ERUMELY News

അവഗണനയില്‍ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം

എരുമേലി: ശബരിമലയുടെ കവാടമായ എരുമേലിയില്‍ നാട്ടുകാര്‍ക്കും,അയ്യപ്പഭക്തര്‍ക്കും ആശ്രയമാകേണ്ട എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം അവഗണനയുടെ നടുവില്‍. സാമൂഹികാരോഗ്യകേന്ദ്രമെന്നാണ് പേരെങ്കിലും ആസ്​പത്രിയില്‍ രാത്രി ചികില്‍സയോ കിടത്തിച്ചികില്‍സയോ ഇല്ല. ജീവനക്കാരുടെ കുറവും ആസ്​പത്രിയുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്നു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. ആസ്​പത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ഇരുനില കെട്ടിടം രണ്ട് വര്‍ഷം മുന്‍പ് പൂര്‍ത്തിയായതാണ്. സാനിട്ടറി ഫിറ്റിങ്‌സ്,സേഫ്റ്റി ടാങ്ക് നിര്‍മ്മാണം തുടങ്ങിയ ചെറിയ പണികളേ പൂര്‍ത്തിയാകാനുള്ളൂ. എന്നാല്‍ രണ്ടുവര്‍ഷമായിട്ടും ഇവ പൂര്‍ത്തിയാക്കി കെട്ടിടം […]

പനി പടരുന്നു: എരുമേലിയിലെ സർക്കാർ ആശുപത്രി പ്രവർത്തനം ഉച്ച കഴിഞ്ഞ് ഇല്ലാത്തതു ദുരിതം

എരുമേലി∙ ഡെങ്കിപ്പനി അടക്കമുള്ള പകർച്ച വ്യാധികൾ വ്യാപിച്ചു കൊണ്ടിരിക്കെ സർക്കാർ ആശുപത്രിയിൽ ഉച്ചയ്ക്കുശേഷം പ്രവർത്തനം പൂർണമായി നിലച്ചു. ഉച്ചകഴിഞ്ഞും രാത്രിയും രോഗികളുമായി എത്തുന്ന നൂറുകണക്കിന് ആളുകൾ ആശുപത്രി പരിസരത്ത് ഒച്ചപ്പാടും ബഹളവും സൃഷ്ടിച്ച് മടങ്ങുന്നു. ഡോക്ടർമാരുടെ അഭാവം മൂലം ഉച്ചകഴിഞ്ഞ് ആശുപത്രി പ്രവർത്തിക്കാത്തതിനാൽ സഹകരിക്കണമെന്ന് അഭ്യർഥിച്ച് ആശുപത്രിയിൽ നോട്ടിസ് പതിപ്പിച്ചിരിക്കുകയാണ്. എരുമേലി, വെച്ചൂച്ചിറ, മുണ്ടക്കയം, മണിമല പഞ്ചായത്തുകളിലെ സാധാരണക്കാർ എത്തുന്ന ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവാണ് ഉച്ചകഴിഞ്ഞുള്ള പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നത്. എട്ടു ഡോക്ടർമാർ ഉണ്ടെങ്കിൽ മാത്രമേ ഉച്ചകഴിഞ്ഞും […]

പൂഞ്ഞാറിലെ തോൽവി; സി പി എമ്മിൽ അച്ചടക്ക നടപടിക്കു സാധ്യത

എരുമേലി : പൂഞ്ഞാറിൽ ജയിക്കേണ്ടത് അഭിമാനപ്രശ്നമാണെന്നു പിണറായി വിജയൻ നേരിട്ടെത്തി പറഞ്ഞിട്ടും ചെവിക്കൊള്ളാതിരുന്ന ലോക്കൽ കമ്മറ്റി നേതാക്കൾക്കെതിരെ സി പി എമ്മിൽ അച്ചടക്ക നടപടിക്കു സാധ്യത. പൂഞ്ഞാറിലെ തോൽവി സംസ്ഥാന നേതൃത്വത്തിനു കടുത്ത അതൃപ്തി സൃഷ്ടിച്ചിരിക്കേ സിപിഎം ലോക്കൽ നേതൃത്വം കടുത്ത ഭീഷണിയിൽ. പി.സി.ജോർജിനു നിയോജകമണ്ഡലത്തിൽ ഏറ്റവുമധികം വോട്ട് ലഭിച്ചത് എരുമേലിയിലാണെന്നു വ്യക്തമായിരിക്കേ ആരുടെയൊക്കെ അധികാരത്തലകളാണ് ഉരുളുന്നതെന്നു ചൂടുപിടിച്ച ചർച്ച ആരംഭിച്ചു. എരുമേലിയിൽ മുക്കൂട്ടുതറ, എരുമേലി എന്നിങ്ങനെ രണ്ടു ലോക്കൽ കമ്മിറ്റികളാണുള്ളത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 23ൽ […]

എരുമേലി∙ വൈദ്യുതി സെക്‌ഷൻ ഓഫിസിൽ മദ്യപിച്ചെത്തിയ ജീവനക്കാരൻ സസ്പെൻഡിൽ

എരുമേലി∙ വൈദ്യുതി സെക്‌ഷൻ ഓഫിസ് കെട്ടിടത്തിൽ മദ്യപിച്ച നിലയിൽ കണ്ടെത്തിയ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. പൊൻകുന്നം സ്വദേശി വിജയനെയാണ് സസ്പെൻഡ് ചെയ്തത്. വൈദ്യുതി മുടക്കത്തെ കുറിച്ച് പരാതി പറയാൻ കെഎസ്ഇബി ഓഫിസിലേക്ക് വിളിച്ചപ്പോൾ ഉപഭോക്താവിന് ലഭിച്ച അപൂർണവും കുഴമറിഞ്ഞതുമായ മറുപടിയാണ് സസ്പെൻഷനിലേക്ക് നയിച്ചത് . വൈദ്യുതി മുടക്കം പതിവായ പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ വൈദ്യുതി ലഭിക്കാതിരുന്നതാണ് പ്രശ്നമായത്. ഉപഭോക്താവ് എരുമേലി സെക്‌ഷൻ ഓഫിസിലേക്ക് വിളിച്ചപ്പോൾ മറുപടിയിൽ അസ്വാഭാവികത തോന്നി. ജീവനക്കാരൻ മദ്യപിച്ചിട്ടുണ്ടെന്ന ഉപഭോക്താവിന്റെ സംശയം ശരിവയ്ക്കുന്ന രീതിയിലാണ് […]

അനുമോദിച്ചു

എരുമേലി: വ്യവസായ മന്ത്രിയായി സ്ഥാനമേറ്റ വ്യാപാരി വ്യവസായി സമിതി സംസ്ഥാന രക്ഷാധികാരി ഇ.പി ജയരാജനെ വ്യാപാരി വ്യവസായി സമിതി എരുമേലി യൂണിറ്റ് അനുമോദിച്ചു. പ്രസിഡന്റ് പി.എ ഇര്‍ഷാദ് അധ്യക്ഷം വഹിച്ചു. സെക്രട്ടറി പി.ആര്‍ ഹരികുമാര്‍, ബോസ് ,ജോസ്‌മോന്‍ ചെമ്പകത്തുങ്കല്‍,എന്‍.സദാനന്ദന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

എരുമേലി പേട്ടക്കവലയിലെ ഹൈമാറ്റ്സ് ലൈറ്റ് നന്നാക്കിയിട്ടും നന്നാക്കിയിട്ടും ശരിയാകുന്നില്ല

എരുമേലി∙ പേട്ടക്കവലയിൽ ലക്ഷക്കണക്കിനു രൂപ മുടക്കി സ്ഥാപിച്ച ഹൈമാറ്റ്സ് ലൈറ്റിന്റെ പ്രവർത്തനം അവതാളത്തിൽ. സ്ഥാപിച്ച് ഒരാഴ്ച കഴിഞ്ഞതോടെ കേടായ വിളക്കിന് ഇതിനകം ഒട്ടേറെ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും തകരാർ തുടരുന്നു. മണ്ഡല – മകരവിളക്കു സീസണിലും മലയാള മാസാരംഭങ്ങളിലുമായി കോടിക്കണക്കിനു തീർഥാടകർ എത്തുന്ന പേട്ടക്കവലയിൽ വെളിച്ചം ഇല്ലാതാകുന്നതു മോഷണം.പിടിച്ചുപറി സാധ്യതകൾ വർധിപ്പിക്കുകയാണ്. വ്യാപാരശാലകൾ അടയ്ക്കുന്നതോടെ പട്ടണം ഇരുട്ടിലാവും. തട്ടുകടകളിലെ വെളിച്ചം മാത്രമാണ് ആശ്രയം. ഇവയും അർധരാത്രി കഴിയുന്നതോടെ അടയ്ക്കും. ആന്റോ ആന്റണി എംപിയുടെ ഫണ്ടിൽ ആറുലക്ഷം മുടക്കി മൂന്നുവർഷം […]

എരുമേലി സ്വകാര്യ ബസ് സ്റ്റാൻഡിൽ പ്രശ്നങ്ങൾ തീർന്നിട്ടില്ല

എരുമേലി∙ ലക്ഷക്കണക്കിനു രൂപ മുടക്കി നിർമിച്ച സ്വകാര്യ ബസ് സ്റ്റാൻഡിൽ പരാതികളുടെ പ്രളയം . അധ്യയനവർഷം ആരംഭിച്ചതോടെ തിരക്കേറിയ സ്റ്റാൻഡിൽ യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നതായും പരാതി. ദിനംപ്രതി നൂറുകണക്കിന് ബസുകൾ എത്തുന്ന സ്റ്റാൻഡിൽ സമയക്രമീകരണ യൂണിറ്റിന്റെ പ്രവർത്തനം തീർത്തും അവതാളത്തിലാണ്. ബസുകളുടെ പുറപ്പെടൽ സമയം സംബന്ധിച്ച അനൗൺസ്മെന്റ് നിലച്ചിട്ട് വർഷങ്ങളായി. വെളുപ്പിനും രാത്രിക്കും സ്റ്റാൻഡിലേക്ക് ബസുകൾ എത്താറില്ല. സ്റ്റാൻഡിൽ വിളക്കണഞ്ഞിട്ട് നാളേറെയായി. കടകളിൽ നിന്നുള്ള വെട്ടത്തിലാണ് യാത്രക്കാർ സുരക്ഷിതത്വം തേടുന്നത്. ഇതിനിടെ പാർക്കിങ് ഏരിയയ്ക്കും വ്യാപാരസമുച്ചയത്തിനും […]

എരുമേലിയിൽ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി നിർമാണത്തിന് സ്ഥലമെടുപ്പ് നടപടികൾ ആരംഭിക്കുന്നു

എരുമേലി∙ ശബരിമല തീർഥാടകരുടെയും നാട്ടുകാരുടെയും സൗകര്യം ലക്ഷ്യമാക്കി പട്ടണത്തിൽ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി നിർമാണത്തിന് സ്ഥലമെടുപ്പ് നടപടികൾ ഉടൻ ആരംഭിക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന ആലോചനായോഗത്തിൽ തീരുമാനിച്ചു. സംസ്ഥാന സർക്കാരുമായി സഹകരിച്ച് എരുമേലി ടൗൺഷിപ്പ് പ്രവർത്തന പരിപാടികൾ വേഗത്തിലാക്കാനും യോഗം നിശ്ചയിച്ചു. ശബരിമല റൂട്ടിൽ അപകടവും മറ്റും ഉണ്ടാവുമ്പോൾ പരുക്കേറ്റ തീർഥാടകരുമായി കോട്ടയം മെഡിക്കൽ കോളജ് വരെ പോകേണ്ട സാഹചര്യം ഒഴിവാകണമെന്ന് പ്രയാർ പറഞ്ഞു. ഇത്രയും ദൂരം യാത്രചെയ്യുമ്പോൾ പരുക്കേറ്റവരുടെ ജീവൻ […]

എരുമേലിയിലെ ആധുനിക അറവുശാല: ഉപകരണങ്ങളും കെട്ടിടവും കാലപ്പഴക്കത്താല്‍ നശിക്കുന്നു……

എരുമേലി: എരുമേലി ഗ്രാമപ്പഞ്ചായത്ത് കവുങ്ങുംകുഴിയില്‍ നിര്‍മ്മിച്ച ആധുനിക അറവുശാല നാല് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തനക്ഷമമായില്ല. അറവുശാലക്കായി നിര്‍മ്മിച്ച കെട്ടിടവും ഉപകരണങ്ങളും കാലപ്പഴക്കത്താല്‍ നശിക്കുന്നു. കെട്ടിടത്തിന്റെ വാതിലുകളും ജനാലകളും എല്ലാം ദ്രവിച്ച നിലയിലാണ്. ഇതുവരെ അറവുശാലയില്‍ വെള്ളം സൗകര്യമോ വൈദ്യുതിയോ ഒരുക്കിയിട്ടില്ല. 2008ലാണ് അറവുശാലയുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നത്. ഒരു ലക്ഷത്തില്‍പരം രൂപയുടെ ഉപകരണങ്ങള്‍ വാങ്ങിയതായി പഞ്ചായത്ത് രേഖയിലുണ്ട്. നിര്‍മ്മാണ െചലവ് മുപ്പത് ലക്ഷത്തില്‍പരം രൂപ െചലവായതായി പറയുന്നു. എന്നാല്‍ അറവുശാല ഇതേവരെ പ്രവര്‍ത്തനക്ഷമമായിട്ടില്ല. വര്‍ഷങ്ങളായി ഉപയോഗമില്ലാതെ കിടക്കുന്നതിനാല്‍ […]

കഞ്ചാവ് പ്രതിയെ കിട്ടിയില്ല

എരുമേലി ∙ ഇടിച്ച കാറിൽ ലക്ഷക്കണക്കിനു രൂപയുടെ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ ഒരാഴ്ച കഴിഞ്ഞിട്ടും പ്രധാന പ്രതിയെ കണ്ടെത്താനായില്ല. മൂന്നു പ്രതികൾക്കായി കൊല്ലം കരുനാഗപ്പള്ളിയിലേക്കു തിരിച്ച പൊലീസിനു കാര്യമായ തുമ്പൊന്നും ലഭിച്ചില്ല. കഴിഞ്ഞ 20ന് ആണ് എരുമേലി ബവ്റിജസ് കോർപറേഷൻ മദ്യ ചില്ലറവിൽപനശാലയുടെ ആൾമറയും തൊട്ടടുത്തുള്ള വ്യാപാരശാലയുടെ ഭിത്തിയും തകർത്ത് കാർ ഇടിച്ചുകയറിയത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നതിനെ തുടർന്നു വണ്ടി കൊണ്ടുപോകാൻ കഴിഞ്ഞില്ല. സംഭവം നടന്നയുടൻ സംഘത്തിലെ ഒരാൾ ബാഗുമായി ഓടി രക്ഷപ്പെട്ടതു നാട്ടുകാരിൽ […]

ഹോട്ടലിലെ പറ്റു തീർക്കാതെ ആരോഗ്യവകുപ്പു ജീവനക്കാർ മുങ്ങി

എരുമേലി ∙ ശബരിമല സീസണിൽ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച വകയിലുള്ള പറ്റു തീർക്കാതെ ആരോഗ്യവകുപ്പു ജീവനക്കാർ മുങ്ങിയതായി പരാതി. ഹോട്ടൽ ജീവനക്കാർ നൽകിയ പരാതിയെ തുടർന്ന് ആരോഗ്യവകുപ്പു ജീവനക്കാർ സ്ഥലത്തെത്തി തെളിവു ശേഖരിച്ച് അധികൃതർക്കു റിപ്പോർട്ട് സമർപ്പിച്ചു. 12,000 രൂപയാണ് ഹോട്ടലിനു നൽകാനുള്ളത്. കഴിഞ്ഞ മണ്ഡല – മകരവിളക്കു സീസണിൽ കണമലയിൽ ക്യാംപ് ചെയ്ത ആരോഗ്യവകുപ്പു ജീവനക്കാരാണ് അവിടെയുള്ള ഹോട്ടലിൽനിന്നു രണ്ടു മാസം ഭക്ഷണം കഴിച്ചശേഷം പണം നൽകാതെ മുങ്ങിയതായി പരാതി ഉയർന്നിരിക്കുന്നത്. ഇവർ സംസ്ഥാനത്തിന്റെ വിവിധ […]

മെഡിക്കൽ രേഖകൾ ഉപയോഗിച്ചു തട്ടിപ്പ്

എരുമേലി ∙ ഹൃദ്രോഗത്താൽ വലയുന്ന ആളുടെ മെഡിക്കൽ രേഖകൾ ഉപയോഗിച്ചു തട്ടിപ്പ്. രണ്ടുപേരടങ്ങുന്ന സംഘം രണ്ടു വീടുകളിൽനിന്നു 10,000 രൂപ തട്ടിയെടുത്തു. തട്ടിപ്പുകാരിൽ ഒരാളെ പൊലീസ് പിടികൂടിയെങ്കിലും പണം നൽകിയ ആൾ പരാതി നൽകാതെ തട്ടിപ്പുകാരനോട് ഉദാരത കാട്ടി. ഹൃദയസംബന്ധമായ അസുഖത്തിനു ചികിൽസയിൽ കഴിയുന്ന മുക്കട സ്വദേശിനിയുടെ മെഡിക്കൽ രേഖകളുടെ പകർപ്പ് സൂത്രത്തിൽ കൈക്കലാക്കി മുണ്ടക്കയം സ്വദേശികളാണു തട്ടിപ്പു നടത്തിയത്. ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള പണം നാട്ടുകാരിൽനിന്നു സമാഹരിച്ചു തരാമെന്നു പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്നു തട്ടിപ്പുകാർ കനകപ്പലത്ത് ഉയർന്ന […]

നാടിന്റെ ‘പിപി’ യാത്രയായി

എരുമേലി ∙ പിപി (പഞ്ചായത്ത് പ്രസിഡന്റ്) എന്നപേരിൽ രാഷ്ട്രീയ ജീവിതത്തിന്റെ മൂന്നു പതിറ്റാണ്ട് കാലം അറിയപ്പെട്ടിരുന്ന കെ.ജെ.ജോസഫ് എന്ന കിഴുകണ്ടയിൽ അപ്പച്ചന്റെ അപ്രതീക്ഷിത മരണം നാടിനെ തീരാദുഃഖത്തിലാക്കി. 1979ൽ ആണ് അപ്പച്ചൻ ജനപ്രതിനിധിയായി വെച്ചൂച്ചിറ പഞ്ചായത്തിൽ എത്തിയത്. 30 വർഷം പഞ്ചായത്തംഗമായിരുന്ന അപ്പച്ചൻ അതിൽ 20 വർഷവും പ്രസിഡന്റ് ആയിരുന്നു. കോൺഗ്രസിന്റെ ഊർജമായി മാറിയ അപ്പച്ചൻ നാടിനുവേണ്ടി ചെയ്ത വികസന പ്രവർത്തനങ്ങൾ എണ്ണമറ്റതാണ്. പ്രസിഡന്റ് പദവിയിൽനിന്നു പഞ്ചായത്ത് അംഗമായപ്പോഴും പിന്നീട് തിരഞ്ഞെടുപ്പിൽ ഇനി മൽസരിക്കാനില്ലെന്നു കഴിഞ്ഞ തദ്ദേശ […]

ഇടിച്ച കാറിൽ ലക്ഷക്കണക്കിനു രൂപയുടെ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

എരുമേലി ∙ ഇടിച്ച കാറിൽ ലക്ഷക്കണക്കിനു രൂപയുടെ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം കരുനാഗപ്പള്ളിയിലേക്കു വ്യാപിപ്പിച്ചു. എരുമേലിയിൽ സംഘത്തിന് ഇടപാടുകാരുണ്ടോയെന്നും അന്വേഷിക്കുന്നു. സംഘത്തിലെ പ്രധാനികളെ കിട്ടാനുണ്ട്. അറസ്റ്റ് ചെയ്ത രണ്ടുപേരെ റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച വെളുപ്പിന് എരുമേലി ബവ്റിജസ് കോർപറേഷൻ മദ്യവിൽപനശാലയുടെ ആൾമറയും തൊട്ടടുത്ത കടയുടെ ഭിത്തിയും ഇടിച്ചുതകർത്ത കാർ രണ്ടു ദിവസമായി തകരാർ മൂലം അവിടെ കിടക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന യുവാവ് ബാഗുമായി പെട്ടെന്നു കടന്നതു നാട്ടുകാരിൽ സംശയത്തിനിടയാക്കി. രാത്രിയിൽ നാട്ടുകാർ വണ്ടിയിൽ നടത്തിയ തിരച്ചിലിൽ […]

കൊല്ലമുള ലിറ്റിൽ ഫ്ലവർ സ്കൂളിന് മികച്ച വിജയം

എരുമേലി∙സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിദ്യാർഥികളെയും വിജയിപ്പിച്ചു കൊല്ലമുള ലിറ്റിൽ ഫ്ലവർ സ്കൂൾ മലയോരമേഖലയുടെ അഭിമാനമായി മാറി. ഇവിടെ പരീക്ഷ എഴുതിയ 74 കുട്ടികളും വിജയിച്ചു. നാലു പേർക്ക് എ വൺ ഗ്രേഡ് ലഭിച്ചു. 65 കുട്ടികൾ ഡിസ്റ്റിങ്ഷനും ഒൻപതു പേർ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി. വിജയികളെ പിടിഎ യോഗം അനുമോദിച്ചു. പ്രസിഡന്റ് സിജോ മടുക്കക്കുഴി, മാനേജർ മനോജ് താന്നിയിൽ, പ്രിൻസിപ്പൽ ഫാ. സിബി ഞാവള്ളിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.

പൂഞ്ഞാറിൽ തോറ്റവർ കണക്കു പറയേണ്ടി വരും

എരുമേലി∙ പൂഞ്ഞാറിലെ വൻ വോട്ട്ചോർച്ചയിൽ സിപിഎം അടക്കമുള്ള പാർട്ടികളുടെ പ്രാദേശിക നേതൃത്വങ്ങൾ അമ്പരപ്പിൽ. പൂഞ്ഞാറിൽ ഇടത് സ്ഥാനാർഥി നേടിയ അപ്രസക്തമായ വോട്ടിന് ഇനി അണികളിൽ നിന്നും നേതൃത്വത്തിൽ നിന്നും പ്രാദേശിക നേതൃത്വം മറുപടി പറയേണ്ടി വരുമെന്ന് ഉറപ്പായി. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾത്തന്നെ വോട്ട് ചോർച്ചയെക്കുറിച്ച് എൽഡിഎഫിന്റെ, പ്രത്യേകിച്ച് സിപിഎമ്മിന്റെ ഉറച്ച പ്രവർത്തകരിൽ സംശയങ്ങൾ ഉയർന്നിരുന്നു. സംശയം അസ്ഥാനത്തായില്ലെന്നാണ് സംസ്ഥാനത്തൊട്ടാകെ ഇടത് കാറ്റ് വീശിയിട്ടും പൂഞ്ഞാറിലെ വൻപരാജയം വ്യക്തമാക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി പി.സി. ജോസഫ് മൂന്നാം സ്ഥാനത്തെത്തിയതിന് എത്ര വിശദീകരണം […]

കോയന്പത്തൂരിൽ നിന്നും വോട്ടു ചെയ്യുവാൻ എരുമേലിയിൽ എത്തിയ സാറാമ്മ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ പോളിംഗ് ബൂത്ത്‌ കണ്ടെത്തി വോട്ടു ചെയ്തു മടങ്ങി..

കോയന്പത്തൂരിൽ നിന്നും വോട്ടു ചെയ്യുവാൻ എരുമേലിയിൽ എത്തിയ സാറാമ്മ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ പോളിംഗ് ബൂത്ത്‌ കണ്ടെത്തി വോട്ടു ചെയ്തു മടങ്ങി..

എരുമേലി : ഇത്തവണ വോട്ടു ചെയ്യണം എന്ന ഉറച്ച തീരുമാനവുമായി തന്റെ പൗരാവകാശം വിനിയോഗിക്കാൻ തമിഴ്നാട്ടിൽ നിന്നും സ്വന്തം നാട്ടിൽ എത്തിയ സാറാമ്മക്ക് എരുമേലിയിൽ നിന്നും ലഭിച്ചത് തിക്താനുഭവങ്ങൾ. സ്വന്തം ബൂത്ത് കണ്ടുപിടിക്കുവാൻ വേണ്ടി സാറാമ്മ കയറി ഇറങ്ങിയത്‌ നാല് പോളിംഗ് സ്റ്റേനുകൾ. ബൂത്തുകളിൽ നിന്നു ബൂത്തുകളിലേക്ക് ഓട്ടോ വിളിച്ചുപോയി ഒടുവിൽ മണിക്കൂറുകൾക്കുശേഷം വോട്ട് ചെയ്തു. കോയമ്പത്തൂരിൽ ആശുപത്രിയിൽ ജോലിചെയ്യുന്ന സാറാമ്മ വോട്ട് ചെയ്യുക എന്ന ഏകലക്ഷ്യവുമായാണ് എരുമേലിയിൽ എത്തിയത്. മുട്ടപ്പള്ളി ഗവ. എൽപി സ്കൂൾ ബൂത്തിലാണ് […]

തിരക്കിലും വിയർക്കാതെ ക്യൂവിൽ

എരുമേലി ∙ നാടിന്റെ ജനാധിപത്യ ബോധത്തിനു മുൻപിൽ സൂര്യൻ പകലന്തിയോളം മറഞ്ഞുനിന്നു. അതിരാവിലെ പെയ്ത ചന്നംപിന്നം മഴയ്ക്കുശേഷം മഴയില്ലാത്ത ‘കൂൾ’ കാലാവസ്ഥ തുടർന്നതിനാൽ ചൂടും പരവേശവുമില്ലാതെ ജനം വിധിയെഴുതാൻ ക്യൂവിൽ ക്ഷമയോടെ നിന്നു. ചതുഷ്കോണ മൽസരം തീവ്രമായ പൂഞ്ഞാറിന്റെ കിഴക്കൻ പഞ്ചായത്തുകളിൽ രാവിലെമുതൽ കനത്ത പോളിങ് ആണ് നടന്നത്. സ്വതേ തിരക്കു കുറവായ എരുമേലി സെന്റ് തോമസ് സ്കൂൾ ബൂത്തിലാണ് ഇന്നലെ ഏറ്റവുമധികം തിരക്ക് ദൃശ്യമായത്. ഉച്ചയോടെ തിരക്ക് അവസാനിച്ചു കാണാറുള്ളതിൽനിന്നു വിപരീതമായി വൈകുന്നേരം നാലിനുശേഷവും നീണ്ട […]

ഇരട്ടവിജയം, ഇരട്ടി സന്തോഷം

എരുമേലി∙ ജീവിതത്തിൽ ഈ ഇരട്ടകൾ ഇന്നേവരെ ഒരേ ചര്യകൾക്കും മാറ്റം വരുത്തിയിട്ടില്ല, പ്ലസ് ടു റിസൽറ്റിൽ പോലും. മറ്റന്നൂർക്കര നെടുംകാവയൽ ശശിയുടെയും വിക്ടോറിയയുടെയും മക്കളായ നീനുവും നീതുവും പ്ലസ് ടു പരീക്ഷയിൽ എ പ്ലസ് സ്വന്തമാക്കി. നീനുവിനും നീതുവിനും എസ്എസ്എൽസി പരീക്ഷയിലും എ പ്ലസ് ലഭിച്ചിരുന്നു. വിജയത്തിന്റെ ആവർത്തനമാണ് ഇന്നലെ സംഭവിച്ചത്. എഴുന്നേൽക്കുന്നതും ഉറങ്ങുന്നതും പഠിക്കുന്നതുമെല്ലാം ഒരേ സമയത്ത്. ഉടയാടകൾക്കു പോലും ഒരേ നിറം. എന്തിനേറെ പനി വന്നാൽ പോലും ഒരേ ദിനം. അപ്പോൾപ്പിന്നെ പ്ലസ് ടു […]

പ്ലസ് ടു പരീക്ഷയിൽ എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിനു തകർപ്പൻ ജയം

എരുമേലി ∙ പ്ലസ് ടു പരീക്ഷയിൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിനു തകർപ്പൻ ജയം. ഇവിടെ പരീക്ഷ എഴുതിയ 177 കുട്ടികളിൽ 174 പേരും വിജയിച്ചു. 15 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. എരുമേലി പഞ്ചായത്തിലെ ഏക എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളാണിത്. സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ വിദ്യാലയത്തിലേക്ക് 20 കിലോമീറ്ററിലധികം സഞ്ചരിച്ചെത്തുന്ന കുട്ടികളുണ്ട്. ദൂരങ്ങൾ താണ്ടിയുള്ള അധ്യയനത്തിന്റെ ക്ഷീണം മറികടന്ന് ഇവർ നേടിയ വിജയം നാടിന് അഭിമാനമായിരിക്കുകയാണ്. കോമേഴ്സ് വിഭാഗത്തിൽ […]

കൂവപ്പള്ളിയിൽ തെങ്ങ് വീണു വീടുതകര്‍ന്നു; വീട്ടുകാര്‍ പരിക്കോടെ രക്ഷപ്പെട്ടു

കൂവപ്പള്ളി: നാലാംമൈല്‍ കിഴക്കേടത്ത് ഹരിലാലിന്റെ വീട് തെങ്ങ് വീണ് തകര്‍ന്നു. ഞായറാഴ്ച വൈകീട്ടുണ്ടായ ശക്തമായ മഴയില്‍ മുറ്റത്ത് നിന്നിരുന്ന തെങ്ങ് കടപുഴകി വീടിനു മുകളില്‍ വീഴുകയായിരുന്നു. വീടിന്റെ മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നെങ്കിലും വീട്ടിനുള്ളില്‍ ഉണ്ടായിരുന്നവര്‍ രക്ഷപെട്ടു. ഹരിലാലും മകന്‍ അനന്ദുവുമാണ് സംഭവസമയം വീട്ടില്‍ ഉണ്ടായിരുന്നത്. ശബ്ദംകേട്ട് ഇവര്‍ പുറത്തേയ്ക്ക് ഓടിയിറങ്ങിയതിനാല്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഓടുകള്‍ വീണാണ് ഇരുവര്‍ക്കും പരിക്കേറ്റത്.

വൈദ്യുതി ലൈൻ പൊട്ടിവീണു: വീട്ടുകാർ ഇരുട്ടിൽ

മുക്കൂട്ടുതറ∙ ഒരു വീട്ടിലേക്കുള്ള വൈദ്യുതി ലൈൻ പൊട്ടിയതിനെ തുടർന്ന് നൂറുകണക്കിന് വീട്ടുകാർ ഇരുട്ടിലായി. തലയിണത്തടം, അരുവച്ചാംകുഴി, പനയ്ക്കവയൽ മേഖലകളിലെ ഉപഭോക്താക്കളാണ് കെഎസ്ഇബിയുടെ നിരുത്തരവാദിത്തം മൂലം വലഞ്ഞത്. ലൈൻ മരം വീണാണ് തകർന്നത്. ഇതേത്തുടർന്ന് മേഖലയിലേക്കുള്ള വിതരണം പൂർണമായി തടസ്സപ്പെടുത്തിയെന്ന് നാട്ടുകാർ ആരോപിക്കുന്നു. കുറച്ച് വീട്ടുകാർക്കു മാത്രം വൈദ്യുതി വിതരണം തടസ്സപ്പെട്ടേക്കാവുന്ന സാഹചര്യമുണ്ടായിട്ടും മൊത്തത്തിൽ ലൈൻ ഓഫ് ചെയ്യുകയായിരുന്നെന്നാണ് പരാതി. കെഎസ്ഇബി ഓഫിസിലേക്ക് വിളിച്ചപ്പോഴാവട്ടെ ‘ഇപ്പം ശര്യാക്കിത്തരാം’ എന്ന മറുപടി ലഭിച്ചു. എന്നാൽ 20 മണിക്കൂർ വൈകിയാണ് വൈദ്യുതി […]

തീർഥാടന ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള വികസന പദ്ധതികൾ നാട്ടിൽ നടപ്പാക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി പി.സി.ജോസഫ്.

എരുമേലി∙തീർഥാടന ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള വികസന പദ്ധതികൾ നാട്ടിൽ നടപ്പാക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി പി.സി.ജോസഫ്. എരുമേലിയിൽ എൽഡിഎഫ് പ്രചാരണ യോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു ജോസഫ്. എരുമേലിയിൽ മാലിന്യ നിർമാർജനത്തിന് ശാസ്ത്രീയ പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളം പാടുപെട്ട് വളർത്തിയെടുത്ത നവോത്ഥാന മൂല്യങ്ങളെ തകർക്കാനുള്ള നീക്കത്തിനെതിരെയുള്ള ശക്തമായ ബദൽ എൽഡിഎഫ് മാത്രമാണ്. ഇടതുപക്ഷം കേരളത്തിൽ വൻ തിരിച്ചുവരവ് നടത്തുമെന്നും പി.സി. ജോസഫ് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.കൃഷ്ണകുമാർ, അനിത ഐസക്ക്, കെ.രാജേഷ്, ടി.എച്ച്.ആസാദ്, ടി.പി.തൊമ്മി, വി.പി.സുഗതൻ, വിൽസൺ കടവുങ്കൽ, […]

ഗുരുദേവ ദർശനങ്ങളിൽ ഊന്നിയുള്ള വികസന പ്രവർത്തനമാണു നരേന്ദ്രമോദി നടത്തുന്നതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

എരുമേലി ∙ ഗുരുദേവ ദർശനങ്ങളിൽ ഊന്നിയുള്ള വികസന പ്രവർത്തനമാണു നരേന്ദ്രമോദി നടത്തുന്നതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സത്യത്തിനും നീതിക്കുംവേണ്ടി നിലകൊണ്ട ഹിന്ദു സമൂഹം ഇപ്പോൾ പടുകുഴിയിലാണെന്നും അദ്ദേഹം പറഞ്ഞു. എരുമേലിയിൽ എസ്എൻഡിപിയുടെ നേതൃത്വത്തിൽ നടത്തിയ ഹിന്ദു മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി. ജാതിയുടെയും മതത്തിന്റെയും പിൻബലത്തിൽ ചിലർ അധികാരകേന്ദ്രങ്ങൾ പിടിച്ചടക്കി. നീതി പറഞ്ഞവർ പടുകുഴിയിലുമായി. ജാതി വിവേചനമാണു ജാതി പറയാനിടയാക്കിയത്. ചിഹ്നം നോക്കി വോട്ടുകുത്തുന്നതിനു പകരം പേര് നോക്കി വോട്ട് ചെയ്യണം. ആദർശരാഷ്ട്രീയം […]

സൈനുദീനുവേണ്ടി ചേനപ്പാടി ഒന്നിച്ചു ; ലഭിച്ചത് പത്തുലക്ഷം

എരുമേലി ∙ സൈനുദീനുവേണ്ടി കരളുരുകിയ ചേനപ്പാടി ഗ്രാമം ഒറ്റ ദിവസം കൊണ്ട് സമാഹരിച്ചതു പത്തര ലക്ഷം രൂപ. കരളിൽ കാൻസർ ബാധിച്ച് അമൃത ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന പുതുപ്പറമ്പിൽ സൈനുദീനു (39)വേണ്ടി ഒരു ദിവസത്തെ എല്ലാ ജോലികളും മാറ്റി വച്ച് മൂന്നു വാർഡുകളിൽ നിന്നുമാണു പത്തര ലക്ഷം സമാഹരിച്ചത്. ചേനപ്പാടിയിൽ പെട്ടി ഓട്ടോ ഡ്രൈവറായ സൈനുദീനു കരളിൽ അർബുദമാണെന്ന് ഏതാനും ആഴ്ചകൾക്കു മുൻപാണ് ആർസിസിയിൽ സ്ഥിരീകരിച്ചത്. കടവും കഷ്ടപ്പാടും മിച്ചമുള്ള സൈനുദീനും കുടുംബത്തിനും താങ്ങാവുന്നതിനപ്പുറമായിരുന്നു ഈ അറിവ്. […]

കാർ നിയന്ത്രണം വിട്ട് തോട്ടത്തിൽ പാഞ്ഞുകയറി

എരുമേലി∙ ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ആറ്റുതീരത്തെ ക്രാഷ് ബാരിയറിൽ ഇടിച്ച് നേരേ എതിർദിശയിലേക്കു പാഞ്ഞ് റബർതോട്ടത്തിൽ കയറി. വൻ അപകടത്തിൽനിന്നു യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 9.30ന് എരുമേലി–ഓരുങ്കൽ കടവ്–കാഞ്ഞിരപ്പള്ളി റോഡിലാണു സംഭവം. കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നു വരികയായിരുന്ന കാർ ഓരുങ്കൽ കടവിലെ കുത്തിറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. കാർ പിന്നീട് 20 അടി താഴെയുള്ള മണിമലയാറിനെ ലക്ഷ്യമാക്കി പാഞ്ഞെങ്കിലും പാതയ്ക്കും ആറിനുമിടയിലുള്ള ക്രാഷ് ബാരിയറിൽ ഇടിച്ചതിനാൽ ദുരന്തം ഒഴിവായി. ഇടിച്ചു വെട്ടിത്തിരിഞ്ഞ കാർ പിന്നീടു റോഡിനു […]

പാചകവാതക സിലിണ്ടറിന്റെ റെഗുലേറ്റർ പൊട്ടിത്തെറിച്ചു; അമ്മയും കുഞ്ഞും അദ്ഭുതകരമായി രക്ഷപ്പെട്ടു

കണമല ∙ പാചകവാതക സിലിണ്ടറിന്റെ ഭാഗമായ റെഗുലേറ്റർ പൊട്ടിത്തെറിച്ചു. അമ്മയും കുഞ്ഞും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ കണമലയിൽ വനംവകുപ്പ് ഓഫിസ് ജീവനക്കാരൻ സന്തോഷിന്റെ വീട്ടിലാണു സംഭവം. റെഗുലേറ്റർ പൊട്ടിത്തെറിച്ചയുടൻ സന്തോഷിന്റെ ഭാര്യയും കുഞ്ഞും ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് നാട്ടുകാരെത്തി തീയണച്ചു.

എരുമേലി കെ.എസ്.ആര്‍.ടി.സി സെന്ററില്‍ സര്‍വീസുകള്‍ മുടങ്ങുന്നു

എരുമേലി: കെ.എസ്.ആര്‍.ടി.സി എരുമേലി ഓപ്പറേറ്റിങ്ങ് സെന്ററില്‍ ജീവനക്കാരുടെ കുറവ് സര്‍വീസ് മുടക്കത്തിന് കാരണമാകുന്നു. ശരാശരി മൂന്ന് സര്‍വീസുകളാണ് ദിനംപ്രതി മുടങ്ങുന്നത്. ചില ദിവസങ്ങളില്‍ എണ്ണം ഇതിലുമുയരും. രണ്ട് ലോഫ്‌ളോര്‍ ഉള്‍പ്പെടെ 36 ബസുകളും 32 സര്‍വീസുകളുമാണ് സെന്ററിലുള്ളത്. കണ്ടക്ടര്‍-84, ഡ്രൈവര്‍-86, മെക്കാനിക്-20 എന്നിങ്ങനെ ജീവനക്കാര്‍ വേണ്ടിടത്ത് പതിനാല് കണ്ടക്ടര്‍മാരുടേയും,പതിനാറ് ഡ്രൈവര്‍മാരുടേയും,പത്ത് മെക്കാനിക്കുകളുടേയും കുറവാണ് സെന്ററിലുള്ളത്. മെക്കാനിക്കുകളുടെ കുറവ് മൂലം ബസുകളുടെ തകരാറ് പരിഹരിക്കാന്‍ കാലതാമസ്സം നേരിടുന്നു. ലോഫ്‌ളോര്‍ ബസുകളുടെ തകരാറ് പരിഹരിക്കാന്‍ പരിശീലനം ലഭിച്ച മെക്കാനിക്കുകളും സെന്ററിലില്ല. […]

ജോർജുകുട്ടി ആഗസ്തിയുടെ പ്രചാരണ വാഹനത്തിനും ഡ്രൈവർക്കും നേരെ ആക്രമണം നടത്തിയതായി പരാതി

എരുമേലി∙ പൂഞ്ഞാർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി ജോർജുകുട്ടി ആഗസ്തിയുടെ പ്രചാരണ വാഹനത്തിനും ഡ്രൈവർക്കും നേരെ ആക്രമണം നടത്തിയതായി പരാതി. എരുമേലി പഞ്ചായത്തിലെ പര്യടനത്തിനിടെ ഉണ്ടായ ആക്രമണത്തിൽ ജീപ്പ് ഡ്രൈവർ എൻ.ആർ. മനോജിന് പരുക്കേറ്റെന്നും, മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയുടെ ബൈക്ക് റാലിയിൽ പങ്കെടുത്ത ആളുകളാണ് അക്രമണം നടത്തിയതെന്നും യുഡിഎഫ് ഇലക്‌ഷൻ കമ്മിറ്റി ചെയർമാൻ ഡിവൈഎസ്പിക്കു നൽകിയ പരാതിയിൽ പറയുന്നു

എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കാഴ്ചവച്ചു മലയോര സ്കൂളുകൾ

എരുമേലി ∙ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കാഴ്ചവച്ചു മലയോര സ്കൂളുകൾ നാടിന് അഭിമാനം പകർന്നു. കിഴക്കൻ മേഖലയിലെ അരഡസൻ സ്കൂളുകളിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും വിജയിച്ചു. ഉമിക്കുപ്പ സെന്റ് മേരീസ്, എരുമേലി സെന്റ് തോമസ് സ്കൂളുകളിൽ അഞ്ചുവീതം എ പ്ലസുകളും ലഭിച്ചു. കണമല സാൻതോം, ഉമിക്കുപ്പ സെന്റ് മേരീസ്, എരുമേലി വാവർ മെമ്മോറിയൽ, മുട്ടപ്പള്ളി തിരുവള്ളുവർ, കനകപ്പലം എംടി, എരുമേലി ദേവസ്വം, കിസുമം ഗവ. സ്കൂളുകളിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും വിജയിച്ചു. വാവർ […]

വിസ്മയങ്ങളുടെ കൂട്ടുകാർക്ക് സ്വീകരണം ഇന്ന്

മുക്കൂട്ടുതറ ∙ ഒരു മിനിറ്റിൽ 82 പുഷ് അപ് എടുത്തു ലോക റെക്കോർഡ് സ്ഥാപിച്ച ഡോ. കെ.ജെ.ജോസഫിനും മാരുതി ജിപ്സി വണ്ടി വയറിനു മുകളിലൂടെ കയറ്റിയിറക്കി യുആർഎഫ് റെക്കോർഡ് നേടിയ റോജി ആന്റണിക്കും പുലരി ക്ലബ്ബും സ്നേഹിതൻ ചാരിറ്റബിൾ ട്രസ്റ്റും ഇന്നു 4.30നു കത്രീന ഷോപ്പിങ് മാളിൽ സ്വീകരണം നൽകും. പി.സി.ജോർജ് ഉദ്ഘാടനം ചെയ്യും. കണമല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ജെ.ചാക്കോ അധ്യക്ഷത വഹിക്കും.

പി.സി.ജോസഫ് എരുമേലിയിൽ

ഈരാറ്റുപേട്ട ∙ പൂഞ്ഞാർ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി.സി.ജോസഫ് പൊന്നാട്ട് എരുമേലി പഞ്ചായത്തിൽ പര്യടനം നടത്തി. ശ്രീനിപുരം, മൂന്നുസെന്റ് കോളനി എന്നിവിടങ്ങളിൽ പ്രചാരണം നടത്തി. സ്വന്തമായി സ്ഥലമുള്ളവർക്കു പട്ടയം ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നു കോളനിവാസികൾ സ്ഥാനാർഥിയോടാവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.കൃഷ്ണകുമാർ, പി.കെ.ബാബു, വി.പി.സുഗതൻ, ടി.പി.തൊമ്മി, കെ.ജി.സാബു, എൻ.പി.ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

അന്പിളി ഫാത്തിമയുടെ ഓർമകളിൽ എരുമേലി വാവർ മെമ്മോറിയൽ സ്കൂളിലെ കുട്ടികൾ വിതുന്പി…

എരുമേലി : അന്പിളി ഫാത്തിമയുടെ ജീവൻ രക്ഷിക്കുവാൻ അന്പിളി എരുമേലിയിൽ വച്ച് പഠിച്ചിരുന്ന വാവർ മെമ്മോറിയൽ സ്കൂളിലെ കുട്ടികൾ ഒരു ദിവസം കൊണ്ട് പിരിച്ചു ഉണ്ടാക്കി കൊടുത്ത ഒന്നരലക്ഷം രൂപക്കും ആ ജീവൻ പിടിച്ചു നിർതുവാനായില്ല. വാവർ മെമ്മോറിയൽ സ്കൂളിൽ നേരിട്ടെത്തി അമ്പിളി ഫാത്തിമ വാങ്ങിയ ആ ചുവന്നു തുടുത്ത റോസാപ്പൂക്കൾ ഇനി കുട്ടികളുടെ ഓർമയിലെ മിഴിനീർപ്പൂക്കളാണ്. നാട്ടിലെ ഓരോ വ്യാപാരശാലയിലും കയറിയിറങ്ങി അവർ ഏതാനും മണിക്കൂറുകൾ കൊണ്ടു സ്വരുക്കൂട്ടിയ തുക വാങ്ങുമ്പോഴും അമ്പിളിയുടെ കണ്ണുകളിൽ ജീവിതത്തിനു […]

എലിയെ പിടിക്കാൻ വന്ന പാമ്പ് വലയിലായി

എരുമേലി ∙ എലിയെ പാമ്പ് പിടിച്ചു. പാമ്പിനെ നാട്ടുകാർ പിടികൂടി. പാമ്പിന്റെ വായിൽനിന്നു തലയൂരിയ എലി ഓടിരക്ഷപ്പെട്ടു. വെള്ളി രാത്രി ഒൻപതിനു കൊരട്ടി ഉറുമ്പിൽപാലം വെട്ടിക്കൊമ്പിൽ സലിയുടെ വീടിനു പിന്നാമ്പുറത്താണു മൂർഖൻ പാമ്പ് എത്തിയത്. മാളത്തിൽനിന്നു പുറത്തെത്തിയ എലിയെ പിടികൂടുകയായിരുന്നു ഉദ്ദേശ്യം. എന്നാൽ, എലിയും പാമ്പും തമ്മിലുള്ള വേട്ടക്കാരൻ– ഇര കളി കുറേനേരം നീണ്ടു. പാമ്പിന്റെ ചീറ്റലും എലിയുടെ കരച്ചിലും കേട്ടു വീട്ടുകാർ പിന്നാമ്പുറത്തെത്തി. ഒന്നര മീറ്ററിലേറെ നീളമുള്ള പാമ്പിനെ കണ്ടതോടെ വീട്ടുകാരും നാട്ടുകാരും നടുങ്ങി. ജനത്തെ […]

ബോർഡുകൾ നശിപ്പിച്ചതായി പരാതി

എരുമേലി ∙ ശിവസേനയുടെ അംഗത്വ ക്യാംപെയ്ൻ ബോർഡുകൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതായി പരാതി. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ സ്ഥാപിച്ച ഒട്ടേറെ ബോർഡുകളാണ് നശിപ്പിച്ചത്. സംഭവത്തിൽ പങ്കുള്ളവരെ അറസ്റ്റു ചെയ്യണമെന്ന് യൂണിറ്റ് ആവശ്യപ്പെട്ടു. പി.കെ. രതീഷ്, അജികുമാർ, ജോസ് എന്നിവർ പ്രസംഗിച്ചു.

ശബരിമലപാതകളിൽ‌ വഴിമുടക്കികൾ

എരുമേലി ∙ ശബരിമല പാതകളിൽ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കാൻ ജലവിതരണ വകുപ്പു മുതൽ സാമൂഹികവിരുദ്ധർ വരെ. എരുമേലി – മുക്കൂട്ടുതറ – ശബരിമല പാതയിൽ ജലവിതരണ വകുപ്പ് എടുത്തു നീക്കിയ മണ്ണ് ഓടയിലേക്കു കൂട്ടിയിട്ടതോടെ ജലത്തിന്റെ സുഗമമായ ഒഴുക്ക് അസാധ്യമായി. എരുമേലി – ഓരുങ്കൽ – കാരിത്തോട് പാതയിൽ സാമൂഹികവിരുദ്ധർ റിഫ്ലക്ടറുകൾ തകർത്തു. എരുമേലി തെക്ക് ജലവിതരണ പദ്ധതിയുടെ ഭാഗമായി ശബരിമല പാത വെട്ടിപ്പൊളിച്ചു പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ നടന്നുവരികയാണ്. കഴിഞ്ഞ ദിവസം മുക്കൂട്ടുതറ പാലത്തിനു സമീപത്തു നിന്ന് […]

പോരാട്ടം ഫലം കണ്ടു; രാജേന്ദ്രന്റെ വീടിന് നമ്പരായി

എരുമേലി ∙ വീട് നമ്പർ 423 എ, വാർഡ് നമ്പർ ഏഴ്. പഞ്ചായത്ത് അധികൃതർ നാട്ടിലെ എല്ലാ വീടുകളുടെയും മുൻകതകിൽ പതിപ്പിക്കുന്ന വെറുമൊരു കാർഡല്ല രാജേന്ദ്രനെ സംബന്ധിച്ചിടത്തോളം ഈ നമ്പർ. നാലുവർഷം നടത്തിയ പോരാട്ടത്തിന്റെ ശുഭപര്യവസായിയായ കഥ ഈ നമ്പരിനു പിന്നിലുണ്ട്. ഇന്നലെ രാജേന്ദ്രനു വീട്ടുനമ്പർ ലഭിച്ചു. രാജേന്ദ്രനെ അറിയില്ലേ? വീട്ടുനമ്പർ ലഭിക്കാതിരുന്നതിന്റെ പേരിൽ എരുമേലി പഞ്ചായത്തിലെ 22 അംഗങ്ങളെയും ഒറ്റയടിക്ക് ഓംബുഡ്സ്മാനു മുന്നിലെത്തിച്ചത് എരുമേലി കൊരട്ടി വെട്ടിക്കൊമ്പിൽ രാജേന്ദ്രന്റെ പരാതിയാണ്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് രാജേന്ദ്രൻ […]

ശബരിമല പാതകളിൽ ജലവിതരണ വകുപ്പിന്റെ അനാസ്ഥ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി

എരുമേലി ∙ എരുമേലി – മുക്കൂട്ടുതറ – ശബരിമല പാതയിൽ ജലവിതരണ വകുപ്പ് എടുത്തു നീക്കിയ മണ്ണ് ഓടയിലേക്കു കൂട്ടിയിട്ടതോടെ ജലത്തിന്റെ സുഗമമായ ഒഴുക്ക് അസാധ്യമായി. എരുമേലി – ഓരുങ്കൽ – കാരിത്തോട് പാതയിൽ സാമൂഹികവിരുദ്ധർ റിഫ്ലക്ടറുകൾ തകർത്തു. എരുമേലി തെക്ക് ജലവിതരണ പദ്ധതിയുടെ ഭാഗമായി ശബരിമല പാത വെട്ടിപ്പൊളിച്ചു പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ നടന്നുവരികയാണ്. ഇന്നലെ മുക്കൂട്ടുതറ പാലത്തിനു സമീപത്തുനിന്ന് എടുത്തു നീക്കിയ മണ്ണും കല്ലും ഉൾപ്പെടെയുള്ളവ റോഡിന്റെ എതിർവശത്തു വെള്ളം ഒഴുകാനുള്ള ഓടയിലേക്കു തള്ളുകയായിരുന്നു. […]

മഴ ഇല്ലാത്തതിനാൽ ഉയർന്ന പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷം

എരുമേലി∙ മേടമാസം ആദ്യവാരം കഴിയാറായിട്ടും മഴ ശക്തമായി പെയ്യാത്തതിനെ തുടർന്നു മലയോരവാസികൾ വൻദുരിതത്തിൽ. ഉയർന്ന പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമായി. വേനലിനൊപ്പം മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ജനം വേവുന്നു. മണ്ഡല – മകരവിളക്കിനു ശേഷം മേഖലയിൽ നാമമാത്ര മഴയാണു പെയ്തത്. ഉറവയുണ്ടാകാൻ തക്കവിധം മഴ പെയ്തുമില്ല. ഇതാണു ജലക്ഷാമം രൂക്ഷമാക്കിയത്. മുൻവർഷങ്ങളിൽ ഏപ്രിൽ ആദ്യവാരത്തോടെ ജലക്ഷാമത്തിനു ശമനം ഉണ്ടായിരുന്നു. മേഖലയിൽ മിക്ക ജലസ്രോതസ്സുകളും വറ്റിവരണ്ടിരിക്കുകയാണ്. മണിമല, പമ്പ, അഴുത ആറുകൾ അതിരിട്ടൊഴുകുന്ന പഞ്ചായത്താണ് എരുമേലി. ഈ മൂന്നു നദികളിലും ഇപ്പോൾ […]

പൊൻകുന്നം – എരുമേലി സമാന്തരപാതയുടെ നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ.

പൊൻകുന്നം∙ എരുമേലി സമാന്തരപാതയുടെ നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ. ദേശീയ പാതയിൽ പൊൻകുന്നം ടൗണിന് സമീപം കെ.വി.എം.എസ്. ജംക്‌ഷൻ മുതൽ എരുമേലി കാഞ്ഞിരപ്പള്ളി പാതയിലെ കുറുവാമൂഴി വരെയുള്ള ഭാഗമാണു നവീകരിക്കുന്നത്. ശബരിമല തീർഥാടന കാലത്തിന് മുമ്പ് ആദ്യഘട്ടം നിർമാണം പൂർത്തിയാക്കിയ ഹൈവേയുടെ നിർമാണം ഇടയ്‌ക്ക് നിർത്തിവച്ചിരുന്നു. ആദ്യഘട്ടത്തിൽ ബിറ്റുമിൻ മെക്കാഡം പണികൾ പൂർത്തിയാക്കിയ റോഡിൽ ബിറ്റുമിൻ കോൺക്രീറ്റ് പണികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതു പൂർത്തിയാകുന്നതോടെ ഉയരം വർധിക്കുന്ന റോഡിന്റെ കട്ടിങ്ങുകൾ അപകടക്കെണികൾ ആകാതിരിക്കുന്നതിന് പാതയുടെ വശങ്ങൾ കോൺക്രീറ്റ് […]

എരുമേലിയെ ലോകപൈതൃക നഗരങ്ങളുടെ പട്ടികയിലേക്ക് ഉയര്‍ത്തുന്നതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പി.സി. ജോര്‍ജ്ജ് എം.എല്‍.എ

എരുമേലിയെ ലോകപൈതൃക നഗരങ്ങളുടെ പട്ടികയിലേക്ക് ഉയര്‍ത്തുന്നതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പി.സി. ജോര്‍ജ്ജ്  എം.എല്‍.എ

എരുമേലി : മതസൗഹാര്‍ദ്ദത്തില്‍ ലോകത്തിന് മാതൃകയായ എരുമേലിയെ ലോകപൈതൃക നഗരങ്ങളുടെ പട്ടികയിലേക്ക് ഉയര്‍ത്തുന്നതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പി.സി. ജോര്‍ജ്ജ് എം.എല്‍.എ. കണമല പാലം, ട്രഷറി ഓഫീസ്, എക്‌സൈസ് ഓഫീസ്, നിരവധിയായ റോഡുകള്‍ എന്നിവ എരുമേലിക്കായി പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞു. വികസനത്തിന്റെ പുത്തന്‍ മുഖച്ഛായ സ്വീകരിച്ച എരുമേലി നിവാസികള്‍ തനിക്ക് മികച്ച ഭൂരിപക്ഷം നല്കുമെന്ന് പി.സി. ജോര്‍ജ്ജ് പറഞ്ഞു. എരുമേലിയിലെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തിയതിനുശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേനപ്പാടി ക്രിസ്ത്യന്‍ പള്ളി, ക്രംബ് ഫാക്ടറി, കനകപ്പലം ശ്രീനിപുരം […]

ഓടയുടെ അഴികളിൽ തെന്നിവീണ് ബൈക്ക് യാത്രികർക്കു പരുക്ക്

പമ്പാവാലി∙ കണമല കവലയിൽ അശാസ്ത്രീയമായി സ്ഥാപിച്ചിരിക്കുന്ന ഓടയുടെ അഴികളിൽ തെന്നി വീണ് ഒട്ടേറെ ബൈക്ക് യാത്രികർക്കു പരുക്കേറ്റു. സ്ഥലപരിചയം ഇല്ലാത്ത തീർഥാടകരായ ബൈക്ക് യാത്രികരെ കാത്തിരിക്കുന്നത് വൻ അപകടമെന്നും പരാതി. കഴിഞ്ഞ ദിവസം മഴ പെയ്തതിനെ തുടർന്ന് നനഞ്ഞ അഴികളിൽ തെന്നിയാണ് കൂടുതൽ അപകടങ്ങൾ സംഭവിച്ചത്. മഴയില്ലാത്ത കാലാവസ്ഥയിലും അഴികൾ ഒട്ടും സുരക്ഷിതമല്ലെന്ന് നാട്ടുകാർ പറയുന്നു. അഴികൾ മാറ്റി ശാസ്ത്രീയമായ നിർമാണം നടത്തണമെന്ന് പൊതുമരാമത്ത് വിഭാഗത്തോട് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്ന് വാർഡ് അംഗം അനീഷ് വാഴയിൽ ആരോപിച്ചു.

വീണ്ടും രാജേന്ദ്രാൻ വിജയി .. പുതിയ തന്ത്രങ്ങൾക്ക് സമയമായി

എരുമേലി ∙ ഹൈക്കോടതി ഉത്തരവിനെ തുടർന്നു പഞ്ചായത്ത് അധികൃതർ വീട്ടുനമ്പർ നൽകുന്നതിന്റെ അനുബന്ധ പ്രക്രിയകൾക്കായി ഇന്നലെ രാജേന്ദ്രന്റെ വീട്ടിലെത്തി. ഇനി വൈകാതെ നമ്പർ ലഭിക്കുമെന്നാണു രാജേന്ദ്രന്റെ പ്രതീക്ഷ. വീടിരിക്കുന്ന സ്ഥലം പുറമ്പോക്കാണെന്നു പഞ്ചായത്ത് അധികൃതർ മൂന്നു വർഷം മുൻപ് അറിയിച്ചതിനെ തുടർന്നാണ് രാജേന്ദ്രനു വീട്ടുനമ്പർ ലഭിക്കാതെപോയത്. എന്നാൽ, സർവേയർമാർ പലവട്ടം അളന്നിട്ടും വീടിരിക്കുന്ന സ്ഥലം പുറമ്പോക്കാണെന്നു കണ്ടെത്തിയില്ല. പക്ഷേ, രാജേന്ദ്രനു വീട്ടുനമ്പർ നൽകാൻ അധികൃതർ തയാറായില്ല. തുടർന്നായിരുന്നു രാജേന്ദ്രന്റെ നിയമപോരാട്ടം. ഓംബുഡ്സ്മാനെയും പിന്നീടു ഹൈക്കോടതിയെയും സമീപിച്ചു. ഇതിനിടെ […]

കുഴഞ്ഞുവീണ നാട്ടാന ചരിഞ്ഞു

എരുമേലി: അവശതയെ തുടര്‍ന്ന് കുഴഞ്ഞുവീണ നാട്ടാന ചരിഞ്ഞു. എരുമേലി തേക്കുംതോട്ടം മുഹമ്മദ് സലിമിന്റെ ഉടമസ്ഥതയിലുള്ള മണികണ്ഠന്‍ എന്ന കൊമ്പനാണ് ചരിഞ്ഞത്. ഉദരസംബന്ധമായ രോഗത്തിന് ആനക്ക് ചികില്‍സ നല്കി വരുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ പുരയിടത്തില്‍ കുളിപ്പിക്കുന്നതിനിടെയാണ് ആന കാലുകള്‍ കുഴഞ്ഞ് പിന്നോട്ടിരുന്നത്. ക്രയിനുപയോഗിച്ച് എഴുന്നേല്‍പ്പിക്കാനുള്ള ശ്രമവും വിജയിച്ചില്ല. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് ആന ചരിഞ്ഞത്. വെറ്ററിനറി ഡോക്ടര്‍മാരായ ശശീന്ദ്രദേവ്, ബിനു ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത് ആനക്ക് ചികില്‍സ നല്കി വരുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം […]

വാഹനാപകടത്തിൽ മരിച്ച കനകപ്പലം കുന്നേൽ സുനിൽകുമാറിന്റെ ആശ്രിതർക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം

എരുമേലി∙ വാഹനാപകടത്തിൽ മരിച്ച കനകപ്പലം കുന്നേൽ സുനിൽകുമാറിന്റെ ആശ്രിതർക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ പാലാ എംഎസിടി ജഡ്ജി കെ.എ.ബേബി ഉത്തരവായി. 2014 ഏപ്രിൽ 15ന് എരുമേലി–റാന്നി റോഡിൽ കരിമ്പിൻതോട്ടിലായിരുന്നു അപകടം. സുഹൃത്തിന്റെ ബൈക്കിന്റെ പിന്നിലിരുന്നു യാത്രചെയ്യവേ വണ്ടി നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ദിവസക്കൂലിക്കു ജോലി ചെയ്തിരുന്ന സുനിൽകുമാറായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. രണ്ടാം എതിർകക്ഷി ആയിരുന്ന ഇൻഷുറൻസ് കമ്പനിയോട് മൂന്നു മാസത്തിനകം തുക കെട്ടിവയ്ക്കാനാണു നിർദേശിച്ചിരിക്കുന്നത്. ഹർജിക്കാർക്കു വേണ്ടി അഡ്വ. ജോസഫ് പോൾ ഹാജരായി

പെൺകുട്ടിയുമായി സല്ലപിച്ചതിനെചൊല്ലി‌ എരുമേലിയിൽ സംഘട്ടനം

എരുമേലി∙ പെൺകുട്ടിയുമായി സല്ലപിച്ചതിനെ തുടർന്നുള്ള വാക്കുതർക്കം വൻസംഘർഷത്തിൽ കലാശിച്ചു. കടയിൽ നിന്നു സോഡാക്കുപ്പികൾ വലിച്ചെറി‍ഞ്ഞു. പൊലീസ് എത്തിയതിനാലും നാട്ടുകാർ ഇടപെട്ടതിനാലും കൂടുതൽ അനിഷ്ട സംഭവങ്ങളുണ്ടായില്ല. ഇന്നലെ ഉച്ചകഴിഞ്ഞ് എരുമേലി കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപമാണ് സംഭവം. വലിയമ്പല പരിസരത്തു യുവാവും യുവതിയും സംസാരിച്ചു നിൽക്കുന്നതു കണ്ട് ചിലർ ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. കാമുകിയോടാണ് സംസാരിക്കുന്നതെന്ന് പറഞ്ഞപ്പോൾ ചിലർ മർദിച്ചെന്ന് യുവാവ് പറഞ്ഞു. ഇതിനു ശേഷമാണ് കെഎസ്ആർടിസി ഡിപ്പോ പരിസരത്ത് സംഘർഷമുണ്ടായത്. യുവാവിന്റെ ബന്ധുവിന്റെ നേതൃത്വത്തിൽ ഒരു സംഘവും […]

എരുമേലി പാക്കേജ് നടപ്പാക്കും: പി.സി. ജോസഫ്

എരുമേലി∙ ശബരിമല തീർഥാടന പ്രാധാന്യം കണക്കിലെടുത്ത് സർക്കാരുമായി ആലോചിച്ച് എരുമേലി പാക്കേജ് നടപ്പാക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി പി.സി. ജോസഫ് പറഞ്ഞു. ടൗൺഷിപ്പ് ഉൾപ്പെടെ മേഖലയിൽ പ്രഖ്യാപിച്ച മിക്ക പദ്ധതികളും കടലാസിലാണെന്ന് പി.സി. ജോസഫ് ആരോപിച്ചു. എരുമേലിയുടെ വികസന ആവശ്യങ്ങൾ ജനങ്ങളുമായി നേരിട്ട് സംവദിച്ചു മനസ്സിലാക്കുമെന്നും പൂഞ്ഞാർ മണ്ഡലത്തിൽ വൻ വികസനത്തിനു തുടക്കം കുറിക്കുമെന്നും ജോസഫ് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ, എൽഡിഎഫ് നേതാക്കളായ ജോസ് പഴയതോട്ടം, വി.പി. സുഗതൻ, എൻ.ബി. ഉണ്ണിക്കൃഷ്ണൻ, പി.കെ. അബ്ദുൽകരിം. പി.കെ. […]

എരുമേലിയില്‍ സമ്പൂര്‍ണ നിയമ സാക്ഷരതാ പദ്ധതി നടപ്പാക്കുന്നു

എരുമേലി: ജനങ്ങള്‍ക്ക് നിയമങ്ങളെപ്പറ്റിയുള്ള അടിസ്ഥാന അറിവുകള്‍ നല്‍കുന്നതിനായി എരുമേലി ഗ്രാമപ്പഞ്ചായത്തില്‍ സമ്പൂര്‍ണ നിയമ സാക്ഷരതാ പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ പഞ്ചായത്ത് തലത്തിലുള്ള ഉദ്ഘാടനം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3ന് എരുമേലി റോട്ടറി ഹാളില്‍ ജില്ലാ ജഡ്ജി എസ്.ശാന്തകുമാരി നിര്‍വഹിക്കും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ്. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിക്കും. ജില്ലാ ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി, ബാര്‍ അസോസിയേഷന്‍, ത്രിതല പഞ്ചായത്തുകള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ കോട്ടയം ജില്ലയെ സംസ്ഥാനത്തെ പ്രഥമ സമ്പൂര്‍ണ സാക്ഷരതാ ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് എരുമേലി പഞ്ചായത്തിലും പദ്ധതിക്ക് […]

ഭാര്യയുമായി പിണങ്ങിയതോടെ ഭാര്യയുടെ അനുജത്തിയുമായി മുങ്ങിയ ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി

എരുമേലി : ഭാര്യയുമായി പിണങ്ങിയതോടെ ഭാര്യയുടെ അനുജത്തിയുമായി മുങ്ങിയ ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി പോലീസില്‍. എരുമേലി കണമലയിലാണ് നാടകീയ സംഭവങ്ങള്‍. ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുന്ന സിനുമോനെയും ഭാര്യുടെ സഹോദരി ശരണ്യയേയുമാണ് കഴിഞ്ഞ ശനിയാഴ്ച്ച മുതല്‍ കാണാതായിരിക്കുന്നത്. ഇവര്‍ തമ്മില്‍ കുറച്ച് കാലമായി അടുപ്പത്തിലാണെന്നും ഒരുമിച്ചാണ് കാണായതെന്നും കാണിച്ച് സിനുമോന്റെ ഭാര്യ രാജി എരുമേലി പൊലീസിനു പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ എങ്ങോട്ടാണ് പോയതെന്നതിനെ കുറിച്ച് പൊലീസിനോ ബന്ധുക്കള്‍ക്കോ യാതൊരു വിവരവും ലഭ്യമല്ല. സംഭവത്തിന് ഒരാഴ്ചമുന്‍പു മുതല്‍ […]

ആളില്ലാതിരുന്ന സമയത്ത് വീട്ടിൽ ഉണ്ടായ തീപിടിത്തത്തില്‍ വിവാഹത്തിന് മുന്നോടിയായി വീട്ടിൽ സൂക്ഷിച്ചിരുന്ന അഞ്ച് ലക്ഷത്തോളം രൂപയും, വിവഹ വസ്ത്രങ്ങളും ആഭരണങ്ങളും കത്തി ചാന്പലായി

ആളില്ലാതിരുന്ന സമയത്ത് വീട്ടിൽ ഉണ്ടായ തീപിടിത്തത്തില്‍  വിവാഹത്തിന് മുന്നോടിയായി വീട്ടിൽ സൂക്ഷിച്ചിരുന്ന അഞ്ച് ലക്ഷത്തോളം രൂപയും, വിവഹ വസ്ത്രങ്ങളും ആഭരണങ്ങളും കത്തി ചാന്പലായി

എരുമേലി: ആളില്ലാതിരുന്ന സമയത്ത് വീട്ടിൽ ഉണ്ടായ തീപ്പിടിത്തത്തില്‍ വീട് ഭാഗീകമായി നശിച്ചു ; വിവാഹത്തിന് മുന്നോടിയായി വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും, വിവഹ വസ്ത്രങ്ങളും ആഭരണങ്ങളും കത്തി ചാന്പലായി . വിദേശത്തുള്ള മകന്റെ ഒത്തുകല്യാണം വിളിക്കാനായി ഗൃഹ നാഥനും ഭാര്യയും ബന്ധുവീടുകളില്‍ പോയ സമയത്താണ് തീപിടുത്തം ഉണ്ടായത് എരുമേലി കാരിത്തോട് പുതിയ വീട്ടില്‍ മാമ്മന്‍മാത്യുവിന്റെ വീട്ടിലാണ് തീപ്പിടിത്തമുണ്ടായത്. തീയും പുകയും ഉയരുന്നത് കണ്ടു സമീപവാസി മറ്റുള്ളവരെ സഹായത്തിനു വിളിച്ചെങ്കിലും ഏപ്രില്‍ ഫൂള്‍ ദിനമായതിനാല്‍ നുണയാണെന്ന് കരുതി ആരും സഹായിക്കുവാൻ […]

കലാഭവന്‍ മണി അനുസ്മരണം മുക്കൂട്ടുതറയിൽ നടന്നു

മുക്കൂട്ടുതറ : മലയാളത്തിന്റെ മഹാ നടനായി വളർന്നപ്പോഴും സാധാരണക്കാരനായി ജീവിച്ച നടന്‍ കലാഭവന്‍ മണി അനുസ്മരണം മുക്കൂട്ടുതറ മുട്ടപ്പള്ളിയിൽ നടന്നു. മുട്ടപ്പള്ളി നാല്പ്പതെക്കറിൽ നടന്ന അനുസ്മരണ സമ്മേളനം മണിക്കു നൽകിയ യാത്രാമൊഴിപോലെ മാറുകയായിരുന്നു. സ്ഥലവാസികൾ എല്ലാവരും തന്നെ എത്തിയിരുന്നു സമ്മേളനത്തിനൊടുവിൽ തുടി നാട്ടറിവ് പാട്ടുകൂട്ടം കലാഭവന്‍ മണിയുടെ പാട്ടുകള്‍ അവതരിപ്പിച്ചത് നൊമ്പരമുണര്‍ത്തുന്ന ഓര്‍മകളോടെയാണ് നാടു കണ്ടുനിന്നത്. മണിയുടെ വിയോഗം കലാകേരളത്തിന് ഒരിക്കലും മറക്കാനാവുകയില്ല എന്ന് ഫോക് ലോര്‍ അക്കാദമി മുന്‍ ചെയര്‍മാന്‍ സി.ജെ. കുട്ടപ്പന്‍ പറഞ്ഞു. പി.എന്‍. […]

എരുമേലിയിലെ തെരുവുവിളക്കുകൾ പൂർണമായി തകരാറിലായി

എരുമേലി∙ ശബരിമല മകരവിളക്ക് സീസണിൽ സ്ഥാപിച്ച തെരുവുവിളക്കുകൾ പൂർണമായി തകരാറിലായി ലക്ഷക്കണക്കിനു രൂപ പാഴായതായി ആരോപണം. നിലവാരം കുറഞ്ഞ വിളക്കുകൾ സ്ഥാപിച്ചതാണു തകരാറിനിടയാക്കിയതെന്നു നാട്ടുകാർ ആരോപിക്കുന്നു. തെരുവുവിളക്കുകളുടെ അഭാവം മൂലം ജനം വലയുകയാണ്. കഴി‍ഞ്ഞ മണ്ഡലകാലത്തിന്റെ അവസാനത്തിലാണ് എരുമേലി, മുണ്ടക്കയം പഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചത്. കണ്ണിമല പാറമട മുതൽ കൊരട്ടി വരെയുള്ള ശബരിമല ലിങ്ക് റോഡിൽ വിളക്കുകൾ പൂർണമായി പ്രവർത്തനരഹിതമായിരിക്കുകയാണ്. എരുമേലി മുതൽ കണമല വരെയുള്ള വിവിധ ശബരിമല പാതകളിൽ സ്ഥാപിച്ച തെരുവുവിളക്കുകളിൽ വലിയൊരു […]

കായികാധ്യാപകൻ ജോർജ് സാർ ഇന്നു പടിയിറങ്ങുന്നു

എരുമേലി ∙ ജീവൻരക്ഷയുടെ പ്രഥമപാഠമായ നീന്തൽ കുട്ടികൾക്കു പകർന്നുകൊടുത്ത് കായിക വിദ്യാഭ്യാസത്തിൽ വേറിട്ട ചാലുകളിലൂടെ നീന്തിയ ജോർജ് സാർ ഇന്നു പടിയിറങ്ങുന്നു. വിവിധ സ്കൂളുകളിൽ കായികാധ്യാപകനായിരുന്ന എരുമേലി പുതുപ്പറമ്പിൽ ജോർജ് ഉമിക്കുപ്പ സെന്റ് മേരീസ് ഹൈസ്കൂളിൽനിന്നാണ് വിരമിക്കുന്നത്. മൂന്നു പതിറ്റാണ്ട് നീളുന്ന കായികാധ്യാപക സേവനത്തിൽ ജോർജ് നീന്തൽ പഠിപ്പിച്ചത് ആയിരക്കണക്കിന് കുട്ടികളെയാണ്. സ്വന്തം വീടിന്റെ താഴെക്കൂടി ഒഴുകുന്ന മണിമലയാറ്റിൽ നീന്തലറിയാതെ കുഴഞ്ഞ് മരണത്തിന്റെ ആഴങ്ങളിലേക്ക് പോയ ഒട്ടേറെ കുട്ടികളെയും മുതിർന്നവരെയും ജോർജ് കണ്ടിരുന്നു. ഇതിനു പുറമെ പഠിപ്പിക്കുന്ന […]

മൊയ്തീന്റെ മരണം: ലോറി ഡ്രൈവർ റിമാൻഡിൽ

എരുമേലി ∙ പാടിക്കൽ മൊയ്തീന്റെ (അഫ്സി–23) മരണം സംബന്ധിച്ചു വിശദമായ അന്വേഷണം ആവശ്യപ്പെട്ടു നാട്ടുകാർ കർമസമിതി രൂപീകരിക്കുന്നു. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ആരോപിച്ചാണു കർമസമിതി രൂപീകരിക്കുന്നത്. എരുമേലിയിലെ രാത്രിഭക്ഷണശാല ഉടമ മൊയ്തീൻ സ്കൂട്ടർ അപകടത്തിൽ മരിച്ചത് ഒരാഴ്ച മുൻപാണ്. അർധരാത്രിയിൽ എതിരെ വന്ന മിനിലോറി ഇടിച്ചായിരുന്നു അപകടം. ഒരു കിലോമീറ്ററോളം മിനിലോറിയിൽ കുരുങ്ങി മൊയ്തീൻ നീങ്ങിയെന്നാണു സംസാരം. പൊലീസ് അറസ്റ്റ് ചെയ്ത ലോറി ഡ്രൈവർ കിസുമം കിടങ്ങയിൽ ടിജോ (34) റിമാൻഡിലാണ്. ഇതിനിടെ, ടിജോയ്ക്കൊപ്പം ലോറിയിൽ ഉണ്ടായിരുന്ന വ്യക്തിയുടേതെന്ന […]

എരുമേലി സ്വകാര്യ ബസ് സ്റ്റാന്റ് നവീകരണപ്രവർത്തനങ്ങൾക്കു ശേഷം ഒരു മാസത്തിനുള്ളിൽ തുറന്നു കൊടുക്കും

എരുമേലി ∙ വർഷങ്ങൾക്കുശേഷം സ്വകാര്യ ബസ് സ്റ്റാൻഡിൽ നവീകരണപ്രവർത്തനങ്ങൾക്കു തുടക്കമായി. പാർക്കിങ് മൈതാനം കോൺക്രീറ്റിങ് നടക്കുന്നതിനാൽ സ്റ്റാൻഡ് ഒരു മാസത്തിനകം മാത്രമേ തുറന്നുകൊടുക്കാനാവൂ എന്ന് അധികൃതർ അറിയിച്ചു. സ്റ്റാൻഡ് അടച്ചതോടെ പൊരിവെയിലിലാണു ജനങ്ങളുടെ ബസ് കാത്തുനിൽപ്പ്. വ്യാപാരസമുച്ചയത്തിന്റെ വരാന്തയിലും കടത്തിണ്ണകളിലുമാണു ബസ് കാത്ത് ആളുകൾ നിൽക്കുന്നത്. ഇതോടെ മുണ്ടക്കയം റോഡിലെ തിരക്കും കൂടുകയാണ്. തകർന്നുകിടക്കുകയായിരുന്ന സ്വകാര്യ ബസ് സ്റ്റാൻഡിൽ 25 ലക്ഷം രൂപയുടെ നിർമാണപ്രവർത്തനങ്ങളാണു നടത്തുക. ആദ്യഘട്ടമായി 17 ലക്ഷം രൂപ ചെലവഴിക്കും. ഈ തുക ഉപയോഗിച്ചാണു […]

എരുമേലിയിലെ അഫ്സിയുടെ അപകട മരണം ആസൂത്രിത കൊലപാതകം ആണെന്ന് പി.ഡി.പി ആരോപിച്ചു

എരുമേലിയിലെ അഫ്സിയുടെ അപകട മരണം ആസൂത്രിത കൊലപാതകം ആണെന്ന് പി.ഡി.പി ആരോപിച്ചു

എരുമേലി : എരുമേലിയില്‍ ഏതാനും ദിവസങ്ങൾക്ക് മുൻപ് അപകടത്തിൽ മരിച്ച അഫ്സി എന്ന് വിളിക്കുന്ന പാടിക്കല്‍ മൈതീന്‍ റാവുത്തര്‍, അപകടത്തിൽ മരിച്ചതല്ലെന്നും, അതൊരു ആസൂത്രിത കൊലപാതകം ആണെന്നും പി.ഡി.പി ജില്ലാ പ്രസിഡന്റ് എം.എസ് നൗഷാദ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും അത് തെളിയിക്കുവാൻ നിഷ്പക്ഷരായ ഉദ്യോഗസ്ഥരെ നിയമിക്കണം എന്നും അവർ പറഞ്ഞു. സംഭവത്തിന്റെ ഏതാനും ദിവസങ്ങൾക്കു മുൻപ് അഫ്സിയുടെ കടയുടെ മുൻപിൽ വാഹനം പാര്‍ക്കു ചെയ്യുന്നതുമായി ബന്ധപ്പെട്ട് അഫ്സിയും ഇടിച്ച വാഹനത്തിന്റെ ഡ്രൈവർ ടിജോയും തമ്മിൽ […]

കുറച്ചു കരുണ കാണിച്ചിരുന്നെകിൽ ആ ജീവൻ ദാരുണമായി പിടഞ്ഞു തീരില്ലായിരുന്നു…

കുറച്ചു കരുണ കാണിച്ചിരുന്നെകിൽ ആ ജീവൻ  ദാരുണമായി പിടഞ്ഞു  തീരില്ലായിരുന്നു…

എരുമേലി : സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ പിക് അപ് വാനിടിച്ച് അപകടത്തിൽ പെട്ട യുവാവിന്റെ ജീവൻ നഷ്ട്ടപെട്ടത് ഡ്രൈവറുടെ അശ്രദ്ധ കൊണ്ടാണ് എന്നാരോപിച്ച് ജനങ്ങൾ എരുമേലി ടൌൺ റോഡ്‌ ഉപരോധിച്ചു പ്രതിഷേധിച്ചു. എരുമേലി പാടിക്കല്‍ പരേതനായ ഷാഹുല്‍ ഹമീദിന്റെ മകന്‍ അഫ്സി എന്ന് വിളിക്കുന്ന അഫ്‌സലാണ് (മൊയ്തീന്‍ റാവുത്തര്‍, 24) ഇന്നലെ രാത്രിയിൽ അപകടത്തിൽ പെട്ട് ദാരുണമായി മരിച്ചത്. ഇടിച്ച പിക് അപ്പിന്റെ ഡ്രൈവർ കുറച്ചു കരുണ കാണിച്ചിരുന്നെകിൽ ആ ജീവൻ ദാരുണമായി പിടഞ്ഞു തീരില്ലായിരുന്നു… കൂവപ്പള്ളി അമല്‍ജ്യോതി […]

അഫ്സി കൊട്ടിത്തീർത്തതു നാവുകളിൽ തീർത്ത രുചിമേളം

എരുമേലി ∙ പുത്തൻ രുചിക്കൂട്ടുകളൊരുക്കി സ്വന്തം നാട്ടുകാരുടെ നാവിൽ വ്യത്യസ്തത നിറയ്ക്കാനെത്തിയ അഫ്സി ചോരപൊടിഞ്ഞ ഓർമയായി. എരുമേലി പാടിക്കൽ മൊയ്ദീൻ എന്ന അഫ്സി (23) ഗൾഫിൽ ലഭിക്കുമായിരുന്ന വലിയ ജോലി വേണ്ടെന്നുവച്ച് എരുമേലിയിൽ എത്തിയതു വെറുമൊരു ഹോട്ടൽ തുടങ്ങാനല്ലായിരുന്നു. അഫ്സിയുടെ ഹോട്സ്പോട്ട് എന്ന രാത്രി ഭക്ഷണശാല വെറും തട്ടുകടയല്ലായിരുന്നു. എരുമേലി ബസ് സ്റ്റാൻഡിനോടു ചേർന്നുള്ള ഭക്ഷണശാലയിലെ രുചി തീർത്തും വേറിട്ടതായിരുന്നു. ഏറെ ആകർഷകമായ ചായങ്ങളാണു ചുവരിൽ പൂശിയിരുന്നത്. എണ്ണയിൽ കുളിപ്പിച്ചെടുത്ത ഭക്ഷണ പദാർഥങ്ങൾ നാട്ടുകാർക്കു നൽകുന്നതിൽ അഫ്സിക്കു […]

അഫ്സിയുടെ മരണം; ‘ഡ്രൈവർക്കെതിരെ നരഹത്യക്കു കേസെടുക്കണം’

എരുമേലി∙ പാടിക്കൽ അഫ്സിയുടെ മരണവുമായി ബന്ധപ്പെട്ടു ലോറി ഡ്രൈവർക്കെതിരെ നരഹത്യക്കു കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ ഉപരോധം. ആയിരക്കണക്കിന് ആളുകൾ പേട്ടക്കവല ഉപരോധിച്ചു. ഇന്നലെ അഫ്സിയുടെ മൃതദേഹവുമായി ആംബുലൻസ് കോട്ടയത്തു നിന്ന് എത്തിയപ്പോഴായിരുന്നു സംഭവം. കേസെടുക്കാമെന്നു പി.സി. ജോർജ് എംഎൽഎയും പൊലീസും നൽകിയ ഉറപ്പിനെ തുടർന്നു സമാധാനപരമായിരുന്ന ഉപരോധം അവസാനിച്ചു

എരുമേലിയില്‍ പാചകവാതകം ഏജന്‍സി വീട്ടിലെത്തിക്കില്ല; ഗോഡൗണില്‍ ‘പകല്‍ക്കൊള്ള’

എരുമേലി: മറ്റെല്ലായിടത്തും ഏജന്‍സി നേരിട്ട് ഉപയോക്താക്കളുടെ വീട്ടുപടിക്കല്‍ പാചകവാതകം എത്തിക്കുമ്പോള്‍ എരുമേലിയില്‍ സ്ഥിതി മറിച്ചാണെന്ന് ആക്ഷേപം. കിലോമീറ്ററുകള്‍ അകലെ ഏജന്‍സിയുടെ ഗോഡൗണില്‍ ഓട്ടോയിലോ സ്വന്തം വാഹനത്തിലോ പോയി വേണം പാചകവാതക സിലിണ്ടര്‍ വാങ്ങാന്‍. ഇതിനായി ജോലിയും വേലയും കളഞ്ഞ് മണിക്കൂറുകളോളം ക്യൂ നില്‍ക്കണം. മാത്രവുമല്ല, വീട്ടിലെത്തിക്കുന്നതിന് ഏജന്‍സിക്കു നല്‍കുന്ന സര്‍വീസ് ചാര്‍ജായ 25 രൂപ കൂടി ഗോഡൗണില്‍നിന്ന് നേരിട്ടെടുക്കുമ്പോഴും നല്‍കണമെന്നാണ് ഉപയോക്താക്കളുടെ പരാതി. ഓട്ടോക്കൂലിയും മെനക്കേടും സര്‍വീസ് ചാര്‍ജും എല്ലാംകൂടിയാകുമ്പോള്‍ ഒരു സിലിണ്ടറിന് ഉപയോക്താവ് രണ്ട് സിലിണ്ടറിന്റെ […]

എരുമേലിയിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ്‌ മരിച്ചു

എരുമേലിയിൽ  ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ്‌ മരിച്ചു

എരുമേലി : എരുമേലിയിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ്‌ മരിച്ചു. എരുമേലിയില്‍ നിന്നും റാന്നി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന പിക്കപ്പ് വാനും എരുമേലിയിലേയ്ക്ക് വരികയായിരുന്ന ബൈക്ക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികനായ എരുമേലി പാടിക്കല്‍ വീട്ടില്‍ മൊയ്തീന്‍ റാവുത്തര്‍(അഫ്‌സല്‍-24 ) മരിച്ചു ഇന്നലെ രാത്രി 12.30 ന് എരുമേലി റാന്നി റോഡില്‍ എരുമേലി പോലീസ്റ്റേഷനു സമീപമായിരുന്നു അപകടം . അപകടത്തെതുടര്‍ന്ന് പിക്കപ്പില്‍ ഉടക്കിയ യുവാന്റെ ശരീരം വലിച്ച് നീക്കിക്കൊണ്ട് വളരെ ദൂരം മുന്നോട്ട് പോയ വാഹനം കരിങ്കല്ലും മൂഴി […]

വീട്ടിനുള്ളില്‍ വാറ്റുകേന്ദ്രം ; എക്‌സൈസിനെ കണ്ട് ഉടമസ്ഥന്‍ ഓടി രക്ഷപ്പെട്ടു

എരുമേലി: വീട്ടിനുള്ളില്‍ നിന്നും നാലു ലിറ്റര്‍ ചാരായവും വാറ്റുന്നതിനായി ഉപയോഗിക്കുന്ന സാമഗ്രികളും പിടിച്ചെടുത്തു. ഇന്നലെ വൈകിട്ട് ആറു മണിയോടെ നടന്ന റെയ്ഡില്‍ പോലീസ്, ഏക്‌സൈസ് അധികൃതര്‍ ചേര്‍ന്നാണ് വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന ചാരായം പിടികൂടുന്നത്. പരിശോധനയ്‌ക്കെത്തിയ സംഘത്തെ കണ്ട് വീട്ടുടമ ഓടി രക്ഷപ്പെട്ടു. വീട്ടുടമയായ ഏയ്ഞ്ചല്‍വാലി പൊങ്കന്താനത്ത് തോമസി (കൊച്ചുമോര്‍)നെതിരെ പോലീസ് കേസെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം ഇന്നലെ വൈകിട്ട് നാലു മണിയോടെ ഏയ്ഞ്ചല്‍വാലിയില്‍ റെയ്ഡിന് എത്തുകയായിരുന്നു. എന്നാല്‍ നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ വീട്ടിനുള്ളില്‍ പ്രവേശിക്കുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. […]

ക്ഷയരോഗ ബോധവൽക്കരണ കലാജാഥ ഇന്ന്

എരുമേലി ∙ ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി ഇന്നു ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ക്ഷയരോഗ ബോധവൽക്കരണ കലാജാഥകളെത്തും. എരുമേലി എംഇഎസ് കോളജ് എൻഎസ്എസ് യൂണിറ്റ്, എംഎസ്‌ഡബ്ല്യു വിഭാഗം, ജില്ലാ ടിബി ഓഫിസ്, കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഒഫ് ഇന്ത്യ അക്ഷയ പദ്ധതി എന്നിവയുടെ ആഭിമുഖ്യത്തിലാണു പരിപാടി. വിദ്യാർഥികൾ അവതരിപ്പിക്കുന്ന ഫ്ലാഷ് മോബ്, തെരുവുനാടകം, ബോധവൽക്കരണ ക്ലാസ് എന്നിവയും നടക്കും. കലാജാഥ ഉദ്ഘാടനം ഇന്നുരാവിലെ 10ന് ജില്ലാ ആശുപത്രിയിൽ ഡോ.ട്വിങ്കിൾ പ്രഭാകരൻ നിർവഹിക്കും. ഡിഎംഒ: ഡോ.കെ.ആർ.രാജൻ ഫ്ലാഗ് ഓഫ് […]

യൂത്ത് കോൺഗ്രസ് യോഗം നടത്തി

എരുമേലി ∙ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി യോഗം നടത്തി. ജോജോ അഗസ്റ്റിൻ, വിനു വർക്കി, സി.സി.എം. ഷിഹാസ്, റെജി വാരിയാമറ്റം, സിയാദ് കൂട്ടിക്കൽ, മോളമ്മ തിടനാട്, പി.കെ. കൃഷ്ണകുമാർ, പ്രകാശ് കോരുത്തോട്, അരുൺ കൊക്കാപ്പള്ളി, അജിമോൻ ജബ്ബാർ, ജോസുകുട്ടി കോക്കാട്, ഇജാസ്, തോമസ് പുളിക്കൻ, ജോസ്മോൻ ജോസഫ്, വിമൽ വഴിക്കടവ് എന്നിവർ പ്രസംഗിച്ചു.

ഒരു സോഡാ കഥ

എരുമേലി ∙ നാടിന്റെ നാവിൽ തരുതരുപ്പുണ്ടാക്കി നുരഞ്ഞുയരുന്ന ഏഴു പതിറ്റാണ്ടിന്റെ ഓർമയാണ് എസ്.കെ. അമ്പർകുട്ടി. അമ്പർകുട്ടിയിൽ നിന്നു ചരിത്രം മക്കളായ കബീറിലേക്കും പിന്നെ സലിമിലേക്കും മാറിയപ്പോഴും പീരങ്കിപോലെയുള്ള കാർബൺഡൈ ഓക്സൈഡ് കുറ്റികൾ എരുമേലി പട്ടണത്തിന്റെ പിന്നാമ്പുറത്തെ ഒറ്റമുറിയിലേക്കു സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. മുക്കാൽ നൂറ്റാണ്ട് മുൻപ് എസ്.കെ. അമ്പർകുട്ടി തുടങ്ങിവച്ച സോഡ നിർമാണത്തിന്റെ ചരിത്രം. വായ്പൂര് നിന്ന് എരുമേലിയിലെത്തിയ അമ്പർകുട്ടിക്ക് എരുമേലിയും പേട്ടതുള്ളലും നന്നേ പിടിച്ചു. ആയിടയ്ക്കാണു സോഡ എന്ന അദ്ഭുതത്തെക്കുറിച്ച് കേട്ട് അമ്പർകുട്ടി കച്ചവടം തുടങ്ങിയത്. ചെങ്ങന്നൂരിൽനിന്നു പല […]

ഫോണ്‍ സന്ദേശം: ചെറുവള്ളി എസ്‌റ്റേറ്റില്‍ ഭൂസമരക്കാരെ നേരിടാന്‍ പോലീസ് പാഞ്ഞെത്തി

എരുമേലി: ചെറുവള്ളി എസ്‌റ്റേറ്റില്‍ ഭൂസമരക്കാര്‍ തമ്പടിച്ചതായി ഫോണ്‍ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് വന്‍ പോലീസ് സന്നാഹം പാഞ്ഞെത്തി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. എസ്‌റ്റേറ്റിലും പരിസരങ്ങളിലും അതിര്‍ത്തികളിലും വ്യാപകമായി പോലീസ് തെരച്ചില്‍ നടത്തി. ഒപ്പം എസ്റ്റേറ്റിലെ തൊഴിലാളി സംഘങ്ങളും ജീവനക്കാരും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് തെരച്ചില്‍ നടത്തിയെങ്കിലും സംശയകരമായി ഒന്നും കണെ്ടത്താനായില്ല. ഇതെത്തുടര്‍ന്ന് ഫോണ്‍ സന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കോട്ടയം കളക്ടറേറ്റിലേക്കാണ് ഫോണ്‍ സന്ദേശം എത്തിയത്. ഫോണ്‍കോള്‍ തിരുവനന്തപുരത്തുനിന്നാണെന്നു വ്യക്തമായിട്ടുണ്ട്. കഴിഞ്ഞദിവസം ഒരു ഭൂസമര സംഘടനയുടെ പ്രവര്‍ത്തക […]

എരുമേലിയില്‍ മണ്ണെടുപ്പ് തടഞ്ഞ് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കി

എരുമേലി: നിയമങ്ങള്‍ ലംഘിച്ച് മണ്ണെടുപ്പ് നടത്തുന്നെന്ന പരാതികള്‍ വ്യാപകമായി ഉയര്‍ന്ന സാഹചര്യത്തില്‍ പഞ്ചായത്ത് അധികൃതര്‍ രംഗത്തെത്തി. മണ്ണെടുപ്പ് നടത്തുന്നത് നിയമവിധേയമാണോയെന്ന് പരിശോധിച്ചുറപ്പ് വരുത്തണമെന്നറിയിച്ച് പോലീസിനും റവന്യു വകുപ്പിനും ഇന്നലെ പഞ്ചായത്ത് അധികൃതര്‍ കത്തു നല്‍കി. ഇതുകൂടാതെ ചരള, കരിങ്കല്ലുമൂഴി എന്നിവിടങ്ങളില്‍ മണ്ണെടുപ്പ് നടക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മണ്ണെടുപ്പ് നിര്‍ത്തിവയ്ക്കണമെന്ന് നിര്‍ദേശിച്ച് സ്റ്റോപ്പ് മെമ്മോ ഉത്തരവ് നല്‍കിയെന്ന് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം.എന്‍. വിജയന്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍. അജേഷ് എന്നിവര്‍ പറഞ്ഞു. മണ്ണെടുപ്പിനും കടത്തുന്നതിനും […]

നിയമസഭ സീറ്റ് ഏറ്റെടുക്കണം

എരുമേലി: നിയമസഭ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ അസംബ്ലി സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ശക്തമായ വേരോട്ടമുള്ള നിയോജകമണ്ഡലം ഘടകകക്ഷികള്‍ക്ക് വിട്ടുകൊടുക്കാന്‍ സാധിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പുതിയതായി രൂപംകൊണ്ട പൂഞ്ഞാര്‍ നിയമസഭ മണ്ഡലത്തിലെ ബഹുഭൂരിപക്ഷം വോട്ടര്‍മാരും പഴയ കാഞ്ഞിരപ്പള്ളി നിയോജമണ്ഡലത്തിലെ ആളുകളായിരുന്നു. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ കാഞ്ഞിരപ്പള്ളി അന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ പൂഞ്ഞാര്‍ എംഎല്‍എ ആയിരുന്ന പി.സി. […]

എക്‌സൈസ് സംഘത്തെ കണ്ട് ഗൃഹനാഥന്‍ വീടുപൂട്ടി ഓടി: പോലീസെത്തി ചാരായം പിടികൂടി

കണമല: ചാരായം പിടിക്കാന്‍ വന്ന എക്‌സൈസ് സംഘത്തെ ദൂരെ നിന്ന് കണ്ടതും ഗൃഹനാഥന്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ ഒരു സാധനവുമെടുത്ത് വീട് പൂട്ടി പുറത്തേക്കോടി രക്ഷപ്പെട്ടു. പിന്നാലെ ഓടിയെങ്കിലും പിടികൂടാന്‍ കഴിയാതെ വന്ന എക്‌സൈസ് സംഘം മണിക്കൂറുകളോളം വീടിനു കാവല്‍ നിന്നതിനൊടുവില്‍ പോലീസിന്റെ സഹായത്തോടെ വീട് തുറന്ന് വാറ്റുചാരായവും നിര്‍മാണ സാമഗ്രികളും കണെ്ടടുത്തു. ഇന്നലെ വൈകുന്നേരം എയ്ഞ്ചല്‍വാലിയിലാണ് സംഭവം. സംഭവത്തില്‍ വീട്ടുടമയ്‌ക്കെതിരേ കേസെടുത്തിട്ടുണ്ട്. വീട് തുറന്നു പരിശോധിച്ചാല്‍ ചാരായവും അനുബന്ധ സാമഗ്രികളും കിട്ടുമെന്നും സഹകരിക്കണമെന്നും ജനപ്രതിനിധി ഉള്‍പ്പെടെയുള്ളവരോട് അഭ്യര്‍ഥിച്ചിട്ടും […]

ക്ഷയരോഗത്തിനെതിരേ ബോധവത്കരണവുമായി കലാജാഥ ഇന്ന് ജില്ലയില്‍

എരുമേലി: ലോക ക്ഷയരോഗ നിവാരണ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് ജില്ലയില്‍ ബോധവത്കരണവുമായി വിദ്യാര്‍ഥികളുടെ കലാജാഥ പര്യടനം നടത്തും. രാവിലെ 10ന് ജില്ലാ ആശുപത്രിയില്‍ നിന്നാരംഭിക്കുന്ന കലാജാഥ വൈകുന്നേരം ആറിന് എരുമേലിയില്‍ സമാപിക്കും. ഫ്‌ളാഷ് മോബ്, തെരുവ് നാടകം, ബോധവത്കരണ ക്ലാസ് എന്നിവയാണ് കലാജാഥയില്‍ അവതരിപ്പിക്കുന്നത്. രാവിലെ 10ന് കോട്ടയം ജില്ലാ ആശുപത്രിയില്‍ ജില്ല ടിബി ഓഫീസര്‍ ഡോ. ട്വിങ്കിള്‍ പ്രഭാകരന്‍ ജാഥ ഉദ്ഘാടനം ചെയ്യും. ജില്ല ആശുപത്രി, നാഗമ്പടം മൈതാനം, പൊന്‍കുന്നം, പാമ്പാടി, കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി, […]

നാല്പതാംവെള്ളി ആചരണത്തില്‍ആയിരങ്ങള്‍ പങ്കെടുത്തു

എരുത്വപ്പുഴ: കേരള കത്തോലിക്ക കരിസ്മാറ്റിക് നവീകരണം എരുമേലി സബ് സോണിന്റെ ആഭിമുഖ്യത്തില്‍ നടന്ന നാല്പതാം വെള്ളി ആചരണത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. എരുമേലി അസംപ്ഷന്‍ പള്ളിയില്‍ നിന്നും തുലാപ്പള്ളി മാര്‍തോമാ സ്ലീവ പള്ളിയില്‍നിന്നും ആരംഭിച്ച കുരിശിന്റെ വഴി തീര്‍ഥാടനം വൈകുന്നേരം 5.30ന് എരുത്വാപ്പുഴ ഉണ്ണിമിശിഹാ തീര്‍ഥാടനകേന്ദ്രത്തിലെത്തിച്ചേര്‍ന്നു. ബാംഗളൂര്‍ സിഎസ്ടി ധ്യാനകേന്ദ്രത്തിലെ ഫാ. പ്രിന്‍സ് ചക്കാലയില്‍ സന്ദേശം നല്‍കി. തുടര്‍ന്ന് തീര്‍ഥാടകര്‍ക്ക് പാളയില്‍ നേര്‍ച്ചകഞ്ഞി വിളമ്പി. കരിസ്മാറ്റിക് സോണ്‍ ഡയറക്ടര്‍ ഫാ. ആഗസ്റ്റിന്‍ പുതുപ്പറമ്പില്‍, ആനിമേറ്റര്‍ ഫാ. മാത്യു ചെറുതാനിക്കല്‍, […]

കൊല്ലമുള ജലപദ്ധതി വെച്ചൂച്ചിറ പദ്ധതിയുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യം

വെച്ചൂച്ചിറ: വെച്ചൂച്ചിറയിലെ ജലവിതരണ പ്രതിസന്ധികള്‍ക്ക് പരിഹാരമായി പമ്പാനദിയില്‍ നിന്നുള്ള എരുമേലി പദ്ധതിയുടെ ഭാഗമായ നിര്‍ദിഷ്ട കൊല്ലമുള ജലപദ്ധതി വിപുലീകരിച്ച് വെച്ചൂച്ചിറ പദ്ധതിയുമായി ബന്ധിപ്പിക്കണമെന്നാവശ്യം. വെച്ചൂച്ചിറ പദ്ധതിയിലെ പമ്പിംഗ് തകരാറുകള്‍ മൂലവും വേനലില്‍ പെരുന്തേനരുവിയിലെ കിണറ്റിലെ ജലലഭ്യതക്കുറവും പരിഗണിക്കുമ്പോള്‍ കൊല്ലമുള പദ്ധതിയുമായി ബന്ധിപ്പിക്കുന്നത് ഭാവിയില്‍ വെച്ചൂച്ചിറ നിവാസികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് നിര്‍ദേശം. നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന എരുമേലി ജലവിതരണ പദ്ധതിയുമായി ബന്ധിപ്പിച്ചാണ് കൊല്ലമുള ജലപദ്ധതി സ്ഥാപിക്കുന്നത്. എരുമേലി പദ്ധതിക്കു പമ്പാനദിയില്‍ പെരുന്തേനരുവിക്ക് മുകള്‍ഭാഗത്തുള്ള ഇടത്തിക്കാവില്‍ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. എരുമേലി […]

അനുതാപത്തിന്റെ പാതയിലൂടെ കുരിശിന്റെ വഴി

എരുമേലി∙ ക്രിസ്തുവിന്റെ സഹനങ്ങൾ അനുസ്മരിച്ച് ആയിരക്കണക്കിനു വിശ്വാസികൾ നാൽപതാം വെള്ളി ആചരണത്തിൽ പങ്കെടുത്തു. എരുമേലി കത്തോലിക്കാ കരിസ്മാറ്റിക് നവീകരണം സബ് സോൺ നേതൃത്വത്തിൽ കുരിശിന്റെ വഴി എരുമേലി അസംപ്ഷൻ ഫൊറോന പള്ളിയിൽ ആരംഭിച്ചു. എരുമേലി കവല – പ്രപ്പോസ് – മുക്കൂട്ടുതറ – പാണപിലാവ് വഴി എരുത്വാപ്പുഴ ഉണ്ണിമിശിഹ പള്ളിയിൽ സമാപിച്ചു. എരുമേലി അസംപ്ഷൻ ഫൊറോന, പ്രപ്പോസ് സെന്റ് ജോസഫ്, മണിപ്പുഴ ക്രിസ്തുരാജാ, പാണപിലാവ് സെന്റ് ജോസഫ്, എരുത്വാപ്പുഴ ഉണ്ണിമിശിഹ പള്ളികളിലെ വിശ്വാസികൾ പങ്കെടുത്തു. ഫാ. അഗസ്റ്റിൻ […]

എരുമേലി ബസ് സ്റ്റാൻഡിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഗതാഗതകുരുക്ക് അതിരൂക്ഷം

എരുമേലി ∙ ബസ് സ്റ്റാൻഡിൽ അഞ്ചു ദിവസമായി തുടരുന്ന നവീകരണ പ്രവർത്തനങ്ങളെ തുടർന്നു ബസുകൾ റോഡിലായതോടെ മുണ്ടക്കയം പാതയിൽ വൻ ഗതാഗതക്കുരുക്ക്. കുരുക്കു നിയന്ത്രിക്കാൻ കൂടുതൽ പൊലീസിനെ വിന്യസിക്കണമെന്ന ആവശ്യം ശക്തമായി. വ്യാഴാഴ്ച രാത്രിയിലും ഇന്നലെയും മുൻപില്ലാത്ത വിധം തിരക്കാണ് അനുഭവപ്പെട്ടത്. പഞ്ചായത്ത് പദ്ധതിയിൽ 17 ലക്ഷം രൂപ ചെലവിട്ടാണു ബസ് സ്റ്റാൻഡ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. നിലവിലുള്ളതിനെക്കാൾ കൂടുതൽ ഭാഗത്തു കോൺക്രീറ്റ് ചെയ്യാനാണു പദ്ധതി. രണ്ടാം ഘട്ടമായി എട്ടു ലക്ഷം മുടക്കി ഓട നിർമാണം, വ്യാപാരസമുച്ചയം […]

ഒരു കിലോ കഞ്ചാവുമായി വില്‍പ്പനക്കാരന്‍ പിടിയില്‍

എരുമേലി: കഞ്ചാവുമായി യാത്ര ചെയ്ത വില്‍പ്പനക്കാരന്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ കാത്ത് നിന്ന എക്‌സൈസ് സംഘം വളഞ്ഞ് പിടികൂടി. വില്‍പ്പനക്കാരനെ മഫ്തിയില്‍ പിന്തുടര്‍ന്ന ഇന്റലിജന്‍സ് വിഭാഗം സിവില്‍ ഓഫീസര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ കാത്ത് നിന്നത്. ഇന്നലെ രാവിലെ 9.30 ാടെ എരുമേലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ആണ് സിനിമ സ്റ്റൈലില്‍ കഞ്ചാവ് വേട്ട നടന്നത്. ഒരു കിലോ 125 ഗ്രാം കഞ്ചാവുമായി റാന്നി പഴവങ്ങാടി മാടത്തുംപടി സ്വദേശി കുമ്പിള്‍നില്‍ക്കുന്നതില്‍ രാജു തോമസ് (49) ആണ് അറസ്റ്റിലായത്. […]

മുക്കൂട്ടുതറ ടൗണ്‍ റോഡിന് നടുവില്‍ മൂടാതെ കുഴി; അപകടം പതിവായി

മുക്കൂട്ടുതറ: മുക്കൂട്ടുതറ സെന്‍ട്രല്‍ ജംഗ്ഷനില്‍ റോഡിന്റെ മധ്യഭാഗത്തായി ജല അഥോറിറ്റിയുടെ വിതരണ കുഴല്‍ സ്ഥാപിക്കാനായി കുഴിച്ച കുഴി മൂടാതിരുന്നത് മൂലം അപകടം പതിവായി. കഴിഞ്ഞ ദിവസങ്ങളിലെ മഴയില്‍ ഓട പോലെ റോഡില്‍ കുഴി മാറിയതാണ് അപകടം തുടര്‍ച്ചയാക്കിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നിരവധി ബൈക്ക് യാത്രികര്‍ ഇവിടെ അപകടത്തില്‍ പെട്ടു.

തൊഴില്‍ തര്‍ക്കം: ചെറുവള്ളി എസ്റ്റേറ്റില്‍ സമരം തുടരുന്നു

എരുമേലി: മാനേജ്‌മെന്റ് തൊഴിലാളിദ്രോഹ നടപടികള്‍ സ്വീകരിക്കുന്നതായി ആരോപിച്ച് ചെറുവള്ളി എസ്റ്റേറ്റില്‍ ഒരു വിഭാഗം തൊഴിലാളികള്‍ ആരംഭിച്ച പ്രതിഷേധസമരം തുടരുന്നു. ബുധനാഴ്ച ബി.എം.എസിന്റെ നേതൃത്വത്തില്‍ ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. വ്യാഴാഴ്ചയും സമരം തുടരും. തൊഴിലാളികള്‍ക്ക് ലയം അനുവദിക്കുന്നതിലെ അപാകവും തൊഴിലാളികളുടെ സീനിയോരിറ്റി സംബന്ധിച്ചും ആഴ്ചകളായി എസ്റ്റേറ്റില്‍ തൊഴിലാളികള്‍ക്കിടയില്‍ അമര്‍ഷം നിലനിന്നിരുന്നു. കഴിഞ്ഞദിവസം മാനേജ്‌മെന്റ് പ്രതിനിധികളെ തടഞ്ഞുവച്ച തൊഴിലാളി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. വരുംദിവസങ്ങളില്‍ പ്രശ്‌നം സങ്കീര്‍ണ്ണമാകാനാണ് സാധ്യത. എസ്റ്റേറ്റില്‍ തൊഴിലാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ അധികാരികള്‍ […]

ബി.ജെ.പി.പൂഞ്ഞാര്‍ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എരുമേലിയില്‍ പ്രവര്‍ത്തനം തുടങ്ങി

എരുമേലി: ബി.ജെ.പി.പൂഞ്ഞാര്‍ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എരുമേലിയില്‍ പ്രവര്‍ത്തനം തുടങ്ങി. ജില്ലാ പ്രസിഡന്റ് എന്‍.ഹരി ഉദ്ഘാടനം ചെയ്തു. വി.സി.അജികുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ കെ.ജി.കണ്ണന്‍ കോള്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അഡ്വ. സനല്‍,കെ.ബി. മധു,സുഷീല്‍ കുമാര്‍,റ്റി.അശോക് കുമാര്‍,കെ.ആര്‍. സോജി,മനോജ്.എസ്,അനിയന്‍ എരുമേലി തുടങ്ങിയവര്‍ പ്രസംഗിച്ചു

പത്തിവിടര്‍ത്തിയടുത്ത മൂര്‍ഖനിൽ നിന്നും ഉടമസ്ഥന്റെ ജീവൻ രക്ഷിക്കുവാൻ സ്വന്തം ജീവൻ ബലി കൊടുത്തു ബ്ലാക്കി എന്ന വളര്‍ത്തു നായ അനശ്വരതയിലേക്ക്…

പത്തിവിടര്‍ത്തിയടുത്ത മൂര്‍ഖനിൽ നിന്നും  ഉടമസ്ഥന്റെ ജീവൻ രക്ഷിക്കുവാൻ സ്വന്തം ജീവൻ ബലി കൊടുത്തു ബ്ലാക്കി എന്ന വളര്‍ത്തു നായ അനശ്വരതയിലേക്ക്…

എരുമേലി :തീറ്റ തന്നു സ്നേഹത്തോടെ വളർത്തിയ യജമാനനു ഇതിൽ കൂടുതൽ പ്രതിഫലം നല്കുവാൻ ഒരു വളര്‍ത്തുനായക്കും കഴിയില്ല. പത്തിവിടര്‍ത്തിയടുത്ത മൂര്‍ഖനിൽ നിന്നും ഉടമസ്ഥന്റെ ജീവൻ രക്ഷിക്കുവാൻ സ്വന്തം ജീവൻ തന്നെ ബലി കൊടുത്തു ബ്ലാക്കി എന്ന വളര്‍ത്തു നായ വീര ചരമം പ്രാപിച്ചു അനശ്വരതയിലേക്ക്… ഡാഷ്ഹണ്ട് ഇനത്തില്‍പ്പെടുന്ന മൂന്നു വയസുകാരനായ ബ്ലാക്കി മൂന്നുവര്‍ഷം മുമ്പ് കുഞ്ഞായിരിക്കുമ്പോഴാണ് കുറുവാമൂഴി കടക്കുഴ വീട്ടില്‍ ടോമിയുടെ കുടുംബത്തില്‍ കുടിയേറുന്നത്. ദൂരെനിന്നു മോട്ടോര്‍സൈക്കിളില്‍ ടോമിയെത്തുന്ന ശബ്ദം കേള്‍ക്കുമ്പോഴേ ബ്ലാക്കി ഓടിയെത്തും. ടോമിയെ കൈയില്‍ […]

നാല്‍പ്പതാം വെള്ളി ആചരണവും കുരിശിന്റെവഴിയും

എരുമേലി: നാല്‍പ്പതാംവെള്ളി ആചരണത്തിന്റെ ഭാഗമായി എരുമേലി അസംപ്ഷന്‍ ഫൊറോന പള്ളിയില്‍ നിന്നും നിലയ്ക്കല്‍ തുലാപ്പള്ളി സെന്റ് തോമസ് പള്ളിയില്‍ നിന്നും കുരിശിന്റെ വഴി എരുത്വാപ്പുഴ ഉണ്ണിമിശിഹാ പള്ളിയിലേക്കു നടക്കും. കത്തോലിക്ക കരിസ്മാറ്റിക് നവീകരണം എരുമേലി സബ് സോണിന്റെ നേതൃത്വത്തിലാണ് കുരിശിന്റെ വഴി. സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ പള്ളികളില്‍ നിന്നു വിശ്വാസികള്‍ കുരിശിന്റെവഴിയില്‍ പങ്കെടുക്കും. എരുമേലി ആവേമരിയായിലെ ഏകദിന ശുശ്രൂഷക്കു ശേഷം നാളെ ഉച്ചകഴിഞ്ഞ് 1.30ന് ആരംഭിക്കുന്ന കുരിശിന്റെ വഴി പ്രപ്പോസ്, എംഇഎസ്, മുക്കൂട്ടുതറ, പാണപിലാവ് […]

എരുമേലിയിൽ പെരുമഴക്കൊപ്പം അഴകുള്ള ഒരു വെള്ളിമൂങ്ങ

എരുമേലിയിൽ പെരുമഴക്കൊപ്പം  അഴകുള്ള  ഒരു വെള്ളിമൂങ്ങ

എരുമേലി: തിമിര്‍ത്ത് പെയ്ത വേനല്‍മഴ കഴിഞ്ഞ് നേരം പുലര്‍ന്നപ്പോള്‍ അഴകേറിയ വെള്ളിമൂങ്ങ. ഇന്നലെ എരുമേലി പൊതുമരാമത്ത് റസ്റ്റ് ഹൗസിലാണ് വിവിധ വര്‍ണങ്ങളില്‍ നിറഞ്ഞ ചിറകുകളില്‍ വെള്ളിമൂങ്ങയിലെ അപൂര്‍വ ഇനത്തെ നാട്ടുകാര്‍ കണ്ടത്. കാക്കകള്‍ കൂട്ടത്തോടെ കൊത്തി ഉപദ്രവിക്കുന്നതുകണ്ട് നാട്ടുകാര്‍ മൂങ്ങയെ രക്ഷിച്ച് വനപാലകര്‍ക്കു കൈമാറി.

ശ്രീനിപുരം കോളനിയിൽ സംഘർഷം: അഞ്ചു പേർ അറസ്റ്റിൽ

എരുമേലി ∙ ശ്രീനിപുരം കോളനിയിൽ പാതിരാത്രിയിൽ കൂട്ടത്തല്ലും ബഹളവും. പരുക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ അറസ്റ്റ് ചെയ്തു. സിപിഎം–ബിജെപി സംഘട്ടനമാണെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ലെന്ന് പൊലീസ് അറിയിച്ചു. ചൊവ്വ രാത്രി 11ന് ആണു സംഭവം. സാമൂഹിക വിരുദ്ധ സംഘങ്ങൾ സജീവമായ മേഖലയിൽ മുൻകാരണങ്ങൾ ഇല്ലാതെയാണ് അക്രമം അരങ്ങേറിയത്. മദ്യപിച്ച ശേഷം വാക്കേറ്റവും തുടർന്ന് കയ്യാങ്കളിയും ഉണ്ടായി. കൂട്ടയടിക്കിടെ ഒരാൾക്ക് കമ്പി കൊണ്ട് കുത്തേൽക്കുകയും ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ടവർ എല്ലാവരും യുവാക്കളാണെന്നു […]

എരുമേലിയിൽ കനത്ത മഴ ; ശബരിമല പാതകളും ഗ്രാമീണ റോഡുകളും താറുമാറായി

എരുമേലി ∙ എരുമേലിയിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് ശബരിമല പാതകളും ഗ്രാമീണ റോഡുകളും നശിച്ചു. ചൊവ്വ വൈകിട്ട് നാലു മുതൽ മൂന്നു മണിക്കൂറിലേറെ പെയ്ത മഴ കർഷകർക്കും ശുദ്ധജലക്ഷാമമുള്ള മേഖലകൾക്കും ഏറെ അനുഗ്രഹം നൽകിയെങ്കിലും ഒട്ടേറെ നാശനഷ്ടങ്ങളും സൃഷ്ടിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. പ്രധാന പാതകളിലെ വളവുകളിൽ ഒഴുകിയിറങ്ങിയ ചെളിയിൽ നിയന്ത്രണം തെറ്റി ഒട്ടേറെ ബൈക്കുകൾ മറിഞ്ഞു. പലരും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. . മണ്ണ് മാഫിയ കുത്തിയെടുത്ത പറമ്പുകളിൽ നിന്ന് ഒലിച്ചിറങ്ങിയ മണ്ണ് […]

ഒരു അണപ്പല്ല് മാത്രം എടുത്തുകളയാൻ പോയ ആളുടെ അഞ്ചു പല്ലുകൾ എടുത്തതായി ആരോപണം; ആളുമാറിപ്പോയെന്ന് അധികൃതർ കുറ്റസമ്മതം നടത്തി

എരുമേലി ∙ ഒരു അണപ്പല്ല് മാത്രം എടുത്തുകളയാൻ കോട്ടയം ഗവ. ഡന്റൽ കോളജിൽ എത്തിയ ആളുടെ എതിർപ്പ് അവഗണിച്ച് അഞ്ചു പല്ലുകൾ എടുത്തതായി ആരോപണം. എടുക്കേണ്ട പല്ല് നീക്കം ചെയ്തുമില്ല! പല്ല് നഷ്ടപ്പെട്ട തെങ്ങുകയറ്റ തൊഴിലാളി മുക്കട ഒറ്റത്തെങ്ങിൽ കുട്ടപ്പൻ (54) കോളജ് പ്രിൻസിപ്പലിനു പരാതി നൽകി. ആളുമാറിപ്പോയതാണു നിർഭാഗ്യകരമായ സംഭവത്തിന് ഇടയാക്കിയതെന്നു സംശയിക്കുന്നു. മോണയിൽ തട്ടി മുറിവുണ്ടാക്കുന്ന അണപ്പല്ല് നീക്കം ചെയ്യാനാണു കുട്ടപ്പൻ എത്തിയത്. ആദ്യത്തെ പല്ല് നീക്കം ചെയ്തപ്പോൾത്തന്നെ കുട്ടപ്പൻ പ്രതിഷേധിച്ചു. എന്നാൽ, അഞ്ച് […]

ചെറുവള്ളി ദേവീക്ഷേത്ര ഉത്സവത്തിന് കൊടിയേറി

ചെറുവള്ളി: ദേവീക്ഷേത്രത്തില്‍ മീനപ്പൂര ഉത്സവത്തിന് തിങ്കളാഴ്ച വൈകീട്ട് കൊടിയേറി. മംഗലത്തുമഠം കേശവന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വവും മേല്‍ശാന്തി എച്ച്.ബി.ഈശ്വരന്‍ നമ്പൂതിരി സഹകാര്‍മികത്വവും വഹിച്ചു. ദീപാരാധനയ്ക്കു മുമ്പ് കൊടിക്കൂറ, കൊടിക്കയര്‍ സമര്‍പ്പണം നടന്നു. കൊടിയേറ്റിന് ശേഷം കലാവേദി ഉദ്ഘാടനം കെ.പി.എ.സി. രവി, കെ.ബി.അജിത്കുമാര്‍, സബ് ഗ്രൂപ്പ് ഓഫീസര്‍ എം.ജി.ഗോപിനാഥന്‍ നായര്‍, മാതൃഭൂമി സീനിയര്‍ സബ് എഡിറ്റര്‍ സെലിം അജന്ത, സീരിയല്‍ നടന്‍ ശ്രീജിത് ചെറുവള്ളി എന്നിവര്‍ ചേര്‍ന്ന് പഞ്ചദീപപ്രകാശനം നിര്‍വഹിച്ചു. ചൊവ്വാഴ്ച രാവിലെ 10.30ന് നവകം. രാത്രി 8.30ന് കളമെഴുത്തുംപാട്ടും. […]

അമ്മയുടെ സ്‌നേഹത്തണലില്‍ സഞ്ചു എസ്.എസ്.എല്‍.സി. പരീക്ഷയെഴുതുന്നു; ഞരമ്പുകള്‍ക്ക് ബലം കുറയുന്നതാണ് സഞ്ചുവിന്റെ തളര്‍ച്ചക്ക് കാരണം

എരുമേലി: കണ്‍മുന്നില്‍ ഓടിക്കളിച്ച് നടന്ന മകന്‍ ഒരുനാള്‍ തളര്‍ച്ചയിലേക്ക് വഴുതിവീഴുന്നത് അമ്മ നിസ്സഹായയായി കണ്ടു. ചികിത്സകള്‍ പലതു നോക്കിയെങ്കിലും നാള്‍ക്കുനാള്‍ തളര്‍ച്ച കൂടിവന്നു. അഞ്ചാം ക്ലാസ് വരെ ചേട്ടനൊപ്പം സ്‌കൂളില്‍ പോയിരുന്ന മൂക്കന്‍പെട്ടി പൂവാട്ടിക്കല്‍ സഞ്ചുവിന് ശരീരം തളര്‍ന്നതോടെ പഠനം എന്ന സ്വപ്‌നം ബാലികേറാമലയായി. മകന്റെ മനസ്സ് കണ്ട മാതൃത്വത്തിന് പക്ഷേ, വിധിക്ക് മുന്‍പില്‍ പകച്ചുനില്‍ക്കാനായില്ല. പത്താം ക്ലാസ് എന്ന മകന്റെ സ്വപ്‌നം സാക്ഷാത്!കരിക്കാന്‍ അമ്മ അമ്പിളി എന്ത് കഷ്ടപ്പാടിനും തയ്യാറായി. ആറാം ക്ലാസ് മുതല്‍ മകനെ […]

തൊഴില്‍ തര്‍ക്കം: ചെറുവള്ളി എസ്റ്റേറ്റില്‍ തൊഴിലാളികള്‍ മാനേജ്‌മെന്റിനെ തടഞ്ഞു

എരുമേലി: ചെറുവള്ളി എസ്റ്റേറ്റില്‍ ഒരു വിഭാഗം തൊഴിലാളികള്‍ എസ്റ്റേറ്റ് ഓഫീസ് ഉപരോധിച്ച് മാനേജ്‌മെന്റിനെ തടഞ്ഞു. മാനേജ്‌മെന്റ് തൊഴിലാളിദ്രോഹ നടപടികള്‍ സ്വീകരിക്കുന്നതായി ആരോപിച്ചായിരുന്നു തടയല്‍. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിച്ച പ്രതിഷേധം രാത്രി വൈകിയും തീര്‍ന്നില്ല. ടാപ്പിങ്ങിലെ സീനിയോരിറ്റിയും, രണ്ട് തൊഴിലാളികള്‍ക്കെതിരെ നടപടിക്ക് നീക്കം നടക്കുന്നതും മാനേജ്‌മെന്റുമായി തര്‍ക്കത്തിന് കാരണമായിരുന്നു. അര്‍ഹതപ്പെട്ടതൊഴിലാളികള്‍ക്ക് എസ്റ്റേറ്റില്‍ ലയം അനുവദിക്കുന്നില്ലെന്നും പരാതിയുണ്ട്. ആഴ്ചകളായി തൊഴില്‍ മേഖലയില്‍ മാനേജ്‌മെന്റുമായി നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലാണ് ചൊവ്വാഴ്ചത്തെ ഓഫീസ് ഉപരോധം. പ്രശ്‌നപരിഹാരത്തിനായി പോലീസിന്റെ നേതൃത്വത്തില്‍ മാനേജ്‌മെന്റിനെയും തൊഴിലാളി പ്രതിനിധികെളയും ഉള്‍പ്പെടുത്തി […]

പെരുമഴയിൽ എരുമേലിയിൽ വെള്ളകെട്ട് ; ഗതാഗതം സ്തംഭിച്ചു

എരുമേലി : പെരുമഴയിൽ എരുമേലി ടൌൺ വെള്ളത്തിനടിയിലായെങ്കിലും നാട്ടുകാർക്ക് ആശ്വാസം ; മണ്ഡല–മകരവിളക്കു സീസണിൽ പട്ടണത്തിലെ തോടുകളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ വെള്ളം ഒഴുക്കി കൊണ്ട് പോയി ടൌണും തോടുകളും വൃത്തിയായി. തന്നെയുമല്ല കഠിനമായ ജലക്ഷാമത്തിന് പരിഹാരവും ആയി. ഇന്നലെ നാലുമണിയോടെ ആരംഭിച്ച മഴ രണ്ടു മണിക്കൂറിലേറെ നീണ്ടു. മഴയെത്തുടർന്നു കെഎസ്ആർ‍ടിസി ഡിപ്പോ പരിസരവും മുണ്ടക്കയം റോഡും വെള്ളത്തിനടിയിലായി. ഈ വർഷത്തെ ഏറ്റവും വലിയ മഴയാണ് ഇന്നലെ പെയ്തത്. കനത്ത മഴയിൽ വാഹനങ്ങൾ ഹെഡ്‌ലൈറ്റ് തെളിച്ചാണു യാത്ര നടത്തിയത്. […]

ബൈക്കിടിച്ച് വഴിയാത്രക്കാര്‍ക്കു പരിക്ക്

എരുമേലി: കണമലയിലും മുട്ടപ്പള്ളിയിലും ബൈക്കിടിച്ച് രണ്ട് പേര്‍ക്ക് ഗുരുതരപരിക്ക്. കഴിഞ്ഞദിവസമാണ് സംഭവം. കണമല എരുത്വാപ്പുഴയില്‍ വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന പനച്ചിക്കുന്നേല്‍ ടോമി (50), മുട്ടപ്പള്ളിയില്‍ 40എക്കര്‍ ജംഗ്ഷന് സമീപം തൊട്ടിപ്പറമ്പില്‍ സിദ്ദിഖ് (60) എന്നിവരാണ് ബൈക്കിടിച്ച് പരിക്കുകളേറ്റ് ചികിത്സയില്‍ കഴിയുന്നത്. തലയില്‍ ഗുരുതര പരിക്കേറ്റ ടോമി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവം സംബന്ധിച്ച് എരുമേലി പോലീസ് കേസെടുത്തു.

എരുമേലിയിൽ നിയന്ത്രണം നഷ്ടപ്പെട്ട് ഹൈവേയിലൂടെ പാഞ്ഞ ഓട്ടോ തോട്ടത്തിലേക്ക് മറിഞ്ഞു; ഡ്രൈവർ സാഹസികമായി ചാടി രക്ഷപെട്ടു, വൻ ദുരന്തം ഒഴിവായി…

എരുമേലിയിൽ നിയന്ത്രണം നഷ്ടപ്പെട്ട്  ഹൈവേയിലൂടെ പാഞ്ഞ ഓട്ടോ  തോട്ടത്തിലേക്ക് മറിഞ്ഞു; ഡ്രൈവർ സാഹസികമായി ചാടി രക്ഷപെട്ടു, വൻ ദുരന്തം ഒഴിവായി…

എരുമേലി : പല പല അപകട സാഹചര്യങ്ങൾ പിന്നിട്ടു നിയന്ത്രണം വിട്ടു പാഞ്ഞ ഓട്ടോ ഒടുവിൽ വലിയ പരിക്കില്ലാതെ ഓട്ടം പൂർത്തിയാക്കി. മരണത്തെ മുന്നിൽ കണ്ട ഡ്രൈവർ സുരക്ഷിതമായി രക്ഷപെട്ടു. വൻ ദുരന്തം ഒഴിവായി… ഇന്നലെ വൈകുന്നേരം നാലിന് എരുമേലി– മുണ്ടക്കയം പാതയിലെ ചരളയിൽ പഴയ ഗ്യാസ് ഏജൻസി ഗോഡൗണിന് സമീപമാണ് സംഭവം. പ്രധാന പാതയിൽനിന്ന് അകത്തേക്ക് കുത്തിറക്കമുള്ള ഇടറോഡിൽ നിന്നാണ് ഓട്ടോയ്ക്ക് നിയന്ത്രണം നഷ്ടപ്പെട്ടത്. ഇടറോഡിലൂടെ പാഞ്ഞ് ഹൈവേയിലൂടെ വിലങ്ങനെ ഓടി തൊട്ടുതാഴെ തോട്ടത്തിലേക്ക് ഓട്ടോ […]

അനുയോജ്യമായ സ്ഥലം നിശ്ചയിച്ച് ഗ്രാമപഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തറിയിച്ചാല്‍ ചെക്കാം മാറ്റി നിർമമിക്കും

എരുമേലി: എരുമേലി കൊരട്ടി ഇളപ്പുങ്കല്‍ റോട്ടറി ക്ലബ് വെയിറ്റിംഗ് ഷെഡിനു സമീപം വലിയതോട്ടിലാണ് ചെക്ക്ഡാം നിര്‍മാണം തുടങ്ങിയത്. ബിജെപി പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം കൊടികള്‍ നാട്ടി പണികള്‍ തടഞ്ഞതോടെ നിര്‍മാണം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇവിടെ ചെക്ക്ഡാം നിര്‍മിക്കുന്നത് ഗുണകരമല്ലെന്നു ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ആര്‍. സോജി പറഞ്ഞു. അയ്യപ്പഭക്തര്‍ കുളിക്കുന്ന വലിയമ്പലത്തിനു മുന്നിലെ ദേവസ്വം ചെക്ക്ഡാമിനു മുമ്പായി പുതിയ ചെക്ക്ഡാം നിര്‍മാണം നടത്തിയാല്‍ ശബരിമല സീസണില്‍ ജലക്ഷാമത്തിന് പരിഹാരമാകും. ഇതിനു പകരം കുളിക്കടവിലേതുള്‍പ്പെടെ മാലിന്യങ്ങളെല്ലാം ഒഴുകിയെത്തുന്നിടത്ത് ചെക്ക്ഡാം നിര്‍മിക്കാനൊരുങ്ങിയതാണ് […]

പീഡനശ്രമത്തിന് അറസ്റ്റിലായി

പമ്പാവാലി: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അയല്‍വാസി അറസ്റ്റിലായി. തുലാപ്പള്ളി സ്വദേശി ബിജു(35)വാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. വീട്ടില്‍ വീട്ടമ്മ തനിയെയുള്ള സമയം കടന്നുപിടിക്കാന്‍ ശ്രമിക്കുകയും അവര്‍ കുതറി രക്ഷപ്പെടുകയുമായിരുന്നു. ബിജുവിനെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

എരുമേലിയില്‍ വെള്ളമില്ല: ജല അഥോറിറ്റിയുടെ വിതരണം നിലയ്ക്കുന്നു

എരുമേലി: എരുമേലിയില്‍ ജല അഥോറിറ്റിയുടെ വെള്ളം വിതരണം ഒരാഴ്ചയ്ക്കു ശേഷം മുന്നറിയിപ്പില്ലാതെ നിര്‍ത്തിവയ്‌ക്കേണ്ടി വരുമെന്ന് അധികൃതര്‍. മണിമലയാറിലെ കൊരട്ടി പമ്പ് ഹൗസ് വഴിയാണ് എരുമേലിയിലേക്ക് ജലവിതരണം. ഇതിനായി വെള്ളം ശേഖരിക്കുന്നത് പമ്പ് ഹൗസിന് താഴെയുള്ള ചാകയത്തില്‍ നിന്നാണ്. ഒരിക്കലും വറ്റിയിട്ടില്ലാത്ത ചാകയത്തില്‍ ഇപ്പോള്‍ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നിരിക്കുകയാണ്. ഒപ്പം വെള്ളം മാലിന്യപൂരിതമാവുകയും ചെയ്തു. ചാകയത്തില്‍ ജലനിരപ്പ് താഴാതെ നിലനിര്‍ത്താന്‍ സഹായിച്ചിരിക്കുന്നത് കൊരട്ടിയിലെ തടയണയായിരുന്നു. എന്നാല്‍, തടയണയുടെ ശേഷി കുറവായതിനാല്‍ ജലവിതാനം നിലനിര്‍ത്താന്‍ സഹായിച്ചിരുന്ന മണല്‍ നിറച്ച ചാക്കുകള്‍ […]

കുരുക്കഴിക്കാനാകാതെ എരുമേലി

എരുമേലി ∙ ഗതാഗതസംവിധാനം തകരാറിലായി എരുമേലി പട്ടണം കുരുക്കിലമർന്നു. ഇന്നലെ ഉച്ചയോടെയാണു പട്ടണത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. സർവീസ് ബസുകൾ സമയം വൈകിയതിനെ തുടർന്ന് പ്രതിസന്ധിയിലായി. പട്ടണത്തിൽ ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുന്നതു ബസ്‌സ്റ്റാൻഡ് റോഡിലാണ്. സ്വകാര്യ ബസ്‌സ്റ്റാൻഡിലേക്കും, മുണ്ടക്കയം ഭാഗത്തേക്കും വിവിധ ബാങ്കുകളിലേക്കും പോകുന്ന പാതയാണിത്. കൂടുതൽ വ്യാപാരശാലകളും പ്രവർത്തിക്കുന്നത് ഈ പാതയോരത്താണ്. ഓട്ടോ, ടാക്സി പാർക്കിങ്ങിനു പുറമെ അനധികൃത വാഹനപാർക്കിങ് കൂടിയാകുന്നതാണു പാതയിൽ രൂക്ഷമായ കുരുക്കിന് ഇടയാക്കുന്നത്. ഇന്നലെ തിരക്കു നിയന്ത്രിക്കാൻ പൊലീസും ഉണ്ടായില്ല. ഇതിനിടെ […]

ഇടകടത്തി ശ്രീധർമശാസ്താ ക്ഷേത്രത്തിൽ തിരുവുൽസവം 19 മുതൽ

മുക്കൂട്ടുതറ ∙ ഇടകടത്തി ശ്രീധർമശാസ്താ ക്ഷേത്രത്തിലെ തിരുവുൽസവം 19ന് ആരംഭിച്ച് 23ന് ആറാട്ടോടുകൂടി സമാപിക്കും. 19ന് അഭിഷേകാഗ്നിപൂജകൾ, ഏഴിന് എതൃത്തുപൂജ, എട്ടിനു കൊടിത്തോട്ടത്തിൽ ഗൗരിയമ്മയുടെ കൊടിക്കൂറ സമർപ്പണം, 8.30നു പാലാ മോഹനൻ തന്ത്രികളുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. എല്ലാദിവസവും ഉച്ചയ്ക്ക് ഒരുമണിക്കു പ്രസാദമൂട്ട് ഉണ്ടാകും. വൈകുന്നേരം 18–ാംപടി പൂജകൾ നടക്കും. 22നു വൈകുന്നേരം തിരുവാതിര, 23നു വൈകുന്നേരം 4.30ന് ആറാട്ടുപുറപ്പാട്, 5.30നു ഘോഷയാത്ര പുറപ്പാട്, എട്ടിന് ആറാട്ട് എതിരേൽപ്, കൊടിയിറക്ക്, വലിയകാണിക്ക. വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസ് ഉദ്ഘാടനം

എരുമേലി ∙ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ബിജെപിയുടെ പൂഞ്ഞാർ നിയോജകമണ്ഡലം കേന്ദ്ര ഇലക്‌ഷൻ കമ്മിറ്റി ഓഫിസ് കൈലാസ് ഓഡിറ്റോറിയത്തിൽ ഇന്നു 12ന് ജില്ലാ പ്രസിഡന്റ് എൻ. ഹരി ഉദ്ഘാടനം ചെയ്യും

എരുമേലി ദേവസ്വം മരാമത്ത് ഓഫിസ് മുണ്ടക്കയത്തേക്കു മാറ്റുന്നെന്ന് ആരോപിച്ചു ഹിന്ദു ഐക്യവേദി പ്രവർത്തകർ ഓഫിസിനു മുൻപിൽ കൊടിനാട്ടി

എരുമേലി ∙ ദേവസ്വം മരാമത്ത് ഓഫിസ് മുണ്ടക്കയത്തേക്കു മാറ്റുന്നെന്ന് ആരോപിച്ചു ഹിന്ദു ഐക്യവേദി പ്രവർത്തകർ ഓഫിസിനു മുൻപിൽ കൊടിനാട്ടി. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഒട്ടേറെ മരാമത്ത് ജോലികൾ നടക്കുന്ന എരുമേലിയിൽനിന്ന് ഓഫിസ് മാറ്റുന്നതിൽ ദുരൂഹതയുണ്ടെന്നു പ്രവർത്തകർ ആരോപിച്ചു. എരുമേലി വലിയമ്പലത്തിനോടു ചേർന്നാണ് ദേവസ്വം വക പൊതുമരാമത്ത് വിഭാഗം അസി. എൻജിനീയറുടെ ഓഫിസ് വർഷങ്ങളായി പ്രവർത്തിക്കുന്നത്. ക്ഷേത്ര അനുബന്ധ ജോലികൾക്കു പുറമെ സീസണിലെ പാർക്കിങ് മൈതാന നവീകരണം, ശുചിമുറികൾ, കുളിക്കടവ്, പടവുകൾ, റോഡുകൾ എന്നിവയുടേതടക്കം ഓരോ വർഷവും ലക്ഷക്കണക്കിനു […]

ചെറുവള്ളി ക്ഷേത്രത്തിൽ ഉൽസവം 14ന് കൊടിയേറും

ചെറുവള്ളി ∙ ദേവീക്ഷേത്രത്തിൽ 14 മുതൽ 22 വരെ ഉൽസവം ആഘോഷിക്കും. തന്ത്രി താഴമൺമഠം കണ്‌ഠര് മോഹനര് മുഖ്യകാർമികത്വവും മേൽശാന്തി എച്ച്.ബി. ഈശ്വരൻ നമ്പൂതിരി സഹകാർമികത്വവും വഹിക്കും. 14ന് വൈകിട്ട് 6.15ന് കൊടിക്കൂറ സമർപ്പണം, കൊടിക്കയർ സമർപ്പണം, തുടർന്ന് ദീപാരാധനയക്ക് ശേഷം കൊടിയേറ്റ്. വൈകിട്ട് 8.30ന് കലാവേദി ഉദ്‌ഘാടനം. ഒൻപതിന് ബാലെ. 15ന് രാവിലെ നാലിന് പള്ളിയുണർത്തൽ, ഗണപതിഹോമം, പുരാണപാരായണം, എട്ടിന് പന്തീരടിപൂജ, 10.30ന് നവകം വൈകിട്ട് അഞ്ചിന് ഭജന, 6.45ന് ദീപാരാധന. വൈകിട്ട് 8.30ന് കളമെഴുത്തുംപാട്ട്, […]

മാലിന്യങ്ങള്‍ ശേഷിക്കു അപ്പുറത്ത് ആയപ്പോൾ എരുമേലി കമുകിന്‍കുഴിയിലെ സംസ്‌കരണ യൂണിറ്റ് അടച്ചുപൂട്ടി.

എരുമേലി: ശബരിമല സീസണിലെ മാലിന്യങ്ങള്‍ മലപോലെ കുമിഞ്ഞതോടെ എരുമേലി കമുകിന്‍കുഴിയിലെ സംസ്‌കരണ യൂണിറ്റ് അടച്ചുപൂട്ടി. സംസ്‌കരണം നടത്തിയതിന്റെ ആറര ലക്ഷം രൂപ മാസങ്ങളായിട്ടും പഞ്ചായത്തധികൃതല്‍ നല്‍കിയില്ലെന്ന് കരാറുകാരന്‍. അതേസമയം കരാറുകാരന്റെ ജോലികള്‍ ഫലപ്രദമായിരുന്നില്ലെന്നു പഞ്ചായത്ത് അധികൃതര്‍. പഞ്ചായത്തിനെതിരേ കരാറുകാരന്‍ ജില്ലാ കളക്ടര്‍ക്കു നല്‍കിയ പരാതിയെത്തുടര്‍ന്ന് അടിയന്തരമായി മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ജില്ലാ ശുചിത്വമിഷന്‍ ശ്രമം തുടങ്ങി. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന എറണാകുളം നിറവ് ഏജന്‍സിയുമായി ശുചിത്വമിഷന്‍ ബന്ധപ്പെട്ടിരുന്നു. ഇന്ന് സംസ്‌കരണ യൂണിറ്റ് സന്ദര്‍ശിച്ചിട്ട് തീരുമാനം അറിയിക്കാമെന്നാണ് ഏജന്‍സി […]

എരുമേലിയില്‍ ബജറ്റ് ഇന്ന്

എരുമേലി: നടപ്പ് സാമ്പത്തികവര്‍ഷത്തേക്കുള്ള ബജറ്റ് ഇന്നു രാവിലെ 11ന് എരുമേലി പഞ്ചായത്തില്‍ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. കോണ്‍ഫറന്‍സ് ഹാളില്‍ വൈസ് പ്രസിഡന്റ് ഗിരിജ സഹദേവനാണ് ബജറ്റ് അവതരിപ്പിക്കുക. പുതിയ പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാവില്ല. നിയമസഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിനു വിധേയമായി വരവ് ചെലവു കണക്കുകളുടെ സംക്ഷിപ്ത രൂപവും സാധാരണയായി തുടരുന്ന ഭരണപ്രവര്‍ത്തനങ്ങളുടെയും പൊതു വികസന പരിപാടികളുടെയും വരുംവര്‍ഷ അവലോകനമാണ് ബജറ്റായി അവതരിപ്പിക്കുകയെന്ന് സെക്രട്ടറി കെ.ജെ. രാജു പറഞ്ഞു

Page 1 of 7123Next ›Last »