LOCAL NEWS 4

ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല കാഞ്ഞിരപ്പള്ളിയിൽ

ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി:ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് പുതിയ വികസന പ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കാനാണ്‌ പഞ്ചായത്തുകൾക്ക് കൂടുതൽ അധികാരങ്ങൾ നൽകിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ 22-)0 വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സ്വതന്ത്ര ഭാരതത്തിൽ ആറു പതിറ്റാണ്ടുകൾക്ക് ശേഷവും പല സ്ഥലങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കാതെ ജനങ്ങൾ ബുദ്ധിമുട്ടുന്നുണ്ടെന്നും എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളം ബഹുദൂരം മുന്നിലാണെന്നും മന്ത്രി പറഞ്ഞു. ആന്റോ ആന്റണി എം പി പൊതുസമ്മേളനം […]

വിജയദശമിദിനത്തില്‍ കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ചു

വിജയദശമിദിനത്തില്‍ കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ചു

എരുമേലി: വിവിധ ആത്മീയ സങ്കേതങ്ങളിൽ കുട്ടികള്‍ വിജയദശമിദിനത്തില്‍ അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ചു. മേഖലയിലെ വിവിധ ക്ഷേത്രങ്ങള്‍ക്കുപുറമെ നിലത്തെഴുത്തുകളരികളിലും സ്‌കൂളുകളിലും വിദ്യാരംഭച്ചടങ്ങ് നടന്നു. കരഞ്ഞും ചിരിച്ചും നൂറുകണക്കിനു കുരുന്നുകള്‍ അക്ഷരാമൃതം നുകര്‍ന്ന് അറിവിന്റെ ലോകത്തേക്ക് ആദ്യചുവടുവച്ചു. എരുമേലി ധര്‍മശാസ്താ ക്ഷേത്രത്തില്‍ ദേവീനടയില്‍ നടന്ന വിദ്യാരംഭച്ചടങ്ങുകള്‍ക്ക് ക്ഷേത്രംശാന്തി ജിഷ്ണു പെരിയമന കാര്‍മികത്വം വഹിച്ചു. കുട്ടികള്‍ക്കുപുറമെ മുതിര്‍ന്നവരും നാഗത്തറയിലെ മണലില്‍ അക്ഷരം കുറിച്ചു. വിജയദശമി പ്രമാണിച്ച് ധര്‍മശാസ്താ ക്ഷേത്രത്തില്‍ മേല്‍ശാന്തി ജഗദീഷ് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ പ്രത്യേകപൂജകളും ഉണ്ടായിരുന്നു. എരുമേലി എസ്.എന്‍.ഡി.പി. ശാഖാ […]

കാഞ്ഞിരപ്പള്ളി താലൂക്കിലെ ഗാന്ധി ജയന്തി ദിനാചരണം

കാഞ്ഞിരപ്പള്ളി താലൂക്കിലെ ഗാന്ധി ജയന്തി ദിനാചരണം

കാഞ്ഞിരപ്പള്ളി:മാലിന്യങ്ങളോട് വിട ചൊല്ലിയും ഗ്രാമങ്ങളെ പച്ചയണിയിച്ചും അഹിംസാ സന്ദേശങ്ങൾ പങ്കുവെച്ചും കാഞ്ഞിരപ്പള്ളി താലൂക്കിലെങ്ങും ഗാന്ധി ജയന്തി ദിനാചരണം നടന്നു. സ്കൂൾ വിദ്യാർത്ഥികൾ മുതൽ സന്നദ്ധ സംഘടനാ പ്രവർത്തകർ, ജന പ്രതിനിധികൾ, പൊതു പ്രവർത്തകർ, ഡോക്ടർമാർ, ജനമൈത്രി പോലിസ്,വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ വിവിധ പ്രദേശങ്ങളിൽ നടത്തിയ സേവന വാരാചരണത്തിൽ പങ്കെടുത്തു. വാരാഘോഷത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ടൗണിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.ബസ് സ്റ്റാൻഡിൽ പഞ്ചായത്ത് പ്രസിഡന്റ്‌ പി […]

അന്യായ നികുതി വർദ്ധനവിനു എതിരെ കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫിസിനു മുന്പിലേക്കു പ്രതിഷേധ മാർച്ച് നടത്തി.

അന്യായ നികുതി വർദ്ധനവിനു എതിരെ കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫിസിനു മുന്പിലേക്കു പ്രതിഷേധ മാർച്ച്  നടത്തി.

അന്യായ നികുതി വർദ്ധനവിനു എതിരെ വെൽഫയർ പാർട്ടി ഓഫ് ഇന്ത്യ , കാഞ്ഞിരപ്പള്ളി ഘടകം, കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫിസിനു മുന്പിലേക്കു പ്രതിഷേധ മാർച്ച് നടത്തി.

കണമല, പന്പാവാലി മേഖലയില്‍ പെരുമഴ, മണ്ണിടിച്ചില്‍; വെള്ളപ്പൊക്കം. ജനങ്ങൾ ദുരിതത്തിൽ …

കണമല, പന്പാവാലി മേഖലയില്‍ പെരുമഴ, മണ്ണിടിച്ചില്‍; വെള്ളപ്പൊക്കം. ജനങ്ങൾ ദുരിതത്തിൽ …

എരുമേലി • അര്‍ധരാത്രി വരെ പെയ്ത ശക്തമായ മഴയില്‍ പന്പാവാലി മേഖലയില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായി. മലയിടിഞ്ഞു വീണു കിണര്‍ അപ്രത്യക്ഷമായി. ശബരിമല പാതയില്‍ വന്‍വെള്ളക്കെട്ടു രൂപപ്പെട്ടു. വട്ടപ്പാറയില്‍ റോഡിലേക്കു വന്‍ തിട്ട ഇടിഞ്ഞുവീണു. കണമല കോസ്‌വേയില്‍ ചെളിവെള്ളം നിറഞ്ഞു യാത്ര ദുസ്സഹമായി. ചൊവ്‌വ വൈകിട്ടു പെയ്തുതുടങ്ങിയ മഴയാണു കിഴക്കന്‍ മേഖലയെ ദുരിതത്തില്‍ മുക്കിയത്. അര്‍ധരാത്രി വരെ മഴ തുടര്‍ന്നതോടെ മലന്പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ ആരംഭിച്ചു. പാറക്കടവ് ഈട്ടിക്കാലായില്‍ ആനന്ദന്‍റെ നിര്‍മാണം നടന്നുകൊണ്ടിരുന്ന വീടിനു മുകളിലേക്കു മണ്ണ് ഇടിഞ്ഞുവീണു. വീട്ടുമുറ്റത്തെ […]

റബർ വില തകർന്നതോടെ പലർക്കും ഈ ഓണം കണ്ണീരോണം

റബർ വില തകർന്നതോടെ പലർക്കും ഈ ഓണം കണ്ണീരോണം

കാഞ്ഞിരപ്പള്ളി : റബർ വില മൂക്ക് കുത്തിയതോടെ ഈ വർഷത്തെ ഓണം കണ്ണീരോണം ആയിരിക്കുമെന്ന് പലർക്കും തീർച്ചയായി ..” കാണം വിറ്റും ഓണം ഉണ്ണണം ” എന്ന പഴമൊഴിയ അന്വർഥമാക്കികൊണ്ട്, ഈ വർഷം ഒന്നാം ഉണ്ണണം എങ്കിൽ പലർക്കും കാണം വില്കേണ്ടി വരും എന്ന ദയനീയ അവസ്ഥിയിലാണ് കാര്യങ്ങൾ .. പ്രതികൂല കാലാവസ്‌ഥയും റബറിന്റെ വിലയിടിവുംമൂലം പാതിമരവിച്ച മനസുമായാണു കഴിയുകയാണ്‌ താലൂക്കിലെ റബര്‍ കര്‍ഷകര്‍. പ്രതിസന്ധി അതിരൂക്ഷമായതിനെത്തുടര്‍ന്നു നട്ടംതിരിയുകയാണ്‌ ചെറുകിട കര്‍ഷകര്‍. ടാപ്പിംഗ്‌ നടത്തിയാലും നടത്തിയില്ലെങ്കിലും ജീവിതം […]

താലുക്ക് ആശുപത്രിയില്‍ ആംബുലന്‍സുകൾ കേടായിട്ടു മാസങ്ങളായി … അതു മുതലെടുത്ത്‌ സ്വകാര്യ ഏജന്‍സികള്‍ രോഗികളെ പിഴിഞ്ഞു കൊള്ളലാഭം കൊയ്യുന്നു..

താലുക്ക് ആശുപത്രിയില്‍ ആംബുലന്‍സുകൾ കേടായിട്ടു മാസങ്ങളായി … അതു മുതലെടുത്ത്‌ സ്വകാര്യ ഏജന്‍സികള്‍ രോഗികളെ പിഴിഞ്ഞു കൊള്ളലാഭം കൊയ്യുന്നു..

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി താലുക്ക് ആശുപത്രിയില്‍ ആംബുലന്‍സ് സര്‍വ്വീസ് ഇല്ലാത്തത് മൂലം സാധാരണ ജനങ്ങള്‍ ദുരിതം അനുഭവിക്കുന്നു. ഇതിനെ മുതലെടുത്ത്‌ സ്വകാര്യ ഏജന്‍സികള്‍ രോഗികളെ പിഴിഞ്ഞു കൊള്ളലാഭം കൊയ്യുകയും ചെയ്യുന്നു. ആശുപത്രിയിലെ ആംബുലന്‍സുകള്‍ മാസങ്ങളായി കേടായി കിടക്കുകയാണ്. ഒരെണ്ണം കട്ടപ്പുറതായിട്ട് വര്‍ഷങ്ങളായി. കിഴക്കൻ മേഖലയിലെ ജനങ്ങളുടെ ഏക ആശ്രയ കേന്ദ്രമാണ് താലുക്ക് ആശുപത്രി. സാധാരണക്കാരാണ് ഇവിടെ എത്തുന്നതില്‍ ബഹു ഭൂരിപക്ഷവും. അപകടങ്ങളും അത്യാവശ്യ ആവശ്യങ്ങളും വരുന്പോൾ രോഗികളെ മാറ്റുവാന്‍ ആംബുലന്‍സ് ലഭ്യമല്ലാത്തത് മൂലം സ്വകാര്യ സര്‍വ്വീസുകാര്‍ പറയുന്ന പണം […]

” കാനാൻ ദേശം ” ജനകീയമാകുന്നു …

” കാനാൻ ദേശം ” ജനകീയമാകുന്നു …

സാമൂഹ്യ വിഷയങ്ങളിൽ സംവാദവും അറിവിന്റെ സമൃദ്ധിയുമായി ഗുഡ്നെസ് , ഡിവൈൻ ടിവി ചാനലുകളിൽ ” കാനാൻ ദേശം ” ജനകീയമാകുന്നു .

നവീകരിച്ച വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി എം.എല്‍.എ ഡോ.എന്‍ ജയരാജ്‌ നിര്‍വഹിച്ചു.

നവീകരിച്ച വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി എം.എല്‍.എ ഡോ.എന്‍ ജയരാജ്‌ നിര്‍വഹിച്ചു.

പേട്ട ഗവര്‍ന്മെന്റ് സ്കൂളില്‍ നവീകരിച്ച വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി എം.എല്‍.എ ഡോ.എന്‍ ജയരാജ്‌ നിര്‍വഹിച്ചു.

പ്രശസ്ത കവി മുരുകന്‍ കാട്ടാക്കട കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിൽ

പ്രശസ്ത കവി മുരുകന്‍ കാട്ടാക്കട കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിൽ

കാഞ്ഞിരപ്പള്ളി :- എസ്.ഡി കോളേജിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന മലയാള സെമിനാര്‍ പ്രശസ്ത കവി മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്തു.  

ലോറി കേബിൾ കുഴിയിൽ താഴ്ന്നു

ലോറി കേബിൾ കുഴിയിൽ താഴ്ന്നു

എരുമേലി കൊടിതോട്ടത് കരിം കല്ല്‌ കയറ്റി വന്ന ലോറി കേബിൾ കുഴിയിൽ താഴ്ന്നു . പിന്നീടു ജെ സി ബി കൊണ്ടുവന്നു ലോറി എടുത്തു മാറ്റി ഫോട്ടോ ..  

എരുമേലിയിൽ പിതൃസഹോദരന്റെ പീഡനത്തെ തുടര്‍ന്നു കുഞ്ഞിനു ജന്മം നല്‍കിയ പതിനാലുകാരിക്ക് പീഡനം പുറത്തു പറഞ്ഞതിനു കുത്തേറ്റു

എരുമേലിയിൽ പിതൃസഹോദരന്റെ പീഡനത്തെ തുടര്‍ന്നു കുഞ്ഞിനു ജന്മം നല്‍കിയ പതിനാലുകാരിക്ക് പീഡനം പുറത്തു പറഞ്ഞതിനു കുത്തേറ്റു

എരുമേലി :- പിതൃസഹോദരന്റെ പീഡനത്തെ തുടര്‍ന്നു കുഞ്ഞിനു ജന്മം നല്‍കിയ പതിനാലുകാരിക്ക് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികില്‍സയിലാണ്. പെണ്‍കുട്ടിയെ കുത്തിപരിക്കേല്‍പ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്ത പിതൃസഹോദരനെ പൊലീസ് അന്വേഷിച്ചു വരുന്നു. എരുമേലിയിലെ പട്ടികജാതി വിഭാഗത്തില്‍പെട്ടതാണ് പെണ്‍കുട്ടി. ശനിയാഴ്ച രാത്രി പിതൃ സഹോദരന്‍ ജയദാസ് കുട്ടിയെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നവെന്ന് പെണ്‍കുട്ടിയുടെ അടുത്ത ബന്ധുക്കള്‍ പറഞ്ഞു. വയറിനു കുത്തേറ്റ പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജിലെ വാര്‍ഡിലേക്ക് മാറ്റി. എരുമേലിയിൽ വന്നു താമസിക്കുന്നവരാണ് പെണ്‍കുട്ടിയുടെ കുടുംബം. പിതാവ് വര്‍ഷങ്ങള്‍ക്കു […]

കാഞ്ഞിരപ്പള്ളിയിൽ ചിറ്റർ പുഴയിൽ കുത്തൊഴുക്കിൽ പെട്ട യുവാവിനെ ഫയർ ഫോഴ്സ് സാഹസികമായി രക്ഷപെടുത്തി

കാഞ്ഞിരപ്പള്ളിയിൽ ചിറ്റർ പുഴയിൽ കുത്തൊഴുക്കിൽ പെട്ട യുവാവിനെ ഫയർ ഫോഴ്സ് സാഹസികമായി രക്ഷപെടുത്തി

കാഞ്ഞിരപ്പള്ളി: ചിറ്റാര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങി ഒഴുക്കില്‍പ്പെട്ട യുവാവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ച കറുകച്ചാല്‍ പാലയ്ക്കല്‍ രതീഷ് (26) ആറ്റിലേയ്ക്ക് ചാഞ്ഞുകിടന്ന ഇല്ലിപ്പടര്‍പ്പില്‍ കുടുങ്ങുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ഒന്നാംമൈലിലെ വളവുകയത്തായിരുന്നു സംഭവം. കെട്ടിടനിര്‍മ്മാണത്തൊഴിലാളിയായ രതീഷ് ജോലിക്ക് ശേഷം ആറ്റില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. നീന്തി കരകയറാന്‍ ശ്രമിച്ചെങ്കിലും വെള്ളക്കൂടുതല്‍ കാരണം നടന്നില്ല. രതീഷ് ഒഴുകിപ്പോകുന്നതുകണ്ട നാട്ടുകാര്‍ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. ഇല്ലിപ്പടര്‍പ്പില്‍ കുടുങ്ങിയ രതീഷിനെ അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ കരയ്‌ക്കെത്തിച്ചു. കാഞ്ഞിരപ്പള്ളി ജനറല്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ശിശുരോഗ വിഭാഗത്തില്‍ ഡോക്‌ടര്‍മാരില്ല

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ശിശുരോഗ വിഭാഗത്തില്‍ ഡോക്‌ടര്‍മാരില്ല

കാഞ്ഞിരപ്പള്ളി: ജനറല്‍ ആശുപത്രിയില്‍ ശിശുചികില്‍സാ വിഭാഗത്തില്‍ ഡോക്‌ടര്‍മാരില്ലാത്തത്‌ പ്രശ്‌നങ്ങളുയര്‍ത്തുന്നു. ആശുപത്രിയിലെ ശിശു രോഗ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട്‌ ഡോക്‌ടര്‍മാരില്‍ ഒരാള്‍ സ്‌ഥലം മാറിപോയതും രണ്ടാമന്‍ അവധിയില്‍ പ്രവേശിക്കുകയും ചെയ്‌തതോടെയാണ്‌ കുട്ടികളുടെ വിഭാഗത്തില്‍ ഡോക്‌ടര്‍മാര്‍ ഇല്ലാതായത്‌. മഴക്കാലമായതോടെ പനി ബാധിച്ച്‌ ദിവസവും നൂറു കണക്കിന്‌ കുട്ടികളെയാണ്‌ ആശുപത്രിയില്‍ ചികില്‍സയ്‌ക്കായി കൊണ്ടുവരുന്നത്‌. താലൂക്കിലെയും ഇടുക്കി ജില്ലയില്‍ നിന്നുമായി നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ളവരാണ്‌ ആശുപത്രിയില്‍ ചികില്‍സ തേടി എത്തുന്നവരില്‍ ഏറെയും. ഡോക്‌ടര്‍മാരില്ലാത്തതിനാല്‍ അന്‍പത്‌ കിലോമീറ്ററിലധികം സഞ്ചരിച്ച്‌ കോട്ടയം ജില്ലാ ആശുപത്രിയിലോ, മെഡിക്കല്‍ […]

റേഷന്‍ കടകളില്‍ നിന്നും കാര്‍ഡുടമകള്‍ക്കു അര്‍ഹമായ അളവില്‍ സാധനങ്ങള്‍ ലഭിക്കുന്നില്ലെന്ന് പരാതി

റേഷന്‍ കടകളില്‍ നിന്നും കാര്‍ഡുടമകള്‍ക്കു അര്‍ഹമായ അളവില്‍ സാധനങ്ങള്‍ ലഭിക്കുന്നില്ലെന്ന് പരാതി

റേഷന്‍ കടകളില്‍ നിന്നും കാര്‍ഡുടമകള്‍ക്കു അര്‍ഹമായ അളവില്‍ സാധനങ്ങള്‍ ലഭിക്കുന്നില്ലെന്ന് പരാതി ജൂലൈയില്‍ അനുവദിച്ച അളവുപ്രകാരം 23 കിലോ അരി ഓരോ ബിപിഎല്‍ കാര്‍ഡുടമകള്‍ക്കും റേഷന്‍ കടകളില്‍ നിന്നും ലഭിക്കണം. എന്നാല്‍ പല കടകളില്‍നിന്നും ഇതില്‍ കുറവാണു ലഭിക്കുന്നതെന്ന വ്യാപക പരാതി ഉയരുന്നു . അധികാരികൾ അന്വേഷിച്ചു നടപടി എടുക്കണമെന്ന ആവശ്യം ശക്തമാണ്

മഴക്ക് ചെറിയ ശമനം , പക്ഷെ പകര്‍ച്ചവ്യാധിക്കു സാധ്യത

മഴക്ക് ചെറിയ ശമനം , പക്ഷെ പകര്‍ച്ചവ്യാധിക്കു സാധ്യത

മഴക്കെടുതിയെത്തുടര്‍ന്നു കഞ്ഞിരപ്പള്ളി താലൂക്കിൽ പല സ്ഥലങ്ങളിലും വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും പകര്‍ച്ച വ്യാധിക്കു സാധ്യതയേറി. ഇത്തരം സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് ആരോഗ്യ വകുപ്പ് അടിയന്തിരംമായി ശുചിത്വബോധവത്കരണം നല്കണമെന്ന ആവശ്യം ഉയരുന്നു . വീടുകളിലും പരിസരങ്ങളിലും വെള്ളം ഇറങ്ങുന്നതിനൊപ്പം എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ക്കു സാധ്യതയുണ്ടായിരിക്കെയാണ് ഇത്തരം ബോധവത്കരണം ആവശ്യമായി വരുന്നത് . . ഡെങ്കിപ്പനി, അതിസാരം, മഞ്ഞപ്പിത്തം, പകര്‍ച്ചപ്പനി എന്നിവയ്ക്കു സാധ്യതയുണ്ട്. വെള്ളം കയറിയ കിണറുകളിലും കുളങ്ങളിലും ടാങ്കുകളിലും ബ്ളീച്ചിംഗ് പൌഡര്‍ വിതറണം. തിളപ്പിച്ചാറിച്ച വെള്ളം മാത്രമെ കുടിക്കാവൂ. ഈച്ചശല്യം […]

മുണ്ടക്കയത്ത് ഒന്നര കിലോ കഞ്ചാവുമായി പാറത്തോട് സ്വദേശികളായ നാലു യുവാക്കൾ ഉൾപെടെ അഞ്ചു പേർ പിടിയിലായി

മുണ്ടക്കയത്ത് ഒന്നര കിലോ കഞ്ചാവുമായി പാറത്തോട് സ്വദേശികളായ നാലു യുവാക്കൾ ഉൾപെടെ അഞ്ചു പേർ പിടിയിലായി

മുണ്ടക്കയം ഇഞ്ചിയാനി ഭാഗത്ത്‌ നിന്ന് ഒന്നര കിലോ കഞ്ചാവുമായി നാലു യുവാക്കൾ ഉൾപെടെ അഞ്ചുപേർ പിടിയിലായി . ഇവരിൽ നാലു പേർ പാറത്തോട് സ്വദേശികൾ. കഴിഞ്ഞ ദിവസങ്ങളിൽ കഞ്ചാവ് കടത്തിന് പലരെയും പോലീസ് അറസ്റ്റ് ചെയ്തെങ്കിലും കഞ്ചാവ് കടത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല എന്നാണ് ഈ അറസ്റ്റിൽ നിന്നും മനസ്സിലാവുന്നത് . പിടിയിലായ തമിഴ്‌നാട് തേനി സ്വദേശി ശേഖർ ( 52 വയസ്സ് ) ആണ് സംഘ തലവൻ . ഇയാൾ വളരെ നാളുകളായി മുണ്ടക്കയതേക്ക് കഞ്ചാവ് […]

കാഞ്ഞിരപ്പള്ളി ബാങ്ക് തിരഞ്ഞെടുപ്പ് : കോണ്‍ഗ്രസ്‌ വിമത സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ ബോര്‍ഡുകള്‍ മോഷ്ടിച്ചതായി പരാതി

കാഞ്ഞിരപ്പള്ളി ബാങ്ക് തിരഞ്ഞെടുപ്പ് : കോണ്‍ഗ്രസ്‌ വിമത സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ ബോര്‍ഡുകള്‍ മോഷ്ടിച്ചതായി പരാതി

കാഞ്ഞിരപ്പള്ളി: സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായ പി.എസ്.ചന്ദ്രശേഖരന്‍ നായര്‍, ഒ.സി.പാപ്പു എന്നിവരുടെ തിരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍ മോഷ്ടിച്ചതായി പരാതി. വിവിധ പ്രദേശങ്ങളില്‍ സഥാപിച്ചിരുന്ന അന്‍പതോളം ബോര്‍ഡുകള്‍ മോഷണം പോയതായും, സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കി.

പാതയോര ഉദ്യാനവല്ക്കരണ പരിപാടി ചീഫ് വിപ്പ് പി സി ജോർജ് ഉദ്ഘാടനം ചെയ്തു

പാതയോര ഉദ്യാനവല്ക്കരണ പരിപാടി ചീഫ് വിപ്പ് പി സി ജോർജ് ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി:സെന്റ്‌ ഡോമിനിക്സ് കോളേജും ജെ സി ഐ കുന്നുഭാഗവും സംയുക്തമായി സംഘടിപ്പിച്ച പാതയോര ഉദ്യാനവല്ക്കരണ പരിപാടി ചീഫ് വിപ്പ് പി സി ജോർജ് ഉദ്ഘാടനം ചെയ്തു. കോളേജിലെ എൻ എസ് എസ് യുണിറ്റിലെ അംഗങ്ങൾ റോഡിന്റെ ഇരുവശവും ചെടികൾ നട്ടു . മാനേജർ ഫാ.ജോർജ് ആലുങ്കൽ,എൻ ജെ കുര്യാക്കോസ്,പ്രൊഫ.ബാബു ജോസഫ്‌,ജോണിക്കുട്ടി,ആന്റണി മാർട്ടിൻ,എന്നിവർ നേതൃത്വം നൽകി .

മോഡല്‍ ഗേളെന്ന പേരില്‍ അറിയപ്പെടുന്ന സുറുമി സ്പിരിറ്റ് കേസിലും പ്രതി ..

മോഡല്‍ ഗേളെന്ന പേരില്‍ അറിയപ്പെടുന്ന സുറുമി സ്പിരിറ്റ് കേസിലും പ്രതി ..

മുത്തശിക്കുനേരെ കുരുമുളക് സ്‌പ്രേ പ്രയോഗം നടത്തി മാല പൊട്ടിച്ചു കടന്ന കൊച്ചുമകളെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ സ്പിരിറ്റ് കേസിലടക്കം പ്രതിയായ സുറുമി എറണാകുളത്ത് വച്ചാണ് പോലീസിന്റെ പിടിയിലാകുന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുറുമിയുടെ താവളം എറണാകുളം നോര്‍ത്തിലാണെന്ന് പോലീസ് മനസിലാക്കിയിരുന്നു. പൊന്‍കുന്നം പോലീസിന്റെ നിര്‍ദ്ദശമനുസരിച്ച് തെരച്ചില്‍ നടത്തിയ എറണാകുളം നോര്‍ത്ത് സ്‌ക്വാഡിന്റെ വലയില്‍ സുറുമി പെട്ടു. എറണാകുളം നോര്‍ത്ത് പോലീസില്‍ നിന്ന് വെള്ളിയാഴ്ച രാത്രി സുറുമിയെ പൊന്‍കുന്നം പോലീസ് കസ്റ്റഡിയില്‍ വാങ്ങി .ശനിയാഴ്ച ഉച്ചയോടെ […]

പൊൻകുന്നത് നിന്നും സ്വന്തം മുത്തശ്ശിയുടെ മാലപൊട്ടിച്ചു കടന്ന യുവതി എറണാകുളത്ത് പിടിയില്‍

പൊൻകുന്നത് നിന്നും സ്വന്തം മുത്തശ്ശിയുടെ മാലപൊട്ടിച്ചു കടന്ന യുവതി എറണാകുളത്ത് പിടിയില്‍

പൊന്‍കുന്നം: സ്വന്തം മുത്തശ്ശിയുടെ കണ്ണില്‍ മുളകു സ്‌പ്രേയടിച്ച് സ്വര്‍ണമാല പൊട്ടിച്ച് രക്ഷപ്പെട്ട യുവതി പിടിയില്‍. പൊന്‍കുന്നത്തു നിന്ന് വ്യാഴാഴ്ച കടന്ന തെക്കേത്തുകവല കുമ്പളാനിക്കല്‍ സുറുമി (നിഷ -24) എറണാകുളം നോര്‍ത്തിലാണ് വെള്ളിയാഴ്ച പിടിയിലായത്. തെക്കേത്തുകവല കുമ്പളാനിക്കല്‍ വീട്ടില്‍ താമസിക്കുന്ന മുത്തശ്ശി സുബൈദ (71) യുടെ 10 ഗ്രാം തൂക്കമുള്ള സ്വര്‍ണമാലയാണ് സുറുമി തട്ടിയെടുത്തത്. ഏറെക്കാലമായി വീടുവിട്ടുനിന്ന യുവതി സുബൈദയുടെയടുത്ത് പണം ചോദിച്ച് വ്യാഴാഴ്ചയാണ് എത്തിയത്. പണമില്ലെന്ന് പറഞ്ഞപ്പോള്‍ കൈയില്‍ കരുതിയിരുന്ന കുരുമുളകുസ്‌പ്രേ സുബൈദയുടെ മുഖത്തേക്ക് ചീറ്റിച്ച് മാലപൊട്ടിച്ച് […]

ശബരിമലതീര്‍ത്ഥാടനം: എരുമേലി വലിയതോട് നവീകരണം ഉപേക്ഷിക്കുന്നു

ശബരിമലതീര്‍ത്ഥാടനം: എരുമേലി വലിയതോട് നവീകരണം ഉപേക്ഷിക്കുന്നു

എരുമേലി: കോടിക്കണക്കിന് തീര്‍ത്ഥടകരെത്തുന്ന ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രവേശന കവാടമായ എരുമേലിയിലെ വലിയതോട് നവീകരണത്തെ സംബന്ധിച്ച് സ്ഥലം എംഎല്‍എ നാട്ടുകാരെയും പറ്റിച്ചുവെന്ന് പരാതി. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി നടക്കുന്ന പേട്ടതുള്ളലിന് ശേഷം തീര്‍ത്ഥാടകര്‍ കുളിക്കുന്ന ക്ഷേത്രത്തിന് മുന്‍വശത്തുകൂടി ഒഴുകുന്ന വലിയതോട് നവീകരിക്കുമെന്നായിരുന്നു എംഎല്‍എയുടെ പ്രഖ്യാപനം. കഴിഞ്ഞ ശബരിമല തീര്‍ത്ഥാടന അവലോകനയോഗത്തില്‍ വച്ച് രണ്ടരകോടിയുടെ പദ്ധതിയും അതു നടപ്പാക്കാന്‍ ഇറിഗേഷന്‍ വകുപ്പിനോട് പരസ്യമായി നിര്‍ദ്ദേശിക്കുകയും ചെയ്തതോടെ നാട്ടുകാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിശ്വസിച്ചുപോയി. എന്നാല്‍ വര്‍ഷമൊന്നായിട്ടും ഇതുസംബന്ധിച്ച് യാതൊരു നടപടിയും എംഎല്‍എയുടെ ഭാഗത്തുനിന്നും […]

ദിശയില്ലാതെ ദിശാ ബോര്‍ഡുകള്‍

ദിശയില്ലാതെ ദിശാ ബോര്‍ഡുകള്‍

പൊന്‍കുന്നം: ബസ് സ്ടാന്റിനു മുന്‍പില്‍ പോലീസ് സ്ഥാപിച്ചിരുന്ന “നോ പാര്‍ക്കിംഗ്” ദിശാ ബോര്‍ഡുകള്‍ കൂപ്പു കുത്തിയ അവസ്ഥയില്‍. നഗരത്തില്‍ ഗതാകത കുരുക്ക് ഏറിയ ബസ് സ്റ്റാന്റ് പരിസരവും റോഡും മറ്റു വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്തിടുന്നതോടെ ബസുകള്‍ക്ക് കടന്നു പോകാന്‍ ബുദ്ധിമുട്ടാണ്. ഇത് വലിയ ട്രാഫിക് പ്രശ്നങ്ങള്‍ക്കും വഴിവെക്കുന്നു. സ്ഥല പരിചയമില്ലാത്തവര്‍ സൂചനാ ബോര്‍ഡുകള്‍ കണ്ടില്ലെങ്കില്‍ പാര്‍ക്ക്‌ ചെയ്യുക സ്വാഭാവികമാണ്. പുതിയ ദിശാ ബോര്‍ഡുകള്‍ സ്ഥാപിച്ച് ട്രാഫിക് നിയന്ത്രണത്തിന് കൂടുതല്‍ പോലീസുകാരെ നിയമിക്കുകയും ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പാവങ്ങൾക്ക് സഹായവുമായി കാരുണ്യ പെട്ടിയുമായി ഓട്ടോ ഡ്രൈവർ മാത്തുകുട്ടി …

പാവങ്ങൾക്ക് സഹായവുമായി കാരുണ്യ പെട്ടിയുമായി ഓട്ടോ ഡ്രൈവർ മാത്തുകുട്ടി …

കാഞ്ഞിരപ്പള്ളി: ഈ യാത്രയിൽ നിങ്ങൾ മറ്റൊരാളുടെ ആശ്രയമാകട്ടെ . നിങ്ങളുടെ സഹായം ഒരാളുടെ കണ്ണുനീർ തുടയ്ക്കുമെങ്കിൽ അതൊരു പുണ്യ പ്രവർത്തിയാണ് .പുത്തനങ്ങാടി സ്റ്റാന്റിലെ നസ്രത്ത് ഓട്ടോറിക്ഷയിൽ കയറുന്നവരുടെ കണ്ണുകളിൽ ഈ വാക്കുകളും , ഇതെഴുതിവെച്ചിരിക്കുന്ന ചെറിയ പെട്ടിയും പതിയും.ഓട്ടോയുടെ സാരഥിയായ ടോം ബേബിയോട് കാര്യം തിരക്കും.മറുപടി പറഞ്ഞു തീരും മുൻപു ഒരു നാണയത്തുട്ടെങ്കിലും പെട്ടിയിൽ വീഴും. എട്ടുവർഷമായി ഓട്ടോ ഓടിച്ചു ഉപജീവനം നടത്തുന്ന കറിപ്ളാവ് ഇരവിമംഗലത്തു ടോം ബേബി (മാത്തുകുട്ടി-34) എട്ടുമാസമായി തന്റെ ഓട്ടോറിക്ഷയിൽ ഈ ജീവകാരുണ്യ […]

നിരപ്പേല്‍ ട്രസ്റ്റ് ശാസ്ത്രപ്രതിഭാ പുരസ്‌കാര പുരസ്‌കാരം അഗ്നി മിസൈല്‍സ് പ്രോജക്ട് ഡയറക്ടര്‍ ഡോ.ടെസ്സി തോമസിന് സമ്മാനിച്ചു

നിരപ്പേല്‍ ട്രസ്റ്റ് ശാസ്ത്രപ്രതിഭാ പുരസ്‌കാര പുരസ്‌കാരം അഗ്നി മിസൈല്‍സ് പ്രോജക്ട് ഡയറക്ടര്‍ ഡോ.ടെസ്സി തോമസിന് സമ്മാനിച്ചു

കാഞ്ഞിരപ്പള്ളി: നിരപ്പേല്‍ ട്രസ്റ്റ്, സെന്റ് ആന്റണീസ് കോളേജ് എന്നിവ സംയുകതമായി നല്‍കുന്ന പ്രഥമ ശാസ്ത്രപ്രതിഭാ പുരസ്‌കാരം അഗ്നി മിസൈല്‍സ് പ്രോജക്ട് ഡയറക്ടര്‍ ഡോ.ടെസ്സി തോമസിന് ഇന്ന് സമ്മാനിച്ചു 17ന് രാവിലെ കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ മഹാജൂബിലി ഹാളില്‍ നടന്ന സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവത്തില്‍ അവാര്‍ഡ് സമ്മാനിച്ചു . എം.ജി.സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലറും നിരപ്പേല്‍ അവാര്‍ഡ് ജൂറി ചെയര്‍മാനുമായ ഡോ.എ.ടി. ദേവസ്യ അധ്യക്ഷത വഹിച്ചു. ഡോ.ആന്റണി നിരപ്പേല്‍ ആമുഖ പ്രഭാഷണവും രൂപതാ വികാരി ജനറല്‍ […]

ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞു യുവാവിനു പരിക്ക്. വണ്ടി ഓടിച്ചിരുന്ന യുവാവിന്റെ ബി പി പെട്ടെന്ന് താഴ്ന്നതാണ് അപകടകാരണം

ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞു യുവാവിനു പരിക്ക്. വണ്ടി ഓടിച്ചിരുന്ന യുവാവിന്റെ ബി പി പെട്ടെന്ന് താഴ്ന്നതാണ് അപകടകാരണം

കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ ഒന്നാം മൈലിൽ ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞു യുവാവിനു പരിക്കേറ്റു. എരുമേലി സ്വദേശി ഷാജി (35)നാണ് പരിക്ക്.ഇയാളെ ഇരുപത്താറാം മൈലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. സ്വകാര്യാവശത്തിനു കാഞ്ഞിരപ്പള്ളിക്ക് പോയ ഷാജി എരുമേലിക്ക് മടങ്ങുപ്പോഴാണ് അപകടം. ബൈക്ക് ഓടിച്ചിരുന്ന ഷാജിയുടെ പ്രഷർ പെട്ടെന്ന് താഴ്ന്നതാണ് അപകടകാരണം.നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് റോഡിനു സമീപത്തെ മരത്തിലിടിച്ച് മറിയുകയായിരുന്നു. ഷാജിയുടെ പരിക്ക് ഗുരുതരമല്ല.

പൊൻകുന്നത്ത് തീ പിടുത്തം , ആളപായമില്ല ..

പൊൻകുന്നത്ത് തീ പിടുത്തം , ആളപായമില്ല ..

പൊൻകുന്നം : പൊൻകുന്നം – പാലാ റോഡിൽ കെ എസ് ആർ ടി സി ഡിപ്പോയ്ക്ക് എതിർവശത്തുള്ള റിയൽ ലെതർ വർക്ക്സ് എന്ന ചെരുപ്പ് കടയ്ക്ക് തീപിടിച്ചു.. ഇന്നു വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.ഷോർട്ട് സർക്യുട്ടാണ് തീ പിടിത്തത്തിന് കാരണം.തീ പിടിച്ചയുടൻ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന കാർഡ് ബോർഡ് പെട്ടികളിലേയ്ക്ക് തീ പടരുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും,കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ ഫയർഫോഴ്സും ചേർന്നു തീ അണച്ചതിനാൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായില്ല.പൊൻകുന്നം പോലിസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

കാഞ്ഞിരപ്പള്ളിയിൽ കാറപകടം : കാർ താഴ്ച്ചയിലേയ്ക്ക് മറിഞ്ഞു രണ്ടുപേർക്ക് പരിക്ക്

കാഞ്ഞിരപ്പള്ളിയിൽ കാറപകടം : കാർ താഴ്ച്ചയിലേയ്ക്ക് മറിഞ്ഞു രണ്ടുപേർക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി: ദേശീയ പാതയിൽ പൂതക്കുഴി തടയണയ്ക്ക് സമീപം കാർ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു നിയന്ത്രണം നഷ്ടപ്പെട്ടു താഴ്ച്ചയിലേയ്ക്ക് മറിഞ്ഞു രണ്ടുപേർക്ക് പരിക്ക്. കാഞ്ഞിരപ്പള്ളി സ്വദേശികളായ സഫീർ , പെരിയ സ്വാമി എന്നിവർക്കാണ് പരിക്കേറ്റത്.ഇന്നു ഉച്ചകഴിഞ്ഞു മൂന്നുമണിയോടെയാണ് സംഭവം.പൂതക്കുഴിയിലെ ഒരു കടയിൽ സാധനങ്ങൾ ഇറക്കിയശേഷം തിരിച്ചു കാഞ്ഞിരപ്പള്ളിക്ക് പോകാനായി വാഹനം യു ടേണ്‍ എടുത്ത് തിരിക്കുമ്പോൾ കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നു വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ താഴ്ചയിലേയ്ക്ക് മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളിയിലെ […]

എന്തുകൊണ്ട് അഴിമതിവിരുദ്ധ ജനാധിപത്യ മുന്നണി ? പി സി തന്റെ ബ്ലോഗിലൂടെ വിശദീകരിക്കുന്നു …

എന്തുകൊണ്ട് അഴിമതിവിരുദ്ധ ജനാധിപത്യ മുന്നണി ? പി സി തന്റെ ബ്ലോഗിലൂടെ വിശദീകരിക്കുന്നു …

എന്തുകൊണ്ട് അഴിമതിവിരുദ്ധ ജനാധിപത്യ മുന്നണി ? പി സി തന്റെ ബ്ലോഗിലൂടെ വിശദീകരിക്കുന്നു … പി സി എഴുതിയ ബ്ലോഗ്‌ ഇവിടെ വായിക്കാം …

മുണ്ടക്കയത്ത് ട്രാൻസ്ഫോർമറിൽ കയറി ഒരാൾ ആത്മഹത്യ ചെയ്തു

മുണ്ടക്കയത്ത് ട്രാൻസ്ഫോർമറിൽ കയറി ഒരാൾ ആത്മഹത്യ ചെയ്തു

മുണ്ടക്കയത്ത് ട്രാൻസ്ഫോർമറിൽ കയറി ഒരാൾ ആത്മഹത്യ ചെയ്തു . മുണ്ടക്കയം സ്വദേശിയാണ് മരിച്ചത് .. മുഴുകുടിയനനായ ഇയാൾ ഇന്ന് രാവിലെ ട്രാൻസ്ഫോർമറിൽ മരിച്ച നിലയിൽ കാണപെടുകയായിരുന്നു. ഇയാൾ ആത്മഹത്യ ചെയ്യുക ആയിരുന്നോ അതോ മദ്യപിച്ചു ലക്ക് കെട്ട് ട്രാൻസ്ഫോർമറിൽ കയറി ഷോക്ക് അടിച്ചു മരിക്കുകയയിരുന്നുവോ എന്ന് അറിവായിട്ടില്ല .. ഫോട്ടോകൾ കാണുക . കൂടുതൽ വാർത്തകൾ ഉടൻ …

ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ പുതിയ നീക്കം കോണ്‍ഗ്രസ്സിന്റെയും കേരള കോണ്‍ഗ്രസ്സിന്റെയും ഉറക്കം കെടുത്തുന്നു .. ചീഫ് വിപ്പ് സ്ഥാനം രാജി വയ്കേണ്ടി വരും

ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ പുതിയ നീക്കം കോണ്‍ഗ്രസ്സിന്റെയും കേരള കോണ്‍ഗ്രസ്സിന്റെയും ഉറക്കം കെടുത്തുന്നു .. ചീഫ് വിപ്പ് സ്ഥാനം രാജി വയ്കേണ്ടി വരും

പി.സി എന്തിനുള്ള പുറപ്പാടാണ് എന്നറിയാതെ സ്വന്തം പാർട്ടിക്കാർ അങ്കലാപ്പിൽ … കേരള അഴിമതി വിരുദ്ധ മുന്നണി രൂപീകരിച്ച ചീഫ് വിപ്പ് പി.സി ജോര്‍ജിനെതിരെ കേരള കോണ്‍ഗ്രസിലും യുഡിഎഫിലും കരു നീക്കം. ചീഫ് വിപ്പ് സ്ഥാനത്ത് നിന്നു ജോര്‍ജിനെ മാറ്റാന്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് ഭരണമുന്നണിയിലെ ജോര്‍‍ജിന്റെ എതിരാളികള്‍ തുടങ്ങിയത്. പി.സി. ജോര്‍ജിന്റെ അഴിമതി വിരുദ്ധ മുന്നണി രൂപീകരണം കേരള കോണ്‍‍ഗ്രസിലെ മാണി ജോസഫ് വിഭാഗം നേതാക്കള്‍ ഒരുപോലെ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നു പുതിയ മുന്നണിയുടെ ബൈലോയിലുണ്ട്. എന്നാല്‍, […]

കോഴ വാങ്ങുന്ന മാനേജ്‌മെന്റുകള്‍ക്കെതിരെനടപടി സ്വീകരിക്കും-പി.സി. ജോര്‍ജ്‌

കോഴ വാങ്ങുന്ന മാനേജ്‌മെന്റുകള്‍ക്കെതിരെനടപടി സ്വീകരിക്കും-പി.സി. ജോര്‍ജ്‌

മുക്കൂട്ടുതറ: വിദ്യാര്‍ഥികളില്‍നിന്ന് പ്രവേശത്തിന് കോഴവാങ്ങുന്ന മാനേജ്‌മെന്റ് സ്‌കൂളുകള്‍ക്കെതിരെ നടപടിസ്വീകരിക്കുമെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ് പറഞ്ഞു. മുക്കൂട്ടുതറയില്‍ നീതി മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ട വിദ്യാര്‍ഥികളുടെ പഠനത്തിനുവേണ്ടി വിലപേശുന്ന സ്ഥിതിയാണ് ഇന്നുള്ളത്. ഇതനുവദിക്കില്ല.കണമല സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ജെ. ചാക്കോ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ഹണിമോള്‍ ബിനു, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ജെസി കാവാലം, ഷീനാ ജോര്‍ജ്, പ്രകാശ് പുളിക്കന്‍, നാസര്‍ പനച്ചി, സാബു കാലാപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പതിനേഴാം രാവ് തിങ്കളാഴ്ച രാത്രി കാഞ്ഞിരപ്പള്ളിയിൽ വിശ്വാസപ്പെരുമയോടെ ആചരിച്ചു.

പതിനേഴാം രാവ് തിങ്കളാഴ്ച രാത്രി കാഞ്ഞിരപ്പള്ളിയിൽ വിശ്വാസപ്പെരുമയോടെ ആചരിച്ചു.

കാഞ്ഞിരപ്പള്ളി: വ്രതശുദ്ധിയുടെ നാളുകളിലെ പ്രധാന ദിവസങ്ങളിലൊന്നായ പതിനേഴാം രാവ് തിങ്കളാഴ്ച രാത്രി വിശ്വാസപ്പെരുമയോടെ ആചരിച്ചു. പതിവ് പ്രാര്‍ഥനകള്‍ക്കുപുറെമ പ്രത്യേക ദുആയും നടന്നു. ഇരുപത്തേഴാം രാവാണ് ഇനിയുള്ള ദിവസങ്ങളില്‍ ശ്രേഷ്ഠം. പുണ്യമാസമായ റമ്‌സാനിലെ ഇനിയുള്ള ഒറ്റ ദിവസമായി വരുന്ന ദിനങ്ങള്‍ ഏറെ പ്രധാന്യമുള്ളവയാണ്. പള്ളികളില്‍ രാത്രിതങ്ങി പുലരുവോളം ഇഅ്ത്തികാഫ് നടത്തുന്നതുവഴി പ്രാര്‍ത്ഥനകള്‍ക്ക് ഫലമുണ്ടാകുമെന്നാണ് വിസ്വാസം. പതിവ് നമസ്‌കാരങ്ങള്‍ക്കുപുറെമ രാത്രി നടക്കുന്ന തറാവീഹ് നമസ്‌കാരവും പ്രത്യേക ദുആകളും കൂടുതല്‍ സജീവമാകും. മദ്രസകള്‍, പള്ളികള്‍ എന്നിവ കേന്ദ്രീകരിച്ച് മതവിജ്ഞാന സദസ്സുകളും സക്കാത്ത് […]

പി സി ജോര്‍ജ്ജ് പുതിയ സംഘടന രൂപീകരിച്ചു- അഴിമതിവിരുദ്ധ ജനാധിപത്യ മുന്നണി

പി സി ജോര്‍ജ്ജ് പുതിയ സംഘടന രൂപീകരിച്ചു- അഴിമതിവിരുദ്ധ ജനാധിപത്യ മുന്നണി

ചീഫ് വിപ്പ് പി സി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപീകരിച്ചു. അഴിമതിവിരുദ്ധ ജനാധിപത്യ മുന്നണിയെന്ന പേരില്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത സംഘടനയുടെ ചെയര്‍മാന്‍ പി സി ജോര്‍ജ്ജാണ്. വിവിധ സംഘടനകളുടെ പ്രതിനിധികള്‍ ഇതില്‍ അംഗങ്ങളാണ്. നാളെ രാവിലെ ഏഴു മണിക്ക് 30 സംഘടനകളുടെ അംഗങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയോടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് പി സി ജോര്‍ജ്ജ് പറഞ്ഞു. സംഘടനക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും അടുത്ത വര്‍ഷം അഞ്ചു ലക്ഷംപേര്‍ പങ്കെടുക്കുന്ന പ്രകടനം തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്നും പി സി ജോര്‍ജ്ജ് […]

എരുമേലിയിൽ കെ എസ് ആർ ടി സി ബസും കാറും കൂടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്

എരുമേലിയിൽ കെ എസ് ആർ ടി സി ബസും കാറും കൂടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്

തിരുവന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് കെ എസ് ആർ ടി സി ബസും കാഞ്ഞിരപ്പള്ളിയിലേക്ക് വരികയായിരുന്ന ഇന്നോവ കാറും തമ്മിൽ ഇന്ന് രാവിലെ എരുമേലി കൊരട്ടി വളവിൽ വച്ച് കൂടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .. പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു  

ഇളംകാട്- അടിവാരം റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു, ഗതാഗതം നിലച്ചു, റോഡ്‌ അപകട ഭീഷണിയിൽ

ഇളംകാട്- അടിവാരം റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു, ഗതാഗതം നിലച്ചു, റോഡ്‌ അപകട ഭീഷണിയിൽ

കൂട്ടിക്കല്‍: ഇളംകാട്- അടിവാരം റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു. കൂട്ടിക്കല്‍ പഞ്ചായത്തില്‍ പെട്ട ഇളംകാട് -അടിവാരം റോഡില്‍ കൊടുങ്ങ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപമാണ് റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു പോയത്. ഇതോടെ ഈ മേഖലയിലേക്കുളള യാത്ര നിലച്ചിരിക്കുകയാണ്. നൂറുകണക്കിനു കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന മേഖലയിലെ പ്രധാന റോഡ് തകര്‍ന്നതോടെ ജനം യാത്രാ ബുദ്ധിമുട്ടിലാണ്. സമീപത്തെ പാറമടയിലേക്കു ദിനംപ്രതി നൂറുകണക്കിനു ടോറസ് വാഹനങ്ങളടക്കം വലിയ വാഹനങ്ങള്‍ കടന്നു പോകുന്നതാണ് റോഡിന്റെ സംരക്ഷണ ഭിത്തി തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. റോഡ് […]

ഒരു സര്‍വീസ് കൂടി ലഭിച്ചാല്‍ ഇനി എരുമേലിയില്‍ കെ.എസ്.ആര്‍.ടി.സി.ക്ക് സബ്ഡിപ്പോ

ഒരു സര്‍വീസ് കൂടി ലഭിച്ചാല്‍ ഇനി എരുമേലിയില്‍ കെ.എസ്.ആര്‍.ടി.സി.ക്ക് സബ്ഡിപ്പോ

എരുമേലി: കെ.എസ്.ആര്‍.ടി.സി. എരുമേലി ഓപ്പറേറ്റിംഗ് സെന്റര്‍ സബ് ഡിപ്പോയായി ഉയരാന്‍ സാധ്യതയേറി. കുറഞ്ഞത് 25 ബസ് സര്‍വീസുകള്‍ ഉള്ള സെന്ററുകളെയാണ് സബ് ഡിപ്പോയാക്കി ഉയര്‍ത്താറുള്ളത്. എരുമേലി സെന്ററില്‍ ഇന്നലെ അനുവദിക്കപ്പെട്ട പുതിയ സര്‍വീസ് ഉള്‍പ്പടെ മൊത്തം 24 ബസ് സര്‍വീസുകളാണുള്ളത്. എരുമേലിയില്‍ നിന്നുള്ള ഒരു സ്വകാര്യബസിന്റെ പെര്‍മിറ്റ് കാലാവധി അടുത്തദിവസം അവസാനിക്കുകയാണ്. കോടതി നിര്‍ദ്ദേശപ്രകാരം ഈ പെര്‍മിറ്റ് കൂടി എരുമേലി സെന്ററിന് ലഭിച്ചാല്‍ സര്‍വീസുകളുടെ എണ്ണം 25 ആയി മാറും. മണ്ണടിശാല-വെച്ചൂച്ചിറ-എരുമേലി-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന സ്വകാര്യബസിന്റെ […]

ന്യുനപക്ഷ ക്ഷേമവകുപ്പ് ഉപഹാരങ്ങൾ നൽകി ആദരിച്ചു

ന്യുനപക്ഷ ക്ഷേമവകുപ്പ് ഉപഹാരങ്ങൾ നൽകി ആദരിച്ചു

കാഞ്ഞിരപ്പള്ളി:ന്യുനപക്ഷ ക്ഷേമവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി കോച്ചിംഗ് സെന്ററിൽ പഠിച്ച് ഗവ.ഉദ്യോഗം ലഭിച്ച 9 പേർക്കും ഉയർന്ന റാങ്ക് നേടി ജോലിക്ക് അർഹത നേടിയ 19 പേർക്കും ന്യുനപക്ഷ ക്ഷേമ ഡയറക്ടർ ഡോ പി നസീർ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഷെരീഫ ബീവി,പി എ ഷമീർ,സുനിൽ ,ഡോ പി നസീർ പി എച്ച് അബ്ദുൾ സലാം ഹാജി,ബാബു പി ജോണ്‍ ,അസീസ്‌ ബഡായിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുവാൻ ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ ആശുപത്രിയിലേയ്ക്ക് മാർച്ചും ,ധർണ്ണയും നടത്തി

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുവാൻ ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ ആശുപത്രിയിലേയ്ക്ക് മാർച്ചും ,ധർണ്ണയും നടത്തി

കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുവാൻ അധികൃതർ കാലതാമസം വരുത്തുന്നതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ആശുപത്രിയുടെ പ്രവേശന കവാടത്തിലേയ്ക്കുള്ള റോഡ്‌ സഞ്ചാരയോഗ്യമാക്കുക,ഡോക്ടർമാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ ആശുപത്രിയിലേയ്ക്ക് മാർച്ചും ,ധർണ്ണയും നടത്തി.പ്രവേശന കവാടത്തിലെത്തിയ മാർച്ച് പോലിസ് തടഞ്ഞതോടെ ചെറിയ സംഘർഷമുണ്ടായി .ധർണ്ണ സി പി എം ഏരിയ കമ്മറ്റി അംഗം വി ജി ലാൽ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ്‌ വി ആർ രാജേഷ് അധ്യക്ഷത വഹിച്ചു.എം പി രാഗേഷ്,കെ […]

മോദിയെ പ്രകീര്‍ത്തിച്ച് സണ്‍ഡേ ശാലോം എഡിറ്റോറിയൽ :- സോഷ്യൽ മീഡിയയിൽ വിവാദ ചർച്ചകൾ

മോദിയെ പ്രകീര്‍ത്തിച്ച് സണ്‍ഡേ ശാലോം എഡിറ്റോറിയൽ :- സോഷ്യൽ മീഡിയയിൽ വിവാദ ചർച്ചകൾ

മോദിയെ പ്രകീര്‍ത്തിച്ച് സണ്‍ഡേ ശാലോമിന്റെ മുഖപ്രസംഗം. ഇത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിവാദ ചർച്ചയ്ക വഴി തെളിച്ചു . രാജ്യത്തിന്റെ നന്മക്കും നല്ല ഭരണകൂടത്തിനും വേണ്ടി പ്രാര്‍ത്ഥിച്ച ക്രൈസ്തവര്‍ക്ക് ദൈവം തന്ന ഉത്തരമാണ് നരേന്ദ്ര മോദിയെന്ന് സണ്‍ഡേ ശാലോം പറയുന്നു. നരേന്ദ്ര മോദിയുടെ വിജയം പൂര്‍ണ്ണമായും ദൈവനിശ്ചയമാണന്ന് സ്ഥാപിക്കാനും സണ്‍ഡേ ശാലോം ശ്രമിക്കുന്നു. മോദിയിലൂടെ രാജ്യത്തെയും സഭയേയും ദൈവം രക്ഷിക്കുമെന്നും ഈ തെരഞ്ഞെടുപ്പ് ഫലം ദൈവകരങ്ങളില്‍ നിന്നുള്ളതാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. എല്ലാ അധികാരങ്ങളും ദൈവത്തില്‍ നിന്നാണ് വരുന്നതെന്നും […]

കാഞ്ഞിരപ്പള്ളിയില്‍ 16.75 കോടിയുടെ പദ്ധതി

കാഞ്ഞിരപ്പള്ളിയില്‍ 16.75 കോടിയുടെ പദ്ധതി

കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്തില്‍ 16.75 കോടി രൂപയുടെ 442 പദ്ധതികള്‍ക്ക്‌ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. ജില്ലയില്‍ ഏറ്റവും അധികം പദ്ധതികള്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചത്‌ കാഞ്ഞിരപ്പള്ളി പഞ്ചായത്തായിരുന്നു. ഗ്രാമീണ റോഡുകളുടെ വികസനത്തിനും പുനരുദ്ധാരണത്തിനുമായി മൂന്നു കോടി രൂപയും കാഞ്ഞിരപ്പള്ളി മിനി ബൈപാസ്‌ പൂര്‍ത്തീകരണത്തിനായി 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്‌. പൊതുമാര്‍ക്കറ്റില്‍ വനിതകള്‍ക്കായുള്ള മത്സ്യ, മാംസ, മുട്ട, പച്ചക്കറി എന്നിവയുടെ വിപണ കേന്ദ്രത്തിനായി 48 ലക്ഷം രൂപയും വൃദ്ധര്‍, വികലാംഗര്‍, വനിത, ശിശു, ഭിന്നശേഷിയുള്ളവര്‍ മറ്റു ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമത്തിനായി […]

കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ കൌണ്‍സിലിന്റെ എട്ടാമത് സമ്മേളനം അമൽജ്യോതി എൻജിനീയറിംഗ് കോളേജിൽ നടത്തി.

കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ കൌണ്‍സിലിന്റെ എട്ടാമത് സമ്മേളനം അമൽജ്യോതി എൻജിനീയറിംഗ് കോളേജിൽ നടത്തി.

ദൈവവിളികള്‍ സഭയുടെ ശക്തിയും ചൈതന്യവും: മാര്‍ മാത്യു അറയ്ക്കല്‍ കാഞ്ഞിരപ്പള്ളി: കുടുംബങ്ങള്‍ ദൈവസ്നേഹത്തിന്റെ അരൂപിയില്‍ നിറഞ്ഞുപ്രകാശിക്കുമ്പോള്‍ മാത്രമേ ദൈവവിളികള്‍ ഉണ്ടാവുകയുള്ളൂവെന്നും നല്ല കുടുംബ പശ്ചാത്തലങ്ങളില്‍ നിന്നുള്ള ദൈവവിളികളാണു സഭയുടെ ശക്തി യും ചൈതന്യവുമെന്നു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. കാഞ്ഞിരപ്പള്ളി രൂപത പാസ്ററല്‍ കൌണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമ്പൂര്‍ണ സമര്‍പ്പണത്തിന്റെ ഉത്തമ ഉദാഹരണങ്ങളും സാക്ഷ്യങ്ങളുമായി വൈദിക-സന്യസ്ത സമൂഹം നിസ്വാര്‍ഥ സേവകരാകുമ്പോള്‍ സഭ വളരും. സഭയുടെ വളര്‍ച്ചയിലെ നാഴികക്കല്ലുകളാണിവര്‍. ഇന്നലെകളില്‍ പൊതുസമൂഹത്തിനുവേണ്ടി വൈദികരും […]

ഓര്‍മ്മകള്‍ തളംകെട്ടിനിന്ന പഴയ വിദ്യാലയത്തില്‍ പ്രായഭേദം മറന്ന് അവര്‍ ഒത്തുചേര്‍ന്നു…..

ഓര്‍മ്മകള്‍ തളംകെട്ടിനിന്ന പഴയ വിദ്യാലയത്തില്‍ പ്രായഭേദം മറന്ന് അവര്‍ ഒത്തുചേര്‍ന്നു…..

എരുമേലി: ഓര്‍മ്മകള്‍ തളംകെട്ടിനിന്ന പഴയ വിദ്യാലയത്തില്‍ പ്രായഭേദം മറന്ന് അവര്‍ ഒത്തുചേര്‍ന്നു.ബാല്യകാല സ്മരണകള്‍ നിറഞ്ഞ ക്ലാസ് റൂമുകളില്‍ വാര്‍ധക്യത്തിലെത്തിയ പൂര്‍വ്വ വിദ്യാര്‍ഥികളുടെ സംഗമത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.പുതിയ കെട്ടിടം പൂര്‍ത്തിയായതോടെ പൊളിക്കാന്‍ വിധിക്കപ്പെട്ട പഴയ കെട്ടിടത്തിലെ ക്ലാസ് മൂറികളില്‍ ഒരിക്കല്‍ക്കൂടി ഇരിക്കാന്‍ പൂര്‍വ്വവിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞു.സ്‌കൂള്‍ ജീവിതത്തിലെ രസങ്ങളും കയ്പുനീരും ഓര്‍മ്മകളും പങ്കുവച്ച അവര്‍ ഒരിക്കല്‍ക്കൂടി മനസ്സാ ബാല്യത്തിലേക്ക് തിരിച്ചുപോയി. എരുമേലി സെന്റ് തോമസ് ഹൈസ്‌കൂളിലാണ് പൂര്‍വ്വ വിദ്യാര്‍ഥികള്‍ സംഗമിച്ചത്.1926 മുതല്‍ സ്‌കൂളില്‍ പഠിച്ചവര്‍ സംഗമത്തിനെത്തി.തൊണ്ണൂറ് വയസ്സിന് മേലുള്ളവര്‍വരെ […]

റോഡിന്‍റെ ശോചനീയാവസ്ഥ -കൂവപ്പള്ളിയില്‍ ചേമ്പ് നാട്ടു നാട്ടുകാര്‍ പ്രതിഷേധിച്ചു.

റോഡിന്‍റെ ശോചനീയാവസ്ഥ -കൂവപ്പള്ളിയില്‍ ചേമ്പ് നാട്ടു നാട്ടുകാര്‍ പ്രതിഷേധിച്ചു.

കൂവപ്പള്ളി റോഡിന്‍റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് റോഡിലെ കുഴികളില്‍ ചേമ്പും മരങ്ങളും നാട്ടു നാട്ടുകാര്‍ പ്രതിഷേധിച്ചു. പ്രധാന പാതയായ കൂവപ്പള്ളി ടൌണില്‍ നിറയെ കുഴികളാണ്. മഴക്കാലം വന്നതോടെ ബസ് കാത്തു നില്‍ക്കുന്നവരുടെ ദേഹത്തേക്ക് വണ്ടികള്‍ പോകുമ്പോള്‍ കുഴികളില്‍ നിന്നുള്ള വെള്ളം തെരിക്കുകയാണ്. രാത്രി സമയങ്ങളില്‍ സ്ഥലം പരിചയമില്ലാത്തവര്‍ വാഹനമോടിച്ച് പോയാല്‍ കുഴിയില്‍ വീഴാറുള്ളത് ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. അടിയന്തിരമായി റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ഇവര്‍ നാടിന്‍റെ മണിമുത്തുകള്‍, ധീരതയു്കുള്ള അവാർഡ്‌ ലഭിച്ച കുട്ടികൾ ..

ഇവര്‍ നാടിന്‍റെ മണിമുത്തുകള്‍, ധീരതയു്കുള്ള അവാർഡ്‌ ലഭിച്ച കുട്ടികൾ ..

കണ്ണിമലയിലും മണിപ്പുഴയിലും ഇപ്പോള്‍ താരങ്ങള്‍ യദുക്രിഷ്ണനും അഖിലും സുബിനും മുനീറും ആണ്. ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തിനായി ഇവരുടെ നാട് കാത്തിരിക്കുകയാണ്…തങ്ങളുടെ അഭിമാനമായി മാറിയ ഈ കുരുന്നുകളെ ആദരിക്കുന്ന അവസരത്തിനായി. സ്വാതന്ത്ര്യദിനത്തില്‍ കുട്ടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ജീവന്‍ രക്ഷാപ്രവര്തനതിനു ധീരതയ്ക്കുള്ള അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടവരാന് ഇവര്‍. നാല് കുട്ടികളില്‍ മൂന്നു പേര്‍ക്ക് കഴിഞ്ഞ റിപബ്ലിക്‌ ദിനത്തില്‍ ഡല്‍ഹിയില്‍ വെച്ച് ധീരതയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. അവാര്‍ഡ് വിവരം പുറത്തുവന്നതോടെ നാട് ആഹ്ലാദത്തിലാണ്. ഇതിന്റെ പിന്നാലെയാണ് ഇരട്ടി മധുരവുമായി സംസ്ഥാന അവാര്‍ഡ് […]

പഴയിടം പാലത്തിനു താഴെ മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നു.

പഴയിടം പാലത്തിനു താഴെ മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നു.

പഴയിടം പാലത്തിനു താഴെയായി മണിമല ആറ്റില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നു. ഹോട്ടലുകളില്‍ നിന്നും വീടുകളില്‍ നിന്നുമെല്ലാമുള്ള ചപ്പുചവറുകള്‍ ആറിനെ മലിനീകരിക്കുകയാണ്. കൂടാതെ രൂക്ഷമായ ദുര്ഗചന്ധതിനും ഇടയാക്കുന്നു. വഴിയാത്രകാര്കുംു ബസ് കാത്തു നില്ക്ക്കു ന്നവര്ക്കും മൂക്ക് പൊത്താതെ നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്ക്ക്് പ്രസനങ്ങള്ക്ക്ട ഇടയാക്കുന്ന ഇവ ഉടനെ നീക്കം ചെയ്യണമെന്നും ആറ്റില്‍ മാലിന്യങ്ങള്‍ തല്ലുന്നവര്ക്കെ തിരെ കര്ശ ന നടപടികള്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടു

തോട്ടില്‍ തള്ളാന്‍ കക്കൂസ്‌ മാലിന്യം കയറ്റിയെത്തിയ ടാങ്കര്‍ പിടികൂടിയത് പുലിവാലായി … ലോറി ഒരാഴ്‌ചയായി മണിമല പോലീസ്‌ സ്‌റ്റേഷനിൽ , ദുര്ഗന്ധം സഹിക്കാനാവാതെ പോലീസും നാട്ടുകാരും ..

തോട്ടില്‍ തള്ളാന്‍ കക്കൂസ്‌ മാലിന്യം കയറ്റിയെത്തിയ ടാങ്കര്‍ പിടികൂടിയത് പുലിവാലായി … ലോറി ഒരാഴ്‌ചയായി മണിമല പോലീസ്‌ സ്‌റ്റേഷനിൽ , ദുര്ഗന്ധം സഹിക്കാനാവാതെ പോലീസും നാട്ടുകാരും ..

മണിമല : തോട്ടില്‍ തള്ളാന്‍ കക്കൂസ്‌ മാലിന്യം കയറ്റിയെത്തിയ ടാങ്കര്‍ ലോറി ഒരാഴ്‌ചയായി പോലീസ്‌ സ്‌റ്റേഷന്‌ മുന്‍പില്‍ പൊതുവഴിയില്‍. ദുര്ഗന്ധം സഹിക്കാനാവാതെ പോലീസും നാട്ടുകാരും .. കഴിഞ്ഞ ഒന്നാം തീയതി പുലര്‍ച്ചെ പോലീസ്‌ പട്രോളിങ്ങിനിടെയാണ്‌ ടാങ്കര്‍ പോലീസ്‌ പിടികൂടിയത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ തണ്ണീര്‍മുക്കം സ്വദേശികളായ തറയില്‍ രാജീവ്‌ (24) തണ്ണീര്‍മുക്കം കോലോത്ത്‌ വെളി കെ.സി. ശ്യാംകുമാര്‍ (29) തണ്ണീര്‍മുക്കം സുമേഷ്‌ ഭവനില്‍ സുജിത്ത്‌ (32) എന്നിവരാ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത ശേഷം ജാമ്യത്തില്‍ വിട്ടിരുന്നു. കസ്‌റ്റഡിയില്‍ എടുത്ത […]

എരുമേലി, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളിൽ നിന്നും ആലപ്പുഴയ്ക്ക് മണ്ണ് കടത്ത്…..ലോറി പിടിച്ചെടുത്തു.

എരുമേലി, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളിൽ നിന്നും ആലപ്പുഴയ്ക്ക് മണ്ണ് കടത്ത്…..ലോറി പിടിച്ചെടുത്തു.

മണിമല : മണ്ണ്‌ കടത്തിയ ടിപ്പര്‍ പോലീസ്‌ പിടികൂടി. മണിമല മൂങ്ങാനി ഭാഗത്ത്‌ വാഹനപരിശോധനയ്‌ക്കിടെയാണ്‌ ടിപ്പറുകള്‍ പിടിച്ചത്‌. എരുമേലി, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളില്‍ നിന്നും ആലപ്പുഴയ്‌ക്ക്‌ കൊണ്ടുപോയ ലോഡുകളാണ്‌ പോലീസ്‌ പിടികൂടിയത്‌ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ വ്യക്‌തിയുടെ സ്‌ഥലത്തു നിന്ന്‌ ഏഴാം തീയതി മുതല്‍ ഇരുപത്തിയൊന്ന്‌ ദിവസത്തേയ്‌ക്ക്‌ അന്‍പത്തിയൊന്ന്‌ വാഹനങ്ങള്‍ക്കും എരുമേലി പഞ്ചായത്തില്‍ നിന്നും അന്‍പത്തൊന്ന്‌ വാഹനങ്ങള്‍ക്ക്‌ പതിനൊന്ന്‌ ദിവസത്തേയ്‌ക്കും ലോഡ്‌ കൊണ്ടുപോകുവാന്‍ പഞ്ചായത്ത്‌ സെക്രട്ടറിമാര്‍ അനുമതി നല്‍കിയിരിക്കുന്ന രേഖകള്‍ ഇവരില്‍ നിന്ന്‌ പിടിച്ചെടുത്തു. എന്നാല്‍ ഈ പാസില്‍ എന്ത്‌ […]

അറബിയുടെ ആദ്യാക്ഷരങ്ങൾ കാഞ്ഞിരപ്പള്ളിക്കാർക്ക് പകർന്നു നൽകിയ “മൊയ്തീൻ മാമ” പടിയിറങ്ങി…

അറബിയുടെ ആദ്യാക്ഷരങ്ങൾ കാഞ്ഞിരപ്പള്ളിക്കാർക്ക് പകർന്നു നൽകിയ “മൊയ്തീൻ മാമ” പടിയിറങ്ങി…

കാഞ്ഞിരപ്പള്ളി: അറബിയുടെ ആദ്യാക്ഷരങ്ങള്‍ ആയിരങ്ങള്‍ക്ക് പകര്‍ന്ന് നല്‍കി മൊയ്തീന്‍ മാമ എന്ന പേട്ട പെരുംതകടിയേല്‍ അബ്ദുള്‍ സലാം ലബ്ബ(78) കാഞ്ഞിരപ്പള്ളി ദാറുസലാം അറബിക് സ്‌കൂളിന്റെ പടിയിറങ്ങി,തികച്ചും ചാരിതാര്‍ത്ഥ്യത്തോടെ. 1952 ല്‍ അറബിക് സ്‌കൂള്‍ തുടങ്ങിയതു മുതല്‍ അധ്യാപകനായിരുന്നു ഇദ്ദേഹം. 46 വര്‍ഷത്തോളം കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളിയിലെ മുഹീയദീന്‍(ബാങ്ക് വിളിക്കുന്ന ആള്‍)ആയിരുന്നു അബ്ദുള്‍ സലാം.ഇദ്ദേഹത്തിന്റെ അച്ഛന്‍ അബ്ദുള്‍ ഖാദര്‍ ലബ്ബയും അച്ഛന്റെ അച്ഛന്‍ ഇബ്രാഹിം ലബ്ബയും ഇതേ പള്ളിയിലെ മുഹീയിദീന്‍ ആയിരുന്നു.അബ്ദുള്‍ സലാമിന്റെ മകന്‍ അബ്ദുള്‍ സമദ് മൗലവിയാണ് […]

മോദി സര്‍ക്കാരിന്റെ പുതിയ െറയില്‍വേ ബജറ്റ് പ്രഖ്യാപനം അടച്ചുപൂട്ടിയ കാഞ്ഞിരപ്പള്ളിയിലെ റിസര്‍വേഷന്‍ കൗണ്ടര്‍ തുറക്കാനുള്ള സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നു…

മോദി സര്‍ക്കാരിന്റെ പുതിയ െറയില്‍വേ ബജറ്റ് പ്രഖ്യാപനം അടച്ചുപൂട്ടിയ കാഞ്ഞിരപ്പള്ളിയിലെ റിസര്‍വേഷന്‍ കൗണ്ടര്‍ തുറക്കാനുള്ള സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നു…

കാഞ്ഞിരപ്പള്ളി: മോദി സര്‍ക്കാരിന്റെ പുതിയ െറയില്‍വേ ബജറ്റ് പ്രഖ്യാപനം അടച്ചുപൂട്ടിയ കാഞ്ഞിരപ്പള്ളിയിലെ റിസര്‍വേഷന്‍ കൗണ്ടര്‍ തുറക്കാനുള്ള സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നു.െട്രയിന്‍ ടിക്കറ്റ് ,കോച്ച്,സീറ്റ് എന്നിവ ഓണ്‍ ലൈനായി ബുക്കുചെയ്യാനാവുമെന്നും മൊബൈല്‍ ഫോണ്‍ ,പോസ്റ്റോഫീസ് എന്നിവ വഴി ബുക്കിങ് സംവിധാനം വിപുലപ്പെടുത്തും എന്നുമാണ് ബജറ്റിലെ പ്രഖ്യാപനം. ഇത്തരം സംവിധാനം വരുന്നതോടെ കാഞ്ഞിരപ്പള്ളിയില്‍ പ്രവര്‍ത്തിച്ചിരുന്ന െറയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ െറയില്‍വേയ്ക്ക് അധിക ബാധ്യതയാകുമെന്നതിനാല്‍ തുറക്കാന്‍ സാധ്യതയില്ലെന്നാണ് അറിവ്. ദിവസേന 60000 മുതല്‍ ഒരുലക്ഷം രൂപവരെ റിസര്‍വേഷന്‍ ഇനത്തില്‍ വരുമാനമുള്ള റിസര്‍വേഷന്‍ കൗണ്ടര്‍ […]

കെട്ടിടമില്ല; മുരിക്കുംവയല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രവര്‍ത്തനം അവതാളത്തില്‍…നാട്ടുകാർ സമരത്തിനൊരുങ്ങുന്നു….

കെട്ടിടമില്ല; മുരിക്കുംവയല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രവര്‍ത്തനം അവതാളത്തില്‍…നാട്ടുകാർ സമരത്തിനൊരുങ്ങുന്നു….

മുണ്ടക്കയം: 7 വര്‍ഷം മുമ്പ് ക്ലാസ് മുറികള്‍ പണിയാന്‍ തുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തൂണുകള്‍ക്ക് മുകളിലോട്ട് കയറിയിട്ടില്ല. സ്ഥലസൗകര്യമില്ലാത്തതിനാല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം ഹൈസ്‌കൂള്‍ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്ന മുരിക്കുംവയല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് സ്വന്തമായി കെട്ടിടമില്ലാതെ വലയുന്നത്. ഹയര്‍സെക്കന്‍ഡറി കെട്ടിടമെന്ന സ്വപ്‌നം വര്‍ഷങ്ങളായിട്ട് ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്. 2007ല്‍ കെട്ടിടം നിര്‍മ്മിക്കാന്‍ 44 ലക്ഷം രൂപ അനുവദിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും സാങ്കേതികാനുമതി ലഭിക്കാത്തതിനാല്‍ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കുകയായിരുന്നു. സ്‌കൂള്‍ പി.ടി.എ. ഭാരവാഹികള്‍ പല തവണ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. 25000 […]

റമദാന്‍: പഴവിപണിയില്‍ തീവെട്ടിക്കൊള്ള…ആപ്പിൾ ,ഈന്തപ്പഴങ്ങൾക്ക് തോന്നിയവില

റമദാന്‍: പഴവിപണിയില്‍ തീവെട്ടിക്കൊള്ള…ആപ്പിൾ ,ഈന്തപ്പഴങ്ങൾക്ക് തോന്നിയവില

കാഞ്ഞിരപ്പള്ളി: റമദാന്‍ വിപണി മുതലെടുത്ത്‌ പഴക്കച്ചവട വിപണിയില്‍ പിടിച്ചുപറി. ആവശ്യക്കാരെറിയതോടെ പഴങ്ങള്‍ക്ക്‌ വായില്‍ തോന്നിയ വിലയാണ്‌ ഈടാക്കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്‌. ലഭിക്കുന്നതോ രാസവസ്‌തുക്കള്‍ കലര്‍ത്തിയ പഴങ്ങളും. ആപ്പിള്‍, ഓറഞ്ച്‌ എന്നിവ വാങ്ങാനെത്തുന്നവര്‍ വിലകേട്ട്‌ നിരാശരായി മടങ്ങുന്ന കാഴ്‌ചയാണ്‌. ഇതില്‍ തന്നെ ആപ്പിളിന്റെ വിലയാണ്‌ വാങ്ങാനെത്തുന്നവരുടെ നടുവൊടിക്കുന്നത്‌. സീസണ്‍ അല്ലാത്തതിനാല്‍ വിലകുറഞ്ഞ കാശ്‌മീരില്‍നിന്നുള്ള ആപ്പിള്‍ ലഭ്യമാകാത്തതാണ്‌ ആപ്പിളിന്റെ വില കുതിച്ചുയരാനുള്ള പ്രധാന കാരണമായി വ്യാപാരികള്‍ പറയുന്നത്‌. ചൈനയില്‍ നിന്നെത്തുന്ന പുജി യാണ്‌ ആപ്പിള്‍ വിപണിയിലെ ഇപ്പോഴത്തെ താരം. അമേരിക്കന്‍ […]

അഡ്വ. ഷോണ്‍ ജോര്‍ജിനെ മർദിച്ച സംഭവം : കംപ്ലയിന്റ്‌സ് അതോറിറ്റി അനേ്വഷിക്കാന്‍ നിര്‍ദേശം

അഡ്വ. ഷോണ്‍ ജോര്‍ജിനെ മർദിച്ച സംഭവം : കംപ്ലയിന്റ്‌സ് അതോറിറ്റി അനേ്വഷിക്കാന്‍ നിര്‍ദേശം

കാഞ്ഞിരപ്പള്ളി: സര്‍ക്കാര്‍ ചീഫ്‌വിപ്പ് പി.സി. ജോര്‍ജിന്റെ മകന്‍ യൂത്ത്ഫ്രണ്ട് എം ജനറല്‍ സെക്രട്ടറിയുമായ അഡ്വ. ഷോണ്‍ ജോര്‍ജിനെ പാലാ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മര്‍ദിച്ചതായുള്ള പരാതി കോട്ടയം ജില്ലാ പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റിക്ക് കൈമാറാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ്. ജെ.ബി. കോശി ഉത്തരവിട്ടു. മീനച്ചില്‍ ഈസ്റ്റ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ പ്രസിഡന്റ് കെ.എഫ്. കുര്യനും ഷോണ്‍ ജോര്‍ജും സമര്‍പ്പിച്ച പരാതിയാണ് കംപ്ലയിന്റ്‌സ് അതോറിറ്റിക്ക് കൈമാറിയത്. കഴിഞ്ഞ മെയ് 16ന് തെരഞ്ഞെടുപ്പഫലപ്രഖ്യാപനത്തോടനുബന്ധിച്ചുള്ള ആഹ്‌ളാദപ്രകടനത്തിനിടെയാണ് ഷോണിനുനേരെ […]

തുറന്ന ഓടകളും പൊക്കമുള്ള റോഡ്‌ കട്ടിങ്ങുകളും പൊൻകുന്നത് ഇരുചക്ര വാഹനങ്ങൾക്കും ,കാൽനട യാത്രക്കാർക്കും ദുരിതമാകുന്നു

തുറന്ന ഓടകളും പൊക്കമുള്ള റോഡ്‌ കട്ടിങ്ങുകളും പൊൻകുന്നത് ഇരുചക്ര വാഹനങ്ങൾക്കും ,കാൽനട യാത്രക്കാർക്കും ദുരിതമാകുന്നു

പൊൻകുന്നം :റോഡിന്റെ വശങ്ങളിലുള്ള കട്ടിംഗുകൾ ഇരുചക്ര വാഹനങ്ങൾക്കും ,കാൽനട യാത്രക്കാർക്കും ദുരിതമാകുന്നു. ദേശീയപാത 183-ൽ പൊൻകുന്നം ടൗണിലെ പലഭാഗത്തും ടാറിംഗിനു ശേഷം ഉയർന്ന കട്ടിംഗുകൾ ആണ് രൂപപെട്ടിരിക്കുന്നത് .മാർക്കറ്റിന് സമീപം മുതൽ ആശാനിലയം വരെ റോഡിന്റെ ഇരുവശത്തെയും കട്ടിംഗുകൾക്ക് സമീപം കുഴികളും രൂപപ്പെട്ടു. ടാറിംഗിനു ശേഷം മിക്കയിടത്തും കല്ലും,മണ്ണുമിട്ട് ടാറിംഗിന്റെ ലെവലിൽ പൊക്കിയെങ്കിലും മഴവെള്ള പാച്ചിലിൽ ഇതെല്ലാം ഒലിച്ചുപോയിരിക്കുകയാണ്. കട്ടിംഗുകൾ മൂലം വാഹനങ്ങൾ സൈഡിൽ ഒതുക്കുവാനും സാധിക്കുന്നില്ല.അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

ഡ്രൈവർ ഇല്ലാതെ കാര്‍ ഉരുണ്ട് റബ്ബര്‍തോട്ടത്തിലേക്ക് മറിഞ്ഞു

ഡ്രൈവർ ഇല്ലാതെ കാര്‍ ഉരുണ്ട് റബ്ബര്‍തോട്ടത്തിലേക്ക് മറിഞ്ഞു

പൊന്‍കുന്നം: ദേശീയപാതയോരത്തു നിര്‍ത്തിയിട്ടിരുന്ന കാര്‍ തനിയെ ഉരുണ്ട് 15 അടിയോളം താഴ്ചയില്‍ റബ്ബര്‍ തോട്ടത്തിലേക്കു മറിഞ്ഞു. പൊന്‍കുന്നം 20-ാംമൈല്‍ കടുക്കാമല വളവില്‍ റാന്നി ഐ.പി.സി. ശാലോം പാസ്റ്റര്‍ സുനില്‍ ഐക്കാട്ടിേന്റതാണ് കാര്‍. യാത്രക്കിടയില്‍ പരിചയക്കാരനെ കാണുന്നതിനായി കാര്‍ അരികില്‍ നിര്‍ത്തിയതിനുശേഷം ഇദ്ദേഹം പുറത്തിറങ്ങിപോയിരുന്നു. ഈ സമയം കാര്‍ തനിയെ ഉരുണ്ടുനീങ്ങി താഴ്ചയിലേക്കു മറിയുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് 4 മണിയോടെയായിരുന്നു സംഭവം.

ആനകല്ല് സൈന്റ്റ്‌ ആന്റണിസ് സ്കൂളിലും ” പച്ച ബോർഡ്‌ “

ആനകല്ല് സൈന്റ്റ്‌ ആന്റണിസ് സ്കൂളിലും ” പച്ച ബോർഡ്‌ “

മലപ്പുറം ജില്ലയിലെ ചില സ്‌കൂളുകളിൽ ബ്ലാക്ക്‌ ബോര്‍ഡിന്‌ പകരം പച്ച നിറത്തിലുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചതു വൻ വിവാദം ആയിരിക്കുന്നു . ബ്ലാക്ക്‌ ബോര്‍ഡിന്റെ നിറം മാറ്റത്തിന്‌ പിന്നില്‍ വിദ്യാഭ്യാസ വകുപ്പിന്‌ പങ്കൊന്നുമില്ല എന്നാണി ഔദ്യോഗിക ഭാഷ്യം. . മലപ്പുറത്തെ എംഎല്‍എമാരുടെ പ്രാദേശിക വികസന ഫണ്ട്‌ ഉപയോഗിച്ചാണ്‌ അവിടത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ബോര്‍ഡുകളുടെ നിറം മാറ്റിയത്‌. കണ്ണിന്‌ കുളിര്‍മ നല്‍കാനാണ്‌ പച്ച നിറം നല്‍കിയതെന്നാണ്‌ അവരുടെ വിശദീകരണം. എന്നാൽ കേരളത്തിലെ സർക്കാർ സ്കൂളുകളിലും കോളേജുകളിലും അടക്കം വ്യാപകമായി തന്നെ […]

12 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച മേരിക്വീന്‍സ് മിഷന്‍ ആസ്​പത്രിയുടെ ഡയറക്ടര്‍ ഫാ. ജോഷി തടിയനാനിക്കലിനു യാത്രയയപ്പ് നല്കി

12 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച മേരിക്വീന്‍സ് മിഷന്‍ ആസ്​പത്രിയുടെ ഡയറക്ടര്‍ ഫാ. ജോഷി തടിയനാനിക്കലിനു യാത്രയയപ്പ് നല്കി

കാഞ്ഞിരപ്പള്ളി: മേരിക്വീന്‍സ് മിഷന്‍ ആസ്​പത്രിയുടെ ഡയറക്ടര്‍ ഫാ. ജോഷി തടിയനാനിക്കല്‍ സി.എം.ഐ.യുടെ യാത്രയയപ്പ് സമ്മേളനം ഇന്ന് വൈകീട്ട് 4ന്ആസ്​പത്രി ഹാളില്‍ നടന്നു . നീണ്ട 12 വർഷക്കാലമായി ഇദ്ദേഹം ആശുപത്രിയുടെ മുഖ്യ ചുമതലക്കാരനായിരുന്നു.ഇദ്ദേഹം ഡയറക്ടർ സ്ഥാനത്തിരിക്കുമ്പോഴാണ് ആശുപത്രിയുടെ നവീകരണവും,പുനർനിർമ്മാണവും നടന്നത്. കോട്ടയം സെന്റ് ജോസഫ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ ഡോ. ജോര്‍ജ് ഇടയാടിയില്‍ സി. എം. ഐയുടെ അധ്യക്ഷനായ സമ്മേളനം ചീഫ് വിപ്പ് പി.സി. ജോര്‍ജ് സമ്മേളനം ഉദ്ഘാടനം ചെയ്തു . കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാള്‍ ഡോ. […]

വ്യാജനന്പരിലെത്തിയ ബൈക്ക് ബസ്സുമായി കൂട്ടിയിടിച്ചു; ബൈക്കുകാരന്‍ ഓടിരക്ഷപ്പെട്ടു

വ്യാജനന്പരിലെത്തിയ ബൈക്ക് ബസ്സുമായി കൂട്ടിയിടിച്ചു; ബൈക്കുകാരന്‍ ഓടിരക്ഷപ്പെട്ടു

എരുമേലി: എരുമേലി-റാന്നി പാതയില്‍ കരിന്പിന്‍തോട്ടില്‍ സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ചു. അപകടം നടന്നയുടന്‍തന്നെ ബൈക്ക് യാത്രികന്‍ സമീപമുള്ള വനത്തിലൂടെ ഓടിരക്ഷപ്പെട്ടു. സംശയംതോന്നിയ പോലീസ് ബൈക്കിന്റെ നന്പര്‍ പരിശോധിച്ചപ്പോള്‍ ഇതേ നന്പര്‍ വിഴിക്കിത്തോട് സ്വദേശിയുടെ കാറിന്റേതാണെന്ന് കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം. ബൈക്ക് മണിമല പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

എരുമേലിയിൽ വീണ്ടും അപകടം ..കെ എസ് ആർ ടി സി ബസും സുമോയും കൂട്ടിയിടിച്ചു സുമോയുടെ ഡ്രൈവർക്ക് ഗുരുതര പരിക്ക്.

എരുമേലിയിൽ വീണ്ടും അപകടം ..കെ എസ് ആർ ടി സി ബസും സുമോയും കൂട്ടിയിടിച്ചു സുമോയുടെ ഡ്രൈവർക്ക് ഗുരുതര പരിക്ക്.

കുറുവാമുഴി : കാഞ്ഞിരപ്പള്ളിയിൽ നിന്നും സീതത്തോടിന് സർവീസ് നടത്തുന്ന കെ എസ് ആർ ടി സി ബസിൽ ടാറ്റ സുമോ ഇടിച്ചു സുമോയുടെ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഇന്നലെ ഉച്ചകഴിഞ്ഞു കുറുവാമുഴി ജംഗ്ഷനിലായിരുന്നു അപകടം സംഭവിച്ചത്. ടാറ്റ സുമോയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.നാലാം മൈൽ സ്വദേശിയായ ഡ്രൈവർ ഹിദായത്തുനഗറിൽ സാദിഖിനെ (37 ) സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് അരമണിക്കൂറോളം കെ ഇ റോഡിൽ ഗതാഗതം സ്തംഭിച്ചു.ഇടിയുടെ ആഘാതത്തിൽ ടാറ്റ സുമോ നിശേഷം തകർന്നു .കാഞ്ഞിരപ്പള്ളി പോലിസ് […]

പരിശോധനക്കിടെ മണൽ ലോറി ഉപേക്ഷിച്ചു ഡ്രൈവറും സഹായിയും ഓടി രക്ഷപെട്ടു.

പരിശോധനക്കിടെ മണൽ ലോറി ഉപേക്ഷിച്ചു ഡ്രൈവറും സഹായിയും ഓടി രക്ഷപെട്ടു.

മുണ്ടക്കയം:വനപാലകർ നടത്തിയ പരിശോധനക്കിടെ മണൽ ലോറി ഉപേക്ഷിച്ചു ഡ്രൈവറും സഹായിയും ഓടി രക്ഷപെട്ടു. വാഹനം വനപാലകർ പിടിച്ചെടുത്തു.മൂക്കൻപെട്ടിയിൽ ഇന്നലെ രാവിലെ ഏഴിനാണ് സംഭവം. മുപ്പത്തഞ്ജാംമൈൽ വന ദ്രുതകർമ്മസേന നടത്തിയ തിരച്ചിലിലാണ് വാഹനം പിടിച്ചെടുത്തത്.സേനയെ കണ്ട ഡ്രൈവറും സഹായിയും ലോറി ഉപേക്ഷിച്ചു ഓടി രക്ഷപെടുകയായിരുന്നു. റേഞ്ച് ഓഫിസർ ക്ഷീരലാൽ, സെക്ഷൻ ഫോറസ്റ്റർ ടി രാജീവ് എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി .

കാഞ്ഞിരപ്പള്ളിയിൽ ഒരു തിയേറ്റർ കൂടി ..ഗ്രാൻഡ്‌ ഒപ്പേറ തിയേറ്റർ രണ്ടാക്കുന്നു

കാഞ്ഞിരപ്പള്ളിയിൽ ഒരു തിയേറ്റർ കൂടി ..ഗ്രാൻഡ്‌ ഒപ്പേറ തിയേറ്റർ രണ്ടാക്കുന്നു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാൻഡ്‌ ഒപ്പേറ തിയേറ്റർ പാലാ മഹാറാണി,യുവറാണി തിയേറ്ററുകൾ പോലെ രണ്ടു തിയേറ്ററുകൾ ആക്കുന്നു. ഓഗസ്റ്റ്‌ ആദ്യവാരത്തോടെ നിർമ്മാണം ആരംഭിക്കുമെന്ന് തിയേറ്റർ അധികൃതർ അറിയിച്ചു. 250,450 സീറ്റുകളുള്ള രണ്ടു തിയേറ്ററുകളാണ് നിർമ്മിക്കുന്നത് .അതിൽ ഒരെണ്ണം 3 ഡി പ്രൊജക്ടർ ആയിരിക്കും. ഏ സി,മൾട്ടി പ്ളക്സ്‌ മോഡൽ പുഷ് ബാക്ക് സീറ്റ്,ലേറ്റസ്റ്റ് സൌണ്ട് സിസ്റ്റം , കുട്ടികൾക്ക് വേണ്ടിയുള്ള മിനി പാർക്ക് , കാന്റീൻ,കാർ പാർക്കിംഗ് തുടങ്ങിയ വിപുലമായ സൗകര്യങ്ങൾ തിയേറ്റർ കോംപ്ളെക്സിൽ ഉണ്ടായിരിക്കും. ആറു മാസം […]

എരുമേലിയിൽ മാത്രം ഇന്നലെ മൂന്നു കാർ അപകടങ്ങൾ …

എരുമേലിയിൽ മാത്രം ഇന്നലെ മൂന്നു കാർ അപകടങ്ങൾ …

എരുമേലി: ഇന്നലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്നിടങ്ങളിൽ വാഹനങ്ങൾ അപകടത്തിൽപ്പെട്ടെങ്കിലും കാര്യമായ പരിക്കുകളില്ലാതെ യാത്രക്കാർ രക്ഷപെട്ടു. ബുധനാഴ്ച്ച അർധരാത്രിയോടെ എരുമേലി പ്രൈവറ്റ് സ്റ്റാന്റ് ജംഗ്ഷനിൽ നോർത്ത് മലബാർ ഗ്രാമീണബാങ്കിന് സമീപം കണ്ണിമല സ്വദേശി സഞ്ചരിച്ച സാൻട്രോ കാർ നിയന്ത്രണം തെറ്റി റോഡരുകിലെ മതിൽ തകർത്ത് രണ്ടു വീടുകളുടെ മുൻ വശത്തേയ്ക്ക് ഇടിച്ചു കയറിയതാണ് ആദ്യത്തെ അപകടം. എരുമേലി-റാന്നി സംസ്ഥാന പാതയിലെ മുക്കടയിലായിരുന്നു രണ്ടാമത്തെ അപകടം. പുലർച്ചെ പ്ളാച്ചേരി ഭാഗത്തുനിന്നു വന്ന കാർ മുക്കട ഡി സി യു […]

പൊൻകുന്നത് നിന്നൊരു പൊൻപ്രതിഭ ..

പൊൻകുന്നത് നിന്നൊരു പൊൻപ്രതിഭ ..

  പൊന്‍കുന്നം: ബോള്‍ പോയിന്റ് മഷിയില്‍ ചുവര്‍ചിത്രശൈലിയില്‍ അതിമനോഹരമായ ചിത്രങ്ങൾ വരച്ചു ചിറക്കടവ് പടിയപ്പള്ളില്‍ ചിറക്കടവ് പടിയപ്പള്ളില്‍ രമ്യ അജി വിസ്മയമാകുന്നു പ്രഭാപൂരം ചൊരിയുന്ന ദൈവീകഭാവങ്ങള്‍, പുരാതന മുഹൂര്‍ത്തങ്ങള്‍. ചുവര്‍ചിത്രശൈലിയില്‍ ഈ ചിത്രങ്ങളോരോന്നും പിറവിയെടുത്തത് ബോള്‍പോയിന്റ് പേനയില്‍ രമ്യയൊരുക്കിയ കരവിരുതില്‍. ചിറക്കടവ് പടിയപ്പള്ളില്‍ ചിറക്കടവ് പടിയപ്പള്ളില്‍ രമ്യ അജിയുടെ ചിത്രങ്ങളോരോന്നും വര്‍ണ്ണക്കൂട്ടില്ലാത്ത വരവിസ്മയമാണ്. നിറച്ചാര്‍ത്തുകളില്ലെങ്കിലും കറുത്തബോള്‍ പോയിന്റ് മഷിയില്‍ തയ്യാറാക്കുന്ന ചിത്രങ്ങള്‍ ആസ്വാദകഹൃദയങ്ങളില്‍ ദൈവഭാവങ്ങളുടെ വര്‍ണ്ണം തീര്‍ക്കും. ശാസ്ത്രീയമായി ചിത്രരചന പഠിച്ചിട്ടില്ലാത്ത രമ്യ ജന്മസിദ്ധമായ കഴിവിനെ സ്വയം […]

മറ്റൊരു വിവാദ ബ്ലോഗുമായി ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ് .. ഇത്തവണ യൂത്ത് കോണ്‍ഗ്രസിനു നേരെ ..

മറ്റൊരു വിവാദ ബ്ലോഗുമായി ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ് .. ഇത്തവണ യൂത്ത് കോണ്‍ഗ്രസിനു നേരെ ..

യൂത്ത് കോണ്‍ഗ്രസുകാരെ കണക്കിനു പ്രഹരിച്ചു കൊണ്ട് ഗവ. ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെ ബ്ളോഗ് . കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വരെ കളിയാക്കുന്ന തരത്തിലുള്ള ജോര്‍ജിന്റെ പുതിയ ബ്ളോഗ് വന്‍ വിവാദമുണ്ടാക്കാന്‍ സാധ്യതയുണ്ട്. തുല്യനല്ലാത്തതിനാലും നപുംസക ഗണത്തില്‍ പെടുന്നതിനാലും ഇനി ഗവ. പി.സി. ജോര്‍ജിനോട് ഏറ്റുമുട്ടാനില്ലെന്ന യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തിലെ പരമര്‍ശമാണ് പി.സി.ജോര്‍ജിനെ ഇപ്പോള്‍ പ്രകോപിച്ചത് . യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന നേതൃക്യാമ്പില്‍ അവതരിപ്പിച്ച സംഘടനാ പ്രമേയത്തില്‍ പി.സി. ജോര്‍ജിനെ നപുംസകം എന്നാണ് യൂത്ത് കോണ്‍ഗ്രസ് വിശേഷിപ്പിച്ചിരുന്നത്. തരംതാണ […]

സഹോദരിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സഹോദരന്‍ ടോണിക്ക് തെളിവുകളുടെ അഭാവത്തിൽ ജാമ്യം ലഭിച്ചു

സഹോദരിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സഹോദരന്‍ ടോണിക്ക് തെളിവുകളുടെ അഭാവത്തിൽ ജാമ്യം ലഭിച്ചു

കാഞ്ഞിരപ്പള്ളി: എട്ടാം ക്ലൂസ്സുകാരിയായ സ്വന്തം സഹോദരിയെ കൊല്ലാകൊല ചെയ്യുവാൻ കൂട്ടുനിന്ന സഹോദരന് തെളിവുകളുടെ അഭാവത്തിൽ ജാമ്യം ലഭിച്ചു ശാരീരികപീഡനങ്ങള്‍ ഏല്പിച്ചതിന്റെ പാടുകള്‍ ശരീരത്തിലുണ്ടായിട്ടും ശിക്ഷ ഉറപ്പാക്കുന്ന വകുപ്പുകള്‍ പോലീസ് കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്. വായ്ക്കുള്ളിലേക്ക് ചട്ടുകം കുത്തിക്കയറ്റുക, ദേഹത്ത് ചട്ടുകം പഴുപ്പിച്ചുവച്ച്‌ പൊള്ളിക്കുക, വടിയും ഹോസുമുപയോഗിച്ച്‌ മര്‍ദ്ദിക്കുക തുടങ്ങി പെണ്‍കുട്ടിയുടെ മൊഴിയും ഡോക്ടര്‍മാരുടെ സാക്ഷ്യപ്പെടുത്തലുകളും നിലനില്‍ക്കെത്തന്നെ, സമാനമായ രീതിയില്‍ നടന്ന സംഭവത്തില്‍ ചാര്‍ജ്ജുചെയ്ത കേസില്‍നിന്ന് ഇത്തരം വകുപ്പുകള്‍ പൂര്‍ണമായും ഒഴിവാക്കിയത് കോടതിയില്‍ കേസ് ദുര്‍ബലമാക്കുമെന്ന് നിയമവിദഗ്ദ്ധര്‍ പറയുന്നു. […]

കാഞ്ഞിരപ്പള്ളി വഴി മലബാറിന് പുതിയ കെഎസ്‌ആര്‍ടിസി ബസ്‌

കാഞ്ഞിരപ്പള്ളി വഴി മലബാറിന് പുതിയ കെഎസ്‌ആര്‍ടിസി ബസ്‌

  കാഞ്ഞിരപ്പള്ളി വഴി മലബാര്‍ റൂട്ടിൽ സർവീസ്‌ നടത്തിയിരുന്ന സ്വകാര്യബസിന്റെ പെര്‍മിറ്റിന്റെ കാലാവധി തീര്‍ന്നതിനെത്തുടര്‍ന്നു കെഎസ്‌ആര്‍ടിസി ആ റൂട്ടിൽ പുതിയ സർവീസ്‌ തുടങ്ങി മലബാര്‍ യാത്രക്കാര്‍ക്കു പ്രയോജനപ്പെടുന്ന വിധത്തില്‍ കെഎസ്‌ആര്‍ടിസിയുടെ രണ്ട് എക്സ്പ്രക്സ് ബസുകള്‍ സര്‍വീസ് ആരംഭിച്ചു. പൊന്‍കുന്നം ഡിപ്പോയില്‍നിന്നു വെള്ളരിക്കുണ്ടിനും എരുമേലി ഓപ്പറേറ്റിംഗ് സെന്ററില്‍നിന്നു പയ്യാവൂര്‍ക്കുമാണു സൂപ്പര്‍ എക്സ്പ്രക്സ് ബസുകള്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. പൊന്‍കുന്നം ഡിപ്പോയില്‍നിന്നും വൈകുന്നേരം അഞ്ചിനാണു വെള്ളരിക്കുണ്ടിനു ബസ് പുറപ്പെടുന്നത്. കോട്ടയം, മൂവാറ്റുപുഴ, അങ്കമാലി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, തളിപ്പറമ്ബ്, ആലക്കോട്, ചെറുപുഴ, […]

മുണ്ടക്കയത്ത്‌ ഹോട്ടലുകളിലും ലോഡ്‌ജുകളിലും മിന്നല്‍ പരിശോധന..ഹോട്ടൽ കോഹിന്നൂർ ,ഹോട്ടൽ ഈട്ടിക്കൽ എന്നിവ അടച്ചുപൂട്ടി.

മുണ്ടക്കയത്ത്‌ ഹോട്ടലുകളിലും ലോഡ്‌ജുകളിലും മിന്നല്‍ പരിശോധന..ഹോട്ടൽ കോഹിന്നൂർ ,ഹോട്ടൽ ഈട്ടിക്കൽ എന്നിവ അടച്ചുപൂട്ടി.

മുണ്ടക്കയം: ടൗണിലെ ഹോട്ടലുകളിലും ലോഡ്‌ജുകളിലും ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്ത്‌ അധികൃതരുടെയും മിന്നല്‍ പരിശോധന. വകുപ്പുകള്‍ സംയുക്‌തമായി നടത്തിയ റെയ്‌ഡില്‍ അപാകതകള്‍ കണ്ടെത്തിയ രണ്ട്‌ ഹോട്ടലുകള്‍ ,മൂന്ന്‌ ലോഡ്‌ജുകള്‍ എന്നിവ അടച്ചുപൂട്ടി. ബസ്‌ സ്‌റ്റാന്‍ഡ്‌ കവാടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ കോഹിന്നൂര്‍,ഹോട്ടല്‍ ഈട്ടിക്കല്‍ എന്നിവയാണ്‌ അടച്ചുപൂട്ടിയത്‌. ടൗണിലും പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ്‌ പരിശോധനകള്‍ നടത്തിയത്‌. വൃത്തിഹീനമായ സ്‌ഥലത്ത്‌ ആഹാരം പാകം ചെയ്യുക, കക്കൂസ്‌ മാലിന്യം ഓടയിലൂടെ മണിമലയാറ്റിലേക്ക്‌ ഒഴുക്കുക, ആഹാരം പാകം ചെയ്യുന്നതിനും സമീപം കക്കൂസ്‌ […]

എട്ടാംക്ലൂസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ ഒളിവിൽ പോയ ഒറ്റപ്ലാക്കല്‍ ഷാജി, ഭാര്യ ജെസി എന്നിവര്‍ക്കായി പോലീസ് തിരച്ചിൽ ശകതമാക്കി

എട്ടാംക്ലൂസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ ഒളിവിൽ പോയ ഒറ്റപ്ലാക്കല്‍ ഷാജി, ഭാര്യ ജെസി എന്നിവര്‍ക്കായി പോലീസ് തിരച്ചിൽ ശകതമാക്കി

കാഞ്ഞിരപ്പള്ളി: എട്ടാംക്ലൂസ്സുകാരി പെണ്‍കുട്ടി സഹോദരന്റെ ഭാര്യവീട്ടില്‍ അനുഭവിച്ചത് ക്രൂരമായ പീഡനം. സഹോദരന്റെ ഭാര്യയുടെ അമ്മയാണ് പെണ്‍കുട്ടിയെ ഏറ്റവുമധികം പീഡിപ്പിച്ചിരുന്നത്. പെണ്‍കുട്ടിയുടെ മൊഴി ഇങ്ങനെ: ആവശ്യത്തിന് ഭക്ഷണം നല്‍കാറില്ലായിരുന്ന തന്നെ നിലത്താണ് കിടത്തുന്നത്. കഴിഞ്ഞദിവസം കഞ്ഞിക്കൊപ്പം നല്‍കിയ അച്ചാറിന് കയ്പുണ്ടായിരുന്നതിനാല്‍ കഴിക്കാതിരുന്നു. ഇതിനാണ് ചട്ടുകത്തിന്റെ പിന്‍ഭാഗം വായ്ക്കുള്ളിലേക്കു കുത്തിയിറക്കിയത്. ചട്ടുകം കൊണ്ട് കുറുനാക്ക്് മുറിഞ്ഞു. തറയില്‍ വിരിച്ച മുള്ളുപോലുള്ള മാറ്റില്‍ മണിക്കൂറുകളോളം മുട്ടുകുത്തി നിര്‍ത്താറുണ്ട്. വെള്ളം പിടിക്കുന്ന ഹോസുപയോഗിച്ച് അടിച്ചതിന്റെ പാടുകളാണ് പുറത്തു കാണുന്നത് എന്നും പെണ്‍കുട്ടി പോലീസിനോട് […]

മരണത്തിന്റെ വായിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട് ജഗദീഷ് …

മരണത്തിന്റെ വായിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട് ജഗദീഷ് …

  കാഞ്ഞിരപ്പള്ളി:ഒരു സെക്കൻഡിന് ജീവന്റെ വിലയുണ്ടെന്ന് ജഗദീഷ് കഴിഞ്ഞ ദിവസം അറിഞ്ഞു.റോഡിലെ ഗട്ടറിൽ വീണ ബൈക്ക് നിയന്ത്രണം തെറ്റി ചെന്നു പതിച്ചത് ബസിന്റെ മുൻ ചക്രത്തിന്റെ അടിയിൽ…. 19 ആം തീയതി ബുധൻ രാവിലെ 11.30 യോടെ കാഞ്ഞിരപ്പള്ളി-എരുമേലി റോഡിൽ കാ‍ന്താരി വളവിലാണ് സംഭവം.ഏറണാകുളത്തെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ മുക്കട സ്വദേശി കുന്നേൽ ജഗദീഷ് (38) ബൈക്ക് ഓടിച്ചു വീട്ടിലേയ്ക്ക് പോരുമ്പോൾ കാ‍ന്താരി വളവിൽ വെച്ച് ബൈക്ക് റോഡിലെ ഗട്ടറിൽ വീണു പാളി നിയന്ത്രണം തെറ്റി മറിഞ്ഞത് […]

വിഴിക്കിത്തോട്ടിൽ സാമൂഹികവിരുദ്ധർ അഴിഞ്ഞാടുന്നു .. പേടിച്ചു വിറച്ചു ഒരു ഗ്രാമം ..

വിഴിക്കിത്തോട്ടിൽ സാമൂഹികവിരുദ്ധർ അഴിഞ്ഞാടുന്നു .. പേടിച്ചു വിറച്ചു ഒരു ഗ്രാമം ..

വിഴിക്കിത്തോട്: നമ്മുടെ നാട്ടിൽ ഇങ്ങനെയുമൊരു ഗ്രാമം ഉണ്ടോ എന്ന് പലര്ക്കും ആശ്ചര്യം തോന്നുന്ന വിധത്തിലാണ് വിഴിക്കിത്തോട്ടിൽ അടുത്ത കാലത്തായി നടക്കുന്ന സംഭവങ്ങൾ .. സന്ധ്യ മയങ്ങുന്നതോടെ വിഴിക്കിത്തോടുകാരുടെ ആധിയും ഏറും.വാതിലടച്ചു കുറ്റിയിട്ടാലും കതകിനു തട്ടുന്നത് കാതോര്‍ത്ത് പേടിയോടെ കഴിയുകയാണ് മേഖലയിലെ സ്ത്രീകളും കുട്ടികളും.വൈദ്യുതി പോകുകകൂടി ചെയ്താല്‍ പിന്നെ പേടിയുടെ കാര്യം പറയേണ്ടതില്ല. കാഞ്ഞിരപ്പള്ളിയില്‍നിന്ന് ഏഴു കി.മി.ദൂരത്തുള്ള വിഴിക്കിത്തോട് ഗ്രാമമാണ് സാമൂഹികവിരുദ്ധരുടെ ശല്യത്തില്‍ പൊറുതിമുട്ടുന്നത്. കഴിഞ്ഞ ദിവസംരാത്രി മേഖലയിലെ വീടുകളില്‍ സാമൂഹികവിരുദ്ധര്‍ കതകില്‍മുട്ടി വീട്ടുകരെ പേടിപ്പിച്ചിരുന്നു. വിഴിക്കിത്തോട് കവലയ്ക്ക് […]

മുണ്ടക്കയത്ത് അരമണിക്കൂറിനുള്ളില്‍ രണ്ട് അപകടങ്ങള്‍ ; ഏഴുപേര്‍ക്ക് പരിക്ക്‌.ഒരാളുടെ നില ഗുരുതരം…

മുണ്ടക്കയത്ത് അരമണിക്കൂറിനുള്ളില്‍ രണ്ട് അപകടങ്ങള്‍ ; ഏഴുപേര്‍ക്ക് പരിക്ക്‌.ഒരാളുടെ നില ഗുരുതരം…

മുണ്ടക്കയം: ദേശീയപാത 183 ല്‍ മുപ്പത്തിനാലാം മൈലില്‍ കെ.എസ്.ആര്‍.ടി.സി.ബസ്സും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്.കൊല്ലം അഞ്ചാലുംമൂട്ടില്‍ പെരിങ്ങാട് കല്ലുവളപ്പില്‍ ശോഭ (48),ഇവരുടെ മക്കളായ ഷോബിത (21),ശരത് (20),ശോഭയുടെ സഹോദരപുത്രന്‍ മോബിഷ (20),കാര്‍ ഡ്രൈവര്‍ ഷാനവാസ് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ ഇവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആസ്​പത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോേളജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച 12.30 ന് കൊല്ലത്തുനിന്ന് കട്ടപ്പനയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. എരുമേലിയില്‍ ദേശീയപാതയില്‍നിന്ന് വരികയായിരുന്ന കാര്‍ […]

കോളജിന്‌ മുൻപിൽ വിദ്യാര്‍ഥിനി കാറിടിച്ച്‌ മരിച്ച സംഭവം; വിദ്യാര്‍ഥികള്‍ ദേശീയ പാത ഉപരോധിച്ചു

കോളജിന്‌ മുൻപിൽ വിദ്യാര്‍ഥിനി കാറിടിച്ച്‌ മരിച്ച സംഭവം; വിദ്യാര്‍ഥികള്‍ ദേശീയ പാത ഉപരോധിച്ചു

കാഞ്ഞിരപ്പള്ളി: സെന്റ്‌ ഡോമിനിക്‌സ്‌ കോളേജിന്‌ മുമ്പില്‍ വിദ്യാര്‍ത്ഥിനി കാറടിച്ച്‌ മരിച്ച സംഭവത്തെ തുടര്‍ന്ന്‌ വിദ്യാര്‍ത്ഥികള്‍ ദേശീയപാത ഉപരോധിച്ചു. കോളേജിന്‌ മുമ്പില്‍ വാഹനങ്ങളുടെ മരണ പാച്ചില്‍ അവസാനിപ്പിക്കാന്‍ നടപടി ആവശ്യപ്പെട്ടാണ്‌ വിദ്യാര്‍ത്ഥികള്‍ വാഹനങ്ങള്‍ തടഞ്ഞത്‌. ഇന്നലെ രാവിലെ 9.30 ന്‌ തുടങ്ങിയ ഉപരോധ സമരത്തില്‍ ഉപരോധം സമരത്തില്‍ കോളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പങ്കെടുത്തു. വേഗത നിയന്ത്രണ സംവിധാനങ്ങള്‍ പ്രദേശത്ത്‌ അടിയന്തിരമായി ഏര്‍പ്പെടുത്തണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. കോളേജിലെ ബി.കോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്ന ലിയ ചെറിയാന്‍ റോഡ്‌ കുറുകെ […]

മറ്റൊരു കാർ അപകടം :- കപ്പാട് സ്കൂൾ വിദ്യാര്‍ഥികളെ ഇടിച്ചിട്ട ശേഷം കാര്‍ നിർത്താതെ പോയി….

മറ്റൊരു കാർ അപകടം :- കപ്പാട് സ്കൂൾ വിദ്യാര്‍ഥികളെ ഇടിച്ചിട്ട ശേഷം കാര്‍ നിർത്താതെ പോയി….

കപ്പാട്: സ്‌കൂള്‍ വിദ്യാര്‍ഥികളെ ഇടിച്ച് തെറിപ്പിച്ചശേഷം കാര്‍ നിര്‍ത്താതെ പോയി. പരിക്കേറ്റ കപ്പാട് ഏര്‍ത്തയില്‍ (പാത്തിപ്ലാക്കല്‍) തോമസ് -മേഴ്‌സി ദമ്പതിമാരുടെ മക്കളായ സെബിന്‍(11), ലിബിന്‍(എട്ട്) എന്നിവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. സെബിന്റെ കാലിനും ലിബിന്റെ നെറ്റിയിലുമാണ് പരിക്ക്. സെബിന്‍ കപ്പാട് ഗവ.സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയും ലിബിന്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ കപ്പാട് കവലയ്ക്ക് സമീപം വൈകീട്ട് 4.30ഓടെയായിരുന്നു അപകടം. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് റോഡരികിലൂടെ നടന്നു പോവുകയായിരുന്ന സഹോദരന്‍മാരെ കാര്‍ […]