koottickal NEWS

പി.സി.ജോര്‍ജിന് സ്വീകരണംനല്‍കി

കൂട്ടിക്കല്‍: പഞ്ചായത്തിലെ വികസനത്തിന്റെ നാഴികകല്ലായി ഇളംകാട്-വാഗമണ്‍ റോഡ് മാറുമെന്ന് ജനപക്ഷ സ്ഥാനാര്‍ഥി പി.സി.ജോര്‍ജ്. കൂട്ടിക്കല്‍ പഞ്ചായത്തില്‍നടന്ന ഭവന സന്ദര്‍ശനത്തിനിടയില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്ന അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സണ്ണി കദളിക്കാട്ടില്‍, നൗഷാദ് കൂട്ടിക്കല്‍, സണ്ണി പാറടിയില്‍, ടെന്‍സണ്‍ കൊച്ചുപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കൂട്ടിക്കൽ പഞ്ചായത്തിലെ അനധികൃത പാറഖനനം പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കും : കേരള ശാസ്ത്ര പരിസ്ഥിതി കോൺഗ്രസ്

കൂട്ടിക്കൽ ∙ പഞ്ചായത്തിലെ കൊടുങ്ങയിൽ നടക്കുന്ന അനധികൃത പാറഖനനത്തിനു ലൈസൻസ് പുതുക്കി നൽകിയത് ആരോഗ്യ, പരിസ്ഥിതി പ്രശ്നങ്ങൾക്കു കാരണമാകുമെന്നു കേരള ശാസ്ത്ര പരിസ്ഥിതി കോൺഗ്രസ്. ലൈസൻസ് നൽകരുതെന്ന ഗ്രാമസഭാ തീരുമാനം പഞ്ചായത്ത് കമ്മിറ്റി അട്ടിമറിച്ചെന്നും ഇവർ ആരോപിക്കുന്നു. പാറമടയ്ക്കെതിരെ ജനകീയ പ്രക്ഷോഭം നടത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ആക്രമിച്ച സംഭവത്തിൽ പരിസ്ഥിതി കോൺഗ്രസ് പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് രവീന്ദ്രൻ എരുമേലി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജമാൽ പാറയ്ക്കൽ, ടി.കെ. മുഹമ്മദ് ഇസ്മായിൽ, ടി.ഇ. നാസറുദീൻ, […]

കെ.എം മാണിക്കും സജി മഞ്ഞക്കടമ്പിലിനും സ്വീകരണം നല്കി

കൊക്കയാർ∙ കേരളത്തിൽ വികസനരംഗത്തു കുതിച്ചുചാട്ടം നടത്തിയ യുഡിഎഫ് സർക്കാരിനു കാരുണ്യ പദ്ധതി പോലുള്ള ജനകീയ പദ്ധതികൾ വഴി പാവങ്ങളുടെ കണ്ണീരൊപ്പാൻ സാധിച്ചെന്ന് കെ.എം. മാണി എംഎൽഎ പറഞ്ഞു. കൂട്ടിക്കൽ വെംബ്ലി നിവാസികളുടെ ചിരകാല സ്വപ്നവും കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്നതുമായ തേൻപുഴ തൂക്കുപാലത്തിനു പകരം കോൺക്രീറ്റ് പാലം നിർമിക്കുവാൻ ബജറ്റിൽ അഞ്ചുകോടി രൂപ വകയിരുത്തിയ കെ.എം മാണിക്കും സജി മഞ്ഞക്കടമ്പിലിനും സമരസമിതി നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമരസമിതി പ്രസിഡന്റ് നവാസ് പുളിക്കൽ അധ്യക്ഷത വഹിച്ചു. ജോർജ് […]

സ്‌കൂള്‍ വാര്‍ഷികം

കോരുത്തോട്: സെന്റ് ജോര്‍ജ് യുപിസ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പു സമ്മേളനവും ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. ഒന്നിന് രാവിലെ പത്തിന് എല്‍കെജി, യുകെജി വാര്‍ഷികത്തില്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. സിജോ പന്നലക്കുന്നേലിന്റെ അധ്യക്ഷതയില്‍ പിടിഎ പ്രസിഡന്റ് സണ്ണി വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. തോമസുകുട്ടി സെബാസ്റ്റിയന്‍, ഗ്രേസിക്കുട്ടി ഫിലിപ്പ് എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് കലാപരിപാടികള്‍. രണ്ടിന് ഉച്ചകഴിഞ്ഞ് 1.30ന് നടക്കുന്ന സമ്മേളനത്തില്‍ മാനേജര്‍ മാത്യു പനച്ചിക്കലിന്റെ അധ്യക്ഷതയില്‍ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സഖറിയാസ് ഇല്ലിക്കുറിയില്‍ ഉദ്ഘാടനം ചെയ്യും. തോമസുകുട്ടി സെബാസ്റ്റിയന്‍, […]

കോരുത്തോട് കൊന്പുകുത്തിയിൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിൽ യുവാവ്‌ കുത്തേറ്റു മരിച്ചു

കോരുത്തോട് കൊന്പുകുത്തിയിൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിൽ യുവാവ്‌ കുത്തേറ്റു മരിച്ചു

കോരുത്തോട് : കോരുത്തോട് കൊന്പുകുത്തിയിൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിൽ യുവാവ്‌ കുത്തേറ്റു മരിച്ചു. കൊന്പുകുത്തി ഈറ്റപ്പനങ്കുഴി പൂവത്തുംമൂട്ടില്‍ ശങ്കരന്‍ശാന്ത ദമ്പതികളുടെ മകന്‍ മഹേഷ് (34) ആണ് മരിച്ചത്. അഴുതയാറ്റില്‍ നിന്നു മീന്‍ പിടിച്ചതിനെച്ചൊല്ലിയുണ്ടായ വാക്കു തര്‍ക്കത്തെത്തുടര്‍ന്നാണ് സുഹൃത്തിന്റെ കത്തേറ്റു യുവാവ് കൊല്ലപ്പെട്ടത്. . ഞായര്‍ രാത്രിയിലായിരുന്നു സംഭവം. പോലീസ് പറയുന്നതിങ്ങനെ അഴുതയാററില്‍ നഞ്ചു കലക്കി മീന്‍ പിടിച്ചത് മഹേഷും, മധുവും ചേര്‍ന്നാണെന്ന് വനപാലകരെ അറിച്ചത് ഈട്ടിക്കല്‍ സജിയാണെന്ന് പ്രചാരണമുണ്ടായി. ഇത് ചോദിക്കാന്‍ മഹേഷും, മധുവും രാത്രിയില്‍ സജിയുടെ […]

പള്ളിപ്പടിയില്‍ പാചകവാതകം കിട്ടാക്കനി

കോരുത്തോട്: പള്ളിപ്പടി മേഖലയില്‍ പാചകവാതകം കിട്ടുന്നില്ലെന്ന് പരാതി.വീട്ടമ്മമാര്‍ ദുരിതത്തില്‍. ഗ്യാസ് സിലിന്‍ഡറുകള്‍ക്കായി ബുക്ക് ചെയ്ത് രണ്ട് മാസമായി ഉപഭോക്താക്കള്‍ കാത്തിരിക്കുകയാണ്. ഏജന്‍സിയില്‍ വിളിച്ചാല്‍ ഇന്നു വരും നാളെ വരും എന്ന മറുപടി കേട്ട് മടുത്തതായി നാട്ടുകാര്‍ പറയുന്നു. പള്ളിപ്പടിയില്‍നിന്നുതന്നെ ദിനം പ്രതി നൂറിലേറെ ഫോണ്‍കോളുകള്‍ ചെന്നു തുടങ്ങിയതോടെ ഇപ്പോള്‍ അധികൃതര്‍ ഫോണ്‍ കോളുകള്‍ എടുക്കാറില്ലത്രെ.പാചകവാതകം ലഭ്യമല്ലാതായതോടെ ഉള്‍വനങ്ങളില്‍ പോയി വിറകുകള്‍ ശേഖരിക്കേണ്ട ഗതികേടിലാണ് വീട്ടമ്മമാര്‍. ഏജന്‍സി ഓഫീസിനു മുമ്പില്‍ സമരപരിപാടികള്‍ നടത്താന്‍ തയ്യാറെടുക്കുകയാണ് നിവാസികള്‍.

വെംബ്‌ളി -തേന്‍പുഴ പാലത്തിനും റോഡിനും അഞ്ചു കോടി

കൂട്ടിക്കല്‍: കൂട്ടിക്കല്‍ പഞ്ചായത്തിലെ വെംബ്‌ളി -തേന്‍പുഴ പാലവും റോഡും നിര്‍മിക്കാന്‍ ബജറ്റില്‍ അഞ്ചുകോടിരൂപ അനുവദിച്ചു. ഈ ആവശ്യം ഉന്നയിച്ച് വെംബ്‌ളി ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ അന്‍പത് ദിവസമായി നടത്തിവന്ന സമരം ഇതേത്തുടര്‍ന്ന് അവസാനിപ്പിച്ചു. യൂത്ത് ഫ്രണ്ട് (എം)കോട്ടയം ജില്ലാപ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍,കേരള കോണ്‍ഗ്രസ് (എം)കൂട്ടിക്കല്‍ മണ്ഡലം പ്രസിഡന്റ് ബിജോയി മുണ്ടുപാലം,വെംബ്‌ളി സമരസമിതി നേതാക്കന്മാരായ നവാസ് പുളിക്കല്‍,ജോയ്‌സ്,ജേക്കബ് കുര്യന്‍,സുരേഷ്,രാജമ്മ ബേബി,മോളി ഗോപി എന്നിവര്‍ ഇക്കാര്യം ആവശ്യപ്പെട്ട് കെ.എം. മാണി എം.എല്‍.എയ്ക്ക് നിവേദനവും നല്‍കിയിരുന്നു.

കൂട്ടിക്കലിൽ കര്‍ഷകര്‍ സംഘടിക്കുന്നു

കൂട്ടിക്കല്‍: കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില നല്‍കുക, കര്‍ഷകരെ പ്രതിസന്ധിയില്‍ നിന്നു രക്ഷിക്കുക, അന്യ സംസ്ഥാനങ്ങളിലേക്ക് റബര്‍ തടി കൊണ്ടുപോകുന്നതിനുള്ള നിയന്ത്രണം നീക്കം ചെയ്യുക, നാണ്യവിളകള്‍ക്ക് ന്യായമായ വില നല്‍കുക, കര്‍ഷകരുടെ കടം എഴുതിത്തള്ളുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മുണ്ടക്കയം, വേലനിലം, പറത്താനം, ചോലത്തടം, കാവാലി, പ്ലാപ്പള്ളി, ഏന്തയാര്‍, കൊക്കയാര്‍ മേഖലകളിലെ ജനങ്ങള്‍ 14ന് ഉച്ചകഴിഞ്ഞ് 2.30ന് കൂട്ടിക്കല്‍ കെസിഎം എല്‍പി സ്‌കൂള്‍ ഹാളില്‍ സംഘടിക്കുമെന്ന് സംയുക്ത കര്‍ഷക സഹകരണ സമിതി ഭാരവാഹികളായ എം.സി. ജോസഫ് മടിക്കാങ്കല്‍, […]

കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ പോസ്റ്റ് ഓഫിസ് അക്കൗണ്ട് മുഖേന ലഭിച്ചിരുന്ന പെൻഷൻ കുടിശിക നാളെ മുതൽ

കൂട്ടിക്കൽ ∙ ഗ്രാമപഞ്ചായത്തിൽ പോസ്റ്റ് ഓഫിസ് അക്കൗണ്ട് മുഖേന ലഭിച്ചിരുന്ന പെൻഷൻ കുടിശിക നാളെ മുതൽ വിതരണം ചെയ്യും. 11നു പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ വിതരണം ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ജെസി ജോസ് അധ്യക്ഷത വഹിക്കും. 2015 സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള പെൻഷൻ കുടിശികയാണു വിതരണം ചെയ്യുന്നത്. കൂട്ടിക്കൽ ടൗൺ, ചപ്പാത്ത് വാർഡുകളിലേതു നാളെ പഞ്ചായത്ത് കോൺഫറൻസ് ഹാളിലും പറത്താനം, താളുങ്കൽ വാർഡുകളിലേതു 10നു സീവ്യൂ എസ്റ്റേറ്റ് യുപി സ്കൂളിലും രണ്ടു മുതൽ […]

കോരുത്തോട്ടില്‍ പുതിയ വില്ലേജ് ഓഫീസ് – നടപടികള്‍ തുടങ്ങി

കോട്ടയം ജില്ലയില്‍ വില്ലേജ് ഓഫീസുകളില്ലാത്ത പഞ്ചായത്തുകളില്‍ ഓഫീസുകള്‍ തുടങ്ങുന്നതിന് നടപടി തുടങ്ങി. കോരുത്തോട്, പൂഞ്ഞാര്‍ തെക്കേക്കര, കടപ്ലാമറ്റം, ടി വി പുരം, ഉദയനാപുരം പഞ്ചായത്തുകളിലാണ് പുതിയ വില്ലേജ് ഓഫീസുകള്‍ ആരംഭിക്കുന്നത്. വിജ്ഞാപനത്തിന് മുന്നോടിയായുള്ള നടപടികള്‍ കളക്ടര്‍ മിനി ആന്റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. വിജ്ഞാപനവും തിരുത്തല്‍ വിജ്ഞാപനവും 20ന് മുമ്പ് സമര്‍പ്പിക്കണമെന്ന് ലാന്‍ഡ് റവന്യൂ കമീഷണര്‍ നിര്‍ദേശിച്ചു. തഹസില്‍ദാര്‍മാര്‍ 18ന് വിജ്ഞാപനത്തിന്റെ കരട് സമര്‍പ്പിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. വില്ലേജുകളുടെ രൂപരേഖ അതത് പഞ്ചായത്ത് സെക്രട്ടറിമാര്‍ പരിശോധിക്കണം. […]

കൂട്ടിക്കല്‍ ടിപ്പറും ബസും കൂട്ടിയിടിച്ചു മുന്ന് പേര്‍ക്ക് പരിക്ക്

കൂട്ടിക്കല്‍ :ടിപ്പറും ബസും കൂട്ടിയിടിച്ചു മുന്ന് പേര്‍ക്ക് പരിക്ക്.മുണ്ടക്കയത്തുനിന്ന് ഇളംകാടിന് പോകുകയായിരുന്ന ബസും എതിരെവന്ന ടിപ്പറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.ഇന്നലെ ഉച്ചയ്ക്ക് നെന്മേനിയില്‍ വെച്ചാണ് അപകടം സംഭവിച്ചത്.അപകടത്തില്‍ പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക്മുകളില്‍ മരംവീണ് ഡ്രൈവര്‍ക്ക് പരിക്ക്

കൂട്ടിക്കല്‍: ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളില്‍ റബ്ബര്‍മരം വീണ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. വെട്ടുകല്ലാംകുഴി വെളുക്കേരി ഭദ്രന്‍ (45)നാണ് പരിക്കേറ്റത്. അപകടസമയത്ത് ഓട്ടോയില്‍ 4 യാത്രക്കാരുമുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച രാവിലെ 8 മണിക്ക് പറത്താനം ഷാജി വളവിലാണ് അപകടം. അപകടത്തില്‍ ഓട്ടോ ഭാഗികമായി തകര്‍ന്നു.

തെക്കേമല പള്ളിയില്‍ തിരുനാള്‍

തെക്കേമല: സെന്റ് മേരീസ് പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഗീവര്‍ഗീസിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ഒമ്പത്, 10 തീയതികളില്‍ നടക്കും. ഒമ്പതിന് വൈകുന്നേരം നാലിന് കൂട്ടായ്മകളില്‍ നിന്നുള്ള കഴുന്നു പ്രദക്ഷിണം കുരിശടിയിലെത്തും തുടര്‍ന്ന് പള്ളിയിലേക്ക് പ്രദക്ഷിണം, 4.30ന് കൊടിയേറ്റ്, വിശുദ്ധകുര്‍ബാന, പ്രസംഗം – ഫാ. ജോസ് ആനിത്തോട്ടം സിഎംഐ, ആറിന് കാരിവര പന്തലിലേക്ക് പ്രദക്ഷിണം, പ്രസംഗം – എ.ഡി. തോമസ്. 10ന് രാവിലെ 7.15ന് വിശുദ്ധകുര്‍ബാന, പ്രസംഗം – ഫാ. തോമസ് മുണ്ടാട്ട്, 10ന് വിശുദ്ധകുര്‍ബാന […]

ആത്മയുടെ പുരസ്കാരം കൂട്ടിക്കല്‍ ഫാം ക്ളബ്ബിന്

കാഞ്ഞിരപ്പള്ളി: പ്രവര്‍ത്തന മികവിനും ഒത്തൊരുമയ്ക്കും അംഗീകാരമായി കൂട്ടിക്കല്‍ ഫാം ക്ളബ്ബിന് ആത്മയുടെ പുരസ്കാരം. 20000 രൂപയും ഫലകവും കോട്ടയത്തുനടന്ന ആത്മ മേളയില്‍ ഡോ. എന്‍. ജയരാജ് എംഎല്‍എയില്‍ നിന്നു ക്ളബ്ബ് ഭാരവാഹികള്‍ ഏറ്റുവാങ്ങി. 2004ലാണ് കൂട്ടിക്കല്‍ ഫാം ക്ളബ്ബിന്റെ ആരംഭം. ഒരുകൂട്ടം കര്‍ഷകരുടെയും കൃഷി ഓഫീസറായിരുന്ന സി. അമ്പിളി, അസിസ്റന്റ് എ.ജെ. അലക്സ് റോയി എന്നിവരുടെയും ശ്രമഫലമായിട്ടാണ് കൂട്ടിക്കല്‍ ഫാംക്ളബ്ബ് രൂപീകൃതമായത്. എല്ലാ മാസങ്ങളിലും സന്നദ്ധതയുള്ള ഓരോ കര്‍ഷകന്റെയും കൃഷിയിടങ്ങളില്‍ ക്ളബ്ബിന്റെ യോഗം ചേരും. കര്‍ഷകന്റെ പ്രശ്നങ്ങളും […]

വിദ്യാഭ്യാസവായ്‌പ നിഷേധം: ബാങ്ക് മാനേജരെ തടഞ്ഞുവെച്ചു

കൂട്ടിക്കല്‍: വിദ്യാഭ്യാസവായ്പ നിഷേധിച്ചെന്നാരോപിച്ച് ബാങ്ക് മാനേജരെ തടഞ്ഞുവെച്ചു. കൂട്ടിക്കല്‍ എസ്.ബി.ടി. ശാഖാ മാനേജര്‍ പി.രഘുവിന്റെ ഓഫീസിലേക്കാണ് എ.ഐ.എസ്.എഫ്.,എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ തള്ളിക്കയറി മാനേജരെ ഒരുമണിക്കൂറോളം തടഞ്ഞുവെച്ചത്. എ.ഐ.വൈ.എഫ്. നേതാക്കളും മാനേജരുമായി നടന്ന ചര്‍ച്ചയ്ക്കുശേഷം ഉപരോധം അവസാനിപ്പിച്ചു. എ.ഐ.വൈ.എഫ്. സംസ്ഥാന ജോയിന്റ് സെക്രട്ടറി സുമേഷ് സുധാകരന്‍ ഉപരോധം ഉദ്ഘാടനംചെയ്തു. പി.വി.വിനീത്, ഷാഹുല്‍, അനീഷ് പെരുമ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. വിദ്യാഭ്യാസ അപേക്ഷകള്‍ സ്വീകരിച്ചശേഷം കോട്ടയം സോണല്‍ ഓഫീസിലേക്ക് അയയ്ക്കാറാണ് പതിവെന്നും അവിടെനിന്നാണ് ലോണുകള്‍ അനുവദിക്കുന്നതെന്നും മാനേജര്‍ പി.രഘു പറഞ്ഞു.

കാല്‍നട പ്രചാരണ ജാഥ

കൂട്ടിക്കല്‍: വിലക്കയറ്റത്തിനും അഴിമതിക്കുമെതിരേ സിപിഐ സംസ്ഥാനവ്യാപകമായി നാളെ നടത്തുന്ന വില്ലേജ് ഓഫീസ് ഉപരോധത്തിന്റെ പ്രചാരണാര്‍ഥം കൂട്ടിക്കല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാല്‍നടപ്രചാരണ ജാഥ നടത്തി. മണ്ഡലം സെക്രട്ടറി പി.ആര്‍. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കൌണ്‍സില്‍ അംഗം കെ.ടി. പ്രമദ്, പി.കെ. സുധാകരന്‍, എം.കെ. ഷാബു, പി.വി. വിനീത്, ശുഭേഷ് സുധാകരന്‍, മനേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

കോരുത്തോട് പഞ്ചായത്തില്‍ 3.86 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം

കോരുത്തോട്: പഞ്ചായത്തില്‍ 2012-13 വര്‍ഷത്തില്‍ 3.86 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി വൈസ് പ്രസിഡന്റ് മാത്യു തോമസ് കുറ്റിക്കാട്ട് അറിയിച്ചു. കോരുത്തോട് ബസ് സ്റാന്‍ഡിന് സ്ഥാലം വാങ്ങാന്‍ 21.5 ലക്ഷം രൂപയും പനക്കച്ചിറ ഹോമിയോ ആശുപത്രിക്ക് സ്ഥലം വാങ്ങാന്‍ 5.6 ലക്ഷം രൂപയും വകയിരുത്തി. പട്ടികജാതി വികസനത്തിന് 64 ലക്ഷം, പട്ടികവര്‍ഗ വികസനത്തിന് 37 ലക്ഷം രൂപയും ചെലവഴിക്കും. റോഡ് വികസനത്തിന് 64.5 ലക്ഷവും കൃഷി മൃഗസംരക്ഷണ മേഖലയ്ക്ക് 31 ലക്ഷം പഞ്ചായത്തിനു പുതിയ കെട്ടിടം […]

അനുശോചിച്ചു

ഏന്തയാര്‍: ഡല്‍ഹിയില്‍ പീഡനത്തിനിരയായി യുവതി മരണപ്പെട്ട സംഭവത്തില്‍ തേജസ് ജനശ്രീ യോഗം അനുശോചിച്ചു. കാഞ്ഞിരപ്പള്ളി ബ്ളോക്ക് പഞ്ചായത്തു മെംബര്‍ ഐഷ ഉസ്മാന്‍ യോഗം ഉദ്ഘാടനം ചെയ്തു.

കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റിനെ കൂറുമാറ്റ നിയമപ്രകാരം അയോഗ്യയാക്കി

മുണ്ടക്കയം: കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ രാജുവിനെ കൂറുമാറ്റ നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ച വിജയമ്മ പിന്നീട് പാര്‍ട്ടി തീരുമാനങ്ങള്‍ക്ക് എതിരായി കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ച് യുഡിഎഫിന്റെ പഞ്ചായത്തു പ്രസിഡന്റാവുകയായിരുന്നു. ഇതിനെതിരേ സിപിഐ ലോക്കല്‍ സെക്രട്ടറി എന്‍.ടി. യശോധരന്‍ അഡ്വ. വഴുതക്കാട് നരേന്ദ്രന്‍ മുഖേനെ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ശശിധരന്‍നായര്‍ വിധി പ്രസ്താവിച്ചത്. അയോഗ്യയായതോടെ പ്രസിഡന്റു സ്ഥാനവും പഞ്ചായത്ത് അംഗത്വവും നഷ്ടപ്പെട്ടു. ആറു വര്‍ഷത്തേക്ക് […]

പ്രവര്‍ത്തനമികവുമായി ‘ശബരിജലം’ 4-ാം വര്‍ഷത്തിലേക്ക്

മൂഴിക്കല്‍ (കോരുത്തോട്): അഞ്ചുലക്ഷം ലിറ്റര്‍ കുപ്പിവെള്ളം ഉല്പാദിപ്പിക്കുകയെന്ന ദൗത്യവുമായി ‘ശബരിജലം’ 4-ാം വര്‍ഷത്തിലേക്ക് പ്രവേശിച്ചു. മണ്ഡലകാലം തുടങ്ങിയിട്ട് ഇതേവരെ രണ്ടുലക്ഷത്തോളം ലിറ്റര്‍ വെള്ളം ഉല്പാദിപ്പിച്ച് വിപണനംചെയ്തു. കഴിഞ്ഞ തവണത്തെ മൊത്തം ഉല്പാദനം 204000 ലിറ്റര്‍ ആയിരുന്നു.

പരാധീനതകളോട് പടപൊരുതി നേടിയ മെഡലുകള്‍ സന്ധുവിന്റെ അഭിമാനം

കുറ്റിക്കയം (കോരുത്തോട്): നിലയ്ക്കാത്ത ചുവടുവയ്പുകള്‍ക്ക് പിന്നാലെയെത്തുന്നത് മെഡലുകള്‍. കുന്നും മലയും പിന്നിട്ട് പരാധീനതകളോട് പടപൊരുതി സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സന്ധു സുകുമാരന്‍ നേടിയ മെഡലുകള്‍ നാടിന് അഭിമാനമാവുകയാണ്. കോരുത്തോട് കുറ്റിക്കയം മണ്ണാറയ്ക്കല്‍ സുകുമാരന്‍ – ലാലി ദമ്പതിമാരുടെ മകന്‍ സന്ധു വരുന്നത് പരാധീനതകള്‍ക്ക് നടുവില്‍നിന്നാണ്. മേസ്തിരിപ്പണിക്കാരനായ സുകുമാരന്റെ രണ്ടുമക്കളില്‍ ഇളയവനാണ് സന്ധു. സഹോദരി സൗമ്യ ബി.സി.എം. കോളേജ് ബി.എസ്‌സി. വിദ്യാര്‍ഥിനിയാണ്. സൗമ്യയുടെ പഠിത്തത്തിന്റെ ചെലവുകള്‍ എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്റെ ഭാര്യ പ്രൊഫ. ഗീതയാണ് വഹിക്കുന്നത്. 4-ാം […]

ചരിത്രം ആവര്‍ത്തിച്ച്് കോരുത്തോട്

മെല്ലെത്തുടങ്ങി വേഗത്തില്‍ ഫിനീഷ് ചെയ്താണ് കോരുത്തോട് സികെഎം എച്ച്എസ്എസ് ഓവറോള്‍ ചാമ്പ്യനായത്. കാഞ്ഞിരപ്പള്ളി സബ് ജില്ലയിലെ തന്നെ പാറത്തോട് ഗ്രേസി മെമ്മോറിയല്‍ സ്കൂളാണ് അവസാനിമിഷംവരെ കോരുത്തോടിന് വെല്ലുവിളി ഉയര്‍ത്തി രണ്ടാമതെത്തിയത്. ആദ്യദിനം കോരുത്തോടിന്റെ താരം അക്ഷയമോള്‍ ലോങ്ജംപില്‍ കരസ്ഥമാക്കിയ മീറ്റ്് റെക്കോഡുള്‍പ്പെടെ 13 സ്വര്‍ണവും ഏഴു വെള്ളിയും 13 വെങ്കലവുമടക്കം 90 പോയിന്റുകള്‍ നേടിയാണ് സികെഎം എച്ച്എസ് മറ്റ് സ്കൂളുകളെ ഏറെ ദൂരം പിന്നിലാക്കിയത്. നടത്ത മത്സരങ്ങളിലെ മേധവിത്വവും, ട്രാക്കില്‍ അവസാന ദിനം നടന്ന പ്രധാന മത്സരങ്ങളിലെല്ലാം […]

ബോര്‍ഡുകള്‍ നശിപിച്ചതായി പരാതി

ഇ.ഡി.സി. പ്രവര്‍ത്തകരുടെ ഏകദിന യജ്ഞം; കാനനപാത സഞ്ചാരയോഗ്യമായി

കോരുത്തോട്: 850 ഇ.ഡി.സി. പ്രവര്‍ത്തകരുടെ ഏകദിന ശുചീകരണത്തില്‍ പരമ്പരാഗത കാനനപാത സഞ്ചാരയോഗ്യമാക്കി. അഴുതക്കടവുമുതല്‍ ചെറിയാനവട്ടംവരെയുള്ള 20 കിലോമീറ്റര്‍ ദൂരം 3 ഗ്രൂപ്പായി തിരിഞ്ഞാണ് വഴി തെളിച്ചത്. അഴുതക്കടവ് മുതല്‍ കല്ലിടുംകുന്നുവരെയും വള്ളിത്തോട്, വെള്ളരംചെറ്റ, പുതുശ്ശേരിവരെയും കരിമല വലിയാനവട്ടം, ചെറിയാനവട്ടം എന്നിങ്ങനെ 3 ഭാഗമായാണ് വഴിതെളിക്കല്‍ നടന്നത്. 10 അടി വീതിയിലാണ് വഴി തെളിച്ചത്. മുക്കുഴിയില്‍ നടന്ന പാത തെളിക്കല്‍ അഴുത ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എന്‍.പി. തോമസും കരിമലയില്‍ നടന്നത് പമ്പ റേഞ്ച് ഓഫീസര്‍ ആര്‍. രാജശേഖരന്‍പിള്ളയും […]

ഫണ്ടില്ല; ആയുര്‍വേദഔഷധ നിര്‍മ്മാണസംഘം പ്രവര്‍ത്തനം പ്രതിസന്ധിയില്‍

പുഞ്ചവയല്‍(മുണ്ടക്കയം):ഫണ്ട് ഇല്ലാത്തതിനാല്‍ ആയുര്‍വേദ ഔഷധനിര്‍മ്മാണശാലയുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. 500പേര്‍ക്ക് നേരിട്ടും 1000പേര്‍ക്ക് പരോക്ഷമായും ജോലി ലഭിച്ചിരുന്നു. പുഞ്ചവയല്‍ 504കോളനിയിലെ ദത്താത്രേയ ആയുര്‍വേദ ഔഷധനിര്‍മ്മാണ വ്യവസായ സഹകരണസംഘത്തിന്റെ പ്രവര്‍ത്തനമാണ് അനിശ്ചിതത്വത്തില്‍ ആയത്. 1984ല്‍ 20 പട്ടിക ജാതിക്കാര്‍ ഒത്തുചേര്‍ന്ന് തുടങ്ങിയ സംഘത്തില്‍ ഇപ്പോള്‍ 75പേരുണ്ട്. 15 ലക്ഷം രൂപ മുതല്‍മുടക്കി 2500 ചതുരശ്ര അടിയില്‍ കുഴിമാവ് റോഡില്‍ ഫാക്ടറി കെട്ടിടം പണിതിരുന്നു. മരുന്നുകള്‍ നിര്‍മ്മാക്കാനായുള്ള ഡ്രഗ്ഗ് ലൈസന്‍സ് കഴിഞ്ഞ വര്‍ഷമാണ് ലഭിച്ചത്. കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ടിന് ശ്രമിച്ചപ്പോള്‍ സ്ഥലത്തിന്റെ […]

പാക്കാനം ക്ഷേത്രത്തിന്റെ ഓഫീസ് കെട്ടിടം കത്തിനശിച്ചു

പുഞ്ചവയല്‍: പാക്കാനം മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള ഓഫീസ് കെട്ടിടം തീപ്പിടിത്തത്തില്‍ ഭാഗികമായി നശിച്ചു. മലയരയ മഹാസഭയുടെ ഉടമസ്ഥതയിലാണ് ക്ഷേത്രവും ഓഫീസ് കെട്ടിടവും. ഞായറാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് ഓഫീസ് കെട്ടിടവും അതിനോട് ചേര്‍ന്നുള്ള റബ്ബര്‍ഷീറ്റ് സംഭരണ മുറിയിലും തീപ്പിടിത്തമുണ്ടായത്. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് അഗ്‌നിശമനസേനയെത്തിയാണ് തീയണച്ചത്. മുണ്ടക്കയം പോലീസും സ്ഥലത്തെത്തിയിരുന്നു.

ഉപജില്ലാ കായികമേള അജയ്യരായി കോരുത്തോട് സി.കെ.എം. സ്‌കൂള്‍

കുന്നുംഭാഗം(കാഞ്ഞിരപ്പള്ളി): കായികകേരളത്തിന് നിരവധി പ്രതിഭകളെ നല്‍കിയ കോരുത്തോട് സി.കെ.എം. സ്‌കൂള്‍ ഇത്തവണയും അജയ്യരാണെന്ന് തെളിയിച്ചു. തൊട്ടടുത്ത എതിരാളികളെ 204 പോയിന്റിന്റെ വ്യത്യാസത്തില്‍ മറികടന്ന് 351 പോയിന്റുമായി കോരുത്തോട് സി.കെ.എം. സ്‌കൂള്‍ ഉപജില്ലാ കായികമേളയില്‍ ഒന്നാംസ്ഥാനത്തെത്തി. കഴിഞ്ഞ 25 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് സി.കെ.എമ്മിന് കിരീടം നഷ്ടപ്പെട്ടിട്ടുള്ളത്. എ.കെ.അക്ഷയമോളും എം.എസ്.സോജാമോനും മേളയിലെ വേഗമേറിയ താരങ്ങളായി. 147 പോയിന്‍േറാടെ പാറത്തോട് ഗ്രേസി മെമ്മോറിയല്‍ സ്‌കൂള്‍ രണ്ടാംസ്ഥാനത്തെത്തി. പഴയ ദേശീയതാരവും കായികാചാര്യ തോമസ് മാഷിന്റെ ശിഷ്യനുമായിരുന്ന കോരുത്തോട് ഓലിക്കാമറ്റത്തില്‍ ഷാജിയുടെ മകള്‍ […]

സബ്ജില്ലാ കായികമേള: കോരുത്തോട് ആധിപത്യം തുടരുന്നു

കുന്നുംഭാഗം (കാഞ്ഞിരപ്പള്ളി): കാഞ്ഞിരപ്പള്ളി സബ്ജില്ലാ കായികമേളയില്‍ രണ്ടാം ദിവസവും കോരുത്തോട് സി.കെ.എം. സ്‌കൂള്‍ 17 സ്വര്‍ണം, 9 വെള്ളി, 8 വെങ്കലവുമായി ആധിപത്യം തുടരുന്നു. സി.കെ.എം. സ്‌കൂളിന് 120 പോയിന്റ് ലഭിച്ചു. ഒന്‍പത് സ്വര്‍ണം, ആറ് വെള്ളി, അഞ്ച് വെങ്കലം ഉള്‍പ്പെടെ 68 പോയിന്‍േറാടെ സി.കെ.എം. സ്‌കൂള്‍ മാനേജ്‌മെന്റിന് കീഴിലുള്ള പാറത്തോട് ഗ്രേസി മെമ്മോറിയല്‍ സ്‌കൂള്‍ രണ്ടാംസ്ഥാനത്തും നാല് സ്വര്‍ണം ഒരു വെള്ളിയോടെ കണ്ണിമല സെന്റ് ജെയിംസ് സ്‌കൂള്‍ മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു. മേള ഇന്ന് സമാപിക്കും. സമാപനസമ്മേളനത്തില്‍ […]

കാഞ്ഞിരപ്പള്ളി ഉപജില്ലാ കായികമേള; കോരുത്തോട് സി.കെ.എം.സ്‌കൂള്‍ മുന്നേറുന്നു

കുന്നുംഭാഗം(കാഞ്ഞിരപ്പള്ളി):കാഞ്ഞിരപ്പള്ളി ഉപജില്ലാ കായികമേളയില്‍ 49 പോയിന്‍േറാടെ കേരുത്തോട് സി.കെ.എം. സ്‌കൂള്‍ മുന്നേറുന്നു. 27 പോയിന്റുമായി പാറത്തോട് ഗ്രേസി മെമ്മോറിയല്‍ സ്‌കൂള്‍ രണ്ടും ഏഴുപോയിന്‍േറാടെ ഉമ്മിക്കുപ്പ സെന്റ് മേരീസ് എച്ച്.എസ്.മൂന്നാം സ്ഥാനത്തും മുന്നേറുന്നു. രാവിലെ നടന്ന സമ്മേളനം ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.രാമചന്ദ്രന്‍നായര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം വി.എസ്. ഗോപിനാഥപിള്ള അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അനിത ഷാജി മുഖ്യപ്രഭാഷണം നടത്തി. അധ്യാപക അവാര്‍ഡ് ജേതാവ് കെ.വി.ദേവസ്യയെ യോഗം അനുമോദിച്ചു. എ.ഇ.ഒ .കെ.എ.തോമസ്, സുധീര്‍ ജി.കുറുപ്പ്, ഗോപകുമാര്‍, നാസര്‍ […]

ആദിവാസികളുടെ കൈവശ ഭൂമിക്ക് പട്ടയം നല്‍കണം -തുഷാര്‍ വെള്ളാപ്പള്ളി

കോരുത്തോട്: എല്ലാ ആദിവാസികള്‍ക്കും കൈവശ ഭൂമിക്ക് പട്ടയം നല്‍കണമെന്ന് എസ്.എന്‍.ഡി.പി. യോഗം വൈസ്​പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. അഖില തിരുവിതാംകൂര്‍ മലയരയ മഹാസഭയുടെ സ്ഥാപകാചാര്യന്‍ രാമന്‍ മേട്ടൂരിന്റെ ജന്മദിനാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എന്‍.ഡി.പി. മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍പെടുത്തി 3 മലയരയ സമുദായാംഗങ്ങള്‍ക്ക് ഓട്ടോ നല്‍കിയതിന്റെ ഉദ്ഘാടനവും തുഷാര്‍ വെള്ളാപ്പള്ളി നിര്‍വഹിച്ചു. സഭാ സംസ്ഥാന പ്രസിഡന്റ് കെ.ആര്‍. ജനാര്‍ദനന്‍ അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ അവാര്‍ഡ് വിതരണം കോരുത്തോട് പഞ്ചായത്ത് വിജയമ്മ രാജുവും, ക്ഷേമഫണ്ട് സമാഹരണം പുലയര്‍ മഹാസഭാ […]

യുവജന സമ്മേളനം

കൂട്ടിക്കല്‍ :സി എസ് ഐ ഈസ്റ്റ്‌ കേരള മഹായിടവക യുവജന പ്രസ്ഥാനത്തിന്റെ 29 ആം യുവജന സമ്മേളനം മഹായിടവക ബിഷപ്പ് റവ.കെ .ജി ഡാനിയേല്‍ ഉള്ഖാടനം ചെയ്തു .യോഗത്തില്‍ റവ.ജോണ്‍സന്‍ ജോണ്‍, റവ.കെ.എസ് സ്കാറിയ, റവ.തോമസ്‌ ജോര്‍ജ്, രാജേഷ്‌ സി ഇപ്പെന്‍ എന്നിവര്‍ പ്രസംഗിച്ചു.

പൈക്ക കായികമേളയില്‍ കോരുത്തോട് ജേതാക്കള്‍

പാറത്തോട്: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ പൈക്ക കായികമേളയില്‍ കോരുത്തോട് പഞ്ചായത്ത് ഒന്നാംസ്ഥാനത്ത് എത്തി. പാറത്തോട് പഞ്ചായത്ത് രണ്ടാംസ്ഥാനവും എരുമേലി പഞ്ചായത്ത് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ഇല്ലിയ്ക്കല്‍ മേള ഉദ്ഘാടനംചെയ്തു. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് എം.എന്‍. അപ്പുക്കുട്ടന്‍ അധ്യക്ഷതവഹിച്ചു. സെന്റ് ഡൊമിനിക് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇമ്മാനുവല്‍, അഡ്വ. സാജന്‍ കുന്നത്ത്, പി.ജി. പ്രകാശ്, പൊന്നമ്മ ശശി, വിജയമ്മ ബാബു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.യു. അബ്ദുള്‍കരീം, സക്കീര്‍ ഹുസൈന്‍, പ്രവീണ്‍ തര്യന്‍ എന്നിവര്‍ […]

റോസ്‌ലി പിന്തുടര്‍ന്ന് നേടിയത് ബസ്സില്‍ മറന്ന പത്തുപവനും 2800 രൂപയും

ലോട്ടറി ഏജന്റും പോലീസും സഹായത്തിനെത്തിയപ്പോള്‍ റോസ്‌ലി സിറിയക്കിന് ഭാഗ്യമുണ്ടായി; ബസ്സില്‍ മറന്നുവച്ച 10 പവന്‍ സ്വര്‍ണാഭരണവും 2800 രൂപയും തിരികെ കിട്ടാന്‍. ഏന്തയാര്‍ ചോങ്കര വീട്ടില്‍ റോസ്‌ലി സിറിയക് ചങ്ങനാശ്ശേരിയിലുള്ള ബന്ധുവീട്ടിലേക്ക് പോകുന്നതിനാണ് വ്യാഴാഴ്ച രാവിലെ 6.30 ന് പൊന്‍കുന്നത്തെത്തിയത്. ഏന്തയാറില്‍നിന്ന് ചിറത്തറ എന്ന സ്വകാര്യ ബസ്സിലായിരുന്നു പൊന്‍കുന്നംവരെ യാത്ര. ബസ് പോയിക്കഴിഞ്ഞാണ് ആഭരണവും പണവും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ട വിവരം മനസ്സിലായത്. എന്തുചെയ്യണമെന്നറിയാതെ അങ്കലാപ്പിലായ വീട്ടമ്മയ്ക്ക് സ്റ്റാന്‍ഡിലുണ്ടായിരുന്ന ലോട്ടറി ഏജന്റ് തെക്കേത്തുകവല സ്വദേശി മുരളി ധൈര്യം […]

കേരള മലമ്പണ്ടാര മഹാസഭ നിലവില്‍വന്നു

കോരുത്തോട്:ആദിവാസി വിഭാഗമായ മലമ്പണ്ടാരങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള സംഘടന രൂപവത്കരിച്ചു. ഐക്യമലഅരയ മഹാസഭയുടെ നേതൃത്വത്തില്‍ മൂഴിക്കല്‍ നടന്ന സമ്മേളനത്തിലാണ് സംഘടനയുണ്ടാക്കിയത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍നിന്നുള്ള രണ്ടായിരത്തിലധികം മലമ്പണ്ടാരങ്ങള്‍ക്ക് ഇതുവരെ സംഘടനയുണ്ടായിരുന്നില്ല. ഇവരില്‍ ബഹുഭൂരിപക്ഷവും ഉള്‍വനങ്ങളിലാണ് കഴിയുന്നത്. ഭൂരിപക്ഷത്തിനും സ്വന്തമായി ഭൂമിയോ വീടോ വോട്ടേഴ്‌സ്‌ലിസ്റ്റില്‍ പേരോ റേഷന്‍കാര്‍ഡോ ഇല്ല. ഐക്യമല അരയ മഹാസഭാ സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ.സജീവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.ആര്‍.ഭാസി അധ്യക്ഷതവഹിച്ചു. മലഅരയ യുവജന, വനിതാ സംഘടനകളുടെ നേതൃത്വത്തില്‍ വസ്ത്രം, അരി, ചികിത്സാ […]

നേര്‍ക്കാഴ്ച ഇന്ന് സമാപിക്കും

ഏന്തയാര്‍:ഞര്‍ക്കാട് നീര്‍ത്തട വികസന പദ്ധതി നേര്‍ക്കാഴ്ച തിങ്കളാഴ്ച സമാപിക്കും. പദ്ധതിയുടെ ഭാഗമായി കര്‍ഷക വിദ്യാര്‍ഥി, യുവജന കൂട്ടായ്മകളും വിവിധ സംഗമങ്ങളും പാരിസ്ഥിതിക മല്‍സരങ്ങളും നടത്തിയിരുന്നു. കെ.ആര്‍.നാരായണന്‍ സ്മാരക ഹാളില്‍ നടക്കുന്ന സമാപന സമ്മേളനം മന്ത്രി പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും. ഗവ. ചീഫ്‌വിപ്പ് അധ്യക്ഷതവഹിക്കും. നേര്‍ക്കാഴ്ച പുസ്തകപ്രകാശനം ആന്‍േറാ ആന്റണി എം.പി.നിര്‍വഹിക്കും.

മോഷ്ടാക്കളുടെ ഭീഷണിയില്‍ ഒരുഗ്രാമം; പോലീസ് എയ്ഡ്‌പോസ്റ്റ് ശൂന്യം

കൂട്ടിക്കല്‍: മോഷ്ടാക്കള്‍ വിലസുന്ന ഒരു ഗ്രാമം, പോലീസ് എയ്ഡ് പോസ്റ്റാണെങ്കില്‍ ശൂന്യം. കൂട്ടിക്കല്‍ പഞ്ചായത്താണ് മോഷ്ടാക്കളുടെ ഭീഷണിയില്‍ വിറയ്ക്കുന്നത്. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ അരങ്ങേറിയത് അഞ്ച് മോഷണങ്ങള്‍. വാഗമണ്‍, കോലാഹലമേട്, ഈരാറ്റുപേട്ട, ആനക്കുഴിവരെ നീണ്ടുകിടക്കുന്ന പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ക്രമസമാധാനത്തിന് പോലീസ് എത്തേണ്ടത് കിലോമീറ്ററുകള്‍ക്കപ്പുറം മുണ്ടക്കയത്തുനിന്ന്. ക്രമസമാധാനപാലനത്തിനായി വര്‍ഷങ്ങള്‍ക്കുമുമ്പ് സ്ഥാപിച്ചിരുന്ന ഔട്ട്‌പോസ്റ്റില്‍ നാല്‌പോലീസുകാരും ഒരു എ.എസ്.ഐ.യും ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ആരുമില്ല.പട്രോളിങ് പാര്‍ട്ടി വല്ലപ്പോഴും എത്തും. ഔട്ട്‌പോസ്റ്റിലെ മൂന്ന് ക്വാര്‍ട്ടേഴ്‌സുകള്‍ ഉപയോഗശൂന്യമായ നിലയിലാണ്. ഇത് മോഷ്ടാക്കള്‍ക്കും സാമൂഹികവിരുദ്ധര്‍ക്കും സഹായകമാകുന്നു. എല്ലാ […]

ആറിനെ രക്ഷിക്കാന്‍ നാട്ടാരുടെ കൂട്ടായ്മ

ഏന്തയാര്‍:മരണമണികേട്ട് അവരുണര്‍ന്നു; മാലിന്യ നിക്ഷേപത്താല്‍ നിമിഷംപ്രതി മരിക്കുന്ന പുല്ലകയാറിന്റെ രക്ഷയ്ക്കായി നാട്ടാര്‍ ഒത്തുചേര്‍ന്നു. ആയിരക്കണക്കിന് ജനങ്ങളുടെ കുടിവെള്ള സ്രോതസായ പുല്ലകയാറിന്റെ രക്ഷയ്ക്കായി പഞ്ചായത്ത് പ്രതിനിധികളുടെ നേതൃത്വത്തില്‍ പുല്ലകയാര്‍ സംരക്ഷണസമിതി രൂപവല്‍ക്കരിച്ചു. അറവുശാലയിലെ മാലിന്യം ഉള്‍പ്പെടെ വന്‍തോതില്‍ മാലിന്യം പുല്ലകയാറില്‍ എത്തുന്നു. അറവുശാലയില്‍നിന്നുള്ള ചോര കട്ടയായി ഒഴുകുന്നത് നിത്യസംഭവമാണ്. ഇതിന് ശാശ്വത പരിഹാരത്തിനായി പഞ്ചായത്തിന്റെ സഹകരണത്തോടെ പുല്ലകയാറിനെ മാലിന്യമുക്തമാക്കുമെന്ന ദൃഢപ്രതിജ്ഞയിലാണ് നാട്ടാരുടെ കുട്ടായ്മ. ഏന്തയാര്‍ വ്യാപാരഭവനില്‍ പഞ്ചായത്തംഗം കെ.എസ്. മോഹനന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റ്റി.എച്ച്.അബ്ദു, കുസുമം മുരളി, […]

ഏന്തയാറ്റില്‍ രണ്ടുവീടുകളില്‍ മോഷണശ്രമം

ഏന്തയാര്‍: ഏന്തയാറ്റില്‍ രണ്ടുവീടുകളില്‍ മോഷണശ്രമം. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ഏന്തയാര്‍ ടൗണില്‍ ചീരന്‍ചിറ ജോസിന്റെ വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്ന് മോഷ്ടാക്കള്‍ അകത്തുകയറി. ശബ്ദംകേട്ട് ഉണര്‍ന്ന അയല്‍ക്കാര്‍ ബഹളമുണ്ടാക്കിയപ്പോഴേയ്ക്കും മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. വീട്ടുകാര്‍ ഉറക്കത്തിലായിരുന്നു. നാട്ടുകാരും വിവരം അറിഞ്ഞ് എത്തിയ പോലീസും തിരച്ചില്‍ നടത്തുന്നതിനിടയില്‍ രണ്ട് കിലോമീറ്റര്‍ അകലത്തില്‍ പുല്ലുരുത്തിയില്‍ തോമസ്‌ജോസഫിന്റെ വീട്ടില്‍ മോഷ്ടാക്കള്‍ കയറി. വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാക്കള്‍ ഓടി. നാട്ടുകാര്‍ പിന്തുടര്‍ന്നതോടെ മോഷ്ടാക്കള്‍ കല്ലെറിഞ്ഞ് ഇവരെ ഓടിക്കുകയായിരുന്നു. കഴിഞ്ഞയിടെ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ […]

ഓണത്തുമ്പികളായി അവര്‍ ഉല്ലസിച്ചു

കൂട്ടിക്കല്‍: കോടിയുടുത്ത് ഓണപ്പൂക്കളമിട്ട്…അവര്‍ ആമോദത്തോടെ ഒത്തുചേര്‍ന്നു. വൈകല്യങ്ങള്‍ മറന്ന് അവര്‍ ആര്‍ത്തുല്ലസിച്ചു പൂത്തുമ്പികളെപ്പോലെ. കള്ളപ്പറയും ചെറുനാഴിയും എന്തെന്നറിയാത്ത കുരുന്നുകളുടെ ആഘോഷങ്ങള്‍ കണ്ടുനിന്ന അച്ഛനമ്മമാരും ആഹ്ലാദിച്ചു. ഫാ: ബേഡ്‌വിക് ഡേ കെയര്‍ സെന്ററിലെ ശാരീരിക മാനസിക വൈകല്യങ്ങളുള്ള കുരുന്നുകളുടെ ഓണാഘോഷമായിരുന്നു വേദി. അപ്പോസ്തലേ രാജ്ഞി പ്രേഷിതസഭാ സിസ്റ്റേഴ്‌സ് നടത്തുന്ന കവാലിപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഡേ കെയര്‍ സെന്ററില്‍ 20 കുട്ടികളാണ് ഉള്ളത്. സാധാരണ കുടുംബത്തില്‍ നിന്നുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഫിസിയോതെറാപ്പിയും സ്​പീച്ച് തെറാപ്പിയും സൗജന്യമായാണ് പരിശീലിപ്പിക്കുന്നത്. പാലാ രൂപതയുടെ […]