REGIONAL NEWS

Regional News

സനലിന്റെ കുടുംബത്തിന് നാടിന്റെ സഹായനിധി

മുണ്ടക്കയം ∙ നാട് സമാഹരിച്ച സഹായനിധി ഇനി സനലിന്റെ കുടുംബത്തിന് കൈത്താങ്ങാകും. വാഹനാപകടത്തിൽ മരണമടഞ്ഞ മാധ്യമപ്രവർത്തകൻ വണ്ടൻപതാൽ സ്വദേശി സനൽ ഫിലിപ്പിന്റെ ശസ്ത്രക്രിയയ്ക്കു വേണ്ടി സമാഹരിച്ച 388350 രൂപയാണു കുടുംബത്തിനു നൽകുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികൾ, ജനപ്രതിനിധികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി, പ്രസ് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ മൂന്നു ദിവസംകൊണ്ട് തുക സമാഹരിക്കുകയായിരുന്നു. എന്നാൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകാതെ ഇതിന്റെ തൊട്ടടുത്ത ദിവസംതന്നെ സനൽ മരണത്തിലേക്ക് മടങ്ങി. സമാഹരിച്ച തുക സനലിന്റെ സഹോദരിയുടെ വിവാഹത്തിനായി കൈമാറുവാൻ ചികിത്സാ […]

എംഎ.എ എക്‌സലന്‍ഷ്യ അവാര്‍ഡ് വിതരണം മുണ്ടക്കയത്തു ഞായറാഴ്ച

മുണ്ടക്കയം: പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിൽ വിദ്യാഭ്യാസ മേഖലയിൽ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും വിദ്യാലയങ്ങള്‍ക്കും പി.സി. ജോര്‍ജ് എംഎ.എ ഏര്‍പ്പെടുത്തിയ എംഎ.എ എക്‌സലന്‍സ് അവാര്‍ഡ് ‘എക്‌സലന്‍ഷ്യ 2016’ ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് മുണ്ടക്കയം സിഎസ്‌ഐ ഓഡിറ്റോറിയത്തിൽ സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഐപിഎസ് സമ്മാനിക്കും. യോഗത്തിൽ പി.സി. ജോര്‍ജ് എംഎ.എ അധ്യക്ഷത വഹിക്കും. എസ്എസ്എ.സി, ഹയര്‍ സെക്കന്‍ഡറി, സിബിഎസ്ഇ വിഭാഗങ്ങളിൽ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ വിദ്യാര്‍ഥികള്‍ക്കാണ് എംഎ.എ എക്‌സലന്‍സ് അവാര്‍ഡ് ലഭിക്കുക. എയ്ഡഡ് സ്‌കൂളുകളിൽ നൂറു […]

കാഞ്ഞിരപ്പള്ളി ജനറല്‍ ആസ്​പത്രിയില്‍ വിജിലിന്‍സ് റെയ്ഡ്

കാഞ്ഞിരപ്പള്ളി: ജനറല്‍ ആസ്​പത്രിയില്‍ വിജിലിന്‍സ് റെയ്ഡ് നടത്തി. ആസ്​പത്രി വളപ്പിലെ ഗേറ്റുവഴി ആളുകളെ കടത്തിവിടുന്നതിന് അനധികൃതമായി പണം ഈടാക്കുന്നുവെന്നും ശസ്ത്രക്രിയ കഴിഞ്ഞ് വാര്‍ഡുകളിലേക്ക് രോഗികളെ കൊണ്ടു പോകുമ്പോള്‍ നഴ്‌സിങ് അസിസ്റ്റന്റുമാര്‍ പണം വാങ്ങുന്നുവെന്നും ആരോപിച്ച് വിജിലന്‍സിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിജിലന്‍സ് സി.ഐ. ബിജു വി.നായരുടെ നേതൃത്വത്തിലുള്ള സംഘം കുറുപ്പന്തറ ലാന്‍ഡ് അക്വിസിഷന്‍ സ്‌പെഷല്‍ തഹസില്‍ദാര്‍ പ്രേമലതയുടെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന നടത്തിയത് . രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയിട്ടില്ലെന്ന് […]

കിടപ്പുമുറിയില്‍ കഞ്ചാവ് സൂക്ഷിച്ചയാള്‍ പിടിയില്‍

മുണ്ടക്കയം ഈസ്റ്റ്: കിടപ്പുമുറിയില്‍ 200 ഗ്രാം കഞ്ചാവ് സൂക്ഷിച്ചിരുന്നയാള്‍ പിടിയില്‍. വെംബ്ലി വടക്കേമല മേല്‍മുറിയില്‍ അനന്തു സജിയെയാണ് (19) പെരുവന്താനം എസ്.ഐ. വി.കെ.മുരളീധരനും സംഘവും പിടിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. പോലീസ് പറയുന്നതിങ്ങനെ: മേഖലയിലെ സ്‌കൂള്‍ കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും അനന്തു സജി കഞ്ചാവ് വില്‍ക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളിലെ കട്ടിലിന്റെ തലയണക്കടിയില്‍ നിന്ന് 51 പൊതികളിലായി 200 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. അടുത്തകാലത്തായി കഞ്ചാവിന് അടിമയായ ഇയാള്‍ വീട്ടില്‍ പലപ്പോഴും […]

ചിറക്കടവിലെ താല്‍ക്കാലിക നിയമനങ്ങള്‍ക്ക് സ്റ്റേ

പൊന്‍കുന്നം: ചിറക്കടവ് ഗ്രാമപ്പഞ്ചായത്ത് നടത്തിയ താല്‍ക്കാലിക നിയമനങ്ങള്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു. ക്ലര്‍ക്ക്, സ്വീപ്പര്‍ തസ്തികകളില്‍ നടത്തിയ നിയമനമാണ് സ്റ്റേ ചെയ്തത്. ജില്ലാ എംപ്ലോയിമെന്റ് ഫോറം സെക്രട്ടറിയും യുവമോര്‍ച്ച ചിറക്കടവ് പഞ്ചായത്ത് സെക്രട്ടറിയുമായ എം.എസ്. സുജിത്‌ലാല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് കെ. ജോസ് സിറിയക് എന്നിവരടങ്ങിയ ബഞ്ചാണ് ബുധനാഴ്ച സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. വര്‍ഷങ്ങളായി ഒഴിവ് വരുന്ന തസ്തികകളില്‍ ഭരണസമിതി നേരിട്ട് നിയമനം നടത്തുകയാണ്. എംപ്ലോയിമെന്റ് എക്‌സേഞ്ചിലെ പട്ടികയില്‍ […]

അവഗണനയില്‍ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം

എരുമേലി: ശബരിമലയുടെ കവാടമായ എരുമേലിയില്‍ നാട്ടുകാര്‍ക്കും,അയ്യപ്പഭക്തര്‍ക്കും ആശ്രയമാകേണ്ട എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം അവഗണനയുടെ നടുവില്‍. സാമൂഹികാരോഗ്യകേന്ദ്രമെന്നാണ് പേരെങ്കിലും ആസ്​പത്രിയില്‍ രാത്രി ചികില്‍സയോ കിടത്തിച്ചികില്‍സയോ ഇല്ല. ജീവനക്കാരുടെ കുറവും ആസ്​പത്രിയുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്നു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. ആസ്​പത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ഇരുനില കെട്ടിടം രണ്ട് വര്‍ഷം മുന്‍പ് പൂര്‍ത്തിയായതാണ്. സാനിട്ടറി ഫിറ്റിങ്‌സ്,സേഫ്റ്റി ടാങ്ക് നിര്‍മ്മാണം തുടങ്ങിയ ചെറിയ പണികളേ പൂര്‍ത്തിയാകാനുള്ളൂ. എന്നാല്‍ രണ്ടുവര്‍ഷമായിട്ടും ഇവ പൂര്‍ത്തിയാക്കി കെട്ടിടം […]

പൊന്‍കുന്നം ശ്രേയസ് പബ്ലിക് സ്‌കൂളില്‍ വിജയദിനാഘോഷം നടത്തി

പൊന്‍കുന്നം: ശ്രേയസ് പബ്ലിക് സ്‌കൂളില്‍ 10,12 ക്ലാസുകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ വിജയദിനാഘോഷം നടത്തി. വാഴൂര്‍ തീര്‍ഥപാദാശ്രമ മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ഥപാദര്‍ അനുഗ്രഹപ്രഭാഷണം നടത്തി. സ്‌കൂള്‍ മാനേജര്‍ പി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി. സാബു അംബാപുരം, പ്രിന്‍സിപ്പാള്‍ ഡോ. ബി. സന്തോഷ്, പി. റ്റി. എ പ്രസിഡന്റ് സിന്ധു എസ്. നായര്‍, സൂര്യാ സജീവ്, അനന്ദു എസ്. കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ രോഗികളുടെ തിരക്കു വർദ്ധിക്കുന്നു

കാഞ്ഞിരപ്പള്ളി: ദിനംതോറും ആയിരത്തോളംപേര്‍ ചികിത്സ തേടിയെത്തുന്ന ജനറല്‍ ആശുപത്രിയില്‍ അടിസ്‌ഥാന സൗകര്യങ്ങള്‍ ഇനിയും അകലെയാണ്‌. ഇന്നലെ മാത്രം 1033 പേര്‍ ഒ.പിയില്‍ ചികിത്സ തേടിയെത്തി. ആശുപത്രിയില്‍ ഡോക്‌ടര്‍മാരുടെ മികച്ച സേവനം ലഭ്യമാകുന്നുണ്ടെങ്കിലും സ്‌ഥലസൗകര്യത്തിന്റെ അഭാവം രോഗികളെ വലയ്‌ക്കുന്നു. ഒ.പി. പ്രവര്‍ത്തിക്കുന്ന സ്‌ഥലത്ത്‌ രോഗികള്‍ കാത്തു നില്‍ക്കുന്നത്‌ ഇടുങ്ങിയ സ്‌ഥലത്താണ്‌. പലതരം രോഗമുള്ളവര്‍ കൂട്ടമായി ഡോക്‌ടറെ കാത്തുനില്‍ക്കുന്നത്‌ രോഗങ്ങള്‍ പടരുന്നതിന്‌ കാരണമാകും. ആശുപത്രിയുടെ വികസനത്തിനായി പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്‌. ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും ജനറല്‍ ആശുപത്രിയുടെ […]

കാറ്റിലും മഴയിലും കാഞ്ഞിരപ്പള്ളിയിൽ വ്യാപക നാശം

കാറ്റിലും മഴയിലും കാഞ്ഞിരപ്പള്ളിയിൽ വ്യാപക നാശം

കാഞ്ഞിരപ്പള്ളി: മഴക്കൊപ്പമെത്തിയ ശക്‌തമായ കാറ്റില്‍ കാഞ്ഞിരപ്പള്ളി മേഖലയിലെ വിവിധയിടങ്ങളില്‍ വ്യാപക നാശം. നിരവധിയാളുകളുടെ വീടിനു മുകളിലേയ്‌ക്ക്‌ മരം വീണ്‌ വീട്‌ തകര്‍ന്നു. വിവിധ പ്രദേശങ്ങളില്‍ റോഡിലേയക്ക്‌ മരം വീണ്‌ ഗതാഗതവും സ്‌തംഭിച്ചു. താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ കൃഷിയിടങ്ങളും നശിച്ചിട്ടുണ്ട്‌. ഇന്നലെ ഉച്ചകഴിഞ്ഞ്‌ രണ്ടു മണിയോടെയുണ്ടായ കാറ്റാണ്‌ വ്യപകനാശം വിതച്ചത്‌. ആനക്കല്ല്‌ പൊന്‍മല കുളമറ്റം ദേവസ്യയുടെ വീടിനു മുകളിലേയ്‌ക്ക്‌ സമീപ പറമ്പിലെ ആഞ്ഞിലിമരം കടപുഴകി വീണ്‌ വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. തൊട്ടടുത്ത പുതുക്കലേങ്ങില്‍ മൊയ്‌തീന്റെ വീടിനു മുകളിലേയ്‌ക്ക്‌ […]

ചിറക്കടവ് സെന്റ് ഇഫ്രേംസ് പള്ളി ശതോത്തര ജൂബിലിയാഘോഷം

കാഞ്ഞിരപ്പള്ളി∙ അപരന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞു കരുണ കാണിക്കുന്നവരും സ്നേഹം പങ്കുവയ്ക്കുന്നവരുമാകണം വിശ്വാസികളെന്ന് രൂപതാ സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ അഭിപ്രായപ്പെട്ടു. ചിറക്കടവ് സെന്റ് ഇഫ്രേംസ് ഇടവകയുടെ ശതോത്തര ജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ ജോസ് പുളിക്കൽ. കാലത്തിന്റെ ചുവരെഴുത്തുകൾ തിരിച്ചറിഞ്ഞ് വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും കരുണയുടെ വക്താക്കളായി മാറാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. വികാരി ഫാ.ജോസ് മംഗലത്തിൽ, അസിസ്റ്റന്റ് വികാരി ഫാ.ജോമോൻ അത്താഴപ്പാട, ഫാ.ലൂക്ക്, സജിൻ ഇലവനാമുക്കട എന്നിവർ പ്രസംഗിച്ചു.

കാഞ്ഞിരപ്പള്ളി ബസ് സ്‌റ്റാൻഡിൽ സ്‌കൂൾ വിദ്യാർഥിനികളുടെ യൂണിഫോമിട്ട് ബസ്സുകളിൽ മോഷണ സംഘങ്ങൾ വിലസുന്നു

കാഞ്ഞിരപ്പള്ളി ബസ് സ്‌റ്റാൻഡിൽ  സ്‌കൂൾ വിദ്യാർഥിനികളുടെ യൂണിഫോമിട്ട് ബസ്സുകളിൽ മോഷണ സംഘങ്ങൾ വിലസുന്നു

കാഞ്ഞിരപ്പള്ളി : പോലീസിന് തലവേദന സൃഷ്ട്ടിച്ചു കൊണ്ട് മോഷണ സംഘങ്ങൾ പുതിയ തന്ത്രങ്ങൾ പയറ്റുന്നു . ഇത്തവണ സ്‌കൂൾ സമയങ്ങളിൽ ബസ് സ്‌റ്റാൻഡുകളിൽ സ്‌കൂൾ വിദ്യാർഥിനികളുടെ യൂണിഫോമിട്ടാണ് ബസ്സുകളിൽ പോക്കറ്റടി സംഘങ്ങൾ വിലസുന്നത്. സ്‌കൂൾ വിട്ട സമയങ്ങളിൽ വിദ്യാർഥിനികളുടെ യൂണിഫോമണിഞ്ഞ് എത്തുന്നതിനാൽ മോഷ്‌ടാക്കൾ ആരുടെയും ശ്രദ്ധയിൽപ്പെടാറില്ല. ബസിൽ കയറുമ്പോൾ തിരക്കുണ്ടാക്കി പണവും ആഭരണങ്ങളും അപഹരിച്ചശേഷം മോഷണമുതൽ കൈമാറി ബസിൽനിന്ന് ഇറങ്ങി രക്ഷപ്പെടുകയാണു രീതി. സംഘാംഗങ്ങളിൽ പ്രായം കുറവുള്ള സ്‌ത്രീകളാണു പ്രധാനമായും യൂണിഫോമിട്ട് എത്തുന്നത്. തല ദുപ്പട്ടകൊണ്ടു മറയ്ക്കുന്നതിനാൽ […]

കാട്ടുമൃഗശല്യം: സുരക്ഷാ ക്രമീകരണം ആവശ്യപ്പെട്ടു നാട്ടുകാർ

മുണ്ടക്കയം∙ വനാതിർത്തിമേഖലയിൽ കാട്ടുമൃഗശല്യം ഒഴിവാക്കാൻ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തം. താലൂക്കിന്റെ മലയോര മേഖലയായ കോരുത്തോട്, കൊക്കയാർ, പെരുവന്താനം, എരുമേലി, മുണ്ടക്കയം പഞ്ചായത്തു പ്രദേശങ്ങളാണു വനാതിർത്തി പങ്കിടുന്നത്. എല്ലാവർഷവും കാട്ടുമൃഗങ്ങൾ നാട്ടിൽ ഇറങ്ങുകയും അനവധി നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തിരുന്നു. എന്നാൽ കൃഷി നശിക്കുന്ന കർഷകർക്കു നഷ്ടപരിഹാരം പലപ്പോഴും ലഭിക്കാറില്ല. ശബരിമല വനം അതിരിടുന്ന കോരുത്തോട് പഞ്ചായത്തിലെ 504 കോളനി, മാങ്ങാപേട്ട എന്നിവിടങ്ങളിലാണ് ഇക്കുറി കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായത്. കഴിഞ്ഞ ഞായർ രാത്രിയിൽ കാട്ടാനയിറങ്ങി മേഖലയിൽ വ്യാപക […]

പനി പടരുന്നു: എരുമേലിയിലെ സർക്കാർ ആശുപത്രി പ്രവർത്തനം ഉച്ച കഴിഞ്ഞ് ഇല്ലാത്തതു ദുരിതം

എരുമേലി∙ ഡെങ്കിപ്പനി അടക്കമുള്ള പകർച്ച വ്യാധികൾ വ്യാപിച്ചു കൊണ്ടിരിക്കെ സർക്കാർ ആശുപത്രിയിൽ ഉച്ചയ്ക്കുശേഷം പ്രവർത്തനം പൂർണമായി നിലച്ചു. ഉച്ചകഴിഞ്ഞും രാത്രിയും രോഗികളുമായി എത്തുന്ന നൂറുകണക്കിന് ആളുകൾ ആശുപത്രി പരിസരത്ത് ഒച്ചപ്പാടും ബഹളവും സൃഷ്ടിച്ച് മടങ്ങുന്നു. ഡോക്ടർമാരുടെ അഭാവം മൂലം ഉച്ചകഴിഞ്ഞ് ആശുപത്രി പ്രവർത്തിക്കാത്തതിനാൽ സഹകരിക്കണമെന്ന് അഭ്യർഥിച്ച് ആശുപത്രിയിൽ നോട്ടിസ് പതിപ്പിച്ചിരിക്കുകയാണ്. എരുമേലി, വെച്ചൂച്ചിറ, മുണ്ടക്കയം, മണിമല പഞ്ചായത്തുകളിലെ സാധാരണക്കാർ എത്തുന്ന ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവാണ് ഉച്ചകഴിഞ്ഞുള്ള പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നത്. എട്ടു ഡോക്ടർമാർ ഉണ്ടെങ്കിൽ മാത്രമേ ഉച്ചകഴിഞ്ഞും […]

കാര്‍ ഇടിച്ച് അഞ്ചുവയസ്സുകാരന് പരിക്ക്‌

കാഞ്ഞിരപ്പള്ളി: അമിതവേഗതയില്‍ എത്തിയ കാറിടിച്ച് അഞ്ചുവയസ്സുകാരന് പരിക്ക്. കാഞ്ഞിരപ്പള്ളി മാണ്ടുക്കുഴി കാളശ്ശേരിയില്‍ വിന്‍സന്റ്-അനിത ദമ്പതിമാരുടെ മകന്‍ വിനീതിനാണ്(5) പരിക്കേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കടമപ്പുഴപാലത്തിന് സമീപത്തായിരുന്നു സംഭവം.വേദപാഠം കഴിഞ്ഞ് പള്ളിയില്‍നിന്ന് വീട്ടിലേക്ക് പോകുവഴിയായിരുന്നു അപകടം. പരിക്കേറ്റ വീനിതിനെ കാഞ്ഞിരപ്പള്ളി ജനറല്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളി പോലിസ് സ്ഥലത്തെത്തി കാര്‍ കസ്റ്റഡിയില്‍ എടുത്തു. മേഖലയില്‍ അപകടം പതിവായിരിക്കുകയാണ്. ലോകനിലവാരത്തില്‍ റോഡ് നിര്‍മിച്ചതോടെ വാഹനങ്ങള്‍ അമിത വേഗമെടുക്കുന്നതാണ് അപകടങ്ങള്‍ക്ക് വഴിവെയ്ക്കുന്നത്. ആഴ്ചകള്‍ മുമ്പ് ബൈക്ക് യാത്രികന് ഇവിടെ നടന്ന […]

‘എംഎൽഎയുടെ പ്രസ്താവന വാസ്തവ വിരുദ്ധം’

കോരുത്തോട്∙ മഴക്കാലപൂർവ ശുചീകരണ മുന്നൊരുക്ക അവലോകനയോഗത്തിൽ പഞ്ചായത്തു പ്രസിഡന്റുമാർ പങ്കെടുത്തില്ലെന്ന പി.സി.ജോർജ് എംഎൽഎയുടെ കുറ്റപ്പെടുത്തൽ വസ്തുതാവിരുദ്ധമാണെന്നു പഞ്ചായത്തു പ്രസിഡന്റ് പി.കെ. സുധീർ പറഞ്ഞു. ഇത്തരത്തിൽ ഇൗരാറ്റുപേട്ടയിൽ യോഗം ചേരുമെന്ന അറിയിപ്പുപോലും ലഭിച്ചിരുന്നില്ല. കലക്ടറേറ്റിൽ മന്ത്രി കെ. രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എടുത്ത തീരുമാനപ്രകാരം ഗ്രാമപഞ്ചായത്തു പ്രദേശങ്ങളിൽ വാർഡ്തല ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തിയിരുന്നു. ശുചീകരണ കമ്മിറ്റി, കുടുംബശ്രീ, ആശാവർക്കർമാർ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വീടുകളിൽ ബോധവൽക്കരണ നോട്ടിസുകൾ നൽകിയിരുന്നു. ഇൗ സാഹചര്യത്തിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള […]

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മിഥുൻ‍ സോമരാജിന് മുണ്ടക്കയത്ത് സ്വീകരണം

മുണ്ടക്കയം∙ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കോസഡി വലിയപുരയ്ക്കൽ മിഥുൻ വി.സോമരാജിന് ഐക്യ മലയരയ മഹാസഭയുടെ നേതൃത്വത്തിൽ നാളെ സ്വീകരണം നൽകുമെന്ന് ഭാരവാഹികളായ പ്രഫ. എം.എസ്.വിശ്വംഭരൻ, കെ.എൻ.പത്മനാഭൻ, പി.ടി.രാജപ്പൻ എന്നിവർ അറിയിച്ചു. മുരിക്കുംവയൽ എൻട്രൻസ് അക്കാദമിയിൽ രാവിലെ 11നു നടക്കുന്ന സ്വീകരണ സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. പി.സി.ജോർജ് എംഎൽഎ പുരസ്കാരം നൽകി ആദരിക്കും. ജില്ലാ പഞ്ചായത്തംഗം കെ.രാജേഷ് മുഖ്യ പ്രഭാഷണം നടത്തും. സമ്മേളനത്തിനു മുന്നോടിയായി രാവിലെ 10ന് പുഞ്ചവയൽ കവലയിൽ […]

മഴക്കാല പൂർവ ശുചീകരണം നടത്തി

മുണ്ടക്കയം∙ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണം നടത്തി. തൃതല പഞ്ചായത്തംഗങ്ങൾ, വ്യാപാരിവ്യവസായികൾ, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ, പഞ്ചായത്ത് ജീവനക്കാർ, ശുചിത്വ സഭകൾ, ആരോഗ്യ വകുപ്പ് എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. വ്യാപാരി വ്യവസായികളുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ ജെസിബിയും ഉപയോഗിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. ജില്ലാ പഞ്ചായത്തംഗം കെ.രാജേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജു അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സി.കെ.കുഞ്ഞുബാവ, ലീലാമ്മ കുഞ്ഞുമോൻ, അജിത […]

ചിട്ടി തട്ടിപ്പുകാരനെ പൊൻകുന്നത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി

പൊൻകുന്നം ∙ ചിട്ടി തട്ടിപ്പു കേസിൽ പിടിയിലായ പ്രതിയെ പൊൻകുന്നത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ടൗണിൽ പ്രവർത്തിച്ചിരുന്ന കൽപ്പറ്റ ജനക്ഷേമ മാരുതി ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമ കൽപറ്റ ഗോകുലം വീട്ടിൽ സുശീൽകുമാർ (49)നെ ആണ് ഇന്നലെ പൊൻകുന്നം പൊലീസ് കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് എത്തിച്ചത്. സംസ്‌ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ തട്ടിപ്പ് നടത്തിയ ഇയാൾ കണ്ണൂരിൽ പിടിയിലായിരുന്നു. പൊൻകുന്നം ശാഖയിൽ ചിട്ടി ചേർന്ന വ്യക്‌തിയുടെ പണം തട്ടിയ പരാതിയിൽ അന്വേഷണത്തിനായാണ് ഇന്നലെ ഇയാളെ കസ്‌റ്റഡിയിൽ വാങ്ങിയത്. […]

ഐഎച്ച്ആർഡി കോളജിൽ ഈ വർഷം കൂടി പ്രവേശനം

കാഞ്ഞിരപ്പള്ളി∙ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം പ്രവർത്തനം പ്രതിസന്ധിയിലായ ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജിൽ ഇൗ വർഷം കൂടി പ്രവേശനം നടത്തുവാൻ തീരുമാനം. ഇന്നലെ യൂണിവേഴ്സിറ്റി അധികൃതർ വിദ്യാഭ്യാസ മന്ത്രി പ്രഫ.രവീന്ദ്രനാഥ്, ഡോ.എൻ.ജയരാജ് എംഎൽഎ എന്നിവർ നടത്തിയ ചർച്ചയിലാണ് തീരുമാനം. യുജിസി മാനദണ്ഡപ്രകാരം ഐഎച്ച്ആർഡി കോളജ് പ്രവർത്തിക്കണമെങ്കിൽ അഞ്ച് ഏക്കർ സ്ഥലം, ക്ലാസ് റൂമുകൾ, ലാബ്, ലൈബ്രറി എന്നിവ വേണമെന്നാണു നിയമം. എന്നാൽ, കാഞ്ഞിരപ്പള്ളിയിലെ ഐഎച്ച്ആർഡി കോളജിന് ഈ സൗകര്യങ്ങളൊന്നുമില്ല. ഇതിനെത്തുടർന്നാണ് ഈ വർഷം പ്രവേശനം നടത്തുന്നതു […]

പൂഞ്ഞാറിലെ തോൽവി; സി പി എമ്മിൽ അച്ചടക്ക നടപടിക്കു സാധ്യത

എരുമേലി : പൂഞ്ഞാറിൽ ജയിക്കേണ്ടത് അഭിമാനപ്രശ്നമാണെന്നു പിണറായി വിജയൻ നേരിട്ടെത്തി പറഞ്ഞിട്ടും ചെവിക്കൊള്ളാതിരുന്ന ലോക്കൽ കമ്മറ്റി നേതാക്കൾക്കെതിരെ സി പി എമ്മിൽ അച്ചടക്ക നടപടിക്കു സാധ്യത. പൂഞ്ഞാറിലെ തോൽവി സംസ്ഥാന നേതൃത്വത്തിനു കടുത്ത അതൃപ്തി സൃഷ്ടിച്ചിരിക്കേ സിപിഎം ലോക്കൽ നേതൃത്വം കടുത്ത ഭീഷണിയിൽ. പി.സി.ജോർജിനു നിയോജകമണ്ഡലത്തിൽ ഏറ്റവുമധികം വോട്ട് ലഭിച്ചത് എരുമേലിയിലാണെന്നു വ്യക്തമായിരിക്കേ ആരുടെയൊക്കെ അധികാരത്തലകളാണ് ഉരുളുന്നതെന്നു ചൂടുപിടിച്ച ചർച്ച ആരംഭിച്ചു. എരുമേലിയിൽ മുക്കൂട്ടുതറ, എരുമേലി എന്നിങ്ങനെ രണ്ടു ലോക്കൽ കമ്മിറ്റികളാണുള്ളത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 23ൽ […]

മുണ്ടക്കയം ആശുപത്രി രോഗശയ്യയിൽ

മുണ്ടക്കയം∙ നാടിന്റെ ആശ്രയകേന്ദ്രമായ ആതുരാലയം വികസനമുരടിപ്പിന്റെ രോഗശയ്യയിൽ തന്നെ. മേഖലയിൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം രോഗികളെ വലയ്ക്കുന്നു. ഡോക്ടർമാരുടെ കുറവും ലബോറട്ടറി ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ അഭാവവുമാണ് ആശുപത്രി നേരിടുന്ന വെല്ലുവിളി. പകർച്ചവ്യാധികൾ മൂലം ദിനംപ്രതി 500ലധികം രോഗികൾ ചികിത്സ തേടിയെത്തുമ്പോൾ അപര്യാപ്തതകൾക്കു നടുവിലും തങ്ങളാൽ കഴിയുന്ന സേവനം നൽകുവാൻ പെടാപ്പാട് പെടുകയാണ് ആകെയുള്ള ഡോക്ടർമാരും ജീവനക്കാരും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഇൗ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തി പ്രഖ്യാപനം ഉണ്ടായെങ്കിലും […]

പാഴ്‌വസ്തുക്കൾ കൊണ്ടൊരു സഹായം .. ചിറക്കടവ് ആറാം വാർഡിൽ പ്രവർത്തിക്കുന്ന ചൈതന്യ പുരുഷ സ്വാശ്രയസംഘം പ്രവർത്തക വ്യതസ്തമായ പദ്ധതി ആവിഷ്കരിക്കൂന്നു

കാഞ്ഞിരപ്പള്ളി∙ ഒഴിഞ്ഞ പ്‌ളാസ്‌റ്റിക് കുപ്പി, കേടായ സി.എഫ്.ലാംപ്, ഒടിഞ്ഞ കസേര, ഉപയോഗ ശൂന്യമായ ഇരുമ്പ് സാധനങ്ങൾ എന്തുമാകട്ടെ വലിച്ചെറിയുന്നതിനു പകരം സൂക്ഷിച്ചുവച്ചാൽ അത് പണമില്ലാത്തതിനാൽ പഠിക്കാൻ ബുദ്ധിമുട്ടുന്ന വിദ്യാർഥിക്കൊ, മരുന്നിനായി ബുദ്ധിമുട്ടുന്ന രോഗികൾക്കോ സഹായമാകും. ഒപ്പം പരിസര ശുചിത്വം എന്ന ലക്ഷ്യവും. ചിറക്കടവ് ആറാം വാർഡിൽ പ്രവർത്തിക്കുന്ന ചൈതന്യ പുരുഷ സ്വാശ്രയസംഘം പ്രവർത്തകരാണ് നിർധനരായ വിദ്യാർഥികളെയും രോഗികളെയും സഹായിക്കുന്നതിന് പാഴ് വസ്‌തുക്കൾ ശേഖരിക്കാനായി എത്തുന്നത്. എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്‌ചകളിലാണ് സംഘം വീടുകളിലെത്തുന്നത്. പ്ലാസ്‌റ്റിക് കുപ്പി, കേടായ […]

ചിറക്കടവ് പഞ്ചായത്തിൽ വഴിവിളക്കുകൾ കൂട്ടത്തോടെ തകരാറിൽ ; മോഷണശല്യവും മാലിന്യനിക്ഷേപവും തകൃതിയിൽ

പൊൻകുന്നം∙ ചിറക്കടവ് പഞ്ചായത്തിൽ വഴിവിളക്കുകൾ കൂട്ടത്തോടെ തകരാറിൽ. മഴക്കാലമായതോടെ പ്രധാന ജംക്‌ഷനുകളിലെ വഴിവിളക്കുകൾ മിക്കവയും തകരാറിലായത് നാട്ടുകാരെ വലയ്ക്കുന്നു. ലക്ഷങ്ങൾ ചെലവിട്ട് സ്‌ഥാപിച്ച വഴിവിളക്കുകൾ തെളിയാതായതോടെ സന്ധ്യ മയങ്ങിയാൽ ഇരുളിന്റെ പിടിയിലമരുകയാണ് നാട്ടുവഴികൾ. ശബരിമല പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌ഥാപിച്ച സോഡിയം വേപ്പർ ലാമ്പുകൾ മാത്രമാണ് നഗരവാസികൾക്ക് ആശ്രയമാകുന്നത്. കെവിഎംഎസ് റോഡ്, കോയിപ്പള്ളി, ചെറുവള്ളി, കാരക്കാമറ്റം, വാളക്കയം, പടനിലം പ്രദേശങ്ങളിൽ വഴിവിളക്കുകൾ നോക്കുകുത്തികളായിട്ട് നാളുകൾ ഏറെയായി. ചിറക്കടവ് മണിമല റോഡിലും വഴിവിളക്കുകളിൽ പകുതിയും തെളിയുന്നില്ല. ഓരോ പദ്ധതി വർഷവും […]

എരുമേലി∙ വൈദ്യുതി സെക്‌ഷൻ ഓഫിസിൽ മദ്യപിച്ചെത്തിയ ജീവനക്കാരൻ സസ്പെൻഡിൽ

എരുമേലി∙ വൈദ്യുതി സെക്‌ഷൻ ഓഫിസ് കെട്ടിടത്തിൽ മദ്യപിച്ച നിലയിൽ കണ്ടെത്തിയ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. പൊൻകുന്നം സ്വദേശി വിജയനെയാണ് സസ്പെൻഡ് ചെയ്തത്. വൈദ്യുതി മുടക്കത്തെ കുറിച്ച് പരാതി പറയാൻ കെഎസ്ഇബി ഓഫിസിലേക്ക് വിളിച്ചപ്പോൾ ഉപഭോക്താവിന് ലഭിച്ച അപൂർണവും കുഴമറിഞ്ഞതുമായ മറുപടിയാണ് സസ്പെൻഷനിലേക്ക് നയിച്ചത് . വൈദ്യുതി മുടക്കം പതിവായ പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ വൈദ്യുതി ലഭിക്കാതിരുന്നതാണ് പ്രശ്നമായത്. ഉപഭോക്താവ് എരുമേലി സെക്‌ഷൻ ഓഫിസിലേക്ക് വിളിച്ചപ്പോൾ മറുപടിയിൽ അസ്വാഭാവികത തോന്നി. ജീവനക്കാരൻ മദ്യപിച്ചിട്ടുണ്ടെന്ന ഉപഭോക്താവിന്റെ സംശയം ശരിവയ്ക്കുന്ന രീതിയിലാണ് […]

ഉയരത്തിലേക്ക് പറക്കുവാൻ ശ്രമിക്കുന്ന അന്ധ വിദ്യാർത്ഥിയുടെ പഠനം സാമ്പത്തിക പ്രതിസന്ധി മൂലം മുടങ്ങുന്നു

പൊന്‍കുന്നം: കാഴ്ചയുടെ സൗന്ദര്യം നുകരാന്‍ ഭാഗ്യം ലഭിച്ച ആരേയും അമ്പരപ്പിക്കുന്നതായിരുന്നു ജന്മനാ അന്ധനായ റിന്റുവിന്റെ ഇതുവരെയുള്ള വിജയം. പക്ഷേ ഇനി ഇവര്‍ കണ്ണു തുറന്നെങ്കിലേ റിന്റുവിന്റെ വിജയത്തിന്റെ ഒളിമങ്ങാതിരിക്കൂ. കാഴ്ചയില്ലെങ്കിലും ചങ്ങനാശ്ശേരി എസ്.ബി.കോളേജില്‍ എം.എസ്.ഡബ്ല്യു. ഒന്നാം വര്‍ഷ പഠനം വരെ പൂര്‍ത്തിയാക്കി പൊന്‍കുന്നത്തിനടുത്ത് ചെങ്ങളം ഈസ്റ്റ് താന്നിക്കല്‍ സെബാസ്റ്റ്യന്റെ മകന്‍ 27കാരന്‍ റിന്റു സെബാസ്റ്റ്യന്‍. ഇനി രണ്ടാം വര്‍ഷ പഠനം തുടങ്ങണമെങ്കില്‍ മൂന്നുലക്ഷം രൂപയാണ് ഈ അന്ധവിദ്യാര്‍ഥി കണ്ടെത്തേണ്ടത് ഇതാകട്ടെ പഠനം പൂര്‍ത്തിയാക്കാന്‍ അന്ധരെ സഹായിക്കുന്ന സ്‌ക്രീന്‍ […]

അനുമോദിച്ചു

എരുമേലി: വ്യവസായ മന്ത്രിയായി സ്ഥാനമേറ്റ വ്യാപാരി വ്യവസായി സമിതി സംസ്ഥാന രക്ഷാധികാരി ഇ.പി ജയരാജനെ വ്യാപാരി വ്യവസായി സമിതി എരുമേലി യൂണിറ്റ് അനുമോദിച്ചു. പ്രസിഡന്റ് പി.എ ഇര്‍ഷാദ് അധ്യക്ഷം വഹിച്ചു. സെക്രട്ടറി പി.ആര്‍ ഹരികുമാര്‍, ബോസ് ,ജോസ്‌മോന്‍ ചെമ്പകത്തുങ്കല്‍,എന്‍.സദാനന്ദന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വിദ്യാരംഭം

വിദ്യാരംഭം

മുണ്ടക്കയം ഈസ്റ്റ്∙ കള്ളിവയലിൽ പാപ്പൻ മെമ്മോറിയൽ പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളജിൽ വിദ്യാരംഭ ചടങ്ങുകൾ മാനേജർ മൈക്കിൾ എ.കള്ളിവയലിലിന്റെ അധ്യക്ഷതയിൽ നടന്നു. സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ എല്ലാ കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും അനുമോദിച്ചു. സ്കൂൾ ഡയറക്ടർമാരായ മറിയാമ്മ മൈക്കിൾ, മിഖായേൽ ജെ.കള്ളിവയലിൽ എന്നിവർ പ്രസംഗിച്ചു

എരുമേലി പേട്ടക്കവലയിലെ ഹൈമാറ്റ്സ് ലൈറ്റ് നന്നാക്കിയിട്ടും നന്നാക്കിയിട്ടും ശരിയാകുന്നില്ല

എരുമേലി∙ പേട്ടക്കവലയിൽ ലക്ഷക്കണക്കിനു രൂപ മുടക്കി സ്ഥാപിച്ച ഹൈമാറ്റ്സ് ലൈറ്റിന്റെ പ്രവർത്തനം അവതാളത്തിൽ. സ്ഥാപിച്ച് ഒരാഴ്ച കഴിഞ്ഞതോടെ കേടായ വിളക്കിന് ഇതിനകം ഒട്ടേറെ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും തകരാർ തുടരുന്നു. മണ്ഡല – മകരവിളക്കു സീസണിലും മലയാള മാസാരംഭങ്ങളിലുമായി കോടിക്കണക്കിനു തീർഥാടകർ എത്തുന്ന പേട്ടക്കവലയിൽ വെളിച്ചം ഇല്ലാതാകുന്നതു മോഷണം.പിടിച്ചുപറി സാധ്യതകൾ വർധിപ്പിക്കുകയാണ്. വ്യാപാരശാലകൾ അടയ്ക്കുന്നതോടെ പട്ടണം ഇരുട്ടിലാവും. തട്ടുകടകളിലെ വെളിച്ചം മാത്രമാണ് ആശ്രയം. ഇവയും അർധരാത്രി കഴിയുന്നതോടെ അടയ്ക്കും. ആന്റോ ആന്റണി എംപിയുടെ ഫണ്ടിൽ ആറുലക്ഷം മുടക്കി മൂന്നുവർഷം […]

കാഞ്ഞിരപ്പള്ളിയിൽ പതിനാറുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: പതിനാറു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ 32 വയസുകാരനായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റിൽ. കൊടുവന്താനം വലിയപറമ്പിൽ ഷെഫീഖ് (ഫാസിൽ -32) ആണ് പിടിയിലായത്. പെണ്‍കുട്ടിയ കൗണ്‍സിൽ ചെയ്ത ചൈൽ ഡ് ലൈന്‍ പ്രവര്‍ത്തകരോടാണ് പീഡന വിവരം പെണ്‍കുട്ടി അറിയിച്ചത്. തുടര്‍ ന്നു ചൈൽഡ് ലൈന്‍ പ്രവര്‍ത്തകര്‍ നൽകിയ പരാതിയെ തുടര്‍ന്നണ് പോലീസ് അന്വേഷണം നടത്തി ഷെഫീഖിനെ അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്ന തിങ്ങനെ: രണ്ടു കുട്ടികളുടെ പിതാവുകൂടിയായ ഷെഫീഖ് വിവാഹ വാഗ്ദാനം നൽ.കിയാണ് […]

വയോധികന്‍ പാറമടയിൽ മരിച്ചനിലയിൽ

പൊൻകുന്നം : ചേപ്പുംപാറയിലെ പാറമടയിൽ വയോധികനെ മരിച്ച നിലയിൽ കണെ്ടത്തി. വെച്ചൂച്ചിറ പത്മാസദനത്തിൽ പത്മനാഭന്‍ നായരെയാണ് (അനിയന്‍പിള്ള -68) മരിച്ച നിലയിൽ കണെ്ടത്തിയത്. സമീപത്തെ ബാരൽ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു- ഇയാളുടെ മൃതദേഹം പാറമടയിൽ കണെ്ടത്തുകയായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ : രാധാമണിയമ്മ, മക്കള്‍: പത്മകുമാരി, പരേതനായ പ്രദീപ് കുമാര്‍, മരുമകന്‍: വസന്തകുമാര്‍.

പാറത്തോട്ടിൽ റേഷൻ കടയിൽ നിന്ന് അരി കടത്താൻ ശ്രമിച്ചത് ഡിവൈഎഫ്എെ പ്രവർത്തകർ തടഞ്ഞു; റേഷൻ കട സസ്പെൻഡ് ചെയ്തു

പാറത്തോട്∙ റേഷൻ കടയിൽ നിന്ന് അരി കടത്താൻ ശ്രമിച്ചത് ഡിവൈഎഫ്എെ പ്രവർത്തകർ തടഞ്ഞു. തുടർന്ന് പൊലീസും താലൂക്ക് സപ്ലൈ ഓഫിസറും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് റേഷൻ കട സസ്പെൻഡ് ചെയ്തു. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ എആർഡി 29–ാം നമ്പർ റേഷൻ കടയിൽനിന്നു സ്വകാര്യ വാഹനത്തിൽ കുത്തരി കടത്താൻ ശ്രമിച്ചതാണ് ഡിവൈഎഫ്എെ പ്രവർത്തകർ തടഞ്ഞത്. വിവരമറിഞ്ഞ് പൊലീസും താലൂക്ക് സപ്ലൈ ഓഫിസ് അധികൃതരും എത്തി. തുടർന്ന് സപ്ലൈ ഓഫിസർ എസ്.കണ്ണന്റെ നേതൃത്വത്തിൽ റേഷൻകടയിൽ നടത്തിയ […]

എരുമേലി സ്വകാര്യ ബസ് സ്റ്റാൻഡിൽ പ്രശ്നങ്ങൾ തീർന്നിട്ടില്ല

എരുമേലി∙ ലക്ഷക്കണക്കിനു രൂപ മുടക്കി നിർമിച്ച സ്വകാര്യ ബസ് സ്റ്റാൻഡിൽ പരാതികളുടെ പ്രളയം . അധ്യയനവർഷം ആരംഭിച്ചതോടെ തിരക്കേറിയ സ്റ്റാൻഡിൽ യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നതായും പരാതി. ദിനംപ്രതി നൂറുകണക്കിന് ബസുകൾ എത്തുന്ന സ്റ്റാൻഡിൽ സമയക്രമീകരണ യൂണിറ്റിന്റെ പ്രവർത്തനം തീർത്തും അവതാളത്തിലാണ്. ബസുകളുടെ പുറപ്പെടൽ സമയം സംബന്ധിച്ച അനൗൺസ്മെന്റ് നിലച്ചിട്ട് വർഷങ്ങളായി. വെളുപ്പിനും രാത്രിക്കും സ്റ്റാൻഡിലേക്ക് ബസുകൾ എത്താറില്ല. സ്റ്റാൻഡിൽ വിളക്കണഞ്ഞിട്ട് നാളേറെയായി. കടകളിൽ നിന്നുള്ള വെട്ടത്തിലാണ് യാത്രക്കാർ സുരക്ഷിതത്വം തേടുന്നത്. ഇതിനിടെ പാർക്കിങ് ഏരിയയ്ക്കും വ്യാപാരസമുച്ചയത്തിനും […]

അഴിമതി ആരോപണം ; പൊൻകുന്നം മഹാത്മാ ഗാന്ധി ടൗൺ ഹാളിലെ നവീകരണപ്രവൃത്തികൾ നിർത്തിവയ്ക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകി

പൊൻകുന്നം∙ നിർമാണ പ്രവർത്തനങ്ങളിൽ അഴിമതി ഉണ്ടെന്ന് ആരോപിച്ചു വാർഡംഗം കെ.ജി.കണ്ണൻ നൽകിയ പരാതി യുടെ അടിസ്ഥാനത്തിൽ ചിറക്കടവ് പഞ്ചായത്തു വക പൊൻകുന്നം മഹാത്മാ ഗാന്ധി ടൗൺ ഹാളിലെ നവീകരണപ്രവൃത്തികൾ മൂന്നു ദിവസത്തേക്കു നിർത്തിവയ്ക്കാൻ ജില്ലാ കലക്ടർ പഞ്ചായത്തു സെക്രട്ടറിക്കു നിർദേശം നൽകി. വാർഡിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്കു നേതൃത്വംനൽകേണ്ട ഗുണഭോക്തൃസമിതിയുടെ ചെയർമാൻ സാധാരണനിലയിൽ വാർഡ് അംഗമാണെന്നും, എന്നാൽ നിർമാണ പ്രവർത്തനം സംബന്ധിച്ചു തനിക്ക് ഒരറിവും ലഭിച്ചിട്ടില്ലെന്നും കെ.ജി.കണ്ണൻ പരാതിയിൽ പറയുന്നു. ഈ സാമ്പത്തിക വർഷം നവീകരണ പ്രവർത്തനങ്ങൾക്കു […]

“കാഞ്ഞിരപ്പള്ളിക്കൊരു കറിവേപ്പ്”

കാഞ്ഞിരപ്പള്ളി∙ ഗ്രീൻഷോർ പരിസ്ഥിതി ദിനത്തിൽ ‘കാഞ്ഞിരപ്പള്ളിക്കൊരു കറിവേപ്പ്’ പദ്ധതി നടപ്പിലാക്കുന്നു. പേര് റജിസ്റ്റർ ചെയ്യുന്ന കർഷകർക്ക് സൗജന്യമായി നാടൻ കറിവേപ്പിൻ തൈകൾ നൽകാനാണു പദ്ധതി. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ പദ്ധതി ഉദ്ഘാടനം ചെയ്യും. ഗ്രീൻഷോർ ചെയർമാൻ ജോളി മടുക്കക്കുഴി അധ്യക്ഷത വഹിക്കും. ഹരിതമൈത്രി കേരളം ചെയർമാൻ ജോണി മാത്യു പൊട്ടംകുളം പരിസ്ഥിതിദിന സന്ദേശം നൽകും

സ്പീക്കര്‍ തിരഞ്ഞെടുപ്പ‍ിൽ പി. സി. ജോര്‍ജ്ജ് തന്റെ വോട്ട് അസാധുവാക്കി ..

സ്പീക്കര്‍ തിരഞ്ഞെടുപ്പ‍ിൽ പി. സി. ജോര്‍ജ്ജ് തന്റെ വോട്ട്  അസാധുവാക്കി ..

സ്പീക്കര്‍ തിരഞ്ഞെടുപ്പ‍ിൽ പി. സി. ജോര്‍ജിന്റെ തന്റെ വോട്ട് അസാധുവായി. അദ്ദേഹം വോട്ടു രേഖപ്പെടുത്താതെ പേപ്പര്‍ വെറുതെ മടക്കി പെട്ടിയിലിടുകയിരുനു . പി സി യുടെ വോട്ട് തങ്ങൾക്കു വേണ്ടെന്ന് യുഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒ. രാജഗോപാല്‍ വോട്ടു ചെയ്തു. യുഡിഎഫ് തകർച്ചയിലേക്കു നീങ്ങുന്നതിന്റെ കൃത്യമായ സൂചനയാണ് സ്പീക്കർ തിരഞ്ഞെടുപ്പ് ഫലമെന്ന് പി.സി.ജോർജ് എംഎൽഎ. ആരുടെ വോട്ടാണ് ചോർന്നതെന്ന് തനിക്കറിയില്ല. രണ്ടു മുന്നണികളുടെയും പിന്തുണയില്ലാതെ സ്വതന്ത്രനായിട്ടാണ് താൻ സഭയിലെത്തിയത്. അതിനാൽ ഏതെങ്കിലും മുന്നണിയെ പിന്തുണയ്ക്കുന്നത് ശരിയല്ല. അതിനാലാണ് […]

മുണ്ടക്കയത്ത് പൊതു മത്സ്യ, മാംസ മാർക്കറ്റിലെ മാലിന്യ ടാങ്ക് നിറഞ്ഞൊഴുകുന്നു ; ജനങ്ങൾ ദുർഗന്ധം മൂലം പൊറുതിമുട്ടുന്നു

മുണ്ടക്കയം∙ : പകർച്ച വ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മുണ്ടക്കയം ടൌൺ എത്തി. മഴ കൂടിയതോടെ അടിഞ്ഞു കൂടി കിടന്നിരുന്ന മാലിന്യങ്ങൾ പുറത്തേക്കു ഒഴുകുവാൻ തുടങ്ങിയതോടെ മുണ്ടക്കയം ടൌണിലെ പല സ്ഥലങ്ങളിലെയും ജീവിതം ദുസ്സഹമായി. മുണ്ടക്കയത്ത് പൊതു മത്സ്യ, മാംസ മാർക്കറ്റിലെ മാലിന്യ ടാങ്ക് നിറഞ്ഞൊഴുകുന്നു ;. രൂക്ഷമായ ദുർഗന്ധം വമിക്കുന്നതു ജനങ്ങൾക്കു ദുരിതമാകുന്നു. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും സാധ്യത. കോസ്‌വേ പാലത്തിനു സമീപം മണിമലയാറിന്റെ തീരത്തുള്ള പഞ്ചായത്തു വക പൊതുമാർക്കറ്റിന്റെ മാലിന്യ ടാങ്കാണ് കവിഞ്ഞൊഴുകുന്നത്. മാർക്കറ്റ് കെട്ടിടത്തിനു […]

ഇവിടെ അപകടം പതിയിരിക്കുന്നു ..

കാഞ്ഞിരപ്പള്ളി ∙ ദേശീയപാതയിൽ കുന്നുംഭാഗത്തിനും കുരിശുങ്കൽ ജംക്‌ഷനും ഇടയിൽ അപകടങ്ങൾ തുടരുന്നു. കുന്നുംഭാഗത്ത് ആശുപത്രി കവലയിലും എകെജെഎം സ്കൂളിനു മുന്നിലുള്ള കൊടുംവളവുകളിലും അമിതവേഗവും അശ്രദ്ധയും അപകടങ്ങൾ സൃഷ്ടിക്കുമ്പോൾ ടൗണിൽ പഞ്ചായത്തു വളവിലും കുരിശുങ്കൽ ജംക്‌ഷനിലും ഗതാഗത ക്രമീകരണത്തിനു സ്ഥാപിച്ചിരുന്ന ഡിവൈഡറുകളാണ് അപകടകാരണമാവുന്നത്. ഡിവൈഡറുകൾ തകർന്നു റോഡിലേക്കു നീണ്ടുനിൽക്കുന്ന കമ്പികൾ ഇരുചക്ര യാത്രികർക്കു സ്ഥിരം ഭീഷണിയാണ്. വാഹനങ്ങൾ തട്ടി റോഡിൽ മറിഞ്ഞുകിടക്കുന്ന ഡിവൈഡറുകളും അപകടമൊരുക്കുന്നു. പൊൻകുന്നം ഭാഗത്തു നിന്ന് ഇറക്കമിറങ്ങി വരുന്ന വാഹനങ്ങൾ കൊടുംവളവിൽ റോഡിലേക്കു നീണ്ടുനിൽക്കുന്ന ഡിവൈഡറുകളിൽ […]

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലെ മലിനജലം പുഴയിലേക്ക് ഒഴുക്കുന്നതായി പരാതി

കാഞ്ഞിരപ്പള്ളി∙ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിൽനിന്നുള്ള മലിന ജലം മഴ പെയ്യുമ്പോൾ ഓടയിലൂടെ ചിറ്റാർ പുഴയിലേക്ക് ഒഴുക്കിവിടുന്നതായി വ്യാപാരികളുടെ പരാതി. ഇതിനെതിരെ സമരം നടത്തുമെന്നും വ്യാപാരികൾ അറിയിച്ചു. മലിന ജലം പുറത്തേക്കൊഴുകുമ്പോൾ അസഹ്യമായ ദുർഗന്ധംമൂലം പ്രദേശത്തെ വ്യാപാരികളും ഇതുവഴി കടന്നുപോകുന്ന പൊതുജനങ്ങളും ബുദ്ധിമുട്ടുകയാണ്. വർഷങ്ങളായി ഇതു സംബന്ധിച്ച പരാതികൾ പഞ്ചായത്തിനും ബന്ധപ്പെട്ട അധികൃതർക്കും നൽകുകയും പഞ്ചായത്ത്, ജില്ലാ അധികൃതരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ച് നേരിട്ട് ബോധ്യപ്പെട്ടിട്ടും നടപടികളൊന്നും ഉണ്ടായില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ ആരോപിച്ചു. […]

യാത്രയ്ക്കിടെ പണം കവർന്നു

മുണ്ടക്കയം∙ ബസിൽ യാത്രചെയ്ത വീട്ടമ്മയുടെ പതിനായിരം രൂപ മോഷണം പോയതായി പരാതി. പാറത്തോട്ടിൽ നിന്നു സ്വകാര്യബസിൽ മുണ്ടക്കയത്തേക്കുള്ള യാത്രയ്ക്കിടയിൽ പനകക്കച്ചിറ ഗായത്രി ഭവനിൽ സുജാതയുടെ ബാഗിൽ നിന്നാണു പണം നഷ്ടമായത്. യാത്രയ്ക്കിടയിൽ ബാഗിന്റെ സിപ് തുറന്നു കിടക്കുന്നതു ശ്രദ്ധയിൽപെട്ട് നോക്കിയപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ടതായി അറിഞ്ഞത്. പൊലീസിൽ പരാതി നൽകി.

എരുമേലിയിൽ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി നിർമാണത്തിന് സ്ഥലമെടുപ്പ് നടപടികൾ ആരംഭിക്കുന്നു

എരുമേലി∙ ശബരിമല തീർഥാടകരുടെയും നാട്ടുകാരുടെയും സൗകര്യം ലക്ഷ്യമാക്കി പട്ടണത്തിൽ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി നിർമാണത്തിന് സ്ഥലമെടുപ്പ് നടപടികൾ ഉടൻ ആരംഭിക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന ആലോചനായോഗത്തിൽ തീരുമാനിച്ചു. സംസ്ഥാന സർക്കാരുമായി സഹകരിച്ച് എരുമേലി ടൗൺഷിപ്പ് പ്രവർത്തന പരിപാടികൾ വേഗത്തിലാക്കാനും യോഗം നിശ്ചയിച്ചു. ശബരിമല റൂട്ടിൽ അപകടവും മറ്റും ഉണ്ടാവുമ്പോൾ പരുക്കേറ്റ തീർഥാടകരുമായി കോട്ടയം മെഡിക്കൽ കോളജ് വരെ പോകേണ്ട സാഹചര്യം ഒഴിവാകണമെന്ന് പ്രയാർ പറഞ്ഞു. ഇത്രയും ദൂരം യാത്രചെയ്യുമ്പോൾ പരുക്കേറ്റവരുടെ ജീവൻ […]

മഴ ആരംഭിച്ചതോടെ കാഞ്ഞിരപ്പള്ളിയിലെ റോഡുകൾ തകർന്നു തുടങ്ങി

കാഞ്ഞിരപ്പള്ളി∙ മഴ ആരംഭിച്ചതോടെ റോഡുകൾ തകർന്നു തുടങ്ങി. ദേശീയ പാതയിൽ കുണ്ടും കുഴിയും രൂപപ്പെട്ടു. പാതയോരത്തെ കട്ടിങ്ങുകളും കാലപ്പഴക്കത്താൽ കടപുഴകാറായ മരങ്ങളും മഴക്കാലത്ത് അപകട ഭീഷണി ഉയർത്തുന്നു. മഴവെള്ളം കെട്ടിക്കിടക്കുന്ന കുഴികളിൽ ചാടി വാഹനാപകടങ്ങളും പതിവായി. കാഞ്ഞിരപ്പള്ളി മുതൽ മുണ്ടക്കയം വരെയുള്ള ഭാഗത്ത് പലയിടങ്ങളിലും കുഴികൾ രൂപപ്പെട്ടു. 26–ാം മൈലിനും പാറത്തോട് പഞ്ചായത്ത് ഓഫിസ് പടിക്കുമിടെ ടാറിങ് പൊളിഞ്ഞു. ഈഭാഗത്താണ് ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നതും. പാറത്തോട് പള്ളിപ്പടിക്ക് സമീപം കലുങ്ക് നിർമാണത്തിനായി ടാറിങ് വെട്ടിപ്പൊളിച്ചത് കലുങ്ക് […]

കിടക്കവിരിയും കസേരകളും നൽകി

കാഞ്ഞിരപ്പള്ളി∙ പൊൻകുന്നം ടാക്സി ഡ്രൈവേഴ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിൽ കിടക്കവിരിയും കസേരകളും സംഭാവന ചെയ്തു. 25 കിടക്കവിരികളും 12 കസേരകളുമാണ് ആശുപത്രിയിലേക്കു നൽകിയത്. പൊൻകുന്നം സി.ഐ: പി.എം.ബൈജുവിൽനിന്നും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി ആർഎംഒ: ഡോ. ജയകുമാർ ഇവ ഏറ്റുവാങ്ങി. ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് കെ.ജി.രാജീവ്, എച്ച്.അബ്ദുൾ അസീസ്, അനിൽകുമാർ, ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി അബ്ദുൾ മജീദ് എന്നിവർ പ്രസംഗിച്ചു.

വ്യാജമദ്യവുമായി ആറ്റിൽ ചാടിയ യുവാവിനോടൊപ്പം എക്സൈസ് ഇൻസ്പെക്ടർ കൂടെ ചാടി പ്രതിയെ സാഹസികമായി കീഴടക്കി.

വ്യാജമദ്യവുമായി ആറ്റിൽ ചാടിയ  യുവാവിനോടൊപ്പം എക്സൈസ് ഇൻസ്പെക്ടർ കൂടെ ചാടി  പ്രതിയെ  സാഹസികമായി കീഴടക്കി.

മുണ്ടക്കയം ∙ വ്യാജമദ്യവുമായി ആറ്റിൽ ചാടിയ യുവാവിനോടൊപ്പം എക്സൈസ് ഇൻസ്പെക്ടർ കൂടെ ചാടി പ്രതിയെ സാഹസികമായി കീഴടക്കി. ഞായറാഴ്ച രാത്രി ഏഴോടെ കൂട്ടിക്കലിലാണു സംഭവം. കൂട്ടിക്കൽ പുതുപ്പറമ്പിൽ രഞ്ചു ചന്ദ്രൻ (26) അനധികൃതമായി വിദേശമദ്യ വിൽപന നടത്തുന്നതായി വിവരം ലഭിച്ചതോടെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ആർ.രാജേഷിന്റെ നേതൃത്വത്തിൽ അന്വേഷണത്തിനായെത്തി. എക്സൈസ് സംഘത്തെ കണ്ടതോടെ മദ്യവുമായി രഞ്ചു തൊട്ടടുത്ത ആറ്റിലേക്കു ചാടി. പിന്നാലെ ഓടിയെത്തിയ ഇൻസ്പെക്ടർ രാജേഷും കൂടെ ചാടുകയായിരുന്നു. വെള്ളത്തിൽ വച്ച് ഇരുവരും മൽപ്പിടിത്തം നടക്കുന്നതിനിടെ ഇൻസ്പെക്ടറെ […]

സി.ബി.സി.ഐ. അംബേദ്കര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

കാഞ്ഞിരപ്പള്ളി: ഡോ. ബി.ആര്‍.അംബേദ്കറിന്റെ 125-ാം ജന്മദിനം പ്രമാണിച്ച് ദളിത് കാത്തലിക് സാമൂഹികപ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 75 പേര്‍ക്ക് കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് റാഫിമാര്‍ഗ് ന്യൂഡല്‍ഹിയില്‍ വച്ച് സി.ബി.സി.ഐ. അംബേദ്കര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. കേരളത്തില്‍ നിന്ന് ടി.ജെ.എബ്രഹാം (കാഞ്ഞിരപ്പള്ളി രൂപത), എന്‍.ഒ.ജോസഫ് (കാഞ്ഞിരപ്പള്ളി രൂപത), ഷിബു ജോസഫ് (വിജയപുരം രൂപത), ജെയിംസ് ഇലവുങ്കല്‍ (ചങ്ങനാശേരി രൂപത), എന്‍.ദേവദാസ് (നെയ്യാറ്റിന്‍കര രൂപത) എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. 65 വര്‍ഷമായി തുടരുന്ന ദളിത് ക്രൈസ്തവ സമരത്തില്‍ ഇവര്‍ വഹിച്ച […]

ഉജ്ജ്വല വിജയം നേടി അല്‍ഫീന്‍ സ്‌കൂള്‍

കാഞ്ഞിരപ്പള്ളി: സി.ബി.എസ്.ഇ.പത്താം ക്ലാസ് പരീക്ഷയില്‍ അല്‍ഫീന്‍ പബ്ലിക് സ്‌കൂളിന് വീണ്ടും 100 ശതമാനം വിജയം. പരീക്ഷയെഴുതിയ 50 വിദ്യാര്‍ഥികളില്‍ ഏഴ് പേര്‍ എ വണ്‍ ഗ്രേഡും 38 പേര്‍ ഡിസ്റ്റിങ്ഷനും നേടി. വിജയികളെ പ്രിന്‍സിപ്പല്‍ ഗിരിജ സന്തോഷ്, മാനേജര്‍ ഷെരീഫ് റഹ്മാന്‍ എന്നിവര്‍ അഭിനന്ദിച്ചു.

എരുമേലിയിലെ ആധുനിക അറവുശാല: ഉപകരണങ്ങളും കെട്ടിടവും കാലപ്പഴക്കത്താല്‍ നശിക്കുന്നു……

എരുമേലി: എരുമേലി ഗ്രാമപ്പഞ്ചായത്ത് കവുങ്ങുംകുഴിയില്‍ നിര്‍മ്മിച്ച ആധുനിക അറവുശാല നാല് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തനക്ഷമമായില്ല. അറവുശാലക്കായി നിര്‍മ്മിച്ച കെട്ടിടവും ഉപകരണങ്ങളും കാലപ്പഴക്കത്താല്‍ നശിക്കുന്നു. കെട്ടിടത്തിന്റെ വാതിലുകളും ജനാലകളും എല്ലാം ദ്രവിച്ച നിലയിലാണ്. ഇതുവരെ അറവുശാലയില്‍ വെള്ളം സൗകര്യമോ വൈദ്യുതിയോ ഒരുക്കിയിട്ടില്ല. 2008ലാണ് അറവുശാലയുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നത്. ഒരു ലക്ഷത്തില്‍പരം രൂപയുടെ ഉപകരണങ്ങള്‍ വാങ്ങിയതായി പഞ്ചായത്ത് രേഖയിലുണ്ട്. നിര്‍മ്മാണ െചലവ് മുപ്പത് ലക്ഷത്തില്‍പരം രൂപ െചലവായതായി പറയുന്നു. എന്നാല്‍ അറവുശാല ഇതേവരെ പ്രവര്‍ത്തനക്ഷമമായിട്ടില്ല. വര്‍ഷങ്ങളായി ഉപയോഗമില്ലാതെ കിടക്കുന്നതിനാല്‍ […]

റബ്ബര്‍ തോട്ടങ്ങളില്‍ ഇടവിളയായി കാപ്പികൃഷി

മുണ്ടക്കയം: 80 ശതമാനംവരെ തണലുള്ള റബ്ബര്‍തോട്ടങ്ങളില്‍ മികച്ച വിളവ് നല്‍കുന്ന ‘റോയ്‌സ്’ കാപ്പിത്തൈകള്‍ മുണ്ടക്കയം മേഖലയിലും വ്യാപകമാകുന്നു. 18 മാസംകൊണ്ട് വിളവ് ലഭിക്കുന്ന റോയ്‌സ് കാപ്പി മേഖലയിലെ വന്‍കിട-ചെറുകിട കര്‍ഷകര്‍ വ്യാപകമായി കൃഷിചെയ്യുന്നു. ഇടവിളകൃഷിചെയ്യുന്ന റബ്ബര്‍ തോട്ടങ്ങളില്‍ തൈവെച്ച് മൂന്നുവര്‍ഷം കഴിയുന്നതോടെ തണല്‍ വ്യാപിക്കും. ഇടവിളകൃഷിയിലൂടെ മികച്ച വരുമാനവും ലഭിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. തണല്‍മൂടിയ തോട്ടങ്ങളില്‍ വളരെ വിജയകരമായി റോയ്‌സ് കാപ്പി കൃഷിചെയ്ത് വിളവെടുക്കാനാകുമെന്ന് പുതിയ ഇനം കാപ്പിയുടെ ഉപജ്ഞാതാവും കര്‍ഷകനുമായ വയനാട് പുല്‍പ്പള്ളി കവളക്കാട്ട് റോയി […]

പകർച്ചവ്യാധി പ്രതിരോധ സന്ദേശയാത്ര

പാറത്തോട് ∙ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പകർച്ചവ്യാധി പ്രതിരോധ സന്ദേശയാത്ര ആരംഭിച്ചു. പാറത്തോടു ജംക്‌ഷനിൽ പഞ്ചായത്ത് പ്രസിഡന്റ് ജോളി ഡോമിനിക് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫിസർ ഡോ.ഉണ്ണിക്കൃഷ്ണൻ രോഗപ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചു പ്രസംഗിച്ചു. ആരോഗ്യവകുപ്പിന്റെ കീഴിൽ ഒരാഴ്ചത്തെ പരിപാടിയാണ് ആസുത്രണം ചെയ്തിരിക്കുന്നത്. പരിസ്ഥിതി മലിനീകരണം മൂലമുണ്ടാകുന്ന ഡെങ്കിപ്പനി, എലിപ്പനി മറ്റ് ജലജന്യരോഗങ്ങളെക്കുറിച്ചു ബോധവൽക്കരണം നൽകുകയാണു യാത്രയുടെ ലക്ഷ്യം. പാറത്തോടു പഞ്ചായത്തിലെ വിവിധ വാർഡുകളിൽ സന്ദേശ യാത്രയെത്തി. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ ഭവനസന്ദർശനം നടത്തി പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചു ബോധവൽക്കരണം നടത്തും. പാറത്തോടു […]

ജനറൽ ആശുപത്രിയിൽ ചികിത്സാസൗകര്യം വേണം

കാഞ്ഞിരപ്പള്ളി ∙ പനിബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുമ്പോൾ ജനറൽ ആശുപത്രിയിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുവാൻ അധികൃതർ തയാറാകണമെന്ന ആവശ്യം ശക്തമാകുന്നു. ഇന്നലെ ഉച്ചവരെ 355 ആളുകളാണ് ഒപിയിൽ ചികിത്സ തേടിയെത്തിയത്. ഇതിൽ 270 ആളുകളും പനിബാധിതരായിരുന്നു. വൈറൽ പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി സാധ്യതയുള്ളവരും ചികിത്സ തേടിയെത്തിയിട്ടുണ്ട്. ആകെ 142 പേരെ കിടത്തി ചികിത്സിക്കുവാൻ മാത്രമേ ജനറൽ ആശുപത്രിയിൽ സൗകര്യമുള്ളു. മുണ്ടക്കയം, എരുമേലി തുടങ്ങിയ പ്രദേശങ്ങളിലെ സർക്കാർ ആശുപത്രിയിൽ ലബോറട്ടറി സൗകര്യം ഇല്ലാത്തതിനാൽ ജനറൽ ആശുപത്രിയിലേക്കാണ് രോഗികളെ […]

അവധി കഴിഞ്ഞു, ഒരുക്കങ്ങളുമായി സ്കൂളുകൾ

മുണ്ടക്കയം ∙ അവധിയുടെ ആലസ്യത്തിൽനിന്ന് ഉണർന്ന് സ്കൂളുകളിൽ അധ്യയനവർഷത്തിന്റെ ആദ്യ ബെൽ മുഴങ്ങുവാൻ ഇനി ഒരു ദിനംകൂടി. കുരുന്നുകളെ സ്വീകരിക്കുവാൻ ഒരുക്കങ്ങൾ പൂർത്തിയാക്കി സ്കൂൾ കാത്തിരിക്കുന്നു. പ്ലേക്ലാസ് മുതൽ ഒന്നാം ക്ലാസ് വരെയുള്ള കുട്ടികളെ സ്വാഗതം ചെയ്യാൻ സ്കൂളുകളിൽ വ്യത്യസ്തവും ആകർഷണീയവുമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. കാഞ്ഞിരപ്പള്ളി ഉപജില്ലാ ജില്ലാതല സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് സെന്റ് ജോസഫ്സ് എൽപി സ്കൂളിൽ നടക്കും. പി.സി.ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജു അധ്യക്ഷത വഹിക്കും. വിജയപുരം രൂപതാ […]

സംസ്ഥാന ദഅ് വ മീറ്റ്

കാഞ്ഞിരപ്പള്ളി ∙ എെഎസ്എം നേതൃത്വത്തിലുള്ള ട്രൂത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ദഅ് വ മീറ്റ് നടന്നു. മതങ്ങളുടെ സത്ത ഏക ദൈവ വിശ്വാസമാണെന്നും മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ വിശ്വാസികൾ ബാധ്യസ്ഥരാണെന്നും സംഗമം അഭിപ്രായപ്പെട്ടു. എെഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ് നാസർ മുണ്ടക്കയം അധ്യക്ഷത വഹിച്ചു. കെഎൻഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം സയ്യിദ് അലി കൽപ്പറ്റ ഉദ്ഘാടനം ചെയ്തു. ട്രൂത്ത് ഡയറക്ടർ മമ്മൂട്ടി മുസ്ലിയാർ, അബ്ദുൾ റഷീദ് ഉഗ്രപുരം, അൻസർ ഫാറൂഖി, ഷെജി ബഷീർ, സജാസ് മുഹമ്മദ്, നവാസ് പുളിമൂട്ടിൽ, ഇബ്രാഹിം […]

കഞ്ചാവ് പ്രതിയെ കിട്ടിയില്ല

എരുമേലി ∙ ഇടിച്ച കാറിൽ ലക്ഷക്കണക്കിനു രൂപയുടെ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ ഒരാഴ്ച കഴിഞ്ഞിട്ടും പ്രധാന പ്രതിയെ കണ്ടെത്താനായില്ല. മൂന്നു പ്രതികൾക്കായി കൊല്ലം കരുനാഗപ്പള്ളിയിലേക്കു തിരിച്ച പൊലീസിനു കാര്യമായ തുമ്പൊന്നും ലഭിച്ചില്ല. കഴിഞ്ഞ 20ന് ആണ് എരുമേലി ബവ്റിജസ് കോർപറേഷൻ മദ്യ ചില്ലറവിൽപനശാലയുടെ ആൾമറയും തൊട്ടടുത്തുള്ള വ്യാപാരശാലയുടെ ഭിത്തിയും തകർത്ത് കാർ ഇടിച്ചുകയറിയത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നതിനെ തുടർന്നു വണ്ടി കൊണ്ടുപോകാൻ കഴിഞ്ഞില്ല. സംഭവം നടന്നയുടൻ സംഘത്തിലെ ഒരാൾ ബാഗുമായി ഓടി രക്ഷപ്പെട്ടതു നാട്ടുകാരിൽ […]

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിന് മികച്ച വിജയം

കാഞ്ഞിരപ്പള്ളി ∙ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ മേഖലയിലെ സ്കൂളുകൾക്കു മികച്ച വിജയം. ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ തുടർച്ചയായി 24–ാം വർഷവും മികച്ച വിജയം നേടി. പരീക്ഷയെഴുതിയ 228 പേരും വിജയിച്ചു. 224 പേർക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചു. ഇതിൽ 61 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ വൺ ഗ്രേഡ് നേടി. വിജയികളെ മാനേജർ ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാൽ, പ്രിൻസിപ്പൽ ഫാ. ഡെന്നി നെടുംപാതാലിൽ, വൈസ് പ്രിൻസിപ്പൽ ഫാ. സിബി അറയ്ക്കൽ, പിടിഎ പ്രസിഡന്റ് സോണി […]

വാഴൂര്‍ ഏദന്‍ പബ്ലിക് സ്‌കൂളിന് നൂറ് ശതമാനം വിജയം

പൊൻകുന്നം : സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയില്‍ തുടര്‍ച്ചയായ പതിനാലാം തവണയും വാഴൂര്‍ ഏദന്‍ പബ്ലക് സ്‌കൂളിന് നൂറ് ശതമാനം വിജയം. പരീക്ഷയെഴുതിയ 45 വിദ്യാര്‍ഥികളില്‍ എട്ടുപേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ കരസ്ഥമാക്കി. പി.ടി.എ. പ്രസിഡന്റ് സി.ജി.ഹരീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ വിജയികളെ അഭിനന്ദിച്ചു. സുലോചന നായര്‍, ജോസ് ജോസഫ്, ടോം തോമസ് മേരിക്കുട്ടി എബ്രഹാം, മഞ്ജുള മാത്യു എന്നിവര്‍ പ്രസംഗിച്ചു.

വൈറൽ‌ പനിയും ഡെങ്കിയും പടരുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

കാഞ്ഞിരപ്പള്ളി ∙ മലയോര മേഖലയിൽ വൈറൽ പനിയും ഡെങ്കിപ്പനിയും പടരുന്നു. രോഗപ്രതിരോധത്തിന് അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. മേയ് രണ്ടു മുതൽ ഇന്നലെവരെ ജനറൽ ആശുപത്രിയിൽ ചികിൽസ തേടിയവരിൽ 29 പേർക്കു ഡെങ്കിപ്പനി കണ്ടെത്തിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയാണു ഡെങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. ഇതു കൂടാതെ ഇന്നലെ ജനറൽ ആശുപത്രിയിൽ ചികിൽസ തേടിയ എരുമേലി സ്വദേശിക്ക് എലിപ്പനി ബാധിച്ചതായും കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം പാറത്തോട്ടിൽനിന്നു ചികിൽസ തേടിയെത്തിയ അന്യസംസ്ഥാന തൊഴിലാളിക്കു മലേറിയ ബാധിച്ചതായും കണ്ടെത്തിയിരുന്നു. വൈറൽ […]

റബ്ബര്‍തോട്ടങ്ങളില്‍ ചിരട്ടകമിഴ്ത്തിവയ്ക്കണം: റബ്ബര്‍ബോര്‍ഡ്‌

റബ്ബര്‍മേഖലയില്‍ മഴ ലഭിച്ചു തുടങ്ങിയതിനാല്‍ റബ്ബര്‍തോട്ടങ്ങളിലെ ചിരട്ടകള്‍ കര്‍ഷകര്‍ കമിഴ്ത്തി വയ്ക്കണമെന്ന് റബ്ബര്‍ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു. കൊതുകുകളിലൂടെ പരക്കുന്ന വിവിധ രോഗങ്ങള്‍ നാട്ടില്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യം നിലവിലുള്ളതിനാലാണിത്. റബ%

100 ശതമാനം വിജയം

മുണ്ടക്കയം ഇൗസ്റ്റ് ∙ സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ കള്ളിവയലിൽ പാപ്പൻ മെമ്മോറിയൽ പബ്ലിക് സ്കൂളിൽ 100 ശതമാനം വിജയം. വിജയം നേടിയ കുട്ടികളെ മാനേജർ മൈക്കിൾ എ.കള്ളിവയലിൽ, പ്രിൻസിപ്പൽ നിഷാ വർഗീസ്, പിടിഎ ഭാരവാഹികൾ എന്നിവർ അനുമോദിച്ചു.

വൈദ്യുതി മുടക്കം വലയ്ക്കുന്നു

കാഞ്ഞിരപ്പള്ളി ∙ വൈദ്യുതി മുടക്കം നാട്ടുകാരെ ദുരിതത്തിലാക്കുന്നു. പകൽ സമയങ്ങളിൽ വൈദ്യുതി മുടങ്ങുന്നതു വിദ്യാർഥികളെയും വലയ്ക്കുന്നു. പ്ലസ്ടു പ്രവേശനത്തിന് ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. ഇതിനായി ഇന്റർനെറ്റ് കഫേകളിൽ എത്തുന്നവർ ഏറെ നേരം കാത്തിരിക്കേണ്ട ഗതികേടിലാണ്. ഇടയ്ക്കിടെ വൈദ്യുതി മുടങ്ങുന്നതു കഫേകളുടെ പ്രവർത്തനങ്ങളെ ബാധിച്ചിരിക്കുകയാണ്. തുടർച്ചയായുള്ള വൈദ്യുതി മുടക്കം മൂലം ഓൺലൈൻ വഴിയുള്ള റജിസ്‌ട്രേഷൻ വൈകുന്നതായി ആരോപണമുണ്ട്. വൈദ്യുതി മുടക്കം ഇതര സ്ഥാപനങ്ങളെയും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. പഞ്ചായത്തുകളിലും വില്ലേജ് ഓഫിസുകളിലുംനിന്നു സർട്ടിഫിക്കറ്റുകൾ ലഭിക്കേണ്ടവരും ഓൺലൈനിലൂടെ വേണം അപേക്ഷ നൽകാൻ. വൈദ്യുതി […]

ഹോട്ടലിലെ പറ്റു തീർക്കാതെ ആരോഗ്യവകുപ്പു ജീവനക്കാർ മുങ്ങി

എരുമേലി ∙ ശബരിമല സീസണിൽ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച വകയിലുള്ള പറ്റു തീർക്കാതെ ആരോഗ്യവകുപ്പു ജീവനക്കാർ മുങ്ങിയതായി പരാതി. ഹോട്ടൽ ജീവനക്കാർ നൽകിയ പരാതിയെ തുടർന്ന് ആരോഗ്യവകുപ്പു ജീവനക്കാർ സ്ഥലത്തെത്തി തെളിവു ശേഖരിച്ച് അധികൃതർക്കു റിപ്പോർട്ട് സമർപ്പിച്ചു. 12,000 രൂപയാണ് ഹോട്ടലിനു നൽകാനുള്ളത്. കഴിഞ്ഞ മണ്ഡല – മകരവിളക്കു സീസണിൽ കണമലയിൽ ക്യാംപ് ചെയ്ത ആരോഗ്യവകുപ്പു ജീവനക്കാരാണ് അവിടെയുള്ള ഹോട്ടലിൽനിന്നു രണ്ടു മാസം ഭക്ഷണം കഴിച്ചശേഷം പണം നൽകാതെ മുങ്ങിയതായി പരാതി ഉയർന്നിരിക്കുന്നത്. ഇവർ സംസ്ഥാനത്തിന്റെ വിവിധ […]

നാടിനെ ആശങ്കയിലാഴ്ത്തി ഡെങ്കിപ്പനി പടരുന്നു

മണിമല ∙ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി വ്യാപകമായി പടർന്നതിനെ തുടർന്നു ജനം ആശങ്കയിൽ. പൂവത്തോലി, ചെറുവള്ളി, കരിക്കാട്ടൂർ ഭാഗങ്ങളിലാണു പനി പടരുന്നത്. ഒരു വീട്ടിൽത്തന്നെ പലർക്കും പനി ബാധിച്ചിരിക്കുകയാണ്. വേനൽമഴയെ തുടർന്നുള്ള കാലാവസ്ഥാ വ്യതിയാനമാണു പനി രൂക്ഷമാകാൻ ഇടയാക്കിയത്. ഈ കാലയളവിൽ കൊതുകുകൾ വൻതോതിൽ പെരുകിയതായി ആരോഗ്യവകുപ്പു ചൂണ്ടിക്കാട്ടുന്നു. പനിബാധിതർ കടുത്ത ക്ഷീണവും മറ്റു ശാരീരിക അസ്വാസ്ഥ്യവുംമൂലം വലയുകയാണ്. സാമൂഹിക – പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ മെച്ചപ്പെട്ട ചികിൽസ ലഭിക്കാത്തതുമൂലം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണു ജനം. […]

മെഡിക്കൽ രേഖകൾ ഉപയോഗിച്ചു തട്ടിപ്പ്

എരുമേലി ∙ ഹൃദ്രോഗത്താൽ വലയുന്ന ആളുടെ മെഡിക്കൽ രേഖകൾ ഉപയോഗിച്ചു തട്ടിപ്പ്. രണ്ടുപേരടങ്ങുന്ന സംഘം രണ്ടു വീടുകളിൽനിന്നു 10,000 രൂപ തട്ടിയെടുത്തു. തട്ടിപ്പുകാരിൽ ഒരാളെ പൊലീസ് പിടികൂടിയെങ്കിലും പണം നൽകിയ ആൾ പരാതി നൽകാതെ തട്ടിപ്പുകാരനോട് ഉദാരത കാട്ടി. ഹൃദയസംബന്ധമായ അസുഖത്തിനു ചികിൽസയിൽ കഴിയുന്ന മുക്കട സ്വദേശിനിയുടെ മെഡിക്കൽ രേഖകളുടെ പകർപ്പ് സൂത്രത്തിൽ കൈക്കലാക്കി മുണ്ടക്കയം സ്വദേശികളാണു തട്ടിപ്പു നടത്തിയത്. ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള പണം നാട്ടുകാരിൽനിന്നു സമാഹരിച്ചു തരാമെന്നു പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്നു തട്ടിപ്പുകാർ കനകപ്പലത്ത് ഉയർന്ന […]

വര്‍ഗീസ് കൊച്ചുകുന്നെലിന്റെ വീട് സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ചതിൽ പ്രതിഷേധിച്ചു

ചോറ്റി: കേരള കോണ്‍ഗ്രസ് – സെക്കുലര്‍ സംസ്ഥാന സെക്രട്ടറിയും പാറത്തോട് പഞ്ചയത്ത് മെംബറുമായ വര്‍ഗീസ് കൊച്ചുകുന്നെലിന്റെ വീട് സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ചതിൽ കേരള കോണ്‍ഗ്രസ് – സെക്കുലര്‍ പാറത്തോട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. പാറത്തോട് മണ്ഡലം പ്രസിഡന്റ് സജി കുരീക്കാട്ടിലിന്റെ അധ്യക്ഷതയിൽ അപ്പച്ചന്‍ പ്ലാത്തോട്ടം, ജോസ് ചക്കാലയ്ക്കൽ, ജോര്‍ജ് കാലാപ്പറമ്പിൽ ., ജിജോ പതിയിൽ എന്നിവര്‍ പ്രസംഗിച്ചു.

നഴ്‌സസ് ദിനാചരണം നടത്തി

കാഞ്ഞിരപ്പളളി: ഇരുപത്താറാം മൈൽ മേരിക്വീന്‍സ് മിഷന്‍ ആശുപത്രിയുടെയും സ്‌കൂള്‍ഓഫ് നഴ്‌സിംഗിന്റെയും ആഭിമുഖ്യത്തിൽ നഴ്‌സസ് ദിനാഘോഷം ആഘോഷിച്ചു. ആശുപത്രി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ മണ്ണനാൽ സിഎംഐ നഴ്‌സസ് ദിന സന്ദേശം ന.കി.

പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 56കാരന്‍ അറസ്റ്റില്‍.

മണിമല: പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 56കാരന്‍ അറസ്റ്റില്‍. കോട്ടയം ഈരേക്കടവ് സ്വദേശി ജയിംസിനെയാണ് (56) മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ബന്ധുവീട്ടില്‍ ആഘോഷചടങ്ങിന് ജയിംസ് എത്തിയപ്പോള്‍ മദ്യപിച്ച് ലക്കുകെട്ട് ബന്ധുവീടിന് സമീപത്തെ വീട്ടില്‍ പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്ന് മണിമല പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. എസ്.ഐ. പി.എസ്.വിനോദ്, അജേഷ്, എ.എസ്.ഐ. സുധന്‍, റെജിലാല്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതി റിമാന്‍ഡ് ചെയ്തു.

കാഞ്ഞിരപ്പള്ളിയെ തരിശ്ഭൂമി രഹിത മണ്ഡലമാക്കും- ഡോ.എന്‍. ജയരാജ്

പൊൻകുന്നം : കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തെ തരിശുഭൂമി രഹിത പ്രദേശമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഡോ.എന്‍.ജയരാജ് എം.എല്‍.എ. വിഷരഹിത കൃഷിരീതികളുടെ പ്രോത്സാഹനം, കര്‍ഷകരുടെ സ്വന്തം ഹരിതമൈത്രി വിപണികളുടെ വ്യാപനം എന്നിവ ഒപ്പം സംഘടിപ്പിക്കും. കൃഷിവകുപ്പിന്റെയും ത്രിതല പഞ്ചായത്തുകളുടെയും പൂര്‍ണ സഹകരണം ഇക്കാര്യത്തില്‍ ഉറപ്പാക്കും.വാഴൂര്‍ 19-ാം മൈലില്‍ ജോസ് വയലുങ്കല്‍, സിബി തോമസ് മുണ്ടമാക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടപ്പാക്കിയ പച്ചക്കറി സംഘകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാഴൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.എസ്.പുഷ്‌ക്കലാദേവി അധ്യക്ഷത വഹിച്ചു. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം […]

രാജീവ് ഗാന്ധി അനുസ്മരണം

കാഞ്ഞിരപ്പള്ളി ∙ മുൻ പ്രധാനമന്ത്രി‌ രാജീവ് ഗാന്ധിയുടെ 25–ാം രക്തസാക്ഷിത്വദിനം കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. പ്രസിഡന്റ് ബേബി വട്ടക്കാടിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പ്രസിഡന്റ് ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു. റോണി കെ.ബേബി, പി.ജീരാജ്, പി.മോഹനൻ, ജോൺ ജേക്കബ്, രാജേഷ് ചന്ദ്രൻ, സുനിൽ സീബ്ലു, സുനിൽ തേനംമാക്കൽ, രഞ്ജു തോമസ്, പി.പി.എ. സലാം എന്നിവർ പ്രസംഗിച്ചു.

നാടിന്റെ ‘പിപി’ യാത്രയായി

എരുമേലി ∙ പിപി (പഞ്ചായത്ത് പ്രസിഡന്റ്) എന്നപേരിൽ രാഷ്ട്രീയ ജീവിതത്തിന്റെ മൂന്നു പതിറ്റാണ്ട് കാലം അറിയപ്പെട്ടിരുന്ന കെ.ജെ.ജോസഫ് എന്ന കിഴുകണ്ടയിൽ അപ്പച്ചന്റെ അപ്രതീക്ഷിത മരണം നാടിനെ തീരാദുഃഖത്തിലാക്കി. 1979ൽ ആണ് അപ്പച്ചൻ ജനപ്രതിനിധിയായി വെച്ചൂച്ചിറ പഞ്ചായത്തിൽ എത്തിയത്. 30 വർഷം പഞ്ചായത്തംഗമായിരുന്ന അപ്പച്ചൻ അതിൽ 20 വർഷവും പ്രസിഡന്റ് ആയിരുന്നു. കോൺഗ്രസിന്റെ ഊർജമായി മാറിയ അപ്പച്ചൻ നാടിനുവേണ്ടി ചെയ്ത വികസന പ്രവർത്തനങ്ങൾ എണ്ണമറ്റതാണ്. പ്രസിഡന്റ് പദവിയിൽനിന്നു പഞ്ചായത്ത് അംഗമായപ്പോഴും പിന്നീട് തിരഞ്ഞെടുപ്പിൽ ഇനി മൽസരിക്കാനില്ലെന്നു കഴിഞ്ഞ തദ്ദേശ […]

കാഞ്ഞിരപ്പള്ളിയിലെ വികസന പ്രതിസന്ധി കാരണം ഗ്രാമപഞ്ചായത്ത് പ്രശ്നങ്ങൾ : ഡോ. എൻ.ജയരാജ്

കാഞ്ഞിരപ്പള്ളി ∙ പൊതു ആവശ്യങ്ങൾക്കു സ്ഥലം ഏറ്റെടുത്തു നൽകാൻ ഗ്രാമപഞ്ചായത്ത് തയാറാകാത്തതാണ് കാഞ്ഞിരപ്പള്ളിയിലെ വികസന പ്രതിസന്ധിക്കു കാരണമെന്നു ഡോ. എൻ.ജയരാജ് എംഎൽഎ ആരോപിച്ചു. കാഞ്ഞിരപ്പള്ളി മീഡിയ സെന്ററിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഐഎച്ച്ആർഡി കോളജിനും ഫയർ‌ സ്റ്റേഷനും കെട്ടിടങ്ങൾ നിർമിക്കുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുത്തു നൽകണമെന്ന് ആവശ്യപ്പെട്ടു പഞ്ചായത്തിന് ഉടൻ കത്തു നൽകുമെന്നും എംഎൽഎ അറിയിച്ചു. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് ആവശ്യമായ ഫണ്ട് അനുവദിക്കാൻ കഴിയും. ഇപ്പോൾ ശുദ്ധജലം സുലഭമായ പ്രദേശങ്ങളിൽപോലും വരുംകാലങ്ങളിൽ ജലക്ഷാമത്തിനു സാധ്യതയേറെയാണ്. […]

കെ എസ് ആർ ടി സി യിൽ തിരഞ്ഞെടുപ്പ്

പൊൻകുന്നം ∙ നാട്ടിലെ തിരഞ്ഞെടുപ്പു മാമാങ്കം കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പിന്റെ തിരക്കിൽ കെഎസ്ആർടിസി. കോർപറേഷനിൽ ഇന്നു ഹിതപരിശോധന നടക്കാനിരിക്കേ വിവിധ തൊഴിലാളി യൂണിയനുകളുടെ കൊടികളും തോരണങ്ങളും പോസ്‌റ്ററുകളും കൊണ്ട് സ്‌റ്റാൻഡുകളും ഓഫിസുകളും നിറഞ്ഞു. ജില്ലയിലെ ഡിപ്പോകൾ എല്ലാം തന്നെ ഉത്സവഛായയിലാണ്. സിഐടിയുവിന്റെ കെഎസ്ആർടിഇഎ, ഐഎൻടിയുസിയുടെ ടിഡിഎഫ് എന്നിവയാണു പ്രധാന സംഘടനകൾ. ആകെ ലഭിക്കുന്ന വോട്ടുകളുടെ 15% ലഭിച്ചാൽ മാത്രമേ അംഗീകൃത സംഘടന എന്ന സ്‌ഥാനം ലഭിക്കുകയുള്ളൂ. കോട്ടയം, ചങ്ങനാശേരി, വൈക്കം, പാലാ, ഈരാറ്റുപേട്ട, പൊൻകുന്നം, എരുമേലി എന്നിവിടങ്ങളിലാണ് ജില്ലയിൽ […]

ഇടിച്ച കാറിൽ ലക്ഷക്കണക്കിനു രൂപയുടെ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

എരുമേലി ∙ ഇടിച്ച കാറിൽ ലക്ഷക്കണക്കിനു രൂപയുടെ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം കരുനാഗപ്പള്ളിയിലേക്കു വ്യാപിപ്പിച്ചു. എരുമേലിയിൽ സംഘത്തിന് ഇടപാടുകാരുണ്ടോയെന്നും അന്വേഷിക്കുന്നു. സംഘത്തിലെ പ്രധാനികളെ കിട്ടാനുണ്ട്. അറസ്റ്റ് ചെയ്ത രണ്ടുപേരെ റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച വെളുപ്പിന് എരുമേലി ബവ്റിജസ് കോർപറേഷൻ മദ്യവിൽപനശാലയുടെ ആൾമറയും തൊട്ടടുത്ത കടയുടെ ഭിത്തിയും ഇടിച്ചുതകർത്ത കാർ രണ്ടു ദിവസമായി തകരാർ മൂലം അവിടെ കിടക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന യുവാവ് ബാഗുമായി പെട്ടെന്നു കടന്നതു നാട്ടുകാരിൽ സംശയത്തിനിടയാക്കി. രാത്രിയിൽ നാട്ടുകാർ വണ്ടിയിൽ നടത്തിയ തിരച്ചിലിൽ […]

കൊല്ലമുള ലിറ്റിൽ ഫ്ലവർ സ്കൂളിന് മികച്ച വിജയം

എരുമേലി∙സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിദ്യാർഥികളെയും വിജയിപ്പിച്ചു കൊല്ലമുള ലിറ്റിൽ ഫ്ലവർ സ്കൂൾ മലയോരമേഖലയുടെ അഭിമാനമായി മാറി. ഇവിടെ പരീക്ഷ എഴുതിയ 74 കുട്ടികളും വിജയിച്ചു. നാലു പേർക്ക് എ വൺ ഗ്രേഡ് ലഭിച്ചു. 65 കുട്ടികൾ ഡിസ്റ്റിങ്ഷനും ഒൻപതു പേർ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി. വിജയികളെ പിടിഎ യോഗം അനുമോദിച്ചു. പ്രസിഡന്റ് സിജോ മടുക്കക്കുഴി, മാനേജർ മനോജ് താന്നിയിൽ, പ്രിൻസിപ്പൽ ഫാ. സിബി ഞാവള്ളിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.

മുണ്ടക്കയം∙ സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂൾ സി ബി എസ് ഇ പ്ലസ് ടു പരീക്ഷയിൽ നൂറു ശതമാനം വിജയം

മുണ്ടക്കയം∙ സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂൾ സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ നൂറു ശതമാനം വിജയം നേടി. വിദ്യാർഥികളിൽ 29 പേർക്കു ഡിസ്റ്റിങ്ഷനും 40 പേർക്കു ഫസ്റ്റ് ക്ലാസും 12 പേർക്കു സെക്കൻഡ് ക്ലാസും ലഭിച്ചു. ഉന്നതവിജയം നേടിയ കുട്ടികളെ പ്രിൻസിപ്പൽ ഫാ. മാത്യു തുണ്ടിയിൽ, മാനേജർ ഫാ. ഓസ്റ്റിൻ തെക്കേതിൽ എന്നിവർ അഭിനന്ദിച്ചു.

കാഞ്ഞിരപ്പള്ളി അൽഫീൻ പബ്ലിക് സ്കൂളിനു നൂറുശതമാനം വിജയം.

കാഞ്ഞിരപ്പള്ളി ∙ സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ കാഞ്ഞിരപ്പള്ളി അൽഫീൻ പബ്ലിക് സ്കൂളിനു നൂറുശതമാനം വിജയം. പരീക്ഷയെഴുതിയ 36 വിദ്യാർഥികളും മികച്ച വിജയം നേടിയതായി സ്കൂൾ പ്രിൻസിപ്പൽ ഗിരിജാ സന്തോഷ് അറിയിച്ചു.

കാഞ്ഞിരപ്പള്ളിയിൽ നടന്ന വനിതാ അദാലത്തിൽ പരാതികളുടെ പ്രളയം

കാഞ്ഞിരപ്പള്ളിയിൽ നടന്ന വനിതാ അദാലത്തിൽ  പരാതികളുടെ പ്രളയം

കാഞ്ഞിരപ്പള്ളി : ഇന്നലെ കാഞ്ഞിരപ്പള്ളിയിൽ നടന്ന വനിതാ അദാലത്തിൽ പരാതികളുടെ പ്രളയം. കാഞ്ഞിരപ്പള്ളി ടൗൺ ഹാളിൽ സംസ്ഥാന വനിതാ കമ്മിഷൻ അംഗം ഡോ. ജെ.പ്രമീളാദേവിയുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ അദാലത്തിൽ 79 പരാതികളാണു പരിഗണിച്ചത്. ഇതിൽ 38 പരാതികൾ തീർപ്പാക്കി. 11 കേസുകൾ അന്വേഷണത്തിനായി പൊലീസിനു കൈമാറി. ആറു പരാതികളിൽ ഇരുകക്ഷികളെയും കൗൺസലിങ്ങിനു വിധേയരാക്കാൻ നിർദേശം നൽകി. പത്താം ക്ലാസിൽ പഠിച്ചിരുന്ന പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ എടുത്തു ഫോണിൽ സൂക്ഷിച്ച ഇരുപതുകാരനായ കാമുകൻ, ഇവ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയതോടെ മകൾ […]

സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ ഇടക്കുന്നം മേരിമാതാ പബ്ലിക് സ്കൂളിനു നൂറുമേനി വിജയം

ഇടക്കുന്നം : സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ ഇടക്കുന്നം മേരിമാതാ പബ്ലിക് സ്കൂളിനു നൂറുമേനി വിജയം. പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളും ഫസ്റ്റ് ക്ലാസ് നേടി. മികച്ച വിജയം നേടിയ വിദ്യാർഥികളെ പിടിഎ അനുമോദിച്ചു. പ്രസിഡന്റ് സാജൻ കുന്നത്ത്, വൈസ് പ്രസിഡന്റ് ഷാബോച്ചൻ മുളങ്ങാശേരി, പ്രിൻസിപ്പൽ തുടങ്ങിയവർ പ്രസംഗിച്ചു.

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ കാഞ്ഞിരപ്പള്ളി മേഖലയിലെ സ്കൂളുകൾക്കു മികച്ച വിജയം

കാഞ്ഞിരപ്പള്ളി∙ സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ മേഖലയിലെ സ്കൂളുകൾക്കു മികച്ച വിജയം. ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിൽ പരീക്ഷയെഴുതിയ 678 കുട്ടികളിൽ 162 പേർ എല്ലാ വിഷയങ്ങൾക്കും എ വൺ ഗ്രേഡ് നേടി. വിജയികളെ സ്കൂൾ മാനേജർ ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാൽ, പ്രിൻസിപ്പൽ ഫാ. ഡെന്നി തോമസ് നെടുംപതാലിൽ, വൈസ് പ്രിൻസിപ്പൽ ഫാ. സിബി അറയ്ക്കൽ, പിടിഎ പ്രസിഡന്റ് സോണി തോമസ് എന്നിവർ അഭിനന്ദിച്ചു. കാഞ്ഞിരപ്പള്ളി∙ സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ ഇടക്കുന്നം മേരിമാതാ പബ്ലിക് സ്കൂളിനു […]

പൂഞ്ഞാറിൽ 31 ഇന വികസന പദ്ധതികൾ പി. സി. ജോർജ് പ്രഖ്യാപിച്ചു

ഈരാറ്റുപേട്ട ∙ ചരിത്രവിജയം നേടിയ പൂഞ്ഞാറിൽ 31 ഇന വികസന പദ്ധതികൾ പി.സി.ജോർജ് പ്രഖ്യാപിച്ചു. ഈരാറ്റുപേട്ട കേന്ദ്രമായി പൂഞ്ഞാർ താലൂക്കിനാണു പ്രഥമ പരിഗണന. ദേശീയ റബർ നയം പ്രഖ്യാപിക്കാൻ സമ്മർദം ചെലുത്തും. റബറിന്റെ മൂല്യവർധിത ഉൽപാദനത്തിന്റെ കേന്ദ്രമായി പൂഞ്ഞാറിനെ മാറ്റും. കാർഷിക ബജറ്റിനായി നിലകൊള്ളും, കർഷകർക്കു സൗജന്യ വൈദ്യുതി ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. കാർഷിക ഉൽപന്നങ്ങളുടെ വിപണനത്തിനു മുഴുവൻ പഞ്ചായത്തുകളിലും പ്രാദേശിക കാർഷിക വിപണന കേന്ദ്രങ്ങൾ ആരംഭിക്കും. കർഷകരുടെ മക്കൾക്കു പലിശരഹിത വിദ്യാഭ്യാസ വായ്പ, പാറത്തോട്ടിൽ 25,000 […]

പൂഞ്ഞാറിൽ തോറ്റവർ കണക്കു പറയേണ്ടി വരും

എരുമേലി∙ പൂഞ്ഞാറിലെ വൻ വോട്ട്ചോർച്ചയിൽ സിപിഎം അടക്കമുള്ള പാർട്ടികളുടെ പ്രാദേശിക നേതൃത്വങ്ങൾ അമ്പരപ്പിൽ. പൂഞ്ഞാറിൽ ഇടത് സ്ഥാനാർഥി നേടിയ അപ്രസക്തമായ വോട്ടിന് ഇനി അണികളിൽ നിന്നും നേതൃത്വത്തിൽ നിന്നും പ്രാദേശിക നേതൃത്വം മറുപടി പറയേണ്ടി വരുമെന്ന് ഉറപ്പായി. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾത്തന്നെ വോട്ട് ചോർച്ചയെക്കുറിച്ച് എൽഡിഎഫിന്റെ, പ്രത്യേകിച്ച് സിപിഎമ്മിന്റെ ഉറച്ച പ്രവർത്തകരിൽ സംശയങ്ങൾ ഉയർന്നിരുന്നു. സംശയം അസ്ഥാനത്തായില്ലെന്നാണ് സംസ്ഥാനത്തൊട്ടാകെ ഇടത് കാറ്റ് വീശിയിട്ടും പൂഞ്ഞാറിലെ വൻപരാജയം വ്യക്തമാക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി പി.സി. ജോസഫ് മൂന്നാം സ്ഥാനത്തെത്തിയതിന് എത്ര വിശദീകരണം […]

തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനം കാഞ്ഞിരപ്പള്ളിയെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തി

പൊൻകുന്നം∙ കാഞ്ഞിരപ്പള്ളിയെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തി തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനം. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ഇടതു വലതു സ്ഥാനാർഥികൾ ഉൗഴമിട്ട് മുന്നേറിയ മണ്ഡലത്തിൽ ആദ്യഘട്ടത്തിൽ എൻഡിഎ സ്ഥാനാർഥി മനോജും ഒപ്പമെത്തി. ആദ്യ പതിനഞ്ചു ബൂത്തുകൾ ഉൾപ്പെടുന്ന പള്ളിക്കത്തോട് പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോൾ എഴുനൂറോളം വോട്ടുകൾക്കു യുഡിഎഫ് മുന്നിൽ. തുടർന്നു കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ബൂത്തുകൾ എണ്ണിയതോടെ എൽഡിഎഫ് വോട്ടുകളിൽ മുന്നേറ്റം, കേരള കോൺഗ്രസ് എമ്മിന്റെ സിറ്റിങ് സീറ്റിൽ ഡോ.എൻ.ജയരാജിനെതിരെ എൽഡിഎഫ് സ്ഥാനാർഥി വി.ബി.ബിനു ഒപ്പത്തിനൊപ്പം. സിപിഎം ശക്തികേന്ദ്രമായ ചിറക്കടവ് പഞ്ചായത്തിലെ ബൂത്തുകൾ […]

എലിക്കുളത്ത് എൽ.ഡി.എഫുകാർ കോൺഗ്രസുകാരന്റെ വീടിനു കല്ലെറിഞ്ഞതായി പരാതി

എലിക്കുളം ∙ ഇടതു മുന്നണി പ്രവർത്തകരുടെ ആഹ്ലാദപ്രകടനത്തിനിടെ കോൺഗ്രസ് നേതാവായ പഞ്ചായത്തംഗത്തിന്റെ വീടിനു നേരെ കല്ലെറിഞ്ഞതായി പരാതി. എലിക്കുളം പഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായ ജയിംസ് ചാക്കോ ജീരകത്തിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തെത്തുടർന്നു ജയിംസ് ചാക്കോയും ഭാര്യയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ ഉച്ചകഴിഞ്ഞ് ഉരുളികുന്നത്തെ എൽഡിഎഫ് പ്രവർത്തകർ ജയിംസിന്റെ വീടിനു മുന്നിലൂടെ പ്രകടനം നടത്തിയിരുന്നു. പ്രകടനത്തിനു നേരെ യുഡിഎഫ് പ്രവർത്തകർ കല്ലെറിഞ്ഞെന്നാണ് എൽഡിഎഫ് പ്രവർത്തകരുടെ ആരോപണം. ഇതേത്തുടർന്നു പ്രദേശത്ത് സംഘർഷം ഉടലെടുത്തിരുന്നു. പൊൻകുന്നം […]

കോയന്പത്തൂരിൽ നിന്നും വോട്ടു ചെയ്യുവാൻ എരുമേലിയിൽ എത്തിയ സാറാമ്മ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ പോളിംഗ് ബൂത്ത്‌ കണ്ടെത്തി വോട്ടു ചെയ്തു മടങ്ങി..

കോയന്പത്തൂരിൽ നിന്നും വോട്ടു ചെയ്യുവാൻ എരുമേലിയിൽ എത്തിയ സാറാമ്മ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ പോളിംഗ് ബൂത്ത്‌ കണ്ടെത്തി വോട്ടു ചെയ്തു മടങ്ങി..

എരുമേലി : ഇത്തവണ വോട്ടു ചെയ്യണം എന്ന ഉറച്ച തീരുമാനവുമായി തന്റെ പൗരാവകാശം വിനിയോഗിക്കാൻ തമിഴ്നാട്ടിൽ നിന്നും സ്വന്തം നാട്ടിൽ എത്തിയ സാറാമ്മക്ക് എരുമേലിയിൽ നിന്നും ലഭിച്ചത് തിക്താനുഭവങ്ങൾ. സ്വന്തം ബൂത്ത് കണ്ടുപിടിക്കുവാൻ വേണ്ടി സാറാമ്മ കയറി ഇറങ്ങിയത്‌ നാല് പോളിംഗ് സ്റ്റേനുകൾ. ബൂത്തുകളിൽ നിന്നു ബൂത്തുകളിലേക്ക് ഓട്ടോ വിളിച്ചുപോയി ഒടുവിൽ മണിക്കൂറുകൾക്കുശേഷം വോട്ട് ചെയ്തു. കോയമ്പത്തൂരിൽ ആശുപത്രിയിൽ ജോലിചെയ്യുന്ന സാറാമ്മ വോട്ട് ചെയ്യുക എന്ന ഏകലക്ഷ്യവുമായാണ് എരുമേലിയിൽ എത്തിയത്. മുട്ടപ്പള്ളി ഗവ. എൽപി സ്കൂൾ ബൂത്തിലാണ് […]

101 വയസ്സിന്റെ ചെറുപ്പവുമായി വിഴിക്കിത്തോട്‌ മണ്ണംപ്ലാക്കൽ ഒറോമ്മ ടീച്ചർ തന്റെ സമ്മതിദാനവകാശം വിനയോഗിച്ചു

101 വയസ്സിന്റെ  ചെറുപ്പവുമായി വിഴിക്കിത്തോട്‌ മണ്ണംപ്ലാക്കൽ ഒറോമ്മ ടീച്ചർ  തന്റെ സമ്മതിദാനവകാശം  വിനയോഗിച്ചു

കാഞ്ഞിരപ്പള്ളി : 101 വയസ്സിന്റെ ചെറുപ്പവുമായി വിഴിക്കിത്തോട്‌ മണ്ണംപ്ലാക്കൽ കങ്ങഴ പറന്പിൽ റോസമ്മ തോമസ്‌ എന്ന ഒറോമ്മ ടീച്ചർ ഇന്നലെ തന്റെ സമ്മതിദാനവകാശം വിനയോഗിച്ചു. വിഴിക്കിത്തോട്ടിലെ ആർ .വി. ജി സ്കൂളിലെ ബൂത്തിലേക്ക് ഇന്നലെ നൂറുവയസ്സുകാരി ഒറോമ്മ ടീച്ചറെത്തിയത് സഹോദരന്റെ കൊച്ചുമകനായ സണ്ണിയും മക്കളുമോത്താണ്. . ടീച്ചറിന്റെ കണ്ണുകൾക്കു മുന്നിലൂടെ ഇക്കാലംകൊണ്ടു കടന്നുപോയതു കേരളത്തിലെ തിരഞ്ഞെടുപ്പു ചരിത്രം കൂടിയാണ്. അവിവാഹിതയായ റോസമ്മ തോമസ്‌ എടത്വായിലെ സ്കൂളിലെ അധ്യാപക ജോലിയിൽനിന്നു വിരമിച്ചശേഷം സണ്ണിക്കും കുടുംബത്തിനും ഒപ്പമാണ് താമസിക്കുന്നത്. ” […]

വോട്ട് ചെയ്യാൻ വരുമ്പോൾ സ്കൂട്ടർ മറിഞ്ഞു പരുക്കേറ്റു

ഇളങ്ങുളം ∙ വോട്ട് ചെയ്യാൻ വരുമ്പോൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ മറിഞ്ഞു ദമ്പതികൾക്കു പരുക്ക്. ഇളങ്ങുളം ശാസ്‌താ കെവിഎൽപി സ്‌കൂളിലെ ബൂത്തിൽ വോട്ടു ചെയ്യാനെത്തിയ മാറാട്ടിൽ അപ്പുക്കുട്ടൻ നായർ (68), ഭാര്യ ജഗദമ്മ (62) എന്നിവർക്കാണു പരുക്കേറ്റത്. പോളിങ് ബൂത്തിലേക്കെത്തിയ ഇവർ സഞ്ചരിച്ച സ്‌കൂട്ടറിന്റെ ടയറുകളിലൊന്നു പഞ്ചറായതിനെത്തുടർന്നു റോഡിൽ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. അപകടത്തിൽ കൈയ്ക്കു സാരമായി പരുക്കേറ്റ ജഗദമ്മയുമായി ആശുപത്രിയിലേക്കു പോകുന്നതിനിടയിലും ഭർത്താവ് അപ്പുക്കുട്ടൻ നായർ സമീപമുള്ള ബൂത്തിൽ എത്തി വോട്ട് രേഖപ്പെടുത്തി. അപകടത്തിൽ ജഗദമ്മയുടെ കൈയ്ക്കു […]

തിരക്കിലും വിയർക്കാതെ ക്യൂവിൽ

എരുമേലി ∙ നാടിന്റെ ജനാധിപത്യ ബോധത്തിനു മുൻപിൽ സൂര്യൻ പകലന്തിയോളം മറഞ്ഞുനിന്നു. അതിരാവിലെ പെയ്ത ചന്നംപിന്നം മഴയ്ക്കുശേഷം മഴയില്ലാത്ത ‘കൂൾ’ കാലാവസ്ഥ തുടർന്നതിനാൽ ചൂടും പരവേശവുമില്ലാതെ ജനം വിധിയെഴുതാൻ ക്യൂവിൽ ക്ഷമയോടെ നിന്നു. ചതുഷ്കോണ മൽസരം തീവ്രമായ പൂഞ്ഞാറിന്റെ കിഴക്കൻ പഞ്ചായത്തുകളിൽ രാവിലെമുതൽ കനത്ത പോളിങ് ആണ് നടന്നത്. സ്വതേ തിരക്കു കുറവായ എരുമേലി സെന്റ് തോമസ് സ്കൂൾ ബൂത്തിലാണ് ഇന്നലെ ഏറ്റവുമധികം തിരക്ക് ദൃശ്യമായത്. ഉച്ചയോടെ തിരക്ക് അവസാനിച്ചു കാണാറുള്ളതിൽനിന്നു വിപരീതമായി വൈകുന്നേരം നാലിനുശേഷവും നീണ്ട […]

കൊമ്പുകുത്തിയിൽ വോട്ടിങ് യന്ത്രം പണിമുടക്കി

മുണ്ടക്കയം ∙ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ കൊമ്പുകുത്തിയിൽ വോട്ടിങ് യന്ത്രം തകരാറിലായതിനെത്തുടർന്നു വോട്ടെടുപ്പ് ഒന്നരമണിക്കൂർ വൈകി. കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തി ഗവ. ട്രൈബൽ സ്കൂളിലെ 116–ാം നമ്പർ ബൂത്തിലാണ് യന്ത്രം പണിമുടക്കിയത്. തുടക്കത്തിൽ തന്നെ യന്ത്രം പ്രവർത്തിക്കാതായതോടെ മറ്റൊരു യന്ത്രം സ്ഥാപിച്ചു. അതും പ്രവർത്തിച്ചില്ല. തുടർന്ന് എട്ടരയോടെയാണ് യന്ത്രത്തിന്റെ തകരാർ പരിഹരിച്ച് വോട്ടെടുപ്പ് ആരംഭിച്ചത്.

ഇടക്കുന്നം ബൂത്തിൽ തൊപ്പി ചിഹ്നത്തിനു നേരെ മഷി പുരട്ടിയതിനെ തുടർന്ന് ബഹളം.

ഇടക്കുന്നം ബൂത്തിൽ തൊപ്പി ചിഹ്നത്തിനു നേരെ മഷി പുരട്ടിയതിനെ തുടർന്ന് ബഹളം.

ഇടകുന്നം : പൂഞ്ഞാർ മണ്ഡലത്തിലെ ഇടക്കുന്നം ബൂത്തിൽ വോട്ടിങ് മെഷീനിൽ ചിഹ്നത്തിനു നേരെ ആരോ മഷി പുരട്ടിയതിനെ തുടർന്ന് ബഹളം. പി സി ജോർജ്ജിന്റെ തൊപ്പി ചിഹ്നത്തിനു നേരെയാണ് മഷി പുരട്ടിയത്. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ പാറത്തോട് പഞ്ചായത്തിലെ ഇടക്കുന്നം ഗവ.ഹയര്‍ സെക്കണ്ടറിസ്‌കൂളിലെ 72–ാം നമ്പര്‍ ബൂത്തിലാണ് ബഹളവും നേരിയ സംഘര്‍ഷവും ഉണ്ടായത് . എ ല്‍ഡിഎഫ് പ്രവര്‍ത്തകരും ,പി.സി.ജോര്‍ജിന്റെ പ്രവര്‍ത്തകരും തമ്മിലായിരുന്നു. സംഘര്‍ഷം വോട്ടു ചെയ്യേണ്ട സ്ഥാനര്തിയെ അനുയായികൾക്ക് വേഗത്തിൽ കണ്ടു പിടിക്കുന്നതിനു വേണ്ടിയാണു തൊപ്പി ചിഹ്നത്തിനു […]

കാഞ്ഞിരപ്പള്ളിയിൽ തുടർച്ചയായി പെയുന്ന മഴയിൽ തങ്ങളുടെ വോട്ടുകൾ ഒലിച്ചു പോകുമോ എന്ന ആശങ്കയിൽ സ്ഥാനാർഥികൾ.

കാഞ്ഞിരപ്പള്ളി ∙ പൊരിവെയിലത്തു നടത്തിയ പ്രചാരണത്തിനൊടുവിൽ വോട്ടെടുപ്പു ദിവസം മഴയെത്തുമോയെന്ന ആശങ്കയിലാണു രാഷ്ട്രീയ പാർട്ടികൾ. കാഞ്ഞിരപ്പള്ളിയിൽ കഴിഞ്ഞ നാല് ദിവസങ്ങൾ ആയി തുടർച്ചയായി പെയുന്ന മഴയിൽ തങ്ങളുടെ വോട്ടുകൾ ഒലിച്ചു പോകുമോ എന്ന ആശങ്കയിലാണ് സ്ഥാനാർഥികൾ.

വോട്ടിങ് യന്ത്രങ്ങൾക്കു സിസിടിവി സുരക്ഷ

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്‌ട്രോങ് റൂമുകൾക്ക് ക്ലോസ്ഡ് സർക്യൂട്ട് ക്യാമറ സുരക്ഷ ഏർപ്പെടുത്തിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ കലക്ടർ സ്വാഗത് ഭണ്ഡാരി അറിയിച്ചു. സ്‌ഥാനാർഥികൾക്കും അംഗീകൃത രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾക്കും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫിസറുടെ മുൻകൂർ അനുമതി വാങ്ങി വോട്ടെണ്ണൽ കേന്ദ്രത്തിൽ സിസിടിവി ദൃശ്യം കാണുന്നതിനുള്ള സൗകര്യമുണ്ട്.

മാതൃകാ പോളിങ് ബൂത്തുകളിൽ മിഠായി വിതരണം ചെയ്യും

ജില്ലയിൽ 54 പോളിങ് സ്റ്റേഷനുകൾ മാതൃകാ പോളിങ് സ്‌റ്റേഷനുകളായി ഒരുക്കും. പോളിങ് സ്റ്റേഷനുകളിൽ നിലവിൽ നിഷ്കർഷിച്ചിട്ടുള്ള സൗകര്യങ്ങൾക്കു പുറമേ വോട്ട് ചെയ്‌തിറങ്ങുമ്പോൾ കൃതജ്‌ഞതാ കാർഡും മിഠായിയും നൽകും.

ഒരുക്കങ്ങളെല്ലാം പൂർണം; പൊതുജനത്തിന്റെ മനസ്സറിയാതെ ചങ്കിടിപ്പോടെ സ്ഥാനാർഥികൾ

കാഞ്ഞിരപ്പള്ളി : കലാശകൊട്ടും നിശബ്ദ പ്രചാരണവും അവസാനരാത്രിയിലെ കരുനീക്കങ്ങളും പൂർത്തിയാക്കിയാണു സ്ഥാനാർഥികൾ ഇന്ന് ജനവിധി തേടുന്നത്. ഒരുക്കങ്ങളെല്ലാം പൂർണം; പൊതുജനത്തിന്റെ മനസ്സറിയാതെ ചങ്കിടിപ്പോടെ സ്ഥാനാർഥികൾ വോട്ടെടുപ്പ് കഴിയുന്നതോടെ ഏകദേശ ഫലം മനസ്സിലാക്കാൻ പോളിങ് സ്റ്റേഷനിലെത്തുന്ന ബൂത്ത് പ്രതിനിധികൾക്കു നിർദേശം നൽകി കക്ഷികളും സജ്ജമായി. തങ്ങൾക്ക് അനുകൂലമാകുന്ന വോട്ടുകൾ രേഖപ്പെടുത്തി കൃത്യമായ കണക്കുകൾ വോട്ടെടുപ്പ് കഴിയുന്നതോടെ കൂട്ടിയെടുക്കുക എന്നതാണ് ഇത്തവണയും ലക്ഷ്യം. മണ്ഡലത്തിലെ മാതൃകാ പോളിങ് ബൂത്തുകളിൽ വോട്ടർമാരെ സ്വീകരിക്കുവാൻ പ്രത്യേക ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മുണ്ടക്കയം പഞ്ചായത്തിലെ സിഎംഎസ് […]

പോളിങ് സാമഗ്രികളുടെ വിതരണം നടന്നു

കാഞ്ഞിരപ്പള്ളി ∙ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലങ്ങളിലെ പോളിങ് ബൂത്തുകൾ ഇന്നലെ വൈകിട്ട് നാലുമണിയോടെ സജ്ജമായി. ഇരുമണ്ഡലങ്ങളിലേക്കുമുള്ള പോളിങ് സാമഗ്രികൾ ഇന്നലെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂളിൽനിന്നു വിതരണം ചെയ്തു. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ 154 ബൂത്തുകളിലേക്കും പൂഞ്ഞാർ മണ്ഡലത്തിലെ 161 ബൂത്തുകളിലേക്കുമുള്ള പോളിങ് സാമഗ്രികളാണ് സെന്റ് ഡൊമിനിക്സ് സ്കൂളിൽനിന്നു വിതരണം ചെയ്തത്. രാവിലെ ഒൻപതിനു തിരഞ്ഞെടുപ്പു നിരീക്ഷകന്റെയും പൊലീസിന്റെയും സ്ഥാനാർഥികളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ വോട്ടിങ് യന്ത്രങ്ങളും ബാലറ്റും സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂം തുറന്നു. 10.30നു പോളിങ് […]

പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും രണ്ടു ബൂത്തുകൾ പൂർണമായും വനിതാ ഉദ്യോഗസ്ഥർ നിയന്ത്രിക്കും

കാഞ്ഞിരപ്പള്ളി ∙ പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും രണ്ടു ബൂത്തുകൾ പൂർണമായും വനിതാ ഉദ്യോഗസ്ഥർ നിയന്ത്രിക്കും. പ്രിസൈഡിങ് ഓഫിസർ മുതൽ പൊലീസ് വരെ വനിതാ ഉദ്യോഗസ്ഥർ മാത്രമായിരിക്കും ഇവിടെ. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ 25–ാം നമ്പർ ബൂത്തും ചിറക്കടവ് ശ്രീരാമവിലാസം എൻഎസ്എസ് ഹൈസ്കൂളിലെ 61–ാം നമ്പർ ബൂത്തും വനിതാ ഉദ്യോഗസ്ഥരാണു നിയന്ത്രിക്കുന്നത്. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ 64–ാം നമ്പർ ബൂത്തും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ 67–ാം നമ്പർ ബൂത്തും […]

പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും ഒരുക്കങ്ങൾ പൂർണം

കാഞ്ഞിരപ്പള്ളി ∙ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലങ്ങളിലെ പോളിങ് ബൂത്തുകൾ ഇന്നലെ വൈകിട്ട് നാലുമണിയോടെ സജ്ജമായി. ഇരുമണ്ഡലങ്ങളിലേക്കുമുള്ള പോളിങ് സാമഗ്രികൾ ഇന്നലെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂളിൽനിന്നു വിതരണം ചെയ്തു. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ 154 ബൂത്തുകളിലേക്കും പൂഞ്ഞാർ മണ്ഡലത്തിലെ 161 ബൂത്തുകളിലേക്കുമുള്ള പോളിങ് സാമഗ്രികളാണ് സെന്റ് ഡൊമിനിക്സ് സ്കൂളിൽനിന്നു വിതരണം ചെയ്തത്. രാവിലെ ഒൻപതിനു തിരഞ്ഞെടുപ്പു നിരീക്ഷകന്റെയും പൊലീസിന്റെയും സ്ഥാനാർഥികളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ വോട്ടിങ് യന്ത്രങ്ങളും ബാലറ്റും സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂം തുറന്നു.10.30നു പോളിങ് സാമഗ്രികളുടെ […]

ഇന്നു വിധിയെഴുത്ത്… ഇന്ന് പൊതുജനങ്ങളുടെ ദിവസം …

ഇന്നു വിധിയെഴുത്ത്… ഇന്ന് പൊതുജനങ്ങളുടെ ദിവസം …

കാഞ്ഞിരപ്പള്ളി ∙ ഇന്നു വിധിയെഴുത്ത്. .. ഇന്ന് പൊതുജനങ്ങളുടെ ദിവസം … പതിനാലാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഇന്ന്; ആകെ വോട്ടർമാർ 2,60,19,284; കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ വോട്ടർമാർ–1,78,643 . പൂഞ്ഞാറിൽ 1,83,367 വോട്ടർമാർ. വോട്ടെടുപ്പ് രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ. വൈകിട്ട് ആറിന് പോളിങ് ബൂത്തിലെ ക്യൂവിലുള്ളവർക്ക് ടോക്കൺ നൽ‌കി വോട്ടിന് അവസരമൊരുക്കും. ∙ ഇന്ന് പൊതു അവധി. വോട്ടെണ്ണൽ 19ന് ∙ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്നു വൈകിട്ട് 6.30 മുതൽ മുതിർന്നവർക്ക് മുൻ‌ഗണന വോട്ട് ചെയ്യാൻ […]

പി സി ക്ക് എതിരെ ഒളിയന്പ് എയ്തു ഏ. കെ. ആന്റണി പൂഞ്ഞാർ മണ്ഡലത്തിൽ..

പി സി ക്ക് എതിരെ ഒളിയന്പ് എയ്തു ഏ.  കെ. ആന്റണി പൂഞ്ഞാർ മണ്ഡലത്തിൽ..

പിണ്ണാക്കനാട് : പൂഞ്ഞാറിലെ സ്വതന്ത്ര സ്ഥാനാർഥികളെ ഭയക്കേണ്ട ആവശ്യമില്ല എന്ന്‌ കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആന്റണി. പൂഞ്ഞാറിൽ യുഡിഎഫ് ചരിത്ര വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര സ്ഥാനാർഥികളെ ഭയക്കേണ്ട കാര്യമില്ല. കേരളത്തിൽ ഒട്ടേറെ സ്വതന്ത്രർ മത്സര രംഗത്തുണ്ട് പൂഞ്ഞാറിലും ഒട്ടേറെ സ്വതന്ത്രർ മത്സര രംഗത്തുണ്ടെന്നും ആന്റണി പറഞ്ഞു. പൂഞ്ഞാർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ജോർജുകുട്ടി ആഗസ്തിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ അസീസ് ബഡായിൽ അധ്യക്ഷത വഹിച്ചു. പ്രധാനമന്ത്രിക്കും അമിത്ഷായ്ക്കും കേരളത്തിലൂടെ […]

ഇരട്ടവിജയം, ഇരട്ടി സന്തോഷം

എരുമേലി∙ ജീവിതത്തിൽ ഈ ഇരട്ടകൾ ഇന്നേവരെ ഒരേ ചര്യകൾക്കും മാറ്റം വരുത്തിയിട്ടില്ല, പ്ലസ് ടു റിസൽറ്റിൽ പോലും. മറ്റന്നൂർക്കര നെടുംകാവയൽ ശശിയുടെയും വിക്ടോറിയയുടെയും മക്കളായ നീനുവും നീതുവും പ്ലസ് ടു പരീക്ഷയിൽ എ പ്ലസ് സ്വന്തമാക്കി. നീനുവിനും നീതുവിനും എസ്എസ്എൽസി പരീക്ഷയിലും എ പ്ലസ് ലഭിച്ചിരുന്നു. വിജയത്തിന്റെ ആവർത്തനമാണ് ഇന്നലെ സംഭവിച്ചത്. എഴുന്നേൽക്കുന്നതും ഉറങ്ങുന്നതും പഠിക്കുന്നതുമെല്ലാം ഒരേ സമയത്ത്. ഉടയാടകൾക്കു പോലും ഒരേ നിറം. എന്തിനേറെ പനി വന്നാൽ പോലും ഒരേ ദിനം. അപ്പോൾപ്പിന്നെ പ്ലസ് ടു […]

ജിഷ വധം; പ്രതിഷേധ പ്രകടനങ്ങൾ നടത്തി

പൊൻകുന്നം∙ ജിഷയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചു വിപിഎംഎസ് കാഞ്ഞിരപ്പള്ളി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ പൊൻകുന്നം ടൗണിൽ പന്തംകൊളുത്തി പ്രകടനം നടത്തി. താലൂക്ക് പ്രസിഡന്റ് വി.എൻ.ഷാജി, സെക്രട്ടറി എം.എൻ.സോമൻ, എ.ആർ.പ്രഹ്‌ളാദൻ എന്നിവർ പ്രസംഗിച്ചു.

മഴയ്ക്കൊപ്പം വീശിയതു ‘ദുരിതക്കാറ്റ്’

തെക്കേത്തുകവല ∙ വേനൽമഴയ്ക്കൊപ്പമെത്തിയ കാറ്റ് ചിറക്കടവ് മേഖലയിൽ ദുരിതം വിതച്ചു. വീശിയടിച്ച കാറ്റിൽ വ്യാപക കൃഷിനാശമാണ് ഉണ്ടായത്. കാറ്റിൽ മരങ്ങൾ ഒടിഞ്ഞുവീണു വീടുകളും തകർന്നു. അമ്പഴത്തിനാൽ അജീഷ്, തൈയിൽ സന്തോഷ്, നമ്പൂരിമഠത്തിൽ ശശിധരൻ പിള്ള എന്നിവരുടെ വീടുകൾ മരം വീണു ഭാഗികമായി തകർന്നു. ഞള്ളിയിൽ കുറുവച്ചൻ ജോസഫ്, കാവുങ്കൽ കെ.ആർ.രാഘവൻ നായർ എന്നിവരുടെ റബർമരങ്ങളും കാർഷിക വിളകളും കാറ്റിൽ ഒടിഞ്ഞുവീണു നശിച്ചു.

പൂഞ്ഞാറിൽ പ്രചാരണം പൊടിപൊടിക്കുന്നു

മുണ്ടക്കയം∙ ഫിനിഷിങ് പോയിന്റിലേക്ക് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രചാരണവേഗം ഇരട്ടിയാക്കി പൂഞ്ഞാറിലെ സ്ഥാനാർഥികൾ. പാട്ടും മേളവുമായി യുഡിഎഫ് പര്യടനം ഇന്നലെ ഇൗരാറ്റുപേട്ട യുഡിഎഫ് സ്ഥാനാർഥി ജോർജ്കുട്ടി ആഗസ്തിയുടെ പ്രചാരണം. അനൗൺസ്മെന്റുകളും താളക്കൊഴുപ്പാർന്ന പാട്ടുകളുമായി കൊണ്ടൂർ ടൗണിൽ നിന്നാരംഭിച്ച പര്യടനം കൊണ്ടൂർ ലക്ഷം വീട്, മോസ്കോ ജംക്‌ഷൻ, കടുവാമൂഴി, വാഴമറ്റം, കുറുമുളംതടം, വട്ടക്കയം, ഇളപ്പുങ്കൽ, എന്നീ പ്രദേശങ്ങൾ കടന്നു വടക്കേകരയിൽ സമാപിച്ചു. ഇന്ന് എരുമേലി പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ പര്യടനം നടത്തും.ഇന്നലെ വൈകിട്ട്‌ കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം […]

പ്ലസ് ടു പരീക്ഷയിൽ എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിനു തകർപ്പൻ ജയം

എരുമേലി ∙ പ്ലസ് ടു പരീക്ഷയിൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിനു തകർപ്പൻ ജയം. ഇവിടെ പരീക്ഷ എഴുതിയ 177 കുട്ടികളിൽ 174 പേരും വിജയിച്ചു. 15 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. എരുമേലി പഞ്ചായത്തിലെ ഏക എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളാണിത്. സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ വിദ്യാലയത്തിലേക്ക് 20 കിലോമീറ്ററിലധികം സഞ്ചരിച്ചെത്തുന്ന കുട്ടികളുണ്ട്. ദൂരങ്ങൾ താണ്ടിയുള്ള അധ്യയനത്തിന്റെ ക്ഷീണം മറികടന്ന് ഇവർ നേടിയ വിജയം നാടിന് അഭിമാനമായിരിക്കുകയാണ്. കോമേഴ്സ് വിഭാഗത്തിൽ […]

Page 1 of 36123Next ›Last »