CHIRAKKADAV news

ചിറക്കടവിലെ താല്‍ക്കാലിക നിയമനങ്ങള്‍ക്ക് സ്റ്റേ

പൊന്‍കുന്നം: ചിറക്കടവ് ഗ്രാമപ്പഞ്ചായത്ത് നടത്തിയ താല്‍ക്കാലിക നിയമനങ്ങള്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു. ക്ലര്‍ക്ക്, സ്വീപ്പര്‍ തസ്തികകളില്‍ നടത്തിയ നിയമനമാണ് സ്റ്റേ ചെയ്തത്. ജില്ലാ എംപ്ലോയിമെന്റ് ഫോറം സെക്രട്ടറിയും യുവമോര്‍ച്ച ചിറക്കടവ് പഞ്ചായത്ത് സെക്രട്ടറിയുമായ എം.എസ്. സുജിത്‌ലാല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് കെ. ജോസ് സിറിയക് എന്നിവരടങ്ങിയ ബഞ്ചാണ് ബുധനാഴ്ച സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. വര്‍ഷങ്ങളായി ഒഴിവ് വരുന്ന തസ്തികകളില്‍ ഭരണസമിതി നേരിട്ട് നിയമനം നടത്തുകയാണ്. എംപ്ലോയിമെന്റ് എക്‌സേഞ്ചിലെ പട്ടികയില്‍ […]

ജനത്തെ വലച്ച് പഞ്ചായത്ത് ഓഫിസിൽ മിന്നൽ പണിമുടക്ക്

ചിറക്കടവ് ∙ ജനത്തെ വലച്ചു ഗ്രാമപഞ്ചായത്ത് ഓഫിസിൽ ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. രാവിലെ 11 മുതൽ ഉച്ചയ്‌ക്ക് ഒരുമണിവരെ പെൻഡൗൺ സമരം നടത്തിയതോടെ വിവിധ ആവശ്യങ്ങൾക്കെത്തിയ നാട്ടുകാർ ദുരിതത്തിലായി. ഓഫിസിലെ അക്കൗണ്ടന്റിനോടു രണ്ടു പഞ്ചായത്തംഗങ്ങൾ കയർത്തു സംസാരിച്ചതിന്റെ പേരിലായിരുന്നു പണിമുടക്ക്. ഡേറ്റാ എൻട്രി സെക്‌ഷനിലെ താൽക്കാലിക ജീവനക്കാരി ഔദ്യോഗിക പാസ്‌വേഡ് ഉപയോഗിച്ചു കംപ്യൂട്ടർ പ്രവർത്തിപ്പിക്കുന്നതിന് എതിരെയാണു തർക്കം തുടങ്ങിയത്. ഇരുകൂട്ടരും തമ്മിൽ ഏറെനേരം വാഗ്വാദമുണ്ടായി. സംഭവത്തെ തുടർന്നു ജീവനക്കാർ ജോലി നിർത്തിവച്ചു പ്രതിഷേധിച്ചതോടെ ഓഫിസിലെത്തിയ ജനം കാഴ്‌ചക്കാരായി. […]

കണ്‍െവന്‍ഷന്‍ നടത്തി

ചിറക്കടവ്: എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി വി.എന്‍. മനോജിന്റെ പ്രചാരണാര്‍ത്ഥം ചിറക്കടവ് പഞ്ചായത്ത്തല തിരഞ്ഞെടുപ്പ് കണ്‍െവന്‍ഷന്‍ ബി.ഡി.ജെ.എസ്. ജില്ലാ ട്രഷറര്‍ ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിജു മണക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ കെ.ജി. കണ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. റ്റി.ആര്‍. ഉണ്ണികൃഷ്ണന്‍, എം.എസ്. രാമചന്ദ്രന്‍ നായര്‍, സി.ജി. പ്രസാദ്, അഡ്വ. നോബിള്‍ മാത്യു, അഡ്വ. ബി. അശോക്, ജയ, വൈശാഖ് എസ്. നായര്‍, ഉഷാ ശ്രീകുമാര്‍, സോമാ അനീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

കുടിവെള്ള വിതരണം

ചേനപ്പാടി: ഓട്ടോ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ സിഐടിയു ചേനപ്പാടി യൂണിറ്റിന്റെ നേതൃത്വത്തില്‍ കിഴക്കേക്കര, ലക്ഷംവീട് കോളനി, പാതിപ്പാറ കോളനി, പുറപ്പ, ചെങ്ങാംകുന്ന് കോളനി, പൂതകുഴി, ആലിന്‍ചുവട് എന്നിവിടങ്ങളില്‍ സൗജന്യ കുടിവെള്ള വിതരണം നടത്തി.

ചിറക്കടവിൽ കാറ്റിലും മഴയിലും ആഞ്ഞിലിമരം കടപുഴകി വീണ് ഓട്ടോറിക്ഷ തകര്‍ന്നു, ഡ്രൈവർ ദുരന്തത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴക്ക്

ചിറക്കടവിൽ കാറ്റിലും മഴയിലും ആഞ്ഞിലിമരം കടപുഴകി വീണ് ഓട്ടോറിക്ഷ തകര്‍ന്നു, ഡ്രൈവർ  ദുരന്തത്തിൽ നിന്നും രക്ഷപെട്ടത്  തലനാരിഴക്ക്

ചിറക്കടവ് : കാറ്റിലും മഴയിലും ആഞ്ഞിലിമരം കടപുഴകി വീണ് ഓട്ടോറിക്ഷ തകര്‍ന്നു. അപകടത്തിനു തൊട്ടു മുൻപ് മഴയും കാറ്റും വരുന്നത് കണ്ടു ഡ്രൈവർ ഓട്ടോയിൽ നിന്നും ഇറങ്ങി അടുത്തുള്ള കടതിണ്ണയിലേക്ക് ഓടിക്കയറിയ ഉടന്‍തന്നെയാണ് മരം വീണത്. ഭാഗ്യത്തിന്റെ അകന്പടിയോടെ വലിയ ഒരു ദുരന്തത്തിൽ നിന്നും രക്ഷപെട്ടത് ചിറക്കടവ് തെക്കേമുറിയില്‍ ടി.കെ. ബിജു. ചിറക്കടവ് അന്പലം കവലയിലെ ഓട്ടോ സ്റ്റാന്റിലേക്കാണ് ശനിയാഴ്ച വൈകിട്ട് 5 മണിയോടെ മരം മറിഞ്ഞുവീണത്. ഈ സമയം ബിജുവിന്റെ ഓട്ടോറിക്ഷ മാത്രമാണ് സ്റ്റാന്റില്‍ ഉണ്ടായിരുന്നത്. […]

ഒറ്റപ്ലാക്കല്‍ കുടുംബയോഗം

ചിറക്കടവ്: ഒറ്റപ്ലാക്കല്‍ കുടുംബയോഗവും പരേതാനുസ്മരണവും നാളെ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ചിറക്കടവ് താമരക്കുന്നു പള്ളിയില്‍ വിശുദ്ധ കുര്‍ബാനയും പ്രാര്‍ഥനയും ഉണ്ടായിരിക്കും. 4.30ന് ഒറ്റപ്ലാക്കല്‍ ജെ. തോമസിന്റെ വസതിയില്‍ കൂടുന്ന സമ്മേളനത്തില്‍ കുടുംബയോഗം പ്രസിഡന്റ് ജോസ് സെബാസ്റ്റിയന്‍ അധ്യക്ഷതവഹിക്കും. ഒറ്റപ്ലാക്കല്‍ ഫാമിലി വെബ്‌സൈറ്റിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ നിര്‍വഹിക്കും. മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ് പ്രസംഗിക്കും.

ചേനപ്പാടി ∙ തരകനാട്ടുകുന്ന് സെന്റ് ആന്റണീസ് എൽപി സ്‌കൂൾ വാർഷികം

ചേനപ്പാടി ∙ തരകനാട്ടുകുന്ന് സെന്റ് ആന്റണീസ് എൽപി സ്‌കൂൾ വാർഷികവും ഹെഡ്‌മിസ്‌ട്രസ് സുമ ഏബ്രഹാമിനു യാത്രയയപ്പും ഇന്നു രണ്ടിനു നടത്തും. മാനേജർ ഫാ. ജയിംസ് തെക്കുംചേരിക്കുന്നേലിന്റെ അധ്യക്ഷതയിൽ രൂപതാ കോർപറേറ്റ് മാനേജർ ഫാ. സക്കറിയാസ് ഇല്ലിക്കമുറിയിൽ ഉദ്‌ഘാടനം ചെയ്യും.

വാര്‍ഷികവും യാത്രയയപ്പു സമ്മേളനവും

ചേനപ്പാടി: തരകനാട്ടുകുന്ന് സെന്റ് ആന്റണീസ് എല്‍പി സ്‌കൂളിന്റെ 87ാം വാര്‍ഷികവും 11 വര്‍ഷം ഹെഡ്മിസ്ട്രസായി സേവനമനുഷ്ഠിച്ച സുമ എബ്രഹാമിനുള്ള യാത്രയയപ്പും നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. സ്‌കൂള്‍ മാനേജര്‍ ഫാ. ജയിംസ് തെക്കുംചേരിക്കുന്നേലിന്റെ അധ്യക്ഷതയില്‍ രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സക്കറിയാസ് ഇല്ലിക്കമുറിയില്‍ ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി മുഖ്യ പ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ആശ ജോയി, മെംബര്‍ രാജപ്പന്‍ നായര്‍, ബിപിഒ സക്കീര്‍ ഹുസൈന്‍, പിടിഎ പ്രസിഡന്റ് ഷിജുകുമാര്‍ എന്നിവര്‍ പ്രസംഗിക്കും

വിഴിക്കിത്തോട്ടിൽ പ്രകടനത്തിനിടെ സംഘർഷം: 5 ബിജെപിക്കാർക്ക് എതിരെ കേസ്

കാഞ്ഞിരപ്പള്ളി∙ വിഴിക്കിത്തോട്ടിൽ ചൊവ്വാഴ്‌ച്ച വൈകിട്ട് നടന്ന സംഘർഷത്തിൽ അഞ്ചു ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. വിഴിക്കിത്തോട് സ്വദേശികളായ വിഷ്‌ണു, ജിഷ്‌ണു, അശോകൻ, അരവിന്ദൻ, വൈശാഖ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സ്‌റ്റേഷനിൽ ഹാജരായ ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. കണ്ണൂരിൽ ബിജെപി പ്രവർത്തകൻ വെട്ടേറ്റു മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ വിഴിക്കത്തോട് ജംക്​ഷനിൽ നടത്തിയ പ്രകടനത്തിനിടെയായിരുന്നു സംഘർഷം. പ്രകടനം നടക്കുന്നതിനിടെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ബൈക്ക് ഓടിച്ചു കയറ്റിയെന്നാരോപിച്ചാണ് സംഘർഷം ഉണ്ടായത്. പരുക്കേറ്റ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ആശുപത്രിയിൽ ചികിൽസയിലാണ്. ഡിവൈഎഫ്‌ഐ […]

അപകടത്തിൽ കാലിന്റെ സ്വാധീനം നഷ്ടപ്പെട്ടയാൾക്ക് ജീവിതമാർഗം കണ്ടെത്തി ചിറക്കടവ് സെന്റ് എഫ്രേംസ് സ്കൂൾ

ചിറക്കടവ് ∙ അപകടത്തിൽ കാലുകളുടെ സ്വാധീനം നഷ്‌ടപ്പെട്ടയാൾക്കു ജീവിതമാർഗം കണ്ടെത്തി നൽകി സ്‌കൂൾ വിദ്യാർഥികൾ മാതൃകയായി. സെന്റ് എഫ്രേംസ് ഹൈസ്‌കൂളിൽ അധ്യാപകരും വിദ്യാർഥികളും ചേർന്നു തുക സമാഹരിച്ച് തയ്യൽമെഷീൻ വാങ്ങി നൽകിയാണ് മാതൃകയായത്. അപകടത്തിൽ കാലിനു സ്വാധീനം നഷ്‌ടപ്പെട്ട ചേനപ്പാടി സ്വദേശി പുരുഷോത്തമൻ നായർക്കാണ് മോട്ടോർ ഘടിപ്പിച്ച പതിനായിരം രൂപ വിലയുള്ള മെഷീൻ സ്‌കൂളിൽനിന്നു സൗജന്യമായി നൽകിയത്. സ്‌കൂൾ മാനേജർ ഫാ. ജോസ് മംഗലത്തിലും പ്രധാനാധ്യാപിക ലൗലി ആന്റണിയും ചേർന്നു തയ്യൽ മെഷീൻ കൈമാറി.

മെഡിക്കല്‍ ക്യാമ്പ് നടത്തി

ചിറക്കടവ് : ചിറക്കടവ് സര്‍വീസ് സഹകരണ ബാങ്ക് ക്ലിനിക്കല്‍ ലബോറട്ടറിയുടെയും കോട്ടയം ഭാരത് കാര്‍ഡിയോ വാസ്‌കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ഹൃദ്‌രോഗ, സന്ധിരോഗ നിര്‍ണയ ക്യാമ്പു നടത്തി. ഡോ. ദിലീപ് ഐസക്, ഡോ. ജയിംസ് തോമസ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. ബാങ്ക് പ്രസിഡന്റ് പി.എന്‍. ദാമോധരന്‍പിള്ള ഉദ്ഘാടനം ചെയ്ത ക്യാമ്പില്‍ ബോര്‍ഡ് മെംബര്‍മാരായ എം.എന്‍. സുരേഷ്ബാബു, അഡ്വ. അഭിലാഷ് ചന്ദ്രന്‍, കെ. ജയകുമാര്‍, എം.ടി. പ്രീത, ത്രസ്യാമ്മ മാത്യു, സി.പി. നജീബ് എന്നിവര്‍ പ്രസംഗിച്ചു.

ചിറക്കടവ് അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണസംഘത്തിന്റെ പ്രവർത്തനോദ്ഘാടനം

പൊൻകുന്നം ∙ ചിറക്കടവ് അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണസംഘത്തിന്റെ പ്രവർത്തനോദ്ഘാടനം ഇന്ന് ആറിനു മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും. ചെന്നാക്കുന്ന് പ്ലാവോലി കവലയിൽ നടക്കുന്ന യോഗത്തിൽ പത്തനംതിട്ട ജില്ലാ ഉപഭോക്തൃ ഫോറം പ്രസിഡന്റ് പി. സതീശ്ചന്ദ്രൻ നായർ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. എൻ. ജയരാജ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സഹകരണബാങ്ക് പ്രസിഡന്റ് കുര്യൻ ജോയ് ആദ്യ നിക്ഷേപം സ്വീകരിക്കും. കാർഷിക വായ്പാ വിതരണം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് […]

അത്താഴക്കഞ്ഞി വിതരണം

ചിറക്കടവ്: ചിറക്കടവ് മഹാദേവ ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി പള്ളിവേട്ട ദിവസം (ഞായര്‍) വൈകീട്ട് അത്താഴക്കഞ്ഞിയും പുഴുക്കും, ആറാട്ട് ദിവസം (തിങ്കള്‍) വൈകീട്ട് ചെറുപയറും കഞ്ഞിയും സദ്യാലയത്തില്‍ വിതരണം ചെയ്യും. അത്താഴക്കഞ്ഞി വിതരണം ദിവസവും ഭക്തജനങ്ങള്‍ക്ക് വഴിപാടായി സമര്‍പ്പിക്കാം . പള്ളിവേട്ട എഴുന്നള്ളിപ്പിന് ഗുരുവായൂര്‍ ദേവസ്വം വലിയകേശവന്‍ എത്തും

ചിറക്കടവില്‍ വേലകളിക്ക് ഇന്ന് തുടക്കം

ചിറക്കടവ്: ശ്രീമഹാദേവക്ഷേത്രത്തില്‍ ഈ ഉത്സവ കാലയളവിലെ വേലകളിക്ക് ഏഴാം ഉത്സവദിനമായ വെള്ളിയാഴ്ച തുടക്കം. തെക്കുംഭാഗം വേലകളി സംഘത്തിന്റെ സന്ധ്യാവേലയാണ് ആദ്യം. എട്ടാം ഉത്സവത്തിന് വടക്കുംഭാഗം വേലകളി സംഘത്തിന്റെ വേലകളിയും. ഒന്‍പത്, പത്ത് ഉത്സവദിനങ്ങളില്‍ ഇരുസംഘവും ചേര്‍ന്നുള്ള കൂടിവേല നടക്കും. ശിവതനയനായ അയ്യപ്പന്‍ പന്തള രാജകുമാരനായി മണികണ്ഠനെന്ന പേരില്‍ വിളങ്ങുമ്പോള്‍ ചിറക്കടവിലാണ് ആയോധനാഭ്യാസം നടത്തിയതെന്ന് വിശ്വാസമുണ്ട്. യുദ്ധമുറകള്‍ ഇവിടുത്തെ കളരിയില്‍ അഭ്യസിച്ചതിന്റെ ഐതീഹ്യ വെളിച്ചത്തില്‍ ചിറക്കടവിലെ ബാലന്മാര്‍ മഹാദേവനുമുമ്പില്‍ വര്‍ഷം തോറും വേലകളി നടത്തുന്നുണ്ട്. മണികണ്ഠനും ഇവര്‍ക്കൊപ്പം വേലകളിക്കുണ്ടെന്നാണ് […]

ചിറക്കടവ് മഹാദേവ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി

ചിറക്കടവ്: മഹാദേവ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി. തന്ത്രി താഴ്മണ്‍മഠം കണ്ഠരര് മോഹനര് മുഖ്യകാര്‍മ്മികത്വം വഹിച്ചു. മേല്‍ശാന്തി ആര്‍പ്പൂക്കര സുബ്രഹ്മണ്യന്‍ നമ്പൂതിരി സഹകാര്‍മികത്വം വഹിച്ചു. വിഴിക്കത്തോട് ചിറ്റടി കുടുംബത്തില്‍ നിന്നും കൊണ്ടുവന്ന കൊടിക്കൂറയ്ക്ക് ചിറക്കടവ് കിഴക്കുംഭാഗം ശിവശക്തി വിലാസം ഭജന യോഗത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കിഴക്കേ നടയില്‍ ദേവസ്വത്തിന്റെയും സേവാസംഘത്തിന്റെയും ഭക്തജനങ്ങളുടെയും നേതൃത്വത്തില്‍ സ്വീകരിച്ച് കൊടിക്കൂറ സമര്‍പ്പിച്ചു. കൊടിക്കീഴിലെ കെടാവിളക്ക് തെളിയിക്കല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഡപ്യൂട്ടി കമ്മീഷണര്‍ മോഹന്‍ലാല്‍ നിര്‍വഹിച്ചു.

സംഗീതനിശ

ചിറക്കടവ്: ശ്രീമഹാദേവ ക്ഷേത്രത്തില്‍ മൂന്നാം ഉത്സവദിനമായ ഇന്ന് വൈകുന്നേരം ഏഴിന് കാഞ്ഞങ്ങാട് രാമചന്ദ്രന്റെ ക്ലാസിക്കല്‍ സംഗീതനിശ നടക്കും. കീര്‍ത്തനങ്ങള്‍, സെമി ക്ലാസിക്കല്‍ ചലച്ചിത്ര ഗാനങ്ങള്‍, ഭക്തിഗാനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള സംഗീത പരിപാടിയാണ്. രാവിലെ എട്ടിന് ശ്രീബലി, 10ന് സര്‍പ്പപൂജ, 12ന് ഉത്സവബലി ദര്‍ശനം, 4.30ന് കാഴ്ചശ്രീബലി, രാത്രി 8.30ന് വിളക്ക് എന്നിവയും നടക്കും.

തെളിനീരൊഴുക്കാൻ കരിമ്പുകയം

കാഞ്ഞിരപ്പള്ളി∙ കരിമ്പുകയം ചെക്ക്ഡാമിന്റെ നിർമാണം പൂർത്തിയാകുന്നതോടെ പഞ്ചായത്തിന്റെ എല്ലാ മേഖലകളിലും ശുദ്ധജലം എത്തിക്കുവാൻ സാധിക്കുമെന്ന് കാഞ്ഞിരപ്പള്ളി പ്രസിഡന്റ് ഷക്കീലാ നസീർ പറഞ്ഞു. കരിമ്പുകയം കുടിവെള്ള പദ്ധതി പ്രദേശത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തി. കരിമ്പുകയത്തുനിന്ന് പമ്പ് ചെയ്ത് ഫിൽട്ടർ ചെയ്ത് എത്തിക്കുന്ന ശുദ്ധജലം ചിറക്കടവ്, എലിക്കുളം, കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി എന്നീ പ്രദേശങ്ങൾക്കുകൂടി നൽകുവാൻ സാധിക്കും. കരിമ്പുകയം ചെക്ക് ഡാമിന്റെയും കോസ്‌വേയുടെയും നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ വേണ്ട നിർദേശങ്ങളും നൽകി. കഴിഞ്ഞ എൽഡിഎഫ് ഭരണകാലത്ത് അൽഫോൻസ് […]

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

കരിമ്പുകയം: കരിമ്പുകയം ചെക്ക്ഡാമിന്റെയും കോസ്‌വേയുടെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വിലയിരുത്തി. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ എല്ലാ മേഖലകളിലും ശുദ്ധജലം എത്തിക്കാന്‍ സാധിക്കുമെന്നു പ്രസിഡന്റ് ഷക്കീലാ നസീര്‍ പറഞ്ഞു. കരിമ്പുകയത്തുനിന്നു പമ്പ് ചെയ്തു ഫില്‍ട്ടര്‍ ചെയ്ത് എത്തിക്കുന്ന ശുദ്ധജലം ചിറക്കടവ്, എലിക്കുളം, കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി എന്നീ പ്രദേശങ്ങളില്‍ നല്കാന്‍ സാധിക്കും. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് അല്‍ഫോന്‍സ് കണ്ണന്താനം എംഎല്‍എ തുടങ്ങിവച്ച പദ്ധതി ഇപ്പോള്‍ ഡോ. എന്‍. ജയരാജ് എംഎല്‍എയുടെ ഫണ്ട് മുഖേനയൊണ് പൂര്‍ത്തീകരിക്കുന്നത്. […]

ക്ലീനിംഗ് തുടരണമെന്ന്

പൊന്‍കുന്നം: കുടുംബശ്രീ പ്രവര്‍ത്തകര്‍ മണ്ഡല മകരവിളക്കു കാലത്ത് നടത്തിവന്നിരുന്ന ക്ലീനിംഗ് പ്രവര്‍ത്തനം തുടര്‍ന്നും നടത്തണമെന്ന ആവശ്യം ശക്തമായി. ചിറക്കടവ് പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകരാണ് ശബരിമല സീസണോടനുബന്ധിച്ച് പൊന്‍കുന്നം ഇരുപതാംമൈല്‍ മുതല്‍ ചിറക്കടവ് മണ്ണംപ്ലാവ് വരെ റോഡിന്റെ ഇരുവശവും തൂത്ത് വൃത്തിയാക്കുന്നത്. പൊന്‍കുന്നം ബസ് സ്റ്റാന്‍ഡ്, രാജേന്ദ്രമൈതാനം, തീയേറ്റര്‍പടി റോഡ്, ചിറക്കടവ് റോഡ്, മാര്‍ക്കറ്റ്, കെവിഎംഎസ് കവല മുതല്‍ പൊന്‍കുന്നം ടൗണ്‍ വരെ റോഡിന്റെ ഇരുവശവും ബ്ലീച്ചിംഗ് പൗഡര്‍ വിതറി ക്ലീന്‍ ചെയ്തുവരുന്നത്. കുടുംബശ്രീപ്രവര്‍ത്തകര്‍ നടത്തിവരുന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍ പരക്കെ […]

ചിറക്കടവ് മഹാദേവ ക്ഷേത്രത്തിൽ 23ന് കൊടിയേറും

ചിറക്കടവ്∙ മഹാദേവ ക്ഷേത്രത്തിൽ ഉൽസവം 23ന് കൊടിയേറും. തന്ത്രി താഴമൺമഠം കണ്ഠര് മോഹനര് കൊടിയേറ്റിന് മുഖ്യകാർമികത്വം വഹിക്കും. മേൽശാന്തി ആർപ്പൂക്കര സുബ്രഹ്മണ്യൻ നമ്പൂതിരി സഹകാർമികത്വം വഹിക്കും. ഫെബ്രുവരി ഒന്നിന് ആറാട്ടോടെ ഉൽസവം സമാപിക്കും. 23ന് രാവിലെ 10.40ന് മഹാദേവന് പുതിയ പൊൻ തിടമ്പ്, നെറ്റിപ്പട്ടം, മുത്തുക്കുട, കച്ചക്കയർ, മണിക്കൂട്ടം എന്നിവയുടെ സമർപ്പണം നടക്കും. വൈകിട്ട് അഞ്ചിന് വിഴിക്കത്തോട് ചിറ്റടി കുടുംബത്തിൽ നിന്നും കൊണ്ടുവരുന്ന കൊടിക്കൂറയ്ക്ക് ചിറക്കടവ് കിഴക്കുംഭാഗം ശിവശക്തി വിലാസം ഭജന യോഗത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. […]

യുവാവിന്റെ കാലുകൾ തല്ലിയൊടിച്ച കേസിൽ ഷാപ്പുടമ അറസ്റ്റിൽ

ചിറക്കടവ്∙ കള്ളുഷാപ്പിലെ തൊഴിലാളിയും ബന്ധുവുമായ യുവാവിന്റെ കാലുകൾ തല്ലിയൊടിച്ച കേസിൽ ഷാപ്പ് ഉടമ അറസ്റ്റിൽ. തെക്കേത്തുകവല, പൗവ്വത്തുകവല പരിയാരത്ത് വിനോദ് (മണിക്കുട്ടൻ–34) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 15നു രാത്രി 11 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ചെന്നാക്കുന്ന് ഷാപ്പിലെ വിൽപനക്കാരൻ ചിറക്കടവ് ഗ്രാമദീപം, കാരിപ്പൊയ്ക മംഗലത്തുകുന്നേൽ മനോജി(45)നെയാണു ഷാപ്പുടമയും മറ്റു തൊഴിലാളികളും ചേർന്നു മർദിച്ചതെന്നു പൊലീസ് പറഞ്ഞു.. മനോജിന്റെ രണ്ടു കാലുകളും ഒരു കയ്യും ഒടിഞ്ഞു. ഷാപ്പ് ഉടമ വിനോദിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്നാണ് […]

ചിറക്കടവ് പഞ്ചായത്തിലെ സി.ഡി.എസ്. പരിപാടിയില്‍ വിതരണം ചെയ്ത വടയ്ക്കുള്ളില്‍ നിന്നും ചത്ത പല്ലിയെ കിട്ടിയ സംഭവം .. വട ഉണ്ടാക്കിയ വീട്ടിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി

ചിറക്കടവ്: പഞ്ചായത്തിലെ സി.ഡി.എസ്. പരിപാടിയില്‍ വിതരണം ചെയ്ത വടയ്ക്കുള്ളില്‍ ചത്ത പല്ലിയെ കിട്ടിയ കാര്യം വിവാദം ആയിരുന്നു ജൂലൈ 31 നു ഉച്ചകഴിഞ്ഞ് പരിപാടിയില്‍ പങ്കെടുത്ത സ്ത്രീകളിലൊരാള്‍ക്ക് ചായയ്‌ക്കൊപ്പം കിട്ടിയ ഉള്ളിവടയിലാണ് പല്ലിയെ കണ്ടത്. വടയുടെ പാതിയോളം കഴിച്ച സ്ത്രീ ഛര്‍ദ്ദിച്ചതോടെ സംഭവം മറ്റുള്ളവരുമറിഞ്ഞു. ഇതേ തുടര്‍ന്ന് ഇവരില്‍ ചിലരും ഛര്‍ദ്ദിച്ചു. എന്നാല്‍ മറ്റു പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ ആരും ചികിത്സ തേടിയില്ല. ഒരു സ്ഥാപനത്തിലെ കാന്റീനിലാണ് ചായയും വടയും ഏര്‍പ്പാട് ചെയ്തിരുന്നത്. എന്നാല്‍ കാന്റീന്‍ നടത്തിപ്പുകാരന്‍ വട […]

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു , എതിരെ വന്ന കാർ തകർന്നു … വൻ ദുരന്തം ഒഴിവായി

പൊന്‍കുന്നം: കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ച് എതിരേ വന്ന കാറിലിടിച്ചു മുന്‍ഭാഗം തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. കൊല്ലം – തേനി ദേശീയപാതയില്‍ ഇളപ്പുങ്കലിലായിരുന്നു അപകടം. പൊന്‍കുന്നം ഡിപ്പോയിലെ തെക്കേമലയില്‍ നിന്ന് കോട്ടയത്തേക്കു പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കാറിലെ യാത്രക്കാര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് മുണ്ടക്കയത്തേക്കു വരികയായിരുന്നു. ബസിന്റെ പിന്‍ഭാഗത്തെ വലതുവശത്തുള്ള ടയറാണ് ഊരിത്തെറിച്ചത്. വീല്‍ നട്ട് മുറുക്കാത്തതിനാലാണ് അപകടം സംഭവിച്ചതെന്ന് ആരോപണമുണ്ട്.

മൂക്കു പൊത്തി വേണം പൊന്‍കുന്നം മാർകറ്റിൽ പോകുവാൻ .. മാര്‍ക്കറ്റിലെ പഴയ കംഫര്‍ട്ട്സ്റേഷന്‍ ദുര്‍ഗന്ധം ദുര്‍ഗന്ധം പരത്തുന്നു…

പൊന്‍കുന്നം: മാര്‍ക്കറ്റിലെ പഴയ കംഫര്‍ട്ട്സ്റേഷന്‍ ദുര്‍ഗന്ധം പരത്തുന്നു. ഏതാനും വര്‍ഷം മുമ്പ് നിര്‍മിച്ച ഷോപ്പിംഗ് കോംപ്ളക്സിനു സമീപമാണ് പഴയ കംഫര്‍ട്ടസ്റേഷന്‍. ഇത് ഇപ്പോള്‍ മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രമായി മാറിയിരിക്കുകയാണ്. ചപ്പുചവറുകളും പ്ളാസ്റിക് കവറുകളും കെട്ടിക്കിടന്ന് പുഴുക്കളും കൊതുകുകളും പെരുകുകയാണ്. കംഫര്‍ട്ടസ്റേഷന്‍ എത്രയും വേഗം വൃത്തിയാക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.

കെഎസ്ആര്‍ടിസി ബസിന്റെ ബെല്ല് തലയില്‍ വീണ് യുവതിക്കു പരിക്ക്

പൊന്‍കുന്നം: കെഎസ്ആര്‍ടിസി ബസിന്റെ ബെല്ല് തലയില്‍വീണ് യുവതിക്കു പരിക്ക്. ചിറക്കടവ് കൊക്കാപ്പള്ളില്‍ കാര്‍ത്തിക (48)യ്ക്കാണ് പരിക്കേറ്റത്. പൊന്‍കുന്നം – പാലാ റോഡില്‍ കൊപ്രാക്കളത്ത് യാത്രക്കാരന്‍ ഇറങ്ങുന്നതിനായി കണ്ടക്ടര്‍ മണി അടിച്ചപ്പോള്‍ ബെല്ല് ഇളകി യുവതിയുടെ തലയില്‍ വീഴുകയായിരുന്നു. കൊപ്രാക്കളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ ചികിത്സ നല്‍കി വിട്ടയച്ചു. പാലായില്‍ നിന്നു പൊന്‍കുന്നത്തേക്കു വരുമ്പോള്‍ ഇന്നലെ വൈകുന്നേരം 5.40നായിരുന്നു സംഭവം.

പ്രതിഷേധിച്ചു

പൊന്‍കുന്നം: ഉമ്മന്‍ചാണ്ടി സര്‍ക്കരിനെതിരെ പ്രതിഷേധം നടത്തുന്ന കപട രാഷ്ടീയത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ടൌണില്‍ പ്രതിഷേധ പ്രകടനവും നടത്തി. യോഗത്തില്‍ പ്രസിഡന്റ് ഷിജോ കൊട്ടാരത്തിലിന്റെ അധ്യക്ഷതയില്‍ ഡിസിസി നിര്‍വാഹകസമിതി അംഗം അഡ്വ. പി.എ. ഷെമീര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. അഭിലാഷ് ചന്ദ്രന്‍, കെ.സി. ബിജുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു

ചിറക്കടവ് പഞ്ചായത്തിന്റെഎട്ടു കോടി 40 ലക്ഷം രൂപയുടെ 200 പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണസമിതിയോഗം അംഗീകാരം നല്‍കി.

ചിറക്കടവ്: ചിറക്കടവ് പഞ്ചായത്തിന്റെ എട്ടു കോടി 40 ലക്ഷം രൂപയുടെ 200 പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണസമിതിയോഗം അംഗീകാരം നല്‍കി. പശ്ചാത്തലമേഖലയ്ക്ക് 4.78 കോടി രൂപയും സേവനമേഖലയ്ക്ക് 2.45 കോടി രൂപയും ഉല്‍പ്പാദനമേഖലയ്ക്ക് 65 ലക്ഷം രൂപയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ പട്ടികജാതി, പട്ടികവര്‍ഗവിഭാഗത്തിന്റെ സേവനത്തിനായി 44 ലക്ഷം രൂപയും പശ്ചാത്തല സൌകര്യവികസനത്തിനായി 53 ലക്ഷം രൂപയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് ഓഫീസ് കെട്ടിടനിര്‍മാണത്തിനായി 2.99 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ അഞ്ചു ലക്ഷം രൂപ ധനസഹായത്തോടെ 11 ലക്ഷം […]

പ്രവര്‍ത്തനോദ്ഘാടനം

പൊന്‍കുന്നം: ചെറുവള്ളി നേതാജി ഗ്രന്ഥശാലയില്‍ ലൈബ്രറി കൌണ്‍സില്‍ അനുവദിച്ച കംപ്യൂട്ടറിന്റെ പ്രവര്‍ത്തനോദ്ഘാടനം ലൈബ്രറി കൌണ്‍സില്‍ പ്രസിഡന്റ് ടി.പി. രാധാകൃഷ്ണന്‍നായര്‍ നിര്‍വഹിച്ചു. ആര്‍. മുരളീധരന്‍നായര്‍ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി കെ. ജി. നായര്‍, വി.ജി. ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.

എടിഎം നിര്‍ത്താനുള്ള തീരുമാനം പുനഃപരിശോധിക്കണം

ചാമംപതാല്‍: എന്‍ആര്‍ഐ ഉള്‍പ്പെടെ മികച്ച ബിസിനസ് നടത്തുന്ന ചാമംപതാല്‍ എസ്ബിടി ബ്രാഞ്ചിന്റെ എടിഎം കൌണ്ടര്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് പി.ടി. ചാക്കോ കള്‍ച്ചറല്‍ ഫോറം ആവശ്യപ്പെട്ടു. ബാങ്കില്‍ നിലവില്‍ ജീവനക്കാരുടെ കുറവുമൂലം ഇടപാടുകള്‍ക്ക് താമസം നേരിടുന്നുണ്ട്. എടിഎം കൌണ്ടര്‍ നിര്‍ത്തുന്നതോടെ ഇത് വര്‍ധിക്കുവാന്‍ കാരണമാകും. യോഗത്തില്‍ ജോസ് വെള്ളാംന്തടം, ബോബി മാത്യു, രാജേഷ് ടി.ജി., സാജന്‍ ജോര്‍ജ്, തോമസ് മൈലാങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

ഉത്സവമായി സ്‌കൂളില്‍ വിളവെടുപ്പ്

ചിറക്കടവ്: എസ്.ആര്‍.വി. എന്‍.എസ്.എസ്.വി.എച്ച്.എസ്.എസ്സില്‍ ഉത്സവച്ഛായ പകര്‍ന്ന് പച്ചക്കറി വിളവെടുപ്പ്. അധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ വളപ്പില്‍ ചെയ്ത വിവിധ പച്ചക്കറികൃഷികളുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പയര്‍, പാവല്‍, പടവലം, തുടങ്ങി വിവിധയിനം പച്ചക്കറികള്‍ ജൈവ രീതിയിലൂടെയാണ് കൃഷി ചെയ്തത്. വിളവെടുപ്പിന് മാനേജര്‍ ഇ.എസ്. മുരളീധരന്‍ നായര്‍, പി.ടി.എ. പ്രസിഡന്റ് പി.ആര്‍. വേണുഗോപാലന്‍ നായര്‍ എന്നിവരും നേതൃത്വം നല്‍കി

എസ്.ആര്‍.വി. എന്‍.എസ്.എസ്. സ്‌കൂള്‍ വാര്‍ഷികം

ചിറക്കടവ്: എസ്.ആര്‍.വി. എന്‍.എസ്.എസ്. വി.എച്ച്.എസ്.എസ്സിന്റെ 56-ാം വാര്‍ഷികം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഇ.എസ്. മുരളീധരന്‍ നായര്‍ അധ്യക്ഷനായി. സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ പഞ്ചായത്തംഗം മറിയമ്മ ജോസഫും പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാമചന്ദ്രന്‍ നായരും കലാപരിപാടി ഉദ്ഘാടനം പഞ്ചായത്തംഗം ശ്രീലതാ രാജനും നിര്‍വ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് പി.ആര്‍. വേണുഗോപാലന്‍ നായര്‍, പി.ജി. രാജീവ് കുമാര്‍, കെ.ആര്‍,അംബികാദേവി, സി,എസ്. ശ്രീകല, നന്ദുവിശ്വം, പി.കെ. സുനില്‍ കുമാര്‍ എന്നിവര്‍ […]

പഴയന്നൂര്‍ ക്ഷേത്രപുനര്‍നിര്‍മ്മാണത്തിന് ആഞ്ഞിലിത്തടി ചിറക്കടവില്‍നിന്ന്

പൊന്‍കുന്നം:തൃശ്ശൂര്‍ ജില്ലയിലെ പഴയന്നൂര്‍ ഭഗവതി ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന് ആഞ്ഞിലിത്തടി ചിറക്കടവില്‍നിന്ന്. പിച്ചകപ്പള്ളില്‍ മണിക്കുട്ടന്റെ പുരയിടത്തില്‍നിന്നാണ് രണ്ട് കൂറ്റന്‍ ആഞ്ഞിലിത്തടികള്‍ പഴയന്നൂര്‍ ക്ഷേത്രത്തിലേക്കു കൊണ്ടുപോയത്. തീപ്പിടിത്തത്തില്‍ നശിച്ച ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായാണ് തടി ഉപയോഗിക്കുന്നത്.

ചിറക്കടവില്‍ കുടിവെള്ളമില്ല ജനം വലയുന്നു

പൊന്‍കുന്നം: ചിറക്കടവ് പഞ്ചായത്തില്‍ വാട്ടര്‍ അഥോറിറ്റിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ആരോപണം. മാസങ്ങളായി പലയിടങ്ങളിലും പൈപ്പുപൊട്ടി കുടിവെള്ളം പാഴാവുകയാണ്. വാട്ടര്‍ അഥോറിറ്റിയുടെ ഓഫീസിനു മുന്‍ഭാഗത്ത് പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ടൌണ്‍ഹാള്‍, കോയിപ്പള്ളി റോഡ്, മാര്‍ക്കറ്റ് ജംഗ്ഷന്‍, പി.പി. റോഡ്, ഇടത്തംപറമ്പ് എന്നിവിടങ്ങളിലും പൈപ്പുകള്‍ പൊട്ടിയൊലിക്കുകയാണ്. പൈപ്പുകള്‍ പൊട്ടിയൊലിക്കുന്നതുമൂലം ഉയര്‍ന്ന പ്രദേശങ്ങളിലൊന്നും കുടിവെള്ളം എത്താറില്ല. തോണിപ്പാറ, ഇടത്തംപറമ്പ് എന്നിവിടങ്ങളില്‍ വാട്ടര്‍ അഥോറിറ്റിയുടെ വെള്ളം ലഭിച്ചിട്ട് മാസങ്ങളായി. അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ഒപ്പുശേഖരണം

പൊന്‍കുന്നം: പി.എന്‍.പി.റോഡ് പൂര്‍ണമായും ടാറിങ് നടത്തണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് നിവേദനം നല്‍കുന്നതിനായി പഞ്ചായത്തംഗം ഉഷാ കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ ഒപ്പുശേഖരണം നടത്തി. ബി.ജെ.പി. നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി.കണ്ണന്‍, എം.ജി.വിനോദ്, കെ.എസ്.നീലകണ്ഠപ്പിള്ള, ടി.ആര്‍.രാജഗോപാല്‍. പി.എം.ഗോപിനാഥപിള്ള, എം.കെ.ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.

മാലിന്യനിക്ഷേപം തടയാന്‍ നടപടി വേണം

പൊന്‍കുന്നം: പാതയോരങ്ങളില്‍ മാംസമാലിന്യങ്ങളും കോഴിവേസ്റും നിക്ഷേപിക്കുന്നത് തടയുവാന്‍ കര്‍മ പദ്ധതി വേണമെന്ന് ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഗുരുതരമായ പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തിക്കൊണ്ട് നാട്ടിന്‍പുറങ്ങളിലെ വഴിയോരങ്ങളില്‍ ചാക്കുകളിലും പ്ളാസ്റിക്ക് കവറുകളിലും തള്ളുന്ന ദുര്‍ഗന്ധം വമിക്കുന്ന ഇറച്ചിമാലിന്യം പൊതുസമൂഹത്തിന് വെല്ലുവിളിയായിരിക്കുകയാണ്.പ്രദേശത്തെ ഇറച്ചിക്കച്ചവടക്കാരുടെയും കേറ്ററിംഗ് സംഘങ്ങളുടെയും യോഗം വിളിച്ച് ചേര്‍ത്ത് മാലിന്യ നിര്‍മാര്‍ജനത്തിന് മാര്‍ഗരേഖ നല്‍കുവാന്‍ പഞ്ചായത്തും പോലീസ് അധികൃതരും നടപടിസ്വീകരിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. പാതയോര മാലിന്യ നിക്ഷേപം തടഞ്ഞില്ലെങ്കില്‍ ഇറച്ചിക്കടകളുടെയും അനധികൃത അറവ് ശാലകളുടെയും പ്രവര്‍ത്തനം തടയുമെന്നും […]

വിവാഹ പൂര്‍വ കൌണ്‍സിലിംഗ്

പൊന്‍കുന്നം: എന്‍എസ്എസ് യൂണിയന്റെ ഹ്യൂമന്‍ റിസോഴ്സ് സെറ്ററിന്റെ ആഭിമുഖ്യത്തിലുള്ള ദ്വിദിന വിവാഹ പൂര്‍വ കൌണ്‍സിലിംഗ് സമാപിച്ചു. ഡോ.ടി.വി. മുരളീവല്ലഭന്‍, അഡ്വ. സിന്ധു ഗോപാലകൃഷ്ണന്‍, റവ.ഡോ. ജോണ്‍സ് എബ്രഹാം, ഡോ. എ.ജി. അനില്‍കുമാര്‍, റീനാ ജെയിംസ് എന്നിവര്‍ ക്ളാസുകള്‍ നയിച്ചു.   പൊന്‍കുന്നം യൂണിയന്‍ പ്രസിഡന്റ് അഡ്വ.എം.എസ്. മോഹന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍എസ്എസ് ഹ്യൂമന്‍ റിസോഴ്സ് ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി കെ.ആര്‍.. രാജന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

ചിറക്കടവില്‍ അയല്‍ക്കൂട്ട പ്രഖ്യാപനം

പൊന്‍കുന്നം: ചിറക്കടവ് പഞ്ചായത്തില്‍ നൂറ് ശതമാനം അയല്‍ക്കൂട്ട പ്രഖ്യാപനം നടത്തി.പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാമചന്ദ്രന്‍നായരുടെ അധ്യക്ഷതയില്‍ ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മറിയാമ്മ ജോസഫാണ് പ്രഖ്യാപനം നടത്തിയത്. ചിറക്കടവ് പഞ്ചായത്തിലെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ ബിപിഎല്‍ കുടുംബങ്ങളില്‍പ്പെട്ട മുഴുവന്‍ അംഗങ്ങളെയും അയല്‍ക്കൂട്ടത്തില്‍ അംഗങ്ങളാക്കിയതിനെ തുടര്‍ന്നാണ് സമ്പൂര്‍ണ അയല്‍ക്കൂട്ട പ്രഖ്യാപനം നടന്നത്. യോഗത്തില്‍ ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ ഷാജി പാമ്പൂരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സേതുനാഥ്, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കിണറ്റില്‍വീണ് യുവാവിന് പരിക്കേറ്റു

പൊന്‍കുന്നം: കിണര്‍ വൃത്തിയാക്കിയശേഷം കയറിവരുന്നതിനിടെ കിണറ്റില്‍വീണ് യുവാവിന് പരിക്കേറ്റു. ചിറക്കടവ് കളമ്പുകാട്ട് മൂലക്കുന്നേല്‍ പ്രദീപി (32)നാണ് പരിക്കേറ്റത്. കാഞ്ഞിരപ്പള്ളിയില്‍ താലൂക്കാശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയശേഷം കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം.

ധനസഹായം നല്‍കി

പൊന്‍കുന്നം: കിഡ്്നി സംബന്ധമായ അസുഖമുള്ള അഞ്ചനാട്ട് ഇ.എച്ച്. സലീമിന്റെ മകള്‍ ഫാത്തിമയ്ക്ക് എംഇഎസ് ചികിത്സാ സഹായം നല്‍കി. എരുമേലി മുസ്്ലിം എഡ്യുക്കേഷന്‍ മാനേജ്മെന്റ് കമ്മിറ്റിചെയര്‍മാന്‍ എം.എ. റെഫീഖ് ഒറ്റകൊമ്പനാലും, കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് ഒരു ലക്ഷം രൂപയുടെ ചെക്ക് ഫാത്തിമയുടെ പിതാവ് ഇ.ച്ച്. സലിമിന് കൈമാറി. എംഇഎസ് കമ്മിറ്റി ട്രഷറര്‍ ഇ.പി. അബ്ദുള്‍ കരീം,കമ്മിറ്റി അംഗങ്ങളായ ജലാല്‍ വട്ടകപ്പാറ, സക്കീര്‍ കട്ടൂപാറ, ടി.എസ്. റഷീദ്, ഇ.എസ്. ജവാന്‍ സലീം, കെ.പി. നാസറുദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മുമ്പ്് എംഇഎസ് […]

കാരുണ്യപ്രവര്‍ത്തനവുമായി ചേനപ്പാടി മഹാലക്ഷ്മി കാണിക്കമണ്ഡപം

ചേനപ്പാടി:ഉത്സവത്തിന് കലാപരിപാടികള്‍ ഒഴിവാക്കി കാരുണ്യപ്രവര്‍ത്തനവുമായി ചേനപ്പാടി ശ്രീമഹാലക്ഷ്മി കാണിക്കമണ്ഡപം ഭാരവാഹികള്‍ മൂന്നാം വര്‍ഷത്തിലേക്ക്. 2011ല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 15 നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സ നല്‍കാനായി. ചേനപ്പാടി പ്രദേശത്തെ എണ്ണൂറോളം കുടുംബങ്ങളില്‍നിന്ന് ലഭിക്കുന്ന വരുമാനമാണ് ഉത്സവത്തിന്റെ ക്ഷേത്രചടങ്ങുകള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനത്തിനുമായി ചെലവഴിക്കുന്നത്. നിര്‍ബന്ധിത പിരിവുകള്‍ ഒന്നുമില്ല. വിവിധ മതവിഭാഗങ്ങള്‍ക്കും സഹായം നല്‍കുന്നുണ്ട്. നിലവില്‍ ചേനപ്പാടി സ്വദേശികള്‍ക്ക് മാത്രമാണ് സഹായം. തദ്ദേശീയരായ കുട്ടികളുടെ കലാപരിപാടികള്‍ നടത്തും. ഇത്തവണത്തെ ഉത്സവം 26നാണ് നടക്കുന്നത്. 7ന് ഭാഗവതപാരായണം. 4ന് ചെണ്ടമേളം, 15ന് […]

കാരയ്ക്കാമറ്റം – പടനിലം റോഡിന് 10ാം വാര്‍ഡ് മെംബര്‍ വത്സമ്മ സണ്ണി 2.75 ലക്ഷം അനുവദിച്ചു

ചിറക്കടവ്: പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയുടെ ഭാഗമായ പൊന്‍കുന്നം – മണിമല റോഡിനെയും കാഞ്ഞിരപ്പള്ളി- മണിമല റോഡിനെയും ബന്ധിപ്പിക്കുന്ന ചിറക്കടവ് പഞ്ചായത്തിലെ കാരയ്ക്കാമറ്റം – പടനിലം റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 10ാം വാര്‍ഡ് മെംബര്‍ വത്സമ്മ സണ്ണി 2.75 ലക്ഷം അനുവദിച്ചു. മുമ്പ് ഈ റോഡിന് ഡോ. എന്‍. ജയരാജ് എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ഒന്നര ലക്ഷം രൂപ അനുവദിച്ചിരുന്നു. തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ബ്ളോക്ക് പഞ്ചായത്ത് മെംബര്‍ ഷാജി പാമ്പൂരി, കേരള കോണ്‍ഗ്രസ്-എം മണ്ഡലം […]

മഹിളാ അസോസിയേഷന്‍ ഏരിയാ സമ്മേളനം സമാപിച്ചു

പൊന്‍കുന്നം:ജനാധിപത്യ മഹിളാ അസോസിയേഷന്‍ വാഴൂര്‍ ഏരിയാ സമ്മേളനം പൊന്‍കുന്നത്ത് സമാപിച്ചു. വൈദ്യുതഭവന്‍ പരിസരത്തുനിന്ന് തുടങ്ങിയ പ്രകടനത്തില്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ അണിനിരന്നു. പൊതുസമ്മേളനം അഖിലേന്ത്യാ പ്രസിഡന്റ് എം.സി.ജോസഫൈന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ആര്‍.നരേന്ദ്രനാഥ്, കൃഷ്ണകുമാരി രാജശേഖരന്‍, രമ മോഹന്‍, അഡ്വ. ഗിരീഷ് എസ്.നായര്‍, സി.കെ.രാമചന്ദ്രന്‍നായര്‍, ഐ.എസ്.രാമചന്ദ്രന്‍, എം.ആര്‍.രമണി, അമ്മിണിയമ്മ പുഴയനാല്‍, അഡ്വ. ജയ ശ്രീധര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കൂട്ടായ്മയുടെ കരുത്തില്‍ മന്ദിരം മെന്‍സ് സൊസൈറ്റി

ചിറക്കടവ്:റസിഡന്റ്‌സ് അസോസിയേഷന്‍ ഉണ്ടാക്കാന്‍ പദ്ധതിയിട്ട് ഒടുവില്‍ ‘മെന്‍സ് സൊസൈറ്റി’യായി മാറിയ മന്ദിരം മെന്‍സ് സൊസൈറ്റിക്ക് ഇത് സന്തോഷത്തിന്റെ ദിനങ്ങള്‍. മഞ്ഞപ്പള്ളിക്കുന്നിനും കളമ്പുകാട്ടുകവലയ്ക്കുമിടയില്‍ ‘മന്ദിരം ജങ്ഷന്‍’ എന്ന് വിളിപ്പേരായ ഗ്രാമത്തിലെ നാലുംകൂടുന്ന മുക്കില്‍ അവരുടെ പുതുക്കിപ്പണിത കെട്ടിടം 26 ന് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. സ്ഥലം എം.എല്‍.എ. ഡോ.എന്‍.ജയരാജ്.വൈകീട്ട് 4.30 ന്. ഓട നിര്‍മ്മാണം മുതല്‍ തടയണ നിര്‍മ്മാണം വരെയായ ജനോപകാര പ്രവര്‍ത്തനങ്ങളിലൂടെ സൊസൈറ്റിയിലെ 20 അംഗസംഘം ഒറ്റക്കെട്ടായി ഗ്രാമത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധവയ്ക്കുന്നു. എല്ലാറ്റിനും ചുക്കാന്‍പിടിച്ച് സെക്രട്ടറി വടക്കേവയലുങ്കല്‍ […]

അനധികൃത പണമിടപാടുകാരന്‍ അറസ്റ്റില്‍

പൊന്‍കുന്നം:അനധികൃത പണമിടപാട് നടത്തിവന്നയാളെ പൊന്‍കുന്നം പോലീസ് അറസ്റ്റുചെയ്തു. ചിറക്കടവ് തൈമുറിയില്‍ മുരളീധരന്‍നായരെ (61) യാണ് എസ്.ഐ വി.വി.ദിപിന്‍ ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. പലരുടെ പക്കല്‍നിന്ന് ഈടായി വാങ്ങിയ തുകയെഴുതാതെ ഒപ്പിട്ട ചെക്കുകളും മുദ്രപ്പത്രങ്ങളും ഇയാളില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതായി വിവരം ലഭിച്ചതിനെതുടര്‍ന്നാണ് നടപടി.

ജിഷ്ണുവിനും ഗിരിശങ്കറിനും അവാര്‍ഡ്

പൊന്‍കുന്നം: പനമറ്റം ദേശീയ വായനശാല കേരളത്തിലെ കലാലയ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പ്രൊഫ. വി.രാമചന്ദ്രന്‍ സ്മാരക ചെറുകഥാമത്സരത്തില്‍ കോട്ടയം ബസേലിയോസ് കോളേജിലെ എന്‍.ജിഷ്ണു അവാര്‍ഡിനര്‍ഹനായി. കടമ്മനിട്ട സ്മാരക കവിതാ അവാര്‍ഡിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എ.ജെ.ഗിരിശങ്കര്‍ അര്‍ഹനായി. പനമറ്റം വായനശാലയില്‍ 25ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കാവാലം നാരായണപ്പണിക്കര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

എന്‍.എസ്.എസ്. പൊന്‍കുന്നം യൂണിയനില്‍ വിവാഹപൂര്‍വ കൗണ്‍സലിങ് സമാപിച്ചു

പൊന്‍കുന്നം: എന്‍.എസ്.എസ്. പൊന്‍കുന്നം യൂണിയനിലെ ഹ്യൂമന്‍ റിസോഴ്‌സസ് സെന്ററിന്റെ നേതൃത്വത്തിലുള്ള ദ്വിദിന വിവാഹപൂര്‍വ്വ കൗണ്‍സലിങ് സമാപിച്ചു. ഡോ. ടി.വി. മുരളീവല്ലഭന്‍, അഡ്വ. സിന്ധു ഗോപാലകൃഷ്ണന്‍, ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം, ഡോ. എ.ജി. അനില്‍കുമാര്‍, റീനാ ജയിംസ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. പൊന്‍കുന്നം യൂണിയന്‍ പ്രസിഡന്റും എന്‍.എസ്.എസ്. നായകസഭാംഗവുമായ അഡ്വ. എം.എസ്. മോഹന്റെ അധ്യക്ഷതയില്‍ എന്‍.എസ്.എസ്. ഹ്യൂമന്‍ റിസോഴ്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി കെ.ആര്‍. രാജന്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും മുഖ്യപ്രഭാഷണവും നിര്‍വ്വഹിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് എ. ഉണ്ണിക്കൃഷ്ണന്‍നായര്‍, […]

ടിപ്പറും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്കു പരിക്ക്

പൊന്‍കുന്നം: ടിപ്പറും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്കു പരിക്ക്. ഇളങ്ങുളം പന്തമാക്കല്‍ ജീരകത്തില്‍ സജിന്‍ ജോസി (38)നെ പരിക്കുകളോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തോടെ പൊന്‍കുന്നം – പാലാ റോഡില്‍ ഇളങ്ങുളം നായിപ്ളാവിനു സമീപമായിരുന്നു അപകടം.

മഹിളാ അസോസിയേഷന്‍ വാഴൂര്‍ ഏരിയ സമ്മേളനം

പൊന്‍കുന്നം: ജനാധിപത്യ മഹിളാ അസോസിയേഷന്‍ വാഴൂര്‍ ഏരിയ സമ്മേളനം 21, 22 തിയ്യതികളില്‍ പൊന്‍കുന്നം വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 21ന് രാവിലെ 9ന് ഏരിയ പ്രസിഡന്റ് അഡ്വ. ജയ ശ്രീധറിന്റെ അധ്യക്ഷതയില്‍ ജില്ല സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. 22ന് രണ്ടുമണിക്ക് വൈദ്യുതിഭവന് സമീപത്തുനിന്ന് പ്രകടനം തുടങ്ങും. പൊതുസമ്മേളനം അഖിലേന്ത്യ പ്രസിഡന്റ് എം.സി.ജോസഫൈന്‍ ഉദ്ഘാടനം ചെയ്യും.

അഞ്ചാം തവണയും ‘ശോഭന ടീച്ചറും കുട്ടികളും’ നേടി

ചിറക്കടവ്: ഇക്കുറിയും ‘ശോഭന ടീച്ചറിന്റെ കുട്ടികള്‍’ കേരളോത്സവത്തില്‍ മാര്‍ഗംകളിക്ക് സംസ്ഥാന തലത്തില്‍ ഒന്നാമതെത്തി. ഇത് അഞ്ചാം തവണയാണ് ഈ ക്രിസ്ത്യന്‍ അനുഷ്ഠാനകല അവതരിപ്പിച്ച് ചിറക്കടവ് പഞ്ചായത്തിന് ടീച്ചറിന്റെ പത്തംഗ ടീം വിജയം കൊണ്ടുവന്നത്. ‘മെയ്ക്കണേ താ…പീലിയും മയില്‍…മേല്‍ത്തോന്നും മേനിയുംതെയ് തെയ്….’ എന്ന വന്ദനശ്ലോകത്തോടെ ഒറ്റ ക്രിസ്ത്യന്‍കുട്ടി പോലുമില്ലാത്ത ടീം കളിച്ചുനേടിയ ഒന്നാം സ്ഥാനം മതസൗഹാര്‍ദത്തിനുകൂടി ദൃഷ്ടാന്തമായി. ‘എല്ലാം ഹൈന്ദവ ഭവനങ്ങളില്‍നിന്ന് എത്തിയ കുട്ടികള്‍. പക്ഷേ, ക്രിസ്ത്യന്‍ കുട്ടികള്‍ ഉള്‍പ്പെട്ട ടീമിനേക്കാള്‍ അവര്‍ നന്നായി കളിച്ചു….. ‘ -‘ശോഭന […]

റോഡിന് തുക അനുവദിച്ചു

ചിറക്കടവ്: പഞ്ചായത്തിലെ ആറാം വാര്‍ഡ് ഗ്രാമദീപം – കുന്നേല്‍സ്കൂള്‍ പടി റോഡിന് 15 ലക്ഷം രൂപ ഡോ. എന്‍. ജയരാജ് എംഎല്‍എ അനുവദിച്ചു. നാളുകളായി ഗതാഗത യോഗ്യമല്ലാതായി കിടന്ന റോഡിന് തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എയ്ക്കും ത്രിതല പഞ്ചായത്തു മെംബര്‍മാര്‍ക്കും കേരള കോണ്‍ഗ്രസ് – എം, യൂത്ത്ഫ്രണ്ട്-എം നേതാക്കളായ അഡ്വ. സുമേഷ് ആന്‍ഡ്രൂസ്, ജോര്‍ജുകുട്ടി പൂതക്കുഴി, ലാല്‍ജി മാടത്താനിക്കുന്നേല്‍, പയസ് പെരുന്നേപ്പറമ്പില്‍, വിനോയ് മുണ്ടുവേലിക്കുന്നേല്‍ എന്നിവര്‍ നിവേദനം നല്‍കിയിരുന്നു. നിവേദനത്തെ തുടര്‍ന്നാണ് എംഎല്‍എ തുക അനുവദിച്ചത്. ഘട്ടംഘട്ടമായി റോഡിന്റെ […]

കോടങ്കയം കുടിവെള്ള പദ്ധതിക്ക് എട്ടു ലക്ഷം

ചിറക്കടവ്: പഞ്ചായത്ത് പത്താം വാര്‍ഡിലെ കോടങ്കയം കുടിവെള്ള പദ്ധതിക്ക് എട്ടു ലക്ഷം രൂപ അനുവദിച്ചതായി വാര്‍ഡ് മെംബര്‍ വല്‍സമ്മ സണ്ണി അറിയിച്ചു. വാഴൂര്‍ ബ്ളോക്ക് പഞ്ചായത്തംഗം ഷാജി പാമ്പൂരി അഞ്ചു ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മറിയാമ്മ ജോസഫ് മൂന്നു ലക്ഷവും രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. 2011-12 സാമ്പത്തികവര്‍ഷം പഞ്ചായത്തില്‍ നിന്ന് അനുവദിച്ചിരുന്ന മൂന്നു ലക്ഷം രൂപ ഉപയോഗിച്ച് ടാങ്കിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിരുന്നു. ഈ സാമ്പത്തികവര്‍ഷം പുതിയ കിണറും പമ്പുഹൌസും നിര്‍മിക്കുന്നതിനാണ് പദ്ധതിയിട്ടിരിക്കുന്നത്.

എരുമേലി പേട്ടതുള്ളലിന് പ്രാദേശിക അവധി വേണം – കേരളവിശ്വകര്‍മ്മ സഭ

പൊന്‍കുന്നം:ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ നടക്കുന്ന ദിവസം പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്നും എരുമേലിയെ ശബരിമല പോലെ തന്നെ പ്രാധാന്യം നല്‍കി അയ്യപ്പഭക്തര്‍ക്ക് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കേരള വിശ്വകര്‍മ്മസഭ ആവശ്യപ്പെട്ടു. പ്രാദേശികഅവധി പ്രഖ്യാപിക്കണമെന്ന അയ്യപ്പ ഭക്തരുടെയും ഹിന്ദുസംഘടനകളുടെയും ആവശ്യം സര്‍ക്കാര്‍ അവഗണിക്കുകയാണ്. ശബരിമല പോലെ തന്നെ എരുമേലിയെയും പരിഗണിക്കണമെന്നും മകരവിളക്ക് കാലം കഴിയുന്നതു വരെ എസ്.പി. റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനെ എരുമേലിയില്‍ നിയമിക്കണമെന്നും ഇതു സംബന്ധിച്ചുള്ള പരാതി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കേരള വിശ്വകര്‍മ്മ സഭ നല്‍കുമെന്നും […]

ചിറക്കടവ് പഞ്ചായത്തില്‍ ആറു കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം

പൊന്‍കുന്നം: ചിറക്കടവ് പഞ്ചായത്തിലെ 2012-13 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട 6.14 കോടി രൂപയുടെ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാമചന്ദ്രന്‍നായര്‍ അറിയിച്ചു. പഞ്ചായത്തിന്റെ പുതിയ കെട്ടിട സമുച്ചയം നിര്‍മിക്കുന്നതിന് 1.75 കോടി രൂപയും റോഡ് വികസനത്തിനായി 1.6 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. പട്ടികജാതി വികസനത്തിന് 42.3 ലക്ഷം, പട്ടികവര്‍ഗ വികസനത്തിന് 3.2 ലക്ഷം, സ്ത്രീകള്‍ കുട്ടികള്‍ എന്നിവരുടെ ക്ഷേമത്തിനായി 32 ലക്ഷം, കൈമാറികിട്ടിയ സ്ഥാപനങ്ങളുടെ വികസനത്തിന് 12 ലക്ഷം, കൃഷി […]

ശരണവഴിയില്‍ സേവനമേകി സേവാസംഘം പ്രവര്‍ത്തകര്‍

പൊന്‍കുന്നം: ശബരിമല തീര്‍ഥാടകര്‍ക്ക് നിസ്വാര്‍ഥ സേവനമേകി അഖിലഭാരത അയ്യപ്പസേവാ സംഘം പ്രവര്‍ത്തകര്‍ കര്‍മനിരതര്‍. പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, എരുമേലി, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി വിവിധ ശാഖകളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അന്നദാനം, കുടിവെള്ള വിതരണം, അപകടസ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം, ആസ്​പത്രികളില്‍ സേവനപ്രവര്‍ത്തനം, കൂട്ടംപിരിഞ്ഞ അയ്യപ്പന്‍മാര്‍ക്ക് സഹായം എന്നിങ്ങനെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചാണ് സേവനം. കാഞ്ഞിരപ്പള്ളി താലൂക്കാസ്​പത്രിയില്‍ ക്യാമ്പും തുറന്നിട്ടുണ്ട്. എരുമേലിയില്‍ ക്യാമ്പ് ഓഫീസര്‍ കെ.എന്‍. മോഹനന്‍നായരുടെ നേതൃത്വത്തിലാണ് ഏകോപനം.

ദുരന്ത നിവാരണ ട്രെയിനിംഗ് പ്രോഗ്രാം

പൊന്‍കുന്നം: ജനമൈത്രി പോലീസ്, കര്‍ണാടക സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ്, ചിറക്കടവ്, എലിക്കുളം പഞ്ചായത്തുകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ദുരന്ത നിവാരണ ട്രെയിനിംഗ് പ്രോഗ്രാം പോലീസ് സ്റ്റേഷന്‍ ഓഡിറ്റോറിയത്തില്‍ നടത്തി. ശബരിമല തീര്‍ഥാടനത്തിന്റെ ഭാഗമായിട്ടാണ് പ്രോഗ്രാം നടത്തിയത്. കര്‍ണാടക ഡിസാസ്റ്റര്‍ കോഓര്‍ഡിനേറ്റര്‍ ശബരിമല ഹൈവര്‍ കമ്മിറ്റിയംഗം പ്രദീപ് ശബരി പാതയില്‍ അപകടം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലിനെക്കുറിച്ചും അപകടം ഉണ്ടായാല്‍ എടുക്കേണ്ട രീതികളെക്കുറിച്ചും ക്ളാസ് നടത്തി. അപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സും 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനവും പോലീസ് സ്റേഷന്‍ മൈതാനത്ത് സജ്ജീകരിച്ചു. ഇതിന്റെ […]

വിശാല ഹിന്ദു ഐക്യം സ്വാഗതാര്‍ഹം: കേരള വിശ്വകര്‍മസഭ

പൊന്‍കുന്നം: എന്‍.എസ്‌.എസും എസ്‌.എന്‍.ഡി.പിയും ചേര്‍ന്നുള്ള നായര്‍ ഈഴവ ഐക്യത്തോടൊപ്പം മറ്റു ഹിന്ദു വിഭാഗങ്ങളെക്കൂടി ചേര്‍ത്ത്‌ വിശാല ഹിന്ദു ഐക്യം രൂപപ്പെടണമെന്ന എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരുടെ പ്രസ്‌താവനയെ സ്വാഗതം ചെയ്യുന്നുവെന്ന്‌ കേരള വിശ്വകര്‍മസഭ. വിശാല ഹിന്ദു ഐക്യം എന്നത്‌ വിശ്വകര്‍മജര്‍ നേരത്തെ അഭിപ്രായപ്പെട്ടിട്ടുള്ളതാണ്‌. വിശ്വകര്‍മ സമുദായത്തിന്റെ വ്യക്‌തിത്വം നിലനിര്‍ത്തിക്കൊണ്ട്‌ യഥാര്‍ഥ ഹിന്ദു ഐക്യം സാധ്യമാക്കാന്‍ കേരള വിശ്വകര്‍മ സഭ മുന്‍കൈ എടുക്കുമെന്നും സഭ വ്യക്‌തമാക്കി. കേരള വിശ്വകര്‍മ സഭ സംസ്‌ഥാന പ്രസിഡന്റ്‌ എ. കുമാരസ്വാമി അധ്യക്ഷതവഹിച്ചു. […]

യുവതികളുcടെ ചിത്രം മോര്‍ഫ് ചെയ്തയാള്‍ റിമാന്‍ഡില്‍

പൊന്‍കുന്നം: യുവഫോട്ടോഗ്രാഫര്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫിംഗ് നടത്തിയത് സൌഹൃദത്തെ ദുരുപയോഗം ചെയ്ത്. യുവതികളുടെ വീട്ടില്‍ യുവാവിനുള്ള സ്വാതന്ത്രവും സൌഹൃദവും ദുരുപയോഗം ചെയ്താണ് യുവതികളുടെ ഉടലിന്റെ സ്ഥാനത്ത്്് കംപ്യൂട്ടര്‍ ഗ്രാഫിക്സിലെ വൈദഗ്ധ്യം മുതലാക്കി നഗ്ന ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്തത്. കട്ടപ്പന അയ്യപ്പന്‍കോവില്‍ പത്താഴപുരയ്ക്കല്‍ റോജേഷ് മത്തായി (27) ആണ് അഞ്ച് യുവതികളുടെ ചിത്രങ്ങള്‍ നഗ്ന ചിത്രങ്ങളുമായി ചേര്‍ത്ത് മോര്‍ഫിംഗ് നടത്തിയത്. പള്ളിക്കത്തോട് ഉദിക്കുഴയില്‍ ബന്ധുവീട്ടില്‍ താമസിച്ചുവരികയായിരുന്നു ഇയാള്‍. പൊന്‍കുന്നം പോലീസ് അറസ്റ്റ് ചെയ്ത റോജേഷ് ഇപ്പോള്‍ റിമാന്റിലാണ്. ഇയാളുടെ ബന്ധുക്കളായ […]

യുവതികളുടെ ചിത്രങ്ങള്‍ കൃത്രിമംനടത്തി പ്രചരിപ്പിച്ച കേസ്: ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍

പൊന്‍കുന്നം:യുവതികളുടെ മുഖചിത്രങ്ങള്‍ നഗ്‌നചിത്രത്തോട്‌ചേര്‍ത്തുവച്ച് പ്രചരിപ്പിച്ച കേസില്‍ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍.കട്ടപ്പന അയ്യപ്പന്‍കോവില്‍ പത്താഴപ്പുരയ്ക്കല്‍ റോജേഷിനെയാണ്(27) പൊന്‍കുന്നം സി.ഐ. പി. രാജ്കുമാര്‍ അറസ്റ്റ്‌ചെയ്തത്. പള്ളിക്കത്തോട് ഉതിക്കുഴ മേഖലയില്‍ ബന്ധുവീട്ടില്‍ താമസിച്ച് ഫോട്ടോഗ്രാഫി ജോലിചെയ്യുന്നതിനിടെ പരിസരത്തെ രണ്ട് പെണ്‍കുട്ടികളുടെയും ബന്ധുക്കളായ മൂന്ന് യുവതികളുടെയും ഫോട്ടോ പകര്‍ത്തി കമ്പ്യൂട്ടര്‍ ഉപയോഗിച്ച് അവയില്‍ നഗ്‌നശരീരചിത്രങ്ങള്‍ യോജിപ്പിച്ച്പുറത്തുവിട്ടെന്നാണ് കേസ്. ചിത്രങ്ങള്‍ മൊബൈല്‍ ഫോണിലെ മെമ്മറി കാര്‍ഡില്‍ പകര്‍ത്തിയത് പുറത്തായപ്പോഴാണ് സ്ത്രീകളുടെ ബന്ധുക്കള്‍ വിവരമറിഞ്ഞത്. ഇവര്‍ പരാതി നല്‍കുകയായിരുന്നു. ചിത്രങ്ങളില്‍ ഒരെണ്ണം പത്താംക്ലാസ് വിദ്യാര്‍ഥിനിയുടേതായിരുന്നു. റോജേഷ് ഉപയോഗിച്ചിരുന്ന […]

കിണറ്റില്‍ വീണ പശുവിനെ രക്ഷിച്ചു

തെക്കേത്തുകവല: കിണറ്റില്‍ വീണ പശുവിനെ കാഞ്ഞിരപ്പള്ളിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. കോയിപ്പുറത്ത് ശിവനുണ്ണിനായരുടെ പശുവാണ് കിണറ്റില്‍ വീണത്.

പ്രസ്താവന അടിസ്ഥാനരഹിതം

പൊന്‍കുന്നം: കേരള വിശ്വകര്‍മ്മ സഭ കാഞ്ഞിരപ്പള്ളി യൂണിയനില്‍നിന്നുള്ള ഡയറക്ടര്‍ ബോര്‍ഡംഗത്തെയും യുവജന ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയെയും പിരിച്ചുവിട്ടെന്ന താലൂക്ക് യൂണിയന്റെ പ്രസ്താവന അടിസ്ഥാനരഹിതവും തെറ്റുദ്ധാരണ ജനിപ്പിക്കുന്നതുമാണെന്ന് കെ.വി.എസ്. സംസ്ഥാന ട്രഷറര്‍ കെ.കെ.ഹരി അറിയിച്ചു. നിലവില്‍ കാഞ്ഞിരപ്പള്ളി യൂണിയന്‍ ഇല്ലാത്തതിനാലും സെക്രട്ടറി അച്ചടക്ക നടപടിക്ക് വിധേയനായതിനാലും നടപടിയെടുക്കാന്‍ അര്‍ഹതയില്ലെന്നും കെ.കെ.ഹരി അറിയിച്ചു.

HYMA പൊന്‍കുന്നം ഷട്ടില്‍ ടൂര്‍ണമെന്റ് . ഫാസിലും റൂബിനും ചാമ്പ്യന്‍മാര്‍

പൊന്‍കുന്നം: HYMA പൊന്‍കുന്നം ശാഖയുടെ ആഭിമുഖ്യത്തില്‍ ജില്ലാതല ഷട്ടില്‍ ടൂര്‍ണമെന്റ് ഫൈനലില്‍ കോട്ടയം ക്ലബ്ബിന്റെ ഫാസിലും റൂബിനും ചാമ്പ്യന്‍മാര്‍ . Man of the Series ആയി കുളപുറം ഹരിതം ക്ലബിന്റെ ധനൂപ് ( അപ്പു ) തെരഞ്ഞെടുക്കപെട്ടു . Veteran ചാമ്പ്യന്‍മാര്‍ :  ഈരാറ്റുപേട്ട LIONS ക്ലബ്ബിന്റെ ഡോക്ടര്‍ സെബാസ്റ്റ്യന്‍നും രാജുവും . Singles ചാമ്പ്യന്‍ :- ഫാസില്‍      

യുവതികളുടെ ഫോട്ടോകളില്‍ കൃത്രിമം നടത്തി പ്രചരിപ്പിച്ചെന്ന് കേസ്

പൊന്‍കുന്നം: വിവാഹസ്ഥലങ്ങളില്‍ നിന്നെടുത്ത യുവതികളുടെ ചിത്രങ്ങളില്‍ കൃത്രിമം നടത്തി പ്രചരിപ്പിച്ചെന്ന് ഫോട്ടോഗ്രാഫര്‍ക്കെതിരെ പരാതി. ചിത്രം പ്രചരിക്കപ്പെട്ടതിനെത്തുടര്‍ന്ന് മാനഹാനി നേരിട്ട ഏതാനും പേരുടെ പരാതിപ്രകാരം കട്ടപ്പന സ്വദേശിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രതി പോലീസ് കസ്റ്റഡിയിലായതായി സൂചനയുണ്ട്. പള്ളിക്കത്തോട് ഭാഗത്ത് ബന്ധുവീട്ടില്‍ താമസിച്ച് ഫോട്ടോഗ്രാഫി ജോലിചെയ്തിരുന്ന യുവാവാണ് പ്രതി. വിവാഹത്തിന് ഫോട്ടോയെടുക്കാനെത്തുന്ന ഇയാള്‍ യുവതികളുടെ ചിത്രങ്ങള്‍ പകര്‍ത്തി ഇവയില്‍ നഗ്‌നചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പ്രചരിപ്പിച്ചതായാണ് സൂചന. ഫോട്ടോഗ്രാഫറുടെ ബന്ധുക്കളായ ചില സ്ത്രീകളുടെ ചിത്രങ്ങളും ഇത്തരത്തില്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. പൊന്‍കുന്നം സി.ഐ. പി.രാജ്കുമാറിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം.

സഹപ്രവര്‍ത്തകന്റെ ഓര്‍മ്മയ്ക്കായ് ബസ് കാത്തിരിപ്പുകേന്ദ്രം

ചെന്നാക്കുന്ന്: അപകടത്തില്‍ മരിച്ച സഹപ്രവര്‍ത്തകന്റെ ഓര്‍മ്മയ്ക്കായി കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകര്‍ ചെന്നാക്കുന്നില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചു. പാര്‍ട്ടി നേതാവ് ടോമിച്ചന്‍ കൂട്ടുങ്കലിന്റെ സ്മരണയ്ക്കായി ചെന്നാക്കുന്നില്‍ നിര്‍മ്മിച്ച കാത്തിരിപ്പുകേന്ദ്രം ഡോ.എന്‍.ജയരാജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.എം.മാണി അനുസ്മരണ പ്രഭാഷണം നടത്തി. എം.എം.മാത്യു, ഷാജി പാമ്പൂരി, അഡ്വ.സുമേഷ് ആന്‍ഡ്രൂസ്, ബിജോയി വാതല്ലൂര്‍, മോണ്‍സി ഈറ്റത്തോട്ട്, തങ്കച്ചന്‍ കണ്ണമുണ്ട, സോജി ഇടയ്ക്കലാത്ത്, തോമസ് കാനാട്ട്, ജോണ്‍സ് മാങ്ങാപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.

ചിറക്കടവ് വെസ്റ്റ് ലൈബ്രറി വാര്‍ഷികാഘോഷം

ചിറക്കടവ്: വെസ്റ്റ് പബ്ലിക് ലൈബ്രറിയുടെ 14-ാം വാര്‍ഷികാഘോഷം ഡോ. എന്‍.ജയരാജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വായനശാലയ്ക്ക് കെട്ടിടസൗകര്യം വര്‍ധിപ്പിക്കാന്‍ തുക അനുവദിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. വായനശാലാ പ്രസിഡന്റ് അരുണ്‍ എസ്.നായര്‍ അധ്യക്ഷനായി. ലളിതകലാ അക്കാദമി ഫെലോഷിപ്പ് നേടിയ ആര്‍ട്ടിസ്റ്റ് ശിവറാമിനെ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.രാമചന്ദ്രന്‍ നായര്‍ ആദരിച്ചു. കേരളോത്സവ വിജയികളെ ജില്ലാപ്പഞ്ചായത്തംഗം മറിയമ്മ ജോസഫ് ആദരിച്ചു. ഷാജി പാമ്പൂരി, റൂബി സേതു, ടി.ജോസഫ്, അഡ്വ. സതീശ് ചന്ദ്രന്‍ നായര്‍, അഡ്വ. സി.ആര്‍.ശ്രീകുമാര്‍, കെ.ജി.നായര്‍, അഡ്വ. കെ.ആര്‍.ഷാജി, ബി.സുനില്‍ […]

ബാലപ്രതിഭാ സംഗമം

പൊന്‍കുന്നം: കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൌണ്‍സിലിന്റെ ബാലപ്രതിഭാ സംഗമത്തില്‍ 103 പോയിന്റുമായി പനമറ്റം ദേശീയ വായനശാല ചാമ്പ്യന്‍മാരായി. വിഴിക്കത്തോട് സിവൈഎംഎ ലൈബ്രറി 73 പോയിന്റോടെ രണ്ടാം സ്ഥാനത്തും ചിറക്കടവ് ഗ്രാമദീപം വായനശാല 51 പോയിന്റോടെ മൂന്നാം സ്ഥാനത്തും എത്തി. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാമചന്ദ്രന്‍നായര്‍ സമ്മാനങ്ങള്‍ വിതരണം ചെയതു. എ.പി. വിശ്വത്തിന്റെ അധ്യക്ഷതയില്‍ അന്തര്‍ദേശീയ ചിത്രരചനാ പുരസ്ക്കാരം നേടിയ ജി.എം. മധുവിനെ ആദരിച്ചു. മിനി സേതുനാഥ്, ശ്യാമളാ പ്രദീപ്, പൊന്‍കുന്നം സെയ്ത്, ടി.പി. രാധാകൃഷ്ണന്‍നായര്‍, കെ.ജി. […]

പുലിക്കുന്നേല്‍ കുടുംബയോഗം

പുലിക്കുന്നേല്‍ കസിന്‍സ് മീറ്റിന്റെ 16ാമത് പൊതുയോഗവും കുടുംബസംഗമവും 30ന് രാവിലെ 10ന് ചിറക്കടവ് ഇളംതോട്ടം സിബി ജയിംസിന്റെ വസതിയില്‍ നടക്കും. പ്രസിഡന്റ് ഡോ. പി. ജോര്‍ജ് തോമസിന്റെ അധ്യക്ഷതയില്‍ പുലിക്കുന്നേല്‍, കരിയാപുരയിടം, കട്ടക്കയം, ഇളംതോട്ടം കാപ്പില്‍ കുടുംബാംഗങ്ങള്‍ പങ്കെടുക്കും. സെക്രട്ടറി ജെഫിന്‍ തോമസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ആദരിക്കല്‍, പഠന മികവിനുള്ള പാരിതോഷികം, കലാപരിപാടികള്‍ തുടങ്ങിയവയോടെ വൈകുന്നേരം സമാപനയോഗം നടക്കും. ചെറുവള്ളി: കിഴക്കേത്താഴെ കുടുംബയോഗം ഇന്ന് ചെറുവള്ളി വയലില്‍ ദേവസ്യയുടെ വസതിയില്‍ നടക്കും. രാവിലെ 8.15ന് ചെറുവള്ളി സെന്റ് […]

അപകടത്തില്‍പ്പെട്ട മകനെ കാണാനെത്തിയ അച്ഛന്‍ ആസ്​പത്രിയില്‍ കുഴഞ്ഞുവീണു മരിച്ചു

പൊന്‍കുന്നം:പ്ലസ്ടു വിദ്യാര്‍ഥിയായ മകന്‍ ബൈക്കപകടത്തില്‍പ്പെട്ട് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് ഓടിയെത്തിയ അച്ഛന്‍ മകന്റെ ഗുരുതരാവസ്ഥയറിഞ്ഞ് കുഴഞ്ഞുവീണു മരിച്ചു. പൊന്‍കുന്നം തകടിപ്പുറം സാഹിദ്മന്‍സിലില്‍ സൈനുദ്ദീ(53)നാണ്‌കോട്ടയം മെഡിക്കല്‍ കോളേജാസ്​പത്രിയില്‍ കുഴഞ്ഞുവീണു മരിച്ചത്. കോട്ടയം-കുമരകം റൂട്ടില്‍ ഇല്ലിക്കല്‍ ഭാഗത്തുവച്ച് ബുധനാഴ്ച ഉച്ചകഴിഞ്ഞ് ബൈക്കപകടത്തില്‍പ്പെട്ട് മകന്‍ സാഹിദ് (17) മെഡിക്കല്‍ കോളേജാസ്​പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതറിഞ്ഞ് എത്തിയതായിരുന്നു സൈനുദ്ദീന്‍. കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ സാഹിദ് സുഹൃത്ത് ശ്രീകാന്തിനൊപ്പം സാഹിദിന്റെ ഇല്ലിക്കലുള്ള അമ്മവീട്ടിലേക്ക് ബൈക്കില്‍ പോകുന്നതിനിടെയായിരുന്നു അപകടം. ശ്രീകാന്തും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ […]

ഉത്സവം സമാപിച്ചു

പൊന്‍കുന്നം: തെക്കെത്തുകവല താന്നിവേലില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മണ്ഡലകാല ഉത്സവ സമാപനത്തിന്റെ ഭാഗമായി കാവടിയാട്ടം നടന്നു. കാഴ്ചശ്രീബലിയില്‍ ചിറക്കടവ് തെക്കുംഭാഗം വേലകളിസംഘത്തിന്റെ വേലകളിയും ഉണ്ടായിരുന്നു. ഇന്നലെ ഭസ്മാഭിഷേകത്തോടെയാണ് പരിപാടി സമാപിച്ചത്.

തുക അനുവദിച്ചു

ചാമംപതാല്‍: വാഴൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ പനന്താനം-മിച്ചഭൂമി കോളനിയില്‍ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി രാജ്യസഭാംഗം ഡോ. ടി.എന്‍. സീമ എംപിയുടെ ഫണ്ടില്‍ നിന്നും ഒമ്പതുലക്ഷം രൂപ അനുവദിച്ചതായി വാര്‍ഡ്മെംബര്‍ സി.എന്‍. കുമാരന്‍ അറിയിച്ചു.

കുടുംബ സംഗമവും ക്രിസ്മസ് ഫെസ്റും

ചിറക്കടവ്: ഒറ്റപ്ളാക്കല്‍ കുടുംബ സംഗമം 23ന് കട്ടപ്പന വാഴവര തോമസ് മാത്യുവിന്റെ വസതിയില്‍ നടക്കും. രാവിലെ 11ന് നടക്കുന്ന സമ്മേളനം ഫാ. മാത്യു തറമുട്ടം ഉദ്ഘാടനം ചെയ്യും. തോമസ് ജോസഫ് എക്സ് എംഎല്‍എ ക്രിസ്മസ് സന്ദേശം നല്‍കും. ഫാ. സെബാസ്റ്യന്‍ ചിറയ്ക്കലകം, ഫാ. ജയിംസ് പുത്തേട്ട്, എബ്രഹാം സെബാസ്റ്യന്‍ ഒറ്റപ്ളാക്കല്‍, ഇടുക്കി ജില്ലാ പഞ്ചായത്തു മെംബര്‍ മേരി ആന്റണി, പഞ്ചായത്തു മെംബര്‍ ടോമി മണ്ണിപ്ളാക്കല്‍, ജോസ് കണ്ണമുണ്ട എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടക്കും.

മണക്കാട്ട് ക്ഷേത്രത്തില്‍ നാരായണീയ ദിനാഘോഷം നടത്തി

ചിറക്കടവ്: മണക്കാട്ട് ശ്രീഭദ്രാ ക്ഷേത്രത്തില്‍ നാരായണീയ ദിനാഘോഷം നടത്തി. ദേവസ്വം പ്രസിഡന്റ് ഡോ.സി.പി.എസ്.പിള്ള ഉദ്ഘാടനം ചെയ്തു. സി.എസ്.മുരളീധരന്‍പിള്ള അധ്യക്ഷനായി. വി.എന്‍.രാജന്‍, എം.കെ.ജയകുമാര്‍, പി.കെ.സുകുമാരപിള്ള, ടി.പി.രാജഗോപാല്‍, എം.എന്‍.രാജരത്‌നം, ടി.എന്‍.ഗോപാലപിള്ള, വി.ജി.ഗോപിനാഥപിള്ള എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അഖണ്ഡ നാരായണീയ പാരായണം നടത്തി. ടി.എന്‍.സരസ്വതിയമ്മ നേതൃത്വം നല്‍കി.

മദ്യപിച്ച് ബസ് ഓടിച്ച ചിറക്കടവ് സ്വദേശി കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ അറസ്റ്റില്‍

മദ്യപിച്ച് ബസ് ഓടിച്ച് ബൈക്കിലും കാറിലും ഇടിച്ച കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ കുമളി പോലീസ് അറസ്റ്റുചെയ്തു. ശനിയാഴ്ച രാത്രി 10.30ഓടെ കുമളി ഒന്നാം മൈലില്‍വച്ചാണ് അമിതവേഗത്തില്‍ പാഞ്ഞ് വാഹനങ്ങളിലിടിച്ച കെ.എസ്.ആര്‍.ടി.സി. ബസ് നാട്ടുകാര്‍ തടഞ്ഞത്. കുമളി ഡിപ്പോയിലെ ഡ്രൈവര്‍ കോട്ടയം പൊന്‍കുന്നം ചിറക്കടവ് തെക്കേടത്ത് ശ്രീകാന്ത്(47) ആണ് പോലീസ് പിടിയിലായത്. കുമളിയില്‍നിന്ന് ചെങ്കരയ്ക്ക് സര്‍വ്വീസ് നടത്തിയ ബസ് വഴിയില്‍ കേടായതിനാല്‍ മൊബൈല്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരെത്തി റിപ്പയര്‍ ചെയ്തു. ബസ്സിന്റെ തകരാര്‍ പരിഹരിച്ച ശേഷം ഓടിച്ചുനോക്കാന്‍ ഡ്രൈവറെ അന്വേഷിച്ചപ്പോള്‍ […]

അനുമോദിച്ചു

ചിറക്കടവ്:ചേപ്പുംപാറയില്‍ വൈദ്യുതിശ്മശാനം അനുവദിച്ച എം.എല്‍.എ. ഡോ. എം.ജയരാജിനെ യൂത്ത് ഫ്രണ്ട് (എം) മണ്ഡലം കമ്മിറ്റി അനുമോദിച്ചു. പ്രസിഡന്റ് ലാജി മാടത്താനിക്കുന്നേലിന്റെ അധ്യക്ഷതയില്‍ ഷാജി പാമ്പൂരി, സുമേഷ് ആന്‍ഡ്രൂസ്, ആന്റണി മാര്‍ട്ടിന്‍, രാഹുല്‍ ബി.പിള്ള, ഫിനോ പുതുപ്പറമ്പില്‍, ജോമോന്‍ മുകളേല്‍, റോയി പന്തിരുവേലില്‍, ഡോണ്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

ഉപജില്ലാ കലാമേള സമാപിച്ചു. ചിറക്കടവ് എസ്.ആര്‍.വി. ഹൈസ്‌കൂള്‍വിഭാഗം ചാമ്പ്യന്മാര്‍

മുണ്ടക്കയം: മുണ്ടക്കയം സെന്റ്‌ജോസഫ്‌സ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന കാഞ്ഞിരപ്പള്ളി ഉപജില്ലാ കലാമേളയില്‍ ഹൈസ്‌കൂള്‍വിഭാഗത്തില്‍ ചിറക്കടവ് എസ്.ആര്‍.വി. എന്‍.എസ്.എസ്. ഹൈസ്‌കൂള്‍ 117 പോയിന്‍േറാടെ ചാമ്പ്യന്മാരായി. എല്‍.പി. വിഭാഗത്തില്‍ 44 പോയിന്‍േറാടെ മുണ്ടക്കയം സെന്റ് ജോസഫ്‌സ് എല്‍.പി. സ്‌കൂള്‍ ചാമ്പ്യന്മാരായി. യു.പി. വിഭാഗത്തില്‍ 74 പോയിന്‍േറാടെ എലിക്കുളം എം.ജി.എം. യു.പി. സ്‌കൂള്‍ ചാമ്പ്യന്മാരായി

വികസന സമിതി രൂപവത്കരിചു

ചിറക്കടവ്: ചിറക്കടവ് ഗ്രാമപ്പഞ്ചായത്ത് 15-ാം വാര്‍ഡില്‍ കുരങ്ങാടി മേഖലാ വികസന സമിതി രൂപവത്കരിച്ചു. ഭാരവാഹികളായി എം.പി. ജോസഫ് മൈലാകാവുങ്കല്‍ (പ്രസി), എം.റ്റി.ജോയി മുള്ളവര്‍തൊടി (സെക്ര), കെ.എം. തോമസ് (വൈ. പ്രസി), സാറാമ്മ ജോണ്‍ തലച്ചിറ (ജോ.സെക്ര), കുട്ടപ്പന്‍ ചെട്ടിയാര്‍ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.

ബി.എം.എസ്. യൂണിറ്റ് രൂപവത്കരിച്ചു

വിഴിക്കിത്തോട്: വിഴിക്കിത്തോട് ഓട്ടോ തൊഴിലാളികള്‍ ബി.എം.എസ്. യൂണിറ്റ് രൂപവത്കരിച്ചു. ബി.എം.എസ്. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ജഗന്മയലാല്‍ യോഗം ഉദ്ഘാടനം ചെയ്തുേ. വി.എസ്.പ്രസാദ്, കെ.ആര്‍.കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. അംഗത്വ കാര്‍ഡ് വിതരണം നടത്തി.

കൃഷ്ണകഥാമൃതം നുകരാന്‍ ജ്ഞാനയജ്ഞത്തില്‍ ഭക്തജനത്തിരക്ക്

ചിറക്കടവ്:കൃഷ്ണാവതാര കഥയുടെ പൊരുളറിഞ്ഞ് ഭക്തര്‍ പുണ്യംനേടി. ചിറക്കടവ് മഹാദേവ ക്ഷേത്രത്തിലെ ഭാഗവതജ്ഞാന യജ്ഞശാല വ്യാഴാഴ്ച കൃഷ്ണാവതാര ദര്‍ശനത്തിനെത്തിയ ഭക്തരെക്കൊണ്ടു നിറഞ്ഞു. യജ്ഞാചാര്യന്‍ പയ്യന്നൂര്‍ മരങ്ങാട്ടില്ലത്ത് മുരളീകൃഷ്ണന്‍ നമ്പൂതിരി ഭഗവാന്റെ അവതാരകഥയുടെ പൊരുള്‍ വിശദീകരിച്ചു. വര്‍ണ്ണാശ്രമധര്‍മ്മം ഗജേന്ദ്രമോക്ഷം, പാലാഴിമഥനം എന്നിവയും പാരായണം ചെയ്തു. അവതാരമാഹാത്മ്യമറിഞ്ഞ് പാല്‍പ്പായസമാധുര്യം നുണഞ്ഞാണ് ഭക്തര്‍ പുണ്യം നേടിയത്. വെള്ളിയാഴ്ച യജ്ഞശാലയില്‍ രുക്മിണീസ്വയംവരം നടക്കും.

തൃക്കാര്‍ത്തികവിളക്കും പൊങ്കാലയും

ചിറക്കടവ്:തിരുഭഗവതിക്കാവ് ദുര്‍ഗാ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ കാര്‍ത്തികവിളക്കും പൊങ്കാലയും 28ന് നടക്കും. തന്ത്രി അമ്പലപ്പുഴ പുതുമന ഓമനക്കുട്ടന്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിക്കും. രാവിലെ 9ന് പൊങ്കാല, 12ന് മഹാപ്രസാദമൂട്ട്, വൈകീട്ട് 6ന് കാര്‍ത്തികവിളക്ക്. തെക്കേത്തുകവല:തൂണുങ്കല്‍ ശ്രീഭദ്രാ ക്ഷേത്രത്തില്‍ 28ന് രാവിലെ 9ന് പൊങ്കാല, 12ന് പ്രസാദമൂട്ട്, വൈകീട്ട് 6.30ന് തൃക്കാര്‍ത്തികവിളക്ക്.

ചിറക്കടവ് ക്ഷേത്രത്തില്‍ ഭാഗവതജ്ഞാന സപ്താഹയജ്ഞം തുടങ്ങി

ചിറക്കടവ്:ശ്രീമഹാദേവ ക്ഷേത്രത്തില്‍ ഭാഗവതജ്ഞാന സപ്താഹയജ്ഞം തുടങ്ങി. ദേവസ്വം സബ്ര്ഗൂപ്പ് ഓഫീസര്‍ പി.രാജേന്ദ്രന്‍നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മേല്‍ശാന്തി എച്ച്.ബി.ഈശ്വരന്‍ നമ്പൂതിരി ഭദ്രദീപം തെളിച്ചു. യജ്ഞാചാര്യന്‍ പയ്യന്നൂര്‍ മരങ്ങാട്ടില്ലം മുരളീകൃഷ്ണന്‍ നമ്പൂതിരി ഭാഗവത മാഹാത്മ്യപാരായണം നിര്‍വ്വഹിച്ചു. 25-ാം തിയ്യതിയാണ് യജ്ഞസമാപനം.

ഭകഷ്യ വിഷ ബാധ – സാമ്പിള്‍ പരിശോധനക്ക് അയച്ചു

കൊടിമര ശിലാന്യാസം 18ന്

ചേനപ്പാടി: ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ സമര്‍പ്പിക്കുന്ന കൊടിമരത്തിന്റെ ശിലാന്യാസം ഞായറാഴ്ച 8.30നും 9.30നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ നടക്കും. ക്ഷേത്രം തന്ത്രി താഴ്മണ്‍ മഠം കണ്ഠര് മഹേശ്വരര് മുഖ്യകാര്‍മ്മികത്വം വഹിക്കും. ക്ഷേത്രം മേല്‍ ശാന്തി മനോജ് നമ്പൂതിരി സഹകാര്‍മ്മികത്വം വഹിക്കുമെന്ന് ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് പി.കെ. വാസവന്‍നായര്‍ ,കമ്മിറ്റി കണ്‍വീനര്‍ സുരേഷ്ചന്ദ്, ദേവസ്വം ബോര്‍ഡ് എ.സി.എന്‍.ആര്‍. പ്രേംകുമാര്‍, ചെറുവള്ളി സബ് ഗ്രൂപ്പ് ഓഫീസര്‍ എച്ച്.കൃഷ്ണകുമാര്‍ എന്നിവര്‍ അറിയിച്ചു.

ചിറക്കടവ് മഹാദേവ ക്ഷേത്രത്തില്‍ ഭാഗവതജ്ഞാന സപ്താഹയജ്ഞം

ചിറക്കടവ്: മഹാദേവ ക്ഷേത്രത്തില്‍ ഭാഗവതജ്ഞാന സപ്താഹയജ്ഞം 18 മുതല്‍ 25 വരെ തിയ്യതികളില്‍ നടത്തും. പയ്യന്നൂര്‍ മരങ്ങാട്ടില്ലത്ത് മുരളീധരന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. 18 ന് വൈകീട്ട് 7ന് മേല്‍ശാന്തി എച്ച്.ബി. ഈശ്വരന്‍ നമ്പൂതിരി യജ്ഞശാലയില്‍ ഭദ്രദീപം തെളിക്കും. 19-ാം തിയ്യതി മുതല്‍ യജ്ഞദിവസങ്ങളില്‍ രാവിലെ 6 ന് സമൂഹപ്രാര്‍ഥന, 7ന് പാരായണം, 1ന് പ്രസാദഊട്ട് എന്നിങ്ങനെയാണ് ചടങ്ങുകള്‍.

ശ്രമദാനം നടത്തി

വെള്ളാളമഹാസഭ മ്യൂച്ചല്‍ ബനിഫിറ്റ് സ്‌കീം തുടങ്ങി

ചിറക്കടവ്: കേരള വെള്ളാളമഹാസഭ വടക്കുംഭാഗം 166-ാം നമ്പര്‍ ഉപസഭയില്‍ മ്യൂച്ചല്‍ ബനിഫിറ്റ് സ്‌കീം തുടങ്ങി. പ്രസിഡന്റ് വി.ജി.ഗോപിനാഥപിള്ളയുടെ അധ്യക്ഷതയില്‍ എം.എന്‍.ഗോപിനാഥപിള്ള ഉദ്ഘാടനം ചെയ്തു. സഭയ്ക്ക് സ്ഥലം ദാനംചെയ്ത അഡ്വ. മുറുവേലില്‍ എന്‍.നീലകണ്ഠപിള്ളയുടെ ഛായാചിത്രം സഭാഹാളില്‍ ഡോ. സി.പി.എസ്.പിള്ള അനാച്ഛാദനം ചെയ്തു.

കൃഷിക്ലബ്ബ് ഉദ്ഘാടനം

ചിറക്കടവ്: എസ്.ആര്‍.വി.എന്‍.എസ്.എസ്. ഹൈസ്‌കൂളില്‍ കാര്‍ഷിക ക്ലബ്ബ് ഉദ്ഘാടനംചെയ്തു. ഇതോടനുബന്ധിച്ച് ജൈവ പച്ചക്കറി കൃഷിയും വിളപരിപാലനവും എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. പി.ടി.എ. പ്രസിഡന്റ് വേണുഗോപാലന്‍നായര്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാമചന്ദ്രന്‍നായര്‍ ക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ ബ്ലസ്സി വര്‍ഗീസ് ക്ലാസ് നയിച്ചു. ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് കെ.ആര്‍. അംബികാദേവി, വി.എച്ച്.എസ്. വിഭാഗം മേധാവി കെ. ശ്രീകല, പി.ജി. രാജീവ്കുമാര്‍, ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ പി.ജി. മണിലാല്‍ എന്നിവര്‍ പ്രസംഗിച്ചു.

ദേവസ്വം ജീവനക്കാരുടെ ജാഥയ്ക്ക് സ്വീകരണം നല്‍കി

ചിറക്കടവ്: തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ടിന്റെ അവകാശ പ്രചാരണ ജാഥയ്ക്ക് ചിറക്കടവ്മഹാദേവ ക്ഷേത്രമൈതാനിയില്‍ സ്വീകരണം നല്‍കി. സ്വീകരണസമ്മേളനം ജില്ലാ പഞ്ചായത്തംഗം ടി.കെ. സുരേഷ്‌കുമാര്‍ ഉദ്ഘാടനംചെയ്തു. ജാഥാ ക്യാപ്റ്റനും സംസ്ഥാന പ്രസിഡന്റുമായ ജി. ബൈജു, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജി. ശശികുമാര്‍, ടി.എസ്. വിനോദ്, കോട്ടയം പ്രേമന്‍, മുണ്ടക്കയം ഗ്രൂപ്പ് ഭാരവാഹികളായ ശിവദാസപ്പണിക്കര്‍, ജി. ഉണ്ണികൃഷ്ണന്‍, പ്രസന്നകുമാര്‍, നന്ദകുമാര്‍, ശ്യാംബാബു എന്നിവര്‍ പ്രസംഗിച്ചു. മുണ്ടക്കയം ഗ്രൂപ്പിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

കേരളോത്സവം സമാപിച്ചു

ചിറക്കടവ്: ഗ്രാമപ്പഞ്ചായത്ത് കേരളോത്സവ സമാപന സമ്മേളനം ആന്‍േറാ ആന്റണി എം.പി. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.കെ. രാമചന്ദ്രന്‍നായര്‍ അധ്യക്ഷനായി. ഡോ. എന്‍. ജയരാജ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി.കെ. സുരേഷ്‌കുമാര്‍, മറിയം ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി.നായര്‍, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എത്സമ്മ സജി എന്നിവര്‍ സമ്മാനദാനം നടത്തി.

മദ്യപിച്ചു ബസ്‌ ഓടിച്ച ചേനപ്പാടിക്കാരന്‍ ഡ്രൈവര്‍ അറസ്റ്റില്‍

വാര്‍ഷിക പൊതുയോഗം

ചിറക്കടവ്‌ :ചിറക്കടവ്‌ മോഡല്‍ റബ്ബര്‍ ഉത്പാദക സന്ഗത്തിന്റെ വാര്‍ഷിക പൊതുയോഗം 30 നു രാവിലെ 10 .30 നു പ്രസിഡന്റ്‌ കെ ഇ ചാക്കോയുടെ അധ്യക്ഷതയില്‍ നടക്കും.

അധ്യാപക ഒഴിവ്

ചിറക്കടവ്‌ സെന്റ്‌ എഫ്രേംസ് ഹൈസ്കൂളില്‍ ഇംഗ്ലീഷ് അധ്യാപകന്റെ ഒഴിവ് ഉണ്ട് ,യോഗ്യത ഉള്ളവര്‍ നവംബര്‍ നാലിനകം അപേക്ഷ നല്‍കണം

കുടിവെള്ളം ലഭിക്കാതയിട്ടു രണ്ടര വര്‍ഷം, ഉപയോക്താക്കള്‍ ഭീമ ഹര്‍ജി നല്‍കി.

ചിറക്കടവ്‌ :രണ്ടരവര്‍ഷം ജലം ലഭ്യമാക്കാന്‍ നടപടി സ്വീകരികണമെന്നു ആവ്യശപെട്ടു ബി.ജെ പി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ വാട്ടര്‍ അതോറിട്ടി കോട്ടയം പബ്ലിക്‌ ഹെല്‍ത്ത്‌ ഡിവിഷന്‍ എക്സിക്യുടിവ് എന്‍ജിനിയര്‍ മുന്‍പാകെ ഭിമ ഹര്‍ജി നല്‍കി.വാട്ടര്‍ അതോരിടി പൊന്‍കുന്നം സെക്സ്ഷന്‍ പരിധിയിലെ കെ വി എം എസ്ആശുപത്രി പടി മുതല്‍ ഗ്രാമ ദീപം പമ്പ്‌ ഹൌസ് വരെയുള്ള പ്രദേശങ്ങളിലാണ്‌ വിതരണം നിലച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നത് നിയോജക മണ്ഡലം പ്രസിഡന്റ്‌ കെ ജി കണ്ണന്‍,എന്‍ ആര്‍ മോഹന്‍, ബിജു മണക്കാട് […]

കാഞ്ഞിരപ്പള്ളി -വിഴിക്കതോട് -ചേനപ്പാടി റൂട്ടില്‍ യാത്ര ക്ലേശം രൂക്ഷം

കാഞ്ഞിരപ്പള്ളി -വിഴിക്കതോട്-ചേനപ്പാടി റൂട്ടില്‍ യാത്രാക്ലേശം രൂക്ഷമായി. ഈ റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകള്‍ ട്രിപ്പ് മുടക്കുന്നതാണ് കാരണം. സ്കൂള്‍ കുട്ടികളും ജോലിക്കാരുമാണ് ഏറെ ബുദ്ദിമുട്ടുന്നത്, പലരും ഓഫീസുകളില്‍ താമസിചാനെതുന്നത്. മിക്ക സ്വകാര്യ ബസുകളും ഞായറാഴ്ചകളില്‍ സര്‍വിസ് നിര്‍ത്തി വെയ്ക്കുന്നത് സാധാരണകാരെയാണ് വലക്കുന്നത്,സര്‍വിസ് മുടക്കുന്ന ബാസുകള്‍കെതിരെ നടപടി സ്വീകരിക്കണമെന്ന് യാത്രകാര്‍ ആവ്യശപ്പെട്ടു

പ്രതിഷേധിച്ചു

ചിറക്കടവ്: ഹൈന്ദവ ആചാരങ്ങളെ രാഷ്ട്രീയവത്കരിച്ച് പ്രസ്താവന നടത്തിയ പി.സി. വിഷ്ണുനാഥ് എം.എല്‍.എ.യുടെ നടപടിയില്‍ ചിറക്കടവ് പിനാകി പുരുഷ സ്വയംസഹായ സംഘം യോഗം പ്രതിഷേധിച്ചു.

പവ്വത്തുകവല- കുമ്പുക്കല്‍ പടി റോഡ് ഉദ്ഘാടനം

ചിറക്കടവ്:പവ്വത്തുകവല-വേട്ടോര്‍ പുരയിടം കുമ്പുക്കല്‍ പടി പി.ഡബ്ല്യു.ഡി. റോഡ് ഡോ. എന്‍. ജയരാജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി.നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. ബാബുക്കുട്ടന്‍നായര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അഡ്വ. ജയാശ്രീധര്‍, ഷാജി പാമ്പൂരി, ചിറക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സേതുനാഥ്, ശ്രീലതാ സുധാകരന്‍, അഡ്വ. പി. സതീശ്ചന്ദ്രന്‍നായര്‍, പി.എന്‍. […]

കാന്‍സര്‍ പരിശോധനാ ക്യാമ്പ്

ചിറക്കടവ്: കാന്‍സര്‍ ബോധവത്കരണ സെമിനാറും പരിശോധനാ ക്യാമ്പും സ്തനാര്‍ബുദ കൈയുറവിതരണവും 21ന് സെന്റ് എഫ്രേംസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സെന്റ് എഫ്രേംസ് ചര്‍ച്ച് വികാരി ഫാ.ആന്റണി കൊച്ചാങ്കല്‍ ഉദ്ഘാടനം ചെയ്യും. ഫാ.തോമസ് ആനിമൂട്ടില്‍ അധ്യക്ഷനാകും.

കൊമ്പുമുറിയ്ക്കല്‍ നീളുന്നു; തിരുനീലകണ്ഠന്‍ ദുരിതത്തില്‍

ചിറക്കടവ്:കൊമ്പു മുറിക്കുന്നത് നീണ്ടുപോകുന്നതിനാല്‍ തിരുനീലകണ്ഠന്‍ ആന ദുരിതത്തില്‍. ചിറക്കടവ് ശ്രീ മഹദേവക്ഷേത്രത്തിലെ ആനയാണ് തിരുനീലകണ്ഠന്‍. ഒരു വര്‍ഷമായി ശ്രമിച്ചിട്ടും കൊമ്പുമുറിക്കല്‍ ”യജ്ഞം” നടപ്പാകുന്നില്ല. ഒരു തവണ അധികൃതര്‍ എത്തിയപ്പോള്‍ നീലകണ്ഠന്‍ മദപ്പാടിലായിരുന്നു. കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡിന്റെ മറ്റു ക്ഷേത്രങ്ങളില്‍ കൊണ്ടുപോയിരിക്കുകയായിരുന്നു. കൊമ്പ് വളര്‍ന്നത് നീലകണ്ഠന് ബുദ്ധിമുട്ടായതിനാല്‍ കഴിഞ്ഞ ജൂണില്‍ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ തിയ്യതിക്കായി കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം മുന്നറിയിപ്പില്ലാതെയാണ് കൊമ്പ് മുറിക്കലിന് വന്നതെന്നും ദേവസ്വം അധികൃതര്‍ പറയുന്നു. ഫോറസ്റ്റ് റേഞ്ച് […]

കാന്‍സര്‍ ബോധവത്കരണ സെമിനാര്‍

ചിറക്കടവ്: ചിറക്കടവ് സെന്റ് എഫ്രേംസ് പള്ളിയും മാതൃകാ റബ്ബര്‍ ഉല്പാദകസംഘവും ചേര്‍ന്ന് ഞായറാഴ്ച കാന്‍സര്‍ ബോധവത്കരണ സെമിനാറും പരിശോധനാക്യാമ്പും സെന്റ് എഫ്രേംസ് ഹൈസ്‌കൂളില്‍ നടത്തും. 25രൂപ അടച്ച് രജിസ്റ്റര്‍ ചെയ്യണം.

ഡി.വൈ.എഫ്.ഐ.മേഖലാസമ്മേളനം

വിഴിക്കിത്തോട്: ഡിവൈഎഫ്‌ഐ വിഴിക്കിത്തോട് മേഖലാസമ്മേളനം ഒക്ടോബര്‍ അഞ്ച്, ആറ്, ഏഴ് തിയ്യതികളില്‍ പട്ടിമറ്റത്ത് നടക്കും. വിളംബരജാഥ കൂവപ്പള്ളിയില്‍ നിന്നാരംഭിക്കും. വിവിധജാഥകള്‍ പട്ടിമറ്റം സമ്മേളന നഗറില്‍ സംഗമിച്ച് പതാക ഉയര്‍ത്തും. തുടര്‍ന്ന് ഡോക്യുമെന്ററി പ്രദര്‍ശനം. ആറിന് നടക്കുന്ന പ്രതിനിധി സമ്മേളനം ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം ഷെമിം അഹമ്മദ് ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡന്റ് സനോജ് സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി അജാസ് റഷീദ്പ്രവര്‍ത്തന റിപ്പോര്‍ട്ടും വി.എം.ഷാജഹാന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിക്കും. ഏഴിന് കുളപ്പുറം കവലയില്‍ നിന്ന് വൈകീട്ട് 4ന് […]

സര്‍പ്പ പുനഃപ്രതിഷ്ഠയും സര്‍പ്പബലിയും നടത്തി

ചിറക്കടവ്: തെങ്ങനാമറ്റം ദുര്‍ഗാക്ഷേത്രത്തില്‍ തിങ്കളാഴ്ച സര്‍പ്പ പുനഃപ്രതിഷ്ഠയും സര്‍പ്പബലിയും നടത്തി. തന്ത്രിമാരായ ആമേടമന ശ്രീധരന്‍ നമ്പൂതിരിയും സുബ്രഹ്മണ്യന്‍ നമ്പൂതിരിയും കാര്‍മികത്വംവഹിച്ചു.

വാര്‍ഷിക പൊതുയോഗം

ചിറക്കടവ്:മണക്കാട്ട് ഭദ്രാക്ഷേത്ര ദേവസ്വത്തിന്റെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 30ന് 2ന് ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കും.

Page 1 of 212