നാടിനു മാത്രമല്ല, ലോകത്തിനു മുഴുവൻ മാതൃകയാവുകയാണ്. കരുണയുടെ കാര്യത്തിൽ അവരെ തോല്പ്പിക്കുവാൻ മറ്റാർക്കും സാധിക്കുകയില്ല എന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ട്‌ അവർ ലോകത്തെ അത്ഭുതപെടുത്തുന്നു. ഇരു വൃക്കകളും തകര്‍ന്ന വീട്ടമ്മ മാളവികയ്ക്കായി മുണ്ടക്കയം നിവാസികൾ ഇന്നലെ സമാഹരിച്ചത് 10,14,184 രൂപ. മുണ്ടക്കയം കരിനിലം തൊണ്ണൂറ്റാറുഭാഗത്ത് താമസിക്കുന്ന മാളവിക സുനിലിന്റെ ഇരു വൃക്കകളുെടയും പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സയിലാണ്. തൊണ്ണൂറ്റിയാറുഭാഗത്ത് ഗവ. ചീഫ് വിപ്പ് പി.സി.ജോര്‍ജ് ധനസമാഹരണം ഉദ്ഘാടനം ചെയ്തു. […]

ക്രൈസ്തവ വിഭാഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം അനിവാര്യം: മാര്‍ അറയ്ക്കല്‍

ക്രൈസ്തവ വിഭാഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം അനിവാര്യം: മാര്‍ അറയ്ക്കല്‍

കാഞ്ഞിരപ്പള്ളി: ക്രൈസ്തവസമൂഹം നേരിടുന്ന പൊതുവായ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്നും ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി നാഷണല്‍ കൌണ്‍സില്‍ അതിനുള്ള ചാലക ശക്തിയായി മാറണമെന്നും ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി ലെയ്റ്റി കൌണ്‍സില്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍. കാഞ്ഞിരപ്പള്ളി രൂപതാ കേന്ദ്രത്തിലെത്തിയ ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി ദേശീയ പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയും ഷില്ലോംഗ് എംപിയുമായ വിന്‍സന്റ് എച്ച്. പാലയ്ക്കു നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാഞ്ഞിരപ്പള്ളി രൂപത പ്രോട്ടോസിഞ്ചെല്ലൂസ് […]

പി ഡി പി കാഞ്ഞിരപ്പള്ളിയിൽ മതേതര സംരക്ഷണ സംഗമം നടത്തി

പി ഡി പി കാഞ്ഞിരപ്പള്ളിയിൽ മതേതര സംരക്ഷണ സംഗമം നടത്തി

കാഞ്ഞിരപ്പള്ളി : ഡിസംബർ ആറിനു പി ഡി പി കാഞ്ഞിരപ്പള്ളിയിൽ മതേതര സംരക്ഷണ സംഗമം നടത്തി. തുടർന്ന് നടന്ന സമ്മേളനത്തിൽ വിവിധ നേതാക്കൾ സംസാരിച്ചു

കണമല പാലം ഡിസംബര്‍ 23നു തുറക്കും

കണമല പാലം ഡിസംബര്‍ 23നു തുറക്കും

എരുമേലി – ഇലവുങ്കല്‍ – പന്പ പാതയിലെ കണമല പാലം ഡിസംബര്‍ 23 ന് വൈകുന്നേരം നാലിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന് സമര്‍പ്പിക്കും. കണമലയില്‍ പന്പ നദിക്കു കുറുകെയുള്ളകോസ് വേയ്ക്കു പകരമായി 7.60 കോടി രൂപ ചെലവിലാണ് പുതിയ പാലം നിര്‍മിച്ചത്. കണമലയില്‍ നടക്കുന്ന യോഗത്തില്‍ മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിക്കും. ചീഫ് വിപ്പ് പി. സി. ജോര്‍ജ്, ആന്റോ ആന്റണി തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് കണമല […]

മുണ്ടക്കയം സി.എം.എസ്. എല്‍.പി.സ്‌കൂളില്‍ അന്താരാഷ്ട്ര മണ്‍ വര്‍ഷത്തിന് തുടക്കമായി

മുണ്ടക്കയം സി.എം.എസ്. എല്‍.പി.സ്‌കൂളില്‍ അന്താരാഷ്ട്ര മണ്‍ വര്‍ഷത്തിന് തുടക്കമായി

മുണ്ടക്കയം: മുണ്ടക്കയം സി.എം.എസ്. എല്‍.പി.സ്‌കൂളില്‍ അന്താരാഷ്ട്ര മണ്‍ വര്‍ഷത്തിന് തുടക്കമായി. മണ്ണിന്റെ പ്രസക്തിയും പ്രാധാന്യവും ഓര്‍മ്മപ്പെടുത്തുന്നതിനായാണ് ഐക്യരാഷ്ട്രസഭ മണ്‍ ദിനവും മണ്‍ വര്‍ഷവും ആചരിക്കുന്നത്. കാലങ്ങളായി മണ്ണില്‍ നിശ്ശബ്ദസേവനം ചെയ്യുന്ന മണ്ണിരയ്ക്ക് പെന്‍ഷന്‍ അനുവദിക്കണമെന്ന് പാളയില്‍ എഴുതിയ നിവേദനം മുണ്ടക്കയം ഗ്രാമപ്പഞ്ചായത്ത് ഭരണാധികാരികള്‍ക്ക് നല്‍കി പരിപാടിക്ക് തുടക്കംകുറിച്ചു. മണ്‍വര്‍ഷാചരണത്തിന്റെ ഭാഗമായി സ്‌കൂളില്‍ നടത്താനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു മാത്തന്‍ മണ്ണിരയ്ക്ക് പെന്‍ഷന്‍ നേടിക്കൊടുക്കുക എന്നത്. ഇതിലൂടെ മണ്ണിന്റെ പ്രസക്തി ചര്‍ച്ച ചെയ്യുന്നതിനുള്ള വേദി ഒരുക്കാനാണ് സ്‌കൂള്‍ തയ്യാറെടുക്കുന്നത്. പെന്‍ഷന്‍ […]

ഇത് കൊണ്ടൊന്നും തളരാതെ …

ഇത് കൊണ്ടൊന്നും തളരാതെ …

ഇന്നലെ കണമലയിൽ നടന്ന ബസ്‌ അപകടത്തിൽ നിന്നും രക്ഷപെട്ട ഒരു കന്നി അയ്യപ്പൻ, നടന്നതൊന്നും വിശ്വസിക്കുവാൻ ആവാതെ മറ്റു സ്വാമിമാരുടെ അടുത്ത് ഇരിക്കുന്നു . വണ്ടിയിൽ രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. ” ബ്രേക്ക്‌ പോയി ” എന്ന് ഡ്രൈവർ വിളിച്ചു പറഞ്ഞപ്പോൾ കുട്ടികളെ അവരുടെ അടുത്തിരുന്നു സ്വാമിമാർ കൈക്കുള്ളിൽ ആക്കി ചേർത്ത് പിടിച്ചിരുന്നു . അതിനാൽ അവർക്ക് ഒരു പോറൽ പോലും ഏല്ക്കാതെ രക്ഷപെട്ടു . കന്നിയാത്ര യിൽ ഇങ്ങനെ ഒരു പ്രതിബന്ധം ഉണ്ടായി എങ്കിലും കുട്ടികൾ […]

സി.പി.ഐ.എം കാഞ്ഞിരപ്പള്ളി ടൌണ്‍ ശുചീകരിച്ചു

സി.പി.ഐ.എം കാഞ്ഞിരപ്പള്ളി ടൌണ്‍ ശുചീകരിച്ചു

കാഞ്ഞിരപ്പള്ളി: സി.പി.ഐ.എം നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളി ടൌണും പരിസരവും ശുചീകരിച്ചു. പേട്ട സ്കൂള്‍ മുതല്‍ ബസ്കു സ്ടാന്റ്റ്രി ഉള്‍പ്പെടെ കുരിശുംങ്കല്‍ വരെയായിരുന്നു ശുചീകരണം. പരിപാടി ഏരിയ സെക്രട്ടറി അഡ്വ.പി.ഷാനവാസ് ഉദ്ഘാടനം ചെയ്തു. ഡിസംബര്‍ 5,6,7,8 തീയ്യതികളില്‍ കാഞ്ഞിരപ്പള്ളിയില്‍ വെച്ച് നടക്കുന്ന സി.പി.ഐ.എം ഏരിയാ സമ്മേളനത്തോട് അനുബന്ധിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ശബരിമല തീര്ധാടകര്‍ക്കായി പ്രത്യേക വാര്‍ഡ്‌ തുറന്നു

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ശബരിമല തീര്ധാടകര്‍ക്കായി പ്രത്യേക വാര്‍ഡ്‌ തുറന്നു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ശബരിമല തീര്‍ഥാടകര്‍ക്കായി പ്രത്യേക വാര്‍ഡ്‌ പ്രവര്‍ത്തനം ആരംഭിച്ചു. പ്രസവ വാര്‍ഡിന്റെ മുകളിലത്തെ നിലയിലാണ് തീര്ധാടകര്‍ക്കായി പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കിടത്തി ചികിത്സയുടെ ഭാഗമായി പത്ത് ബെഡ്കളും ഒരുക്കിയിട്ടുണ്ട്. തീര്‍ഥാടന കാലയളവില്‍ അപകടങ്ങള്‍ ഉണ്ടാകുമ്പോഴോ തീര്‍ഥാടകര്‍ കൂട്ടമായി എത്തുംപോഴോ ആണ് ഈ വാര്‍ഡ്‌ പ്രവര്‍ത്തിപ്പിക്കുന്നത്. ഇവിടെ അത്യാഹിത വിഭാഗത്തിലെ തന്നെ ഡോക്ടര്‍മാരുടെയും നേര്ഴ്സുമാരുടെയും സേവനമാണ് ലഭ്യമാവുക. ശബരിമല സീസണ്‌മായി ബന്ധപ്പെട്ട് ആരംഭിച്ച ഈ സേവനം സീസണ്‍ കാലയളവില്‍ മുഴുവന്‍ ലഭ്യമാകും. തീര്‍ഥാടന കാല […]

വിജിലന്‍സ് & ആന്റി-കറപ്ഷന്‍ ബ്യൂറോ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

വിജിലന്‍സ് & ആന്റി-കറപ്ഷന്‍ ബ്യൂറോ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

പൊന്‍കുന്നം: വിജിലന്‍സ് & ആന്റി-കറപ്ഷന്‍ ബ്യൂറോയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കിഴക്കന്‍ മേഘലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ധര്‍ക്കുമായി ബോധാവത്കാന ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. പൊന്‍കുന്നം വ്യാപാര ഭവനില്‍ നടന്ന യോഗത്തില്‍ ചിറക്കടവ്‌ ഗ്രാമ പഞ്ചായത്ത് പ്രസിടന്റ്റ് സി.കെ.രാമചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി എം.എല്‍.എ ഡോ.എന്‍.ജയരാജ് യോഗം ഉദ്ഘാടനം നിര്‍വഹിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിടന്റ്റ് പി.എ.ഷമീര്‍, പാറത്തോട് പഞ്ചായത്ത് പ്രസിടന്റ്റ് ഡയസ് കോക്കാട്ട്, എരുമേലി പഞ്ചായത്ത് പ്രസിടന്റ്റ് അനിതാ സന്തോഷ്‌ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.  

വര്‍ണപ്പകിട്ട് 2014 വിജയസോപാനം ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്തു, മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

വര്‍ണപ്പകിട്ട് 2014 വിജയസോപാനം ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്തു, മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഇൻഫന്റ് ജീസസ് സ്കൂളിൽ നടന്ന വർണ്ണശബളമായ ചടങ്ങിൽ വച്ച് കെ.വൈ.എം.എ കാഞ്ഞിരപ്പള്ളി സംഘടിപ്പിച്ച വര്‍ണപ്പകിട്ട് 2014 വിജയസോപാനം ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്തു . ജയിംസ് എബ്രഹാം പള്ളിവാതുക്കല്‍ അധ്യക്ഷത വഹിച്ചു. ശ്രീ രണ്ഞു തോമസ്‌ ഉപ്പൂട്ടിൽ സ്വാഗതം ആശംസിച്ചു. അഡ്വ.ബിജു പുന്നന്താനം, അഡ്വ.പി.എ ഷെമീര്‍, സി . ആനി റീന, വി എസ് വിനോദ് കുമാർ തുടങ്ങിയവര്‍ സംസാരിച്ചു.

ഇടക്കുന്നം വില്ലേജ് ഓഫീസിൽ നടന്ന ജപ്തി നടപടികളിൽ അഴിമതി ആരോപിച്ചു ജനങ്ങൾ വില്ലേജ് ഓഫീസ് ഉപരോധിച്ചു .. വീഡിയോ കാണുക

ഇടക്കുന്നം വില്ലേജ് ഓഫീസിൽ നടന്ന ജപ്തി നടപടികളിൽ അഴിമതി ആരോപിച്ചു ജനങ്ങൾ വില്ലേജ് ഓഫീസ് ഉപരോധിച്ചു .. വീഡിയോ കാണുക

ഇടക്കുന്നം : ഇടക്കുന്നം വില്ലേജ് ഓഫീസിൽ നടന്ന ജപ്തി നടപടികളിൽ അഴിമതി ആരോപിച്ചു ജനങ്ങൾ വില്ലേജ് ഓഫീസിന്റെ മുറ്റത് കൂട്ടമായി എത്തി ബഹളം വച്ചു. വില്ലേജ് ഓഫിസർ നടത്തിയ ഒരു ജപ്തി കേസിൽ അഴിമതി ഉണ്ടെന്നു ആയിരുന്നു പ്രധാന ആരോപണം. ജപ്തി നടപടി നേരിടുന്ന ഒരു വീട്ടിലെ മുഴുവൻ സാധനങ്ങളും ജപ്തി ചെയ്യാതെ, പഴകി ദ്രവിച്ച ചില സാധനങ്ങൾ മാത്രം ജപ്തി ചെയ്ത ശേഷം , അവ ഉടമക്ക് തന്നെ തിരികെ വിറ്റതായി രേഖ ഉണ്ടാക്കുവാൻ വില്ലേജ് […]

പൊന്‍കുന്നത്ത് ബി ജെ പി ശബരിമല സംരക്ഷണ മാര്‍ച്ച് നടത്തി

പൊന്‍കുന്നത്ത് ബി ജെ പി ശബരിമല സംരക്ഷണ മാര്‍ച്ച് നടത്തി

പൊന്‍കുന്നം: പാലാ മുതല്‍ എരുമേലി വരെയുള്ള ഇടത്താവളങ്ങളെ തകര്‍ക്കുവാനും പരമ്പരാഗത പാത തകര്‍ത്ത് അതിലൂടെ കോടിക്കണക്കായ അയ്യപ്പഭക്തരുടെ സുരക്ഷയ്ക്കും വിശ്വാസത്തിനും ക്ഷതം ഏല്‍പ്പിക്കുന്നതിനും കേരളത്തിലെ ഭരണവര്‍ഗ്ഗം നടത്തുന്ന നീചമായ നീക്കങ്ങള്‍ അവസാനിപ്പിച്ച് പരമ്പരാഗത പാത എത്രയും വേഗം ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി ശബരിമല സംക്ഷണ മാര്‍ച്ച് നടത്തി. മാര്‍ച്ച് പൊന്‍കുന്നത് ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ഹരി ഉദ്ഘാടനം ചെയ്തു. പാലാ നിയോജകമണ്ഡലം പ്രസിഡന്റ് മോഹനന്‍ പനക്കല്‍, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി. കണ്ണന്‍ എന്നിവര്‍ മാര്‍ച്ച് […]

ബൈക്ക് അപകടം : അമൽ ജ്യോതി കോളേജിലെ രണ്ടു വിദ്യാർഥികൾ ആശുപത്രിയിൽ

ബൈക്ക് അപകടം : അമൽ ജ്യോതി കോളേജിലെ രണ്ടു വിദ്യാർഥികൾ ആശുപത്രിയിൽ

കാഞ്ഞിരപ്പള്ളി : അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ രണ്ടു വിദ്യാർഥികൾ ബൈക്ക് അപകകടത്തിൽ പെട്ട് ആശുപത്രിയിൽ , വിഷ്ണു കെ എസ്‌, നിതിൻ ടോം എന്നിവരാണ്‌ അപകടത്തിൽ പെട്ടത്. ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് കുളപുറം ഒന്നാം മൈലിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക്, തൊട്ടു മുൻപിൽ അമൽ ജ്യോതി കോളേജിലെ മറ്റു വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാറിന്റെ പിറകിൽ ഇടിക്കുകയായിരുന്നു . അപകടത്തിൽ പെട്ട വിദ്യാർത്ഥികളെ ഉടൻ തന്നെ അടുത്തുള്ള മേരി ക്യുൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . […]

കെ.വി.എം.എസ് ഉപസഭ പാറത്തോട്ടില്‍ രൂപീകരിച്ചു

കെ.വി.എം.എസ് ഉപസഭ പാറത്തോട്ടില്‍ രൂപീകരിച്ചു

പാറത്തോട്: കേരള വെള്ളാള മഹാസഭയുടെ 455മതു ഉപസഭ “ശിവപാര്‍വതി വിലാസം വെള്ളാള സമാജം” പാറത്തോട്ടില്‍ രൂപീകരിച്ചു. ടൗണില്‍ നടന്ന ഘോഷയാത്രക്ക് ശേഷം ഗ്രേസി മെമ്മോറിയല്‍ ഹൈസ്കൂളില്‍ നടന്ന യോഗത്തില്‍ ഉപസഭ പ്രസിടന്റ്റ് വി.സി.സുരേഷ് വടക്കെനകത്ത്‌ അധ്യക്ഷത വഹിച്ചു. സഭ സംസ്ഥാന പ്രസിടന്റ്റ് പുനലൂര്‍ മധു യോഗം ഉദ്ഘാടനം ചെയ്തു. കെ.സി.അനീഷ്‌ കുമാര്‍, വി.എസ്.വിജയന്‍, വി.ജി ഗോപിനാഥ പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.

മേരി ക്വീന്‍സില്‍ “ആരോഗ്യത്തിലേക്ക് ഒരു നടത്തം ” എന്ന പേരില്‍ കൂട്ട നടത്തം സംഘടിപ്പിച്ചു

മേരി ക്വീന്‍സില്‍ “ആരോഗ്യത്തിലേക്ക് ഒരു നടത്തം ” എന്ന പേരില്‍ കൂട്ട നടത്തം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: ലോക പ്രമേഹദിനമായ നവംബർ 14 ന് ഇരുപത്താറാംമൈല്‍ മേരിക്വീന്‍സ് മിഷന്‍ ആസ്​പത്രി സൗജന്യ മെഡിക്കല്‍ ക്യാമ്പും പ്രമേഹ രോഗ നിയന്ത്രണത്തില്‍ വ്യായാമത്തിന്റെ പങ്കിനെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായി ‘ആരോഗ്യത്തിലേക്ക് ഒരു നടത്തം’ എന്ന പേരില്‍ കൂട്ട നടത്തവും നടത്തി. ഇന്ന് രവിലെ ഇരുപത്താറാം മൈല്‍ കവല മുതല്‍ മേരിക്വീന്‍സ് ആസ്​പത്രി അങ്കണം വരെയായിരിന്നു നടത്തം സംഘടിപ്പിച്ചത്. .

കോരുത്തോട് ഗ്രാമ പഞ്ചായത്ത്‌ ഭൂമി വാങ്ങിയതിൽ അഴിമതി ആരോപിച്ചു മാർച്ചും ധർണ്ണയും നടത്തി

കോരുത്തോട് ഗ്രാമ പഞ്ചായത്ത്‌ ഭൂമി വാങ്ങിയതിൽ അഴിമതി ആരോപിച്ചു മാർച്ചും ധർണ്ണയും നടത്തി

കോരുത്തോട് : ഗ്രാമ പഞ്ചായത്ത്‌ ഭൂമി വാങ്ങിയതിൽ നടത്തിയ അഴിമതി സംബന്ധിച്ചു അന്വേഷണം ആവശ്യപ്പെട്ട് സി.പി.ഐ കോരുത്തോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി. വസ്തു ഇടപാടിൽ പുറമ്പോക്ക് ഭൂമി അളവിൽ ഉൾപ്പെടുത്തിയതായും പൊതുവഴി വീണ്ടും വില നൽകി വാങ്ങിയതായും സമരക്കാർ ആരോപിച്ചു. മണ്ഡലം സെക്രട്ടറി കെ. ടി. പ്രമദ് മാർച്ച് ഉദ്ഘാടനം ചെയ്തു. സി. കെ. മോഹനൻ, പി. എൻ. ഹനീഫ, എൻ. ടി. യശോദരൻ, കെ. ബി. രാജൻ, കുര്യൻ ജോസഫ്‌, റെജി […]

Best of Our clicks – 4

Best of Our clicks – 4

കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിൽ വനിതാ ഹോസ്റൽ നിർമാണത്തിന് തുടക്കം കുറിച്ച് കൊണ്ട് കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ മാത്യു അറക്കൽ , മുൻ കേന്ദ്ര മന്ത്രി പി ജെ കുര്യൻ മുതലായവർ ചേർന്ന് ശിലാസ്ഥാപനം നടത്തിയപ്പോൾ … photo by Vishnu Shivankutty

വാഴൂരിൽ വാഹന അപകടം

വാഴൂരിൽ വാഹന അപകടം

വാഴൂർ : കൊടുങൂരിൽ കാർ റബ്ബർ തോട്ടത്തിലേക്ക് തല കീഴായി മറിഞ്ഞു . ആർക്കും ഗുരുതര പരിക്കുകൾ ഇല്ല. അപകട സമയത്ത് കാറിൽ ചങ്ങനാശ്ശേരി സ്വദേശികളായ നാല് പേർ ഉണ്ടായിരുന്നു . ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണം

സര്‍ക്കാരിന്റെ വികലമായ വിദ്യാഭ്യാസനയങ്ങള്‍ തിരുത്തണം : കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍

സര്‍ക്കാരിന്റെ വികലമായ വിദ്യാഭ്യാസനയങ്ങള്‍ തിരുത്തണം : കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍

കാഞ്ഞിരപ്പള്ളി: വിദ്യാഭ്യാസമേഖലയിലെ വികലമായ സര്‍ക്കാര്‍നയങ്ങളും സമീപനങ്ങളും ഉത്തരവാദിത്വബോധം നഷ്ടപ്പെട്ട ഭരണത്തെയാണ് സൂചിപ്പിക്കുന്നതെന്ന് കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ പ്രമേയം. കെ.ഇ.ആര്‍. പരിഷ്‌കരണം ആക്ഷേപകരമാണ്. നീതിയുക്തവും നിഷ്പക്ഷവുമായ തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെങ്കില്‍ ശക്തമായി പ്രതികരിക്കുമെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം അറിയിച്ചു. വിദ്യാഭ്യാസമേഖലയില്‍ സേവനംചെയ്യുന്ന സമൂഹങ്ങളെ, സര്‍വ്വാധിപത്യപരമായ നടപടികളിലൂടെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്ന നയം ജനാധിപത്യസമൂഹത്തിന്റെ അവകാശനിഷേധമാണ്. നിയമനനിരോധവും തത്സംബന്ധമായ അനാവശ്യ നിയന്ത്രണങ്ങളും അവസാനിപ്പിക്കണം. അധ്യാപകരെയും അനധ്യാപകരെയും വിലയിരുത്താനുള്ള സമിതിയുടെ രൂപവത്കരണം മാനേജരുടെ അധികാരപരിധിയില്‍ ഉള്‍പ്പെടുത്തണം. അമിതമായ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കണം. […]

ഉമ്മിക്കുപ്പ സൈയിന്റ് മേരീസ്‌ സ്കൂളിൽ സ്റ്റുഡന്റ് കേഡറ്റ് ഉദ്ഘാടനം

ഉമ്മിക്കുപ്പ സൈയിന്റ് മേരീസ്‌ സ്കൂളിൽ സ്റ്റുഡന്റ് കേഡറ്റ് ഉദ്ഘാടനം

ഉമ്മിക്കുപ്പ : ഉമ്മിക്കുപ്പ സൈയിന്റ് മേരീസ്‌ സ്കൂളിൽ സ്റ്റുഡന്റ് കേഡറ്റ് ഉദ്ഘാടനം ഇന്നലെ നടന്നു . കോർപ്പറേറ്റ് മാനേജർ ഫാ സഖിയാസ് ഇല്ലിക്കമുറി അധ്യക്ഷത വഹിച്ചു . ഗവ ചീഫ് വിപ് പി സി ജോർജ് ഉദ്ഘാടനം നിർവഹിച്ചു . ജില്ല നോഡൽ ഓഫീസർ സനൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. എരുമേലി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ അനിത സുരേഷ് സന്ദേശം നല്കി. കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി വി യു കുര്യാക്കോസ് , ജില്ല പഞ്ചായത്ത്‌ മെംബർ […]

ഉരുള്‍പൊട്ടലില്‍ റോഡ്‌ ഒലിച്ചുപോയി

ഉരുള്‍പൊട്ടലില്‍ റോഡ്‌ ഒലിച്ചുപോയി

മുണ്ടക്കയം: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന്‌ റോഡ്‌ ഒലിച്ചുപോയി. ആനക്കല്ല്‌ കൂഴപ്ലാവ്‌ റോഡാണ്‌ നാമാവശേഷമായത്‌. റോഡില്‍ 100 മീറ്ററോളം ഭാഗത്ത്‌ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. ഉരുള്‍പൊട്ടലില്‍ ഒലിച്ചെത്തിയ ചെളിമണ്ണും കല്ലുകളും കോരുത്തോട്‌ പന്പാവാലി റോഡില്‍ അടിഞ്ഞത്‌ ഗതാഗതം തടസപ്പെട്ടു. കോരുത്തോട്‌ പന്പാവാലി റോഡിന്‌ മുകളിലുള്ള കൂഴപ്ലാവില്‍ നിന്നും മൂന്ന്‌ കിലോമീറ്റര്‍ അകലെ കോപ്പാറ വനത്തിലാണ്‌ ഉരുള്‍ പൊട്ടിയത്‌. മലവെള്ള പാച്ചിലില്‍ വലിയവീട്ടില്‍ സോമരാജന്‍റെ വീടിന്‍റെ സംരക്ഷണ ഭിത്തിയും കപ്പ തോട്ടവും ഒലിച്ചുപോയി. പുളിമൂട്ടില്‍ തങ്കപ്പന്‍റെ വീട്‌ നിര്‍മ്മാണത്തിനായി മുറ്റത്തിട്ടിരുന്ന ഒരു ലോഡ്‌ […]

വിഴിക്കത്തോട്‌ പരിയാരത്ത് വീട്ടിൽ സന്തോഷ്‌ വിളയിച്ചെടുത്ത അപൂർവ പൈനാപ്പിൾ കാണുവാൻ വൻതിരക്ക്

വിഴിക്കത്തോട്‌ പരിയാരത്ത് വീട്ടിൽ സന്തോഷ്‌ വിളയിച്ചെടുത്ത അപൂർവ പൈനാപ്പിൾ കാണുവാൻ വൻതിരക്ക്

ചിറക്കടവ് : വിഴിക്കത്തോട്‌ സ്വദേശി പരിയാരത്ത് സന്തോഷ്‌ വിളയിച്ചെടുത്ത അപൂർവ പൈനാപ്പിൾ കാണുവാൻ വൻതിരക്ക്. ഒരു മയിൽ, പീലി വിരിച്ചു നിൽക്കുന്നത് പോലെയാണ് അപൂർവ പൈനാപ്പിൾ കാണുമ്പോൾ തോന്നുന്നത് . ഒരു ഞെട്ടിൽ നിന്നും ഏകദേശം പത്തോളം പഴങ്ങൾ ആണ് പൊട്ടി മുളച്ചു പഴുത്തു നിൽക്കുന്നത്. ചിലർക്ക് അത് കാണുന്പോൾ ഒരു മയിൽ, പീലി വിരിച്ചു നിൽക്കുന്നത് പോലെ തോന്നുന്പോൾ മറ്റു ചിലർക്ക് പത്തു തലയുള്ള രാവണൻ നിൽക്കുന്നത് പോലെ തോന്നുമത്രേ . എന്തായാലും സന്തോഷ്‌ ആ […]

കാഞ്ഞിരപ്പള്ളിയിൽ വാഹന പ്രചരണജാഥക്ക് സ്വീകരണം

കാഞ്ഞിരപ്പള്ളിയിൽ വാഹന പ്രചരണജാഥക്ക് സ്വീകരണം

കാഞ്ഞിരപ്പള്ളി : ആക്ഷൻ കൌണ്‍സിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ്‌ ടീച്ചേർസിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന വാഹന പ്രചരണജാഥയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷൻ കോമ്പൌണ്ടിൽ എത്തിയ ജാഥയ്ക്ക് സ്വീകരണം നല്കി. ശബള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, അധ്യാപക വിദ്യാർത്ഥി അനുവാദം കാലോചിതമായി പുന ക്രെമീകരിക്കുക, തസ്ത്തികൾ വെട്ടികുറക്കുവാനുള്ള ഗവർമെൻറെ തീരുമാനം ഉപേക്ഷിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുക്കൊണ്ടാണ് വാഹന പ്രചരണജാഥ. സ്വീകരണത്തിനു ശേഷം തുടങ്ങിയ […]

മുണ്ടക്കയത്ത് റബ്ബര്‍ വിലയിടിവിനെതിരെ ഐ.എന്‍.ടി.യു.സി. കണ്‍വെന്‍ഷന്‍ നവംബര്‍ 8ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

മുണ്ടക്കയത്ത് റബ്ബര്‍ വിലയിടിവിനെതിരെ ഐ.എന്‍.ടി.യു.സി. കണ്‍വെന്‍ഷന്‍ നവംബര്‍ 8ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

മുണ്ടക്കയം: റബ്ബര്‍ വിലയിടിവിനെതിരെ ഐ.എന്‍.ടി.യു.സി. നവംബര്‍ 8ന് റബ്ബര്‍ കര്‍ഷരുടെ കണ്‍വെന്‍ഷന്‍ നടത്തുന്നു. മുണ്ടക്കയം വൈ.എം.സി.എ. ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. റബ്ബര്‍ വിലയിടിവിനെതിരെ ഒരു ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിക്ക് നല്‍ക്കും. പരിപാടിയുടെ വിജയത്തിനായി 501 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.. ഐ.എന്‍.ടി.യു.സി. ജില്ലാ വൈസ് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ടി.എസ്.രാജന്‍, സാബു പുതുപറമ്പില്‍, ഷാജഹാന്‍ മഠത്തില്‍, പി.വി.പ്രസാദ്, കെ.ആര്‍.സജീവന്‍, ജോണ്‍സണ്‍, ടി.ടി.സാബു, പി.സി.രാധാകൃഷ്ണന്‍, ജി.ജയകുമാര്‍, യൂജിന്‍, അരുണ്‍ […]

ചിൽഡ്രൻസ് ക്ലബ്ബിന്റെ സുവർണ ജൂബിലി ആഘോഷം ഇന്ന് തന്പലക്കാട്‌ എൻ എസ് എസ് യു . പി സ്കൂളിൽ നടന്നു

ചിൽഡ്രൻസ് ക്ലബ്ബിന്റെ സുവർണ ജൂബിലി ആഘോഷം ഇന്ന് തന്പലക്കാട്‌ എൻ എസ് എസ് യു . പി സ്കൂളിൽ നടന്നു

ചിൽഡ്രൻസ് ക്ലബ്ബിന്റെ സുവർണ ജൂബിലി ആഘോഷം ഇന്ന് തന്പലക്കാട്‌ എൻ എസ് എസ് യു . പി സ്കൂളിൽ നടന്നു . ആഘോഷങ്ങളുടെ ഭാഗമായി ഗുരുവന്ദനം, സാംസ്‌കാരിക സമ്മേളനം, കലാപരിപാടികൾ, അക്ഷര ദീപം, ഉപഹാര സമർപ്പണം എന്നിവ നടന്നു . രാവിലെ നടന്ന പൊതു സമ്മേളനം രാവിലെ ഡോ. എൻ . ജയരാജ്‌ എം എൽ എ ഉദ്ഘാടനം ചെയ്തു . രക്ഷാധികാരി ജി. ശശിധരൻ പിള്ള അധ്യക്ഷത വഹിച്ചു .

എരുമേലിയിൽ 11 വയസുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്ത്‌ അറസ്റ്റിൽ, പ്രതിയെ നാട്ടുകാർ പിടിച്ചു പോലീസിൽ എല്പ്പിക്കുകയായിരുന്നു

എരുമേലിയിൽ 11 വയസുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്ത്‌ അറസ്റ്റിൽ,  പ്രതിയെ നാട്ടുകാർ പിടിച്ചു പോലീസിൽ എല്പ്പിക്കുകയായിരുന്നു

എരുമേലി : എരുമേലിയിൽ തുമരംപാറ സ്വദേശി സാബു ( 36 വയസ്സ് ) ആണ് 11 വയസുകാരി പെണ്‍കുട്ടിയെ പീഡിപ്പിചെന്ന കേസിൽ പോലീസ് പിടിയിൽ ആയത് . തന്റെ സുഹൃത്തിന്റെ മകൾ 11 വയസുകാരി പെണ്‍കുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത് . സുഹുത്തിന്റെ വീട്ടിൽ നിത്യ സന്ദർശകൻ ആയിരുന്ന പ്രതി, ആ വിശ്വാസം മുതലാക്കിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പോലീസ് അന്വേഷിക്കുന്നു എന്നറിഞ്ഞ പ്രതി മുങ്ങി നടക്കുകയായിരുന്നു . ഒടുവിൽ ഇന്നലെ അർദ്ധരാത്രിയോടെ നാട്ടുകാർ പ്രതിയെ വളഞ്ഞു പിടികൂടി പോലീസിൽ […]

കാഞ്ഞിരപ്പള്ളി മധുര മീനാക്ഷി ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവവും , മഹാപ്രസദമൂട്ടും നടന്നു

കാഞ്ഞിരപ്പള്ളി മധുര മീനാക്ഷി ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവവും , മഹാപ്രസദമൂട്ടും നടന്നു

കാഞ്ഞിരപ്പള്ളി: ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ കാഞ്ഞിരപ്പള്ളി മധുര മീനാക്ഷി ക്ഷേത്രത്തില്‍ മലയാള വര്‍ഷത്തിലെ ആദ്യപൊങ്കാല നടന്നു. തന്ത്രി താഴമണ്‍ മഠം കണ്ഠര് മഹേശ്വരരുടെ അനുജ്ഞപ്രകാരം മേല്‍ശാന്തി മനോജ് നമ്പൂതിരി പൊങ്കാലഅടുപ്പില്‍ തീ പകര്‍ന്നു.ഗണപതിയാര്‍കോവില്‍ മേല്‍ശാന്തി കെ.കേശവന്‍ നമ്പൂതിരി,വിനോദ് നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ച പൊങ്കാലയില്‍ നൂറ് കണക്കിന് ഭക്തര്‍ പങ്കെടുത്തു.തുടര്‍ന്ന് മഹാപ്രസാദമൂട്ട് നടന്നു.

കാഞ്ഞിരപ്പള്ളി ഹോണ്ട ഷോറൂമിൽ വൻ തീപിടുത്തം , ആറു പുതിയ ബൈക്കുകൾ കത്തി നശിച്ചു

കാഞ്ഞിരപ്പള്ളി ഹോണ്ട ഷോറൂമിൽ വൻ തീപിടുത്തം , ആറു പുതിയ ബൈക്കുകൾ കത്തി നശിച്ചു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പുരക്കൽ ഹോണ്ട ഷോറൂമിൽ ഇന്ന് രാവിലെ 6 മണിയോടെ വൻ തീപിടുത്തം ഉണ്ടായി. ആറു പുതിയ ബൈക്കുകൾ കത്തി നശിച്ചു . കൂടാതെ സർവീസ്നു വേണ്ടി വച്ചിരുന്ന ബൈക്കുകളും , ഫയലുകളും , പല രേഖകളും കത്തി നശിച്ചതിൽ ഉൾപ്പെടുന്നു അടച്ചിട്ടിരുന്ന ഷോറൂമിനുള്ളിൽ ആയിരുന്നു തീ പിടിച്ചത് . ഷോർട്ട് സർക്യുട്ട് ആണ് കാരണം എന്ന് സംശയിക്കുന്നു . രാവിലെ ഷോ റൂമിൽ നിന്നും തീ പുറത്തേക്കു വരുന്നത് കണ്ടു വഴി യാത്രക്കാർ […]

വെച്ചൂച്ചിറ സ്വദേശികളായ രണ്ടു യുവാക്കൾ ബൈക്കിൽ ബസ്‌ ഇടിച്ചു മരണമടഞ്ഞു

വെച്ചൂച്ചിറ സ്വദേശികളായ രണ്ടു യുവാക്കൾ ബൈക്കിൽ ബസ്‌ ഇടിച്ചു മരണമടഞ്ഞു

എരുമേലി വെച്ചൂച്ചിറ സ്വദേശികളായ അജിത് (21), ഡോണി (21) എന്നിവരാണ് പാന്പടിയിൽ വച്ചുണ്ടായിരുന്ന ബൈക്ക് അപകടത്തിൽ മരിച്ചത് . ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം നടന്നത് . കെഎസ്ആര്‍ടിസി ബസിനെ ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമത്തില്‍ ബൈക്ക്, എതിരേ വന്ന സ്വകാര്യബസില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമത്തില്‍ വെട്ടിച്ച സ്വകാര്യബസ് സമീപത്തെ കടയിലേക്ക് പാഞ്ഞുകയറി ബസ് യാത്രക്കാരായ പത്തുപേര്‍ക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ബൈക്കിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നു നാട്ടുകാര്‍ പറഞ്ഞു. അജിത് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. […]

ലക്ഷങ്ങൾ വിലമതിക്കുന്ന സ്വത്തുക്കൾ ഉണ്ടായിട്ടും , ഓട്ടിസം ബാധിച്ച അരുണിന്റെ ഇനിയുള്ള ജീവിതം അടച്ച മുറിക്കുള്ളിൽ മാത്രം..

ലക്ഷങ്ങൾ വിലമതിക്കുന്ന സ്വത്തുക്കൾ ഉണ്ടായിട്ടും , ഓട്ടിസം ബാധിച്ച അരുണിന്റെ ഇനിയുള്ള ജീവിതം അടച്ച മുറിക്കുള്ളിൽ മാത്രം..

കാഞ്ഞിരപ്പള്ളി :- കഴിഞ്ഞ ദിവസത്തെ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന ഓട്ടിസം ബാധിച്ച അരുണ്‍ സുദർശൻ ഇപ്പോൾ പെനുവേൽ ആശ്രമത്തിൽ സന്തോഷമായി കഴിയുന്നു … പക്ഷെ അരുണിനെ അവിടെ കാക്കുന്നവർക്ക് ഉള്ളിൽ തീയാണ് . ഒരു കൊടുങ്കാറ്റിന്റെ മുന്പുള്ള ശാന്തത പോലെയാണ് അവിടെയുള്ളവർക്ക് അരുണിനെ കാണുമ്പോൾ തോന്നുന്നതത്രേ. കാരണം ഓട്ടിസം ബാധിച്ചതിനാൽ അരുണ്‍ ചിലപ്പോൾ അപ്രതീക്ഷിതമായി പെരുമാറും. ചിലപ്പോൾ ദെഷ്യപെടും . ചിലപ്പോൾ സാധനങ്ങൾ വലിച്ചെറിയും . ചിലപ്പോൾ മറ്റുള്ളവരെ ഉപദ്രവിക്കും, ചിലപ്പോൾ ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ ഊരി ഏറിയും […]

പൈപ്പ് പൊട്ടി ജലം പാഴാകുന്നു..

പൈപ്പ് പൊട്ടി ജലം പാഴാകുന്നു..

കാഞ്ഞിരപ്പള്ളി : ചേപ്പുംപാറ വളവിൽ , ഇൻഡസ് മോട്ടോർസിന്റെ എതിർ വശം , വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ജലം പാഴാകുന്നു . രാവിലെ 8.30 നു പൊട്ടിയ പൈപ്പ്ൽ നിന്നും ഏകദേശം 3 മണിക്കൂർ നേരം വള്ളം ശക്തിയായി പുറത്തേക്കു കുതിച്ചു ഒഴുകിയിരുന്നു . തുടർന്ന് അവിടെ ഒരു വലിയ കുഴി രൂപപെട്ടു . പൊട്ടിയ സ്ഥലത്തിന് താഴെ , റോഡിൽ കുഴി കുഴിച്ചു ടെലിഫോണ്‍ കേബിൾ ജോലി ചെയ്തു കൊണ്ടിരുന്നവുടെ കുഴികളിൽ വെള്ളം നിറഞ്ഞതിനാൽ […]

Best of our Clicks -1

Best of our Clicks -1

കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവത്തോട്‌ അനുബന്ധിച്ച് ഏ. കെ . ജെ .യം സ്കൂൾ ഗ്രൗണ്ടിൽ വച്ചു നടന്ന കായിക മത്സരങ്ങൾക്കിടയിൽ നിന്നും ഒരു ക്ലിക്ക് …

സി പി ഐ ലോക്കൽ സമ്മേളനം കാഞ്ഞിരപ്പള്ളിയിൽ

സി പി ഐ ലോക്കൽ സമ്മേളനം കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി : സി പി ഐ കാഞ്ഞിരപ്പള്ളി ലോക്കൽ സമ്മേളനം 18, 19 തീയതികളിളിലായി കാഞ്ഞിരപ്പള്ളിയിൽ നടന്നു . ഇന്ന് വ്യാപാരഭവൻ ഹാളിൽ വച്ച് നടന്ന പ്രതിനിധി സമ്മേളനം സി പി ഐ ജില്ല അസി. സെക്രട്ടറി കെ വി സന്തോഷ്‌ കുമാർ ഉദ്ഘാടനം ചെയ്തു . അഡ്വ. എം എ. ഷാജി, ഷിജോ പ്ലതോട്ടം, പി കെ ഗോപി , എം കെ ബാബു എന്നിവർ സംസാരിച്ചു .

കാഞ്ഞിരപ്പള്ളി ഇടിമിന്നല്‍ ഭീതിയില്‍, ഈ വർഷം മിന്നലിന്റെ ശക്തി കൂടുതൽ ..എരുമേലിയിൽ വീട് തകർന്നു, വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കാഞ്ഞിരപ്പള്ളി ഇടിമിന്നല്‍ ഭീതിയില്‍, ഈ വർഷം മിന്നലിന്റെ ശക്തി കൂടുതൽ ..എരുമേലിയിൽ വീട് തകർന്നു, വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കാഞ്ഞിരപ്പള്ളി :- കാഞ്ഞിരപ്പള്ളിയും പരിസര പ്രദേശങ്ങളും ഇടിമിന്നൽ ഭീതിയിൽ ..കഴിഞ്ഞ ആഴ്ച എരുമേലിയിൽ ശക്തമായ ഇടിമിന്നലില്‍ വീടിന് നാശനഷ്ടങ്ങള്‍ സംഭവിച്ചുവെങ്കിലും വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു . താലുക്കിൽ പല സ്ഥലങ്ങളിലും ഇടിമിന്നലിൽ അപകടം ഉണ്ടായതായി റിപ്പോർട്ട്‌ ഉണ്ട് . തുലാമഴയോടനുബന്ധിച്ച്‌ എത്തുന്ന മഴയാണ് വലിയ അപകടകാരിയെന്നതിനാല്‍ മിന്നലുള്ള സമയത്ത് ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു. എരുമേലി തുമരംപാറയിൽ റെജി എം. ജോസഫിന്റെ വീടിനാണ് ഇടിമിന്നലേറ്റ് നാശനഷ്ടങ്ങളുണ്ടായത്. സംഭവത്തിന് തൊട്ടുമുമ്ബ് വീടിന് മുകളില്‍ ജലസംഭരണ ടാങ്കിന് സമീപത്ത് […]

കാഞ്ഞിരപ്പള്ളിയിൽ ഗതാഗതകുരുക്ക് അതി രൂക്ഷം .

കാഞ്ഞിരപ്പള്ളിയിൽ ഗതാഗതകുരുക്ക് അതി രൂക്ഷം .

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ ഗതാഗതകുരുക്ക് അതി രൂക്ഷം .. ടൌണിലെ റോഡുകൾക്ക് ഉള്ള വീതികുറവും, റോഡിനു ഇരുവശവും ഉള്ള അശാസ്ത്രീയ പാർക്കിങ്ങും ആണ് പ്രധാന കാരണം. ആവശ്യത്തിനു ട്രാഫിക്‌ പോലീസുകാർ ഇല്ലാത്തതു ഗതാഗതകുരുക്കിന്റെ രൂക്ഷത വർധിപ്പിക്കുന്നു. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ ആണ് ഗതാഗതകുരുക്ക് അതി രൂക്ഷം. ചിലപ്പോൾ മണിക്കൂറുകളോളം കുരുക്ക് നീളാറുണ്ട്.

എരുമേലിയിൽ മദ്യപിച്ചു വാഹനമോടിച്ച് രണ്ടു ഗവ: ഉദ്യോഗസ്ഥർ മൂന്നു ബൈക്കുകൾ ഇടിച്ചു തകർത്തു, യാത്രക്കാർ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി

എരുമേലിയിൽ മദ്യപിച്ചു വാഹനമോടിച്ച് രണ്ടു ഗവ: ഉദ്യോഗസ്ഥർ മൂന്നു ബൈക്കുകൾ ഇടിച്ചു തകർത്തു, യാത്രക്കാർ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി

എരുമേലി : മഞ്ഞളരുവിയിൽ ഇന്ന് രണ്ടു മദ്യപന്മാർ വാഹനം ഓടിച്ചു നിയന്ത്രണം തെറ്റി , വൈറ്റിങ്ങ് ഷെഡിൽ മഴ മൂലം കയറ്റി വച്ചിരുന്ന മൂന്നു ബൈക്കുകൾ ഇടിച്ചു തകർത്തു . തൊട്ടടുത്ത്‌ നിന്നുരുന്ന 11 KVA വൈദ്യതി പോസ്റ്റിൽ ഇടിച്ചാണ് വണ്ടി നിന്നത് . അവിടെ നിന്നവർ ഓടി മാറിയതിനാൽ വൻ അപകടത്തിൽ നിന്നും രക്ഷപെട്ടു .. ഇടിയുടെ ആഘാതത്തിൽ വൈദ്യുതിയുടെ ബന്ധം വിട്ടു പോയതിനാൽ പ്രദേശമാകെ ഇപ്പോൾ ഇരുട്ടിലാണ് . ഉത്തരവാദിത്തപെട്ട പദവിയിലുള്ള രണ്ടു ഉദ്യോഗസ്ഥൻമാരായിരുന്നു […]

ചെറുവള്ളി എസ്റ്റേറ്റ്‌ ൽ ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് ഹിന്ദു ഐക്യവേദി

ചെറുവള്ളി എസ്റ്റേറ്റ്‌ ൽ ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് ഹിന്ദു ഐക്യവേദി

എരുമേലി: ചെറുവള്ളി എസ്റ്റേറ്റ്‌ലെ കൊല്ലന്നൂര്‍കാവും ആനകുളവും പൂവന്പാരമലയും സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രടറി ഇ.എസ്.ബിജു ആവശ്യപ്പെട്ടു. 2൦൦8-2൦൦9 വര്‍ഷത്തിനു ശേഷം കരം ഒടുക്കാന്‍ പോലും സാധിക്കാത്ത ഭൂമി പലയാളുകള്‍ക്കായി മറിച്ച് വില്‍ക്കുന്നതിനു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എരുമേലി പഞ്ചായത്തിലെ റോഡ്‌ രജിസ്റ്റരിൽ പഞ്ചായത്ത് റോഡായി രേഖപ്പെടുത്തിയിരിക്കുന്ന കാക്കകല്‍-മുക്കട റോഡ്‌ തടസ്സപെടുത്തിയിരിക്കുകയാനിന്നും ആരാധനാ സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനും പട്ടയമില്ലാത്ത ഭൂമി ഭൂരഹിതര്‍ക്കായി വീതിച്ചു നല്‍കുന്നതിനും സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ഇ.എസ്.ബിജു പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മനസ്സ് നിറയെ സ്വപ്നങ്ങളുമായി കോളേജ് വിദ്യാർത്ഥിയായ ജിബിൻ ജീവിതത്തോട് ഒറ്റയ്ക്ക് പൊരുതുന്നു ….ആരോടും പരിഭവമില്ലാതെ ..

മനസ്സ് നിറയെ സ്വപ്നങ്ങളുമായി കോളേജ് വിദ്യാർത്ഥിയായ ജിബിൻ ജീവിതത്തോട് ഒറ്റയ്ക്ക് പൊരുതുന്നു ….ആരോടും പരിഭവമില്ലാതെ ..

പൊന്‍കുന്നം: ജിബിൻ ജീവിതത്തിൽ പല വേഷങ്ങൾ കേട്ടിയാടുകയാണ് .. വാഴൂര്‍ എന്‍.എസ്.എസ്. കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായി പകല്‍, വൈകീട്ട് നാലര മുതല്‍ പൊന്‍കുന്നം മോര്‍ ഔട്ട്‌ലെറ്റില്‍ ആള്‍ക്കാര്‍ക്ക് സാധനങ്ങള്‍ എടുത്തുകൊടുക്കാന്‍ നില്‍ക്കുന്നവന്‍. രാത്രി 10മണിയോടെ വീട്ടിലെത്തിയാല്‍ ‘വല്ലോം കഴിച്ചിട്ട്’ പഠിത്തം. രാത്രി പന്ത്രണ്ടുമണിവരെ. ‘എല്ലാം കുടുംബത്തിന്റെ കഷ്ടപ്പാട് മാറ്റാനെന്ന്’ ജിബിന്‍. പാട്ടുപാറ വായുമറ്റത്തില്‍ ജിബിനെ പെട്ടെന്നാരും അറിഞ്ഞെന്നുവരില്ല. പക്ഷേ, ‘മോറി’ല്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ അവന്റെ ചുറുചുറുക്കും ഓടിനടന്ന് കസ്റ്റമറെ സഹായിക്കാനുള്ള മനസ്സും ഉറപ്പായും കാണും. […]

Click of the day..

Click of the day..

കാഞ്ഞിരപ്പള്ളിയിൽ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ ന്ന സംഭവത്തിൽ വിരലടയാള വിദഗ്ദ്ധരായ ജോണ്‍സി ജോസഫ്, എ.എച്ച്.സന്തോഷ്, ആര്‍.അജീഷ്, എം.എം.ജോര്‍ജ്കുട്ടി എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘത്തിന്റെ പരിശോധന നടന്നപ്പോൾ

കാഞ്ഞിരപ്പള്ളിയിൽ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു, മൂന്നു മാസത്തിനുള്ളിൽ ഇതേ വീട്ടിൽ ഇത് രണ്ടമത്തെ മോഷണം .

കാഞ്ഞിരപ്പള്ളിയിൽ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു, മൂന്നു മാസത്തിനുള്ളിൽ ഇതേ വീട്ടിൽ ഇത് രണ്ടമത്തെ മോഷണം .

കാഞ്ഞിരപ്പള്ളി: നേരത്തെ മോഷണശ്രമം നടന്ന വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു. അടുക്കളവാതില്‍ കുത്തിത്തുറന്നാണ് മോഷണം. മൂന്നര പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. കാഞ്ഞിരപ്പള്ളി-മണിമല റോഡില്‍ മണ്ണാറക്കയത്തിന് സമീപം മാമ്മൂട്ടില്‍ വര്‍ഗീസിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് അടുക്കളയുടെ പിന്‍വാതില്‍ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാക്കള്‍ അലമാര കുത്തിത്തുറന്ന് ഒരു പവന്‍ തൂക്കമുള്ള രണ്ട് സ്വര്‍ണ വളകളും ഒന്നര പവന്‍ വരുന്ന കമ്മലും 8000 രൂപയും കവര്‍ന്നു. കഴിഞ്ഞ 12ന് മകളുടെ ചികിത്സയ്ക്കായി കോട്ടയത്തേക്ക് പോയ […]

Click of the Day …

Click of the Day …

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ നടന്ന രക്തദാന ക്യാന്പിൽ രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സഖറിയാസ് ഇല്ലിക്കമുറിയില്‍, രക്തംദാനം ചെയ്ത് ക്യാന്പിനു തുടക്കം കുറിച്ചപ്പോൾ … .

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ രക്തദാന ക്യാന്പ് നടത്തി

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ രക്തദാന ക്യാന്പ് നടത്തി

കാഞ്ഞിരപ്പള്ളി: രക്തദാനത്തിലേക്ക് യുവജനതയെ ആകര്‍ഷിക്കുന്നതിനും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്‌എസ്, സെന്റ് ആന്റണീസ് കോളജ്, ജില്ലാ ആശുപത്രി ബ്ളഡ് ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സെന്റ് ഡൊമിനിക്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രക്തദാന രക്തദാന ക്യാന്പ് നടത്തി. സെന്റ് ആന്റണീസ് കോളജ് ഡയറക്ടര്‍ റവ.ഡോ. ആന്റണി നിരപ്പേല്‍ ക്യാന്പ് ഉദ്ഘാടനം ചെയ്തു . രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സഖറിയാസ് ഇല്ലിക്കമുറിയില്‍, ജില്ലാ പഞ്ചായത്ത് മെംബര്‍ മറിയാമ്മ ടീച്ചര്‍ എന്നിവര്‍ രക്തംദാനം […]

സൈന്റ് ആന്റണിസ് പബ്ലിക്‌ സ്കൂളിൽ നാടക കളരി

സൈന്റ് ആന്റണിസ് പബ്ലിക്‌ സ്കൂളിൽ നാടക കളരി

കാഞ്ഞിരപ്പള്ളി : ആനക്കല്ല് സൈന്റ് ആന്റണിസ് പബ്ലിക്‌ സ്കൂളിൽ ആര്ട്ട് ലിറ്ററസി ഇനിഷെറ്റിവ് എന്ന തുടർ പരിപാടിയുടെ ഭാഗമായി ഇന്ന് നാടക കളരി നടന്നു . നാടക രംഗത്ത് ശ്രദ്ധേയനായ ചിക്കു ശിവൻ കളരിക്ക് നേത്രുതം നല്കി . രാവിലെ 9.30 നു വൈസ് പ്രിൻസിപ്പൽ ഫാ. സിബി ജോസഫ്‌ അറക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു . നാടകം, മോണോ ആക്ട്‌ എന്നീ രംഗങ്ങളിൽ പ്രതിഭയുള്ള വിദ്യാർത്ഥികളുടെ കഴിവ് കണ്ടെത്തി, അവരെ പ്രോത്സാഹിപ്പിക്കുവാൻ വേണ്ടിയാണു ഈ പരിപാടി […]