KANJIRAPPALLY news

കാഞ്ഞിരപ്പള്ളി ജനറല്‍ ആസ്​പത്രിയില്‍ വിജിലിന്‍സ് റെയ്ഡ്

കാഞ്ഞിരപ്പള്ളി: ജനറല്‍ ആസ്​പത്രിയില്‍ വിജിലിന്‍സ് റെയ്ഡ് നടത്തി. ആസ്​പത്രി വളപ്പിലെ ഗേറ്റുവഴി ആളുകളെ കടത്തിവിടുന്നതിന് അനധികൃതമായി പണം ഈടാക്കുന്നുവെന്നും ശസ്ത്രക്രിയ കഴിഞ്ഞ് വാര്‍ഡുകളിലേക്ക് രോഗികളെ കൊണ്ടു പോകുമ്പോള്‍ നഴ്‌സിങ് അസിസ്റ്റന്റുമാര്‍ പണം വാങ്ങുന്നുവെന്നും ആരോപിച്ച് വിജിലന്‍സിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിജിലന്‍സ് സി.ഐ. ബിജു വി.നായരുടെ നേതൃത്വത്തിലുള്ള സംഘം കുറുപ്പന്തറ ലാന്‍ഡ് അക്വിസിഷന്‍ സ്‌പെഷല്‍ തഹസില്‍ദാര്‍ പ്രേമലതയുടെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന നടത്തിയത് . രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയിട്ടില്ലെന്ന് […]

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ രോഗികളുടെ തിരക്കു വർദ്ധിക്കുന്നു

കാഞ്ഞിരപ്പള്ളി: ദിനംതോറും ആയിരത്തോളംപേര്‍ ചികിത്സ തേടിയെത്തുന്ന ജനറല്‍ ആശുപത്രിയില്‍ അടിസ്‌ഥാന സൗകര്യങ്ങള്‍ ഇനിയും അകലെയാണ്‌. ഇന്നലെ മാത്രം 1033 പേര്‍ ഒ.പിയില്‍ ചികിത്സ തേടിയെത്തി. ആശുപത്രിയില്‍ ഡോക്‌ടര്‍മാരുടെ മികച്ച സേവനം ലഭ്യമാകുന്നുണ്ടെങ്കിലും സ്‌ഥലസൗകര്യത്തിന്റെ അഭാവം രോഗികളെ വലയ്‌ക്കുന്നു. ഒ.പി. പ്രവര്‍ത്തിക്കുന്ന സ്‌ഥലത്ത്‌ രോഗികള്‍ കാത്തു നില്‍ക്കുന്നത്‌ ഇടുങ്ങിയ സ്‌ഥലത്താണ്‌. പലതരം രോഗമുള്ളവര്‍ കൂട്ടമായി ഡോക്‌ടറെ കാത്തുനില്‍ക്കുന്നത്‌ രോഗങ്ങള്‍ പടരുന്നതിന്‌ കാരണമാകും. ആശുപത്രിയുടെ വികസനത്തിനായി പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്‌. ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും ജനറല്‍ ആശുപത്രിയുടെ […]

കാറ്റിലും മഴയിലും കാഞ്ഞിരപ്പള്ളിയിൽ വ്യാപക നാശം

കാറ്റിലും മഴയിലും കാഞ്ഞിരപ്പള്ളിയിൽ വ്യാപക നാശം

കാഞ്ഞിരപ്പള്ളി: മഴക്കൊപ്പമെത്തിയ ശക്‌തമായ കാറ്റില്‍ കാഞ്ഞിരപ്പള്ളി മേഖലയിലെ വിവിധയിടങ്ങളില്‍ വ്യാപക നാശം. നിരവധിയാളുകളുടെ വീടിനു മുകളിലേയ്‌ക്ക്‌ മരം വീണ്‌ വീട്‌ തകര്‍ന്നു. വിവിധ പ്രദേശങ്ങളില്‍ റോഡിലേയക്ക്‌ മരം വീണ്‌ ഗതാഗതവും സ്‌തംഭിച്ചു. താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ കൃഷിയിടങ്ങളും നശിച്ചിട്ടുണ്ട്‌. ഇന്നലെ ഉച്ചകഴിഞ്ഞ്‌ രണ്ടു മണിയോടെയുണ്ടായ കാറ്റാണ്‌ വ്യപകനാശം വിതച്ചത്‌. ആനക്കല്ല്‌ പൊന്‍മല കുളമറ്റം ദേവസ്യയുടെ വീടിനു മുകളിലേയ്‌ക്ക്‌ സമീപ പറമ്പിലെ ആഞ്ഞിലിമരം കടപുഴകി വീണ്‌ വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. തൊട്ടടുത്ത പുതുക്കലേങ്ങില്‍ മൊയ്‌തീന്റെ വീടിനു മുകളിലേയ്‌ക്ക്‌ […]

ചിറക്കടവ് സെന്റ് ഇഫ്രേംസ് പള്ളി ശതോത്തര ജൂബിലിയാഘോഷം

കാഞ്ഞിരപ്പള്ളി∙ അപരന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞു കരുണ കാണിക്കുന്നവരും സ്നേഹം പങ്കുവയ്ക്കുന്നവരുമാകണം വിശ്വാസികളെന്ന് രൂപതാ സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ അഭിപ്രായപ്പെട്ടു. ചിറക്കടവ് സെന്റ് ഇഫ്രേംസ് ഇടവകയുടെ ശതോത്തര ജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ ജോസ് പുളിക്കൽ. കാലത്തിന്റെ ചുവരെഴുത്തുകൾ തിരിച്ചറിഞ്ഞ് വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും കരുണയുടെ വക്താക്കളായി മാറാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. വികാരി ഫാ.ജോസ് മംഗലത്തിൽ, അസിസ്റ്റന്റ് വികാരി ഫാ.ജോമോൻ അത്താഴപ്പാട, ഫാ.ലൂക്ക്, സജിൻ ഇലവനാമുക്കട എന്നിവർ പ്രസംഗിച്ചു.

കാഞ്ഞിരപ്പള്ളി ബസ് സ്‌റ്റാൻഡിൽ സ്‌കൂൾ വിദ്യാർഥിനികളുടെ യൂണിഫോമിട്ട് ബസ്സുകളിൽ മോഷണ സംഘങ്ങൾ വിലസുന്നു

കാഞ്ഞിരപ്പള്ളി ബസ് സ്‌റ്റാൻഡിൽ സ്‌കൂൾ വിദ്യാർഥിനികളുടെ യൂണിഫോമിട്ട് ബസ്സുകളിൽ മോഷണ സംഘങ്ങൾ വിലസുന്നു

കാഞ്ഞിരപ്പള്ളി : പോലീസിന് തലവേദന സൃഷ്ട്ടിച്ചു കൊണ്ട് മോഷണ സംഘങ്ങൾ പുതിയ തന്ത്രങ്ങൾ പയറ്റുന്നു . ഇത്തവണ സ്‌കൂൾ സമയങ്ങളിൽ ബസ് സ്‌റ്റാൻഡുകളിൽ സ്‌കൂൾ വിദ്യാർഥിനികളുടെ യൂണിഫോമിട്ടാണ് ബസ്സുകളിൽ പോക്കറ്റടി സംഘങ്ങൾ വിലസുന്നത്. സ്‌കൂൾ വിട്ട സമയങ്ങളിൽ വിദ്യാർഥിനികളുടെ യൂണിഫോമണിഞ്ഞ് എത്തുന്നതിനാൽ മോഷ്‌ടാക്കൾ ആരുടെയും ശ്രദ്ധയിൽപ്പെടാറില്ല. ബസിൽ കയറുമ്പോൾ തിരക്കുണ്ടാക്കി പണവും ആഭരണങ്ങളും അപഹരിച്ചശേഷം മോഷണമുതൽ കൈമാറി ബസിൽനിന്ന് ഇറങ്ങി രക്ഷപ്പെടുകയാണു രീതി. സംഘാംഗങ്ങളിൽ പ്രായം കുറവുള്ള സ്‌ത്രീകളാണു പ്രധാനമായും യൂണിഫോമിട്ട് എത്തുന്നത്. തല ദുപ്പട്ടകൊണ്ടു മറയ്ക്കുന്നതിനാൽ […]

കാര്‍ ഇടിച്ച് അഞ്ചുവയസ്സുകാരന് പരിക്ക്‌

കാഞ്ഞിരപ്പള്ളി: അമിതവേഗതയില്‍ എത്തിയ കാറിടിച്ച് അഞ്ചുവയസ്സുകാരന് പരിക്ക്. കാഞ്ഞിരപ്പള്ളി മാണ്ടുക്കുഴി കാളശ്ശേരിയില്‍ വിന്‍സന്റ്-അനിത ദമ്പതിമാരുടെ മകന്‍ വിനീതിനാണ്(5) പരിക്കേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കടമപ്പുഴപാലത്തിന് സമീപത്തായിരുന്നു സംഭവം.വേദപാഠം കഴിഞ്ഞ് പള്ളിയില്‍നിന്ന് വീട്ടിലേക്ക് പോകുവഴിയായിരുന്നു അപകടം. പരിക്കേറ്റ വീനിതിനെ കാഞ്ഞിരപ്പള്ളി ജനറല്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളി പോലിസ് സ്ഥലത്തെത്തി കാര്‍ കസ്റ്റഡിയില്‍ എടുത്തു. മേഖലയില്‍ അപകടം പതിവായിരിക്കുകയാണ്. ലോകനിലവാരത്തില്‍ റോഡ് നിര്‍മിച്ചതോടെ വാഹനങ്ങള്‍ അമിത വേഗമെടുക്കുന്നതാണ് അപകടങ്ങള്‍ക്ക് വഴിവെയ്ക്കുന്നത്. ആഴ്ചകള്‍ മുമ്പ് ബൈക്ക് യാത്രികന് ഇവിടെ നടന്ന […]

ഐഎച്ച്ആർഡി കോളജിൽ ഈ വർഷം കൂടി പ്രവേശനം

കാഞ്ഞിരപ്പള്ളി∙ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം പ്രവർത്തനം പ്രതിസന്ധിയിലായ ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജിൽ ഇൗ വർഷം കൂടി പ്രവേശനം നടത്തുവാൻ തീരുമാനം. ഇന്നലെ യൂണിവേഴ്സിറ്റി അധികൃതർ വിദ്യാഭ്യാസ മന്ത്രി പ്രഫ.രവീന്ദ്രനാഥ്, ഡോ.എൻ.ജയരാജ് എംഎൽഎ എന്നിവർ നടത്തിയ ചർച്ചയിലാണ് തീരുമാനം. യുജിസി മാനദണ്ഡപ്രകാരം ഐഎച്ച്ആർഡി കോളജ് പ്രവർത്തിക്കണമെങ്കിൽ അഞ്ച് ഏക്കർ സ്ഥലം, ക്ലാസ് റൂമുകൾ, ലാബ്, ലൈബ്രറി എന്നിവ വേണമെന്നാണു നിയമം. എന്നാൽ, കാഞ്ഞിരപ്പള്ളിയിലെ ഐഎച്ച്ആർഡി കോളജിന് ഈ സൗകര്യങ്ങളൊന്നുമില്ല. ഇതിനെത്തുടർന്നാണ് ഈ വർഷം പ്രവേശനം നടത്തുന്നതു […]

പാഴ്‌വസ്തുക്കൾ കൊണ്ടൊരു സഹായം .. ചിറക്കടവ് ആറാം വാർഡിൽ പ്രവർത്തിക്കുന്ന ചൈതന്യ പുരുഷ സ്വാശ്രയസംഘം പ്രവർത്തക വ്യതസ്തമായ പദ്ധതി ആവിഷ്കരിക്കൂന്നു

കാഞ്ഞിരപ്പള്ളി∙ ഒഴിഞ്ഞ പ്‌ളാസ്‌റ്റിക് കുപ്പി, കേടായ സി.എഫ്.ലാംപ്, ഒടിഞ്ഞ കസേര, ഉപയോഗ ശൂന്യമായ ഇരുമ്പ് സാധനങ്ങൾ എന്തുമാകട്ടെ വലിച്ചെറിയുന്നതിനു പകരം സൂക്ഷിച്ചുവച്ചാൽ അത് പണമില്ലാത്തതിനാൽ പഠിക്കാൻ ബുദ്ധിമുട്ടുന്ന വിദ്യാർഥിക്കൊ, മരുന്നിനായി ബുദ്ധിമുട്ടുന്ന രോഗികൾക്കോ സഹായമാകും. ഒപ്പം പരിസര ശുചിത്വം എന്ന ലക്ഷ്യവും. ചിറക്കടവ് ആറാം വാർഡിൽ പ്രവർത്തിക്കുന്ന ചൈതന്യ പുരുഷ സ്വാശ്രയസംഘം പ്രവർത്തകരാണ് നിർധനരായ വിദ്യാർഥികളെയും രോഗികളെയും സഹായിക്കുന്നതിന് പാഴ് വസ്‌തുക്കൾ ശേഖരിക്കാനായി എത്തുന്നത്. എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്‌ചകളിലാണ് സംഘം വീടുകളിലെത്തുന്നത്. പ്ലാസ്‌റ്റിക് കുപ്പി, കേടായ […]

കാഞ്ഞിരപ്പള്ളിയിൽ പതിനാറുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: പതിനാറു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ 32 വയസുകാരനായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റിൽ. കൊടുവന്താനം വലിയപറമ്പിൽ ഷെഫീഖ് (ഫാസിൽ -32) ആണ് പിടിയിലായത്. പെണ്‍കുട്ടിയ കൗണ്‍സിൽ ചെയ്ത ചൈൽ ഡ് ലൈന്‍ പ്രവര്‍ത്തകരോടാണ് പീഡന വിവരം പെണ്‍കുട്ടി അറിയിച്ചത്. തുടര്‍ ന്നു ചൈൽഡ് ലൈന്‍ പ്രവര്‍ത്തകര്‍ നൽകിയ പരാതിയെ തുടര്‍ന്നണ് പോലീസ് അന്വേഷണം നടത്തി ഷെഫീഖിനെ അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്ന തിങ്ങനെ: രണ്ടു കുട്ടികളുടെ പിതാവുകൂടിയായ ഷെഫീഖ് വിവാഹ വാഗ്ദാനം നൽ.കിയാണ് […]

“കാഞ്ഞിരപ്പള്ളിക്കൊരു കറിവേപ്പ്”

കാഞ്ഞിരപ്പള്ളി∙ ഗ്രീൻഷോർ പരിസ്ഥിതി ദിനത്തിൽ ‘കാഞ്ഞിരപ്പള്ളിക്കൊരു കറിവേപ്പ്’ പദ്ധതി നടപ്പിലാക്കുന്നു. പേര് റജിസ്റ്റർ ചെയ്യുന്ന കർഷകർക്ക് സൗജന്യമായി നാടൻ കറിവേപ്പിൻ തൈകൾ നൽകാനാണു പദ്ധതി. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ പദ്ധതി ഉദ്ഘാടനം ചെയ്യും. ഗ്രീൻഷോർ ചെയർമാൻ ജോളി മടുക്കക്കുഴി അധ്യക്ഷത വഹിക്കും. ഹരിതമൈത്രി കേരളം ചെയർമാൻ ജോണി മാത്യു പൊട്ടംകുളം പരിസ്ഥിതിദിന സന്ദേശം നൽകും

സ്പീക്കര്‍ തിരഞ്ഞെടുപ്പ‍ിൽ പി. സി. ജോര്‍ജ്ജ് തന്റെ വോട്ട് അസാധുവാക്കി ..

സ്പീക്കര്‍ തിരഞ്ഞെടുപ്പ‍ിൽ പി. സി. ജോര്‍ജ്ജ് തന്റെ വോട്ട് അസാധുവാക്കി ..

സ്പീക്കര്‍ തിരഞ്ഞെടുപ്പ‍ിൽ പി. സി. ജോര്‍ജിന്റെ തന്റെ വോട്ട് അസാധുവായി. അദ്ദേഹം വോട്ടു രേഖപ്പെടുത്താതെ പേപ്പര്‍ വെറുതെ മടക്കി പെട്ടിയിലിടുകയിരുനു . പി സി യുടെ വോട്ട് തങ്ങൾക്കു വേണ്ടെന്ന് യുഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒ. രാജഗോപാല്‍ വോട്ടു ചെയ്തു. യുഡിഎഫ് തകർച്ചയിലേക്കു നീങ്ങുന്നതിന്റെ കൃത്യമായ സൂചനയാണ് സ്പീക്കർ തിരഞ്ഞെടുപ്പ് ഫലമെന്ന് പി.സി.ജോർജ് എംഎൽഎ. ആരുടെ വോട്ടാണ് ചോർന്നതെന്ന് തനിക്കറിയില്ല. രണ്ടു മുന്നണികളുടെയും പിന്തുണയില്ലാതെ സ്വതന്ത്രനായിട്ടാണ് താൻ സഭയിലെത്തിയത്. അതിനാൽ ഏതെങ്കിലും മുന്നണിയെ പിന്തുണയ്ക്കുന്നത് ശരിയല്ല. അതിനാലാണ് […]

ഇവിടെ അപകടം പതിയിരിക്കുന്നു ..

കാഞ്ഞിരപ്പള്ളി ∙ ദേശീയപാതയിൽ കുന്നുംഭാഗത്തിനും കുരിശുങ്കൽ ജംക്‌ഷനും ഇടയിൽ അപകടങ്ങൾ തുടരുന്നു. കുന്നുംഭാഗത്ത് ആശുപത്രി കവലയിലും എകെജെഎം സ്കൂളിനു മുന്നിലുള്ള കൊടുംവളവുകളിലും അമിതവേഗവും അശ്രദ്ധയും അപകടങ്ങൾ സൃഷ്ടിക്കുമ്പോൾ ടൗണിൽ പഞ്ചായത്തു വളവിലും കുരിശുങ്കൽ ജംക്‌ഷനിലും ഗതാഗത ക്രമീകരണത്തിനു സ്ഥാപിച്ചിരുന്ന ഡിവൈഡറുകളാണ് അപകടകാരണമാവുന്നത്. ഡിവൈഡറുകൾ തകർന്നു റോഡിലേക്കു നീണ്ടുനിൽക്കുന്ന കമ്പികൾ ഇരുചക്ര യാത്രികർക്കു സ്ഥിരം ഭീഷണിയാണ്. വാഹനങ്ങൾ തട്ടി റോഡിൽ മറിഞ്ഞുകിടക്കുന്ന ഡിവൈഡറുകളും അപകടമൊരുക്കുന്നു. പൊൻകുന്നം ഭാഗത്തു നിന്ന് ഇറക്കമിറങ്ങി വരുന്ന വാഹനങ്ങൾ കൊടുംവളവിൽ റോഡിലേക്കു നീണ്ടുനിൽക്കുന്ന ഡിവൈഡറുകളിൽ […]

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലെ മലിനജലം പുഴയിലേക്ക് ഒഴുക്കുന്നതായി പരാതി

കാഞ്ഞിരപ്പള്ളി∙ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിൽനിന്നുള്ള മലിന ജലം മഴ പെയ്യുമ്പോൾ ഓടയിലൂടെ ചിറ്റാർ പുഴയിലേക്ക് ഒഴുക്കിവിടുന്നതായി വ്യാപാരികളുടെ പരാതി. ഇതിനെതിരെ സമരം നടത്തുമെന്നും വ്യാപാരികൾ അറിയിച്ചു. മലിന ജലം പുറത്തേക്കൊഴുകുമ്പോൾ അസഹ്യമായ ദുർഗന്ധംമൂലം പ്രദേശത്തെ വ്യാപാരികളും ഇതുവഴി കടന്നുപോകുന്ന പൊതുജനങ്ങളും ബുദ്ധിമുട്ടുകയാണ്. വർഷങ്ങളായി ഇതു സംബന്ധിച്ച പരാതികൾ പഞ്ചായത്തിനും ബന്ധപ്പെട്ട അധികൃതർക്കും നൽകുകയും പഞ്ചായത്ത്, ജില്ലാ അധികൃതരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ച് നേരിട്ട് ബോധ്യപ്പെട്ടിട്ടും നടപടികളൊന്നും ഉണ്ടായില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ ആരോപിച്ചു. […]

മഴ ആരംഭിച്ചതോടെ കാഞ്ഞിരപ്പള്ളിയിലെ റോഡുകൾ തകർന്നു തുടങ്ങി

കാഞ്ഞിരപ്പള്ളി∙ മഴ ആരംഭിച്ചതോടെ റോഡുകൾ തകർന്നു തുടങ്ങി. ദേശീയ പാതയിൽ കുണ്ടും കുഴിയും രൂപപ്പെട്ടു. പാതയോരത്തെ കട്ടിങ്ങുകളും കാലപ്പഴക്കത്താൽ കടപുഴകാറായ മരങ്ങളും മഴക്കാലത്ത് അപകട ഭീഷണി ഉയർത്തുന്നു. മഴവെള്ളം കെട്ടിക്കിടക്കുന്ന കുഴികളിൽ ചാടി വാഹനാപകടങ്ങളും പതിവായി. കാഞ്ഞിരപ്പള്ളി മുതൽ മുണ്ടക്കയം വരെയുള്ള ഭാഗത്ത് പലയിടങ്ങളിലും കുഴികൾ രൂപപ്പെട്ടു. 26–ാം മൈലിനും പാറത്തോട് പഞ്ചായത്ത് ഓഫിസ് പടിക്കുമിടെ ടാറിങ് പൊളിഞ്ഞു. ഈഭാഗത്താണ് ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നതും. പാറത്തോട് പള്ളിപ്പടിക്ക് സമീപം കലുങ്ക് നിർമാണത്തിനായി ടാറിങ് വെട്ടിപ്പൊളിച്ചത് കലുങ്ക് […]

കിടക്കവിരിയും കസേരകളും നൽകി

കാഞ്ഞിരപ്പള്ളി∙ പൊൻകുന്നം ടാക്സി ഡ്രൈവേഴ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിൽ കിടക്കവിരിയും കസേരകളും സംഭാവന ചെയ്തു. 25 കിടക്കവിരികളും 12 കസേരകളുമാണ് ആശുപത്രിയിലേക്കു നൽകിയത്. പൊൻകുന്നം സി.ഐ: പി.എം.ബൈജുവിൽനിന്നും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി ആർഎംഒ: ഡോ. ജയകുമാർ ഇവ ഏറ്റുവാങ്ങി. ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് കെ.ജി.രാജീവ്, എച്ച്.അബ്ദുൾ അസീസ്, അനിൽകുമാർ, ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി അബ്ദുൾ മജീദ് എന്നിവർ പ്രസംഗിച്ചു.

സി.ബി.സി.ഐ. അംബേദ്കര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

കാഞ്ഞിരപ്പള്ളി: ഡോ. ബി.ആര്‍.അംബേദ്കറിന്റെ 125-ാം ജന്മദിനം പ്രമാണിച്ച് ദളിത് കാത്തലിക് സാമൂഹികപ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 75 പേര്‍ക്ക് കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് റാഫിമാര്‍ഗ് ന്യൂഡല്‍ഹിയില്‍ വച്ച് സി.ബി.സി.ഐ. അംബേദ്കര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. കേരളത്തില്‍ നിന്ന് ടി.ജെ.എബ്രഹാം (കാഞ്ഞിരപ്പള്ളി രൂപത), എന്‍.ഒ.ജോസഫ് (കാഞ്ഞിരപ്പള്ളി രൂപത), ഷിബു ജോസഫ് (വിജയപുരം രൂപത), ജെയിംസ് ഇലവുങ്കല്‍ (ചങ്ങനാശേരി രൂപത), എന്‍.ദേവദാസ് (നെയ്യാറ്റിന്‍കര രൂപത) എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. 65 വര്‍ഷമായി തുടരുന്ന ദളിത് ക്രൈസ്തവ സമരത്തില്‍ ഇവര്‍ വഹിച്ച […]

ഉജ്ജ്വല വിജയം നേടി അല്‍ഫീന്‍ സ്‌കൂള്‍

കാഞ്ഞിരപ്പള്ളി: സി.ബി.എസ്.ഇ.പത്താം ക്ലാസ് പരീക്ഷയില്‍ അല്‍ഫീന്‍ പബ്ലിക് സ്‌കൂളിന് വീണ്ടും 100 ശതമാനം വിജയം. പരീക്ഷയെഴുതിയ 50 വിദ്യാര്‍ഥികളില്‍ ഏഴ് പേര്‍ എ വണ്‍ ഗ്രേഡും 38 പേര്‍ ഡിസ്റ്റിങ്ഷനും നേടി. വിജയികളെ പ്രിന്‍സിപ്പല്‍ ഗിരിജ സന്തോഷ്, മാനേജര്‍ ഷെരീഫ് റഹ്മാന്‍ എന്നിവര്‍ അഭിനന്ദിച്ചു.

ജനറൽ ആശുപത്രിയിൽ ചികിത്സാസൗകര്യം വേണം

കാഞ്ഞിരപ്പള്ളി ∙ പനിബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുമ്പോൾ ജനറൽ ആശുപത്രിയിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുവാൻ അധികൃതർ തയാറാകണമെന്ന ആവശ്യം ശക്തമാകുന്നു. ഇന്നലെ ഉച്ചവരെ 355 ആളുകളാണ് ഒപിയിൽ ചികിത്സ തേടിയെത്തിയത്. ഇതിൽ 270 ആളുകളും പനിബാധിതരായിരുന്നു. വൈറൽ പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി സാധ്യതയുള്ളവരും ചികിത്സ തേടിയെത്തിയിട്ടുണ്ട്. ആകെ 142 പേരെ കിടത്തി ചികിത്സിക്കുവാൻ മാത്രമേ ജനറൽ ആശുപത്രിയിൽ സൗകര്യമുള്ളു. മുണ്ടക്കയം, എരുമേലി തുടങ്ങിയ പ്രദേശങ്ങളിലെ സർക്കാർ ആശുപത്രിയിൽ ലബോറട്ടറി സൗകര്യം ഇല്ലാത്തതിനാൽ ജനറൽ ആശുപത്രിയിലേക്കാണ് രോഗികളെ […]

സംസ്ഥാന ദഅ് വ മീറ്റ്

കാഞ്ഞിരപ്പള്ളി ∙ എെഎസ്എം നേതൃത്വത്തിലുള്ള ട്രൂത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ദഅ് വ മീറ്റ് നടന്നു. മതങ്ങളുടെ സത്ത ഏക ദൈവ വിശ്വാസമാണെന്നും മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ വിശ്വാസികൾ ബാധ്യസ്ഥരാണെന്നും സംഗമം അഭിപ്രായപ്പെട്ടു. എെഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ് നാസർ മുണ്ടക്കയം അധ്യക്ഷത വഹിച്ചു. കെഎൻഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം സയ്യിദ് അലി കൽപ്പറ്റ ഉദ്ഘാടനം ചെയ്തു. ട്രൂത്ത് ഡയറക്ടർ മമ്മൂട്ടി മുസ്ലിയാർ, അബ്ദുൾ റഷീദ് ഉഗ്രപുരം, അൻസർ ഫാറൂഖി, ഷെജി ബഷീർ, സജാസ് മുഹമ്മദ്, നവാസ് പുളിമൂട്ടിൽ, ഇബ്രാഹിം […]

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിന് മികച്ച വിജയം

കാഞ്ഞിരപ്പള്ളി ∙ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ മേഖലയിലെ സ്കൂളുകൾക്കു മികച്ച വിജയം. ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ തുടർച്ചയായി 24–ാം വർഷവും മികച്ച വിജയം നേടി. പരീക്ഷയെഴുതിയ 228 പേരും വിജയിച്ചു. 224 പേർക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചു. ഇതിൽ 61 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ വൺ ഗ്രേഡ് നേടി. വിജയികളെ മാനേജർ ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാൽ, പ്രിൻസിപ്പൽ ഫാ. ഡെന്നി നെടുംപാതാലിൽ, വൈസ് പ്രിൻസിപ്പൽ ഫാ. സിബി അറയ്ക്കൽ, പിടിഎ പ്രസിഡന്റ് സോണി […]

വൈറൽ‌ പനിയും ഡെങ്കിയും പടരുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

കാഞ്ഞിരപ്പള്ളി ∙ മലയോര മേഖലയിൽ വൈറൽ പനിയും ഡെങ്കിപ്പനിയും പടരുന്നു. രോഗപ്രതിരോധത്തിന് അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. മേയ് രണ്ടു മുതൽ ഇന്നലെവരെ ജനറൽ ആശുപത്രിയിൽ ചികിൽസ തേടിയവരിൽ 29 പേർക്കു ഡെങ്കിപ്പനി കണ്ടെത്തിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയാണു ഡെങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. ഇതു കൂടാതെ ഇന്നലെ ജനറൽ ആശുപത്രിയിൽ ചികിൽസ തേടിയ എരുമേലി സ്വദേശിക്ക് എലിപ്പനി ബാധിച്ചതായും കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം പാറത്തോട്ടിൽനിന്നു ചികിൽസ തേടിയെത്തിയ അന്യസംസ്ഥാന തൊഴിലാളിക്കു മലേറിയ ബാധിച്ചതായും കണ്ടെത്തിയിരുന്നു. വൈറൽ […]

റബ്ബര്‍തോട്ടങ്ങളില്‍ ചിരട്ടകമിഴ്ത്തിവയ്ക്കണം: റബ്ബര്‍ബോര്‍ഡ്‌

റബ്ബര്‍മേഖലയില്‍ മഴ ലഭിച്ചു തുടങ്ങിയതിനാല്‍ റബ്ബര്‍തോട്ടങ്ങളിലെ ചിരട്ടകള്‍ കര്‍ഷകര്‍ കമിഴ്ത്തി വയ്ക്കണമെന്ന് റബ്ബര്‍ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു. കൊതുകുകളിലൂടെ പരക്കുന്ന വിവിധ രോഗങ്ങള്‍ നാട്ടില്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യം നിലവിലുള്ളതിനാലാണിത്. റബ%

വൈദ്യുതി മുടക്കം വലയ്ക്കുന്നു

കാഞ്ഞിരപ്പള്ളി ∙ വൈദ്യുതി മുടക്കം നാട്ടുകാരെ ദുരിതത്തിലാക്കുന്നു. പകൽ സമയങ്ങളിൽ വൈദ്യുതി മുടങ്ങുന്നതു വിദ്യാർഥികളെയും വലയ്ക്കുന്നു. പ്ലസ്ടു പ്രവേശനത്തിന് ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. ഇതിനായി ഇന്റർനെറ്റ് കഫേകളിൽ എത്തുന്നവർ ഏറെ നേരം കാത്തിരിക്കേണ്ട ഗതികേടിലാണ്. ഇടയ്ക്കിടെ വൈദ്യുതി മുടങ്ങുന്നതു കഫേകളുടെ പ്രവർത്തനങ്ങളെ ബാധിച്ചിരിക്കുകയാണ്. തുടർച്ചയായുള്ള വൈദ്യുതി മുടക്കം മൂലം ഓൺലൈൻ വഴിയുള്ള റജിസ്‌ട്രേഷൻ വൈകുന്നതായി ആരോപണമുണ്ട്. വൈദ്യുതി മുടക്കം ഇതര സ്ഥാപനങ്ങളെയും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. പഞ്ചായത്തുകളിലും വില്ലേജ് ഓഫിസുകളിലുംനിന്നു സർട്ടിഫിക്കറ്റുകൾ ലഭിക്കേണ്ടവരും ഓൺലൈനിലൂടെ വേണം അപേക്ഷ നൽകാൻ. വൈദ്യുതി […]

നഴ്‌സസ് ദിനാചരണം നടത്തി

കാഞ്ഞിരപ്പളളി: ഇരുപത്താറാം മൈൽ മേരിക്വീന്‍സ് മിഷന്‍ ആശുപത്രിയുടെയും സ്‌കൂള്‍ഓഫ് നഴ്‌സിംഗിന്റെയും ആഭിമുഖ്യത്തിൽ നഴ്‌സസ് ദിനാഘോഷം ആഘോഷിച്ചു. ആശുപത്രി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ മണ്ണനാൽ സിഎംഐ നഴ്‌സസ് ദിന സന്ദേശം ന.കി.

രാജീവ് ഗാന്ധി അനുസ്മരണം

കാഞ്ഞിരപ്പള്ളി ∙ മുൻ പ്രധാനമന്ത്രി‌ രാജീവ് ഗാന്ധിയുടെ 25–ാം രക്തസാക്ഷിത്വദിനം കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. പ്രസിഡന്റ് ബേബി വട്ടക്കാടിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പ്രസിഡന്റ് ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു. റോണി കെ.ബേബി, പി.ജീരാജ്, പി.മോഹനൻ, ജോൺ ജേക്കബ്, രാജേഷ് ചന്ദ്രൻ, സുനിൽ സീബ്ലു, സുനിൽ തേനംമാക്കൽ, രഞ്ജു തോമസ്, പി.പി.എ. സലാം എന്നിവർ പ്രസംഗിച്ചു.

കാഞ്ഞിരപ്പള്ളിയിലെ വികസന പ്രതിസന്ധി കാരണം ഗ്രാമപഞ്ചായത്ത് പ്രശ്നങ്ങൾ : ഡോ. എൻ.ജയരാജ്

കാഞ്ഞിരപ്പള്ളി ∙ പൊതു ആവശ്യങ്ങൾക്കു സ്ഥലം ഏറ്റെടുത്തു നൽകാൻ ഗ്രാമപഞ്ചായത്ത് തയാറാകാത്തതാണ് കാഞ്ഞിരപ്പള്ളിയിലെ വികസന പ്രതിസന്ധിക്കു കാരണമെന്നു ഡോ. എൻ.ജയരാജ് എംഎൽഎ ആരോപിച്ചു. കാഞ്ഞിരപ്പള്ളി മീഡിയ സെന്ററിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഐഎച്ച്ആർഡി കോളജിനും ഫയർ‌ സ്റ്റേഷനും കെട്ടിടങ്ങൾ നിർമിക്കുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുത്തു നൽകണമെന്ന് ആവശ്യപ്പെട്ടു പഞ്ചായത്തിന് ഉടൻ കത്തു നൽകുമെന്നും എംഎൽഎ അറിയിച്ചു. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് ആവശ്യമായ ഫണ്ട് അനുവദിക്കാൻ കഴിയും. ഇപ്പോൾ ശുദ്ധജലം സുലഭമായ പ്രദേശങ്ങളിൽപോലും വരുംകാലങ്ങളിൽ ജലക്ഷാമത്തിനു സാധ്യതയേറെയാണ്. […]

കാഞ്ഞിരപ്പള്ളി അൽഫീൻ പബ്ലിക് സ്കൂളിനു നൂറുശതമാനം വിജയം.

കാഞ്ഞിരപ്പള്ളി ∙ സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ കാഞ്ഞിരപ്പള്ളി അൽഫീൻ പബ്ലിക് സ്കൂളിനു നൂറുശതമാനം വിജയം. പരീക്ഷയെഴുതിയ 36 വിദ്യാർഥികളും മികച്ച വിജയം നേടിയതായി സ്കൂൾ പ്രിൻസിപ്പൽ ഗിരിജാ സന്തോഷ് അറിയിച്ചു.

കാഞ്ഞിരപ്പള്ളിയിൽ നടന്ന വനിതാ അദാലത്തിൽ പരാതികളുടെ പ്രളയം

കാഞ്ഞിരപ്പള്ളിയിൽ നടന്ന വനിതാ അദാലത്തിൽ പരാതികളുടെ പ്രളയം

കാഞ്ഞിരപ്പള്ളി : ഇന്നലെ കാഞ്ഞിരപ്പള്ളിയിൽ നടന്ന വനിതാ അദാലത്തിൽ പരാതികളുടെ പ്രളയം. കാഞ്ഞിരപ്പള്ളി ടൗൺ ഹാളിൽ സംസ്ഥാന വനിതാ കമ്മിഷൻ അംഗം ഡോ. ജെ.പ്രമീളാദേവിയുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ അദാലത്തിൽ 79 പരാതികളാണു പരിഗണിച്ചത്. ഇതിൽ 38 പരാതികൾ തീർപ്പാക്കി. 11 കേസുകൾ അന്വേഷണത്തിനായി പൊലീസിനു കൈമാറി. ആറു പരാതികളിൽ ഇരുകക്ഷികളെയും കൗൺസലിങ്ങിനു വിധേയരാക്കാൻ നിർദേശം നൽകി. പത്താം ക്ലാസിൽ പഠിച്ചിരുന്ന പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ എടുത്തു ഫോണിൽ സൂക്ഷിച്ച ഇരുപതുകാരനായ കാമുകൻ, ഇവ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയതോടെ മകൾ […]

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ കാഞ്ഞിരപ്പള്ളി മേഖലയിലെ സ്കൂളുകൾക്കു മികച്ച വിജയം

കാഞ്ഞിരപ്പള്ളി∙ സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ മേഖലയിലെ സ്കൂളുകൾക്കു മികച്ച വിജയം. ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിൽ പരീക്ഷയെഴുതിയ 678 കുട്ടികളിൽ 162 പേർ എല്ലാ വിഷയങ്ങൾക്കും എ വൺ ഗ്രേഡ് നേടി. വിജയികളെ സ്കൂൾ മാനേജർ ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാൽ, പ്രിൻസിപ്പൽ ഫാ. ഡെന്നി തോമസ് നെടുംപതാലിൽ, വൈസ് പ്രിൻസിപ്പൽ ഫാ. സിബി അറയ്ക്കൽ, പിടിഎ പ്രസിഡന്റ് സോണി തോമസ് എന്നിവർ അഭിനന്ദിച്ചു. കാഞ്ഞിരപ്പള്ളി∙ സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ ഇടക്കുന്നം മേരിമാതാ പബ്ലിക് സ്കൂളിനു […]

തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനം കാഞ്ഞിരപ്പള്ളിയെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തി

പൊൻകുന്നം∙ കാഞ്ഞിരപ്പള്ളിയെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തി തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനം. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ഇടതു വലതു സ്ഥാനാർഥികൾ ഉൗഴമിട്ട് മുന്നേറിയ മണ്ഡലത്തിൽ ആദ്യഘട്ടത്തിൽ എൻഡിഎ സ്ഥാനാർഥി മനോജും ഒപ്പമെത്തി. ആദ്യ പതിനഞ്ചു ബൂത്തുകൾ ഉൾപ്പെടുന്ന പള്ളിക്കത്തോട് പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോൾ എഴുനൂറോളം വോട്ടുകൾക്കു യുഡിഎഫ് മുന്നിൽ. തുടർന്നു കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ബൂത്തുകൾ എണ്ണിയതോടെ എൽഡിഎഫ് വോട്ടുകളിൽ മുന്നേറ്റം, കേരള കോൺഗ്രസ് എമ്മിന്റെ സിറ്റിങ് സീറ്റിൽ ഡോ.എൻ.ജയരാജിനെതിരെ എൽഡിഎഫ് സ്ഥാനാർഥി വി.ബി.ബിനു ഒപ്പത്തിനൊപ്പം. സിപിഎം ശക്തികേന്ദ്രമായ ചിറക്കടവ് പഞ്ചായത്തിലെ ബൂത്തുകൾ […]

101 വയസ്സിന്റെ ചെറുപ്പവുമായി വിഴിക്കിത്തോട്‌ മണ്ണംപ്ലാക്കൽ ഒറോമ്മ ടീച്ചർ തന്റെ സമ്മതിദാനവകാശം വിനയോഗിച്ചു

101 വയസ്സിന്റെ ചെറുപ്പവുമായി വിഴിക്കിത്തോട്‌ മണ്ണംപ്ലാക്കൽ ഒറോമ്മ ടീച്ചർ തന്റെ സമ്മതിദാനവകാശം വിനയോഗിച്ചു

കാഞ്ഞിരപ്പള്ളി : 101 വയസ്സിന്റെ ചെറുപ്പവുമായി വിഴിക്കിത്തോട്‌ മണ്ണംപ്ലാക്കൽ കങ്ങഴ പറന്പിൽ റോസമ്മ തോമസ്‌ എന്ന ഒറോമ്മ ടീച്ചർ ഇന്നലെ തന്റെ സമ്മതിദാനവകാശം വിനയോഗിച്ചു. വിഴിക്കിത്തോട്ടിലെ ആർ .വി. ജി സ്കൂളിലെ ബൂത്തിലേക്ക് ഇന്നലെ നൂറുവയസ്സുകാരി ഒറോമ്മ ടീച്ചറെത്തിയത് സഹോദരന്റെ കൊച്ചുമകനായ സണ്ണിയും മക്കളുമോത്താണ്. . ടീച്ചറിന്റെ കണ്ണുകൾക്കു മുന്നിലൂടെ ഇക്കാലംകൊണ്ടു കടന്നുപോയതു കേരളത്തിലെ തിരഞ്ഞെടുപ്പു ചരിത്രം കൂടിയാണ്. അവിവാഹിതയായ റോസമ്മ തോമസ്‌ എടത്വായിലെ സ്കൂളിലെ അധ്യാപക ജോലിയിൽനിന്നു വിരമിച്ചശേഷം സണ്ണിക്കും കുടുംബത്തിനും ഒപ്പമാണ് താമസിക്കുന്നത്. ” […]

കാഞ്ഞിരപ്പള്ളിയിൽ തുടർച്ചയായി പെയുന്ന മഴയിൽ തങ്ങളുടെ വോട്ടുകൾ ഒലിച്ചു പോകുമോ എന്ന ആശങ്കയിൽ സ്ഥാനാർഥികൾ.

കാഞ്ഞിരപ്പള്ളി ∙ പൊരിവെയിലത്തു നടത്തിയ പ്രചാരണത്തിനൊടുവിൽ വോട്ടെടുപ്പു ദിവസം മഴയെത്തുമോയെന്ന ആശങ്കയിലാണു രാഷ്ട്രീയ പാർട്ടികൾ. കാഞ്ഞിരപ്പള്ളിയിൽ കഴിഞ്ഞ നാല് ദിവസങ്ങൾ ആയി തുടർച്ചയായി പെയുന്ന മഴയിൽ തങ്ങളുടെ വോട്ടുകൾ ഒലിച്ചു പോകുമോ എന്ന ആശങ്കയിലാണ് സ്ഥാനാർഥികൾ.

വോട്ടിങ് യന്ത്രങ്ങൾക്കു സിസിടിവി സുരക്ഷ

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്‌ട്രോങ് റൂമുകൾക്ക് ക്ലോസ്ഡ് സർക്യൂട്ട് ക്യാമറ സുരക്ഷ ഏർപ്പെടുത്തിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ കലക്ടർ സ്വാഗത് ഭണ്ഡാരി അറിയിച്ചു. സ്‌ഥാനാർഥികൾക്കും അംഗീകൃത രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾക്കും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫിസറുടെ മുൻകൂർ അനുമതി വാങ്ങി വോട്ടെണ്ണൽ കേന്ദ്രത്തിൽ സിസിടിവി ദൃശ്യം കാണുന്നതിനുള്ള സൗകര്യമുണ്ട്.

ഒരുക്കങ്ങളെല്ലാം പൂർണം; പൊതുജനത്തിന്റെ മനസ്സറിയാതെ ചങ്കിടിപ്പോടെ സ്ഥാനാർഥികൾ

കാഞ്ഞിരപ്പള്ളി : കലാശകൊട്ടും നിശബ്ദ പ്രചാരണവും അവസാനരാത്രിയിലെ കരുനീക്കങ്ങളും പൂർത്തിയാക്കിയാണു സ്ഥാനാർഥികൾ ഇന്ന് ജനവിധി തേടുന്നത്. ഒരുക്കങ്ങളെല്ലാം പൂർണം; പൊതുജനത്തിന്റെ മനസ്സറിയാതെ ചങ്കിടിപ്പോടെ സ്ഥാനാർഥികൾ വോട്ടെടുപ്പ് കഴിയുന്നതോടെ ഏകദേശ ഫലം മനസ്സിലാക്കാൻ പോളിങ് സ്റ്റേഷനിലെത്തുന്ന ബൂത്ത് പ്രതിനിധികൾക്കു നിർദേശം നൽകി കക്ഷികളും സജ്ജമായി. തങ്ങൾക്ക് അനുകൂലമാകുന്ന വോട്ടുകൾ രേഖപ്പെടുത്തി കൃത്യമായ കണക്കുകൾ വോട്ടെടുപ്പ് കഴിയുന്നതോടെ കൂട്ടിയെടുക്കുക എന്നതാണ് ഇത്തവണയും ലക്ഷ്യം. മണ്ഡലത്തിലെ മാതൃകാ പോളിങ് ബൂത്തുകളിൽ വോട്ടർമാരെ സ്വീകരിക്കുവാൻ പ്രത്യേക ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മുണ്ടക്കയം പഞ്ചായത്തിലെ സിഎംഎസ് […]

പോളിങ് സാമഗ്രികളുടെ വിതരണം നടന്നു

കാഞ്ഞിരപ്പള്ളി ∙ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലങ്ങളിലെ പോളിങ് ബൂത്തുകൾ ഇന്നലെ വൈകിട്ട് നാലുമണിയോടെ സജ്ജമായി. ഇരുമണ്ഡലങ്ങളിലേക്കുമുള്ള പോളിങ് സാമഗ്രികൾ ഇന്നലെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂളിൽനിന്നു വിതരണം ചെയ്തു. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ 154 ബൂത്തുകളിലേക്കും പൂഞ്ഞാർ മണ്ഡലത്തിലെ 161 ബൂത്തുകളിലേക്കുമുള്ള പോളിങ് സാമഗ്രികളാണ് സെന്റ് ഡൊമിനിക്സ് സ്കൂളിൽനിന്നു വിതരണം ചെയ്തത്. രാവിലെ ഒൻപതിനു തിരഞ്ഞെടുപ്പു നിരീക്ഷകന്റെയും പൊലീസിന്റെയും സ്ഥാനാർഥികളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ വോട്ടിങ് യന്ത്രങ്ങളും ബാലറ്റും സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂം തുറന്നു. 10.30നു പോളിങ് […]

പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും രണ്ടു ബൂത്തുകൾ പൂർണമായും വനിതാ ഉദ്യോഗസ്ഥർ നിയന്ത്രിക്കും

കാഞ്ഞിരപ്പള്ളി ∙ പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും രണ്ടു ബൂത്തുകൾ പൂർണമായും വനിതാ ഉദ്യോഗസ്ഥർ നിയന്ത്രിക്കും. പ്രിസൈഡിങ് ഓഫിസർ മുതൽ പൊലീസ് വരെ വനിതാ ഉദ്യോഗസ്ഥർ മാത്രമായിരിക്കും ഇവിടെ. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ 25–ാം നമ്പർ ബൂത്തും ചിറക്കടവ് ശ്രീരാമവിലാസം എൻഎസ്എസ് ഹൈസ്കൂളിലെ 61–ാം നമ്പർ ബൂത്തും വനിതാ ഉദ്യോഗസ്ഥരാണു നിയന്ത്രിക്കുന്നത്. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ 64–ാം നമ്പർ ബൂത്തും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ 67–ാം നമ്പർ ബൂത്തും […]

പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും ഒരുക്കങ്ങൾ പൂർണം

കാഞ്ഞിരപ്പള്ളി ∙ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലങ്ങളിലെ പോളിങ് ബൂത്തുകൾ ഇന്നലെ വൈകിട്ട് നാലുമണിയോടെ സജ്ജമായി. ഇരുമണ്ഡലങ്ങളിലേക്കുമുള്ള പോളിങ് സാമഗ്രികൾ ഇന്നലെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂളിൽനിന്നു വിതരണം ചെയ്തു. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ 154 ബൂത്തുകളിലേക്കും പൂഞ്ഞാർ മണ്ഡലത്തിലെ 161 ബൂത്തുകളിലേക്കുമുള്ള പോളിങ് സാമഗ്രികളാണ് സെന്റ് ഡൊമിനിക്സ് സ്കൂളിൽനിന്നു വിതരണം ചെയ്തത്. രാവിലെ ഒൻപതിനു തിരഞ്ഞെടുപ്പു നിരീക്ഷകന്റെയും പൊലീസിന്റെയും സ്ഥാനാർഥികളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ വോട്ടിങ് യന്ത്രങ്ങളും ബാലറ്റും സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂം തുറന്നു.10.30നു പോളിങ് സാമഗ്രികളുടെ […]

ഇന്നു വിധിയെഴുത്ത്… ഇന്ന് പൊതുജനങ്ങളുടെ ദിവസം …

ഇന്നു വിധിയെഴുത്ത്… ഇന്ന് പൊതുജനങ്ങളുടെ ദിവസം …

കാഞ്ഞിരപ്പള്ളി ∙ ഇന്നു വിധിയെഴുത്ത്. .. ഇന്ന് പൊതുജനങ്ങളുടെ ദിവസം … പതിനാലാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഇന്ന്; ആകെ വോട്ടർമാർ 2,60,19,284; കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ വോട്ടർമാർ–1,78,643 . പൂഞ്ഞാറിൽ 1,83,367 വോട്ടർമാർ. വോട്ടെടുപ്പ് രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ. വൈകിട്ട് ആറിന് പോളിങ് ബൂത്തിലെ ക്യൂവിലുള്ളവർക്ക് ടോക്കൺ നൽ‌കി വോട്ടിന് അവസരമൊരുക്കും. ∙ ഇന്ന് പൊതു അവധി. വോട്ടെണ്ണൽ 19ന് ∙ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്നു വൈകിട്ട് 6.30 മുതൽ മുതിർന്നവർക്ക് മുൻ‌ഗണന വോട്ട് ചെയ്യാൻ […]

പി സി ക്ക് എതിരെ ഒളിയന്പ് എയ്തു ഏ. കെ. ആന്റണി പൂഞ്ഞാർ മണ്ഡലത്തിൽ..

പി സി ക്ക് എതിരെ ഒളിയന്പ് എയ്തു ഏ. കെ. ആന്റണി പൂഞ്ഞാർ മണ്ഡലത്തിൽ..

പിണ്ണാക്കനാട് : പൂഞ്ഞാറിലെ സ്വതന്ത്ര സ്ഥാനാർഥികളെ ഭയക്കേണ്ട ആവശ്യമില്ല എന്ന്‌ കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആന്റണി. പൂഞ്ഞാറിൽ യുഡിഎഫ് ചരിത്ര വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര സ്ഥാനാർഥികളെ ഭയക്കേണ്ട കാര്യമില്ല. കേരളത്തിൽ ഒട്ടേറെ സ്വതന്ത്രർ മത്സര രംഗത്തുണ്ട് പൂഞ്ഞാറിലും ഒട്ടേറെ സ്വതന്ത്രർ മത്സര രംഗത്തുണ്ടെന്നും ആന്റണി പറഞ്ഞു. പൂഞ്ഞാർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ജോർജുകുട്ടി ആഗസ്തിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ അസീസ് ബഡായിൽ അധ്യക്ഷത വഹിച്ചു. പ്രധാനമന്ത്രിക്കും അമിത്ഷായ്ക്കും കേരളത്തിലൂടെ […]

പ്രചാരണത്തിനായി നേതാക്കൾ കാഞ്ഞിരപ്പള്ളിയിലേക്ക് ; ഉമ്മൻ ചാണ്ടി 13ന് കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി∙ എൻഡിഎ സ്ഥാനാർഥി വി.എൻ.മനോജിന്റെ പ്രചാരണാർഥം സുരേഷ് ഗോപി എംപി ഇന്നു കറുകച്ചാലിൽ പ്രസംഗിക്കും. പൊന്തൻപുഴയിലെ യോഗത്തിനുശേഷം റോഡ്ഷോ ആരംഭിക്കും. തുടർന്നു മണിമല, പത്തനാട് എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികളിൽ പങ്കെടുക്കും. കറുകച്ചാലിൽ ഉച്ചകഴിഞ്ഞു മൂന്നിന് നടത്തുന്ന സമ്മേളനത്തിനും സുരേഷ് ഗോപിയെത്തും. എൽഡിഎഫ് സ്ഥാനാർഥി വി.ബി.ബിനുവിന്റെ തിരഞ്ഞെടുപ്പു പ്രചാരണാർഥം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ഡോ. ബി.ഇക്ബാൽ, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ.തോമസ് എന്നിവർ ഇന്നു വൈകിട്ട് അഞ്ചിനു കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ പ്രസംഗിക്കും. എൽഡിഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ […]

കാഞ്ഞിരപ്പള്ളിയിലെയും പൂഞ്ഞാറിലെയും വോട്ടിങ് യന്ത്രങ്ങളുടെ കമ്മിഷനിങ് ഇന്നലെ നടന്നു

കാഞ്ഞിരപ്പള്ളി∙ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലങ്ങളിലെ പോളിങ് ബൂത്തുകളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ കമ്മിഷനിങ് ഇന്നലെ സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കേന്ദ്ര നിരീക്ഷകൻ ആഷിഷ് കുമാർ, ജില്ലാ കലക്ടർ സ്വാഗത് ഭണ്ഡാരി, തഹസിർദാർ പി.ഡി. ഷീലാദേവി, ഇരു മണ്ഡലങ്ങളിലെയും റിട്ടേണിങ് ഓഫിസർമാർ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കമ്മിഷനിങ്. മെഷീനുകളിൽ സ്ഥാനാർഥികളുടെ പേരും ചിഹ്നവും ഉൾപ്പെടുന്ന ബാലറ്റ് പേപ്പറുകളും സെറ്റ് ചെയ്തു. ഒരു ബൂത്തിലേക്ക് ഒന്നെന്ന കണക്കിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ 154 ബൂത്തുകളിലേക്കും, […]

പ്ലസ് ടു ഫലം; കാഞ്ഞിരപ്പള്ളിയിലെ സ്കൂളുകൾക്ക് ഉജ്ജല വിജയം

കാഞ്ഞിരപ്പള്ളി ∙ സെന്റ് ഡോമിനിക്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു പരീക്ഷ എഴുതിയ 241 വിദ്യാർഥികളിൽ 230 പേർക്കും മിന്നുംവിജയം. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയതു 38 വിദ്യാർഥികളാണ്. രണ്ടു വിദ്യാർഥികൾ മുഴുവൻ മാർക്കും സ്വന്തമാക്കി. സയൻസ് ബാച്ചിലെ റോസി ജോസഫും കൊമേഴ്സ് ബാച്ചിലെ എലിസബത്ത് തോമസുമാണ് 1200 മാർക്കും നേടി തിളങ്ങിയവർ. കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 174 വിദ്യാർഥികളിൽ 171 പേരും വിജയിച്ചു. 11 കുട്ടികൾ എല്ലാ […]

വേതനം 15,000 രൂപയാക്കുക എന്നവശ്യപെട്ടു അങ്കണവാടി ജീവനക്കാർ പ്രധാനമന്ത്രിക്ക് അരലക്ഷം കത്തുകൾ കത്തുകളയക്കുന്നു

കാഞ്ഞിരപ്പള്ളി : വേതനം 15,000 രൂപയാക്കുക എന്നവശ്യപെട്ടു അങ്കണവാടി ജീവനക്കാർ പ്രധാനമന്ത്രിക്ക് അരലക്ഷം കത്തുകൾ കത്തുകളയക്കുന്നു . അതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ അങ്കണവാടി ജീവനക്കാർ കാഞ്ഞിരപ്പള്ളി ഹെഡ് പോസ്റ്റ് ഓഫിസിൽനിന്നും കത്തുകൾ അയച്ചു വേതനം 15,000 രൂപയാക്കുക, സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കുക, കേന്ദ്രസർക്കാർ വക പെൻഷൻ ഏർപ്പെടുത്തുക തുടങ്ങിയയാണ് മറ്റു ആവശ്യങ്ങൾ. ഇതോടനുബന്ധിച്ചു നടന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി അന്നമ്മ ജോർജിന്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് കെ.എസ്.രമേശ് ബാബു ഉദ്ഘാടനം ചെയ്തു. ആവശ്യങ്ങൾ […]

നാട്ടിലാകെ പാട്ടിന്റെ രാഷ്ട്രീയമേളം

കാഞ്ഞിരപ്പള്ളി ∙ നാട്ടിലാകെ പാട്ടിന്റെ രാഷ്ട്രീയമേളം നിറയുന്നു. സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തലങ്ങു വിലങ്ങും ഓടുന്ന അനൗൺസ്മെന്റ് വാഹനങ്ങളിലെ പാരഡി ഗാനങ്ങളാണു നാട്ടിലാകെ അലയടിക്കുന്നത്. നാടൻ പാട്ടുകളുടെയും, ഹിറ്റ് ഗാനങ്ങളുടെയും പാരഡി കൂടാതെ മാപ്പിള പാട്ടുകളുടെയും പാരഡികളിലൂടെയും വോട്ട് അഭ്യർഥിക്കുകയാണ് മുന്നണികൾ. എതിർ മുന്നണികളെ ഇകഴ്ത്തിയും സ്വന്തം സ്ഥാനാർഥിയെ പുകഴ്ത്തിയും ഭരണ നേട്ടങ്ങളും, കോട്ടങ്ങളുമൊക്കെയാണു പാട്ടിലെ വരികളിലൂടെ കേൾക്കുന്നത്. യുഡിഎഫ് സാരഥി ഡോ. എൻ. ജയരാജിന്റെ വാഹന പര്യടനം ഇന്നലെ മണിമല പഞ്ചായത്തിൽ നടന്നു. രാവിലെ മണിമല […]

ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബാര്‍ അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി അഡ്വ.എ. കെ കുര്യാക്കോസിനെയും, സെക്രട്ടറിയായി അഡ്വ. ജോസ് സിറിയക് കുന്നപ്പള്ളിയെയും, ട്രഷററായി അഡ്വ.റ്റി.വി. ദിലീപിനെയും, ഓഡിറ്ററായി അഡ്വ. ഡി. മുരളിധറിനെയും തെരഞ്ഞെടുത്തു. എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായി അഡ്വ. രാജ്‌മോഹന്‍, അഡ്വ.എം. കെ അനന്തന്‍, അഡ്വ.ബി. ബിജോയി, അഡ്വ. സാജന്‍ കുന്നത്ത്, അഡ്വ. ജസ്റ്റിന്‍ ഡേവിഡ്, അഡ്വ. റീയാസ്ബിന്‍കരീം, അഡ്വ. ജി.എസ്.ചാക്കോച്ചന്‍, അഡ്വ. രേണുകാ റാം എന്നിവരെയും തെരഞ്ഞെടുത്തു. കാഞ്ഞിരപ്പള്ളി ബാര്‍ അസോസിയേഷന്റെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട […]

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ മണിമലയിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം എന്‍ ഡിഎ സ്ഥാനാര്‍ത്ഥി വി.എന്‍ മനോജിന്റെ പ്രചാരണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ മണിമലയിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം എന്‍ ഡിഎ സ്ഥാനാര്‍ത്ഥി വി.എന്‍ മനോജിന്റെ പ്രചാരണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു

മണിമല : ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ മണിമലയിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.എന്‍ മനോജിന്റെ പ്രചാരണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു യുഡിഎഫ് ഭരണത്തില്‍ കേരളത്തിലെ ക്രമസമാധാനനില താറുമാറായതായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പറഞ്ഞു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട രണ്ട് പെണ്‍കുട്ടികള്‍ ക്രൂരമായ മാനഭംഗത്തിനിരയായത് ഇതിനുദാഹരണമാണ്. ഇതില്‍ ഒരാള്‍ ഇന്ന് ജീവിച്ചിരിപ്പില്ല. എന്നാല്‍ സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണിമല പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം […]

ഒൻപതിന് റേഷൻകടകൾ അടച്ച് സമരം

കുടിശിക നൽകാത്തതിൽ പ്രതിഷേധിച്ച് ഒൻപതിന് റേഷൻകടകൾ അടച്ച് ട്രഷറി ഓഫിസുകൾക്കു മുമ്പിൽ സമരം നടത്തുമെന്ന് ഓൾ കേരള റീടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ അറിയിച്ചു.

പ്രധാനമന്ത്രിക്കു കത്തുകളയച്ച് പ്രതിഷേധിച്ചു

കാഞ്ഞിരപ്പള്ളി ∙ വേതനം 15,000 രൂപയാക്കുക, സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കുക, കേന്ദ്രസർക്കാർ വക പെൻഷൻ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അങ്കണവാടി സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് അരലക്ഷം കത്തുകൾ അയക്കുന്നതിന്റെ ഭാഗമായി ബ്ലോക്കിലെ അങ്കണവാടി ജീവനക്കാർ കാഞ്ഞിരപ്പള്ളി ഹെഡ് പോസ്റ്റ് ഓഫിസിൽ നിന്നും കത്തുകൾ അയച്ചു. ഇതോടനുബന്ധിച്ചു നടന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി അന്നമ്മ ജോർജിന്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് കെ.എസ്.രമേശ് ബാബു ഉദ്ഘാടനം ചെയ്തു. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം അങ്കണവാടിയുടെ പ്രവർത്തനങ്ങൾ […]

മെഡിക്കൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക്‌ സീലിങ്‌ ഫാനുകൾ

മെഡിക്കൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക്‌ സീലിങ്‌ ഫാനുകൾ

കാഞ്ഞിരപ്പള്ളി ∙ മെഡിക്കൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിലേക്കു സീലിങ്‌ ഫാനുകൾ വാങ്ങി നൽകുന്നതിന്റെ ആദ്യഘട്ട വിതരണ ഉദ്ഘാടനം അഡിഷനൽ ഡവലപ്മെന്റ് കമ്മിഷണർ ടി.എം.മുഹമ്മദ് ഝാ നിർ‌വഹിച്ചു. വി.എം.സഫറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ.ബാബു സെബാസ്റ്റ്യൻ ഫാനുകൾ ഏറ്റുവാങ്ങി. ആദ്യഘട്ടത്തിൽ ലഭിച്ച 25 സീലിങ്ങ് ഫാനുകൾ ഐസി യൂണിറ്റിൽ ഉൾപ്പെടെ പ്രവർത്തനരഹിതമായ ഫാനുകൾ‌ക്കു പകരം സ്ഥാപിക്കാനാണു ലക്ഷ്യമിടുന്നത്. പിയുസിഎൽ‌ ജില്ലാ ജന. സെക്രട്ടറി എച്ച്.അബ്ദുൽ‌ അസീസ്, മുജീബ് റഹ്മാൻ, റഫീക്ക് ഇസ്മായിൽ, അഹമ്മദ് കബീർ, […]

കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും സ്‌ത്രീ വോട്ടർമാർ ഭൂരിപക്ഷം …

കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും സ്‌ത്രീ വോട്ടർമാർ ഭൂരിപക്ഷം …

കാഞ്ഞിരപ്പള്ളി : ഏപ്രിൽ 29നു പുറത്തിറങ്ങിയ പുതിയ വോട്ടർപട്ടികയിലെ കണക്കുകൾ പ്രകാരം കാഞ്ഞിരപ്പള്ളി മണ്ഡലത്തിലും പൂഞ്ഞാർ മണ്ഡലത്തിലും സ്‌ത്രീ വോട്ടർമാരാണു മുൻപിൽ.. കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ 178643 വോട്ടർമാരും പൂഞ്ഞാർ മണ്ഡലത്തിൽ 183357 വോട്ടർമാരുമാണുള്ളത്. കാഞ്ഞിരപ്പള്ളിയിൽ 16995 വോട്ടർമാരും പൂഞ്ഞാറിൽ 15429 വോട്ടർമാരും ഇത്തവണ പുതുതായി ഉൾപ്പെട്ടിട്ടുണ്ട്. സ്‌ത്രീ വോട്ടർമാരാണു രണ്ടു മണ്ഡലങ്ങളിലും മുൻപിൽ. കാഞ്ഞിരപ്പള്ളിയിൽ 87027 പുരുഷ വോട്ടർമാരും 91616 വനിതാ വോട്ടർമാരുമുള്ളപ്പോൾ പൂഞ്ഞാറിൽ സ്‌ത്രീപുരുഷ വോട്ടർമാരുടെ എണ്ണത്തിൽ നേരിയ വ്യത്യാസം മാത്രമാണുള്ളത്– 92336 വനിതാ വോട്ടർമാരുള്ള […]

മുന്‍ ദേശീയ വോളിബോള്‍താരം കാഞ്ഞിരപ്പള്ളി കിഴക്കേത്തലയ്ക്കല്‍ ജോര്‍ജ് തോമസ് (സോജന്‍) നിര്യാതനായി.

മുന്‍ ദേശീയ വോളിബോള്‍താരം കാഞ്ഞിരപ്പള്ളി കിഴക്കേത്തലയ്ക്കല്‍ ജോര്‍ജ് തോമസ് (സോജന്‍) നിര്യാതനായി.

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയുടെ അഭിമാനവും, നാടിൻറെ യശസ്സ് ദേശീയ തലത്തിൽ ഉയർത്തിയ മുന്‍ ഇന്ത്യന്‍ വോളിബോള്‍താരവുമായിരുന്ന കാഞ്ഞിരപ്പള്ളി കിഴക്കേത്തലയ്ക്കല്‍ ജോര്‍ജ് തോമസ് (സോജന്‍) ചെന്നൈയില്‍ നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2.30ന് അഞ്ചിലിപ്പ സെന്റ് പയസ് പള്ളിയില്‍ നടക്കും. 1971 മുതല്‍ 1973 വരെ കേരള യൂണിവേഴ്‌സിറ്റി ടീമില്‍ അംഗമായിരുന്നു. 1972 മുതല്‍ 1975 വരെ കേരള സ്റ്റേറ്റ് ടീമില്‍ അംഗമായിരുന്നു. 1974ല്‍ ബാംഗളൂരില്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ നടന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് സെലക്ഷന്‍ കിട്ടി. […]

എസ്എസ്എൽസി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ല യിലെ സ്കൂളുകൾ

എസ്എസ്എൽസി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ല യിലെ സ്കൂളുകൾ

എസ്എസ്എൽസി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ല യിലെ സ്കൂളുകൾ : കാഞ്ഞിരപ്പള്ളി: എസ്എസ്എ.സി പരീക്ഷയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ 97.63 ശതമാനം വിജയം. കാഞ്ഞിരപ്പള്ളി, കറുകച്ചാൽ, ഈരാറ്റുപേട്ട എന്നീ ഉപജില്ലകള്‍ ഉള്‍പ്പെടുന്ന കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ. 70 സ്‌കൂളുകളിൽ. നിന്നായി 5844 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്എസ്എ.സി പരീക്ഷ എഴുതിയത്. ഇവരിൽ 5706 പേര്‍ ഉന്നത പഠനത്തിന് അര്‍ഹരായി. 189 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. വിദ്യാഭ്യാസ ജില്ലയിലെ ആറ് സര്‍ക്കാര്‍ […]

നൂറിന്റെ നിറവിൽ കാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളി ∙ എസ്എസ്എൽസി പരീക്ഷയിൽ മേഖലയിലെ സ്കൂളുകൾക്കു മികച്ച വിജയം. എകെജെഎം ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 94 വിദ്യാർഥികളും വിജയിച്ച് തുടർച്ചയായി 53–ാം വർഷവും നൂറുമേനി കൊയ്തു. 12 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. വിദ്യാർഥികളെയും അധ്യാപകരെയും സ്കൂൾ മാനേജ്മെന്റും പിടിഎയും അഭിനന്ദിച്ചു. പാലമ്പ്ര അസംപ്ഷൻ ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 132 വിദ്യാർഥികളും വിജയിച്ചു നൂറു ശതമാനം നേടി. നാലു കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കാഞ്ഞിരപ്പള്ളി പേട്ട ഗവ. ഹൈസ്കൂളിൽ […]

ജയരാജും മനോജും നാളെ പത്രിക നൽകും

കാഞ്ഞിരപ്പള്ളി ∙ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഡോ. എൻ.ജയരാജും എൻഡിഎ സ്ഥാനാർഥി വി.എൻ.മനോജും നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.എസ്.ബാബു മുമ്പാകെയാണ് ഇരുവരും നാമനിർദേശ പത്രിക സമർപ്പിക്കുക. ആദ്യ ദിനം തന്നെ എൽഡിഎഫ് സ്ഥാനാർഥി വി.ബി.ബിനു പത്രിക സമർപ്പിച്ചു. യുഡിഎഫ് സ്ഥാനാർഥി ഡോ. എൻ.ജയരാജിനു കെട്ടിവയ്ക്കാനുള്ള തുക നെടുംകുന്നത്തെ ഐഎൻടിയുസി, കെടിയുസി ടിമ്പർ, പാറമട തൊഴിലാളികൾ നൽകി. ഡോ. എൻ.ജയരാജ് ഇന്നലെ പൊൻകുന്നം കോയിപ്പള്ളി കോളനി, നെടുംകുന്നം, പള്ളിക്കത്തോട് തുടങ്ങിയ പ്രദേശങ്ങളിൽ […]

കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ 97.63 ശതമാനം വിജയം

കാഞ്ഞിരപ്പള്ളി∙ എസ്എസ്എൽസി പരീക്ഷയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ 97.63 ശതമാനം വിജയം. കാഞ്ഞിരപ്പള്ളി, കറുകച്ചാൽ, ഈരാറ്റുപേട്ട എന്നീ ഉപജില്ലകൾ ഉൾപ്പെടുന്ന കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ 70 സ്കൂളുകളിൽ നിന്നായി 5844 വിദ്യാർഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇവരിൽ 5706 പേർ വിജയിച്ചു. 189 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. വിദ്യാഭ്യാസ ജില്ലയിലെ ആറ് സർക്കാർ സ്കൂളുകളും, നാല് അൺഎയ്ഡഡ് സ്കൂളുകളും ഉൾപ്പെടെ 30 സ്കൂളുകൾ 100 ശതമാനം വിജയം നേടി.

അപകീർത്തി: തിരഞ്ഞെടുപ്പ് കമ്മിഷന് ജോർജുകുട്ടി ആഗസ്തി പരാതി നൽകി

ഈരാറ്റുപേട്ട∙ പൂഞ്ഞാർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി ജോർജുകുട്ടി ആഗസ്തിക്കും കുടുംബത്തിനുമെതിരെ ഫെയ്സ് ബുക്കിലും വാട്സ് ആപ്പിലും അപകീർത്തികരമായ പരാമർശങ്ങൾ പ്രചരിപ്പിച്ചതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. കരിനിലം കല്ലേക്കുളം സ്വദേശിക്കെതിരെയാണു പരാതി. ജോർജുകുട്ടി ആഗസ്തിക്കെതിരെ 19 കോടി രൂപയുടെ ആരോപണമാണ് നവമാധ്യമങ്ങളിൽക്കൂടി ഉന്നയിച്ചിരിക്കുന്നത്

ചൂടേറുന്നു ജനങ്ങള്‍ സൂര്യതാപ ഭീഷണിയില്‍

കാഞ്ഞിരപ്പള്ളി : വേനല്‍ ചൂടേറിയതോടെ ജനങ്ങള്‍ സൂര്യതാപ ഭീഷണിയില്‍. കാഞ്ഞിരപ്പള്ളിയുടെ വിവിധ പ്രദേശങ്ങളില്‍ നിരവധി ആളുകള്‍ സൂര്യതാപമേറ്റ് ആസ്​പത്രികളില്‍ ചികിത്സ തേടി എത്തുന്നുണ്ട്. നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ബൈക്ക് യാത്രികര്‍ക്കുമാണ് കൂടുതലായി സൂര്യതാപം ഏല്‍ക്കുന്നത്. ഉച്ചകഴിഞ്ഞുള്ള സമയത്തെ കൊടുംചൂടില്‍ പുറത്തിറങ്ങുന്നവര്‍ക്കാണ് കൂടുതലായും പൊള്ളലേല്ക്കുന്നത്.

കെട്ടിവയ്‌ക്കാനുള്ള പണം നൽകും

കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം യുഡിഎഫ് സ്‌ഥാനാർഥി ഡോ. എൻ. ജയരാജിന് തിരഞ്ഞെടുപ്പിനു കെട്ടിവയ്‌ക്കാനുള്ള പണം ഐഎൻടിയുസി, കെടിയുസി സംയുക്‌ത തൊഴിലാളി യൂണിയനുകൾ നൽകും. കറുകച്ചാൽ, നെടുംകുന്നം പ്രദേശങ്ങളിലെ ഐഎൻടിയുസി, കെടിയുസി സംയുക്‌ത തൊഴിലാളി യൂണിയനുകളുടെ സംയുക്‌ത യോഗത്തിലാണു തുക നൽകാൻ തീരുമാനമായത്.

പ്രതിഷ്ഠാ ഉൽസവം ഇന്ന്

തമ്പലക്കാട്∙ എസ്എൻ‌ഡിപി യോഗം 1362–ാം നമ്പർ ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ഉൽസവം ഇന്ന് നടത്തും. വിളക്കുമാടം സുനിൽ ശാന്തി മുഖ്യ കാർമികത്വം വഹിക്കും. രാവിലെ അഞ്ചിന് പള്ളിയുണർത്തൽ, അഭിഷേകം, മലർ നിവേദ്യം, 5.30ന് ഗണപതി ഹോമം, 7.30ന് കൊടിയേറ്റ്. എട്ടിന് പഞ്ചവിംശതി കലശ പൂജ, 9.30ന് കലശാഭിഷേകം, 10.30ന് വിശേഷാൽ ഗുരുപൂജ വഴിപാടുകൾ, 10.40 മുതൽ തിരുനടയിൽ പറ, 11.15ന് പ്രഭാഷണം. 12.30ന് മഹാപ്രസാദഊട്ട്, വൈകിട്ട് 6.30ന് ദീപാരാധന, ഏഴിന് ഭജന.

ആരോഗ്യ ബോധവൽക്കരണ സെമിനാർ നടത്തി

കാഞ്ഞിരപ്പള്ളി ∙ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ സെമിനാർ നടത്തി. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും മലിനീകരണ നിയന്ത്രണം സംബന്ധിച്ചും വിശകലനവും ചർച്ചയും നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി അഞ്ചനാട്ടിന്റെ അധ്യക്ഷതയിൽ ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ബീനാ ജോബി, പഞ്ചായത്തംഗങ്ങളായ റിബിൻഷാ, മുബീന നൂർ മുഹമ്മദ്, മേഴ്സി മാത്യു, സജിൻ വട്ടപ്പള്ളി, ഷീലാ തോമസ്, റോസമ്മ വെട്ടിത്താനം എന്നിവർ പ്രസംഗിച്ചു.

കമ്മിറ്റി രൂപീകരിച്ചു

കാഞ്ഞിരപ്പള്ളി ∙ ബിഡിജെഎസ് യുവജനവിഭാഗം നിയോജകമണ്ഡലം കമ്മിറ്റി രൂപീകരിച്ചു. 55–ാം നമ്പർ എസ്എൻഡിപി ശാഖ ഹാളിൽ ബിഡിജെഎസ് കോട്ടയം ജില്ലാ കമ്മിറ്റി അംഗം എം.എൻ. സുരേഷിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ യുവജന വിഭാഗം ഭാരവാഹികളെ പ്രഖ്യാപിച്ചു. ഭാരവാഹികൾ: മനോജ് നെടുകുന്നം (പ്രസി), ശ്രീകാന്ത് ആനക്കല്ല് (വൈസ് പ്രസി) , കെ.എസ്. രാജേഷ് കറ്റുവെട്ടിയിൽ ചിറക്കടവ് (സെക്ര), മനു പി. പള്ളിക്കത്തോട്, അനൂപ് രാജു പട്ടിമറ്റം (ജോ. സെക്ര), അരുൺ കറുകച്ചാൽ (ട്രഷ). എൻഡിഎ സ്ഥാനാർഥി വി.എൻ. മനോജിന്റെ […]

നാമനിർദേശ പത്രിക സമർപ്പിച്ചു തുടങ്ങിയതോടെ പ്രചാരണം സജീവം

കാഞ്ഞിരപ്പള്ളി ∙ സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു തുടങ്ങിയതോടെ പ്രചാരണം സജീവമായി. തിരഞ്ഞെടുപ്പിന് മുൻപ് കഴിയുന്നത്ര വോട്ടർമാരെ നേരിൽ കാണുകയാണ് ലക്ഷ്യം. സ്ഥാനാർഥികളും പ്രവർത്തകരും പുലർച്ചെ മുതൽ രാത്രി വൈകി വരെ പ്രചാരണത്തിരക്കിലാണ്. യുഡിഎഫ് സ്ഥാനാർഥി ഡോ. എൻ. ജയരാജ് 29ന് ഉച്ചയ്ക്ക് 12ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പമെത്തിയായിരിക്കും പത്രിക സമർപ്പിക്കുകയെന്ന് അദ്ദേഹം അറിയിച്ചു. എൽഡിഎഫ് സ്ഥാനാർഥി വി.ബി. ബിനു ആദ്യ ദിനം തന്നെ പത്രിക സമർപ്പിച്ചു. എൻഡിഎ സ്ഥാനാർഥി വി.എൻ. മനോജും […]

സൗജന്യ നേത്ര ചികിൽസാ ക്യാംപ് ഇന്ന്

കൂവപ്പള്ളി ∙ സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെയും കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്രചികിൽസാ ക്യാംപ് ഇന്നു രാവിലെ ഒൻപതുമുതൽ ഒന്നുവരെ നടത്തും. സെന്റ് ജോസഫ് പള്ളി വികാരി ഫാ. അഗസ്റ്റിൻ നെല്ലിയാനി ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുന്നവർക്ക് ആവശ്യമായ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യും. പരിശോധനയിൽ കണ്ടെത്തുന്ന തിമിര രോഗികളെ തുന്നലിടാത്ത തിമിര ശസ്ത്രക്രിയയ്ക്കു വിധേയരാക്കും. കണ്ണട സൗജന്യ നിരക്കിൽ വിതരണം ചെയ്യും. ഫോൺ: 9497667984

സോഷ്യൽ മീഡിയയിലും സ്ഥാനാർഥികൾ സജീവം

പൊൻകുന്നം ‌∙ നാടോടുമ്പോൾ നടുവേ ഓടണമെന്ന് അറിയാവുന്നവരാണു സ്‌ഥാനാർഥികൾ. ലൈക്കുകളും സെൽഫികളും കമന്റുകളും കാര്യങ്ങൾ പറയുന്ന നവമാധ്യമ രംഗത്ത് ‘ന്യൂ ജനറേഷനെ’ കടത്തിവെട്ടുകയാണ് കാഞ്ഞിരപ്പള്ളിയിലെ മുന്നണി സ്‌ഥാനാർഥികൾ. പൊള്ളുന്ന ചൂടിൽ നേരിട്ടുള്ള വോട്ടഭ്യർഥന നടത്തി വാടിത്തളരുമ്പോൾ ഫെയ്സ്ബുക്കും ട്വിറ്ററും വാട്‌സാപ്പും ഉൾപ്പെടെയായി പ്രചാരണത്തിന്റെ പുതിയ വഴികളിലും സ്‌ഥാനാർഥികൾ സജീവം. കുറിക്കുകൊള്ളുന്ന പോസ്‌റ്റുകളും മറുപടികളും മുതൽ ലൈവ് ചാറ്റിങ്ങും സംവാദവും ഒക്കെയുണ്ട് കാഞ്ഞിരപ്പള്ളിയിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്. യുഡിഎഫ് സ്‌ഥാനാർഥി ഡോ. എൻ.ജയരാജ്, ഇടതു മുന്നണി സ്‌ഥാനാർഥി വി.ബി. ബിനു, […]

കാഞ്ഞിരപ്പള്ളിയിലെ മൂന്നു മുന്നണി സ്ഥാനാർഥികൾക്കും ഒരേ സ്വരം; “റബ്ബറിനെ രക്ഷിക്കുവാൻ അടിയന്തിര നടപടികൾ സ്വീകരിക്കും”

കാഞ്ഞിരപ്പള്ളിയിലെ മൂന്നു മുന്നണി സ്ഥാനാർഥികൾക്കും ഒരേ സ്വരം; “റബ്ബറിനെ രക്ഷിക്കുവാൻ അടിയന്തിര നടപടികൾ സ്വീകരിക്കും”

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ ഏതു മുന്നണി സ്ഥാനാർഥി ജയിച്ചാലും റബ്ബറിന് നല്ല കാലം വരും . മൂന്നു മുന്നണി സ്ഥാനാർഥികൾക്കും ഒരേ സ്വരം ” റബ്ബറിനെ രക്ഷിക്കുവാൻ അടിയന്തിര നടപടികൾ സ്വീകരിക്കും “. ചിറക്കടവ് മാതൃകാ റബർ ഉൽപാദക സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്ന യുഡിഎഫ് സ്ഥാനാർഥി ഡോ. എൻ. ജയരാജ്, എൽഡിഎഫ് സ്ഥാനാർഥി അഡ്വ. വി.ബി. ബിനു, എൻഡിഎ സ്ഥാനാർഥി വി.എൻ. മനോജ് എന്നിവർ കാർഷിക മേഖലയെ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കുമെന്നു ഉറപ്പു […]

കോളജ് കെട്ടിടം ഉദ്ഘാടനം ഇന്ന്

ആനക്കല്ല് ∙ മുഹ് യിദ്ദീൻ ജുമാ മസ്ജിദിനോടനുബന്ധിച്ചു പുതുതായി ആരംഭിക്കുന്ന ദാറുൽ ഫുർഖാൻ ഹിഫ്ള് കോളജിന്റെ കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനം ഇന്ന് അഞ്ചിനു നടത്തും. ജുമാ മസ്ജിദ് പ്രസിഡന്റ് വി.എ.ഷഫീഖ് വയലുങ്കലിന്റെ അധ്യക്ഷതയിൽ സെൻട്രൽ ജമാ അത്ത് ഇമാം ഷിഫാർ മൗലവി ഉദ്ഘാടനം ചെയ്യും. മുസ്ലിം പേഴ്സണൽ ലോ ബോർഡ് അംഗം അബ്ദുൽ ഷുക്കൂർ ഖാസിമി മുഖ്യപ്രഭാഷണം നടത്തും.

മാര്‍ മാത്യു അറയ്ക്കല്‍ അനുശോചിച്ചു

കാഞ്ഞിരപ്പള്ളി: സി.എസ്.ഐ.മധ്യകേരള മഹായിടവക മുന്‍ അധ്യക്ഷന്‍ ബിഷപ് സാം മാത്യുവിന്റെ നിര്യാണത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ അനുശോചനം രേഖപ്പെടുത്തി. നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹം ചെയ്ത സ്തുത്യര്‍ഹമായ സേവനങ്ങളും സഭൈക്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും ദീര്‍ഘവീക്ഷണങ്ങളും വിസ്മരിക്കാനാവാത്തതാണെന്ന് മാര്‍ മാത്യു അറയ്ക്കല്‍ അറിയിച്ചു.

കാഞ്ഞിരപ്പള്ളിയിൽ ഗതാഗതക്കുരുക്ക് ദിനംപ്രതി രൂക്ഷമാകുന്നു

കാഞ്ഞിരപ്പള്ളി ∙ ടൗണിലെ ഗതാഗതക്കുരുക്ക് ദിനംപ്രതി രൂക്ഷമാകുന്നു. ഇന്നലെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ തുടർച്ചയായി ഗതാഗതം കുരുങ്ങി. കിഴക്കോട്ട് 26–ാം മൈൽ വരെയും, പടിഞ്ഞാറോട്ട് കുന്നുംഭാഗം വരെയും വാഹനനിര നീണ്ടു. ദേശീയ പാത വഴിയെത്തിയ വാഹനങ്ങൾ ടൗൺ കടന്നു പോകാൻ ഒരുമണിക്കൂറോളം സമയമെടുത്തു. ഇന്നലെ കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗത നിയന്ത്രണത്തിന് ആകെയുണ്ടായിരുന്നത് രണ്ട് വനിതാ പൊലീസുകാർ മാത്രമാണ്. രണ്ടു വർഷം മുൻപ് കാഞ്ഞിരപ്പള്ളി–പൊൻകുന്നം ടൗണുകളിലെ ഗതാഗത നിയന്ത്രണത്തിനായി അനുവദിച്ച ട്രാഫിക് പൊലീസ് യൂണിറ്റ് ഇതുവരെ […]

അമൽ ജ്യോതിക്ക് പുതിയ സാരഥി റവ. ഡോ. മാത്യു പായിക്കാട്ട്, അമൽജ്യോതി മാനേജരായിരുന്ന ഫാ. വർഗീസ് പരിന്തിരിക്കൽ ഇനി മുതൽ സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ വികാരി

കാഞ്ഞിരപ്പള്ളി ∙ അമൽജ്യോതി എൻജിനീയറിങ് കോളജ് മാനേജരായി രൂപതാ മുൻവികാരി ജനറൽ റവ. ഡോ. മാത്യു പായിക്കാട്ട് നിയമിതനായി. രൂപതാ മൈനർ സെമിനാരി റെക്ടർ, സോഷ്യൽ സർവീസ് സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളിലും തുടർന്ന് ഒൻപതു വർഷം രൂപതയുടെ പ്രോട്ടോസിഞ്ചെല്ലൂസുമായി സേവനമനുഷ്ഠിച്ചു. ബർസാർ പദവിയിൽ സാന്തോം ഹോസ്റ്റൽ ഡയറക്ടർ ഫാ. ഡൊമിനിക് കരിക്കാട്ടിലും ചുമതലയേറ്റു. 2008 ഓഗസ്റ്റ് മുതൽ അമൽജ്യോതി മാനേജരായിരുന്ന ഫാ. വർഗീസ് പരിന്തിരിക്കലിനെ സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ വികാരിയായി നിയമിച്ചു. ഫാ. വർഗീസ് പരിന്തിരിക്കലിന്റെ […]

പല്ലക്ക് സമർപ്പണം ഇന്ന്

കാഞ്ഞിരപ്പള്ളി ∙ അഖില കേരള അയ്യപ്പസേവാ സംഘത്തിന്റെ 205-ാം നമ്പർ പാറത്തോട് ചിറഭാഗം ദേവസത്തിന്റെ ക്ഷേത്രത്തിൽ ഉൽസവത്തോടനുബന്ധിച്ച് ദേവീദേവൻമാരെ എഴുന്നള്ളിച്ച് നഗരപ്രദക്ഷിണം നടത്തുന്നതിനായുള്ള പല്ലക്കിന്റെ പണികൾ പൂർത്തിയായി. പല്ലക്കിൽ ദേവീദേവൻമാരെ എഴുന്നള്ളിക്കുന്നത് ഇൗ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണെന്നു ദേവസ്വം ഭാരവാഹികൾ അറിയിച്ചു. പല്ലക്ക് സമർപ്പണം ഇന്നു രാവിലെ 9.30നു ശിൽപി സന്തോഷ് ആചാരി വലിയവീട്ടിൽ നിർവഹിക്കും. മേൽശാന്തി പ്രവീൺ തിരുമേനി കടമ്മനാട്ടില്ലം ശുദ്ധികലശം ചെയ്തു വൈകിട്ട് 7.30നു പാറത്തോട് എച്ച‌്‌വൈഎംഎയിൽ നിന്ന് എഴുന്നള്ളത്ത് ആരംഭിക്കും

” വിവാദങ്ങൾ ഇല്ലാത്ത വികസനം” അതാണ് തന്റെ മുദ്രാവാവാക്യമെന്നു ജോർജ് കുട്ടി അഗസ്തി.

” വിവാദങ്ങൾ ഇല്ലാത്ത വികസനം” അതാണ് തന്റെ മുദ്രാവാവാക്യമെന്നു ജോർജ് കുട്ടി അഗസ്തി.

കാഞ്ഞിരപ്പള്ളി : പൂഞ്ഞാറിൽ അടിസ്ഥാന സൌകര്യങ്ങളുടെ വികസനം ആണ് തന്റെ പ്രധാന അജണ്ട എന്ന് ജോർജ് കുട്ടി അഗസ്തി കാഞ്ഞിരപ്പള്ളി മീഡിയ സെന്ററിൽ വച്ച് നടത്തിയേ മീറ്റ്‌ ദി പ്രസ്‌ പരിപാടിയിൽ പറഞ്ഞു. ” വിവാദങ്ങൾ ഇല്ലാത്ത വികസനം” , അതാണ് തന്റെ മുദ്രാവാക്യം. – കുടിവെള്ള ക്ഷാമം പരിഹരിക്കുവാനുള്ള വ്യക്തമായ കര്മ്മ പരിപാടികൾ അടിയനന്തിരമായി ഉണ്ടാക്കും . . ഇതുവരെ നല്ലൊരു കുടിവെള്ള പദ്ധതി പോലും മണ്ഡലത്തിൽ കൊണ്ടുവരുവാൻ കഴിഞ്ഞിട്ടില്ല എന്ന് അദ്ദേഹം ആരോപിച്ചു. ഈരാറ്റുപേട്ട […]

മാര്‍ ജോസ് പുളിക്കലിന് സ്വീകരണം

കാഞ്ഞിരപ്പള്ളി: അസോവയും കുന്നുംഭാഗം ഇടവകയും ചേര്‍ന്ന് കാഞ്ഞിരപ്പള്ളി രൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കലിന് സ്വീകരണം നല്‍കും. 15ന് 4ന് കുന്നുംഭാഗം സെന്റ് ജോസഫ് പാരിഷ് ഹാളില്‍ ചേരുന്ന സമ്മേളനം ഡോ. എന്‍.ജയരാജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ വികാരി ഫാ. മാത്യു പിണമറുകില്‍ അദ്ധ്യക്ഷത വഹിക്കും. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സഖറിയാസ് ഇല്ലിക്കമുറിയില്‍ മുഖ്യപ്രഭാഷണം നടത്തും.

കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് മൂന്ന് പുതിയ വികാരി ജനറാള്‍മാര്‍..

കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് മൂന്ന് പുതിയ വികാരി ജനറാള്‍മാര്‍..

കാഞ്ഞിരപ്പള്ളി: ഫാ.അഗസ്റ്റ്യന്‍ പഴേപറമ്പില്‍, ഫാ.ജോര്‍ജ് ആലുങ്കല്‍, ഫാ.ഡോ.കുര്യന്‍ താമരശ്ശേരി എന്നിവരെ പുതിയ വികാരി ജനറാള്‍മാരായി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ നിയമിച്ചു. രൂപതയിലെ പാസ്റററല്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍, സംഘടനകള്‍, സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ ചുമതല ഫാ.അഗസ്ററ്യന്‍ പഴേപറമ്പിലും, റാന്നി~പത്തനംതിട്ട മിഷന്റെ ചുമതല ഫാ.ജോര്‍ജ് ആലുങ്കലും വഹിക്കും. കൂരിയ അഡ്മിനിസ്ട്രേഷന്‍, കൗണ്‍സിലുകള്‍, മാര്യേജ്~അഡ്മിനിസ്ട്രേറ്റീവ് ൈ്രടബ്യൂണലുകള്‍, പ്രസിദ്ധീകരണങ്ങള്‍, പബ്ളിക് റിലേഷന്‍സ് എന്നിവയുടെ ചുമതല രൂപതാ ചാന്‍സലര്‍കൂടിയായ ഫാ.ഡോ.കുര്യന്‍ താമരശ്ശേരിയും, പ്രോട്ടോസിഞ്ചെല്ലൂസിന്റെ ചുമതല സഹായമെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസ് […]

പാറത്തോട് മേഖലയിൽ ഒരു ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന വ്യവസായിക പാർക്ക്‌ നിർമ്മിക്കുവാൻ പരിശ്രമിക്കും : പി. സി. ജോർജ് ( വീഡിയോ )

പാറത്തോട് മേഖലയിൽ ഒരു ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന വ്യവസായിക പാർക്ക്‌ നിർമ്മിക്കുവാൻ പരിശ്രമിക്കും : പി. സി. ജോർജ് ( വീഡിയോ )

കാഞ്ഞിരപ്പള്ളി : താൻ വീണ്ടും എം എൽ എ ആയാൽ പാറത്തോട് മേഖലയിൽ ഒരു ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന ഐറ്റി ഉൾപെടുന്ന വ്യാവസായിക പാർക്ക്‌ നിർമ്മിക്കുവാൻ പരിശ്രമിക്കും എന്ന് പി സി ജോർജ് പറഞ്ഞു. പൂഞ്ഞാർ മേഖലയിൽ തൊഴിൽ ഇല്ലാതെ കഷ്ട്ടപെടുന്ന യുവ ജനതയ്ക്ക് തൊഴിൽ നല്കുവാൻ ആണ് തന്റെ സ്വപ്ന പദ്ധതി. കാഞ്ഞിരപ്പള്ളി മീഡിയ സെൻറെർ നടത്തിയ മീറ്റ്‌ ദി പ്രസ്‌ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പി സി ജോർജ് എം എൽ എ. […]

കാഞ്ഞിരപ്പള്ളി എ. കെ. ജെ. എം. ഹയർ സെക്കന്ററി സ്കൂളിൽ കുട്ടികൾക്കായി അവധിക്കാലത്ത് കുതിരസവാരി പരിശീലനം തുടങ്ങി – വീഡിയോ

കാഞ്ഞിരപ്പള്ളി എ. കെ. ജെ. എം. ഹയർ സെക്കന്ററി സ്കൂളിൽ കുട്ടികൾക്കായി അവധിക്കാലത്ത് കുതിരസവാരി പരിശീലനം തുടങ്ങി – വീഡിയോ

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി എ കെ ജെ എം ഹയർ സെക്കന്ററി സ്കൂളിൽ അവധിക്കാല പരിശീലന പരിപാടി ” ഉണർവ് 2016″ നു തുടക്കമായി. ഏപ്രിൽ 11 തിങ്ങളഴ്ച രവിലെ 10 മണിക്ക് സ്കൂളിൽ വച്ച് കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി വി. യു കുര്യാക്കോസ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ ഫാ ജോസഫ്‌ ഇടശ്ശേരി അധ്യക്ഷത വഹിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൾ റവ ഫാ അഗസ്റിൻ പീടികമല എസ് ജെ, ശ്രീ […]

ഒരേ വീട്ടിലെ ഒരേ കുട്ടിയുടെ സ്വര്‍ണാഭരങ്ങൾ അടുത്തടുത്ത ദിവസങ്ങളിൽ മോഷണം പോയി ; ആദ്യ ദിവസം മാല, പിന്നീടു അടുത്ത ദിവസം കമ്മലും വളയും ..

കാഞ്ഞിരപ്പള്ളി: ഒരുവീട്ടില്‍ രണ്ടു ദിവസങ്ങളിലായി നടന്ന മോഷണത്തില്‍ മൂന്നു വയസുകാരിയുടെ മൂന്നു പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു. ആദ്യദിവസം മാലയും തൊട്ടടുത്ത ദിവസം കമ്മലും വളയുമാണ് നഷ്ടപ്പെട്ടത്. അരഞ്ഞാണം പൊട്ടിയ നിലയില്‍ കട്ടിലിനു താഴേനിന്ന് കിട്ടി. കപ്പപ്പറമ്പിനു സമീപം പുളിമൂട്ടില്‍ നെജീബിന്റെ വീട്ടിലാണ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ മോഷണം നടന്നത്. കിടപ്പുമുറിയുടെ തുറന്നു കിടന്ന ജനലിലൂടെയായിരുന്നു മോഷണം. സംഭവം ഇങ്ങനെ: വെള്ളിയാഴ്ച രാവിലെ കുട്ടി ഉണര്‍ന്നെണീറ്റപ്പോള്‍ കഴുത്തില്‍ കിടന്ന മാല കാണാതായി. എന്നാലിത് ഊരിപ്പോയതാകാമെന്നും വീടിനുള്ളില്‍ തന്നെ കാണുമെന്നുമായിരുന്നു […]

റബര്‍ ബോര്‍ഡ് നാഥനില്ലാക്കളരി; കര്‍ഷകനെ സഹായിക്കുന്നതില്‍ പരാജയപ്പെട്ടു: ഇന്‍ഫാം

റബര്‍ കര്‍ഷകനെ അതിരൂക്ഷമായ പ്രതിസന്ധിയില്‍ സഹായിക്കാന്‍ ഉത്തരവാദിത്വപ്പെട്ട റബര്‍ ബോര്‍ഡ് ക്രിയാത്മക ഇടപെടലുകള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും നാഥനില്ലാക്കളരിയായി മാറിയിരിക്കുന്നുവെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്ററ്യന്‍ ആരോപിച്ചു. റബര്‍ കിലോഗ്രാമിന് 240 രൂപയില്‍ നിന്ന് 90 രൂപയായി വിലയിടിഞ്ഞിട്ട് എന്തു ഇടപെടലാണ് റബര്‍ ബോര്‍ഡ് നടത്തിയത്. കേരളത്തിലെ 12 ലക്ഷത്തോളം റബര്‍ കര്‍ഷകരുടെ യഥാര്‍ത്ഥ സാമ്പത്തിക തകര്‍ച്ച കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതില്‍ റബര്‍ ബോര്‍ഡിലെ ഉത്തരവാദിത്വപ്പെട്ടവര്‍ ശ്രമിച്ചില്ല. റബറിന്റെ അനിയന്ത്രിതമായ ഇറക്കുമതിക്ക് കളമൊരുക്കിയത് റബര്‍ ഉല്പാദനത്തിന്റെയും […]

സമ്മിശ്ര കൃഷിയുമായി മെൻസ് സ്വാശ്രയ സംഘം

കാഞ്ഞിരപ്പള്ളി ∙ സമ്മിശ്ര കൃഷിയിൽ പരീക്ഷണങ്ങളും പ്രതീക്ഷകളുമായി ഗ്രാമപഞ്ചായത്ത് 11–ാം വാർഡിലെ മെൻസ് സ്വാശ്രയ സംഘം രംഗത്ത്. മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.ഐ. നൗഷാദിന്റെ 60 സെന്റ് സ്ഥലത്താണ് ആദ്യഘട്ടമായി കൃഷി ആരംഭിച്ചത്. പന്ത്രണ്ടംഗ സംഘത്തിലെ അംഗങ്ങൾ ആഴ്ചയിൽ നൽകുന്ന 100 രൂപ വീതമുള്ള നിക്ഷേപ തുക ഉപയോഗിച്ചാണ് കൃഷിക്കായി മുടക്കിയത്. ആദ്യഘട്ടത്തിൽ 250 ഏത്തവാഴകൾ, 50 മറ്റിനം വാഴകൾ, 100 മൂടുവീതം ചേമ്പ്, കാച്ചിൽ, ചെറിയ തോതിലുള്ള പച്ചക്കറികൃഷി എന്നിവയാണ് ആരംഭിച്ചത്. രണ്ടാംഘട്ടമായി […]

ബാനറുകളും പോസ്റ്ററുകളും നീക്കം ചെയ്തു തുടങ്ങി

കാഞ്ഞിരപ്പള്ളി∙ നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററുകളും ബാനറുകളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നീക്കം ചെയ്തു തുടങ്ങി. മണ്ഡലത്തിൽ നിയോഗിച്ചിട്ടുള്ള ഡീഫെയ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പൊലീസിന്റെ സഹായത്തോടെയാണ് ഇവ നീക്കം ചെയ്യുന്നത്. വൈദ്യുതി, ടെലിഫോൺ പോസ്റ്റുകൾ, സർക്കാർ സ്ഥാപനങ്ങളുടെ മതിലുകൾ, നിരത്തുകളുടെ ഓരങ്ങൾ തുടങ്ങി പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന പ്രചാരണ പോസ്റ്ററുകളും ബാനറുകളും ബോർഡുകളുമാണ് നീക്കം ചെയ്യുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ രാഷ്ട്രീയ പാർട്ടികൾ നടത്തിയ വിവിധ ജാഥകളുടെ പ്രചാരണ പോസ്റ്ററുകളായിരുന്നു ഏറെയും പൊതു സ്ഥലങ്ങളിലുണ്ടായിരുന്നത്. തിരഞ്ഞെടുപ്പ് […]

കാഞ്ഞിരപ്പള്ളിക്ക് പനിച്ചുവിറയ്ക്കുന്നു

കാഞ്ഞിരപ്പള്ളി: മേഖലയില്‍ പനി ബാധിതരുടെ എണ്ണം കൂടുന്നു. തമ്പലക്കാട് മേഖലയില്‍ നാലും പേരും പുലിക്കുന്നില്‍ ഒരാളും ഡെങ്കിപ്പനി ബാധിച്ച് കാഞ്ഞിരപ്പള്ളി ജനറല്‍ ആസ്​പത്രിയില്‍ ചികില്‍സ തേടി. 26ാംമൈലിലെ സ്വകാര്യ ആസ്​പത്രിയില്‍ കഴിഞ്ഞയിടെ ഒരാള്‍ക്കും മുക്കൂട്ടുതറയിലെ സ്വകാര്യ ആസ്​പത്രിയില്‍ മൂന്നു പേര്‍ക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. എരുമേലിയിലും ഒരാള്‍ക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ട്. എലിപ്പനി ബാധിച്ച് വിഴിക്കത്തോട് സ്വദേശി, കോട്ടയത്തെ സ്വകാര്യ ആസ്​പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ചൊവ്വാഴ്ച ജനറല്‍ ആസ്​പത്രിയിലെ ഒ.പി വിഭാഗത്തില്‍ ചികില്‍സ തേടിയവരില്‍ മൂന്നുപേര്‍ വൈറല്‍ പനി […]

കപ്പാട് ടിപ്പർ ലോറി ഓട്ടോ റിക്ഷയിൽ ഇടിച്ചു മൂന്നു പേർക്ക് പരിക്ക് ; രണ്ടര വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞു പരിക്ക് പറ്റാതെ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടു

കപ്പാട് ടിപ്പർ ലോറി ഓട്ടോ റിക്ഷയിൽ ഇടിച്ചു മൂന്നു പേർക്ക് പരിക്ക് ; രണ്ടര വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞു പരിക്ക് പറ്റാതെ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടു

കപ്പാട് : കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കപ്പാട് ഹൈസ്കൂളിനു സമീപം ടിപ്പർ ലോറി ഓട്ടോ റിക്ഷയിൽ ഇടിച്ചു ഓട്ടോയിൽ സഞ്ചരിച്ചിരുന്ന യാത്രികർക്കും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു. എരുമേലി കൊരട്ടി സ്വദേശികളായ ഭാര്യയും ഭർത്താവും കൈകുഞ്ഞും ആയിരുന്നു ഓട്ടോയിൽ ഉണ്ടായിരുന്നത്. ടിപ്പർ ഇടിച്ചു ഓട്ടോ തെറിച്ചു മറിഞ്ഞു എങ്കിലും അമ്മയുടെ കൈയിൽ ഇരുന്നിരുന്ന രണ്ടര വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞു പരിക്ക് പറ്റാതെ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടു . അപകടത്തിൽ പരിക്ക് പറ്റിയ രണ്ടു യാത്രക്കാരെയും ഡ്രൈവറെയും […]

വി. എന്‍. മനോജ് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി

വി. എന്‍. മനോജ് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി

കാഞ്ഞിരപ്പള്ളി : നിലവിൽ ബിജെപി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റായി പ്രവർത്തിക്കുന്ന വി.എന്‍.മനോജ് എൻ ഡി എ യുടെ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സ്ഥാനാർഥിയായി മത്സരിക്കും . കോട്ടയം ജില്ലയിലെ മികച്ച പഞ്ചായത്തംഗത്തിനുള്ള രാജീവ്ഗാന്ധി നാഷണല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം കഴിഞ്ഞ വര്‍ഷം ലഭിച്ച അദ്ദേഹം തന്റെ സേവന മികവു തെളിയിച്ച ഭരണാധികാരിയാണ് . 2000 മുതല്‍ ഇദ്ദേഹം വാഴൂരില്‍ പഞ്ചായത്തംഗമാണ്. പഞ്ചായത്ത് വൈസ് പ്രസിഡന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്, ബിജെപി ജില്ലാ സെക്രട്ടറി, ബിജെപിയുടെ […]

കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ എൽഡിഎഫ് പ്രചാരണത്തിനു തുടക്കം

കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്‌ഥാനാർഥി അഡ്വ. വി.ബി. ബിനുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കമായി. റബർ കർഷകരുടെ പ്രശ്‌നങ്ങളും ഐടി മേഖലയിൽ കാഞ്ഞിരപ്പളളി പിന്തള്ളപ്പെട്ടതും പ്രധാന പ്രചാരണ വിഷയങ്ങളാക്കും. റബർ അധിഷ്‌ഠിത വ്യവസായങ്ങളുടെ സാധുത ബന്ധപ്പെട്ടവർ പരിഗണിച്ചിട്ടില്ലെന്നു ബിനു സൂചിപ്പിച്ചു. തിരഞ്ഞെടുപ്പ് കൺവൻഷൻ ഏഴിനു വൈകിട്ട് അഞ്ചിനു പൊൻകുന്നത്ത് വൈക്കം വിശ്വൻ ഉദ്‌ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു. മോഹൻ ചേന്നംകുളം, രാജു തെക്കേക്കര, ആർ. നരേന്ദ്രനാഥ്, ഉണ്ണിക്കൃഷ്‌ണപിള്ള, അജി കാരുവാക്കൽ തുടങ്ങിയവർ പങ്കെടുത്തു.

പുത്തനങ്ങാടി കെ. എസ്. ഇ. ബി. ജങ്ഷനിലെ വെള്ളക്കെട്ട് കാല്‍നടയാത്രികര്‍ക്ക് ദുരിതമാകുന്നു

കാഞ്ഞിരപ്പള്ളി: പുത്തനങ്ങാടി കെ. എസ്. ഇ. ബി. ജങ്ഷനിലെ വെള്ളക്കെട്ട് കാല്‍നടയാത്രികര്‍ക്ക് ദുരിതമാകുന്നു. ഇന്നലെ പെയ്ത മഴയില്‍ റോഡില്‍ വെള്ളം നിറഞ്ഞതോടെ യാത്രദുസഹമായി. സിവില്‍ സ്‌റ്റേഷന്‍, പോലീസ് സ്‌റ്റേഷന്‍, സെന്റ് ഡൊമനിക്‌സ് സ്‌കൂള്‍, എസ്. ബി. ടി, കെ. എസ്. ഇ. ബി. തുടങ്ങിയ സ്ഥാപനങ്ങളിലേയ്ക്ക് പോകുന്നതിനുള്ള വഴിയാണ് വെള്ളകെട്ട് നിറഞ്ഞു കിടക്കുന്നത്. സമീപത്തു പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളിലേയ്ക്കും വെള്ളം കയറുന്നതും ബുദ്ധിമുട്ടാകുകയാണ്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ യാത്രക്കാരുടെ ദേഹത്ത് ചെളിവെള്ളം തെറിക്കുന്നതും പതിവാണ്. കാഞ്ഞിരപ്പള്ളി നഗരത്തില്‍ ഏറ്റവും തിരക്കേറിയ […]

കിണറ്റിൽനിന്നു പേരക്കുട്ടിയെ മുത്തച്ഛൻ രക്ഷപ്പെടുത്തി

കാഞ്ഞിരപ്പള്ളി ∙ കിണറ്റിൽ വീണ പേരക്കുട്ടിയെ മുത്തച്ഛൻ സാഹസികമായി രക്ഷപ്പെടുത്തി. വട്ടകപ്പാറ തേനംമാക്കൽ ടി.എം. അബ്ദുൽ ലത്തീഫ് ഹാജിയാണ് (55) മകളുടെ മകൻ രണ്ടു വയസ്സുകാരൻ തായീബിനെ കിണറ്റിലിറങ്ങി രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ വട്ടകപ്പാറയിൽ അബ്ദുൽ ലത്തീഫിന്റെ വീട്ടുമുറ്റത്താണ് സംഭവം. മുറ്റത്തു കളിച്ചുകൊണ്ടുനിന്ന തയീബ് അബദ്ധത്തിൽ കിണറ്റിലേക്കു വീഴുകയായിരുന്നു. നാലരയടിയോളം വെള്ളമുണ്ടായിരുന്ന കിണറ്റിൽ പേരക്കുട്ടി മുങ്ങിത്താഴുന്നതു കണ്ട ലത്തീഫ്, ഉടൻ തന്നെ വെള്ളം കോരാൻ ഉപയോഗിക്കുന്ന കയർ വഴി കിണറ്റിലിറങ്ങി. മുങ്ങിത്താണുകൊണ്ടിരുന്ന തായീബിനെ എടുത്ത് കിണറിനുള്ളിൽ […]

കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ വഴിയരികിലെ പെട്ടിക്കടയിലേക്ക് ഇടിച്ചു കയറി നാലു പേർക്കു പരുക്കേറ്റു, വൻ ദുരന്തം ഒഴിവായി

കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ വഴിയരികിലെ പെട്ടിക്കടയിലേക്ക് ഇടിച്ചു കയറി നാലു പേർക്കു പരുക്കേറ്റു, വൻ ദുരന്തം ഒഴിവായി

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിപ്പടിക്കൽ ഇന്നലെ ഉച്ച കഴിഞ്ഞു നിയന്ത്രണം വിട്ട കാർ വഴിയരികിലെ പെട്ടിക്കടയിലേക്ക് ഇടിച്ചു കയറി നാലു പേർക്കു പരുക്കേറ്റു. മുഴുവായി തകര്ന്നു പോയ കടയുടെ ഉള്ളിൽ ഉണ്ടായിരുന്ന കട ഉടമസ്ഥൻ അത്ഭുതകരമായി ചെറിയ പരിക്കുകളോടെ പുറത്തേക്കു തെറിച്ചു വീണു രക്ഷപെട്ടു. ദേശീയ പാതയിൽ 183 ൽ ആണ് നിയന്ത്രണം വിട്ട കാർ വഴിയരികിലെ പെട്ടിക്കടയിലേക്ക് ഇടിച്ചു കയറിയത്. . അപകടത്തിൽ പെട്ടിക്കട പൂർണമായും തകർന്നെങ്കിലും വ്യാപാരി ചിറക്കടവ് ഇൗസ്റ്റ് വടക്കേടത്ത് എം.കെ. വാസു(65) […]

ബിനുവിന് ഇത് കന്നിയങ്കം; ജയരാജിന് മൂന്നാമൂഴം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി അഡ്വ.വി.ബി.ബിനുവിനിത് കന്നിയങ്കം. സി.പി.ഐ.സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമാണ്. വെറുതെ ഒരു മത്സരത്തിനപ്പുറം വിജയിക്കുന്നതിനായാണ് സംസ്ഥാനത്തെ അറിയപ്പെടുന്ന നേതാവിനെ പാര്‍ട്ടി കളത്തിലിറക്കുന്നത്. ഇടതുമുന്നണി പ്രവര്‍ത്തകരും ആവേശത്തിലാണ്. കോട്ടയം ബാറിലെ അഭിഭാഷകനായ ബിനു ഓയില്‍പാം കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനുമാണ്. എ.ഐ.എസ്.എഫിലൂടെ പൊതുപ്രവര്‍ത്തനരംഗത്തെത്തി. അതിന്റെ കോട്ടയം ജില്ലാ പ്രസിഡന്റ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ എ.ഐ.ടി.യു.സി.സംസ്ഥാന സെക്രട്ടറിയാണ്. ഇതിനുപുറമെ ലോകസമാധാന ഐക്യദാര്‍ഢ്യസമിതി ദേശീയ സെക്രട്ടറിയും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്. കേരള കോണ്‍ഗ്രസ് എമ്മിലെ […]

പി.സി. ജോര്‍ജ് ആത്മപരിശോധന നടത്തണം- പി.സി.ജോസഫ്‌

ഈരാറ്റുപേട്ട: അഴിമതി വിരുദ്ധപോരാളിയെന്ന് സ്വയം പ്രഖ്യാപിക്കാന്‍ പി.സി.ജോര്‍ജിന് യോഗ്യതയുണ്ടോയെന്ന് ആത്മപരിശോധന നടത്തണമെന്ന് പൂഞ്ഞാര്‍ നിയോജക മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ഥി പി.സി. ജോസഫ്. കേരള കോണ്‍ഗ്രസ് നേതാവായ താന്‍ എങ്ങനെ ഇടതുപക്ഷക്കാരനായി എന്ന് വിശദീകരിക്കാന്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം അഭിപ്രായമുന്നയിച്ചത്. ഗുരുതരമായ അഴിമതിയുടെ പേരില്‍ മന്ത്രിസഭയില്‍നിന്ന് രാജി വയ്‌ക്കേണ്ടിവന്ന കെ.എം.മാണിക്ക് പകരം മന്ത്രിയെ വയ്ക്കാനായില്ല. കര്‍ഷക പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി യാതൊന്നും ചെയ്യാതെ സത്യാഗ്രഹ സമരനാടകം നടത്തുകയാണുണ്ടായത്. മൂന്നാം ദിവസം ജോസ് കെ.മാണിയെ […]

കാഞ്ഞിരപ്പള്ളി സമാന്തരപാതയ്ക്ക് പ്രഥമ പരിഗണന നല്‍കും: അഡ്വ.വി.ബി. ബിനു

കാഞ്ഞിരപ്പള്ളി: ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമായുള്ള സമാന്തരപാതയുടെ നിര്‍മാണത്തിന് പ്രഥമ പരിഗണന നല്‍കി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.വി.ബി. ബിനു. യു.ഡി.എഫ് ഭരണത്തില്‍ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ പുതിയ പദ്ധതികളൊന്നും നടപ്പാക്കിയില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങി വച്ച പദ്ധതികള്‍ പോലും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ചെറുകിട റബര്‍ കര്‍ഷകരെ സഹായിക്കാന്‍ പദ്ധതികള്‍ തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം സ്വദേശിയായ വി.ബി. ബിനു കുടുംബസമേതം പൊന്‍കുന്നത്തേക്ക് താമസം മാറ്റുമെന്നും അറിയിച്ചു. പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്‍കാനായി മണ്ഡലം കണ്‍െവന്‍ഷന്‍ നടന്നു. […]

തമ്പലക്കാട് മഹാകാളിപാറ ക്ഷേത്രത്തില്‍ മീനഭരണി ഉത്സവം

തമ്പലക്കാട്: മഹാകാളിപാറ ക്ഷേത്രത്തിലെ മീനഭരണി ഉത്സവം 5 മുതല്‍ 9 വരെ തിയ്യതികളില്‍ നടക്കും. അഞ്ചിന് 7.30ന് നാരായണീയ പാരായണം, എട്ടിന് തിരുനടയില്‍പറ, 8.30ന് കലവറനിറയ്ക്കല്‍, രാത്രി 7.15ന് കഥാപ്രസംഗവില്‍മേള, രാത്രി 9ന് കളമെഴുത്തുംപാട്ടും. ആറിന് രാവിലെ 5.30ന് തിരുനടയില്‍ പറ, രാത്രി 9ന് കളമെഴുത്തുംപാട്ടും വൈകീട്ട് 7.15ന് നടത്തുന്ന പ്രതിഭാ പ്രണാമത്തില്‍ സിനിമാതാരം കൃഷ്ണപ്രസാദ് വിശിഷ്ട വ്യക്തികളെ പൊന്നാടയണിയിച്ച് ആദരിക്കും. എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡംഗം അഡ്വ. എം.എസ്.മോഹനന്‍ അധ്യക്ഷത വഹിക്കും. ഡോ. ജെ.പ്രമീളാദേവി, പി.ജയകുമാര്‍, ഡോ. […]

കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ് ഉദ്ഘാടനം നാലിന്‌

തമ്പലക്കാട്: ഹരിതമൈത്രി കേരളം പദ്ധതിയുടെ ഭാഗമായി തമ്പലക്കാട് മഹാത്മാഗാന്ധി കാര്‍ഷിക ഗ്രാമശ്രീ ഫാര്‍മേഴ്‌സ് ക്‌ളബ്ബിന്റെ നേതൃത്വത്തില്‍ തമ്പലക്കാട് കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ് ഉദ്ഘാടനം 4ന് നടക്കും. രാവിലെ 10ന് കാഞ്ഞിരപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് തമ്പലക്കാട് ശാഖാങ്കണത്തില്‍ ബാങ്ക് പ്രസിഡന്റ് കെ.ജോര്‍ജ് വര്‍ഗീസ് പൊട്ടന്‍കുളത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ഡോ. എന്‍.ജയരാജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുഖ്യപ്രഭാഷണവും, ആദ്യലേല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫും, മികച്ച കര്‍ഷകരെയും, […]

കാഞ്ഞിരപ്പള്ളിയെ സംസ്ഥാനത്തെ മികച്ച മണ്ഡലമാക്കും: വി.ബി. ബിനു

കാഞ്ഞിരപ്പള്ളി ∙ ഇടതുപക്ഷം അധികാരത്തിലേറിയാൽ കേരളത്തിലെ മികച്ച മണ്ഡലമായി കാഞ്ഞിരപ്പള്ളിയെ മാറ്റുമെന്ന് എൽഡിഎഫ് സ്‌ഥാനാർഥി വി.ബി. ബിനു അറിയിച്ചു. യുഡിഎഫ് ഭരണകാലത്തു മണ്ഡലത്തിൽ പുതിയ പദ്ധതികളൊന്നും നടപ്പാക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു. ചെറുകിട റബർ കർഷകരെ സഹായിക്കാൻ പദ്ധതികൾ തയാറാക്കും. കാഞ്ഞിരപ്പള്ളിയിലെ നിത്യശാപമായ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ ബൈപാസ് നിർമാണത്തിനു പ്രഥമ പരിഗണന നൽകും. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുമെന്നും വി.ബി. ബിനു പറഞ്ഞു. തിരഞ്ഞെടുപ്പു പ്രചാരണത്തിനു മുന്നോടിയായി പ്രവർത്തകരെ നേരിൽ കാണുന്നതിനു തുടക്കം കുറിച്ചതായും അദ്ദേഹം പറഞ്ഞു. കുടുംബസമേതം […]

പദ്ധതി നിർവഹണത്തിനു മുഴുവൻ തുകയും ചെലവഴിച്ച് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി ∙ ജനകീയാസൂത്രണ പദ്ധതിപ്രകാരം (2015-16) സർക്കാർ അനുവദിച്ച മുഴുവൻ തുകയും ചെലവഴിച്ച് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്. പൊതുവിഭാഗത്തിൽ അനുവദിച്ചിരുന്ന 4,02,11,840 രൂപയും പട്ടികജാതി വികസന ഫണ്ടായി (എസ്‌സിപി) അനുവദിച്ച 1,68,50,983 രൂപയും പട്ടികവർഗ വിഭാഗങ്ങളുടെ വികസനത്തിന് അനുവദിച്ച (ടിഎസ്പി) 61,08,177 രൂപയും ഉൾപ്പടെ 6,31,71,000 രൂപ വിവിധ പദ്ധതികൾക്കായി ചെലവഴിച്ചു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഫണ്ട് വിനിയോഗത്തിലും റെക്കോഡ് നേട്ടമാണു ബ്ലോക്ക് പഞ്ചായത്തു കൈവരിച്ചത്. പദ്ധതി പ്രകാരം ബ്ലോക്ക് പഞ്ചായത്തിനു ലഭിച്ചത് […]

പൂർവവിദ്യാർഥി സംഗമം

കാഞ്ഞിരപ്പള്ളി ∙ സെന്റ് ഡൊമിനിക്സ് കോളജിലെ 1982–84 പ്രീഡിഗ്രി ഫോർത്ത് ഗ്രൂപ്പ് മലയാളം ബാച്ചിലെ പൂർവവിദ്യാർഥികളുടെ സംഗമം പാറത്തോട് പള്ളിപ്പടി ടിന്റർ ടോസ് കിന്റർ ഗാർഡൻ സ്കൂളിൽ മൂന്നിനു രാവിലെ പത്തിനു നടക്കും. 9847194248.

പൂതക്കുഴി അങ്കണവാടി റോഡിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം ഡോ. എൻ. ജയരാജ് എംഎൽഎ നിർവഹിച്ചു

പൂതക്കുഴി അങ്കണവാടി റോഡിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം ഡോ. എൻ. ജയരാജ് എംഎൽഎ നിർവഹിച്ചു

കാഞ്ഞിരപ്പള്ളി ∙ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ മൂന്നുലക്ഷം രൂപ വകയിരുത്തി നിർമാണം ആരംഭിച്ച പൂതക്കുഴി അങ്കണവാടി റോഡിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം ഡോ. എൻ. ജയരാജ് എംഎൽഎ നിർവഹിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽനിന്നു രണ്ടുലക്ഷം രൂപ ചെലവഴിച്ച് റോഡിന്റെ 60 മീറ്റർ കോൺക്രീറ്റിങ് ഒന്നാംഘട്ടത്തിൽ പൂർത്തീകരിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ. ഷെമീർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ നുബിൻ അൻഫൽ, മാത്യു […]

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ടിബി റോഡിൽ വർഷങ്ങളായി ഉപേക്ഷിക്കപെട്ട നിലയിൽ കിടക്കുന്ന ലോറിയുടെ മദ്യപാനവും ചീട്ടുകളിയുമെന്നു പരാതി

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ടിബി റോഡിൽ വർഷങ്ങളായി ഉപേക്ഷിക്കപെട്ട നിലയിൽ കിടക്കുന്ന ലോറിയുടെ  മദ്യപാനവും ചീട്ടുകളിയുമെന്നു പരാതി

കാഞ്ഞിരപ്പള്ളി ∙ വഴിയരികിൽ ഉപേക്ഷിച്ച ലോറിയുടെ മറവിൽ മദ്യപാനവും ചീട്ടുകളിയുമെന്നു പരാതി. കുന്നുംഭാഗം ടിബി റോഡിലെ ഗവ. സ്കൂൾ മൈതാനത്തിന് എതിർവശത്താണ് ആറു വർഷമായി ഉപേക്ഷിച്ച നിലയിൽ ലോറി കിടക്കുന്നത്. കെഎൽ 17സി 8100 നമ്പറിലുള്ള നാഷനൽ പെർമിറ്റ് ലോറിയാണിത്. രാത്രിയിലാണു സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതെന്നു നാട്ടുകാർ പറയുന്നു. പലതവണ പരാതിപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ലെന്ന് ആരോപണമുണ്ട്. ലോറി പ്രദേശത്തുനിന്നു മാറ്റണമെന്നാവശ്യപ്പെട്ടു പാരാ ലീഗൽ വൊളന്റിയർ എച്ച്. അബ്ദുൽ അസീസ്, ലീഗൽ സർവീസസ് കമ്മിറ്റിയിൽ പരാതി നൽകി. ജില്ലാ കലക്ടർ, […]

സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിലെ പ്രഥമ ഹെഡ്‌മാസ്‌റ്ററായ വി.ജെ. തോമസ് സർവീസിൽനിന്നു വിരമിക്കുന്നു

കാഞ്ഞിരപ്പള്ളി ∙ സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിലെ പ്രഥമ ഹെഡ്‌മാസ്‌റ്ററായ വി.ജെ. തോമസ് 33 വർഷത്തെ സേവനത്തിനുശേഷം സർവീസിൽനിന്നു വിരമിക്കുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഏറ്റവും ദുർഘടംപിടിച്ച പോളിങ് ബൂത്തായ ഇടമലക്കുടി ആദിവാസിക്കുടിയിലേക്കു ഡ്യൂട്ടിക്കായി നിയമിക്കപ്പെട്ടവർ വിസമ്മതം പ്രകടിപ്പിച്ചപ്പോൾ ധൈര്യപൂർവം ബൂത്തിലെ പ്രിസൈഡിങ് ഓഫിസറുടെ ചുമതല ഏറ്റെടുത്ത തോമസ് മാഷ് ഭംഗിയായി അതു നിർവഹിച്ചു. കെ.പി.എസ്.എച്ച്.എ. സംസ്‌ഥാന ഗുരുശ്രേഷ്‌ഠ അവാർഡ് നൽകി വി.ജെ. തോമസിനെ ആദരിച്ചു. പൊതുവിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരം ഉയർത്തുന്നതിനായി അദ്ദേഹം ചെയ്‌ത സേവനങ്ങളെ […]

കാഞ്ഞിരപ്പള്ളിയിൽ പുതുമുഖത്തോടെ സിപിഐ

കാഞ്ഞിരപ്പള്ളി∙ കാഞ്ഞിരപ്പള്ളിയിൽ സിപിഐ സ്ഥാനാർഥി പുതു മുഖം. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം വി.ബി. ബിനു തന്റെ ആദ്യ തിരഞ്ഞെടുപ്പ് അങ്കത്തിനാണു കാഞ്ഞിരപ്പള്ളിയിലെത്തുന്നത്. പഴയ വാഴൂർ മണ്ഡലത്തിലെ കറുകച്ചാൽ , നെടുങ്കുന്നം, കങ്ങഴ, വാഴൂ‍ർ , വെള്ളാവൂർ , ചിറക്കടവ് , പഞ്ചായത്തുകളും കാഞ്ഞിരപ്പള്ളി, മണിമല പഞ്ചായത്തുകളും പുതുപ്പള്ളി മണ്ഡലത്തിന്റെ ഭാഗമായിരുന്ന പള്ളിക്കത്തോടും ഉൾക്കൊള്ളുന്നതാണ് കാഞ്ഞിരപ്പള്ളി മണ്ഡലം. മണിമല, നെടുങ്കുന്നം, പള്ളിക്കത്തോട് പഞ്ചായത്തുകൾ യുഡിഎഫ് ആണ് ഭരിക്കുന്നത് .ബാക്കി ആറിടത്തും ഇടതുഭരണമാണ്. ഇതാണ് ഇടതു പ്രതീക്ഷ. അതേ […]

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് യാത്രക്കാർക്കു ദുരിതമാകുന്നു

കാഞ്ഞിരപ്പള്ളി ∙ കുഴികളും മാലിന്യങ്ങളും നിറഞ്ഞ ബസ് സ്റ്റാൻഡ് യാത്രക്കാർക്കു ദുരിതമാകുന്നു. മാലിന്യനീക്കം നിലച്ച കാഞ്ഞിരപ്പള്ളിയിൽ മഴ പെയ്താൽ റോഡിലെ കുഴികളിൽ മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. സ്റ്റാൻഡിൽനിന്നു വെള്ളം ഒഴുകിപ്പോകാൻ മാർഗങ്ങളില്ലാത്തതാണു പ്രശ്നം വഷളാക്കുന്നത്. ബസുകൾ യാത്രക്കാരുടെമേൽ മലിനജലം തെറിപ്പിച്ചാണു കടന്നുപോകുന്നത്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽനിന്നുള്ള മലിനജലവും ഒഴുകിയെത്തുന്നതു സ്റ്റാൻഡിലേക്കുതന്നെ. മാസങ്ങൾക്കു മുൻപു ലക്ഷങ്ങൾ മുടക്കി നവീകരിച്ച ബസ് സ്റ്റാൻഡിനാണ് ഈ ദുർഗതി. അശാസ്ത്രീയ നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോഴത്തെ ശോച്യാവസ്ഥയ്ക്കു കാരണമെന്ന് ആരോപണമുണ്ട്. സ്റ്റാൻഡിനുള്ളിൽ ബസ് കടന്നുപോകുന്ന […]

അറവുശാലയിൽ നിന്നുള്ള മാലിന്യങ്ങൾ ചാക്കിൽ കെട്ടി പബ്ലിക്‌ റോഡിൽ തള്ളി

കാഞ്ഞിരപ്പള്ളി∙ അലക്ഷ്യമായി നിക്ഷേപിച്ച മാലിന്യങ്ങൾകൊണ്ടു നാട്ടുകാർ പൊറുതി മുട്ടുന്നു. കാഞ്ഞിരപ്പള്ളി–എരുമേലി റോഡിൽ 26–ാം മൈലിനു സമീപം ആളൊഴിഞ്ഞ വഴിയരികിലാണ് കഴിഞ്ഞ ദിവസം അറവുശാലയിൽ നിന്നുള്ള മാലിന്യങ്ങൾ ചാക്കിൽ കെട്ടി തള്ളിയിരിക്കുന്നത്. ജംക്‌ഷനിൽ ബസിറങ്ങി മേരി ക്വീൻസ് മിഷൻ ആശുപത്രിയിലേക്കുള്ള വഴിയരികിലെ നടപ്പാതയ്ക്കു സമീപമാണു ദുർഗന്ധം വമിക്കുന്ന മാലിന്യം തള്ളിയിരിക്കുന്നത്. സമീപത്തെ വ്യാപാരികൾക്കും, വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും ദുരിതമായിരിക്കുകയാണ്. നൂറുകണക്കിനാളുകൾ ആശുപത്രിയിലേക്കു നടന്നു പോകുന്ന ഈ വഴി മണ്ഡലകാലത്തു ശബരിമല തീർഥാടന പാത കൂടിയാണ്. ഈ ഭാഗത്തു […]

Page 1 of 7123Next ›Last »