Anto Antony

കൈവശഭൂമിക്ക് പട്ടയം ഉടനെന്ന് ആന്റോ ആന്റണി

കൈവശഭൂമിക്ക് പട്ടയം ഉടനെന്ന് ആന്റോ ആന്റണി

  കാഞ്ഞിരപ്പള്ളി: മലയോര മേഖലയിലെ കൃഷിക്കാരുടെ കൈവശഭൂമിയുടെ പട്ടയത്തിന് നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് ആന്റോ ആന്റണി. , മുണ്ടക്കയം, എരുമേലി വില്ലേജുകളിലെ ഹില്‍മെന്‍ സെറ്റില്‍മെന്റ് ഏരിയായില്‍ വരുന്ന പുഞ്ചവയല്‍, മുരിക്കുംവയല്‍, പുലിക്കുന്ന്, അമരാവതി, പാക്കാനം, തുമരംപാറ, കോരുത്തോട്, മടുക്ക, കൊമ്പുകുത്തി, കൊട്ടാരംകട, എരുമേലി വില്ലേജിലെ എയ്ഞ്ചല്‍വാലി പമ്പാവാലി വടക്ക്, റാന്നി താലൂക്കില്‍ പമ്പാവാലി തെക്ക് മണിമല, ആലപ്ര പ്രദേശങ്ങളിലെയും കൃഷിക്കാരുടെ കൈവശഭൂമിയ്ക്കാണ് പട്ടയം ലഭിക്കുന്നതിനുള്ള നടപടികള്‍ നടക്കുന്നത്. എയ്ഞ്ചല്‍വാലി, പമ്പാവാലി വടക്ക്, പമ്പാവാലി തെക്ക് പ്രദേശങ്ങള്‍ 1948-49 […]

ഗ്വാ ഗ്വാ വിളികളുമായി വീണ്ടും ആന്റോ ആന്റണി യും പി സി ജോർജ്ജും

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ആന്റോ ആന്റണി യും പി സി ജോർജ്ജും ഗ്വാ ഗ്വാ വിളികളുമായി വീണ്ടും കളത്തിൽ ഇറങ്ങി . പൂഞ്ഞാറില്‍ ആന്റോ ആന്റണിക്കെതിരേ വധശ്രമം ഉണ്ടായെങ്കില്‍ അതില്‍ തന്റെ പേര് വലിച്ചിഴയ്ക്കുന്നതെന്തിനാണെന്നു ചീഫ് വിപ്പ് പി.സി. ജോര്‍ജ് ചോദിക്കുന്നു. ആന്റോയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ സംഘം ഇറങ്ങിയിട്ടുണ്ടെന്നുള്ളത് രാഷ്ട്രീയകൗതുകം മാത്രമാണെന്നും ഇതൊരു തമാശയായി മാത്രമേ കാണുന്നുള്ളുവെന്നും പി.സി. ജോര്‍ജ് പറഞ്ഞു. വായില്‍ തോന്നുന്നതെല്ലാം വിളിച്ചുപറയുന്ന പി.സി.ജോര്‍ജിനു മറുപടി പറയാന്‍ തന്റെ നിലവാരം അനുവദിക്കുന്നില്ലെന്ന് ആന്റോ […]

പൂഞ്ഞാർ മണ്ഡലം ആന്റോ ആന്റണിയെ കാലു വാരിയപ്പോൾ കാഞ്ഞിരപ്പള്ളി മണ്ഡലം കൈ പിടിച്ചു ഉയർത്തി ..

കാഞ്ഞിരപ്പള്ളി: അടിയൊഴുക്കുകളിലും പൂഞ്ഞാറിന്റെ മണ്ണില്‍ അജയ്യനായി ആന്റൊ ആന്റണി. വലത്‌പക്ഷത്തിന്റെ കോട്ടയായ പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്ക്‌ ഇത്തവണ കാലിടറുമെന്ന്‌ പ്രവചനം നടത്തിയവര്‍ പൂഞ്ഞാറില്‍ കാലുവാരല്‍ നടക്കാമെന്നും മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. മണ്ഡലത്തിലെ തന്നെ ഏറ്റവും കുറഞ്ഞ പോളിങ്ങ്‌ ശതമാനവും, കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടുമെല്ലാം തലവേദന സൃഷ്‌ടിച്ചിരുന്ന സ്വന്തം തട്ടകത്തില്‍ പൂഞ്ഞാര്‍ എം.എല്‍.എ പി.സി.ജോര്‍ജും ആന്റോ ആന്റണിയും കാലുവാരലിന്റെ പേരില്‍ വോട്ടെടുപ്പ്‌ ദിനത്തിന്‌ പിറ്റേന്ന്‌ കൊമ്പുകോര്‍ത്തതോടെ രാഷ്ര്‌ടീയ കേരളത്തിന്റെ ശ്രദ്ധയും ആറന്‍മുളയ്‌ക്കൊപ്പം പൂഞ്ഞാറിലുമെത്തി. സ്വന്തം തട്ടകത്തില്‍ ഭീഷണി മുഴക്കിയവര്‍ പറഞ്ഞത്‌ […]

ആന്റോ ആന്റണി കാഞ്ഞിരപ്പള്ളിയില്‍ പര്യടനം നടത്തി

പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ പര്യടനം പള്ളിക്കത്തോട്ടിലെ മുണ്ടന്‍കവലയില്‍ ഡോ. എന്‍.ജയരാജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. 58 കോളനി, മുക്കാലി, ഉദിക്കുഴ, ചല്ലോലി വഴി വള്ളോത്യാമല, പള്ളിക്കത്തോട്, അരുവിക്കുഴി കോളനി, പെരിങ്കുളം വഴി കൂട്ടമാവ്, ഹരിപ്പാട് കോളനി, കവുങ്ങുംപാലം, ചപ്പാത്ത്, ആനിക്കാട് പള്ളി, നെയ്യാട്ടുശ്ശേരി, ഇളംപള്ളി മാര്‍ക്കറ്റ്, 1-ാം മൈല്‍ വഴി വാഴൂര്‍ മണ്ഡലത്തിലെ കൊടുങ്ങൂരില്‍ പ്രവേശിച്ചു. കൊടുങ്ങൂരില്‍ എത്തിയ പര്യടനം കെ.പി.സി.സി. വൈസ് പ്രസിഡണ്ട് എം.എം.ഹസന്‍ ഉദ്ഘാടനം ചെയ്തു. […]

ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി നേതാക്കളുടെ വൻപട മണ്ഡലത്തിൽ പര്യടനം നടത്തും

കാഞ്ഞിരപ്പള്ളി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ പഞ്ചായത്തുതല കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കി ബൂത്തുതല കണ്‍വന്‍ഷനുകള്‍ നടന്നുവരുന്നു. പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ബൂത്തുതല കണ്‍വന്‍ഷനുകളാണ് ഇരു മുന്നണികളും നടത്തുന്നത്. ഒപ്പം ബിജെപിയുടെ ബൂത്തുതല കണ്‍വന്‍ഷനുകള്‍ നടക്കുന്നുണ്ട്. സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ദേശീയ, സംസ്ഥാന നേതാക്കളെ വിവിധ ഇടങ്ങളില്‍ പ്രചരണത്തിനായി എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. ഇന്ന് ഇടുക്കി പാര്‍ലമെന്റ് യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പെരുവന്താനത്ത് പ്രസംഗിക്കും. 26ന് പുഞ്ചവയലില്‍ മുഖ്യമന്ത്രിയും ഏപ്രില്‍ നാലിന് വി.എം. സുധീരന്‍ മുണ്ടക്കയത്തും […]

കാഞ്ഞിരപ്പള്ളിയിലെ വോളിബോള്‍ സ്റ്റേഡിയം ഉദ്ഘാടനം ആന്‍േറാ ആന്റണി എം.പി. നിര്‍വ്വഹിച്ചു

കാഞ്ഞിരപ്പള്ളി: 12 ലക്ഷം രൂപ മുടക്കി പേട്ട ഗവ. സ്‌കൂള്‍ വളപ്പില്‍ നിര്‍മ്മിച്ച വോളിബോള്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച ആന്‍േറാ ആന്റണി എം.പി. നിര്‍വ്വഹിച്ചു . പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീര്‍ അധ്യക്ഷത വഹിചു എം.പി. ഫണ്ടിലൂടെ പണി പൂര്‍ത്തിയാക്കിയ സ്റ്റേഡിയത്തില്‍ ഫെ്‌ളഡ്‌ലിറ്റ് സ്ഥാപിക്കാനായി 2.5 ലക്ഷവും ഇരിപ്പിടം ഒരുക്കാനായി 20 ലക്ഷവും അനുവദിച്ചിട്ടുണ്ട്.

കൂവപ്പള്ളിയിൽ മിനി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി:കൂവപ്പള്ളി തെങ്ങിന്‍തോട്ടം കോളനിയിലും തുരുത്തിപ്പടവ് ചപ്പാത്തിലും ഗ്രൌണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും നടപ്പിലാക്കിയ മിനി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ആന്റോ ആന്റണി എം പി നിര്‍വഹിച്ചു. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ്‌ ഡയസ് കോക്കാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബര്‍ അനിതാ ഷാജി മുഖ്യപ്രഭാഷണം നടത്തി.വാര്‍ഡ്‌ മെംബര്‍ ജോസ് കൊച്ചുപുര, അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ,ടോമി ആശാരിപറമ്പില്‍ ,ബാബു ഉറുമ്പില്‍ ,ജോസഫ്‌ കൊല്ലംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

കാര്‍ഷിക വികസന സഹകരണ സംഘം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്തു

കൂട്ടിക്കല്‍ ;കാര്‍ഷിക വികസന സഹകരണ സംഘം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്തു. ജേക്കബ് ചാക്കോ അധ്യക്ഷത വഹിച്ചു.റബര്‍ ബോര്‍ഡ് അംഗം ജോര്‍ജ് ജെ മാത്യു ആദ്യ നിക്ഷേപം സ്വീകരിച്ചു.സഹകരണ സംഘം ജോ.രജിസ്ട്രാര്‍ കെ എന്‍ വിജയന്‍ മുഖ്യപ്രഭാഷണം നടത്തി.ജിജോ ജോസ്,വര്‍ഗീസ്‌ തോമസ്‌,കെ വി കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

ആന്റോ ആന്റണി എംപിയെ അഭിനന്ദിച്ചു.

ചിറക്കടവ്: പഞ്ചായത്തിലെ ചെങ്ങായിങ്കല്‍പടി- മൂലേക്കാട്ട് പടി റോഡിനും മൂന്നാം മൈല്‍ -കോടുക്കയം റോഡിനും പ്രദേശിക വികസന ഫണ്ടില്‍ നിന്നു തുക അനുവദിച്ച ആന്റോ ആന്റണി എംപിയെ കേരള കോണ്‍ഗ്രസ് -എം ചിറക്കടവ് മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. മണ്ഡലം പ്രസിഡന്റ് ഷാജി നല്ലേപ്പറമ്ബിലിന്റെ നേതൃത്വത്തില്‍ അഡ്വ. സുമേഷ് ആന്‍ഡ്രൂസ്, ലാജി മാടത്താനിക്കുന്നേല്‍, ജോര്‍ജ്കുട്ടി പൂതക്കുഴിയില്‍, ഷാജി പാമ്ബൂരി, സുദര്‍ശനന്‍ പാട്ടത്തില്‍, അബ്ദുള്‍ റഹ്മാന്‍, ജോസ് പാനാപ്പള്ളി, ബിനു മൂക്കിലിക്കാട്ട്, റോബന്‍ ഞള്ളിയില്‍, കുഞ്ഞുമോന്‍ ചുക്കനാനിയില്‍, അലക്സ് തൊട്ടിപ്പാട്ട് എന്നിവരുടെ […]

റബര്‍ ഇറക്കുമതി തീരുവ: നന്ദിപറയേണ്ടത് സോണിയാഗാന്ധിയോട്- ആന്‍േറാ ആന്റണി

റബറിന്റെ ഇറക്കുമതി തീരുവ 20 രൂപയില്‍നിന്ന് 30 രൂപയാക്കി ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന് നന്ദിപറയേണ്ടത് യു.പി.എ. അധ്യക്ഷ സോണിയാഗാന്ധിയോടാണെന്ന് ആന്‍േറാ ആന്റണി എം.പി. റബറിന്റെ വിലത്തകര്‍ച്ചമൂലം കേരളത്തിലെ കര്‍ഷകര്‍ അനുഭവിക്കുന്ന പ്രയാസങ്ങളും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് കേരളത്തിലെ കര്‍ഷകര്‍ക്കുള്ള ആശങ്കകളും സോണിയാഗാന്ധിയെ ധരിപ്പിക്കാന്‍ കേരളത്തിലെ യു.ഡി.എഫ്. എം.പി.മാര്‍ക്ക് കഴിഞ്ഞു. ഈ രണ്ടു പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് അവര്‍ ഉറപ്പ് നല്‍കി. സോണിയാഗാന്ധി നല്‍കിയ ഉറപ്പ് 48 മണിക്കൂറിനുള്ളില്‍ നടപ്പാക്കി. കേരളത്തിലെ കര്‍ഷകര്‍ എന്നും സോണിയാഗാന്ധിയോട് കടപ്പെട്ടിരിക്കുന്നുവെന്നും ആന്‍േറാ ആന്റണി […]

റോഡ്‌ ഉദ്ഘാടനം ചെയ്തു.

പാറത്തോട്:പഞ്ചായത്തില്‍ എം പി ഫണ്ട് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്ത് പൂര്‍ത്തികരിച്ച രണ്ടാംമുക്കാലി-ബ്ലോക്ക് റോഡിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം പി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ എം എന്‍ അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ അനിതാ ഷാജി,ബ്ലോക്ക് മെമ്പര്‍ സാജന്‍ കുന്നത്ത്,പഞ്ചായത്ത് മെമ്പര്‍മാരായ എന്‍ ജെ കുര്യാക്കോസ്,ബിന്‍സി സുബിന്‍,കൂവപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കോണ്ഗ്രസ് വീണ്ടും അധികാരത്തിൽ വരും:ആന്റോ ആന്റണി

കാഞ്ഞിരപ്പള്ളി:രാജ്യത്ത് ഭക്ഷ്യ സുരക്ഷാപദ്ധതി നടപ്പിലാക്കി സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും സ്വപ്നങ്ങൾ യാഥാർഥ്യമാക്കിയ കോണ്ഗ്രസ് അടുത്ത പൊതുതെരഞ്ഞെടുപ്പിലും അധികാരത്തിൽ വരുമെന്ന് ആന്റോ ആന്റണി എംപി കോണ്ഗ്രസ് പാറത്തോട് മേഖല കണ്വൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എം പി ഹാജി പി എം തമ്പിക്കുട്ടിയുടെ അധ്യക്ഷതയിൽ കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ്,ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു കുളങ്ങര ,ഡോ .പി.ജെ വർക്കി ,കെ.എസ് സെബാസ്റ്റ്യൻ ,ജോയി പൂവത്തുങ്കൽ,,എം .എൻ .അപ്പുക്കുട്ടൻ ,പ്രഫ .റോണി കെ.ബേബി ,ജോസ് പ്ലാപ്പള്ളി,ജോസ് ആന്റണി ,കെ.ജി […]

പൊൻകുന്നത് ഹൈമാസ്റ് ലൈറ്റ്

പൊന്‍കുന്നം: ആന്റോ ആന്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അഞ്ചുലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച ഹൈമാസ്റ് ലൈറ്റ് പൊതുജനങ്ങള്‍ക്കായി സമര്‍പ്പിച്ചു. ഡോ. എന്‍. ജയരാജ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ആന്റോ ആന്റണി എംപി ഉദ്ഘാടനം നിര്‍വഹിച്ചു. ചിറക്കടവ് പഞ്ചായത്തു പ്രസിഡന്റ് സി.കെ. രാമചന്ദ്രന്‍നായര്‍, ടി.കെ. സുരേഷ്കുമാര്‍, അമ്മിണിയമ്മ പുഴയനാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വിദ്യാഭ്യാസ സഹായ പദ്ധതി ആന്റോ ആന്റണി എംപി ഉദ്ഘാടനം നിര്‍വഹിച്ചു

കാഞ്ഞിരപ്പള്ളി: ഗ്രാമീണ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി മണങ്ങല്ലൂര്‍ റൂറല്‍ ഡവലപ്പമെന്റ് സൊസൈറ്റി നടത്തിവരുന്ന വിദ്യാഭ്യാസ സഹായ പദ്ധതി 2013 ന്റെ വിതരണോദ്ഘാടനം ഇന്നലെ രാവിലെ 10 ന് കൂവപ്പള്ളി സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു സൊസൈറ്റി പ്രസിഡന്റ് ഷെജി പാറക്കല്‍ അധ്യക്ഷത വഹിച്ചു . ആന്റോ ആന്റണി എംപി ഉദ്ഘാടനം നിര്‍വഹിച്ചു . എം.ജി യൂണിവേഴ്സിറ്റി പ്രോ വൈസ് ചാന്‍സിലര്‍ ഡോ. ഷീന ഷുക്കൂര്‍ മുഖ്യ പ്രഭാഷണം നടത്തി . . സെന്റ് ജോസഫ്സ് പളളി […]

കാഞ്ഞിരപ്പള്ളിയിൽ ആരോഗ്യ യാത്ര , ആന്റോ ആന്റണി എം .പി ഉദ്ഘാടനം ചെയ്തു .എൻ ജയരാജ് എം എൽ എ അധ്യക്ഷത വഹിച്ചു .

ഊർജിത മഴക്കാല പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിൽ ആരോഗ്യ യാത്ര സംഘടിപ്പിച്ചു . ആന്റോ ആന്റണി എം .പി യാത്ര ഉദ്ഘാടനം ചെയ്തു .എൻ ജയരാജ് എം എൽ എ അധ്യക്ഷത വഹിച്ചു . പഞ്ചായത്ത് പ്രസിഡന്റ്‌മാരായ ബാബി വട്ടക്കാട് ,സി കെ രാമചന്ദ്രൻ എന്നിവര് സംസാരിച്ചു .ഡെങ്കി പണി അടക്കമുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജനങ്ങളെ ബോധാവൽക്കരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ആരോഗ്യ യാത്ര.

വാഴൂർ പഞ്ചായത്ത് കുടുംബശ്രീയുടെ വാര്‍ഷികവും സമൂഹവിവാഹവും ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു , ഡോ. എന്‍. ജയരാജ് എംഎല്‍എ അധ്യക്ഷത വഹിച്ചു

വാഴൂർ പഞ്ചായത്ത് കുടുംബശ്രീയുടെ വാര്‍ഷികവും സമൂഹവിവാഹവും കൊടുങ്ങൂര്‍ ദേവീക്ഷേത്ര മൈതാനിയില്‍ നടന്നു . വിവാഹ ആശംസാ സമ്മേളനത്തില്‍ പഞ്ചായത്തുപ്രസിഡന്റ് ജോസ് കെ. ചെറിയാന്‍ ആമുഖപ്രഭാഷണം നടത്തി. ഡോ. എന്‍. ജയരാജ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി ഉദ്ഘാടനം നിര്‍വഹിച്ചു . എംജി യൂണിവേഴ്സിറ്റി പ്രോവൈസ് ചാന്‍സിലര്‍ ഡോ. ഷിനു ഷുക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി . എത്സമ്മ സജി, ടി.കെ. സുരേഷ്കുമാര്‍, ശോഭ ലക്ഷ്മിയമ്മ, തങ്കമ്മ അലക്സ്, കാനം രാമകൃഷ്ണന്‍നായര്‍, വി.എന്‍. മനോജ് എന്നിവര്‍ പ്രസംഗിച്ചു […]

പൊന്‍കുന്നം സബ് ജയിലിനെ സ്പെഷല്‍ സബ്ജയിലായി ഉയര്‍ത്തി

പൊന്‍കുന്നം: പൊന്‍കുന്നം സബ് ജയിലിനെ സ്പെഷല്‍ സബ്ജയിലായി ഉയര്‍ത്തിയ കേരള സര്‍ക്കാരിനെ സബ്ജയില്‍ ഉപദേശക സമിതി അഭിനന്ദിച്ചു. കെ. സജീന്ദ്രന്‍പിള്ള, കെ.കെ. ഹരി, പി.ജി. സന്തോഷ്, മുഹമ്മദ് നൌഷാദ്, വിന്‍സെന്റ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. സ്പെഷല്‍ ജയിലായി ഉയര്‍ത്തുന്നതിന് ശ്രമിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ധനകാര്യ മന്ത്രി കെ.എം. മാണി, ആന്റോ ആന്റണി എംപി, ഡോ. എന്‍. ജയരാജ് എംഎല്‍എ എന്നിവരെയും യോഗം അഭിനന്ദിച്ചു.

ചിറക്കടവ്‌ സര്‍വ്വിസ് സഹകരണ ബാങ്കിന്റെ മൂലക്കുന്നു ബ്രാഞ്ച് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു.

ചിറക്കടവ്‌::; ചിറക്കടവ്‌ സര്‍വ്വിസ് സഹകരണ ബാങ്കിന്റെ മൂലക്കുന്നു ബ്രാഞ്ച് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു.ഉല്‍ഘടനത്തിനു ശേഷം ഡോ.എന്‍ ജയരാജ്‌ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം ആന്റോ ആന്റണി എം പി ഉല്‍ഘാടനം ചെയ്തു. ബാങ്കിലെ ഇടപാടുകാര്‍ക്ക് ഏതൊരു ബ്രാഞ്ചില്‍ നിന്നും മറ്റു ബ്രാഞ്ചുകളുമായി ഇടപാടുകള്‍ നടത്താന്‍ കഴിയും വിധം എല്ലാ ശാഖകളെയും കോര്‍ത്തിണക്കികൊണ്ടുള്ള കോര്‍ ബാങ്കിംഗ് സംവിധാനത്തിന്റെ ഉല്‍ഘാടനം ബാങ്ക് ഡയറക്ടര്‍ കുര്യന്‍ ജോയ് നിര്‍വഹിച്ചു. ആദ്യനിക്ഷേപം ഡോ. സി.പി.എസ്. പിള്ളയില്‍നിന്ന് […]

പാറത്തോട് കാർഷിക വികസന സഹകരണ സംഘം ആന്റോ ആന്റോണി M P ഉദ്ഘാടനം ചെയ്തു .

കാഞ്ഞിരപ്പള്ളി: പാറത്തോട് കാര്‍ഷിക വികസന സഹകരണ സംഘം കര്‍ഷകര്‍ക്കു പുത്തന്‍ ഉണര്‍വും ദിശാബോധവും നല്കാന്‍ പര്യാപ്തമാണെന്നു ആന്റോ ആന്റണി എംപി. കാര്‍ഷിക വികസന സഹകരണസംഘം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ പ്രഫ. പി.ജെ. വര്‍ക്കി അധ്യക്ഷത വഹിച്ചു. സംഘത്തിന്റെ ലോഗോ പ്രകാശനം കെ.വി. കുര്യന്‍ നിര്‍വഹിച്ചു. യോഗത്തില്‍ അഡ്വ. പി.എ. സലിം, അനിതാ ഷാജി, നൌഷാദ് ഇല്ലിക്കല്‍, അഡ്വ. സാന്ദന്‍ കുന്നത്ത്, സെബാസ്റ്യന്‍ പാറയ്ക്കല്‍, എബ്രാഹം പൂവത്താനി, മേഴ്സി ജോസഫ്, വി.എ. ഇമ്മാനുവല്‍, ജോയി പുവത്തുങ്കല്‍, […]

കാര്‍ഷിക വികസന സഹകരണസംഘം ആന്റോ ആന്റണി എംപി. ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി: പാറത്തോട് കാര്‍ഷിക വികസന സഹകരണ സംഘം കര്‍ഷകര്‍ക്കു പുത്തന്‍ ഉണര്‍വും ദിശാബോധവും നല്കാന്‍ പര്യാപ്തമാണെന്നു ആന്റോ ആന്റണി എംപി. കാര്‍ഷിക വികസന സഹകരണസംഘം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ പ്രഫ. പി.ജെ. വര്‍ക്കി അധ്യക്ഷത വഹിച്ചു. സംഘത്തിന്റെ ലോഗോ പ്രകാശനം കെ.വി. കുര്യന്‍ നിര്‍വഹിച്ചു. യോഗത്തില്‍ അഡ്വ. പി.എ. സലിം, അനിതാ ഷാജി, നൌഷാദ് ഇല്ലിക്കല്‍, അഡ്വ. സാന്ദന്‍ കുന്നത്ത്, സെബാസ്റ്യന്‍ പാറയ്ക്കല്‍, എബ്രാഹം പൂവത്താനി, മേഴ്സി ജോസഫ്, വി.എ. ഇമ്മാനുവല്‍, ജോയി പുവത്തുങ്കല്‍, […]

പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ റോഡുകളുടെ വികസനത്തിന് 38 കോടി കേന്ദ്രാനുമതി ലഭിച്ചതായി ആന്റോ ആന്റണി എംപി അറിയിച്ചു

പൊന്‍കുന്നം: കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയില്‍ ഉള്‍പ്പെടുത്തി പത്തനംതിട്ട പാര്‍ലമെന്റ്് മണ്ഡലത്തില്‍ 58.84 കിലോമീറ്റര്‍ റോഡിന്റെ വികസനത്തിനായി 38.17 കോടി രൂപയുടെ കേന്ദ്രാനുമതി ലഭിച്ചതായി ആന്റോ ആന്റണി എംപി അറിയിച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തില്‍ എംപി നല്‍കിയ നിവേദനത്തിന്റെയും ചര്‍ച്ചയുടെയും അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയായിരിക്കും റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നത്. നിലവില്‍ വിവിധ പഞ്ചായത്തുകളിലായി നടന്നുവരുന്ന 54.55 കോടി രൂപയുടെ 51 കിലോമീറ്റര്‍ വരുന്ന 25 […]

പുഞ്ചവയല്‍ ഐ.എച്ച്.ഡി.പി. കോളനി നവീകരണനടപടി തുടങ്ങി – ആന്‍േറാ ആന്റണി

മുണ്ടക്കയം:പുഞ്ചവയല്‍ 504 ഐ.എച്ച്.ഡി.പി. കോളനി സ്വയംപര്യാപ്തഗ്രാമം പദ്ധതിയില്‍പ്പെടുത്തി നവീകരണത്തിന് നടപടി തുടങ്ങിയതായി ആന്‍േറാ ആന്റണി എം.പി. പത്രസമ്മേളനത്തില്‍ അറിയിച്ചു. പട്ടികജാതി വികസന വകുപ്പ് ഫണ്ടില്‍നിന്ന് എസ്.സി.കോളനികളുടെ വികസനത്തിനായി തിരഞ്ഞെടുക്കുന്ന പത്തനംതിട്ട മണ്ഡലത്തില്‍ എം.പി.ക്കായി അനുവദിച്ചത് പുഞ്ചവയല്‍ ഐ.എച്ച്.ഡി.പി. കോളനിയാണ്. ശുദ്ധജലപദ്ധതികള്‍, റോഡുനിര്‍മ്മാണം, മാലിന്യസംസ്‌കരണ പദ്ധതി, ഓടനിര്‍മാണം, കൃഷിയിടം വേലികെട്ടി സംരക്ഷണ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി ഒരുകോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പദ്ധതിനടത്തിപ്പിന്റെ ആലോചനായോഗം ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ നടത്തി. ഒരുവര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും എം.പി. പറഞ്ഞു. പ്രൊഫ. […]

ബിബിഎം ടിടിസി ജൂബിലി സമാപന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: ബിബിഎം ടിടിസി ജൂബിലി സമാപന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. അഗസ്റിന്‍ കല്ലറയ്ക്കല്‍ അധ്യക്ഷതവഹിച്ചയോഗത്തില്‍ ഡിജിറ്റല്‍ ലാബിന്റെ സമര്‍പ്പണം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് രാധാ വി. നായര്‍ നിര്‍വഹിച്ചു. പ്രഫ. കടമ്മനിട്ട വാസുദേവന്‍പിള്ള, ഫാ. ജോബ് കുഴിവയലില്‍, ജയിംസ് ജേക്കബ്, എ.എല്‍. അന്നമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു.

എരുമേലിയില്‍ ദേശീയോദ്ഗ്രഥന സെമിനാര്‍ – ആലോചനായോഗം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു

എരുമേലി: എരുമേലിയില്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒമ്പതിന് വിളിച്ചുചേര്‍ത്തിരിക്കുന്ന ദേശീയോദ്ഗ്രഥന സെമിനാറിലേക്ക് വിവിധ മതമേലധ്യക്ഷന്മാരെയും സംസ്ഥാനത്തെ പ്രമുഖരായ നേതാക്കളെയും ക്ഷണിക്കാന്‍ ആലോചനായോഗത്തില്‍ തീരുമാനം. ഇന്നലെ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ആലോചനായോഗം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ഒമ്പതിന് രാവിലെ 10ന് പേട്ട കൊച്ചമ്പലത്തിലെ നടപ്പന്തലില്‍വച്ചാണ് ദേശീയോദ്ഗ്രഥന സെമിനാര്‍ നടക്കുക. ശബരിമല തീര്‍ഥാടന കേന്ദ്രവും മതസൌഹാര്‍ദത്തിന്റെ പെരുമയും നിറഞ്ഞ എരുമേലിയെ ദേശീയതലത്തിലേക്ക് ഉയര്‍ത്തി ശ്രദ്ധയാകര്‍ഷിക്കാനും വികസിപ്പിക്കാനും ലക്ഷ്യമിട്ടാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. പി. അനിത, അഡ്വ. പി.എ. […]

ഫയര്‍സ്റേഷന്‍ – വട്ടകപ്പാറ റോഡ് ഉദ്ഘാടനം ഇന്ന് ആന്റോ ആന്റോ എംപി നിര്‍വഹിക്കും

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി 3.25 ലക്ഷം രൂപ ചെലവഴിച്ച് കോണ്‍ക്രീറ്റ് ചെയ്ത ഫയര്‍സ്റേഷന്‍ – വട്ടകപ്പാറ റോഡിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആന്റോ ആന്റോ എംപി നിര്‍വഹിക്കും. പഞ്ചായത്തു പ്രസിഡന്റ് ബേബി വട്ടയ്ക്കാട്ട് അധ്യക്ഷതവഹിക്കും. ജില്ലാ പഞ്ചായത്തു മെംബര്‍ മറിയാമ്മ ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, ഗുണഭോക്തൃസമിതി കണ്‍വീനര്‍ എന്‍.കെ. ഷെമീര്‍, ചെയര്‍മാന്‍ അഫ്സല്‍ മഠത്തില്‍ എന്നിവര്‍ പ്രസംഗിക്കും. പത്താം വാര്‍ഡ് മെംബര്‍ […]

‘ദേവയാനം’ നിര്‍മാണോദ്ഘാടനം ആന്റോ ആന്റണി എംപി നിര്‍വഹിച്ചു

മുണ്ടക്കയം: വരിക്കാനിയില്‍ നിര്‍മിക്കുന്ന ‘ദേവയാനം’ എല്‍പിജി ശ്മശാനത്തിന്റെ നിര്‍മാണോദ്ഘാടനം ആന്റോ ആന്റണി എംപി നിര്‍വഹിച്ചു. ബ്ളോക്ക് പഞ്ചായത്തു പ്രസിഡന്റ് നൌഷാദ് ഇല്ലിക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്തംഗങ്ങളായ അനിത ഷാജി, സോമി വര്‍ഗീസ്, വിജയമ്മ ബാബു, ബി. ജയചന്ദ്രന്‍, ബെന്നി ചേറ്റുകുഴി, ഐഷ ഉസ്മാന്‍, സെബാസ്റ്റ്യന്‍ ചുള്ളിത്തറ, കെ.വി. കുര്യന്‍, കെ.എസ്. രാജു, ഒ.കെ. രാജമ്മ, ജിനീഷ് മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

ഇന്‍ഡോര്‍ വോളിബോള്‍ സ്റ്റേഡിയം; നിര്‍മാണോദ്ഘാടനം നടത്തി

കാഞ്ഞിരപ്പള്ളി: പേട്ട ഗവണ്‍മെന്റ് ഹൈസ്കൂളില്‍ നിര്‍മിക്കുന്ന ഫ്ളഡ്ലൈറ്റ് ഇന്‍ഡോര്‍ വോളിബോള്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം ആന്റോ ആന്റണി എംപി നിര്‍വഹിച്ചു. സ്റേഡിയത്തിന്റെ നിര്‍മാണം രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ കായിക മേഖലയുടെ വളര്‍ച്ചയ്ക്ക് സംസ്ഥാന സര്‍ക്കാരും സ്പോര്‍ട്സ് കൌണ്‍സിലും നല്‍കിവരുന്ന സാമ്പത്തിക സഹായങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി പേട്ട സ്കൂളില്‍ ഒരു സ്പോര്‍ട് സിറ്റി ഒരുക്കുന്ന കാര്യം സജീവ പരിഗണനയിലുണ്െടന്നും എംപി കൂട്ടിച്ചേര്‍ത്തു. പഞ്ചായത്തു പ്രസിഡന്റ് ബേബി വട്ടയ്ക്കാട്ട് അധ്യക്ഷതവഹിച്ചു. ഡോ. എന്‍. ജയരാജ് എംഎല്‍എ മുഖ്യപ്രഭാഷണം […]

ഫ്ളഡ്ലൈറ്റ് ഇന്‍ഡോര്‍ വോളിബോള്‍ സ്റ്റേഡിയം നിര്‍മാണോദ്ഘാടനം

കാഞ്ഞിരപ്പള്ളി: ആന്റോ ആന്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് ഒന്നാംഘട്ടമായി അനുവദിച്ച 14 ലക്ഷം ഉപയോഗിച്ച് പേട്ട ഗവണ്‍മെന്റ് ഹൈസ്കൂളില്‍ നിര്‍മിക്കുന്ന ഫ്ളഡ്ലൈറ്റ് ഇന്‍ഡോര്‍ വോളിബോള്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം ഒമ്പതിന് പഞ്ചായത്തു പ്രസിഡന്റ് ബേബി വട്ടയ്ക്കാട്ടിന്റെ അധ്യക്ഷതയില്‍ ആന്റോ ആന്റണി എംപി നിര്‍വഹിക്കുമെന്ന് പഞ്ചായത്തംഗം അഡ്വ. പി.എ. ഷെമീര്‍ അറിയിച്ചു. ഡോ. എന്‍. ജയരാജ് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ സെക്രട്ടറി പി.എസ്. അബ്ദുള്‍ റസാക്ക് മുഖ്യഅതിഥിയായിരിക്കും. നിര്‍ദിഷ്ട വോളിബോള്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണ […]

ആക്രമണം നടന്ന വീട് M P സന്ദര്‍ശിച്ചു

ആന്‍േറാ ആന്റണി എം.പി.ക്ക് അവാര്‍ഡ്

ദേശീയ പരിസ്ഥിതി കോണ്‍ഗ്രസ്സിന്റെ ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ ആന്‍േറാ ആന്റണി എം.പി.ക്കും, ഫാ.മൈക്കിള്‍ വെട്ടിക്കാട്ടിനും അഡ്വ.ജോബി കുരിശുംമൂട്ടിലിനും. ദേശീയ വികസനോത്തമ പുരസ്‌കാരമാണ് ആന്‍േറാ ആന്റണി എം.പി.ക്ക് ലഭിക്കുക. 50,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഡിസംബര്‍ 29ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണി സമ്മാനിക്കുമെന്ന് പരിസ്ഥിതി കോണ്‍ഗ്രസ് ഭാരവാഹികള്‍ അറിയിച്ചു.

ചിപ്പിച്ചന്‍ വോളിബോള്‍ ട്രോഫി പൊന്‍കുന്നം സി.വൈ.എം.എ. ക്ക്

പാറത്തോട്: പാറത്തോട് പബ്ലിക് ലൈബ്രറി മൈതാനിയില്‍ നടന്ന ചിപ്പിച്ചന്‍ വോളിബോള്‍ മത്സരത്തില്‍ പൊന്‍കുന്നം സി.വൈ.എം.എ. ജേതാക്കളായി. ഫൈനലില്‍ കാഞ്ഞിരപ്പള്ളി മൈക്ക ടീമിനെ 2നെതിരെ 3 സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ഏറ്റവും നല്ല കളിക്കാരനായി സി.വൈ.എം.എ.യുടെ പ്രവീണിനെ തിരഞ്ഞെടുത്തു. സമാപനസമ്മേളനം ഗവ.ചീഫ് വിപ്പ് പി.സി.ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ആന്‍േറാ ആന്റണി എം.പി.സമ്മാനദാനം നടത്തി. ലൈബ്രറി പ്രസിഡന്റ് ടി.എ.സൈനിലു അധ്യക്ഷത വഹിച്ചു. എം.എന്‍.അപ്പുക്കുട്ടന്‍, അനിത ഷാജി, എന്‍.ജെ.കുര്യാക്കോസ്, പി.കെ.നൗഷാദ് എന്നിവര്‍ സംസാരിച്ചു.

അഴിമതി മുക്ത സമൂഹത്തിനായി വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണം-മന്ത്രി

ഇടക്കുന്നം (കാഞ്ഞിരപ്പള്ളി):അഴിമതിമുക്ത സമൂഹത്തിനായി വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി അഭിപ്രായപ്പെട്ടു. ഇടക്കുന്നം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പാര്‍ലമെന്ററി ലിറ്ററസി ക്ലബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ വികസനത്തിനായി ഫണ്ട് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ചീഫ് വിപ്പ് പി.സി.ജോര്‍ജ് അധ്യക്ഷത വഹിച്ചു. ആന്‍േറാ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി. പി.എച്ച് അബ്ദുള്‍ സലാം, എം.എന്‍.അപ്പുക്കുട്ടന്‍, നൗഷാദ് ഇല്ലിയ്ക്കല്‍, അനിത ഷാജി, സോഫി ജോസഫ്, സാജന്‍കുന്നത്ത്, വിന്‍സി സുബിന്‍, എന്‍.ജെ.കുര്യക്കോസ്, ഷാജി ബി.ജലീല്‍, റസീന മുഹമ്മദ്കുഞ്ഞ്, പി.ഐ.ഷാഹുല്‍ഹമീദ്, രതി പ്രസന്നന്‍, […]

ന്യൂനപക്ഷ പദ്ധതികള്‍ സര്‍ക്കാര്‍ ഫലപ്രദമായി നടപ്പാക്കി-മന്ത്രി മഞ്ഞളാംകുഴി അലി

കാഞ്ഞിരപ്പള്ളി: ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാന്‍ യു.ഡി.എഫ്. സര്‍ക്കാരിന് കഴിഞ്ഞതായി മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. ജില്ലയില്‍ ന്യൂനപക്ഷ വിഭാഗങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള പരീക്ഷാ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പല വകുപ്പുകളിലായി ചിതറിക്കിടന്നിരുന്ന ന്യൂനപക്ഷ വകുപ്പിന്റെ അധികാരങ്ങള്‍ യു.ഡി.എഫ്. ഭരണകാലത്താണ് സംയോജിപ്പിച്ചത്. ന്യൂനപക്ഷങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന പരീക്ഷാ പരിശീലന കേന്ദ്രത്തില്‍ 20 ശതമാനം പ്രവേശം മറ്റുള്ളവര്‍ക്കും ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഏഴാമത്തേതും ജില്ലയിലെ ആദ്യത്തേതുമായ പരിശീലന കേന്ദ്രമാണ് കാഞ്ഞിരപ്പള്ളിയില്‍ തുടങ്ങിയത്. ഡോ. എന്‍. […]

വലിയതോട്ടിലെ ജലവിതരണം നിലനിര്‍ത്താന്‍ സ്ഥിരം സംവിധാനം വേണം-എം.പി

എരുമേലി:തീര്‍ഥാടന കാലത്ത് മാത്രം ലക്ഷങ്ങള്‍ മുടക്കി വലിയതോട്ടില്‍ താല്കാലിക തടയണകള്‍ നിര്‍മ്മിക്കാതെ, ജലവിതാനം നിലനിര്‍ത്താന്‍ സ്ഥിരം സംവിധാനം വേണമെന്ന് ആന്‍േറാ ആന്റണി എം.പി അഭിപ്രായപ്പെട്ടു. ഒഴുക്കില്ലാതെ വെള്ളം കെട്ടിനിര്‍ത്തിയിരിക്കുന്നതിനാല്‍ പെട്ടെന്ന് മലിനമാകും. മലിനജലം ശുദ്ധീകരിക്കാനുള്ള ശാസ്ത്രീയ സംവിധാനവും എരുമേലിക്കാവശ്യമാണെന്നും എം.പി പറഞ്ഞു.

ചീഫ് വിപ്പ് പി സി ജോര്‍ജ് അവയവദാന പത്രിക നല്‍കി മഹനിയ മാതൃക കാണിച്ചു

മാനവ കാരുണ്യ യാത്ര മഹത്തായ സന്ദേശമാണ് നല്‍കുന്നതെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ് പറഞ്ഞു കിഡ്നി ഫെദ്ദരെഷ്ന്‍ ചെയര്‍മാന്‍ ഫാ ഡേവിഡ്‌ ചിറമ്മല്‍ നയിക്കുന്ന മാനവ കാരുണ്യ യാതയ്ക് പേട്ടയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.അവയവദാനമെന്ന സന്ദേശം ജനഹൃദയങ്ങളില്‍ എത്തിക്കാന്‍ ഫാ ഡേവിഡ്‌ നല്‍കുന്ന സേവനം മഹത്തരം ആണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു ,ജനമൈത്രി പോലീസ്,രെസിടന്റ്റ് അസോസ്ഷ്യറേന്‍,ആക്ഷന്‍ കൌണ്‍സില്‍ , വിവിധ സന്ഖടനകള്‍ , എന്നിവയുടെ ആഭിമുഖ്യത്തില്‍ ശ്ശേഹരിച്ച പതിനായിരം പേരുടെ അവയവദാന സമ്മതപത്രം ആന്റോ ആന്റണി […]

പാറത്തോട് വോളി 28 മുതല്‍

പാറത്തോട്: പാറത്തോട് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ രണ്ടാമത് വോളിബോള്‍ ടൂര്‍ണമെന്റ് 28 മുതല്‍ നവംബര്‍ നാലുവരെ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. അപ്പുക്കുട്ടന്‍ മത്സരം ഉദ്ഘാടനം ചെയ്യും. നാലിന് നടക്കുന്ന സമാപന സമ്മേളനം ഗവ. ചീഫ്‌വിപ്പ് പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ആന്‍േറാ ആന്റണി എം.പി. സമ്മാനദാനം നിര്‍വഹിക്കും.