MUNDAKAYAM news

സനലിന്റെ കുടുംബത്തിന് നാടിന്റെ സഹായനിധി

മുണ്ടക്കയം ∙ നാട് സമാഹരിച്ച സഹായനിധി ഇനി സനലിന്റെ കുടുംബത്തിന് കൈത്താങ്ങാകും. വാഹനാപകടത്തിൽ മരണമടഞ്ഞ മാധ്യമപ്രവർത്തകൻ വണ്ടൻപതാൽ സ്വദേശി സനൽ ഫിലിപ്പിന്റെ ശസ്ത്രക്രിയയ്ക്കു വേണ്ടി സമാഹരിച്ച 388350 രൂപയാണു കുടുംബത്തിനു നൽകുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികൾ, ജനപ്രതിനിധികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി, പ്രസ് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ മൂന്നു ദിവസംകൊണ്ട് തുക സമാഹരിക്കുകയായിരുന്നു. എന്നാൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകാതെ ഇതിന്റെ തൊട്ടടുത്ത ദിവസംതന്നെ സനൽ മരണത്തിലേക്ക് മടങ്ങി. സമാഹരിച്ച തുക സനലിന്റെ സഹോദരിയുടെ വിവാഹത്തിനായി കൈമാറുവാൻ ചികിത്സാ […]

എംഎ.എ എക്‌സലന്‍ഷ്യ അവാര്‍ഡ് വിതരണം മുണ്ടക്കയത്തു ഞായറാഴ്ച

മുണ്ടക്കയം: പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിൽ വിദ്യാഭ്യാസ മേഖലയിൽ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും വിദ്യാലയങ്ങള്‍ക്കും പി.സി. ജോര്‍ജ് എംഎ.എ ഏര്‍പ്പെടുത്തിയ എംഎ.എ എക്‌സലന്‍സ് അവാര്‍ഡ് ‘എക്‌സലന്‍ഷ്യ 2016’ ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് മുണ്ടക്കയം സിഎസ്‌ഐ ഓഡിറ്റോറിയത്തിൽ സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഐപിഎസ് സമ്മാനിക്കും. യോഗത്തിൽ പി.സി. ജോര്‍ജ് എംഎ.എ അധ്യക്ഷത വഹിക്കും. എസ്എസ്എ.സി, ഹയര്‍ സെക്കന്‍ഡറി, സിബിഎസ്ഇ വിഭാഗങ്ങളിൽ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ വിദ്യാര്‍ഥികള്‍ക്കാണ് എംഎ.എ എക്‌സലന്‍സ് അവാര്‍ഡ് ലഭിക്കുക. എയ്ഡഡ് സ്‌കൂളുകളിൽ നൂറു […]

കിടപ്പുമുറിയില്‍ കഞ്ചാവ് സൂക്ഷിച്ചയാള്‍ പിടിയില്‍

മുണ്ടക്കയം ഈസ്റ്റ്: കിടപ്പുമുറിയില്‍ 200 ഗ്രാം കഞ്ചാവ് സൂക്ഷിച്ചിരുന്നയാള്‍ പിടിയില്‍. വെംബ്ലി വടക്കേമല മേല്‍മുറിയില്‍ അനന്തു സജിയെയാണ് (19) പെരുവന്താനം എസ്.ഐ. വി.കെ.മുരളീധരനും സംഘവും പിടിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. പോലീസ് പറയുന്നതിങ്ങനെ: മേഖലയിലെ സ്‌കൂള്‍ കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും അനന്തു സജി കഞ്ചാവ് വില്‍ക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളിലെ കട്ടിലിന്റെ തലയണക്കടിയില്‍ നിന്ന് 51 പൊതികളിലായി 200 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. അടുത്തകാലത്തായി കഞ്ചാവിന് അടിമയായ ഇയാള്‍ വീട്ടില്‍ പലപ്പോഴും […]

കാട്ടുമൃഗശല്യം: സുരക്ഷാ ക്രമീകരണം ആവശ്യപ്പെട്ടു നാട്ടുകാർ

മുണ്ടക്കയം∙ വനാതിർത്തിമേഖലയിൽ കാട്ടുമൃഗശല്യം ഒഴിവാക്കാൻ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തം. താലൂക്കിന്റെ മലയോര മേഖലയായ കോരുത്തോട്, കൊക്കയാർ, പെരുവന്താനം, എരുമേലി, മുണ്ടക്കയം പഞ്ചായത്തു പ്രദേശങ്ങളാണു വനാതിർത്തി പങ്കിടുന്നത്. എല്ലാവർഷവും കാട്ടുമൃഗങ്ങൾ നാട്ടിൽ ഇറങ്ങുകയും അനവധി നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തിരുന്നു. എന്നാൽ കൃഷി നശിക്കുന്ന കർഷകർക്കു നഷ്ടപരിഹാരം പലപ്പോഴും ലഭിക്കാറില്ല. ശബരിമല വനം അതിരിടുന്ന കോരുത്തോട് പഞ്ചായത്തിലെ 504 കോളനി, മാങ്ങാപേട്ട എന്നിവിടങ്ങളിലാണ് ഇക്കുറി കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായത്. കഴിഞ്ഞ ഞായർ രാത്രിയിൽ കാട്ടാനയിറങ്ങി മേഖലയിൽ വ്യാപക […]

‘എംഎൽഎയുടെ പ്രസ്താവന വാസ്തവ വിരുദ്ധം’

കോരുത്തോട്∙ മഴക്കാലപൂർവ ശുചീകരണ മുന്നൊരുക്ക അവലോകനയോഗത്തിൽ പഞ്ചായത്തു പ്രസിഡന്റുമാർ പങ്കെടുത്തില്ലെന്ന പി.സി.ജോർജ് എംഎൽഎയുടെ കുറ്റപ്പെടുത്തൽ വസ്തുതാവിരുദ്ധമാണെന്നു പഞ്ചായത്തു പ്രസിഡന്റ് പി.കെ. സുധീർ പറഞ്ഞു. ഇത്തരത്തിൽ ഇൗരാറ്റുപേട്ടയിൽ യോഗം ചേരുമെന്ന അറിയിപ്പുപോലും ലഭിച്ചിരുന്നില്ല. കലക്ടറേറ്റിൽ മന്ത്രി കെ. രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എടുത്ത തീരുമാനപ്രകാരം ഗ്രാമപഞ്ചായത്തു പ്രദേശങ്ങളിൽ വാർഡ്തല ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തിയിരുന്നു. ശുചീകരണ കമ്മിറ്റി, കുടുംബശ്രീ, ആശാവർക്കർമാർ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വീടുകളിൽ ബോധവൽക്കരണ നോട്ടിസുകൾ നൽകിയിരുന്നു. ഇൗ സാഹചര്യത്തിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള […]

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മിഥുൻ‍ സോമരാജിന് മുണ്ടക്കയത്ത് സ്വീകരണം

മുണ്ടക്കയം∙ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കോസഡി വലിയപുരയ്ക്കൽ മിഥുൻ വി.സോമരാജിന് ഐക്യ മലയരയ മഹാസഭയുടെ നേതൃത്വത്തിൽ നാളെ സ്വീകരണം നൽകുമെന്ന് ഭാരവാഹികളായ പ്രഫ. എം.എസ്.വിശ്വംഭരൻ, കെ.എൻ.പത്മനാഭൻ, പി.ടി.രാജപ്പൻ എന്നിവർ അറിയിച്ചു. മുരിക്കുംവയൽ എൻട്രൻസ് അക്കാദമിയിൽ രാവിലെ 11നു നടക്കുന്ന സ്വീകരണ സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. പി.സി.ജോർജ് എംഎൽഎ പുരസ്കാരം നൽകി ആദരിക്കും. ജില്ലാ പഞ്ചായത്തംഗം കെ.രാജേഷ് മുഖ്യ പ്രഭാഷണം നടത്തും. സമ്മേളനത്തിനു മുന്നോടിയായി രാവിലെ 10ന് പുഞ്ചവയൽ കവലയിൽ […]

മഴക്കാല പൂർവ ശുചീകരണം നടത്തി

മുണ്ടക്കയം∙ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണം നടത്തി. തൃതല പഞ്ചായത്തംഗങ്ങൾ, വ്യാപാരിവ്യവസായികൾ, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ, പഞ്ചായത്ത് ജീവനക്കാർ, ശുചിത്വ സഭകൾ, ആരോഗ്യ വകുപ്പ് എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. വ്യാപാരി വ്യവസായികളുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ ജെസിബിയും ഉപയോഗിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. ജില്ലാ പഞ്ചായത്തംഗം കെ.രാജേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജു അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സി.കെ.കുഞ്ഞുബാവ, ലീലാമ്മ കുഞ്ഞുമോൻ, അജിത […]

മുണ്ടക്കയം ആശുപത്രി രോഗശയ്യയിൽ

മുണ്ടക്കയം∙ നാടിന്റെ ആശ്രയകേന്ദ്രമായ ആതുരാലയം വികസനമുരടിപ്പിന്റെ രോഗശയ്യയിൽ തന്നെ. മേഖലയിൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം രോഗികളെ വലയ്ക്കുന്നു. ഡോക്ടർമാരുടെ കുറവും ലബോറട്ടറി ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ അഭാവവുമാണ് ആശുപത്രി നേരിടുന്ന വെല്ലുവിളി. പകർച്ചവ്യാധികൾ മൂലം ദിനംപ്രതി 500ലധികം രോഗികൾ ചികിത്സ തേടിയെത്തുമ്പോൾ അപര്യാപ്തതകൾക്കു നടുവിലും തങ്ങളാൽ കഴിയുന്ന സേവനം നൽകുവാൻ പെടാപ്പാട് പെടുകയാണ് ആകെയുള്ള ഡോക്ടർമാരും ജീവനക്കാരും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഇൗ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തി പ്രഖ്യാപനം ഉണ്ടായെങ്കിലും […]

വിദ്യാരംഭം

വിദ്യാരംഭം

മുണ്ടക്കയം ഈസ്റ്റ്∙ കള്ളിവയലിൽ പാപ്പൻ മെമ്മോറിയൽ പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളജിൽ വിദ്യാരംഭ ചടങ്ങുകൾ മാനേജർ മൈക്കിൾ എ.കള്ളിവയലിലിന്റെ അധ്യക്ഷതയിൽ നടന്നു. സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ എല്ലാ കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും അനുമോദിച്ചു. സ്കൂൾ ഡയറക്ടർമാരായ മറിയാമ്മ മൈക്കിൾ, മിഖായേൽ ജെ.കള്ളിവയലിൽ എന്നിവർ പ്രസംഗിച്ചു

മുണ്ടക്കയത്ത് പൊതു മത്സ്യ, മാംസ മാർക്കറ്റിലെ മാലിന്യ ടാങ്ക് നിറഞ്ഞൊഴുകുന്നു ; ജനങ്ങൾ ദുർഗന്ധം മൂലം പൊറുതിമുട്ടുന്നു

മുണ്ടക്കയം∙ : പകർച്ച വ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മുണ്ടക്കയം ടൌൺ എത്തി. മഴ കൂടിയതോടെ അടിഞ്ഞു കൂടി കിടന്നിരുന്ന മാലിന്യങ്ങൾ പുറത്തേക്കു ഒഴുകുവാൻ തുടങ്ങിയതോടെ മുണ്ടക്കയം ടൌണിലെ പല സ്ഥലങ്ങളിലെയും ജീവിതം ദുസ്സഹമായി. മുണ്ടക്കയത്ത് പൊതു മത്സ്യ, മാംസ മാർക്കറ്റിലെ മാലിന്യ ടാങ്ക് നിറഞ്ഞൊഴുകുന്നു ;. രൂക്ഷമായ ദുർഗന്ധം വമിക്കുന്നതു ജനങ്ങൾക്കു ദുരിതമാകുന്നു. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും സാധ്യത. കോസ്‌വേ പാലത്തിനു സമീപം മണിമലയാറിന്റെ തീരത്തുള്ള പഞ്ചായത്തു വക പൊതുമാർക്കറ്റിന്റെ മാലിന്യ ടാങ്കാണ് കവിഞ്ഞൊഴുകുന്നത്. മാർക്കറ്റ് കെട്ടിടത്തിനു […]

യാത്രയ്ക്കിടെ പണം കവർന്നു

മുണ്ടക്കയം∙ ബസിൽ യാത്രചെയ്ത വീട്ടമ്മയുടെ പതിനായിരം രൂപ മോഷണം പോയതായി പരാതി. പാറത്തോട്ടിൽ നിന്നു സ്വകാര്യബസിൽ മുണ്ടക്കയത്തേക്കുള്ള യാത്രയ്ക്കിടയിൽ പനകക്കച്ചിറ ഗായത്രി ഭവനിൽ സുജാതയുടെ ബാഗിൽ നിന്നാണു പണം നഷ്ടമായത്. യാത്രയ്ക്കിടയിൽ ബാഗിന്റെ സിപ് തുറന്നു കിടക്കുന്നതു ശ്രദ്ധയിൽപെട്ട് നോക്കിയപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ടതായി അറിഞ്ഞത്. പൊലീസിൽ പരാതി നൽകി.

വ്യാജമദ്യവുമായി ആറ്റിൽ ചാടിയ യുവാവിനോടൊപ്പം എക്സൈസ് ഇൻസ്പെക്ടർ കൂടെ ചാടി പ്രതിയെ സാഹസികമായി കീഴടക്കി.

വ്യാജമദ്യവുമായി ആറ്റിൽ ചാടിയ യുവാവിനോടൊപ്പം എക്സൈസ് ഇൻസ്പെക്ടർ കൂടെ ചാടി പ്രതിയെ സാഹസികമായി കീഴടക്കി.

മുണ്ടക്കയം ∙ വ്യാജമദ്യവുമായി ആറ്റിൽ ചാടിയ യുവാവിനോടൊപ്പം എക്സൈസ് ഇൻസ്പെക്ടർ കൂടെ ചാടി പ്രതിയെ സാഹസികമായി കീഴടക്കി. ഞായറാഴ്ച രാത്രി ഏഴോടെ കൂട്ടിക്കലിലാണു സംഭവം. കൂട്ടിക്കൽ പുതുപ്പറമ്പിൽ രഞ്ചു ചന്ദ്രൻ (26) അനധികൃതമായി വിദേശമദ്യ വിൽപന നടത്തുന്നതായി വിവരം ലഭിച്ചതോടെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ആർ.രാജേഷിന്റെ നേതൃത്വത്തിൽ അന്വേഷണത്തിനായെത്തി. എക്സൈസ് സംഘത്തെ കണ്ടതോടെ മദ്യവുമായി രഞ്ചു തൊട്ടടുത്ത ആറ്റിലേക്കു ചാടി. പിന്നാലെ ഓടിയെത്തിയ ഇൻസ്പെക്ടർ രാജേഷും കൂടെ ചാടുകയായിരുന്നു. വെള്ളത്തിൽ വച്ച് ഇരുവരും മൽപ്പിടിത്തം നടക്കുന്നതിനിടെ ഇൻസ്പെക്ടറെ […]

റബ്ബര്‍ തോട്ടങ്ങളില്‍ ഇടവിളയായി കാപ്പികൃഷി

മുണ്ടക്കയം: 80 ശതമാനംവരെ തണലുള്ള റബ്ബര്‍തോട്ടങ്ങളില്‍ മികച്ച വിളവ് നല്‍കുന്ന ‘റോയ്‌സ്’ കാപ്പിത്തൈകള്‍ മുണ്ടക്കയം മേഖലയിലും വ്യാപകമാകുന്നു. 18 മാസംകൊണ്ട് വിളവ് ലഭിക്കുന്ന റോയ്‌സ് കാപ്പി മേഖലയിലെ വന്‍കിട-ചെറുകിട കര്‍ഷകര്‍ വ്യാപകമായി കൃഷിചെയ്യുന്നു. ഇടവിളകൃഷിചെയ്യുന്ന റബ്ബര്‍ തോട്ടങ്ങളില്‍ തൈവെച്ച് മൂന്നുവര്‍ഷം കഴിയുന്നതോടെ തണല്‍ വ്യാപിക്കും. ഇടവിളകൃഷിയിലൂടെ മികച്ച വരുമാനവും ലഭിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. തണല്‍മൂടിയ തോട്ടങ്ങളില്‍ വളരെ വിജയകരമായി റോയ്‌സ് കാപ്പി കൃഷിചെയ്ത് വിളവെടുക്കാനാകുമെന്ന് പുതിയ ഇനം കാപ്പിയുടെ ഉപജ്ഞാതാവും കര്‍ഷകനുമായ വയനാട് പുല്‍പ്പള്ളി കവളക്കാട്ട് റോയി […]

അവധി കഴിഞ്ഞു, ഒരുക്കങ്ങളുമായി സ്കൂളുകൾ

മുണ്ടക്കയം ∙ അവധിയുടെ ആലസ്യത്തിൽനിന്ന് ഉണർന്ന് സ്കൂളുകളിൽ അധ്യയനവർഷത്തിന്റെ ആദ്യ ബെൽ മുഴങ്ങുവാൻ ഇനി ഒരു ദിനംകൂടി. കുരുന്നുകളെ സ്വീകരിക്കുവാൻ ഒരുക്കങ്ങൾ പൂർത്തിയാക്കി സ്കൂൾ കാത്തിരിക്കുന്നു. പ്ലേക്ലാസ് മുതൽ ഒന്നാം ക്ലാസ് വരെയുള്ള കുട്ടികളെ സ്വാഗതം ചെയ്യാൻ സ്കൂളുകളിൽ വ്യത്യസ്തവും ആകർഷണീയവുമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. കാഞ്ഞിരപ്പള്ളി ഉപജില്ലാ ജില്ലാതല സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് സെന്റ് ജോസഫ്സ് എൽപി സ്കൂളിൽ നടക്കും. പി.സി.ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജു അധ്യക്ഷത വഹിക്കും. വിജയപുരം രൂപതാ […]

100 ശതമാനം വിജയം

മുണ്ടക്കയം ഇൗസ്റ്റ് ∙ സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ കള്ളിവയലിൽ പാപ്പൻ മെമ്മോറിയൽ പബ്ലിക് സ്കൂളിൽ 100 ശതമാനം വിജയം. വിജയം നേടിയ കുട്ടികളെ മാനേജർ മൈക്കിൾ എ.കള്ളിവയലിൽ, പ്രിൻസിപ്പൽ നിഷാ വർഗീസ്, പിടിഎ ഭാരവാഹികൾ എന്നിവർ അനുമോദിച്ചു.

മുണ്ടക്കയം∙ സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂൾ സി ബി എസ് ഇ പ്ലസ് ടു പരീക്ഷയിൽ നൂറു ശതമാനം വിജയം

മുണ്ടക്കയം∙ സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂൾ സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ നൂറു ശതമാനം വിജയം നേടി. വിദ്യാർഥികളിൽ 29 പേർക്കു ഡിസ്റ്റിങ്ഷനും 40 പേർക്കു ഫസ്റ്റ് ക്ലാസും 12 പേർക്കു സെക്കൻഡ് ക്ലാസും ലഭിച്ചു. ഉന്നതവിജയം നേടിയ കുട്ടികളെ പ്രിൻസിപ്പൽ ഫാ. മാത്യു തുണ്ടിയിൽ, മാനേജർ ഫാ. ഓസ്റ്റിൻ തെക്കേതിൽ എന്നിവർ അഭിനന്ദിച്ചു.

പൂഞ്ഞാറിൽ 31 ഇന വികസന പദ്ധതികൾ പി. സി. ജോർജ് പ്രഖ്യാപിച്ചു

ഈരാറ്റുപേട്ട ∙ ചരിത്രവിജയം നേടിയ പൂഞ്ഞാറിൽ 31 ഇന വികസന പദ്ധതികൾ പി.സി.ജോർജ് പ്രഖ്യാപിച്ചു. ഈരാറ്റുപേട്ട കേന്ദ്രമായി പൂഞ്ഞാർ താലൂക്കിനാണു പ്രഥമ പരിഗണന. ദേശീയ റബർ നയം പ്രഖ്യാപിക്കാൻ സമ്മർദം ചെലുത്തും. റബറിന്റെ മൂല്യവർധിത ഉൽപാദനത്തിന്റെ കേന്ദ്രമായി പൂഞ്ഞാറിനെ മാറ്റും. കാർഷിക ബജറ്റിനായി നിലകൊള്ളും, കർഷകർക്കു സൗജന്യ വൈദ്യുതി ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. കാർഷിക ഉൽപന്നങ്ങളുടെ വിപണനത്തിനു മുഴുവൻ പഞ്ചായത്തുകളിലും പ്രാദേശിക കാർഷിക വിപണന കേന്ദ്രങ്ങൾ ആരംഭിക്കും. കർഷകരുടെ മക്കൾക്കു പലിശരഹിത വിദ്യാഭ്യാസ വായ്പ, പാറത്തോട്ടിൽ 25,000 […]

കൊമ്പുകുത്തിയിൽ വോട്ടിങ് യന്ത്രം പണിമുടക്കി

മുണ്ടക്കയം ∙ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ കൊമ്പുകുത്തിയിൽ വോട്ടിങ് യന്ത്രം തകരാറിലായതിനെത്തുടർന്നു വോട്ടെടുപ്പ് ഒന്നരമണിക്കൂർ വൈകി. കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തി ഗവ. ട്രൈബൽ സ്കൂളിലെ 116–ാം നമ്പർ ബൂത്തിലാണ് യന്ത്രം പണിമുടക്കിയത്. തുടക്കത്തിൽ തന്നെ യന്ത്രം പ്രവർത്തിക്കാതായതോടെ മറ്റൊരു യന്ത്രം സ്ഥാപിച്ചു. അതും പ്രവർത്തിച്ചില്ല. തുടർന്ന് എട്ടരയോടെയാണ് യന്ത്രത്തിന്റെ തകരാർ പരിഹരിച്ച് വോട്ടെടുപ്പ് ആരംഭിച്ചത്.

മാതൃകാ പോളിങ് ബൂത്തുകളിൽ മിഠായി വിതരണം ചെയ്യും

ജില്ലയിൽ 54 പോളിങ് സ്റ്റേഷനുകൾ മാതൃകാ പോളിങ് സ്‌റ്റേഷനുകളായി ഒരുക്കും. പോളിങ് സ്റ്റേഷനുകളിൽ നിലവിൽ നിഷ്കർഷിച്ചിട്ടുള്ള സൗകര്യങ്ങൾക്കു പുറമേ വോട്ട് ചെയ്‌തിറങ്ങുമ്പോൾ കൃതജ്‌ഞതാ കാർഡും മിഠായിയും നൽകും.

പൂഞ്ഞാറിൽ പ്രചാരണം പൊടിപൊടിക്കുന്നു

മുണ്ടക്കയം∙ ഫിനിഷിങ് പോയിന്റിലേക്ക് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രചാരണവേഗം ഇരട്ടിയാക്കി പൂഞ്ഞാറിലെ സ്ഥാനാർഥികൾ. പാട്ടും മേളവുമായി യുഡിഎഫ് പര്യടനം ഇന്നലെ ഇൗരാറ്റുപേട്ട യുഡിഎഫ് സ്ഥാനാർഥി ജോർജ്കുട്ടി ആഗസ്തിയുടെ പ്രചാരണം. അനൗൺസ്മെന്റുകളും താളക്കൊഴുപ്പാർന്ന പാട്ടുകളുമായി കൊണ്ടൂർ ടൗണിൽ നിന്നാരംഭിച്ച പര്യടനം കൊണ്ടൂർ ലക്ഷം വീട്, മോസ്കോ ജംക്‌ഷൻ, കടുവാമൂഴി, വാഴമറ്റം, കുറുമുളംതടം, വട്ടക്കയം, ഇളപ്പുങ്കൽ, എന്നീ പ്രദേശങ്ങൾ കടന്നു വടക്കേകരയിൽ സമാപിച്ചു. ഇന്ന് എരുമേലി പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ പര്യടനം നടത്തും.ഇന്നലെ വൈകിട്ട്‌ കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം […]

ഇടിമിന്നലിൽ വീടിനു കേടുപാട്

മുണ്ടക്കയം∙ ഇടിമിന്നലേറ്റ് കരിനിലം പ്ലാന്റേഷൻ റോഡിന് സമീപം കൊച്ചുവീട്ടിൽ ജോബിന്റെ വീട് തകർന്നു. വെള്ളി രാത്രിയിലാണ് അപായം. വൈദ്യുതി മെയിൻ സ്വിച്ച്, വയറിങ്, പ്ലംബിങ് പൈപ്പുകൾ, വീടിന്റെ ഷീറ്റുകൾ, കട്ടിളകൾ, ജനലുകൾ, കബോർഡിന്റെ ചില്ലുകൾ എന്നിവ പൊട്ടിത്തകർന്നു. വീടിന്റെ പിൻവശത്തെ കയ്യാലക്കെട്ടുകളും തകർന്നു. സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നവരെല്ലാം തിണ്ണയിലായിരുന്നതിനാൽ ദുരന്തം ഒഴിവായി. ജോബിന്റെ ഭാര്യ ത്രേസ്യാമ്മ, മരുകമൾ വിൻസി, കൊച്ചുമക്കളായ ജിബിൻ, കെവിൻ, നവീൻ, മാർട്ടിൻ എന്നിവരാണ് വീട്ടിൽ ഉണ്ടായിരുന്നത്.

അങ്ങനെ ഞാൻ ബി ജെ പിയിൽ എത്തി ; എൻഡിഎ എന്ന മുന്നണിയുടെ ഭാഗമായ ത്തിന്റെ കാരണങ്ങൾ വിശദീകരിച്ചു വെള്ളാപ്പള്ളി നടേശൻ മുണ്ടക്കയത്ത്

മുണ്ടക്കയം : ഹൈറേഞ്ച് യൂണിയനിലെ സ്വാശ്രയ സംഘങ്ങൾക്കു വായ്പാ വിതരണ പദ്ധതി ഉദ്ഘാടനം ചെയ്ത സമയത്താണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തങ്ങൾ എൻഡിഎ എന്ന മുന്നണിയുടെ ഭാഗമായ ത്തിന്റെ കാരണങ്ങൾ വിശദീകരിച്ചു സംസാരിച്ചത്. ∙ ഇടത്തോട്ടും വലത്തോട്ടും മാറിയിട്ടു രക്ഷയില്ലാതെ വന്നപ്പോഴാണു മുന്നോട്ട് നടക്കാൻ തീരുമാനിച്ചതും എൻഡിഎ എന്ന മുന്നണിയുടെ ഭാഗമായതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഹൈറേഞ്ച് യൂണിയനിലെ സ്വാശ്രയ സംഘങ്ങൾക്കു വായ്പാ വിതരണ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈന്ദവർക്ക് ഒന്നിച്ചു […]

സ്ഥാനാർഥികൾ പര്യടനത്തിരക്കിൽ

മുണ്ടക്കയം ∙ പൂഞ്ഞാർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി ജോർജ്കുട്ടി ആഗസ്തിയുടെ പര്യടനം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടന്നു. നെന്മേനിയിൽ നിന്ന് ആരംഭിച്ച പര്യടന പരിപാടി മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അസീസ് ബഡായിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് ചെളിക്കുഴി, 31–ാം മൈൽ, ഇഞ്ചിയാനി, വട്ടക്കാവ്, വെള്ളനാടി, സ്രാമ്പി, ചാച്ചിക്കവല, പൈങ്ങന തുടങ്ങിയ സ്ഥലങ്ങളിലെ പര്യടനത്തിനു ശേഷം ടൗണിൽ സമാപിച്ചു. വിവിധ സ്ഥലങ്ങളിൽ റോയി കപ്പലുമാക്കൽ, നൗഷാദ് ഇല്ലിക്കൽ, ബി. ജയചന്ദ്രൻ, കെ.എസ്. രാജു, ചാർലി കോശി […]

പ്രചാരണത്തിനിടെ ‌സംഘർഷം: രണ്ടു പേർക്ക് പരുക്ക്

മുണ്ടക്കയം ∙ തിരഞ്ഞെടുപ്പു പര്യടനത്തിനിടെ യുഡിഎഫ് പ്രവർത്തകരും പി.സി.ജോർജിന്റെ അനുയായികളുമായി സംഘർഷം രണ്ടു പേർക്കു പരുക്ക്. യുഡിഎഫ് പ്രവർത്തകനായ അബ്ദുൾ സലാം, സ്വതന്ത്ര സ്ഥാനാർഥി പി.സി.ജോർജിന്റെ അനുയായി പുത്തൻവീട്ടിൽ പി.കെ.അക്ബർ എന്നിവർക്കാണു പരുക്കേറ്റത്. ഇന്നലെ രാവിലെ 10.30നു വേലനിലത്ത് യുഡിഎഫ് സ്ഥാനാർഥി ജോർജ്കുട്ടി ആഗസ്തിയുടെ പ്രചാരണം നടക്കുന്നതിനിടെയായിരുന്നു സംഘർഷം. കാറിലെത്തിയ അക്ബർ പ്രചാരണം അലങ്കോലപ്പെടുത്താൻ ശ്രമിച്ചതാണു സംഘർഷത്തിനു കാരണമായതെന്നു യുഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. പി.സി.ജോർജിന്റെ ചിഹ്നം പതിച്ച കാർ പര്യടനസ്ഥലത്തുകൂടി അലക്ഷ്യമായി ഓടിക്കുകയും പ്രചാരണം […]

മലയോരങ്ങളിൽ ഡെങ്കിപ്പനി ഭീഷണി; വിദഗ്ധപരിശോധനയ്ക്കു നിർദേശം

മുണ്ടക്കയം ∙ മലയോരമേഖലയിൽ വീണ്ടും ഡെങ്കിപ്പനിക്കു സാധ്യത. പനിബാധിച്ചു ചികിത്സയ്ക്കെത്തിയ രോഗികളുടെ രക്തത്തിൽ കൗണ്ട് കുറവു ശ്രദ്ധയിൽ പെട്ടതിനാൽ വിദഗ്ധ പരിശോധനയ്ക്കു ഡോക്ടർമാർ നിർദേശം നൽകിയിരിക്കുകയാണ്. മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിൽ പനിബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണു ഡെങ്കിപ്പനി ഭീതി പടരുന്നത്. മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ ലാബ് ടെക്നീഷ്യന്റെ അഭാവം മൂലം ഡെങ്കിപ്പനി സംശയിക്കുന്ന രോഗികളെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്കു പറഞ്ഞയയ്ക്കേണ്ട സ്ഥിതിയാണുള്ളത്. താൽക്കാലിക അടിസ്ഥാനത്തിൽ നിയമിച്ച ലാബ് ടെക്നീഷ്യന്റെ ഒഴിവിലേക്കു പുതിയനിയമനം നടത്തണമെങ്കിൽ തിരഞ്ഞെടുപ്പു കഴിയുംവരെ […]

മാധ്യമസ്വാതന്ത്ര്യ ദിനാചരണം

മുണ്ടക്കയം∙ സിഎംഎൽപി സ്കൂൾഡൈഗേഴ്സ്ഹബ്ബിന്റെ നേതൃത്വത്തിൽ മാധ്യമസ്വാതന്ത്ര്യ ദിനാചരണം നടത്തി. അധ്യാപകരുടെ നേതൃത്വത്തിൽ പ്രസ് സെന്റർ ഹാളിൽ എത്തിയാണു കുരുന്നുകൾ ദിനാചരണത്തിൽ പങ്കാളികളായത്. പ്രസിഡന്റ് ബോബിന മാത്യു അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ റെജിമോൻ ചെറിയാൻ‌, നൗഷാദ് വെംബ്ലി, ആർ.രഞ്ജിത്ത്, വിദ്യാർഥി പ്രതിനിധി ലിയ മിഥുൻ എന്നിവർ പ്രസംഗിച്ചു.

ഡ്രൈവേഴ്സ് യൂണിയൻ പ്രവർത്തകയോഗം ഉദ്ഘാടനം

മുണ്ടക്കയം ഇൗസ്റ്റ് ∙ ഡ്രൈവേഴ്സ് യൂണിയൻ ഐഎൻടിയുസി മേഖലാ പ്രവർത്തകയോഗം വി.സി. ജോസഫ് വെട്ടിക്കാട് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് സണ്ണി തട്ടുങ്കൽ അധ്യക്ഷത വഹിച്ചു. പീരുമേട് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി സിറിയക് തോമസിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി 51 അംഗ കമ്മിറ്റിയും രൂപീകരിച്ചു. ഐഎൻടിയുസി ജില്ലാ ജന. സെക്രട്ടറി ജോൺ പി. തോമസ്, പി.പി. സുഭാഷ്, കെ.ജി. വാവച്ചൻ, ലിതിൻ തോമസ്, സജിമോൻ, ശിവൻ മണിക്കൽ എന്നിവർ പ്രസംഗിച്ചു.

അകത്തും പുറത്തും കൊടും ചൂട് …ജനങ്ങൾ ദുരിതത്തിൽ ..

മുണ്ടക്കയം ∙ പുറത്തിറങ്ങിയാൽ കത്തിജ്വലിക്കുന്ന സൂര്യതാപം, അകത്താണെങ്കിൽ ഉള്ളെരിയുന്ന ചൂട്. രാത്രികാലങ്ങളിൽ ഫാനില്ലെങ്കിൽ ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥ. മഴകൊണ്ടു ശമിക്കുന്നില്ല ഈ ചൂട്. ജില്ലയിൽ ഇൗ വർഷം ഏറ്റവും കൂടുതൽ മഴ ലഭിച്ചതു മലയോരമേഖലയായ മുണ്ടക്കയത്താണ്. ജില്ലയിൽ ലഭിച്ച മഴയുടെ തോതു ശരാശരി 17.7 സെന്റിമീറ്ററായി രേഖപ്പെടുത്തുമ്പോൾ, മലയോര മേഖലയിൽ ലഭിച്ച മഴയുടെ ശരാശരി കണക്ക് 26.90 സെന്റിമീറ്ററാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി 15.14 സെന്റിമീറ്റർ മഴ കുറഞ്ഞെങ്കിലും ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചതും […]

മൈക്രോഫിനാൻസ് ഫെസ്റ്റ് വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും

മുണ്ടക്കയം∙ മൈക്രോഫിനാൻസ് ഫെസ്റ്റ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഏഴിനു സിഎസ്ഐ പാരിഷ് ഹാളിൽ ഉദ്ഘാ‍ടനം ചെയ്യും. ഇതു സംബന്ധിച്ച ഹൈറേഞ്ച് യൂണിയനിലെ ശാഖാ, പോഷക സംഘടനാ ഭാരവാഹികളുടെ പ്രവർത്തന യോഗം യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ജീരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്.തകിടിയേൽ മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടർ ബോർഡംഗം ഡോ. പി.അനിയൻ, കൗൺസിലർമാരായ സി.എൻ.മോഹനൻ, ഷാജി ഷാസ്, അനിൽ കെ.കുമാർ, എ.കെ.രാജപ്പൻ, എം.എ.ഷിനു, പി.കെ.സാബു കുമാർ […]

കലാദേവി കലാമേള തുടങ്ങി

മുണ്ടക്കയം∙ കലാദേവി വിസ്മയം 2016ന് വർണാഭമായ തുടക്കം. ബാൻഡ് വാദ്യ മത്സരത്തോടെ ആരംഭിച്ച പരിപാടിയിൽ വിവിധ കലാപ്രകടനങ്ങൾ നടന്നു. ഇന്നു റഷ്യൻ നർത്തകി നദാഷാ വ്ലാഡ്‌വിന്റെ കലാപ്രകടനം നടക്കും. വൈകിട്ട് 6.30 മുതൽ പ്രാദേശിക കലാകാരന്മാരുടെ ഡാൻസ്. 7.30ന് സാംസ്കാരിക സമ്മേളനം, 8.30 മുതൽ ബഡായി ബംഗ്ലാവ് കോമഡി ഷോ, ഉഗ്രം ഉജ്വലം സാഹസിക പ്രകടനങ്ങൾ എന്നിവ നടക്കും.

സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ തിരുനാൾ ഇന്നു മുതൽ

ചിറ്റടി ∙ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് ഇന്നു തുടക്കമാകും. രാവിലെ ഏഴിനു കൊടിയേറ്റ്, കുർബാന– ഫാ. ഫിലിപ് മഞ്ചാടിയിൽ, നാളെ 7.15ന് കുർബാന നൊവേന–ഫാ. ഓസ്റ്റിൻ തെക്കേതിൽ, മേയ് രണ്ടു മുതൽ ആറു വരെ 4.30നു കുർബാന നൊവേന. മേയ് ഏഴിനു രാവിലെ 9.30നു ധ്യാനം. 4.30നു കുർബാന– ഫാ. പ്രസാദ് കൊണ്ടൂപറമ്പിൽ, ആറിനു സന്ധ്യാ പ്രാർഥന– ഫാ. ഏബ്രഹാം പുത്തൻമഠത്തിൽ, 6.30നു തിരുനാൾ റാസ മാങ്ങാപാറ പന്തലിലേക്ക്. […]

സ്കൂൾ കുട്ടികൾക്ക് വിതരണം നടത്തുവാൻ മുണ്ടക്കയത്ത് കഞ്ചാവുമായെത്തിയ രണ്ടുപേരെ പിടികൂടി

സ്കൂൾ കുട്ടികൾക്ക് വിതരണം നടത്തുവാൻ മുണ്ടക്കയത്ത് കഞ്ചാവുമായെത്തിയ രണ്ടുപേരെ പിടികൂടി

മുണ്ടക്കയം∙ എക്സൈസ് സംഘം ടൗണിലും പരിസര പ്രദേശങ്ങളിലുമായി നടത്തിയ മിന്നൽ പരിശോധനയെ തുടർന്നു കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. പത്തനാപുരം സ്വദേശികളായ നടൂപറമ്പുകര എംജെ ഭവനിൽ മണികണ്ഠൻ (44), ഓലിക്കൽമേലേതിൽ ഉദയകുമാർ (30) എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ ടി.ആർ.രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരിൽ നിന്നു 35 ഗ്രാം കഞ്ചാവും 22,340 രൂപയും പിടിച്ചെടുത്തു. മണികണ്ഠനെ വൈകിട്ട് 6.15 ഓടെ പെട്രോൾ പമ്പ് ജംക്‌ഷനിൽ നിന്നും രണ്ടു മണിക്കൂറിനു ശേഷം ഉദയകുമാറിനെ ബസ് സ്റ്റാൻഡിൽ നിന്നും പിടികൂടുകയായിരുന്നു. പത്തനാപുരം […]

കുറ്റിപ്ലാങ്ങാട്, പനയ്ക്കച്ചിറ ഗവ. സ്കൂളുകൾക്ക് ചരിത്ര നേട്ടം

മുണ്ടക്കയം ∙ മേഖലയിലെ രണ്ടു സർക്കാർ സ്കൂളുകൾക്കു മികച്ച വിജയം. കുറ്റിപ്ലാങ്ങാട്, പനയ്ക്കച്ചിറ ഗവ. സ്കൂളുകൾ നേടിയ നൂറുമേനി നാടിന് അഭിമാനമായി. തുടർച്ചയായി എട്ടാം തവണയാണ് കുറ്റിപ്ലാങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ 100 ശതമാനം വിജയം നേടുന്നത്. കൊക്കയാർ പഞ്ചായത്തിലെ ആദിവാസി മേഖലയിലാണ് കുറ്റിപ്ലാങ്ങാട് സ്കൂൾ. 17 കുട്ടികളാണ് ഇവിടെ എസ്എസ്എൽസി പരീക്ഷ എഴുതിയത്. കന്നി പരീക്ഷയിൽ തന്നെ പനയ്ക്കച്ചിറ ഗവ. സ്കൂളിനു 100 ശതമാനം വിജയം. ഇക്കുറിയാണ് എസ്എസ്എൽസി പരീക്ഷാ സെന്റർ അനുവദിച്ചത്. 11 […]

സ്ഥാനാര്‍ഥികള്‍ക്ക് പ്രിയം നവമാധ്യമങ്ങള്‍

മുണ്ടക്കയം: ഇത്തവണ സ്ഥാനാര്‍ഥികള്‍ കൂടുതല്‍ ആശ്രയിക്കുന്നത് നവമാധ്യമങ്ങളെ. സ്മാര്‍ട്ട് ഫോണുകളുടെ വ്യാപനവും നവമാധ്യമങ്ങളുടെ പ്രചാരവുമാണ് സ്ഥാനാര്‍ഥികളെ ആകര്‍ഷിക്കുന്നത്. പ്രവര്‍ത്തകരുടെയും അനുയായികളുടെയും അക്കൗണ്ടുകളില്‍നിന്ന് ദിനംപ്രതി വോട്ടഭ്യര്‍ഥിച്ചുള്ള ചിത്രങ്ങളും സന്ദേശങ്ങളുമാണ് പോസ്റ്റ് ചെയ്യുന്നത്. സ്ഥാനാര്‍ഥികളുടെ ഒരോ ദിവസത്തെയും പ്രചാരണ പരിപാടികളുടെ ചിത്രങ്ങളും വിവരങ്ങളും തത്സമയം ലോഡ് ചെയ്യുന്നുണ്ട്. സാധാരണക്കാര്‍ ഏറെ ഉപയോഗിക്കുന്ന ഫെയ്‌സ് ബുക്കിലാണ് ഇത്തരം പ്രചാരണം കൊടുമ്പിരിക്കൊള്ളുന്നത്. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴില്‍ രൂപവല്‍ക്കരിച്ചിരിക്കുന്ന മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിട്ടറിങ് സെല്ലാണ് തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക് അനുമതി നല്‍കുന്നത്. സെല്ലിന്റെ […]

ഇളംങ്കാട്-വാഗമണ്‍ റോഡ് ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാമെന്ന് എല്‍.ഡി.എഫ്.

മുണ്ടക്കയം: പൂഞ്ഞാര്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞാല്‍ ഒരുവര്‍ഷത്തിനുള്ളില്‍ മുടങ്ങിക്കിടക്കുന്ന ഇളംങ്കാട്-വാഗമണ്‍-തങ്ങള്‍പാറ റോഡ് പൂര്‍ത്തീകരിക്കുമെന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി അഡ്വ. പി.സി.ജോസഫ്. ഏന്തയാര്‍ ബദരിയ മുസ്ലിം ജുമാ അത്തിന്റെ മേല്‍നോട്ടത്തില്‍ വാഗമണ്‍ തങ്ങള്‍പാറയില്‍ നടന്ന ആണ്ടുനേര്‍ച്ചയ്ക്ക് ആശംസയര്‍പ്പിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. പൂഞ്ഞാറിന്റെ ആത്മീയകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പില്‍ഗ്രിമേജ് ടൂറിസത്തിന് അനന്തസാധ്യതകളുണ്ട്. കൂട്ടിയ്ക്കല്‍ പഞ്ചായത്തിലെ സെന്റ് മേരീസ് ചര്‍ച്ച്, മിശിഹാ ആശ്രമം, അഖിലകേരള ചേരമര്‍ ഹിന്ദു മഹാസഭ, എസ്.എച്ച്. കോണ്‍വെന്റ് എന്നിവിടങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. ഇടതുപക്ഷ നേതാക്കളായ അഡ്വ. പി.ഷാനവാസ്, ജില്ലാ […]

പുറത്താക്കിയ നാലു പേരെ തിരിച്ചെടുത്തു

മുണ്ടക്കയം ∙ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് റിബലായി പ്രവർത്തിച്ചതിനു പുറത്താക്കപ്പെട്ട നാലുപേരെ തിരിച്ചെടുത്തു. മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ അംഗം സൂസമ്മ മാത്യു, പൈങ്ങന ഇലവുങ്കൽ ഇ.കെ.രാജപ്പൻ, 31–ാം മൈൽ വാടക്കുന്നേൽ എം.സി.രാജപ്പൻ, പുലിക്കുന്ന് മരുതോട്ടിൽ ജോസുകുട്ടി, കൂട്ടിക്കൽ ഗ്രാമപഞ്ചായത്തംഗം ആന്റണി കടപ്ലാക്കൽ എന്നിവരെ തിരിച്ചെടുത്തുകൊണ്ട് ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിയാണ് കത്തു നൽകിയത്

എസ്എൻഡിപി ശാഖാ യോഗം പ്രതിഷേധിച്ചു

മുണ്ടക്കയം ഇൗസ്റ്റ് ∙ പീരുമേട് നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഇ.എസ്. ബിജിമോൾ ഇറക്കിയ തിരഞ്ഞെടുപ്പ് പ്രസ്താവനയിൽ എസ്എൻഡിപി യോഗത്തെയും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാലൂർക്കാവ് 6241–ാം നമ്പർ എസ്എൻഡിപി ശാഖ പ്രതിഷേധയോഗം ചേർന്നു. പ്രസ്താവനകൾ പ്രദേശത്ത് വിതരണം ചെയ്ത 2428–ാം നമ്പർ ശാഖാ പ്രസിഡന്റിനു മേൽ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ശാഖാ യോഗം പ്രസിഡന്റ് എം.കെ. പ്രസാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി. ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ടി.കെ. സോമൻ, യൂണിയൻ […]

കൺവൻഷൻ 29ന്

മുണ്ടക്കയം∙ പൂഞ്ഞാർ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി.സി. ജോസഫിന്റെ തിരഞ്ഞെടുപ്പു കൺവൻഷൻ 29ന് നടക്കും. രാവിലെ ഒൻപതിനു പഞ്ചായത്ത് മൈതാനത്ത് നടക്കുന്ന കൺവൻഷൻ വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്യും.

ഭൂമിക്കു കുളിരേകാൻ വിദ്യാർഥികൾ

മുണ്ടക്കയം∙ കൊടുംചൂടിൽ നിന്നു കുളിരേകാൻ ഇലഞ്ഞിമരങ്ങളുമായി സിഎംഎസ് എൽപി സ്കൂളിലെ ടൈഗേഴ്സ് ഹബ്ബ് കുട്ടികൾ എത്തുന്നു. ഭൗമദിനമായ നാളെ ടൗണിൽ മരം നടുകയും ഭൗമദിന കൂട്ടയെഴുത്ത് നടത്തുകയും ചെയ്യും. സ്കൂൾ മാനേജർ റവ. ജേക്കബ് ടി.ഏബ്രഹാം അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജു ഉദ്ഘാടനം ചെയ്യും. സിഎസ്ഐ മധ്യകേരള മഹായിടവക പരിസ്ഥിതി വിഭാഗം ഡയറക്ടർ റവ. ജിജി ജോസഫ് സന്ദേശം നൽകും. പരിസ്ഥിതി പ്രവർത്തകയും അധ്യാപികയുമായ ആൻസമ്മ തോമസ് കൂട്ടയെഴുത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. എസ്ഐ വി.എ.സുരേഷ് മുഖ്യപ്രഭാഷണം […]

മത്സരം യുഡിഎഫുമായിട്ട് : പി.സി. ജോസഫ്

മുണ്ടക്കയം ∙ പൂഞ്ഞാറിൽ തന്റെ മത്സരം യുഡിഎഫുമായിട്ടാണെന്ന് എൽഡിഎഫ് സ്ഥാനാർഥി പി.സി. ജോസഫ് പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷക്കാലം വികസന കാര്യത്തിൽ മണ്ഡലത്തെ പിന്നോട്ടടിച്ച കാഴ്ചയാണു കണ്ടത്. ഇതിന് മാറ്റം ഉണ്ടാകണം. എംഎൽഎ ആയാൽ മണ്ഡലത്തിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകും. തീർഥാടന കേന്ദ്രീകൃത വിനോദസഞ്ചാരത്തിന് ഏറെ പ്രാധാന്യമുള്ള മണ്ഡലത്തിൽ ഇതിനായി കർമ്മ പദ്ധതികൾക്ക് രൂപം നൽകും. ശുദ്ധജല ക്ഷാമ പരിഹാരത്തിനായി പഞ്ചായത്തു തലങ്ങളിൽ ബൃഹുത്തായ ശുദ്ധജല പദ്ധതികൾ നടപ്പാക്കേണ്ടതുണ്ട്. ആദിവാസി കുടിയേറ്റ കർഷകർ അനുഭവിക്കുന്ന പട്ടയ […]

അഴിമതി രഹിത വികസനം ആവശ്യം: എം.ആർ. ഉല്ലാസ്

മുണ്ടക്കയം ∙ അഴിമതിരഹിത വികസനമാണ് പൂഞ്ഞാർ മണ്ഡലത്തിൽ ആവശ്യമെന്നും അത് മനസ്സിലാക്കുന്ന പൂഞ്ഞാർ ജനത മാറ്റത്തിനായി വോട്ട് രേഖപ്പെടുത്തുമ്പോൾ വിജയം ഉറപ്പാണെന്നും എൻഡിഎ സ്ഥാനാർഥി എം.ആർ. ഉല്ലാസ് പറഞ്ഞു. ഇടതുപക്ഷ മുന്നണിയിൽ ആദർശങ്ങൾ നശിച്ചു തുടങ്ങിയതോടെയാണു താൻ വേറിട്ട വഴി തിരഞ്ഞെടുത്തത്. എല്ലാ ജനങ്ങളും ഇതേ മാറ്റങ്ങൾക്കായി ആഗ്രഹിക്കുന്ന സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്. താൻ എംഎൽഎ ആയാൽ റബർ വിലയിടിവ് മൂലം കഷ്ടപ്പെടുന്ന കർഷകർക്കായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുമെന്നും ശുദ്ധജലക്ഷാമ പരിഹാരം, പട്ടയ പ്രശ്നങ്ങൾ, ടൂറിസം മേഖലയിൽ […]

യു.ഡി.എഫ്. തിരഞ്ഞെടുപ്പു പര്യടനം

ചോറ്റി: റബ്ബര്‍ അധിഷ്ടിത ചെറുകിട വ്യവസായങ്ങള്‍ തുടങ്ങാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പൂഞ്ഞാര്‍ മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി ജോര്‍ജുകുട്ടി ആഗസ്തി. പാറത്തോട് പഞ്ചായത്തിലെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പര്യടനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്തിലെ വിവിധകേന്ദ്രങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും വോട്ടഭ്യര്‍ഥന നടത്തി. കെ.ജെ.തോമസ് കട്ടയ്ക്കല്‍, ജോസ് പ്ലാപ്പള്ളി, എം.സി.ഖാന്‍, ജോണിക്കുട്ടി മഠത്തിനകം, ഷാജി ഇടക്കുന്നം, ഷാജി കൊച്ചേടം, സോഫി ജോസഫ്, ഡയസ് കോക്കാട്ട്, ബിപിന്‍ കുട്ടന്‍, ജയ ജേക്കബ് എന്നിവരും സ്ഥാനാര്‍ഥിയോടൊപ്പമുണ്ടായിരുന്നു.

എന്‍.ഡി.എ. പഞ്ചായത്ത് കണ്‍വെന്‍ഷന്‍

മുണ്ടക്കയം: ലക്ഷക്കണക്കിന് ശബരിമല തീര്‍ത്ഥാടകര്‍ കടന്നുപോകുന്ന കോരൂത്തോട്ടില്‍ തീര്‍ഥാടകര്‍ക്കായി ഇടത്താവളം സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പൂഞ്ഞാര്‍ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി എം.ആര്‍.ഉല്ലാസ് . കോരൂത്തോട് പഞ്ചായത്ത് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.ഡി.എ പഞ്ചായത്ത് ചെയര്‍മാന്‍ എം.കെ.ഷാജിമോന്‍ അധ്യക്ഷത വഹിച്ചു. പൂഞ്ഞാര്‍ മണ്ഡലം ചെയര്‍മാന്‍ ബാബു ഇടയാടിക്കുഴി ഉദ്ഘാടനം ചെയ്തു. എന്‍.ഡി.എ നേതാക്കളായ അഡ്വ.കെ.എം.സന്തോഷ് കുമാര്‍, ശ്രീനഗരി രാജന്‍, വി.സി. അജികുമാര്‍, ലാലിറ്റ് എസ്.തകടിയേല്‍, സ്വാതന്ത്ര്യ സമരസേനാനി എം.കെ.രവീന്ദ്രന്‍ വൈദ്യര്‍, റെജി പത്തായപ്പാറ, കെ.പി.ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.

വികലമായനയങ്ങള്‍ കര്‍ഷകരെ തകര്‍ത്തു- അഡ്വ. പി.സി ജോസഫ്‌

മുണ്ടക്കയം: കേന്ദ്രസര്‍ക്കാരുകളുടെ വികലമായ കാര്‍ഷികനയങ്ങളാണ് കാര്‍ഷികമേഖലയുടെ തകര്‍ച്ചയ്ക്ക് കാരണമെന്ന് പൂഞ്ഞാര്‍ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി അഡ്വ. പി.സി. ജോസഫ്. ഈരാറ്റുപേട്ടയില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. വി.കെ സന്തോഷ്‌കുമാര്‍, കെ.എ.നൗഷാദ്, അബ്ദുല്‍ സലാം, പി.റ്റി. ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

നന്മ നിറഞ്ഞവൻ എം.ആർ.ഉല്ലാസ് ; പരുക്കേറ്റ് റോഡിൽ കിടന്ന യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ചു പൂഞ്ഞാർ എൻ ഡി എ സ്ഥാനാർഥി ഉല്ലാസ് കാരുണ്യത്തിനു മാതൃകയായി

നന്മ നിറഞ്ഞവൻ എം.ആർ.ഉല്ലാസ് ; പരുക്കേറ്റ് റോഡിൽ കിടന്ന യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ചു പൂഞ്ഞാർ എൻ ഡി എ സ്ഥാനാർഥി ഉല്ലാസ് കാരുണ്യത്തിനു മാതൃകയായി

മുണ്ടക്കയം ∙ ബൈക്കപകടത്തിൽ പരുക്കേറ്റ് റോഡിൽ കിടന്ന യാത്രക്കാരനു സ്ഥാനാർഥി രക്ഷകനായി. അപകടത്തിൽ പരുക്കേറ്റ പനയ്ക്കച്ചിറ സ്വദേശിയായ യാത്രക്കാരനെ പൂഞ്ഞാർ മണ്ഡലം എൻഡിഎ സ്ഥാനാർഥി എം.ആർ.ഉല്ലാസിന്റെ നേതൃത്വത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്. കഴിഞ്ഞ ദിവസം ഉല്ലാസ് മടുക്കയിൽ പ്രചാരണം നടത്തുന്നതിനിടെയാണ് ബൈക്കുകൾ തമ്മിൽ ഇടിച്ച് യാത്രക്കാരനു പരുക്കേറ്റത്. ഉടൻതന്നെ തന്റെ പ്രചാരണ വാഹനം വിട്ടുകൊടുത്ത് സ്ഥാനാർഥി ഇയാളെ 35–ാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നന്മ നിറഞ്ഞവൻ എം.ആർ.ഉല്ലാസ് ; പരുക്കേറ്റ് റോഡിൽ കിടന്ന യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ചു […]

എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ നടത്തി

മുണ്ടക്കയം ഇൗസ്റ്റ് ∙ പീരുമേട് നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഇ.എസ്. ബിജിമോളുടെ പൂവഞ്ചി വാർഡിലെ തിരഞ്ഞെടുപ്പ് കൺവൻഷൻ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയംഗം കെ.ടി. ബിനു ഉദ്ഘാടനം ചെയ്തു. സിപിഎം ലോക്കൽ സെക്രട്ടറി ആർ. ചന്ദ്രബാബു, നെച്ചൂർ തങ്കപ്പൻ, പ്രിയ മോഹനൻ, എം.ആർ. ജിജോ, വർക്കി ആര്യവേലിൽ, പി.ജെ. ഗോപിനാഥൻ, ഇ.എസ്. ബിജിമോൾ എന്നിവർ പ്രസംഗിച്ചു.

മുണ്ടക്കയത്‌ തുറസായ ഓടയിലൂടെ ഒഴുകുന്ന മലിനജലം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ട്ടിക്കുന്നു

മുണ്ടക്കയം ∙ നഗരഹൃദയത്തിലെ ഓടയിയൂടെ ഒഴുകുന്ന മാലിന്യം കണികാണാത്തവരായി ആരും ഉണ്ടാകില്ല. ബസ് സ്റ്റാൻഡിനു മറുവശത്തായുള്ള വ്യാപാര സമുച്ചയത്തിനകത്തു റോഡിൽകൂടി പോകുന്നവർക്ക് ഇത് എന്നും നേർക്കാഴ്ചയുമാണ്. ജനങ്ങളെപ്പോലെ തന്നെ അധികൃതരും ഇത് ‌കാണുന്നുണ്ടെങ്കിലും വിഷയത്തിൽ മൗനം തന്നെ നടപടി. തുറസായ ഓടയിലൂടെ ഒഴുകുന്ന മലിനജലവും മാലിന്യങ്ങളും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും സാധ്യത നൽകുകയാണ്. ടൗണിൽ ബസ് സ്റ്റാൻഡിൽനിന്നുള്ള മാലിന്യങ്ങൾ എല്ലാം നേരിട്ട് ഓടയിലൂടെ ചെന്നെത്തുന്നതു മണിമലയാറ്റിലേക്കാണ്. ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള പൊലീസ് എയ്ഡ് പോസ്റ്റിന് അടിഭാഗത്തുകൂടി ഒഴുകുന്ന ഓട […]

മുണ്ടക്കയം പാറേലമ്പലം ക്ഷേത്രത്തിൽ ഉൽസവത്തിനു തുടക്കമായി

മുണ്ടക്കയം∙ പാറേലമ്പലം ധർമശാസ്താ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉൽസവത്തിന് തുടക്കമായി. ഇന്നു പുലർച്ചെ നാലു മുതൽ വിശേഷാൽ പൂജകൾ. 5.30ന് അഷ്ടദ്രവ്യ ഗണപതിഹോമം, 7.30ന് എതൃത്തൂട്ട് പൂജ, വൈകിട്ട് അഞ്ചിന് എഴുന്നള്ളത്ത് വരവ്. നാളെ പുലർച്ചെ നാലു മുതൽ വിശേഷാൽ പൂജകൾ. രാത്രി ഏഴിന് സംഗീതസന്ധ്യ. ഒൻപതിന് നൃത്തം. 19ന് പുലർച്ചെ നാലു മുതൽ വിശേഷാൽ പൂജകൾ, 6.30ന് നവകലശം, പഞ്ചഗവ്യം, രണ്ടിന് പഞ്ചാരിമേളം, നാലിന് ആറാട്ട് പുറപ്പാട്, ആറാട്ട്, ആറിന് ആറാട്ട് എതിരേൽപ്, മുണ്ടക്കയം പാർഥസാരഥി ക്ഷേത്രത്തിൽ […]

വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ മുണ്ടക്കയം പഞ്ചായത്ത് തെരഞ്ഞെടുപ്പു കമ്മറ്റി ഓഫീസ് പ്രവര്‍ത്തനം തുടങ്ങി.

മുണ്ടക്കയം: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ മുണ്ടക്കയം പഞ്ചായത്ത് തെരഞ്ഞെടുപ്പു കമ്മറ്റി ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര ഉത്ഘാടനം നിര്‍വ്വഹിച്ചു.എം.കെ,.നാസ്സര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്ഥാനാര്‍ത്ഥി പി.എ അബ്ദുല്‍ ഹക്കീം, അന്‍വര്‍ബാഷ, നിസ്സ അബ്ബാസ്, താഹിറാ, പി.എ.നിസ്സാം, സുനില്‍ ജാഫര്‍ എന്നിവര്‍ സംസാരിച്ചു.

മുണ്ടക്കയം ടൌണിന്റെ ഹൃദയത്തിലെ തുറന്ന ഓടയിലൂടെ ഒഴുകുന്ന മാലിന്യം ജനങ്ങൾക്ക്‌ ഭീഷണി

മുണ്ടക്കയം : മുണ്ടക്കയം ടൌണിന്റെ ഹൃദയത്തിലെ തുറന്ന ഓടയിലൂടെ ഒഴുകുന്ന മാലിന്യം ജനങ്ങൾക്ക്‌ ഭീഷണിയാണ്. ജനങ്ങളേപ്പോലെ തന്നെ അധികൃതരും ഇത് കാണുന്നുണ്ടെങ്കിലും മാലിന്യകാര്യത്തിൽ അവർ മൗനം പാലിക്കുന്നത് പ്രശ്നം കൂടുതൽ ഗുരുതരമാക്കുന്നു. തുറസായ ഓടയിലൂടെ ഒഴുകുന്ന മലിനജലവും മാലിന്യങ്ങളും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും സാധ്യത നൽകുകയാണ്. ടൗണിൽ ബസ് സ്റ്റാൻഡിൽ നിന്നുള്ള മാലിന്യങ്ങൾ എല്ലാം നേരിട്ട് ഓടയിലൂടെ ചെന്നെത്തുന്നത് മണിമലയാറ്റിലേയ്ക്കാണ്. ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള പൊലീസ് എയ്ഡ് പോസ്റ്റിന് അടിഭാഗത്ത് കൂടി ഒഴുകുന്ന ഓട രണ്ട് വ്യാപാര […]

എൽ.ഡി.എഫ്. കൺവൻഷൻ

കോരുത്തോട്∙ എൽഡിഎഫ് കൺവൻഷൻ സിപിഐ സംസ്ഥാന കമ്മിറ്റിയംഗം ഒ.പി.എ.സലാം ഉദ്ഘാടനം ചെയ്തു. കെ.എം.രാജേഷ് അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി പി.സി.ജോസഫ്, കെ.ടി.പ്രമദ്, കെ.രാജു, സി.കെ.മോഹനൻ, കെ.ബി.രാജൻ, എൻ.ടി.യശോധരൻ, പി.കെ.സുധീർ, ശശികല യശോധരൻ, ജോസ് കൊച്ചുപുര എന്നിവർ പ്രസംഗിച്ചു.

പി.സി. ജോര്‍ജ്ജിന്റെ മുണ്ടക്കയം മണ്ഡലത്തിലെ ഒന്നാംഘട്ട പ്രചാരണം പൂര്‍ത്തിയായി

മുണ്ടക്കയം: ജനപക്ഷ മുന്നണി സ്ഥാനാര്‍ത്ഥി പി.സി. ജോര്‍ജ്ജിന്റെ മുണ്ടക്കയം മണ്ഡലത്തിലെ ഒന്നാംഘട്ട പ്രചാരണം പൂര്‍ത്തിയായി.പഞ്ചായത്തിലെ ഇരുപത്തിയഞ്ച് ബൂത്തുകളിലും ഭവന സന്ദര്‍ശനംനടത്തി. വേലനിലം,പുത്തന്‍ചന്ത,നെന്മേനി,പുഞ്ചവയല്‍,വണ്ടന്‍പതാല്‍,പുലിക്കുന്ന്,താന്നിക്കപതാല്‍,ഇഞ്ചിയാനി,മുപ്പത്തിയൊന്നാംമൈല്‍,വട്ടക്കാവ് തുടങ്ങിയ സ്ഥലങ്ങളില്‍ ബൂത്ത് ഓഫീസുകള്‍ പ്രവര്‍ത്തനം തുടങ്ങി.വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ഡലം പ്രസിഡന്റ് പി.ഡി.ജോണ്‍ പൗവ്വത്ത്, എം.വി. വര്‍ക്കി, റെജി ചാക്കോ,അജീഷ് വേലനിലം, ജോര്‍ജ്ജ് ജോസഫ്,ജോജി കല്ലക്കുളം,ഔസേപ്പച്ചന്‍,സാഗര്‍ പുതുപറമ്പില്‍,നാദിര്‍ഷാ ഖാന്‍ എന്നിവര്‍ നേതൃത്വം നല്‍കി

എം.ആര്‍.ഉല്ലാസിന്റെ മണ്ഡലം കണ്‍വെന്‍ഷന്‍

മുണ്ടക്കയം: എം.ആര്‍.ഉല്ലാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പൂഞ്ഞാര്‍ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ മുണ്ടക്കയം സി.എസ്.ഐ. പാരിഷ് ഹാളില്‍ 15ന് 10ന് നടത്തുമെന്ന് എന്‍.ഡി.എ. മണ്ഡലം ഭാരവാഹികളായ വി.സി.അജികുമാര്‍, ഷാജി ഷാസ്, അഡ്വ. കെ.പി.സനല്‍കുമാര്‍, കെ.ബി.മധു എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ബി.ഡി.ജെ.എസ്. ദേശീയ പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലം ചെയര്‍മാന്‍ ബാബു ഇടയാടിക്കുഴി അധ്യക്ഷത വഹിക്കും. ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതിയംഗം അല്‍ഫോണ്‍സ് കണ്ണന്താനം, സംസ്ഥാന സെക്രട്ടറി അഡ്വ. നാരായണന്‍ നമ്പൂതിരി, പി.സി.തോമസ്, എന്‍.ഡി.എ. ജില്ലാ നേതാക്കളായ അഡ്വ, കെ.എം.സന്തോഷ് […]

പൂഞ്ഞാര്‍ മണ്ഡലം എല്‍. ഡി .എഫ്. തിരഞ്ഞെടുപ്പ് കണ്‍െവന്‍ഷന്‍ മുണ്ടക്കയത്ത് ഡോ.ടി.എം. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: പൂഞ്ഞാര്‍ മണ്ഡലം എല്‍. ഡി .എഫ്. കണ്‍െവന്‍ഷന്‍ മുണ്ടക്കയത്ത് ഡോ.ടി.എം. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു അഞ്ചു വര്‍ഷം അഴിമതിയില്‍ മുങ്ങിയ ഭരണം കാഴ്ചവെച്ച യു.ഡി.എഫിനോടും, ജനദ്രോഹപരമായ കേന്ദ്രസര്‍ക്കാര്‍ ഭരണത്തോടുമുള്ള പ്രതിഷേധം ജനവിധിയാകുമ്പോള്‍എല്‍.ഡി.എഫിന് വിജയം ഉറപ്പാകുമെന്ന് ഡോ.ടി.എം. തോമസ് ഐസക്ക് പറഞ്ഞു. പൂഞ്ഞാര്‍ മണ്ഡലം എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കണ്‍െവന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വി.പി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.സി. ജോസഫ്,കെ.ജെ. തോമസ്, വി.എന്‍. വാസവന്‍, സി.കെ. ശശിധരന്‍, ഒ.പി.എ.സലാം, പി.ഷാനവാസ്, കെ.ടി. പ്രമദ്,കെ.രാജേഷ് […]

സെമിനാർ നടത്തി

മുണ്ടക്കയം∙ സ്ത്രീ സ്വാതന്ത്ര്യത്തിനായി അയ്യൻകാളി നയിച്ച പെരിനാട് കലാപത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാഭ്യാസവും വെല്ലുവിളികളും എന്ന വിഷയത്തിൽ എകെസിഎച്ച്എംഎസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ സെമിനാർ നടത്തി. എകെസിഎച്ച്എംഎസ് സംസ്ഥാന സെക്രട്ടറി എ.കെ. സജീവ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കുഞ്ഞുമോൻ ജി. വെണ്മാന്തറ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പി.ടി. ദിലീപൻ, സംസ്ഥാന സമിതിയംഗം സുനിൽ ടി. രാജ്, ജില്ലാ പഞ്ചായത്തംഗം കെ. രാജേഷ്, സിപിഐ മണ്ഡലം സെക്രട്ടറി കെ.ടി. പ്രമദ്, വി.പി. കൊച്ചുമോൻ, ബി. […]

കെപിസിസി വിചാർ വിഭാഗ് കമ്മിറ്റി

മുണ്ടക്കയം ∙ കെപിസിസി വിചാർവിഭാഗ് ബ്ലോക്ക് കമ്മിറ്റി ഡിസിസി വൈസ് പ്രസിഡന്റ് പ്രഫ.പി.ജെ.വർക്കി ഉദ്ഘാടനം ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും വിചാർവിഭാഗിന്റെ സ്ക്വാഡ് രൂപീകരിച്ചു പ്രവർത്തനം ഉൗർജിതമാക്കാൻ യോഗം തീരുമാനിച്ചു. പ്രസിഡന്റ് ബെന്നി ചേറ്റുകുഴി അധ്യക്ഷത വഹിച്ചു. വിഭാഗ് ജില്ലാ സെക്രട്ടറി ബോബി കെ. മാത്യു മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജു, നൗഷാദ് ഇല്ലിക്കൽ, ബി.ജയചന്ദ്രൻ, കെ.ജി.ഹരിദാസ്, ജിനീഷ് മുഹമ്മദ്, സിനിമോൾ, ബിപിൻ അറയ്ക്കൽ, ജിജോ കാരയ്ക്കാട്ട്, ഗിരീഷ് തിലക്, കൃഷ്ണകുമാരി എന്നിവർ പ്രസംഗിച്ചു.

മുണ്ടക്കയം കല്ലേപ്പാലത്തിനു സമീപം റോഡിലെ അപകട മേഖല

മുണ്ടക്കയം∙ ഹൈറേഞ്ചിന്റെ കവാടവും കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തിയുമായ കല്ലേപ്പാലം മുതൽ 35–ാം മൈൽ വരെയുള്ള ഭാഗത്ത് റോഡിൽ കൂടുതൽ സുരക്ഷ ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങൾ സംഭവിച്ച ഇവിടെ വേഗ നിയന്ത്രണ സംവിധാനങ്ങൾ ഒരുക്കണമെന്നാണ് ആവശ്യം. ടൗൺ കഴിഞ്ഞ് കല്ലേപ്പാലം കടന്ന് ഇടുക്കി ജില്ലയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ തുടർന്നുള്ള 500 മീറ്റർ നിരപ്പായ റോഡിൽ പലപ്പോഴും അമിത വേഗത്തിൽ പായുന്നതാണ് അപകട കാരണമാകുന്നത്. മുൻപ് ഉണ്ടായ വ്യത്യസ്ത […]

മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ അച്ഛന്‍ അറസ്റ്റില്‍

മുണ്ടക്കയം: പതിനാലു വയസ്സുള്ള മകളെ മൂന്നു വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അച്ഛന്‍ അറസ്റ്റില്‍.പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് പീഡിപ്പിച്ചു. മറ്റാരെങ്കിലും അറിഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു.എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും പീഡനത്തിനിരയാകുകയും അയല്‍വാസിയായ വീട്ടമ്മയോട് കുട്ടി കാര്യങ്ങള്‍ അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കുട്ടിയുടെ അമ്മ വൃക്കരോഗിയാണ്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മുണ്ടക്കയത്ത് പെയിന്റ് കടയില്‍ തീപിടിത്തം ; കാഷ് കൌണ്ടർ കത്തി നശിച്ചു ; ലക്ഷങ്ങളുടെ നഷ്ടം

മുണ്ടക്കയത്ത് പെയിന്റ് കടയില്‍ തീപിടിത്തം ; കാഷ് കൌണ്ടർ കത്തി നശിച്ചു ; ലക്ഷങ്ങളുടെ നഷ്ടം

മുണ്ടക്കയം: മുണ്ടക്കയം വരിക്കാനി കവലയില്‍ പെയിന്റ് ഹൗസ് എന്ന പേരിലുള്ള പെയിന്റ് കടയില്‍ ചൊവ്വാഴ്ച്ച രാത്രിയില്‍ ഉണ്ടായ അഗ്നിബാധയില്‍ വൻ നാശ നഷ്ടം. കടയുടെ കാഷ് കൌണ്ടർ കത്തി നശിച്ചു. കൂടാതെ കടയിൽ സൂക്ഷിച്ചിരുന്ന പയിന്റും മറ്റു അനുബന്ധ സാധാരണങ്ങളും കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശ നഷ്ട്ടമാണ് ഉണ്ടായത്. തീ പിടിച്ചത് പെയിന്റ് നു ആയതിനാൽ തീയുടെ കാഠിന്യം കൂടി. മുണ്ടക്കയം സ്വദേശി സതീഷിന്റെ ഉടമസ്ഥതയിലുള്ള പെയിന്റ് ഹൗസിനാണ് ഇന്നലെ രാത്രി എട്ടരക്ക് തീ പിടിച്ചത് . […]

മുണ്ടക്കയത്ത് കേരള കോൺഗ്രസ് സെക്യുലർ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം തെങ്ങുകയറ്റ തൊഴിലാളി എരുമേലി കാളകെട്ടി സ്വദേശി ഗോപി നിർവഹിച്ചു

മുണ്ടക്കയത്ത് കേരള കോൺഗ്രസ് സെക്യുലർ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം തെങ്ങുകയറ്റ തൊഴിലാളി എരുമേലി കാളകെട്ടി സ്വദേശി ഗോപി നിർവഹിച്ചു

മുണ്ടക്കയം ∙ അഴിമതിക്കും കർഷകദ്രോഹ നടപടികൾക്കുമെതിരെയുള്ള നാടിന്റെയും പുതുതലമുറയുടെയും വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നു കേരള കോൺഗ്രസ് സെക്യുലർ ചെയർമാൻ പി.സി. ജോർജ്. പൂഞ്ഞാറിന്റെ മണ്ണിൽ മേയ് 19നു രചിക്കപ്പെടുക പുതുചരിത്രമായിരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം പറഞ്ഞു. ഓഫിസ് ഉദ്ഘാടനം തെങ്ങുകയറ്റ തൊഴിലാളി എരുമേലി കാളകെട്ടി സ്വദേശി ഗോപി നിർവഹിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വർഗീസ് കൊച്ചുകുന്നേൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ മുഹമ്മദ് സക്കീർ, മാലേത്ത് പ്രതാപചന്ദ്രൻ, യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് […]

‘ആദിവാസികള്‍ക്ക് പട്ടയം നൽകുവാൻ നടപടി സ്വീകരിക്കും’

മുണ്ടക്കയം: പി.സി. ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വം വെള്ളത്തിലെ കുമിളപോലെയെന്നും വിവേകമുണ്ടങ്കിൽ ജോര്‍ജ് പത്രിക സമര്‍പ്പിക്കില്ലെന്നും പൂഞ്ഞാറിലെ ഇടത് സ്ഥാനാര്‍ഥി പി.സി. ജോസഫ്. മുണ്ടക്കയത്ത് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരു-ു അദ്ദേഹം. താന്‍ എംഎ.എയായി തെരഞ്ഞെടുക്കപ്പെട്ടാൽ മേഖലയിലെ ആദിവാസികള്‍ക്ക് പട്ടയം നൽകാന്‍ ആവശ്യമായി നടപടി സ്വീകരിക്കും. പൂഞ്ഞാറിലെ കര്‍ഷകര്‍ ഇപ്പോള്‍ ദുരിതത്തിലാണ്. അവരെ സഹായിക്കാന്‍ വേണ്ടത് എംഎ.എ എന്ന നിലയൽ ചെയ്യും. മുണ്ടക്കയം ബൈപാസ് അടക്കം പൂര്‍ത്തിയാക്കേണ്ട പദ്ധതികള്‍ തന്റെ ശ്രദ്ധയിലുണ്ടാവും. തനിക്കെതിരേ സാമൂഹിക മാധ്യമങ്ങളിലുടെ […]

സി ഡി എം പണം വിഴുങ്ങി, അക്കൗണ്ടിൽ എത്തിയില്ല

മുണ്ടക്കയം ഇൗസ്റ്റ് ∙ യന്ത്രം പണം വിഴുങ്ങി, പക്ഷേ അക്കൗണ്ടിൽ രേഖപ്പെടുത്തിയില്ല. മുപ്പത്തിയഞ്ചാം മൈലിലെ എടിഎം കൗണ്ടറിനൊപ്പമുള്ള കാഷ് ഡെപ്പോസിറ്റ് മെഷീനിലാണ് (സിഡിഎം) പ്രശ്നം. ഈയിടെ പ്രവർത്തനം ആരംഭിച്ച സിഡിഎമ്മിലെ നെറ്റ്‌വർക് പ്രശ്നമാണ് ഇടപാടുകൾ തടസ്സപ്പെടാൻ കാരണമായി അധികൃതർ പറയുന്നത്. പഠനാവശ്യത്തിനായി പുണെയ്ക്ക് ഇന്നു പുലർച്ചെ പുറപ്പെടേണ്ട വിദ്യാർഥിയെ ഇന്നലെ യന്ത്രം പറ്റിച്ചു. ട്രെയിനിൽ പോകുന്നതിനാൽ വഴിച്ചെലവിനുള്ള പണമൊഴികെ ബാക്കി തുക അക്കൗണ്ടിലിടാൻ ബാങ്കിൽ ചെന്നതായിരുന്നു വിദ്യാർഥി. സിഡിഎം വഴി പണം നിക്ഷേപിക്കാൻ ബാങ്കിൽനിന്നു നിർദേശിച്ചു. 10,000 […]

കൂട്ടിക്കൽ പഞ്ചായത്തിലെ അനധികൃത പാറഖനനം പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കും : കേരള ശാസ്ത്ര പരിസ്ഥിതി കോൺഗ്രസ്

കൂട്ടിക്കൽ ∙ പഞ്ചായത്തിലെ കൊടുങ്ങയിൽ നടക്കുന്ന അനധികൃത പാറഖനനത്തിനു ലൈസൻസ് പുതുക്കി നൽകിയത് ആരോഗ്യ, പരിസ്ഥിതി പ്രശ്നങ്ങൾക്കു കാരണമാകുമെന്നു കേരള ശാസ്ത്ര പരിസ്ഥിതി കോൺഗ്രസ്. ലൈസൻസ് നൽകരുതെന്ന ഗ്രാമസഭാ തീരുമാനം പഞ്ചായത്ത് കമ്മിറ്റി അട്ടിമറിച്ചെന്നും ഇവർ ആരോപിക്കുന്നു. പാറമടയ്ക്കെതിരെ ജനകീയ പ്രക്ഷോഭം നടത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ആക്രമിച്ച സംഭവത്തിൽ പരിസ്ഥിതി കോൺഗ്രസ് പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് രവീന്ദ്രൻ എരുമേലി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജമാൽ പാറയ്ക്കൽ, ടി.കെ. മുഹമ്മദ് ഇസ്മായിൽ, ടി.ഇ. നാസറുദീൻ, […]

ശമ്പളപരിഷ്കരണം നടപ്പിലാകാൻ വൈകുന്നു; അങ്കണവാടി ജീവനക്കാർ ദുരിതത്തിൽ

മുണ്ടക്കയം ∙ ശമ്പളം കൂട്ടി ഉത്തരവിറങ്ങിയിട്ടും പഞ്ചായത്തുകളിൽ നടപടികൾ വൈകുന്നതിനാൽ അങ്കണവാടി ജീവനക്കാർ ദുരിതത്തിൽ. കഴിഞ്ഞ നവംബറിലാണു ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ച് ഉത്തരവിറങ്ങിയത്. അധ്യാപകർക്ക് 10,000 രൂപയും സഹായികൾക്ക് 7,000 രൂപയുമാണു പ്രഖ്യാപിച്ചത്. ഫെബ്രുവരി മുതൽ ഇതു പ്രാബല്യത്തിൽ വന്നെങ്കിലും അധ്യാപകർക്ക് 5,600 രൂപ, സഹായിക്ക് 4,100 രൂപ എന്നിങ്ങനെ പഴയ ശമ്പളം തന്നെയാണ് ഇപ്പോഴും ലഭിക്കുന്നത്. സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്നു ശമ്പളം നൽകുവാനായിരുന്നു തീരുമാനം. ഇതിനാവശ്യമായ തുക പഞ്ചായത്തിനു കൈമാറുമെന്നും അധികൃതർ […]

പാചകവാതക വിതരണം മുടങ്ങുന്നു

കോരുത്തോട്∙ പനക്കച്ചിറ, മടുക്ക, കോസ‍ഡി, കോരുത്തോട് പ്രദേശങ്ങളിൽ പാചകവാതകം ലഭിക്കുന്നില്ലെന്നു പരാതി. മുണ്ടക്കയത്തുള്ള ഏജൻസിയാണ് ഇവിടെ പാചകവാതകം വിതരണം ചെയ്യുന്നത്. വിതരണം വേഗത്തിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടു.

മുണ്ടക്കയത്തെ പാറമട പ്രശനം സംഘര്‍ഷത്തിലെത്തി, പതിനൊന്നു പേര്‍ക്ക് പരിക്ക്

മുണ്ടക്കയത്തെ പാറമട പ്രശനം സംഘര്‍ഷത്തിലെത്തി, പതിനൊന്നു പേര്‍ക്ക് പരിക്ക്

മുണ്ടക്കയം / ഇളങ്കാട് : വളരെ കാലമായി നീറി പുകഞ്ഞുകൊണ്ടിരുന്ന മുണ്ടക്കയത്തെ പാറമട പ്രശനം ഒടുവിൽ സംഘര്‍ഷത്തിലെത്തി. പാറമട അനുകൂലികളും പ്രകൃതി സംരക്ഷണ സമിതി അംഗങ്ങളും തമ്മിലുണ്ടായ സംഘർഷത്തിൽ പതിനൊന്നു പേർക്ക് പരിക്കേറ്റു. സംഘര്‍ഷത്തിൽ പ്രതിക്ഷേധിച്ച് സമിതി ഹർത്താലിന് ആഹ്വാനം ചെയ്തു. ഇളംങ്കാട്ടിലെ ഹര്‍ത്താൽ പൂര്‍ണം. കൂട്ടിക്കൽ പഞ്ചായത്തിലെ ഇളങ്കാട് കൊടുങ്ങയിലുളള സ്വകാര്യ പാറമടക്കുപഞ്ചായത്ത് അധികൃതര്‍ പൊതുജന പ്രതിഷേധം മാനിക്കാതെ അനുമതി നൽകിയതിനെ തുടർന്ന് ഉണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിൽ കലാശിച്ചത്. ആറു വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രവ്രര്‍ത്തനം ആരംഭിച്ച വാഴത്തറ […]

പൂഞ്ഞാറിൽ വിജയം യുഡിഎഫിന്: ആന്റോ ആന്റണി

മുണ്ടക്കയം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ യുഡിഎഫ് വിജയക്കൊടിപാറിക്കുമെന്ന് ആന്റോ ആന്റണി എംപി. ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് റോയി കപ്പലുമാക്കൽ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി മുഖ്യപ്രഭാഷണം നടത്തി. കെപിസിസി സെക്രട്ടറി പി.എ.സലിം, രാജൻ പെരുമ്പക്കാട്, സിബി ചേനപ്പാടി, പ്രകാശ് പുളിക്കൽ, കെ.ജി.സാബു, ജോസ് പ്ലാപ്പള്ളി, ബോബി കെ.മാത്യു, കെ.ജി.ഹരിദാസ്, കെ.എസ്.രാജു, പി.സി.രാധാകൃഷ്ണൻ, വി.എസ്.ഷുക്കൂർ, നൗഷാദ് ഇല്ലിക്കൽ, വി.ടി.അയൂബ്ഖാൻ, രാജപ്പൻനായർ, മാഗി ജോസഫ്, ഏലമ്മ […]

ജോർജ് ജെ. മാത്യുവിനെക്കാൾ മെച്ചം പി.സി. ജോർജ് സ്ഥാനാർഥി ആകുന്നതാണെന്ന് സിപിഎമ്മിന്റെ പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റി യോഗത്തിൽ തീരുമാനം ..

പൂഞ്ഞാറിൽ സിപിഎമ്മിന്റെ നിയോജകമണ്ഡലം കമ്മിറ്റി യോഗത്തിൽ പി.സി. ജോർജിന് അനുകൂലമായി അഭിപ്രായമുയർന്നു. ജോർജ് ജെ. മാത്യുവിനെക്കാൾ മെച്ചം പി.സി. ജോർജ് ഇടതുമുന്നണി സ്ഥാനാർഥിയാകുന്നതാണ് എന്നായിരുന്നു യോഗത്തിലെ അഭിപ്രായം. ഇതു സംബന്ധിച്ചു യോഗം പ്രമേയം പാസാക്കിയതായി കേരള കോൺഗ്രസ് സെക്യുലറിന്റെയും ഇടതു മുന്നണിയുടെയും നേതാക്കൾ അറിയിച്ചെങ്കിലും സിപിഎം ജില്ലാ നേതൃ‍ത്വം ഇക്കാര്യം സ്ഥിരീകരിച്ചില്ല. പാർട്ടി യോഗത്തിൽ ചില അഭിപ്രായങ്ങൾ ഉയർന്നുവെന്നാണു യോഗത്തിൽ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് അംഗം പ്രതികരിച്ചത്. ഇത്തരമൊരു യോഗത്തെപ്പറ്റി അറിവില്ലെന്നു ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ […]

ജയിൽ വാസം മൂർഖനെ പരിവർത്തനപ്പെടുത്തിയില്ല; ജയിലിൽനിന്നു പുറത്തിറങ്ങി മൂന്നാം നാൾ ‘മൂർഖൻ ജോയി’ കഞ്ചാവുമായി പിടിയിൽ

ജയിൽ വാസം മൂർഖനെ പരിവർത്തനപ്പെടുത്തിയില്ല; ജയിലിൽനിന്നു പുറത്തിറങ്ങി മൂന്നാം നാൾ ‘മൂർഖൻ ജോയി’ കഞ്ചാവുമായി പിടിയിൽ

മുണ്ടക്കയം ∙ ജയിൽ വാസം മൂർഖനെ പരിവർത്തനപ്പെടുത്തിയില്ല; ജയിലിൽനിന്നു പുറത്തിറങ്ങി മൂന്നാം നാൾ ‘മൂർഖൻ ജോയി’ വീണ്ടും കഞ്ചാവ് പൊതികളുമായി എക്സൈസിന്റെ വലയിൽ. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കു കഞ്ചാവ് കച്ചവടം നടത്തുന്ന മൂർഖൻ ജോയി എന്ന എരുമേലി മറ്റത്തിൽ ജോയി (47) ആണ് പഴുതുകൾ അടച്ച നീക്കത്തിനൊടുവിൽ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. മറ്റൊരു കേസിൽ ജയിൽ വാസത്തിനുശേഷം മൂന്നുദിവസം മുൻപാണ് ജോയി പുറത്തിറങ്ങിയത്. ഇയാളുടെ പക്കൽനിന്നും അരക്കിലോഗ്രാം കഞ്ചാവ് കസ്റ്റഡിയിൽ എടുത്തു. ജയിൽ വാസത്തിനുശേഷം പുറത്തിറങ്ങിയ ജോയി വീണ്ടും […]

മോഷണങ്ങൾ പെരുകുമ്പോൾ സ്വയം സുരക്ഷ തന്നെ അഭയം

മുണ്ടക്കയം ∙ മോഷണങ്ങൾ പെരുകുമ്പോൾ സ്വയം സുരക്ഷ തന്നെ അഭയം. മൂന്നു മാസത്തിനുള്ളിൽ രണ്ട് ആരാധനാലയങ്ങളിൽ ഉൾപ്പെടെ ആറു മോഷണങ്ങളാണ് മേഖലയിലെ വിവിധ സ്ഥലങ്ങളിലായി നടന്നത്. രണ്ടു ലക്ഷത്തോളം രൂപയും മറ്റു സാധനങ്ങളും അപഹരിച്ച മോഷണങ്ങളിൽ പ്രതികളെപ്പറ്റി ഒരു തുമ്പും ലഭിച്ചിട്ടില്ല. കാണിക്ക വഞ്ചിയിൽ കണ്ണുംനട്ട് മോഷ്ടാക്കൾ പെരുവന്താനം പഞ്ചായത്തിലെ ബോയ്സ് സുബ്രഹ്മണ്യ സ്വാമിക്ഷേത്രം, പൈങ്ങന സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി എന്നീ ആരാധനാലയങ്ങളിൽ നടന്ന മോഷണങ്ങൾ സമാന സ്വഭാവങ്ങളുള്ളതായിരുന്നു. ഇരു ആരാധനാലയങ്ങളുടെയും പരിസരത്തുനിന്നു തന്നെ എടുത്ത […]

വേനൽ മഴ: നഷ്ടപരിഹാരം നിലച്ചിട്ട് ഒരു വർഷം

മുണ്ടക്കയം ∙ വേനൽ മഴയിലും ചൂടിലും സംഭവിക്കുന്ന കർഷക നാശനഷ്ടങ്ങളിൽ നഷ്ടപരിഹാരം നൽകുന്നത് ഒരു വർഷമായി നിലച്ചിരിക്കുകയാണെന്നു പരാതി. നാശനഷ്ടങ്ങളെ തുടർന്നു നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകി ജനങ്ങൾ കാത്തിരിപ്പു തുടങ്ങിയിട്ടു നാളുകളായി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അപേക്ഷകളിൽ നടപടി സ്വീകരിക്കാത്തതാണ് പ്രശ്നത്തിനു കാരണമെന്നും ആക്ഷേപമുണ്ട്. കർഷകർ ദുരിതത്തിലായിരിക്കുന്ന സമയത്തു സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം പോലും നൽകാത്തതു പ്രതിഷേധാർഹമാണെന്നും ഇതു വേഗത്തിൽ നൽകുവാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കൂട്ടിക്കൽ ഗ്രാമപഞ്ചായത്തംഗം ആന്റണി കടപ്ലാക്കൽ അധികൃതർക്കു നിവേദനം നൽകി.

കാർ തടഞ്ഞു നിർത്തി അക്രമം: അസത്യ പ്രചാരണം നടത്തുന്നതായി പരാതി

മുണ്ടക്കയം∙ കാർ തടഞ്ഞു നിർത്തി തന്നെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും രാത്രിയിൽ ആക്രമിച്ച സംഭവത്തിൽ ചിലർ അസത്യ പ്രചാരണം നടത്തുന്നതായും അന്വേഷണം വൈകുന്നതായും കുറവൻ പറമ്പിൽ അനിലിന്റെ പരാതി. സംഭവത്തെ തുടർന്ന് ആക്രമണത്തിനു പിന്നിൽ ഗുണ്ടകളല്ലെന്നും ബന്ധുക്കളാണെന്നും ബന്ധുക്കൾ തന്നെ പറഞ്ഞിരുന്നു. എന്നാൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുകയാണെന്നും ആക്രമണത്തിൽ തന്റെ കൈയിലുണ്ടായിരുന്ന ഇരുപതിനായിരം രൂപ, വാച്ച്, മൊബൈൽ ഫോൺ എന്നിവ നഷ്ടപ്പെട്ടതായും ഇതു സംബന്ധിച്ച് കേസന്വേഷണം നീതിപരമായി നടത്തണമെന്നും അനിൽ ആവശ്യപ്പെട്ടു.

സെന്റ് ആന്റണീസില്‍ കാമ്പസ് റിക്രൂട്ട്‌മെന്റ്: 51 വിദ്യാര്‍ഥികള്‍ ജോലി നേടി

കാഞ്ഞിരപ്പള്ളി: സെന്റ് ആന്റണീസ് കോളജ് പെരുവന്താനത്തെ ഫൈനല്‍ സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്ക് വിവിധ കമ്പനികളിലും ബാങ്കുകളിലുമായി കാമ്പസ് റിക്രൂട്ട്‌മെന്റ് വഴി 51 പേര്‍ക്ക് സെലക്ഷന്‍ ലഭിച്ചു. സെലക്ഷന്‍ നേടിയ വിദ്യാര്‍ഥികളെ ഡയറക്ടര്‍ റവ.ഡോ. ആന്റണി നിരപ്പേല്‍ അനുമോദിച്ചു. നിയമനം നേടിയവരെ മെമന്റോ നല്‍കി ആദരിച്ചു. യോഗത്തില്‍ പ്രിന്‍സിപ്പല്‍ പ്രഫ. ബാബു ജോസഫ്, അഡ്മിനിസ്‌ട്രേറ്റര്‍ ജോസ് കൊച്ചുപുര, സെക്രട്ടറി ഡോ. ലാലിച്ചന്‍ കല്ലമ്പള്ളി, പിആര്‍ഒ ജോസ് ആന്റണി, കൊമേഴ്‌സ് വിഭാഗം മേധാവി പ്രഫ. മാത്യു വര്‍ഗീസ്, ഡോ. കെ.എസ്. കുര്യന്‍, […]

മുണ്ടക്കയം എം ഇ എസ് സ്കൂളിൽ ‘അമ്മയറിയാൻ’ സെമിനാർ

മുണ്ടക്കയം എം ഇ എസ് സ്കൂളിൽ ‘അമ്മയറിയാൻ’ സെമിനാർ

മുണ്ടക്കയം ∙ എംഇഎസ് സ്കൂളിൽ ‘അമ്മയറിയാൻ’ സെമിനാർ വനിതാ കമ്മിഷനംഗം ഡോ. ജെ. പ്രമീളാദേവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാജു, പ്രിൻസിപ്പൽ ആർ. രഞ്ജിത്ത്, പിടിഎ പ്രസിഡന്റ് നൗഷാദ് ഇല്ലിക്കൽ, ഡെയ്സമ്മ സെബാസ്റ്റ്യൻ, പഞ്ചായത്തംഗം സൂസമ്മ മാത്യു എന്നിവർ പ്രസംഗിച്ചു. പാരമ്പര്യ ഭക്ഷണരീതി, പ്രകൃതി സൗഹൃദ സൗന്ദര്യവൽക്കരണം, അവധിക്കാലം എങ്ങനെ ഫലപ്രദമാക്കാം തുടങ്ങിയ വിഷയങ്ങളിലാണ് സെമിനാർ നടത്തുന്നത്.

പത്രക്കെട്ട് തീയിട്ട് നശിപ്പിച്ചതായി പരാതി

മുണ്ടക്കയം ഈസ്റ്റ് ∙ വിതരണത്തിനായി എത്തിച്ച പത്രക്കെട്ട് തീയിട്ട് നശിപ്പിച്ചതായി പരാതി. പെരുവന്താനം പ‍ഞ്ചായത്തിൽ കൊടികുത്തിയിലെ വെയിറ്റിങ് ഷെഡിലാണ് സംഭവം. ഇന്നലെ പുലർച്ചെ പത്രവിതരണത്തിന് എത്തിച്ച പത്രങ്ങൾക്കാണ് സാമൂഹിക വിരുദ്ധർ തീയിട്ടത്. പത്രക്കെട്ടുകൾ എടുക്കാൻ ഏജന്റുമാർ എത്തിയപ്പോഴേക്കും ഭാഗികമായി കത്തിനശിച്ചിരുന്നു.

അനധികൃത പാര്‍ക്കിംഗ് കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാകുന്നു

മുണ്ടക്കയം: ദേശീയ പാതയിലെ അനധികൃത പാര്‍ക്കിംഗ് കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാകുന്നു. അനധികൃത പാര്‍ക്കിംഗ് മൂലം അധികൃതര്‍ നടപ്പിലാക്കിയ ഗതാഗതപരിഷ്‌കാരങ്ങള്‍ താറുമാറായി. ഗതാഗതക്കുരുക്കുമൂലം ഉണ്ടാവുന്ന ബുദ്ധിമുട്ട് ഒഴിവാക്കുവാന്‍ വേണ്ടി നഗര വികസനത്തിന്റെ പേരില്‍ ദേശീയപാതക്ക് വീതികൂട്ടിയെങ്കിലും ഇതൊന്നും ഫലം കണ്ടില്ല. ദേശീയപാതയോരത്തെ ഓട്ടോ സ്റ്റാന്‍ഡ് മാറ്റിയെങ്കിലും ജനങ്ങള്‍ക്ക് ഇത് കൊണ്ടുള്ള പ്രയോജനം ലഭിച്ചില്ല. ഓട്ടോ സ്റ്റാന്‍ഡ് മാറ്റിയതോടെ ഈ ഭാഗം സ്വകാര്യവാഹനങ്ങള്‍ പാര്‍ക്കിംഗിനായി കൈയടക്കിയിരിക്കുകയാണ്. ബസ് സ്റ്റാന്‍ഡ് മുതല്‍ പുത്തന്‍പാലം വരെയുള്ള ഭാഗത്ത് അനധികൃതമായി സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതാണ് […]

മുണ്ടക്കയത്ത് മോഷ്ടാക്കൾ വിലസുന്നു… പുലർച്ചെ മൂന്ന് കിലോമീറ്ററിനുള്ളില്‍ രണ്ടിടത്ത് മോഷണം, ഒന്നര ലക്ഷം രൂപയും സ്വര്‍ണ്ണാഭരണങ്ങളും അപഹരിച്ചു.

മുണ്ടക്കയത്ത് മോഷ്ടാക്കൾ വിലസുന്നു… പുലർച്ചെ മൂന്ന് കിലോമീറ്ററിനുള്ളില്‍ രണ്ടിടത്ത് മോഷണം, ഒന്നര ലക്ഷം രൂപയും  സ്വര്‍ണ്ണാഭരണങ്ങളും അപഹരിച്ചു.

മുണ്ടക്കയം: മുണ്ടക്കയം മേഖലയിൽ ജന ജീവിതം ദു;സ്സഹമായി … ഗുണ്ട വിളയാട്ടവും, കഞ്ചാവ് ലോബികളും മൂലം ജനങ്ങൾ ബുദ്ധിമുട്ടുന്ന സമയത്തു മോഷ്ടാക്കളും സംഘം ചേർന്ന് വീടുകൾ കൊള്ളയടിക്കുവാൻ തുടങ്ങിയിരിക്കുന്നു.. ഇന്ന് പുലർച്ചെ മുണ്ടക്കയം പുലിക്കുന്ന് ടോപ്പില്‍ മൂന്ന് കിലോമീറ്ററിനുള്ളില്‍ രണ്ടിടത്ത് മോഷണം നടന്നു, പണവും സ്വര്‍ണ്ണാഭരണങ്ങളും അപഹരിച്ചു. പുലിക്കുന്ന് ടോപ്പില്‍ വാടകയ്ക്ക് താമസിക്കുന്ന പാറയില്‍ പുരയിടത്തില്‍ വാസുദേവന്‍, കണ്ണിമല കല്ലുങ്കല്‍ വീട്ടില്‍ ജസ്റ്റിന്‍ എന്നിവരുടെ വീടുകളിലാണ് ഇന്നലെ പുലര്‍ച്ചെ മോഷണം നടന്നത്. വാസുദേവന്റെ വീട്ടില്‍ നിന്ന് ഒരു […]

അച്ഛനും പെണ്‍മക്കള്‍ക്കും മര്‍ദ്ദനമേറ്റ സംഭവം: ഭാര്യയുടെ ബന്ധുക്കള്‍ക്കെതിരെ കേസ്‌

മുണ്ടക്കയം: അച്ഛനെയും പെണ്‍മക്കളെയും രാത്രിയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച സംഭവത്തില്‍, ഭാര്യയുടെ ബന്ധുക്കളായ നാല് പേര്‍ക്കെതിരെയും കണ്ടാലറിയുന്ന എട്ടുപേര്‍ക്കെതിരെയും മുണ്ടക്കയം പോലീസ് കേസെടുത്തു. മംഗളം മുണ്ടക്കയം ലേഖകനും വ്യാപാരിയുമായ കുറുവന്‍പറമ്പില്‍ അനില്‍കുമാറിനെയും മക്കളായ ഗായത്രി(13), ഗൗരി(6) എന്നിവരെയും കഴിഞ്ഞ രാത്രി ചെളിക്കുഴിയിലെ ഭാര്യവീട്ടിലേക്ക് പോകുന്നതിനിടയില്‍ കാറ് തടഞ്ഞുനിര്‍ത്തി പന്ത്രണ്ടംഗ സംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ അനില്‍കുമാറിനും മകള്‍ ഗായത്രിക്കും പരിക്കേറ്റിരുന്നു. ഗായത്രിയുടെ പരാതിയില്‍ കോട്ടയത്തുനിന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ എത്തി. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോട്ടയം ഈസ്റ്റ് എസ്.ഐ. വിജയമ്മയുടെ […]

സി ഐ ടി യു ഏരിയാ സമ്മേളനം നാളെ

മുണ്ടക്കയം∙ കേരള ആർട്ടിസാൻസ് യൂണിയൻ സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം നാളെ 8.30 മുതൽ ചോറ്റി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് പ്രസിഡന്റ് ടി.എൻ. പരമേശ്വരൻ, സെക്രട്ടറിമാരായ കെ. രാജൻ കണ്ണിമല, പി.കെ. ഗോപാലൻ എന്നിവർ അറിയിച്ചു. ഒൻപതിന് പ്രതിനിധി സമ്മേളനത്തിൽ ഏരിയാ പ്രസിഡന്റ് ടി.എൻ. പരമേശ്വരൻ അധ്യക്ഷത വഹിക്കും. തുടർന്നു നടക്കുന്ന സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ് വി.പി. ഇബ്രാഹിം ഉദ്ഘാടനം ചെയ്യും. ചർച്ച, പ്രമേയ അവതരണം.

പി.സി. ജോർജ് പൂഞ്ഞാറിന്റെ വികസനത്തെ പിന്നോട്ടടിച്ചെന്നു ഡിസിസി വൈസ് പ്രസിഡന്റ് പ്രഫ. പി.ജെ. വർക്കി

മുണ്ടക്കയം ∙ നിൽക്കുന്ന മുന്നണിയെ പിന്നിൽനിന്നു കുത്തുന്ന പി.സി. ജോർജ് പൂഞ്ഞാറിന്റെ വികസനത്തെ പിന്നോട്ടടിച്ചെന്നു ഡിസിസി വൈസ് പ്രസിഡന്റ് പ്രഫ. പി.ജെ. വർക്കി പറഞ്ഞു. എൽഡിഎഫിൽ ആയിരുന്ന കാലത്ത് അവർക്കെതിരായും യുഡിഎഫിൽ ചീഫ് വിപ്പ് സ്ഥാനത്തിരിക്കുമ്പോൾ സർക്കാരിനെതിരായും ഗൂഢനീക്കങ്ങൾ നടത്തിയ പി.സി. ജോർജ് മണ്ഡലത്തിൽ വികസന പ്രവർത്തനം നടത്തുന്നതിനു പകരം അനാവശ്യ വിവാദങ്ങളുടെ പുറകേ പോവുകയായിരുന്നെന്നും പി.ജെ. വർക്കി പറഞ്ഞു. യുഡിഎഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ചെയർമാൻ നൗഷാദ് എല്ലിക്കൽ അധ്യക്ഷത വഹിച്ചു. കൺവീനർ […]

മുണ്ടക്കയത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു

മുണ്ടക്കയം ∙ അപകടങ്ങൾ, മോഷണം, അമിതവേഗം തുടങ്ങിയ നിയമലംഘനങ്ങൾ ടൗണിൽ വ്യാപകമാകുമ്പോൾ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സീബ്രാ ലൈനുകളിൽ ഉൾപ്പെടെയാണ്‌ അപകടങ്ങളും നിയമലംഘനങ്ങളും വ്യാപകമാകുന്നത്. കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിക്കാനാവാതെ പൊലീസ് നിസ്സഹായവസ്ഥയിലായതോടെയാണ് നിയമലംഘനങ്ങൾ കണ്ടെത്തുവാൻ നിരീക്ഷണ ക്യാമറകൾ വയ്ക്കണമെന്ന ആവശ്യം ഉയരുന്നത്. ‌ കഴിഞ്ഞ ദിവസം ഇത്തരം മൂന്നു സംഭവങ്ങളാണ് ഉണ്ടായത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനുശേഷം കൂട്ടിക്കൽ റോഡിനു സമീപമുള്ള സീബ്രാ ലൈനിൽ വാഹനമിടിച്ച് കോരുത്തോട് സ്വദേശിയായ സ്ത്രീക്കു പരുക്കേറ്റു. സീബ്രാ ലൈൻ കടക്കുന്നതിനിടെ […]

പോലീസിന്റെ ഒത്താശയില്‍ മണലൂറ്റ് വ്യാപകം

മുണ്ടക്കയം: പെരുവന്താനം പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ പോലീസിന്റെ ഒത്താശയോടെ മണലൂറ്റ് വ്യാപകം. മേഖലയിലെ വിവിധ തോടുകള്‍ കേന്ദ്രീകരിച്ചു മണല്‍ കടത്ത് വ്യാപകമായിരിക്കുകയാണ്. കടുത്ത വേനലിലും മണല്‍ കടത്തു തുടരുന്നതോടെ മേഖലയിലെ ജലസ്രോതസുകളില്‍ നീരുറവകള്‍ കുറഞ്ഞു തുടങ്ങി. പെരുവന്താനം മുപ്പത്തഞ്ചാംമൈല്‍, കൊടുകുത്തി, ടിആര്‍ ആന്‍ഡ് ടി കമ്പനിയിലെ വിവിധ തോടുകള്‍, പാലൂര്‍ക്കാവു താഴ്ഭാഗം, കാരുവേലിക്കയം, മണല്‍ക്കയം എന്നിവിടങ്ങളില്‍ മണലൂറ്റ് തകൃതിയായി നടക്കുകയാണ്. പെരുവന്താനം പോലീസ് സ്റ്റേഷനു മൂക്കിനു തുമ്പത്തെ ചെക്കുഡാമില്‍ നിന്നു മണലൂറ്റ് നടത്തുന്നതിന് പോലീസില്‍ തന്നെ സഹായികള്‍ […]

എംപിക്ക് സ്വീകരണവും സമ്മേളനവും

മുണ്ടക്കയം: ഐക്യ മല അരയ മഹാസഭയുടെ നേതൃത്വത്തിലുളള മല അരയ എഡ്യൂക്കേഷമല്‍ ട്രസ്റ്റിന് കോളജ് അനുവദിപ്പിച്ച ആന്റോ ആന്റണി എംപിക്ക് നാളെ സ്വീകരണം നല്‍കും. മുരിക്കുംവയല്‍ എന്‍ട്രന്‍സ് അക്കാദമി ഹാളില്‍ നാളെ രാവിലെ 10ന് നടക്കുന്ന സമ്മേളനം സഭാ പ്രസിഡന്റ് സി.ആര്‍. ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപിയ്ക്ക് ട്രസ്റ്റ് സെക്രട്ടറി കെ.കെ. വിജയന്‍ ഉപഹാരം നല്‍കും. സഭാ ജനറല്‍ സെക്രട്ടറി പി.കെ. സജീവ് സ്വാഗതവും ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി എം.എന്‍. പുരുഷോത്തമന്‍ നന്ദിയും പറയും. […]

മുണ്ടക്കയത്ത് മംഗളം ലേഖകൻ അനിൽകുമാറിനെയും മക്കളെയും ഗുണ്ടാസംഘം ആക്രമിച്ചു; തലയ്ക്കു പരിക്ക് പറ്റിയ അനിൽകുമാർ ആശുപത്രിയിൽ

മുണ്ടക്കയം∙ മുണ്ടക്കയത്ത് വച്ച് ഇന്നലെ വൈകുന്നേരം മംഗളം ലേഖകൻ അനിൽകുമാറിനെയും മക്കളെയും ഗുണ്ടാസംഘം ആക്രമിച്ചു; തലയ്ക്കു പരിക്ക് പറ്റിയ അനിൽകുമാർ ആശുപത്രിയിൽ. മംഗളം ലേഖകനായ കരിനിലം കുറവൻപറമ്പിൽ അനിൽകുമാർ (43), മക്കളായ ഗായത്രി (13), ഗൗരി (7) എന്നിവർക്കാണു ഗുണ്ടാ ആക്രമണത്തിൽ പരുക്കേറ്റത്. പരുക്കേറ്റ ഇവരെ കാഞ്ഞിരപ്പള്ളിയിൽ താലൂക്ക് ആശുപത്രിയി‍ൽ പ്രവേശിപ്പിച്ചു. പിന്നീട് അനിൽകുമാറിനെ വിദഗ്ദ പരിശോധനക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്നലെ രാത്രി ഏഴരയോടെ മുണ്ടക്കയം ചെളിക്കുഴിക്കു സമീപമാണു സംഭവം. കാറിൽ വീട്ടിലേക്കു മടങ്ങിയ […]

കര്‍ഷകരോഷം യുഡിഎഫിനു തിരിച്ചടിയാകുമെന്ന് പി.സി. ജോര്‍ജ്.

മുണ്ടക്കയം: കാര്‍ഷികമേഖലയിലെ വിലത്തകര്‍ച്ച മൂലമുണ്ടായ കര്‍ഷകരോഷം യുഡിഎഫിനു കനത്ത തിരിച്ചടിയാകുമെന്നു കേരള കോണ്‍ഗ്രസ്-സെക്കുലര്‍ ചെയര്‍മാന്‍ പി.സി. ജോര്‍ജ്. പാര്‍ട്ടി പൂഞ്ഞാര്‍ നിയോജകമണ്ഡലം സമ്പൂര്‍ണ നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് കെ.എഫ്. കുര്യന്റെ അധ്യക്ഷതയില്‍ പാര്‍ട്ടിയുടെ ബൂത്ത് പ്രസിഡന്റുമാരും സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളും വനിത കോണ്‍ഗ്രസ്, യൂത്ത് ഫ്രണ്ട്, കെഎസ്‌സി, കെടിയുസി, കര്‍ഷക യൂണിയന്‍ മണ്ഡലം പ്രസിഡന്റുമാരും പങ്കെടുത്തു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി 20 അംഗ സെന്‍ട്രല്‍ എക്‌സിക്യൂട്ടീവിനെയും എല്ലാ പഞ്ചായത്തുകളിലും മണ്ഡലം എക്‌സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തു. […]

യുഡിഎഫ് സര്‍ക്കാര്‍ വികസനരംഗത്ത് കുതിച്ചുചാട്ടം നടത്തി: കെ.എം. മാണി

മുണ്ടക്കയം: യുഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷം കേരളത്തില്‍ വികസന രംഗത്ത് വന്‍ കുതിച്ചു ചാട്ടം നടത്തിയിട്ടുണെ്ടന്നും കാരുണ്യ പദ്ധതി പോലെയുള്ള ജനകീയ പദ്ധതികള്‍ വഴി പാവങ്ങളുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാരിന് സാധിച്ചെന്നും മുന്‍ ധനകാര്യ മന്ത്രി കെ.എം. മാണി പറഞ്ഞു. കോട്ടയം-ഇടുക്കി ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തേന്‍പുഴ പാലത്തിന് അഞ്ചുകോടി രൂപ അനുവദിച്ച കെ.എം. മാണിക്കും മുന്‍കൈയെടുത്ത സജി മഞ്ഞക്കടമ്പിലിനും നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമരസമിതി കണ്‍വീനര്‍ നവാസ് കൂട്ടിക്കല്‍ അധ്യക്ഷതവഹിച്ചു. തൂക്കുപാലത്തിനു പകരം […]

മുണ്ടക്കയം എം ഇ എസ് പബ്ലിക് സ്‌കൂളില്‍ ”അമ്മ അറിയാന്‍’

മുണ്ടക്കയം: എംഇഎസ് പബ്ലിക് സ്‌കൂളില്‍ ”അമ്മ അറിയാന്‍’ പരിപാടിയുടെ ഉദ്ഘാടനം ഇന്ന് രണ്ടിന് വനിതാകമ്മീഷന്‍ അംഗം ഡോ.ജെ പ്രമീളാദേവി നിര്‍വഹിക്കും. പി ടി എ പ്രസിഡന്റ് നൗഷാദ് ഇല്ലിക്കല്‍ അധ്യക്ഷത വഹിക്കും. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ ഡെയ്‌സമ്മ സെബാസ്റ്റ്യന്‍, ഡോ. ഗോപാലകൃഷ്ണന്‍ നായര്‍, പ്രഫ. പി.ജെ. വര്‍ക്കി, ജോര്‍ജ്കുട്ടി അഗസ്തി, അജിത്ത് ശങ്കര്‍ എന്നിവര്‍ സെമിനാര്‍ നയിക്കും. ഒരുവിദ്യാര്‍ഥിയുടെ മാതാവ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള വിവിധ സെമിനാറുകളാണ് നടക്കുക.

വനിതകൾക്കായി തയ്യൽ പരിശീലന കേന്ദ്രം

മുണ്ടക്കയം ∙ കേരള അഗ്രികൾച്ചർ ആൻഡ് റൂറൽ ഡവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വയം തൊഴിൽ പരിശീലന പരിപാടിയുടെ ഭാഗമായി വനിതകൾക്കുള്ള തയ്യൽ പരിശീലന കേന്ദ്രം തുറന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാജി ഉദ്ഘാടനം ചെയ്തു. കാർഡ്സ് ജില്ലാ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ കെ.ടി. അനുമോൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി.കെ. കുഞ്ഞുവാവ, പഞ്ചായത്തംഗം ജിജി നിക്കോളാസ്, സിഡിഎസ് ചെയർപഴ്സൻ സുപ്രഭ എന്നിവർ പ്രസംഗിച്ചു.

മലിനജലം ഓടയിലേക്ക്: ഹോട്ടൽ അധികൃതർക്ക് നോട്ടിസ്

മുണ്ടക്കയം ∙ ഹോട്ടലിൽനിന്നു മലിനജലം ഓടയിലൂടെ ആറ്റിലേക്കൊഴുക്കിയത് പാതിരാത്രിയിൽ നാട്ടുകാർ തടഞ്ഞു. ടൗണിൽ ഗ്യാലക്സി ഭാഗത്തുകൂടി പീപ്പിൾസ് ആശുപത്രിയുടെ പിൻവശത്തുകൂടെ ഒഴുകുന്ന ഓടയിൽ മാലിന്യങ്ങൾ നിറഞ്ഞ് സമീപത്തെ കിണറുകൾ മലിനമായിരുന്നു. ഇതേ തുടർന്ന് നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് ഇന്നലെ പരിശോധന നടത്താനിരിക്കെയാണ് ചൊവ്വാഴ്ച രാത്രിയിൽ ഹോട്ടൽ മാലിന്യം ആറ്റിലേക്ക് ഒഴുക്കിയത്. ഹോട്ടൽ അധികൃതർക്ക് ആരോഗ്യ വകുപ്പ് നോട്ടിസ് നൽകി. ഹോട്ടലിനു സമീപമുള്ള മാലിന്യക്കുഴിയിൽനിന്നു മാലിന്യം ഓടയിലേക്ക് പമ്പ് ചെയ്ത് ഒഴുക്കുകയും മാലിന്യം ഒഴുകി പോകാൻ പിന്നാലെ […]

സംഘർഷം: ബിജെപി യോഗവും പ്രകടനവും നടത്തി

മുണ്ടക്കയം ഇൗസ്റ്റ് ∙ മുപ്പത്തിയഞ്ചാംമൈലിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ സിപിഎം കുപ്രചാരണം നടത്തുകയാണെന്നാരോപിച്ച് ബിജെപി പീരുമേട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നയവിശദീകരണ യോഗവും പ്രകടനവും നടത്തി. ബിജെപി സംസ്ഥാന സെക്രട്ടേറിയറ്റംഗം ശ്രീനഗരി രാജൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം സെക്രട്ടറി സി. സന്തോഷ്കുമാർ അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ സെക്രട്ടറി പി.വി. വിനോദ് കുമാർ, ആർ. രഞ്ജിത്, വിജയൻ, കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.

വിദ്യാഭ്യാസ ആനുകൂല്യത്തിനു വരുമാന പരിധി; സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാവശ്യം

മുണ്ടക്കയം∙ പട്ടികവർഗ വിദ്യാർഥികൾക്കു വിദ്യാഭ്യാസ ആനുകൂല്യത്തിനു വരുമാന പരിധി ഏർപ്പെടുത്തികൊണ്ടുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് അഖില തിരുവിതാംകൂർ മലഅരയ മഹാസഭ ആവശ്യപ്പെട്ടു. പട്ടികവർഗ വിഭാഗത്തിന്റെ മറ്റ് ആവശ്യങ്ങളും അംഗീകരിക്കണമെന്നാവശ്യപ്പെട്ടു നാളെ കാഞ്ഞിരപ്പള്ളി താലൂക്ക് ഐടിഡിപി ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തും. പട്ടികവർഗ വിദ്യാർഥികൾക്കു ലഭിക്കുന്ന ഹോസ്റ്റൽ ഫീസ് ഇനി മുതൽ രണ്ടര ലക്ഷത്തിൽ താഴെ വരുമാനമുള്ളവർക്കേ ലഭിക്കൂ എന്ന ഉത്തരവ് വിദ്യാർഥികളുടെ പഠനത്തെ വഴിമുട്ടിക്കുന്നതാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വരുന്നതിനു തൊട്ടു മുൻപ് ആദിവാസി വർഗത്തിൽ […]

നികുതി ഇളവ്

മുണ്ടക്കയം: എസ്.എന്‍.ഡി.പി. യോഗം ഹൈറേഞ്ച് യൂണിയന് കീഴിലെ 37 ശാഖകളിലെയും പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവരുടെ അടിയന്തര യോഗം ബുധനാഴ്ച രണ്ടിന് യൂണിയന്‍ ഹാളില്‍ നടക്കുമെന്ന് യൂണിയന്‍ സെക്രട്ടറി ഒ.ജി.സാബു അറിയിച്ചു. കടപ്ലാമറ്റം: കെട്ടിട നികുതി ഇളവ് ലഭിക്കുന്നവരും അര്‍ഹതയുള്ളവരുമായ വിമുക്തഭടന്‍മാര്‍, വിമുക്തഭടന്‍മാരുടെ വിധവകള്‍ എന്നിവര്‍ അടുത്ത മാസം പത്തിനകം പഞ്ചായത്തില്‍ അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. ബി.ജെ.പി. മേഖലാ കണ്‍െവന്‍ഷന്‍ ഇളങ്ങുളം: ബി.ജെ.പി. മേഖലാ കണ്‍െവന്‍ഷന്‍ ജില്ലാ പ്രസിഡന്റ് എന്‍.ഹരി ഉദ്ഘാടനം ചെയ്തു. ജയകൃഷ്ണന്‍ ചൊറിക്കാവില്‍ അദ്ധ്യക്ഷത […]

മുപ്പത്തിയഞ്ചാം മൈലിലെ സംഘര്‍ഷം: പ്രതിയെ റിമാന്‍ഡ് ചെയ്തു

മുണ്ടക്കയം: മുപ്പത്തിയഞ്ചാം മൈലില്‍ തിങ്കളാഴ്ച മൂന്നുപേര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ പ്രതിയായ മുപ്പത്തിനാലാം മൈല്‍ അഞ്ചനമറ്റത്തില്‍ ഷിബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. സംഘര്‍ഷത്തില്‍ ഷിബുവിന്റെ തലയിലും കൈയിലും മുറിവേറ്റിരുന്നു. തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഷിബുവിനെ ചൊവ്വാഴ്ചയാണ് റിമാന്‍ഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഷിബുവിന്റെ കൂട്ടാളികളായ മൂന്നുപേര്‍ക്കായി അന്വേഷണം തുടങ്ങി. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഷിബുവിനെ ആക്രമിച്ചതിന് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന എട്ട് പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും […]

മുണ്ടക്കയം വരിക്കാനി പുതുപ്പറമ്പി‍ൽ നബീസാബീവി (54) നിര്യാതയായി

മുണ്ടക്കയം: വരിക്കാനി പുതുപ്പറമ്പി‍ൽ പി.എച്ച്. മുഹമ്മദ് ബഷീറിന്റെ ഭാര്യ നബീസാബീവി (54) നിര്യാതയായി. കബറടക്കം നടത്തി. തൊടുപുഴ കണിപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: നാവിദ, നാഷിം (സൗദി), ഷാനിമോൾ. മരുമക്കൾ: റജിമോൻ, മുഹമ്മദ് റാഫി, ഷാജിലാ.

ബോയിസ് എസ്റ്റേറ്റ് മാനേജരുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പ്ലാന്റേഷൻ ലേബർ കോൺഗ്രസ് പ്രതിഷേധ പ്രകടനം

മുണ്ടക്കയം ഇൗസ്റ്റ് ∙ മുപ്പത്തിയഞ്ചാംമൈൽ ബോയിസ് എസ്റ്റേറ്റ് മാനേജരുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും കേരള പ്ലാന്റേഷൻ ലേബർ കോൺഗ്രസ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതു സമ്മേളനവും നടത്തി. കെപിസിസി സെക്രട്ടറി ഫിലിപ് ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജനറൽ സെക്രട്ടറി പ്രകാശ് പുളിയ്ക്കൽ അധ്യക്ഷത വഹിച്ചു. നാസർ പനച്ചി, മധുസൂദനൻ, ടി.എസ്. രാജൻ, സണ്ണി തട്ടുങ്കൽ, സി.എ. തോമസ് , സലീം കണ്ണങ്കര, അരുൺ കോക്കാപ്പള്ളിൽ, സിയാദ് ചെല്ലിയിൽ, പി.കെ. ഷാജി, […]

കരടിമല റോഡ് നവീകരിച്ചു

മുണ്ടക്കയം ∙ കാൽനടയാത്രപോലും സാധ്യമാകാതിരുന്ന ഇഞ്ചിയാനി കരടി മല റോഡ് കരടിമല വികസന സമിതിയുടെ നേതൃത്വത്തിൽ ഫണ്ട് സ്വരൂപിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്തി. 25 വർഷം പഴക്കമുള്ള റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് നാളുകളായെങ്കിലും അധികൃതർ അവഗണിച്ചതോടെയാണ് സമിതിയുടെ നേതൃത്വത്തിൽ റോഡ് സഞ്ചാരയോഗ്യമാക്കിയത്.

കൊക്കയാർ ഗ്രാമപഞ്ചായത്തംഗത്തിന്റെ രാജിക്കു പിന്നിൽ ഇടതുപക്ഷം എന്നു യുഡിഎഫ്

മുണ്ടക്കയം ഇൗസ്റ്റ് ∙ കൊക്കയാർ പഞ്ചായത്തിലെ അഞ്ചാം വാർഡ് മുളംകുന്നിലെ ഗ്രാമപഞ്ചായത്തംഗം ഷാജി ജോസഫ് രാജിവച്ചതിന് പിന്നിൽ എൽഡിഎഫ് നീക്കമെന്ന് യുഡിഎഫ് ആരോപിച്ചു. യുഡിഎഫിൽനിന്ന് നല്ല ഭൂരിപക്ഷത്തോടെ വിജയിച്ച അംഗം രാജിവച്ചത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് യുഡിഎഫ് കൺവീനർ സണ്ണി തട്ടുങ്കൽ, ചെയർമാൻ ജോസ് ജോസഫ് വരിക്കയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വർണലത അപ്പുക്കുട്ടൻ എന്നിവർ ആരോപിച്ചു. ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയിക്കാം എന്നത് അതിമോഹമാണ്, അതിന് ജനങ്ങൾ മറുപടി നൽകും. മുളംകുന്ന് വാർഡിൽ വികസന തകർച്ച ഉണ്ടാകാതിരിക്കുവാൻ പഞ്ചായത്ത് പ്രസിഡന്റ് […]

സിഎസ്ഡിഎസ് താലൂക്ക് ‌കുടുംബസംഗമം

മുണ്ടക്കയം ∙ ഏപ്രിൽ 14നു നടക്കുന്ന സിഎസ്ഡിഎസ് താലൂക്ക് കുടുംബസംഗമത്തിനും അംബേദ്കർ ജന്മദിനാഘോഷത്തിനും ഒരുക്കങ്ങൾ ആരംഭിച്ചു. സ്വാഗത സംഘം ഓഫിസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.എസ്. സജൻ ഉദ്ഘാടനം ചെയ്തു. ടി.കെ. രാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ വി.കെ. തങ്കപ്പൻ, ചെസാം ഡയറക്ടർ പി.വി. സോമൻ, സജി ആന്റണി, സുരേഷ് ബാബു, പി. ജയദേവൻ, ജ്യോതിഷ്കുമാർ എന്നിവർ പ്രസംഗിച്ചു. അനി കുളത്തുങ്കൽ, ജോഷി താന്നിക്കൽ, ജയിംസ് ചാക്കോ എന്നിവരെ കൺവീനർമാരായി തിരഞ്ഞെടുത്തു.

മുണ്ടക്കയത്ത് ലഹരി വസ്തുക്കൾ സുലഭം.. ആരോഗ്യ വകുപ്പിന്റെ നടപടികൾ ഫലം കണ്ടില്ല

മുണ്ടക്കയം ∙മുണ്ടക്കയത്ത് ലഹരി വസ്തുക്കൾ സുലഭം.. വാങ്ങുന്നവർക്ക് കൂടുതൽ പണച്ചെലവ് വന്നത് ഒഴിച്ചാൽ എല്ലാം പഴയത് പോലെ തന്നെ … ആരോഗ്യ വകുപ്പിന്റെ നടപടികൾ ഫലം കണ്ടില്ല , നാളുകൾക്ക് മുൻപ് ഹാൻസ്, പാൻപരാഗ് തുടങ്ങിയ പുകയില ലഹരി വസ്തുക്കൾ നിരോധിച്ചതോടെ ആരോഗ്യ വകുപ്പ് മൊത്ത വിതരണകേന്ദ്രം മുതൽ പെട്ടിക്കട വരെ കയറിയിറങ്ങി പുകയില ഉൽപന്നങ്ങൾ തൂത്തുവാരി നശിപ്പിച്ചു. നിരോധനത്തിന് സമ്പൂർണ പിൻതുണ നൽകി ഇത്തരം ലഹരി വസ്തുക്കൾ ഇല്ലായ്മ ചെയ്തതോടെ ഇതോടെ തീർന്നു ഇതിന്റെ ഉപയോഗം […]

നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അദ്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി. രമേശ്

മുണ്ടക്കയം∙ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അദ്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് മാനേജിങ് കമ്മിറ്റി നടത്തിയ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് വി.സി. അജികുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസി‍ഡന്റ് എൻ. ഹരി മുഖ്യ പ്രഭാഷണം നടത്തി. ബി. രാജീവ്, കെ.ബി. മധു, കെ.പി. സനൽ എന്നിവർ പ്രസംഗിച്ചു.

Page 1 of 512345