Our LEADERS

Our Leaders

കൈവശഭൂമിക്ക് പട്ടയം ഉടനെന്ന് ആന്റോ ആന്റണി

കൈവശഭൂമിക്ക് പട്ടയം ഉടനെന്ന് ആന്റോ ആന്റണി

  കാഞ്ഞിരപ്പള്ളി: മലയോര മേഖലയിലെ കൃഷിക്കാരുടെ കൈവശഭൂമിയുടെ പട്ടയത്തിന് നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് ആന്റോ ആന്റണി. , മുണ്ടക്കയം, എരുമേലി വില്ലേജുകളിലെ ഹില്‍മെന്‍ സെറ്റില്‍മെന്റ് ഏരിയായില്‍ വരുന്ന പുഞ്ചവയല്‍, മുരിക്കുംവയല്‍, പുലിക്കുന്ന്, അമരാവതി, പാക്കാനം, തുമരംപാറ, കോരുത്തോട്, മടുക്ക, കൊമ്പുകുത്തി, കൊട്ടാരംകട, എരുമേലി വില്ലേജിലെ എയ്ഞ്ചല്‍വാലി പമ്പാവാലി വടക്ക്, റാന്നി താലൂക്കില്‍ പമ്പാവാലി തെക്ക് മണിമല, ആലപ്ര പ്രദേശങ്ങളിലെയും കൃഷിക്കാരുടെ കൈവശഭൂമിയ്ക്കാണ് പട്ടയം ലഭിക്കുന്നതിനുള്ള നടപടികള്‍ നടക്കുന്നത്. എയ്ഞ്ചല്‍വാലി, പമ്പാവാലി വടക്ക്, പമ്പാവാലി തെക്ക് പ്രദേശങ്ങള്‍ 1948-49 […]

ഗ്വാ ഗ്വാ വിളികളുമായി വീണ്ടും ആന്റോ ആന്റണി യും പി സി ജോർജ്ജും

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ആന്റോ ആന്റണി യും പി സി ജോർജ്ജും ഗ്വാ ഗ്വാ വിളികളുമായി വീണ്ടും കളത്തിൽ ഇറങ്ങി . പൂഞ്ഞാറില്‍ ആന്റോ ആന്റണിക്കെതിരേ വധശ്രമം ഉണ്ടായെങ്കില്‍ അതില്‍ തന്റെ പേര് വലിച്ചിഴയ്ക്കുന്നതെന്തിനാണെന്നു ചീഫ് വിപ്പ് പി.സി. ജോര്‍ജ് ചോദിക്കുന്നു. ആന്റോയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ സംഘം ഇറങ്ങിയിട്ടുണ്ടെന്നുള്ളത് രാഷ്ട്രീയകൗതുകം മാത്രമാണെന്നും ഇതൊരു തമാശയായി മാത്രമേ കാണുന്നുള്ളുവെന്നും പി.സി. ജോര്‍ജ് പറഞ്ഞു. വായില്‍ തോന്നുന്നതെല്ലാം വിളിച്ചുപറയുന്ന പി.സി.ജോര്‍ജിനു മറുപടി പറയാന്‍ തന്റെ നിലവാരം അനുവദിക്കുന്നില്ലെന്ന് ആന്റോ […]

പൂഞ്ഞാർ മണ്ഡലം ആന്റോ ആന്റണിയെ കാലു വാരിയപ്പോൾ കാഞ്ഞിരപ്പള്ളി മണ്ഡലം കൈ പിടിച്ചു ഉയർത്തി ..

കാഞ്ഞിരപ്പള്ളി: അടിയൊഴുക്കുകളിലും പൂഞ്ഞാറിന്റെ മണ്ണില്‍ അജയ്യനായി ആന്റൊ ആന്റണി. വലത്‌പക്ഷത്തിന്റെ കോട്ടയായ പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്ക്‌ ഇത്തവണ കാലിടറുമെന്ന്‌ പ്രവചനം നടത്തിയവര്‍ പൂഞ്ഞാറില്‍ കാലുവാരല്‍ നടക്കാമെന്നും മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. മണ്ഡലത്തിലെ തന്നെ ഏറ്റവും കുറഞ്ഞ പോളിങ്ങ്‌ ശതമാനവും, കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടുമെല്ലാം തലവേദന സൃഷ്‌ടിച്ചിരുന്ന സ്വന്തം തട്ടകത്തില്‍ പൂഞ്ഞാര്‍ എം.എല്‍.എ പി.സി.ജോര്‍ജും ആന്റോ ആന്റണിയും കാലുവാരലിന്റെ പേരില്‍ വോട്ടെടുപ്പ്‌ ദിനത്തിന്‌ പിറ്റേന്ന്‌ കൊമ്പുകോര്‍ത്തതോടെ രാഷ്ര്‌ടീയ കേരളത്തിന്റെ ശ്രദ്ധയും ആറന്‍മുളയ്‌ക്കൊപ്പം പൂഞ്ഞാറിലുമെത്തി. സ്വന്തം തട്ടകത്തില്‍ ഭീഷണി മുഴക്കിയവര്‍ പറഞ്ഞത്‌ […]

ആന്റോ ആന്റണി കാഞ്ഞിരപ്പള്ളിയില്‍ പര്യടനം നടത്തി

പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ പര്യടനം പള്ളിക്കത്തോട്ടിലെ മുണ്ടന്‍കവലയില്‍ ഡോ. എന്‍.ജയരാജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. 58 കോളനി, മുക്കാലി, ഉദിക്കുഴ, ചല്ലോലി വഴി വള്ളോത്യാമല, പള്ളിക്കത്തോട്, അരുവിക്കുഴി കോളനി, പെരിങ്കുളം വഴി കൂട്ടമാവ്, ഹരിപ്പാട് കോളനി, കവുങ്ങുംപാലം, ചപ്പാത്ത്, ആനിക്കാട് പള്ളി, നെയ്യാട്ടുശ്ശേരി, ഇളംപള്ളി മാര്‍ക്കറ്റ്, 1-ാം മൈല്‍ വഴി വാഴൂര്‍ മണ്ഡലത്തിലെ കൊടുങ്ങൂരില്‍ പ്രവേശിച്ചു. കൊടുങ്ങൂരില്‍ എത്തിയ പര്യടനം കെ.പി.സി.സി. വൈസ് പ്രസിഡണ്ട് എം.എം.ഹസന്‍ ഉദ്ഘാടനം ചെയ്തു. […]

ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി നേതാക്കളുടെ വൻപട മണ്ഡലത്തിൽ പര്യടനം നടത്തും

കാഞ്ഞിരപ്പള്ളി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ പഞ്ചായത്തുതല കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കി ബൂത്തുതല കണ്‍വന്‍ഷനുകള്‍ നടന്നുവരുന്നു. പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ബൂത്തുതല കണ്‍വന്‍ഷനുകളാണ് ഇരു മുന്നണികളും നടത്തുന്നത്. ഒപ്പം ബിജെപിയുടെ ബൂത്തുതല കണ്‍വന്‍ഷനുകള്‍ നടക്കുന്നുണ്ട്. സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ദേശീയ, സംസ്ഥാന നേതാക്കളെ വിവിധ ഇടങ്ങളില്‍ പ്രചരണത്തിനായി എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. ഇന്ന് ഇടുക്കി പാര്‍ലമെന്റ് യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പെരുവന്താനത്ത് പ്രസംഗിക്കും. 26ന് പുഞ്ചവയലില്‍ മുഖ്യമന്ത്രിയും ഏപ്രില്‍ നാലിന് വി.എം. സുധീരന്‍ മുണ്ടക്കയത്തും […]

മ്പലക്കാട് ആക്കാട്ടു വെട്ടത്ത് കോളനി റോഡിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി എം എല്‍ എ ഡോ.എന്‍ ജയരാജ് നിര്‍വഹിച്ചു

കാഞ്ഞിരപ്പള്ളി:തമ്പലക്കാട് ആക്കാട്ടു വെട്ടത്ത് കോളനി റോഡിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി എം എല്‍ എ ഡോ.എന്‍ ജയരാജ് നിര്‍വഹിച്ചു,തുടര്‍ന്ന് നടന്ന യോഗത്തില്‍ മുന്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്‌ ബേബി വട്ടയ്ക്കാട്ടു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മറിയാമ്മ ജോസഫ്‌,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കൃഷ്ണകുമാരി ശശികുമാര്‍,വിമല ജോസഫ്‌,പൊന്നമ്മ ശശി,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോഷി അഞ്ചനാട്ടു, വി എന്‍ രാജേഷ് എന്നിവര്‍ സംസാരിച്ചു.

കാഞ്ഞിരപ്പള്ളിയിലെ വോളിബോള്‍ സ്റ്റേഡിയം ഉദ്ഘാടനം ആന്‍േറാ ആന്റണി എം.പി. നിര്‍വ്വഹിച്ചു

കാഞ്ഞിരപ്പള്ളി: 12 ലക്ഷം രൂപ മുടക്കി പേട്ട ഗവ. സ്‌കൂള്‍ വളപ്പില്‍ നിര്‍മ്മിച്ച വോളിബോള്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച ആന്‍േറാ ആന്റണി എം.പി. നിര്‍വ്വഹിച്ചു . പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീര്‍ അധ്യക്ഷത വഹിചു എം.പി. ഫണ്ടിലൂടെ പണി പൂര്‍ത്തിയാക്കിയ സ്റ്റേഡിയത്തില്‍ ഫെ്‌ളഡ്‌ലിറ്റ് സ്ഥാപിക്കാനായി 2.5 ലക്ഷവും ഇരിപ്പിടം ഒരുക്കാനായി 20 ലക്ഷവും അനുവദിച്ചിട്ടുണ്ട്.

കൂവപ്പള്ളിയിൽ മിനി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി:കൂവപ്പള്ളി തെങ്ങിന്‍തോട്ടം കോളനിയിലും തുരുത്തിപ്പടവ് ചപ്പാത്തിലും ഗ്രൌണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും നടപ്പിലാക്കിയ മിനി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ആന്റോ ആന്റണി എം പി നിര്‍വഹിച്ചു. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ്‌ ഡയസ് കോക്കാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബര്‍ അനിതാ ഷാജി മുഖ്യപ്രഭാഷണം നടത്തി.വാര്‍ഡ്‌ മെംബര്‍ ജോസ് കൊച്ചുപുര, അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ,ടോമി ആശാരിപറമ്പില്‍ ,ബാബു ഉറുമ്പില്‍ ,ജോസഫ്‌ കൊല്ലംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

ജനകീയ കൂട്ടായ്മയില്‍ പൂതക്കുഴി -പട്ടിമറ്റം റോഡ് ഡോ.എന്‍. ജയരാജ്‌ എം.എല്‍ .എ ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി: നിര്‍മ്മാണം പൂര്‍ത്തീകരിച്ച പട്ടിമറ്റം പൂതക്കുഴി റോഡിന്‍റെ ഉദ്‌ഘാടനം ഡോ.എന്‍. ജയരാജ്‌ എം.എല്‍.എ നിര്‍വ്വഹിച്ചു. 1.72 കോടി രൂപ ചിലവഴിച്ചാണ്‌ എരുമേലി റോഡിലേക്കുള്ള സമാന്തരപാത എന്ന നിലയില്‍ എട്ട്‌ മീറ്റര്‍ വീതിയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്‌. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ്‌ അഡ്വ. പി.എ. ഷെമീര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ആന്‍റൊ ആന്‍റണി എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ അഡ്വ. പി.എ. സലിം, മറിയാമ്മ ജോസഫ്‌, ബ്‌ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ്‌ ബി.ജയചന്ദ്രന്‍, ബ്‌ളോക്ക്‌ പഞ്ചായത്ത്‌ അംഗം പൊന്നമ്മ ശശി, […]

നാച്ചികോളനി- വട്ടകപ്പാറ- 26-ാം മൈല്‍ മിനി ബൈപാസ്‌ നിര്‍മ്മാണ ഉദ്‌ഘാടനം ഡോ.എന്‍.ജയരാജ്‌ എം.എല്‍എ നിര്‍വ്വഹിച്ചു.

കാഞ്ഞിരപ്പള്ളി: നാച്ചികോളനി – വട്ടകപ്പാറ – 26ാം മൈല്‍ മിനി ബൈപാസ്‌ നിര്‍മ്മാണ ഉദ്‌ഘാടനം ഡോ.എന്‍.ജയരാജ്‌ എം.എല്‍എ നിര്‍വ്വഹിച്ചു. ഉദ്‌ഘാടന യോഗത്തില്‍ ഗ്രാമപഞ്ചായത്ത്‌ വികസനകാര്യ സ്‌റ്റാന്‍ഡിങ്ങ്‌ കമ്മറ്റി ചെയര്‍മാന്‍ അഡ്വ. സുനില്‍ തേനംമാക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം മറിയമ്മ ജോസഫ്‌ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ജെസി ഷാജന്‍, സെലിന്‍ സിജൊ, ബേബി വട്ടയ്‌ക്കാട്ട്‌, നസീമ ഹാരിസ്‌,നാച്ചി കോളനി ഇമാം മുഹദ്ദീന്‍ മൗലവി അല്‍കാസമി, ജലാല്‍ വട്ടകപ്പാറ, പിയു.ഇര്‍ഷാദ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. പാറക്കടവ്‌, […]

ആനക്കയം കുടിവെള്ള പദ്ധതി ഡോ. എന്‍. ജയരാജ്‌ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു

കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്ത്‌ 11-ാം വാര്‍ഡില്‍ രൂക്ഷമായ ജലക്ഷാമം നേരിടുന്ന പൂതക്കുഴി പ്രദേശത്തെ 200 കുടുംബങ്ങള്‍ക്ക്‌ കുടിവെള്ളം എത്തിക്കുന്നതിന്‌ 16 ലക്ഷം രൂപ ചെലവഴിച്ച്‌ നിര്‍മാണം പൂര്‍ത്തിയാക്കിയ ആനക്കയം കുടിവെള്ള പദ്ധതിയുടെ ഉദ്‌ഘാടനം ഡോ. എന്‍. ജയരാജ്‌ എം.എല്‍.എ. നിര്‍വഹിച്ചു. 40000 ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണി നിര്‍മിച്ചാണ്‌ ജലം വിതരണം ചെയ്യുന്നത്‌. കുളം നിര്‍മാണത്തിന്‌ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും മൂന്നുലക്ഷം രൂപയും ജലസംഭരണി നിര്‍മിക്കുന്നതിന്‌ ജില്ലാ പഞ്ചായത്തില്‍നിന്നും നാലുലക്ഷം രൂപയും അനുവദിച്ചിരുന്നു. ഗ്രാമപഞ്ചായത്ത്‌ 2012-13, 2013-14 വാര്‍ഷിക […]

കാഞ്ഞിരപ്പള്ളിക്ക് ഡോ.എന്‍ ജയരാജ് എം എല്‍ എ വക ബജറ്റ് സമ്മാനം :- കുന്നുഭാഗം ഗവ.ഹൈസ്കൂള്‍ കായിക സ്കൂളാകുന്നു , ചിലവ് 20 കോടി രൂപ

കാഞ്ഞിരപ്പള്ളി:കുന്നുഭാഗം ഗവ.ഹൈസ്കൂള്‍ കെ നാരായണക്കുറുപ്പ് സ്മാരക കായിക സ്കൂളാകുമ്പോള്‍ സിന്തറ്റിക് ട്രാക്കും പുതിയ കെട്ടിടങ്ങളുമുണ്ടാകും .ഇരുപത് കോടി ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ആദ്യഘട്ടമായി രണ്ടുകോടി രൂപയാണ് അനുവദിച്ചിരിക്കുന്നതെന്നു ഡോ.എന്‍ ജയരാജ് എം എല്‍ എ അറിയിച്ചു. ഡോ.എന്‍ ജയരാജ് എം എല്‍ എ യുടെ പിതാവ് കെ നാരായണക്കുറുപ്പിന്റെ എം എല്‍ എയുടെ പേരിലാണ് സ്പോര്‍ട്സ് സ്കൂള്‍ ഇനി അറിയപ്പെടുക. സ്കൂളിനു സ്വന്തമായുള്ള അഞ്ചര ഏക്കര്‍ സ്ഥലത്ത് സ്പോര്‍ട്സ് കോംപ്ലക്സ്‌ ,സ്കൂള്‍ ഹോസ്റ്റല്‍ .സ്റ്റേഡിയം എന്നിവ നിര്‍മ്മിക്കാനാണ് […]

അനധികൃത റോഡ് നിര്‍മാണം തടഞ്ഞ നേതാക്കള്‍ക്കെതിരെ കേസ് , പ്രശ്നത്തിനു പരിഹാരമുണ്ടാക്കാമെന്നു ഡോ. എന്‍. ജയരാജ് എം.എല്‍.എ

കാഞ്ഞിരപ്പള്ളി: ജനറല്‍ ആശുപത്രിപ്പടി – മറ്റത്തില്‍പടി റോഡില്‍ സ്വകാര്യവ്യക്തിയുടെ അനധികൃത നിര്‍മാണം തടഞ്ഞ സമരസമിതി നേതാക്കള്‍ക്കെതിരേ പൊലീസ് കേസ്. യൂത്ത്ഫ്രണ്ട് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ആന്‍റണി മാര്‍ട്ടിന്‍, സി.പി.എം ബ്രാഞ്ച് സെക്രട്ടറി കെ.എസ്. ബാബു, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി അംഗം മോഹനന്‍, കെ.ആര്‍. ഷൈജു, പി.പി. സാനു എന്നിവരടക്കം 15 പേര്‍ക്കെതിരെയാണ് കേസ്. പൊലീസ് കേസെടുത്തതിനെതിരെ കുന്നുംഭാഗത്ത് കൂടിയ സര്‍വകക്ഷിയോഗം പ്രതിഷേധിച്ചു. വാഴൂര്‍ ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷാജി പാമ്പൂരി, പഞ്ചായത്ത് അംഗങ്ങളായ ഗോപിനാഥപിള്ള, […]

പാലിയെറ്റിവ് രോഗികളുടെ പുനരധിവാസ പരിശീലന സംഗമം ഡോ.എന്‍ ജയരാജ് എം എല്‍ എ ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി പാലിയെറ്റിവ് പരിചരണ വിഭാഗത്തിന്റെയും വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും വി കെയര്‍ സെന്റര്‍ ,ശ്രീ വിദ്യാധിരാജ പെയിന്‍ ആന്‍ഡ്‌ പാലിയെറ്റിവ് യുണിറ്റ്,ദയ പാലിയെറ്റിവ് സെന്റര്‍ എന്നീ സന്നദ്ധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ കാഞ്ഞിരപ്പള്ളി ക്ലബ്ബില്‍ നടന്ന പാലിയെറ്റിവ് രോഗികളുടെ പുനരധിവാസ പരിശീലന സംഗമം വേറിട്ട അനുഭവമായി. പതിനൊന്നു പഞ്ചായത്തുകളില്‍ നിന്നായി അമ്പതു രോഗികള്‍ രോഗികള്‍ സംഗമത്തില്‍ പങ്കെടുത്തു.വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ശൈലജാ കുമാരിയുടെ അധ്യക്ഷതയില്‍ ഡോ.എന്‍ ജയരാജ് എം എല്‍ എ സംഗമം ഉദ്ഘാടനം […]

കാര്‍ഷിക വികസന സഹകരണ സംഘം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്തു

കൂട്ടിക്കല്‍ ;കാര്‍ഷിക വികസന സഹകരണ സംഘം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്തു. ജേക്കബ് ചാക്കോ അധ്യക്ഷത വഹിച്ചു.റബര്‍ ബോര്‍ഡ് അംഗം ജോര്‍ജ് ജെ മാത്യു ആദ്യ നിക്ഷേപം സ്വീകരിച്ചു.സഹകരണ സംഘം ജോ.രജിസ്ട്രാര്‍ കെ എന്‍ വിജയന്‍ മുഖ്യപ്രഭാഷണം നടത്തി.ജിജോ ജോസ്,വര്‍ഗീസ്‌ തോമസ്‌,കെ വി കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

സി.പി.എമ്മിന്റെ സമരപ്പന്തലില്‍ യു.ഡി.എഫ്‌. എം.എല്‍എയുടെ സന്ദര്‍ശനം

പൊന്‍കുന്നം: പാചകവാതക വില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ പൊന്‍കുന്നത്ത്‌ സി.പി.എം. പ്രവര്‍ത്തകര്‍ നടത്തുന്ന നിരാഹാര സമരപ്പന്തലില്‍ കേരളാ കോണ്‍ഗ്രസ്‌ (എം) നേതാവും കാഞ്ഞിരപ്പള്ളി എം.എല്‍എയുമായ ഡോ. എന്‍. ജയരാജ്‌ ഇന്നലെ സന്ദര്‍ശിച്ചു. ഇന്നലെ രാവിലെയായിരുന്നു സന്ദര്‍ശനം. നിരാഹാരം കിടക്കുന്ന എം.ജി. വിനോദിന്‌ അഭിവാദ്യമര്‍പ്പിക്കുകയും സന്ദര്‍ശന പുസ്‌തകത്തില്‍ ഒപ്പുരേഖപ്പെടുത്തുകയും ചെയ്‌തു. മുന്‍ എം.എല്‍.എയും സി.പി.എം. ജില്ലാ സെക്രട്ടറിയുമായ കെ.ജെ. തോമസും പന്തലിലുണ്ടായിരുന്നു. എം.എല്‍എയ്‌ക്കൊപ്പം കേരളാ കോണ്‍ഗ്രസ്‌ നേതാക്കളായ ടോമി ഡോമനിക്‌, അഡ്വ. സുമേഷ്‌ ആന്‍ഡ്രൂസ്‌ എന്നിവരും മണ്ഡലം ഭാരവാഹികളുമുണ്ടായിരുന്നു.

വികലാംഗര്‍ക്കുള്ള മുച്ചക്ര വാഹന വിതരണ പദ്ധതി ”കൈത്താങ്ങ്‌” ഡോ.എന്‍ ജയരാജ് എം എല്‍ എ വിതരണോല്‍ഘാടനം നിര്‍വഹിച്ചു.

കാഞ്ഞിരപ്പള്ളി:ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് വികലാംഗര്‍ക്കുള്ള മുച്ചക്ര വാഹന വിതരണ പദ്ധതി ”കൈത്താങ്ങ്‌” ഇന്നലെ ടൌണ്‍ ഹാളില്‍ വെച്ച് നടത്തപ്പെട്ടു. എണ്‍പത്തി മൂവായിരം രൂപ വില വരുന്ന പതിനേഴു മുച്ചക്ര വാഹനങ്ങളാണ് പദ്ധതി പ്രകാരം വിതരണം ചെയ്തത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ബി ജയചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ഡോ.എന്‍ ജയരാജ് എം എല്‍ എ വിതരണോല്‍ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അനിതാ ഷാജി മുഖ്യ പ്രഭാഷണം നടത്തി.പി എ സലിം,മറിയാമ്മ ജോസഫ്‌,വിജയമ്മ ബാബു,കൃഷ്ണ കുമാരി ശശി കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്ത് […]

റോഡ്‌ സുരക്ഷാവാരാചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പൊൻകുന്നത്

പൊന്‍കുന്നം:മോട്ടോര്‍ വാഹനവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള റോഡ്‌ സുരക്ഷാവാരാചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പൊന്‍കുന്നം വ്യാപാരഭവനില്‍ നടന്നു.ചിറക്കടവ്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മിനി സേതുനാഥിന്റെ അധ്യക്ഷതയില്‍ ഡോ.എന്‍ ജയരാജ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച് നടന്ന റോഡ്‌ ഷോ ജോയിന്റ് ആര്‍ ടി ഒ വി കെ ദിനേശ് ഫ്ലാഗ് ഓഫ്‌ ചെയ്തു.തുടര്‍ന്ന് നടന്ന യോഗത്തില്‍ ജനപ്രതിനിധികളായ അമ്മിണിയമ്മ,എ ആര്‍ സാഗര്‍ ,വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ഷാനവാസ് കരീം,എസ് ഗോപകുമാര്‍ ,രാജേഷ് കുമാര്‍ ,കെ കെ റെജി എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് […]

ആന്റോ ആന്റണി എംപിയെ അഭിനന്ദിച്ചു.

ചിറക്കടവ്: പഞ്ചായത്തിലെ ചെങ്ങായിങ്കല്‍പടി- മൂലേക്കാട്ട് പടി റോഡിനും മൂന്നാം മൈല്‍ -കോടുക്കയം റോഡിനും പ്രദേശിക വികസന ഫണ്ടില്‍ നിന്നു തുക അനുവദിച്ച ആന്റോ ആന്റണി എംപിയെ കേരള കോണ്‍ഗ്രസ് -എം ചിറക്കടവ് മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. മണ്ഡലം പ്രസിഡന്റ് ഷാജി നല്ലേപ്പറമ്ബിലിന്റെ നേതൃത്വത്തില്‍ അഡ്വ. സുമേഷ് ആന്‍ഡ്രൂസ്, ലാജി മാടത്താനിക്കുന്നേല്‍, ജോര്‍ജ്കുട്ടി പൂതക്കുഴിയില്‍, ഷാജി പാമ്ബൂരി, സുദര്‍ശനന്‍ പാട്ടത്തില്‍, അബ്ദുള്‍ റഹ്മാന്‍, ജോസ് പാനാപ്പള്ളി, ബിനു മൂക്കിലിക്കാട്ട്, റോബന്‍ ഞള്ളിയില്‍, കുഞ്ഞുമോന്‍ ചുക്കനാനിയില്‍, അലക്സ് തൊട്ടിപ്പാട്ട് എന്നിവരുടെ […]

മരമുത്തശിയെ പട്ടു പുതപ്പിച്ചു ആദരിച്ചു

പൊന്‍കുന്നം:നാലു നൂറ്റാണ്ടുകളായി തലമുറകള്‍ക്ക് തണലേകുകയും സുഗന്ധം സമ്മാനിക്കുകയും നൂറായിരം പക്ഷികള്‍ക്ക് കൂടൊരുക്കുകയും ഭക്ഷണം നല്‍കുകയും ചെയ്ത ഇലഞ്ഞി മരത്തെ നാട്ടുകാര്‍ ആദരിച്ചു.കെ കെ റോഡില്‍ പതിനേഴാം മൈല്‍ ജന്‍ഗ്ഷന് സമീപമുള്ള ഇലഞ്ഞിമരത്തിനാണ്‌ നാട്ടുകാരും,പരിസ്ഥിതി പ്രേമികളും,കുട്ടികളും ഒത്തുചേര്‍ന്നു ആദരവ് അര്‍പ്പിച്ചത്.ഡോ.എന്‍ ജയരാജ് എം എല്‍ എ മുഖ്യാതിഥിയായിരുന്നു. ഇലഞ്ഞി മുത്തശിക്ക് നാനൂറു വര്‍ഷത്തെ പഴക്കമുണ്ടെന്ന് പഴമക്കാര്‍ പറയുന്നു.ഔഷധമായും,ശുദ്ധവായു നല്‍കിയും,ഭൂമിക്ക് കുടയായും നില്‍ക്കുന്ന ഈ ഇലഞ്ഞിമരത്തെ വൃക്ഷശ്രീ പട്ടത്തിനായി ശുപാര്‍ശ ചെയ്തിട്ടുണ്ട്. പരിസ്ഥിതി പ്രേമികള്‍ ,വാഴൂര്‍ എന്‍ എസ് എസ് […]

റബര്‍ ഇറക്കുമതി തീരുവ: നന്ദിപറയേണ്ടത് സോണിയാഗാന്ധിയോട്- ആന്‍േറാ ആന്റണി

റബറിന്റെ ഇറക്കുമതി തീരുവ 20 രൂപയില്‍നിന്ന് 30 രൂപയാക്കി ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന് നന്ദിപറയേണ്ടത് യു.പി.എ. അധ്യക്ഷ സോണിയാഗാന്ധിയോടാണെന്ന് ആന്‍േറാ ആന്റണി എം.പി. റബറിന്റെ വിലത്തകര്‍ച്ചമൂലം കേരളത്തിലെ കര്‍ഷകര്‍ അനുഭവിക്കുന്ന പ്രയാസങ്ങളും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് കേരളത്തിലെ കര്‍ഷകര്‍ക്കുള്ള ആശങ്കകളും സോണിയാഗാന്ധിയെ ധരിപ്പിക്കാന്‍ കേരളത്തിലെ യു.ഡി.എഫ്. എം.പി.മാര്‍ക്ക് കഴിഞ്ഞു. ഈ രണ്ടു പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് അവര്‍ ഉറപ്പ് നല്‍കി. സോണിയാഗാന്ധി നല്‍കിയ ഉറപ്പ് 48 മണിക്കൂറിനുള്ളില്‍ നടപ്പാക്കി. കേരളത്തിലെ കര്‍ഷകര്‍ എന്നും സോണിയാഗാന്ധിയോട് കടപ്പെട്ടിരിക്കുന്നുവെന്നും ആന്‍േറാ ആന്റണി […]

ക്ഷമയുടെ നെല്ലിപ്പലക കണ്ടപ്പോൾ ഒടുവിൽ ഡോ.എന്‍ ജയരാജ് എം എല്‍ എ പൊട്ടിത്തെറിച്ചു

കാഞ്ഞിരപ്പള്ളി: ഒടുവിൽ അതും സംഭവിച്ചു .. ഒരിക്കലും ദേഷ്യപെട്ടു കണ്ടിട്ടില്ലാത്ത ഡോ.എന്‍ ജയരാജ് എം എല്‍ എക്ക് വികസന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ കാണിക്കുന്ന ഉദാസീനത കണ്ടു നിയന്ത്രണം വിട്ടു രോഷം പ്രകടിപ്പികേണ്ടി വന്നു വളരെ അപൂർവമായി കാണുന്ന ഇത്തരത്തില്‍ ഒരു കാഴ്ചയാണ് താലൂക്ക് വികസന സമിതി യോഗത്തില്‍ ഇന്നലെ കാണുവാന്‍ കഴിഞ്ഞത്.സാധാരണ ഗതിയില്‍ വളരെ ഭൌവ്യതയോടെ പെരുമാറുന്ന വ്യക്തിത്വത്തിന് ഉടമയാണ് കാഞ്ഞിരപ്പള്ളി എം എല്‍ എ ഡോ.എന്‍ ജയരാജ് എം എല്‍ എ.അതിനാല്‍ എതിര്‍ പാര്‍ട്ടിയില്‍ പെട്ടവര്‍ക്ക്പോലും […]

ബാബറി പ്രതിഷേധ കൂട്ടായ്മ കാഞ്ഞിരപ്പള്ളിയിൽ ഡോ.എന്‍ ജയരാജ് എം എല്‍ എ ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി:ദേശീയ തലത്തില്‍ കൊടുംവഞ്ചനയുടെ ”ഇരുപത്തൊന്നു വര്‍ഷങ്ങല്‍ ” എന്ന മുദ്രാവാക്യമുയര്‍ത്തി ഓള്‍ ഇന്ത്യാ ഇമാം കൌണ്‍സില്‍ കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. സാദിഖ് മൌലവി-അല്‍ ഖാസിലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം കാഞ്ഞിരപ്പള്ളി എം എല്‍ എ ഡോ.എന്‍ ജയരാജ് ഉദ്ഘാടനം ചെയ്തു. കെ എം മുഹമ്മദ്‌ ഈസ മൌലവി മുഖ്യ പ്രഭാഷണം നടത്തി.

വട്ടകപ്പാറ ടൂറിസം പദ്ധതി ഡോ.എന്‍ ജയരാജ് എം എല്‍ എ ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി;കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പത്താം വാര്‍ഡ്‌ വട്ടകപ്പാറ -ഇരുപത്താറാം മൈല്‍ റോഡിന്റെയും ടൂറിസം പദ്ധതിയുടെയും ഉദ്ഘാടനം ഡോ.എന്‍ ജയരാജ് എം എല്‍ എ നിര്‍വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ സുനില്‍ തേനംമാക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ മറിയാമ്മ ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി.വട്ടകപ്പാറ ടൂറിസം പദ്ധതിക്കായി സ്ഥലംവിട്ടു നല്‍കിയവരെ ചടങ്ങില്‍ ആദരിച്ചു.

കാര്‍ട്ടൂണ്‍ കളരി ജയരാജ് എം എല്‍ എ ഉദ്ഘാടനം ചെയ്തു

പൊന്‍കുന്നം:കൊടുങ്ങൂര്‍ ഗവ.എച്ച് എസ്സില്‍ നടന്ന കാര്‍ട്ടൂണ്‍ കളരിയില്‍ വിവിധ സ്കൂളുകളില്‍ നിന്നായി നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഡോ.എന്‍ ജയരാജ് എം എല്‍ എ യുടെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന പുറപ്പാട് എന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായിട്ടാണ് കാര്‍ട്ടൂണ്‍ കളരി നടന്നത്.ഉദ്ഘാടനം ജയരാജ് എം എല്‍ എ നിര്‍വഹിച്ചു. കാര്‍ട്ടൂണിസ്റ്റുകളായ പ്രസന്നന്‍ ആനിക്കാട്,വി പി കൃഷ്ണന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

റോഡ്‌ ഉദ്ഘാടനം ചെയ്തു.

പാറത്തോട്:പഞ്ചായത്തില്‍ എം പി ഫണ്ട് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്ത് പൂര്‍ത്തികരിച്ച രണ്ടാംമുക്കാലി-ബ്ലോക്ക് റോഡിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം പി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ എം എന്‍ അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ അനിതാ ഷാജി,ബ്ലോക്ക് മെമ്പര്‍ സാജന്‍ കുന്നത്ത്,പഞ്ചായത്ത് മെമ്പര്‍മാരായ എന്‍ ജെ കുര്യാക്കോസ്,ബിന്‍സി സുബിന്‍,കൂവപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കോണ്ഗ്രസ് വീണ്ടും അധികാരത്തിൽ വരും:ആന്റോ ആന്റണി

കാഞ്ഞിരപ്പള്ളി:രാജ്യത്ത് ഭക്ഷ്യ സുരക്ഷാപദ്ധതി നടപ്പിലാക്കി സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും സ്വപ്നങ്ങൾ യാഥാർഥ്യമാക്കിയ കോണ്ഗ്രസ് അടുത്ത പൊതുതെരഞ്ഞെടുപ്പിലും അധികാരത്തിൽ വരുമെന്ന് ആന്റോ ആന്റണി എംപി കോണ്ഗ്രസ് പാറത്തോട് മേഖല കണ്വൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എം പി ഹാജി പി എം തമ്പിക്കുട്ടിയുടെ അധ്യക്ഷതയിൽ കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ്,ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു കുളങ്ങര ,ഡോ .പി.ജെ വർക്കി ,കെ.എസ് സെബാസ്റ്റ്യൻ ,ജോയി പൂവത്തുങ്കൽ,,എം .എൻ .അപ്പുക്കുട്ടൻ ,പ്രഫ .റോണി കെ.ബേബി ,ജോസ് പ്ലാപ്പള്ളി,ജോസ് ആന്റണി ,കെ.ജി […]

ക്ലീന്‍ കാഞ്ഞിരപ്പള്ളി പദ്ധതി ഡോ.എന്‍ ജയരാജ്‌ എം എല്‍ എ ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി:പഞ്ചായത്തിലെ വിവിധ സന്നദ്ധസംഘടനകളും സെന്റ് ഡൊമിനിക്‌സ് സ്‌കൂള്‍ എന്‍.എസ്.എസ്സും ചേര്‍ന്ന് നടപ്പാക്കുന്ന ക്ലീന്‍ കാഞ്ഞിരപ്പള്ളി പദ്ധതി ഡോ. എന്‍.ജയരാജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീര്‍ അധ്യക്ഷത വഹിച്ചു. പി.എ.സലിം, മറിയാമ്മ ജോസഫ്, ജേസി ഷാജന്‍, നെസീമ ഹരീസ്, വി.എന്‍.രാജേഷ്, നിബു ഷൗക്കത്ത്, അപ്പച്ചന്‍ വെട്ടിത്താനം, സിജു ചക്കാല, സുരേന്ദ്രന്‍ കാലായില്‍, സിജു സക്കീര്‍, മണി രാജു, സ്‌കറിയ ഞാവള്ളി, അബ്ദുള്‍ മജീദ്, ബാബു പൂതക്കുഴി, ടി.എ.അബ്ദുള്‍ അസീസ്, രാധാകൃഷ്ണപിള്ള, പാപ്പച്ചന്‍ മാലപ്പറമ്പില്‍, പി.ഇ.അബ്ദുള്‍സലാം, […]

ത്രിവേണി സ്റ്റോര്‍ ചാമംപതാലില്‍ രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഡോ. എന്‍. ജയരാജ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.

പൊന്‍കുന്നം: വാഴൂര്‍ പഞ്ചായത്ത് അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്‍റ് കോ ഓപറേറ്റിവ് സൊസൈറ്റിയുടെയും കണ്‍സ്യൂമര്‍ഫെഡ് ത്രിവേണി സ്റ്റോറിന്‍െറയും ഉദ്ഘാടനം വ്യാഴാഴ്ച നടന്നു. വൈകുന്നേരം അഞ്ചിന് ചാമംപതാലില്‍ കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല സൊസൈറ്റി ഉദ്ഘാടനം ചെയ്തു. ഡോ. എന്‍. ജയരാജ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ആന്‍േറാ ആന്‍റണി എം.പി, ത്രിവേണി സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു. ജോസഫ് വാഴക്കന്‍ എം.എല്‍.എ ആദ്യ നിക്ഷേപം സ്വീകരിച്ചു. സംസ്ഥാന സഹകരണ ബാങ്ക് ചെയര്‍മാന്‍ കുര്യന്‍ ജോയി ഓഹരി വിതരണം ചെയ്തു. കണ്‍സ്യൂമള്‍ ഫെഡ് ചെയര്‍മാന്‍ […]

വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി….

വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കണം പൊന്‍കുന്നം: പിപി റോഡ് ജംഗ്ഷനിലെ വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. റോഡ് വീതി കൂട്ടിയപ്പോള്‍ പോസ്റ്റ് റോഡിന്റെ മധ്യഭാഗത്തായി. പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനായി ഡോ. എന്‍. ജയരാജ് എംഎല്‍എ ഒന്നര ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അധികൃതര്‍ നടപടി സ്വീകരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.

കാഞ്ഞിരപ്പള്ളി പുതിയ കോടതി കെട്ടിടത്തിന്റെ ഉദ്ഘാടനം ഉടന്‍….. ….. ….,,ഡോ.എന്‍ ജയരാജ് എം എല്‍ എ

പൊന്‍കുന്നം: കാഞ്ഞിരപ്പള്ളി നിയോജക മണ്ഡത്തില്‍ കോടികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ഡോ. എന്‍. ജയരാജ് എംഎല്‍എ അറിയിച്ചു. മൂന്നു കോടി രൂപ ചെലവഴിച്ച് കാഞ്ഞിരപ്പള്ളി കോടതി കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതിന്റെ ഉദ്ഘാടനം അടുത്ത ദിവസം തന്നെ നടക്കും. ഇരു നിലകളിലായി 2037 സ്ക്വയര്‍ മീറ്ററില്‍ നിര്‍മിച്ച കെട്ടിടത്തില്‍ ഒരു മുന്‍സിഫ് കോടതിയും രണ്ട് ജുഡിഷല്‍ മജിട്രേട്ട് കോടതികളും ബാര്‍ അസോസിയേഷന്‍ ഹാളും കാന്റീനുമുണ്ട്. ഇനി ചുറ്റു മതില്‍ നിര്‍മിക്കുകയും പരിസരം മോടിയാക്കുന്നതിനുമുള്ള ജോലികളാണ് പൂര്‍ത്തിയാക്കാനുള്ളത്. […]

ഹോമിയോ ആശുപത്രി ഡോ. എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി: കുരിശുങ്കലിലെ ഷോപ്പിംഗ് കോംപ്ളക്സില്‍ ആരംഭിച്ച ഹോമിയോ ആശുപത്രിയുടെ ഉദ്ഘാടനം ഡോ. എന്‍. ജയരാജ് എംഎല്‍എ നിര്‍വഹിച്ചു. സമ്മേളനത്തില്‍ ആക്ടിംഗ് പ്രസിഡന്റ് ജെസി ഷാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം മറിയാമ്മ മുള്ളുകാലായില്‍, ക്ഷേമകാര്യ സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നസീമാ ഹാരിസ്, വികസനകാര്യ സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുനില്‍ തേനംമ്മാക്കല്‍, ആരോഗ്യ സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സെലിന്‍ സിജോ മുണ്ടമറ്റം, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബേബി വട്ടക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

പൊൻകുന്നത് ഹൈമാസ്റ് ലൈറ്റ്

പൊന്‍കുന്നം: ആന്റോ ആന്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അഞ്ചുലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച ഹൈമാസ്റ് ലൈറ്റ് പൊതുജനങ്ങള്‍ക്കായി സമര്‍പ്പിച്ചു. ഡോ. എന്‍. ജയരാജ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ആന്റോ ആന്റണി എംപി ഉദ്ഘാടനം നിര്‍വഹിച്ചു. ചിറക്കടവ് പഞ്ചായത്തു പ്രസിഡന്റ് സി.കെ. രാമചന്ദ്രന്‍നായര്‍, ടി.കെ. സുരേഷ്കുമാര്‍, അമ്മിണിയമ്മ പുഴയനാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

എം എല്‍ എ പങ്കെടുത്ത പരിപാടി നടക്കുന്നതിനിടയിൽ ടൌണ്‍ ഹാളിന്റെ സമീപത്തു പഞ്ചായത്തിന്റെ ലോറിയില്‍ മാലിന്യങ്ങള്‍ തള്ളിയത് വിവാദമാകുന്നു

കാഞ്ഞിരപ്പള്ളി:ബാലസഭയുടെ വാര്‍ഷികാഘോഷം നടക്കുന്നതിനിടയില്‍ പഞ്ചായത്ത് തന്നെ പഞ്ചായത്തിന്റെ ലോറിയില്‍ ടൌണ്‍ ഹാളിന്റെ സമീപത്തു മാലിന്യങ്ങള്‍ നിക്ഷേപിച്ചത് രൂക്ഷമായ എതിര്‍പ്പിനു കാരണമായി.എം എല്‍ എ ,പഞ്ചായത്ത് പ്രസിഡന്റ്‌ തുടങ്ങിയവര്‍ സമ്മേളനവേദിയില്‍ ഇരിക്കുമ്പോഴാണ് ഇത്തരത്തില്‍ മാലിന്യങ്ങള്‍ കൊണ്ടുവന്നുതള്ളിയത്. കൊതുകുകളുടെയും ഈച്ചകളുടെയും നടുവിലിരുന്നു സമ്മേളനത്തില്‍ പങ്കെടുക്കേണ്ട അവസ്ഥയിലായിരുന്നു സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവര്‍ .പകര്‍ച്ചപ്പനിക്കെതിരെ പ്രതിരോധമരുന്ന് വിതരണവും ഇവിടെവെച്ച് തന്നെ നടത്തിയെന്നതാണ് ഏറെ വിരോധാഭാസം. കഴിഞ്ഞ വര്‍ഷം കാര്യമായ മഴപെയ്യാത്തതിനാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല.എന്നാല്‍ ഇത്തവണ കാലവര്‍ഷം കനക്കുന്നതുകൊണ്ട് സൂക്ഷിച്ചില്ലെങ്കില്‍ സ്ഥിതി ഭയാനകമാകും.നിരത്തുകളിലെ കുഴികളിലും […]

വനിതാ പരാതി അദാലത്ത് നടത്തി

കാഞ്ഞിരപ്പള്ളി: പോലീസ് പരാതി പരിഹാര അദാലത്തില്‍ 16 പരാതികള്‍ക്ക് പരിഹാരമായി. കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെയും ജനമൈത്രി പോലീസിന്റെയും ജില്ലാ വനിതാ സെല്ലിന്റെയും നേതൃത്വത്തില്‍ നടത്തിയ പരാതി പരിഹാര അദാലത്തില്‍ എത്തിയത് 22 പരാതികള്‍. ഇതില്‍ 16 പരാതികള്‍ക്ക് തീര്‍പ്പ് കല്‍പ്പിച്ചു. രണ്ടു പരാതികള്‍ പരിഹരിക്കുന്നതിന് കാഞ്ഞിരപ്പള്ളി സിഐ കുഞ്ഞുമോനും ഒരെണ്ണം മുണ്ടക്കയം എസ്ഐക്കും കൈമാറി. മൂന്നു പരാതികള്‍ കോട്ടയത്തെ വനിതാ സെല്ലിനെ പരിഹരിക്കുന്നതിനായി നല്‍കി. വനിതാ സെല്ലിനു കൈമാറിയ പരാതികള്‍ അടുത്ത ആഴ്ച പരിഗണിക്കും. പരാതികളില്‍ ഏറിയ പങ്കും […]

ബാലസഭയുടെ വാര്‍ഷികാഘോഷ പരിപാടി ഡോ.എന്‍ ജയരാജ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.

കാഞ്ഞിരപ്പള്ളി;കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്സിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ബാലസഭയുടെ വാര്‍ഷികാഘോഷ പരിപാടി സംഘടിപ്പിച്ചു.ഡോ.എന്‍ ജയരാജ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ ബേബി വട്ടക്കാട്ട് അധ്യക്ഷത വഹിച്ചയോഗത്തില്‍ അപ്പച്ചന്‍ വെട്ടിത്താനം,ഷീജാ ഗോപിനാഥ്,ജോഷി അഞ്ചനാട്ടു തുടങ്ങിയവര്‍ സംസാരിച്ചു.

ഇടത്തംപറമ്പ് – നമ്പരയ്ക്കല്‍പടി റോഡ് ഉദ്ഘാടനം ഡോ. എന്‍. ജയരാജ് എംഎല്‍എ നിര്‍വഹിച്ചു.

പൊന്‍കുന്നം: നവീകരിച്ച ഇടത്തംപറമ്പ് – നമ്പരയ്ക്കല്‍പടി റോഡിന്റെ ഉദ്ഘാടനം ഡോ. എന്‍. ജയരാജ് എംഎല്‍എ നിര്‍വഹിച്ചു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാമചന്ദ്രന്‍നായര്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്തു മെംബര്‍ മറിയാമ്മ ജോസഫ്, ബ്ളോക്ക് പഞ്ചായത്ത് മെംബര്‍ ഷാജി പാമ്പൂരി, കേരള കോണ്‍ഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡന്റ് ഷാജി നല്ലേപ്പറമ്പില്‍, തങ്കച്ചന്‍ കണ്ണമുണ്ട, സുമേഷ് ആന്‍ഡ്രൂസ്, ജോസ് കല്ലൂരാത്ത്, സോണി ഇടക്കലാത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് ഒന്നര ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ പുനരുദ്ധാരണം […]

വിദ്യാഭ്യാസ സഹായ പദ്ധതി ആന്റോ ആന്റണി എംപി ഉദ്ഘാടനം നിര്‍വഹിച്ചു

കാഞ്ഞിരപ്പള്ളി: ഗ്രാമീണ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി മണങ്ങല്ലൂര്‍ റൂറല്‍ ഡവലപ്പമെന്റ് സൊസൈറ്റി നടത്തിവരുന്ന വിദ്യാഭ്യാസ സഹായ പദ്ധതി 2013 ന്റെ വിതരണോദ്ഘാടനം ഇന്നലെ രാവിലെ 10 ന് കൂവപ്പള്ളി സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു സൊസൈറ്റി പ്രസിഡന്റ് ഷെജി പാറക്കല്‍ അധ്യക്ഷത വഹിച്ചു . ആന്റോ ആന്റണി എംപി ഉദ്ഘാടനം നിര്‍വഹിച്ചു . എം.ജി യൂണിവേഴ്സിറ്റി പ്രോ വൈസ് ചാന്‍സിലര്‍ ഡോ. ഷീന ഷുക്കൂര്‍ മുഖ്യ പ്രഭാഷണം നടത്തി . . സെന്റ് ജോസഫ്സ് പളളി […]

പഠനോപകരണ വിതരണം ഡോ. എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.

പൊന്‍കുന്നം: ഐഎസ്എം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അവാര്‍ഡുദാനവും പഠനോപകരണ വിതരണവും എംഎസ്ഡബ്ള്യു ഒന്നാം റാങ്ക് ജേതാവ് അനീഷ അസീസിന് അനുമോദനവും 27ന് വൈകുന്നേരം നാലിന് കെവിഎല്‍പി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ദക്ഷിണമേഖല കേരള പ്രസിഡന്റ് നാസര്‍ മുണ്ടക്കയത്തിന്റെ അധ്യക്ഷതയില്‍ ഡോ. എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.

കാഞ്ഞിരപ്പള്ളിയിൽ ആരോഗ്യ യാത്ര , ആന്റോ ആന്റണി എം .പി ഉദ്ഘാടനം ചെയ്തു .എൻ ജയരാജ് എം എൽ എ അധ്യക്ഷത വഹിച്ചു .

ഊർജിത മഴക്കാല പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിൽ ആരോഗ്യ യാത്ര സംഘടിപ്പിച്ചു . ആന്റോ ആന്റണി എം .പി യാത്ര ഉദ്ഘാടനം ചെയ്തു .എൻ ജയരാജ് എം എൽ എ അധ്യക്ഷത വഹിച്ചു . പഞ്ചായത്ത് പ്രസിഡന്റ്‌മാരായ ബാബി വട്ടക്കാട് ,സി കെ രാമചന്ദ്രൻ എന്നിവര് സംസാരിച്ചു .ഡെങ്കി പണി അടക്കമുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജനങ്ങളെ ബോധാവൽക്കരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ആരോഗ്യ യാത്ര.

വാഴൂർ പഞ്ചായത്ത് കുടുംബശ്രീയുടെ വാര്‍ഷികവും സമൂഹവിവാഹവും ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു , ഡോ. എന്‍. ജയരാജ് എംഎല്‍എ അധ്യക്ഷത വഹിച്ചു

വാഴൂർ പഞ്ചായത്ത് കുടുംബശ്രീയുടെ വാര്‍ഷികവും സമൂഹവിവാഹവും കൊടുങ്ങൂര്‍ ദേവീക്ഷേത്ര മൈതാനിയില്‍ നടന്നു . വിവാഹ ആശംസാ സമ്മേളനത്തില്‍ പഞ്ചായത്തുപ്രസിഡന്റ് ജോസ് കെ. ചെറിയാന്‍ ആമുഖപ്രഭാഷണം നടത്തി. ഡോ. എന്‍. ജയരാജ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി ഉദ്ഘാടനം നിര്‍വഹിച്ചു . എംജി യൂണിവേഴ്സിറ്റി പ്രോവൈസ് ചാന്‍സിലര്‍ ഡോ. ഷിനു ഷുക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി . എത്സമ്മ സജി, ടി.കെ. സുരേഷ്കുമാര്‍, ശോഭ ലക്ഷ്മിയമ്മ, തങ്കമ്മ അലക്സ്, കാനം രാമകൃഷ്ണന്‍നായര്‍, വി.എന്‍. മനോജ് എന്നിവര്‍ പ്രസംഗിച്ചു […]

പൊന്‍കുന്നം സബ് ജയിലിനെ സ്പെഷല്‍ സബ്ജയിലായി ഉയര്‍ത്തി

പൊന്‍കുന്നം: പൊന്‍കുന്നം സബ് ജയിലിനെ സ്പെഷല്‍ സബ്ജയിലായി ഉയര്‍ത്തിയ കേരള സര്‍ക്കാരിനെ സബ്ജയില്‍ ഉപദേശക സമിതി അഭിനന്ദിച്ചു. കെ. സജീന്ദ്രന്‍പിള്ള, കെ.കെ. ഹരി, പി.ജി. സന്തോഷ്, മുഹമ്മദ് നൌഷാദ്, വിന്‍സെന്റ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. സ്പെഷല്‍ ജയിലായി ഉയര്‍ത്തുന്നതിന് ശ്രമിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ധനകാര്യ മന്ത്രി കെ.എം. മാണി, ആന്റോ ആന്റണി എംപി, ഡോ. എന്‍. ജയരാജ് എംഎല്‍എ എന്നിവരെയും യോഗം അഭിനന്ദിച്ചു.

പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങൾകൊപ്പം ഡോ.എന്‍ ജയരാജ് എം എല്‍ എ മുന്നിട്ട്‌ ഇറങ്ങി പട്ടിമറ്റം -പൂതകുഴി റോഡിന്റെ നിര്‍മ്മാണ പ്രശ്നം പരിഹരിച്ചു

കാഞ്ഞിരപ്പള്ളി:പട്ടിമറ്റം -പൂതകുഴി റോഡിന്റെ നിര്‍മ്മാണം നാട്ടുകാരുടെ ഒറ്റകെട്ടായ പരിശ്രമം മൂലം ഫലം കണ്ടു. നിലവിലെ 6 മീറ്റര്‍ വീതിയുള്ള റോഡ്‌ 8മീറ്റര്‍ ആയി നിജപ്പെടുത്തി പൊതുമരാമത്തിനു കൈമാറുന്നതിനുള്ള പ്രവര്‍ത്തനം നടന്നുവരികയായിരുന്നു. അര സെന്റ്‌ മുതല്‍ നാല്‍പ്പത് സെന്റ്‌ സ്ഥലം വരെ 80ഓളം കുടുംബങ്ങള്‍ തികച്ചും സൌജന്യമായിട്ടാണ് റോഡ്‌ നിര്‍മ്മാണത്തിന് നല്‍കിയത്. എന്നാല്‍ സമ്പന്നനായ ഒരു വ്യക്തിയുടെ (കേവലം നാല് സെന്റ്‌ സ്ഥലം നല്‍കേണ്ടിയിരുന്ന )നിഷേധാത്മക നിലപാട് റോഡ്‌ നിര്‍മ്മാണത്തിന് തടസ്സമാകുകയായിരുന്നു.ഇതിന്റെ ഭാഗമായി വാര്‍ഡ്‌ മെമ്പര്‍മാരായ കെ എസ് […]

നേടുമാവ് ഓട്ടോഡ്രൈവേഴ്സ് സൊസൈറ്റി ഡോ. എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു

വാഴൂര്‍: നേടുമാവ് ഓട്ടോഡ്രൈവേഴ്സ് സൊസൈറ്റി ഡോ. എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എന്‍എഡിടിഎസ് പ്രസിഡന്റ് കെ.എ. റിനോ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് കെ. ചെറിയാന്‍ ആംബുലന്‍സ് സര്‍വീസ് ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ കെ.പി. മുകുന്ദന്‍, ജിജി അഞ്ചാനി, പഞ്ചായത്തംഗങ്ങളായ മോനാ പൊടിപ്പാറ, ഓമന അരവിന്ദാക്ഷന്‍, വി എന്‍ മനോജ്, സിപിഐ നിയോജക മണ്ഡലം സെക്രട്ടറി മോഹന്‍ ചേന്ദംകുളം, സിപിഎം വാഴൂര്‍ ലോക്കല്‍ സെക്രട്ടറി അഡ്വ. ബൈജു കെ. ചെറിയാന്‍, പള്ളിക്കത്തോട് എസ്ഐ എം.ജെ. […]

ആധുനിക ശ്മശാനം നാടിനു സമര്‍പ്പിച്ചു

പൊന്‍കുന്നം: വാഴൂര്‍ ബ്ളോക്ക് പഞ്ചായത്ത് 2012-13 വര്‍ഷത്തെ പദ്ധതിയില്‍പ്പെടുത്തി പാറാംതോട് പട്ടികജാതി വര്‍ഗ കോളനിയില്‍ ആറു ലക്ഷം രൂപ ചെലവഴിച്ച് ആധുനിക രീതിയില്‍ നിര്‍മിച്ച പൊതുശ്മശാനത്തിന്റെ സമര്‍പ്പണം ഡോ. എന്‍. ജയരാജ് എംഎല്‍എ നിര്‍വഹിച്ചു. ബ്ളോക്ക് പഞ്ചായത്തു പ്രസിഡന്റ് എല്‍സമ്മ സജിയുടെ അധ്യക്ഷതയില്‍ ചിറക്കടവ് പഞ്ചായത്തു പ്രസിഡന്റ് സി.കെ. രാമചന്ദ്രന്‍നായര്‍, ജില്ലാ, പഞ്ചായത്തു മെംബര്‍ മറിയാമ്മ ജോസഫ്, ബ്ളോക്ക് മെംബര്‍മാരായ ഷാജി പാമ്പൂരി, സജി നീലത്തുംമുക്കില്‍, അഡ്വ. ജയാശ്രീധര്‍, വാര്‍ഡ് മെംബര്‍ ശ്രീലത സുധാകരന്‍, വെല്‍ഫയര്‍ അസോസിയേഷന്‍ […]

ചിറക്കടവ്‌ സര്‍വ്വിസ് സഹകരണ ബാങ്കിന്റെ മൂലക്കുന്നു ബ്രാഞ്ച് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു.

ചിറക്കടവ്‌::; ചിറക്കടവ്‌ സര്‍വ്വിസ് സഹകരണ ബാങ്കിന്റെ മൂലക്കുന്നു ബ്രാഞ്ച് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു.ഉല്‍ഘടനത്തിനു ശേഷം ഡോ.എന്‍ ജയരാജ്‌ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം ആന്റോ ആന്റണി എം പി ഉല്‍ഘാടനം ചെയ്തു. ബാങ്കിലെ ഇടപാടുകാര്‍ക്ക് ഏതൊരു ബ്രാഞ്ചില്‍ നിന്നും മറ്റു ബ്രാഞ്ചുകളുമായി ഇടപാടുകള്‍ നടത്താന്‍ കഴിയും വിധം എല്ലാ ശാഖകളെയും കോര്‍ത്തിണക്കികൊണ്ടുള്ള കോര്‍ ബാങ്കിംഗ് സംവിധാനത്തിന്റെ ഉല്‍ഘാടനം ബാങ്ക് ഡയറക്ടര്‍ കുര്യന്‍ ജോയ് നിര്‍വഹിച്ചു. ആദ്യനിക്ഷേപം ഡോ. സി.പി.എസ്. പിള്ളയില്‍നിന്ന് […]

പാറത്തോട് കാർഷിക വികസന സഹകരണ സംഘം ആന്റോ ആന്റോണി M P ഉദ്ഘാടനം ചെയ്തു .

കാഞ്ഞിരപ്പള്ളി: പാറത്തോട് കാര്‍ഷിക വികസന സഹകരണ സംഘം കര്‍ഷകര്‍ക്കു പുത്തന്‍ ഉണര്‍വും ദിശാബോധവും നല്കാന്‍ പര്യാപ്തമാണെന്നു ആന്റോ ആന്റണി എംപി. കാര്‍ഷിക വികസന സഹകരണസംഘം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ പ്രഫ. പി.ജെ. വര്‍ക്കി അധ്യക്ഷത വഹിച്ചു. സംഘത്തിന്റെ ലോഗോ പ്രകാശനം കെ.വി. കുര്യന്‍ നിര്‍വഹിച്ചു. യോഗത്തില്‍ അഡ്വ. പി.എ. സലിം, അനിതാ ഷാജി, നൌഷാദ് ഇല്ലിക്കല്‍, അഡ്വ. സാന്ദന്‍ കുന്നത്ത്, സെബാസ്റ്യന്‍ പാറയ്ക്കല്‍, എബ്രാഹം പൂവത്താനി, മേഴ്സി ജോസഫ്, വി.എ. ഇമ്മാനുവല്‍, ജോയി പുവത്തുങ്കല്‍, […]

കാര്‍ഷിക വികസന സഹകരണസംഘം ആന്റോ ആന്റണി എംപി. ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി: പാറത്തോട് കാര്‍ഷിക വികസന സഹകരണ സംഘം കര്‍ഷകര്‍ക്കു പുത്തന്‍ ഉണര്‍വും ദിശാബോധവും നല്കാന്‍ പര്യാപ്തമാണെന്നു ആന്റോ ആന്റണി എംപി. കാര്‍ഷിക വികസന സഹകരണസംഘം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ പ്രഫ. പി.ജെ. വര്‍ക്കി അധ്യക്ഷത വഹിച്ചു. സംഘത്തിന്റെ ലോഗോ പ്രകാശനം കെ.വി. കുര്യന്‍ നിര്‍വഹിച്ചു. യോഗത്തില്‍ അഡ്വ. പി.എ. സലിം, അനിതാ ഷാജി, നൌഷാദ് ഇല്ലിക്കല്‍, അഡ്വ. സാന്ദന്‍ കുന്നത്ത്, സെബാസ്റ്യന്‍ പാറയ്ക്കല്‍, എബ്രാഹം പൂവത്താനി, മേഴ്സി ജോസഫ്, വി.എ. ഇമ്മാനുവല്‍, ജോയി പുവത്തുങ്കല്‍, […]

ജീപ്പ് സ്വന്തം ദേഹത്തുകൂടി കയറ്റിയിറക്കി പൊൻകുന്നത് റോജിയുടെ സാഹസപ്രകടനം .. ജന്മനാട്ടിലെ ആള്‍ക്കാരുടെ മനം കവര്‍ന്നു.

പൊന്‍കുന്നം:കണ്ണടച്ചുതുറക്കാനൊരു നിമിഷം നല്‍കാതെ അമ്പരപ്പിച്ച്, കണ്ണഞ്ചിപ്പിച്ച് മിന്നും വേഗത്തില്‍ സാഹസപ്രകടനം, ഓരോ പ്രകടനത്തിലൂടെയും റോജി ആന്റണി ജന്മനാട്ടിലെ ആള്‍ക്കാരുടെ മനം കവര്‍ന്നു. ഇന്റഗ്രേറ്റഡ് മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമിയുടെ വിഷു പരിപാടിയിലാണ് ഇപ്പോള്‍ കുമളിയില്‍ താമസിക്കുന്ന പൊന്‍കുന്നം തോട്ടുങ്കല്‍ റോജി ആന്റണി ആയോധനകലയിലെ പ്രാവീണ്യവുമായി വിവിധ സാഹസിക കാഴ്ചകള്‍ ഒരുക്കിയത്. ജീപ്പ് സ്വന്തം ദേഹത്തുകൂടി കയറ്റിയിറക്കിയും ഉരുക്കുകമ്പിയും മേച്ചില്‍ഓടും കൈകൊണ്ട് വെട്ടിയൊടിച്ചും മനക്കുരുത്തും കൈക്കരുത്തും തെളിയിച്ചു. വാള്‍പ്പയറ്റും ഉറുമിപ്പയറ്റും അവതരിപ്പിച്ച് ആയോധനകലയിലെ പ്രാവീണ്യവും കാട്ടി. കരാട്ടേ, കുങ്ഫു, ജൂഡോ, […]

പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ റോഡുകളുടെ വികസനത്തിന് 38 കോടി കേന്ദ്രാനുമതി ലഭിച്ചതായി ആന്റോ ആന്റണി എംപി അറിയിച്ചു

പൊന്‍കുന്നം: കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയില്‍ ഉള്‍പ്പെടുത്തി പത്തനംതിട്ട പാര്‍ലമെന്റ്് മണ്ഡലത്തില്‍ 58.84 കിലോമീറ്റര്‍ റോഡിന്റെ വികസനത്തിനായി 38.17 കോടി രൂപയുടെ കേന്ദ്രാനുമതി ലഭിച്ചതായി ആന്റോ ആന്റണി എംപി അറിയിച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തില്‍ എംപി നല്‍കിയ നിവേദനത്തിന്റെയും ചര്‍ച്ചയുടെയും അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയായിരിക്കും റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നത്. നിലവില്‍ വിവിധ പഞ്ചായത്തുകളിലായി നടന്നുവരുന്ന 54.55 കോടി രൂപയുടെ 51 കിലോമീറ്റര്‍ വരുന്ന 25 […]

ആനിവേലി- മാന്തറ റോഡിന്റെ ഉദ്ഘാടനം ഡോ. എന്‍. ജയരാജ് എംഎല്‍എ നിര്‍വഹിച്ചു

പൊന്‍കുന്നം: പിഡബ്ളുഡി ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിച്ച ആനിവേലി- മാന്തറ റോഡിന്റെ ഉദ്ഘാടനം ഡോ. എന്‍. ജയരാജ് എംഎല്‍എ നിര്‍വഹിച്ചു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മോളി ജോണ്‍ പന്തിരുവേലി, എ.ആര്‍. സാഗര്‍, അമ്മിണിയമ്മ പുഴയനാല്‍, അഡ്വ. സുമേഷ് ആന്‍ഡ്രൂസ്, എം.എസ്. മോഹന്‍, ലാലിറ്റ് തകിടിയേല്‍, പി.എ. സലീം എന്നിവര്‍ പ്രസംഗിച്ചു.

പുഞ്ചവയല്‍ ഐ.എച്ച്.ഡി.പി. കോളനി നവീകരണനടപടി തുടങ്ങി – ആന്‍േറാ ആന്റണി

മുണ്ടക്കയം:പുഞ്ചവയല്‍ 504 ഐ.എച്ച്.ഡി.പി. കോളനി സ്വയംപര്യാപ്തഗ്രാമം പദ്ധതിയില്‍പ്പെടുത്തി നവീകരണത്തിന് നടപടി തുടങ്ങിയതായി ആന്‍േറാ ആന്റണി എം.പി. പത്രസമ്മേളനത്തില്‍ അറിയിച്ചു. പട്ടികജാതി വികസന വകുപ്പ് ഫണ്ടില്‍നിന്ന് എസ്.സി.കോളനികളുടെ വികസനത്തിനായി തിരഞ്ഞെടുക്കുന്ന പത്തനംതിട്ട മണ്ഡലത്തില്‍ എം.പി.ക്കായി അനുവദിച്ചത് പുഞ്ചവയല്‍ ഐ.എച്ച്.ഡി.പി. കോളനിയാണ്. ശുദ്ധജലപദ്ധതികള്‍, റോഡുനിര്‍മ്മാണം, മാലിന്യസംസ്‌കരണ പദ്ധതി, ഓടനിര്‍മാണം, കൃഷിയിടം വേലികെട്ടി സംരക്ഷണ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി ഒരുകോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പദ്ധതിനടത്തിപ്പിന്റെ ആലോചനായോഗം ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ നടത്തി. ഒരുവര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും എം.പി. പറഞ്ഞു. പ്രൊഫ. […]

പിച്ചകപള്ളിമേട്‌ റോഡിന്റെ ഉത്ഘാടനം ഡോ.എന്‍ ജയരാജ്‌ എം എല്‍ എ നിര്‍വഹിച്ചു

കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്‌ പത്താം വാര്‍ഡില്‍ വെള്ളപൊക്കദുരിതാശ്വാസഫണ്ടില്‍ നിന്നും പിച്ചകപള്ളിമേട്‌ റോഡിനു ലഭിച്ച രണ്ടു ലക്ഷം രൂപചിലവഴിച്ചു റീടാറിംഗ് പണി പൂര്‍ത്തികരിച്ച റോഡിന്റെ ഉത്ഘാടനവും 6.65ലക്ഷം രൂപ ചിലവഴിച്ചു നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്ന പിച്ചകപള്ളിമേട്‌– -==പൂതകുഴി മിനി ബൈപാസ് റോഡിന്റെ ഒന്നാംഘട്ട നിര്‍മ്മാനോല്‍ഘാടനവും ഡോ.എന്‍ ജയരാജ്‌ എം എല്‍ എ നിര്‍വഹിച്ചു.തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ ബേബി വട്ടയ്ക്കാട് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ശ്രിമതി മറിയാമ്മ ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത്‌ അംഗങ്ങളായ സുനില്‍ തേനമ്മാക്കല്‍ ,നിബു […]

പടനിലം – കാരയ്ക്കാമറ്റം റോഡിന് 11.50 ലക്ഷം രൂപ ഡോ. എന്‍. ജയരാജ് എംഎല്‍എ അനുവദിച്ചു.

ചെറുവള്ളി: പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയുടെ ഭാഗമായ പൊന്‍കുന്നം – മണിമല റോഡിനെയും കാഞ്ഞിരപ്പള്ളി – മണിമല റോഡിനെയും ബന്ധിപ്പിക്കുന്ന പടനിലം കാരയ്ക്കാമറ്റം റോഡിന് പൊതുമരാമത്ത് വകുപ്പിന്റെ വണ്‍ടൈം മെയിന്റനന്‍സ് പദ്ധതിയില്‍നിന്ന് 10 ലക്ഷം രൂപയും എംഎല്‍എ ഫണ്ടില്‍ നിന്ന് ഒന്നരലക്ഷം രൂപയും ഡോ. എന്‍. ജയരാജ് എംഎല്‍എ അനുവദിച്ചു. ഇതുസംബന്ധിച്ച് ബ്ളോക്ക് പഞ്ചായത്തു മെംബര്‍ ഷാജി പാമ്പൂരി, വാര്‍ഡ് മെംബര്‍ വത്സമ്മ സണ്ണി, മണ്ഡലം പ്രസിഡന്റ് ഷാജി നല്ലേപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ നിവേദനം നല്‍കിയിരുന്നു.

ബിബിഎം ടിടിസി ജൂബിലി സമാപന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: ബിബിഎം ടിടിസി ജൂബിലി സമാപന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. അഗസ്റിന്‍ കല്ലറയ്ക്കല്‍ അധ്യക്ഷതവഹിച്ചയോഗത്തില്‍ ഡിജിറ്റല്‍ ലാബിന്റെ സമര്‍പ്പണം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് രാധാ വി. നായര്‍ നിര്‍വഹിച്ചു. പ്രഫ. കടമ്മനിട്ട വാസുദേവന്‍പിള്ള, ഫാ. ജോബ് കുഴിവയലില്‍, ജയിംസ് ജേക്കബ്, എ.എല്‍. അന്നമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചേനപ്പാടി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ തിരുഉത്സവത്തിന് തുടക്കമായി

ചേനപ്പാടി:ചേനപ്പാടി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ തിരുഉത്സവത്തിന് തുടക്കമായി.തന്ത്രിമുഖ്യന്‍ ബ്രഹ്മശ്രീ കണ്ടരരുമഹേശ്വരര് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു,തുടര്‍ന്ന് നടന്ന സമ്മേളനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്‌ എം വി ഗോവിന്ദന്‍ നായര്‍ ഉല്‍ഘാടനം ചെയ്തു.എന്‍ ജയരാജ് എം എല്‍ എ,എം എസ് മോഹന്‍,വി ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.സമ്മേളനത്തോട് അനുബന്ധിച്ച് ഭക്തജനങ്ങള്‍ നിര്‍മ്മിച്ച്‌ നല്‍കിയ സ്റ്റേജിന്റെ സമര്‍പ്പണവും ദേവസ്വംബോര്‍ഡ്‌ പ്രസിഡന്റ്‌ നിര്‍വഹിച്ചു.

എരുമേലിയില്‍ ദേശീയോദ്ഗ്രഥന സെമിനാര്‍ – ആലോചനായോഗം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു

എരുമേലി: എരുമേലിയില്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒമ്പതിന് വിളിച്ചുചേര്‍ത്തിരിക്കുന്ന ദേശീയോദ്ഗ്രഥന സെമിനാറിലേക്ക് വിവിധ മതമേലധ്യക്ഷന്മാരെയും സംസ്ഥാനത്തെ പ്രമുഖരായ നേതാക്കളെയും ക്ഷണിക്കാന്‍ ആലോചനായോഗത്തില്‍ തീരുമാനം. ഇന്നലെ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ആലോചനായോഗം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ഒമ്പതിന് രാവിലെ 10ന് പേട്ട കൊച്ചമ്പലത്തിലെ നടപ്പന്തലില്‍വച്ചാണ് ദേശീയോദ്ഗ്രഥന സെമിനാര്‍ നടക്കുക. ശബരിമല തീര്‍ഥാടന കേന്ദ്രവും മതസൌഹാര്‍ദത്തിന്റെ പെരുമയും നിറഞ്ഞ എരുമേലിയെ ദേശീയതലത്തിലേക്ക് ഉയര്‍ത്തി ശ്രദ്ധയാകര്‍ഷിക്കാനും വികസിപ്പിക്കാനും ലക്ഷ്യമിട്ടാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. പി. അനിത, അഡ്വ. പി.എ. […]

ഫയര്‍സ്റേഷന്‍ – വട്ടകപ്പാറ റോഡ് ഉദ്ഘാടനം ഇന്ന് ആന്റോ ആന്റോ എംപി നിര്‍വഹിക്കും

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി 3.25 ലക്ഷം രൂപ ചെലവഴിച്ച് കോണ്‍ക്രീറ്റ് ചെയ്ത ഫയര്‍സ്റേഷന്‍ – വട്ടകപ്പാറ റോഡിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആന്റോ ആന്റോ എംപി നിര്‍വഹിക്കും. പഞ്ചായത്തു പ്രസിഡന്റ് ബേബി വട്ടയ്ക്കാട്ട് അധ്യക്ഷതവഹിക്കും. ജില്ലാ പഞ്ചായത്തു മെംബര്‍ മറിയാമ്മ ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, ഗുണഭോക്തൃസമിതി കണ്‍വീനര്‍ എന്‍.കെ. ഷെമീര്‍, ചെയര്‍മാന്‍ അഫ്സല്‍ മഠത്തില്‍ എന്നിവര്‍ പ്രസംഗിക്കും. പത്താം വാര്‍ഡ് മെംബര്‍ […]

‘മദ്യവിമുക്തഗ്രാമം ആരോഗ്യ സുരക്ഷാഗ്രാമം’ പദ്ധതി ഡോ. ജയരാജ് എംഎല്‍എ. ഉദ്ഘാടനം ചെയ്തു

മദ്യവിമുക്തഗ്രാമം കാഞ്ഞിരപ്പള്ളി: ലഹരി വസ്തുക്കളുടെയും ഉപയോഗത്തില്‍ നിന്നു ജനങ്ങളെ മോചിപ്പിക്കുന്നതിന് ജനകീയ ബോധവത്കരണത്തിലൂടെ സാമൂഹിക സംഘടനകള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുമെന്ന് ഡോ. ജയരാജ് എംഎല്‍എ. പുതിയ തലമുറയെയും നാടിനെയും മദ്യവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ മണങ്ങല്ലൂര്‍ റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘മദ്യവിമുക്തഗ്രാമം ആരോഗ്യ സുരക്ഷാഗ്രാമം’ എന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. സൊസൈറ്റി പ്രസിഡന്റ് ജമാല്‍ പാറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബേബി വട്ടയ്ക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. ശ്രീമത് സത്സ്വരൂപാനന്ദ, കെ.എസ.് […]

പാലത്തിനാപ്പുഴ നീര്‍ത്തട പദ്ധതി ഉദ്ഘാടനം ഡോ. എന്‍. ജയരാജ് എംഎല്‍എ നിര്‍വഹിച്ചു.

മണിമല: പശ്ചിമഘട്ട വികസന പരിപാടിയുടെ ഭാഗമായി മണിമല, എരുമേലി പഞ്ചായത്തുകള്‍ സംയുക്തമായി നടത്തുന്ന പാലത്തിനാപ്പുഴ നീര്‍ത്തട പദ്ധതിയുടെ ഉദ്ഘാടനം ഡോ. എന്‍. ജയരാജ് എംഎല്‍എ നിര്‍വഹിച്ചു. യോഗത്തില്‍ മണിമല പഞ്ചായത്ത് പ്രസിഡന്റ് സണ്ണിക്കുട്ടി അഴകമ്പ്രായില്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പ്ളാനിംഗ് ഓഫീസര്‍ മോഹനന്‍ നീര്‍ത്തട പദ്ധതിയെക്കുറിച്ച് ക്ളാസ് നയിച്ചു. വൈസ് പ്രസിഡന്റ് മേഴ്സി മാത്യു, റോസമ്മ ജോണ്‍, പദ്ധതി നിര്‍വഹണ ഏജന്‍സി ഡയറക്ടര്‍ സണ്ണി ആശാരിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. 45 ലക്ഷം രൂപയുടെ പദ്ധതിയാണ് മണിമല, എരുമേലി പഞ്ചായത്തുകളിലായി […]

കുടിവെള്ള പദ്ധതി ഉദ്ഘാടനംചെയ്തു

കൂവപ്പള്ളി: സോളിഡാരിറ്റി നിര്‍മിച്ച ആലംപരപ്പ് കോളനി കുടിവെള്ള പദ്ധതി ഗവ. ചീഫ്‌വിപ്പ് പി.സി. ജോര്‍ജ് ഉദ്ഘാടനംചെയ്തു. ഡോ. എന്‍. ജയരാജ് എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി അന്‍വര്‍ ബാഷ അധ്യക്ഷതവഹിച്ചു. പി.ഐ. നൗഷാദ്, മറിയാമ്മ ജോസഫ്, നൗഷാദ് ഇല്ലിക്കല്‍, ബേബി വട്ടയ്ക്കാട്ട്, പൊന്നമ്മ ശശി, ശ്യാമള ഗംഗാധരന്‍, ബീന അഷറഫ്, ബി.ഡി.ഒ. അബ്ദുള്‍കരീം, സി.ഐ.കെ. കുഞ്ഞുമോന്‍, മണിലാല്‍ നമ്പൂതിരി, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, നിസാര്‍ അഹമ്മദ്, അബ്ദുള്‍ജലീല്‍, അബ്ദുള്‍ അസീസ്, പി.എ. നിസാം എന്നിവര്‍ […]

ആനക്കയം കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണോല്‍ഘാടനം ഡോ.എന്‍ ജയരാജ് എം എല്‍ എ നിര്‍വഹിച്ചു

കാഞ്ഞിരപ്പള്ളി:ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ പൂതകുഴിയില്‍ 12ലക്ഷം രൂപ ചിലവഴിച്ചു നിര്‍മ്മിക്കുന്ന ആനക്കയം കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണോല്‍ഘാടനം ഡോ.എന്‍ ജയരാജ് എം എല്‍ എ നിര്‍വഹിച്ചു.ടൌന്‍ വാര്‍ഡുകളിലെ ഏറ്റവും വലിയ ജലസ്രോതസായ ആനക്കയത്തു കുളവും ഏറ്റവും ഉയരം കൂടിയ പ്രദേശമായ വാട്ടകപാറ മലയില്‍ 40,000ലി.സംഭരണശേഷിയുള്ള ടാങ്കും നിര്‍മ്മിച്ചാണ് വെള്ളം വിതരണം ചെയുന്നത്.കുളം നിര്‍മ്മിക്കുന്നതിന് എം എല്‍ എയുടെ പ്രാദേശിക ഫണ്ടില്‍ നിന്ന് മുന്ന് ലക്ഷം രൂപ അനുവദിച്ചു.മാര്‍ച്ച്‌ 31നു മുന്‍പ് പദ്ധതി പൂര്‍ത്തികരിക്കുമെന്നു വാര്‍ഡ്‌ അംഗം പി എ […]

റോഡിന് തുക അനുവദിച്ചു

ചിറക്കടവ്: പഞ്ചായത്തിലെ ആറാം വാര്‍ഡ് ഗ്രാമദീപം – കുന്നേല്‍സ്കൂള്‍ പടി റോഡിന് 15 ലക്ഷം രൂപ ഡോ. എന്‍. ജയരാജ് എംഎല്‍എ അനുവദിച്ചു. നാളുകളായി ഗതാഗത യോഗ്യമല്ലാതായി കിടന്ന റോഡിന് തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എയ്ക്കും ത്രിതല പഞ്ചായത്തു മെംബര്‍മാര്‍ക്കും കേരള കോണ്‍ഗ്രസ് – എം, യൂത്ത്ഫ്രണ്ട്-എം നേതാക്കളായ അഡ്വ. സുമേഷ് ആന്‍ഡ്രൂസ്, ജോര്‍ജുകുട്ടി പൂതക്കുഴി, ലാല്‍ജി മാടത്താനിക്കുന്നേല്‍, പയസ് പെരുന്നേപ്പറമ്പില്‍, വിനോയ് മുണ്ടുവേലിക്കുന്നേല്‍ എന്നിവര്‍ നിവേദനം നല്‍കിയിരുന്നു. നിവേദനത്തെ തുടര്‍ന്നാണ് എംഎല്‍എ തുക അനുവദിച്ചത്. ഘട്ടംഘട്ടമായി റോഡിന്റെ […]

‘ദേവയാനം’ നിര്‍മാണോദ്ഘാടനം ആന്റോ ആന്റണി എംപി നിര്‍വഹിച്ചു

മുണ്ടക്കയം: വരിക്കാനിയില്‍ നിര്‍മിക്കുന്ന ‘ദേവയാനം’ എല്‍പിജി ശ്മശാനത്തിന്റെ നിര്‍മാണോദ്ഘാടനം ആന്റോ ആന്റണി എംപി നിര്‍വഹിച്ചു. ബ്ളോക്ക് പഞ്ചായത്തു പ്രസിഡന്റ് നൌഷാദ് ഇല്ലിക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്തംഗങ്ങളായ അനിത ഷാജി, സോമി വര്‍ഗീസ്, വിജയമ്മ ബാബു, ബി. ജയചന്ദ്രന്‍, ബെന്നി ചേറ്റുകുഴി, ഐഷ ഉസ്മാന്‍, സെബാസ്റ്റ്യന്‍ ചുള്ളിത്തറ, കെ.വി. കുര്യന്‍, കെ.എസ്. രാജു, ഒ.കെ. രാജമ്മ, ജിനീഷ് മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

ഇന്‍ഡോര്‍ വോളിബോള്‍ സ്റ്റേഡിയം; നിര്‍മാണോദ്ഘാടനം നടത്തി

കാഞ്ഞിരപ്പള്ളി: പേട്ട ഗവണ്‍മെന്റ് ഹൈസ്കൂളില്‍ നിര്‍മിക്കുന്ന ഫ്ളഡ്ലൈറ്റ് ഇന്‍ഡോര്‍ വോളിബോള്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം ആന്റോ ആന്റണി എംപി നിര്‍വഹിച്ചു. സ്റേഡിയത്തിന്റെ നിര്‍മാണം രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ കായിക മേഖലയുടെ വളര്‍ച്ചയ്ക്ക് സംസ്ഥാന സര്‍ക്കാരും സ്പോര്‍ട്സ് കൌണ്‍സിലും നല്‍കിവരുന്ന സാമ്പത്തിക സഹായങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി പേട്ട സ്കൂളില്‍ ഒരു സ്പോര്‍ട് സിറ്റി ഒരുക്കുന്ന കാര്യം സജീവ പരിഗണനയിലുണ്െടന്നും എംപി കൂട്ടിച്ചേര്‍ത്തു. പഞ്ചായത്തു പ്രസിഡന്റ് ബേബി വട്ടയ്ക്കാട്ട് അധ്യക്ഷതവഹിച്ചു. ഡോ. എന്‍. ജയരാജ് എംഎല്‍എ മുഖ്യപ്രഭാഷണം […]

കാഞ്ഞിരപ്പള്ളി ബൈപാസ് ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും: ഡോ. എന്‍. ജയരാജ്

കാഞ്ഞിരപ്പള്ളി: ബൈപാസ് നിര്‍മാണം ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് ഡോ. എന്‍. ജയരാജ് എംഎല്‍എ അറിയിച്ചു. ഇതിന്നായി റവന്യു മന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗത്തില്‍ സ്ഥലം ഏറ്റെടുക്കുന്ന നടപടിക്കായി ഗസറ്റ് വിജ്ഞാപനം നടത്തുന്നതിന് നടപടികള്‍ സ്വീകരിച്ചു. ബൈപാസ് നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കേണ്ടി വരുന്ന വസ്തു ഉടമകള്‍ക്ക് അവരുടെ അഭിപ്രായം അറിയുന്നതിനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വസ്തു ഉടമകള്‍ ബൈപാസിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ബൈപാസ് കടന്നു പോവുന്നതുമൂലം പലരുടെയും ഭൂമി പലതുണ്ടുകളായി പോവുന്നു എന്നതാണ് […]

കാഞ്ഞിരപ്പള്ളിയില്‍ ജൈവ പച്ചക്കറി വിപണന കേന്ദ്രം ആരംഭിക്കും: ഡോ. എന്‍. ജയരാജ്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍ ആധുനിക രീതിയിലുള്ള ജൈവപച്ചക്കറി വിപണന കേന്ദ്രം ആരംഭിക്കുമെന്ന് ഡോ. എന്‍. ജയരാജ് എംഎല്‍എ. കൃഷിവകുപ്പ്, ത്രിതല പഞ്ചായത്തുകള്‍, കര്‍ഷക പൊതുസമൂഹം, ആത്മ അഗ്രികള്‍ച്ചറല്‍ ടെക്നോളജി മാനേജുമെന്റ് ഏജന്‍സി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ടൌണ്‍ഹാളില്‍ ആരംഭിച്ച ‘കിസാന്‍ ഗോഷ്ഠി’ – കര്‍ഷകമേള ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യോല്‍പ്പാദനവും സുരക്ഷിത ഭക്ഷണവും ഏറെ ചിന്തിക്കപ്പെടുന്ന ഇക്കാലത്ത് ജൈവ പച്ചക്കറി – ഭക്ഷ്യ ഉല്‍പ്പാദനം നമ്മുടെ ദൌത്യമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് […]

ഫ്ളഡ്ലൈറ്റ് ഇന്‍ഡോര്‍ വോളിബോള്‍ സ്റ്റേഡിയം നിര്‍മാണോദ്ഘാടനം

കാഞ്ഞിരപ്പള്ളി: ആന്റോ ആന്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് ഒന്നാംഘട്ടമായി അനുവദിച്ച 14 ലക്ഷം ഉപയോഗിച്ച് പേട്ട ഗവണ്‍മെന്റ് ഹൈസ്കൂളില്‍ നിര്‍മിക്കുന്ന ഫ്ളഡ്ലൈറ്റ് ഇന്‍ഡോര്‍ വോളിബോള്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം ഒമ്പതിന് പഞ്ചായത്തു പ്രസിഡന്റ് ബേബി വട്ടയ്ക്കാട്ടിന്റെ അധ്യക്ഷതയില്‍ ആന്റോ ആന്റണി എംപി നിര്‍വഹിക്കുമെന്ന് പഞ്ചായത്തംഗം അഡ്വ. പി.എ. ഷെമീര്‍ അറിയിച്ചു. ഡോ. എന്‍. ജയരാജ് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ സെക്രട്ടറി പി.എസ്. അബ്ദുള്‍ റസാക്ക് മുഖ്യഅതിഥിയായിരിക്കും. നിര്‍ദിഷ്ട വോളിബോള്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണ […]

റവന്യൂ ജില്ലാ കലോത്സവം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍ ജനവരി 1, 3, 4, 5 തിയ്യതികളില്‍ നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡോ. എന്‍. ജയരാജ് എം.എല്‍.എ. പറഞ്ഞു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് എച്ച്.എസ്.എസ്., എ.കെ.ജെ.എം., എച്ച്.എസ്.എസ്, പേട്ട ഗവ. സ്‌കൂള്‍, സെന്റ് മേരീസ് എച്ച്.എസ്.എസ്.എന്നീ സ്‌കൂളുകളാണ് കലോത്സവ വേദികള്‍. 6000 മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നതിനായി 19 വേദികളാണ് ഒരുക്കിയിരിക്കുന്നത്. സെന്റ് ഡൊമിനിക്‌സ് എച്ച്.എസ്.എസ് ആണ് പ്രധാന വേദി. 31 ന് രജിസ്‌ട്രേഷന്‍ നടക്കും. മേളയുടെ ഒന്നാം ദിവസംതൊട്ട് കലാമത്സരങ്ങള്‍ ആരംഭിക്കും. […]

വെയിറ്റിംഗ് ഷെഡ് ഉദ്ഘാടനം ചെയ്തു

പൊന്‍കുന്നം: കേരള കോണ്‍ഗ്രസ്-എം നേതാവ് ടോമിച്ചന്‍ കൂട്ടുങ്കലിന്റെ ഓര്‍മയ്ക്കായി ചെന്നാക്കുന്നില്‍ സ്ഥാപിച്ച വെയിറ്റിംഗ് ഷെഡ്ഡിന്റെ ഉദ്ഘാടനം ഡോ. എന്‍. ജയരാജ് എംഎല്‍എ നിര്‍വഹിച്ചു. ധനകാര്യ മന്ത്രി കെ.എം. മാണി, എം.എം. മാത്യു, ഷാജി പാമ്പൂരി, അഡ്വ. സുമേഷ് ആന്‍ഡ്രൂസ്, ബിജോയി വാതല്ലൂര്‍, മോന്‍സി ഈറ്റത്തോട്ട്, തങ്കച്ചന്‍ കണ്ണമുണ്ട, ടോമി ഇടയ്ക്കലാത്ത്, തോമസ് കാനാട്ട്, ജോണ്‍സ് മാങ്ങാപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.

കര്‍ഷക പെന്‍ഷന്‍ വിതരണോദ്ഘാടനം ഡോ. എന്‍. ജയരാജ് എംഎല്‍എ നിര്‍വഹിച്ചു.

കാഞ്ഞിരപ്പള്ളി: പഞ്ചായത്തിലെ കര്‍ഷക പെന്‍ഷന്‍ വിതരണോദ്ഘാടനം ബേബി വട്ടയ്ക്കാട്ടിന്റെ അധ്യക്ഷതയില്‍ ഡോ. എന്‍. ജയരാജ് എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തു മെംബര്‍ മറിയാമ്മ ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. കൃഷി അസിസ്റന്റ് ഡയറക്ടര്‍ മാത്യു സഖറിയാസ്, ബ്ളോക്ക് മെംബര്‍മാരായ വിമല ജോസഫ്, കൃഷ്ണകുമാരി ശശികുമാര്‍, പഞ്ചായത്തു വൈസ് പ്രസിഡന്റ് ജെസി ഷാജന്‍, മെംബര്‍മാരായ അഡ്വ. സുനില്‍ തേനംമാക്കല്‍, സെലിന്‍ സിജോ, റോസമ്മ തോമസ്, ബിജു ചക്കാലയില്‍, സുരേന്ദ്രന്‍ കാലായില്‍, നിബു ഷൌക്കത്ത്, വി.എന്‍. രാജേഷ്, ജോര്‍ജ് വര്‍ഗീസ് പൊട്ടംകുളം, […]

HYMA പൊന്‍കുന്നം ഷട്ടില്‍ ടൂര്‍ണമെന്റ്

HYMA പൊന്‍കുന്നം ഷട്ടില്‍ ടൂര്‍ണമെന്റ്  ഡോ. എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു

. റവന്യൂ ജില്ലാ കലോത്സവത്തിന്റെ പന്തലിന് കാല്‍നാട്ടി

  കാഞ്ഞിരപ്പള്ളി: 25-ാമത് റവന്യൂ ജില്ലാ കലോത്സവത്തിന്റെ പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം ഡോ. എന്‍.ജയരാജ് എം.എല്‍.എ. നിര്‍വ്വഹിച്ചു. സെന്റ് മേരീസ് സ്‌കൂള്‍ മൈതാനിയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ബേബി വട്ടയ്ക്കാട്ട് അധ്യക്ഷത വഹിച്ചു.

കര്‍ഷക പെന്‍ഷന്‍ വിതരണം

മണിമല: കര്‍ഷകപെന്‍ഷന്‍ വിതരണം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലംതല ഉദ്ഘാടനം ഡോ.എന്‍. ജയരാജ് എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സണ്ണിക്കുട്ടി അഴകമ്പ്ര അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മേഴ്സി മാത്യു, ബ്ളോക്ക് പഞ്ചായത്ത് മെംബര്‍ ത്രേസ്യാമ്മ അവിര, വിനോദ് ആന്റണി, ജമീല പി.എസ്, പുഷ്പകുമാരി, ഷക്കീല സലീം, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ദാമോദരന്‍, രാഘവന്‍ മാസ്റര്‍, മണിമല സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.എന്‍. ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

സെന്റ്‌ എഫ്രേംസ് സ്കുളില്‍ കമ്പ്യൂട്ടര്‍ ഉദ്ഘാടനം

ചിറക്കടവ്‌;സെന്റ്‌ എഫ്രേംസ് സ്കുളില്‍ എം എല്‍ എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച കമ്പ്യൂട്ടറുകളുടെ ഉല്‍ഖാടനം എന്‍ ജയരാജ്‌ എം എല്‍ എ ഇന്നലെ രാവിലെ പത്തിന് നിര്‍വഹിച്ചു ഫോട്ടോ വലുതായി കാണുവാന്‍ താഴെയുള്ള ഫോട്ടോ കളില്‍ ക്ലിക്ക് ചെയ്യുക

കപ്പാട് സര്‍ക്കാര്‍ പന്നി പ്രജനന കേന്ദ്രത്തിലെ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉല്‍ഖാടനം മന്ത്രി കെ പി മോഹനന്‍ നിര്‍വഹിചു

കപ്പാട് സര്‍ക്കാര്‍ പന്നി പ്രജനന കേന്ദ്രത്തിലെ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉല്‍ഖാടനം കപ്പാട് ഗവ.സ്കൂളില്‍ മന്ത്രി കെ പി മോഹനന്‍ നിര്‍വഹിചു . എന്‍ ജയരാജ്‌ എം എല്‍ എ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ രാധ വി നായര്‍ മുഖ്യ പ്രഭാഷണം നടത്തി     കര്‍ഷകരെ സഹായിക്കാന്‍ കാര്‍ഷികോല്പന്നങ്ങള്‍ കൃഷിഭവനുകളിലൂടെ സംഭരിക്കുമെന്ന് മന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു. കര്‍ഷകരക്ഷ ഭക്ഷ്യ സുഭിക്ഷ പദ്ധതിയിലൂടെ ഭക്ഷ്യരംഗത്ത് സ്വയംപര്യാപ്തത നേടാനുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. നാളികേര കര്‍ഷകരെ […]

ഉപജില്ല കായിക മേളക്ക് തുടക്കമായി

മുണ്ടക്കയം :- കാഞ്ഞിരപ്പള്ളി ഉപജില്ല സ്കൂള്‍ കലോത്സവം St Josephs Girls സ്കൂളില്‍ ആരംഭിച്ചു. കലാ മേളയുടെ ഉത്ഖാടനം ഇന്ന് രാവിലെ 10 നു കാഞ്ഞിരപ്പള്ളി MLA ഡോ N ജയരാജ്‌ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട്‌ സോമി വര്‍ഗീസ്‌ അധ്യക്ഷത വഹിച്ചു. ഏഴു വേദികളില്‍ ആണ് മത്സരം നടക്കുന്നത്. 29 നു നടക്കുന്ന സമാപന സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ്‌ മാത്യു എബ്രഹാം പ്ലാക്കട്ട് അധ്യക്ഷത വഹിക്കും. ചീഫ്‌ വിപ്പ് പി സി ജോര്‍ജ് ഉധ്ഖാടനം ചെയ്യും. ജില്ല […]

ആക്രമണം നടന്ന വീട് M P സന്ദര്‍ശിച്ചു

ആന്‍േറാ ആന്റണി എം.പി.ക്ക് അവാര്‍ഡ്

ദേശീയ പരിസ്ഥിതി കോണ്‍ഗ്രസ്സിന്റെ ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ ആന്‍േറാ ആന്റണി എം.പി.ക്കും, ഫാ.മൈക്കിള്‍ വെട്ടിക്കാട്ടിനും അഡ്വ.ജോബി കുരിശുംമൂട്ടിലിനും. ദേശീയ വികസനോത്തമ പുരസ്‌കാരമാണ് ആന്‍േറാ ആന്റണി എം.പി.ക്ക് ലഭിക്കുക. 50,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഡിസംബര്‍ 29ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണി സമ്മാനിക്കുമെന്ന് പരിസ്ഥിതി കോണ്‍ഗ്രസ് ഭാരവാഹികള്‍ അറിയിച്ചു.

ചിപ്പിച്ചന്‍ വോളിബോള്‍ ട്രോഫി പൊന്‍കുന്നം സി.വൈ.എം.എ. ക്ക്

പാറത്തോട്: പാറത്തോട് പബ്ലിക് ലൈബ്രറി മൈതാനിയില്‍ നടന്ന ചിപ്പിച്ചന്‍ വോളിബോള്‍ മത്സരത്തില്‍ പൊന്‍കുന്നം സി.വൈ.എം.എ. ജേതാക്കളായി. ഫൈനലില്‍ കാഞ്ഞിരപ്പള്ളി മൈക്ക ടീമിനെ 2നെതിരെ 3 സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ഏറ്റവും നല്ല കളിക്കാരനായി സി.വൈ.എം.എ.യുടെ പ്രവീണിനെ തിരഞ്ഞെടുത്തു. സമാപനസമ്മേളനം ഗവ.ചീഫ് വിപ്പ് പി.സി.ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ആന്‍േറാ ആന്റണി എം.പി.സമ്മാനദാനം നടത്തി. ലൈബ്രറി പ്രസിഡന്റ് ടി.എ.സൈനിലു അധ്യക്ഷത വഹിച്ചു. എം.എന്‍.അപ്പുക്കുട്ടന്‍, അനിത ഷാജി, എന്‍.ജെ.കുര്യാക്കോസ്, പി.കെ.നൗഷാദ് എന്നിവര്‍ സംസാരിച്ചു.

അഴിമതി മുക്ത സമൂഹത്തിനായി വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണം-മന്ത്രി

ഇടക്കുന്നം (കാഞ്ഞിരപ്പള്ളി):അഴിമതിമുക്ത സമൂഹത്തിനായി വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി അഭിപ്രായപ്പെട്ടു. ഇടക്കുന്നം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പാര്‍ലമെന്ററി ലിറ്ററസി ക്ലബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ വികസനത്തിനായി ഫണ്ട് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ചീഫ് വിപ്പ് പി.സി.ജോര്‍ജ് അധ്യക്ഷത വഹിച്ചു. ആന്‍േറാ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി. പി.എച്ച് അബ്ദുള്‍ സലാം, എം.എന്‍.അപ്പുക്കുട്ടന്‍, നൗഷാദ് ഇല്ലിയ്ക്കല്‍, അനിത ഷാജി, സോഫി ജോസഫ്, സാജന്‍കുന്നത്ത്, വിന്‍സി സുബിന്‍, എന്‍.ജെ.കുര്യക്കോസ്, ഷാജി ബി.ജലീല്‍, റസീന മുഹമ്മദ്കുഞ്ഞ്, പി.ഐ.ഷാഹുല്‍ഹമീദ്, രതി പ്രസന്നന്‍, […]

ന്യൂനപക്ഷ പദ്ധതികള്‍ സര്‍ക്കാര്‍ ഫലപ്രദമായി നടപ്പാക്കി-മന്ത്രി മഞ്ഞളാംകുഴി അലി

കാഞ്ഞിരപ്പള്ളി: ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാന്‍ യു.ഡി.എഫ്. സര്‍ക്കാരിന് കഴിഞ്ഞതായി മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. ജില്ലയില്‍ ന്യൂനപക്ഷ വിഭാഗങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള പരീക്ഷാ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പല വകുപ്പുകളിലായി ചിതറിക്കിടന്നിരുന്ന ന്യൂനപക്ഷ വകുപ്പിന്റെ അധികാരങ്ങള്‍ യു.ഡി.എഫ്. ഭരണകാലത്താണ് സംയോജിപ്പിച്ചത്. ന്യൂനപക്ഷങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന പരീക്ഷാ പരിശീലന കേന്ദ്രത്തില്‍ 20 ശതമാനം പ്രവേശം മറ്റുള്ളവര്‍ക്കും ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഏഴാമത്തേതും ജില്ലയിലെ ആദ്യത്തേതുമായ പരിശീലന കേന്ദ്രമാണ് കാഞ്ഞിരപ്പള്ളിയില്‍ തുടങ്ങിയത്. ഡോ. എന്‍. […]

വലിയതോട്ടിലെ ജലവിതരണം നിലനിര്‍ത്താന്‍ സ്ഥിരം സംവിധാനം വേണം-എം.പി

എരുമേലി:തീര്‍ഥാടന കാലത്ത് മാത്രം ലക്ഷങ്ങള്‍ മുടക്കി വലിയതോട്ടില്‍ താല്കാലിക തടയണകള്‍ നിര്‍മ്മിക്കാതെ, ജലവിതാനം നിലനിര്‍ത്താന്‍ സ്ഥിരം സംവിധാനം വേണമെന്ന് ആന്‍േറാ ആന്റണി എം.പി അഭിപ്രായപ്പെട്ടു. ഒഴുക്കില്ലാതെ വെള്ളം കെട്ടിനിര്‍ത്തിയിരിക്കുന്നതിനാല്‍ പെട്ടെന്ന് മലിനമാകും. മലിനജലം ശുദ്ധീകരിക്കാനുള്ള ശാസ്ത്രീയ സംവിധാനവും എരുമേലിക്കാവശ്യമാണെന്നും എം.പി പറഞ്ഞു.

ചീഫ് വിപ്പ് പി സി ജോര്‍ജ് അവയവദാന പത്രിക നല്‍കി മഹനിയ മാതൃക കാണിച്ചു

മാനവ കാരുണ്യ യാത്ര മഹത്തായ സന്ദേശമാണ് നല്‍കുന്നതെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ് പറഞ്ഞു കിഡ്നി ഫെദ്ദരെഷ്ന്‍ ചെയര്‍മാന്‍ ഫാ ഡേവിഡ്‌ ചിറമ്മല്‍ നയിക്കുന്ന മാനവ കാരുണ്യ യാതയ്ക് പേട്ടയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.അവയവദാനമെന്ന സന്ദേശം ജനഹൃദയങ്ങളില്‍ എത്തിക്കാന്‍ ഫാ ഡേവിഡ്‌ നല്‍കുന്ന സേവനം മഹത്തരം ആണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു ,ജനമൈത്രി പോലീസ്,രെസിടന്റ്റ് അസോസ്ഷ്യറേന്‍,ആക്ഷന്‍ കൌണ്‍സില്‍ , വിവിധ സന്ഖടനകള്‍ , എന്നിവയുടെ ആഭിമുഖ്യത്തില്‍ ശ്ശേഹരിച്ച പതിനായിരം പേരുടെ അവയവദാന സമ്മതപത്രം ആന്റോ ആന്റണി […]

പാറത്തോട് വോളി 28 മുതല്‍

പാറത്തോട്: പാറത്തോട് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ രണ്ടാമത് വോളിബോള്‍ ടൂര്‍ണമെന്റ് 28 മുതല്‍ നവംബര്‍ നാലുവരെ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. അപ്പുക്കുട്ടന്‍ മത്സരം ഉദ്ഘാടനം ചെയ്യും. നാലിന് നടക്കുന്ന സമാപന സമ്മേളനം ഗവ. ചീഫ്‌വിപ്പ് പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ആന്‍േറാ ആന്റണി എം.പി. സമ്മാനദാനം നിര്‍വഹിക്കും.