MANIMALA news

നാടിനെ ആശങ്കയിലാഴ്ത്തി ഡെങ്കിപ്പനി പടരുന്നു

മണിമല ∙ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി വ്യാപകമായി പടർന്നതിനെ തുടർന്നു ജനം ആശങ്കയിൽ. പൂവത്തോലി, ചെറുവള്ളി, കരിക്കാട്ടൂർ ഭാഗങ്ങളിലാണു പനി പടരുന്നത്. ഒരു വീട്ടിൽത്തന്നെ പലർക്കും പനി ബാധിച്ചിരിക്കുകയാണ്. വേനൽമഴയെ തുടർന്നുള്ള കാലാവസ്ഥാ വ്യതിയാനമാണു പനി രൂക്ഷമാകാൻ ഇടയാക്കിയത്. ഈ കാലയളവിൽ കൊതുകുകൾ വൻതോതിൽ പെരുകിയതായി ആരോഗ്യവകുപ്പു ചൂണ്ടിക്കാട്ടുന്നു. പനിബാധിതർ കടുത്ത ക്ഷീണവും മറ്റു ശാരീരിക അസ്വാസ്ഥ്യവുംമൂലം വലയുകയാണ്. സാമൂഹിക – പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ മെച്ചപ്പെട്ട ചികിൽസ ലഭിക്കാത്തതുമൂലം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണു ജനം. […]

പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 56കാരന്‍ അറസ്റ്റില്‍.

മണിമല: പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 56കാരന്‍ അറസ്റ്റില്‍. കോട്ടയം ഈരേക്കടവ് സ്വദേശി ജയിംസിനെയാണ് (56) മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ബന്ധുവീട്ടില്‍ ആഘോഷചടങ്ങിന് ജയിംസ് എത്തിയപ്പോള്‍ മദ്യപിച്ച് ലക്കുകെട്ട് ബന്ധുവീടിന് സമീപത്തെ വീട്ടില്‍ പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്ന് മണിമല പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. എസ്.ഐ. പി.എസ്.വിനോദ്, അജേഷ്, എ.എസ്.ഐ. സുധന്‍, റെജിലാല്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതി റിമാന്‍ഡ് ചെയ്തു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ മണിമലയിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം എന്‍ ഡിഎ സ്ഥാനാര്‍ത്ഥി വി.എന്‍ മനോജിന്റെ പ്രചാരണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു

ബിജെപി ദേശീയ അധ്യക്ഷന്‍  അമിത്ഷാ  മണിമലയിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം എന്‍ ഡിഎ സ്ഥാനാര്‍ത്ഥി വി.എന്‍ മനോജിന്റെ പ്രചാരണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു

മണിമല : ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ മണിമലയിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.എന്‍ മനോജിന്റെ പ്രചാരണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു യുഡിഎഫ് ഭരണത്തില്‍ കേരളത്തിലെ ക്രമസമാധാനനില താറുമാറായതായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പറഞ്ഞു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട രണ്ട് പെണ്‍കുട്ടികള്‍ ക്രൂരമായ മാനഭംഗത്തിനിരയായത് ഇതിനുദാഹരണമാണ്. ഇതില്‍ ഒരാള്‍ ഇന്ന് ജീവിച്ചിരിപ്പില്ല. എന്നാല്‍ സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണിമല പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം […]

അമിത്ഷാ നാളെ മണിമലയിൽ

കാഞ്ഞിരപ്പള്ളി∙ എൻഡിഎ സ്ഥാനാർഥി വി.എൻ. മനോജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നാളെ മണിമലയിൽ എത്തും. ഉച്ചയ്ക്ക് 1.30നാണ് മണിമല സ്റ്റേഡിയം മൈതാനത്താണ് സമ്മേളനം. സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എൻ. ഹരി അധ്യക്ഷത വഹിക്കും. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരൻ, ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ്, ബിജെപി ദേശീയ നിർവാഹകസമിതിയംഗം അൽഫോൺസ് കണ്ണന്താനം തുടങ്ങിയ നേതാക്കളും ജില്ലയിലെ എൻഡിഎ സ്ഥാനാർഥികളും പങ്കെടുക്കും.

ഇടതു സ്ഥാനാർഥി വി ബി ബിനു വെള്ളാവൂർ കുടിവെള്ള പദ്ധതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റ് സന്ദർശിച്ചു

ഇടതു സ്ഥാനാർഥി  വി ബി ബിനു വെള്ളാവൂർ കുടിവെള്ള പദ്ധതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റ് സന്ദർശിച്ചു

മണിമല : തന്റെ പ്രചാരണത്തിന് ഇടയിൽ ഇടതു സ്ഥാനാർഥി വി ബി ബിനു വെള്ളാവൂർ കുടിവെള്ള പദ്ധതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റ് സന്ദർശിച്ചു. വർഷങ്ങളായി ഉപയോഗിക്കുവാനവാതെ കമ്മീഷൻ ചെയ്യാതെ തുരുമ്പെടുത്ത് നശിക്കുന്ന വെള്ളാവൂർ കുടിവെള്ള പദ്ധതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റ് കണ്ടു ബിനു തന്റെ പ്രതിഷേധം അറിയിച്ചു. കുടിവെള്ള പദ്ധതിക്ക് കോടികൾ അനുവദിച്ചെന്ന് യു.ഡി.എഫ് അവകാശപ്പെടുമ്പോൾ ശുദ്ധമായ ഒരു ഗ്ലാസ്സ് വെളളം പോലും ഈ പദ്ധതിയിലൂടെ ജനങ്ങൾക്ക് ലഭിക്കുന്നില്ല എന്നതാണ് വാസ്തവം എന്ന് അദ്ദേഹം അഭിപ്രായപെട്ടു. ഇടതു മുന്നണി വിജയിച്ച് […]

മണിമല മേജര്‍ കുടിവെള്ള പദ്ധതിയുടെ ട്രയല്‍ റണ്‍ നടത്തുന്നതിനിടെ പൈപ്പു പൊട്ടി റോഡു തകര്‍ന്നു

മണിമല: മണിമല മേജര്‍ കുടിവെള്ള പദ്ധതിയുടെ ട്രയല്‍ റണ്‍ നടത്തുന്നതിനിടെ പൈപ്പു പൊട്ടി റോഡു തകര്‍ന്നു. ഇന്നലെ രാവിലെ പത്തോടെയാണ് മണിമല മാരൂര്‍കടവിലെ കിണറ്റില്‍നിന്ന് ടാങ്കിലേക്ക് വെള്ളം നിറയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇതിനിടെയാണ് മണിമല – കറുകച്ചാല്‍ റോഡിലെ മൂങ്ങാനി ബിവറേജിനു സമീപം പൈപ്പുലൈന്‍ പൊട്ടി റോഡ് ഭാഗികമായി തകര്‍ന്നത്. ഇവിടെ വാഹന ഗതാഗതം ഭാഗികമായി തടസപ്പെട്ടു. റോഡ് നിര്‍മാണം പൂര്‍ത്തിയായിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളു. മണിമല, വെള്ളാവൂര്‍, ചിറക്കടവ്, പള്ളിക്കത്തോട്, വാഴൂര്‍ പ്രദേശങ്ങളിലേക്ക് ശുദ്ധജലമെത്തിക്കുന്നതിനാണ് […]

ചെറുവള്ളി ക്ഷേത്രത്തിൽ ഇന്ന് ആറാട്ട്

ചെറുവള്ളി∙ ദേവീക്ഷേത്രത്തിൽ ഉൽസവത്തോടനുബന്ധിച്ച് ഇന്ന് ആറാട്ട്. ഉച്ചയ്ക്ക് 12.15ന് ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ്. 5.30ന് തിരിച്ചെഴുന്നള്ളിപ്പ്. ഏഴിന് പി.കെ. വ്യാസന്റെ ആധ്യാത്മിക പ്രഭാഷണം. രാത്രി 8.30ന് ആറാട്ട് എതിരേൽപ്, 12ന് ഭക്തിഗാനമേള.

മണിമല റൂട്ടിൽ രാത്രിസമയത്ത് സ്വകാര്യ ബസുകൾ സർവീസ് മുടക്കുന്നതായി പരാതി

കാഞ്ഞിരപ്പള്ളി ∙ മണിമല റൂട്ടിൽ രാത്രിസമയത്ത് സ്വകാര്യ ബസുകൾ സർവീസ് മുടക്കുന്നതായി പരാതി. രാത്രി ഏഴുമണി കഴിഞ്ഞാൽ ഇതുവഴിയുള്ള സർവീസ് മുടക്കുന്നതു യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. മണ്ണംപ്ലാവ്, ചിറക്കടവ്, മണിമല, കറിക്കാട്ടൂർ മേഖലകളിലേക്കുള്ള യാത്രക്കാരാണ് ബുദ്ധിമുട്ടുന്നത്. രാത്രികാലങ്ങളിൽ വീടുകളിലെത്താൻ ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ. ഏഴു മണിക്കുശേഷമുള്ള മൂന്നു ബസുകളാണ് ട്രിപ് മുടക്കുന്നത്. ഇതുവഴി സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് നേരത്തെ സർവീസ് നിർത്തിയിരുന്നു. ഒട്ടേറെ യാത്രക്കാരുള്ള റൂട്ടിൽ കെഎസ്ആർടിസി ബസിന്റെ സേവനം നിലച്ചതു പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. രാവിലെ 5.30നു […]

പട്ടാപകൽ മണിമലയിലെ കടകളിൽ മോഷണം, മാന്യമായ വേഷം ധരിച്ചു എത്തി വിദഗ്ദമായി മോഷണം നടത്തുന്ന സംഘം വ്യാപകമാകുന്നു

മണിമല : മണിമലയിലെ വ്യാപാരികൾ സൂക്ഷിക്കുക, കടയിലെ ജീവനകാരുടെ ശ്രദ്ധ തിരിച്ചുവിട്ട് മോഷണം നടത്തുന്ന സംഘം മണിമല മേഖലയിൽ വ്യാപകമാകുന്നു. സഹായി ഇല്ലാത്ത ഉടമ മാത്രം കച്ചവടം നടത്തുന്ന വ്യാപാര സ്‌ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് സംഘം മോഷണം നടത്തുന്നത്. സ്‌ത്രീകളടക്കമുള്ള സംഘം സാധനങ്ങൾ വാങ്ങുന്നതിനായി കടയിൽ കയറും. ഉടമയുടെ ശ്രദ്ധ തിരിച്ചുവിട്ട ശേഷം കടയിലെ മേശവലിപ്പിൽനിന്നു പണവും മറ്റ് വിലപ്പെട്ട രേഖകളും മോഷ്‌ടിച്ച ശേഷം സാധനങ്ങൾ ഇഷ്‌ടപ്പെട്ടില്ലെന്നു പറഞ്ഞ് കടയിൽനിന്നു രക്ഷപ്പെടുകയാണ് പതിവ്. ഇവർ പോയശേഷം മാത്രമായിരിക്കും മോഷണ […]

മണിമല മേജര്‍ കുടിവെള്ളപദ്ധതി സമരം രാഷ്ട്രീയ പ്രേരിതമെന്ന് എംഎല്‍എ

കാഞ്ഞിരപ്പള്ളി: മണിമല, വെള്ളാവൂര്‍, ചിറക്കടവ്, വാഴൂര്‍, പള്ളിക്കത്തോട് പഞ്ചായത്തുകളിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരമായി വിഭാവനം ചെയ്ത മണിമല മേജര്‍ കുടിവെള്ള പദ്ധതിക്ക് ഉണ്ടായ കാലതാമസം വിവിധ പഞ്ചായത്തുകള്‍ ആവശ്യമായ സ്ഥലം ജല അഥോറിറ്റിക്ക് കൈമാറുവാന്‍ താമസിച്ചതുമൂലമാണെന്നു ഡോ. എന്‍. ജയരാജ് എംഎല്‍എ പറഞ്ഞു. പിന്നീട് തടസങ്ങള്‍ പരിഹരിച്ച് മണിമലയാറ്റിലെ മാരൂര്‍ കടവില്‍ കിണര്‍ നിര്‍മിക്കുകയും വള്ളാവൂര്‍ പഞ്ചായത്തിലെ കുളത്തിങ്കലില്‍ 10 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഭൂതല ജല സംഭരണിയും മണിമല പഞ്ചായത്തിലെ പൂവത്തോലിയില്‍ 2.60 ലക്ഷം ലിറ്റര്‍ […]

മാവേലി സ്റ്റോര്‍ മാറ്റാന്‍ നീക്കം

മണിമല: പുനലൂര്‍ മൂവാറ്റുപുഴ സ്റ്റേറ്റ് ഹൈവേ സൈഡിലുള്ള സൗകര്യപ്രദമായ കെട്ടിടത്തില്‍ നിന്ന് ആളൊഴിഞ്ഞ ഉള്ളിലുള്ള കെട്ടിടത്തിലേയ്ക്ക് പൊന്തന്‍പുഴയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മാവേലി സ്റ്റോര്‍ മാറ്റാന്‍ ശ്രമം നടക്കുന്നതായി ആരോപണം. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് മറ്റു വ്യാപാരികളും സമീപത്ത് ഓട്ടോറിക്ഷ സ്റ്റാന്‍ഡും ഉള്ളതിനാല്‍ ബ്ലാക്കില്‍ സാധനങ്ങള്‍ കടത്തുന്നതിനു സാധ്യത കുറയുന്നതാണ് ഇത്തരം തീരുമാനത്തിനു പിന്നിലെന്ന് നാട്ടുകാര്‍ ആരോപിച്ചു. സിവില്‍ സപ്ലൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണയും ഇത്തരം തീരുമാനത്തിനു പിന്നിലുണ്ടത്രെ. ഇക്കാര്യത്തില്‍ അധികൃതരുടെ അടിയന്തരശ്രദ്ധ പതിയണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

റിട്ട. ഹെഡ്മാസ്റ്റർ പഴയിടം മടിയത്ത് എം.വി. കുര്യാക്കോസ് (85) നിര്യാതനായി.

പഴയിടം:റിട്ട. ഹെഡ്മാസ്റ്റർ മടിയത്ത് എം.വി. കുര്യാക്കോസ് (85) നിര്യാതനായി. സംസ്കാരം ഇന്നു 3.30നു വസതിയിൽ ശുശ്രൂഷയ്ക്കുശേഷം ചെറുവള്ളി സെന്റ് മേരീസ് ദേവാലയത്തിൽ. ഭാര്യ: ചെങ്കല്ലേൽ കൂട്ടുങ്കൽ കുഞ്ഞമ്മ. മക്കൾ: സണ്ണി (സൂപ്രണ്ട്, സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ്, കൊച്ചി), ജെയ്സൻ (ഫാർമസിസ്റ്റ് ടൊറാന്റോ), ജിമ്മി (മടിയത്ത് സ്റ്റീൽസ് ആൻഡ് ഏജൻസീസ്, കാഞ്ഞിരപ്പള്ളി). മരുമക്കൾ: റോഷ്നി, മിനി, സിജി.

മണിമല സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ എസ്പിസി പാസിംഗ് ഔട്ട് പരേഡ് നടന്നു.

മണിമല സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ എസ്പിസി പാസിംഗ് ഔട്ട് പരേഡ് നടന്നു.

മണിമല: സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രഥമ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് മണിമല പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്നു. കാഞ്ഞിരപ്പളളി ഡിവൈഎസ്പി വി.യു. കുര്യാക്കോസ് സല്യൂട്ട് സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, മണിമല പഞ്ചായത്ത് പ്രസിഡന്റ് വല്‍സല കെ, വെളളാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി കുന്നിനി, വൈസ് പ്രസിഡന്റ് ശ്രീജിത്, മണിമല പഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി കുളങ്ങര, സ്‌കൂള്‍ മാനേജര്‍ ഫാ.ആന്റണി നെരയത്ത്, എസ്പിസി ജില്ലാ നോഡല്‍ ഓഫീസര്‍ ജി. അശോക് […]

ജൈവ സന്ദേശ കൃഷി യാത്ര

മണിമല: സംസ്ഥാന കൃഷി വികസന കര്‍ഷക ക്ഷേമ വകുപ്പ്, സമഗ്ര ജൈവകൃഷിയുടെ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിനായി ഇന്നു മുതല്‍ മൂന്നു വരെ കേരളത്തിലുടനീളം ജൈവ സന്ദേശ കൃഷിയാത്ര സംഘടിപ്പിക്കും. പരിപാടിയുടെ ഭാഗമായി മണിമല ഹരിതമൈത്രി അങ്കണത്തില്‍ ഇന്ന് ഉച്ചക്ക് രണ്ടിന് ജൈവ കാര്‍ഷിക പഠന പരിപാടി നടക്കും. നിര്‍ഭയ ഭക്ഷണം സുരക്ഷിത കേരളം എന്ന വിഷയത്തില്‍ അഡ്വ. ബിനോയ് മങ്കന്താനം ക്ലാസ് നയിക്കും. നാലു മുതല്‍ ആട്ടവും പാട്ടവും. 4.30ന് നടക്കുന്ന ജൈവകൃഷി സുഹൃത് സദസില്‍ ബ്ലോക്ക് […]

മണിമലയാറ്റില്‍ യുവാവ് മുങ്ങിമരിച്ചു

മണിമല: കൂട്ടുകാരോടൊപ്പം മണിമലയാറ്റില്‍ കുളിക്കാന്‍പോയ യുവാവ് മുങ്ങിമരിച്ചു. കങ്ങഴ പത്തനാട് കൊറ്റന്‍ചിറ കോളനിയില്‍ പരീക്കല്‍ ബേബി-ലിസി ദമ്പതിമാരുടെ മകന്‍ അനില്‍(21) ആണ് മുങ്ങിമരിച്ചത്. മണിമലയാറ്റില്‍ കൊളക്കോട്ട് കടവില്‍ വ്യാഴാഴ്ച മൂന്നുമണിയോടെയായിരുന്നു സംഭവം. ആറ്റില്‍ ഇറങ്ങിയ അനില്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട കൂട്ടുകാര്‍ ബഹളംവച്ചതിനെ തുടര്‍ന്ന് സമീപവാസികളും പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ അനിലിനെ കണ്ടെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മണിമല പോലീസിന്റെ വാഹനത്തില്‍ കാഞ്ഞിരപ്പള്ളി ഗവ. ആസ്​പത്രിയില്‍ മൃതദേഹം എത്തിച്ചു. മണിമല പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. അശ്വതി, അനിത […]

പഴയിടം സ്വദേശി കുവൈറ്റില്‍ പൊള്ളലേറ്റു മരിച്ചു

പഴയിടം: കുവൈറ്റില്‍ മലയാളി യുവാവ് പൊള്ളലേറ്റു മരിച്ചു. വാകത്താനം ഞാലിയാകുഴി കീച്ചേരില്‍ കുര്യാക്കോസിന്റെ മകന്‍ ലിജുവാണ് (40) മരിച്ചത്. ബുധനാഴ്ച വൈകുന്നേരം സുഹൃത്തുക്കളോടൊപ്പം റൂമിലിരിക്കുമ്പോള്‍ തീപിടുത്തം ഉണ്ടാവുകയായിരുന്നു. പൊള്ളലേറ്റ ലിജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ ഉച്ചകഴിഞ്ഞ് രണേ്ടാടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ മിനി കറിക്കാട്ടൂര്‍ നെല്ലിക്കുഴി കുടുംബാംഗം. മക്കള്‍: അബിന്‍, ഫെബിന്‍. നാലു വര്‍ഷം മുമ്പാണ് ലിജു കുവൈറ്റില്‍ ജോലിക്കായി എത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തി വരികയാണ്.

പഴയിടം ചെക്ക്ഡാം സാമൂഹിക വിരുദ്ധർ തകർത്തു

കാഞ്ഞിരപ്പള്ളി ∙ പഴയിടം ചെക്ക്ഡാമിന്റെ ഷട്ടറുകൾ ഈ വർഷവും സാമൂഹിക വിരുദ്ധർ തകർത്തു വെള്ളം ഒഴുക്കിവിട്ടതായി പരാതി. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പഞ്ചായത്തിലും പൊലീസിനും പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നു പഴയിടം ജയ പബ്ലിക് ലൈബ്രറി ഭാരവാഹികൾ ആരോപിച്ചു. കഴിഞ്ഞ മൂന്നുവർഷങ്ങളിലും വേനൽക്കാലത്ത് ചെക്ക്ഡാമിന്റെ ഷട്ടറുകൾ നശിപ്പിക്കുകയും വെള്ളം ഒഴുക്കിവിടുകയും ചെയ്‌തു. മണിമല, എരുമേലി, ചിറക്കടവ് പഞ്ചായത്തുകളിലെ നൂറുകണക്കിന് ആളുകളുടെ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനായി 2007ൽ ആണ് ചെക്ക്ഡാം നിർമിച്ചത്. 58 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നിർമാണം. […]

അമ്മന്‍കുട ഉത്സവം

ചെറുവള്ളി: പേച്ചിയമ്മന്‍ കോവില്‍ അമ്മന്‍കുട ഉത്സവം 20 മുതല്‍ 23 വരെ നടത്തും. തന്ത്രി ദാമോദരന്‍ നമ്പൂതിരി, മേല്‍ശാന്തി സി.കെ. നാരായണന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. 20 ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, എട്ടിന് ദേവീഭാഗവത പാരായണം, 10.30ന് കലശാഭിഷേകം. 21 ന് രാവിലെ 5.30ന് ഗണപതിഹോമം, എട്ടിന് അലങ്കാര ഗോപുര സമര്‍പ്പണം വിഎസ്എസ് ജനറല്‍ സെക്രട്ടറി എം.ആര്‍. മുരളീധരന്‍ നിര്‍വഹിക്കും. 11 ന് സര്‍പ്പക്കാവില്‍ ആയില്യം പൂജ. 22 ന് രാവിലെ പത്തിന് […]

മികവുത്സവം

ചെറുവള്ളി: കാവുംഭാഗം ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ മികവുത്സവ ഭാഗമായി മെട്രിക് മേള, ഓര്‍ഗാനിക് ഫുഡ്‌ഫെസ്റ്റ് എന്നിവ നടത്തി. പഞ്ചായത്തംഗം ഷാജി പാമ്പൂരി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് കെ.എ. ആരിഫ, പിടിഎ പ്രസിഡന്റ് വി.എസ്. പ്രദീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ചെറുവള്ളി മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ഗ്രാമസഭ യോഗം ആവശ്യപ്പെട്ടു

ചെറുവള്ളി: ചിറക്കടവ് പഞ്ചായത്തിലെ ചെറുവള്ളി വില്ലേജില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നതായി പരാതി. വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മാണം ആരംഭിച്ച മണിമല മേജര്‍ കുടിവെള്ള പദ്ധതിയിലാണ് പ്രദേശവാസികളുടെ പ്രതീക്ഷ. മണിമല, വെള്ളാവൂര്‍, വാഴൂര്‍, പള്ളിക്കത്തോട് എന്നീ പഞ്ചായത്തുകളോടൊപ്പം ചിറക്കടവ് പഞ്ചായത്തിലെ ചെറുവള്ളി വില്ലേജും ഈ പദ്ധതിയുടെ പരിധിയില്‍ വരുന്നതാണ്. ചെറുവള്ളി കറുത്തമഞ്ഞാടിയില്‍ ടാങ്ക് നിര്‍മിച്ചിട്ട് വര്‍ഷങ്ങളായി. ടാങ്കിലേക്കുള്ള പൈപ്പും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, ഈ വേനല്‍ക്കാലത്തും കുടിവെള്ളം ലഭ്യമാകാനിടയില്ല. ഈ കുടിവെള്ള പദ്ധതിയോടുള്ള അധികൃതരുടെ അനാസ്ഥയ്‌ക്കെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്. മണിമല മേജര്‍ […]

കാൻസർ ബോധവൽക്കരണ ക്ലാസ് ഇന്ന്

മണിമല ∙ കത്തോലിക്ക കോൺഗ്രസ് ഫൊറോന സമിതിയുടെയും സെൻട്രൽ ലയൺസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ തൃശൂർ സാന്ത്വന സ്‌പർശത്തിന്റെ സഹകരണത്തോടെ ഇന്നു കാൻസർ ബോധവൽക്കരണ ക്ലാസ് നടത്തും. 2.30 മുതൽ കറിക്കാട്ടൂർ സെന്റ് ജയിംസ് പാരിഷ് ഹാളിൽ നടക്കുന്ന ക്ലാസ് ഫൊറോനാ വികാരി ഫാ. ആന്റണി നെരയത്ത് ഉദ്‌ഘാടനം ചെയ്യും. വികാരി ഫാ. ദേവസ്യ കരോട്ടെമ്പ്രായിൽ അധ്യക്ഷത വഹിക്കും. ഡോ. അഗസ്‌റ്റിൻ ആന്റണി, ബ്രദർ ടോം എന്നിവർ ക്ലാസ് നയിക്കും.

കാന്‍സര്‍ ബോധവത്കരണ ക്ലാസ്

മണിമല: കത്തോലിക്ക കോണ്‍ഗ്രസ് ഫൊറോന സമിതിയും സെന്‍ട്രല്‍ ലയണ്‍സ് ക്ലബും സഹകരിച്ച് തൃശൂര്‍ സാന്ത്വനസ്പര്‍ശത്തിന്റെ ആഭിമുഖ്യത്തില്‍ ഡോ. അഗസ്റ്റിന്‍ ആന്റണി, ബ്രദര്‍ ടോം എന്നിവര്‍ നയിക്കുന്ന കാന്‍സര്‍ബോധവത്കരണ ക്ലാസ് നാളെ ഉച്ചകഴിഞ്ഞ് കറിക്കാട്ടൂര്‍ സെന്റ് ജയിംസ് പാരിഷ്ഹാളില്‍ നടക്കും. വികാരി ഫാ. ദേവസ്യാ കരോട്ടെമ്പ്രായിലിന്റെ അധ്യക്ഷതയില്‍ ഫൊറോന വികാരി ഫാ. ആന്റണി നെരയത്ത് ഉദ്ഘാടനം ചെയ്യും. എകെസിസി ഭാരവാഹികളായ ടോമി ഇളംതോട്ടം, ജോസ് മുക്കം, സാലു കൊല്ലറാത്ത്, ജോര്‍ജ് ജോസഫ് വെച്ചൂപടിഞ്ഞാറേതില്‍ എന്നിവര്‍ പ്രസംഗിക്കും. ജോസ് പെരുമ്പെട്ടിക്കുന്നേല്‍, […]

മണിമലയില്‍ വൈദ്യുതി വിതരണം അവതാളത്തില്‍

മണിമല: മണിമല സെക്ഷന്റെ കീഴില്‍ വൈദ്യുതി മുടക്കം മൂലം ജനം ദുരിതപ്പെടുമ്പോഴും അധികൃതര്‍ അനാസ്ഥ തുടരുന്നു. കൃത്യമായി ടച്ചിംഗ് വെട്ട് നടത്താത്ത താണ് വൈദ്യുതി മുടക്കത്തിനു പ്രധാന കാരണം. മണിമല ബസ് സ്റ്റാന്റിനുള്ളിലും മുന്‍വശത്തും വന്‍ വൃക്ഷങ്ങള്‍ക്കിടയിലൂടെ കടന്നു പോകുന്ന വൈദ്യുതി ലൈന്‍ കാണാനാകാത്ത സ്ഥിതിയിലാണ്. ഇതുമൂലം മേഖലയില്‍ കാറ്റടിച്ചാല്‍ വൈദ്യുതി നിലയ്ക്കും. ബസ് സ്റ്റാന്‍ഡിനു സമീപത്തുള്ള ചില വ്യാപാര സ്ഥാപനങ്ങളുമായി വേണ്ടത്ര അകലം പാലിക്കാതെയാണ് ലൈന്‍ വലിച്ചിരിക്കുന്നത്. ഇതിന് ക്ലിയറന്‍സ് ഇല്ലെങ്കിലും കണ്ണടയ്ക്കുന്ന ഉദ്യോഗസ്ഥര്‍ വീട് […]

കടയനിക്കാട് ശാസ്താക്ഷേത്രോത്സവ കൊടിയേറ്റ് ഇന്ന്‌

മണിമല: കടയനിക്കാട് 733-ാം നമ്പര്‍ മംഗളോദയം എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തിലുള്ള കടയനിക്കാട് ശാസ്താക്ഷേത്രത്തില്‍ ഉത്സവം 21 മുതല്‍ 28 വരെയും അയ്യപ്പസത്രം 22 മുതല്‍ 27 വരെയും നടക്കും. 21 ന് വൈകീട്ട് 7 നും 8 നും മധ്യേ കൊടിയേറ്റ്. 22 മുതല്‍ 27 വരെ ഇല്ലത്തപ്പന്‍കാവ് ജനാര്‍ദ്ദനന്‍നമ്പൂതിരി യജ്ഞാചാര്യനാകും. അയ്യപ്പസത്രം 7.30 മുതല്‍ ആരംഭിക്കും. 22 ന് വൈകീട്ട് 5 ന് എന്‍.എസ്.എസ്. നായകസഭാംഗം ഹരികുമാര്‍ കോയിക്കല്‍ അയ്യപ്പസത്രത്തിന് ഭദ്രദീപം തെളിക്കും. ദേവസ്വംപ്രസിഡന്റ് പി.ആര്‍. […]

മണിമല മാർക്കറ്റ് ജംക്‌ഷനിൽ ഇന്ന് ഹർത്താൽ

മണിമല ∙ മാർക്കറ്റ് ജംക്‌ഷനിലെ സെന്റ് ഡൊമിനിക്‌സ് ഹോട്ടലിന്റെ ഭത്തിയിൽ കരിഓയിൽ ഒഴിച്ച സാമൂഹികവിരുദ്ധരെ അറസ്‌റ്റ് ചെയ്‌തു മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്നു 12 മുതൽ അഞ്ചുവരെ മണിമല മാർക്കറ്റ് ജംക്‌ഷനിലെ കടകൾ അടച്ചു ഹർത്താൽ ആചരിക്കുമെന്ന് യൂണിറ്റ് പ്രസിഡന്റ് എൽ. ജെ. മാത്യു അറിയിച്ചു.

മണിമല കോട്ടാങ്ങല്‍ പടയണിക്ക് നാളെ തുടക്കം

മണിമല: കോട്ടാങ്ങല്‍ ഭദ്രകാളി ക്ഷേത്രത്തിലെ പടയണിക്ക് നാളെ ചൂട്ട്‌വെപ്പോടെ തുടക്കം കുറിക്കും. 17ന് വലിയ പടയണി നടക്കും. കോട്ടാങ്ങല്‍ കരയും കുളത്തൂര്‍കരയും ഒന്നിടവിട്ട ദിവസങ്ങളില്‍ പടയണി അവതരിപ്പിക്കും. കുളത്തൂര്‍കരയ്ക്കുവേണ്ടി പുത്തൂര്‍ രാധാകൃഷ്ണ പണിക്കരും കോട്ടാങ്ങല്‍ കരയ്ക്കുവേണ്ടി കടൂര്‍ രാധാകൃഷ്ണക്കുറുപ്പും ചൂട്ടുവെപ്പ് നിര്‍വഹിക്കും. മേല്‍ശാന്തി മധുസൂദനന്‍ പോറ്റി ശ്രീകോവിലില്‍നിന്നു പകരുന്ന ദീപം കുറ്റിയില്‍ വാങ്ങിയാണ് ചൂട്ടു വയ്ക്കുക. 11ന് രാത്രി ഏഴിന് കോട്ടാങ്ങല്‍കര ചൂട്ടുവലത്ത്. 12ന് രാത്രി ഒമ്പതിന് കാരിക്കേച്ചര്‍ ഷോ, 11.30ന് ഗണപതിക്കോല്‍. 13ന് രാത്രി ഏഴിന് […]

മണിമലയില്‍ അമ്പലപ്പുഴ സംഘം ഇന്നെത്തും

മണിമല: അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘത്തിന്റെ രഥഘോഷയാത്ര ഇന്ന് വൈകുന്നേരം ആറിന് മണിമലക്കാവ് ശ്രീഭഗവതി ക്ഷേത്രത്തില്‍ എത്തും. അമ്പലപ്പുഴ ശ്രീകൃഷ്ണ ഭഗവാന്റെ സ്വര്‍ണത്തിടമ്പേറ്റിയ രഥഘോഷയാത്രക്ക് അമ്പലപ്പുഴ സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍നായര്‍, അയ്യപ്പഭക്ത സംഘം പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. സംഘം അമ്പതോളം ക്ഷേത്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയാണ് ക്ഷേത്രത്തില്‍ എത്തുന്നത്. നാനൂറോളം അംഗങ്ങള്‍ സംഘത്തിലുണ്ട്. നാളെ രാവിലെ മണിമലക്കാവില്‍ കൂവളത്തറ ശാസ്താവിന്റെ സന്നിധിയില്‍ പടുക്കവയ്ക്കല്‍ ചടങ്ങോടെ ആഴീപൂജ ചടങ്ങുകള്‍ക്ക് തുടക്കംകുറിക്കും. 1200ല്‍പരം വര്‍ഷം പഴക്കമുള്ള മണിമലക്കാവില്‍ […]

മണിമലയിൽ നിന്നൊരു മഹാ മാന്ത്രികൻ

മുണ്ടക്കയം: നിമിഷങ്ങള്‍ക്കുള്ളില്‍ റൂബിക്സ് ക്യൂബ് പ്രശ്നപരിഹാരവുമായി മജീഷന്‍ ജിന്‍സ് മണിമലയുടെ പ്രകടനം ശ്രദ്ധേയമാകുന്നു. ലോകത്തിലാദ്യമായി മാജിക്കിന്റെ സഹായത്തോടു കൂടി എക്സറേ ഐസിലൂടെ കണ്ണുകെട്ടിക്കൊണ്ട് മാജിക് ക്യൂബ് എന്നറിയപ്പെടുന്ന റൂബിക്സ് ക്യൂബ് പ്രോബ്ളം മിനിറ്റുകള്‍ക്കുള്ളില്‍ പരിഹരിച്ചു കൊണ്ടാണ് ജിന്‍സ് ശ്രദ്ധേയനാകുന്നത്. മണിമല കൊച്ചുമുറിയില്‍ കെ.വി. ജയിംസിന്റെയും മേരിക്കുട്ടിയുടെയും മകനായ 33 കാരനായ ജിന്‍സ് ഇരുപത് വര്‍ഷമായി മാജിക്കിന്റെ മായാലോകത്താണ്. 2002ല്‍ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഫയര്‍ എസ്കേപ്പ് ചെയ്ത മജീഷന്‍ എന്നുള്ള റിക്കാര്‍ഡ് സ്വന്തമാക്കിയിരുന്നു. പിന്നീട് ഇത് തിരുത്തപ്പെട്ടു. […]

നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു

മണിമല: കാര്‍ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു നിന്നു. ആര്‍ക്കും പരിക്കില്ല മണിമല – റാന്നി റോഡില്‍ കരിക്കാട്ടൂരില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ാടെയായിരുന്നു അപകടം. കൊല്ലത്തുനിന്ന് റാന്നി വഴി പൊന്‍കുന്നത്തേക്കു വരികയായിരുന്നു കാര്‍. പൊന്‍കുന്നം സ്വദേശിയായ സുരേന്ദ്രനാണ് കാര്‍ ഓടിച്ചിരുന്നത്. വൈദ്യുതി പോസ്റ്റ് തകര്‍ന്നിട്ടുണ്ട്. മണിമല പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു

മണങ്ങല്ലൂര്‍ – കൂവപ്പള്ളി കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കാന്‍ ഉത്തരവ്

കൂവപ്പള്ളി: ആറിലേറെ കോളനികള്‍ക്കായുള്ള മണങ്ങല്ലൂര്‍ – കൂവപ്പള്ളി കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കാന്‍ ത്രിതല പഞ്ചായത്തുകളോട് ലോകായുക്ത് കോടതിയുടെ ഉത്തരവ്. ആലംപരപ്പ്, വേട്ടോന്‍കുന്ന്, ലക്ഷംവീട്, നെടുമല, കടമാന്‍കുഴി എന്നീ കോളനികളിലെ ജലക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി പ്രദേശത്തെ അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ ആരംഭിച്ച പദ്ധതിയാണ് മണങ്ങല്ലൂര്‍ – കൂവപ്പള്ളി കുടിവെള്ള പദ്ധതി. കിണര്‍, ടാങ്ക് എന്നിവ നിര്‍മിച്ചും ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ച് ത്രീഫേസ് ലൈന്‍ വലിച്ചും ത്രിതല പഞ്ചായത്തുകള്‍ ഉപഭോക്തൃവിഹിതം ഉള്‍പ്പെടെ പദ്ധതിക്കായി 30 ലക്ഷം രൂപ […]

മണിമലയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി .

മണിമലയാറ്റില്‍ മരിച്ച നിലയില്‍ മുണ്ടക്കയം: ഗൃഹനാഥനെ മണിമലയാറ്റില്‍ മരിച്ച നിലയില്‍ കണ്െടത്തി. പനക്കച്ചിറ വാഴപ്പള്ളിയില്‍ ലാസര്‍ കുര്യനെയാണ് (49) മരിച്ച നിലയില്‍ കണ്െടത്തി യത്. രണ്ടു മാസമായി മുണ്ടക്കയത്തെ ഭാര്യവീട്ടില്‍ താമസമാക്കിയ ലാസറിനെ രണ്ടുദിവസമായി കാണാനില്ലായിരുന്നെന്ന് ബന്ധുക്ക ള്‍ പോലീസിനു മൊഴി നല്‍കി. സംസ്കാരം ഇന്ന് 11.30ന് മടുക്ക സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ ഡെയ്സി ചെളിക്കുഴി ആനക്കല്ലുങ്കല്‍ കുടുംബാംഗം. മക്കള്‍: ലിനു, ലിബിന്‍.

ഇങ്ങനെ ആവണം സഹപാഠികൾ .. മണിമല വീട് .. അഞ്ജലിക്ക് സഹപാഠികകളുടെ സ്നേഹ സമ്മാനം

മണിമല: തന്റെ ദുഃഖം അഞ്ജലി ആരോടും പറഞ്ഞില്ല. സങ്കടം സഹിക്കാൻ കഴിയാതെ ഇരുന്നപ്പോൾ അവൾ ക്ലാസ്സ്‌ മുറിയിൽ ഇരുന്നു ആരും കാണാതെ വിങ്ങി പൊട്ടി.. പക്ഷെ അത് മതിയായിരുന്നു അവളുടെ സുഹൃത്തുക്കൾക്ക് അവളുടെ സങ്കടത്തിന്റെ ആഴം അളക്കുവാൻ .. അച്ഛന്‍ മരിക്കുകയും കിടപ്പിടം ഇല്ലാതാവുകയുംചെയ്ത ദുഃഖത്താല്‍ ക്ലാസ്മുറിയിലി രുന്ന് കരഞ്ഞ പ്ലസ്ടു വിദ്യാര്‍ഥിനി അഞ്ജലിക്ക് സഹപാഠികളുടെയും സ്‌കൂള്‍ അധികൃതരുടെയും സുമനസുകളുടെയും സഹായത്താല്‍ വീട് പൂര്‍ത്തിയാവുന്നു. മണിമല കടയനിക്കാട് വെള്ളച്ചിറവയലിനുസമീപം മടുക്ക കോളനിയില്‍ എം.കെ. മധുവിന്റെയും(അനിയന്‍)സെല്‍വിയുടെയും മകള്‍ എ. […]

മദ്യപാനത്തിനിടെ വാക്കുതര്‍ക്കം: കുത്തേറ്റ് ഒരാള്‍ മരിച്ചു

മണിമല: മൂന്നംഗ സംഘം മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കുത്തേറ്റ് ഒരാള്‍ മരിച്ചു. രണ്ടുപേര്‍ പോലീസ് കസ്റ്റഡിയില്‍. മണിമലയിലെ ഇറച്ചി വ്യാപാര ശാലയില്‍ ജോലിചെയ്യുന്ന ജോമോന്‍ എന്നറിയപ്പെടുന്ന പ്ളാച്ചേരി ജോര്‍ജ് (55) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4.45നായിരുന്നു സംഭവം. ബസ് സ്റ്റാന്‍ഡിനു സമീപം ചെറുമണ്ണില്‍ തോമസിനോടൊപ്പം ഇയാളുടെ വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ തര്‍ക്കമുണ്ടാവുകയും വിജയന്‍പിള്ള മദ്യക്കുപ്പി പൊട്ടിച്ച് ജോര്‍ജിന്റെ കഴുത്തില്‍ കുത്തുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. അയല്‍വാസികളാണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസ് ആംബുലന്‍സില്‍ ജോര്‍ജിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം […]

കുടുംബയോഗം

മണിമല: തുമ്പമണ്‍ പള്ളിവാതുക്കല്‍ കുടുംബോഗം മണിമല ശാഖയുടെ വാര്‍ഷികവും പൌരോഹിത്യ സുവര്‍ണജൂബിലി ആഘോഷിക്കുന്ന ഫാ. ജേക്കബ് ളാനിത്തോട്ടം, നവ വൈദികന്‍ ഫാ. തോമസ് ജോസഫ് ഒഎഫ്എ എന്നിവര്‍ക്ക് സ്വീകരണവും ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് മണിമല ഫൊറോന പള്ളിയില്‍ വിശുദ്ധകുര്‍ബാന, മൂന്നിന് ഫൊറോന പാരീഷ്ഹാളില്‍ നടക്കുന്ന സമ്മേളനം പ്രസിഡന്റ് എന്‍.എ. ഗ്രിഗറി നല്ലേപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ ഫൊറോന വികാരി ഫാ. ആന്റണി നെരയത്ത് ഉദ്ഘാടനം ചെയ്യും. പകലോമറ്റം മഹാകുടുംബയോഗം സെക്രട്ടറി പി.സി. ചാക്കോ പനയമ്പാല മുഖ്യപ്രഭാഷണം നടത്തും. ഫാ. […]

മണിമലക്കാവ് ഭഗവതിക്ഷേത്രത്തില്‍ കുംഭപ്പൂര ഉത്സവം

മണിമല: മണിമലക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭപ്പൂര ഉത്സവം 19 മുതല്‍ 27 വരെ നടക്കും. പരിഹാരകര്‍മങ്ങള്‍ക്ക് തന്ത്രി താഴമണ്‍ മഠം കണ്ഠര് മഹേശ്വരര് മുഖ്യ കാര്‍മികത്വം വഹിക്കും. 19 മുതല്‍ 27വരെ എല്ലാ ദിവസവും വിശേഷാല്‍ പൂജകളുംരാത്രി 9ന് കളമെഴുത്തുപാട്ടും എതിരേല്പും നടക്കും. പഠനശിബിരം, തിരുവനന്തപുരം സ്വരധാരയുടെ ഗാനമേള, ആയില്യംപൂജയും നൂറുംപാലും, മഹാപ്രസാദമൂട്ട്, നെടുങ്കുന്നം ശ്രീവല്ലഭ ഭജനസംഘത്തിന്റെ ഭക്തിഗാനസുധ, കാഴ്ചശ്രീബലി, സേവ, തിരുവനന്തപുരം അനശ്വര തിയേറ്റേഴ്‌സിന്റെ നൃത്തനാടകം തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍. 26ന് 9ന് നടക്കുന്ന നവകം, […]

വോളിബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍

പഴയിടം: സെന്റ് മൈക്കിള്‍സ് ഗ്രൌണ്ടില്‍ ഇന്ന് വൈകുന്നേരം ആറിന് മാര്‍ കാവുകാട്ട് മെമ്മോറിയല്‍ ട്രോഫിക്കുവേണ്ടിയുള്ള വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ നടക്കും. പത്തനാപുരം സെന്റ് സ്റീഫന്‍സും അരുവിത്തുറ സെന്റ് ജോര്‍ജും മത്സരത്തില്‍ ഏറ്റുമുട്ടും. തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ നിരവധി മാധ്യമ പുരസ്കാരങ്ങള്‍ നേടിയ റെജി ജോസഫ് പഴയിടത്തെ ആദരിക്കും. സമ്മേളനത്തില്‍ ഫാ. സെബാസ്റ്യന്‍ കറിപ്ളാക്കല്‍, ബാബു പതാലില്‍, ജോപ്പച്ചന്‍ കിഴക്കേടത്ത് എന്നിവര്‍ പ്രസംഗിക്കും. ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് പ്രഫ. സണ്ണി തോമസ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.

മണിമലയില്‍ ഫോക്ലോര്‍ ഗ്രാമം ഉദ്ഘാടനം ഇന്ന്

മണിമല: കേരളത്തിലെ ആദ്യത്തെ ഫോക്ലോര്‍ ഗ്രാമം വെള്ളാവൂര്‍ പഞ്ചായത്തിലെ മൂങ്ങാനിയില്‍ മണിമലയാറിന്റെ തീരത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഉദ്ഘാടനം ചെയ്യും. നാടന്‍ കലകളുടെയും നാടന്‍ ജീവിതത്തിന്റെയും പൈതൃകത്തെ ഓര്‍മിപ്പിക്കുന്ന ഗ്രാമമാണ് രൂപപ്പെടുന്നത്. കേരളത്തിലുടനീളമുള്ള നാടന്‍ കലകളെ പ്രദര്‍ശിപ്പിക്കാനുള്ള സൌകര്യം, കേരളീയ ജീവിതത്തിന്റെ തനിമയെ പ്രതിനിധാനം ചെയ്യുന്ന മ്യൂസിയം, ഫോക്ലോര്‍ പഠനകേന്ദ്രം, ലൈബ്രറി, നാടന്‍ കലകളെ പരിശീലിപ്പിക്കുന്ന കളരികള്‍, പ്രാചീന വാസ്തുശില്പ മാതൃകയില്‍ കൂത്തമ്പലങ്ങള്‍, കാര്‍ഷിക പരിശീലന കേന്ദ്രങ്ങള്‍ എന്നിവ ഫോക്ലോര്‍ ഗ്രാമത്തില്‍ ഉണ്ടാകും. ഉച്ചയ്ക്ക് […]

തൂക്കുപാലത്തിന് അനുമതി

മണിമല: മൂങ്ങാനിയിലെ ചെക്കുഡാമിനു സമീപം മണിമലയാറിനു കുറുകെ തൂക്കുപാലം നിര്‍മിക്കാന്‍ സര്‍ക്കാര്‍ 1.5 കോടി രൂപ വകയിരുത്തിയതായി ഡോ. എന്‍. ജയരാജ് എംഎല്‍എ അറിയിച്ചു. ഫോക്ലോര്‍ ഗ്രാമത്തിലാണ് തൂക്കുപാലം നിര്‍മിക്കുന്നത്.

ശുചീകരണ പദ്ധതി

മണിമല: സെന്‍ട്രല്‍ ലയണ്‍സ് ക്ളബ് പരിസര ശുചീകരണത്തിനാവശ്യമായ ഉപകരണങ്ങള്‍ വിവിധ വകുപ്പുകള്‍ക്ക് നല്‍കുന്നതിന്റെ ഉദ്ഘാടനം ലയണ്‍സ് ഗവര്‍ണര്‍ ധര്‍മ്മരാജന്‍ നിര്‍വഹിച്ചു. ക്ളബ് പ്രസിഡന്റ് ജോയച്ചന്‍ ജോസഫിന്റെ അധ്യക്ഷതയില്‍ ടോമി ഇളംന്തോട്ടം, സക്കറിയാസ് മാത്യു, ജോര്‍ജ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

ഇടവക ദിനാചരണവും മദ്യവിരുദ്ധ പ്രതിജ്ഞയും

മണിമല: ഹോളിമാഗി ഫൊറോനാപള്ളിയില്‍ ഇടവക ദിനാചരണം നടത്തി. പൌരോഹിത്യത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുന്ന വൈദികര്‍ക്ക് സ്വീകരണവും വിവാഹത്തിന്റെ സില്‍വര്‍, സുവര്‍ണജൂബിലി ആഘോഷിക്കുന്ന ദമ്പതികള്‍ക്ക് അനുമോദനവും നല്‍കി. യോഗത്തില്‍ ഫാ, ആന്റണി നെരയത്ത് അധ്യക്ഷത വഹിച്ചു. ഇടവകയില്‍ വികാരിയായി സേവനമനുഷ്ഠിച്ച് പൌരോഹിത്യത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുന്ന ഫാ. തോമസ് കിഴക്കേടം, ഫാ. ജോണ്‍ തടത്തില്‍, ഫാ. ജേക്കബ് ളാനിത്തോട്ടത്തില്‍ എന്നിവര്‍ക്കാണു സ്വീകരണം നല്‍കിയത്. ഇടവകദിനാചരണത്തോടനുബന്ധിച്ചു നടത്തിയ മദ്യവിരുദ്ധ ബോധവത്കരണ പരിപാടിയില്‍ മദ്യവിരുദ്ധസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഫ. പി.സി. മാമ്മച്ചന്‍ ക്ളാസ് […]

അരുണ്‍ നാസയില്‍ചേര്‍ന്നത് പിറന്നാള്‍ദിനത്തില്‍

ചെറുവള്ളി(പൊന്‍കുന്നം): ജനവരി 26. ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം. ചെറുവള്ളി പാട്ടത്തേല്‍ പി.വി.അരുണ്‍ എന്ന യുവശാസ്ത്രജ്ഞന് ഇത് ജീവിതത്തില്‍ മറക്കാനാവാത്ത ദിനം. സ്വന്തം പിറന്നാള്‍ദിനം, പിന്നെ ഭാരതത്തിന്റെ അഭിമാനമായി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ ശാസ്ത്രജ്ഞനായി ചേര്‍ന്നദിനം. കോട്ടയം ജില്ലയിലെ ചെറുവള്ളി എന്ന ഗ്രാമത്തില്‍നിന്ന് പറന്നുയര്‍ന്ന് അരുണ്‍ നാസയിലേക്ക് 26 ന് ചെന്നിറങ്ങിയത് പിറന്നാള്‍ ദിനമാണെന്ന് ഓര്‍മ്മിക്കാതെ. അവിടെ അധികൃതര്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചപ്പോള്‍ അരുണിനെ ഓര്‍മ്മിപ്പിച്ചു. ‘ഇന്ന് 25-ാം പിറന്നാള്‍ !’ പിന്നെ പല രാജ്യങ്ങളില്‍നിന്നുള്ള ശാസ്ത്രപ്രതിഭകള്‍ക്ക് കേക്കുമുറിച്ച് […]

ദക്ഷിണാഫ്രിക്കയില്‍ മണിമലക്കാരിക്ക് രണ്ടാംറാങ്ക്

മണിമല: ദക്ഷിണാഫ്രിക്കയിലെ ജോനാസ്ബര്‍ഗിലെ മലയാളി അധ്യാപക ദമ്പതികളുടെ മകള്‍ക്ക് നാഷണല്‍ സീനിയര്‍ സര്‍ട്ടിഫിക്കറ്റ് (+2) പരീക്ഷയില്‍ രണ്ടാം റാങ്ക്. മണിമല കറിക്കാട്ടൂര്‍ കൂന്താനത്ത് തോമസ് കുര്യന്‍ (ടോമി)ന്റെയും മൂഴൂര്‍ മണിയങ്ങാട്ട് ജെസ്സിയുടെയും മകള്‍ ശ്രുതിയാണ് ഈ അപൂര്‍വനേട്ടം കൈവരിച്ചത്. ഏക സഹോദരി സോനാ അവിടെ പത്താംക്ളാസ് വിദ്യാര്‍ഥിയാണ്. ദക്ഷിണാഫ്രിക്കയിലാണ് ശ്രുതി ജനിച്ചുവളര്‍ന്നത്. 2011 മാര്‍ച്ചില്‍ ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ മോഡല്‍ ഡിബേറ്റിലും ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ച് സമ്മാനം നേടിയിരുന്നു. പഠനത്തില്‍ എന്നും മുന്‍പന്തിയിലുള്ള ശ്രുതിയെത്തേടി മറ്റു നിരവധി സ്കോളര്‍ഷിപ്പുകളും […]

പഴയിടത്ത് മാര്‍ കാവുകാട്ട് വോളി 26 മുതല്‍

പഴയിടം: സെന്റ് മൈക്കിള്‍സ് സ്റേഡിയത്തില്‍ 45-ാമത് മാര്‍ മാത്യു കാവുകാട്ട് സ്മാരക വോളി ബോള്‍ ടൂര്‍ണമെന്റ് 26, 27, ഫെബ്രുവരി മൂന്ന് തീയതികളില്‍ നടത്തും. സെന്റ് മൈക്കിള്‍സ് പള്ളി വികാരി ഫാ. സെബാസ്റ്യന്‍ കറിപ്ളാക്കല്‍ ഉദ്ഘാടനം നിര്‍വഹിക്കും. അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ്, മാന്നാനം കെ.ഇ കോളജ്, കൊല്ലപ്പള്ളി സിക്സസ്, പാലാ സെന്റ് തോമസ് കോളജ് ടീമുകള്‍ പങ്കെടുക്കും. വൈകുന്നേരം 5.3ദനു ടൂര്‍ണമെന്റ് ആരംഭിക്കും. ഫെബ്രുവരി മൂന്നിന് രാത്രി ഏഴിനു നടക്കുന്ന സമാപന സമ്മേളനത്തില്‍ ദ്രോണാചാര്യ അവാര്‍ഡ് […]

വില്ലേജോഫീസ് ഉപരോധിച്ചു

മണിമല:വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സി.പി.ഐ. മണിമല മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തില്‍ മണിമല വില്ലേജോഫീസ് ഉപരോധിച്ചു. എ.കെ.ദാമോദരന്‍ ഉപരോധം ഉദ്ഘാടനംചെയ്തു. ആന്റണി വര്‍ഗീസ്, ബിനോയി ചാക്കോ, ശരത് ആലപ്ര, വി.ടി.സുകുമാരന്‍, എന്‍.ആര്‍.ശ്രീധരന്‍ നായര്‍ പി.കെ.സാം എന്നിവര്‍ പ്രസംഗിച്ചു.

കള്ളക്കേസ് നല്‍കി പീഡിപ്പിക്കുന്നതായി ആരോപണം;കറിക്കാട്ടൂരില്‍ ഓട്ടോ ടാക്സി ഡ്രൈവര്‍മാര്‍ നാളെ പണിമുടക്കും

മണിമല: കറിക്കാട്ടൂരിലെ ഓട്ടോടാക്സി ഡ്രൈവര്‍മാരും നാട്ടുകാരും റാന്നി സെന്റ് തോമസ് കോളജിലെ വിദ്യാര്‍ഥികളും ചേര്‍ന്ന് കറിക്കാട്ടൂര്‍ വാറുകുന്ന് മുട്ടുമണ്ണില്‍ വാസുവിന്റെ വീട്അക്രമിച്ചതായി മണിമല പോലീസില്‍ പരാതി. ഓട്ടോ ടാക്സി ഡ്രൈവര്‍മാരെയും വിദ്യാര്‍ത്ഥികളെയും നാട്ടുകാരെയും കള്ളക്കേസ് നല്‍കി പീഡിപ്പിക്കുന്നതിന്റെ പേരില്‍ നാളെ ഉച്ചകഴിഞ്ഞ് കറിക്കാട്ടൂരിലെ ഓട്ടോ ടാക്സി ഡ്രൈവര്‍മാര്‍ ഓട്ടം നിര്‍ത്തിവച്ച് പ്രതിഷേധിക്കും. വഴി കെട്ടിഅടച്ചതുമായി ബന്ധപ്പെട്ടാണ് കേസിനാസ്പദമായ സംഭവം. കൊച്ചുമുറിയില്‍ ദിവാകരന്റെ വീട്ടിലേക്ക് 25 വര്‍ഷത്തിന് മുകളില്‍ ഉപയോഗിച്ചിരുന്ന ഇടവഴി അയല്‍വാസിയായ വാസു പുതിയ വീടു പണിതപ്പോള്‍ […]

രാജിവച്ചു

കാഞ്ഞിരപ്പള്ളി: സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്വം രാജിവച്ച് മുന്‍ പഞ്ചായത്തു മെംബര്‍ എം.ജി. സാബു മുതുകാട്ടുവയലില്‍ കേരള കോണ്‍ഗ്രസ്-എമ്മില്‍ ചേര്‍ന്നു. ഡോ. എന്‍. ജയരാജ് എംഎല്‍എ പാര്‍ട്ടി അംഗത്വം നല്‍കി. മണ്ഡലം പ്രസിഡന്റ് സ്റെനിസ്ളാവോസ് വെട്ടിക്കാട്ട് അധ്യക്ഷതവഹിച്ചു. കെ. ജോര്‍ജ് വര്‍ഗീസ് പൊട്ടംകുളം, ജോസ്മോന്‍ മുണ്ടയ്ക്കല്‍, ഷാജന്‍ മണ്ണംപ്ളാക്കല്‍, പി.സി. ജേക്കബ്, ജെസി ഷാജന്‍, പി.എന്‍. പരമേശ്വരന്‍, ദേവസ്യാച്ചന്‍ വടക്കേല്‍, ബാബു ആനിത്തോട്ടം, തങ്കച്ചന്‍ വട്ടുകളത്തില്‍, ബാബു തോമസ് എന്നിവര്‍ പ്രസംഗിച്ചു.

വിദ്യാര്‍ഥിയുടെ മൃതദേഹം എത്തിച്ചത്കെട്ടിയടച്ച വഴി വെട്ടിത്തുറന്ന്

മണിമല: റെയില്‍വേ പാളത്തില്‍ മരിച്ചനിലയില്‍ കണ്െടത്തിയ വിദ്യാര്‍ഥിയുടെ മൃതദേഹം വീട്ടിലെത്തിച്ചത് മതില്‍കെട്ടിയടച്ച വഴി വെട്ടിത്തുറന്ന്. കഴിഞ്ഞദിവസം തിരുവല്ലയിലെ റെയില്‍പാളത്തില്‍ മരിച്ച നിലയില്‍ കണ്െടത്തിയ കരിക്കാട്ടൂര്‍ കൊച്ചുമുറിയില്‍ സുധാകരന്റെ (മാത്യു) മകന്‍ സോജി(18)യുടെ മൃതദേഹമാണ് സഹപാഠികളുടെ നേതൃത്വത്തില്‍ മുമ്പ് കെട്ടിയടച്ച വഴി വെട്ടിത്തുറന്ന് വീട്ടിലെത്തിച്ചത്. റാന്നി സെന്റ് തോമസ് കോളേജിലെ രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ഥിയായിരുന്നു സോജി. മാസങ്ങള്‍ക്ക് മുമ്പ് സോജിയുടെ വീട്ടിലേക്ക് മൂന്നടി വീതിയിലുണ്ടായിരുന്ന നടപ്പുവഴി അയല്‍വാസി മതില്‍കെട്ടി അടച്ചിരുന്നു. ഇതെത്തുടര്‍ന്ന് മണിമല പോലീസില്‍ കേസും നിലവിലുണ്ട്. […]

സ്വാഗതസംഘം ഓഫീസ്

മണിമല: മണിമലയില്‍ ആരംഭിക്കുന്ന തിരുവിതാംകൂര്‍ ഫോക്ലോര്‍ അക്കാഡമിയുടെ സ്വാഗതസംഘം ഓഫീസിന്റെ പ്രവര്‍ത്തനം വെള്ളാവൂര്‍ പഞ്ചായത്തു പ്രസിഡന്റ് അഡ്വ. അനിമോന്‍ ജോസഫിന്റെ അധ്യക്ഷതയില്‍ ഡോ. എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സണ്ണിക്കുട്ടി അഴകമ്പ്രായില്‍, സണ്ണി മണിമല, എന്‍.ജെ. മോഹനന്‍, മോഹന്‍ നായര്‍, മാത്തച്ചന്‍ നരിതൂക്കില്‍, അപ്പുക്കുട്ടന്‍ നായര്‍, പി.ജി. ഭാസ്കരന്‍നായര്‍, കെ.ജെ. തോമസ്, കുരുവിള തോമസ് എന്നിവര്‍ പ്രസംഗിച്ചു.

തിരുവല്ലയില്‍ ട്രെയിനിടിച്ച് മരിച്ചത് കറിക്കാട്ടൂര്‍ സ്വദേശി

മണിമല:തിരുവല്ല പുഷ്പഗിരി റെയില്‍വേ ഗേറ്റിന് സമീപം ട്രെയിനിടിച്ച് മരിച്ചത് മണിമല കറിക്കാട്ടൂര്‍ വാറുകുന്ന് കൊച്ചുമുറിയില്‍ ദിവാകരന്‍ മകന്‍ സോജി(19)യാണെന്ന് തിരിച്ചറിഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് 4.15ഓടെയാണ് റെയില്‍വേഗേറ്റിന് സമീപം മൃതദേഹം കണ്ടത്. റാന്നി സെന്റ് തോമസ് കോളേജിലെ ബി.എ. രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ചൊവ്വാഴ്ച കോളേജിലേക്കെന്ന് പറഞ്ഞുപോയ സോജി ചൊവ്വാഴ്ച കോളേജില്‍ എത്തിയിരുന്നില്ല. പുഷ്പഗിരി റെയില്‍വെഗേറ്റിനു സമീപം യുവാവ് ട്രെയിനിനു മുന്നിലേക്ക് ചാടുന്നതായി ചിലര്‍ പറയുന്നുണ്ടെങ്കിലും പോലീസിന് ആരും മൊഴി നല്‍കിയിട്ടില്ല. സോജിയുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ക്കിടന്ന കീറിയ ഫോട്ടോയോടൊപ്പം […]

സാല്‍വേഷന്‍ ആര്‍മി ദേവാലയ പ്രതിഷ്ഠാദിന വാര്‍ഷികം

മണിമല: പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തെ ഈശ്വരാംശമുള്ളവരാക്കി മാറ്റാന്‍ സാല്‍വേഷന്‍ ആര്‍മി ചെയ്യുന്ന സേവനങ്ങള്‍ വിലപ്പെട്ടതാണെന്ന് ഡോ. എന്‍.ജയരാജ് എം.എല്‍.എ. പറഞ്ഞു. പെരുങ്കാവ് സാല്‍വേഷന്‍ ആര്‍മി ദേവാലയത്തില്‍ പ്രതിഷ്ഠാദിന വാര്‍ഷിക പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.എസ്.യോഹന്നാന്‍ അധ്യക്ഷനായിരുന്നു. പരിവര്‍ത്തിത ക്രൈസ്തവ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷിന്‍സ് പീറ്റര്‍ മുഖ്യപ്രഭാഷണം നടത്തി. വിനോദ് ശങ്കര്‍, ജലജ മോഹന്‍, റേയ്ച്ചല്‍ യോഹന്നാന്‍, തമ്പി തോമസ്, വി.ആര്‍.ബാബുരാജ്, ലീലാമ്മ സ്റ്റീഫന്‍സണ്‍, തങ്കപ്പന്‍ മരോട്ടിക്കല്‍, അനില ആലയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. യുവജന വാര്‍ഷികാഘോഷം എം.മോസസ്ഉദ്ഘാടനം ചെയ്തു. […]

കരിക്കാട്ടൂര്‍ സിസിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആദ്യ ബാച്ച് ക്ലാസ്സ്‌മേറ്റ്സ് ഒത്തുകൂടി

മണിമല: കരിക്കാട്ടൂര്‍ സിസിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആദ്യ ബാച്ചുകാരുടെ സമ്മേളനം സെന്റ് ജയിംസ് പാരീഷ് ഹാളില്‍ നടന്നു. വിശുദ്ധകുര്‍ബാനയ്ക്കും അനുസ്മരണ ശുശ്രൂഷയ്ക്കുംശേഷം നടന്ന പൊതുസമ്മേളനത്തില്‍ മുന്‍ പ്രഥമാധ്യാപകന്‍ ജോര്‍ജ് പി.തോമസ് അധ്യക്ഷത വഹിച്ചു. സെന്റ് ജയിംസ് ഇടവക വികാരി ഫാ. മാത്യു വെമ്പേനി മുഖ്യപ്രഭാഷണം നടത്തി. അധ്യാപകനായ ജോര്‍ജ് തോമസിന് പറയാനുണ്ടായിരുന്നത് പഠിപ്പിക്കുമ്പോള്‍ ഞാന്‍ വലിയവന്‍ എന്ന തോന്നല്‍ അധ്യാപകന് ഉണ്ടാകരുതെന്നും അധ്യാപകരെക്കാള്‍ വലിയ കുട്ടികള്‍ മുമ്പിലുണ്െടന്ന ബോധ്യം അധ്യാപകര്‍ക്ക് ഉണ്ടാകണമെന്നുമായിരുന്നു. എണ്‍പതുകളില്‍ എത്തിയിരിക്കുന്ന സഹപാഠികള്‍ക്ക് […]

അമ്പലപ്പുഴ സംഘമെത്തി;ഇന്ന് മണിമലക്കാവില്‍ ആഴിപൂജ

മണിമല: ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളലിനെത്തുന്ന നാനൂറ്റമ്പതോളം വരുന്ന അമ്പലപ്പുഴ അയ്യപ്പഭക്തസംഘത്തിന് മണിമലക്കാവ് ഭഗവതിക്ഷേത്രത്തില്‍ ഇന്നലെ രാത്രി ഏഴിന് സ്വീകരണം നല്‍കി. മണിമലക്കാവ് ക്ഷേത്രം മേല്‍ശാന്തി കോറപ്പള്ളി ഇല്ലത്ത് നാരായണന്‍ നമ്പൂതിരിയും ക്ഷേത്രഭാരവാഹികളും ചേര്‍ന്നാണ് സ്വീകരണം നല്‍കിയത്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍നിന്നു പുറപ്പെട്ട് എഴുപതോളം ക്ഷേത്രങ്ങളില്‍നിന്നു സ്വീകരണം ഏറ്റുവാങ്ങി ഇന്നലെ ഉച്ചക്ക് കോട്ടാങ്ങല്‍ ഭഗവതി ക്ഷേത്രത്തിലെത്തി ഉച്ചഭക്ഷണം കഴിച്ച് വൈകുന്നേരത്തോടെയാണ് മണിമല ഭഗവതിക്ഷേത്രത്തിലെത്തിയത്. ഇന്ന് രാവിലെ ആഴിപൂജ ചടങ്ങുകള്‍ ആരംഭിക്കും. രാവിലെ എട്ടിന് പടുക്കവയ്ക്കല്‍ ചടങ്ങ്. പൊതിച്ച നാളികേരത്തില്‍ […]

മണിമല പഞ്ചായത്തിന്റെ പദ്ധതികള്‍ക്ക് അംഗീകാരം

മണിമല: പഞ്ചായത്തിന്റെ പദ്ധതികള്‍ക്ക് ഡിആര്‍സിയുടെ അംഗീകാരം. 2012-13 വര്‍ഷത്തില്‍ 37625640 രൂപയുടെ വാര്‍ഷിക പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. റോഡുകളുടെ നിര്‍മാണത്തിന് 13360992 രൂപയും പഞ്ചായത്ത് കോമ്പൌണ്ടിലെ കെട്ടിട നിര്‍മാണത്തിന് 1624470 രൂപയും വളകൊടി ചതുപ്പ് സാംസ്കാരികനിലയം നിര്‍മാണത്തിന് 10 ലക്ഷവും പൊന്തമ്പുഴ കമ്യൂണിറ്റിഹാള്‍ നിര്‍മാണത്തിന് 1164024 രൂപയും കറിക്കാട്ടൂര്‍ വനിത തൊഴില്‍ പരിശീലന കേന്ദ്രത്തിന് 20 ലക്ഷവും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് ഒമ്പതു ലക്ഷവും വികലാംഗര്‍ക്ക് മുച്ചക്ര സ്കൂട്ടര്‍ വാങ്ങുന്നതിന് ഏഴു ലക്ഷവും വിദ്യാര്‍ഥികളുടെ പഠന സഹായത്തിന് […]

മണിമല ബിവറേജസ് ഷോപ്പില്‍നിന്ന് 15 ലക്ഷം കവര്‍ന്നു

മണിമല മൂങ്ങാനി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പറേഷന്‍ ഷോപ്പില്‍ വന്‍ കവര്‍ച്ച. ലോക്കര്‍ സഹിതം 15 ലക്ഷം രൂപ കവര്‍ച്ച ചെയ്തു. ഇന്നലെ രാവിലെ ജീവനക്കാര്‍ ഷോപ്പ് തുറക്കാന്‍ വന്നപ്പോഴാണു കവര്‍ച്ചക്കാര്യം അറിഞ്ഞത്. ഷട്ടറിന്റെ താഴ് അറുത്തുമാറ്റിയാണു മോഷ്ടാക്കള്‍ ഉള്ളില്‍ക്കടന്നത്. രണ്ടു ദിവസത്തെ കളക്ഷന്‍ ലോക്കറിലാണു സൂക്ഷിച്ചിരുന്നത്. ഇത് 15 ലക്ഷത്തോളം രൂപയുണ്ടാകുമെന്നു പോലീസ് പറഞ്ഞു. നിരവധി കെയ്സ് മദ്യക്കുപ്പികളും കാണാതായിട്ടുണ്ട്. കുപ്പികള്‍ വാരിവലിച്ചിട്ടിരിക്കുകയാണ്. മണിമല സിഐ സി.ജെ. ജോണ്‍സണ്‍, എസ്ഐ പി.സി. സാബു എന്നിവരുടെ നേതൃത്വത്തില്‍ […]

ഓട്ടോയ്ക്കടിയില്‍പ്പെട്ട് വഴിയാത്രക്കാരി മരിച്ചു

മണിമല: നിയന്ത്രണംവിട്ട് മറിഞ്ഞ ഓട്ടോറിക്ഷയ്ക്കടിയില്‍പ്പെട്ട് വഴിയാത്രക്കാരി മരിച്ചു. മണിമല പുലിക്കല്ല് മാടപ്പള്ളില്‍ ജോര്‍ജിന്റെ ഭാര്യ കുഞ്ഞമ്മ (55) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ കരിക്കാട്ടൂര്‍ കവലയിലായിരുന്നു സംഭവം. അപകടത്തില്‍പ്പെട്ട കുഞ്ഞമ്മയെ കാഞ്ഞിരപ്പള്ളി താലൂക്ക് ആസ്​പത്രിയിലേക്കും അവിടെനിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റി. ബുധനാഴ്ച പുലര്‍ച്ചയോടെ മരിച്ചു. ആലപ്ര പാറയോലിക്കല്‍ കുടുംബാംഗം. മക്കള്‍: ബിന്ദു, ബിനോയി, ബിന്‍സി, പരേതനായ ബിജോയി. മരുമക്കള്‍: ഗോപി, ബിന്ദു, സന്തോഷ്. ശവസംസ്‌കാരം വ്യാഴാഴ്ച 11ന് മണിമല പരുത്തിമൂട്ടിലുള്ള ബിലീവേഴ്‌സ് ചര്‍ച്ച് സെമിത്തേരിയില്‍.

മണിമല ബൈബിള്‍ കണ്‍വന്‍ഷന്‍

മണിമല: ബൈബിള്‍ കണ്‍വന്‍ഷന്റെ രണ്ടാം ദിവസമായ ഇന്നലെ റവ. ഡോ.ജോര്‍ജ് ജോസഫ് പൂതക്കുഴി മുഖ്യപ്രഭാഷണം നടത്തി. ദൈവത്തിന്റെ വചനത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഉന്നതത്തില്‍ നിന്നുള്ള ശക്തി ലഭിക്കും. വിശ്വാസമില്ലാത്ത പ്രവൃത്തികള്‍ ഫലരഹിതമാണ്. വിശ്വാസം സ്നേഹത്തിലൂടെ കര്‍മ്മനിരതമാകണം. വിശ്വാസവും സ്നേഹവും പരസ്പര പൂരകമാണെന്നും തിരിച്ചു വരുമ്പോള്‍ സ്നേഹിക്കുന്നവനാണ് പിതാവെന്നും വിശ്വാസം സ്നഹത്തിന്റെ ജ്വലനമാണെന്നും റവ. ഡോ. ജോര്‍ജ് ജോസഫ് സന്ദേശത്തില്‍ പറഞ്ഞു. പ്രൊഫ. ജോജി മാളിയേക്കല്‍ സ്വാഗതവും, ഫാ.ഗോഡ്ലി തരകന്‍ സി.എം.ഐ. നന്ദിയും പറഞ്ഞു. കണ്‍വന്‍ഷന്റെ മൂന്നാം ദിവസമായ ഇന്ന് […]

സഹോദര കൂട്ടായ്മ ക്രൈസ്തവജീവിതത്തിന്റെ കാതല്‍: മാര്‍ ജോസഫ് പെരുന്തോട്ടം

മണിമല: സഹോദരങ്ങളുമായുള്ള കൂട്ടായ്മയിലുള്ള ജീവിതമായിരിക്കണം ക്രൈസ്തവജീവിതത്തിന്റെ കാതലെന്നും ഇടവക ദൈവാലയമായിരിക്കണം ക്രിസ്തീയജീവിതത്തിന്റെ കേന്ദ്രമെന്നും ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. മുപ്പത്താറാമത് മണിമല ബൈബിള്‍ കണ്‍വന്‍ഷന്‍ ഇന്നലെ വൈകുന്നേരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്. മനുഷ്യനെ ദൈവമാക്കുവാനായി ദൈവം മനുഷ്യനായി, പിതാവ് പുത്രനെ ലോകത്തിലേയ്ക്ക് അയച്ചു. ഇതിലൂടെ ദൈവത്തിന് മനുഷ്യനോടുള്ള സ്നേഹം വ്യക്തമാക്കുന്നു. ദൈവവുമായി കൂടി നില്‍ക്കുന്ന കൂട്ടായ്മയായിരിക്കണം ക്രൈസ്തവജീവിതമെന്നും ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു. 5.30 ന് മണിമല ഹോളിമാഗി ഫൊറോന പള്ളിയില്‍ നിന്ന് കൂട്ടായ്മകളുടെ നേതൃത്വത്തില്‍ മണിമല […]

കര്‍ഷക പെന്‍ഷന്‍ വിതരണം

മണിമല: കര്‍ഷകപെന്‍ഷന്‍ വിതരണം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലംതല ഉദ്ഘാടനം ഡോ.എന്‍. ജയരാജ് എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സണ്ണിക്കുട്ടി അഴകമ്പ്ര അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മേഴ്സി മാത്യു, ബ്ളോക്ക് പഞ്ചായത്ത് മെംബര്‍ ത്രേസ്യാമ്മ അവിര, വിനോദ് ആന്റണി, ജമീല പി.എസ്, പുഷ്പകുമാരി, ഷക്കീല സലീം, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ദാമോദരന്‍, രാഘവന്‍ മാസ്റര്‍, മണിമല സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.എന്‍. ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഉണ്ണിയൂട്ട് ഭക്തിസാന്ദ്രമായി

മണിമല:കടയനിക്കാട് ഭഗവതിക്ഷേത്രത്തില്‍ അമനകര പി.കെ.വ്യാസന്‍ യജ്ഞാചാര്യനായി നടക്കുന്ന ഭാഗവതസപ്താഹത്തോടനുബന്ധിച്ച് ബുധനാഴ്ച നടന്ന ഉണ്ണിയൂട്ട് ഭക്തിസാന്ദ്രമായി. നൂറുകണക്കിന് കുട്ടികള്‍ പങ്കെടുത്തു. 7ന് 11ന് രുക്മിണീസ്വയംവര ഘോഘയാത്ര കടയനിക്കാട് ശാസ്താക്ഷേത്രാങ്കണത്തില്‍നിന്ന് ആരംഭിക്കും. 1.00ന് സ്വയംവരസദ്യ, വൈകീട്ട് 5.00ന് മഹാസര്‍വൈശ്വര്യപൂജ, 8 ന് 8.00ന് നവഗ്രഹപൂജ, 9ന് 8.00ന് ഭാഗവതസംഗ്രഹം അവഭൃഥസ്‌നാനഘോഷയാത്ര ഉച്ചയ്ക്ക് മഹാപ്രസാദമൂട്ട് എന്നിവ നടക്കും.

ഓട്ടോറിക്ഷ പണിമുടക്ക് – മണിമലയില്‍ നിന്നും ആശുപത്രിയിലേക്ക് പോയ ഗര്‍ഭിണിയെ മര്‍ദിച്ചു

ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി ആശുപത്രിയിലേക്ക്‌ പോകുകയായിരുന്ന ഗര്‍ഭിണിയായ യുവതിയെയും ഭര്‍ത്താവിനെയും കുഞ്ഞിനെയും സംഘം ചേര്‍ന്ന്‌ മര്‍ദ്ദിച്ചതായി പരാതി. മേലമ്പാറ അഴകേടത്ത്‌ സോണിയുടെ ഭാര്യ റെജിയാണ്‌ ഇതുസംബന്ധിച്ച്‌ പൊന്‍കുന്നം പോലീസില്‍ പരാതി നല്‍കിയത്‌. ഓട്ടോറിക്ഷാസമരം നടന്ന വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് ഒന്നരയോടെ പാലാ-പൊന്‍കുന്നം റോഡില്‍ മഞ്ചക്കുഴി ഭാഗത്തായിരുന്നു സംഭവം. യുവതി മണിമലയിലുളള വീട്ടില്‍നിന്ന്‌ ഓട്ടോറിക്ഷാ ഡ്രൈവറായ ഭര്‍ത്താവ്‌ സോണിയും ഒന്നര വയസുളള മകളുമൊത്ത്‌ പൈക ഗവണ്‍മെന്റ്‌ ആശുപത്രിയിലേക്ക്‌ ചികിത്സയ്‌്ക്ക്‌ പോകുംവഴിയാണ്‌ മര്‍ദ്ദനമേറ്റത്‌. മഞ്ചക്കുഴി ഭാഗത്തുവച്ച്‌ അഞ്ചാനിമുക്ക്‌ ഭാഗത്ത്‌ താമസിക്കുന്ന രാജേഷ്‌, നന്ദന്‍, […]

മണിമല ബൈബിള്‍ കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു

പഞ്ചായത്ത് മെമ്പറെ നാട്ടുകാര്‍ തടഞ്ഞു

മണിമല പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഉള്‍പ്പടെ മൂന്നുപേരെ അയോഗ്യരാക്കി

മണിമല: കൂറുമാറ്റ നിരോധനനിയമം ലംഘിച്ചതിന്‌ മണിമല ഗ്രാമപഞ്ചായത്തിലെ മൂന്ന്‌ അംഗങ്ങളെ സംസ്‌ഥാന തിരഞ്ഞെടുപ്പ്‌ കമ്മിഷണര്‍ കെ. ശശിധരന്‍ അയോഗ്യരാക്കി. കോണ്‍ഗ്രസ്‌ അംഗങ്ങളായ വൈസ്‌ പ്രസിഡന്റ്‌ നിര്‍മ്മല മനോജ്‌ കുമാര്‍, മുന്‍ പ്രസിഡന്റ്‌ ബേബിച്ചന്‍ മുളങ്ങാശേരി, അടുത്ത പ്രസിഡന്റാവേണ്ടിയിരുന്ന റോസിലി ജോസ്‌ എന്നിവരെയാണു അയോഗ്യരാക്കിയത്‌. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നു മൂന്നുപേരെയും ആറുവര്‍ഷത്തേക്ക്‌ വിലക്കിയിട്ടുമുണ്ട്‌. കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റും, മുന്‍ പ്രസിഡന്റുമായ കെ.എം. ജോസഫും സി.പി.എം. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ജെയിംസ്‌ പി. സൈമണും തെരഞ്ഞെടുപ്പ്‌ കമ്മിഷനു നല്‍കിയ വ്യത്യസ്‌ത […]

പാര്‍ട്ടിവിപ്പ് ലംഘിച്ച മണിമല ഗ്രാമപ്പഞ്ചായത്തിലെ മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളെ അയോഗ്യരാക്കി

മണിമല: മണിമല ഗ്രാമപ്പഞ്ചായത്തിലെ മൂന്ന് കോണ്‍ഗ്രസ് (ഐ) അംഗങ്ങളെ തിരഞ്ഞെടുപ്പു കമ്മീഷന്‍ അയോഗ്യരാക്കി. പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോണ്‍ഗ്രസ് (ഐ)യിലെ കെ.എം. ജോസഫിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പാര്‍ട്ടിവിപ്പ് ലംഘിച്ച് അനുകൂലിച്ചതാണ് നടപടിക്ക് കാരണം. കെ.എം. ജോസഫിനെതിരെ 2011 ജൂലായ് 28നാണ് അവിശ്വാസ പ്രമേയ ചര്‍ച്ച നടന്നത്. കോണ്‍ഗ്രസ് അംഗമായ ബേബിച്ചന്‍ മുളങ്ങാശ്ശേരിയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അവിശ്വാസ പ്രമേയത്തെ അനുകൂലിക്കരുതെന്നും എതിര്‍ത്ത് വോട്ടുചെയ്യണമെന്നും ഡി.സി.സി. പ്രസിഡന്റ് കുര്യന്‍ ജോയി കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു. കോണ്‍ഗ്രസ്സിന്റെ അഞ്ച് […]

മണിമലയില്‍ വീണ്ടും മോഷണ ശ്രമെം.

മണിമല ബസ്‌ സ്ടാന്റിനു സമിപം മുന്ന് വീടുകളില്‍ മോഷണ ശ്രമം.ഒരു വീട്ടിലെ വളര്‍ത്തു നായയെ വിഷം കൊടുത്ത് കൊല്ലുകയും തൊട്ടടുത്ത വീട്ടിലെ നായയുടെ കാല്‍ തല്ലി ഒടിക്കുകയും ചെയ്തു.സ്ടാന്റിനു സമിപം കൊച്ചുമുറിയില്‍ ജോര്‍ജ്ന്റെ വിടിന്റെ ജനല്‍ കുത്തിതുറക്കാന്‍ ശ്രമിക്കുകയും ജോര്‍ജ് ഉണര്ന്നതിനെ തുടര്‍ന്ന് കടന്നു കളയുകയും ചെയ്തു.

ബോധവല്‍കരണ ക്ലാസ്സ്‌

മണിമല: മണിമല പോലീസിന്റെയും ചെറുവള്ളി രസിടെന്‍സ് അസോസിയേഷന്റെയും ഗവ എല്‍ പി സ്കൂള്‍ന്റെയും നേതൃതത്തില്‍ രക്ഷിതാകല്കും കുട്ടികള്‍കുമായി ട്രാഫിക് നിയമങ്ങളെ കുറിച്ചും ,മദ്യം. മയക്മരുന്നു എന്നിവയുടെ ദുഷ്യ ഫലങ്ങളെ കുറിച്ചും ബോധവല്‍കരണ ക്ലാസ്സ്‌ ഇന്നു രാവിലെ 10 നു സ്കൂള്‍ ഹാളില്‍ നടത്തും സമ്മേളനം മണിമല സി ഐ ജോണ്‍സന്‍ ജോസഫ്‌ ഉള്ഖാടനം ചെയ്യും

കുടിവെള്ള പദ്ധതിക്കുള്ള കിണറ്റില്‍ ചത്ത എലിയെ ഇട്ടു

മണിമല: വെള്ളാവൂര്‍ ഒ.എല്‍.എച്ച്.കോളനിയിലേക്ക് കുടിവെള്ളമെത്തിക്കാനായി വെള്ളാവൂര്‍ കവലയ്ക്കുസമീപം നിര്‍മ്മിച്ച കിണറ്റില്‍ ചത്ത എലിയെ പ്ലാസ്റ്റിക് കൂട്ടില്‍ ഇട്ട് പൊതിഞ്ഞനിലയില്‍. നവംബര്‍ 4ന് പദ്ധതി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് സാമൂഹികവിരുദ്ധര്‍ ജലം മലിനമാക്കിയത്. നവംബര്‍ നാലിന് 12ന് കുടിവെള്ള പദ്ധതി ആന്‍േറാ ആന്റണി എം.പി. ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന രണ്ട് ഫ്‌ളക്‌സ് ബോര്‍ഡുകളും നശിപ്പിച്ചനിലയില്‍ കണ്ടെത്തി. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്താണ് കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്. കിണറ്റിലെ ജലം മലിനപ്പെടുത്തിയതിലും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതിലും വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് […]

പിതൃവേദി കലോല്‍സ്സവം

മണിമല ; ഫെറോന മാതൃജ്യോതി, പിത്രുജ്യോതി കലോല്‍സ്സവം 27 നു രാവിലെ ഒന്‍പതിന് ലിടില്‍ഫ്ലുവേര്‍ സ്കൂളില്‍ നടക്കും ഫെറോന വികാരി ഫാ. ആന്റണി നരിയത്ത് സമാപന സന്ദേശം നല്‍കും

ഗ്രാമസഭാ മിനിറ്റ്‌സില്‍ കൃത്രിമം; പഞ്ചായത്ത് അംഗങ്ങള്‍ ഓംബുഡ്‌സ്മാനില്‍ ഹാജരാകണം

മണിമല:ഗ്രാമസഭ ചേരാതെ ചേര്‍ന്നതായി വ്യാജരേഖയുണ്ടാക്കിയ കേസില്‍ മണിമല ഗ്രാമപ്പഞ്ചായത്തിലെ ആറ് പഞ്ചായത്തംഗങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ഓംബുഡ്‌സ്മാന്‍ മുമ്പാകെ 19ന് ഹാജരാകണം. മണിമല ഗ്രാമപ്പഞ്ചായത്ത് 1, 2, 3, 4, 13, 15 വാര്‍ഡുകളിലെ അംഗങ്ങളാണ് ഹാജരാകേണ്ടത്. രണ്ട് ഗ്രാമസഭകള്‍ തമ്മിലുള്ള ഇടവേള 6 മാസത്തില്‍ കവിയരുതെന്ന പഞ്ചായത്ത്‌രാജ് നിയമം മറികടന്ന് 8 മാസം കഴിഞ്ഞാണ് സഭ കൂടിയത്. ഇതിനെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ ഏതാനുംപേര്‍ ഹര്‍ജി ഫയല്‍ ചെയ്തു. ആറ് അംഗങ്ങള്‍ തങ്ങളുടെ വാര്‍ഡില്‍ ഗ്രാമസഭകള്‍ […]

വീട് കുത്തിത്തുറന്ന് 15 പവന്‍ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍

മണിമല: മണിമലയില്‍ വീട് കുത്തിത്തുറന്ന് 15 പവനും 15,000 രൂപയും മോഷ്ടിച്ച കേസിലെ പ്രതിയെ പ്രത്യേക അന്വേഷണസംഘം പിടികൂടി. കൊല്ലം പുത്തന്‍കുളം ചിറയ്ക്കല്‍കര നന്ദു ഭവനില്‍ തീവെട്ടി ബാബു എന്നുവിളിക്കുന്ന ബാബു(50)വിനെയാണ് അറസ്റ്റുചെയ്തത്. മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയുടെ വീട്ടില്‍ മോഷണം നടത്തിയതിനെ തുടര്‍ന്ന് പോലീസ് പിടിയിലായി ജയില്‍ശിക്ഷ കഴിഞ്ഞ് സപ്തംബര്‍ 20നാണ് ഇയാള്‍ ജയില്‍മോചിതനായത്. ഇതിനുശേഷം മണിമലയിലെ ഒരു ലോഡ്ജില്‍ മൂന്നുദിവസം താമസിച്ചു. വ്യാജ വിലാസമാണ് ഇവിടെ നല്‍കിയത്. മണിമല ചിറയില്‍ ജോണ്‍സന്റെ വീട്ടിലാണ് മോഷണം നടത്തിയത്. […]

പഠനോപകരണ വിതരണം

മണിമല:താഴത്തുവടകര ഹയര്‍സെക്കന്‍ഡറിസ്‌കൂളിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി നടന്ന പഠനോപകരണവിതരണം പ്രിന്‍സിപ്പല്‍ എം.എം.റഷീദ നടത്തി.

കടകളിലും പെട്രോള്‍ പമ്പിലും മോഷണം

മണിമല:മണിമലയില്‍ മൂന്നുകടകളിലും പെട്രോള്‍ പമ്പിലും താഴ് തകര്‍ത്ത് മോഷണം. പെട്രോള്‍ പമ്പില്‍ നിന്ന് 20,000 രൂപയും ബസ്സ്റ്റാന്‍ഡിനു സമീപമുള്ള മത്സ്യ ഇറച്ചി വ്യാപാര സ്ഥാപന ഉടമ അപ്പച്ചന്‍ കുട്ടിയുടെ കടയില്‍ നിന്ന് പതിനായിരത്തിലധികം രൂപയും മണിമല ഫൊറോന പള്ളിപ്പടിക്കുസമീപമുള്ള ആലുങ്കല്‍ ജോസിന്റെ കടയില്‍ നിന്ന് നാലായിരം രൂപയും നഷ്ടപ്പെട്ടു. രണ്ട് മാസക്കാലമായി അടച്ചിട്ടിരുന്ന മണിമല ഫൊറോന പള്ളിപ്പടിയിലെ പറയാങ്കല്‍ ജോസിന്റെ കടയും കുത്തിത്തുറന്നു. മണിമല പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഒരാഴ്ച മുന്‍പ് മണിമല ടൗണിനു സമീപമുള്ള […]

ആയില്യം പൂജ

ചേനപ്പാടി: ചേനപ്പാടി ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ ആയില്യം പൂജ 11ന് നടക്കും. സര്‍പ്പപൂജ, നൂറുംപാലും സമര്‍പ്പണം, പ്രസാദമൂട്ട് എന്നിവ ഉണ്ടായിരിക്കുമെന്ന് കണ്‍വീനര്‍ പി.കെ. വാസവന്‍നായര്‍ അറിയിച്ചു. ഇടക്കുന്നം: ചെറുവള്ളിക്കാവില്‍ കന്നിമാസ ആയില്യം പൂജ ഒക്ടോബര്‍ 11ന് രാവിലെ 11ന് നടക്കും. മേല്‍ശാന്തി അഭിലാഷ് നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും.

ലോകവൃദ്ധദിനത്തില്‍ ഏഴുമക്കളുടെ അമ്മ വഴിയരികില്‍

മണിമല: രണ്ട് പെണ്‍മക്കളും അഞ്ച് ആണ്‍മക്കളുമുള്ള 85 കാരിയെ ആരും സംരക്ഷിക്കാനില്ലാതെ അലഞ്ഞുതിരിഞ്ഞ് നടക്കുന്നു. സംഭവം സംബന്ധിച്ച് ഗ്രാമപ്പഞ്ചായത്തംഗം മണിമല പോലീസ്‌സ്റ്റേഷനില്‍ കേസ് നല്‍കുകയും വനിതാകമ്മീഷനെ വിവരം അറിയിക്കുകയും ചെയ്തു. വനിതാ കമ്മീഷന്‍ അംഗം ഡോ.പ്രമീളാദേവി സ്ഥലത്തെത്തി അന്വേഷണം നടത്തി. കടയനിക്കാട് പുളിന്തറ വീട്ടില്‍ പരേതനായ ഗോപാലന്‍ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (85) നാണ് ഈ ദുര്യോഗം. മൂത്ത മകളോടൊപ്പം കടയനിക്കാട് എട്ടാം മൈലിലായിരുന്നു താമസം. സ്വന്തമായി അഞ്ചുസെന്റ് സ്ഥലം ഉണ്ടായിരുന്നത് വിറ്റശേഷം ഇളയ ആണ്‍മക്കളോടൊപ്പം തിരുവനന്തപുരത്തും […]

വീട് കുത്തിത്തുറന്ന് 15 പവനും 15,000 രൂപയും മോഷ്ടിച്ചു

മണിമല: വീട്ടുകാരില്ലാത്ത സമയം വീട് കുത്തിത്തുറന്ന് മോഷണം. മണിമല ബസ്സ്റ്റാന്‍ഡിനു സമീപം ചിറയില്‍ വീട്ടില്‍ ജോണ്‍സന്റെ വീട് കുത്തിത്തുറന്നാണ് 15 പവന്‍ സ്വര്‍ണവും 15,000 രൂപയും അപഹരിച്ചത്. ഗള്‍ഫില്‍ ജോലിചെയ്യുന്ന ജോണ്‍സന്റെ ഭാര്യയും കുട്ടിയുമാണ് ഇവിടെ താമസിക്കുന്നത്. ഇവര്‍ വ്യാഴാഴ്ച സ്വന്തം വീടായ ചെങ്ങന്നൂരിലേക്ക് പോയിരുന്നു. ചെങ്ങന്നൂരിലേക്ക് പോകുന്ന വിവരം ഭര്‍ത്താവിന്റെ അനുജനെ അറിയിച്ചിരുന്നു. ഇയാള്‍ ഞായറാഴ്ച 9.30ന് വീട്ടിലെത്തിയപ്പോഴാണ് മുന്‍വാതിലുകള്‍ തുറന്നനിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മോഷണവിവരം അറിയുന്നത്. വിവരമറിഞ്ഞ് ജോണ്‍സന്റെ ഭാര്യയും മകളും […]

മണിമലയില്‍ മദ്യവില്‌പനശാല പുനരാരംഭിച്ചു: ഹര്‍ത്താല്‍ അനുകൂലികള്‍ ആഹ്ലാദപ്രകടനം നടത്തി

മണിമല: മൂങ്ങാനിയില്‍ പ്രവര്‍ത്തിച്ചിരുന്ന ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്പനശാല നിര്‍ത്തലാക്കി ഒരാഴ്ചകഴിഞ്ഞപ്പോള്‍ പുതിയ കെട്ടിടത്തില്‍ പുനരാരംഭിച്ചു. കഴിഞ്ഞ 15-ാം തിയ്യതി നിര്‍ത്തലാക്കിയ മദ്യവില്പനശാല പഴയ കെട്ടിടത്തില്‍നിന്ന് അരകിലോമീറ്റര്‍ മാറി കറുകച്ചാല്‍ -മണിമല റോഡില്‍ മൂങ്ങാനി വൈദ്യന്‍പടിക്കു സമീപമുള്ള ഇരുനില കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ശനിയാഴ്ച മൂന്നു മണിയോടെയാണ് പുനരാരംഭിച്ചത്. മൂങ്ങാനിയില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യവില്പനശാല നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച് മണിമണലയിലെ ടാക്‌സി ഡ്രൈവര്‍മാരും വ്യാപാരികളും വെള്ളിയാഴ്ച ഹര്‍ത്താല്‍ നടത്തിയിരുന്നു. ഗുരുദേവ സമാധിദിനാചരണത്തില്‍ ഹര്‍ത്താലാചരിച്ച് മദ്യവില്പനശാല പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് മണിമലയില്‍ നടന്ന സമരം ഏറെ […]

മദ്യവില്‌പനശാല നിര്‍ത്തലാക്കിയതില്‍ പ്രതിഷേധം; മണിമലയില്‍ ഹര്‍ത്താല്‍ നടത്തി

മണിമല: മൂങ്ങാനിയില്‍ പ്രവര്‍ത്തിച്ചിരുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ മദ്യവില്പനശാല നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച് ടാക്‌സി ഡ്രൈവര്‍മാരും വ്യാപാരികളും നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം. ഏതാനും കടകള്‍ ഒഴികെ പെട്രോള്‍ പമ്പ്, മെഡിക്കല്‍ സ്റ്റോര്‍ എന്നിവയടക്കമുള്ള കടകള്‍ അടച്ചു. ഓട്ടോ, ടാക്‌സി വാഹനങ്ങള്‍ ഓടിയില്ല. തൊഴിലാളികളും പൊതുജനങ്ങളും പ്രതിഷേധത്തിന് പിന്തുണ നല്‍കി. നൂറുകണക്കിനാളുകള്‍ എത്തിയിരുന്ന മണിമലയില്‍ ബിവറേജസിന്റെ വില്പനശാല നിലച്ചതോടെ യാത്രക്കാര്‍ കുറയുകയും വ്യാപാരസ്ഥാപനങ്ങളിലെ കച്ചവടം ഇടിയുകയും ചെയ്തിരുന്നു. എന്നാല്‍, അനധികൃത മദ്യവില്പന തകൃതിയായി നടക്കുകയും ചെയ്തു. ഇതിനെതിരെ മണിമലയ്ക്ക് ഒരുകിലോമീറ്റര്‍ […]

മദ്യവില്‌പനശാല നിര്‍ത്തലാക്കിയതില്‍ പ്രതിഷേധം: കടയടപ്പുസമരം നടത്തി വ്യാപാരികളും അനുകൂലിക്കുന്നു

മണിമല: മൂങ്ങാനിയിലെ ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ മദ്യവില്പനശാല നിര്‍ത്തലാക്കിയതില്‍ ഡ്രൈവേഴ്‌സ് യൂണിയന്‍ പ്രതിഷേധിച്ചു. മണിമലയിലെ ഡ്രൈവേഴ്‌സ് യൂണിയന്റെ തീരുമാനത്തെ അനുകൂലിച്ച് മണിമലയിലെ വ്യാപാരികള്‍ 21ന് 2 മുതല്‍ കടകളടച്ച് ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചു. വ്യാജമദ്യലോബി ഏറെയുണ്ടായിരുന്ന മണിമല, വെള്ളാവൂര്‍ പഞ്ചായത്തുകളില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ വില്പനശാല പൂട്ടിയതോടെ വ്യാജമദ്യലോബി സജീവമായി. വ്യാജമദ്യവില്പന പ്രോത്സാഹിപ്പിക്കുന്ന നടപടിക്കെതിരെയാണ് പ്രതിഷേധം.

വെള്ളാവൂര്‍ വട്ടക്കാവ് പ്രദേശത്ത് കുടിവെള്ളം കിട്ടാക്കനി

മണിമല: ജലവകുപ്പിന്റെ കുളത്തൂര്‍മൂഴി പമ്പ്ഹൗസില്‍നിന്ന് നെടുംകുന്നം, കങ്ങഴ വെള്ളാവൂര്‍ പഞ്ചായത്തുകളിലേക്കുള്ള പൈപ്പ് ലൈനുകള്‍ തകര്‍ന്നിട്ട് മാസങ്ങളായി. കങ്ങഴ, നെടുംകുന്നം പഞ്ചായത്തിലെ ചില പൈപ്പ്‌ലൈനുകള്‍ പൊട്ടി വെള്ളം പാഴാകുന്നുണ്ടെങ്കിലും വെള്ളാവൂര്‍ പഞ്ചായത്തിലെ പ്രദേശങ്ങളില്‍ കുടിവെള്ളം കിട്ടാക്കനിയാണ്. എസ്.എന്‍. യു.പി. സ്‌കൂള്‍ പടി, വെള്ളാവൂര്‍ കോളനി, വട്ടക്കാവ് എന്നിവിടങ്ങളില്‍ കുടിവെള്ളം കിട്ടാതായിട്ട് ഒരു മാസമായി. വട്ടക്കാവ്, വെള്ളാവൂര്‍ നിവാസികള്‍ ജലവകുപ്പിന്റെ നെടുംകുന്നം ഓഫീസില്‍ അറിയിച്ചിട്ടും അധികൃതര്‍ നടപടി എടുക്കുന്നില്ല. വെള്ളാവൂര്‍ പഞ്ചായത്തിലെ ജലക്ഷാമം രൂക്ഷമായ സ്ഥലങ്ങളാണ് വട്ടക്കാവും വെള്ളാവൂര്‍ എസ്.എന്‍. […]

പി.വി.അരുണ്‍കുമാറിന് ജന്മനാടിന്റെ സ്വീകരണം

പൊന്‍കുന്നം:അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയിലേക്ക് ഗവേഷണ വിദ്യാര്‍ഥിയായി തിരഞ്ഞെടുക്കപ്പെട്ട പി.വി.അരുണ്‍കുമാറിന് ജന്മനാട് സ്വീകരണം നല്‍കി. പൊന്‍കുന്നം പൗരാവലിയും ജനമൈത്രി പോലീസും ചേര്‍ന്നാണ് ബുധനാഴ്ച അരുണിനു സ്വീകരണം നല്‍കിയത്. പൊന്‍കുന്നം ടൗണിലൂടെ അരുണിനെ ഘോഷയാത്രയായി സ്വീകരിച്ചാനയിച്ചു. ചിറക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സേതുനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഡോ.എന്‍.ജയരാജ് എം.എല്‍.എ. അരുണിനെ പൊന്നാടയണിയിച്ച് ഉപഹാരം നല്‍കി. അരുണിന്റെ അച്ഛന്‍ വിജയകുമാറിനെയും അമ്മ പത്മകുമാരിയെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി.നായര്‍ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ ടി.കെ.സുരേഷ് […]

സണ്ണിക്കുട്ടി അഴകമ്പ്ര മണിമല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്

മണിമല: മണിമല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ്‍ഗ്രസ് (എം) ലെ സണ്ണിക്കുട്ടി അഴകമ്പ്രയെയും വൈസ് പ്രസിഡന്റായി കോണ്‍ഗ്രസ്സിലെ നിര്‍മ്മല മനോജിനെയും തിരഞ്ഞെടുത്തു. മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസ് വിമതന്‍ ബേബിച്ചന്‍ മുളങ്ങാശ്ശേരി രാജിവച്ചതിനെ തുടര്‍ന്നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുന്‍ പ്രസിഡന്റ് രാജിവച്ചതിനെ തുടര്‍ന്ന് വൈസ് പ്രസിഡന്റ് കേരള കോണ്‍ഗ്രസ്സിലെ പുഷ്പകുമാരിയും രാജിവച്ചിരുന്നു. സണ്ണിക്കുട്ടി അഴകമ്പ്രക്ക് ഒന്‍പതുവോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി സി.പി.എം.ലെ ജെയിംസ് പി. സൈമണ് മൂന്നു വോട്ടുകളും ലഭിച്ചു. ബി.എസ്.പി. അംഗവും കോണ്‍ഗ്രസ്സ് ഔദ്യോഗിക വിഭാഗത്തിലെ […]

കേരള കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവച്ചു

മണിമല:കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയംഗവും വെള്ളാവൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റും കേരള ദളിത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന സുരേഷ് മൈലാട്ടുപാറ കേരളകോണ്‍ഗ്രസ് (എം) ല്‍ നിന്ന് രാജിവച്ചു. രാജിക്കത്ത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് അയച്ചുകൊടുത്തതായി സുരേഷ് മൈലാട്ടുപാറ പത്രസമ്മേളനത്തില്‍ അറിയിച്ചു.

മദ്യശാലയ്‌ക്കെതിരെ ധര്‍ണ്ണ

മണിമല:കടയനിക്കാട് കുറ്റിക്കാട്ടുവളവിനു സമീപം മദ്യശാല ആരംഭിക്കുന്നതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ ധര്‍ണ്ണ ആരംഭിച്ചു. മദ്യവില്പനശാല ആരംഭിക്കുമെന്ന് വിവരം ലഭിച്ചതോടെ നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലത്തിനു സമീപത്താണ് സത്യാഗ്രഹം ആരംഭിച്ചത്. മൂങ്ങാനിയില്‍ പ്രവര്‍ത്തിച്ചിരുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനശാലയാണ് കുറ്റിക്കാട്ടുവളവിലേക്ക് മാറ്റാന്‍ ശ്രമം നടക്കുന്നത്. കഴിഞ്ഞദിവസം കുറ്റിക്കാട്ടുവളവില്‍ നടന്ന പ്രതിഷേധയോഗം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനിമോന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.കെ.മോഹനന്‍നായര്‍ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്തംഗങ്ങളായ സണ്ണി മണിമല, സുമ ഷിബുലാല്‍, എം.ടി.അനില്‍കുമാര്‍, എല്‍.അംബുജം, റോസമ്മ കോയിപ്പുറം, ജലജാ മോഹന്‍, വാഴൂര്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് […]

മദ്യശാല ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

മണിമല:മൂങ്ങാനിയിലെ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്പനശാല കുറ്റിക്കാട്ടുവളവില്‍ ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പൗരസമിതി യോഗം ചേര്‍ന്നു. 13ന് 4ന് പ്രതിഷേധപ്രകടനവും പൊതുസമ്മേളനവും നടക്കും. കടയനിക്കാട് ടാഗോര്‍ വായനശാലാഹാളില്‍ കൂടിയ യോഗത്തില്‍ പഞ്ചായത്തംഗം കെ.കെ.മോഹനന്‍ നായര്‍ അധ്യക്ഷനായിരുന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനിമോന്‍ ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. പി.കെ.രവീന്ദ്രന്‍പിള്ള, ജോയി മാങ്കുഴി, ഡോ.മാത്യു ചട്ടവക്കുളം, പഞ്ചായത്തംഗങ്ങളായ ഗീത സുകുമാരന്‍, എം.ടി.അനില്‍കുമാര്‍, സണ്ണി മണിമല, റോസമ്മ കോയിപ്പുറം, ജലജ മോഹന്‍, ശോഭനാകുമാരി, എല്‍.അംബുജം എന്നിവര്‍ പ്രസംഗിച്ചു. എ.കെ.രാജേന്ദ്രന്‍പിള്ള കണ്‍വീനറും ടി.പി.നാരായണപിള്ള ചെയര്‍മാനുമായി […]

അനുമോദിച്ചു

അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ചെറുവള്ളി പാട്ടത്തേല്‍ അരുണ്‍കുമാറിനെ ആന്‍േറാ ആന്റണി എം.പി.വസതിയിലെത്തി അനുമോദിച്ചു. എം.പി.യോടൊപ്പം വാഴൂര്‍ എം.എല്‍.എ.ഡോ.ജയരാജ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് പുളിക്കല്‍, ഐ.എന്‍.ടി.യു.സി. മണ്ഡലം പ്രസിഡന്റ് ജയകുമാര്‍ കുറിഞ്ഞിയില്‍, കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി രാജേന്ദ്രബാബു, റോയി സേവ്യര്‍, ശ്രീജിത് ചെറുവള്ളി തുടങ്ങിയവര്‍ ഉണ്ടായിരുന്നു.

മലയ്ക്കലാശാന് അന്ത്യാഞ്ജലി

മണിമല:നൂറുകണക്കിനു കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നുനല്‍കാന്‍ 20 വര്‍ഷം കളരി നടത്തുകയും വീടുകളില്‍ പോയി അക്ഷരാഭ്യാസം നല്കുകയുംചെയ്ത മലയ്ക്കലാശാന് നാട്ടുകാരുടെയും ശിഷ്യഗണങ്ങളുടെയും അന്ത്യാഞ്ജലി. കഴിഞ്ഞദിവസമാണ് മണിമല കുന്നംഭാഗം കരോട്ടുമലയ്ക്കല്‍ കെ.പി.വാസുദേവന്‍ നായര്‍(79) എന്ന മലയ്ക്കലാശാന്‍ അന്തരിച്ചത്. പോസ്റ്റല്‍ വകുപ്പില്‍ ജീവനക്കാരനായിരുന്ന വാസു ആശാന്‍ ജോലി ലഭിക്കുന്നതിനു മുമ്പുതന്നെ വീടുകളില്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നുനല്‍കിയിരുന്നു. തുടര്‍ന്നാണ് മലയ്ക്കലാശാന്‍ എന്ന പേര് ലഭിച്ചത്.

ഓണം: സ്വകാര്യബസ്സുകളും അവധിയാക്കി; യാത്രക്കാര്‍ വഴിയില്‍ കാത്തുനിന്ന് വലഞ്ഞു

സ്വകാര്യ ബസ്സുകള്‍ മാത്രമുള്ള റൂട്ടുകളിലെ യാത്രക്കാര്‍ തിരുവോണദിവസം വലഞ്ഞു. ഓണത്തിന് ഭൂരിഭാഗം സ്വകാര്യബസ് സര്‍വീസുകളും മുടങ്ങിയതോടെ ഓണാഘോഷത്തിന് സകുടുംബ യാത്രകള്‍ക്കിറങ്ങിത്തിരിച്ചവര്‍ മണിക്കൂറുകള്‍ വഴിയില്‍ക്കുടുങ്ങി. ഒറ്റ ബസ് മാത്രമുള്ള സ്വകാര്യ ബസ് കമ്പനികള്‍ ഭൂരിഭാഗവും ബുധനാഴ്ച ഓടിയില്ല. ഇത്തരം ബസ്സുകള്‍ ഓടുന്ന റൂട്ടില്‍ ട്രാന്‍. ബസ്സുകള്‍ ഇല്ലതാനും. ഗ്രാമീണമേഖലയിലെ ഇത്തരം റൂട്ടുകളില്‍ ഭൂരിപക്ഷം ബസ്സുകളും ഇല്ലാതായതോടെ തിരുവോണത്തിന് ബന്ധുവീടുകളിലേക്കുള്ള യാത്രയാണ് പലര്‍ക്കും മുടങ്ങിയത്. ബസ് ഉണ്ടാവുമെന്ന പ്രതീക്ഷയില്‍ ഇറങ്ങിയ പലരും മണിക്കൂറുകള്‍ കാത്തുനിന്ന് എപ്പോഴെങ്കിലും എത്തിയ ബസ്സുകളില്‍ യാത്രചെയ്യേണ്ടിവ

മദ്യവില്‌പനശാല ആരംഭിക്കുന്നതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

മണിമല: മൂങ്ങാനിയിലെ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യചില്ലറവില്പനശാല കടയനിക്കാട്ട് കുറ്റിക്കാട്ടുവളവില്‍ ആരംഭിക്കുന്നതിനെതിരെ കര്‍മസമിതി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നാട്ടുകാരില്‍നിന്ന് ഒപ്പുശേഖരിച്ച് മദ്യവിരുദ്ധസമിതി കണ്‍വീനര്‍ ടി.പി.നാരായണപിള്ളയുടെ നേതൃത്വത്തില്‍ ഞായറാഴ്ച മുഖ്യമന്ത്രിയുടെ വസതിയിലെത്തി നിവേദനം നല്‍കി.

നാസയുടെ ക്ഷണം; അരുണിന് അംഗീകാരം

മണിമല (കോട്ടയം):അമേരിക്കയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയില്‍ ശാസ്ത്രജ്ഞനാകാന്‍ മലയാളിക്ക് ക്ഷണം. കോട്ടയം മണിമല അടാമറ്റത്തിനു സമീപം പാട്ടത്തേല്‍ പി.വി.അരുണിനാണ് ഈ നേട്ടം. ഭോപ്പാല്‍ എന്‍.ഐ.ടി.യില്‍ എം.ടെക്കിന് പഠിക്കുകയായിരുന്നു അരുണ്‍. ബി.ടെക് ജയിച്ചപ്പോള്‍ത്തന്നെ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ ജോലി ലഭിച്ചിരുന്നു. ജോലി ചെയ്യവേയാണ് ഭോപ്പാല്‍ എന്‍.ഐ.റ്റി.യില്‍ എം.ടെക്കിന് ചേര്‍ന്നത്.

അയോഗ്യത ഭയന്ന് മണിമല പഞ്ചാ. പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവച്ചു

മണിമല: തെരഞ്ഞെടുപ്പ് കമീഷന്റെ കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാകുമെന്നറിഞ്ഞ് മണിമല പഞ്ചായത്ത് പ്രസിഡന്റ് ബേബിച്ചന്‍ മുളങ്ങാശേരിയും (കോണ്‍ഗ്രസ്-ഐ), വൈസ് പ്രസിഡന്റ് പുഷ്പകുമാരിയും (കേരള കോണ്‍ഗ്രസ് എം) തല്‍സ്ഥാനങ്ങള്‍ ചൊവ്വാഴ്ച രാജിവച്ചു. യുഡിഎഫ് ധാരണപ്രകാരം ആദ്യത്തെ മൂന്നുവര്‍ഷം കോണ്‍ഗ്രസ് (ഐ)ക്കും അവസാന രണ്ടുവര്‍ഷം കേരള കോണ്‍ഗ്രസ് മാണിക്കുമാണ് പ്രസിഡന്റ് സ്ഥാനം നിശ്ചയിച്ചിരുന്നത്. കോണ്‍ഗ്രസിനുള്ളിലെ അനൈക്യം കാരണം ആദ്യപഞ്ചായത്ത് പ്രസിഡന്റായിരുന്ന ജോസഫിനെ അട്ടിമറിച്ച് കോണ്‍ഗ്രസിലെ വിമതന്‍ ബേബിച്ചന്‍ മുളങ്ങാശേരി മാണി കേരളയുടെ സഹായത്തോടെ പ്രസിഡന്റ് സ്ഥാനം പിടിച്ചെടുക്കുകയായിരുന്നു.

റോഡ്‌സൈഡില്‍ മാലിന്യം നിക്ഷേപിക്കാനെത്തിയ സംഘത്തെ പിടികൂടി

മണിമല:മുക്കട-എരുമേലി റോഡില്‍ ചെറുവള്ളി എസ്റ്റേറ്റിനു സമീപം റോഡില്‍ പച്ചക്കറി മാലിന്യങ്ങള്‍ തള്ളിയ തമിഴ്‌നാട് സ്വദേശികളെ മണിമല എസ്.ഐ.യും സംഘവും പിടികൂടി. ഇവരുടെ ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി 10 മണിയോടെ മിനിലോറിയില്‍ നിന്ന് റോഡ്‌സൈഡിലേക്ക് മാലിന്യങ്ങള്‍ ഇറക്കുമ്പോള്‍ പോലീസിന്റെ പട്രോളിങ് സംഘം ഇവരെ പിടികൂടുകയായിരുന്നു. തമിഴ്‌നാട്ടില്‍നിന്ന് റാന്നി, പത്തനംതിട്ട, കൊല്ലം ഭാഗങ്ങളില്‍ പച്ചക്കറികള്‍ എത്തിക്കുന്ന വാഹനത്തിന്റെ ഡ്രൈവറും ബന്ധുവുമാണ് അറസ്റ്റിലായത്. ഡ്രൈവര്‍ ഗൂഡല്ലൂര്‍ സ്വദേശി പ്രദീപ് (21), ഗൂഡല്ലൂര്‍ നോര്‍ത്ത് കാര്‍ സ്ട്രീറ്റില്‍ ധോര്‍ നമ്പര്‍ […]

കെ.ജെ.ചാക്കോ അനുസ്മരണവും മണ്ഡലം കണ്‍വെന്‍ഷനും

മണിമല: സ്വാതന്ത്ര്യസമരസേനാനി പരേതനായ കെ.ജെ.ചാക്കോ അനുസ്മരണവും കോണ്‍ഗ്രസ് (ഐ) മണിമല മണ്ഡലം കണ്‍വെന്‍ഷനും ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. പി.കെ.ജ്ഞാനേശ്വരന്‍പിള്ള ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ്(ഐ) മണിമല മണ്ഡലം പ്രസിഡന്റ് കെ.എം.ജോസഫ് അധ്യക്ഷനായിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. പി.എ.സലിം, കോണ്‍ഗ്രസ് കറുകച്ചാല്‍ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ആര്‍.പ്രസാദ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ത്രേസ്യാമ്മ അവിര, വി.ജി.പ്രകാശ്, പഞ്ചായത്തംഗം വത്സല റോയിസ് കടന്തോട്ട്, എന്‍.എ.ഗ്രിഗറി എന്നിവര്‍ പ്രസംഗിച്ചു.

കര്‍ഷകപെന്‍ഷന്‍

മണിമല: വെള്ളാവൂര്‍ കൃഷിഭവനില്‍ ചെറുകിട നാമമാത്ര കര്‍ഷക പെന്‍ഷന് അപേക്ഷ നല്‍കിയിട്ടുള്ളവര്‍ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പാസ്ബുക്കിന്റെ കോപ്പി, 25 രൂപ എന്നിവ സഹിതം 13ന് കൃഷിഭവനില്‍ ഹാജരാകണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

ഏറത്തുവടകര-പൂണിക്കാവ് റോഡ് തകര്‍ന്നു

മണിമല:ഏറത്തുവടകര-പൂണിക്കാവ് റോഡ് ചെളിക്കുണ്ടും വെള്ളക്കെട്ടും നിറഞ്ഞ് ഗതാഗതയോഗ്യമല്ലാതായി. മുപ്പത്തിയഞ്ചോളം കുടുംബങ്ങളുള്ള അംബേദ്കര്‍ കോളനിയിലേക്കുള്ള വഴിയരികിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളത്. രണ്ടുവര്‍ഷം മുമ്പ് വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് 45 മീറ്ററോളം റോഡ് കോണ്‍ക്രീറ്റ് ചെയ്തിരുന്നു. എന്നാല്‍, കോളനി ആരംഭിക്കുന്ന പാലന്തറ ഭാഗത്ത് 20 മീറ്ററോളം റോഡ് കോണ്‍ക്രീറ്റ് ചെയ്തിട്ടില്ല. ഓടകളുടെ അഭാവവും റോഡ് പുനരുദ്ധാരണത്തിലെ അപാകവും മൂലമാണ് റോഡ് തകര്‍ച്ച പതിവാകുന്നത്.