More LOCAL NEWS

more Local News

കോട്ടയം ജില്ലയിലെ സ്കൂളുകള്‍ ഈ മാസം അഞ്ചുവരെ തുറക്കരുതെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു

കോട്ടയം ജില്ലയിലെ സ്കൂളുകള്‍ ഈ മാസം അഞ്ചുവരെ തുറക്കരുതെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു വേനല്‍ച്ചൂട് കടുത്തതോടെ ജില്ലാ കളക്ടര്‍ സ്വാഗത് ഭണ്ഡാരിയാണു സ്കൂളുകള്‍ തുറക്കരുതെന്ന് ഉത്തരവിട്ടത്.

കലാദേവി കലാമേള തുടങ്ങി

മുണ്ടക്കയം∙ കലാദേവി വിസ്മയം 2016ന് വർണാഭമായ തുടക്കം. ബാൻഡ് വാദ്യ മത്സരത്തോടെ ആരംഭിച്ച പരിപാടിയിൽ വിവിധ കലാപ്രകടനങ്ങൾ നടന്നു. ഇന്നു റഷ്യൻ നർത്തകി നദാഷാ വ്ലാഡ്‌വിന്റെ കലാപ്രകടനം നടക്കും. വൈകിട്ട് 6.30 മുതൽ പ്രാദേശിക കലാകാരന്മാരുടെ ഡാൻസ്. 7.30ന് സാംസ്കാരിക സമ്മേളനം, 8.30 മുതൽ ബഡായി ബംഗ്ലാവ് കോമഡി ഷോ, ഉഗ്രം ഉജ്വലം സാഹസിക പ്രകടനങ്ങൾ എന്നിവ നടക്കും.

സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ തിരുനാൾ ഇന്നു മുതൽ

ചിറ്റടി ∙ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് ഇന്നു തുടക്കമാകും. രാവിലെ ഏഴിനു കൊടിയേറ്റ്, കുർബാന– ഫാ. ഫിലിപ് മഞ്ചാടിയിൽ, നാളെ 7.15ന് കുർബാന നൊവേന–ഫാ. ഓസ്റ്റിൻ തെക്കേതിൽ, മേയ് രണ്ടു മുതൽ ആറു വരെ 4.30നു കുർബാന നൊവേന. മേയ് ഏഴിനു രാവിലെ 9.30നു ധ്യാനം. 4.30നു കുർബാന– ഫാ. പ്രസാദ് കൊണ്ടൂപറമ്പിൽ, ആറിനു സന്ധ്യാ പ്രാർഥന– ഫാ. ഏബ്രഹാം പുത്തൻമഠത്തിൽ, 6.30നു തിരുനാൾ റാസ മാങ്ങാപാറ പന്തലിലേക്ക്. […]

ജോർജുകുട്ടി ആഗസ്തിയുടെ പ്രചാരണ വാഹനത്തിനും ഡ്രൈവർക്കും നേരെ ആക്രമണം നടത്തിയതായി പരാതി

എരുമേലി∙ പൂഞ്ഞാർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി ജോർജുകുട്ടി ആഗസ്തിയുടെ പ്രചാരണ വാഹനത്തിനും ഡ്രൈവർക്കും നേരെ ആക്രമണം നടത്തിയതായി പരാതി. എരുമേലി പഞ്ചായത്തിലെ പര്യടനത്തിനിടെ ഉണ്ടായ ആക്രമണത്തിൽ ജീപ്പ് ഡ്രൈവർ എൻ.ആർ. മനോജിന് പരുക്കേറ്റെന്നും, മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയുടെ ബൈക്ക് റാലിയിൽ പങ്കെടുത്ത ആളുകളാണ് അക്രമണം നടത്തിയതെന്നും യുഡിഎഫ് ഇലക്‌ഷൻ കമ്മിറ്റി ചെയർമാൻ ഡിവൈഎസ്പിക്കു നൽകിയ പരാതിയിൽ പറയുന്നു

ജലവൈദ്യുതി പദ്ധതികൾ നടപ്പാക്കണം

പൊൻകുന്നം : കേരളം നേരിടാവുന്ന വൈദ്യുതി പ്രതിസന്ധി മുന്നിൽകണ്ട് സാധ്യമായ ജല വൈദ്യുതി പദ്ധതികൾ നടപ്പാക്കണമെന്നു കേരള ഇല്ക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ (ഐഎൻടിയുസി) പൊൻകുന്നം ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി സിബിക്കുട്ടി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.വി.മനോജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സജി ജോർജ് തകിടിയേൽ, വൈസ് പ്രസിഡന്റ് സിബി ലൂക്കോസ്, ഡിവിഷൻ പ്രസിഡന്റ് പി.കെ.നിസാറുദ്ദീൻ, സെക്രട്ടറി ജോർജ്മാത്യു, കെ.പി.സുനിൽകുമാർ, ടി.സജി, സണ്ണി ജോർജ് എന്നിവർ പ്രസംഗിച്ചു

കാതോലിക്കേറ്റ് സെന്റർ ദേവാലയ കൂദാശ

പാറത്തോട് : പാറത്തോട് സെന്റ് ജോർജ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സെന്ററിന്റെ ദേവാലയ കൂദാശ 29, 30 തീയതികളിൽ നടക്കും. 29 ന് 5.30നു സന്ധ്യാ നമസ്കാരം. തുടർന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ മുഖ്യ കാർമികത്വത്തിലും കോട്ടയം സഹായ മെത്രാൻ യൂഹാനോൻ മാർ ദിയസ്കോറസിന്റെ സഹ കാർമികത്വത്തിലും കൂദാശയുടെ ഒന്നാം ഭാഗം നടക്കും. 30 ന് 6.30 നു പ്രഭാത നമസ്കാരവും കൂദാശയുടെ രണ്ടാം ഭാഗവും മൂന്നിന്മേൽ കുർബാനയും. 11 ന് ബാവായുടെ […]

എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കാഴ്ചവച്ചു മലയോര സ്കൂളുകൾ

എരുമേലി ∙ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കാഴ്ചവച്ചു മലയോര സ്കൂളുകൾ നാടിന് അഭിമാനം പകർന്നു. കിഴക്കൻ മേഖലയിലെ അരഡസൻ സ്കൂളുകളിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും വിജയിച്ചു. ഉമിക്കുപ്പ സെന്റ് മേരീസ്, എരുമേലി സെന്റ് തോമസ് സ്കൂളുകളിൽ അഞ്ചുവീതം എ പ്ലസുകളും ലഭിച്ചു. കണമല സാൻതോം, ഉമിക്കുപ്പ സെന്റ് മേരീസ്, എരുമേലി വാവർ മെമ്മോറിയൽ, മുട്ടപ്പള്ളി തിരുവള്ളുവർ, കനകപ്പലം എംടി, എരുമേലി ദേവസ്വം, കിസുമം ഗവ. സ്കൂളുകളിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും വിജയിച്ചു. വാവർ […]

നൂറിന്റെ നിറവിൽ കാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളി ∙ എസ്എസ്എൽസി പരീക്ഷയിൽ മേഖലയിലെ സ്കൂളുകൾക്കു മികച്ച വിജയം. എകെജെഎം ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 94 വിദ്യാർഥികളും വിജയിച്ച് തുടർച്ചയായി 53–ാം വർഷവും നൂറുമേനി കൊയ്തു. 12 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. വിദ്യാർഥികളെയും അധ്യാപകരെയും സ്കൂൾ മാനേജ്മെന്റും പിടിഎയും അഭിനന്ദിച്ചു. പാലമ്പ്ര അസംപ്ഷൻ ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 132 വിദ്യാർഥികളും വിജയിച്ചു നൂറു ശതമാനം നേടി. നാലു കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കാഞ്ഞിരപ്പള്ളി പേട്ട ഗവ. ഹൈസ്കൂളിൽ […]

കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ 97.63 ശതമാനം വിജയം

കാഞ്ഞിരപ്പള്ളി∙ എസ്എസ്എൽസി പരീക്ഷയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ 97.63 ശതമാനം വിജയം. കാഞ്ഞിരപ്പള്ളി, കറുകച്ചാൽ, ഈരാറ്റുപേട്ട എന്നീ ഉപജില്ലകൾ ഉൾപ്പെടുന്ന കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ 70 സ്കൂളുകളിൽ നിന്നായി 5844 വിദ്യാർഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇവരിൽ 5706 പേർ വിജയിച്ചു. 189 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. വിദ്യാഭ്യാസ ജില്ലയിലെ ആറ് സർക്കാർ സ്കൂളുകളും, നാല് അൺഎയ്ഡഡ് സ്കൂളുകളും ഉൾപ്പെടെ 30 സ്കൂളുകൾ 100 ശതമാനം വിജയം നേടി.

ജനത്തെ വലച്ച് പഞ്ചായത്ത് ഓഫിസിൽ മിന്നൽ പണിമുടക്ക്

ചിറക്കടവ് ∙ ജനത്തെ വലച്ചു ഗ്രാമപഞ്ചായത്ത് ഓഫിസിൽ ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. രാവിലെ 11 മുതൽ ഉച്ചയ്‌ക്ക് ഒരുമണിവരെ പെൻഡൗൺ സമരം നടത്തിയതോടെ വിവിധ ആവശ്യങ്ങൾക്കെത്തിയ നാട്ടുകാർ ദുരിതത്തിലായി. ഓഫിസിലെ അക്കൗണ്ടന്റിനോടു രണ്ടു പഞ്ചായത്തംഗങ്ങൾ കയർത്തു സംസാരിച്ചതിന്റെ പേരിലായിരുന്നു പണിമുടക്ക്. ഡേറ്റാ എൻട്രി സെക്‌ഷനിലെ താൽക്കാലിക ജീവനക്കാരി ഔദ്യോഗിക പാസ്‌വേഡ് ഉപയോഗിച്ചു കംപ്യൂട്ടർ പ്രവർത്തിപ്പിക്കുന്നതിന് എതിരെയാണു തർക്കം തുടങ്ങിയത്. ഇരുകൂട്ടരും തമ്മിൽ ഏറെനേരം വാഗ്വാദമുണ്ടായി. സംഭവത്തെ തുടർന്നു ജീവനക്കാർ ജോലി നിർത്തിവച്ചു പ്രതിഷേധിച്ചതോടെ ഓഫിസിലെത്തിയ ജനം കാഴ്‌ചക്കാരായി. […]

അപകീർത്തി: തിരഞ്ഞെടുപ്പ് കമ്മിഷന് ജോർജുകുട്ടി ആഗസ്തി പരാതി നൽകി

ഈരാറ്റുപേട്ട∙ പൂഞ്ഞാർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി ജോർജുകുട്ടി ആഗസ്തിക്കും കുടുംബത്തിനുമെതിരെ ഫെയ്സ് ബുക്കിലും വാട്സ് ആപ്പിലും അപകീർത്തികരമായ പരാമർശങ്ങൾ പ്രചരിപ്പിച്ചതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. കരിനിലം കല്ലേക്കുളം സ്വദേശിക്കെതിരെയാണു പരാതി. ജോർജുകുട്ടി ആഗസ്തിക്കെതിരെ 19 കോടി രൂപയുടെ ആരോപണമാണ് നവമാധ്യമങ്ങളിൽക്കൂടി ഉന്നയിച്ചിരിക്കുന്നത്

കര്‍ഷകന്റെ നട്ടെല്ലൊടിച്ച് വില താഴോട്ട്; വാഴകൃഷി പ്രതിസന്ധിയില്‍

കാഞ്ഞിരപ്പള്ളി: വാഴക്കുലയുടെ വിലയിടിവ് വാഴക്കൃഷിയെ പ്രതിന്ധിയിലാക്കുന്നു. റബ്ബര്‍ ഉള്‍െപ്പടെയുള്ള നാണ്യവിളകളുടെ വിലയിടിവാണ് വാഴക്കൃഷിയിലേയ്ക്ക് നീങ്ങാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ വാഴക്കുലയുടെ വിലയും കുത്തനെ ഇടിയുന്നതാണ് കര്‍ഷകരെ വലയ്ക്കുന്നത്. മുടക്കുമുതലു പോലും കിട്ടാതെ വന്നതോടെ ബാങ്ക് വായ്പയെടുത്ത് കൃഷി തുടങ്ങിയവര്‍ തിരിച്ചടവിന് ബുദ്ധിമുട്ടുകയാണ്. കിലോയ്ക്ക് ഏഴുരൂപയോളം ഉല്‍പ്പാദനച്ചെലവ് വരുന്ന റോബസ്റ്റക്കുലയ്ക്ക് നിലവില്‍ മൂന്ന് രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. വാഴ വിത്തിനു 10 രൂപ മുടക്കുമുതലുണ്ട്. അനുബന്ധ ചെലവുകളും. വളത്തിനും മുടക്ക് വേറെ. അനുകൂല കാലാവസ്ഥയില്‍ ഇത്രയും മുടക്കിയാല്‍ […]

സ്ഥാനാര്‍ഥികള്‍ക്ക് പ്രിയം നവമാധ്യമങ്ങള്‍

മുണ്ടക്കയം: ഇത്തവണ സ്ഥാനാര്‍ഥികള്‍ കൂടുതല്‍ ആശ്രയിക്കുന്നത് നവമാധ്യമങ്ങളെ. സ്മാര്‍ട്ട് ഫോണുകളുടെ വ്യാപനവും നവമാധ്യമങ്ങളുടെ പ്രചാരവുമാണ് സ്ഥാനാര്‍ഥികളെ ആകര്‍ഷിക്കുന്നത്. പ്രവര്‍ത്തകരുടെയും അനുയായികളുടെയും അക്കൗണ്ടുകളില്‍നിന്ന് ദിനംപ്രതി വോട്ടഭ്യര്‍ഥിച്ചുള്ള ചിത്രങ്ങളും സന്ദേശങ്ങളുമാണ് പോസ്റ്റ് ചെയ്യുന്നത്. സ്ഥാനാര്‍ഥികളുടെ ഒരോ ദിവസത്തെയും പ്രചാരണ പരിപാടികളുടെ ചിത്രങ്ങളും വിവരങ്ങളും തത്സമയം ലോഡ് ചെയ്യുന്നുണ്ട്. സാധാരണക്കാര്‍ ഏറെ ഉപയോഗിക്കുന്ന ഫെയ്‌സ് ബുക്കിലാണ് ഇത്തരം പ്രചാരണം കൊടുമ്പിരിക്കൊള്ളുന്നത്. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴില്‍ രൂപവല്‍ക്കരിച്ചിരിക്കുന്ന മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിട്ടറിങ് സെല്ലാണ് തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക് അനുമതി നല്‍കുന്നത്. സെല്ലിന്റെ […]

ഇളംങ്കാട്-വാഗമണ്‍ റോഡ് ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാമെന്ന് എല്‍.ഡി.എഫ്.

മുണ്ടക്കയം: പൂഞ്ഞാര്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞാല്‍ ഒരുവര്‍ഷത്തിനുള്ളില്‍ മുടങ്ങിക്കിടക്കുന്ന ഇളംങ്കാട്-വാഗമണ്‍-തങ്ങള്‍പാറ റോഡ് പൂര്‍ത്തീകരിക്കുമെന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി അഡ്വ. പി.സി.ജോസഫ്. ഏന്തയാര്‍ ബദരിയ മുസ്ലിം ജുമാ അത്തിന്റെ മേല്‍നോട്ടത്തില്‍ വാഗമണ്‍ തങ്ങള്‍പാറയില്‍ നടന്ന ആണ്ടുനേര്‍ച്ചയ്ക്ക് ആശംസയര്‍പ്പിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. പൂഞ്ഞാറിന്റെ ആത്മീയകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പില്‍ഗ്രിമേജ് ടൂറിസത്തിന് അനന്തസാധ്യതകളുണ്ട്. കൂട്ടിയ്ക്കല്‍ പഞ്ചായത്തിലെ സെന്റ് മേരീസ് ചര്‍ച്ച്, മിശിഹാ ആശ്രമം, അഖിലകേരള ചേരമര്‍ ഹിന്ദു മഹാസഭ, എസ്.എച്ച്. കോണ്‍വെന്റ് എന്നിവിടങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. ഇടതുപക്ഷ നേതാക്കളായ അഡ്വ. പി.ഷാനവാസ്, ജില്ലാ […]

ചൂടേറുന്നു ജനങ്ങള്‍ സൂര്യതാപ ഭീഷണിയില്‍

കാഞ്ഞിരപ്പള്ളി : വേനല്‍ ചൂടേറിയതോടെ ജനങ്ങള്‍ സൂര്യതാപ ഭീഷണിയില്‍. കാഞ്ഞിരപ്പള്ളിയുടെ വിവിധ പ്രദേശങ്ങളില്‍ നിരവധി ആളുകള്‍ സൂര്യതാപമേറ്റ് ആസ്​പത്രികളില്‍ ചികിത്സ തേടി എത്തുന്നുണ്ട്. നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ബൈക്ക് യാത്രികര്‍ക്കുമാണ് കൂടുതലായി സൂര്യതാപം ഏല്‍ക്കുന്നത്. ഉച്ചകഴിഞ്ഞുള്ള സമയത്തെ കൊടുംചൂടില്‍ പുറത്തിറങ്ങുന്നവര്‍ക്കാണ് കൂടുതലായും പൊള്ളലേല്ക്കുന്നത്.

അന്പിളി ഫാത്തിമയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് സ്ഥാനാര്‍ഥികൾ

കാഞ്ഞിരപ്പള്ളി : തിങ്കളാഴ്ച കാഞ്ഞിരപ്പള്ളിയിലെ സ്ഥാനാര്‍ഥികള്‍ അമ്പിളി ഫാത്തിമയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സമയം കണ്ടെത്തിയ ശേഷമാണ് ഇലക്ഷന്‍ പ്രചരണം നടത്തിയത്. അമ്പിളി ഫാത്തിമയുടെ വീട്ടിലെത്തി ആദരാഞ്ജലിയര്‍പ്പിച്ച യു.ഡി.എഫ്. സ്ഥാനാര്‍ഥി ഡോ. എന്‍.ജയരാജ് അതിനുശേഷം പൊന്‍കുന്നത്തും പാലായിലും കെ.എം. മാണിക്കൊപ്പം പരിപാടികളില്‍ പങ്കെടുത്തു. വൈകുന്നേരത്തോടെ കടയനിക്കാട് കോയിപ്രം ഭാഗത്ത് രണ്ട് കുടുംബമീറ്റിംഗുകളില്‍ പങ്കെടുത്താണ് തിങ്കളാഴ്ചത്തെ പര്യടന പരിപാടി നടത്തിയത്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. വി.ബി.ബിനു പള്ളിക്കത്തോട് പഞ്ചായത്തിലായിരുന്നു തിങ്കളാഴ്ച പ്രചാരണം ആരംഭിച്ചത്. എന്നാല്‍ അമ്പിളി ഫാത്തിമയുടെ വീട്ടിലും കാഞ്ഞിരപ്പള്ളി […]

ഓട്ടോ ഡ്രൈവർക്കു മർദനം: തൊഴിലാളികൾ പണിമുടക്കി

പൊൻകുന്നം ∙ ഓട്ടോ ഡ്രൈവറെ മർദിച്ചതിൽ പ്രതിഷേധിച്ച് ടൗണിലെ ഓട്ടോ തൊഴിലാളികൾ പണിമുടക്കി. ഓട്ടോ ഡ്രൈവർ ബാബുവിനാണ് (54) മർദനമേറ്റത്. ഞായറാഴ്ച രാത്രി മന്ദിരം സ്കൂൾ ഭാഗത്തേക്ക് ഓട്ടം പോയി മടങ്ങിവരുന്നതിനിടെയാണ് സംഭവം. മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. ബൈപാസ് സർജറിക്കു വിധേയനായിട്ടുള്ള ബാബുവിന്റെ വയറിനു ചവിട്ടേറ്റതായി പരാതിയുണ്ട്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാബുവിനെ പിന്നീടു വിദഗ്ധ ചികിൽസയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. മർദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പണിമുടക്കി […]

പുറത്താക്കിയ നാലു പേരെ തിരിച്ചെടുത്തു

മുണ്ടക്കയം ∙ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് റിബലായി പ്രവർത്തിച്ചതിനു പുറത്താക്കപ്പെട്ട നാലുപേരെ തിരിച്ചെടുത്തു. മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ അംഗം സൂസമ്മ മാത്യു, പൈങ്ങന ഇലവുങ്കൽ ഇ.കെ.രാജപ്പൻ, 31–ാം മൈൽ വാടക്കുന്നേൽ എം.സി.രാജപ്പൻ, പുലിക്കുന്ന് മരുതോട്ടിൽ ജോസുകുട്ടി, കൂട്ടിക്കൽ ഗ്രാമപഞ്ചായത്തംഗം ആന്റണി കടപ്ലാക്കൽ എന്നിവരെ തിരിച്ചെടുത്തുകൊണ്ട് ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിയാണ് കത്തു നൽകിയത്

കിണറ്റിൽ ഇറങ്ങിയ ആൾക്ക് ശ്വാസതടസ്സം; അഗ്നിശമന സേന രക്ഷകരായി

പള്ളിക്കത്തോട് : ∙ കിണർ തേകാനിറങ്ങി വായുകിട്ടാതെ വിഷമിച്ചയാൾക്ക് അഗ്നിശമനസേന രക്ഷകരായി. പള്ളിക്കത്തോട് വള്ളോത്യാമല പെരുമ്പാക്കുന്നേൽ പി.കെ.രാജനാണ് കിണറ്റിൽ കുടുങ്ങിയത്. ഇന്നലെ രാവിലെ ഒൻപതരയ്ക്കാണ് സംഭവം. 25 അടിയോളം താഴ്ചയുള്ള വീട്ടിലെ കിണർ തേകാനിറങ്ങുമ്പോഴാണ് സംഭവം. കുട്ടികൾ മാത്രമാണ് കരയ്ക്കുണ്ടായിരുന്നത്. വായുകിട്ടാതെ വിഷമിക്കുന്നതു കണ്ട് കുട്ടികൾ പരിസരവാസികളെ അറിയിച്ചു. നാട്ടുകാർ ഉടൻ അഗ്നിശമനസേനയിൽ വിവരമറിയിച്ചു. നാട്ടുകാർ കിണറിലേക്കു ഫാൻ കെട്ടിയിറക്കി പ്രവർത്തിപ്പിച്ചു. സ്ഥലത്തെത്തിയ അഗ്നിശമനസേനയിലെ ഫയർമാൻ അജിത്കുമാർ കിണറ്റിലിറങ്ങി രാജനെ കരയ്ക്കു കയറ്റി. രണ്ടാഴ്ച മുൻപു കൂരോപ്പടയിലും […]

എലിയെ പിടിക്കാൻ വന്ന പാമ്പ് വലയിലായി

എരുമേലി ∙ എലിയെ പാമ്പ് പിടിച്ചു. പാമ്പിനെ നാട്ടുകാർ പിടികൂടി. പാമ്പിന്റെ വായിൽനിന്നു തലയൂരിയ എലി ഓടിരക്ഷപ്പെട്ടു. വെള്ളി രാത്രി ഒൻപതിനു കൊരട്ടി ഉറുമ്പിൽപാലം വെട്ടിക്കൊമ്പിൽ സലിയുടെ വീടിനു പിന്നാമ്പുറത്താണു മൂർഖൻ പാമ്പ് എത്തിയത്. മാളത്തിൽനിന്നു പുറത്തെത്തിയ എലിയെ പിടികൂടുകയായിരുന്നു ഉദ്ദേശ്യം. എന്നാൽ, എലിയും പാമ്പും തമ്മിലുള്ള വേട്ടക്കാരൻ– ഇര കളി കുറേനേരം നീണ്ടു. പാമ്പിന്റെ ചീറ്റലും എലിയുടെ കരച്ചിലും കേട്ടു വീട്ടുകാർ പിന്നാമ്പുറത്തെത്തി. ഒന്നര മീറ്ററിലേറെ നീളമുള്ള പാമ്പിനെ കണ്ടതോടെ വീട്ടുകാരും നാട്ടുകാരും നടുങ്ങി. ജനത്തെ […]

എരുമേലിക്ക് ഉത്സവത്തിന്റെ ദിനരാത്രങ്ങളായി; ചന്ദനക്കുടം സ്വീകരിക്കുന്നത് ആഭ്യന്തരമന്ത്രി

എരുമേലി: ലോകം അത്ഭുതത്തോടെ വീക്ഷിക്കുന്ന എരുമേലിയുടെ മതമൈത്രിക്ക് പെരുമ നല്‍കുന്ന ചന്ദനക്കുട ആഘോഷങ്ങള്‍ക്കും ചരിത്രപ്രസിദ്ധമായ പേട്ടതുള്ളലിനും ഇനി ദിവസങ്ങള്‍ മാത്രം. 11നാണ് ചന്ദനക്കുട ആഘോഷം. എരുമേലിയില്‍ എത്തുന്ന കോടിയോളം അയ്യപ്പഭക്തര്‍ക്ക് മുസ്‌ലിംകള്‍ നല്‍കുന്ന അഭിവാദ്യവും ആദരവുമാണ് അഘോഷത്തിന് പിന്നില്‍. പിറ്റേന്ന് അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങള്‍ ഐതിഹ്യ സ്മരണ പുതുക്കി പേട്ടതുള്ളല്‍ നടത്തും. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘവും പിതൃസ്ഥാനീയരായ ആലങ്ങാട്ട് സംഘവും എരുമേലിയില്‍ പേട്ടതുള്ളല്‍ നടത്തുന്നതിനായി വിവിധ ക്ഷേത്രങ്ങളിലായി അചാര വഴിപാടുകള്‍ പൂര്‍ത്തിയാക്കുന്ന യാത്രയിലാണ്. രണ്ട് ആഘോഷങ്ങള്‍ക്കുമായി […]

എരുമേലി പേട്ട തുളളല്‍: 12 ന് പ്രാദേശിക അവധി

എരുമേലി: ശബരിമല മണ്ഡലകാല മഹോത്സത്തോടനുബന്ധിച്ച് എരുമേലി പേട്ടതുളളല്‍ ദിവസമായ 12 ന് എരുമേലി ഗ്രാമപഞ്ചായത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ യു.വി. ജോസ് അറിയിച്ചു.

അനുശോചിച്ചു

മുണ്ടക്കയം: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ മരണമടഞ്ഞ ലഫ്. കേണല്‍ ഇ.കെ. നിരഞ്ജന്റെ നിര്യാണത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് യൂണിറ്റ് കമ്മിറ്റി അനുശേചിച്ചു. പ്രസിഡന്റ് സിനോള്‍ തോമസ് അധ്യക്ഷത വഹിച്ചു. എസ്. അനീഷ്, വി. മനോജ്, ജോഷി ജോസഫ്, റിനോഷ് ആന്റണി, ദീപക്, സിജോ, മജോ, ജോജി, സി.കെ. ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു. മുണ്ടക്കയം: വീരമൃത്യുവരിച്ച എന്‍എസ്ജി കമാണ്ടര്‍ ലഫ്. കേണല്‍ നിരഞ്ജന്‍ കുമാറിന്റെ നിര്യാണത്തില്‍ വണ്ടന്‍പതാല്‍ ജനസൗഹാര്‍ദ സമിതി അനുശോചിച്ചു. സജീവന്‍ പുത്തന്‍വീട്ടില്‍, സാലിഹ് […]

ആഴിപൂജയ്ക്കായി മണിമലക്കാവ് ഒരുങ്ങി

മണിമല: അമ്പലപ്പുഴ അയ്യപ്പ ഭക്തസംഘം, ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളുടെ ആരംഭംകുറിച്ച് ശബരിമല ക്ഷേത്രോല്പത്തി കാലം മുതല്‍ക്കേ മണിമലക്കാവില്‍ നടത്തി വരാറുളള ചരിത്രപ്രസിദ്ധമായ ‘ആഴിപൂജ’ 10ന് നടക്കും. നാളെ വൈകുന്നേരം ആറിന് അമ്പലപ്പുഴ ശ്രീകൃഷ്ണ ഭഗവാന്റെ സ്വര്‍ണത്തിടമ്പേറ്റിയ രഥഘോഷയാത്രയ്ക്ക് മണിമലക്കാവില്‍ മേല്‍ശാന്തിയും ക്ഷേത്രകാര്യ നിര്‍വഹണസമിതി ഭാരവാഹികളും ഭക്തജനങ്ങളും ചേര്‍ന്ന് സ്വീകരണം നല്‍കും. 1200 ല്‍ പരം വര്‍ഷം പഴക്കമുളള പുണ്യപുരാതനവും ചരിത്രപ്രസിദ്ധവുമായ മണിമലക്കാവ് ശ്രീ ഭഗവതി ക്ഷേത്രം ഐതിഹ്യ വൈവിധ്യംകൊണ്ടും ക്ഷേത്രമാഹാത്മ്യംകൊണ്ടും സുപ്രസിദ്ധിയാര്‍ജിച്ചതാണ്. ക്ഷേത്രം സംബന്ധിച്ച ഐതിഹ്യങ്ങള്‍ […]

ടാറിംഗ് നടത്തി ദിവസങ്ങള്‍ക്കകംറോഡ് തകര്‍ന്നു

മുണ്ടക്കയം: ഇളംകാട് റോഡിലെ ചപ്പാത്ത് കവലയില്‍ നിന്നാരംഭിക്കുന്ന പാതയുടെ ആദ്യഭാഗത്തെ 2.5 കിലോമീറ്റര്‍ ഭാഗം ടാറിംഗ് പൂര്‍ത്തിയാക്കി ആഴ്ചകള്‍ക്കകം റോഡ് തകര്‍ന്നു. ചില ഭാഗങ്ങളില്‍ മെറ്റല്‍ പാകിയെങ്കിലും ടാറിംഗ് വൈകിയതോടെ മെറ്റല്‍ ഇളകി. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ മെറ്റല്‍ ഇളകിത്തെറിക്കുന്നത് അപകടത്തിനിടയാക്കുന്നു. ഇളകിയ മെറ്റലില്‍ തെന്നി ഇരു ചക്രവാഹനങ്ങള്‍ മറിയുന്നത് പതിവായത് ദുരിതത്തിനിടയാക്കി.

അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു; ഒഴിവായത് വന്‍അപകടം

എരുമേലി: ശബരിമല ദര്‍ശനം കഴിഞ്ഞ് ബംഗളുരുവിലേക്ക് മടങ്ങുകയായിരുന്ന 60 അംഗ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് ഓട്ടത്തിനിടെ തീപിടിച്ച് അപകടം. ബസില്‍ നിന്നു പുകയും തീയും ഉയരുന്നത്കണ്ട് ഭക്തര്‍ ഉറക്കെ നിലവിളിച്ചതോടെ ഡ്രൈവര്‍ ബസ് നിര്‍ത്തി. ഉടന്‍തന്നെ എല്ലാവരും പുറത്തിറങ്ങിയതിനാല്‍ രക്ഷപെട്ടു. സമീപത്തെ കടയുടമ വെള്ളമൊഴിച്ച് തീ കെടുത്തിയതിനാല്‍ വന്‍അപകടമൊഴിവായി. ഇന്നലെ പുലര്‍ച്ചെ 4.30 ാടെ എരുമേലി – ശബരിമല പാതയിലെ മുട്ടപ്പള്ളിയിലാണ് അപകടം. നാല്‍പ്പതേക്കര്‍ സ്വദേശിയും സന്നിധാനം ഹോട്ടല്‍ ഉടമയുമായ ശിവന്‍പിള്ളയാണ് ധൈര്യസമേതം ഓടിയെത്തി കടയില്‍നിന്നു വെള്ളം […]

പൂര്‍വ വിദ്യാര്‍ഥി സമ്മേളനം

എലിക്കുളം: സെന്റ് മാത്യൂസ് എല്‍പി സ്‌കൂള്‍ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വവിദ്യാര്‍ഥി സമ്മേളനം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് എലിക്കുളം ഇന്‍ഫന്റ് ജീസസ് പാരീഷ് ഹാളില്‍ നടത്തും. ഗുരുവന്ദനം, പ്രതിഭാസംഗമം എന്നിവയും ചടങ്ങില്‍ നടത്തും. സ്‌കൂള്‍ മാനേജര്‍ ഫാ. ജോയി ചിറ്റൂരിന്റെ അധ്യക്ഷതയില്‍ കെ.എം. മാണി എംഎല്‍എ മുഖ്യാതിഥിയായി പങ്കെടുക്കും. യോഗത്തില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ പങ്കെടുക്കും. തുടര്‍ന്ന് സംഗീതവിരുന്ന് നടത്തും.

അയ്യപ്പന്‍ വിളക്ക്

പൊന്‍കുന്നം: ചിറക്കടവ് മഹാദേവക്ഷേത്രത്തില്‍ അയ്യപ്പന്‍ വിളക്ക് മഹോത്സവം നാളെ നടക്കും. രാത്രി ഏഴിന് ചിറപ്പ്, നാദസ്വരം. തുടര്‍ന്ന് തമിഴ്, ഹിന്ദി, കര്‍ണാടക, തെലുങ്ക്, മലയാളം ഭാഷകളില്‍ നിന്നുള്ള അയ്യപ്പന്മാരുടെ ഭജന്‍സ്. രാത്രി ഒമ്പതിന് അയ്യപ്പജ്യോതിക്കു സ്വീകരണം.

മണിമലയിൽ ഇനി മുതൽ ഡിജിറ്റല്‍ മാപ്പ്

എരുമേലി: മണിമല വില്ലേജില്‍ ഏതെങ്കിലും സ്ഥലമറിയാന്‍ സര്‍വെനമ്പര്‍ പറയേണ്ട താമസമേയുള്ളൂ. അപ്പോള്‍തന്നെ ഓഫീസിലെ ഡിജിറ്റല്‍ മാപ്പില്‍ ഉദ്യോഗസ്ഥര്‍ അത് ചൂണ്ടിക്കാണിച്ചുതരും. സ്ഥലം മാത്രമല്ല സ്ഥാപനങ്ങളായാലും റോഡുകളായാലും പുഴകളായാലും എതാണെന്ന് പറഞ്ഞാല്‍ മാത്രം മതി നിമിഷനേരത്തിനുള്ളില്‍ ഓഫീസിലെ ഭിത്തിയില്‍ അത് വ്യക്തമായി കാണാം. ഒരു വര്‍ഷം നീണ്ട പരിശ്രമത്തിന്റെ ഫലമായി തയാറാക്കിയ മാപ്പാണ് നൊടിയിട നേരത്തിനുള്ളില്‍ വഴികാട്ടിയാകുന്നത്. എല്ലാ വില്ലേജ് ഓഫീസുകളിലും അതാതു പ്രദേശത്തിന്റെ ഭൂപടമുണ്ട്. എന്നാല്‍ അതിലൊന്നും മിക്കസ്ഥലങ്ങളുമുണ്ടാവില്ല. മാത്രവുമല്ല സര്‍വെ നമ്പരുകളും സ്ഥാപനങ്ങളും ഭൂഅതിരുകളായ തോടുകളും […]

ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കടയുടമ പിടിയില്‍

കാഞ്ഞിരപ്പള്ളി: ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കടയുടമ പിടിയില്‍. പട്ടിമറ്റം പുതുപറമ്പില്‍ സലീമിനെയാണ് (63) കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളിക്കു സമീപം കട നടത്തുന്ന ഇയാള്‍ ബാലികാസദനത്തിലെ അന്തേവാസിയായ പെണ്‍കുട്ടിയെ കഴിഞ്ഞ തിങ്കളാഴ്ച കടയില്‍ വച്ച് പിടിക്കാന്‍ ശ്രമിച്ചതായാണ് പരാതി. കാഞ്ഞിരപ്പള്ളി അഡീഷണല്‍ എസ്‌ഐ വി. ബിജുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. കോടയില്‍ ഹാജരാക്കിയ സലീമിനെ റിമാന്‍ഡ് ചെയ്തു.

കാനനപാതയിൽ തീർഥാടകരുടെ തിരക്കു വർദ്ധിച്ചു

എരുമേലി ∙ പരമ്പരാഗത കാനനപാതയിൽ തീർഥാടകരുടെ തിരക്കു വർധിച്ചിരിക്കെ വനംവകുപ്പിന്റെ നേതൃത്വത്തിൽ വനസംരക്ഷണ സമിതിയുടെയും ഇക്കോ ഡവലപ്മെന്റ് സൊസൈറ്റിയുടെയും കീഴിൽ 500 സേവനകേന്ദ്രങ്ങളിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയായി കാനനപാതയിൽ തീർഥാടകരുടെ നിലയ്ക്കാത്ത പ്രവാഹം. ഭക്തർ വനത്തിലൂടെയുള്ള രാത്രിയാത്ര ഒഴിവാക്കണമെന്നും കോയിക്കക്കാവിൽ വിശ്രമകേന്ദ്രം ഉണ്ടെന്നും വനംവകുപ്പ് അറിയിച്ചു. കോയിക്കക്കാവ് മുതൽ ചെറിയാനവട്ടം വരെയുള്ള പ്രദേശത്താണ് തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. മുൻവർഷങ്ങളിൽ തീർഥാടകർക്കായി വനംവകുപ്പ് കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണു സൗകര്യം വർധിപ്പിച്ചിരിക്കുന്നത്. എരുമേലി റേഞ്ചിനു […]

മുണ്ടക്കയത്ത് സീബ്രാലൈനിൽ വച്ച് അമിത വേഗത്തിലെത്തിയ വാനിടിച്ചു കാൽനട യാത്രക്കാരനു പരുക്ക്

മുണ്ടക്കയം ∙ സീബ്രാലൈനിലും കാൽനട യാത്രക്കാർക്കു രക്ഷയില്ല. അമിത വേഗത്തിലെത്തിയ വാനിടിച്ചു കാൽനട യാത്രക്കാരനു പരുക്ക്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ സെൻട്രൽ ജംക‌്ഷനിലാണ് സംഭവം. റോഡ് കുറുകെ കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ വാൻ യുവാവിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാനിന്റെ ചില്ലുകൾ പൊട്ടി യുവാവിന്റെ കൈകൾക്കു പരുക്കേറ്റു. ഒടുവിൽ ഇരുകൂട്ടരും പ്രശ്നം ഒത്തുതീർപ്പാക്കി. സീബ്രാ ലൈനുകൾ നോക്കാതെ വാഹങ്ങൾ അമിതവേഗത്തിലെത്തി യാത്രക്കാരെ ഇടിക്കുന്നത് ടൗണിൽ നിത്യസംഭവമായി. മാഞ്ഞ സീബ്രാ ലൈനുകൾ പുതുക്കി വരച്ചെങ്കിലും ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ് ചില […]

അമൽജ്യോതി എൻജിനീയറിങ് കോളജിൽ ടെക്‌നോളജിക്കൽ ഫെസ്‌റ്റ് ഇന്നുമുതൽ

കാഞ്ഞിരപ്പള്ളി ∙ കേരള സാങ്കേതിക സർവകലാശാല സംഘടിപ്പിക്കുന്ന കേരള ടെക്‌നോളജിക്കൽ കോൺഗ്രസ്, സംസ്‌ഥാന ശാസ്‌ത്ര സാങ്കേതിക പരിസ്‌ഥിതി കൗൺസിലിന്റെ ആഭിമുഖ്യത്തിലുള്ള ടെക്‌നോളജിക്കൽ ഫെസ്‌റ്റ് എന്നിവ സംയുക്‌തമായി കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിൽ ഇന്ന് രാവിലെ 10ന് ആരംഭിക്കും. ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ. കുഞ്ചെറിയ പി. ഐസക്കിന്റെ അധ്യക്ഷതയിൽ മന്ത്രി പി.കെ. അബ്‌ദുറബ്ബ് ഉദ്‌ഘാടനം നിർവഹിക്കും. നാളെ വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സമാപനസന്ദേശവും വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിക്കും.

കാഞ്ഞിരപ്പള്ളി ടൌണ്‍ ശുചീകരിക്കാൻ പഞ്ചായത്ത് തീരുമാനിച്ചു

കാഞ്ഞിരപ്പള്ളി ∙ നഗരത്തെ സമ്പൂർണമായി ശുചീകരിക്കാൻ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കാൻ ഗ്രാമപഞ്ചായത്ത് വിളിച്ചുചേർത്ത ആലോചനാ യോഗത്തിൽ തീരുമാനമായി. ടൗൺ പ്രദേശത്തെ വിവിധ സോണുകളായി തിരിച്ചു ശുചീകരണം നടത്തും. വ്യാപാരികൾ കുടുംബശ്രീ ഉൾപ്പെടെയുള്ളവരുടെ സഹകരണത്തോടെയാവും പദ്ധതി നടപ്പാക്കുക. പ്ലാസ്‌റ്റിക് മാലിന്യ നിർമാർജനത്തിനും സമഗ്രമായ പദ്ധതി നടപ്പാക്കും. ‘സ്വരുമ’യുടെ നേതൃത്വത്തിൽ സ്‌കൂളുകളിലും ആരാധനാലയങ്ങളിലും നടപ്പാക്കിവരുന്ന പ്ലാസ്‌റ്റിക് ശേഖരണ പരിപാടി പഞ്ചായത്ത് മുഴുവൻ വ്യാപിപ്പിക്കാൻ നടപടി സ്വീകരിക്കാനും തീരുമാനമായി. മാലിന്യ നിർമാർജനത്തിനു ശാസ്‌ത്രീയമായ പുതിയ പദ്ധതികൾ പഠിച്ചു നടപ്പാക്കും. സമ്പൂർണ ശുചിത്വ […]

26-ാം മൈൽ – കൂവപ്പള്ളി ഭാഗം മാതൃകാ റോഡാക്കി

കാഞ്ഞിരപ്പള്ളി ∙ കാഞ്ഞിരപ്പള്ളി – എരുമേലി റോഡിലെ 26-ാം മൈൽ മുതൽ കൂവപ്പള്ളി വരെയുള്ള ഭാഗം മാതൃകാ റോഡാക്കി. പദ്ധതിയുടെ ഉദ്‌ഘാടനം എൻ. ജയരാജ് എംഎൽഎ നിർവഹിച്ചു. ഡിവൈഎസ്പി വി. യു. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോളി ഡൊമിനിക്, വാർഡ്‌ മെംബർ തങ്കപ്പൻ, അമൽ ജ്യോതി എൻജിനീയറിങ് കോളജ് മാനേജർ ഫാ. വർഗീസ് പരിന്തിരിക്കൽ, പ്രിൻസിപ്പൽ റവ. ഡോ. ജോസ് കണ്ണമ്പുഴ, സിഐ മധു, എസ്ഐ ഷിന്റോ കുര്യൻ എന്നിവർ പ്രസംഗിച്ചു. റോഡപകടങ്ങളെക്കുറിച്ചു […]

മുണ്ടക്കയം സിഎംഎസ് എല്‍പിഎസിലെ വിദ്യാര്‍ഥികള്‍ കൂട്ടുകാരുടെ സുരക്ഷക്കായി ഗവര്‍ണര്‍ക്ക് കത്തയക്കും

മുണ്ടക്കയം: കൂട്ടുകാര്‍ക്കും വേണം സുരക്ഷിത ഭാവി. ഇത് ഉറപ്പ് വരുത്താന്‍ ഗവര്‍ണര്‍ക്ക് കത്തയക്കും. കാസര്‍ഗോഡ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ ഞങ്ങളുടെ കൂട്ടുകാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി സിഎംഎസ് എല്‍പിഎസിലെ വിദ്യാര്‍ഥികള്‍ ഇന്ന് രാവിലെ ഒമ്പതിന് മുണ്ടക്കയം ബസ് സ്റ്റാന്‍ഡിലെത്തി 101 കത്തുകള്‍ ഗവര്‍ണര്‍ക്ക് അയക്കും. കാസര്‍ഗോഡ് ജില്ലയിലെ സാന്ത്വന ബഡ് സ്‌കൂളിലെ കുട്ടികളുമൊത്ത് ശിശുദിനം ആഘോഷിക്കുന്നതിന് വേണ്ടി എത്തിയപ്പോഴാണ് ഇവരുടെ ദാരുണമായ അവസ്ഥ കുട്ടികളുടെ മനസിനെ വേദനിപ്പിച്ചത്. ഇവരുടെ പഠനത്തിനും ജീവത സുരക്ഷയ്ക്കുമായി ഗവര്‍ണര്‍ ഇടപെട്ട് ശാശ്വത […]

ഷട്ടില്‍ ടൂര്‍ണമെന്റ്

പിണ്ണാക്കനാട്: പിണ്ണാക്കനാട് യൂണിയന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ രണ്ടാമത് ഓള്‍ കേരള ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആരംഭിച്ചു. വിജയികള്‍ക്ക് യഥാക്രമം 10000, 5000, 3000 രൂപ കാഷ് അവാര്‍ഡും എവര്‍റോളിംഗ് ട്രോഫിയും സമ്മാനിക്കും.

കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തില്‍ പഞ്ചായത്തംഗങ്ങളുടെ ഹോണറേറിയം ലഭിക്കാന്‍ വൈകുന്നതായി പരാതി

കാഞ്ഞിരപ്പള്ളി: ഗ്രാമ പഞ്ചായത്തില്‍ പഞ്ചായത്തംഗങ്ങളുടെ ഹോണറേറിയം ലഭിക്കാന്‍ വൈകുന്നതായി പരാതി. എല്ലാ മാസവും ഒന്നാം തീയതി ലഭിച്ചുകൊണ്ടിരുന്ന ഹോണറേറിയം ഇന്നലെ വരെയും നല്‍കിയിട്ടില്ല. പഞ്ചായത്തില്‍ മതിയായ ഫണ്ടില്ലാത്തതാണ് കാരണമെന്നു പറയപ്പെടുന്നു. പഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്നുമാണ് മെംബര്‍മാര്‍ക്ക് ഹോണറേറിയം നല്‍കുന്നത്. 23 അംഗ പഞ്ചായത്തില്‍ പ്രതിമാസം പ്രസിഡന്റിന് 6600, വൈസ് പ്രസിഡന്റിന് 5500, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്ക് 4500, പഞ്ചായത്തംഗങ്ങള്‍ക്ക് 3500 രൂപ എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ളത്. ഇപ്രകാരം ഒരു മാസത്തെ ഹോണറേറിയം നല്‍കാന്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്തിന് 88600 […]

എരുമേലി ടൗണിന് ചുറ്റും റിംഗ് റോഡ് പദ്ധതി; കളക്ടര്‍ സന്ദര്‍ശിച്ചു

എരുമേലി: എരുമേലി ടൗണ്‍ ശബരിമല സീസണില്‍ വാഹനവിമുക്തമാക്കി പേട്ടതുള്ളലിന് സൗകര്യമേര്‍പ്പെടുത്തുന്നതിന് തയാറാക്കുന്ന റിംഗ് റോഡ് പദ്ധതിയുടെ സാദ്ധ്യതാ പഠനം കളക്ടര്‍ സന്ദര്‍ശിച്ച് വിലയിരുത്തി. കഴിഞ്ഞ ദിവസം തീര്‍ഥാടന അവലോകന യോഗത്തിന് എത്തിയപ്പോഴാണ് പഠനസംഘവുമായി കളക്ടര്‍ യു.വി. ജോസ് റോഡിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയത്. അടുത്ത തീര്‍ഥാടനകാലത്തിന് മുമ്പ് പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി വിജയകരമാണെന്ന് ഉറപ്പായെങ്കില്‍ മാത്രമേ നടപ്പിലാക്കൂവെന്ന് അദ്ദേഹം പറഞ്ഞു. പ്രാഥമിക പഠനത്തില്‍ പദ്ധതി വിജയമാകുമെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചത്. പൊതുമരാമത്ത്, ടൂറിസം വകുപ്പുകളിലെ […]

കർഷക സംഗമം ഇന്ന്

കാഞ്ഞിരപ്പള്ളി ∙ വിഷരഹിത ഭക്ഷണ നിർമിതി, വിപണി സാധ്യതകൾ, ശരിയായ ഭക്ഷ്യസംസ്‌കാരം എന്നീ വിഷയങ്ങൾ ചർച്ചചെയ്യുന്നതിനായി ഗ്രീൻഷോർ, ആത്മ കോട്ടയം, കുമരകം കൃഷി വിജ്‌ഞാനകേന്ദ്രം, പ്രാദേശിക കാർഷിക വിപണികൾ എന്നിവയുമായി സഹകരിച്ച് ഇന്ന് രാവിലെ 9.30നു കാളകെട്ടി കർഷക മാർക്കറ്റിൽ കർഷകസംഗമം നടക്കും. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീറിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം സെബാസ്‌റ്റ്യൻ കുളത്തുങ്കൽ ഉദ്‌ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ് മുഖ്യപ്രഭാഷണവും കോട്ടയം ആത്മ പ്രോജക്‌ട് ഡപ്യൂട്ടി […]

പുഞ്ചവയൽ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാൾ 10 മുതൽ

പുഞ്ചവയൽ∙ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ പെരുന്നാളും പ്രതിഷ്ഠാ പെരുന്നാളും 10 മുതൽ നടക്കും. രാവിലെ 10ന് കൊടിയേറ്റ്, ആദ്യഫല ലേലം. 14ന് വൈകിട്ട് 5.30ന് പുലിക്കുന്ന് കുരിശടിയിൽ സന്ധ്യാ നമസ്കാരം, 6.30ന് പ്രസംഗം: ഫാ.ഗീവർഗീസ് തോമസ് പണിക്കശേരിൽ, 7.30ന് കുരിശടിയിൽ നിന്ന് അമരാവതി വഴി പള്ളിയിലേക്ക് റാസ, 15ന് രാവിലെ 8.30ന് മൂന്നിന്മേൽ കുർബാന ഫാ.കെ.എം സക്കറിയ കൂടത്തിങ്കൽ. 10ന് പ്രദക്ഷിണം ആശീർവാദം, നേർച്ചവിളമ്പ്, 10.45ന് ആധ്യാത്മിക സംഘടനകളുടെ വാർഷികം പ്രസംഗം: ഫാ.മാത്യൂ […]

മുക്കൂട്ടുതറ∙ അരയാഞ്ഞിലിമണ്ണ് സെന്റ് ആന്റണീസ് ദേവാലയത്തിൽ തിരുനാൾ 9 മുതൽ

മുക്കൂട്ടുതറ∙ അരയാഞ്ഞിലിമണ്ണ് സെന്റ് ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോനീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ഒൻപതു മുതൽ 17 വരെ ആഘോഷിക്കും. ഒൻപതിനു വൈകിട്ട് അഞ്ചിനു ജപമാല, നൊവേന. 5.30നു വികാരി ഫാ. സാജൻ ജോസഫ് കൊടിയേറ്റും. തുടർന്ന് ഫാ. ജോസഫ് ഡിക്രൂസിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി. 10, 11, 12, 13, 14, 15 തീയതികളിൽ എല്ലാദിവസവും വൈകിട്ട് അഞ്ചിന് ദിവ്യബലിയുണ്ടാവും. 16ന് രണ്ടുമണിക്ക് ചെണ്ടമേളം, ബാൻഡ് മേളം, നാസിക് ധോൽ മേളം എന്നിവ നടക്കും. വൈകിട്ട് […]

പുനരുദ്ധാരണ പ്രവർത്തനം ആരംഭിച്ചു

കാഞ്ഞിരപ്പള്ളി ∙ കലക്‌ടറുടെ പ്രതിരോധ ഫണ്ട് ഉപയോഗിച്ച് എട്ടാം വാർഡിൽ പേട്ടക്കവല മൈക്ക സ്‌റ്റേഡിയത്തിനു സമീപമുള്ള ഓലിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഓലി പൊതുക്കിണറായി വികസിപ്പിച്ചെടുക്കുന്ന പ്രവർത്തനങ്ങളുടെ നിർമാണോദ്‌ഘാടനം ജില്ലാ അസിസ്‌റ്റന്റ് ഡവലപ്മെന്റ് കമ്മിഷണർ (ജനറൽ) മുഹമ്മദ് ജാ നിർവഹിച്ചു. പഞ്ചായത്തംഗം എംഎ റിബിൻഷാ അധ്യക്ഷത വഹിച്ചു. എം.എ. ശശീന്ദ്രൻ, കെ.എ. അഷ്‌റഫ്, പി.പി. അഹമ്മദ് ഖാൻ, ബി.ആർ. അൻഷാദ്, ഷജാസ് ഖാൻ, ഷാഹുൽ ഹമീദ്, അമാനുള്ള, ഷാജി ചെരിപുറം എന്നിവർ പ്രസംഗിച്ചു.

മതസൗഹാർദം ലക്ഷ്യമിട്ട് മാരത്തൺ

മണിമല∙ വൈഎംസിഎ ആഭിമുഖ്യത്തിൽ മതസൗഹാർദം ലക്ഷ്യമിട്ട് മാരത്തൺ നടത്തി. പൊന്തൻപുഴയിൽ ആരംഭിച്ച ഓട്ടം മണിമല ബസ് സ്റ്റാൻഡിൽ സമാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. വൽസല ഫ്ലാഗ് ഓഫ് ചെയ്തു. പ്രസിഡന്റ് ബിനോ ചെമ്മരപ്പള്ളിയിൽ, ട്രഷറർ ജോമോൻ വെച്ചൂക്കിഴക്കേതിൽ തുടങ്ങിയവർ നേതൃത്വം നൽകി.

സ്വകാര്യ ബസിൽനിന്നു വീട്ടമ്മയെ ഇറക്കിവിട്ടതായി പരാതി

എരുമേലി∙പട്ടണത്തിലെ തിരക്കിന്റെ പേരിൽ വഴിതിരിഞ്ഞുപോയ സ്വകാര്യ ബസിൽനിന്നു വീട്ടമ്മയെ ഇറക്കിവിട്ടതായി പരാതി. മുക്കൂട്ടുതറയിൽ നിന്ന് എരുമേലിക്കു പോവുകയായിരുന്ന ബസിൽ നിന്നാണ് വീട്ടമ്മയ്ക്ക് എംഇഎസ് കവലയിൽ ഇറങ്ങേണ്ടിവന്നത്. വീട്ടമ്മ ടിക്കറ്റ് എടുത്തത് മണിപ്പുഴയ്ക്കാണ്. എന്നാൽ എരുമേലി ടൗണിൽ തീർഥാടക തിരക്ക് ആയതിനാൽ മണിപ്പുഴ വഴി വണ്ടി പോകില്ലെന്നായിരുന്നു ജീവനക്കാരുടെ നിലപാട്. വണ്ടി തുടർന്ന് പ്രപ്പോസ് റോഡ് വഴി പോവുകയും ചെയ്തു. വീട്ടമ്മ എംഇഎസ് കവലയിൽ നിന്ന് മണിപ്പുഴയിലേക്ക് നടന്നുപോകേണ്ടിവന്നു. മണിപ്പുഴ വഴി പോകേണ്ട ചില ബസുകൾ സീസൺ ആരംഭിച്ചശേഷം […]

നന്മവഴിയിൽ കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂൾ

കൂട്ടിക്കൽ ∙ നന്മവഴിയിൽ കാരുണ്യത്തിന്റെ പുതു വെളിച്ചം പകർന്ന് സെന്റ് ജോർജ് ഹൈസ്കൂൾ മാതൃകയായി. പങ്കുവയ്ക്കലിന്റെ സന്ദേശവുമായി നെന്മേനി ആശാഭവൻ, ഏന്തയാർ ശാന്തിനിലയം എന്നിവിടങ്ങളിൽ ആഴ്ച്ചയിൽ ഒരുദിവസം ഉച്ചഭക്ഷണം നൽകുന്ന ‘ഒരു അഗതിയ്ക്ക് ഒരു പൊതിച്ചോറ്’ പദ്ധതിക്ക് തുടക്കമായി. സ്കൂളിലെ കുട്ടികളും അധ്യാപകരും ആഴ്ചയിൽ ഒരു ദിവസം പൊതിച്ചോറ് കൊണ്ടുവന്നാണ് ആശ്രമത്തിൽ വിതരണം ചെയ്യുന്നത്. സ്കൂൾ മാനേജർ ഫാ. ഏബ്രഹാം കപ്പപുഴയ്ക്കൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ജോർജ് ജോസഫ് അധ്യക്ഷത വഹിച്ചു. സിസ്റ്റർ വിനീതയാണ് പദ്ധതിയുടെ […]

രാത്രിയിൽ കോടമഞ്ഞ്, പകൽ കൊടുംചൂട്… കടുത്തവേനലിന്റെ മുന്നറിയിപ്പെന്ന് ആശങ്ക

മുണ്ടക്കയം ∙ കോടമഞ്ഞും കൊടുംചൂടും, വരാൻ പോകുന്ന കടുത്ത വേനലിന്റെ മുന്നറിയിപ്പെന്ന് ആശങ്ക. മകരച്ചൂടിനു മുൻപേ ധനുമാസത്തിൽ ജലാശയങ്ങൾ വറ്റിതുടങ്ങിയതോടെ മലയോര മേഖലയിലെ ജനങ്ങൾ ആശങ്കയുടെ നിഴലിലാണ്. പുലർച്ചെയുള്ള കോടമഞ്ഞും തണുപ്പും നട്ടുച്ചയ്ക്ക് ചുട്ടുപൊള്ളന്നചൂടും ജലാശയങ്ങൾ വറ്റിവരണ്ട് വേനലിലേക്കുള്ള മുന്നറിയിപ്പെന്നാണു പഴമക്കാർ പറയുന്നത്. ഹൈറേഞ്ചിനോടു ചേർന്നുകിടക്കുന്ന കിഴക്കൻ മലയോരമേഖലകളിൽ ഡിസംബർ ജനുവരി മാസത്തിൽ ശൈത്യം ഉണ്ടാകുമെങ്കിലും ഇത്തവണ അതിന്റെ കാഠിന്യം കൂടുതലാണ്. കാലാവസ്ഥയിൽ പെട്ടന്നു മാറ്റമുണ്ടായി. പകൽ 11 മുതൽ മൂന്നു വരെ വെയിലിന്റെ കാഠിന്യവും ജനങ്ങളെ […]

ചന്ദനക്കുടവും പേട്ടതുള്ളലും, എരുമേലിയുടെ കീർത്തി ലോകമെങ്ങും

എരുമേലി: ചന്ദനക്കുടം ആഘോഷങ്ങളില്ലാതെ പേട്ടതുള്ളലില്ല. കാലങ്ങളായി എരുമേലി അങ്ങനെയാണ്. ചന്ദനക്കുടവും പേട്ടതുള്ളലും എപ്പോഴാണു തുടങ്ങിയതെന്നു ചോദിച്ചാല്‍ ഉത്തരം നീളുന്നതു ദശാബ്ദങ്ങളള്‍ക്ക് അപ്പുറത്തേക്ക്. ഇവ രണ്ടും എപ്പോഴോ തുടങ്ങിവച്ച പൂര്‍വികര്‍ അന്നു മനസില്‍ കണ്ട മൈത്രിയേക്കാള്‍ പതിന്മടങ്ങാണു ലോകമെങ്ങും നാടിന്റെ കീര്‍ത്തി പരന്നത്. മതമൈത്രിയെന്ന വാക്കിനര്‍ഥം എരുമേലിയായി മാറിക്കഴിഞ്ഞിരിക്കുന്നു. വര്‍ഗീയ ലഹളകളെപ്പറ്റി പഠിക്കാന്‍ ഒട്ടേറെ സ്ഥലങ്ങള്‍ തെരഞ്ഞെടുത്തവര്‍ ഇതിന് അപവാദമായ മൈത്രിയെപ്പി പഠിക്കാന്‍ എരുമേലിയെ ആദ്യം തെരഞ്ഞെടുക്കുന്നു. ലോകത്താകമാനമുള്ള മലയാളികള്‍ അഭിമാനിക്കുന്ന സ്ഥലപ്പേരുകൂടിയായി എരുമേലി മാറിക്കഴിഞ്ഞിരിക്കുന്നു. പതിറ്റാണ്ടുകളായി ഇളക്കം […]

അജ്ഞാതവാഹനമിടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു

മുക്കൂട്ടുതറ : അജ്ഞാതവാഹനമിടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു. മുട്ടപ്പള്ളി പുതിയാപറമ്പില്‍ ഷെഫീക്കാണ് (ബാബു-38) മരിച്ചത്. കഴിഞ്ഞ 17ന് പുലര്‍ച്ചയോടെ വീടിനുസമീപത്താണ് അപകടം. വാഹനമിടിച്ച് തെറിച്ചുവീണ ഷെഫീക്കിനെ നാട്ടുകാര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യ ആസ്​പത്രിയില്‍ വെന്റിലേറ്ററില്‍ ആയിരുന്നു. ഭാര്യ: കാഞ്ഞിരപ്പള്ളി കന്നുപറമ്പില്‍ സബീന മക്കള്‍ : ആസ്മിന്‍, അല്‍അമീന്‍, ആദില്‍ മുഹമ്മദ്. കബറടക്കം തിങ്കളാഴ്ച 9ന് മുട്ടപ്പള്ളി ഹിദായത്തുല്‍ ഇസ്ലൂം ജമാ അത്ത് കബര്‍സ്ഥാനില്‍.

അമിതവേഗം: ഒരാഴ്ചക്കിടെ ഇരുപതിലേറെ പെറ്റിക്കേസുകള്‍

എരുമേലി : ശബരിമലപാതയില്‍ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കുന്നതിന് പോലീസ് നടത്തിയ പരിശോധനയില്‍ ഇരുപതിലേറെ ഡ്രൈവര്‍മാരില്‍ നിന്നും പിഴയീടാക്കി. എരുമേലി-കണമല, എരുമേലി ടൗണ്‍, എരുമേലി-മുക്കട, എരുമേലി -പേരൂര്‍തോട് തുടങ്ങി വിവിധ റോഡുകളില്‍ വാഹനങ്ങള്‍ക്ക് അമിത വേഗമാണെന്ന് നേരത്തേ പരാതികളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനകളിലാണ് ലോറി, ബസ്, ചെറുവാഹന ഡ്രൈവര്‍മാര്‍ക്ക് അമിതവേഗത്തിന് പിഴയീടാക്കിയത്. ഒരാഴ്ചയായി തുടരുന്ന പരിശോധന തീര്‍ത്ഥാടനകാല സമാപനം വരെ തുടരും. അമിതവേഗം പരിശോധിക്കാന്‍ മോട്ടോര്‍വാഹന വകുപ്പും പാതയില്‍ സജീവമാണ്

തമിഴ്‌നാട് മന്ത്രി എരുമേലിയില്‍ പേട്ട തുള്ളി

എരുമേലി: തമിഴനാട് ഗ്രാമവികസനവകുപ്പു മന്ത്രി വേല്‍മണി ശബരിമല ദര്‍ശനത്തിനായി എരുമേലിയിലെത്തി. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് മന്ത്രിയുടെ നേതൃത്വത്തില്‍ അറുപതംഗ സംഘം എരുമേലിയിലെത്തിയത്. വ്രതനിഷ്ഠയോടെ ആചാരപരമായി എരുമേലിയില്‍ പേട്ടതുള്ളിയാണ് മന്ത്രിയും സംഘവും ശബരിമലക്ക് യാത്രതുടര്‍ന്നത്.

കാളകെട്ടി: ജെ.സി.ഐ. ടൗണ്‍ ചാപ്റ്റര്‍ ഭാരവാഹികളുടെ സ്ഥാനാരോഹണവും വാര്‍ഷിക സമ്മേളനവും

കാളകെട്ടി: ജെ.സി.ഐ. ടൗണ്‍ ചാപ്റ്റര്‍ ഭാരവാഹികളുടെ സ്ഥാനാരോഹണവും വാര്‍ഷിക സമ്മേളനവും സംസ്ഥാന വനിതാ കമ്മീഷനംഗം ഡോ.ജെ.പ്രമീളാദേവി ഉദ്ഘാടനം ചെയ്തു. ചാപ്റ്റര്‍ പ്രസിഡന്റ് റെജി ജോര്‍ജ് കുത്തിവളേച്ചലിന്റെ അധ്യക്ഷതയില്‍ സോണ്‍ ഡയറക്ടര്‍ ജോപ്രസാദ് കുളിരാനി മുഖ്യപ്രഭാഷണം നടത്തി. ഷിനോ മാത്യു, ജോമി ഡോമിനിക് കൊച്ചുപറമ്പില്‍, ടോമി ഈറ്റത്തോട്ട്, സി.ജി.അനില്‍കുമാര്‍, സാബു പുഷ്പമംഗലം, ജെയിംസ് വെള്ളമറ്റം, ടെഡി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

മുണ്ടക്കയം-കാഞ്ഞിരപ്പള്ളി നഗരങ്ങളിലെ സമാന്തരപാതകളുടെ നിര്‍മാണം യാഥാര്‍ത്ഥ്യമാക്കണമെന്ന് ഡി.വൈ.എഫ്.ഐ.

കാഞ്ഞിരപ്പള്ളി: മുണ്ടക്കയം-കാഞ്ഞിരപ്പള്ളി നഗരങ്ങളിലെ സമാന്തരപാതകളുടെ നിര്‍മാണം യാഥാര്‍ത്ഥ്യമാക്കണമെന്ന് ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ ഇനിയും നടപ്പായിട്ടില്ലെന്ന് പ്രമേയത്തില്‍ ആരോപിച്ചു. പ്രതിനിധി സമ്മേളനം ഡി.വൈ.എഫ്.ഐ. മുന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.ബി.ദേവദര്‍ശന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി.എന്‍. രാജേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.സജിന്‍, ജില്ലാ സെക്രട്ടറി കെ.രാജേഷ്, ടി.പ്രസാദ്, ഷമീം അഹമ്മദ്, വി.ആര്‍.രാജേഷ്, എസ്.ഷാജി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ.സി.സോണി(പ്രസി.), സില്‍സാ ജോസ്, […]

കാനനപാതയില്‍ വന്‍ ഭക്തജനപ്രവാഹം

എരുമേലി: എരുമേലി മകരവിളക്ക് തിരക്കിലമര്‍ന്നതോടെ പരമ്പരാഗത കാനനപാതയില്‍ വന്‍ ഭക്തജനപ്രവാഹം. രാവും പകലും ഒരുപോലെയാണ് ഭക്തരുടെ ഒഴുക്ക്. കാനനപാതയിലെ ഇടത്താവളങ്ങളായ കാളകെട്ടിയിലും, അഴുതയിലും തിരക്ക് വര്‍ദ്ധിച്ചു. എരുമേലിയില്‍ പേട്ടതുള്ളിയശേഷം പേരൂര്‍ത്തോട് വഴിയാണ് തീര്‍ത്ഥാടകര്‍ നഗ്നപാദരായി നടന്നുപോകുന്നത്. എരുമേലിയില്‍ നിന്നും കോയിക്കക്കാവ് വരെ ജനവാസമേഖലയാണ്. ഇരുമ്പൂന്നിക്കരയിലും, കോയിക്കക്കാവിലും ക്ഷേത്രസങ്കേതങ്ങളില്‍ ഭക്തര്‍ക്ക് വിശ്രമ സൗകര്യങ്ങളുണ്ട്. കോയിക്കക്കാവില്‍ വനം വകുപ്പിന്റെ വിരിപ്പുരയും സജ്ജമായി. കോയിക്കക്കാവ് മുതല്‍ കാളകെട്ടി വരെ ആറ് കിലോമീറ്ററോളം വനമാണ്. ഇവിടെ താല്കാലിക കടകളായി. ജനറേറ്റര്‍ ഉപയോഗിച്ച് വെളിച്ചം […]

പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയിലെ പൊന്‍കുന്നം അട്ടിക്കല്‍ മുതല്‍ ഇളങ്ങുളം വരെയുള്ള 5 കിലോമീറ്റര്‍ ഭാഗത്തെ പണി അന്തിമഘട്ടത്തിലേക്ക്.

പൊന്‍കുന്നം: നവീകരണപ്രവര്‍ത്തനം നടക്കുന്ന പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയിലെ പൊന്‍കുന്നം അട്ടിക്കല്‍ മുതല്‍ ഇളങ്ങുളം വരെയുള്ള 5 കിലോമീറ്റര്‍ ഭാഗത്തെ പണി അന്തിമഘട്ടത്തിലേക്ക്. ഈ മാസത്തോടെ പൊന്‍കുന്നം മുതല്‍ പൈക വരെ 11.5 കിലോമീറ്റര്‍ പൂര്‍ത്തിയാകും. പിന്നീട് ഈ ഭാഗം സംസ്ഥാന സര്‍ക്കാരിന് കൈമാറും. ലോകബാങ്ക് സഹായത്തോടെ 240 കോടി രൂപ ചെലവഴിച്ചാണ് തൊടുപുഴ മുതല്‍ പൊന്‍കുന്നം വരെയുള്ള ആദ്യഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. പൈക മുതല്‍ പൊന്‍കുന്നം അട്ടിക്കല്‍ വരെയുള്ള ഏതാനും ഭാഗമൊഴിച്ച് ഡി.ബി.എം. ടാറിങ് ഒരു മാസം മുമ്പ് […]

സനല്‍ ചന്ദ്രന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നാളെ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ജീവന്‍ രക്ഷാസമിതിയുടെ ആഭിമുഖ്യത്തില്‍ ധനസമാഹരണം നടത്തിയ ആനക്കല്ല് മഞ്ഞപ്പള്ളി കുറ്റുവേലില്‍ സനല്‍ ചന്ദ്രന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നാളെ നടക്കും. എറണാകുളം ലിസി ആശുപത്രിയില്‍ കഴിയുന്ന സനിലിനു മാതാവ് ഓമനയാണു വൃക്ക നല്‍കുന്നത്. പരിശോധനകള്‍ പൂര്‍ത്തിയാക്കുകയും ശസ്ത്രക്രിയയ്ക്കു ആവശ്യമായ എട്ടു ലക്ഷം രൂപ ആശുപത്രിയില്‍ കെട്ടിവയ്ക്കുകയും ചെയ്തിട്ടുണ്ട്. വൃക്ക രോഗത്താല്‍ വലഞ്ഞിരുന്ന സനല്‍ ചന്ദ്രനു പുറമെ മാനിടുംകുഴി കുന്നത്ത് അനു തോമസിനും വേണ്ടിയാണു പഞ്ചായത്തിലെ മുഴുവന്‍ ആളുകളില്‍ നിന്നും ജീവന്‍ രക്ഷാസമിതി 74 […]

മണിമല ബൈബിള്‍ കണ്‍വന്‍ഷന്‍ നാളെ സമാപിക്കും

മണിമല: 39-ാമതു മണിമല ബൈബിള്‍ കണ്‍വന്‍ഷന്‍ നാളെ സമാപിക്കും. കണ്‍വന്‍ഷന്റെ രണ്ടാ ദിനമായ ഇന്നലെ കുടുംബം കാരുണ്യത്തിന്റെ പരിശീലനകളരി എന്ന വിഷയത്തില്‍ ഫാ.റോയി ജോസഫ് കടുപ്പില്‍ വചനപ്രഘോഷണം നടത്തി. ഇന്നു വൈകുന്നേരം 4.15നു ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു കണ്‍വന്‍ഷന്‍ നഗറില്‍ ഗാനശുശ്രൂഷയും നടക്കും. കുമ്പസാരം കാരുണ്യത്തിന്റെ കൂദാശ എന്ന വിഷയത്തെക്കുറിച്ച് മല്പാന്‍ മോണ്‍. മാത്യു വെള്ളാനിക്കലും ദിവ്യകാരുണ്യം കാരുണ്യത്തിന്റെ കുദാശ എന്ന വിഷയത്തെക്കുറിച്ച് ഫാ. അഗസ്റ്റിന്‍ മുക്കാട്ടും വചനപ്രഘോഷണം നടത്തും. സമാപനദിവസമായ നാളെ വൈകുന്നേരം 4.15നു […]

ആലങ്ങാട് പേട്ടതുള്ളലില്‍ തര്‍ക്കമൊഴിയുന്നു; എ.കെ. വിജയകുമാര്‍ സമൂഹപെരിയോന്‍

എരുമേലി: വര്‍ഷങ്ങളായി ആലങ്ങാട്ട് പേട്ടതുള്ളല്‍ സംഘത്തിലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ പേട്ടതുള്ളല്‍ നായകത്വം സംബന്ധിച്ച് നിലനിന്ന തര്‍ക്കങ്ങള്‍ക്ക് ഇത്തവണ പരിഹാരമായി. മൂന്ന് വര്‍ഷം മുമ്പ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശം ഇത്തവണ പാലിക്കാമെന്ന് ഇരുവിഭാഗങ്ങളും പോലീസ് മുമ്പാകെ അറിയിച്ചതോടെയാണ് പേട്ടതുള്ളല്‍ നായകത്വം സംബന്ധിച്ച തര്‍ക്കത്തിന് വിരാമമായത്. മഞ്ഞപ്രക്കരയില്‍ അമ്പാടത്ത് എ.കെ. വിജയകുമാറാണ് ആലങ്ങാട് സംഘത്തിന്റെ സമൂഹപെരിയോനായി ഇത്തവണ പേട്ടതുള്ളലിന് നായകത്വം വഹിക്കുക. ആലങ്ങാട്ടിലെ ഏഴ് കരകളില്‍ നിന്നുള്ള ഭക്തര്‍ക്കെല്ലാം പേട്ടതുള്ളലില്‍ പങ്കെടുക്കാനും […]

തമിഴ്‌നാട് മന്ത്രി എസ്.പി. വേലുമണി ചിറക്കടവ് മണക്കാട്ട് ശ്രീഭദ്രാക്ഷേത്രത്തില്‍

പൊന്‍കുന്നം: ശബരിമലയിലേക്കുള്ള യാത്രാ മധ്യേ തമിഴ്‌നാട് മന്ത്രി എസ്.പി. വേലുമണി ചിറക്കടവ് മണക്കാട്ട് ശ്രീഭദ്രാക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കോയമ്പത്തൂരില്‍ നിന്നു കെട്ടുമറുക്കി മന്ത്രിയും നൂറംഗ സംഘവും ഇന്നലെ ഉച്ചയോടെയാണ് മണക്കാട്ട് ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിലെ അന്നദാനത്തില്‍ മന്ത്രിയടക്കം സംഘത്തിലെ മുഴുവന്‍ പേരും പങ്കുചേര്‍ന്നു. രണ്ടു മണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ചതിനു ശേഷമാണ് എരുമേലിയില്‍ പേട്ടകെട്ടുന്നതിനായി ഇവര്‍ യാത്രയായത്. ക്ഷേത്രത്തിലെത്തിയെ മന്ത്രിയെയും സ്വാമിമാരെയും ദേവസ്വം സെക്രട്ടറി സി.എസ്. മുരളീധരന്‍പിള്ള, അന്നദാനം കണ്‍വീനര്‍ ടി.പി. രവീന്ദ്രന്‍ പിള്ള, എംഎസ്. സദാശിവന്‍ പിള്ള എന്നിവര്‍ […]

മണിമല ഹോളി മെയ്‌ജൈ പള്ളി പ്രദക്ഷിണം അഞ്ചിന്

മണിമല: മണിമല ഹോളി മെയ്‌ജൈ ഫൊറോന പള്ളിയില്‍ വിശുദ്ധ പൂജരാജാക്കന്മാരുടെ തിരുനാളിനോടനുബന്ധിച്ചുളള ചരിത്രപ്രസിദ്ധമായ പ്രദക്ഷിണം അഞ്ചിനു വൈകുന്നേരം കറിക്കാട്ടൂര്‍ കപ്പേളയില്‍ നിന്നും ആരംഭിച്ച് മണിമല ജംഗ്ഷന്‍, മൂങ്ങാനി വഴി രാത്രി ഒമ്പതിന് പള്ളിയില്‍ എത്തും. തുടര്‍ന്ന് കാഴ്ചവയ്പ് ശുശ്രൂഷയും നടക്കും.

ഞാവള്ളില്‍ ഔസേപ്പച്ചന്‍ കൊലക്കേസ് വിധി പറയാന്‍ നാളത്തേക്ക് മാറ്റി

പാലാ: റബര്‍ത്തോട്ടം പാട്ടത്തുക സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്നു തോട്ടം ഉടമയെ കൊലപ്പെടുത്തിയ കേസ് വിധി പറയാന്‍ നാളത്തേക്ക് മാറ്റി. പാലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എ. ബേബി മുമ്പാകെയാണ് സാക്ഷിവിസ്താരവും വാദവും പൂര്‍ത്തിയായത്. കപ്പാട് മൂന്നാംമൈല്‍ ഞാവള്ളില്‍ ജെ. ജോസഫിനെ (ഔസേപ്പച്ചന്‍-69) കൊലപ്പെടുത്തിയ കേസിന്റെ വിസ്താരമാണ് പൂര്‍ത്തിയായത്. പ്രതി തിടനാട് ചെമ്മലമറ്റം ചാമക്കാലായില്‍ ആന്റണി (കുട്ടിച്ചന്‍-60) ഇന്നലെ കോടതിയില്‍ ഹാജരായിരുന്നു. ഔസേപ്പച്ചന്റെ അടുത്ത ബന്ധുക്കളും കോടതിയിലെത്തിയിരുന്നു. അഡ്വ. ജോര്‍ജ് ബോബനാണ് ഈ കേസിന്റെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. […]

ബര്‍ക്കുമാന്‍സ് കപ്പൂച്ചിന്‍ അനുസ്മരണം ചിറക്കടവില്‍

കാഞ്ഞിരപ്പള്ളി: ഇന്ത്യന്‍ കപ്പൂച്ചിന്‍ സഭയുടെ പ്രഥമ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറും ചിറക്കടവ് സ്വദേശിയുമായിരുന്ന പുതുപ്പറമ്പില്‍ ബര്‍ക്കുമാന്‍സ് കപ്പൂച്ചിന്റെ 100-ാം ജന്മദിനവും പൗരോഹിത്യത്തിന്റെ 70-ാം വാര്‍ഷികവും 29-ാം ചരമവാര്‍ഷികവും സംയുക്തമായി ഒന്നിന് രാവിലെ 10ന് ആചരിക്കും. താമരക്കുന്ന് സെന്റ് ഇഫ്രേംസ് ദേവാലയത്തില്‍ സമൂഹബലി, സമര്‍പ്പിതസംഗമം, സ്‌നേഹവിരുന്ന,് കബറിടതീര്‍ഥാടനം എന്നിവയുമുണ്ടായിരിക്കും. പാരിഷ്ഹാളില്‍ ചേരുന്ന അനുസ്മരണസമ്മേളനം മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. കപ്പൂച്ചിന്‍ പ്രൊവിന്‍ഷ്യല്‍ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തും. ബേബിച്ചന്‍ ഏര്‍ത്തയില്‍ രചിച്ച ‘വിശുദ്ധിയുടെ വിളക്കേന്തിയ കപ്പൂച്ചിന്‍’ എന്ന […]

വൈദ്യുതി തൂണുകള്‍ ഗതാഗതത്തിനു ഭീഷണിയാകുന്നു

പൊന്‍കുന്നം: പാതയോരത്തെ വൈദ്യുതി തൂണുകള്‍ ഗതാഗതത്തിനു ഭീഷണിയാകുന്നു. ദേശീയപാത 183ലും പാലാ-പൊന്‍കുന്നം റോഡിന്റെ ഓരങ്ങളിലുമാണ് വൈദ്യുതി തൂണുകള്‍ ഭീഷണി ഉയര്‍ത്തുന്നത്. പാലാ-പൊന്‍കുന്നം റോഡും ദേശീയപാതയും സംഗമിക്കുന്ന പിപി റോഡ് ജംഗ്ഷനില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇവിടെയുള്ള വൈദ്യുതി തൂണുകള്‍ പാതയോരത്തേക്കു മാറ്റി സ്ഥാപിച്ചാല്‍ ഒരു പരിധിവരെ ഗതാഗതക്കുരുക്ക് ഒഴിവാക്കുവാനും വാഹനയാത്ര സുഗമമാക്കുവാനും സാധിക്കും.

പൊതുയോഗം

ചിറക്കടവ്: സുവര്‍ണ സംഘം അവാര്‍ഡ് നേടിയ മാതൃകാ റബര്‍ ഉത്പാദക സംഘത്തിന്റെ 27 ാമത് വാര്‍ഷിക പൊതുയോഗവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് സ്വീകരണവും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ സംഘാംഗങ്ങളുടെ മക്കളെ ആദരിക്കലും നടത്തി. സംഘം പ്രസിഡന്റ് മൈക്കിള്‍ ജോസഫിന്റെ അധ്യക്ഷതയില്‍ ഡെപ്യൂട്ടി റബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ കെ.കെ. മഹാദേവന്‍ മുഖ്യപ്രഭാഷണം നടത്തി. ഷാജിമോന്‍ ജോസ്, ഷാജി ജേക്കബ് മഞ്ഞാടി, ജോര്‍ജ് തോമസ്, ബേബി തോമസ്, വര്‍ഗീസ് ചെറിയാന്‍, സെബാസ്റ്റിയന്‍ ജോസഫ്, ശശിധരന്‍ […]

ദുരിതപാതയിലൂടെയുള്ള സഞ്ചാരത്തിന് പതിറ്റാണ്ടുകളുടെ പഴക്കം

മുണ്ടക്കയം: ‘ഈ ഭരണസമിതിയെങ്കിലും കനിഞ്ഞാല്‍ മതിയായിരുന്നു’. ഇത് മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനോടു ചേര്‍ന്ന് താമസിക്കുന്ന പന്ത്രണേ്ടക്കര്‍ നിവാസികളുടെ പ്രാര്‍ഥനയാണ്. നഗരത്തില്‍ നിന്ന് വിളിപ്പാടകലെ പന്ത്രണേ്ടക്കറില്‍ 40 കുടുംബങ്ങള്‍ പതിറ്റാണ്ടുകളായി വഴിയില്ലാതെ വലയുകയാണ്. റോക്കുമലയുടെ താഴ്‌വാരത്ത് മണിമലയാറിന്റെ കൈവഴിയായ പുല്ലകയാറിന്റെ തീരത്തു താമസിക്കുന്നവരാണ് പന്ത്രണേ്ടക്കര്‍ നിവാസികള്‍. മുണ്ടക്കയം ചെളിക്കുഴി റിംഗ് റോഡില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരത്തിലൂടെ ദുര്‍ഘടമായ വഴിയിലൂടെ പന്ത്രണേ്ടക്കര്‍ ഭാഗത്ത് എത്താന്‍ സാധിക്കും. പാറക്കൂട്ടങ്ങളാല്‍ നിറഞ്ഞ വഴിയില്‍ ഒരാള്‍ക്ക് കഷ്ടിച്ചു നടക്കുവാന്‍ പാകത്തിലുളള ഒറ്റയടിപ്പാത മാത്രമാണുള്ളത്. […]

മൂന്നാംമൈല്‍ – തുമ്പമട പാലം പുതുക്കിപ്പണിയണം

കപ്പാട്: കാഞ്ഞിരപ്പള്ളി പഞ്ചായത്ത് രണ്ട്, നാല് വാര്‍ഡുകളില്‍ക്കൂടി കടന്നുപോകുന്ന മൂന്നാംമൈല്‍ – തുമ്പമട റോഡില്‍ മൂന്നാംമൈലിലെ പാലം പുതുക്കിപ്പണിയാന്‍ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. എന്‍. ജയരാജ് എംഎല്‍എക്ക് വനിതാ കോണ്‍ഗ്രസ്-എം ജില്ലാ സെക്രട്ടറി സെലിന്‍ സിജോ മുണ്ടമറ്റത്തിന്റെ നേതൃത്വത്തില്‍ നിവേദനം നല്‍കി. പി.സി. ജോസഫ് പഴമഠം, ഷാജി പുതിയാപറമ്പില്‍, ജയിംസ് പെരുമാകുന്നേല്‍, ജോജോ തെക്കുംചേരിക്കുന്നേല്‍, ജോണ്‍സണ്‍ പന്തപ്ലാക്കല്‍, മാത്യു ഫിലിപ്പ്, മിനോഷ് പുന്നക്കുടി, സിജോ തോമസ്, റോബിന്‍ നെല്ലിയാനി എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു

പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍ തിരുനാള്‍

പൊടിമറ്റം: സെന്റ് മേരീസ് ഇടവക പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ ജനുവരി ഒന്ന് മുതല്‍ മൂന്നു വരെ നടക്കുമെന്ന് വികാരി ഫാ. ഡാര്‍വിന്‍ വാലുമണ്ണേല്‍, അസിസ്റ്റന്റ് വികാരി ഫാ. ജസ്റ്റിന്‍ മതിയത്ത് എന്നിവര്‍ അറിയിച്ചു. ഒന്നിന് വൈകുന്നേരം 4.45ന് കൊടിയേറ്റ്, അഞ്ചിന് വിശുദ്ധ കുര്‍ബാന – ഫാ. സെബാസ്റ്റ്യന്‍ ഉള്ളാട്ട്, പ്രസംഗം – റവ.ഡോ. കുര്യന്‍ താമരശേരി, 6.30ന് സെമിത്തേരി സന്ദര്‍ശനം, ഏഴിന് നാടകം. രണ്ടിന് ഉച്ചകഴിഞ്ഞ് 2.30ന് കഴുന്ന് പ്രദക്ഷിണം, 4.30ന് ആഘോഷമായ […]

യൂണിയന്‍ രൂപീകരിച്ചു

കാഞ്ഞിരപ്പള്ളി: ക്വീന്‍സ് റസ്റ്റോറന്റില്‍ കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് എംപ്ലോയീസ് ഫെഡറേഷന്‍ – സിഐടിയു യൂണിയന്റെ യൂണിറ്റ് രൂപീകരിച്ചു. രൂപീകരണ യോഗം ജില്ലാ ജോയിന്റ് സെക്രട്ടറി വി.പി. ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. ശിവാനന്ദന്റെ അധ്യക്ഷതയില്‍ യൂണിയന്‍ ഏരിയ സെക്രട്ടറി വി.എന്‍. രാജേഷ് പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു. സിപിഎം ലോക്കല്‍ സെക്രട്ടറി ഷമീം അഹമ്മദ്, എന്‍.എം. ജോസഫ്, കെ.എന്‍. വിജയന്‍, അനില്‍ സെബാസ്റ്റ്യന്‍, സജിമോന്‍ ജോസഫ്, അനു ജയിംസ് എന്നിവര്‍ പ്രസംഗിച്ചു. കണ്‍വീനറായി ശിവാനന്ദനെ തെരഞ്ഞെടുത്തു. തൊഴിലാളികളുടെ […]

വൈദ്യുതി ഒളിച്ചുകളിക്കുന്നു; വ്യാപാരികള്‍ ദുരിതത്തില്‍

മുണ്ടക്കയം: മുണ്ടക്കയം ടൗണിലും പരിസരത്തും വൈദ്യുതി ഒളിച്ചുകളിക്കുന്നു. വൈദ്യുതി തടസത്തിനെതിരേ വ്യാപാരികളുടെ നേതൃത്വത്തില്‍ നിരവധി പ്രക്ഷോഭ പരിപാടികള്‍ നടത്തിയെങ്കിലും വൈദ്യുതി വകുപ്പിന്റെ പതിവുകള്‍ക്ക് ഒരു മാറ്റവുമില്ല. വൈദ്യുതിയുടെ ഒളിച്ചുകളി മൂലം ദുരിതം അനൂഭവിക്കുന്നത് ടൗണിലെ വ്യാപാരികളാണ്. വൈദ്യുതി തടസമുണ്ടാവുമ്പോള്‍ മുന്നറിയിപ്പ് നല്‍കണമെന്ന പതിവ് തെറ്റിച്ചാണ് ഇവരുടെ പ്രവൃത്തികള്‍. ഇതിനെതിരേ നാട്ടുകാരും വ്യാപാരികളും അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ടൗണില്‍ മിനിറ്റുകള്‍ ഇടവെട്ട് ഉണ്ടാവുന്ന വൈദ്യുതി തടസം കോള്‍ഡ് സ്റ്റോര്‍, ഡിടിപി, ഫോട്ടോ സ്റ്റാറ്റ് സെന്ററുകള്‍, കൂള്‍ബാറുകള്‍, […]

പ്രൈം മിനിസ്റ്റര്‍ സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം ഉദ്ഘാടനം

കാഞ്ഞിരപ്പള്ളി: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എംപവര്‍മെന്റ് ഓഫ് പേഴ്‌സണ്‍ വിത്ത് മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റീസ് കോമ്പോ സെറ്റ് റീജണല്‍ സെന്റര്‍ കോഴിക്കോടിന്റെ ആഭിമുഖ്യത്തില്‍ തമ്പലക്കാട് ആരംഭിക്കുന്ന ആശാനിലയം വൊക്കേഷണല്‍ ട്രെയിനിംഗ് സെന്ററിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി അഞ്ചനാട്ട് നിര്‍വഹിച്ചു. സംസ്ഥാന യൂത്ത് കമ്മീഷന്‍ അംഗം അഡ്വ. സുമേഷ് ആന്‍ഡ്രൂസിന്റെ അധ്യക്ഷതയില്‍ കോഴിക്കോട് റീജിയണല്‍ സെന്റര്‍ പ്രതിനിധി ഡോ. സുരേഷ് പരിശീലന പരിപാടികള്‍ വിശദീകരിച്ചു. ആദ്യഘട്ടത്തില്‍ 25 കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഡയറക്ടര്‍ ഫാ. റോയി […]

അയ്യപ്പ ഭക്തരുമായി പോയ കെ.എസ്.ആര്‍.ടി.സി. ബസിലെ ഡ്രൈവറെ മദ്യപിച്ചതിനു പിടികൂടി

കണമല: അയ്യപ്പ ഭക്തരുമായി എരുമേലിയില്‍ നിന്ന് പമ്പയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവറെ മദ്യപിച്ചതിനു മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി പോലീസിനു കൈമാറി. കെഎസ്ആര്‍ടിസി എരുമേലി സെന്ററിലെ സ്ഥിരം ജീവനക്കാരനും ഡ്രൈവറുമായ മുക്കൂട്ടുതറ മുട്ടപ്പള്ളി സ്വദേശി വെള്ളിയാംപള്ളി വി.കെ. സോമന്‍ (48) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 11.30ഓടെ കണമല – പമ്പ പാതയിലെ നാറാണംതോട് ജംഗ്ഷനിലാണ് സംഭവം. എരുമേലിയില്‍ നിന്നു നാട്ടുകാരില്‍ ചിലര്‍ അറിയിച്ചതിനെത്തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബസ് പിന്‍തുടര്‍ന്ന് എത്തുകയായിരുന്നു. നാറാണംതോട് ജംഗ്ഷനില്‍ […]

ഏഷ്യന്‍ റിക്കാര്‍ഡ് എ.എസ്. മുഹമ്മദിന്

കാഞ്ഞിരപ്പള്ളി: ഏറ്റവും കൂടുതല്‍ ദിനപത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ശേഖരിച്ച് സൂക്ഷിച്ച് അവയുടെ പ്രദര്‍ശനം നടത്തിയതിനു മുണ്ടക്കയം വണ്ടന്‍പതാല്‍ അമ്പഴത്തിനാല്‍ എ.എസ്. മുഹമ്മദ് കല്‍ക്കട്ട ആസ്ഥാനമായുള്ള യുആര്‍എഫ് ഏഷ്യന്‍ റിക്കാര്‍ഡിന് അര്‍ഹനായി. 1890 മുതല്‍ 2014 ഓഗസ്റ്റ് വരെയുള്ള 170 ല്‍ പരം മലയാള ദിനപത്രങ്ങള്‍, 1916 ല്‍ പ്രസിദ്ധീകരിച്ച ലക്ഷ്മിബായി മാസിക മുതല്‍ 2015 ഡിസംബറില്‍ പ്രസിദ്ധീകരിച്ച ട്രാവലര്‍ വരെയുള്ള 1595ഓളം മലയാള ആനുകാലികങ്ങളുടെയും ശേഖരണത്തിനാണ് മുഹമ്മദിനെ തേടി അവാര്‍ഡ് എത്തിയത്. നൂറോളം വേദികളില്‍ നടത്തിയ പ്രദര്‍ശനം […]

മാലിന്യ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനു ജില്ലാ കളക്ടര്‍ ജനുവരി അഞ്ചിന് എരുമേലിയിൽ എത്തും

എരുമേലി: ശബരിമല സീസണില്‍ ദിവസവും ടണ്‍ കണക്കിന് മാലിന്യങ്ങള്‍ കുമിയുന്ന എരുമേലിയില്‍ ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച സംസ്‌കരണ പദ്ധതി പരാജയത്തില്‍. വിഷയം ചര്‍ച്ച ചെയ്യുന്നതിനും മകരവിളക്ക് ഉത്സവകാല ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനുമായി അഞ്ചിന് എരുമേലിയില്‍ എത്തുമെന്ന് ജില്ലാ കളക്ടര്‍ യു.വി. ജോസ് പറഞ്ഞു. മാലിന്യങ്ങള്‍ വേര്‍തിരിച്ച് നിക്ഷേപിക്കണമെന്ന് ഉത്തരവുണെ്ടങ്കിലും ഇതിനാവശ്യമായ വീപ്പകളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്താതെ എല്ലാത്തരം മാലിന്യങ്ങളും ഒന്നിച്ചുകൂട്ടി സംസ്‌കരണ യൂണിറ്റിലെത്തിച്ചതാണ് പദ്ധതി പരാജയത്തിലേക്കെത്തിച്ചത്. നേര്‍ച്ചപ്പാറയിലെ കമുകിന്‍കുഴിയിലാണ് സംസ്‌കരണ യൂണിറ്റ്. സംസ്‌കരണത്തിന് പത്തുലക്ഷം രൂപ അനുവദിച്ച് ശബരിമല സീസണ്‍ മുന്‍നിര്‍ത്തി […]

ബിജെപി ജില്ലയില്‍ നാളെ കരിദിനം ആചരിക്കും

കോട്ടയം: ~ഒരു രാഷ്ട്രീയ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷയായ സോണിയാഗാന്ധിയെ സര്‍ക്കാര്‍ സ്ഥാപനമായ ആര്‍ഐടിയുടെ രജതജൂബിലിയുടെ ഉദ്ഘാടകയായി പങ്കെടുപ്പിക്കുന്ന സര്‍ക്കാരിന്റെ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി ജില്ലാ നേതൃത്വം. സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഉദ്ഘാടനം നടത്തുവാന്‍ പാര്‍ട്ടി പ്രസിഡന്റിനെ നിശ്ചയിച്ചത് തികച്ചും തെറ്റായ നടപടിയാണ്.ഒരു പുതിയ കീഴ്‌വഴക്കത്തിന് സര്‍ക്കാര്‍ തുടക്കമിടുകയാണെന്നും ഈ നടപടിക്ക് എതിരെ ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ ജില്ലയില്‍ കരിങ്കൊടികള്‍ നാട്ടി കരിദിനമായി ആചരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.

വിലത്തകര്‍ച്ചയ്‌ക്കെതിരേ റബര്‍ വിലാപയാത്ര നാളെ

റബര്‍ വിലത്തകര്‍ച്ചയില്‍ പ്രതിഷേധിച്ച് നാഷണലിസ്റ്റ് കിസാന്‍സഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന റബര്‍ വിലാപയാത്ര നാളെ നടക്കും. സംസ്ഥാന പ്രസിഡന്റ് ജോസ് കുറ്റിയാനിമറ്റത്തിന്റെ നേതൃത്വത്തില്‍ നാളെ രാവിലെ ഒമ്പതിന് കാഞ്ഞിരപ്പള്ളിയില്‍നിന്ന് ആരംഭിക്കുന്ന റബര്‍ വിലാപയാത്ര ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളില്‍ പര്യടനത്തിനുശേഷം വൈകുന്നേരം 5.30ന് കോട്ടയം ഗാന്ധിസ്‌ക്വയറില്‍ എത്തി പ്രതിഷേധപരിപാടികള്‍ നടത്തും. എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, ജിമ്മി ജോര്‍ജ്, മാണി സി. കാപ്പന്‍, സുഭാഷ് പുഞ്ചക്കോട്ടില്‍, എം. പി. കൃഷ്ണന്‍നായര്‍, റ്റി. വി. ബേബി, സതീഷ് കല്ലക്കുളം, മറ്റ് […]

ഞാവള്ളില്‍ ഔസേപ്പച്ചന്‍ കൊലക്കേസ്: വിധി ഇന്ന്

പാലാ: കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട ജനാവലി ഇന്നും ഭീതിയോടെയാണ് ആ കൊലപാതക വാര്‍ത്ത ഓര്‍മിക്കുന്നത്. കപ്പാട് മൂന്നാം മൈലില്‍ റബര്‍ സ്ലോട്ടര്‍ ടാപ്പിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കപ്പാട് ഞാവള്ളില്‍ ജോസഫ് (ഔസേപ്പച്ചന്‍-65) കൊല ചെയ്യപ്പെട്ട സംഭവം ഇപ്പോഴും വാര്‍ത്തകളിലും വര്‍ത്തമാനങ്ങളിലും നിറയുന്നു. 2014 ഏപ്രില്‍ രണ്ടാം വാരം നടന്ന കൊലപാതകത്തില്‍ ഇന്ന് വിധി വരികയാണ്. പാലാ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണു വിചാരണ പൂര്‍ത്തിയായി വിധി പറയുന്നത്. ജോസഫിന്റെ റബര്‍ സ്ലോട്ടറെടുത്ത ചെമ്മലമറ്റം ചാമക്കാലായില്‍ ആന്റണി (കുട്ടിയച്ചന്‍-61)നാണു കേസിലെ പ്രതി. […]

ബിഎസ്പി പദയാത്ര

പൊന്‍കുന്നം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേയും വിലക്കയറ്റം തടയുക, ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചും ബിഎസ്പി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ കറുകച്ചാലില്‍ നിന്ന് കാഞ്ഞിരപ്പള്ളിയിലേക്കും ജനുവരി ആറിന് പത്തനാട്ടുനിന്ന് മണിമല വഴി പൊന്തന്‍പുഴയിലേക്കും പദയാത്ര നടത്തും. നാളെ രാവിലെ എട്ടിന് കറുകച്ചാലില്‍ നിന്നാരംഭിക്കുന്ന പദയാത്ര കങ്ങഴ, പുളിക്കല്‍കവല, കൊടുങ്ങൂര്‍, പൊന്‍കുന്നംവഴി കാഞ്ഞിരപ്പള്ളിയിലെത്തും. തുടര്‍ന്ന് പ്രസിഡന്റ് പി.എം. ചാക്കോയുടെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. പി.ആര്‍. സോമന്‍ സമ്മേളനം ഉദ്ഘാടനം […]

സ്വര്‍ണമാല തിരിച്ചുനല്‍കി തൊഴിലാളികള്‍ മാതൃകയായി

പൊന്‍കുന്നം: ബസ് സ്റ്റാന്‍ഡില്‍ കിടന്നുലഭിച്ച സ്വര്‍ണമാല ഉടമയായ വീട്ടമ്മയ്ക്കു തിരിച്ചു നല്‍കി ബസുകളില്‍ കച്ചവടം നടത്തുന്ന തൊഴിലാളികള്‍ സമൂഹത്തിനു മാതൃകയായി. പാലാ സ്വദേശിനിയായ വീട്ടമ്മയുടെ മൂന്നു പവന്‍ വരുന്ന സ്വര്‍ണമാലയാണ് ബസുകളില്‍ കയറിയിറങ്ങി കച്ചവടം നടത്തുന്ന പ്രസന്നന്‍, നൗഷാദ് എന്നിവര്‍ക്കു ലഭിച്ചത്. മാല നഷ്ടപ്പെട്ടതിനെത്തുടര്‍ന്നു ബസ് സ്റ്റാന്‍ഡില്‍ തെരച്ചില്‍ നടത്തുകയായിരുന്ന വീട്ടമ്മയെ കണെ്ടത്തി ആഭരണം നല്‍കുകയായിരുന്നു. ഇവരുടെ സത്പ്രവൃത്തിയെ ബസ് യാത്രക്കാരും ജീവനക്കാരും സ്റ്റാന്‍ഡിലെ വ്യാപാരികളും അഭിനന്ദിച്ചു. ഇതിനു മുമ്പും സമാനമായ സംഭവങ്ങളില്‍ ബസുകളില്‍ കച്ചവടം നടത്തുന്നവര്‍ […]

മണിമല ബൈബിള്‍ കണ്‍വന്‍ഷന്‍

മണിമല: മുപ്പത്തൊമ്പതാമത് മണിമല ബൈബിള്‍ കണ്‍വന്‍ഷനായുള്ള പന്തലിന്റെ കാല്‍നാട്ടുകര്‍മം വികാരി ഫാ. ആന്റണി നെരയത്ത് നിര്‍വഹിച്ചു. ജനുവരി ഒന്നു മുതല്‍ നാലു വരെ വൈകുന്നേരം 5.30 മുതല്‍ ഒമ്പതു വരെ മണിമല പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് കണ്‍വന്‍ഷന്‍. ഒന്നിന് വൈകുന്നേരം അഞ്ചിന് ബൈബിള്‍ റാലി. തുടര്‍ന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. നാലിന് വൈകുന്നേരം 6.45 ന് മാര്‍ ജോസഫ് പവ്വത്തില്‍ സന്ദേശം നല്‍കും. ഫാ. ജയിംസ് കോഴിമല, ഫാ. റോയി […]

വീട്ടമ്മയുടെ ഒറ്റയാൾ പോരാട്ടത്തിൽ എരുമേലി സ്വകാര്യ ബസ് സ്റ്റാൻഡിലെ ശുചിമുറി വർഷങ്ങൾക്കു ശേഷം തുറന്നു കൊടുത്തു

എരുമേലി∙ ശുചിമുറി ഇല്ലാത്തത് ഏറ്റവുമധികം വിഷമിപ്പിക്കുന്നത് സ്ത്രീകളെയാണെന്നു മനസിലാക്കിയ വീട്ടമ്മയുടെ ഒറ്റയാൾ പോരാട്ടം ഒടുക്കം വിജയം കണ്ടു. എരുമേലി സ്വകാര്യ ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള ശുചിമുറി വർഷങ്ങൾക്കു ശേഷം യാത്രക്കാർക്ക് തുറന്നു കൊടുത്തപ്പോൾ മുട്ടപ്പള്ളി സ്വദേശി രജനി മോഹൻ എന്ന വീട്ടമ്മയ്ക്ക് സന്തോഷിക്കാം. വർഷങ്ങളായി തുറക്കാതെ കിടന്ന സ്വകാര്യ ബസ് സ്റ്റാൻഡ് ശുചിമുറി പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരിൽ നിന്ന് ഒപ്പു ശേഖരണം നടത്തിക്കൊണ്ടായിരുന്നു രജനി സമരം ആരംഭിച്ചത്. സ്റ്റാൻഡിലെത്തിയ ഓരോ ബസിലും കയറിയിറങ്ങിയ രജനി സ്ത്രീയാത്രക്കാരിൽ നിന്നാണ് […]

നിറവാർന്ന ഓർമ്മകളുമായി അഞ്ജലി കോളജിലെ ‘ഓർമ –2015’

കാഞ്ഞിരപ്പള്ളി ∙ ഓർമകൾ നിറയുന്ന മനസ്സുമായി ഒന്നര പതിറ്റാണ്ടിനുശേഷം അവർ ഒത്തുചേർന്നു. ജീവിതത്തിന്റെ പല മേഖലകളിലുള്ളവരെ ഒന്നിപ്പിച്ചത് വാട്സ്ആപ്പ് ഗ്രൂപ്പ്. അഞ്ജലി കോളജിലെ 1997–2000 ബികോം ബാച്ചിന്റെ സംഗമമാണ് ‘ഓർമ –2015’ വ്യത്യസ്തമായത്. കോളജ് പഠനത്തിനുശേഷം വിദേശത്തുൾപ്പെടെ ജോലി നോക്കുന്നവരെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങാനായതാണ് എല്ലാവരെയും വീണ്ടും ഒരു കുടക്കീഴിലാക്കുന്നതിനു സഹായമായത്. അധ്യാപകരും വിദ്യാർഥികളും പഠനകാലത്തെ അവിസ്മരണീയ അനുഭവങ്ങൾ പങ്കുവച്ചു. കോളജ് പ്രിൻസിപ്പലായിരുന്ന എൻ.യു. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ കെ.പി. കരുണാകരൻനായർ, പി.ഐ. ഷുക്കൂർ, […]

വഴി ശരിയാക്കി

മുണ്ടക്കയം ∙ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ 12 ഏക്കർ ഭാഗത്തേക്കുള്ള വഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമാ ഹാരീസിന്റെ നേതൃത്വത്തിൽ ഐക്യസമിതിയും യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയും ചേർന്നു സഞ്ചാരയോഗ്യമാക്കി. എംപി ഫണ്ട് വിനിയോഗിച്ച് സംരക്ഷണഭിത്തി കെട്ടി നിർമാണം നടത്തിക്കൊണ്ടിരിക്കുന്ന റോഡാണ് സഞ്ചാരയോഗ്യമാക്കിയത്. ഐക്യസമിതി ചെയർമാൻ ഷംസുദീൻ കൊല്ലംപറമ്പിൽ, കൺവീനർ കെ.ടി. ചന്ദ്രൻ, ജോ. സെക്രട്ടറി ജംഷീർ, യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.ബി.സി. സാജിദ്, സെക്രട്ടറി ഷെമീർ കുരീപ്പാറ, ട്രഷറർ നിഷാദ് ഇല്ലിക്കൽ, ഷാനവാസ് […]

ബോയിസ് ക്ഷേത്രത്തില്‍ തൈപ്പൂയ ഉത്സവം

മുണ്ടക്കയംഈസ്റ്റ്: ബോയിസ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ തൈപ്പൂയ ഉത്സവവും ഭാഗവതസപ്താഹയജ്ഞവും ജനുവരി 15 മുതല്‍ നടക്കും. 15ന് വൈകീട്ട് ഏഴിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ വനിതാകമ്മീഷനംഗം ഡോ.ജെ. പ്രമീളാദേവി ഭാഗവത സപ്താഹ യജ്ഞം ഉദ്ഘാടനം ചെയ്യും. ക്ഷേത്രം പ്രസിഡന്റ് വി.ജി ഭദ്രന്‍ അധ്യക്ഷത വഹിക്കും. ക്ഷേത്രം തന്ത്രി അജി നാരായണന്‍ ഭദ്രദീപപ്രകാശനം നടത്തും. പിരളിയില്‍ പരമേശ്വരന്‍ നമ്പൂതിരി ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തും. 15മുതല്‍ ഉച്ചയ്ക്ക് ഒന്നിനും രാത്രി ഒന്‍പതിനും അന്നദാനം നടക്കും. 18ന് 11.30ന് ഉണ്ണിയൂട്ട്, 19ന് […]

ഇ.എസ്.ഐ. ആസ്​പത്രി എരുമേലിയില്‍ സ്ഥാപിക്കണം എന്ന് നിവേദനം

എരുമേലി: കാഞ്ഞിരപ്പള്ളി താലൂക്കില്‍ അനുവദിച്ചിരിക്കുന്ന ഇ.എസ്.ഐ. ആസ്​പത്രി എരുമേലിയില്‍ സ്ഥാപിക്കണമെന്ന് നിവേദനം. പൊതു പ്രവര്‍ത്തകന്‍ എസ്.ഷിജുകുമാറാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്കിയിരിക്കുന്നത്. തോട്ടം തൊഴിലാളികളുള്‍പ്പെടെ നിര്‍ദ്ധനര്‍ തിങ്ങിപ്പാര്‍ക്കുന്ന എരുമേലി ശബരിമല തീര്‍ഥാടനത്തിന്റെ കവാടവുമാണ്. എരുമേലിയില്‍ നിലവിലുള്ള സര്‍ക്കാര്‍ ആസ്​പത്രിയില്‍ അടിസ്ഥാന സൗകര്യങ്ങളോ, വേണ്ടത്ര ഡോക്ടര്‍മാരോ, കിടത്തി ചികിത്സയോ ഇല്ല. ഇ.എസ്.ഐ. ആസ്​പത്രി എരുമേലിയില്‍ സ്ഥാപിച്ചാല്‍ മേഖലയിലെ നിര്‍ദ്ധനര്‍ക്കും, ശബരിമല തീര്‍ഥാടകര്‍ക്കും പ്രയോജനകരമാകുമെന്നും നിവേദനത്തില്‍ പറയുന്നു.

കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ റോഡ് ഷോ

ആനക്കല്ല്: മദ്യം, മയക്കുമരുന്ന് എന്നീ സാമൂഹിക വിപത്തുകള്‍ക്കെതിരേ കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ ആനക്കല്ലില്‍ റോഡ് ഷോ സംഘടിപ്പിച്ചു. ലഹരി മരുന്നുകളുടെ ദൂഷ്യവശങ്ങള്‍ വ്യക്തമാക്കുന്ന ഡോക്കുമെന്ററികള്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചു. ആനക്കല്ല് ഗവണ്‍മെന്റ് എല്‍പിഎസില്‍ നടക്കുന്ന സപ്തദിന സ്‌പെഷല്‍ ക്യാമ്പിനോടനുബന്ധിച്ചാണ് റോഡ് ഷോ സംഘടിപ്പിച്ചത്. റോഡ് ഷോ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ആന്‍സമ്മ തോമസ്, പാറത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് […]

ഇടവകദിനാചരണവും പൗരോഹിത്യ രജതജൂബിലിയാഘോഷവും

വെച്ചൂച്ചിറ: സെന്റ് ജോസഫ്‌സ് ഇടവകദിനാചരണവും ഇടവക വികാരി ഫാ. തോമസ് പാലയ്ക്കലിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷവും ഇടവകാംഗമായ കാരിക്കാട്ടില്‍ സിസ്റ്റര്‍ എമിലിയുടെ സഭാവസ്ത്ര സ്വീകരണത്തിന്റെ രജതജൂബിലിയും സംയുക്തമായി ഇന്നു നടത്തും. ഉച്ചകഴിഞ്ഞു 2.30ന് ജൂബിലേറിയന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ ഫാ. ഡൊമിനിക് കാരിക്കാട്ടില്‍ അധ്യക്ഷത വഹിക്കും. കാഞ്ഞിരപ്പള്ളി രൂപത സിന്‍ചെല്ലൂസ് റവ. ഡോ. ജോസ് പുളിക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഷാന്റച്ചന്‍ കോലത്താംവേലില്‍ ഇടവകദിന റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഫാ. തോമസ് പഴവക്കാട്ട്, മറിയാമ്മ […]

എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്നു

എരുമേലി: എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുറന്നു. തകരാറുകളുണ്ടായാല്‍ അറ്റകുറ്റപ്പണികള്‍ നടത്തി സ്ഥിരമായി കംഫര്‍ട്ട് സ്റ്റേഷന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. പ്രവര്‍ത്തനമാരംഭിക്കുന്പോള്‍ സെപ്റ്റിക് ടാങ്ക് തകരാറിലാകുമെന്ന് പഞ്ചായത്തിലെ സാങ്കേതിക വിഭാഗമറിയിച്ചിരുന്നു. ഇക്കാരണത്താലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്നു കൊടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവ് നടപ്പിലാക്കാന്‍ വൈകിയതിനെ തുടര്‍ന്ന് പഞ്ചായത്ത് ഓഫീസില്‍ കുത്തിയിരുന്ന് പ്രതിഷേധ സമരമുണ്ടാകുകയും ഉടന്‍തന്നെ തുറന്ന് പ്രവര്‍ത്തിപ്പിക്കുമെന്ന് സമരക്കാര്‍ക്ക് പോലീസ് ഇടപെട്ട് ഉറപ്പ് നല്‍കുകയും […]

ചിറക്കടവ് സെന്റ് ഇഫ്രേംസ് ഹൈസ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി അധ്യാപക സംഗമം ‘തിരുമുറ്റം കൂട്ടായ്മ’

ചിറക്കടവ്: സെന്റ് ഇഫ്രേംസ് ഹൈസ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി അധ്യാപക സംഗമം ‘തിരുമുറ്റം കൂട്ടായ്മ’ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് സ്‌കൂള്‍ ഹാളില്‍ നടക്കും. മുന്‍ ഹെഡ്മാസ്റ്ററും തിരുമുറ്റം കൂട്ടായ്മ ചീഫ് കോ-ഓര്‍ഡിനേറ്ററുമായ ജോസ് ടി. വര്‍ഗീസ് അധ്യക്ഷത വഹിക്കും. പൂര്‍വ വിദ്യാര്‍ഥിയും ദീപിക ചീഫ് എഡിറ്ററുമായ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ ഉദ്ഘാടനം ചെയ്യും. പൂര്‍വവിദ്യാര്‍ഥിയും അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണറുമായ മുഹമ്മദ് ജാ മുഖ്യപ്രഭാഷണം നടത്തും. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് മംഗലത്തില്‍, ഹെഡ്മിസ്ട്രസ് ലൗലി ആന്റണി, തിരുമുറ്റം […]

ശബരിമല പാതയില്‍ അപകട പരന്പര -മൂന്നിടങ്ങളിലായി അപകടം, ഒരാൾക്കു ഗുരുതര പരിക്ക്

എരുമേലി : ശബരിമല പാതയില്‍ ഇന്നലെ മൂന്നിടങ്ങളിലായി അപകടം. തീര്‍ഥാടക ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ഥാടകര്‍ സഞ്ചരിച്ച സ്‌കോര്‍പിയോ കാര്‍ എതിരേ വന്ന തീര്‍ഥാടക വാഹനത്തില്‍ ഇടിച്ച് മറിഞ്ഞ് അപകടം. സ്വകാര്യ ബസിന്റെ പിറകില്‍ തീര്‍ഥാടക വാഹനം ഇടിച്ച് അപകടം. ഇന്നലെ ഉച്ചയോടെ മുക്കൂട്ടുതറ പെട്രോള്‍ ബങ്ക് ജംഗ്ഷനിലാണ് ആദ്യ അപകടം. ഇന്ധനം നിറച്ചതിന് ശേഷം റോഡിലേക്ക് ഇറങ്ങി വന്ന തീര്‍ഥാടക ബസില്‍ പിന്നാലെ വന്ന ഓട്ടോറിക്ഷ […]

മണക്കാട്ട് ഭദ്രാ ക്ഷേത്രത്തിലെ ഉൽസവം 27നു കൊടിയേറും

ചിറക്കടവ് ∙ മണക്കാട്ട് ഭദ്രാ ക്ഷേത്രത്തിലെ ഉൽസവം 27നു കൊടിയേറും. ഒന്നിന് ആറാട്ടോടെ ആറുദിവസത്തെ ഉൽസവം സമാപിക്കും. 27നു രാവിലെ 5.30ന് അഷ്‌ടദ്രവ്യമഹാഗണപതി ഹോമം, എട്ടിനു പുരാണ പാരായണം, രണ്ടിനു കൊടിക്കൂറ ഘോഷയാത്ര ചിറക്കടവ് എംജിഎം. യുപി സ്‌കൂളിൽ നിന്നു കാരിപ്പൊയ്‌ക, ചിറക്കടവ് മഹാദേവക്ഷേത്രം, മറ്റത്തിൽപടി, പൊയ്‌ക്കൽകുന്ന്, ഗ്രാമദീപം വഴി ക്ഷേത്രത്തിൽ എത്തും. തുടർന്ന് അഞ്ചിനു കൊടിയേറ്റ്. തന്ത്രിമാരായ സന്തോഷ് നമ്പൂതിരി, സുരേഷ് നമ്പൂതിരി, മേൽശാന്തി കെ.എസ്. ശങ്കരൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകും. 6.30ന് എം.ജി. […]

യുവജന പാർലമെന്റിൽ ആന്റോ ആന്റണി പ്രധാനമന്ത്രിയായി

എരുമേലി ∙ ശബരി റയിൽപാത തിരുവനന്തപുരം വരെ നീട്ടുമെന്ന് ‘പ്രധാനമന്ത്രിക്കസേരയിലിരുന്ന്’ ആന്റോ ആന്റണി പ്രഖ്യാപിച്ചപ്പോൾ ഭരണ, പ്രതിപക്ഷ ഭേദമന്യേ കയ്യടി ഉയർന്നു. എരുമേലി ദേവസ്വം ബോർഡ് ഹൈസ്കൂളിൽ എംഇഎസ് കോളജിന്റെയും നെഹ്റു യുവകേന്ദ്രയുടെയും അരുവച്ചാംകുഴി ശംഖോലി ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഇന്ത്യൻ പാർലമെന്റിനെ മാതൃകയാക്കി നടന്ന യുവജന പാർലമെന്റിലാണ് ആന്റോ ആന്റണി എംപി പ്രധാനമന്ത്രിയായത്. പാർലമെന്റ് നടപടിക്രമങ്ങൾ എങ്ങനെയെന്ന് വിശദമാക്കാനാണ് സ്കൂളിൽ യുവജന പാർലമെന്റ് നടത്തിയത്. എംഇഎസ് കോളജ് നടത്തിയ എൻഎസ്എസ് ക്യംപിന്റെ സമാപന സമ്മേളനം ഉദ്ഘാടനത്തിന് ആന്റോ […]

മഹാത്മാ അയ്യൻകാളി നയിച്ച പെരിനാട് കലാപത്തിന്റെ ശതാബ്ദി ആഘോഷം 27ന്

മുണ്ടക്കയം ∙ മഹാത്മാ അയ്യൻകാളി നയിച്ച പെരിനാട് കലാപത്തിന്റെ ശതാബ്ദി ആഘോഷം 27ന് ഉച്ചയ്ക്ക് രണ്ടിന് മൈലത്തടി സിഎംഎസ് എൽപി സ്കൂളിൽ നടക്കും. അഖില കേരള ചേരമർ ഹിന്ദു മഹാസഭയുടെ നേതൃത്വത്തിൽ രണ്ടുവർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്കാണ് തുടക്കം കുറിക്കുന്നത്. യോഗത്തിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകും. എഴുത്തുകാരി ഡോ. മ്യൂസ്മേരി യോഗം ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് കുഞ്ഞുമോൻ ജി. വെൺമാന്തറ അധ്യക്ഷത വഹിക്കും.

കെ. കരുണാകരൻ അനുസ്മരണം മുണ്ടക്കയത്ത്

മുണ്ടക്കയം ∙ കോൺഗ്രസ് മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. കരുണാകരൻ അനുസ്മരണം നടത്തി. മണ്ഡലം പ്രസിഡന്റ് നൗഷാദ് ഇല്ലിക്കൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റോയി കപ്പലുമാക്കൽ, പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാജു, ടി.എം. ബേബി, പി.കെ. രമേശൻ, സാബു മടിക്കാങ്കൽ, രാജൻകുട്ടി, ടി.സി. രാജൻ, പി.ടി. ശാമുവേൽ, ജിനീഷ് മുഹമ്മദ്, വി.ഡി. ജോയ് എന്നിവർ പ്രസംഗിച്ചു.

കുറുവാമൂഴിയി കണ്ടത്തിൽ ജോസഫ് എന്ന കൊച്ചേട്ടൻ കാരുണ്യവർഷ ഭാഗമായി തയാറാക്കിയ യേശുവിന്റെ ചിത്രം ഇന്റർനെറ്റിൽ ഹിറ്റ്

എരുമേലി ∙ വത്തിക്കാനിൽ മാർപാപ്പ കരുണയുടെ വർഷം പ്രഖ്യാപിച്ചപ്പോൾ കുറുവാമൂഴിയിലെ വീട്ടിലിരുന്ന് കണ്ടത്തിൽ ജോസഫ് എന്ന കൊച്ചേട്ടൻ കരുണയോടെ ചിരി തൂകുന്ന യേശുവിനെ മനസ്സിൽ കണ്ടിരുന്നു. പലരുടെയും കൈത്താങ്ങും ശ്രമവും വഴി തയാറാക്കിയ യേശുവിന്റെ ചിത്രം ഇപ്പോൾ ഇന്റർനെറ്റിൽ ഹിറ്റ്. ചിത്രം ഇതിനകം ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. യേശുവിന്റെ പല ഭാവങ്ങളുള്ള അനേകം ചിത്രങ്ങൾ ഇന്റർനെറ്റിലും സുഹൃത്തുക്കളുടെ ശേഖരങ്ങളിലും പരതിയ ശേഷമാണ് കരുണ നിറഞ്ഞ് ചിരിക്കുന്ന യേശുവിനെ കാരുണ്യവർഷ ഭാഗമായി അവതരിപ്പിക്കാൻ തീരുമാനിച്ചത്. എരുമേലി അസംപ്ഷൻ ഫൊറോന […]

കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ ഓട്ടോ ഡ്രൈവർമാർ ക്രിസ്‌മസ് സമ്മാനങ്ങളുമായി അഗതികളുടെ അഭയ കേന്ദ്രമായ ബേത്‌ലഹേം ആശ്രമത്തിലെത്തി

കാഞ്ഞിരപ്പള്ളി ∙ കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ ഓ ഓട്ടോ ഡ്രൈവർമാരുടെ കൂട്ടായ്‌മയായ ദേശാഭിമാനി ചാരിറ്റബിൾ ട്രസ്‌റ്റ്. ക്രിസ്‌മസ് സമ്മാനങ്ങളുമായി അഗതികളുടെ അഭയ കേന്ദ്രമായ ബേത്‌ലഹേം ആശ്രമത്തിലെത്തി . സെക്രട്ടറി ഷാനവാസിന്റെ നേതൃത്വത്തിലാണ് ഓട്ടോ ഡ്രൈവർമാർ അഗതികളുടെ അഭയ കേന്ദ്രമായ ബേത്‌ലഹേം ആശ്രമത്തിലെത്തിയത്. പ്രായാധിക്യവും രോഗവും തളർത്തിയ വയോധികർക്ക് ക്രിസ്‌മസ് കേക്കും പഴവർഗങ്ങളും സമ്മാനങ്ങളുമായി എത്തിയ ഓട്ടോ ഡ്രൈവർമാർ ആശ്രമത്തിലെ അന്തേവാസികൾക്കൊപ്പം ഏറെ നേരം ചെലവിട്ട ശേഷമാണ് മടങ്ങിയത്.

പുളിമാവ് കോമണ്‍സ് ക്ലബîിന്റെ ആഭിമുഖ്യത്തില്‍ വോളിബോള്‍ ടൂര്‍ണമെന്റ്

കാഞ്ഞിരപ്പള്ളി : ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പുളിമാവ് കോമണ്‍സ് ക്ലബîിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വോളിബോള്‍ ടൂര്‍ണമെന്റ് എസ്‌ഐ ഷിന്റോ പി. കുര്യന്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ഷാജി പെരുന്നേപറമ്പില്‍, ബെന്നി ജേക്കബ് കുന്നത്ത്, ഷാജി പുല്‍പ്പേല്‍, കെ.എസ്. സാബു എന്നിവര്‍ പ്രസംഗിച്ചു.

എരുമേലി കാനനപാതയില്‍ ഓക്‌സിജന്‍ പാര്‍ലറുകള്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

എരുമേലി: കാനനപാതയില്‍ സജ്ജമായ ഓക്‌സിജന്‍ പാര്‍ലറുകള്‍ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 12ന് കോയിക്കക്കാവ്-കാളകെട്ടി വനപാതയിലെ മമ്പാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ് ഉദ്ഘാടനം നിര്‍വ്വഹിക്കും. എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം മാഗ്ഗി ജോസഫ് നിര്‍വ്വഹിക്കും. എരുമേലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ് കൃഷ്ണകുമാര്‍ അധ്യക്ഷം വഹിക്കും. എരുമേലിയുടെ പരിധിയില്‍ വരുന്ന കാനനപാതയില്‍ ആദ്യമായാണ് ഓക്‌സിജന്‍പാര്‍ലറുകള്‍ സജ്ജമാക്കുന്നത്. കോയിക്കക്കാവ്,മമ്പാടി,അഴുതക്കടവ് എന്നിവിടങ്ങളിലായാണ് മൂന്ന് ഓക്‌സിജന്‍ പാര്‍ലറുകള്‍ സജ്ജമായിരിക്കുന്നത്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജയകുമാറാണ് […]

യൂത്ത് ഫ്രണ്ട് – എം സംവാദം ഹില്‍ ടോപ്പ് ഓഡിറ്റോറിയത്തില്‍

കാഞ്ഞിരപ്പള്ളി: യൂത്ത് ഫ്രണ്ട് – എം പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റികളുുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകുന്നേരം നാലിന് ഹില്‍ ടോപ്പ് ഓഡിറ്റോറിയത്തില്‍ യുവജനങ്ങളുടെ വികസന കാഴ്ചപ്പാടുകള്‍’എന്ന വിഷയത്തില്‍ സംവാദം നടക്കും. യൂത്ത് ഫ്രണ്ട് – എം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടവില്‍ മോഡറേറ്ററായിരിക്കും. തുടര്‍ന്നു നടക്കുന്ന യോഗത്തില്‍ ഡോ. എന്‍. ജയരാജ് എംഎല്‍എ, റോഷി അഗസ്റ്റിന്‍ എംഎല്‍എ, പാര്‍ട്ടിയുടേയും യൂത്ത് ഫ്രണ്ടിന്റെയും സംസ്ഥാന, ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ത്രിതല പഞ്ചായത്തിലേയ്ക്ക് വിജയിച്ച യൂത്ത് ഫ്രണ്ട് – […]

വിലയിടിവ്; സര്‍ക്കാര്‍ സബ്സിഡി കാത്ത് 2.08 ലക്ഷം കര്‍ഷകര്‍

വിലയിടിവിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ റബര്‍ കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വിലസ്ഥിരതാ പദ്ധതിയിലേക്ക് അപേക്ഷിച്ചവരില്‍ 2.08 ലക്ഷത്തിനും ആനുകൂല്യമില്ല. രജിസ്ട്രേഷന്‍ ആരംഭിച്ച്‌ ആറുമാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ നീക്കിവെച്ച 300 കോടിയില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തത് 46 കോടി മാത്രം. അതിനിടെ, ചെറുകിട കര്‍ഷകര്‍ക്ക് ഇരട്ടപ്രഹരമായി ഭൂരിഭാഗം വ്യാപാരികളും റബര്‍ വാങ്ങുന്നത് നിര്‍ത്തി. ഇതോടെ നിത്യച്ചെലവുകള്‍ അവതാളത്തിനായതിനൊപ്പം റബര്‍ വിറ്റതിന്‍െറ ബില്ലുകള്‍ സമര്‍പ്പിക്കാനും കഴിയാത്ത ചെറുകിട കര്‍ഷകര്‍ കടുത്ത ദുരിതത്തിലായി. ജൂലൈ നാലുമുതല്‍ ഒക്ടോബര്‍ 15 വരെയുള്ള കര്‍ഷകരുടെ ബില്ലുകളില്‍ […]

എരുമേലി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ജോലിക്കത്തെിയ വനിതാ ജീവനക്കാരി കുഴഞ്ഞുവീണു,

എരുമേലി: കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ജോലിക്കത്തെിയ വനിതാ ജീവനക്കാരി കുഴഞ്ഞുവീണു. മേലുദ്യോഗസ്ഥന്‍െറ മാനസിക പീഡനമാണ് കാരണമെന്നാരോപിച്ച്‌ തൊഴിലാളി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. സെന്‍ററിലെ സെക്ഷന്‍ ക്ളര്‍ക്ക് സുനിപ്രഭയാണ്(30) കുഴഞ്ഞുവീണത്. വെള്ളിയാഴ്ച രാവിലെ ഒമ്ബതരയോടെയാണ് സംഭവം. സുനിപ്രഭയെ ജീവനക്കാര്‍ ചേര്‍ന്ന് എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പിന്നീട് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സുനിപ്രഭയുടെ ജോലിയില്‍ പൊന്‍കുന്നം എ.ടി.ഒ പ്രസാദ് അതൃപ്തി രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് സംഭവങ്ങള്‍ക്ക് തുടക്കം. സുനിപ്രഭയോട് എ.ടി.ഒ കയര്‍ത്ത് സംസാരിക്കുന്നതിനിടെ ചാര്‍ജ് ഓഫിസര്‍ അഗസ്റ്റിന്‍ ബോബന്‍ ഇടപെട്ടതായും […]

Page 1 of 15123Next ›Last »