ELIKKULAM news

എലിക്കുളത്ത് എൽ.ഡി.എഫുകാർ കോൺഗ്രസുകാരന്റെ വീടിനു കല്ലെറിഞ്ഞതായി പരാതി

എലിക്കുളം ∙ ഇടതു മുന്നണി പ്രവർത്തകരുടെ ആഹ്ലാദപ്രകടനത്തിനിടെ കോൺഗ്രസ് നേതാവായ പഞ്ചായത്തംഗത്തിന്റെ വീടിനു നേരെ കല്ലെറിഞ്ഞതായി പരാതി. എലിക്കുളം പഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായ ജയിംസ് ചാക്കോ ജീരകത്തിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തെത്തുടർന്നു ജയിംസ് ചാക്കോയും ഭാര്യയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ ഉച്ചകഴിഞ്ഞ് ഉരുളികുന്നത്തെ എൽഡിഎഫ് പ്രവർത്തകർ ജയിംസിന്റെ വീടിനു മുന്നിലൂടെ പ്രകടനം നടത്തിയിരുന്നു. പ്രകടനത്തിനു നേരെ യുഡിഎഫ് പ്രവർത്തകർ കല്ലെറിഞ്ഞെന്നാണ് എൽഡിഎഫ് പ്രവർത്തകരുടെ ആരോപണം. ഇതേത്തുടർന്നു പ്രദേശത്ത് സംഘർഷം ഉടലെടുത്തിരുന്നു. പൊൻകുന്നം […]

വിഷരഹിത പച്ചക്കറി കൃഷിയിൽ എലിക്കുളം മാതൃക

പൊൻകുന്നം∙ വിഷരഹിത പച്ചക്കറിയുമായി എലിക്കുളം പഞ്ചായത്ത്. പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്‌ത ഗ്രാമമാകുക എന്ന ലക്ഷ്യവുമായി ഗ്രാമ പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സംയുക്‌താഭിമുഖ്യത്തിൽ നടത്തിയ കൃഷിയുടെ ആദ്യ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. സുമംഗലാദേവി ഉദ്‌ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ മുറ്റത്ത് നട്ടുവളർത്തിയ പാവലും വഴുതനയും പയറും കണിവെള്ളരിയുമെല്ലാം നൂറുമേനി വിളവ് തിരികെ നൽകി. ഓഫിസ് വളപ്പിൽ നട്ടുവളർത്തിയ പച്ചമുളക്, വിവിധയിനം ചീരകൾ തുടങ്ങിയവയും മികച്ച വിളവുമായി തല ഉയർത്തി നിന്നു. രാസവളം പൂർണമായും ഒഴിവാക്കിയ കൃഷിയിൽ വേപ്പിൻപിണ്ണാക്കും […]

പി.പി റോഡില്‍ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു നിയന്ത്രണം തെറ്റിയ ഒരു കാർ കടയിലേക്ക് പാഞ്ഞുകയറി

പി.പി റോഡില്‍  കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു നിയന്ത്രണം തെറ്റിയ ഒരു കാർ കടയിലേക്ക്  പാഞ്ഞുകയറി

പൊന്‍കുന്നം: പൊന്‍കുന്നം പാലാ റോഡിൽ പൈകയിൽ വച്ച് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു നിയന്ത്രണം തെറ്റിയ ഒരു കാർ കടയിലേക്ക് പാഞ്ഞുകയറി കാർ ഭാഗികമായി തകർന്നു എങ്കിലും അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച രാവിലെ എട്ടരയോടെ പാലാ-പൊന്‍കുന്നം റോഡില്‍ പൈക ആശുപത്രി ജംഗ്ഷനിലായിരുന്നു അപകടം. ചെങ്ങളം റോഡില്‍ നിന്നു വന്ന കാറില്‍ പിപി റോഡിലൂടെ വന്ന കാര്‍ തട്ടുകയായിരുന്നു. നിയന്ത്രണം വിട്ട കാര്‍ തൊട്ടടുത്തുള്ള കടയുടെ മുറ്റത്തേക്ക് ഇടിച്ചു കയറി. കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. .

തടി പിടിക്കുന്നതിനിടെ ഇളങ്ങുളതു ആന ഇടഞ്ഞു; മയക്കുവെടി വച്ചു തളച്ചു

ഇളങ്ങുളം: തടി പിടിക്കുന്നതിനിടെ ഒറ്റക്കൊമ്പന്‍ ഇടഞ്ഞു. ഇളങ്ങുളം ഒട്ടയ്ക്കല്‍ ഇരുപ്പക്കാട്ട് പുരയിടത്തില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. അയര്‍ക്കുന്നം അയ്യപ്പന്‍കുട്ടി എന്ന ആനയാണ് തടി വലിക്കുന്നതിനിടെ ഇടഞ്ഞ് പുരയിടത്തിലൂടെ തലങ്ങും വിലങ്ങും ഓടിയത്. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കോട്ടയം എലിഫന്റ് സ്‌ക്വാഡിലെ ഡോ. സാബു സി. ഐസക്കിന്റെ നേതൃത്വത്തില്‍ സംഘം ആനയെ മയക്കുവെടി വച്ചു തളച്ചു. പുരയിടത്തിന്റെ പുറത്തേയ്ക്ക് ആന ഓടാതിരുന്നതുമൂലം അനിഷ്ടസംഭവങ്ങള്‍ ഒഴിവായി.നീരില്‍ തളച്ചിരുന്ന ആനയെ മൂന്നു മാസം മുമ്പാണ് അഴിച്ചത്. അയര്‍ക്കുന്നം സ്വദേശിയുടേതാണ് ആന.

ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു

തിടനാട്: ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ മൂന്നു പേര്‍ക്കു പരിക്കേറ്റു. പെരുവന്താനം സ്വദേശികളായ മണിയാക്കുപാറ റോയി മാത്യു (40), മണിയാക്കുപാറ ജോസഫ് മാത്യു (53), മലമേല്‍ സിബി തോമസ് (46) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ തിടനാട് സ്‌കൂളിനു സമീപമാണ് അപകടം

പനമറ്റത്ത് പടയണിക്കോലങ്ങൾ ഉറഞ്ഞുതുള്ളി

പനമറ്റം ∙ ആചാര പെരുമയിൽ ഉറഞ്ഞുതുള്ളിയ പടയണിക്കോലങ്ങൾ സംസ്‌കാര തനിമയുടെ രൂപങ്ങളായി. ചൂട്ടുകറ്റയുടെ വെളിച്ചത്തിൽ ഭൈരവിയും കാലനും യക്ഷിയും പക്ഷിയും മറുതയും ഉറഞ്ഞു തുള്ളി. ദാരിക നിഗ്രഹം കഴിഞ്ഞെത്തിയ ഭദ്രകാളിയുടെ കോപം ശമിപ്പിക്കുന്നതിനു ഭൂതഗണങ്ങൾ കാളിയുടെമുന്നിൽ പാടിയാടിയതാണു പടയണിയെന്നാണ് ഐതീഹ്യം. ദേവി തന്റെ തന്നെ ഭൈരവിക്കോലം ദർശിച്ചു കലിയടങ്ങിയത്രേ. പടയണിക്കു തുടക്കം കുറിച്ച് ഭഗവതിയുടെ മുൻപിൽ ആദ്യമെത്തിയത് ഗണപതിക്കോലമായിരുന്നു. കളം നിറഞ്ഞാടിയ ഗണപതിക്കോലത്തിനു പിന്നാലെ കരസ്‌ഥാന കോലങ്ങളായ യക്ഷിയും പക്ഷിയും മറുതയുമൊക്കെ ഉറഞ്ഞു തുള്ളിയപ്പോൾ അനുഷ്‌ഠാന കലയുടെ […]

പനമറ്റം ഭഗവതി ക്ഷേത്രത്തിൽ പടയണി ഇന്ന്

പനമറ്റം∙ ഭഗവതി ക്ഷേത്രത്തിൽ മീനപ്പൂര ഉൽസവത്തിന്റെ ഭാഗമായി പടയണി ഇന്നു നടക്കും. കാലൻകോലം, ഭൈരവിക്കോലം, യക്ഷി–പക്ഷി കോലങ്ങൾ ഉൾപ്പെടെ പടയണിക്കോലങ്ങൾ ഓരോന്നും കളത്തിൽ എഴുന്നള്ളും. രാവിലെ ഒൻപതിനു ശ്രീബലി എഴുന്നള്ളത്ത്. 9.30 മുതൽ നവകം, ഉച്ചപൂജ, കലശാഭിഷേകം. ഉച്ചകഴിഞ്ഞു മൂന്നിനു ദേശാടനപ്പറ എഴുന്നള്ളത്ത്. വൈകിട്ട് ആറിനു ഭജനാമൃതം. എട്ടു മുതൽ 9.30 വരെ എതിരേൽപ്. 9.30നു പടയണിക്കോലം വരവ്. 10.30നു പടയണി – ശ്രീഭദ്രാ പടയണി സംഘം, കോട്ടാങ്ങൽ. തുടർന്ന് ഉൽസവദിവസങ്ങളിൽ രാവിലെ ഒൻപതിനു ശ്രീബലി എഴുന്നള്ളത്ത്. […]

പനമറ്റം ശ്രീഭഗവതി ക്ഷേത്രത്തില്‍മീനപ്പൂര മഹോത്സവം

പനമറ്റം: ശ്രീഭഗവതി ക്ഷേത്രത്തില്‍ മീനപ്പൂര മഹോത്സവം 16 മുതല്‍ 22 വരെ നടക്കും. 16ന് രാവിലെ ഒമ്പതിന് ശ്രീബലി എഴുന്നള്ളത്ത്. 9.30 മുതല്‍ നവകം, ഉച്ചപൂജ, കലശാഭിഷേകം. ഉച്ചകഴിഞ്ഞ് മൂന്നിന് ദേശാടനപ്പറ എഴുന്നള്ളത്ത്. വൈകുന്നേരം ആറിന് ഭജനാമൃതം. 9.30ന് പടയണിക്കോലം വരവ്. 10.30ന് പടയണി. 17ന് രാവിലെ 9.30 മുതല്‍ നവകം, ഉച്ചപൂജ, കലശാഭിഷേകം. ഉച്ചകഴിഞ്ഞ് മൂന്നിന് ദേശാടനപ്പറ എഴുന്നള്ളത്ത്. ഏഴു മുതല്‍ തിരുവാതിരകളി. എട്ടിന് എതിരേല്‍പ്. 9.30ന് പുറനീര്‍മ-നാടന്‍കലാമേള. 18ന് രാത്ി ന് തിരുവാതിരകളി. എട്ടിന് […]

എലിക്കുളം പുൽപാറ മുകുളേൽ വേണുഗോപാൽ (53) നിര്യാതനായി

എലിക്കുളം:പുൽപാറ മുകുളേൽ വേണുഗോപാൽ(53) നിര്യാതനായി. സംസ്‌കാരം ഇന്ന് ഒന്നിന്. ഭാര്യ: ശോഭന. മക്കൾ: വിനീഷ്, അനീഷ്, ശാരി.

പാലാ-പൊന്‍കുന്നം റോഡില്‍ മാരുതി വാനുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ക്കു പരിക്ക്

പാലാ-പൊന്‍കുന്നം റോഡില്‍  മാരുതി വാനുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ക്കു പരിക്ക്

എലിക്കുളം: പാലാ-പൊന്‍കുന്നം റോഡില്‍ മഞ്ചക്കുഴിക്കും കുരുവിക്കൂടിനുമിടയില്‍ മാരുതി വാനുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ക്കു പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ വയലാ ഇടയ്ക്കാട്ട് പടിഞ്ഞാറേക്കര ബാലകൃഷ്ണന്‍ നായരെ(60) കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ ഇളങ്ങുളം കൊപ്രാക്കളം ഇരുമ്പുകുത്തിയില്‍ അജയനെ(45) പ്രാഥമിക ചികിത്സയ്ക്കു ശേഷം വിട്ടയച്ചു. ഇന്നലെ രാവിലെ 9.30നായിരുന്നു അപകടം. ഇളങ്ങുളത്തു നിന്നു പൈകയിലേക്കു പോവുകയായിരുന്ന അജയന്‍ ഓടിച്ചിരുന്ന വാനില്‍ എതിരേ വന്ന മാരുതിവാന്‍ ഇടിച്ചു മറിയുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളും പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാര്‍ […]

എലിക്കുളം പഞ്ചായത്തില്‍ 6.8 കോടിയുടെ ബജറ്റ്‌

കൂരാലി: എലിക്കുളം ഗ്രാമപ്പഞ്ചായത്തില്‍ 2016-17 വര്‍ഷത്തേക്ക് ആറ് കോടി 80 ലക്ഷം രൂപ വരവും ആറ് കോടി 39 ലക്ഷം രൂപ ചെലവും 40 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് മാത്യു ആനിത്തോട്ടം അവതരിപ്പിച്ചു. റോഡുകള്‍ക്ക് 1 കോടി 35 ലക്ഷം, ക്ഷേമ പെന്‍ഷനുകള്‍ക്ക് 70 ലക്ഷം, പട്ടികജാതി വികസനത്തിന് 26 ലക്ഷം, ദാരിദ്ര്യനിര്‍മാര്‍ജനത്തിന് 1 കോടി 15 ലക്ഷം, തെരുവുവിളക്കുകള്‍ക്ക് 10 ലക്ഷം, കൃഷിക്ക് 11 ലക്ഷം എന്നിങ്ങനെയാണ് ബജറ്റില്‍ മുന്‍ഗണന […]

പനമറ്റം സ്‌കൂളിന്റെ മുകളിൽ പെരുന്തേനീച്ചകൾ കൂടുകൂട്ടി ; ഭീതിയോടെ വിദ്യാർഥികളും നാട്ടുകാരും

പനമറ്റം  സ്‌കൂളിന്റെ മുകളിൽ പെരുന്തേനീച്ചകൾ കൂടുകൂട്ടി ; ഭീതിയോടെ  വിദ്യാർഥികളും നാട്ടുകാരും

പൊൻകുന്നം ∙ പനമറ്റം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ കൂടുകൂട്ടിയിരിക്കുന്ന പെരുന്തേനീച്ചകൾ വിദ്യാർഥികൾക്കും നാട്ടുകാർക്കും ഭീഷണിയായി. സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് പെരുന്തേനിച്ചക്കൂട്ടം കൂട് കൂട്ടിയിരിക്കുന്നത്. ആയിരത്തിലേറെ വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. നിരവധിതവണ കൂട് നശിപ്പിക്കുന്നതിന് നാട്ടുകാരും പിടിഎയും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മുന്നിട്ടിറങ്ങിയവരെല്ലാം തേനീച്ചയുടെ ആക്രമണത്തെ ഭയന്ന് പിന്‍മാറി. ഒന്ന് രണ്ട് ആളുകളെ തേനീച്ചകള്‍ ആക്രമിച്ചതോടെ നാട്ടുകാര്‍ ശ്രമം പൂര്‍ണ്ണമായും ഉപേക്ഷിച്ചു. പിടിഎയുടെ നേതൃത്വത്തിൽ സ്‌കൂൾ അധികൃതർ ഫയർഫോഴ്‌സ്, ഫോറസ്‌റ്റ് ഉൾപ്പെടെയുള്ള അധികൃതർക്കു പരാതി നൽകിയിട്ടും […]

അമ്മന്‍കുട ഉത്സവം

ചെറുവള്ളി: പേച്ചിയമ്മന്‍ കോവില്‍ അമ്മന്‍കുട ഉത്സവം 20 മുതല്‍ 23 വരെ നടത്തും. തന്ത്രി ദാമോദരന്‍ നമ്പൂതിരി, മേല്‍ശാന്തി സി.കെ. നാരായണന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. 20 ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, എട്ടിന് ദേവീഭാഗവത പാരായണം, 10.30ന് കലശാഭിഷേകം. 21 ന് രാവിലെ 5.30ന് ഗണപതിഹോമം, എട്ടിന് അലങ്കാര ഗോപുര സമര്‍പ്പണം വിഎസ്എസ് ജനറല്‍ സെക്രട്ടറി എം.ആര്‍. മുരളീധരന്‍ നിര്‍വഹിക്കും. 11 ന് സര്‍പ്പക്കാവില്‍ ആയില്യം പൂജ. 22 ന് രാവിലെ പത്തിന് […]

അനുശോചിച്ചു

പനമറ്റം: മലയാളത്തിന്റെ മഹാകവി ഒഎന്‍വി കുറുപ്പിന്റെ വേര്‍പാടില്‍ പനമറ്റം വെളിയന്നൂര്‍ ദേശാഭിമാനി ബാലവേദി പ്രവര്‍ത്തകര്‍ അനുശോചിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം ടി.എന്‍. രവീന്ദ്രന്റെ അധ്യക്ഷതയില്‍ ലൈബ്രറി പ്രസിഡന്റ് കെ.എം. രാധാകൃഷ്ണപിള്ള അനുസ്മരണപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് എ. ദാമോദരന്‍ നായര്‍, സെക്രട്ടറി ഉണ്ണി പറപ്പിള്ളാത്ത്, ബാബു കാണക്കാരില്‍, ബാബു വടകര വടക്കേമുറി, സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.

ചെങ്ങളം സെന്റ് ആന്റണീസ് പള്ളിയില്‍ തിരുനാള്‍

ചെങ്ങളം: ദൈവ കരുണയുടെ തീര്‍ഥാടനകേന്ദ്രമായ ചെങ്ങളം സെന്റ് ആന്റണീസ് പള്ളിയില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ അന്തോനീസിന്റെ തിരുനാള്‍ നാളെ മുതല്‍ 14 വരെ നടക്കുമെന്ന് വികാരി ഫാ. മാത്യു പുതുമന, അസിസ്റ്റന്റ് വികാരി ഫാ. ജോം പാറയ്ക്കല്‍ എന്നിവര്‍ അറിയിച്ചു. നാളെ രാവിലെ 6.30ന് വിശുദ്ധകുര്‍ബാന. വൈകുന്നേരം നാലിന് കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ കൊടിയേറ്റ് നിര്‍വഹിക്കും. തുടര്‍ന്ന് നൊവേന, വിശുദ്ധകുര്‍ബാന, വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പ് പ്രതിഷ്ഠ, സ്‌നേഹവിരുന്ന്, കലാസന്ധ്യ എന്നിവ […]

വിദ്യാര്‍ഥികളായ സഹോദരര്‍ക്ക് തുണയേകാന്‍ തിടനാട് ഒന്നിക്കുന്നു

തിടനാട്: അച്ഛന്‍ മരണത്തിനു കീഴടങ്ങി. അമ്മ മുമ്പേ അവരെ ഉപേക്ഷിച്ചു. അങ്ങനെ ഒറ്റപ്പെട്ടുപോയ മൂന്ന് സഹോദരങ്ങളുടെ വിദ്യാഭ്യാസത്തിനും ജീവിത െചലവിനുമായി തിടനാട് ഗ്രാമം ഒന്നിക്കുന്നു. വരിയ്ക്കനെല്ലിക്കല്‍ ബിജുവിന്റെ മക്കളായ ട്രീസ, ദേവസ്യാച്ചന്‍, ജോസുകുട്ടി എന്നീ കുട്ടികള്‍ക്കായാണ് നാട്ടുകാര്‍ കുടുംബ സഹായനിധി സ്വരൂപിക്കുന്നത്. റബര്‍ കട്ടന്‍സ് തൊഴിലാളിയായിരുന്ന ബിജു കഴിഞ്ഞ ഡിസംബറില്‍ പിണ്ണാക്കനാട് ഉണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. ഇവരുടെ അമ്മ രണ്ടര വര്‍ഷം മുമ്പ് ഉപേക്ഷിച്ചു പോയതാണ്. അച്ഛന്റെ മരണശേഷം കുട്ടികള്‍ മൂവരും പണിതീരാത്ത കൊച്ചുവീട്ടില്‍ ഒറ്റയ്ക്കാണ് കഴിയുന്നത്. […]

കലാം സ്മൃതിച്ചിറകിൽ അഷ്കർ റിപ്പബ്ലിക്ദിന പരേഡിന്

തിടനാട്∙ ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് സെക്രട്ടറിയും പ്ലസ് വൺ വിദ്യാർഥിയുമായ അഷ്കർ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ടു. 1000 വിങ്സ് ഓഫ് ഫയർ എന്ന പേരിൽ നടത്തിയ എ.പി.ജെ അബ്ദുൽകലാം സ്മൃതി യാത്രയുടെയും ഹോം ലൈബ്രറികളുടെയും മികച്ച പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിലാണ് അഷ്കറിന് യാത്രാ അനുമതി ലഭിച്ചത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വീടുകളിൽ തുടക്കം കുറിച്ച ഹോം ലൈബ്രറികൾ‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. വിദ്യാർഥികൾ തന്നെ വീടുകൾ കയറി ശേഖരിച്ച പുസ്തകങ്ങളാണ് ഇതിനായി […]

ഇളങ്ങുളം ധർമ്മശാസ്‌താക്ഷേത്രത്തിലെ ഉൽസവത്തിന് കൊടിയേറി

ഇളങ്ങുളം∙ ധർമ്മശാസ്‌താക്ഷേത്രത്തിലെ ഉൽസവത്തിന് കൊടിയേറി. തന്ത്രി പുലിയന്നൂർമന നാരായണൻ അനുജൻ നമ്പൂതിരി കൊടിയേറ്റിന് മുഖ്യകാർമികത്വം വഹിച്ചു. 28 വരെ വിവിധ പരിപാടികളോടെ ഉൽസവം ആഘോഷിക്കും. ഉൽസവത്തോടനുബന്ധിച്ച് 28ന് ഗജരാജസംഗമം നടത്തും. 29ന് മരുതുകാവിൽ ഉൽസവം. ഇന്ന് രാവിലെ ഒൻപതിന് ഉൽസവബലി, 11ന് ഉൽസവബലിദർശനം, ഒന്നിന് പ്രസാദവിതരണം, രണ്ടിന് പകൽകഥകളി സന്താനഗോപാലം. വൈകിട്ട് 6.45ന് അക്ഷരശ്ലോകസദസ്സ്, 9.45ന് നാടകം കോഴിക്കോട് ഹിറ്റ്‌സിന്റെ അറിവാളൻ. നാളെ രാവിലെ ഒൻപതിന് ഉൽസവബലി, 11ന് ഉൽസവബലി ദർശനം, ഒന്നിന് പ്രസാദവിതരണം. വൈകിട്ട് 6.45ന് […]

ഇളങ്ങുളം ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ഉത്സവവും ഗജരാജസംഗമവും

ഇളങ്ങുളം: ഇളങ്ങുളം ശ്രീധര്‍മശാസ്താക്ഷേത്രത്തിലെ ഉത്സവം 23 മുതല്‍ 28 വരെ നടക്കും. 28നാണ് ഗജരാജസംഗമം. 29ന് മരുതുകാവില്‍ ഉത്സവം. 23ന് രാവിലെ 8.30ന് കൊടിക്കൂറ സമര്‍പ്പണം. 10ന് കളഭാഭിഷേകം. വൈകിട്ട് 6ന് തായമ്പക. 7.45ന് കൊടിയേറ്റ് തന്ത്രി പുലിയന്നൂര്‍മന നാരായണന്‍ അനുജന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും. 8.45ന് തിരുവാതിര. 24ന് രാവിലെ ഒന്‍പതിന് ഉത്സവബലി, 11ന് ഉത്സവബലിദര്‍ശനം, 1ന് പ്രസാദവിതരണം, രണ്ടിന് പകല്‍കഥകളി സന്താനഗോപാലം. വൈകുന്നേരം 6.45ന് അക്ഷരശ്ലോകസദസ്, 9.45ന് നാടകം. 25ന് രാവിലെ ഒന്‍പതിന് ഉത്സവബലി, […]

തിടനാട്ടിൽ ലഫ്. കേണൽ നിരഞ്ജൻ റോഡ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സാവിയോ ഉദ്ഘാടനം ചെയ്തു

തിടനാട് ∙ ഗ്രാമപഞ്ചായത്ത് 12–ാം വാർഡിലെ തണ്ണീനാൽ റോഡ് ഇനി ലഫ്. കേണൽ നിരഞ്ജൻ റോഡാണ്. റോഡിന്റെ നാമകരണവും ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സാവിയോ നിർവഹിച്ചു. നാട്ടുകാർ ശ്രമദാനമായി നിർമിച്ച റോഡിനു 300 മീറ്റർ ദൈർഘ്യമുണ്ട്. ലക്ഷംവീട് കോളനി ഉൾപ്പെടെ 44 കുടുംബങ്ങൾക്കു പ്രയോജനം ലഭിക്കുന്നതാണ് റോഡ്. വളരെ കാലത്തെ ശ്രമഫലമായാണ് റോഡിന്റെ നിർമാണം നടത്തിയത്. റോഡ് നിർമാണം പൂർത്തിയായതോടെ റോഡിന് രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത കേണൽ നിരഞ്ജൻ കുമാറിന്റെ പേരിടാൻ നാട്ടുകാരും പഞ്ചായത്ത് ഭരണസമിതിയും […]

ഹയർസെക്കൻഡറി വാർഷികം

കാളകെട്ടി ∙ അച്ചാമ്മ മെമ്മോറിയൽ സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചതിന്റെ 15ാം വാർഷികം വിസ്മയ–2016 കലക്ടർ യു.വി. ജോസ് ഉദ്ഘാടനം ചെയ്തു. മാനേജർ ജോസ് തറപ്പേൽ അധ്യക്ഷത വഹിച്ചു. രൂപത കോർപറേറ്റ് മാനേജർ ഫാ. സഖറിയാസ് ഇല്ലിക്കമുറിയിൽ, എഡിസി മുഹമ്മദ് ജാ, ജേക്കബ് മാത്യു വാണിയപ്പുര, സെലിൻ സിജോ, സാബിച്ചൻ പാംപ്ലാനിയിൽ, പ്രിൻസിപ്പൽ ആൻ‌സമ്മ തോമസ് എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു.

ആന്റോ ആന്റണി എംപിയെ യുഡിവൈഎഫ് കപ്പാട് മേഖല കമ്മിറ്റി അനുമോദിച്ചു

കപ്പാട്: കാഞ്ഞിരപ്പള്ളി പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ കാളകെട്ടി അസീസി സ്‌കൂള്‍ റോഡിന് നാലു ലക്ഷം രൂപയും പുന്നച്ചോട് – വേടര്‍കുന്ന് റോഡിന് രണ്ടു ലക്ഷം രൂപയും അനുവദിച്ച ആന്റോ ആന്റണി എംപിയെ യുഡിവൈഎഫ് കപ്പാട് മേഖല കമ്മിറ്റി അനുമോദിച്ചു. ഷാജി പുതിയാപറമ്പിലിന്റെ അധ്യക്ഷതയില്‍ ജെയിംസ് പെരുമാകുന്നേല്‍, സാബു വട്ടോത്ത്, സിബു ദേവസ്യ, ബിനോ ഫിലിപ്പ്, ടോണി ജോസ്, ജോബി തെക്കുംചേരിക്കുന്നേല്‍, ജോണ്‍സണ്‍ പന്തപ്ലാക്കല്‍, റോബിന്‍ നെല്ലിയാനി എന്നിവര്‍ പ്രസംഗിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ. ഷെമീര്‍, […]

കാളകെട്ടി കർഷക സംഗമത്തിൽ കുട്ടികളുടെ പങ്കാളിത്തം ശ്രദ്ധേയമായി

കാളകെട്ടി∙ കർഷക സംഗമത്തിൽ കുട്ടികളുടെ പങ്കാളിത്തം ശ്രദ്ധേയമായി. വിഷരഹിത ഭക്ഷണ നിർമിതി, ശരിയായ ഭക്ഷണശീലം, വിപണികളിലെ സുതാര്യത എന്നീ വിഷയങ്ങൾ മുൻനിർത്തി കാഞ്ഞിരപ്പള്ളി ഗ്രീൻഷോർ, പ്രാദേശിക കാർഷിക വിപണികൾ, കുമരകം പ്രാദേശിക കൃഷിവിജ്‌ഞാന കേന്ദ്രം, ആത്മ കോട്ടയം, കാർഷിക കൂട്ടായ്‌മകൾ എന്നിവയുമായി സഹകരിച്ചു നടത്തിയ കർഷക സംഗമത്തിലാണു കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ സ്‌കൂളിലെ എൻഎസ്‌എസ് വൊളന്റിയർമാർ കാർഷിക രംഗത്തെ പരമ്പരാഗത ശൈലികളെക്കുറിച്ച് അടുത്തറിയാൻ എത്തിയത്. വിഷലിപ്‌തമായ മറുനാടൻ പച്ചക്കറികളെക്കുറിച്ചുള്ള ആശങ്കകൾ, ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയുന്ന തദ്ദേശീയ […]

ഗേള്‍സ് ഫെസ്റ്

പൊന്‍കുന്നം: എലിക്കുളം പഞ്ചായത്തിലെ ആറ്,ഏഴ് ക്ളാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ഗേള്‍സ് ഫെസ്റ് എലിക്കുളം എംജിഎംയുപി സ്കൂളില്‍ പഞ്ചായത്തംഗം ശ്രീവിദ്യ സാബു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പ്രസാദ് ഉരുളികുന്നം അധ്യക്ഷത വഹിച്ചു. ടി.എം. പ്രദീപ്കുമാര്‍, അശോക് കുമാര്‍, വെച്ചൂച്ചിറ സെന്റ് തോമസ് ഹൈസ്കൂള്‍ അധ്യാപിക ബെറ്റി, ബിആര്‍സി പരിശീലക ബീന എന്നിവര്‍ പ്രസംഗിച്ചു.

പൌരോഹിത്യ സുവര്‍ണജൂബിലി

ചെങ്ങളം: ഫാ. മാത്യു ചെരിപുറത്തിന്റെ പൌരോഹിത്യ സുവര്‍ണജൂബിലി ആഘോഷം വികാരി ജനറാള്‍ റവ. ഡോ. മാത്യു പായിക്കാട്ടിന്റെ അധ്യക്ഷതയില്‍ ഇളങ്ങുളത്തു നടന്നു. സമ്മേളനത്തില്‍ ഫാ. ഏബ്രഹാം പറമ്പില്‍, ഫാ. ജോര്‍ജ് ആലുങ്കല്‍, റവ. ഡോ. സേവ്യര്‍ കൂടപ്പുഴ, റവ. ഡോ. ആന്റണി നിരപ്പേല്‍, ഫാ. ലൂക്ക് പീടിയേക്കല്‍, ഫാ. റോയി പഴേപറമ്പില്‍, ഫാ. മാത്യു പിണമറുകില്‍, ഫാ. മാത്യു പുതുമന, ഫാ. ജോണി ചെരിപുറം, സിസ്റര്‍ ആനി പരുവനാനി, സാജന്‍ തൊടുക, കെ.പി. കരുണാകരന്‍നായര്‍, ജോജോ ചീരാംകുഴി, […]

സാന്ത്വനപരിചരണത്തില്‍ എലിക്കുളത്തിന് നേട്ടം

എലിക്കുളം:സാന്ത്വന പരിചരണ പദ്ധതി നടത്തിപ്പില്‍ ജില്ലയിലെ മികച്ച പഞ്ചായത്തായി എലിക്കുളം പഞ്ചായത്തിന് ബഹുമതി. അമ്പതിനായിരം രൂപയുടെ പുരസ്‌കാരത്തിന് എലിക്കുളത്തെ പൈക സാമൂഹികാരോഗ്യകേന്ദ്രം അര്‍ഹമായി. എലിക്കുളം പഞ്ചായത്തിനെ നേട്ടത്തിനര്‍ഹമാക്കും വിധം മികച്ച പ്രവര്‍ത്തനം നടത്തിയ പാലിയേറ്റീവ് പ്രവര്‍ത്തക ഷീബാ സജീവിനെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചേര്‍ന്ന യോഗം അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സാജന്‍ തൊടുകയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിന്ധു വിശ്വന്‍ ഷീബാ സജീവിന് ഉപഹാരം നല്‍കി.

കൊടിമരങ്ങള്‍ നശിപ്പിച്ചു

ഇളങ്ങുളം: ഇല്ലിക്കോണ്‍ റോഡില്‍ കൊല്ലകൊമ്പില്‍ കവലയില്‍ വെയിറ്റിംഗ് ഷെഡിനു സമീപം സ്ഥാപിച്ചിരുന്ന കൊടിമരങ്ങള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. പൊന്‍കുന്നം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മന്ത്രി കെ.എം. മാണിയുടെ 80-ാം പിറന്നാള്‍ ആഘോഷിച്ചു

എലിക്കുളം: കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ മന്ത്രി കെ.എം. മാണിയുടെ 80-ാം പിറന്നാള്‍ യൂത്ത് ഫ്രണ്ട്-എം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. പ്രസിഡന്റ് ജിമ്മിച്ചന്‍ ഈറ്റത്തോട്ട് അധ്യക്ഷത വഹിച്ചു. സാജന്‍ തൊടുക, തോമസുകുട്ടി വട്ടയ്ക്കാട്ട്, പ്രസാദ് ഉരുളിന്നം, രാജേഷ് പള്ളത്ത്, ജയ്മോന്‍ ദാമോദരന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

തൊഴിലുറപ്പ് പദ്ധതി: അന്വേഷണം നടത്തണമെന്ന് ഓംബുഡ്‌സ്മാന്‍

എലിക്കുളം: എലിക്കുളം പഞ്ചായത്ത് 9-ാം വാര്‍ഡിലെ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് എം.ജി.എന്‍.ആര്‍.ഇ.ജി.എ. ഓംബുഡ്‌സ്മാന്‍ ഉത്തരവ് നല്‍കി. എന്‍.ആര്‍.ഇ.ജി. വര്‍ക്കേഴ്‌സ് യൂണിയന്‍ നല്‍കിയ പരാതിയിന്മേലാണ് ഓംബുഡ്‌സ്മാന്‍ ഡോ. സ്റ്റീഫന്‍ ആനാലില്‍ പാമ്പാടി ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയത്. പദ്ധതി തൊഴിലാളികള്‍ക്ക് പണിയായുധങ്ങളുടെ വാടകയായി നല്‍കേണ്ട തുക അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ചെങ്കിലും എ.ഡി.എസ്. സെക്രട്ടറി നല്‍കിയില്ലെന്നായിരുന്നു പരാതി. വാര്‍ഡിലെ മേറ്റിനെ 14 ദിവസം കൂടുമ്പോള്‍ മാറ്റുക, പണിയായുധ വാടക തൊഴിലാളികള്‍ക്ക് കിട്ടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക, എ.ഡി.എസ്. […]

സ്ത്രീശക്തി ഉണരണം: മന്ത്രി മാണി

എലിക്കുളം: സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന തെറ്റായ പ്രവണതകള്‍ക്കെതിരേ സ്ത്രീശക്തി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ധനകാര്യമന്ത്രി കെ.എം. മാണി. എലിക്കുളം പഞ്ചായത്തിലെ കുടുംബശ്രീകളുടെ വാര്‍ഷികം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്തു പ്രസിഡന്റ് രാധാ വി. നായര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തു പ്രസിഡന്റ് സാജന്‍ തൊടുക അധ്യക്ഷതവഹിച്ചു. കെ.പി. കരുണാകരന്‍നായര്‍, ഏലിയാമ്മ ഏബ്രഹാം, രാജീവ് ശ്രീധരന്‍, രമ എസ്. പണിക്കര്‍, സെല്‍വി വില്‍സണ്‍, ശ്രീവിദ്യ സാബു, രാധാകൃഷ്ണന്‍നായര്‍, ജയകുമാര്‍, സരീഷ്കുമാര്‍, മേഴ്സി ജോര്‍ജ്, തോമസുകുട്ടി വട്ടയ്ക്കാട്ട്, ഗോപിനാഥന്‍നായര്‍, […]

വനിതാവേദി

ഇളങ്ങുളം: ഐശ്വര്യ ഗണക വനിതാവേദി ഭാരവാഹികളായി രാധ ബാലചന്ദ്രന്‍ (പ്രസിഡന്റ്), ബിജു വിജയന്‍ (വൈ. പ്രസി), സൗമ്യ ഹരികൃഷ്ണന്‍ (സെക്രട്ടറി), ഗീത ഹരിദാസ് (ജോ. സെക്ര), സരസമ്മ നാരായണന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

കര്‍ഷകരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി കെ.എം.മാണി

എലിക്കുളം:കര്‍ഷകരെ രക്ഷിക്കാന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അതുകൊണ്ടാണ് രക്ഷാകവചമായി കര്‍ഷക പെന്‍ഷന്‍ ഏര്‍പ്പെടുത്തിയതെന്നും മന്ത്രി കെ.എം.മാണി. കര്‍ഷക പെന്‍ഷന്റെ ജില്ലാതല വിതരണോദ്ഘാടനം എലിക്കുളം പഞ്ചായത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് സാജന്‍ തൊടുക അധ്യക്ഷനായി. ജോസ് കെ.മാണി എം.പി. മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത്‌വൈസ് പ്രസിഡന്റ് ഗീത രാജു, അംഗങ്ങളായ കെ.പി.കരുണാകരന്‍നായര്‍, തോമസുകുട്ടി വട്ടക്കാട്ട്, ഏലിയാമ്മ എബ്രഹാം, രമ എസ്.പണിക്കര്‍, രാജീവ് ശ്രീധരന്‍, സെല്‍വി വിത്സണ്‍, മേഴ്‌സി ജോര്‍ജ്, കെ.എസ്.ഗോപിനാഥന്‍നായര്‍, ജോജോ ചീരാംകുഴിയില്‍, യമുന പ്രസാദ്, കൃഷി ഓഫീസര്‍, […]

കര്‍ഷക പെന്‍ഷന്‍ കര്‍ഷകരുടെ രക്ഷാകവചം: കെ.എം. മാണി

എലിക്കുളം: യുഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ കൊണ്ടുവന്ന കര്‍ഷക പെന്‍ഷന്‍ കര്‍ഷകരുടെ രക്ഷാകവചമാണെന്ന് ധനകാര്യമന്ത്രി കെ.എം. മാണി. എലിക്കുളം പഞ്ചായത്തില്‍ കര്‍ഷക പെന്‍ഷന്റെ ജില്ലാതല വിതരണോദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്തു പ്രസിഡന്റ് സാജന്‍ തൊടുക അധ്യക്ഷതവഹിച്ചു. ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തു മെംബര്‍മാരായ ഗീത രാജു, കെ.പി. കരുണാകരന്‍നായര്‍, തോമസുകുട്ടി വട്ടയ്ക്കാട്ട്, ഏലിയാമ്മ ഏബ്രഹാം, രമ എസ്. പണിക്കര്‍, രാജീവ് ശ്രീധരന്‍, സെല്‍വി വില്‍സണ്‍, മേഴ്സി ജോര്‍ജ്, ഗോപിനാഥന്‍നായര്‍, ജോജോ ചീരാംകുഴിയില്‍, […]

പുതുവത്സരം ആഘോഷിച്ചു

ഉരുളികുന്നം:താഷ്‌കന്റ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് പുതുവത്സരാഘോഷം നടത്തി. ലൈബ്രറി സെക്രട്ടറി എ.പി.വിശ്വം അധ്യക്ഷത വഹിച്ചു. മണി ചൊവ്വേരില്‍, ഷാജി ഓട്ടുകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

പൌരോഹിത്യ കനകജൂബിലി

ചെങ്ങളം: കാഞ്ഞിരപ്പള്ളി പഴയപള്ളി റെക്ടര്‍ ഫാ. മാത്യു വയലുങ്കല്‍, ഫാ. തോമസ് വയലുങ്കല്‍ എംസിബിഎസ്, കുമളി അട്ടപ്പള്ളം സെന്റ്തോമസ് പള്ളി വികാരി റവ. ഡോ. തോമസ് വയലുങ്കല്‍ എന്നിവരുടെ പൌരോഹിത്യ കനക, സില്‍വര്‍ ജൂബിലി ആഘോഷം ഇളങ്ങുളം സെന്റ് മേരീസ് പള്ളിയില്‍ അഞ്ചിന് രാവിലെ 9.30ന് നടക്കും. ജൂബിലേറിയന്‍മാരുടെ കാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാനയോടെ പരിപാടികള്‍ക്കു തുടക്കമാകും. തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ രൂപത വികാരി ജനറാള്‍ റവ. ഡോ. മാത്യു പായിക്കാട്ട് അധ്യക്ഷതവഹിക്കും. ധനകാര്യ മന്ത്രി കെ.എം. മാണി ഉദ്ഘാടനവും […]

ഗണകരോടുള്ള അവഗണന അവസാനിപ്പിക്കണം

എലിക്കുളം: പിന്നാക്ക വിഭാഗമായ ഗണകരോടുള്ള സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് കേരള ഗണക മഹാസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ.രാജേഷ് കെ.രവി ആവശ്യപ്പെട്ടു. 20-ാം നമ്പര്‍ ഗണക മഹാസഭ എലിക്കുളം ശാഖയുടെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ആര്‍.ഗോപി അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ഗിരിജാ മുരളി മുഖ്യപ്രഭാഷണം നടത്തി. കെ.ജി.ഷാജി, എം.ആര്‍.രാമകൃഷ്ണന്‍, പ്രസന്ന രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ.കെ.രമേശ് (പ്രസി.), കെ.കെ.ബാലചന്ദ്രന്‍ (വൈ.പ്രസി.), ടി.എസ്.നാരായണന്‍ (സെക്ര.), എ.ആര്‍.മനോജ്കുമാര്‍ (ജോ.സെക്ര.), കെ.എം.ഹരിദാസ് (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.

സ്ത്രീകളുടെ സുരക്ഷയ്ക്ക് നിയമഭേദഗതി വേണം

ഇളങ്ങുളം: സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നിയമഭേദഗതി വേണമെന്ന് ഐശ്വര്യ ഗണക വനിതാവേദി ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ മാനഭംഗത്തിന് ഇരയായി മരിച്ച യുവതിക്ക് യോഗം ആദരാഞ്ജലി അര്‍പ്പിച്ചു. വനിതാവേദി വാര്‍ഷികത്തില്‍ ഭാരവാഹികളായി രാധ ബാലചന്ദ്രന്‍ (പ്രസി.), ബിന്ദു വിജയന്‍ (വൈ.പ്രസി.), സൗമ്യ ഹരികൃഷ്ണന്‍ (സെക്ര.), ഗീത ഹരിദാസ് (ജോ.സെക്ര.), സരസമ്മ നാരായണന്‍ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.

സാമൂഹിക വിപത്തിനെതിരെ സ്ത്രീശക്തി ഉണരണം-മന്ത്രി മാണി

എലിക്കുളം: സമൂഹത്തില്‍ നടമാടുന്ന തെറ്റായ പ്രവണതകളെ സാമൂഹിക വിപത്തായി കരുതി സ്ത്രീശക്തി ഉരണമെന്ന് മന്ത്രി കെ.എം. മാണി പറഞ്ഞു. എലിക്കുളം പഞ്ചായത്തിലെ കുടുംബശ്രീ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് സാജന്‍ തൊടുക അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.പി. കരുണാകരന്‍ നായര്‍, ഏലിയാമ്മ എബ്രഹാം, രാജീവ് ശ്രീധരന്‍, രമ എസ്. പണിക്കര്‍, സെല്‍വി വില്‍സണ്‍, ശ്രീവിദ്യ സാബു, എം.കെ. രാധാകൃഷ്ണന്‍, എം.ആര്‍. സരീഷ്‌കുമാര്‍, മേഴ്‌സി ജോര്‍ജ്, തോമസുകുട്ടി വട്ടക്കാട്ട്, […]

അക്ഷയ സെന്റര്‍ ഉദ്ഘാടനം ചെയ്തു

കൂരാലി: എലിക്കുളം പഞ്ചായത്തിലെ കൂരാലിയില്‍ അക്ഷയ സെന്റര്‍ തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് സാജന്‍ തൊടുകയുടെ അധ്യക്ഷതയില്‍ മന്ത്രി കെ.എം.മാണി ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബിജു സി.മാത്യു, സ്മിതാ ഹരികൃഷ്ണന്‍, പഞ്ചായത്തംഗങ്ങളായ കെ.പി.കരുണാകരന്‍ നായര്‍, എം.കെ.രാധാകൃഷ്ണന്‍, തോമസുകുട്ടി വട്ടക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

വീട്ടില്‍ സി.ഡി.യിട്ട് ‘തുപ്പാക്കി’ പ്രദര്‍ശനം; കൈയാങ്കളിയുമായി വിജയ് ഫാന്‍സ്

തുപ്പാക്കി സിനിമയുടെ വ്യാജ സിഡി വിട്ടില്‍ ഇരുന്ന് കാണുകയായിരുന്നവര്‍ക്കെതിരേ വിജയ് ഫാന്‍സുകാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. വ്യാജ സി.ഡി. ഇട്ട് വീട്ടില്‍ പുത്തന്‍പടം കാണാമെന്ന് കരുതുന്നവര്‍ ഇനി രണ്ടുവട്ടം ചിന്തിക്കണം. ഫാന്‍സുകാര്‍ പ്രതിഷേധവുമായി വീട്ടിലെത്തിയേക്കാം! എലിക്കുളത്ത് ‘തുപ്പാക്കി’ കണ്ടിരുന്നവര്‍ക്കെതിരെ കൈയാങ്കളിയുമായെത്തിയ വിജയ് ഫാന്‍സുകാര്‍ നല്‍കുന്ന പാഠമിതാണ്. തമിഴ്താരം വിജയ്‌യുടെ ആഴ്ചകള്‍ക്കുമുമ്പ് റിലീസ് ചെയ്ത ‘തുപ്പാക്കി’ എന്ന സിനിമയുടെ വ്യാജ സി.ഡി. കിട്ടിയപ്പോള്‍ എലിക്കുളം 5-ാം മൈലില്‍ ഒരു വീട്ടിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് കണ്ടത്. വിജയ്ക്ക് ശക്തമായ […]

വിശ്വാസ തീക്ഷ്ണതയില്‍ ചെങ്ങളം ഇടവകയില്‍ ‘നാത്തൂന്‍ സംഗമം’

ചെങ്ങളം സെന്റ് ആന്റണീസ് ഇടവകയില്‍നിന്ന് മറ്റ് ഇടവകകളിലേക്ക് ‘നാത്തൂന്‍’മാരായി പോയവര്‍ മാതൃ ഇടവകയില്‍ സംഗമിച്ചു. കൂട്ടുപിരിഞ്ഞ് പോയവര്‍ ഇടവേളയയ്ക്കുശേഷം കണ്ടുമുട്ടിയപ്പോള്‍ പങ്കുവയ്ക്കാന്‍ വിശേഷങ്ങള്‍ ഒട്ടേറെ. പറഞ്ഞുതീരാത്ത വിശേഷങ്ങള്‍ക്കിടെ പൊട്ടിച്ചിരിയും സൗഹൃദം പങ്കുവയ്ക്കലുമായി സ്ത്രീകള്‍. ചെങ്ങളം സെന്റ് ആന്റണീസ് പള്ളിയുടെ ശതാബ്ദി ആഘോഷഭാഗമായാണ് വെള്ളിയാഴ്ച പാരീഷ്ഹാളില്‍ ‘നാത്തൂന്‍സംഗമം’ എന്ന പേരില്‍ കൂട്ടായ്മ സംഘടിപ്പിച്ചത്. ചെങ്ങളത്തുനിന്ന് മറ്റ് ഇടവകകളിലെ കുടുംബങ്ങളിലേക്ക് വിവാഹം കഴിച്ചു പോയവരെ ആ വീടുകളിലെ നാത്തൂന്‍മാര്‍ എന്ന് പരിഗണിച്ചാണ് ‘നാത്തൂന്‍സംഗമം’ എന്ന വേറിട്ട പേര് കൂട്ടായ്മയ്ക്കു നല്‍കിയത്. […]

വിശ്വാസ തീക്ഷ്ണതയില്‍ ചെങ്ങളം ഇടവകയില്‍ ‘നാത്തൂന്‍ സംഗമം’

ചെങ്ങളം സെന്റ് ആന്റണീസ് ഇടവകയില്‍നിന്ന് മറ്റ് ഇടവകകളിലേക്ക് ‘നാത്തൂന്‍’മാരായി പോയവര്‍ മാതൃ ഇടവകയില്‍ സംഗമിച്ചു. കൂട്ടുപിരിഞ്ഞ് പോയവര്‍ ഇടവേളയയ്ക്കുശേഷം കണ്ടുമുട്ടിയപ്പോള്‍ പങ്കുവയ്ക്കാന്‍ വിശേഷങ്ങള്‍ ഒട്ടേറെ. പറഞ്ഞുതീരാത്ത വിശേഷങ്ങള്‍ക്കിടെ പൊട്ടിച്ചിരിയും സൗഹൃദം പങ്കുവയ്ക്കലുമായി സ്ത്രീകള്‍. ചെങ്ങളം സെന്റ് ആന്റണീസ് പള്ളിയുടെ ശതാബ്ദി ആഘോഷഭാഗമായാണ് വെള്ളിയാഴ്ച പാരീഷ്ഹാളില്‍ ‘നാത്തൂന്‍സംഗമം’ എന്ന പേരില്‍ കൂട്ടായ്മ സംഘടിപ്പിച്ചത്. ചെങ്ങളത്തുനിന്ന് മറ്റ് ഇടവകകളിലെ കുടുംബങ്ങളിലേക്ക് വിവാഹം കഴിച്ചു പോയവരെ ആ വീടുകളിലെ നാത്തൂന്‍മാര്‍ എന്ന് പരിഗണിച്ചാണ് ‘നാത്തൂന്‍സംഗമം’ എന്ന വേറിട്ട പേര് കൂട്ടായ്മയ്ക്കു നല്‍കിയത്. […]

എലിക്കുളം പഞ്ചായത്തില്‍ 3.52 കോടിയുടെ വികസന പദ്ധതി

പൊന്‍കുന്നം: എലിക്കുളം പഞ്ചായത്തില്‍ 3.52 കോടിയുടെ വികസന പദ്ധതികള്‍ക്ക് അനുമതി. മാലിന്യ സംസ്കരണ ഭാഗമായി പൈപ്പ് കമ്പോസ്റ്റ്,ബയോഗ്രാസ് പ്ളാന്‍റ് പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു.വനിതകള്‍ക്ക് ഓട്ടോ വാങ്ങുന്നതിനുള്ള പദ്ധതി,വിവിധ റോഡുകളുടെ നവീകരണം,കോണ്‍ക്രീറ്റിങ്, കുടുംബശ്രീ ശിങ്കാരി മേളം യൂനിറ്റുകള്‍, ആയുര്‍വേദ ഹോമിയോ ആശുപത്രിയുടെ മരുന്ന് വിതരണം, എന്നിവക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്.വ്യക്തിഗത അപേക്ഷകള്‍ 25ന് മുമ്പ് പഞ്ചായത്തോഫിസിലോ അങ്കണവാടികളിലോ സമര്‍പ്പിക്കണം.

എലിക്കുളത്ത് റോഡുകളുടെ വികസനത്തിനായി 2.50 കോടി

പൊന്‍കുന്നം: എലിക്കുളം പഞ്ചായത്തിലെ വിവിധ റോഡുകളുടെ വികസനത്തിനായി മന്ത്രി കെ.എം. മാണി, ജോസ് കെ. മാണി എന്നിവരുടെ ഫണ്ടുകളില്‍ നിന്നായി 2.50 കോടി രൂപ അനുവദിച്ചു. എംപി ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപയും എംഎല്‍എ ഫണ്ടില്‍ നിന്ന് 37 ലക്ഷം രൂപയും വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ നിന്ന് 14 ലക്ഷം രൂപയും ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ നിന്നും 1.90 കോടി രൂപയുമാണ് അനുവദിച്ചത്. തുക അനുവദിച്ച മന്ത്രി കെ.എം. മാണി, ജോസ് കെ. മാണി എംപി […]

തെരഞ്ഞെടുത്തു

എലിക്കുളം: എലിക്കുളം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി സെബാസ്റ്യന്‍ പാറയ്ക്കലിനെ മൂന്നാം തവണയും തെരഞ്ഞെടുത്തും. രാമചന്ദ്രന്‍നായര്‍ കൊടിപ്പറമ്പിലാണ് വൈസ് പ്രസിഡന്റ്.

പോലീസ് വഴിതിരിച്ചുവിട്ടു; അയ്യപ്പന്മാര്‍ ഊടുവഴികളില്‍ കുടുങ്ങി

ഇളങ്ങുളം: ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താതെ ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ പോലീസ് വഴിതിരിച്ചുവിട്ടു. വഴിയറിയാതെ അയ്യപ്പന്മാര്‍ ഊടുവഴികളില്‍ കുടുങ്ങി. വഴിതെറ്റിയ പലരും റോഡുകള്‍ മാറി മാറി കിലോമീറ്ററുകളോളം വഴിതെറ്റി ഓടി. പൈകയില്‍ തിരുനാള്‍ ആഘോഷം നടക്കുന്നതിനാലാണ് ശബരിമലയില്‍നിന്ന് തിരികെ വന്ന വാഹനങ്ങള്‍ പോലീസ് പി.പി.റോഡില്‍നിന്ന് ഇളങ്ങുളം പള്ളി – നായിപ്ലാവ് റോഡിലൂടെ തിരിച്ചുവിട്ടത്. എന്നാല്‍ നിരവധി റോഡുകള്‍ ഈ റോഡില്‍നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് ഉണ്ട്. ഇതുവഴിയെല്ലാം അയ്യപ്പന്മാര്‍ വഴിയറിയാതെ ഓടി. നായിപ്ലാവ്, ചെങ്ങളം, ഞണ്ടുപാറ, ഇല്ലിക്കോണ്‍, കൊച്ചുകൊട്ടാരം തുടങ്ങിയ […]

എലിക്കുളം ബാങ്കിലെ ജീവനക്കാരെ രാത്രിയില്‍ ബാങ്കിനുള്ളില്‍ പൂട്ടിയിട്ടു

എലിക്കുളം: ഞായറാഴ്ച ഭരണസമിതി തിരഞ്ഞെടുപ്പ് നടക്കുന്ന എലിക്കുളം സഹകരണബാങ്കില്‍ ശനിയാഴ്ച രാത്രിയില്‍ ജോലിചെയ്ത ജീവനക്കാരെ സി.പി.എം. പ്രവര്‍ത്തകര്‍ ബാങ്കിനുള്ളില്‍ പൂട്ടിയിട്ടു. തുടര്‍ന്ന് പോലീസ് എത്തിയാണ് പ്രശ്‌നപരിഹാരമുണ്ടാക്കിയത്. രാത്രി എട്ടുമണിയായിട്ടും ബാങ്ക് തുറന്നിരിക്കുന്നതു കണ്ടാണ് സി.പി.എം. പ്രവര്‍ത്തകര്‍ ബഹളംവച്ചത്. ഞായറാഴ്ച രാവിലെ വിതരണംചെയ്യുന്നതിനായി കോണ്‍ഗ്രസ് മുന്നണിക്കുവേണ്ടി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തയ്യാറാക്കുകയാണെന്നാരോപിച്ചാണ് ഏതാനും ജീവനക്കാരെ പ്രതിഷേധക്കാര്‍ പൂട്ടിയിട്ടത്. എന്നാല്‍, തിരഞ്ഞെടുപ്പുസംബന്ധമായ ജോലികള്‍ ചെയ്തുതീര്‍ക്കാനുള്ളതുകൊണ്ടാണ് ജീവനക്കാര്‍ ബാങ്കിലിരുന്നതെന്നാണ് അധികൃതര്‍ വിശദീകരിച്ചത്. സംഘര്‍ഷത്തിനിടെ സെക്യൂരിറ്റി ജീവനക്കാരനെ ചിലര്‍ കൈയേറ്റം ചെയ്തു.

എലിക്കുളം ബാങ്ക് തിരഞ്ഞെടുപ്പ്; യു.ഡി.എഫില്‍ ഭിന്നത

പൊന്‍കുന്നം: എലിക്കുളം സഹകരണബാങ്ക് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ ഭിന്നത. 16ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി അറിയിച്ചു. ഇതോടെ യു.ഡി.എഫിനെ പ്രതിനിധീകരിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മാത്രമായി. ഇക്കാരണത്താല്‍ യു.ഡി.എഫിന്റെ പേരുപറഞ്ഞ് വോട്ടുപിടിക്കാന്‍ കോണ്‍ഗ്രസ്സിന് അവകാശമില്ലെന്ന് യു.ഡി.എഫ്. മണ്ഡലം കണ്‍വീനര്‍ തോമസ് കപ്പലുമാക്കല്‍ അറിയിച്ചു. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് സാജന്‍ തൊടുക, തോമസ്‌കുട്ടി വട്ടയ്ക്കാട്ട്, ജോണി ഏറത്ത്, ടോമി കപ്പലുമാക്കല്‍, സോബി കാണമല, ടോമി തൈപ്പറമ്പില്‍, പ്രസാദ് ഉരുളികുന്നം, അവിരാച്ചന്‍ കോക്കാട്ട്, നന്ദകുമാര്‍, […]

അപകടത്തില്‍പ്പെട്ട കാര്‍ അഞ്ചുദിവസമായിട്ടും മാറ്റാതെ വഴിയില്‍

എലിക്കുളം: അപകടത്തില്‍പ്പെട്ട് മുന്‍ഭാഗം തകര്‍ന്ന കാര്‍ 5 ദിവസമായിട്ടും മാറ്റാതെ വഴിയില്‍ കിടക്കുന്നു. പൊന്‍കുന്നം -പാലാ റോഡില്‍ എലിക്കുളം 5-ാംമൈല്‍ ഭാഗത്താണ് മുന്‍വശം ഇടിച്ചുതകര്‍ന്ന കാര്‍ കിടക്കുന്നത്. ടാറിങ്ങിലേക്ക് കയറിക്കിടക്കുന്ന കാര്‍ വളവിലെ ഗതാഗതത്തിന് തടസ്സമായിട്ടും മാറ്റിയിട്ടില്ല.

ഇരട്ടനേട്ടത്തിന് അര്‍ഹരായ എം.ജി.എം. വിദ്യാര്‍ഥികള്‍ക്ക് അനുമോദനം

എലിക്കുളം:കാഞ്ഞിരപ്പള്ളി ഉപജില്ലാ കലോത്സവം, പ്രവൃത്തിപരിചയമേള എന്നിവയില്‍ യു.പി വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ എം.ജി.എം യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികളെ സ്‌കൂള്‍ ഹാളില്‍ ചേര്‍ന്നയോഗം അനുമോദിച്ചു. കലോത്സവത്തില്‍ തുടര്‍ച്ചയായി 9-ാം തവണയും പ്രവൃത്തിപരിചയമേളയില്‍ തുടര്‍ച്ചയായി 7-ാം തവണയുമാണ് സ്‌കൂള്‍ കിരീടം നിലനിര്‍ത്തുന്നത്. പി.ടി.എ. പ്രസിഡന്റ് പ്രസാദ് ഉരുളികുന്നത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ പി.എന്‍.പ്രദീപ്കുമാര്‍, ഒ.എസ്.നന്ദകുമാര്‍, രവീന്ദ്രന്‍ നായര്‍ വെള്ളാനിക്കുന്നേല്‍ , ബിന്ദുഷിബു ഓട്ടുകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

അളമുട്ടിയാല്‍ എന്ത് ചെയ്യും.. സ്വയം തെങ്ങ് കയറുക തന്നെ

തെങ്ങ് കയറുവാന്‍ എണി തോളില്‍ വച്ച് കൊണ്ട് വന്നിരുന്ന രാഘവനെയും, കുട്ടനെയും ഒന്നും ഇപ്പോള്‍ കാണാറില്ല.. അങ്ങനെ ഉള്ള കാലം ഇപ്പോള്‍ ഓര്‍മയില്‍ മാത്രം.. മാവേലിയെ പോലെയാണ് ഇപ്പോള്‍ തെങ്ങ് കയറ്റക്കാര്‍. വര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും വന്നാല്‍ ഭാഗ്യം .. അതും നോകിയിരുന്നാല്‍ കാര്യം നടക്കുകയില്ല.. തെങ്ങ് കൃഷി ഉപേക്ഷിക്കുക അല്ല്ലാതെ കൃഷിക്കാര്‍ക്ക് വേറെ മാര്‍ഗം ഇല്ല. തേങ്ങ പറിക്കുവാന്‍ പറ്റാതെ കഷ്ടത്തില്‍ ആയ കര്‍ഷകര്‍ ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത.. തെങ്ങുകയറ്റവും കളവെട്ടും കുഴിയെടുക്കലും […]

അനുസ്മരിച്ചു

ഇളങ്ങുളം:ഭാരതീയ യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ രാഷ്ര്ടീയ സ്വയം സേവകസംഘം മുന്‍താലൂക്ക് സഹകാര്യവാഹും വിദ്യാനികേതന്‍ താലൂക്ക് സംയോജകനുമായിരുന്ന പുല്ലാട്ട് പി.വി.ദിനേശ്കുമാറിന്റെ 5-ാം ചരമവാര്‍ഷികത്തില്‍ അനുസ്മരണയോഗം നടത്തി. അനൂപ്‌വഞ്ചിമല അദ്ധ്യക്ഷതവഹിച്ചു. പി.ആര്‍.ദിലീപ്കുമാര്‍, വിപിനചന്ദ്രന്‍ പള്ളിക്കത്തോട്, കെ.ബി.മനോജ്, ബി.രാജീവ് എന്നിവര്‍ പ്രസംഗിച്ചു.

അയ്യപ്പഭക്തരുടെ ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി രണ്ട് തീര്‍ത്ഥാടകര്‍ മരിച്ചു

തുലാപ്പള്ളി: അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് ഹോട്ടലിലേക്ക് ഇടിച്ചുകയറി രണ്ട് തീര്‍ത്ഥാടകര്‍ മരിച്ചു. 22പേര്‍ക്ക് പരിക്കേറ്റു.ഹോട്ടലിന്റെ തിണ്ണയില്‍ ഉറങ്ങിക്കിടന്ന തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്. രണ്ടുപേരും സംഭവസ്ഥലത്തുവച്ച് മരിച്ചു. തമിഴ്നാട് തിരുവണ്ണാമല സ്വദേശികളായ വെള്ളക്കണ്ണന്‍(57), രാജ്കുമാര്‍ (25) എന്നിവരാണ് മരിച്ചത്. തുലാപ്പള്ളി ആലപ്പാട്ടുപടി ഇറക്കത്തില്‍ ബുധനാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം.പ്ലാപ്പള്ളി ഫോറസ്റ്റ്‌സ്റ്റേഷന്‍ ജങ്ഷനില്‍ നിന്ന് തുലാപ്പള്ളിക്കുള്ള പഴയ എരുമേലി റോഡിലൂടെ ഇറങ്ങിവന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട ബസ് അവിടെ പാര്‍ക്ക് ചെയ്തിരുന്ന മിനി ബസ് ഇടിച്ചുമറിച്ചു. തുടര്‍ന്ന് ഹോട്ടലിലേക്ക് […]

വണ്ടിഇടിച്ച് കെട്ടിടം തകര്‍ന്നു

തിടനാട്:ശബരിമല തീര്‍ഥാടനം കഴിഞ്ഞുമടങ്ങിയവര്‍ സഞ്ചരിച്ചിരുന്ന വണ്ടി കടയിലേക്ക് ഇടിച്ചുകയറി കെട്ടിടം തകര്‍ത്തു. ചെമ്മലമറ്റം തെക്കുംചേരിയില്‍ ദേവസ്യായുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ക്കടയിലേക്ക് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് വണ്ടി അപകടത്തില്‍പ്പെട്ടത്. കടയും വണ്ടിയും തകര്‍ന്നു. യാത്രക്കാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.

മണ്ണിനെക്കാത്തോരയ്യനായ്… കാളകെട്ട്; മലദൈവപ്രീതിക്കായി കരിക്കേറ്

ഇളങ്ങുളം:ഇളങ്ങുളം ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ വൃശ്ചികം ഒന്നിന് മുടിയാട്ടവും കോല്‍ക്കളിയും വാദ്യമേളങ്ങളും അണിനിരന്ന ഘോഷയാത്രയില്‍ നൂറുകണക്കിനു ഭക്തര്‍ അണിചേര്‍ന്ന് പൊയ്ക്കാളയെ തോളിലേറ്റി എഴുന്നള്ളിച്ച് തിരുനടയില്‍ സമര്‍പ്പിച്ചു. എല്ലാം മണ്ണിനെ കാത്തോരയ്യനായി എന്ന സങ്കല്പത്തില്‍. തുടര്‍ന്ന് മലദൈവപ്രീതിക്കായി കരിക്കേറും നടത്തി. മണ്ണിനെ കാത്ത് വിളസമൃദ്ധിയേകി നാടിനെ ഐശ്വര്യപൂര്‍ണമാക്കിയ ദേശാധിപന്‍ ഇളങ്ങുളം ധര്‍മ്മശാസ്താവിന് പ്രണാമമര്‍പ്പിക്കുന്നതിനായാണ് കാലങ്ങളായി കാളകെട്ടുത്സവം കൊണ്ടാടുന്നത്. ക്ഷേത്രത്തിലെ കൊടിമരച്ചുവട്ടില്‍ കെട്ടുകാളയെ സമര്‍പ്പിച്ചപ്പോള്‍ മേല്‍ശാന്തി അനില്‍നമ്പൂതിരി പൂജകള്‍ക്ക് കാര്‍മികത്വം വഹിച്ചു. തുടര്‍ന്നായിരുന്നു മലദൈവപ്രീതിക്കായി കരിക്കേറു നടത്തിയത്. മൂഴിക്കല്‍ ശ്രീധരന്‍ കാര്‍മികത്വം വഹിച്ചു.

ഇളങ്ങുളം ശാസ്താക്ഷേത്രത്തില്‍ കാളകെട്ടുത്സവം

ഇളങ്ങുളം: മണ്ഡല ഉത്സവത്തിന് തുടക്കംകുറിച്ച് ഇളങ്ങുളം ധര്‍മശാസ്താ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച കാളകെട്ടുത്സവവും കരിക്കേറ് വഴിപാടും നടത്തും. പൊയ്ക്കാളയെ കെട്ടിയൊരുക്കി ചുമലിലേറ്റി എഴുന്നള്ളിച്ച് ക്ഷേത്രത്തിലെത്തിക്കും. രാവിലെ 10.30ഓടെ രണ്ടാംമൈല്‍ ഇലവുങ്കല്‍ കുമാരന്റെ വസതിയില്‍നിന്നാണ് കെട്ടുകാളയെഴുന്നള്ളത്ത് പുറപ്പെടുന്നത്. കാര്‍ഷിക സംസ്‌കാരത്തിന്റെ ഭാഗമായ കെട്ടുകാളയെഴുന്നള്ളത്ത് ചേരമര്‍ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നടത്തുന്നത്. ഘോഷയാത്രയില്‍ മുടിയാട്ടവുമുണ്ട്. ക്ഷേത്രത്തിലെത്തി കാളയെ കൊടിമരച്ചുവട്ടില്‍ സമര്‍പ്പിക്കും. തുടര്‍ന്ന് ക്ഷേത്രത്തില്‍ കരിക്കേറ് വഴിപാട് നടത്തും.

തൊഴിലില്ലായ്മ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം -കെ.എം.മാണി

ഇളങ്ങുളം: വിദ്യാസമ്പന്നരായ യുവതീയുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി കെ.എം.മാണി. സംസ്ഥാന സര്‍ക്കാരിന്റെ സ്വയംസംരംഭക വികസന മിഷന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം ഇളങ്ങുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോസ് കെ.മാണി എം.പി. അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സാജന്‍ തൊടുക. മറിയമ്മ, സെറ്റി റോയി, ലില്ലിക്കുട്ടി, ഗീതാ രാജു, കെ.പി.കരുണാകരന്‍നായര്‍, കെ.എഫ്.സി. മാനേജിങ് ഡയറക്ടര്‍ പ്രോംനാഥ് രവീന്ദ്രനാഥ്, എം.അന്നമ്മ എന്നിവര്‍ പ്രസംഗിച്ചു.

ശിശുദിന റാലി നടന്നു

ഇന്ന് രാവിലെ കാളകെട്ടി നിര്‍മല ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ശിശു ദിന റാലി നടന്നു. ചാച്ചാ നെഹ്‌റു വിന്റെ വേഷം ധരിച്ച കുട്ടികള്‍ ചടങ്ങിനു അകോഷം പകര്‍ന്നു

ഒന്‍പതാംക്ലാസുകാരിയെ വിവാഹാഭിനയം നടത്തി പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്‌റ്റില്‍

പൊന്‍കുന്നം: ഒന്‍പതാം ക്ലാസ്‌ വിദ്യാര്‍ഥിനിയെ വിവാഹം ചെയ്‌തതായി തെറ്റിദ്ധരിപ്പിച്ച്‌ മാസങ്ങളായി പീഡിപ്പിച്ചുവന്ന ഓട്ടോ ഡ്രൈവര്‍ അറസ്‌റ്റില്‍. ഇളങ്ങുളം രണ്ടാംതോട്‌ ഇലവുങ്കല്‍ അനീഷി (26)നെയാണ്‌ പൊന്‍കുന്നം സി.ഐ. പി. രാജ്‌കുമാര്‍ അറസ്‌റ്റ് ചെയ്‌തത്‌. ഇവര്‍ക്ക്‌ ഒത്താശ ചെയ്‌തുകൊടുത്ത പെണ്‍കുട്ടിയുടെ ഇളയമ്മയെയും അറസ്‌റ്റ് ചെയ്‌തു. കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ പ്രതികളില്‍ അനീഷിനെ റിമാന്‍ഡ്‌ ചെയ്‌ത് പൊന്‍കുന്നം സബ്‌ ജയിലിലാക്കി. ഇളയമ്മ യെ ജാമ്യത്തില്‍വിട്ടു. ഇടുക്കി പാമ്പാടുംപാറ സ്വദേശിനിയായ പെണ്‍കുട്ടി ഇളങ്ങുളം തച്ചപ്പുഴയില്‍ അച്‌ഛന്റെ അനുജന്റെ വീട്ടില്‍ താമസിച്ച്‌ പഠിക്കുകയായിരുന്നു. ഇളങ്ങുളം […]

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി എ.കെ.സി.സി. അംഗങ്ങള്‍ ആക്രി പെറുക്കുന്നു

കപ്പാട്(കാഞ്ഞിരപ്പള്ളി):ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ എ.കെ.സി.സി. അംഗങ്ങള്‍ ആക്രി ശേഖരിക്കുന്നു. കപ്പാട് മാര്‍ ശ്ലീവാ ഇടവകയിലെ കത്തോലിക്കാ കോണ്‍ഗ്രസ് അംഗങ്ങളാണ് ഞായറാഴ്ചകളിലും മറ്റ് ഒഴിവുദിനങ്ങളിലും ആക്രി പെറുക്കുന്നത്. ഇടവകയിലെ വിവിധ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ ആക്രി ശേഖരണം വഴി തുറന്നിരിക്കുകയാണ്. വിവിധ ഗ്രൂപ്പുകളായി വീടുകളിലും പരിസരങ്ങളിലുമുള്ള ഉപയോഗശൂന്യമായ വസ്തുക്കള്‍ നീക്കം ചെയ്യുക വഴി കൊതുകുകളുടെ ഉറവിട നശീകരണവും സാധ്യമാകുന്നുണ്ട്. സംസ്ഥാനത്തെയും രൂപതയിലെയും മികച്ച യൂണിറ്റായ കപ്പാട് യൂണിറ്റ് മുന്‍വര്‍ഷങ്ങളില്‍ ചികിത്സാ സഹായം ,വിവിധ പരിശോധന ക്യാമ്പുകള്‍, നേത്രദാന […]

യുവമോര്‍ച്ചാ ഭാരവാഹികള്‍

എലിക്കുളം:യുവമോര്‍ച്ച എലിക്കുളം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി അനുരൂപ് വഞ്ചിമല (പ്രസി), അരുണ്‍ പനമറ്റം (വൈ.പ്രസി), നന്ദന്‍ എലിക്കുളം (സെക്ര), വിനീത് ഇളങ്ങുളം (ജോ. സെക്ര), എന്നിവരെ തിരഞ്ഞെടുത്തു.

നാടിന്റെ ചരിത്രവും സംസ്‌കാരവും ബ്ലോഗിലെഴുതാന്‍ കെ.വി. യു.പി.എസ്. സീഡ് അംഗങ്ങള്‍

ഇളങ്ങുളം: തങ്ങളുടെ നാടിന്റെ ചരിത്രവും സംസ്‌കാരവും ബ്ലോഗിലൂടെ ലോകരെ അറിയിക്കാന്‍ സീഡ് അംഗങ്ങള്‍ തയ്യാറെടുക്കുന്നു. ഇളങ്ങുളം കെ.വി. യു.പി. സ്‌കൂളിലെ സീഡ് പ്രവര്‍ത്തകരാണ് കേരളപ്പിറവിദിനത്തില്‍ പുത്തന്‍ ആശയവുമായി എത്തിയിരിക്കുന്നത്. ‘എന്റെ നാട് ചരിത്രവും സംസ്‌കാരവും’ എന്ന പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച പ്രൊഫ. എം.ജി.ചന്ദ്രശേഖരന്‍നായര്‍ നിര്‍വഹിക്കും. ജനകീയ വായനശാലയുമായി ചേര്‍ന്ന് ‘നവോത്ഥാനത്തിന്റെ കൈവഴികള്‍’ എന്ന പോസ്റ്റര്‍ പ്രദര്‍ശനവും നടത്തും. 1850 മുതല്‍ 1950 വരെയുള്ള കാലഘട്ടത്തിലെ ചരിത്രവും പ്രതിഭകളുമാണ് പോസ്റ്റര്‍ പ്രദര്‍ശനത്തില്‍ ഉണ്ടാവുക.

ശിവപുരാണയജ്ഞം ഇന്നുമുതല്‍

ഇളങ്ങുളം:മുത്താരപ്പന്‍ കോവിലില്‍ ശിവപുരാണ ഏകാദശ മഹായജ്ഞം ബുധനാഴ്ച തുടങ്ങും. വൈകീട്ട് 5.30ന് ദേവസ്വം പ്രസിഡന്റ് സി.എസ്.നാരായണന്‍ ചെട്ടിയാരുടെ അധ്യക്ഷതയില്‍ എന്‍.എസ്.എസ്. നായകസഭാംഗം അഡ്വ. എം.എസ്.മോഹന്‍ ഭദ്രദീപം തെളിക്കും.

വിദ്യാഭ്യാസവായ്‌പ നിഷേധിക്കരുത്-യൂത്ത് ഫ്രണ്ട് (എം)

എലിക്കുളം:വിദ്യാഭ്യാസവായ്പ നിഷേധിക്കുന്ന ബാങ്കുകളുടെ നയത്തില്‍ യൂത്ത് ഫ്രണ്ട് (എം) എലിക്കുളം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് ജിമ്മിച്ചന്‍ ഈറ്റത്തോട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി സാജന്‍ തൊടുക ഉദ്ഘാടനം ചെയ്തു. തോമസുകുട്ടി വട്ടക്കാട്ട്, പ്രസാദ് ഉരുളികുന്നം, ജിമ്മിച്ചന്‍ മണ്ഡപത്തില്‍, മനോജ് മറ്റമുണ്ട, ഷൈസ് കോഴിപ്പൂവനാനിക്കല്‍, ജയ്‌മോന്‍ ദാമോദരന്‍, സജി പേഴുന്തോട്ടം, രാജേഷ് പള്ളത്ത്, ബിജു മാത്യു നരിതൂക്കില്‍, ജസ്റ്റിന്‍ വട്ടക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

വിദ്യാഭ്യാസവായ്‌പ നിഷേധിക്കരുത്-യൂത്ത് ഫ്രണ്ട് (എം)

എലിക്കുളം:വിദ്യാഭ്യാസവായ്പ നിഷേധിക്കുന്ന ബാങ്കുകളുടെ നയത്തില്‍ യൂത്ത് ഫ്രണ്ട് (എം) എലിക്കുളം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് ജിമ്മിച്ചന്‍ ഈറ്റത്തോട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി സാജന്‍ തൊടുക ഉദ്ഘാടനം ചെയ്തു. തോമസുകുട്ടി വട്ടക്കാട്ട്, പ്രസാദ് ഉരുളികുന്നം, ജിമ്മിച്ചന്‍ മണ്ഡപത്തില്‍, മനോജ് മറ്റമുണ്ട, ഷൈസ് കോഴിപ്പൂവനാനിക്കല്‍, ജയ്‌മോന്‍ ദാമോദരന്‍, സജി പേഴുന്തോട്ടം, രാജേഷ് പള്ളത്ത്, ബിജു മാത്യു നരിതൂക്കില്‍, ജസ്റ്റിന്‍ വട്ടക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

പാര്‍ട്ടിയില്‍ ചേര്‍ന്നു

വാഹനയാത്രക്കാര്‍ക്ക് അപകട ഭീതിയേറ്റി മടുക്കക്കുന്ന് പാലം

എലിക്കുളം: വീതിയേറെയുള്ള പാലം, എന്നിട്ടും വാഹനയാത്രക്കാര്‍ക്ക് ഭീതിയേറുകയാണ് പാലാ-പൊന്‍കുന്നം റോഡിലെ മടുക്കക്കുന്ന് പാലം. പൊന്‍കുന്നം ഭാഗത്തുനിന്ന് രാത്രിയില്‍ വരുന്ന ഡ്രൈവര്‍മാരുടെ കണ്ണൊന്നുതെറ്റിയാല്‍ വണ്ടി പാലത്തില്‍ കയറാതെ തോട്ടിലേക്ക് കൂപ്പുകുത്തും. പല തവണ വാഹനങ്ങള്‍ തോട്ടിലേക്ക് മറിഞ്ഞിട്ടുണ്ട്. വളവിലാണ് പാലം. അടയാള ബോര്‍ഡുമുണ്ട്. എന്നാല്‍ വളവു തിരിഞ്ഞ് ഓടിയെത്തുന്ന വണ്ടികള്‍ പാലത്തിനു മുമ്പ് കൈവരിയില്ലാതെ നില്‍ക്കുന്ന തിട്ടയുടെ വശത്തുകൂടെ തെന്നിയിറങ്ങുകയാണ്. ആഴമുള്ള ഇവിടെ വാഹനങ്ങള്‍ അകപ്പെടാതിരിക്കാന്‍ തിട്ടയില്‍ കോണ്‍ക്രീറ്റ് കാലുകള്‍ നാട്ടി റിഫ്‌ളക്ടറുകള്‍ സ്ഥാപിക്കുക മാത്രമാണ് പോംവഴി. ഈ […]

വിദ്യാര്‍ഥിപോലീസിന്റെ ശുചിത്വ ബോധവത്കരണം

ഇടമറ്റം: കെ.ടി.ജെ.എം. ഹൈസ്‌കൂളിലെ സ്റ്റുഡന്റ്‌സ് പോലീസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പുത്തന്‍ശബരിമല കോളനിയില്‍ ശുചിത്വ ബോധവത്കരണം നടത്തി. ഗ്രാമപ്പഞ്ചായത്തംഗം സി.ബി.ബിജു ഉദ്ഘാടനം ചെയ്തു. പാലാ സി.ഐ. സി.ജി.സനില്‍കുമാര്‍, ഷാജിമോള്‍, ഫാ. ജോര്‍ജ് വയലില്‍ കളപ്പുര, കുഞ്ഞുമോന്‍, കെ.ഉണ്ണികൃഷ്ണന്‍, വി.എസ്.സിനു, ആന്‍സമ്മ ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി.

മുത്താരമ്മന്‍ കോവിലില്‍ ശിവപുരാണമഹായജ്ഞം

ഇളങ്ങുളം:മുത്താരമ്മന്‍ കോവിലില്‍ ഒക്‌ടോബര്‍ 31 മുതല്‍ നവംബര്‍ 11 വരെ ശിവപുരാണ ഏകാദശ മഹായജ്ഞം നടത്തും. വടക്കന്‍ പറവൂര്‍ അഡ്വ. ടി.ആര്‍.രാമനാഥന്‍ യജ്ഞകാര്യദര്‍ശിയും വടക്കന്‍ പറവൂര്‍ സി.കെ.പ്രേമചന്ദ്രന്‍ യജ്ഞാചാര്യനുമാകും. 31ന് വൈകീട്ട് 5.30ന് ദേവസ്വം പ്രസിഡന്റ് സി.എസ്.നാരായണന്‍ ചെട്ടിയാരുടെ അധ്യക്ഷതയില്‍ എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് അഡ്വ.എം.എസ്.മോഹന്‍ ഭദ്രദീപം തെളിക്കും. തന്ത്രി കല്ലമ്പള്ളി ഇല്ലം ദാമോദരന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും. നവംബര്‍ ഒന്ന് മുതല്‍ യജ്ഞദിവസങ്ങളില്‍ രാവിലെ 7.30 ന് പാരായണം, 10ന് മഹാമൃത്യുഞ്ജയഹോമം, 12ന് പ്രഭാഷണം, 1ന് […]

സ്വാഗതസംഘം രൂപവത്കരിച്ചു

എലിക്കുളം: ഭഗവതി ക്ഷേത്രത്തിലെ മുപ്പതാംകള ഉത്സവത്തിനായി 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. യോഗത്തില്‍ ബി. ശശിധരന്‍നായര്‍ അധ്യക്ഷനായി.

മുത്താരമ്മന്‍ കോവിലില്‍ ശിവപുരാണ മഹായജ്ഞം

ഇളങ്ങുളം: മുത്താരമ്മന്‍ കോവിലില്‍ ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 11 വരെ ശിവപുരാണ ഏകാദശ മഹായജ്ഞം നടത്തും. വടക്കന്‍പറവൂര്‍ അഡ്വ. ടി.ആര്‍. രാമനാഥന്‍ യജ്ഞകാര്യദര്‍ശിയും വടക്കന്‍പറവൂര്‍ സി.കെ. പ്രേമചന്ദ്രന്‍ യജ്ഞാചാര്യനുമാകും. 31ന് വൈകീട്ട് 5.30ന് ദേവസ്വം പ്രസിഡന്റ് സി.എസ്. നാരായണന്‍ ചെട്ടിയാരുടെ അധ്യക്ഷതയില്‍ എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് അഡ്വ. എം.എസ്. മോഹന്‍ ഭദ്രദീപം തെളിക്കും. തന്ത്രി കല്ലമ്പള്ളിഇല്ലം ദാമോദരന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും. നവംബര്‍ 1 മുതല്‍ യജ്ഞദിവസങ്ങളില്‍ രാവിലെ 7.30ന് പാരായണം, 10ന് മഹാമൃത്യുഞ്ജയഹോമം, 12ന് […]

സി.ഐ.ടി.യു. മാര്‍ച്ച് നടത്തി

തിടനാട്: പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു. പൂഞ്ഞാര്‍ ഏരിയാ കമ്മിറ്റിയുടെ പിണ്ണാക്കനാട്‌നിന്ന് സൂര്യ ഗ്യാസ് പ്ലാന്റിലേക്ക് മാര്‍ച്ച് നടത്തി. സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റിയംഗം വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. വി.എന്‍.ശശിധരന്‍, ജോയ്‌ജോര്‍ജ്, ഇ.എ.മോഹനന്‍, കെ.ആര്‍.ശശിധരന്‍, എം.സി.ദേവസ്യ, ടി.മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

വൈദ്യുതിമുടക്കം

കാഞ്ഞിരപ്പള്ളി 66 കെ.വി. സബ്‌സ്റ്റേഷന്റെ പരിധിയിലുള്ള എരുമേലി, മണിമല, കാഞ്ഞിരപ്പള്ളി, വിഴിക്കത്തോട്, പൊന്‍കുന്നം, വാളക്കയം, കൂരാലി എന്നീ ഫീഡറുകളില്‍ വെള്ളിയാഴ്ച പകല്‍ 8 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും. കോട്ടയം: മുണ്ടക്കയം സബ്‌സ്റ്റേഷന്റെ പരിധിയിലുള്ള ചോറ്റി, പറത്താനം, കോരുത്തോട്, മുണ്ടക്കയം ടൗണ്‍, പുഞ്ചവയല്‍, ഇടക്കുന്നം എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച രാവിലെ 8 മുതല്‍ 10 വരെ വൈദ്യുതി മുടങ്ങും. പമ്പാവാലി: 11 കെ.വി. ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കണമല, എയ്ഞ്ചല്‍വാലി, തുലാപ്പള്ളി, നാറാണംതോട് പ്രദേശങ്ങളില്‍ വെള്ളിയാഴ്ച 10 […]

പഠനമികവിന് അംഗീകാരം; കപ്പാട് യു.പി. ഇനി ഹൈസ്‌കൂള്‍

കപ്പാട് : പഠനമികവിന് അംഗീകാരമായി, കപ്പാട് യു.പി.യെ ഹൈസ്‌കൂളാക്കി ഉയര്‍ത്തി. രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാന്‍ പദ്ധതിയിലൂടെ സംസ്ഥാനത്തെ 35 സ്‌കൂളുകളെ ഹൈസ്‌കൂളാക്കി ഉയര്‍ത്തിയിരുന്നു. ഇതിലൊന്നാണ് കപ്പാട് യു.പി. സ്‌കൂള്‍. അടുത്ത അധ്യയനവര്‍ഷം മുതല്‍ ഹൈസ്‌കൂള്‍ തുടങ്ങും. ഇതിനായി പുതിയ കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും ഉണ്ടാകണം. ആന്‍േറാ ആന്റണി എം.പി. ബുധനാഴ്ച സ്‌കൂള്‍ സന്ദര്‍ശിച്ചിരുന്നു. ഇപ്പോള്‍ 162 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി ഒന്നാം ക്ലാസ്സില്‍ 25ന് മുകളില്‍ കുട്ടികള്‍ എത്തുന്നുണ്ട്. 1915-ല്‍ മഞ്ഞപ്പള്ളിയില്‍ എല്‍.പി. […]

ആനുകൂല്യ വിതരണം

കപ്പാട്: മാഞ്ഞുക്കുളം നീര്‍ത്തട വികസന പദ്ധതിയിലെ വിവിധ വ്യക്തിഗത ആനുകൂല്യങ്ങളുടെ വിതരണവും പഠനപരിപാടിയും 20ന് കപ്പാട് ഗവ. യു.പി. സ്‌കൂളില്‍ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ബേബി വട്ടയ്ക്കാട് പഠനപരിപാടി ഉദ്ഘാടനം ചെയ്യും.

ഇടിമിന്നലില്‍ വീടിന് നാശം

ഇളങ്ങുളം: പുല്ലാട്ടുകുന്ന് പുത്തന്‍പുരയ്ക്കല്‍ ശ്രീദേവിയമ്മയുടെ വീടിന് ഇടിമിന്നലില്‍ നാശനഷ്ടം. ചിമ്മിനിക്കും വീടിന്റെ മേല്‍ക്കൂരയ്ക്കും തകരാറുണ്ട്. വയറിങ് കത്തിനശിച്ചു

മേല്‍ശാന്തിയായി ചുമതലയേറ്റു

പനമറ്റം:വെളിയന്നൂര്‍ ധര്‍മ്മശാസ്താക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി അജയകുമാര്‍ ശര്‍മ്മ മണ്ണൂര്‍ കുളങ്ങരമന ചുമതലയേറ്റു.

എലിക്കുളം പഞ്ചായത്തില്‍ സര്‍ക്കാര്‍ ഹോമിയോ ആസ്‌പത്രി

കൂരാലി:എലിക്കുളം പഞ്ചായത്തിലെ സര്‍ക്കാര്‍ ഹോമിയോ ആസ്പത്രിയുടെ ഉദ്ഘാടനം 15-ാം തിയ്യതി നടത്തുമെന്ന് പഞ്ചായത്തു പ്രസിഡന്റ് സാജന്‍ തൊടുക പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇളങ്ങുളം പള്ളിക്കു സമീപമാണ് ആസ്പത്രി. 15 ന് 1.30ന് മന്ത്രി കെ.എം.മാണി ഉദ്ഘാടനം ചെയ്യും. ജോസ് കെ.മാണി എം.പി അധ്യക്ഷനാകും. ജോയി എബ്രഹാം എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി.നായര്‍ എന്നിവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാന്‍ കെ.പി.കരുണാകരന്‍നായര്‍, സെക്രട്ടറി വി.ജി.ജയകുമാര്‍ എന്നിവരും പങ്കെടുത്തു.

എലിക്കുളത്ത് 174 പേര്‍ മത്സ്യകൃഷിയിലേക്ക്

എലിക്കുളം:സംസ്ഥാന സര്‍ക്കാരിന്റെ മത്സ്യസമൃദ്ധിപ്രകാരം എലിക്കുളം പഞ്ചായത്തില്‍ 174 പേര്‍ മത്സ്യകൃഷിയിലേക്ക്. ഇവര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് സാജന്‍ തൊടുക മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. 44 പേര്‍ക്ക് 200 മത്സ്യക്കുഞ്ഞുങ്ങള്‍ വീതവും 130 പേര്‍ക്ക് 100 മത്സ്യക്കുഞ്ഞുങ്ങള്‍ വീതവുമാണ് നല്‍കിയത്. വൈസ് പ്രസിഡന്റ് ഗീത രാജു, അംഗങ്ങളായ തോമസുകുട്ടി വട്ടക്കാട്ട്, കെ.പി.കരുണാകരന്‍നായര്‍, കെ.എസ്.ഗോപിനാഥന്‍നായര്‍, യമുന പ്രസാദ്, സെല്‍വി വിത്സണ്‍, ജോജോ ചീരാംകുഴി, പഞ്ചായത്ത് സെക്രട്ടറി വി.ജി.ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീടിന് നാശം

തമ്പലക്കാട്:കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീടിന് നാശം. കാവുകാട്ട് നാഗര്‍ ഇടശ്ശേരി പറമ്പില്‍ ജയന്റെ വീടിന്റെ അടുക്കള നശിച്ചു. ശക്തമായ മിന്നലില്‍ വീടിന്റെ ചുമരുകള്‍ക്കും നാശം ഉണ്ടായി. പുത്തന്‍ചിറ ലൂയിസിന്റെ കിണര്‍ മണ്ണിടിഞ്ഞ് തകര്‍ന്നു. മിന്നലില്‍ കിണര്‍ രണ്ടായി പിളര്‍ന്നു. നിരവധി ആള്‍ക്കാരുടെ കുടിവെള്ള സ്രോതസ്സായിരുന്നു തകര്‍ന്ന കിണര്‍.

കേരളോത്സവം

എലിക്കുളം: ഗ്രാമപ്പഞ്ചായത്ത് കേരളോത്സവം 13, 14 തിയ്യതികളില്‍ നടക്കും. 13ന് ഒന്‍പതിന് ഇളങ്ങുളം അമ്പലം മൈതാനത്ത് കായിക മത്സരങ്ങള്‍ പ്രസിഡന്റ് സാജന്‍ തൊടുക ഉദ്ഘാടനം ചെയ്യും. 14ന് കലാമത്സരങ്ങള്‍ ഇളങ്ങുളം അമ്പലം സ്‌കൂളില്‍ നടക്കും. 15നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.

കോഴിവിതരണം

കുരുവിക്കൂട്: എലിക്കുളം പഞ്ചായത്ത് 1, 2, 3, 4, 16 വാര്‍ഡിലെ കര്‍ഷകര്‍ക്ക് 13ന് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യും. കുരുവിക്കൂട് എന്‍.എസ്.എസ്. ഹാളില്‍ രാവിലെ 8.30ന് വിതരണം തുടങ്ങും.

എലിക്കുളം മേഖഖലയില്‍ കാറ്റില്‍ കനത്തനാശം

എലിക്കുളം: കാറ്റിലും മഴയിലും എലിക്കുളം മേഖലയില്‍ കനത്തനാശം. ഏതാനും വീടുകള്‍ക്ക് ഭാഗികനാശനഷ്ടമുണ്ട്. നിരവധി റബ്ബര്‍മരങ്ങള്‍ കാറ്റില്‍ കടപുഴകി വീണു. വൈദ്യുതി വിതരണം പൂര്‍ണമായി നിലച്ചു. പൈക, എലിക്കുളം, ഉരുളികുന്നം, കരുവിക്കൂട്, പാമ്പോലി, മല്ലികശ്ശേരി ഭാഗങ്ങളില്‍ വ്യാപകകൃഷിനാശമുണ്ട്. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് സാജന്‍ തൊടുക, പഞ്ചായത്തംഗം മല്ലികശ്ശേരി കോക്കാട്ട് ഏലിയാമ്മ എബ്രഹാം എന്നിവരുടെ വീടുകള്‍ക്ക് മുകളില്‍ മരം വീണ് നാശമുണ്ടായി. കുരുവിക്കൂട്-കപ്പാട് റോഡില്‍ ഏറത്തുകവലയില്‍ റബ്ബര്‍മരങ്ങള്‍ വീണ് നിരവധി വൈദ്യുതി തൂണുകള്‍ ഒടിഞ്ഞു. മറ്റു പലയിടങ്ങളിലും വൈദ്യുതിലൈനുകള്‍ പൊട്ടി. […]

കൂണ്‍കൃഷി പരിശീലനം

പനമറ്റം: ദേശീയ വായനശാലയില്‍ 13 ന് രാവിലെ 10.30 മുതല്‍ വനിതകള്‍ക്കായി കൂണ്‍കൃഷി പരിശീലനം നടത്തും.

ഡി.വൈ.എഫ്.ഐ. സമ്മേളനം

എലിക്കുളം:ഡി.വൈ.എഫ്.ഐ. എലിക്കുളം പഞ്ചായത്ത് സമ്മേളനം ജില്ലാ കമ്മിറ്റിയംഗം ഇ.എ.സജികുമാര്‍ ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം മുന്‍ ജില്ലാ ജോ.സെക്രട്ടറി ബെന്നിജോസഫ് ഉദ്ഘാടനം ചെയ്തു. വി.എം.ഷാജഹാന്‍, എസ്.ഷാജി, എം.കെ.രാധാകൃഷ്ണന്‍, വി.എന്‍.രാജേഷ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ജസ്റ്റിന്‍ ജോര്‍ജ്(പ്രസിഡന്റ്), കെ.സി.സോണി(സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

എലിക്കുളം പഞ്ചായത്തില്‍ റോഡുകള്‍ക്ക് 86 ലക്ഷം രൂപ

എലിക്കുളം: എലിക്കുളം പഞ്ചായത്തില്‍ വിവിധ റോഡുകള്‍ക്കായി മന്ത്രി കെ.എം. മാണിയുടെ ഫണ്ടില്‍നിന്ന് 86 ലക്ഷം രൂപ അനുവദിച്ചു. പൈക -തിയേറ്റര്‍പടി -പാമ്പോലി റോഡിന് 21 ലക്ഷവും. 5-ാം മൈല്‍ -തോക്കനാട്ട് -നെല്ലാത്തടം റോഡിന് 25 ലക്ഷവും, ഒട്ടയ്ക്കല്‍ -നായിപ്ലാവ് റോഡിന് 25 ലക്ഷവും, ഇളങ്ങുളം പള്ളി -നായിപ്ലാവ് റോഡിന് 15 ലക്ഷം രൂപയുമാണ് അനുവദിച്ചത്.

സൗജന്യ അര്‍ബുദ പരിശോധനാ ക്യാമ്പ്

ചെങ്ങളം: ചെങ്ങളം സര്‍വീസ് സഹകരണ ബാങ്ക് തിരുവനന്തപുരം ആര്‍.സി.സി.യുടെ സഹകരണത്തോടെ സൗജന്യ അര്‍ബുദ പരിശോധനാ ക്യാമ്പ് നടത്തും. 13 ന് രാവിലെ 9 ന് ചെങ്ങളം സേക്രഡ് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

പ്രകടനം പോലീസ് തടഞ്ഞു

പനമറ്റം: കൊടിമരം നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ പനമറ്റത്ത് ഞായറാഴ്ച വൈകീട്ട് നടത്തിയ പ്രകടനം പോലീസ് തടഞ്ഞു. ഡി.വൈ.എഫ്.ഐ. പഞ്ചായത്ത് സമ്മേളനം നടക്കുന്ന നഗറിനു സമീപം ബി.ജെ.പി. പ്രകടനം പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറെനേരം വാക്കേറ്റമുണ്ടായി.

നീരൊഴുക്ക്തടസ്സപ്പെടുത്തി സ്വകാര്യവ്യക്തി വയല്‍ നികത്തിയതായി പരാതി

ഇടമറ്റം:സ്വകാര്യവ്യക്തി നിലം നികത്തിയതിനെത്തുടര്‍ന്ന് സമീപ കൃഷിയിടങ്ങളില്‍ നെല്‍കൃഷി ചെയ്യാന്‍ കഴിയുന്നില്ലെന്ന് പരാതി. ചീങ്കല്ല് ഭാഗത്ത്‌വയല്‍നികത്തി നഴ്‌സറി ആരംഭിച്ചതോടെയാണ് പ്രശ്‌നം.സമീപ നെല്‍വയലുകളിലേക്ക് എത്തേണ്ട വെള്ളം തടസ്സപ്പെട്ടിരിക്കുകയാണെന്ന് ഉടമകള്‍ പറഞ്ഞു. അധികൃതര്‍ നടപടിയെടുക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

തെങ്ങിന്‍തൈ വിതരണം

എലിക്കുളം: പനമറ്റത്തുള്ള കൃഷിഭവനില്‍ ഡബ്ല്യു.സി.ടി. തെങ്ങിന്‍തൈകള്‍ 40 രൂപ നിരക്കില്‍ വിതരണം തുടങ്ങി.

തിടനാട് മഹാക്ഷേത്രത്തില്‍ സപ്താഹം

തിടനാട്: ക്ഷേത്രസംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ മഹാക്ഷേത്രത്തില്‍ ഭാഗവതസപ്താഹയജ്ഞം തുടങ്ങി. ഓച്ചിറ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് ആചാര്യന്‍. യജ്ഞശാലയില്‍ എല്ലാ ദിവസവും രാവിലെ 5.30ന് ഗണപതിഹോമം. 25ന് വൈകീട്ട് 5.30ന് നാരങ്ങാവിളക്ക്. 26ന് ഉച്ചയ്ക്ക് ഉണ്ണിയൂട്ട്, 27ന് വൈകീട്ട് 5.30ന് വിദ്യാഗോപാലമന്ത്രാര്‍ച്ചന, 28ന് 11ന് രുക്മിണീസ്വയംവരം, 5.30ന് സര്‍വൈശ്വര്യപൂജ, 29ന് 11ന് നവഗ്രഹപൂജ, 30ന് മൃത്യുഞ്ജയഹോമം, അവഭൃഥസ്‌നാനം, ആചാര്യദക്ഷിണ എന്നിവയാണ് പ്രധാന പരിപാടികള്‍.

സ്വീകരണം നല്‍കും

ചെമ്മലമറ്റം: കെ.സി.ബി.സി. മദ്യവിരുദ്ധസമിതി പാലാ രൂപത നടത്തുന്ന മദ്യത്തിനും ലഹരിവസ്തുക്കള്‍ക്കും എതിരെയുള്ള ഹെലികോപ്റ്റര്‍ പര്യടനത്തിന് തിങ്കളാഴ്ച ലിറ്റില്‍ഫ്‌ളവര്‍ ഹൈസ്‌കൂളില്‍ സ്വീകരണം നല്‍കും. മൂന്നിന് മദ്യവിരുദ്ധസമിതി രൂപതാ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ സന്ദേശം നല്‍കും. ഹെഡ്മാസ്റ്റര്‍ വി.ജെ.തോമസ്, പ്രസാദ് കുരുവിള, ജിമ്മി എന്നിവര്‍ പ്രസംഗിച്ചു.

ഭാഗവതപുണ്യം പകര്‍ന്ന് ഇളങ്ങുളം ക്ഷേത്രത്തില്‍ അവഭൃഥസ്‌നാനം

ഇളങ്ങുളം: ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ഭാഗവതസപ്താഹത്തിന്റെ സമാപനഭാഗമായി നടന്ന അവഭൃഥസ്‌നാന ചടങ്ങുകളില്‍ നൂറുകണക്കിനു ഭക്തര്‍ പങ്കാളികളായി. ഞായറാഴ്ച രാവിലെ യജ്ഞശാലയില്‍ ആചാര്യന്‍ പുന്നപ്ര കെ.ഡി.രാമൃകഷ്ണന്‍ സ്വര്‍ഗാരോഹണം, കലിയുഗവര്‍ണന, ഭാഗവതസംഗ്രഹം എന്നിവ അഖ്യാനംചെയ്തു. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ അവഭൃഥസ്‌നാനഘോഷയാത്ര നടന്നു. യഞ്ജസമര്‍പ്പണത്തിനു ശേഷം മഹാപ്രസാദമൂട്ടും ഉണ്ടായിരുന്നു. രാവിലെ അഷ്ടദ്രവ്യ പ്രത്യക്ഷഗണപതിപൂജയും നടന്നു.

പ്രത്യക്ഷ ഗണപതിപൂജ

ഇളങ്ങുളം:ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സപ്താഹസമാപന ദിനമായ രാവിലെ 6ന് പ്രത്യക്ഷമഹാഗണപതിപൂജ നടത്തും.

ഇളങ്ങുളം ക്ഷേത്രത്തില്‍ വിദ്യാഗോപാലമന്ത്രാര്‍ച്ചന

ഇളങ്ങുളം: ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞഭാഗമായി വ്യാഴാഴ്ച വിദ്യാഗോപാലമന്ത്രാര്‍ച്ചന നടത്തി. അര്‍ച്ചനയില്‍ നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. യജ്ഞാചാര്യന്‍ പുന്നപ്ര കെ.ഡി.രാമകൃഷ്ണന്‍ കാര്‍മികത്വം വഹിച്ചു.

കെപ്‌കോ പദ്ധതി; മുട്ടക്കോഴികളെ വാങ്ങാന്‍ വന്‍തിരക്ക്

കൂരാലി: എലിക്കുളം പഞ്ചായത്തില്‍ കെപ്‌കോ പദ്ധതി പ്രകാരം മുട്ടക്കോഴികളെ വാങ്ങാന്‍ വന്‍തിരക്ക്. തിങ്കളാഴ്ച പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി കെ.എം.മാണി നിര്‍വ്വഹിച്ചതിനുശേഷമായിരുന്നു വിതരണം. 3500 വനിതാ ഗുണഭോക്താക്കള്‍ക്കായി 14000 കോഴികുഞ്ഞുങ്ങളെയാണ് വിതരണം ചെയ്യുന്നത്. 75000 കി.ഗ്രാം കോഴിത്തീറ്റയും 85000 രൂപയുടെ മരുന്നും നല്‍കുന്നുണ്ട്.

അധ്യാപക ഒഴിവ്

തിടനാട്: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യു.പി.വിഭാഗത്തില്‍ അധ്യാപകന്റെ ഒരു ഒഴിവുണ്ട്. യോഗ്യരായവര്‍ സപ്തംബര്‍ 19ന് രാവിലെ 10ന് ഓഫീസില്‍ എത്തുക.

തൊഴിലുറപ്പ് പദ്ധതിയംഗങ്ങളുടെ മാര്‍ച്ച്

എലിക്കുളം: വിവിധ ആവശ്യങ്ങളുന്നയിച്ച് തൊഴിലുറപ്പ് പദ്ധതിയംഗങ്ങള്‍ എന്‍.ആര്‍.ഇ.ജി. വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ 19ന് രാവിലെ 10ന് എലിക്കുളം പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. ജില്ലാ കമ്മിറ്റിയംഗം എസ്.ഷാജി ഉദ്ഘാടനം ചെയ്യും.

ഇളങ്ങുളം ക്ഷേത്രത്തില്‍ സപ്താഹം തുടങ്ങി

ഇളങ്ങുളം: ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. എന്‍.എസ്.എസ്. പൊന്‍കുന്നം യൂണിയന്‍ പ്രസിഡന്റ് അഡ്വ. എം.എസ്.മോഹന്‍ ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് ഇ.ഡി.നാരായണന്‍ നായര്‍ അധ്യക്ഷനായി. സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. യജ്ഞാചാര്യന്‍ പുന്നപ്ര കെ.ഡി.രാമകൃഷ്ണന്‍ ഭാഗവതമാഹാത്മ്യ പാരായണവും പ്രഭാഷണവും നടത്തി. തിങ്കളാഴ്ച മുതല്‍ യജ്ഞദിവസങ്ങളില്‍ രാവിലെ 7ന് പാരായണം, 1ന് പ്രസാദമൂട്ട്, രാത്രി 7.30ന് പ്രഭാഷണം എന്നിങ്ങനെയാണ് ചടങ്ങുകള്‍. 23-ാം തിയ്യതിയാണ് യജ്ഞസമാപനം.

സ്വീകരണം നല്‍കി

എലിക്കുളം: അഡ്വ. ജോയി ഏബ്രഹാം എം.പിക്ക് യു.ഡി.എഫ്. എലിക്കുളത്ത് സ്വീകരം നല്‍കി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.പി. കരുണാകരന്‍നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബേബി ഉഴുത്തുവാല്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.കെ. ചന്ദ്രമോഹന്‍, പഞ്ചായത്ത് പ്രസിഡന്റ് സാജന്‍ തൊടുക, അഗസ്റ്റ്യന്‍ ഉരുളികുന്നം, തോമസ് കപ്പിലുമാക്കല്‍, അബ്ലുള്‍ മജീദ്, ഇബ്രാഹിംകുട്ടി, കെ. മുരളി, തോമസുകുട്ടി വട്ടക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

Page 1 of 212