NEWS update

News Update

ഗുരുദക്ഷിണയായി ആർഷയുടെ സംഗീതാർച്ചന..

ഗുരുദക്ഷിണയായി ആർഷയുടെ സംഗീതാർച്ചന..

ഗുരുദക്ഷിണയായി ആർഷയുടെ സംഗീതാർച്ചന.. ചിറക്കടവ് : വളരെ ചെറുപ്രായത്തിൽ തന്നെ പ്രസിദ്ധ സംഗീതജ്ഞനായ KPAC രവിയുടെ ശിഷ്യയായി സംഗീത പഠനം ആരംഭിച്ച ചിറക്കടവ് തകടിയേൽ ഷാജി മാത്യുവിന്റെയും ലിസ്സയുടെയും മകളായ ആർഷ മാത്യു, താൻ ആലപിച്ച “ഓർമ്മകൾ” എന്ന ക്രിസ്മസ് ഗാനം അദ്ദേഹത്തിന് ഗുരുദക്ഷിണയായി സമർപ്പിച്ചു. പ്രസിദ്ധ ഗാനരചയിതാവായ വിനയ ബോസ്സിന്റെ രചനയിൽ, KPAC രവിയുടെ സംഗീതത്തിൽ ആർഷ മാത്യു ആലപിച്ച മനോഹരമായ ക്രിസ്മസ് ഗാനം ഇതിനോടകം തന്നെ ജനപ്രീതി നേടിക്കഴിഞ്ഞിരിക്കുന്നു . AKJM സ്കൂളിലെ പൂർവ്വവിദ്യാർഥിനിയായ […]

മ്ലാവിന്‍ കുഞ്ഞിന്റെ നല്ല സമയം .. ചെന്നായ്ക്കളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട മ്ലാവിന്‍ കുഞ്ഞിനെ തെരുവ് നായ്ക്കൾ ആക്രമിച്ചു ..ഒടുവിൽ പഞ്ചായത്ത് മെംബർ രക്ഷകനായി

മ്ലാവിന്‍ കുഞ്ഞിന്റെ നല്ല സമയം .. ചെന്നായ്ക്കളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട മ്ലാവിന്‍ കുഞ്ഞിനെ തെരുവ് നായ്ക്കൾ ആക്രമിച്ചു ..ഒടുവിൽ പഞ്ചായത്ത് മെംബർ രക്ഷകനായി

എരുമേലി: അഴുതക്ക് സമീപം പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് വനമേഖലയില്‍നിന്ന് ചെന്നായ്ക്കൂട്ടത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട മ്ലാവിന്‍ കുഞ്ഞിനെ തെരുവ് നായ്ക്കൾ ആക്രമിച്ചു ..ഒടുവിൽ പഞ്ചായത്ത് മെംബർ രക്ഷകനായി കാട്ടിൽ വച്ച് ചെന്നായ്ക്ക്കൾ ആക്രമിച്ചപ്പോൾ മ്ലാവിന്‍ കുഞ്ഞ് രക്ഷപെടുവാൻ വേറെ മാർഗമില്ലാതെ പന്പനദിയിൽ ചാടി, നീന്തി കയറി കാളകെട്ടിയിൽ എത്തി . എന്നാൽ അവിടെ കാത്തു നിന്നത് അതിലും ഭീകരമായ ആക്രമണം .. നീന്തി കയറിയ മ്ലാവിന്‍ കുഞ്ഞിനെ തെരുവ് നായ്ക്കൾ അതിക്രൂരമായി ആക്രമിച്ചു . ജീവനും കൊണ്ട് […]

കനത്ത മഴയില്‍ കണമല കോസ്‌വേയും മൂക്കന്‍പെട്ടി പാലവും വെള്ളത്തില്‍

പന്പാവാലി• കനത്ത മഴയില്‍ പന്പാനദിയിലെ കണമല കോസ്‌വേയും അഴുതാ നദിയിലെ മൂക്കന്‍പെട്ടി പാലവും വെള്ളത്തിനടിയിലായി. വനമേഖലയില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്നു നദികളില്‍ പെരുവെള്ളം ഉയരുകയായിരുന്നു. മഴയെ തുടര്‍ന്നു കിഴക്കന്‍ മേഖലയിലേക്കുള്ള വാഹനഗതാഗതം നിലച്ചു. ഇന്നലെ പകല്‍ മൂന്നിനാണു കണമല കോസ്‌വേ മൂടി വെള്ളം ഒഴുകിത്തുടങ്ങിയത്. വൈകുന്നേരത്തോടെ മൂക്കന്‍പെട്ടി പാലത്തിലും വെള്ളം കയറി. മൂക്കന്‍പെട്ടി പാലത്തിനു കൈവരിയില്ലാത്തതു വാഹനയാത്രയ്ക്കു വന്‍ ഭീഷണി സൃഷ്ടിച്ചു. എരുമേലി നിന്നുള്ള ബസ് സര്‍വീസുകള്‍ കണമലയില്‍ അവസാനിപ്പിച്ചു. തുലാപ്പള്ളി, നാറാണംതോട്, കിസുമം, മൂലക്കയം, […]

അനധികൃത ലോട്ടറി: പൊതുജനങ്ങള്‍ക്ക്‌ വിവരം നല്‍കാം

അനധികൃത ലോട്ടറി വില്‍പ്പന സംബന്ധിച്ച്‌ പൊതുജനങ്ങള്‍ക്ക്‌ പോലീസ്‌ സേ്‌റ്റഷനിലോ കോട്ടയം സ്‌പെഷല്‍ ബ്രാഞ്ചിന്‍റെ 1090 എന്ന നന്പരിലോ അറിയിക്കാമെന്ന്‌ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ്‌ ടി.വി. സുഭാഷ്‌ അറിയിച്ചു. അനധികൃത ഭാഗ്യക്കുറി, അന്യസംസ്‌ഥാന ഭാഗ്യക്കുറികളുടെ വില്‍പ്പന തടയുന്നതിനുമായി രൂപീകരിച്ച ജില്ലാതല മോണിറ്ററിംഗ്‌ സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം

വൈദ്യുതി മുടങ്ങുന്നതായി പരാതി

വിഴിക്കിത്തോട്: ചേനപ്പാടി, വിഴിക്കിത്തോട് പ്രദേശങ്ങളില്‍ മുന്നറിയിപ്പില്ലാതെയുള്ള വൈദ്യുതിമുടക്കം പതിവാകുന്നു. മിക്ക ദിവസവും രാവിലെ മുടങ്ങുന്ന വൈദ്യുതി വൈകുന്നേരമാണ് എത്തുന്നത്. വൈദ്യുതി ഓഫീസില്‍ വിളിച്ച് അന്വേഷിച്ചാല്‍ തൃപ്തികരമായ മറുപടി ലഭിക്കുന്നില്ലെന്ന് ഉപഭോക്താക്കള്‍. അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

വായനദിനത്തില്‍ കുട്ടികളുടെ അക്ഷരസന്ദേശയാത്ര

ഇളങ്ങുളം: വായനദിനത്തില്‍ സാര്‍ഥകമായ ഒരു യാത്രയുമായി ഇളങ്ങുളം ശാസ്താ ദേവസ്വം കെ.വി.എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അക്ഷരസന്ദേശയാത്ര നടത്തി. അക്ഷരനഗരിയായ കോട്ടയത്തേക്കായിരുന്നു കുട്ടികള്‍ അധ്യാപകര്‍ക്കൊപ്പമെത്തിയത്. 70 കുട്ടികള്‍ യാത്രയില്‍ പങ്കെടുത്തു. കേരളത്തിലെ ആദ്യ അച്ചടിശാലയായ സി.എം.എസ്. പ്രസ് സന്ദര്‍ശിച്ച് ബെഞ്ചമിന്‍ ബെയ്‌ലിയുടെ അച്ചടിയന്ത്രവും ആധുനിക ഡിജിറ്റല്‍ പ്രസ്സും പരിചയപ്പെട്ടു. തുടര്‍ന്ന് ജവഹര്‍ ബാലഭവനിലെത്തിയ കുട്ടികളെ അധികൃതര്‍ മധുരപലഹാരങ്ങള്‍ക്കൊപ്പം അക്ഷരമധുരം നിറഞ്ഞ പുസ്തകങ്ങള്‍കൂടി നിരത്തി വരവേറ്റു. ബാലസാഹിത്യകാരന്‍ കിളിരൂര്‍ രാധാകൃഷ്ണന്‍, ഷാജി വേങ്കടത്ത്, കുട്ടികളുടെ ലൈബ്രറി സെക്രട്ടറി ബി.ശശികുമാര്‍ എന്നിവര്‍ […]

എരുമേലി ഗ്രാമപ്പഞ്ചായത്തില്‍ ഫണ്ട് വിഭജനത്തില്‍ അപാകമെന്നാക്ഷേപം

എരുമേലി: സ്‌പെഷല്‍ ഗ്രേഡ് തസ്തികയില്‍പ്പെട്ട എരുമേലി ഗ്രാമപ്പഞ്ചായത്തില്‍ 2014-2015 വാര്‍ഷിക പദ്ധതിയിലേക്കായി ഓരോ വാര്‍ഡിനുമുള്ള ഫണ്ട് വിഭജനത്തില്‍ അപാകമെന്നാക്ഷേപം. ഓരോ വാര്‍ഡുകളുടെയും പ്രാധാന്യം കണക്കിലെടുക്കാതെയാണ് ഫണ്ട് വിഭജനം നടത്തിയതെന്നും കമ്മിറ്റി കൂടുകയോ തീരുമാനങ്ങളെടുക്കാതെയും ഓരോ വാര്‍ഡിനുമുള്ള ഫണ്ട് വിവരം തുണ്ടുപേപ്പറില്‍ കുറിച്ചുനല്കുകയായിരുന്നുവെന്നും ആരോപിച്ച് പഞ്ചായത്തിലെ എല്‍.ഡി.എഫ്. ജനപ്രതിനിധികള്‍ രംഗത്തെത്തി. പല വാര്‍ഡുകളിലും പശ്ചാത്തലമേഖലയില്‍ ജനറല്‍ വിഭാഗത്തിന് പ്രാധാന്യം കൊടുത്തില്ലായെന്നും ആരോപണമുണ്ട്. എസ്.സി, എസ്.റ്റി വിഭാഗങ്ങളില്ലാത്ത വാര്‍ഡുകളില്‍ ഫണ്ടിടുകയും ജനറല്‍ വിഭാഗത്തിന് പ്രാധാന്യം കൊടുക്കാത്തതും ഭരണസമിതിയുടെ വീഴ്ചയാണെന്ന് പ്രതിപക്ഷാംഗങ്ങള്‍ […]

കോസടി ട്രൈബല്‍ സ്‌കൂളിന് മൂന്നുകോടി രൂപയുടെ പദ്ധതി

മുണ്ടക്കയം: കോസടിയിലെ ട്രൈബല്‍ യു.പി.സ്‌കൂളിന് കെട്ടിടം നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മൂന്നുകോടി രൂപയുടെ ഭരണാനുമതി നല്‍കി ഉത്തരവായി. പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തില്‍പ്പെട്ട സ്‌കൂളിന് കെട്ടിടംനിര്‍മിക്കാന്‍ തുക അനുവദിക്കണമെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു.

കാഞ്ഞിരപ്പള്ളിയിൽ കാറ്റില്‍ വ്യാപക നാശം

കാഞ്ഞിരപ്പള്ളി: വ്യാഴാഴ്ച വീശിയടിച്ച കാറ്റില്‍ കപ്പാട്, മാഞ്ഞൂക്കുളം, തമ്പലക്കാട് മേഖലകളില്‍ വന്‍ നാശം.നൂറു കണക്കിന് റബ്ബര്‍ മരങ്ങള്‍, ഒട്ടേറെ തേക്ക് ആഞ്ഞിലി മരങ്ങളും കാറ്റത്ത് കടപുഴകിയും ഒടിഞ്ഞും നശിച്ചു. വാഴ, കപ്പ തുടങ്ങി നിരവധി കൃഷികള്‍ക്കും നാശമുണ്ടായി. മാഞ്ഞുക്കുളം കുരിശുപള്ളിക്ക് സമീപത്തെ മുണ്ടയ്ക്കല്‍ മണിയുടെ വീടിനു മുകളിലേക്ക് റബ്ബര്‍മരം ഒടിഞ്ഞുവീണ് ചിമ്മിനിയും ഷീറ്റും തകര്‍ന്നു. വളയത്തില്‍ തോമാച്ചന്റെ ടാപ്പ് ചെയ്യുന്ന 15 റബ്ബര്‍ മരങ്ങള്‍ കാറ്റില്‍ കടപുഴകി.പുല്ലാട് ഗോപാലകൃഷ്ണന്റെ പുരയിടത്തിലെ 10 റബ്ബര്‍മരങ്ങളും രണ്ട് തേക്കുമരങ്ങളും നിലംപതിച്ചു. […]

എരുമേലിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന

എരുമേലി : എരുമേലിയിലെ ഹോട്ടലുകള്‍, പലചരക്ക്, പഴം, പച്ചക്കറിക്കടകള്‍ എന്നിവിടങ്ങളില്‍ സിവില്‍ സപ്ലൈസ് വകുപ്പ് മിന്നല്‍ പരിശോധന നടത്തി. ഹോട്ടലുകളില്‍ അനധികൃതമായി ഉപയോഗിച്ചിരുന്ന അഞ്ച് ഗാര്‍ഹിക പാചകവാതക സിലിന്‍ഡറുകള്‍ പിടിച്ചതുള്‍പ്പെടെ നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. താലൂക്ക് സപ്ലൈ ഓഫീസര്‍ പി.എസ്. ഷംസുദീന്റെ നേതൃത്വത്തില്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ മാര്‍ട്ടിന്‍ മാനുവേല്‍, ടി.പി. ശകുന്തള, ജോണ്‍സണ്‍ ടി.എം. എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു

ഡ്രൈവർക്ക് ജാമ്യം

തിങ്കളാഴ്ച കാഞ്ഞിരപ്പളളി എസ്. ഡി. കോളേജിനു മുന്നില്‍ വിദ്യാര്‍ഥിനി കാറിടിച്ചു മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ മുണ്ടക്കയം 31-ാം മൈല്‍ സ്വദേശി അബ്ദുളി(67)നെ ജാമ്യത്തില്‍ വിട്ടയച്ചു. വിദ്യാര്‍ഥിനിയെ ആസ്​പത്രിയില്‍ എത്തിക്കാന്‍ ഇദ്ദേഹമുണ്ടായിരുന്നു.

പുലി ഇറങ്ങി , കാട്ടുപോത്ത്‌ ഇറങ്ങി , മുണ്ടക്കയംകാരുടെ ഉറക്കം കെടുത്തുവാൻ ഇപ്പോള്‍ കാട്ടാനയും..

മുണ്ടക്കയം: പുഞ്ചവയല്‍ 504 കോളനിവാസികളില്‍ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. പുഞ്ചവയല്‍, 504 കോളനി തൈപറമ്പില്‍ ബാബു ജോസഫ്‌, തേവലക്കാട്ടില്‍ അജയകുമാര്‍ എന്നിവരുടെ കൃഷിയിടങ്ങളാണ്‌ ആന തകര്‍ത്തത്‌. ഒരു മാസം മുന്‍പ്‌ പ്രദേശത്ത്‌ പുലി ഇറങ്ങിയത്‌ നാട്ടുകാരില്‍ ഭീതി പരത്തിയിരുന്നു. തുടര്‍ന്ന്‌ ആഴ്‌ചകള്‍ക്കുള്ളില്‍ സമീപ പ്രദേശങ്ങളില്‍ കാട്ടുപോത്തിന്റെ ശല്യവുമുണ്ടായി. പ്രദേശത്ത്‌ സ്‌ഥിരമായി ഉണ്ടാകുന്ന വൈദ്യുതി മുടക്കവും നാട്ടുകാരില്‍ ആശങ്ക ഉണര്‍ത്തുന്നുണ്ട്‌. ഇക്കാരണത്താല്‍ സന്ധ്യമയങ്ങിയാല്‍ നാട്ടുകാര്‍ പുറത്തിറങ്ങാന്‍ ഭയക്കുന്ന സാഹചര്യമാണ്‌ നിലവിലുള്ളത്‌.

എരുമേലിയിൽ യുവാവിന്റെ ജഡം തോട്ടില്‍ കണ്ടെത്തി

എരുമേലി: മൂന്നുകല്ല് മലയില്‍ കലുങ്കിനോട് ചേര്‍ന്ന് തോട്ടില്‍ യുവാവിന്റെ ജഡം ദുരൂഹ നിലയില്‍ കണ്ടെത്തി. മൂന്നുകല്ല് വലിയപുരയ്ക്കല്‍ രാജീവിന്റെ(33) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ വീടിന് അല്പം അകലെ കോര്‍ട്ട്മുക്ക് റോഡിനോട് ചേര്‍ന്ന തോട്ടില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ ഈ വഴിയെത്തിയ യാത്രക്കാരാണ് ജഡം കണ്ടത്. യുവാവ് വീണുകിടന്നതിന് സമീപം റോഡില്‍നിന്ന് ഇയാളുടെ മൊബൈല്‍ഫോണും മദ്യക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. കൂലിവേലക്കാരനായിരുന്ന യുവാവ് മൂന്നുകല്ല് മലയിലുള്ള വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. അവിവാഹിതനാണ്. അച്ഛന്‍: പരേതനായ പാപ്പന്‍. അമ്മ: കുഞ്ഞുമോള്‍. സഹോദരങ്ങള്‍: രാജു, ബാബു, […]

കേരള എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയില്‍ ആദ്യ നൂറു റാങ്കുകളിൽ 45 എണ്ണം ബ്രില്യന്റ് സ്റഡി സെന്ററിലെ വിദ്യാർത്ഥികൾക്ക്

ഈവര്‍ഷത്തെ കേരള എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയില്‍ പാലാ ബ്രില്യന്റ് സ്റഡി സെന്ററില്‍ പരിശീലനം നേടിയ റിഥുല്‍ പി. ഒന്നാം റാങ്കിന് അര്‍ഹനായി. 600-ല്‍ 585.84 ആണ് റിഥുലിന്റെ സ്കോര്‍. മലപ്പുറം ജില്ലയില്‍ പെരത്തറ വീട്ടില്‍ ദിനേശന്റെ മകനാണ്. മൂന്നാം റാങ്ക് കരസ്ഥമാക്കിയ ജി.എസ്.ഹരദേവ് 583.5 സ്കോര്‍ നേടി. കൊല്ലം കുമ്പളത്തറയില്‍ അഡ്വ.ശ്രീകുമാറിന്റെ മകനാണ്. ഏഴാം റാങ്കിന് അര്‍ഹനായ അലന്‍ തെള്ളിയില്‍ അഗസ്റിന്‍ കണ്ണൂര്‍ തെള്ളിയില്‍ അഗസ്റിന്റെ മകനാണ്. 572.9 സ്കോര്‍ നേടി. ആലുവ എസ്.എന്‍.പുരം ഉഷസില്‍ രാജേന്ദ്രന്‍പിള്ളയുടെ […]

കനകപ്പലം 110 കെ.വി സബ്‌സ്റ്റേഷന്‍; ലൈന്‍വലിക്കുന്നതില്‍ വീണ്ടുംതടസ്സം

എരുമേലി: ലൈനിലെ തടസ്സങ്ങളൊഴിവായതിനെ ത്തുടര്‍ന്ന് കനകപ്പലം 110 കെ.വി. സബ്‌സ്റ്റേഷന്‍ യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുന്നതിനിടെ സബ്‌സ്റ്റേഷനിലേക്ക് ലൈന്‍വലിക്കുന്നതില്‍ വീണ്ടും തടസ്സം. കനകപ്പലം സ്വദേശിയാണ് പുരയിടത്തിലൂടെ ലൈന്‍ വലിക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് സബ്‌സ്റ്റേഷന്റെ ചുമതലയുള്ള അസിസ്റ്റന്റ് എന്‍ജിനിയര്‍ പറഞ്ഞു. ലൈന്‍ വലിക്കുന്നതിനെതിരെ നിലവില്‍ 8 കേസുകള്‍ ഉണ്ടായിരുന്നതില്‍ 3 കേസുകള്‍ ഹൈക്കോടതി തള്ളിയിരുന്നു. 5 കേസുകള്‍ തീര്‍പ്പാക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുകയായിരുന്നു. ഈ കേസുകളില്‍ വൈദ്യുതി ബോര്‍ഡിനനുകൂലമായി വിധിവന്ന സാഹചര്യത്തിലാണ് സബ്‌സ്റ്റേഷന്‍ യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങാന്‍ തുടങ്ങിയത്. ഇതിനിടെയാണ് വീണ്ടും പുതിയ […]

ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്‌

പൊന്‍കുന്നം: പി.പി.റോഡില്‍ പ്രശാന്ത് നഗറില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രക്കാരന്‍ അട്ടിക്കല്‍ കരിമ്പുങ്കല്‍ ഷാന്‍ (28), ഓട്ടോഡ്രൈവര്‍ ചിറക്കടവ് എസ്.ആര്‍.വി.ജങ്ഷന്‍ പല്ലാട്ട് ശ്രീജിത്ത് (30) എന്നിവര്‍ക്കാണ് പരിക്ക്. ഷാനിനെ മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലും ശ്രീരാജിനെ കാഞ്ഞിരപ്പള്ളി ജനറല്‍ ആസ്​പത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം

തണല്‍മരത്തൈകള്‍ വിതരണം ചെയ്തു

മുക്കൂട്ടുതറ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മുക്കൂട്ടുതറ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷ, തണല്‍മരത്തൈകള്‍ വിതരണം ചെയ്തു. തൈ വിതരണം യൂണിറ്റ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ഡിക്രൂസ്, വി.വി.മാത്യുവിന് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് വി.ജി.ഹരിദാസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബെന്നി മാത്യു, ട്രഷറര്‍ ജോസ് കെ.തോമസ്, വനിതാ വിങ് പ്രസിഡന്റ് അന്നമ്മ സജി, ഓഡിറ്റര്‍ സിബി കെ.കുരുവിള, യൂത്ത് വിങ് പ്രസിഡന്റ് ലിജോ ജോസഫ്, പരസ്​പര സഹായനിധി രക്ഷാധികാരി എന്‍.എസ്.സാബു […]

മുക്കൂട്ടുതറയിൽ ലഹരിയോടു വിടചൊല്ലിയവര്‍ക്ക് അഭിനന്ദനം പോലീസിന്റെ വക അഭിനന്ദനം.

മുക്കൂട്ടുതറ: മദ്യാസക്തിക്ക് അടിമപ്പെട്ടവര്‍ കഠിനപരിശ്രമത്തിലൂടെ ലഹരിയോട് വിടപറഞ്ഞപ്പോള്‍ പോലീസിന്റെ വക അഭിനന്ദനം. ഇന്നലെ മുക്കൂട്ടുതറ അസീസി ആശുപത്രിയില്‍ നടന്ന മദ്യവിമുക്തരുടെ ഒത്തുചേരലായ പുനര്‍ജനിയിലാണ് അഭിനന്ദനം അര്‍പ്പിച്ച്‌ പോലീസ് തിളങ്ങിയത്. രണ്ട് വര്‍ഷം മുമ്ബ് ആശുപത്രിയില്‍ ആരംഭിച്ച ലഹരി വിമുക്ത ചികിത്സാ വിഭാഗത്തിലൂടെ ലഹരി വിമുക്തരായവരുടെ കൂട്ടായ്മയാണ് സംഘടിപ്പിച്ചത്. ഇവര്‍ക്ക് ഒപ്പം കുടുംബാംഗങ്ങളും എത്തിയിരുന്നു. മണിമല സിഐ എം.എ. അബ്ദുള്‍ റഹീം കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ലഹരിയിലൂടെ വ്യക്തിമാത്രമല്ല കുടുംബവും സമൂഹവും ഒന്നാകെ അന്തഛിദ്രമാവുകയാണ്. എന്നന്നേയ്ക്കുമായി ലഹരി ഉപേക്ഷിക്കാന്‍ […]

ഡിവൈഎഫ്‌ഐ കൂവപ്പള്ളി യൂണിറ്റ് ഭാരവാഹികൾ

കൂവപ്പള്ളി: ഡിവൈഎഫ്‌ഐ കൂവപ്പള്ളി ടൌണ്‍ യൂണിറ്റ് ഭാരവാഹികളായി പി.സി. ജോമോന്‍-പ്രസിഡന്റ്, കൃഷ്ണകുമാര്‍, അനീഷ്-വൈസ് പ്രസിഡന്റുമാര്‍, ജിജോ കടവില്‍-സെക്രട്ടറി, ടി.എസ്. അനീഷ്, ബോബീസ്-ജോയിന്റ് സെക്രട്ടറിമാര്‍, ജോബിന്‍ കാട്ടിപ്പുര-ട്രഷറര്‍ എന്നിവരെയും കൂവപ്പള്ളി സൌത്ത് യൂണിറ്റ് ഭാരവാഹികളായി സി.കെ. ബിനു-പ്രസിഡന്റ്, ജിബിന്‍, ഷാമോന്‍ നാസര്‍- വൈസ് പ്രസിഡന്റുമാര്‍, അരുണ്‍ സുരേഷ്-സെക്രട്ടറി, ജിത്തു, സോണി ജോണ്‍-ജോയിന്റ് സെക്രട്ടറിമാര്‍, ഷെനില്‍ ബഷീര്‍-ട്രഷറര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

ഭാരവാഹികള്‍

ചിറക്കടവ്: 25-ാം നമ്ബര്‍ ശ്രീനീലകണ്ഠ വിലാസം വെള്ളാള സമാജം ഭാരവാഹികളായി സന്തോഷ് കുമാര്‍ മൂരിപ്പാറ-പ്രസിഡന്റ്, സത്യന്‍ പുലിയള്ളുങ്കല്‍-വൈസ് പസിഡന്റ്, സി.ആര്‍. സുരേഷ് ചെമ്മരപ്പള്ളില്‍-സെക്രട്ടറി, പി.എന്‍. വിനോദ് പെരിമ്ബ്രാകുന്നേല്‍-ജോയിന്റ് സെക്രട്ടറി, കെ.ജി. കുട്ടന്‍പിള്ള-ട്രഷറര്‍ എന്നിവരേയും കമ്മിറ്റിയംഗങ്ങളായി ടി.ബി. രാജഗോപാല്‍, ഷെമോന്‍ പൊട്ടംപ്ളാക്കല്‍, രവി കുമാര്‍ മുള്ളുവേലില്‍, എസ്.ലാല്‍ എന്നിവരയും തെരഞ്ഞെടുത്തു.

മുന്നണിയില്‍ ഒരാള്‍ മാത്രം മുഖ്യമന്ത്രി ആയാല്‍ പോരെന്ന് പി സി ജോര്‍ജ്ജ്

കമ്മ്യൂണിസ്റ്റുകളും കേരള കോണ്‍ഗ്രസും ചേര്‍ന്നാല്‍ കോണ്‍ഗ്രസ് ഉണ്ടാകില്ലെന്ന് പിസി ജോര്‍ജ്ജിന്റെ മുന്നറിയിപ്പ്. എംഎല്‍എമാരെ ചാക്കിട്ട് പിടിച്ചാണ് 75 തികച്ചതെന്ന കോണ്‍ഗ്രസ്് ഓര്‍ക്കണമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. മുന്നണിയില്‍ ഒരാള്‍ മാത്രം മുഖ്യമന്ത്രി ആയാല്‍ പോരെന്ന് പറഞ്ഞ പി സി ജോര്‍ജ്ജ് കോണ്‍ഗ്രസില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടുമാരാണെന്നും വിമര്‍ശിച്ചു.

നിര്‍ദ്ധനര്‍ക്കായി ആംബുലന്‍സ് സര്‍വ്വീസ്‌

മുക്കൂട്ടുതറ: മുട്ടപ്പള്ളിയില്‍ നിരാലംബരും നിര്‍ദ്ധനരുമായ രോഗികള്‍ക്കായി ആംബുലന്‍സ് സൗകര്യം സജ്ജമാക്കുന്നു. ഇതിനായി മുട്ടപ്പള്ളിയിലെ സേവന സന്നദ്ധരായ യുവാക്കളുടെ കൂട്ടായ്മയില്‍ ദയ ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തനം ആരംഭിച്ചു. നേത്രദാനം, അവയവദാന സമ്മതപത്രം എന്നിവയും സംഘടന ലക്ഷ്യമിടുന്നു. വരുന്ന ആഗസ്ത് 31 ന് പദ്ധതികള്‍ നാടിന് സമര്‍പ്പിക്കും. സൊസൈറ്റി ഭാരവാഹികളായി സജിമോന്‍ കെ.ജി. (ചെയര്‍മാന്‍), അജേഷ് വിജി (പ്രസിഡന്റ്), ഷിനുക്കുട്ടന്‍ (സെക്രട്ടറി), ഇ.കെ.സന്തോഷ് (ഖജാന്‍ജി) തുടങ്ങിയവരെ തിരഞ്ഞെടുത്തു.

എരുമേലി ടൗണ്‍, മണിപ്പുഴ, കൊരട്ടി, പഴയിടം എന്നിവിടങ്ങളിൾ എരുമേലി സഹ. ബാങ്ക് പ്രഭാത- സായാഹ്നശാഖ തുടങ്ങുന്നു

എരുമേലി: എരുമേലി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രഭാത-സായാഹ്ന ശാഖകള്‍ തുടങ്ങാന്‍ വാര്‍ഷികയോഗത്തില്‍ തീരുമാനമായി. എരുമേലി ടൗണ്‍, മണിപ്പുഴ, കൊരട്ടി, പഴയിടം എന്നിവിടങ്ങളിലാണ് ശാഖകള്‍ തുടങ്ങുന്നത്. പൊതുയോഗത്തില്‍, ദേശീയ നടത്ത മത്സരത്തില്‍ സമ്മാനം നേടിയ ബാങ്ക് അംഗം ജയിംസ് പടിപ്പറമ്പിലിനും, മികച്ച അധ്യാപികയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ ആന്‍സമ്മ തോമസിനും അവാര്‍ഡ് നല്കി ആദരിച്ചു. എരുമേലി പഞ്ചായത്തില്‍ നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകള്‍ക്കും, എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും കാഷ് അവാര്‍ഡ് […]

കരണ്ടുമില്ല, ജീവനക്കാരുമില്ല

എരുമേലി: ആവശ്യത്തിന് ജീവനക്കാരില്ലാതെ എരുമേലി വൈദ്യുതി സെക്ഷനിൽ വൈദ്യുതി മുടക്കം പതിവാകുന്നു. വിസൃതമായ പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് എരുമേലി സെക്ഷൻ. എരുമേലി പഞ്ചായത്തിലെ 23 വാർഡുകളും, പാറത്തോട് പഞ്ചായത്തിലെ മൂന്ന് വാർഡുകൾ, മണിമല പഞ്ചായത്തിലെ വാർഡുകൾ ഉൾപ്പെടുന്ന മുക്കട പ്രദേശം, മുണ്ടക്കയം പഞ്ചായത്തിലെ പുലിക്കുന്ന് വരെയുളള ഭാഗം.പെരുനാട് പഞ്ചായത്തിലെ തുലാപ്പളളി,നാറാണംതോട്, കിസുമം തുടങ്ങിയമലയോര മേഖലകൾ എരുമേലി കെ എസ് ഇ ബി സെക്ഷനിലാണ് . ഇത്രവലിയ പ്രദേശത്തെ ജോലിക്കായി കെ എസ് ഇ ബി അധികൃതർ നിയമിച്ചിരിക്കുന്നത് പത്ത് […]

എസ്.ഡി.കോേളജ് സുവര്‍ണ ജൂബിലി ലോഗോ പ്രകാശനം വെള്ളിയാഴ്ച

കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്‌സ് കോേളജില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ലോഗോ പ്രകാശനവും കോേളജിലെ ഏറ്റവും മുതിര്‍ന്ന ആദ്യകാല അധ്യാപകന്‍ പ്രൊഫ.എബ്രഹാം കെ.സെബാസ്റ്റ്യനെ ആദരിക്കലും വെള്ളിയാഴ്ച രാവിലെ 10 ന് നടക്കും. പ്രിന്‍സിപ്പല്‍ ഡോ.കെ.അലക്‌സാണ്ടര്‍ അധ്യക്ഷത വഹിക്കും.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോേളജ് എന്‍.എസ്.എസ്. യൂണിറ്റ് പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ ജാനുവിന് വീടായി

കോരുത്തോട്: ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ നിന്നൊരുമോചനം എന്ന ജാനുവിന്റെ സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്ന് കോേളജ് വിദ്യാര്‍ഥികളുടെ കൂട്ടായ്മ. കോരുേത്താട് കൊമ്പുകുത്തിവനത്തില്‍ താമസിക്കുന്ന മലമ്പണ്ടാര കുടുംബത്തിനാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോേളജ് എന്‍.എസ്.എസ്. യൂണിറ്റ് പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ വീടൊരുങ്ങിയത്. വനത്തില്‍ താമസിക്കുന്ന രാഘവനും ഭാര്യ ജാനുവും കുട്ടികളും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ഏറെനാളായുള്ള ആഗ്രഹമാണ് യാഥാര്‍ത്ഥ്യമായത്. രോഗിയായ ജാനുവും കുടുംബവും അന്തിയുറങ്ങുന്നത് വര്‍ഷങ്ങള്‍ക്കുമുമ്പ് വനപാലകര്‍ നിര്‍മിച്ചുനല്‍കിയ വീട്ടിലാണ്. അറ്റുകുറ്റപ്പണികള്‍ നടത്താതിരുന്നതിനാല്‍ വീട് ചോര്‍െന്നാ ലിക്കുന്ന അവസ്ഥയിലായിരുന്നു. രാഘവനും മക്കളും വനവിഭവങ്ങള്‍ക്കായി പോയാല്‍ […]

ചുവട് ദ്രവിച്ച് മാലിന്യസംസ്കരണ പ്ലാന്റ്

എരുമേലി. പഞ്ചായത്തിലെ മാലിന്യ സംസ്കരണ പ്ലാന്റ് അപകാടാവസ്ഥയിൽ. വർഷങ്ങൾ പഴക്കമുളള പ്ലാന്റിന്റെ പ്രധാന ഭാഗമായ പുകക്കുഴലിന്റെ ചുവട് ഭാഗം ദ്രവിച്ച് അടർന്ന് സ്ഥാനം തെറ്റി നില്കുകയാണ്. പുകക്കുഴലിന് നൂറ് അടിയിലേറെ ഉയരമുണ്ട്. പ്രധാന പ്ലാന്റിൽ നിന്ന് അടർന്ന് മാറി നില്കുന്നതിനാൽ ഏതി നിമിഷവും നിലം പൊത്താവുന്ന സ്ഥിതിയിലാണ്. മാലിന്യം സംസ്കരിക്കുന്നതിനിടയിൽ പുകക്കുഴൽ നിലംപൊത്തിയാൽ വൻ അപകടം ഉണ്ടാകുമെന്ന് നാട്ടുകാർ പറയുന്നു. നിരവധി തവണ പ‌ഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടത്തിയിട്ടും അറ്റകുററപ്പണി നടത്തുവാൻ അധികൃതർ തയ്യാറായിട്ടില്ലായെന്ന് ജീവനക്കാർ പറഞ്ഞു. വർഷം […]

അനധികൃത ഇറച്ചിക്കച്ചവടത്തിനെതിരെ പരാതി

എരുമേലി.: പഞ്ചായത്തിലെ നെടുങ്കാവുവയൽ ശുഭാന്ദാസ്രമത്തിന് സമീപം ഇറച്ചിക്കച്ചവടം നടത്തുന്നതിനെതിരെ ആശ്രമം അധികൃതർ പൊലീസിൽ പരാതി നല്കി. എരുമേലി – വെച്ചൂച്ചിറ പാതയിലെ നെടുംങ്കാവുവയൽ ജംഗ്ഷനിൽ 65 വർഷമായി പ്രവർത്തിക്കുന്ന ആത്മബോധോദയ സംഘത്തിന്റെ ആശ്രമത്തിന് എതിർ വശത്ത് ബിനീഷിന്റെ ഉടമസ്ഥതയിലുളള കടയിലാണ് പതിവായി ഇറച്ചി വില്പന നടത്തുന്നത്. ഇറച്ചിക്കട നടത്തുന്നതിന് പഞ്ചായത്ത് അധികൃതരോ, ആരോഗ്യവകുപ്പിന്റെ അനുമതിയോ ഇറച്ചി വില്പനക്കാർ നേടിയിട്ടില്ലായെന്ന് പരാതിയിൽ പറയുന്നു. നൂറിലധികം കുടുംബങ്ങളിൽ നിന്നായി 350തിലധികം വിശ്വാസികൾ ആരാധന നടത്തുന്ന ആശ്രമത്തിന്റെ പവിത്രതയ്ക്കും,നിത്യാരാധനയ്ക്കും കളങ്കം വരുത്തുന്നതായി […]

പരിസ്‌ഥിതിദിനം: പാതയോരങ്ങളില്‍ വൃക്ഷത്തൈ നടും

കാഞ്ഞിരപ്പള്ളി: ലോക പരിസ്‌ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി കെ.എസ്‌.സി(എം), യൂത്ത്‌ ഫ്രണ്ട്‌(എം) പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ അഞ്ചിനു പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ 10 പഞ്ചായത്തുകളിലെ പാതയോരങ്ങളില്‍ വൃക്ഷത്തൈകള്‍ നടും. രാവിലെ 10 മുതല്‍ അതതു മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിലായിരിക്കും വൃക്ഷത്തൈകള്‍ നടുക. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ്‌ സാബു പൂണ്ടിക്കുളം, തീക്കോയി ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്‍റ്‌ അമ്മിണി തോമസ്‌, തിടനാട്‌ പഞ്ചായത്തില്‍ പ്രസിഡന്‍റ്‌ ഔസേപ്പച്ചന്‍ കല്ലങ്കാട്ട്‌, ഈരാറ്റുപേട്ട പഞ്ചായത്തില്‍ സംസ്‌ഥാന യുവജനക്ഷേമ ബോര്‍ഡംഗം ഷോണ്‍ ജോര്‍ജ്‌, […]

റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് വൃദ്ധൻ മരിച്ചു

മുണ്ടക്കയം:മുപ്പത്തിനാലാം മൈൽ ഇല്ലിക്കൽ സുകുമാരൻ (75) ബൈക്കിടിച്ച് മരിച്ചു.34-ാം മൈലിൽ നിന്ന് മുണ്ടക്കയത്തേക്ക് നടന്നു വരുന്പോൾ പൊലീസ് സ്റ്റേഷൻ വളവിൽ വച്ചാണ് അപകടമുണ്ടായത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ പിന്നിൽ നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ .അമ്മിണി

തമ്പലക്കാട് മഹാദേവക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവം ജൂണ്‍ 12ന്

തമ്പലക്കാട്: മഹാദേവക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവം ജൂണ്‍ 12ന് ക്ഷേത്രം തന്ത്രി രാകേഷ് നാരായണന്‍ ഭട്ടതിരിപ്പാടിന്റെയും മേല്‍ശാന്തി പരമേശ്വരശര്‍മ്മയുടെയും മുഖ്യകാര്‍മികത്വത്തില്‍ നടത്തും. രാവിലെ 5.15ന് നിര്‍മ്മാല്യദര്‍ശനം, അഭിഷേകം, മലര്‍നിവേദ്യം, ആറിന് ഗണപതി ഹോമം, എട്ടിന് കലശപൂജ, 9.30ന് വിശേഷാല്‍ അഭിഷേകങ്ങള്‍, 10ന് കലശാഭിഷേകം, വൈകീട്ട് 6.30ന് ദീപാരാധന, അത്താഴപൂജ

കാഞ്ഞിരപ്പള്ളി രൂപതാ വാര്‍ഷികവും പ്രതിനിധി സമ്മേളനവും ഇന്ന്‌

കാഞ്ഞിരപ്പള്ളി: രൂപതാ വിശ്വാസജീവിത പരിശീലന കേന്ദ്രത്തിന്റെയും ചെറുപുഷ്പ മിഷന്‍ലീഗിന്റെയും രൂപതാതല വാര്‍ഷികവും പ്രതിനിധി സമ്മേളനവും ശനിയാഴ്ച കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്ററില്‍ നടക്കും. വാര്‍ഷിക പൊതുസമ്മേളനം കോട്ടയം രൂപതാ സഹായ മെത്രാനും സീറോ മലബാര്‍ സഭാ കാറ്റക്കെറ്റിക്കല്‍ കമ്മീഷന്‍ അംഗവുമായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അനുഗ്രഹപ്രഭാഷണം നടത്തും. രൂപതാ പ്രോട്ടോസിഞ്ചെല്ലൂസ് ഡോ.മാത്യു പായിക്കാട്ട് അദ്ധ്യക്ഷത വഹിക്കും. മോഡല്‍ സണ്‍ഡേ സ്‌കൂളുകള്‍, മിഷന്‍ലീഗ് ശാഖകള്‍, ലൈബ്രറികള്‍ എന്നിവയ്ക്കുള്ള ട്രോഫികളും 4 മുതല്‍ 12 വരെ രൂപതയിലെ […]

പോക്കറ്റടിക്കാരന്‍ കാക്ക സുരേഷ്‌ പൊൻകുന്നത് പിടിയില്‍

പൊന്‍കുന്നം: നിരവധി മോഷണക്കേസില്‍ പ്രതിയായ പോക്കറ്റടിക്കാരന്‍ പോലീസ്‌ പിടിയിലായി. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി കാക്ക സുരേഷ്‌ എന്നറിയപ്പെടുന്ന സുരേഷ്‌ (52) ആണ്‌ പൊന്‍കുന്നം പോലീസിന്റെ പിടിയിലായത്‌. പൊന്‍കുന്നം ബസ്‌ സ്‌റ്റാന്‍ഡില്‍നിന്നും ബസില്‍ കയറുന്നതിനിടെ കൊടുങ്ങൂര്‍ തെന്‍മാറ മാത്യുവിന്റെ പോക്കറ്റില്‍നിന്നും പണം കവരുന്നതിനിടയിലാണ്‌ ഇയാള്‍ പോലീസ്‌ പിടിയിലായത്‌. പൊന്‍കുന്നം എസ്‌.ഐ. ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസാണ്‌ ഇയാളെ പിടികൂടിയത്‌. ചങ്ങനാശേരി, കോട്ടയം സ്‌റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ ഇതിനു മുമ്പും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്‌. കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ […]

എരുമേലിയിൽ കുട്ടികള്‍ക്ക് മദ്യം നല്‍കിയ പിതാവിനെ പിടികൂടി , കുട്ടികള്‍ ഗുരുതരാവസ്ഥയിൽ

എരുമേലി : കുട്ടികള്‍ക്ക് പിതാവ് അമിതമായി മദ്യം നല്‍കി. ഗുരുതരാവസ്ഥയിലായ കുട്ടികളെ നാട്ടുകാരും പോലീസും ചേര്‍ന്ന് ആശുപത്രിയിലാക്കി. മദ്യലഹരിയിലായിരുന്ന പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് ഏഴുമണിയോടെ മുക്കട ചാരുവേലിയിലാണ് സംഭവം. പ്ലാത്തോട്ടം വീട്ടില്‍ ഗിരീഷ് (45) ആണ് പോലീസിന്റെ പിടിയിലായത്. ഗിരീഷിന്റെ മക്കളായ ജിഷ്ണു (8), വിശാഖ് (7) എന്നിവരാണ് മദ്യം ഉള്ളില്‍ ചെന്ന് അബോധാവസ്ഥയിലായത്. കുട്ടികള്‍ക്ക് പിതാവാണ് മദ്യം നല്‍കിയതെന്ന് പറയുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മണിമല എസ്.ഐ. ഇന്ദ്രരാജിന്റെ നേതൃത്വത്തില്‍ പോലീസ് […]

കൂട്ടിക്കലിൽ വച്ച് മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ ഏഴുവയസ്സുള്ള പെണ്‍കുട്ടിയുൾപ്പെടെയുള്ള സംഘാംഗങ്ങള്‍ പിടിയില്‍

മുണ്ടക്കയം: മുക്കുപണ്ടം സ്വന്തമായി പണിത് വ്യാജ മേല്‍വിലാസത്തില്‍ പണയപ്പെടുത്തി പണം തട്ടിയ സംഘാംഗങ്ങള്‍ പിടിയില്‍. ആലപ്പുഴ മുഹമ്മ കാവുങ്കല്‍ മണാഞ്ചേരി പണിക്കപ്പറമ്പ് വിളയില്‍ ഷണ്‍മുഖന്‍(44), കൂടെ താമസിക്കുന്ന ആലപ്പുഴ കൈനകരി കുപ്പപ്പുറം രാജ്ഭവനില്‍ ഷീബ(40), ഇവരുടെ ഏഴുവയസ്സുള്ള പെണ്‍കുട്ടി എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരില്‍നിന്ന് ഒരുലക്ഷം രൂപയും അഞ്ച് കാല്‍തളകളും പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ഏപ്രില്‍ നാലാം തിയ്യതി കൂട്ടിക്കലിലെ സ്വകാര്യ സ്വര്‍ണപണയമിടപാട് സ്ഥാപനത്തിലെത്തിയ ഷണ്‍മുഖനും ഷീബയും 11.5 ഗ്രാം തൂക്കമുള്ള രണ്ട് കാല്‍തളകള്‍ പണയംവച്ച് 24,000 […]

മകനെ ആസ്​പത്രിയില്‍ കൊണ്ടുപോകാന്‍ വിളിച്ചിട്ടും വാഹനങ്ങള്‍ വന്നില്ല; എരുമേലിയിൽ യുവാവ് റോഡ് ഉപരോധിച്ചു

എരുമേലി: മകനെ ആസ്​പത്രിയില്‍ കൊണ്ടുപോകാന്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടിവന്ന യുവാവ് റോഡ് ഉപരോധിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് എരുമേലി ടൗണില്‍ വാഴക്കാലാ ജങ്ഷനിലാണ് സംഭവം. വാഴക്കാലാ സ്വദേശിയായ യുവാവ് മകനെ ആസ്​പത്രിയില്‍ എത്തിക്കുന്നതിനായി ഓട്ടോ വിളിക്കുന്നതിന് സ്റ്റാന്‍ഡില്‍ എത്തിയെങ്കിലും വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡില്‍ ഓട്ടം വരാന്‍ മിക്ക ഡ്രൈവര്‍മാരും മടിച്ചു. ഏറെനേരം കാത്തുനിന്നശേഷം ഉച്ചയോടെ ആസ്​പത്രിയില്‍ പോയി മടങ്ങിയെത്തിയ യുവാവ് ടി.ബി.റോഡിലെ വാഴക്കാലാ ജങ്ഷനില്‍ റോഡ് ഉപരോധിച്ചു. റോഡില്‍ കല്ലുകള്‍നിരത്തി ഗതാഗതം തടസ്സപ്പെടുത്തിയതോടെ നാട്ടുകാരും കൂടി. വര്‍ഷങ്ങളായി റോഡ് […]

വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ മോഷ്ടിച്ചു

കാഞ്ഞിരപ്പള്ളി: വീടിന് സമീപം റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പട്ടാപ്പകല്‍ മോഷ്ടിച്ചു. കാഞ്ഞിരപ്പള്ളി ഒന്നാംമൈല്‍ പുത്തന്‍വീട്ടില്‍ പി.കെ. കബീറിന്റെ ഉടമസ്ഥതയിലുള്ള വെള്ള ഇന്‍ഡിക്ക കാര്‍ ആണ് മോഷ്ടിച്ചത്. വെള്ളിയാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം.വീടിനുസമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ ഉടമ കഴുകിക്കൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ വന്നു. ഫോണില്‍ സംസാരിച്ചുകൊണ്ട് വീട്ടിലേക്ക് കയറിപ്പോയ ഉടമ തിരിച്ചുവന്നപ്പോള്‍ കാര്‍ കണ്ടില്ല. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ രാവിലെ 10 മണിയോടെ പൊന്‍കുന്നത്തുനിന്ന് കോട്ടയം ഭാഗത്തേക്ക് കാര്‍ പോകുന്നത് കണ്ടതായി ആള്‍ക്കാര്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളി പോലീസില്‍ പരാതി […]

അപേക്ഷ ക്ഷണിച്ചു

പാറത്തോട്: പഞ്ചായത്തില്‍ നടപ്പാക്കിവരുന്ന ജലനിധി പദ്ധതിയില്‍ പഞ്ചായത്ത് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബികോം വിത്ത് ടാലി. അപേക്ഷകള്‍ 27ന് വൈകുന്നേരം നാലിനു മുമ്പ് പഞ്ചായത്ത് ഓഫീസില്‍ ലഭിച്ചിരിക്കണമെന്ന് സെക്രട്ടറി അറിയിച്ചു

പടക്കമെറിഞ്ഞ സംഭവത്തെ അപലപിച്ചു

കാഞ്ഞിരപ്പള്ളി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ഇടുക്കി ബിഷപ്‌സ് ഹൗസിനുനേരെ പടക്കമെറഞ്ഞ് അരക്ഷിതാവസ്ഥ സൃഷ്ടിച്ചവരുടെ നടപടി അത്യന്തം നിരാശാജനകവും അപലപനീയവുമാണെന്ന് കാഞ്ഞിരപ്പള്ളി രൂപത. ഇടുക്കിയിലെ നിരവധിയായ സാമൂഹിക-കാര്‍ഷിക പ്രശ്‌നങ്ങളില്‍ ഉചിതമായ നടപടി സ്വീകരിക്കാതെ ജനങ്ങളെ ആശങ്കയിലാക്കിയതിന് പൊതുസമൂഹം നല്‍കിയ തിരിച്ചടിയാണ് ഫലം പ്രതിഫലിപ്പിക്കുന്നത്. ഇതിനെ രാഷ്ട്രീയവല്‍ക്കരിച്ച് മതമേലധ്യക്ഷന്മാരെയും വൈദികരെയും സഭാസ്ഥാപനങ്ങളെയും ആക്രമിക്കുന്ന പ്രവണത ശരിയല്ലെന്ന് കാഞ്ഞിരപ്പള്ളി രൂപതാ വൈദിക സമിതി, പാസ്റ്ററല്‍ കൗണ്‍സില്‍, യുവദീപ്തി, ചെറുപുഷ്പ മിഷന്‍ ലീഗ് എന്നീ സമിതികളുടെ രൂപതാ എക്‌സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു.

വ്യാപാരിയെയും ജോലിക്കാെരയും മര്‍ദ്ദിച്ചതായി പരാതി

കാഞ്ഞിരപ്പള്ളി: കോഴിക്കച്ചവടക്കാരനെയും ജോലിക്കാെരയും വാഹനം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തതായി പരാതി. തെങ്ങണ കളത്തില്‍ പുതുപറമ്പില്‍ നിഷാദ് (24), ജോലിക്കാരായ ടിന്റു ജോണ്‍ (23), അന്യ സംസ്ഥാന തൊഴിലാളികളായ മണി, ജിഥിന്‍, രാഹുല്‍ എന്നിവരെയാണ് മര്‍ദ്ദിച്ചത്. ഇവര്‍ യാത്ര ചെയ്തിരുന്ന ലോറിയും കാറും തല്ലിത്തകര്‍ത്തതായും 1,75,000 രൂപ തട്ടിയെടുത്തതായും പരിക്കേറ്റ് കാഞ്ഞിരപ്പള്ളി ജനറല്‍ ആസ്​പത്രിയില്‍ കഴിയുന്ന നിഷാദ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നിഷാദ് പറയുന്നത് ഇങ്ങനെ. കൂവപ്പള്ളി പൂമറ്റം പള്ളിക്കു സമീപം പ്രവര്‍ത്തിക്കുന്ന […]

ഇടുക്കിയിലെ തോല്‍വി ആർക്കും തടയുവാൻ സാധിക്കില്ലായിരുന്നു :- ചീഫ് വിപ്പ് പി.സി ജോര്‍ജ്

ഇടുക്കിയിലെ തോല്‍വി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെടുത്ത നിലപാടുകളായിരുന്നുവെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. ജനമാണ് ഇടുക്കിയില്‍ കാലുവാരിയത്. ആരുനോക്കിയാലും ജനത്തെ ഒപ്പംനിര്‍ത്താന്‍ കഴിയാത്ത സാഹചര്യമായിരുന്നു ഇടുക്കിയിലുണ്ടായിരുന്നതെന്നും ജോര്‍ജ് പറഞ്ഞു.

റയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ തുറക്കാന്‍ അടിയന്തിര നടപടി ; ആന്‍റൊ ആന്‍റണി

കാഞ്ഞിരപ്പള്ളി: മലയോര മേഖലയിലെ ജനങ്ങള്‍ക്ക്‌ ഏറെ ഉപകാര പ്രദമായിരുന്ന റയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ തുറക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന്‌ ആന്‍റൊ ആന്‍റണി എം.പി. പ്രതിദിനം നൂറ്‌ കണക്കിന്‌ യാത്രക്കാര്‍ ടിക്കറ്റിനായി ആശ്രയിക്കുന്ന റിസര്‍വേഷന്‍ കൗണ്ടര്‍ വീണ്ടും തുറക്കുന്നതിന്‌ റെയില്‍വേ ഡിവിഷണല്‍ മാനേജരുമായി ബന്ധപ്പെടുമെന്നും എം.പി പറഞ്ഞു. പ്രദേശത്തെ അക്ഷയ സെന്‍ററിന്‍റെ ഉടമസ്‌ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌ഥാപനം റെയില്‍വേ വിജിലന്‍സ്‌ വിഭാഗം പണമിടപാടുകളില്‍ ക്രമക്കേട്‌ കണ്ടെത്തിയതോടെയാണ്‌ അടച്ചുപൂട്ടിയത്‌. ടിക്കറ്റു വില്‍പന നടത്തിയ വകയില്‍ കണ്ടെത്തിയ കുടിശ്ശിക തുക അക്ഷയ സെന്‍റര്‍ […]

മടുക്കക്കുഴി കുടുംബയോഗം 25ന്

കാഞ്ഞിരപ്പള്ളി: മടുക്കക്കുഴി കുടുംബയോഗം 25ന് രണ്ടിന് പഴയപള്ളിക്കുസമീപമുള്ള എബ്രഹാം തോമസ് (അപ്പച്ചന്‍കുട്ടി) മടുക്കക്കുഴിയുടെ വസതിയില്‍ നടക്കും. യോഗം പ്രസിഡന്റ് എം.എ. എബ്രഹാമിന്റെ അധ്യക്ഷതയില്‍ െപ്രാഫ. കെ.പി. ജോസഫ് കടുപ്പിള്ളില്‍ ഉദ്ഘാടനം ചെയ്യും. ജേക്കബ് ജോസ് മടുക്കക്കുഴി, എം.ജെ. ഡൊമിനിക്, റ്റോബി ജോസ് എന്നിവര്‍ പ്രസംഗിക്കും. യോഗത്തില്‍ ദേശീയ അധ്യാപക അവാര്‍ഡ് കരസ്ഥമാക്കിയ ആന്‍സമ്മ തോമസിനെ ആദരിക്കും.

മണിമലയാര്‍ മലിനീകരണം തടയാന്‍ ആക്ഷന്‍കൗണ്‍സില്‍

കാഞ്ഞിരപ്പള്ളി: മണിമലയാറ്റിലെ മാലിന്യ നിക്ഷേപം തടയാന്‍ കാഞ്ഞിരപ്പള്ളി ആലംപരപ്പ് കേന്ദ്രീകരിച്ച്”ജനപദം” എന്ന പേരില്‍ ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ചു. സ്വകാര്യ റബര്‍ ഫാക്ടറികളിലെ മാലിന്യങ്ങള്‍ ആറ്റിലേക്കാണ് ഒഴുക്കുന്നത്. വയറിളക്കം, പകര്‍ച്ചപനി, ത്വക്ക്രോഗം, എന്നിവകൊണ്ട് പ്രദേശത്തെ ജനങ്ങള്‍ ബുദ്ധിമുട്ടിലാണ്. ആലംപരപ്പ്, കുറുവാമൂഴി, കൊരട്ടി, ചെറുവള്ളി എന്നിവിടങ്ങളിലെ ജനങ്ങള്‍ കുടിവെള്ളത്തിന് മണിമലയാറിനെയാണ് ആശ്രയിക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍നിന്നുമെത്തുന്ന ശബരിമല തീര്‍ഥാടകര്‍ ഇതിലെ വെള്ളം ഉപയോഗിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്. പലതവണ പരാതി നല്‍കിയിട്ടും പരിഹാരമില്ലാതായതോടെ നാട്ടുകാര്‍ യോഗം ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ലതാ എബ്രഹാം […]

കോഴിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി

പാണപിലാവ്: കുറിയനാകുന്നേല്‍ പ്രകാശിന്റെ വീട്ടിലെ കോഴിക്കൂട്ടില്‍ കയറി കോഴിയെ വിഴുങ്ങിയശേഷം പുറത്ത് കടക്കാനാവാതെ കൂട്ടില്‍ കുടുങ്ങിയ പെരുമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി വനപാലകരെ ഏല്‍പ്പിച്ചു. പെരുമ്പാമ്പിനെ കാളകെട്ടി വനമേഖലയിലേക്ക് തുറന്നുവിട്ടു.

ഈരാറ്റുപേട്ടയില്‍ കേരള കോണ്‍ഗ്രസ് – കോണ്‍ഗ്രസ് സംഘര്‍ഷം: ഷോണ്‍ ജോര്‍ജ് നു പരിക്ക്

ഈരാറ്റുപേട്ട: പത്തനംതിട്ട പാര്‍ലമെന്റ്‌ മണ്ഡലം സ്‌ഥാനാര്‍ത്ഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ്‌ വിജയാഹ്‌ളാദപ്രകടനത്തോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തില്‍ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജിന്റെ മകന്‍ യൂത്ത്‌ഫ്രണ്ട്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി ഷോണ്‍ ജോര്‍ജ്‌ ഉള്‍പ്പെടെ അഞ്ച്‌ കേരള കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക്‌ പോലീസിന്റെ മര്‍ദ്ദനം. പരുക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഘര്‍ഷത്തിനു തുടക്കം. ആന്റോ ആന്റണി വിജയിച്ചതറിഞ്ഞ്‌ ഉച്ച മുതല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം ആരംഭിച്ചിരുന്നു. പ്രചാരണ വാഹനത്തില്‍ പി.സി. ജോര്‍ജിനെ അപമാനിക്കുന്ന തരത്തിലുള്ള പാട്ട്‌ […]

വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകള്‍ തെളിയാതെ വന്നതിനാൽ കാഞ്ഞിരപ്പള്ളി അസംബ്ളി മണ്ഡലത്തിലെ രണ്ടു ബൂത്തുകളിലെ വോട്ടുകൾ എണ്ണിയില്ല

പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായെങ്കിലും കാഞ്ഞിരപ്പള്ളി അസംബ്ളി മണ്ഡലത്തിലെ രണ്ടും തിരുവല്ല മണ്ഡലത്തിലെ ഒരു ബൂത്തും എണ്ണാനായില്ല. ഇവിടങ്ങളില്‍ ഉപയോഗിച്ച വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകള്‍ തെളിയാതെ വന്നതാണ് കാരണമായത്. ഈ ബൂത്തുകള്‍ കൂടി എണ്ണാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വൈകുന്നേരംവരെ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് സ്ഥാനാര്‍ഥികളും ഏജന്റുമാരുമായി ആലോചിച്ച്‌ ഈ വോട്ടുകള്‍ മാറ്റിവച്ച്‌ ഫലം പ്രഖ്യാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കാന്‍ ഇടയില്ലാത്തതിനാല്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ അംഗീകാരത്തോടെ ജില്ലാ വരണാധികാരി വൈകുന്നേരത്തോടെയാണ് ഫലപ്രഖ്യാപനം നടത്തിയത്. […]

റബ്ബർ വിലവര്‍ധനവിന് നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിന് എകെസിസി കപ്പാട് യൂണിറ്റ്

കപ്പാട്: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയംമൂലം റബറിന് വില കുത്തനെ തകര്‍ന്നതുമൂലം കാര്‍ഷിക മേഖലയെ ആശ്രയിച്ചു കഴിയുന്നവര്‍ ദുരിതത്തില്‍. വിലവര്‍ധനവിന് നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്ന് എകെസിസി കപ്പാട് യൂണിറ്റ് അറിയിച്ചു. ജോമി കൊച്ചുപറമ്ബിലിന്റെ അധ്യക്ഷതയില്‍ ജോസ് നെല്ലിയാനി, സാബു വട്ടോത്ത്, ജെയിംസ് പെരുമാകുന്നേല്‍, ജെയിംസ് വെള്ളമറ്റം, ഷാജി പുതിയാപറമ്ബില്‍, ടോണി വളയം, സിജോ മുണ്ടമറ്റം, ജോയി പാലക്കുടി, മാത്യു വെള്ളാത്തോട്ടം എന്നിവര്‍ പ്രസംഗിച്ചു.

മുണ്ടക്കയത്ത് അറസ്റ്റിലായ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയെ റിമാന്‍ഡ് ചെയ്തു , പങ്കാളി ഒളിവിൽ

മുണ്ടക്കയം: മുണ്ടക്കയത്ത് അറസ്റ്റിലായ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയെ റിമാന്‍ഡ് ചെയ്തു. എലിക്കുളം കളപ്പുരയ്ക്കല്‍മഠം സേവ്യര്‍ സച്ചിദ് (58) നെയാണ് കാഞ്ഞിരപ്പള്ളി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. മുണ്ടക്കയം ടി.ബി.റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ചൊവ്വാഴ്ച നടത്തിയ പോലീസ് പരിശോധനയില്‍ കോടിക്കണക്കിന് രൂപയുടെ അനധികൃത രേഖകള്‍ പിടിച്ചെടുത്തിരുന്നു. മുണ്ടക്കയം എസ്.ഐ. എം.ജെ.അരുണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്ഥാപനത്തോട് ചേര്‍ന്നുള്ള ഗോഡൗണില്‍ അനധികൃത രേഖകള്‍ സൂക്ഷിക്കുന്നുെണ്ടന്നും മനസ്സിലാക്കിയ പോലീസ് ഗോഡൗണിന്റെ പൂട്ടു തകര്‍ത്ത് അകത്തുകയറി രേഖകള്‍ പിടിച്ചെടുക്കുകയായിരുന്നു. നാലു തീറാധാരങ്ങള്‍, […]

എരുമേലിയില്‍ 400 പാക്കറ്റ്‌ ഹാന്‍സുമായി വ്യാപാരി പോലീസ്‌ പിടിയില്‍

കാഞ്ഞിരപ്പള്ളി: നിരോധിത പുകയില ഉല്‍പന്നമായ ഹാന്‍സ്‌ വില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ എരുമേലിയില്‍ വ്യാപാരി പോലീസ്‌ പിടിയില്‍. ഹാന്‍സ്‌ വാങ്ങാനെന്ന വ്യാജേന എത്തിയ ഷാഡോ പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എരുമേലി ടൗണില്‍ വ്യാപാര സ്‌ഥാപനം നടത്തുന്ന ചരള സ്വദേശി തെങ്ങുംമൂട്ടില്‍ ഷുക്കൂര്‍ (45) ആണ്‌ പിടിയിലായത്‌. ഇയാളുടെ സ്‌ഥാപനത്തില്‍ നിന്ന്‌ 400 പാക്കറ്റ്‌ ഹാന്‍സും പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ദിവസേന 250 പാക്കറ്റുകള്‍ വരെ ഇയാള്‍ കച്ചവടം നടത്തിയിരുന്നതായി പോലീസ്‌ പറഞ്ഞു. ചില്ലറ വില്‍പനയ്‌ക്ക്‌ പുറമെ മറ്റ്‌ ചെറുകിട […]

മിന്നലില്‍ നാശം

മുണ്ടക്കയം: വേനല്‍ മഴയോടൊപ്പമുണ്ടായ മിന്നലില്‍ പുഞ്ചവയല്‍ 504 കോളനിയില്‍ തൈപ്പറമ്പില്‍ ജോയിയുടെ വീടിന് ഭാഗികമായി നാശം സംഭവിച്ചു. അടുക്കളയുടെ ഭിത്തി വിണ്ടുകീറി, ഷീറ്റ് പൊട്ടി വീണു. വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ അപായമില്ല.

വൈസ് ചാന്‍സലര്‍ പ്രശ്നം: സംശയം ദൂരീകരിക്കണം- പി.സി. ജോര്‍ജ്

കോട്ടയം: വ്യക്തമായ രാഷ്ട്രീയ ഇടപെടലുകളുടെ അടിസ്ഥാനത്തില്‍ നിയമിതരായ സര്‍വകലാശാല വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍സലര്‍മാരില്‍ യോഗ്യതയില്ലാത്തവര്‍ എന്നിങ്ങനെ ഇനിയും തുടരുന്നുണ്േടായെന്ന സംശയം പൊതുസമൂഹത്തിനുണ്െടന്ന് ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്. നാണംകെട്ട രാഷ്ട്രീയ കളികളുടെ ഇരയായിട്ടാണ് ഡോ. എ.വി. ജോര്‍ജിന് എംജി സര്‍വകലാശാല വിസി സ്ഥാനത്തുനിന്നും പുറത്തുപോകേണ്ടിവന്നതെന്ന ആക്ഷേപം ഇപ്പോഴും നിലനില്‍ക്കുന്നു. ഈ പശ്ചാത്തലത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നിയമിതരായിട്ടുള്ള മുഴുവന്‍ വൈസ് ചാന്‍സലര്‍മാര്‍ക്കും പ്രോ വൈസ് ചാന്‍സലര്‍മാര്‍ക്കും തുടര്‍ന്നു പ്രവര്‍ത്തിക്കുവാനുള്ള യോഗ്യതയുണ്േടായെന്ന ഉന്നതതല […]

അല്‍മായ സമ്മേളനം 17 ന്‌

കാഞ്ഞിരപ്പള്ളി: രൂപത ഫ്രാന്‍സിസ്‌കന്‍ അല്‍മായ സഭ റീജണല്‍ സമ്മേളനവും ഷെവലിയര്‍പദവി ലഭിച്ച സീറോ മലബാര്‍ സഭാ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി.സെബാസ്റ്റ്യന് സ്വീകരണവും 17ന് 2.30ന് ചോറ്റി നിര്‍മ്മലാരാം ആശ്രമത്തില്‍ നടക്കും. രൂപതാ പ്രസിഡന്റ് കെ.എസ്. തോമസ് കൊഴുക്കട്ടയിലിന്റെ അധ്യക്ഷതയില്‍ നിര്‍മ്മലാരാം ആശ്രമ ഡയറക്ടര്‍ ഫാ.പോള്‍ പോത്തനാട്ടുവെളി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫാ.പോള്‍ പോത്തനാട്ടുവെളി ഷെവലിയര്‍ വി.സി.സെബാസ്റ്റ്യനെ പൊന്നാടയണിയിക്കും.

മഴക്കാലപൂര്‍വ ശുചീകരണം തുടങ്ങും

പൊന്‍കുന്നം: പകര്‍ച്ചവ്യാധിപ്രതിരോധ പ്രവര്‍ത്തനഭാഗമായി ചിറക്കടവ് ഗ്രാമപ്പഞ്ചായത്തില്‍ മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനം 20-ാം തിയ്യതിക്കുള്ളില്‍ പൂര്‍ത്തീകരിക്കും. ഇതിനായി വിവിധ സംഘടനാ ഭാരവാഹികള്‍, ആശ വര്‍ക്കര്‍മാര്‍, അങ്കണ്‍വാടി ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് മിനി സേതുനാഥ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.ആര്‍.സാഗര്‍, ജെ.എച്ച്.ഐ. രാജു എന്നിവര്‍ പ്രസംഗിച്ചു.

എമ്മാനുവല്‍ ആശ്രമത്തോടനുബന്ധിച്ച് പണിപൂര്‍ത്തിയാക്കിയ വി.ജോണ്‍ പോള്‍ രണ്ടാമന്‍ സെന്റര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തമ്പലക്കാട്: സമൂഹത്തില്‍ നിരാലംബര്‍ക്കുള്ള വിദ്യാഭ്യാസ, ചികിത്സാ, പുനരധിവാസ, പരിശീലന പരിപാടികള്‍ക്കായി സമഗ്രനിയമനിര്‍മ്മാണം കൊണ്ടുവന്നത് അവരുടെ അവകാശമായതിനാലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മദ്യപാനത്തിനടിമപ്പെട്ടവരുടെ വീണ്ടെടുപ്പിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തമ്പലക്കാട് എമ്മാനുവല്‍ ആശ്രമത്തോടനുബന്ധിച്ച് റോയി ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഫൗണ്ടേഷന്റെ സഹകരണത്തോടെ പണിപൂര്‍ത്തിയാക്കിയ വി.ജോണ്‍ പോള്‍ രണ്ടാമന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എമ്മാനുവല്‍ ആശ്രമം പോലുള്ള സാമൂഹിക, ആധ്യാത്മിക, സാംസ്‌കാരിക സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നുള്ളതാണ് ഗവണ്‍മെന്റിന്റെ നയം. സ്വന്തം നേട്ടങ്ങള്‍ക്കപ്പുറം ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക […]

ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും

ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് തിരുവനന്തപുരത്ത് ഫലപ്രഖ്യാപനം നടത്തും. ഉടന്‍ തന്നെ എല്ലാ ഔദ്യോഗിക വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാകും. കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫിലുമുള്ള പരീക്ഷാകേന്ദ്രങ്ങളിലായി നാലര ലക്ഷത്തോളം പേരാണു പരീക്ഷ എഴുതിയത്. 67 ക്യാംപുകളിലാണു മൂല്യനിര്‍ണയം നടന്നത്. കഴിഞ്ഞവര്‍ഷം ഹയര്‍ സെക്കന്‍ഡറിയില്‍ 81.35ഉം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 85.35ഉം ആയിരുന്നു വിജയ ശതമാനം.. 15 ക്യാംപുകള്‍ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നിവയുടെ ഇരട്ട […]

അര്‍ബുദരോഗബാധിതനായ മോഹനന് പുതുജീവന്‍ ലഭിച്ചു ..എന്നാൽ ജീവിക്കുവാൻ തുടക്കം കുറിച്ച അഞ്ജനമോള്‍ക്ക് ദാരുണ അന്ത്യം

മുണ്ടക്കയം: മോഹനന് ഇത് പുതുജീവന്‍. കോസടിയില്‍ നിയന്ത്രണം വിട്ട മണ്ണുമാന്തിയന്ത്രം മറിഞ്ഞത് തൊട്ടുതാഴെയുള്ള മുതുകുളം മോഹനന്റെ വീടിന്റ മുന്‍ഭാഗത്തെ സിറ്റൌട്ടിന്റെ മേല്‍ക്കുരയുടെ മുകളിലേക്കായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായി അര്‍ബുദരോഗബാധിതനായ മോഹനന്‍ തനിച്ച്‌ വീട്ടിലുണ്ടായിരുന്ന സമയത്താണ് അപകടമുണ്ടാകുന്നത്. രണ്ട് പെണ്‍കുട്ടികളുടെ വിവാഹം കഴിപ്പിച്ചയച്ച മോഹനന്‍ ഭാര്യയുമൊത്ത് വീട്ടില്‍ താമസിച്ചുവരികയായിരുന്നു. ശനിയാഴ്ച അയല്‍ക്കൂട്ടത്തിന് പോയ ഭാര്യ വരുന്നതും കാത്ത് മുറിയ്ക്കകത്തു നിന്നും തിണ്ണയിലേക്ക് ഇറങ്ങുന്നതിനിടയിലാണ് മണ്ണുമാന്തി യന്ത്രം വീടിനു മുകളിലേക്ക് പതിച്ചത്. മണ്ണുമാന്തിയന്ത്രം മറിയുന്ന ഭീമമായ ശബ്ദം കേട്ട് വീടിനുള്ളിലേക്ക് ഓടിക്കയറിയതിനാല്‍ […]

എരുമേലി ക്ഷേത്രത്തില്‍ വഴിപാട് സാധനങ്ങളുടെ വില്‍പ്പനയ്ക്കുള്ള ലേലങ്ങള്‍ പരാജയത്തില്‍

എരുമേലി: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലുള്ള എരുമേലി ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ വഴിപാട് സാധനങ്ങള്‍ വില്‍ക്കുന്നതിന്റെ ഒരു വര്‍ഷത്തേക്കുള്ള കുത്തക അവകാശം സംബന്ധിച്ച്‌ നടത്തിയ ലേലങ്ങള്‍ പരാജയത്തിലായി. കഴിഞ്ഞവര്‍ഷം ഏഴര ലക്ഷം രൂപയാണ് ഈയിനത്തില്‍ ദേവസ്വംബോര്‍ഡിന് ലഭിച്ചത്. ഇത്തവണ ഈ തുകയ്ക്കു പോലും ലേലം പിടിക്കാനാളില്ലാത്തതിനാല്‍ ലേലങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുകയായിരുന്നു. ഇതോടെ വഴിപാട് സാധനങ്ങളുടെ വില്‍പ്പന സ്റ്റാള്‍ ദേവസ്വംബോര്‍ഡ് നേരിട്ട് ഏറ്റെടുത്ത് നടത്തിവരികയാണ്. പൂജകള്‍ക്കും വഴിപാട് സമര്‍പ്പണത്തിനുമുള്ള എണ്ണ, നെയ്യ്, കര്‍പ്പൂരം, മഞ്ഞപ്പൊടി ഉള്‍പ്പെടെയുള്ളവയാണ് വഴിപാട് സാധനങ്ങള്‍. എല്ലാ വര്‍ഷവും […]

കാഞ്ഞിരപ്പള്ളിയിൽ പട്ടാപ്പകല്‍ മൂന്നംഗ കുടുംബത്തെ കണ്ണില്‍ വിഷദ്രാവകം ഒഴിച്ചശേഷം വടിവാളിന് വെട്ടിപ്പരിക്കേല്‍പ്പിച്ചു

കാഞ്ഞിരപ്പള്ളി: വാനില്‍ സഞ്ചരിച്ച മൂന്നംഗ കുടുംബത്തെ മറ്റൊരു വാഹനത്തില്‍ പിന്തുടര്‍ന്നെത്തിയ ആറംഗ ഗുണ്ടാസംഘം വിഷദ്രാവകം ദേഹത്ത് ഒഴിച്ചശേഷം വടിവാളിന് വെട്ടിപ്പരിക്കേല്‍പ്പിച്ചു. വെട്ടേറ്റ കോസടി ചെരുവില്‍ രാജേഷ്(35), ഭാര്യ അനിത(28) മകന്‍ കാര്‍ത്തിക്(കാശിനാഥ്-8) എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജേഷിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. കാര്‍ത്തിക്കിന്റെ തലയ്ക്കും അനിതയുടെ ദേഹമാസകലവും വെട്ടേറ്റു. ശനിയാഴ്ച പകല്‍ 3.10ന് തമ്പലക്കാട് ഷാപ്പിന് സമീപമായിരുന്ന ആക്രമണം. പാറത്തോട് ചോറ്റി സ്വദേശി ചെരുവുകാലാ ബിനോയിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം ഓമ്നി വാനില്‍ സഞ്ചരിച്ച […]

പൈപ്പുകള്‍ സ്ഥാപിക്കാനെടുത്ത കുഴികള്‍ മൂടയില്ലെന്ന് പരാതി

എരുമേലി: റോഡ് വെട്ടിപ്പൊളിച്ച് ഭീമന്‍ ജലവിതരണ കുഴലുകള്‍ സ്ഥാപിച്ച് ശരിയായ വിധത്തില്‍ കുഴികള്‍ മൂടാതെ ജലവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലംവിട്ടെന്ന് ആക്ഷേപം. എരുമേലി പേട്ടക്കവലയില്‍ മുസ്‌ലിം പള്ളി മുതല്‍ സെന്റ് തോമസ് സ്‌കൂള്‍ ജംഗ്ഷന്‍ വരെ റോഡ് ഇപ്പോള്‍ ചെളിക്കുണ്ടായി രിക്കുകയാണ്. പേട്ടക്കവലയില്‍ നിന്നു നേര്‍ച്ചപ്പാറയിലേക്കുള്ള ബൈപാസ് റോഡ് പൈപ്പ് ലൈന്‍ സ്ഥാപിക്കാനെടുത്ത കുഴികള്‍ മൂലം പാടെ തകര്‍ന്നിരിക്കുകയാണ്. ജെസിബി ഉപയോഗിച്ചാണ് ജലവിതരണ വകുപ്പിന്റെ കരാറുകാര്‍ റോഡിന്റെ വശങ്ങള്‍ വെട്ടിപ്പൊളിച്ചത്. പേട്ടക്കവലയില്‍ കാല്‍നടയാത്ര അപകടത്തിലായ സ്ഥിതിയിലാണ്. വാഹനങ്ങള്‍ […]

സെന്റ് ആന്റണീസ് കോളേജ് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നിര്‍മ്മാണോദ്ഘാടനവും ഇന്ന്‌

മുണ്ടക്കയം ഈസ്റ്റ്: കിഴക്കന്‍ കേരളത്തെ അറിവിന്റെ ലോകത്തേയ്ക്ക് കൈപിടിച്ചുയുര്‍ത്തിയ സെന്റ് ആന്റണീസ് ഗ്രൂപ്പ് ഓഫ് കോളേജിന്റെ പെരുവന്താനത്തെ സ്വാശ്രയ കോളേജ് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നിര്‍മ്മാണോദ്ഘാടനവും വെള്ളിയാഴ്ച രാവിലെ 10ന് കോേളജ് മൈതാനിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. പൊതുസമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും. കോേളജ് ഡയറക്ടര്‍ ഡോ. ആന്റണി നിരപ്പേല്‍ ആമുഖപ്രസംഗവും കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ വികാരി ഫാ. ജോര്‍ജ് ആലുങ്കല്‍ അനുഗ്രഹ പ്രഭാഷണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.ടി.തോമസ് മുഖ്യപ്രഭാഷണവും നടത്തും പീരുമേട് എം.എല്‍.എ. […]

സുപ്രീംകോടതി വിധി തമിഴ്നാട് സര്‍ക്കാരിനു വേണ്ടി: എം.എം. മണി

മുണ്ടക്കയം • മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതി വിധിപ്രസ്താവിച്ചതു തമിഴ്നാടു സര്‍ക്കാരിനുവേണ്ടിയാണെന്നു സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി. റബര്‍ വിലയിടിവിനെതിരെ സിപിഎം മുണ്ടക്കയത്തു നടത്തിയ മനുഷ്യച്ചങ്ങലയ്ക്കുശേഷം യോഗം ഉദ്ഘാടനം ചെയ്‌യുകയായിരുന്നു അദ്ദേഹം. ഡാം സുരക്ഷാ നിയമം റദ്ദുചെയ്ത സുപ്രീംകോടതി, ഡാം പൊട്ടിയാല്‍ മരിക്കുന്ന ലക്ഷങ്ങളുടെ രോദനം എന്തുകൊണ്ടു കേട്ടില്ല. വിഷയം കോടതിയില്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടു. ആസിയന്‍, ഗാട്ട് കരാറുകളാണു രാജ്യത്തെ റബര്‍ കര്‍ഷകരുടെയും മറ്റു കൃഷിക്കാരുടെയും നട്ടെലെ്ലാടിച്ചത്. ഇറക്കുമതിച്ചുങ്കം കുറച്ച്‌ കൃഷി […]

അവധിക്കാല ക്ളാസുകള്‍ ആരംഭിച്ച വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കാത്ത സ്വകാര്യ ബസുകള്‍ക്കെതിരേ പ്രതിഷേധം

കാഞ്ഞിരപ്പള്ളി: അവധിക്കാല ക്ളാസുകള്‍ ആരംഭിച്ച വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കാത്ത സ്വകാര്യ ബസുകള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് കെഎസ്സി-എം പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഹൈസ്കൂള്‍ മുതലുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും ക്ളാസുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ കണ്‍സഷന്‍ നിഷേധിക്കുന്ന നടപടി പ്രതിഷേധാര്‍ഹമാണ്. മോട്ടോര്‍ വാഹന വകുപ്പും പോലീസും ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് മാത്യൂസ് വെട്ടുകല്ലാംകുഴിയുടെ അധ്യക്ഷതയില്‍ യൂത്ത്ഫ്രണ്ട്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഷോണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കര്‍ഷക യൂണിയന്‍ നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് സി. […]

വീട്ടുമുറ്റത്ത് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണ കാരണം എന്ന് ബന്ധുക്കൾ ..

കാഞ്ഞിരപ്പള്ളി: വീട്ടുമുറ്റത്ത് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. മഞ്ഞപ്പള്ളി കളരിയില്‍ റെജികുമാര്‍(35) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9മണിക്കായിരുന്നു സംഭവം. ബന്ധുക്കള്‍ പറയുന്നതിങ്ങനെ: രാത്രിയില്‍ വീടിന് വെളിയിലിറങ്ങിയ റെജി ഇഷ്ടികയില്‍ ചവിട്ടിതെന്നി വശം അടിച്ച് വീഴുകയായിരുന്നു. വാരിയെല്ലിന് സമീപത്ത് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ജനറല്‍ ആസ്​പത്രിയില്‍ ചികിത്സ തേടി. എന്നാല്‍ വേദന അസഹ്യമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വീണ്ടും ജനറല്‍ ആസ്​പത്രിയില്‍ എത്തി. ഇവിടെനിന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലേക്ക് പറഞ്ഞയച്ചു. മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ […]

റോഡരികില്‍ പരസ്യമദ്യപാനം, പോലീസ് ജാഗ്രതയിൽ , എരുമേലിയിൽ റോഡരികില്‍ മദ്യപിക്കുകയായിരുന്ന ചിലരെ പോലീസ് ആറ്റില്‍ ചാടി പിടികൂടി.

എരുമേലി: അടഞ്ഞ ബാറുകള്‍ ജനജീവിതത്തെ ബാധിച്ചില്ലെങ്കിലും റോഡരികിലെ പരസ്യമദ്യപാനം പോലീസിന് കേസുകളുടെ ചാകരയൊരുക്കി. മദ്യപാനത്തിനായി ബാറുകളെ ആശ്രയിച്ചിരുന്നവര്‍ക്കാണ് പോലീസിന്റെ വക തിരിച്ചടി. അമിതമായി പണം കൊടുത്ത് വാങ്ങിയ മദ്യം കഴിക്കാന്‍ സ്ഥലമില്ല. ആറ്റുതീരവും ആളൊഴിഞ്ഞ റോഡുകളും കുറേദിവസം മദ്യപന്മാര്‍ക്ക് ഒരു ആശ്വാസകേന്ദ്രങ്ങളായിരുന്നുവെങ്കിലും നാട്ടുകാരുടെ ഇടപെടല്‍ അതും ഇല്ലാതാക്കി. റോഡരികില്‍ മദ്യപിക്കുകയായിരുന്ന ചിലരെ പോലീസ് ഓരുങ്കല്‍ കടവിലെ ആറ്റില്‍ ചാടി പിടികൂടിയതും രസകരമായ കഥയായി മാറുന്നു. മുമ്പ് പെറ്റിക്കേസിനായി നെട്ടോട്ടമോടിയിരുന്ന പോലീസിന് ഗ്രാമങ്ങളിലെ കൊച്ചുറോഡുകളിലെ പെട്രോളിംഗിന് ഏറെ താത്പര്യമാണെന്നും […]

മാലിന്യരഹിത ഗ്രാമത്തിന് മണിമലയില്‍ തുടക്കമായി

മണിമല : മാലിന്യരഹിത ഗ്രാമത്തിന് മണിമലയില്‍ തുടക്കമായി. സംസ്ഥാന ശുചിത്വ മിഷന്‍െറയും മണിമല പഞ്ചായത്തിന്‍െറയും ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം ബയോഗ്യാസ് പ്ളാന്‍റ് നിര്‍മാണം, മണ്ണിര കമ്ബോസ്റ്റ്, ബയോ ഫെഡസ്റ്റല്‍ കമ്ബോസ്റ്റ്, കക്കൂസ് നിര്‍മാണം, എന്നീ പദ്ധതികള്‍ക്കായി ശുചിത്വ മിഷനില്‍നിന്ന് 19 ലക്ഷം രൂപ അനുവദിച്ചു. വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് ശുചിത്വ മിഷന്‍ നിഷ്കര്‍ഷിക്കുന്ന വിധം 75 മുതല്‍ 90 ശതമാനം വരെ ധനസഹായം ലഭിക്കും. ബയോഗ്യാസ് പ്ളാന്‍റ് യൂനിറ്റിന്‍െറ വിതരണ ഉദ്ഘാടനം പ്രസിഡന്‍റ് സണ്ണിക്കുട്ടി അഴകമ്ബ്രായില്‍ നിര്‍വഹിക്കും. […]

ഉദ്ഘാടനം കാത്ത് എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രം

എരുമേലി: ഒരു കോടി രൂപ ചെലവഴിച്ച്‌ എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മ്മിച്ചിട്ടും ഇനിയും ഉദ്ഘാടനമായില്ല. പൊതുമരാമത്ത് ഇലക്ടിക് വിഭാഗം വയറിംഗ് ജോലികള്‍ പൂര്‍ത്തിയാക്കാത്തതാണ് ഉദ്ഘാടനം അനിശ്ചിതമായി നീളാന്‍ കാരണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടും ചികിത്സയ്ക്കായി തുറന്നുകൊടുക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. ഒന്നര വര്‍ഷം മുമ്ബാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഒരുവര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കി. എന്നാല്‍ വയറിംഗ് ജോലി മുടങ്ങിക്കിടക്കുകയാണ്. ആറ് മാസത്തിലേറയായി ഒരു ജോലിയും നടക്കുന്നില്ല. രണ്ട് നിലകളിലായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ […]

വേനല്‍മഴ തകർക്കുന്നു…കാര്‍ഷിക മേഖലയ്ക്ക് ഒരേസമയം അനുകൂലവും പ്രതികൂലവുമാണു ഈ മഴ

പ്രവചനങ്ങളെ അട്ടിമറിച്ചാണ് കാഞ്ഞിരപ്പള്ളിയില്‍ ഇപ്പോള്‍ വേനല്‍മഴ തകര്‍ത്തുപെയ്‌യുന്നത്. കടുത്ത വേനലാണു കര്‍ഷകര്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇപ്പോള്‍ ഇടിയോടുകൂടിയ മഴയാണ്. വേനല്‍മഴ കാര്‍ഷിക മേഖലയ്ക്ക് ഒരേസമയം അനുകൂലവും പ്രതികൂലവുമാണെന്നാണു കര്‍ഷകരുടെ അഭിപ്രായം. വളപ്രയോഗം നടത്തിയ കൃഷിയിടങ്ങളില്‍ മേല്‍മണ്ണ് ഒലിച്ചുപോകുന്നതിനാല്‍ അടുത്ത വര്‍ഷം ഉല്‍പാദനം കുറയം. രോഗബാധയ്‌ക്കെതിരെയുള്ള വളപ്രയോഗം ഈ കാലയളവില്‍ നടത്താനുമാവില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പു വേനല്‍മഴ കര്‍ഷകര്‍ക്കു പേടിസ്വപ്നംതന്നെയായിരുന്നുവെന്ന് പഴമക്കാരായ കര്‍ഷകര്‍ പറയുന്നു. വേനല്‍മഴയ്ക്കു ചില പേരുകള്‍ ഇവര്‍ നല്‍കിയിരുന്നു. ഇതിലൊന്നാണ് കല്ലുരുട്ടി. വലിയ കല്ലുകള്‍പോലും ഉരുട്ടിക്കൊണ്ടുവന്നു കൃഷിനാശമുണ്ടാക്കുന്ന വേനല്‍മഴയായിരുന്നു […]

ഇലക്ഷന്‍: വീഡിയോ ഗ്രാഫര്‍മാര്‍ക്ക് വേതനം വൈകുന്നു

വിവിധ സ്ഥാനാര്‍ഥികളുടെ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയോഗിച്ച വീഡിയോ ഗ്രാഫര്‍മാര്‍ക്ക് വേതനം ലഭിച്ചില്ലെന്ന് പരാതി. ദിവസം 1200 രൂപ നിരക്കില്‍ ജില്ലയില്‍ 80 വീഡിയോഗ്രാഫര്‍മാരെയാണ് നിയോഗിച്ചത്. അതേ സമയം ഇലക്ഷന്‍ നിരീക്ഷകര്‍ക്കൊപ്പം ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഇവരില്‍ ഏതാനും പേരുടെ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് വേതനം വൈകുന്നതെന്ന് ജില്ലാതല ഇലക്ഷന്‍ ഓഫീസില്‍ നിന്ന് വ്യക്തമാക്കി. അസിസ്റ്റന്റ് ഇലക്ഷന്‍ ഓഫീസര്‍ മുഖേനയാണ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ജില്ലാ ഓഫീസില്‍ ലഭിക്കേണ്ടത്. ഇതോടകം അറുപതു വീഡിയോഗ്രാഫര്‍മാരുടെ ഡ്യൂട്ടി […]

കാറ്റില്‍ വീടും കൃഷിയും നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തരസഹായം നല്‍കണം

ചിറക്കടവ്: കാറ്റില്‍ വീടും കൃഷിയും നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ അടിയന്തര സഹായം അനുവദിക്കണമെന്ന് വിവിധ കക്ഷിനേതാക്കള്‍ ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട്(എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാജി പാമ്പൂരി, ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ഹരി, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി.കണ്ണന്‍, സി.പി.എം. ഏരിയാ സെക്രട്ടറി അഡ്വ. ഗിരീഷ് എസ്.നായര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ചിറക്കടവില്‍ വിവിധയിടങ്ങളില്‍ വീടുകള്‍ക്ക് മുകളില്‍ വീണ മരങ്ങള്‍ മുറിച്ചുനീക്കാന്‍ സേവാഭാരതി പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.

അധ്യാപക-വിദ്യാര്‍ഥി സംഗമം

കാളകെട്ടി: അച്ചാമ്മ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ഥി-അധ്യാപക സംഗമം ഞായറാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന സമ്മേളനത്തില്‍ പ്രസിഡന്റ് തോമസ് വടകര അധ്യക്ഷത വഹിക്കും. സ്‌കൂള്‍ മാനേജര്‍ ഫാ. ജോണി ചെരിപുറം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ പ്ലസ്ടു പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ച അലീന അലക്‌സ്, ജോബിന്‍ സ്‌കറിയ, ജോസുക്കുട്ടി, ജറീന ജോസ് എന്നിവരെയും ഇടമറ്റത്ത് കിണറ്റില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തിയ ടോമി പ്ലാന്തോട്ടത്തിനെയും ആദരിക്കും.

എലിവാലിക്കരയിലെ വ്യാജമദ്യ നിര്‍മാണം അന്വേഷണം ക്രൈം ബ്രാഞ്ച് ആരംഭിച്ചു.

എരുമേലി: ഒറിജിനലിനെ തോല്‍പ്പിക്കുന്ന നിലയില്‍ വന്‍തോതില്‍ വിദേശമദ്യം വ്യാജമായി നിര്‍മിച്ചത് എക്‌സൈസ് റെയ്ഡില്‍ പിടികൂടിയയ സംഭവത്തില്‍ തുടരന്വേഷണം പൊലീസിലെ ക്രൈം ബ്രാഞ്ച് വിഭാഗം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 21 ന് എരുമേലിക്കടുത്ത് എലിവാലിക്കരയില്‍ നിന്നുമാണ് റെയ്ഡില്‍ 1500 ലിറ്റര്‍ സെലിബ്രേഷന്‍ റം ഇനത്തിലുള്ള വ്യാജ വിദേശമദ്യം പിടികൂടിയത്. ഇവയ്‌ക്കൊപ്പം 314 ഹോളാഗ്രാം സ്റ്റിക്കറുകളും ബിവറേജസ് കോര്‍പ്പറേഷന്റെ 125 ലേബലുകളും മുദ്രകള്‍ പതിപ്പിച്ച കുപ്പി അടപ്പുകളും പിടികൂടിയിരുന്നു. മദ്യവും ഹോളോഗ്രാം സ്റ്റിക്കറുകളും ലേബലുകളുമെല്ലാം ഒറിജിനലുമായി എല്ലാതരത്തിലും സാമ്യമുള്ളതായതിനാല്‍ […]

കഥകളി ക്ലബ്ബ് ഉദ്ഘാടനം

ഇളങ്ങുളം: രംഗശ്രീ കഥകളിക്ലബ്ബിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രണ്ടുമണിക്ക് ശാസ്താ ദേവസ്വം എല്‍.പി. സ്‌കൂള്‍ഹാളില്‍ ചലച്ചിത്രനടന്‍ ബാബു നമ്പൂതിരി നിര്‍വഹിക്കും. തുടര്‍ന്ന് ദക്ഷയാഗം കഥകളി നടത്തും.

കാഞ്ഞിരപ്പള്ളിയില്‍ ട്രാഫിക് പൊലീസ് യൂണിറ്റ് ആരംഭിക്കണം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെ ട്രാഫിക് പോലീസ് യൂണിറ്റ് ഫയലിലൊതുങ്ങുന്നു. കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം ടൗണുകളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായിട്ടായിരുന്നു ട്രാഫിക് യൂണിറ്റ് അനുവദിച്ചത്. എന്നാല്‍, അനുവദിച്ച ട്രാഫിക് പോലീസ് യൂണിറ്റ് പദ്ധതി അനിശ്ചിതത്വത്തിലാണ്. ദിനംപ്രതി വര്‍ധിച്ചു വരുന്ന വാഹനകുരുക്കും ശബരിമല തീര്‍ഥാടകര്‍ കടന്നുപോകുന്ന ടൗണുകളില്‍ പ്രധാനം എന്നതും കണക്കിലെടുത്താണ് പ്രദേശത്ത് ട്രാഫിക് യൂണിറ്റ് അനുവദിക്കാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയത്. പൊന്‍കുന്നം കേന്ദ്രമാക്കി ആരംഭിക്കാനുദ്ദേശിക്കുന്ന പുതിയ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കെട്ടിടത്തിന്റെ ലഭ്യത സംബന്ധിച്ച് ആഭ്യന്തര വകുപ്പില്‍ നിന്നെത്തിയ കത്ത് മാത്രമാണ് ട്രാഫിക് […]

ആനക്കല്ല് അംഗൻവാടിക്ക് ടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നല്കുന്നതിന് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു

കാഞ്ഞിരപ്പള്ളി:ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിലെ ആനക്കല്ല് അംഗൻവാടിക്ക് നിയമാനുസൃതം നമ്പരിട്ട് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നല്കുന്നതിന് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചതായി വാർഡ്‌ അംഗം ബിജു ചാക്കാല അറിയിച്ചു. അംഗൻവാടി നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ ഇപ്പോഴും നിലനില്ക്കുന്നത് കൊണ്ടാണ് നമ്പരിട്ട് നല്കണമെന്ന് ആവശ്യപ്പെട്ടു അംഗൻവാടി വർക്കർ നല്കിയ കത്ത് ഭരണസമിതി യോഗത്തിൽ ഉൾപ്പെടുത്തുവാൻ തീരുമാനിച്ചത് .ഇക്കാര്യത്തിൽ ബ്ളോക്ക് പഞ്ചായത്ത് അംഗം നടത്തിയ പ്രസ്താവനകൾ വാസ്തവവിരുദ്ധമാണെന്നും ബിജു പറഞ്ഞു. പഞ്ചായത്ത് വക പണം കൂടി ഉപയോഗിച്ച് സംയുക്തമായി നിർമ്മാണം പൂര്ത്തീകരിച്ച അംഗൻവാടിയിൽ […]

ലോക വൃക്ഷ ദിനത്തോടനുബന്ധിച്ച്‌ വൃക്ഷങ്ങളെ ആദരിക്കുന്നതിനായി പാത്തിക്കകാവിലെത്തിയ പരിസ്ഥിതി പ്രവര്‍ത്തകരെ തടഞ്ഞ് ഭീഷണിപ്പെടുത്തിയതായി പരാതി.

എരുമേലി. ലോക വൃക്ഷ ദിനത്തോടനുബന്ധിച്ച്‌ വൃക്ഷങ്ങളെ ആദരിക്കുന്നതിനായി പാത്തിക്കകാവിലെത്തിയ പരിസ്ഥിതി പ്രവര്‍ത്തകരെ തടഞ്ഞ് ഭീഷണിപ്പെടുത്തിയതായി പരാതി. ദേവസ്വം ബോര്‍ഡ് സ്ഥലമായ പാത്തക്കകാവിലെ പര്‍ഷങ്ങള്‍ പഴക്കമുളള വൃക്ഷങ്ങളെ ആദരിക്കുന്ന പരിപാടി നടത്തുന്നതിനായി എത്തിയ ദേശീയ പരിസ്ഥിതി സംരക്ഷണ വേദി ദേശീയ സെക്‌ട്ററി രവീന്ദ്റന്‍ എരുമേലിയുടെ നേതൃത്വത്തിലുളള സംഘത്തെയാണ് ഒരു സംഘമാളുകള്‍ തടയുകയും, മാരകായുധങ്ങളുമായി ഭീഷണിപ്പെടുത്തുകയും ചെയ്തത്. പരിസ്ഥിതിപ്രവര്‍ത്തകരെ തടഞ്ഞതിന് പിന്നില്‍ കാവ് കയ്യേ​റ്റക്കാരാണന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പിന്നീട് പത്രസമ്മേളനത്തില്‍ ആരോപിച്ചു. കാവ് കയ്യേറി വിഗ്രഹങ്ങള്‍ സ്ഥാപിക്കുകയും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ […]

മദ്യപിച്ച്‌ ഡ്യൂട്ടിക്കെത്തിയ സ്വകാര്യ ബസ്‌ കണ്ടക്‌ടറെ യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന്‌ ഹൈവേ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

കാഞ്ഞിരപ്പള്ളി: മദ്യപിച്ച്‌ ഡ്യൂട്ടിക്കെത്തിയ സ്വകാര്യ ബസ്‌ കണ്ടക്‌ടറെ യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന്‌ ഹൈവേ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഇളംകാട്‌്-കോട്ടയം റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്‌ടര്‍ വേലനിലം വെട്ടുകല്ലാങ്കുഴി കാവുങ്കല്‍ രാജേഷ്‌ (30)നെ ആണ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കൊല്ലം-തേനി ദേശീയ പാതയില്‍ മുണ്ടക്കയത്തിന്‌ സമീപം ചോറ്റിയിലാണ്‌ സംഭവം. യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന്‌ രാവിലെ 10.50ന്‌ മുണ്ടക്കയത്ത്‌ നിന്നും കാഞ്ഞിരപ്പള്ളിക്ക്‌ വരികയായിരുന്ന ബസ്‌ ചോറ്റിക്ക്‌ സമീപം തടഞ്ഞു നടത്തിയ പരിശോധനയിലാണ്‌ കണ്ടക്‌ടര്‍ മദ്യപിച്ചതായി കണ്ടെത്തിയത്‌. തുടര്‍ന്ന്‌ യാത്രക്കാരെ പിന്നാലെ […]

വിദ്യാര്‍ഥിയെ ഓട്ടോഡ്രൈവര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ഭാരത വേലന്‍ മഹാസഭ പ്രതിഷേധിച്ചു

എരുമേലി: വിദ്യാര്‍ഥിയെ ഓട്ടോഡ്രൈവര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ഭാരത വേലന്‍ മഹാസഭ പ്രതിഷേധിച്ചു. ജനറല്‍ സെക്രട്ടറി എ.എന്‍. പുരുഷോത്തമന്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് റ്റി.എന്‍ സുരേഷ്, കെ.രാജന്‍, രജനി മോഹന്‍, എം.ഹരിലാല്‍, വി.എസ് പ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

വീടുകയറി ആക്രമണം: നാലുപേര്‍ അറസ്റ്റില്‍

പൊന്‍കുന്നം: വീടുകയറി ആക്രമണം നടത്തി കുടുംബാംഗങ്ങളെ പരിക്കേല്പിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. കോയിപ്പള്ളി ശാന്തിഗ്രാം ഷംസുദ്ദീന്റെ വീട്ടില്‍ ആക്രമണം നടത്തിയ ചങ്ങനാശ്ശേരി പെരുന്ന സ്വദേശികളായ പുതുപ്പറമ്പില്‍ നെല്ലിമല ഹര്‍ഷാദ്(24), തോട്ടുപറമ്പില്‍ നിജാസ്(22), അക്കരയില്‍ റംസാന്‍ സലിം(20), തോട്ടുപറമ്പില്‍ ബഷീര്‍(43) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് കേസിനാസ്​പദമായ സംഭവം. ഷംസുദ്ദീന്‍ (32), ഭാര്യ സലീന(29), മകള്‍ ഷാഹിന(8) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ഷംസുദ്ദീനും അയല്‍വാസിയും […]

ഇളങ്ങുളത്ത് കഥകളി ക്ലബ്പ്‌ – എല്ലാ മാസവും കഥകളി സംഘടിപ്പിക്കും

പൊന്‍കുന്നം: സാധാരണക്കാരായ കഥകളിയാസ്വാദകരുടെ ആസ്വാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും കഥകളിക്ക് പ്രചാരമേകുന്നതിനുമായി ഇളങ്ങുളം കേന്ദ്രീകരിച്ച് രംഗശ്രീ കഥകളി കഌബ്ബ് പ്രവര്‍ത്തനം തുടങ്ങുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പകല്‍കഥകളി, സോദാഹരണ പ്രഭാഷണം, ആസ്വാദനക്കളരികള്‍, കലാകാരന്മാരെ േപ്രാത്സാഹിപ്പിക്കല്‍, തെക്ക്, വടക്ക് ചിട്ടകള്‍ക്ക്‌ േപ്രാത്സാഹനം നല്‍കല്‍ എന്നിവയൊക്കെയാണ് ലക്ഷ്യമിടുന്നത്. കഌബ്ബിന്റെ നേതൃത്വത്തില്‍ പ്രതിമാസ കഥകളിയും നടക്കും. മെയ് 1ന് രണ്ടുമണിക്ക് ഇളങ്ങുളം ശാസ്താ ദേവസ്വം എല്‍.പി. സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടനം. ചലച്ചിത്രനടന്‍ ബാബു നന്പൂതിരി ഉദ്ഘാടനം നിര്‍വഹിക്കും. കഌബ് പ്രസിഡന്റ് മീനടം ഉണ്ണികൃഷ്ണന്‍ അധ്യക്ഷത […]

ആദ്യഭാര്യെയയും മക്കെളയും ആക്രമിച്ചയാളെ റിമാന്‍ഡു ചെയ്തു

മുണ്ടക്കയം: ആദ്യഭാര്യെയയും രണ്ടു മക്കളെയും രാത്രിയില്‍ വീട്ടില്‍കയറി ആക്രമിക്കുകയും വീട് തല്ലിത്തകര്‍ക്കുകയും ചെയ്തയാളെ കോടതി റിമാന്‍ഡുചെയ്തു. വെട്ടുകല്ലാംകുഴി പാലക്കുന്നേല്‍ ബിജു(43)നെയാണ് കാഞ്ഞിരപ്പള്ളി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തത്. ആദ്യഭാര്യ സൂസമ്മ(40),മക്കളായ ആദിത്യ(15),സയനോര(9) എന്നിവരെയാണ് ബിജു മര്‍ദ്ദിച്ചത്. ഇവര്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആസ്​പത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി പത്തുമണിയോടെ വെട്ടുകല്ലാംകുഴിയിലായിരുന്നു സംഭവം. പോലീസ് പറയുന്നതിങ്ങനെ.രാത്രിയില്‍ വെട്ടുകല്ലാംകുഴിയിലെ വീട്ടിലെത്തിയ ബിജു സൂസമ്മെയയും മക്കെളയും മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിനുള്ളിലെ അലമാര തല്ലിത്തകര്‍ക്കുകയും വീട് ഭാഗികമായി തകര്‍ക്കുകയും ചെയ്തു. 16 വര്‍ഷം […]

വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്തയാള്‍ അറസ്റ്റില്‍

ചിറക്കടവ്: വീട്ടമ്മയുടെ മാല പൊട്ടിച്ച കേസ്സില്‍ പ്രതി അറസ്റ്റില്‍. ചിറക്കടവ് നടുവിലാത്ത് ഗൗരിയമ്മയുടെ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ട ചിറക്കടവ് മഞ്ഞാക്കല്‍ ചന്ദ്രനാ(45)ണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. വീട്ടില്‍ കൂലിപ്പണിക്കെത്തിയതാണ് പ്രതി. ഇയാളുടെ വീട്ടില്‍ ബക്കറ്റില്‍ തുണിക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ പോലീസ് മാല കണ്ടെടുത്തു.

വിവരാവകാശത്തിന് വ്യാജ മറുപടി: പഞ്ചായത്ത് സെക്രട്ടറിക്ക് കമ്മീഷന്‍ പിഴ ചുമത്തി

എരുമേലി: വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നല്‍കിയ മറുപടി വ്യാജമാണെന്നും കമ്മീഷന് ഉത്തരവ് നടപ്പാക്കാന്‍ കഴിയാതിരുന്നുവെന്നും ചൂണ്ടിക്കാട്ടി പഞ്ചായത്ത് സെക്രട്ടറിക്ക് കമ്മീഷന്‍ പിഴ ചുമത്തി. എരുമേലി കരിങ്കല്ലുംമൂഴിയില്‍ വലിയ തോടിന് കുറുകേ പാലം നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട അഴിമതിയാണ് വിവരാവകാശ അപേക്ഷയില്‍ ഉള്‍പ്പെട്ടിരുന്നത്. പൊതുപ്രവര്‍ത്തകനായ ബിജു വഴിപ്പറമ്പില്‍ നല്‍കിയ അപേക്ഷയില്‍ പാലം നിര്‍മ്മാണത്തിനുള്ള എട്ടംഗ സബ് കമ്മറ്റിയില്‍ ഗ്രാമപഞ്ചായത്തംഗമായ സുജിത്ത് പി. കുളങ്ങരയെ ചെയര്‍മാനായി നിയമിച്ചുവെന്നായിരുന്നു സെക്രട്ടറി നല്‍കിയ മറിപടിയിലുണ്ടായിരുന്നത്. എന്നാല്‍ എട്ടംഗ സബ് കമ്മറ്റിയെ […]

പംബ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ചിറക്കടവ് തെക്കേത്തുകവല സ്വദേശിനിയുടെ ശവസംസ്‌കാരം നടന്നു

ചിറക്കടവ്: റാന്നി പെരുനാട് ചേന്നംപാറ പള്ളിക്കടവില്‍ പമ്പാ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ ശവസംസ്‌കാരം വ്യാഴാഴ്ച നടത്തി ചിറക്കടവ് തെക്കേത്തുകവല മലമ്പുറത്ത് നാരായണപിള്ളയുടെ മകളും റാന്നി പെരുനാട് ചേന്നംപാറ പേഴുംമൂട്ടില്‍ രഞ്ജിത്തിന്റെ ഭാര്യയുമായ ആശയുടെ ജഡം ഞായറാഴ്ച രാവിലെയാണ് നദിയില്‍ കണ്ടെത്തിയത്. മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആസ്​പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 10ന് മൃതദേഹം ചിറക്കടവ് തെക്കേത്തുകവലയിലെ വീട്ടില്‍ കൊണ്ടു വന്നു . തുടര്‍ന്ന് റാന്നി പെരുനാട്ടിലെ ഭര്‍ത്തൃഗൃഹത്തിലേക്ക് കൊണ്ടു പോയി

ഡെങ്കിപ്പനി : ജാഗ്രത നിർദേശം

ഇടവിട്ടുള്ള വേനല്‍മഴയുടെയും കുടിവെള്ള ദൌര്‍ലഭ്യത്തിന്റെയും സാഹചര്യത്തില്‍ ഡെങ്കിപ്പനി പ്രതിരോധിക്കുന്നതിനു പൊതുജനങ്ങള്‍ മുന്‍കരുതല്‍ എടുക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.എം. ഐഷാഭായി അറിയിച്ചു. വീടുകളില്‍ ദിവസങ്ങളോളം കുടിവെള്ളം ശേഖരിച്ചു വയ്ക്കുന്നതും വീടിന്റെ സണ്‍ഷേഡിലും പരിസരപ്രദേശങ്ങളിലും ഇടവിട്ടുള്ള മഴമൂലം ചെറുപാത്രങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും കൊതുകു വളരാന്‍ ഇടയാകും. ചെറുപാത്രങ്ങള്‍, ചിരട്ട, ടയര്‍, കളിപ്പാട്ടങ്ങള്‍ മുതലായവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ഒഴുക്കിക്കളഞ്ഞാല്‍ ഡെങ്കിപ്പനി പടര്‍ത്തുന്ന ഈഡിസ് കൊതുകിനെ നശിപ്പിക്കാനാകും. കുടിവെള്ളം ശേഖരിച്ചു വയ്ക്കുന്നവര്‍ പാത്രങ്ങളും ടാങ്കുകളും കൊതുകു കടക്കാത്ത വിധം അടച്ചുസൂക്ഷിക്കണം. […]

കേരള കോണ്‍ഗ്രസ്-എം ജില്ലാ കമ്മിറ്റി ജോസഫ് ജെ. ഞാവള്ളിയുടെ ആകസ്മിക മരണത്തില്‍ അനുശോചിച്ചു.

കാഞ്ഞിരപ്പള്ളി: കേരള കോണ്‍ഗ്രസ്-എം സംസ്ഥാന സെക്രട്ടേറിയറ്റ് മെംബറായിരുന്ന ജോസഫ് ജെ. ഞാവള്ളിയുടെ ആകസ്മിക മരണത്തില്‍ കേരള കോണ്‍ഗ്രസ്-എം ജില്ലാ കമ്മിറ്റി അനശോചിച്ചു. ജില്ലാ പ്രസിഡന്റ് ഇ.ജെ. ആഗസ്തി, സെക്രട്ടറി റസിലി മങ്കാശേരി എന്നിവര്‍ അനുശോചിച്ചു.

ജോസഫ് ജെ. ഞാവള്ളിയുടെ നിര്യാണത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ് അനുശോചിച്ചു

കാഞ്ഞിരപ്പള്ളി: കത്തോലിക്കാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ട്രഷററും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന ജോസഫ് ജെ. ഞാവള്ളിയുടെ നിര്യാണത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി രൂപത അനുശോചിച്ചു. ബേബിച്ചന്‍ ഏര്‍ത്തയിലിന്റെ അധ്യക്ഷതയില്‍ മാത്യു തോമസ് കൊല്ലംകുളം, പ്രഫ. കെ.എസ്. കുര്യന്‍ പൊട്ടംകുളം, പ്രഫ. ജെ.സി. കാപ്പന്‍, ജോയി നെല്ലിയാനി എന്നിവര്‍പ്രസംഗിച്ചു.

സ്വയം കുരിശിൽ കയറി ദുഃഖ വെള്ളി ആചരണം

ലോകമെമ്പാടും ദുഃഖ വെള്ളി ആചരണം നടന്നു . പല രാജ്യങ്ങളിലും ചിലർ സ്വയം കുരിശിൽ കയറിയും, ചാട്ടവാര് കൊണ്ട് ശരീരത്തിൽ പ്രഹരിച്ചുമാണ് യേശുദേവന്റെ പീഡനുഭാവത്തിൽ ഭാഗഭക്കായത് .. ഇതാ ചില ചിത്രങ്ങൾ

പനമറ്റം ക്ഷേത്രത്തിന്‍റെ കാണിക്കവഞ്ചിയില്‍നിന്നും പണം കവര്‍ന്നയാളെ നാട്ടുകാര്‍ പിടികൂടി

പൊന്‍കുന്നം: പനമറ്റം വെളിയന്നൂര്‍ ധര്‍മശാസ്‌താ ക്ഷേത്രത്തിന്‍റെ കാണിക്കവഞ്ചിയില്‍നിന്നും പണം കവര്‍ന്നയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. പെരുന്പാവൂര്‍ സ്വദേശി കിരണ്‍കുമാറാണ്‌ പിടിയിലായത്‌. തിങ്കളാഴ്‌ച രാവിലെ കാണിക്കവഞ്ചിയില്‍നിന്നും പണമെടുക്കുകയായിരുന്ന കിരണ്‍കുമാറിനെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. ഇയാളില്‍നിന്നും 150 രൂപയോളം കണ്ടെടുത്തു. പൊന്‍കുന്നം പോലീസ്‌ പ്രതിയെ കസ്‌റ്റഡിയിലെടുത്ത്‌ കൂടുതല്‍ അന്വേഷണം നടത്തിവരുന്നു

പമ്പാനദിയില്‍ തോട്ടയിടീല്‍ വ്യാപകമാകുന്നതായി പരാതി

എരുമേലി: പമ്പാനദിയുടെ വിവിധ ഭാഗങ്ങളില്‍ തോട്ടയിടീല്‍ വ്യാപമകമാകുന്നതായി പരാതി. പമ്പാവാലി, മൂലക്കയം, എയ്ഞ്ചല്‍ വാലി മേഖലകളിലെ കടവുകളിലും കയങ്ങളിലുമാണ് മാരകമായ രീതിയില്‍ തോട്ടയിട്ട് മീന്‍ പിടിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. തോട്ടയിടുന്നതുമൂലം പമ്പാനദിയിലെ ജലം മലിനമാകുകയും കുടവെള്ളമായി ഉപയോഗിക്കുന്നതിന് സാധിക്കാത്ത സാഹചര്യമുണ്ടാവുകയും ചെയ്യുന്നതായി നാട്ടുകാര്‍ പറഞ്ഞു. തോട്ടയിട്ടുപിടിക്കുന്ന മത്സ്യങ്ങളില്‍നിന്നും ചെറുമത്സ്യങ്ങളും പിടിവിട്ടുപോകുന്ന മത്സ്യങ്ങളം പിന്നീട് വെള്ളത്തില്‍ ചത്തുപൊങ്ങുന്നതും വെള്ളത്തിന്റെ മലിനീകരണത്തിന് കാരണമാകുന്നതായി നാട്ടുകാര്‍ പറയുന്നു. പമ്പാനദിയിലെ മത്സ്യസമ്പത്ത് വ്യാപകമായി നശിക്കാനും ഇത് വഴിയൊരുക്കുന്നു. തോട്ടയിടീല്‍ കര്‍ശനമായി തടയുന്നതിന് ബന്ധപ്പെട്ടവര്‍ […]

പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ പോളിംഗ്‌ ശതമാനം കുറഞ്ഞതിന്‍റെ പേരില്‍ പി.സി ജോര്‍ജിനെമാത്രം പഴിക്കുന്നത്‌ ശരിയല്ലന്നു യു.ഡിഎഫ്‌ ചെയര്‍മാനും ഇലക്ഷന്‍കമ്മിറ്റി കണ്‍വീനറുമായ ജോര്‍ജ്‌ ജേക്കബ്ബ്‌ .

പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ പോളിംഗ്‌ ശതമാനം കുറഞ്ഞതിന്‍റെ പേരില്‍ പി.സി ജോര്‍ജിനെമാത്രം പഴിക്കുന്നത്‌ ശരിയല്ലന്നും ആന്‍റോ ആന്‍റണിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ യു.ഡി.എഫിന്‌ കഴിയാത്തതിനാലാണന്നും യു.ഡിഎഫ്‌ ചെയര്‍മാനും ഇലക്ഷന്‍കമ്മിറ്റി കണ്‍വീനറുമായ ജോര്‍ജ്‌ ജേക്കബ്ബ്‌ . റബ്ബറിന്‍റെ വിലയിടിവും കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടും കൃഷിക്കാരെ അസംതൃപ്‌തരാക്കി. പരന്പരാഗത കോണ്‍ഗ്രസ്‌, യു.ഡി.എഫ്‌ വോട്ടുകള്‍ കുറയാന്‍ ഇതുംകാരണമായി. യു.ഡി.എഫ്‌ നേതൃത്വം ആവശ്യപ്പെട്ട കാര്യങ്ങള്‍ പി.സിജോര്‍ജ്‌ നിറവേറ്റിയിട്ടുണ്ടെന്നും കാര്‍ഷികമേഖലയിലെ പ്രതിഷേധമുണ്ടെങ്കിലും പൂഞ്ഞാറില്‍ ആന്‍റോആന്‍റണിക്ക്‌ വ്യക്‌തമായ ഭൂരിപക്ഷം ലഭിക്കുമെന്നും ജോര്‍ജ്‌ ജേക്കബ്ബ്‌ പറഞ്ഞു. അതേസമയം ജനത്തെമറന്നവര്‍ പരാജയപ്പെട്ടാല്‍ […]

ചീഫ് വിപ്പ് പി.സി. ജോര്‍ജിനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം , മുറിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു

ചീഫ് വിപ്പ് പി.സി. ജോര്‍ജിനെതിരേ വൈക്കത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ടിബിയില്‍ ഒരു ചാനല്‍ചര്‍ച്ചയില്‍ പങ്കെടുക്കവേയാണ് പ്രതിഷേധം. മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ മുറിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയതിനു ശേഷമാണ് പി.സി. ജോര്‍ജിന് പുറത്തേക്കു കടക്കാനായത്. പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്കെതിരായ പ്രസ്താവന നടത്തിയതിനാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. പത്തനംതിട്ടയില്‍ യുഡിഎഫ് പ്രചരണം പാളിയെന്നാണ് പി.സി ജോര്‍ജ് രാവിലെ പ്രസ്താവിച്ചത്. ആരു ജയിക്കുമെന്ന് വോട്ട് എണ്ണിക്കഴിഞ്ഞാല്‍ മാത്രമേ പറയാന്‍ കഴിയുകയുള്ളൂ എന്നും അദ്ദേഹം […]

പി.സി. ജോര്‍ജ് മിതത്വം പാലിക്കണം: പി.പി. തങ്കച്ചന്‍

ഫ് വിപ്പ് പി.സി. ജോര്‍ജ് മിതത്വം പാലിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ പറഞ്ഞു. ആന്റോ ആന്റണിക്കെതിരേ പരസ്യവിമര്‍ശനം നടത്തിയത് ശരിയായില്ല. പി.സി. ജോര്‍ജിന്റെ നിലപാട് പറയേണ്ടത് യുഡിഎഫിലാണ്. യുഡിഎഫിലെ സ്ഥാനാര്‍ഥികളെല്ലാം മിടുക്കന്മാരാണെന്നും പി.പി. തങ്കച്ചന്‍ കൂട്ടിച്ചേര്‍ത്തു. ആന്റോ ആന്റണി മത്സരിച്ച പത്തനംതിട്ടയില്‍ യുഡിഎഫ് പ്രചരണം പാളിയെന്നാണ് പി.സി ജോര്‍ജ് രാവിലെ പ്രസ്താവിച്ചത്. ആരു ജയിക്കുമെന്ന് വോട്ട് എണ്ണിക്കഴിഞ്ഞാല്‍ മാത്രമേ പറയാന്‍ കഴിയുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ആന്റോ ആന്റണിക്കെതിരെ ഒരു ചാനലിലാണ് പി.സി ജോര്‍ജ് രൂക്ഷമായി […]

പി.സി. ജോർജിനു പത്തനംതിട്ടയിലെ പ്രചരണത്തിൽ എന്തെങ്കിലും പരാതി ഉണ്ടായിരുന്നെങ്കിൽ നേരത്തെ പറയണമായിരുന്നു :- വി.എം.സുധീരൻ

പത്തനംതിട്ടയിലെ പ്രചരണത്തിൽ എന്തെങ്കിലും പരാതി ചീഫ് വിപ്പ് പി.സി. ജോർജിനുണ്ടായിരുന്നെങ്കിൽ അപ്പോൾതന്നെ ഉന്നയിച്ച് പരിഹരിക്കാമായിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ അനാവശ്യമായ വാദപ്രതിവാദങ്ങളുടെ പിറകെ പോകാതിരിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറ‌ഞ്ഞു. അഭിപ്രായ വ്യത്യാസങ്ങൾ ഫലത്തെ ബാധിക്കുമെന്ന് ജോർജ് പറയുന്നുണ്ടെങ്കിൽ ഫലം വരുന്നതുവരെ കാത്തിരിക്കാമെന്ന് സുധീരൻ പറഞ്ഞു. അതിനുശേഷം ആരോപണങ്ങൾ പരിശോധിക്കാം. പത്തനംതിട്ട പൂർണമായും യു.ഡി.എഫിന് വിജയസാദ്ധ്യതയുള്ള മണ്ഡലമാണ്. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫിന് വിജയസാദ്ധ്യതയുണ്ട്. മഹാഭൂരിപക്ഷം സീറ്റുകളിലും മികച്ച വിജയം നേടാൻ […]

കൂവപ്പള്ളിയിൽ ഇന്ന് കുരിശുമല തീര്‍ഥാടനം

കാഞ്ഞിരപ്പള്ളി: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ കൂവപ്പള്ളി കുരിശുമലയില്‍ നാല്‍പ്പതാംവെള്ളി ആചരണത്തോടനുബന്ധിച്ചുള്ള കുരിശുമല തീര്‍ഥാടനം ഇന്ന് നടക്കും. രാവിലെ 10.30ന് അടിവാരത്തുനിന്ന് കാഞ്ഞിരപ്പള്ളി ഇടവകയിലെ പിതൃവേദി, മാതൃദീപ്തി, ചെറുപുഷ്പ മിഷന്‍ലീഗ്, ഫൊറോന യുവദീപ്തി എന്നിവയുടെ നേതൃത്വത്തില്‍ കുരിശിന്റെവഴി. അസിസ്റ്റന്റ് വികാരിമാരായ ഫാ.കുരുവിള പൈക്കര, ഫാ.സുനില്‍ കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. 12ന് മലമുകളില്‍ വചനസന്ദേശം, സ്ലീവാവന്ദനം, നേര്‍ച്ചക്കഞ്ഞി വിതരണം എന്നിവ നടക്കും. പുതുഞായര്‍ ദിനമായ 27ന് രാവിലെ എട്ടിന് കുരിശുമലയില്‍ വിശുദ്ധ കുര്‍ബാന, 9.30ന് കുരിശിന്റെവഴി, 10.45ന് വിശുദ്ധ […]

കാഞ്ഞിരപ്പള്ളിയിൽ നാളികേര ഉല്‍പ്പാദകസംഘം രൂപവല്‍ക്കരിക്കുന്നു

കാഞ്ഞിരപ്പള്ളി: കേന്ദ്ര നാളികേര വികസന ബോര്‍ഡ് നാളികേര വികസനത്തിനായി നടപ്പാക്കുന്ന പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിന് ആത്മ-കര്‍ഷക ഗ്രൂപ്പുകളുടെ ബ്ലോക്കുതല സമിതിയായ ഗ്രീന്‍ഷോര്‍ മുന്‍കൈയെടുത്ത് കാഞ്ഞിരപ്പള്ളി നാളികേര ഉത്പ്പാദകസംഘം രൂപവല്‍ക്കരിക്കുന്നു കേടായ തെങ്ങുകളുടെ മുറിച്ചുനീക്കല്‍, ശാസ്ത്രീയ വളംവിതരണം, മികച്ച നടീല്‍വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കല്‍, തെങ്ങധിഷ്ഠിത പ്രദര്‍ശന തോട്ടങ്ങള്‍ തയ്യാറാക്കല്‍, തെങ്ങധിഷ്ഠിത ചെറുകിട വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കല്‍, ‘നീര’യുടെ ഉത്പ്പാദനവും വിപണനവും സാധ്യമാക്കല്‍ എന്നിവ കേന്ദ്ര നാളികേര വികസന ബോര്‍ഡുമായി സഹകരിച്ച് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ശനിയാഴ്ച 3മണിക്ക് കാഞ്ഞിരപ്പള്ളി കൃഷിഭവന്‍ ഹാളില്‍ […]

ഇളംകാട് -കോലാഹലമേട് റോഡ് നിര്‍മ്മാണം; നാല് കോടി മുടക്കിയിട്ട് ഒരു രൂപ പോലും കിട്ടിയിട്ടില്ല എന്ന് കരാറുകാരന്റെ സത്യവാങ്മൂലം

കാഞ്ഞിരപ്പള്ളി: ഇളംകാട് -കോലാഹലമേട് റോഡിനായി കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ നാലുകോടി രൂപ മുടക്കിയിട്ടുണ്ടെന്നും പൊതുമരാമത്ത് വകുപ്പില്‍നിന്ന് ഒരു രൂപപോലും ബില്‍തുകയായി നല്‍കിയിട്ടില്ലെന്നും കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനുവേണ്ടി റീജണല്‍ മാനേജര്‍ വി.എസ്.തങ്കപ്പന്‍ കാഞ്ഞിരപ്പള്ളി ലീഗല്‍ സര്‍വീസ് കോടതിയില്‍ സത്യവാങ്മൂലം നല്‍കി. എന്നാല്‍ പ്രദേശത്തെ ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ഇളംകാട് മുതല്‍ വല്യേന്ത വരെയുള്ള രണ്ടു കിലോമീറ്റര്‍ ഭാഗം രണ്ടാഴ്ചയ്ക്കുള്ളില്‍ പണിയുമെന്ന് മാനേജര്‍ അറിയിച്ചു. രണ്ടു കിലോമീറ്റര്‍ ടാറിങ് നടത്തുന്നതിന് 15 ലക്ഷം രൂപ ചെലവഴിച്ച് സാധനസാമഗ്രികള്‍ സ്ഥലത്തെത്തിച്ചെന്നും ഇവര്‍ […]

ജോൽസ്യ പ്രവചനം :- അടുത്ത കേന്ദ്ര മന്ത്രിസഭക്ക് ആയുസ്സ് ഒരു വർഷം മാത്രം. ഉന്നതനായ ഒരു ഭരണാധികാരി ഈ കാലയളവില്‍ മരണപ്പെടും

അടുത്ത മാസം കേന്ദ്രത്തില്‍ അധികാരത്തില്‍ കയറാന്‍ പോകുന്ന സര്‍ക്കാരിന്റെ കാലാവധി പ്രവചിച്ചു കൊണ്ട് പ്രമുഖ ജ്യ്ല്സ്യന്‍ രംഗത്ത് വന്നു. കേവലം ഒരു വര്‍ഷം മാത്രമാണ് ആ സര്‍ക്കാരിന് അധികാരത്തില്‍ കടിച്ചു തൂങ്ങി ഇരിക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് പ്രമുഖ ജ്യോത്സ്യനായ കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരി പ്രവചിച്ചിരിക്കുന്നത്. ഭരണത്തിലിരിക്കുന്നവര്‍ തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടാകുമെന്നാണ് ജ്യോതിഷി പ്രവചിക്കുന്നത്. മേടസംക്രമം മിഥുന വ്യാഴത്തില്‍ ആയതിനാലും സേനാധിപതി സൂര്യനാവുന്നതിനാലും ആണ് ഈ അഭിപ്രായ വ്യത്യാസം ഉടലെടുക്കുക. ഉന്നതനായ ഭരണാധികാരി ഈ കാലയളവില്‍ മരിക്കുമെന്നും അദ്ദേഹം […]

ഫോട്ടോ വോട്ടേഴ്സ് സ്ളിപ്പ് വിതരണം

ഫോട്ടോ പതിച്ച വോട്ടേഴ്സ് സ്ളിപ്പുകളുടെ വിതരണം ബൂത്ത്ലവല്‍ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ നടന്നുവരുന്നു. കഴിഞ്ഞ തവണ 60 ശതമാനത്തില്‍ താഴെ വോട്ടുരേഖപ്പെടുത്തിയ സ്ഥലങ്ങളിലെ വീടുകളില്‍ വോട്ടു ചെയ്യേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയ പ്രത്യേക അഭ്യര്‍ഥനയും എത്തിക്കുന്നുണ്ട്. വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിലേക്ക് ജില്ലാ വരണാധികാരി നേരിട്ടു നല്‍കുന്ന കത്തുകളാണ് വിതരണം ചെയ്യുന്നത്. വോട്ടിംഗ് മെഷീനുകള്‍ പരിചയപ്പെടുത്തിക്കൊണ്ടുള്ള പരിപാടികളും ബോധവത്കരണവും വിവിധ ഭാഗങ്ങളില്‍ നടന്നു.

അവയവദാനം പ്രോത്സാഹിപ്പിക്കുന്നവർ ഇത് വായിക്കുക … സ്വന്തം ഹൃദയം ജീവനോടെ മുറിച്ചു എടുക്കും എന്ന് അറിഞ്ഞിട്ടും പ്രതികരിക്കുവാൻ ആവാതെ ഒരു പാവം യുവാവു് ..

ലോകത്തിൽ ഒരു മനുഷ്യനും അത്രമേൽ വിഷമിചിട്ടുണ്ടാവില്ല .. ഇത് പോലെ ഒരു സംഭവം ഇനി ആര്ക്കും ഒരിക്കലും ഉണ്ടാകാതെ ഇരിക്കട്ടെ … തന്റെ ഹൃദയവും മറ്റു അവയവങ്ങളും ഉടൻതന്നെ ജീവനോടെ മുറിചെടുക്കും എന്ന് കേട്ടുകൊണ്ട് പൂര്ണ ബോധത്തോടെ എന്നാൽ അനങ്ങുവനൊ പ്രതികരിക്കുവാണോ പറ്റാതെ നിങ്ങൾ കിടക്കുനത് ഒന്ന് ആലോചിച്ചു നോക്കുക ..എത്ര ഭയാനകം ആയിരിക്കും അത് . .. ബ്രെയിൻ ഡത്ത് എന്ന പേരിൽ ഇന്ന് പ്രതേകിച്ചു കേരളത്തിൽ നടത്തിവരുന്ന ” തീർപ്പാക്കൽ പദ്ധതിയുടെ ” എല്ലാ […]

Page 1 of 10123Next ›Last »