CHENGALAM NEWS

ഉയരത്തിലേക്ക് പറക്കുവാൻ ശ്രമിക്കുന്ന അന്ധ വിദ്യാർത്ഥിയുടെ പഠനം സാമ്പത്തിക പ്രതിസന്ധി മൂലം മുടങ്ങുന്നു

പൊന്‍കുന്നം: കാഴ്ചയുടെ സൗന്ദര്യം നുകരാന്‍ ഭാഗ്യം ലഭിച്ച ആരേയും അമ്പരപ്പിക്കുന്നതായിരുന്നു ജന്മനാ അന്ധനായ റിന്റുവിന്റെ ഇതുവരെയുള്ള വിജയം. പക്ഷേ ഇനി ഇവര്‍ കണ്ണു തുറന്നെങ്കിലേ റിന്റുവിന്റെ വിജയത്തിന്റെ ഒളിമങ്ങാതിരിക്കൂ. കാഴ്ചയില്ലെങ്കിലും ചങ്ങനാശ്ശേരി എസ്.ബി.കോളേജില്‍ എം.എസ്.ഡബ്ല്യു. ഒന്നാം വര്‍ഷ പഠനം വരെ പൂര്‍ത്തിയാക്കി പൊന്‍കുന്നത്തിനടുത്ത് ചെങ്ങളം ഈസ്റ്റ് താന്നിക്കല്‍ സെബാസ്റ്റ്യന്റെ മകന്‍ 27കാരന്‍ റിന്റു സെബാസ്റ്റ്യന്‍. ഇനി രണ്ടാം വര്‍ഷ പഠനം തുടങ്ങണമെങ്കില്‍ മൂന്നുലക്ഷം രൂപയാണ് ഈ അന്ധവിദ്യാര്‍ഥി കണ്ടെത്തേണ്ടത് ഇതാകട്ടെ പഠനം പൂര്‍ത്തിയാക്കാന്‍ അന്ധരെ സഹായിക്കുന്ന സ്‌ക്രീന്‍ […]

അപകടം വർധിക്കുന്നതായി പരാതി

ചെങ്ങളം ∙ ഇല്ലിക്കൽ–കുമരകം റോഡിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് എടുത്ത കുഴി മൂടാത്തതിനാൽ ബൈക്ക് അപകടം വർധിക്കുന്നതായി പരാതി. ചെങ്ങളം കടത്തുകടവിനു സമീപം ഇത്തരത്തിലുള്ള കുഴി ബൈക്ക് യാത്രികർക്കും മറ്റു യാത്രക്കാർക്കും അപകടക്കെണിയാകുന്നുണ്ട്. ഇന്നലെ മാത്രം മൂന്നുപേർ ബൈക്കിൽനിന്നു വീണ് പരുക്കേറ്റു. രാത്രിയിൽ ഈ ഭാഗങ്ങളിൽ തെരുവു വിളക്ക് ഇല്ലാത്തതിനാൽ അപകടം കൂടുതലാണ്.

ചെങ്ങളം സെന്റ് ജോസഫ് പള്ളിയിൽ ഊട്ടുതിരുനാൾ ഇന്നു കൊടിയേറും

ചെങ്ങളം ∙ സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേഫ് പിതാവിന്റെ ഊട്ടുതിരുനാൾ ഇന്നു മുതൽ 19 വരെ. ഇന്ന് 4.30ന് കുരിശിന്റെ വഴി, അഞ്ചിന് കുർബാന ഫാ. ആന്റണി പാട്ടപറമ്പിൽ, ആറിനു കൊടിയേറ്റ് ഫാ. ബിജു ലോറൻസ്, 6.25ന് വിശുദ്ധ യൗസേഫ് പിതാവിനോടുള്ള നൊവേന, 6.50ന് ദിവ്യകാരുണ്യ ആ​രാധന. നാളെ മുതൽ 18 വരെ എല്ലാ ദിവസങ്ങളിലും 4.30ന് കുരിശിന്റെ വഴിയും അഞ്ചിനു കുർബാനയും 6.25ന് വിശുദ്ധ യൗസേഫ് പിതാവിനോടുള്ള നൊവേനയും 6.50ന് ദിവ്യകാരു​ണ്യ ആരാധനയും ഉണ്ടാകും. […]

ചെങ്ങളത്ത് ‘സ്മൃതിമധുരം 2016’ ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു

ചെങ്ങളം സൗത്ത് ∙ ചെങ്ങളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂർവാധ്യാപക– പൂർവവിദ്യാർഥി സംഗമം ‘സ്മൃതിമധുരം 2016’ ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസി നൈനാൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് പി. സുജാത റിപ്പോർട്ട് അവതരിപ്പിച്ചു. 80 വയസ്സു കഴിഞ്ഞ പൂർവവിദ്യാ‍ർഥികളെയും വിരമിച്ച അധ്യാപകരെയും ആദരിച്ചു. ടി.ജി. വിജയകുമാർ, പി.വി. ഏബ്രഹാം, എം.എം. കമലാസനൻ, ടി.യു. സുരേന്ദ്രൻ, ജി. ഗോപകുമാർ, സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. വിദ്യാഭ്യാസ സാംസ്കാരിക […]

ചെങ്ങളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പൂർവ വിദ്യാർഥി സംഗമം

കോട്ടയം ∙ ചെങ്ങളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 14ന് 10നു ‘സ്മൃതിമധുരം-2016’ പൂർവവിദ്യാർഥി സംഗമം നടക്കും. ഇതോടനുബന്ധിച്ച് 80 കഴിഞ്ഞ പൂർവവിദ്യാർഥികളെ ആദരിക്കുന്ന ‘ഗുരുവന്ദനം’ പരിപാടിയും നടക്കും. പൂർവവിദ്യാർഥി സംഗമം ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും. തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജസി നൈനാൻ അധ്യക്ഷത വഹിക്കും. മൂന്നിനു വിദ്യാഭ്യാസ – സംസ്കാരിക സമ്മേളനം കെ. സുരേഷ് കുറുപ്പ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷതവഹിക്കും. അഞ്ചിന് പൂർവവിദ്യാർഥികൾ […]

സാഫ് ഗയിംസിൽ സൈക്ലിങ്ങിൽ സ്വർണ മെഡൽ നേടിയ ലിഡിയ മോൾ സണ്ണിക്ക് സ്വീകരണം നൽകി

ചെങ്ങളം ∙ സാഫ് ഗയിംസിൽ സൈക്ലിങ്ങിൽ സ്വർണ മെഡൽ നേടിയ ലിഡിയ മോൾ സണ്ണിക്ക് ക്നാനായ അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ചെങ്ങളം സെന്റ് മേരീസ് ക്നാനായ പള്ളിയിൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനം ആർച്ച്ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു