Local News 2

Local News from Kanjirappally

മുണ്ടക്കയത്തെ കഞ്ചാവ് വേട്ട അവസാനിക്കുന്നില്ല; രണ്ട് കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

മുണ്ടക്കയത്തെ കഞ്ചാവ് വേട്ട അവസാനിക്കുന്നില്ല; രണ്ട് കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

മുണ്ടക്കയം: .തമിഴ്‌നാട് തേനി ഉത്തമപാളയം ഗൂഢല്ലൂര്‍ കെ.ജി പെട്ടി മൂന്നാം വാര്‍ഡില്‍ പാണ്ഡ്യന്‍ (51),പത്തനംതിട്ട ആനിക്കാട് നൂറോമാവ് കാരിക്കാമല ലക്ഷം വീട് കോളനിയില്‍ ഭായി ബിനു എന്ന് വിളിക്കുന്ന ബിനുകുമാര്‍ (34) എന്നിവരെ മുണ്ടക്കയം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.ആര്‍ രാജേഷും സംഘവും ഇന്ന് മുണ്ടക്കയതു വച്ച് പിടികൂടി. എക്‌സൈസ് പറയുന്നതിങ്ങനെ: തമിഴ്‌നാട്ടിലെ കമ്പം,തേനി എന്നിവിടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന കഞ്ചാവ് പാണ്ഡ്യന്‍ മുണ്ടക്കയത്തെത്തിച്ച് ബിനുകുമാര്‍ വഴിയാണ് പാണ്ഡന്‍ വില്‍ക്കുന്നത്. വ്യാഴാഴ്ച ഉച്ചയോടെ കഞ്ചാവുമായി പാണ്ഡ്യന്‍ മുണ്ടക്കയം ബസ്റ്റാന്‍ഡിലെ ശൗചാലയത്തിന് […]

പൊതുസ്ഥലങ്ങളിലെ വൃക്ഷങ്ങള്‍ വെട്ടുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രകൃതി മിത്ര അവാര്‍ഡ് ജേതാവ് കെ. ബിനു പൊന്‍കുന്നത്ത് ആൽമര മുത്തശ്ശിയുടെ ചുവട്ടിലിരുന്നു ഉപവാസ സമരം നടത്തി.

പൊതുസ്ഥലങ്ങളിലെ വൃക്ഷങ്ങള്‍ വെട്ടുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രകൃതി മിത്ര അവാര്‍ഡ് ജേതാവ് കെ. ബിനു പൊന്‍കുന്നത്ത് ആൽമര മുത്തശ്ശിയുടെ ചുവട്ടിലിരുന്നു ഉപവാസ സമരം നടത്തി.

പൊതുസ്ഥലങ്ങളിലെ വൃക്ഷങ്ങള്‍ വെട്ടുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രകൃതി മിത്ര അവാര്‍ഡ് ജേതാവ് കെ. ബിനു പൊന്‍കുന്നത്ത് ഉപവാസ സമരം നടത്തി. പൊന്‍കുന്നം പട്ടണത്തിലെ ആല്‍മുത്തശ്ശിയുടെ ചുവട്ടിലായിരുന്നു വ്യാഴാഴ്ച രാവിലെ മുതല്‍ വൈകിട്ട് വരെ ബിനു ഉപവാസം ഇരുന്നത്. പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. എസ്. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് മരനയം നടപ്പിലാക്കണമെന്നും ആവശ്യമുയര്‍ന്നു. സാമൂഹിക പ്രവര്‍ത്തകരായ ആനിക്കാട് ഗോപിനാഥ്, എം.ആര്‍. രമണി, ശ്യാമള ടി. നായര്‍, നാസര്‍ മുണ്ടക്കയം, എം.കെ. രവി, പറാല്‍ തങ്കപ്പന്‍, ടി.എ. ശിഹാബുദ്ദീന്‍, ബി. […]

ചായയിൽ പുഴുവിനെ കണ്ടെത്തി, തുടർന്ന് ആരോഗ്യവകുപ്പധികൃതർ മിന്നൽ പരിശോധന നടത്തി, കഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ കാന്‍റീന്‍ അടച്ചുപൂട്ടി സീൽ ചെയ്തു

ചായയിൽ പുഴുവിനെ കണ്ടെത്തി, തുടർന്ന് ആരോഗ്യവകുപ്പധികൃതർ മിന്നൽ പരിശോധന നടത്തി, കഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ കാന്‍റീന്‍ അടച്ചുപൂട്ടി സീൽ ചെയ്തു

കാഞ്ഞിരപ്പള്ളി : ചായയിലും ചായത്തട്ടിനടിയിലും പുഴുക്കളെ കണ്ടെത്തിയതിനെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ കാന്റീന്‍ ആരോഗ്യവകുപ്പ് അടച്ചു പൂട്ടി. വിശദമായ പരിശോധനയില്‍ കാന്റിന്റെ അകവും പുറവും ഒരുപോലെ വൃത്തിഹീനമാണെന്ന് കണ്ടെത്തി.ആഹാരം പാകം ചെയ്യുന്നതും വൃത്തിഹീനമായ അന്തരീക്ഷത്തില്‍. വ്യാഴാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം. ആശുപത്രിയിലെത്തിയാള്‍ രാവിലെ കാന്റീനില്‍ നിന്ന് വാങ്ങിയ ചായയില്‍ പുഴുപോലെയുള്ള സാധനം കിടക്കുന്നതായി കണ്ടെത്തി. സംശയം തോന്നിയ ഇയാള്‍ ഇടയരിക്കപുഴയില്‍ നിന്ന് ആശുപത്രിയില്‍ ലാപ്രോസ്‌കോപ്പിക് ക്യാമ്പിനായി എത്തിയിരുന്ന ആരോഗ്യവകുപ്പധികൃതരെ വിവരമറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹെല്‍ത്ത് […]

എരുമേലിയിൽ നിയന്ത്രണം തെറ്റിയ കാർ മറിഞ്ഞ് എതിരെ വന്ന പിക്ക് അപ്പ്‌ വാനിലേക്ക് ഇടിച്ചു കയറി, രണ്ടു പേർക്ക് പരിക്ക്

എരുമേലിയിൽ നിയന്ത്രണം തെറ്റിയ കാർ മറിഞ്ഞ് എതിരെ വന്ന പിക്ക് അപ്പ്‌ വാനിലേക്ക് ഇടിച്ചു കയറി, രണ്ടു പേർക്ക് പരിക്ക്

എരുമേലി : നിയന്ത്രണം തെറ്റിയ കാർ മറിഞ്ഞ് എതിരെ വന്ന പിക്ക് അപ്പ്‌ വാനിലേക്ക് ഇടിച്ചു കയറി. കാറിൽ സഞ്ചരിച്ചിരുന്ന ദമ്പതികൾക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ എരുമേലി കാഞ്ഞിരപ്പള്ളി റോഡിലെ കൊരട്ടിയിൽ ആണ് അപകടം നടന്നത്. വെണ്‍കുറിഞ്ഞി ആനക്കുഴിയിൽ മുരളീധരൻ, ഭാര്യ പൊന്നമ്മ എന്നിവർക്കാണ് പരിക്കേറ്റത്‌. ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവിംഗ് നിടെ കാറിന്റെ നിയന്ത്രണം തെറ്റി, റോഡരികിലെ ജല വകുപ്പിന്റെ പൈപ്പിലും, മണ്‍തിട്ടയിലും ഇടിച്ചു റോഡിലേക്ക് മറിഞ്ഞ സമയത്ത് അത് […]

ക്യാന്‍സര്‍ രോഗികള്‍ക്ക് തലമുടി ശേഖരിച്ച് നല്‍കി

ക്യാന്‍സര്‍ രോഗികള്‍ക്ക് തലമുടി ശേഖരിച്ച് നല്‍കി

മുണ്ടക്കയം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗും ഹെയര്‍ ഫോര്‍ ഹോപ്പ് ഇന്ത്യയുടെയും നേതൃത്വത്തില്‍ നടത്തുന്ന സാന്ത്വനം എന്ന പരിപാടി വ്യാപാര ഭവന്‍ ഹാളില്‍ നടന്നു. ക്യാന്‍സര്‍ രോഗികള്‍ക്ക് തലമുടി ശേഖരിച്ച് നല്‍കി സഹായിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഹെയര്‍ ഫോര്‍ ഹോപ്പ്. യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് വി മനോജ് അധ്യക്ഷത വഹിച്ചു. വ്യപാരി വ്യവസായി യൂണിറ്റ് വര്‍ക്കിംഗ് പ്രസിഡന്റ് സി.കെ.കഞ്ഞുബാവ ഉദ്ഘാടനം ചെയ്തു. ഹെയര്‍ ഫോര്‍ ഹോപ്പ് ബ്രാന്റ് […]

കയ്യാലയില്‍ ഇടിച്ച് കാര്‍ തലകീഴായി മറിഞ്ഞു, യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

കയ്യാലയില്‍ ഇടിച്ച് കാര്‍ തലകീഴായി മറിഞ്ഞു, യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

എരുമേലി : വളവില്‍ എതിരെ വന്ന വാഹനമിടിക്കാതിരിക്കാന്‍ കാര്‍ വെട്ടിക്കുന്നതിനിടെ നിയന്ത്രണം തെറ്റി കയ്യാലയില്‍ ഇടിച്ച് റോഡില്‍ തലകീഴായി മറിഞ്ഞു. യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. എരുമേലി മഞ്ഞാക്കല്‍ ത്രേസ്യാമ്മ(83), ചിന്നമ്മ(75), ഷിബു(44),ഭാര്യ മായ(40),മകള്‍ ഏബല്‍(9), എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ എരുമേലി സോണി ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ എരുമേലി മുണ്ടക്കയം ഹൈവേയില്‍ പേരൂര്‍തോടിന് സമീപം കുടുക്കവള്ളി എസ്റ്റേറ്റ് വളവില്‍ വച്ചാണ് അപകടം. മുണ്ടക്കയത്തുനിന്നും എരുമേലിയിലേയ്ക്ക് കാര്‍ യാത്രികരാണ് അപകടത്തില്‍പെട്ടത്. ഡ്രൈവ് ചെയ്തിരുന്ന കാര്‍ […]

ചോറ്റിയിൽ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയെ കാട്ടുപന്നി ആക്രമിച്ചു

ചോറ്റിയിൽ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയെ കാട്ടുപന്നി ആക്രമിച്ചു

ചോറ്റി:കാട്ടുപന്നി റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയെ ആക്രമിച്ചു .ടാപ്പിംഗ് ജോലിക്കിടെയാണ് ആക്രണം.കൈയ്ക്കും മുഖത്തും പരിക്കേറ്റ ആനത്താനം എസ്റ്റേറ്റ് തൊഴിലാളി ത്രിവേണി കണ്ടകുള്ളില്‍ കെ.എ.ഹമീദ്(38) കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യാസ്പത്രിയില്‍ ചികില്‍സ തേടി. ശനിയാഴ്ച പുലര്‍ച്ചെ 6 മണിയോടെ റബ്ബര്‍ തോട്ടിനുള്ളിലാണ് സംഭവം.ഹമീദ് പറയുന്നതിങ്ങനെ:ടാപ്പിംഗ് നടത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ സാമന്യത്തിലേറെ വലിപ്പമുള്ള കാട്ടുപന്നി ഓടി വരുന്നത് ഹമീദ് കണ്ടു. പന്നി ഓടിവരുന്നുണ്ടെന്ന വിവരം മറ്റുള്ളവരോട് വിളിച്ച് പറഞ്ഞ് ഓടുന്നതിനിടയില്‍ ഹമീദിനെ എടുത്തെറിഞ്ഞു. പിന്നെയും കുത്താനായി ഓടിയെത്തിയപ്പോള്‍ ഹമീദ് കൈകൊണ്ട് തടഞ്ഞു.ഇതിനിടയില്‍ ഹമീദിന്റെ മുഖത്തും കുത്തി പരിക്കേല്‍പ്പിച്ചു. […]

ഉദ്ഘാടനം കഴിഞ്ഞു ആറു മാസത്തിനുള്ളിൽ നടപ്പാത കുത്തിപ്പൊളിച്ചത് സി.പി. ഐ. (എം) തടഞ്ഞു കൊടിനാട്ടി

ഉദ്ഘാടനം കഴിഞ്ഞു ആറു മാസത്തിനുള്ളിൽ നടപ്പാത കുത്തിപ്പൊളിച്ചത് സി.പി. ഐ. (എം) തടഞ്ഞു കൊടിനാട്ടി

. മുണ്ടക്കയം: പൂഞ്ഞാര്‍- എരുമേലി സംസ്ഥാന പാതയിലെ നടപ്പാത ഉദ്ഘാടനം കഴിഞ്ഞു ആറു മാസത്തിനുള്ളിൽ തന്നെ കേബിളിടാന്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുത്തിപ്പൊളിച്ചത് സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു. കോസ് വേ പാലം മുതല്‍ പാതയുടെ വലത് ഭാഗത്തെ നടപ്പാത ബി.എസ്.എന്‍.എല്‍ കേബിളിന്റെ അറ്റകുറ്റപ്പണികള്‍ക്കായാണ് കോണ്‍ക്രീറ്റ് നടപ്പാത കുത്തിപ്പൊളിച്ചത്. അഞ്ചൂറ് മീറ്ററോളം ദൂരം കുത്തിപ്പൊളിച്ചു.പൊളിക്കുന്നതിന് അനുമതി നല്‍കിയ അധികാരികള്‍ സ്ഥലത്തെത്തി ഉറപ്പ് നല്‍കിയാല്‍ മാത്രമെ പിരിഞ്ഞ് പോകുകയൊള്ളു എന്ന നിലപാടില്‍ സിപിഎം പ്രവര്‍ത്തകര്‍ ഉറച്ച് നിന്നതോടെ ജോലി നിര്‍ത്തിവെച്ചു. […]

നിര്‍മ്മാണം പൂർത്തിയാക്കുന്നതിനു മുൻപേ റോഡു തകർന്നു

നിര്‍മ്മാണം പൂർത്തിയാക്കുന്നതിനു മുൻപേ റോഡു തകർന്നു

കൊക്കയാര്‍: ഇടുക്കി പാക്കേജ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മാണം തുടങ്ങി ദിവസങ്ങള്‍ പിന്നിട്ട റോഡ് തകര്‍ന്ന ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. ചപ്പാത്ത്-കൊക്കയാര്‍-വെംബ്ലി- കനകപുരം-വടക്കേമല റോഡാണ് തകര്‍ന്നത്.റോഡ് തകര്‍ന്നതോടെ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ഒരു കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മാണം തുടങ്ങിയ റോഡില്‍ നാരകംപുഴ ബാങ്ക്പടി, പഞ്ചായത്ത് ഓഫീസ്പടി എന്നിവിടങ്ങളാണ് തചകര്‍ന്നത്.റോഡിലെ വളവുകളുടെ ഇരുവശങ്ങളും ഇടിഞ്ഞുതാണു. അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് റീടാറിംഗ് നടത്തിയില്ലെങ്കില്‍ ശക്തമായ പ്രതിക്ഷേധ സമരപരിപാടികള്‍ നടത്തനാണ് നാട്ടുകാരുടെ നീക്കം.ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് റോഡ് നിര്‍മ്മാണം […]

ഡോ.ഗോപിനാഥ പിള്ള രചിച്ച ആരോഗ്യസംരക്ഷണ പുസ്തകത്തിന്റെ പ്രകാശനം കാഞ്ഞിരപ്പള്ളി ലയണ്‍സ് ക്ലബ്ബിൽ

ഡോ.ഗോപിനാഥ പിള്ള രചിച്ച ആരോഗ്യസംരക്ഷണ പുസ്തകത്തിന്റെ പ്രകാശനം കാഞ്ഞിരപ്പള്ളി ലയണ്‍സ് ക്ലബ്ബിൽ

കാഞ്ഞിരപ്പള്ളി : ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക സന്ധ്യയും ഡോ.ഗോപിനാഥ പിള്ള രചിച്ച ആരോഗ്യസംരക്ഷണ വിഭാഗത്തില്‍പ്പെടുന്ന കാന്‍സര്‍ രോഗഭീതി അകറ്റാം, ആരോഗ്യത്തോടെ ജീവിക്കാം എന്ന 12-ാമത് പുസ്തകത്തിന്റെ പ്രകാശനവും നടന്നു. വനിതാ കമ്മീഷനംഗം ഡോ.ജെ.പ്രമീളാദേവി പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു. ഡോ.പി.ജി.ആര്‍ പിള്ള ആദ്യ കോപ്പി ഏറ്റുവാങ്ങി. ഡോ.അലക്‌സാണ്ടര്‍ കളപ്പില പുസ്തകം പരിചയപ്പെടുത്തി. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഡോമിനിക് ആന്റണി, എം.എസ്.മോഹന്‍, ഡോ.കുഞ്ചെറിയ തോമസ്, കെപിഎസി രവി, സുമേഷ് ആന്‍ഡ്രൂസ്, പ്രഫ.ജെ.സി.കാപ്പന്‍, ശ്രീകാന്ത് പങ്ങപ്പാട്ട്, രാജു തോമസ്, ട്രഷറര്‍ […]

കാഞ്ഞിരപ്പള്ളിയിലെ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ ഓഫീസ് സമയത്ത് കൂട്ടത്തോടെ ഉല്ലാസയാത്ര പോയതായി ആരോപണം

കാഞ്ഞിരപ്പള്ളിയിലെ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ ഓഫീസ് സമയത്ത് കൂട്ടത്തോടെ ഉല്ലാസയാത്ര പോയതായി ആരോപണം

കാഞ്ഞിരപ്പള്ളി: പി.ഡബ്ല്യു.ഡി. ഓഫീസിലെ റോഡ് വിഭാഗം ഉദ്യോഗസ്ഥര്‍ ഇന്നലെ ഉല്ലാസലഹരിയിലായിരുന്നെന്ന് ആരോപണം. കരാറുകാരുടെ ചെലവില്‍ ഇന്നലെ എസി ബസിലാണ് ഉദ്യോഗസ്ഥര്‍ ഭക്ഷണപാനീയങ്ങളുമായി ടൂറിനു പോയത് എന്നാണ് ആക്ഷേപം വിവിധ ആവശ്യങ്ങള്‍ക്കായി ജനപ്രതിനിധികള്‍ അടക്കമുള്ള ഇടപാടുകാര്‍ പിഡബ്ല്യുഡി ഓഫീസിലെത്തിയപ്പോള്‍ ഒരു ക്ലര്‍ക്ക് മാത്രമാണുണ്ടായിരുന്നത്. ഇടപാടുകാര്‍ ഉദ്യോഗസ്ഥരെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ജോലി സംബന്ധമായി പുറത്തുപോയതാണെന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍, ഇന്നലെ രാവിലെ 9.30ന് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ടൂറിസ്റ്റ് എസി ബസില്‍ യാത്ര പോകുന്നത് സമീപത്തെ മറ്റ് ഓഫീസുകളിലെ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കരാറുകാരുടെ […]

ചേന്നാട് വേങ്ങത്താനം അരുവിയില്‍ കുളിക്കാനിറങ്ങിയ മൂന്നംഗ സംഘം ഒഴുക്കിൽ പെട്ടു, ഒരാള്‍ മരിച്ചു, രണ്ടു പേരെ രക്ഷപെടുത്തി

ചേന്നാട് വേങ്ങത്താനം അരുവിയില്‍ കുളിക്കാനിറങ്ങിയ മൂന്നംഗ സംഘം ഒഴുക്കിൽ പെട്ടു, ഒരാള്‍ മരിച്ചു, രണ്ടു പേരെ രക്ഷപെടുത്തി

ഈരാറ്റുപേട്ട : ചേന്നാട് മാളിക വേങ്ങത്താനം അരുവിയില്‍ കുളിക്കാനിറങ്ങിയ മൂന്നംഗ സംഘത്തിലെ യുവാക്കളില്‍ ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. കാഞ്ഞിരപ്പള്ളി കപ്പാട് തെക്കേമുറിയില്‍ ജോസ് പയസ് മാത്യുവിന്റെ മകന്‍ ജിയോ(16) ആണ് മരിച്ചത്. കപ്പാട് അയ്‌നത്തില്‍ ടോമിയുടെ മകന്‍ ആല്‍ബിന്‍ (18), സഹോദരന്‍ ആല്‍ഫിന്‍ (16) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. ബൈക്കിലെത്തിയ സുഹൃത്തിക്കളായ അഞ്ചുപേര്‍ ചേര്‍ന്നാണ് ഇവിടെ കുളിക്കാനെത്തിയത്. ഇവരില്‍ ജിയോയും ആല്‍ബിനും […]

ബേബി വട്ടയ്ക്കാട്ട് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി. ജെ. പി, സി. പി. എം പ്രവര്‍ത്തകര്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസില്‍, ബഹളം, വാക്കേറ്റം…

ബേബി വട്ടയ്ക്കാട്ട് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി. ജെ. പി, സി. പി. എം പ്രവര്‍ത്തകര്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസില്‍, ബഹളം, വാക്കേറ്റം…

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 22-ാംവാര്‍ഡംഗം ബേബി വട്ടയ്ക്കാട്ടിനെതിരെ പ്രതിഷേധവുമായി വാര്‍ഡിലെ ബി.ജെ.പി, സി.പി.എം പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫിസിലെത്തി . പഞ്ചായത്ത് കമ്മിറ്റിക്കിടെ പ്രതിഷേധമറിയിക്കാന്‍ എത്തിയ സമരക്കാരുടെ പ്രതിനിധികളും പഞ്ചായത്തംഗവും തമ്മില്‍ വാക്കേറ്റവുമുണ്ടായി. ചൊവ്വാഴ്ച ഉച്ചയോടെയാണ് പഞ്ചായത്തംഗത്തിന്റെ വാര്‍ഡിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഗ്രാമ പഞ്ചായത്ത് ഓഫിസിലെത്തിയത്. വാര്‍ഡിലെ വിവിധ പദ്ധതികളില്‍ പഞ്ചായത്തംഗത്തിന്റെ അഴിമതിയും, പക്ഷാപാതപരമായ നിലപാടും ആരോപിച്ച് വാര്‍ഡംഗം ബേബി വട്ടയ്ക്കാട്ട് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നൂറോളം വരുന്ന സമരക്കാര്‍ പഞ്ചായത്ത് ഓഫിസിലെത്തിയത്. 22-ാം വാര്‍ഡില്‍ ഭൂജല വകുപ്പ് […]

ചിറക്കടവ് ഗ്രാമപഞ്ചായത്തിന് പുതിയയതായി നിര്‍മ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം സാമൂഹ്യ-നീതി വകുപ്പ് മന്ത്രി എം.കെ. മുനീര്‍ നിർവഹിച്ചു

ചിറക്കടവ് ഗ്രാമപഞ്ചായത്തിന് പുതിയയതായി നിര്‍മ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം സാമൂഹ്യ-നീതി വകുപ്പ് മന്ത്രി എം.കെ. മുനീര്‍ നിർവഹിച്ചു

പൊന്‍കുന്നം ചിറക്കടവ് ഗ്രാമപഞ്ചായത്തിന് പുതിയയതായി നിര്‍മ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ചൊവാഴ്ച വൈകിട്ട് അഞ്ചരക്ക് സാമൂഹ്യ-നീതി വകുപ്പ് മന്ത്രി എം.കെ. മുനീര്‍ നിർവഹിച്ചു. പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാമചന്ദ്രന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ പഞ്ചായത്ത് സാമൂഹ്യ-നീതി വകുപ്പ് മന്ത്രി എം.കെ. മുനീര്‍ മന്ദിരോദ്ഘാടനം നിർവഹിച്ചു. ആന്റോ ആന്റണി എം.പി., ഡോ. എന്‍.ജയരാജ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍, […]

ഭൂജല വകുപ്പിന്റെ കുടിവെള്ള പദ്ധതിയില്‍ അഴിമതി നടന്നെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് വാര്‍ഡ് മെംബര്‍ ബേബി വട്ടയ്ക്കാട്ട്

ഭൂജല വകുപ്പിന്റെ കുടിവെള്ള പദ്ധതിയില്‍ അഴിമതി നടന്നെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് വാര്‍ഡ് മെംബര്‍ ബേബി വട്ടയ്ക്കാട്ട്

കാഞ്ഞിരപ്പള്ളി: ഭൂജല വകുപ്പിന്റെ കുടിവെള്ള പദ്ധതിയില്‍ അഴിമതി നടന്നെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് വാര്‍ഡ് മെംബര്‍ ബേബി വട്ടയ്ക്കാട്ട് പറഞ്ഞു. കേരളത്തിലെ എല്ലാ കുടിവെള്ള പദ്ധതികളും പൂര്‍ത്തീകരിച്ചു നല്‍കുമ്പോള്‍ തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍ ഉപഭോക്തൃസമിതിയാണ് പരിഹരിക്കേണ്ടത്. ഓപ്പറേറ്റര്‍ ചാര്‍ജ്, വൈദ്യുതി ചാര്‍ജ്, മെയിന്റനന്‍സ് തുടങ്ങിയവ ഗുണഭോക്തൃസമിതിയാണ് നല്‍കേണ്ടത്. ജലവിതരണം നടത്തേണ്ട മോട്ടോറിനു മാത്രമാണ് ഒരു വര്‍ഷത്തെ ഗ്യാരണ്ടിയുള്ളത്. ഇത് കമ്പനി തന്നെ വഹിക്കും. ആശ്രയ പദ്ധതിയിലുള്ളവര്‍ക്ക് സൗജന്യമായിട്ടാണ് കുടിവെള്ളം നല്‍കുന്നത്. തമ്പലക്കാട് പ്രദേശത്തെ കുടിവെള്ള പദ്ധതികള്‍ ഗ്രാമവികസന സമിതിയുടെ പേരിലാണ് […]

കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 22ാം വാര്‍ഡില്‍ നടപ്പിലാക്കിയ ഭൂജലവകുപ്പിന്റെ കുടിവെള്ള പദ്ധതിയില്‍ വന്‍ അഴിമതി നടത്തുന്നതായി ബി ജെ പി ആരോപിച്ചു

കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 22ാം വാര്‍ഡില്‍ നടപ്പിലാക്കിയ ഭൂജലവകുപ്പിന്റെ കുടിവെള്ള പദ്ധതിയില്‍ വന്‍ അഴിമതി നടത്തുന്നതായി ബി ജെ പി ആരോപിച്ചു

കാഞ്ഞിരപ്പള്ളി: മുന്‍ പഞ്ചായത്ത് പ്രസിഡന്റും 22ാം വാര്‍ഡ് മെംബറുമായ ബേബി വട്ടയ്ക്കാട്ട് പഞ്ചായത്ത് അംഗത്വം രാജിവയ്ക്കണമെന്ന് ബിജെപി കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 22ാം വാര്‍ഡില്‍ നടപ്പിലാക്കിയ ഭൂജലവകുപ്പിന്റെ കുടിവെള്ള പദ്ധതിയില്‍ വന്‍ അഴിമതി നടത്തുന്നതായി ബിജെപി ജില്ലാ കമ്മിറ്റിയംഗം കെ.വി. നാരായണന്‍ ആരോപിച്ചു. ഈ പദ്ധതിക്കായി 15,45,000 രൂപ അനുവദിക്കുകയും 12,82,054 ചെലവാക്കുകയും ചെയ്ത ആക്കാട്ട് കുടിവെള്ള പദ്ധതി ഗുണഭോക്തൃ വിഹിതം ഇല്ലാതെ തന്നെ വീടുകളില്‍ ടാപ്പുള്‍പ്പെടെ കണക്ഷന്‍ നല്‍കേണ്ടതാണ്. ഈ പദ്ധതിക്ക് […]

കാഞ്ഞിരപ്പളളി ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് ഹൗസിംഗ് ബോര്‍ഡ് കോളനിയില്‍ പൂര്‍ത്തീകരിച്ച കുടിവെളള പദ്ധതിയുടെ ഉദ്ഘാടനം

കാഞ്ഞിരപ്പളളി ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് ഹൗസിംഗ് ബോര്‍ഡ് കോളനിയില്‍ പൂര്‍ത്തീകരിച്ച കുടിവെളള പദ്ധതിയുടെ ഉദ്ഘാടനം

കാഞ്ഞിരപ്പളളി:ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡിനെ സമ്പൂര്‍ണ്ണ ജലസുഭിക്ഷ വാര്‍ഡായി മാറ്റാനുള്ള നടപടികള്‍ അഭിനന്ദാര്‍ഹമാണെന്ന് ഡോ.എന്‍.ജയരാജ് എം.എല്‍.എ അഭിപ്രായപ്പെട്ടു. 12 ലക്ഷം രൂപാ ചെലവഴിച്ച് ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് ഹൗസിംഗ് ബോര്‍ഡ് കോളനിയില്‍ പൂര്‍ത്തീകരിച്ച കുടിവെളള പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് സര്‍ക്കാരിന്റെ കീഴിലുള്ള വന്‍ പദ്ധതികള്‍ക്കൊപ്പം ചെറുകിട പദ്ധതികള്‍ കൂടി നടപ്പിലാക്കിയാലെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയുളളുവെന്ന് അദ്ദേഹം പറഞ്ഞു. 11-ാം വാര്‍ഡിലെ ആനത്താനം, ബംഗ്ലാവുപറമ്പ് കോളനി കുടിവെള്ള പദ്ധതികളുടെ പൂര്‍ത്തീകരിണത്തിന് 4 ലക്ഷം രൂപ […]

വിവാദ പ്രസംഗത്തിലൂടെ ഇടുക്കി ബിഷപ്പ് സൃഷ്ടിച്ച മുറിവുണക്കാനായി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യൂ അറയ്ക്കൽ വെള്ളാപ്പള്ളിയെ നേരിൽ കണ്ട് ഖേദം പ്രകടിപ്പിച്ചു

വിവാദ പ്രസംഗത്തിലൂടെ ഇടുക്കി ബിഷപ്പ് സൃഷ്ടിച്ച മുറിവുണക്കാനായി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യൂ അറയ്ക്കൽ വെള്ളാപ്പള്ളിയെ നേരിൽ കണ്ട് ഖേദം പ്രകടിപ്പിച്ചു

മിശ്രവിവാഹത്തെക്കുറിച്ചുള്ള ഇടുക്കി ബിഷപ്പിന്രെ വിവാദ പ്രസ്താവനയ്ക്കെതിരെ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യൂ അറയ്ക്കൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നേരിൽ കണ്ട് ഖേദം അറിയിച്ചു. വിവാദ പ്രസംഗത്തിലൂടെ ഇടുക്കി ബിഷപ്പ് സൃഷ്ടിച്ച മുറിവുണക്കാനായി കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യൂ അറയ്ക്കൽ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. മിശ്രവിവാഹത്തെ സംബന്ധിച്ച പ്രസ്താവന മനപ്പൂർവം ആയിരുന്നില്ലെന്നും ആരെയും വേദനിപ്പാൻ ഉദ്ദേശിച്ചായിരുന്നില്ലെന്നും കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യൂ അറയ്ക്കൽ പറഞ്ഞു. ബിഷപ്പും വെള്ളാപ്പള്ളിയും തമ്മിലുള്ള […]

ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലില്‍ നടത്തിയ വിവാദ പ്രസ്താവനക്ക് എതിരെ ഹൈറേഞ്ച് എസ്.എന്‍.ഡി.പി യൂണിയന്റെ നേതൃത്വത്തില്‍ മുണ്ടക്കയത്ത് പ്രതിക്ഷേധ യോഗവും പ്രകടനവും നടത്തി

ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലില്‍ നടത്തിയ വിവാദ പ്രസ്താവനക്ക് എതിരെ ഹൈറേഞ്ച് എസ്.എന്‍.ഡി.പി യൂണിയന്റെ നേതൃത്വത്തില്‍ മുണ്ടക്കയത്ത് പ്രതിക്ഷേധ യോഗവും പ്രകടനവും നടത്തി

മുണ്ടക്കയം : ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലില്‍ നടത്തിയ വിവാദ പ്രസ്താവനക്ക് എതിരെ ഹൈറേഞ്ച് എസ്.എന്‍.ഡി.പി യൂണിയന്റെ നേതൃത്വത്തില്‍ മുണ്ടക്കയത്ത് പ്രതിക്ഷേധ യോഗവും പ്രകടനവും നടത്തി അഞ്ചൂറിലധികം പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രതിക്ഷേധ പ്രകടനത്തില്‍ പ്രതിക്ഷേധം അണപ്പെട്ടി. പൈങ്ങണ ഗുരുദേവപുരം കവലയില്‍ നടന്ന പ്രതിക്ഷേധ യോഗം ഹൈറേഞ്ച് യൂണിയന്‍ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി ഒ.ജ.സാബു, വൈസ് പ്രസിഡന്റ് ലാലിറ്റ് എസ് തകടിയേല്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കെ.എസ്.ബാബു പെരുവന്താനം, പി.അനിയന്‍. കൗണസിലര്‍മാരായ […]

ആനക്കല്ല് സെന്‍റ് ആന്‍റണീസ് പബ്ലിക്ക്സ്കൂളിനു വീണ്ടും റാങ്കുകളുടെ തിളക്കം… JIPMER അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയിൽ വിദ്യാർഥികൾ റാങ്കുകൾ വാരിക്കൂട്ടി

ആനക്കല്ല് സെന്‍റ് ആന്‍റണീസ് പബ്ലിക്ക്സ്കൂളിനു വീണ്ടും റാങ്കുകളുടെ തിളക്കം… JIPMER അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയിൽ വിദ്യാർഥികൾ റാങ്കുകൾ വാരിക്കൂട്ടി

കാഞ്ഞിരപ്പള്ളി : ആനക്കല്ല് സെന്‍റ് ആന്‍റണീസ് പബ്ലിക്ക്സ്കൂളിനു വീണ്ടും റാങ്കുകളുടെ തിളക്കം…ഇത്തവണ ജിപ്മർ അഖിലേന്ത്യാ പരീക്ഷയിൽ വിദ്യാർഥികൾ റാങ്കുകൾ വാരിക്കൂട്ടി . പ്രശസ്തമായ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച് (ജിപ്‌മെര്‍) അഖിലേന്ത്യ എം.ബി.ബി.എസ് എന്‍ട്രന്‍സ് പരീക്ഷയില്‍ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിന് റാങ്കുകളുടെ തിളക്കം. ആദ്യ 100 റാങ്കുകളില്‍ ഏഴും നേടിയാണ് വിദ്യാര്‍ഥികള്‍ ഉന്നതവിജയം നേടിയത്. കേരള മെഡിക്കല്‍ പ്രവേശന പരീക്ഷയിൽ ആറാം റാങ്ക് നേടിയ അന്ന ജെയിംസിന് […]

പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയവരെ കെ.എസ്.സി (എം) പൊൻകുന്നത് വച്ച് ആദരിച്ചു

പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയവരെ കെ.എസ്.സി (എം) പൊൻകുന്നത് വച്ച് ആദരിച്ചു

പൊന്‍കുന്നം : കെ.എസ്.സി.(എം) കോട്ടയം ജില്ലാ കമ്മറ്റിയുടെയും,കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റിയുടെയും നേത്യത്വത്തില്‍ എസ്.എസ്.എല്‍.സി,പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയവരെ ആദരിച്ചു. ” മികവിനൊരു അംഗീകാരം ” എന്ന പേരില്‍ പൊന്‍കുന്നം വ്യാപാരഭവന്‍ ഹാളില്‍ നടന്ന പരിപാടി ജോസ്.കെ.മാണി.എം.പി. ഉല്‍ഘാടനം ചെയ്യതു. ജില്ലാ പ്രസിഡന്റ് ജോസ് മാങ്ങപ്പള്ളി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. എന്‍. ജയരാജ് എം.എല്‍.എ മുഖ്യപ്രഭാക്ഷണം നടത്തി.സജി മഞ്ഞകടന്പിൽ, ഷാജി പാമ്പൂരി, സാജന്‍ കുന്നത്ത്, സുമേഷ് ആന്‍ഡ്രൂസ്, പ്രസാജ് ഉരുളികുന്നം, സിറിയക്ക് ചാഴികാടന്‍ എന്നിവര്‍ […]

സി.പി.ഐ.എം മുന്‍ ഏരിയകമ്മറ്റിയംഗം പി.ഡി.കൊച്ചുകുഞ്ഞ് നിര്യാതനായി

സി.പി.ഐ.എം മുന്‍ ഏരിയകമ്മറ്റിയംഗം പി.ഡി.കൊച്ചുകുഞ്ഞ് നിര്യാതനായി

മണിമല : സി. പി.ഐ.എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റിയംഗവും മണിമലയില്‍ പാര്‍ട്ടിയെ നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച പി.ഡി.കൊച്ചുകുഞ്ഞ് നിര്യാതനായി. ഇന്ന് പുലര്‍ച്ചെ 4മണിക്ക് കോട്ടയം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം.ഏറെ നാളായി അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌ക്കാരം തിങ്കള്‍(15-6-15) ഉച്ചകഴിഞ്ഞ് 2 മണിക്ക് ആലപ്രയിലെ പൂലൂര്‍ വീട്ടുവളപ്പില്‍.

പെരുവന്താനത്ത് കാര്‍കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്

പെരുവന്താനത്ത് കാര്‍കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്

മുണ്ടക്കയംഃ പെരുവന്താനത്തിന് സമീപം അമലഗിരിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പരിക്കേറ്റു.ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിയോട് കൂടിയായിരുന്നു സംഭവം.മുണ്ട്ക്കയത്തു നിന്നും മേരിക്കുളത്തിന് പോകുന്ന വഴി കാര്‍ നിയന്ത്രണം വിട്ട് 150-അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.അപകടത്തില്‍ മേരികുളം സ്വദേശികളായ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യശുപത്രയില്‍ പ്രവേശിപ്പിച്ചു.ആരുടെ പരുക്ക് ഗുരുതരമല്ല

പതിനൊന്നുകാരിയെ നഗ്നത കാട്ടിയെന്ന പരാതിയില്‍ മുണ്ടക്കയത്ത് കടയുടമ കസ്റ്റഡിയില്‍

പതിനൊന്നുകാരിയെ നഗ്നത കാട്ടിയെന്ന പരാതിയില്‍ മുണ്ടക്കയത്ത് കടയുടമ കസ്റ്റഡിയില്‍

മുണ്ടക്കയം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ നഗ്നത കാട്ടുകയും അശ്ലീലം പറയുകയും ചെയ്ത പരാതിയില്‍ വയോധികനായ കടയുടമയെ പോലീസ് കസ്റ്റഡിയിലെടുത്തു. മുണ്ടക്കയം പുത്തന്‍ചന്തയില്‍ വ്യാപാരിയെയാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. വയോധികന്റെ കടയുടെ സമീപത്ത് താമസിക്കുന്ന പെണ്‍കുട്ടിയെ മുട്ടായി തരാമെന്നു പറഞ്ഞ് വിളിക്കുകയും ചെല്ലാതിരുന്നപ്പോള്‍ നഗ്നത കാട്ടുകയും അശ്ലീലം പറയുകയും ചെയ്തതായാണ് പരാതി. പെണ്‍കുട്ടിയുടെ ഇളയസഹോദരന്‍ സംഭവം കാണുകയും വീട്ടുകരോട് പറയുകയുമായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. സംഭവം ചോദ്യംചെയ്യാനെത്തിയവരും വ്യാപാരിയും മകനും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും സംഘര്‍ഷം […]

അനുഗ്രഹങ്ങളുടെ പെരുമഴക്കാലമായ പരിശുദ്ധ റംസാനെ വരവേല്‍ക്കാന്‍ മുന്നൊരുക്ക മതപ്രഭാഷണം ആരംഭിച്ചു

അനുഗ്രഹങ്ങളുടെ പെരുമഴക്കാലമായ പരിശുദ്ധ റംസാനെ വരവേല്‍ക്കാന്‍ മുന്നൊരുക്ക മതപ്രഭാഷണം ആരംഭിച്ചു

കാഞ്ഞിരപ്പള്ളി അനുഗ്രഹങ്ങളുടെ പെരുമഴക്കാലമായ പരിശുദ്ധ റംസാനെ വരവേല്‍ക്കാന്‍ പള്ളികളിലും വീടുകളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വ്യാഴാഴ്‌ച – അല്ലെങ്കില്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന വൃതാനുഷ്‌ടാനത്തിനായി തയ്യാറെടുപ്പിലാണു വിശ്വാസികള്‍. ശഅ്‌ബാന്‍ മാസത്തിന്റെ അസ്‌തമയത്തില്‍ റംസാന്‍ മാസപ്പിറവി മാനത്തു ദൃശ്യമാകുന്നതോടെ ഭക്‌തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വരാനിരിക്കുന്ന മുപ്പത്‌ ദിനരാത്രങ്ങള്‍ പളളികളും ഭവനങ്ങളുമെല്ലാം സദാപ്രാര്‍ത്ഥനാനിര്‍ഭരമാകും. കണ്ണും കാതും നാക്കും ഹൃദയവുമെല്ലാം തെറ്റുകുറ്റങ്ങളില്‍നിന്നും പരമാവധി അകറ്റിനിര്‍ത്തി പിറന്നു വീണ കുഞ്ഞിന്റെ പരിശുദ്ധഹൃദയവുമായിട്ടാകും വിശ്വാസികള്‍ ഇനിയുള്ള നാളുകള്‍ കഴിയുക. പ്രപഞ്ചനാഥന്റെ തൃപ്‌തിമാത്രം കാംക്ഷിച്ച്‌ വിശുദ്ധ ഖുര്‍ആന്‍ പാരായണങ്ങളാല്‍ പള്ളികളും […]

ധാർമ്മികാധിഷ്ടിതമായ ജീവിതശൈലിയിൽ കുടുംബങ്ങൾ വളരണം .. മാർ മാത്യു ആനിക്കട്ടുകുഴിയിൽ

ധാർമ്മികാധിഷ്ടിതമായ ജീവിതശൈലിയിൽ കുടുംബങ്ങൾ വളരണം .. മാർ മാത്യു ആനിക്കട്ടുകുഴിയിൽ

കാഞ്ഞിരപ്പള്ളി : ധാർമ്മികാധിഷ്ടിതമായതും ദൈവവിശ്വാസത്തിൽ അടിയുറച്ചതുമായ ജീവിതശൈലിയിൽ കുടുംബങ്ങൾ വളരണമെന്നു ഇടുക്കി രൂപതാ അധ്യക്ഷൻ മാർ മാത്യു ആനിക്കട്ടുകുഴിയിൽ. കാഞ്ഞിരപ്പള്ളി രൂപതാ 10-ാംമത് പാസ്റ്ററല്‍ കൗസിലിന്റെ പ്രഥമയോഗം ഉല്‍ഘാടനം ചെയ്യിത് സംസാരിക്കുകയായിരുന്നൂ അദ്ദേഹം ഒരു യാഥാർത്ഥ ക്രൈസ്തവ വിശ്വാസി, വിവാഹിതാൻ ആകുന്പോൾ, തങ്ങളുടെ വിശ്വാസങ്ങൾക്ക് കോട്ടം തട്ടാതെ വിധത്തിൽ വേണം തന്റെ പങ്കാളിയെ തെരഞ്ഞെടുക്കേണ്ടത് . ചിലപ്പോഴെങ്കിലും, ചില ക്രൈസ്തവ വിശ്വാസികൾ തങ്ങളുടെ വിവാഹകാര്യത്തിൽ സ്വാർത്ഥമതികൾ ആകുന്നതു കണ്ടിട്ടുണ്ട്. കഷ്ട്ടപെട്ടു വളർത്തി വലുതാക്കിയ മാതാപിതാക്കളെയും കുടുബത്തെയും മറന്നു, […]

കർഷക അവഗണക്ക് എതിരെ പ്രതിഷേധവുമായി കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ കൗണ്‍സില്‍ പ്രമേയം

കർഷക അവഗണക്ക് എതിരെ പ്രതിഷേധവുമായി കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ കൗണ്‍സില്‍ പ്രമേയം

കാഞ്ഞിരപ്പള്ളി:വികസനത്തിന്റെ മറവില്‍ കര്‍ഷകന്റെ ഭൂമി ബലമായി ഏറ്റെടുക്കുന്നത് കിരാതവും ശക്തമായി എതിര്‍ക്കേണ്ടതുമാണെന്ന് കഞ്ഞിരപ്പള്ളി പാസ്റ്ററല്‍ കതൗണ്‍സില്‍ പ്രമേയം. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ കര്‍ഷകര്‍ക്കുപകരിക്കുന്ന തുറന്ന സമീപനമുണ്ടാക്കണം. രാഷ്ട്രിയ കക്ഷികളുടെ ബലം കര്‍ഷകരാണ്.കര്‍ഷകരെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ അവര്‍ക്കായി വാദിക്കാന്‍ ഈ രാഷ്ട്രീയ കക്ഷികളെയൊന്നും കാണാറില്ല. വഴിപാടുസമരങ്ങളും വാഗ്ദാനങ്ങളും നല്‍കി കര്‍ഷകരെ വിഢികളാക്കുകയാണ.് കാര്‍ഷികാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന വൈദ്യുതി നിരക്ക് കുത്തനെ ഉയര്‍ത്തിയ നടപടി പിന്‍വലിക്കണം. കേരളത്തില്‍ മാത്രം നിലനില്‍ക്കുന്ന ഇ.എഫ്.എല്‍. നിയമം കര്‍ഷകവിരുദ്ധമായതിനാല്‍ പിന്‍വലിക്കണം. മലയോര മേഖലയില്‍ അര്‍ഹരായ മുഴുവന്‍പേര്‍ക്കും അടിയന്തരമായി ഉപാധിരഹിത […]

കാഞ്ഞിരപ്പള്ളിയില്‍ രൂപതയുടെ പുതിയ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി അഡ്വഃ എബ്രഹാം മാത്യൂ പന്തിരുവേലിയെ തെരഞ്ഞെടുത്തു

കാഞ്ഞിരപ്പള്ളിയില്‍ രൂപതയുടെ പുതിയ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി അഡ്വഃ എബ്രഹാം മാത്യൂ പന്തിരുവേലിയെ തെരഞ്ഞെടുത്തു

കാഞ്ഞിരപ്പള്ളി: രൂപത പത്താം പാസ്റ്ററല്‍ കൗണ്‍സിലും പ്രഥമ സമ്മേളനവും പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ അധ്യക്ഷതയില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി അഡ്വ.എബ്രാഹം മാത്യുവിനെ നിയമിച്ചു. റിട്ടയേര്‍ഡ് പോലീസ് സൂപ്രണ്ടും വിശിഷ്ഠസേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ ജേതാവുമായ എബ്രാഹം മാത്യു പൊന്‍കുന്നം പന്തിരുവേലില്‍ കുടുംബാംഗമാണ്. അസോവയുടെ പ്രസിഡന്റ്, പൊന്‍കുന്നം ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ […]

മൈക്ക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഹൈസ്‌കൂള്‍ വിഭാഗത്തിന്‍റെ ഉദ്ഘാടനം നടന്നു

മൈക്ക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഹൈസ്‌കൂള്‍ വിഭാഗത്തിന്‍റെ ഉദ്ഘാടനം നടന്നു

കാഞ്ഞിരപ്പള്ളി – മൈക്ക ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ഹൈസ്‌കൂള്‍ വിഭാഗത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം ലഭിച്ച ഹൈസ്‌കൂളിന്റെ ഔപചാരിക ഉദ്ഘാടനം വെള്ളിയാഴ്ച നടന്നു. നൈനാര്‍പള്ളി സെന്‍ട്രല്‍ ജമാഅത്തിന്റെ മാനേജ്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഹൈസ്‌കൂളിന്റെ ഔപചാരിക ഉദ്ഘാടനം എം.ജി.സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍ നിര്‍വ്വഹിച്ചു. നൈനാര്‍ പള്ളി സെന്‍ട്രല്‍ ജമാ അത്ത് പ്രസിഡന്റ് പി.എം.അബ്ദുള്‍ സലാം അധ്യക്ഷത വഹിച്ചു. ഇമാം ഷിഫാര്‍ മൗലവി അല്‍കൗസരി അനുഗ്രഹപ്രഭാഷണം നിര്‍വ്വഹിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ […]

സി.പി.എമ്മിന്റെ നേതൃത്വത്തില്‍ മണിമലയാര്‍ ശുദ്ധീകരണം തുടങ്ങി

സി.പി.എമ്മിന്റെ നേതൃത്വത്തില്‍ മണിമലയാര്‍ ശുദ്ധീകരണം തുടങ്ങി

മുണ്ടക്കയം: മാലിന്യവാഹിനിയായ മണിമലയാറിനെ മാലിന്യവിമുക്തമാക്കല്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കോസ്വേ മുതല്‍ സ്റ്റേഡിയം വരെയുള്ള പ്രദേശത്തെ മാലിന്യമാണ് ആദ്യഘട്ടമായി നിര്‍മ്മാര്‍ജനം ചെയ്തത്. മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെയാണ് ശുചീകരണം നടത്തിയത്. മണ്ണുമാന്തിയന്ത്രം പ്രവര്‍ത്തിപ്പിച്ചുകൊണ്ട് ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ.തോമസ് നിര്‍വഹിച്ചു. ഏരിയാ സെക്രട്ടറി ടി.പ്രസാദ്, ലോക്കല്‍ സെക്രട്ടറി സി.വി.അനില്‍കുമാര്‍, ബെന്നി നെയ്യൂര്‍, എം.ജി.രാജു, കെ.എന്‍.ചന്ദ്രശേഖരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക്ക് സ്‌കൂളിൽ ” യംഗ് അച്ചീവേഴ്‌സ് ഡേ ”

ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക്ക് സ്‌കൂളിൽ ” യംഗ് അച്ചീവേഴ്‌സ് ഡേ ”

കാഞ്ഞിരപ്പള്ളി : ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക്ക് സ്‌കൂളിലെ ‘യംഗ് അച്ചീവേഴ്‌സ് ഡേ’വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പി.ടി.എ. പ്രസിഡന്റ് അഡ്വ. സോണി തോമസിന്റെ അദ്ധ്യക്ഷതയില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. ജില്ലാ കളക്ടര്‍ യു.വി. ജോസ് ഐ.എ.എസ്. മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ വര്‍ഷത്തെ പഠനപ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ പ്രിന്‍സിപ്പല്‍ ഫാ. ഡെന്നി തോമസ് നെടുംപതാലില്‍ നിര്‍വ്വഹിച്ചു. മാനേജര്‍ ഫാ. ഡൊമിനിക്ക് കാഞ്ഞിരത്തിനാല്‍ അനുഗ്രഹപ്രഭാഷണം നടത്തി. .10, 12 ക്ലാസുകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ യോഗത്തില്‍ വിതരണം ചെയ്തു പുതിയതായി […]

സി.പി.എം എലിക്കുളം ലോക്കല്‍ കമ്മറ്റി പാലിയേറ്റീവ് സൊസൈറ്റി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

സി.പി.എം എലിക്കുളം ലോക്കല്‍ കമ്മറ്റി പാലിയേറ്റീവ് സൊസൈറ്റി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

എലിക്കുളം :സി.പി.എം എലിക്കുളം ലോക്കല്‍ കമ്മറ്റി തുടങ്ങുന്ന പാലോറ മാത പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റിയുടെ വിവിധ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. മഞ്ചക്കുഴിയില്‍ എം.ജി.എം യു.പി സ്‌കൂളില്‍ നടന്ന ഉദ്ഘാടനയോഗത്തില്‍ പാലിയേറ്റിവ് സെന്റര്‍ പ്രസിഡന്റ് എസ്. ഷാജി അധ്യക്ഷത വഹിച്ചു. വെബ്‌സൈറ്റിന്റെ ഉദ്ഘാടനം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ജെ തോമസ് നിര്‍വ്വഹിച്ചു. രോഗികള്‍ക്കുള്ള ഉപകരണങ്ങളുടെ വിതരണോദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. രക്തദാന സേനയുടെ ഉദ്ഘാടനം ക്രിക്കറ്റ് […]

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിക്ക് പുതിയ ആംബുലന്‍സ് ഡോ. എന്‍. ജയരാജ് എംഎല്‍എയുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് അനുവദിച്ചു

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിക്ക് പുതിയ ആംബുലന്‍സ് ഡോ. എന്‍. ജയരാജ് എംഎല്‍എയുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് അനുവദിച്ചു

കാഞ്ഞിരപ്പള്ളി: ജനറല്‍ ആശുപത്രിക്ക് പുതിയ ആംബുലന്‍സ്. ഡോ. എന്‍. ജയരാജ് എംഎല്‍എയുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് നാലു ലക്ഷം രൂപ ചെലവഴിച്ചാണ് മാരുതി ഇക്കോ ആംബുലന്‍സ് നല്‍കി. ആംബുലന്‍സ് സര്‍വീസിന്റെ താക്കോല്‍ദാനം രാവിലെ 10ന് ജനറല്‍ ആശുപത്രിവളപ്പില്‍ എംഎല്‍എ ഡോ. എന്‍. ജയരാജ് നിര്‍വഹിച്ചു.

നാടെങ്ങും മാലിന്യക്കൂമ്ബാരം; പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമെന്ന ആശങ്കയിയിൽ ജനങ്ങള്‍

നാടെങ്ങും മാലിന്യക്കൂമ്ബാരം; പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമെന്ന ആശങ്കയിയിൽ ജനങ്ങള്‍

മുണ്ടക്കയം: മാലിന്യമുക്തത്തിനുള്ള നിര്‍മല്‍ പുരസ്കാരങ്ങള്‍ ലഭിച്ച മുണ്ടക്കയം, പെരുവന്താനം പഞ്ചായത്തിന്റെ വിജനമായ സ്ഥലങ്ങളില്‍ വന്‍ തോതില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് നിത്യസംഭവമായിരിക്കുകയാണ്. പെരുവന്താനം പഞ്ചായത്തിലെ കണയങ്കവയല്‍, അമലഗിരി, പാലക്കുഴി, മുണ്ടക്കയം വള്ളിയാങ്കാവ് റൂട്ടിലെ വിജനമായ റബര്‍ തോട്ടം, മുണ്ടക്കയം പഞ്ചായത്തിലെ കോരുത്തോട് റൂട്ടിലെ വണ്ടന്‍പതാല്‍ മുതല്‍ പനക്കച്ചിറ വരെയുള്ള സര്‍ക്കാര്‍ തേക്കിന്‍ കൂപ്പ്, മുണ്ടക്കയം എരുമേലി റൂട്ടിലെ തേക്ക് പ്ളാന്റേഷന്‍, മുണ്ടക്കയം-ഇളംകാട് റൂട്ടിലെ ഈട്ടി വളവ്, തേമ്ബുഴ റബര്‍ തോട്ടം, വെള്ളനാടി എസ്റ്റേറ്റ് എന്നിവിടങ്ങളിലാണ് രാത്രിയുടെ മറവില്‍ ഹോട്ടല്‍ […]

മണിമല കൊച്ചുപാലത്തിന് 100 വയസ്

മണിമല കൊച്ചുപാലത്തിന് 100 വയസ്

മണിമല: മണിമലയാറിന് കുറുകെ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പാലത്തിന് 100 വയസ് തികഞ്ഞു. 1915 ജൂണ്‍ മാസത്തില്‍ ബ്രിട്ടീഷ് എന്‍ജിനിയറിങ് വകുപ്പ് മേധാവി ബി. ആസ്റ്റോസ് ആണ് പാലം നിര്‍മ്മിച്ച് നാടിന് സമര്‍പ്പിച്ചത്. ഇന്നും ഈ പാലം മണിമല കൊച്ചുപാലം എന്ന പേരില്‍ അറിയപ്പെടുന്നു. അധികൃതരുടെ അനാസ്ഥയെത്തുടര്‍ന്ന് സംരക്ഷകരില്ലാതെ നാശത്തിന്റെ വക്കിലാണ് പാലം. ചെറുവള്ളി എസ്റ്റേറ്റില്‍ നിന്ന് ഉണക്കിയ തേയില ലോറിയില്‍ കൊണ്ടുവരുന്നതിനാണ് പാലം നിര്‍മ്മിച്ചത്. പാലത്തില്‍ എത്തിക്കുന്ന തേയില മണിമല ആറ്റിലൂടെ കെട്ടുവള്ളത്തില്‍ കൊച്ചിയില്‍ എത്തിക്കുകയായിരുന്നു പതിവ്. […]

പൊൻകുന്നം കൂരാലി ഇളംപള്ളിക്ക് സമീപം റോഡു പണിക്കായി പറ പൊട്ടിച്ചപ്പോൾ നടന്ന സ്‌ഫോടനത്തിൽ 11 കെ വി. വൈദ്യുതി ലൈൻ തകർന്നു വീണു, വൻദുരന്തം ഒഴിവായി

പൊൻകുന്നം കൂരാലി ഇളംപള്ളിക്ക് സമീപം റോഡു പണിക്കായി പറ പൊട്ടിച്ചപ്പോൾ നടന്ന സ്‌ഫോടനത്തിൽ 11 കെ വി. വൈദ്യുതി ലൈൻ തകർന്നു വീണു, വൻദുരന്തം ഒഴിവായി

പൊൻകുന്നം : കൂരാലി ഇളംപള്ളിക്ക് സമീപം സ്‌ഫോടനത്തിൽ 11 കെ വി. വൈദ്യുതി ലൈൻ തകർന്നു വീണു . തൊടുപുഴ – പുനലൂർ സംസ്ഥാന പാതയുടെ നിർമാണത്തിന്റെ ഭാഗമായി പറ പൊട്ടിച്ചപ്പോൾ ആണ് സംഭവം. അപകടം നടന്ന ഉടനെ നാട്ടുകർ 1 കെ വി. വൈദ്യുതി ലൈൻ ഓഫ്‌ ചെയ്തതിനാൽ വൻ ദുരന്തം ഒഴിവായി. ആ സമയത്ത് റോഡിൽ കൂടി വന്ന പിക്ക് അപ്പ്‌ വാൻ തലനാരിഴകണ് അപകടത്തിൽ നിന്നും രക്ഷ പെട്ടത്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞു […]

വന്നു, കണ്ടു, പരിഹരിച്ചു … വർഷങ്ങളായി ഭീതിയുടെ നിഴലിൽ കഴിഞ്ഞിരുന്ന തങ്കമ്മയുടെ പ്രശ്നങ്ങൾ പി. സി. യുടെ സന്ദർശനത്തോടെ പരിഹരിക്കപെട്ടു

വന്നു, കണ്ടു, പരിഹരിച്ചു … വർഷങ്ങളായി ഭീതിയുടെ നിഴലിൽ കഴിഞ്ഞിരുന്ന തങ്കമ്മയുടെ പ്രശ്നങ്ങൾ പി. സി. യുടെ സന്ദർശനത്തോടെ പരിഹരിക്കപെട്ടു

എരുമേലി : മഴയും കാറ്റും ഒരുമിച്ചു വന്നാൽ പിന്നെ തങ്കമ്മ സ്വന്തം വീട്ടിൽ കഴിയില്ല .. സുരക്ഷിത സ്ഥലത്തേക്ക് ഓടി രക്ഷപെടും …വർഷങ്ങളായി ഇങ്ങനെ ഭീതിയുടെ നിഴലിൽ കഴിഞ്ഞിരുന്ന തങ്കമ്മയുടെ പ്രശ്നങ്ങൾ കഴിഞ്ഞ ദിവസം പിസി ജോര്‍ജ്ജ് എംഎല്‍എയുടെ സന്ദർശനത്തോടെ പരിഹരിക്കപെട്ടു വനത്തിന്റെ അതിർത്തി പ്രദേശത്ത് താമസിക്കുന്ന തങ്കമ്മയുടെ വീടിന്റെ മുകളിലേക്ക് ആഞ്ഞിലി, തേക്ക്, മഹാഗണി ഉള്‍പ്പെടെ പഴക്കം ചെന്ന വന്‍ മരങ്ങളുടെ ശിഖരങ്ങള്‍ ചാഞ്ഞ് കിടക്കുന്നതു കാരണം, അവ കാറ്റടിച്ചാൽ വീടിന്റെ മുകളിലേക്ക് ഒടിഞ്ഞു വീണേക്കും […]

റോഡ് ഉദ്ഘാടനം ചെയ്തു

ഇടകടത്തി (എരുമേലി): എം.എല്‍.എ.യുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്ന് 3.5 ലക്ഷം രൂപ െചലവില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉപയോഗ്യമാക്കിയ ചീനിമരം-എരുത്വാപ്പുഴ റോഡ് ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജിജിമോള്‍ സജി അധ്യക്ഷയായി. പ്രകാശ് പുളിക്കന്‍, ബിനു നിരപ്പേല്‍, എ.ജെ.ചാക്കോ, സുധാകരന്‍ തോക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പൂജാരി മരിച്ച നിലയില്‍

പൊന്‍കുന്നം: പൂജാരി തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടു. ഇളംപള്ളി ക്ഷേത്രത്തിലെ പൂജാരിയായ ചെങ്ങന്നൂര്‍ മള്ളൂര്‍മഠം ഹരിപ്രസാദ് നമ്ബൂതിരിയെയാണ് (30)മരിച്ചനിലയില്‍ കാണപ്പെട്ടത്. ക്ഷേത്രം തുറക്കാതെ വന്നതിനെത്തുടര്‍ന്നു ഭക്തര്‍ നടത്തിയ അന്വേഷണത്തിലാണ് പൂജാരിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്െടത്തിയത്. പള്ളിക്കത്തോട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

അഭിനന്ദിച്ചു

കണ്ണിമല: കണ്ണിമല സെന്റ് ജയിംസ് സ്കൂളില്‍ ശൌചാലയം നിര്‍മിക്കുന്നതിന് രണ്ടു ലക്ഷം രൂപയും കണ്ണിമല-തോണിപ്പാറ റോഡിന് അഞ്ചു ലക്ഷം രൂപയും അനുവദിച്ച പി.സി. ജോര്‍ജ് എംഎല്‍എയും ഇതിനായി പരിശ്രമിച്ച പഞ്ചായത്ത് മെംബര്‍ ഷേര്‍ളി ജോര്‍ജ്, മണ്ഡലം വര്‍ക്കിംഗ് പ്രസിഡന്റ് തോമസ് പാലൂക്കുന്നലിനെയും കേരള കോണ്‍ഗ്രസ്-എം വാര്‍ഡ് കമ്മിറ്റി അനുമോദിച്ചു. പ്രസിഡന്റ് പാപ്പച്ചന്‍ ചേന്നാട്ടിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് മെംബര്‍ ബേബിച്ചന്‍ പ്ളാക്കാട്ട്, മാത്യൂസ് വെട്ടുകല്ലാംകുഴി, അജി വെട്ടുകല്ലാംകുഴി, സണ്ണി കാരന്താനം, തോമ്മാച്ചന്‍ തടത്തേല്‍, സെബാസ്റ്റ്യന്‍ ഇടത്തിനകം, അശ്വന്‍ കാരയ്ക്കാട്ട്, […]

തിരുനാളും വാര്‍ഷികവും

കാഞ്ഞിരപ്പള്ളി: വിശുദ്ധ ഫ്രാന്‍സിസ് അസീസി ലോകംകണ്ട ഏറ്റവുംവലിയ പ്രകൃതിസ്നേഹിയായിരുന്നെന്നും ദൈവത്തെ സ്വന്തമാക്കിയവര്‍ക്കു മാത്രമേ ഇതിനു കഴിയുള്ളു എന്നും രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. ഫ്രാന്‍സിസ്കന്‍ അല്‍മായ സഭ കാഞ്ഞിരപ്പള്ളി റീജിയന്‍ വാര്‍ഷികത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു മാര്‍ മാത്യു അറയ്ക്കല്‍. വിപ്ളവകരമായ മാറ്റങ്ങള്‍ സഭയില്‍ ഉണ്ടാകണം. ഇതിന് ഫ്രാന്‍സിസ് അസീസിയുടെ ജീവിതശൈലി എല്ലാവരും സ്വീകരിക്കണമെന്നും മാര്‍ മാത്യു അറയ്ക്കല്‍ കൂട്ടിച്ചേര്‍ത്തു. ഫാ. ജോസഫ് കുന്നത്തുപുരയിടം സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എസ്. തോമസ് കൊഴുക്കോട്ടയില്‍ അധ്യക്ഷതവഹിച്ചു. ജോസ് ടി. […]

മെഡിക്കല്‍ ക്യാന്പ്

മുണ്ടക്കയം: വൈസ്മെന്‍സ് ക്ളബ് ഓഫ് റബര്‍ ടൌണും ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന്‍ കാഞ്ഞിരപ്പള്ളി ചാപ്റ്ററും സംയുക്തമായി സൌജന്യ ഹോമിയോ മെഡിക്കല്‍ ക്യാന്പ് നടത്തി. ക്യാന്പ് ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യ്തു. ക്ളബ് പ്രസിഡന്റ് ഡോ. കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ വര്‍ഗീസ് ജോസഫ്, ഡോ. ശ്രീകുമാര്‍, സി. സിബി, ബിനോയി തോമസ് പുരയിടം എന്നിവര്‍ പ്രസംഗിച്ചു. രോഗനിര്‍ണയ ശേഷം തുടര്‍ ചികിത്സയും നല്‍ക്കുന്നതിനാല്‍ സമൂഹത്തിന്റെ വിവിധ മേഖലയില്‍ നിന്നുമായി നിരവധിയാളുകളാണ് ക്യാമ്ബില്‍ പങ്കെടുത്തത്.

ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മരിച്ചു

മുക്കൂട്ടുതറ: ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മരിച്ചു.പാലക്കാട് സ്വദേശി ബാലകൃഷ്ണനാണ് (75) മരിച്ചത്. കഴിഞ്ഞരാത്രിയില്‍ മുക്കൂട്ടുതറയിലെ ഒരു വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് സംഭവം. ഉടന്‍തന്നെ മുക്കൂട്ടുതറ അസ്സീസ്സി ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ബന്ധുക്കളില്‍ നിന്നകന്ന് മാസങ്ങളായി മുക്കൂട്ടുതറയിലായിരുന്നു ബാലകൃഷ്ണന്‍ താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. വീടുകളിലെത്തി തിരുമ്മുചികിത്സ നടത്തിവരികയായിരുന്നു.മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം പഞ്ചായത്തുവക പാണപിലാവിലുള്ള പൊതുശ്മശാനത്തില്‍ ശവസംസ്‌കാരം നടത്തി.

അനുശോചിച്ചു

എരുമേലി: എരുമേലി എന്‍.എസ്.എസ്. കരയോഗത്തിന്റെ മുന്‍ സെക്രട്ടറിയുംഅയ്യപ്പസേവാസംഘം എരുമേലി ശാഖാ മുന്‍സെക്രട്ടറിയുമായിരുന്ന കൊച്ചുകാങ്കോലില്‍ കെ.ഉണ്ണികൃഷ്ണന്‍നായരുടെ നിര്യാണത്തില്‍ എരുമേലി 1312-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗംഭരണസമിതി അനുശോചിച്ചു. പ്രസിഡന്റ് ടി.അശോക്കുമാറിന്റെ അധ്യക്ഷതയില്‍ചേര്‍ന്ന അനുശോചനയോഗത്തില്‍ സെക്രട്ടറി എം.എസ്. വിശ്വനാഥപിള്ള,എസ്.വിജയകുമാര്‍,ശ്രീകുമാര്‍,കെ.ജി ഹരികൃഷ്ണന്‍ ,ശോഭനാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.

സി.പി.ഐ. ലോക്കല്‍ സമ്മേളനം

മുക്കൂട്ടുതറ: മുക്കൂട്ടുതറയില്‍ നടന്ന സി.പി.ഐ. ലോക്കല്‍ സമ്മേളനം സംസ്ഥാന കൗണ്‍സിലംഗം അഡ്വ.സി.ജി. സേതുലക്ഷ്മി ഉദ്ഘാടനം ചെയ്തു.കെ.പി.മുരളി അധ്യക്ഷത വഹിച്ചു. പി.ആര്‍.പ്രഭാകരന്‍,റ്റി.കെ ശിവന്‍,എസ്.ഷിജുകുമാര്‍,വി.ജെ. ദേവസ്യ,സി.സി.രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.ലോക്കല്‍ സെക്രട്ടറിയായി എസ്.ഷിജുകുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു. പ്രതിനിധിസമ്മേളനം സി.പി.ഐ. മണ്ഡലം എക്‌സിക്യൂട്ടീവംഗം എന്‍.ജെ. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.

നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് പണംകവര്‍ന്നു

കാഞ്ഞിരപ്പള്ളി: മുസ്ലിംപള്ളിയുടെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് പണം കവര്‍ന്നു. കൊടുവന്താനം മസ്ജിദില്‍ തഗ്വയുടെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്നാണ് പണം കവര്‍ന്നത. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. വി.യു.കുര്യക്കോസിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി.പോലീസ്‌നായയും വിരലടയാളവിദഗ്ധരും പരിശോധന നടത്തി. നേര്‍ച്ചപ്പെട്ടിയിലുണ്ടായിരുന്ന 2000 രൂപയോളം കവര്‍ന്നു. രണ്ടുമാസംമുമ്പും സമാനസംഭവം നടന്നതായി പോലീസ് പറഞ്ഞു.

കാട്ടുപൂച്ച കാടിറങ്ങി നാട്ടിലെത്തി; മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍

കാഞ്ഞിരപ്പള്ളി: കാട്ടില്‍ നിന്ന് നാട്ടിലിറങ്ങിയ കാട്ടുപൂച്ച മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത് മച്ചന്‍പള്ളി പുരയിടത്തില്‍. കല്ലുങ്കല്‍ കോളനി റോഡില്‍ പുതുപ്പറമ്പില്‍ ജോസ് മാനുവേലിന്റെ(അപ്പച്ചായി) പുരയിടത്തിലാണ് കാട്ടുപൂച്ചയുടെ സുഖ പ്രസവം. പറമ്പിലുടെ നടന്നു പോയപ്പോള്‍ തള്ളപ്പൂച്ചയുടെ ചീറ്റല്‍ കേട്ട് നോക്കിയപ്പോഴാണ് പ്രസവിച്ച് വീണ കുഞ്ഞുങ്ങളെ ജോസ് കണ്ടത്. ആള്‍ക്കാരെത്തിയപ്പോഴേക്കും പൂച്ച ഓടിമറഞ്ഞു. പാല് നല്‍കിയ ശേഷം കുഞ്ഞുങ്ങളെ പ്രസവിച്ച സ്ഥലത്തുതന്നെ വിട്ടിരിക്കുകയാണ് വീട്ടുകാര്‍. തള്ളപ്പൂച്ച സമീപത്ത് തന്നെയുണ്ടത്രെ

നികുതി വര്‍ദ്ധനയ്‌ക്കെതിരെ ധര്‍ണ നടത്തി

എരുമേലി: നികുതി വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബി.എം.എസ്. പ്രവര്‍ത്തകര്‍ മുണ്ടക്കയം വില്ലേജ് ഓഫീസിന് മുന്‍പില്‍ ധര്‍ണ നടത്തി. ജില്ലാ ഉപാദ്ധ്യക്ഷ കെ.ജി. രമാദേവി ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് കെ.കെ.കരുണാകരന്‍,കെ.കെ.നടരാജന്‍,മേഖലാ സെക്രട്ടറി എന്‍.ആര്‍. വേലുക്കുട്ടി,എം.രാജേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.ജയചന്ദ്രന്‍,ഷാജി മോഹന്‍,കെ.ആര്‍.രതീഷ്,കെ.കെ. സഹദേവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി

കുടുംബമേള നടത്തി.

പാറത്തോട്: കേരള പെന്‍ഷനേഴ്‌സ് യൂണിയന്‍ പാറത്തോട് യൂണിറ്റ് കുടുംബമേള നടത്തി.യുണിയന്‍ ബ്ലോക്ക് പ്രസിഡന്റ് ബി. റോബര്‍ട്ട് ഉദ്ഘാടനം ചെയ്തു. വനിതാ കമ്മീഷന്‍ അംഗം ജെ.പ്രമീളാദേവി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി കെ.ജെ. ചെറിയാന്‍, രക്ഷാധികാരി പി.ഡി.കുര്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് എന്‍.എസ്. മത്തായി സ്വാഗതവും സെക്രട്ടറി മുഹമ്മദ് സീതി നന്ദിയും പറഞ്ഞു.

എരുമേലിയിൽ കര്‍ഷകരെ കണ്ണീരിലാഴ്ത്തി കൃഷിയിടങ്ങളില്‍ കാട്ടുമൃഗങ്ങള്‍ നാശം വിതയ്ക്കുന്നു, കാട്ടാന തെങ്ങും റബ്ബര്‍മരങ്ങളം പിഴുതു; കാട്ടുപന്നി കപ്പ കൃഷി നശിപ്പിച്ചു

എരുമേലി: മുതല്‍മുടക്കി കൃഷിയിറക്കുന്ന കര്‍ഷകരെ കണ്ണീരിലാഴ്ത്തി കൃഷിയിടങ്ങളില്‍ കാട്ടുമൃഗങ്ങള്‍ നാശം വിതയ്ക്കുന്നു. എരുമേലി ടൗണിന് സമീപമുള്ള പ്രദേശങ്ങളിലും വനാതിര്‍ത്തി ഭാഗങ്ങിലെ കൃഷിയിടങ്ങളിലുമാണ് വന്യമൃഗശല്യം വര്‍ദ്ധിച്ചിരിക്കുന്നത്. കോയിക്കക്കാവില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കഴിഞ്ഞ രാത്രി കാട്ടാനയിറങ്ങി. ഒരു തെങ്ങ് ചുവടെ പിഴുതിട്ട ആന ഓലകള്‍ അകത്താക്കിയശേഷം നാല് റബ്ബര്‍തൈമരങ്ങള്‍ കൂടി പിഴുതാണ് കാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞയിടെ ഇതേ പറമ്പില്‍തന്നെ രണ്ട് തവണ കാട്ടാനയിറങ്ങി വാഴകൃഷികള്‍ നശിപ്പിച്ചിരുന്നു. എരുമേലി ടൗണില്‍ സര്‍ക്കാര്‍ ആസ്​പത്രിക്ക് സമീപം കപ്പത്തോട്ടത്തില്‍ കാട്ടുപന്നിയിറങ്ങി നൂറ്റമ്പത് മൂടോളം […]

ഉറവിട മാലിന്യ സംസ്‌കരണത്തിന്‌ മാതൃകയൊരുക്കി കുട്ടികളുടെ കൂട്ടായ്‌മ

കാഞ്ഞിരപ്പള്ളി: ഗാന്ധിജയന്തി ദിനത്തില്‍ പരിസ്‌ഥിതി സംരക്ഷണത്തിന്‌ തുടക്കംകുറിച്ച്‌് കുട്ടികളുടെ കൂട്ടായ്‌മ. പൊടിമറ്റം കൈരളി ഹൗസിംഗ്‌ കോളനിയിലെ വിദ്യാര്‍ത്ഥികളാണ്‌ മാലിന്യ സംസ്‌കരണവും തരംതിരിക്കലും വീടുകളില്‍ തന്നെ നടപ്പിലാക്കുന്ന പദ്ധതിക്ക്‌ തുടക്കം കുറിച്ചത്‌. വീടുകളില്‍ നിന്നും പുറംതള്ളുന്ന മാലിന്യങ്ങളില്‍ പുനരുപയോഗം സാദ്ധ്യമാക്കുന്ന പ്ലാസ്‌റ്റിക്‌, ലോഹ മാലിന്യങ്ങള്‍, കുപ്പിച്ചില്ലുകള്‍ എന്നിവ വീടുകളില്‍ പ്രത്യേകം സജ്‌ജീകരിച്ചിരിക്കുന്ന ബാഗുകളില്‍ തരംതിരിച്ച്‌ സംഭരിക്കുകയാണ്‌ ആദ്യഘട്ടം. മാലിന്യങ്ങള്‍ ഇത്തരത്തില്‍ സംഭരിക്കുമെന്ന്‌ വീട്ടുടമസ്‌ഥര്‍ നിന്നും കുട്ടികള്‍ക്ക്‌ സമ്മതപത്രവും ഒപ്പിട്ടു നല്‍കി. പരീക്ഷണ അടിസ്‌ഥാനത്തില്‍ 25 വീടുകളിലാണ്‌ ആദ്യഘട്ടത്തില്‍ പദ്ധതി […]

നാസയിലെ മലയാളികളുടെ അഭിമാനമായ അരുണിന് വരവേല്‍പ്

കട്ടപ്പന • നാസയില്‍ മലയാളികളുടെ അഭിമാനമായ കോട്ടയം മണിമല ചെറുവള്ളി പാട്ടത്തേല്‍ പി.വി. അരുണ്‍ നരിയന്പാറ മന്നം മെമ്മോറിയല്‍ സ്കൂളിലെ വിദ്യാര്‍ഥികളുമായി സംവദിച്ചു. ചോദ്യോത്തരങ്ങളുമായി അരുണ്‍ കുട്ടികളെകയ്‌യിലെടുത്തു. കംപ്യൂട്ടര്‍ സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളെക്കുറിച്ചുള്ള ശാസ്ത്രശാഖയായ റോബോട്ടിക്സില്‍ ഗവേഷണം നടത്തുന്ന അരുണിന് ഇന്നലെ രാവിലെയാണു സ്വീകരണം നല്‍കിയത്. അരുണ്‍ ഉള്‍പ്പെടെയുള്ളവരെ സ്കൂള്‍ യോഗത്തില്‍ അനുമോദിച്ചു. അരുണിനെ കട്ടപ്പന ഇമാം റഫീഖ് അല്‍ കൗസരി ആദരിച്ചു. ആരോഗ്യരംഗത്തെ മികവിനുള്ള സംസ്ഥാനതല പുരസ്കാരം നേടിയ കട്ടപ്പന ബേ്ളാക്ക് പഞ്ചായത്തു പ്രസിഡന്‍റ് തോമസ് […]

ശബരിമല – കണമല റോഡ് വീണ്ടും അപകട പാതയായി

മുക്കൂട്ടുതറ: ശബരിമല തീര്‍ഥാടകര്‍ ഏറെ സഞ്ചരിക്കുന്ന എളുപ്പ പാതയായ കണമല റോഡ് വീണ്ടും അപകടപ്പാതയായെന്ന് ആക്ഷേപം. തീര്‍ഥാടനകാലങ്ങളില്‍ നിരവധി അപകടങ്ങള്‍ തുടര്‍ച്ചയായി സംഭവിച്ച കണമല റോഡ് കഴിഞ്ഞ തീര്‍ഥാടനകാലത്തിനു മുമ്ബാണ് സുരക്ഷിതപാതയായി നവീകരിക്കാനായത്. എന്നാല്‍, ഇപ്പോള്‍ ജലവിതരണ കുഴലുകള്‍ സ്ഥാപിക്കാനായി എരുമേലി മുതല്‍ മുക്കൂട്ടുതറ വരെ റോഡ് വെട്ടിപ്പൊളിച്ചിട്ടതും സുരക്ഷാ മുന്നറിയിപ്പ് സംവിധാനങ്ങള്‍ കാലഹരണപ്പെട്ടതും അപകടസാധ്യതയ്ക്ക് ആക്കംകൂട്ടുന്നു. ഇത്തവണ തീര്‍ഥാടനകാലത്ത് റോഡുകളില്‍ കുഴിയടയ്ക്കലിന് മാത്രമാണ് ഫണ്ടും അനുമതിയും ലഭിച്ചിട്ടുള്ളത്. ഇതും കണമല റോഡില്‍ ആശങ്കകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. തീര്‍ഥാടന […]

ശുചിത്വ സന്ദേശവുമായി എരുമേലി സെന്റ് തോമസ്

എരുമേലി: പ്രധാന മന്ത്രിയുടെ സ്വച്ഛഭാരതം പദ്ധതിക്ക് ഐക്യദാര്‍ഢ്യപ്രഖ്യാപിച്ച്‌ എരുമേലി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്‌എസ് അംഗങ്ങളുടെ നേതൃത്വത്തില്‍ ശുചിത്വസന്ദേശ പോസ്റ്റര്‍ പ്രദര്‍ശനം നടത്തി. ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നമായ മലിനീകരണത്തിനെതിരേയുള്ള ബോധവത്കരണമാണ് കുട്ടികള്‍ ലക്ഷ്യമിടുന്നത്. പരിസര ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകത, മാലിന്യ സംസ്കരണം, പരിസ്ഥിതി സംരക്ഷണം, പ്ളാസ്റ്റിക് നിര്‍മാര്‍ജനം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന സന്ദേശങ്ങളുള്‍പ്പെടുന്ന നൂറുകണക്കിന് പോസ്റ്ററുകളാണ് പ്രദര്‍ശിപ്പിച്ചത്. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കുമായി സംഘടിപ്പിച്ചിരിക്കുന്ന പോസ്റ്റര്‍ പ്രദര്‍ശനം ഈ ആഴ്ച മുഴുവന്‍ തുടരും. ബ്ളോക്ക്പഞ്ചായത്തംഗം കെ.എസ്. […]

പുസ്തകപ്പുഴുക്കൂട്ടം

മുണ്ടക്കയം: വായിച്ചു വളരുക എന്ന ലക്ഷ്യവുമായി സിഎംഎസ് എല്‍പിസ്കൂള്‍ നടപ്പിലാക്കുന്ന പുസ്തകപ്പുഴുക്കൂട്ടത്തിന്റെ പതിമൂന്നാമത്തെ വായനകേന്ദ്രം ഇന്ന് 3.30ന് വെള്ളനാടി പാടിമുറിയില്‍ ഷിജു പി. മുരളിയുടെ വസതിയില്‍ നടക്കും. മലയാള കവിതയില്‍ പുതു വസന്തം സൃഷ്ടിച്ച ചങ്ങമ്ബുഴ കൃഷ്ണപ്പിള്ളയുടെ വായനകേന്ദ്രത്തിന്റെ ഉദ്ഘാടനം വെള്ളനാടി എസ്റ്റേറ്റ് മാനേജര്‍ ബിജോയി മാത്യു നിര്‍വഹിക്കും.

സെന്റ് ഡൊമിനിക്സില്‍ രക്തദാന ക്യാമ്ബ്

കാഞ്ഞിരപ്പള്ളി: രക്തദാനത്തിലേക്ക് യുവജനതയെ ആകര്‍ഷിക്കുന്നതിനും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്‌എസ്, സെന്റ് ആന്റണീസ് കോളജ്, ജില്ലാ ആശുപത്രി ബ്ളഡ് ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നാളെ സെന്റ് ഡൊമിനിക്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രക്തദാന ക്യാമ്ബ് നടത്തും. സെന്റ് ആന്റണീസ് കോളജ് ഡയറക്ടര്‍ റവ.ഡോ. ആന്റണി നിരപ്പേല്‍ ക്യാമ്ബ് ഉദ്ഘാടനം ചെയ്യും. രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സഖറിയാസ് ഇല്ലിക്കമുറിയില്‍, ജില്ലാ പഞ്ചായത്ത് മെംബര്‍ മറിയാമ്മ ടീച്ചര്‍ എന്നിവര്‍ രക്തംദാനം ചെയ്ത് […]

സേവാഗ്രാം ഗ്രാമകേന്ദ്രം: പരിശീലനക്ളാസ് നടത്തി

മുണ്ടക്കയം: സേവാഗ്രാം, ഗ്രാമകേന്ദ്രം, വാര്‍ഡ് കേന്ദ്രം പദ്ധതിയുടെ ഭാഗമായുള്ള പരിശീലന ക്ളാസ് നടന്നു. കാഞ്ഞിരപ്പള്ളി ബ്ളാക്കുതല പരിശീലന ക്ളാസ് ജില്ലാ പഞ്ചായത്ത് മെംബര്‍ അനിതാ ഷാജി ഉദ്ഘാടനം ചെയ്തു. ഓരോ വാര്‍ഡുകളില്‍ നടപ്പിലാക്കുന്ന ഭരണ വികസന ക്ഷേമ, സേവന, സാംസ്കാരിക, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കൂട്ടമായിരുന്ന് ചര്‍ച്ച ചെയ്യുന്നതിനും കാര്യങ്ങള്‍ വിലയിരുത്തുന്നതിനും ഇക്കാര്യങ്ങള്‍ നടപ്പിലാക്കുവാന്‍ അതത് വാര്‍ഡ് വികസന സമിതിയെ സഹായിക്കുന്നതിനും വേണ്ടിയാണ് വാര്‍ഡ് കേന്ദ്രം. ഇതിലുപരി ഗ്രാമസഭ, വാര്‍ഡ് സഭ അംഗങ്ങളുടെ ഒത്തുചേരല്‍ സ്ഥലമാണ് വാര്‍ഡു കേന്ദ്രം. […]

ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് സെക്യൂരിറ്റിരഹിത പാചക വാതക വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.ടി തോമസ് നിര്‍വഹിച്ചു. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ പാചക വാതക കണക്ഷന്‍ നിലവില്‍ ഇല്ലാത്ത ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്കാണ് പദ്ധതി പ്രകാരം ഗ്യാസ് കണക്ഷന്‍ ലഭിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സുനിത റെജി അദ്ധ്യക്ഷത വഹിച്ചു. ചെയ്തു

ആചാര്യനെ ആദരിച്ചു

മുക്കൂട്ടുതറ: തിരുവമ്പാടി ശ്രീ കൃഷ്ണ സ്വാമിക്ഷേത്രത്തില്‍ സപ്താഹ യജ്ഞാചാര്യന്‍ മധു മുണ്ടക്കയത്തിനെ ക്ഷേത്രയോഗം ഭാരവാഹികള്‍ ആദരിച്ചു. യജ്ഞ സമാപന ദിവസം ഭാഗവത പത്മ പുരസ്‌കാരം നല്കിയാണ് ആദരിച്ചത്. ചടങ്ങില്‍ ക്ഷേത്രയോഗം പ്രസിഡന്റ് കെ. കെ. മോഹന ദാസന്‍ നായര്‍, സെക്രട്ടറി വി. എം. രാജന്‍, വൈസ് പ്രസിഡന്റ് റ്റി.എസ്. ശിവകുമാര്‍ തോട്ടുവായില്‍, കെ.എന്‍. ശശിധരന്‍ നായര്‍, പി.ജി. രമില്‍കുമാര്‍, റ്റി.വി.രാജേഷ്, കെ. എ. ഗോപാലകൃഷ്ണന്‍ ആചാരി തുടങ്ങിയവര്‍ പങ്കെടുത്തു.

താരിഫ്വില വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണം

എരുമേലി: ഭൂമിയുടെ ന്യായവില വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. റബ്ബര്‍വിലയിടിവും സാമ്പത്തിക മാന്ദ്യവും കര്‍ഷകരെ നട്ടംതിരിക്കുന്ന സാഹചര്യത്തില്‍ താരിഫ്വില ഉയര്‍ത്തിയത് പ്രതിഷേധാര്‍ഹമാണ്. യോഗത്തില്‍ ജോര്‍ജ് കരീക്കുന്നില്‍, ജോഷി ഇടപ്പാടി കരോട്ട്, വര്‍ക്കി ജോസഫ്, മാത്യു മങ്കന്താനം തുടങ്ങിയവര്‍ പ്രസംഗിച്ചു.

പാലമില്ല; മൂലക്കയത്ത് യാത്രാദുരിതം

പമ്പാവാലി: കര്‍ഷകരും ദളിത് വിഭാഗങ്ങളും തിങ്ങിപ്പാര്‍ക്കുന്ന മൂലക്കയം കോളനിയില്‍ യാത്രാദുരിതം. മൂലക്കയത്ത് പമ്പയാറിന് കുറുകെ പാലമോ കോസ്വേയോ ഇല്ലാത്തതാണ് നാട്ടുകാരെ ദുരിതത്തിലാക്കുന്നത്. ആറ് കുറുകെക്കടന്നാല്‍ ഒരുകിലോമീറ്റര്‍കൊണ്ട് പ്രധാന റോഡിലെത്താമെന്നിരിക്കെ, എട്ട് കിലോമീറ്റര്‍ യാത്രചെയ്യേണ്ട സ്ഥിതിയാണുള്ളത്. നിലവില്‍ പമ്പയാറ് കുറുകെക്കടക്കാന്‍ കടത്തുവള്ളമാണ് ആശ്രയം. വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ വള്ളത്തിലാണ് ആറ് കടക്കുന്നത്. കാലവര്‍ഷമായാല്‍ വള്ളമിറക്കാനുമാകില്ല. ഫലത്തില്‍ ഒരു കിലോമീറ്ററിന് പകരം എട്ട് കിലോമീറ്റര്‍ അധികം സഞ്ചരിക്കേണ്ടിവരുന്നു. പാലമോ ചപ്പാത്തോ വന്നാല്‍ മേഖലയുടെ വികസനവും നടപ്പാകും. കോസ്വേ നിര്‍മ്മിക്കുമെന്ന് രണ്ടുവര്‍ഷം മുമ്പ് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും […]

അഗ്നിശമനസേന തീര്‍ത്ഥാടക വിശ്രമകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കും

എരുമേലി: അനുവദിച്ചെങ്കിലും സ്ഥലസൗകര്യമില്ലാത്തതിനെ തുടര്‍ന്ന് യാഥാര്‍ത്ഥ്യമാകാഞ്ഞ അഗ്നിശമനസേനാ യൂണിറ്റ് വരുന്ന തീര്‍ത്ഥാടനകാലം മുതല്‍ എരുമേലിയില്‍ പ്രവര്‍ത്തിച്ച് തുടങ്ങും. താല്കാലികമായി കൊരട്ടിയില്‍ ഡി.ടി.പി.സി.യുടെ നിയന്ത്രണത്തിലുള്ള തീര്‍ത്ഥാടക വിശ്രമകേന്ദ്രത്തിലാണ് യൂണിറ്റ് സജ്ജമാക്കുന്നത്. തീര്‍ത്ഥാടനകാലത്തിന് ശേഷം പഞ്ചായത്ത് സ്ഥലം ലഭ്യമാക്കുമെന്നും ഈ സ്ഥലത്ത് ആവശ്യമായ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് യൂണിറ്റ് സ്ഥിരമായി എരുമേലിയിലുണ്ടാകുമെന്നും ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് പറഞ്ഞു.

ഹൈമാസ്റ്റ് ലൈറ്റിന് ശാപമോക്ഷമാകുന്നു

എരുമേലി: എരുമേലി കെ.എസ്.ആര്‍.ടി.സി. വളപ്പില്‍ ഏറ്റെടുക്കാനാളില്ലാതെ അനാഥാവസ്ഥയിലായ ഹൈമാസ്റ്റ് ലൈറ്റിന് ശാപമോക്ഷമാകുന്നു. തീര്‍ത്ഥാടനകാലത്ത് ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിക്കാന്‍ ജില്ലാ കളക്ടറുടെ ഫണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ അനുവദിച്ചു. കഴിഞ്ഞ തീര്‍ത്ഥാടനകാലത്താണ് കെ.എസ്.ആര്‍.ടി.സി.ക്ക് പാട്ടത്തിന് നല്കിയ സ്ഥലത്ത് ദേവസ്വം ബോര്‍ഡ് ആറ് ലക്ഷം രൂപ െചലവില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. എന്നാല്‍ വൈദ്യുതി കണക്ഷന്‍ എടുത്ത് ലൈറ്റ് പ്രകാശിപ്പിക്കാന്‍ കെ.എസ്.ആര്‍.ടി.സി.യോ പഞ്ചായത്തോ തയ്യാറായിരുന്നില്ല.

സബ്ജില്ലാ ഗെയിംസില്‍ സെന്റ് ഇഫ്രേംസ് സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍

കാഞ്ഞിരപ്പള്ളി: സബ്ജില്ലാ ഗെയിംസ് മത്സരങ്ങളില്‍ ചിറക്കടവ് സെന്റ് ഇഫ്രേംസ് ഹൈസ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. കബഡിയില്‍ ആണ്‍കുട്ടികളുടെ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലും പെണ്‍കുട്ടികളുടെ ജൂനിയര്‍ വിഭാഗത്തിലും സ്‌കൂള്‍ ഒന്നാംസ്ഥാനം നേടി. ഖോഖോ, ബാസ്‌കറ്റ് ബോള്‍, ചെസ് മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയ സ്‌കൂള്‍, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഓവറോള്‍ കിരീടവും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ റണ്ണറപ്പും ആയി. വിജയികളായ കുട്ടികള്‍ക്ക് സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് മംഗലത്തില്‍ ട്രോഫികള്‍ വിതരണംചെയ്തു. വിദ്യാര്‍ഥികളെയും നേതൃത്വം നല്‍കിയ പ്രഥമാധ്യാപിക ലവ്‌ലി ആന്റണി, കായികാധ്യാപകന്‍ […]

പ്രകൃതിസൗഹൃദ പൊതുശ്മശാനം നിര്‍മാണം അവസാനഘട്ടത്തില്‍

മുണ്ടക്കയം: പഞ്ചായത്തിന്റെ പ്രകൃതിസൗഹൃദ എല്‍.പി.ജി. പൊതുശ്മശാനം ‘ദേവയാനം’ നിര്‍മാണം അവസാനഘട്ടത്തില്‍. വരിക്കാനിയിലുള്ള അരയേക്കര്‍ സ്ഥലത്ത് റോഡ്, പീഠം, മൃതദേഹം ദഹിപ്പിക്കുന്ന കെട്ടിടം, കുഴല്‍ക്കിണര്‍, പുകക്കുഴല്‍, ദഹിപ്പിക്കുന്ന പെട്ടി, കവാടം, പൂന്തോട്ടം എന്നിവയുടെ നിര്‍മാണം, മൈതാനത്ത് തറയോട് പതിപ്പിക്കല്‍ എന്നിവ പൂര്‍ത്തിയായി. ഗ്യാസ് കണക്ഷന്‍, കുഴല്‍ക്കിണറില്‍നിന്ന് വെള്ളമെടുക്കാനുള്ള മോട്ടോര്‍ സ്ഥാപിക്കല്‍ എന്നിവയാണ് ശേഷിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ 21 ലക്ഷം രൂപയും മുണ്ടക്കയം ഗ്രാമപ്പഞ്ചായത്തിന്റെ 11.5 ലക്ഷവും ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷവും ആന്റോ ആന്റണി എം.പി.യുടെ അഞ്ചു ലക്ഷവും […]

ഈദ് സൌഹൃദ സംഗമം നടത്തി

കാഞ്ഞിരപ്പള്ളി: വിവിധ മതങ്ങളും സാമൂഹ്യ പ്രവര്‍ത്തകരും നടത്തിയ അശ്രാന്ത പരിശ്രമമാണ് കേരള ജനതയെ പ്രബുദ്ധരാക്കിയതെന്ന് സോളിഡാരിറ്റി മുന്‍ സംസ്ഥാന സമിതിയഗം ഷംസുദീന്‍ നദ്വി. ജമാഅത്തെ ഇസ്ലാമി കാഞ്ഞിരപ്പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഈദ് സൌഹൃദ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീര്‍ പി.ഇ. അബ്ദുള്‍ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എ ഷെമീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സെന്റ് ഡോമിനിക്സ് കത്തീഡ്രല്‍ വികാരി ഫാ. ജോര്‍ജ് ആലുങ്കല്‍, സെന്റ് ആന്റണീസ് […]

കുട്ടികളറിഞ്ഞ ‘തിരിച്ചറിവ് ‘

കാഞ്ഞിരപ്പള്ളി: കാളകെട്ടി ഫാ. മാത്യു വടക്കേമുറി കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ് ഒരു ദിവസം പ്രവര്‍ത്തിപ്പിച്ച്‌ അച്ചാമ്മ മെമ്മോറിയില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിപണിയെക്കുറിച്ച്‌ പഠിച്ചു. കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ് സംഘടിപ്പിച്ച ‘തിരിച്ചറിവ് ‘പരിപാടിയിലാണ് കുട്ടികളെ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തിയത്. വിവിധ സ്ഥലങ്ങളില്‍ നിന്നു കര്‍ഷകര്‍ കൊണ്ടുവന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് അധികൃതരുടെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ഥികള്‍ ലേലം ചെയ്ത് ആവശ്യക്കാര്‍ക്ക് നല്‍കി. പ്ളസ് ടു, ഹൈസ്കൂള്‍ വിദ്യാര്‍ഥികളാണ് പൂര്‍ണമായും മാര്‍ക്കറ്റ് നിയന്ത്രിച്ചത്. കര്‍ഷകര്‍ കൊണ്ടുവന്ന ഉല്‍പ്പന്നങ്ങള്‍ അളന്നു […]

സ്മരണകളുണര്‍ത്തി കൊല്ലമുള സ്കൂളില്‍ പൂര്‍വ അധ്യാപക-വിദ്യാര്‍ഥി സംഗമം

എരുമേലി: സ്മരണകളുണര്‍ത്തി കൊല്ലമുള യുപി സ്കൂളിലെ 1961-62 ബാച്ചിലെ ഏഴാം ക്ളാസ് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും അപൂര്‍വ സംഗമം. 52 വര്‍ഷങ്ങള്‍ക്കുശേഷമുള്ള ആദ്യപുനഃസമാഗമം. സംഗമത്തിനെത്തിയവരില്‍ 66 വയസുള്ള വിദ്യാര്‍ഥികളും 80 വയസില്‍ കൂടുതലുള്ള അധ്യാപകരും. “”അഖിലാണ്ഡമണ്ഡലം” എന്ന പഴയ പ്രാര്‍ഥനാഗാനമാലപിച്ചാണു സംഗമം തുടങ്ങിയത്. സ്കൂള്‍ മാനേജര്‍ ഫാ. മാത്യു പനച്ചിക്കലും ഹെഡ്മിസ്ട്രസ് തങ്കമ്മ ഏബ്രഹാമും മുന്‍ഗാമികളെയും പൂര്‍വവിദ്യാര്‍ഥികളെയും കാണാനെത്തിയിരുന്നു. അന്നത്തെ ഹെഡ്മാസ്റ്റര്‍ എം.ടി. മത്തായി സംഗമം ഉദ്ഘാടനം ചെയ്തു. സംഗമത്തിനെത്തിയ അധ്യാപകരായ കെ.എ. ആന്റണി കൊച്ചുപൈങ്ങോട്ട്, സേവ്യര്‍ കുറമണ്ണില്‍, […]

ചിറ്റടിയിൽ വാഹന അപകടം, ബാങ്ക് മനേജേർക്ക് പരിക്ക്

ചിറ്റടിയിൽ വാഹന അപകടം, ബാങ്ക് മനേജേർക്ക് പരിക്ക്

മുണ്ടക്കയം :- ഇന്ന് രാവിലെ എട്ടുമണിയോടെ ദേശിയ പാതയിൽ, ചിറ്റടിക്കും ചോറ്റിക്കും ഇടയിൽ കാർ അപകടത്തിൽ പെട്ടു ഒരാൾക്ക് പരിക്ക് പറ്റി. മുണ്ടക്കയം ഭാഗത്തേക്ക്‌ പോവുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാർ , റോഡ്‌ സൈഡിലെ കലുങ്കിൽ ഇടിച്ചു അടുത്തുള്ള റബർ തോട്ടത്തിലേക്ക് തല കീഴായി മറിയുകയായിരുന്നു എറണാകുളം വൈറ്റില സ്വദേശി പ്രേംജിത്ത് രാജിനാണ് പരിക്ക് പറ്റിയത്. ഇദ്ദേഹം മുണ്ടകയം സൌത്ത് ഇന്ത്യൻ ബാങ്കിലെ മാനേജർ ആണ് . പരിക്കേറ്റയാളെ മുണ്ടക്കയത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

ശുദ്ധിയുടെ നിറവില്‍ കാഞ്ഞിരപ്പള്ളി താലൂക്കിലെങ്ങും വലിയ പെരുനാള്‍ ആഘോഷിച്ചു

ശുദ്ധിയുടെ നിറവില്‍ കാഞ്ഞിരപ്പള്ളി താലൂക്കിലെങ്ങും വലിയ പെരുനാള്‍ ആഘോഷിച്ചു

കാഞ്ഞിരപ്പള്ളി/ മുണ്ടക്കയം: തക്‌ബീര്‍ ധ്വനികളില്‍ പള്ളികളും വീടുകളും മുഖരിതമായി.ഹജ്‌ജിന്റെ വിശുദ്ധിയില്‍ നബിയുടെ ത്യാഗത്തിന്റെ സ്‌മരണ പുതുക്കി നാടെങ്ങും വലിയ പെരുനാള്‍ ആഘോഷിച്ചു. കാഞ്ഞിരപ്പള്ളി മസ്ജിദുൽ ഹുദാ മൈതാനത്ത് ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ ഈദ്ഹാഗ് നടന്നു. മുണ്ടക്കയം ടൗണ്‍ പളളിയില്‍ സുബൈര്‍മൗലവിയും കൂട്ടിക്കല്‍ മഹിയദീന്‍ പള്ളിയില്‍ എസ്‌.എച്ച്‌. നാസറുദീന്‍ മൗലവി മന്നാനിയും വെംബ്ലി മസ്‌ജിദുല്‍ ഹിദായത്തില്‍ അബ്‌ദുല്‍ ലത്തീഫ്‌ മൗലവിയും പുത്തന്‍ ചന്ത മസ്‌ജിദില്‍ നിസാര്‍ മൗലവിയും വണ്ടന്‍പതാല്‍ ജുമാ മസ്‌ജിദില്‍ ലബീബ്‌ മൗലവിയും ഏന്തയാര്‍ ബദരിയ്യ മസ്‌ജിദില്‍ […]

കിടപ്പാടം വരെ വിറ്റു ലോട്ടറി വാങ്ങിയിരുന്നയാൾക്ക് ഒടുവിൽ കാരുണ്യ ഭാഗ്യക്കുറിയൂടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയിലൂടെ ഭാഗ്യ കടാക്ഷം

കിടപ്പാടം വരെ വിറ്റു ലോട്ടറി വാങ്ങിയിരുന്നയാൾക്ക് ഒടുവിൽ കാരുണ്യ ഭാഗ്യക്കുറിയൂടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയിലൂടെ ഭാഗ്യ കടാക്ഷം

ഭാഗ്യം പരീക്ഷിച്ചു സ്‌ഥലം വിറ്റ യുവാവിന്‌ കാരുണ്യകടാക്ഷം മുണ്ടക്കയം: ഭാഗ്യക്കുറിയെടുക്കുന്നതു ഹരമാക്കി ആകെയുള്ള ഒന്നര ഏക്കര്‍ സ്‌ഥലം വിറ്റുതുലച്ച യുവാവിന്‌ ഒടുവില്‍ ഭാഗ്യദേവതയുടെ കാരുണ്യകടാക്ഷം. പുലിക്കുന്നില്‍ ടാക്‌സി ഡ്രൈവറായ കുളമാക്കേല്‍ തകടിയേല്‍ സാലുവാണ്‌ കാരുണ്യ ലോട്ടറിയുടെ ഒന്നാംസമ്മാനമായ ഒരുകോടി രൂപയ്‌ക്ക്‌ അര്‍ഹനായത്‌. മുണ്ടക്കയം ശ്രീമുരുക ലക്കി സെന്ററില്‍നിന്നു വിതരണം ചെയ്‌ത കെ.ഒ. 377329 നമ്പര്‍ ലോട്ടറിയാണു സാലുവിനു ഭാഗ്യം കൊണ്ടുവന്നത്‌. പ്രദേശവാസിയായ ഏജന്റ്‌ രാജപ്പനില്‍നിന്നാണു ലോട്ടറി വാങ്ങിയത്‌. ഭാഗ്യപരീക്ഷണം പതിവാക്കിയ സാലു നിത്യവും വന്‍തുകയ്‌ക്കു ഭാഗ്യക്കുറി എടുത്തിരുന്നു. […]

തെരുവില്‍ അലഞ്ഞു തിരിഞ്ഞിരുന്ന മൃഗങ്ങൾക്ക് സ്വന്തം വീട്ടിൽ ആശ്രയമൊരുക്കി പൊന്‍കുന്നം കിഴക്കയില്‍ ജോസഫ്‌ ബാബു

തെരുവില്‍ അലഞ്ഞു തിരിഞ്ഞിരുന്ന മൃഗങ്ങൾക്ക് സ്വന്തം വീട്ടിൽ ആശ്രയമൊരുക്കി പൊന്‍കുന്നം കിഴക്കയില്‍ ജോസഫ്‌ ബാബു

പൊന്‍കുന്നം: ജനജീവിതത്തിന്‌ ഭീഷണിയാണെന്ന്‌ ആരോപിച്ച്‌ തെരുവ്‌ നായ്‌ക്കളെ കൊല്ലണമെന്ന്‌ ആവശ്യമുയരുമ്പോള്‍ തെരുവില്‍ അലഞ്ഞു തിരിഞ്ഞിരുന്ന നായ്‌ക്കള്‍ക്കും പൂച്ചകള്‍ക്കും വിരമിച്ച സൈനികന്‍ ആശ്രയമൊരുക്കുന്നു. ഇവയ്‌ക്ക് കൂടും ഭക്ഷണവും ഒരുക്കി മൃഗസ്‌നേഹത്തിന്റെ ഉദാത്ത മാതൃക കാട്ടുന്നത്‌ പൊന്‍കുന്നം കിഴക്കയില്‍ ജോസഫ്‌ ബാബുവാണ്‌. ഇദ്ദേഹത്തിന്റെ വീട്ടിലിപ്പോള്‍ പന്ത്രണ്ട്‌ നായ്‌ക്കളും പത്തു പൂച്ചകളും അന്തേവാസികളായിട്ടുണ്ട്‌. ഇവയ്‌ക്ക്‌ യഥാസമയം ഭക്ഷണവും മരുന്നും നല്‍കിവരുന്നു. നായ്‌ക്കള്‍ക്കു പേരിട്ടിരിക്കുന്നത്‌ പ്രത്യേക രീതിയിലാണ്‌. കുട്ടൂസ്‌ വണ്‍, കുട്ടൂസ്‌ ടൂ, ത്രീ……. എന്നിങ്ങനെ. 10 വര്‍ഷത്തിലധികമായി ഇത്തരത്തിലുള്ള മൃഗങ്ങളെ പരിപാലിക്കുവാന്‍ […]

രുക്മിണീസ്വയംവര ഘോഷയാത്ര ഭക്തി സാന്ദ്രം

മുക്കൂട്ടുതറ: തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി നടന്ന രുക്മിണീ സ്വയംവരഘോഷയാത്ര ഭക്തി നിര്‍ഭരമായി. യജ്ഞവേദിയില്‍ രുക്മിണീ സ്വയംവരം പാരായണശേഷമായിരുന്നു ഘോഷയാത്ര.കൃഷ്ണ സ്തുതികളുമായി നൂറ് കണക്കിന് വിശ്വാസികള്‍ ഘോഷയാത്രയില്‍ പങ്കെടുത്തു.ദേവീനടയില്‍ നാരങ്ങാ വിളക്ക്,ലളിതാ സഹസ്ര നാമാര്‍ച്ചന, സര്‍വൈശ്വര്യപൂജ എന്നിവ നടന്നു.ശനിയാഴ്ച (4/10) രാവിലെ 10 ന് നവഗ്രഹപൂജ നടക്കും.വൈകീട്ട് 7.30 ന് പ്രഭാഷണം.മധു മുണ്ടക്കയമാണ് യജ്ഞാചാര്യന്‍.

ഗാന്ധിജയന്തി ആഘോഷം

എരുമേലി: എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഗാന്ധിജയന്തി ദിനാഘോഷം നടത്തി. ആസ്​പത്രി പരിസരം ശുചീകരണവും വൃക്ഷത്തൈകള്‍ നടുകയും ചെയ്തു. സ്വച്ഛതാ ഭാരത് സന്ദേശയോഗം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് ജോസഫ് മണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ മനു പി.എസ്. അധ്യക്ഷനായി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.പി. ജയകുമാര്‍ ജീവനക്കാര്‍ക്ക് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സൂപ്പര്‍വൈസര്‍ പുഷ്പകുമാരി, രഞ്ജിത്ത്, അഭിലാഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

കരഞ്ഞും ചിരിച്ചും കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു

എരുമേലി: വിവിധ ക്ഷേത്രസങ്കേതങ്ങളില്‍ കുട്ടികള്‍ വിജയദശമിദിനത്തില്‍ അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ചു. മേഖലയിലെ വിവിധ ക്ഷേത്രങ്ങള്‍ക്കുപുറമെ നിലത്തെഴുത്തുകളരികളിലും സ്‌കൂളുകളിലും വിദ്യാരംഭച്ചടങ്ങ് നടന്നു. കരഞ്ഞും ചിരിച്ചും നൂറുകണക്കിനു കുരുന്നുകള്‍ അക്ഷരാമൃതം നുകര്‍ന്ന് അറിവിന്റെ ലോകത്തേക്ക് ആദ്യചുവടുവച്ചു. എരുമേലി ധര്‍മശാസ്താ ക്ഷേത്രത്തില്‍ ദേവീനടയില്‍ നടന്ന വിദ്യാരംഭച്ചടങ്ങുകള്‍ക്ക് ക്ഷേത്രംശാന്തി ജിഷ്ണു പെരിയമന കാര്‍മികത്വം വഹിച്ചു. കുട്ടികള്‍ക്കുപുറമെ മുതിര്‍ന്നവരും നാഗത്തറയിലെ മണലില്‍ അക്ഷരം കുറിച്ചു. വിജയദശമി പ്രമാണിച്ച് ധര്‍മശാസ്താ ക്ഷേത്രത്തില്‍ മേല്‍ശാന്തി ജഗദീഷ് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ പ്രത്യേകപൂജകളും ഉണ്ടായിരുന്നു. എരുമേലി എസ്.എന്‍.ഡി.പി. ശാഖാ ഗുരുദേവക്ഷേത്രത്തില്‍ […]

എരുമേലിയിൽ കൂടി നാടിനെ വിറപ്പിച്ചു കൊണ്ട് വിരണ്ടോടിയ പോത്തിന്റെ കുത്തേറ്റു ഒരാൾ ആശുപത്രിയിൽ

എരുമേലിയിൽ കൂടി നാടിനെ വിറപ്പിച്ചു കൊണ്ട് വിരണ്ടോടിയ പോത്തിന്റെ കുത്തേറ്റു ഒരാൾ ആശുപത്രിയിൽ

എരുമേലി : ബലിപെരുനാൾ ദിനത്തോട് അനുബന്ധിച്ച് ബലികർമ്മത്തിനായി കൊണ്ടുവന്ന പോത്ത് പട്ടണത്തെ വിറപ്പിച്ചു കൊണ്ട് വിരണ്ടോടി. ഓടിയ വഴിയിൽ പോത്തിന്റെ കുത്തേറ്റു ഒരാൾ ആശുപത്രിയിൽ … ഇന്ന് രാവിലെ 9 മണിയോടെ എരുമേലി 40 ഏക്കർ മുട്ടപള്ളിയിലാണ് സംഭവം നടന്നത് . കണമല സ്വദേശി സക്കീർ ഹുസൈൻ ആണ് പോത്തിന്റെ കുത്തേറ്റു 17 കുത്തികെട്ടുകളോടെ ആശുപത്രിയിൽ കഴിയുന്നത്‌ . മുണ്ടക്കയം കാളചന്തയിൽ നിന്നും ഇന്നലെ വാങ്ങിയ പോത്താണ് ഇദ്ദേഹത്തെ കുത്തിയത് . തലയിലാണ് പ്രധാനമായും കുത്തുകൾ ഏറ്റത്. […]

മുണ്ടക്കയത്ത് ആർ എസ് എസ് റൂട്ട് മാർച്ചും, സമ്മേളനവും

മുണ്ടക്കയത്ത് ആർ എസ് എസ് റൂട്ട് മാർച്ചും, സമ്മേളനവും

മുണ്ടക്കയം :- ഇന്ന് ഉച്ച കഴിഞ്ഞു മൂന്നു മണിക്ക് മുണ്ടക്കയത്ത് ആർ എസ് എസ് റൂട്ട് മാർച്ചും , തുടർന്ന് 35 ആം മൈൽ കള്ളിവയാൽ പപ്പാൻ മെമ്മോറിയൽ പബ്ലിക്‌ സ്കൂളിൽ പൊതു സമ്മേളനവും നടന്നു . പ്രൊഫ . പി കെ രാജപ്പൻ, പി എം രാമചന്ദ്രൻ എന്നിവർ പ്രഭാഷണം നടത്തി . ഫോട്ടോകൾ :-

ബ്ലഡ്‌ ഗ്രൂപ്പ്‌ ഡയറക്ട്ടറി

എലിക്കുളം : ഉണ്ണിമിശിഹാ പള്ളിയിൽ യുവദീപ്തിയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ബ്ലഡ്‌ ഗ്രൂപ്പ്‌ അടിസ്ഥാനമാക്കിയുള്ള ഇടവക ഡയറക്ടറിയുടെ പ്രകാശനം ഇന്നു വൈകുന്നേരം നാലിന് വികാരി ജനറാൾ റവ. ഡോ. മാത്യു പായിക്കാട്ടിന്റെ അധ്യക്ഷത്തിൽ രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ നിർവഹിക്കും. വികാരി ജനറാൾ റവ. ഡോ. ജോസ് പുളിക്കൽ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിൽ യുവദീപ്തിയുടെ ആഭിമുഖ്യത്തിൽ നിർമ്മിച്ച ഷോർട്ട് ഫിലിംമിന്റെ പ്രകാശനം നടക്കും.

കാഞ്ഞിരപ്പള്ളി നഗരമധ്യത്തിൽ മദ്യപാനവും സാമൂഹ്യവിരുദ്ധശല്യവും

കാഞ്ഞിരപ്പള്ളി : നഗര മധ്യത്തിനോടു ചേർന്ന് പരസ്യ മദ്യപാനവും സാമൂഹ്യവിരുദ്ധ ശല്യവും. അടഞ്ഞു കിടക്കുന്ന പഴയ മാർകറ്റിലും പഞ്ചായത്ത്‌ ടൌണ്‍ഹാളിനു സമീപമുള്ള ഹൌസിംഗ് കോളനിയിലേക്കുള്ള റോഡ്‌ സൈഡിലും താല്ക്കാലിക ഷെഡിലുമായാണ് മദ്യപാനവും ചീട്ടുകളിയും നടക്കുന്നത്. മദ്യപരുടെയും സാമൂഹ്യവിരുദ്ധരുടേയും ശല്യംമൂലം ഇതുവഴി കോളനിയിലേക്ക് കടന്നു പോകാൻ മേലാത്ത അവസ്ഥയാണ്. ലഹരി മൂത്തുകഴിയുമ്പോൾ വാഹനങ്ങൾ തടഞ്ഞുനിരത്തി യാത്രക്കാരെ അസഭ്യം പറയുന്നതും പതിവാണ്. ഇവർക്കെതിരേ കോളനി നിവാസികൾ പോലീസിൽ പരാതി നല്കിയിട്ടും യാതൊരു നടപടിയുമിലത്രെ. ഹൌസിംഗ് കോളനിയുടെ സമീപത്തുള്ള റവന്യു ഭൂമിയിൽ […]

സേവ് സിറ്റിസണ്‍ വാർഷികവും സ്കോളർഷിപ്പ് വിതരണവും

കാഞ്ഞിരപ്പള്ളി : സേവ് സിറ്റിസണ്‍ ചാരിറ്റബിൽ സൊസൈറ്റിയുടെ വാർഷികവും വിദ്യാർത്ഥികൾക്കുള്ള സൗജന്യ കുടകളുടെയും വിദ്യാഭാസ സ്കോളർഷിപ്പിന്റെയും വിതരണം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞു 2.30ന് സൈന്റ്റ്‌ ഡോമിനിക്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സമ്മേള്ളനത്തിൽ രക്ഷാധികാരി റോബിൻ എബ്രാഹിം നന്തികാട്ടുകണ്‍ഡത്തിൽ അധ്യക്ഷത്തവഹിക്കും. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭാസ സ്കോളർഷിപ്പ് വിതരണം എസ്ഐ ഷിന്ടോ പി. കുര്യനും സൗജന്യ കുട വിതരണം ജനറൽ കണ്‍വീനർ മാത്യു തോമസ്‌ കൊല്ലംകുളവും നിർവഹിക്കും. പ്രൊഫ. ഫിലോമിന ജോസഫ്‌, […]

മണിമലയ്‌ക്ക് ഇനി കുട്ടിപ്പോലീസും

മണിമല: മണിമലയിലെ ജനകീയ പ്രശ്‌നങ്ങളില്‍ ഇനി മുതല്‍ കുട്ടിപ്പോലീസിന്‍റെ സേവനവും ലഭ്യമാകും. സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന്‌ കുട്ടികള്‍ക്കായി നടപ്പാക്കുന്ന സ്‌റ്റുഡന്‍റ്‌സ് പോലീസ്‌ കേഡറ്റ്‌ പദ്ധതി മണിമല സെന്‍റ്‌ ജോര്‍ജ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങുന്നതോടെയാണിത്‌. ജില്ലയില്‍ പുതുതായി ഈ പദ്ധതി നടപ്പാക്കുന്ന പതിനെട്ടു സ്‌കൂളുകളില്‍ ഒന്നാണിത്‌. ഒന്നാം ഘട്ടമായി 22 ആണ്‍കുട്ടികളും 22 പെണ്‍കുട്ടികളും ഉള്‍പ്പെടെ എട്ടാം ക്ലാസില്‍ പഠിക്കുന്ന 44 കുട്ടികള്‍ക്ക്‌ പരിശീലനം നല്‍കും. അച്ചടക്കം, പൗരബോധം, സാമൂഹ്യ പ്രതിബദ്ധത, സേവന സന്നദ്ധത […]

ശബരിമല തീര്‍ഥാടനം : ആദ്യയോഗം ഇന്ന്

എരുമേലി: ശബരിമല തീര്‍ഥാടനകാല മുന്നൊരുക്കങ്ങള്‍ക്കായി ഇന്നു രാവിലെ ഒമ്ബതിന് എരുമേലിയില്‍ ആദ്യയോഗം നടക്കും. ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍, ചീഫ് വിപ്പ് പി.സി. ജോര്‍ജ്, ആന്റോ ആന്റണി എംപി, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലാ കളക്ടര്‍മാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എന്നാല്‍, എരുമേലിയില്‍ യോഗം ചേരുന്നത് സംബന്ധിച്ച്‌ അറിയിപ്പ് ഔദ്യോഗികമായി ലഭിച്ചില്ലെന്ന് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു.ഇന്നലെ രാവിലെ കോട്ടയത്ത് കളക്‌ട്രേറ്റില്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അറിയിപ്പ് ലഭിച്ചതെന്ന് കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ കെ.എം. ശിവകുമാര്‍ പറഞ്ഞു. വില്ലേജ്, […]

അമല്‍ജ്യോതി കോേളജ് ഫെസ്റ്റ് ഇന്നുമുതല്‍

കാഞ്ഞിരപ്പള്ളി: അമല്‍ജ്യോതി കോേളജ് ഓഫ് എന്‍ജിനിയറിങ്ങിന്റെ നാഷണല്‍ ടെക്‌നോ-കള്‍ച്ചറല്‍ ഫെസ്റ്റിന് വ്യാഴാഴ്ച തിരിതെളിയും. അസ്യര്‍-2014 എന്ന കോേളജ് ഫെസ്റ്റിന്റെ കള്‍ച്ചറല്‍ ഇവന്റ്‌സ് പ്രശസ്ത സിനിമാ സംവിധായകന്‍ ലാല്‍ ജോസും ടെക്‌നിക്കല്‍ ഇവന്റ്‌സ് ലൂണാര്‍ റബ്ബേഴ്‌സ് ചെയര്‍മാന്‍ ഐസക്ക് കൊട്ടുകപ്പള്ളിയും ഉദ്ഘാടനം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്കായി www.azureajee.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

സംസ്ഥാനസര്‍ക്കാര്‍ കട്ടപ്പുറത്ത് – കാനം രാജേന്ദ്രന്‍

പൊന്‍കുന്നം: സംസ്ഥാനസര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി.യെപ്പോലെ കട്ടപ്പുറത്താണെന്ന് എ.ഐ.ടി.യു.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍. േജായിന്റ് കൗണ്‍സിലിന്റെ ജില്ലാ സമ്മേളനഭാഗമായി പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രിമാരും യു.ഡി.എഫ്.നേതാക്കളും തമ്മില്‍ പോരടിച്ചത് ഭരണം സ്തംഭിപ്പിക്കുകയാണ്. മന്ത്രിസഭാതീരുമാനത്തെ പുറത്തിറങ്ങി മന്ത്രിമാര്‍തന്നെ എതിര്‍ക്കുകയാണെന്നും കാനം പറഞ്ഞു. കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എ.ജെ.അച്ചന്‍കുഞ്ഞ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ജെ.ബെന്നിമോന്‍, ആര്‍.സുഖലാല്‍, അഡ്വ. വി.ബി.ബിനു, അനില്‍ ഗോപിനാഥ്, കെ.കെ.വിലാസിനി, എസ്.പി.സുമോദ്, എം.ആര്‍.രഘുദാസ്, കെ.ബി.ശോഭന, പ്രകാശ് എന്‍. കങ്ങഴ, അനൂപ് എന്നിവര്‍ പ്രസംഗിച്ചു.

ഇടച്ചോറ്റി ക്ഷേത്രത്തില്‍ നവരാത്രിആഘോഷവും ഭാഗവത നവാഹയജ്ഞവും

കാഞ്ഞിരപ്പള്ളി: ഇടച്ചോറ്റി സരസ്വതിദേവിക്ഷേത്രത്തില്‍ നവരാത്രിആഘോഷവും ദേവീഭാഗവത നവാഹയജ്ഞവും ഒക്ടോബര്‍ ഒന്നുമുതല്‍ മൂന്നുവരെ നടക്കും. രാവിലെ എട്ടിന് പുരാണപാരായണം, ഉച്ചയ്ക്ക് ഒന്നിന് ഘോഷയാത്ര.വള്ളിയാംകാവ് ദേവിക്ഷേത്രത്തില്‍ നിന്ന് കൊണ്ടുവരുന്ന ഭദ്രദീപവും പൊന്‍കുന്നം പുതിയകാവ് ക്ഷേത്രത്തില്‍ നിന്ന് കൊണ്ടുവരുന്ന കൊടിമരവും ഉച്ചയ്ക്ക് ഒന്നിന് ചോറ്റി ശ്രീനാരായണഗുരുദേവക്ഷേത്രാങ്കണത്തില്‍ എത്തും. അവിടെ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഇടച്ചോറ്റി സരസ്വതിക്ഷേത്ര സന്നിധിയില്‍ എത്തിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന സമ്മേളനം ക്ഷേത്രം രക്ഷാധികാരി പുത്തൂര്‍ പരമേശ്വരന്‍നായരുടെ അധ്യക്ഷതയില്‍ ഗവ.ചീഫ് വിപ്പ് പി.സി.ജോര്‍ജ് ഉദ്ഘാടനം ചെയ്യും. പന്തളത്തുരാജാവ് പി.രാമവര്‍മ്മ […]

വഴിയില്‍ നിന്ന് കിട്ടിയ പണം വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ ഏല്‍പ്പിച്ചു

മുണ്ടക്കയം ഈസ്റ്റ്: വഴിയില്‍ നിന്ന് കിട്ടിയ പണം പ്രഥമാധ്യാപകനെ ഏല്‍പ്പിച്ച് വിദ്യാര്‍ഥികള്‍ മാതൃകയായി. സെന്റ് ആന്റണീസ് ഹൈസ്‌കൂളിലെ പി.എസ്.അശ്വിന്‍, ടോം ജോസ്, റോബിന്‍ അഗസ്റ്റിന്‍ തോമസ് എന്നീ കുട്ടികളാണ് കരിനിലം ഭാഗത്തുള്ള വഴിയില്‍ നിന്ന് കളഞ്ഞുകിട്ടിയ പണം പ്രഥമാധ്യാപകനെ ഏല്‍പ്പിച്ചത്. പീരുമേട് എ.ഇ.ഒ. മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വിദ്യാര്‍ഥികളെ ആദരിച്ചു. പണം നഷ്ടമായവര്‍ തെളിവ് സഹിതം പ്രഥമാധ്യാപകനെ സമീപിക്കേണ്ടതാണ്.

പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു

എരുമേലി: വിദ്യാര്‍ഥികളില്‍ കൃഷിവിജ്ഞാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അടുക്കള തോട്ടം പദ്ധതിക്ക് എരുമേലി സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി. വിദ്യാര്‍ഥികള്‍ക്ക് പച്ചക്കറി വിത്തുകള്‍ നല്‍കി പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് അംഗം ബീനാ അഷറഫ് നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ആന്‍സമ്മ തോമസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ആത്മ ബ്ളോക്ക് പ്രോഗ്രാം മാനേജര്‍ മഞ്ജു പിള്ള ക്ളാസ്സ് നയിച്ചു. കൃഷി അസിസ്റ്റന്റ് ഓഫീസര്‍ സെബാസ്റ്റ്യന്‍ മാത്യു, അധ്യാപിക മരീറ്റ മാത്യു, വിദ്യാര്‍ഥികളായ ഫ്ളമിംഗ് മാത്യു, സോനു ബേബി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ബാങ്കുപടിക്കല്‍ ധര്‍ണ

കൊക്കയാര്‍: കൊക്കയാര്‍ സഹകരണബാങ്കില്‍ സെക്രട്ടറിക്കെതിരേ കീഴ്ജീവനക്കാരന്‍ ഉന്നയിച്ച അര ലക്ഷം രൂപയുടെ സാമ്ബത്തിക ക്രമക്കേട് സംബന്ധിച്ച്‌ വിജിലന്‍സ് അന്വഷിക്കണമെന്നും അഴിമതിക്കാരനായ ജീവനക്കാരനെ മാറ്റി നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കൊക്കയാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തും. നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് ബാങ്ക് പടിക്കല്‍ നടക്കുന്ന ധര്‍ണ ഡിസിസി പ്രസിഡന്റ് റോയി കെ.പൌലോസ് ഉദ്്ഘാടനം ചെയ്യും. പ്രസിഡന്റ് സണ്ണി തട്ടുങ്കല്‍ അധ്യക്ഷത വഹിക്കും.

കണ്‍വന്‍ഷന്‍

കാഞ്ഞിരപ്പള്ളി: ഐഎന്‍ടിയുസി കാഞ്ഞിരപ്പള്ളി റീജണല്‍ കമ്മിറ്റി യോഗം പ്രസിഡന്റ് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സാബു പുതുപ്പറമ്ബില്‍, ഡിസിസി സെക്രട്ടറി ടി.എസ്. രാജന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബേബി വട്ടക്കാട്ട്, യൂത്ത് വിംഗ് ജില്ലാപ്രസിഡന്റ് അശോക് മാത്യു, ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി നിബു ഷൌക്കത്ത്, ഡ്രൈവേഴ്സ് യൂണിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി സന്തോഷ് മണ്ണനാനിയില്‍, റീജണല്‍ സെക്രട്ടറി പി.പി. അബ്ദുള്‍സലാം, ബെന്നി ജോസഫ്, ഗോപാലകൃഷ്ണന്‍, പി. യോഹന്നാന്‍, ഷാജി, […]

സ്വാഗതംചെയ്തു

കാഞ്ഞിരപ്പള്ളി: കേരള വിശ്വകര്‍മസഭ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചതിനെ താലൂക്ക് യൂണിയന്‍ സ്വാഗതം ചെയ്തു. പ്രസിഡന്റ് കെ.എ. ഗോപാലകൃഷ്ണനാചാരിയുടെ അധ്യക്ഷതയില്‍ സെക്രട്ടറി പി.എസ്. സന്തോഷ്, ബോര്‍ഡംഗങ്ങളായ കെ.ടി. ബാബു, വി.ആര്‍. രവികുമാര്‍, സി.കെ. ഉത്തമന്‍, ട്രഷറര്‍ എം. മുരളീധരന്‍, വൈസ് പ്രസിഡന്റുമാരായ എ.പി. ശശി, കെ.എസ്. സോമന്‍, ജോയിന്റ് സെക്രട്ടറിമാരായ പി.എം. മഞ്ചേഷ്. പി.എം. ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു.

ശാഖാ രൂപീകരണം

കാഞ്ഞിരപ്പള്ളി: ഇന്ത്യന്‍ ദളിത് ഫെഡറേഷന്‍ പൂതക്കുഴി ശാഖാ രൂപീകരണം പി.കെ. കുട്ടപ്പായിയുടെ അധ്യക്ഷതയില്‍ നടന്നു. താലൂക്ക് പ്രസിഡന്റ് ജയരാജ് ഇളംകാട് ഉദ്ഘാടനം ചെയ്തു. സുനില്‍കുമാര്‍ മടുക്കയില്‍ മുഖ്യപ്രഭാഷണം നടത്തി. പി.കെ. കുട്ടപ്പായി – പ്രസിഡന്റ്, രാജു മറ്റത്തില്‍ – വൈസ് പ്രസിഡന്റ്, കിരണ്‍ പി.കെ. – സെക്രട്ടറി, ജോണി ഇ.ആര്‍. – രജിസ്ട്രാര്‍, ജോണി വട്ടകപ്പാറ, ഇ.ആര്‍. അപ്പച്ചന്‍ – കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുത്തു.

ശബരിമല സീസണ്‍ വിളിപ്പാടകലെ: കുടിവെള്ളമില്ല, കോടികളുടെ പദ്ധതി പ്രഖ്യാപനത്തില്‍ മാത്രം

എരുമേലി: ഇത്തവണ ശബരിമല സീസണില്‍ എരുമേലിയില്‍ പുതിയ കുടിവെള്ള പദ്ധതിയിലൂടെ വെള്ളം നല്‍കുമെന്ന പ്രഖ്യാപനം ജലരേഖയായി. നിലവിലുള്ള കുടിവെള്ള പദ്ധതി താറുമാറാക്കിയാണ് 53 കോടി രൂപാ ചെലവിട്ടുള്ള ബൃഹത്തായ കുടിവെള്ള പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത്. ഈ പദ്ധതിയുടെ നിര്‍മാണത്തിനായി നിലവിലുള്ള ചെറുകിട പദ്ധതിയുടെ പൈപ്പ് ലൈനുകളും ടാങ്കും പൊളിച്ചുമാറ്റിയിരുന്നു. 45 വര്‍ഷം പഴക്കമുള്ളതാണ് നിലവിലുള്ള ചെറുകിട പദ്ധതി. മണിമലയാറ്റിലെ ചാകയത്തില്‍ നിന്നു വെള്ളം പമ്ബുചെയ്ത് നേര്‍ച്ചപ്പാറയിലെ കാല്‍ ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കിലെത്തിച്ചാണ് വിതരണം. ശബരിമല സീസണില്‍ […]

ആഭരണങ്ങള്‍ കവര്‍ന്ന മോഷ്ടാവ് പോലീസ് പിടിയില്‍

കാഞ്ഞിരപ്പള്ളി: പകല്‍ സമയത്ത് വീടിനുള്ളില്‍നിന്ന് ആഭരണങ്ങള്‍ കവര്‍ന്ന മോഷ്ടാവ് പോലീസ് പിടിയില്‍. കുളപ്പുറം ഒന്നാം മൈല്‍ ഞള്ളത്തുവേലിക്കുന്നേല്‍ സിബി(45) ആണ് പിടിയിലായത്. കഴിഞ്ഞ 18ന് അയല്‍വാസിയും സുഹൃത്തുമായ പുത്തന്‍പുരക്കല്‍ ജോസ് വര്‍ഗീസിന്റെ വീട്ടില്‍നിന്ന് ഇയാള്‍ ഒന്നരപവന്‍ തൂക്കമുള്ള മാലയും അരപവന്‍ വരുന്ന മോതിരവും കവരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്വര്‍ണാഭരണങ്ങള്‍ പണയംവച്ച കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ ബാങ്കില്‍ പ്രതിയുമായി എത്തി പോലീസ് തെളിവെടുപ്പ് നടത്തി.

എം.ജി. സര്‍വ്വകലാശാല ടേബിള്‍ ടെന്നീസ്; കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജ് ചാന്പ്യന്‍മാര്‍

കാഞ്ഞിരപ്പള്ളി: അമലഗിരി ബി.കെ.കോളേജില്‍ നടന്ന എം.ജി. സര്‍വ്വകലാശാല ഇന്റര്‍ കൊളീജിയറ്റ് ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ചാമ്പ്യന്‍മാരായി. ലീഗ് റൗണ്ടിലെ എല്ലാ മത്സരങ്ങളും വിജയിച്ചാണ് അമല്‍ജ്യോതി കോളേജ് ടീം കിരീടം നേടിയത്. അങ്കമാലി ഫിസാറ്റ് എന്‍ജിനിയറിങ് കോളേജ് രണ്ടാം സ്ഥാനവും തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അമല്‍ജ്യോതിയിലെ രാഹുല്‍ ബിനു മാത്യുവാണ് മികച്ച കളിക്കാരന്‍. വനിതാവിഭാഗത്തില്‍ സെന്റ് തെരാസസ് കോളേജ് ചാമ്പ്യന്‍മാരായി

ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം പൊന്‍കുന്നത്ത്‌

പൊന്‍കുന്നം: ജോയിന്റ് കൗണ്‍സിലിന്റെ ജില്ലാ സമ്മേളനം ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പൊന്‍കുന്നത്ത് നടക്കും. ചൊവ്വാഴ്ച വൈകീട്ട് 4ന് പൊതുസമ്മേളനം ഇ.എസ്.ബിജിമോള്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. സി.പി.ഐ. ജില്ലാ സെക്രട്ടറി സി.കെ.ശശിധരന്‍ അധ്യക്ഷത വഹിക്കും. ബുധനാഴ്ച രാവിലെ 10ന് പ്രതിനിധി സമ്മേളനം. എ.ഐ.ടി.യു.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എ.ജെ.അച്ചന്‍കുഞ്ഞ് അധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തില്‍ അഡ്വ. സുരേഷ് ടി.നായര്‍, ബിജുക്കുട്ടി കെ.ബി., എ.വി.രാജേഷ്, ടി.എസ്.അനൂപ് എന്നിവര്‍ പങ്കെടുത്തു.

സ്ഥലം കണ്െടത്തി നല്‍കാന്‍ വൈകുന്നതിന് പിന്നില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ അനാസ്ഥയെന്ന്

കാഞ്ഞിരപ്പള്ളി: മലയോര മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്ഥാപനങ്ങളുടെ അഭാവം കണക്കിലെടുത്ത് ആരംഭിച്ച ഐഎച്ച്‌ആര്‍ഡി അപ്ളൈഡ് സയന്‍സ് കോളജിന് സ്ഥലം കണ്െടത്തി നല്‍കാന്‍ വൈകുന്നതിന് പിന്നില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ അനാസ്ഥയാണെന്ന് ആരോപണം. കോളജിന് മതിയായ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ കോളജിന്റെ അഫിലിയേഷന്‍ തന്നെ നഷ്ടപ്പെടുമെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. ഇതോടെ തങ്ങളുടെ തുടര്‍ പഠനം അനിശ്ചിതത്വത്തിലാകുമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. സ്വന്തമായി കെട്ടിടം പണിയാനുള്ള ടോക്കണ്‍ തുക ബജറ്റില്‍ വകയിരുത്തിയിട്ടുണ്െടന്നും സ്ഥലം ലഭിച്ചാലുടന്‍ കെട്ടിടം നിര്‍മിക്കാനാവശ്യമായ തുക അനുവദിക്കുമെന്നും എംഎല്‍എ അറിയിച്ചു. […]

മുഅല്ലീം കണ്‍വന്‍ഷന്‍

കാഞ്ഞിരപ്പള്ളി: സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ (എസ്ജെഎം) മുഅല്ലീം കണ്‍വന്‍ഷനും ശാസ്ത്ര പഠനശിബിരവും ഇന്ന് രാവിലെ 10 മുതല്‍ കാഞ്ഞിരപ്പള്ളി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഹാളില്‍ നടക്കും. ഉദ്ഘാടന പരിപാടിയില്‍ ടി.എച്ച്‌. അബ്ദുള്‍സലാം ബാഖവി അധ്യക്ഷത വഹിക്കും. എസ്വൈഎസ് ജില്ലാ ജനറല്‍ സെക്രട്ടറി അനസ് മദനി ഉദ്ഘാടനം ചെയ്യും. 11.30ന് നടക്കുന്ന സംഘടനാപരിപാടിയില്‍ അന്‍വര്‍ മദനി അധ്യക്ഷതവഹിക്കും. നിസാര്‍ സഖാഫി ഉദ്ഘാടനവും സുലൈമാന്‍ സഖാഫി മുഖ്യപ്രഭാഷണവും നടത്തും. ഉച്ചകഴിഞ്ഞ് നടക്കുന്ന ശാസ്ത്രപഠന പരിപാടി സഈദ് സഖാഫി […]

പൊത്തുവലയില്‍ കുരുങ്ങിയത് കരിമീന്‍

എരുമേലി: ചൂണ്ടകളും വിവിധതരം വലകളും നിര്‍മിച്ച്‌ വിറ്റുകൊണ്ടിരുന്നയാള്‍ താന്‍ നിര്‍മിച്ച പൊത്തുവല പരീക്ഷിക്കാനായി നദിയിലിട്ടപ്പോള്‍ ലഭിച്ചത് കരിമീന്‍. സംഭവമറിഞ്ഞ് കരിമീനെ കാണാനെത്തിയ നാട്ടുകാരും ചൂണ്ടകളും വലകളും വാങ്ങി മീന്‍പിടുത്തമാരംഭിച്ചു. ഇന്നലെ എരുമേലി ഓരുങ്കല്‍കടവിലെ മണിമലയാറിലാണ് കരിമീനെ വലയിലാക്കിയതിന്റെ കാഴ്ച കാണാന്‍ നാട്ടുകാര്‍ തടിച്ചുകൂടിയത്. ഓരുങ്കല്‍കടവില്‍ പെട്ടിക്കട നടത്തുന്ന പുകപ്പുരയ്ക്കല്‍ കുഞ്ഞുമൈതീന്‍ നാളുകളായി ചൂണ്ടകളും വലകളും നിര്‍മിച്ച്‌ വില്‍പ്പന നടത്തുകയാണ്. ഇന്നലെ രാവിലെ നേരംപോക്കിനായി ഇയാള്‍ വലയിട്ടപ്പോള്‍ അര കിലോയോളം തൂക്കമുള്ള കരിമീന്‍ വലയിലാവുകയായിരുന്നു. മത്സ്യസമൃദ്ധി പദ്ധതിയുടെ ഭാഗമായി […]

യുഡിഎഫ് ഭരണത്തിനെതിരേ യൂത്ത് ലീഗ്

എരുമേലി: യുഡിഎഫ് ഭരണത്തിലുള്ള എരുമേലി പഞ്ചായത്തില്‍ ഭരണസമിതിയിലെ ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ യുവജന വിഭാഗം സമര ആഹ്വാനവുമായി പോസ്റ്ററുകള്‍ പതിപ്പിച്ചു. യുഡിഎഫ് ഭരണസമിതി അധികാരമേറ്റപ്പോള്‍ ആവിഷ്കരിച്ച പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് വികസന പദ്ധതി ആരംഭിക്കുക, നിര്‍മാണം പൂര്‍ത്തിയായി ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും പ്രവര്‍ത്തനമാരംഭിക്കാത്ത ആയുര്‍വേദ ആശുപത്രി തുറന്നു പ്രവര്‍ത്തിപ്പിക്കുക, നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞ വൃദ്ധസദനം പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പോസ്റ്ററുകള്‍ പതിപ്പിച്ചത്.

സമരം ഒത്തുതീര്‍പ്പാക്കണം

‘ പൊന്‍കുന്നം: ആദിവാസികളുടെ ഭൂപ്രശ്നം പരിഹരിക്കുക, ആദിവാസി പുനരധിവാസ കമ്മീഷന്‍ പുനഃസ്ഥാപിക്കുക, മുത്തങ്ങ സമഗ്ര പാക്കേജ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ രണ്ടുമാസത്തിലധികമായി സെക്രട്ടറിയേറ്റിനു മുമ്ബില്‍ ആദിവാസികള്‍ നടത്തുന്ന നില്‍പ്പ് സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ദളിത് സംയുക്ത സമിതി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സാമൂഹികമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഭൂമിയുടെ നേരവകാശികളായ ആദിവാസികളുടെ സഹന സമരത്തെ കണ്ടില്ലെന്നുനടിക്കുന്ന അധികാരികളുടെയും സാംസ്കാരിക നായകരുടെയും സമീപനം പ്രതിഷേധാര്‍ഹമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ചെയര്‍മാന്‍ ജെയ്നി മറ്റപ്പള്ളിയുടെ അധ്യക്ഷതയില്‍ ബാബു ജോസഫ്, […]

Page 1 of 6123Next ›Last »